സെപ്റ്റംബർ, 2016 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നുഎല്ലാം കാണിക്കൂ
 പുലിക്കളി (പുളിയുമായൊരു കളി )

ഞങ്ങളുടെ ഗ്രാമത്തിലെ പേരെടുത്ത പുലിക്കളിക്കാരിലൊരാളാണ് അവറാൻ ചേട്ടൻ   ആളുടെ പുലിക്കളിയെന്നു വെച്ചാ  ബഹുകേമാ അവറാൻ ചേട്ടൻ പുലിയായി മേക്കപ്പിട്ട് കളി തുടങ്ങിയാൽപ്പിന്നെ  ഒറിജനൽ പുലി പോലും തോറ്റുപോവും അത്രക്കും  ഗെറ്റപ്പാ …

   നെരിപ്പ് ..., ടാ .

വറീതിന്റെ കള്ള് ഷാപ്പീന്ന് നല്ല ഓളി കേൾക്കുന്നുണ്ട്   ആരപ്പാ ഇത്ര നല്ല ഫോമിലായിരിക്കുന്നത്  ?   സംഗതി അത് അവറാൻ ചേട്ടനാണ്  മറ്റു കുടിയൻമാരൊക്കെ അവിടെ വാ പൊളിച്ചിരിപ്പുണ്ട് അവരുടെ  മുന്നില് അവറാൻ ചേട്ടൻ ഒരു രജനീകാന്തായി മാറിരിക്ക…