അച്ഛൻ മകളെ പീഡിപ്പിച്ചു, സ്ത്രീകൾ ബ്ളാക്ക്മെയിൽ ചെയ്ത് പണം തട്ടുന്നു  സദാചാരപോലിസ് , പാറമടകൾ മൂലം നാട്ടുകാർക്ക് ജീവിക്കാൻ വയ്യാതായി  ആക്രമണങ്ങൾ , സംഘട്ടനങ്ങൾ , കൊലപാതകങ്ങൾ , യുദ്ധങ്ങൾ .

           എന്താണിത് ?ഏതു മാധ്യമം എടുത്തു നോക്കിയാലും കൂടുതലായി കാണാവുന്ന കാഴ്ചകൾ. മാധ്യമ കോളങ്ങൾ ഏകദേശം മുഴുവനായും ഇതുപോലുള്ള വാർത്തകൾക്കായി നീക്കിവെക്കപ്പെട്ടിരിക്കുന്നു  കുറ്റം പറയാനാകില്ല, സംഭവിച്ചു കൊണ്ടിരിക്കുന്നതല്ലേ ?

     എന്താണ് ഈ ലോകത്തിൽ സംഭവിക്കുന്നത്‌  എവിടെക്കാണ്‌ നമ്മളുടെ പോക്ക് ?, മനുഷ്യൻ മനുഷ്യനെ തിരിച്ചറിയുന്നില്ല രക്തം , രക്തത്തെ മറക്കുന്നു , രാജ്യം രാജ്യത്തെ മറക്കുന്നു. 

    എവിടെയൊക്കെയാണ് മൂല്യച്ചുതികൾ സംഭവിച്ചുകൊണ്ടിരിക്കുന്നത് ?ഏറ്റവും സുരക്ഷിതമെന്ന് കരുതുന്ന വീട് , ഏറ്റവും സുരക്ഷിതമെന്ന് കരുതുപ്പെടുന്ന  കരങ്ങൾ  പൈശാചികതയോടെ തിരിയുമ്പോൾ പകച്ചു നിൽക്കാനേ കഴിയുന്നുള്ളൂ .

      രാജ്യം ..,രാജ്യങ്ങളെ ആക്രമിക്കുന്നു  അധ്വീശത്വം സ്ഥാപിക്കാൻ ശ്രമിക്കുന്നു നിരപരാധികളെ കൊന്നൊടുക്കുന്നു  അവസാനം അവർ എന്ത് നേടുന്നു ?

      ലോകം കീഴടക്കാൻ പുറപ്പെട്ട വിഖ്യാത ചക്രവർത്തി അലക്സാണ്ടറിന് എന്തു സംഭവിച്ചു ? മരണസമയത്ത് അദ്ദേഹം തന്റെ അനുയായികളോട് പറഞ്ഞു  തന്റെ വിലാപയാത്രയിൽ എന്റെ ശൂന്യമായ കൈകൾ വെളിയിൽ കിടക്കട്ടെ  ലോകം കീഴടക്കിയ അലക്സാണ്ടർ തന്റെ അവസാനയാത്രയിൽ ശൂന്യമായ കൈകളോടെയാണ് പോകുന്നതെന്ന് ജനം അറിയട്ടെ .

     കുവൈറ്റ് കീഴടക്കാൻ പുറപ്പെട്ട സദ്ദാം ഹുസൈന്റെ  പതന ചിത്രം അതിഭീകരമല്ലേ ? 

     അരക്ഷിതാവസ്ഥയിലും, കലാപങ്ങളിലും , അസ്വസ്ഥജനകമായ ജീവിതത്തിലും കിടന്ന്  ഇന്നും ആ നാട് മുറവിളി കൂട്ടുകയല്ലേ നിരപരാധികളുടെ രക്തം ഇന്നും അവിടെ ചിന്തപ്പെട്ടു കൊണ്ടിരിക്കുകയല്ലേ? .

   ഗാസയിൽ എന്താണ് സംഭവിക്കുന്നത്‌ ?പാവങ്ങളുടെ കൂട്ടക്കരുതി  നിരപരാധികളുടെ നിണം ചിന്തൽ  ഇതെല്ലാം കൊണ്ട് ആര് എന്താണ് നേടുന്നത് ? ഈ ഭൂമി ആരുടെയെങ്കിലും കുത്തകയാണോ ? ആരെങ്കിലും ഉണ്ടാക്കിയതാണോ ഇത് അവരുടെ കുത്തകയായി വെക്കാൻ ? എല്ലാവർക്കും ഇവിടെ ജീവിക്കുവാൻ തുല്യ അവകാശമില്ലേ ?, മറ്റൊരാളുടെ അവകാശത്തേയും , സ്വാതന്ത്രത്തേയും ഹനിക്കുവാൻ നമുക്ക് അധികാരമുണ്ടോ അവകാശമുണ്ടോ ?

     ഈ പ്രികൃതിയെ  നാശോന്മുഖമാക്കാൻത്തക്ക വിധത്തിൽ നമ്മുടെ ബുദ്ധിയെന്തേ മരവിച്ചുപോയിരിക്കുന്നുവോ .? ഇത് നമ്മുടെ ആവാസകേന്ദ്രമാണെന്നുള്ള തിരിച്ചറിവ് എന്തെ മനുഷ്യകുലത്തിനില്ലാതെ പോകുന്നു ? ചുമർ ഉണ്ടെങ്കിലേ വരക്കാൻ കഴിയൂ എന്നുള്ള സാമാന്യബുദ്ധി പോലും   നമുക്കില്ലാതെ പോകുന്നു.

    നമുക്ക് മാത്രമല്ല വരാനുള്ള എത്രയോ തലമുറകൾക്ക് വേണ്ടിയും നാമത് കാത്തു സൂക്ഷിക്കേണ്ടതല്ലേ.? പ്രക്രതിയെ രോക്ഷം കൊള്ളിച്ചാൽ അത് നൽകുന്ന തിരിച്ചടി താങ്ങാൻ മനുഷ്യകുലത്തിനാകുമൊ .?

  ഈ യുദ്ധങ്ങളും  അധികാരക്കൊതിയും എല്ലാം വെടിഞ്ഞ്  എത്രയോ കാര്യങ്ങളിൽ ഈ ലോകത്തിന് ഒത്തുചേർന്ന് മുന്നോട്ട്  പോകാനാകും എന്തേ അതേപ്പറ്റി ആരും ഒന്നും ചിന്തിക്കാത്തത് ?

    ലോകം മുഴുവൻ ഒത്തൊരിമയൊടെ നിന്ന് അതിന്റെ ആവാസകേന്ദ്രത്തെ പരിപാലിച്ചാൽ അത്  മനുഷ്യകുലത്തിന് നല്ലത്  അല്ലെങ്കിൽ വരാനിരിക്കുന്ന കരാള ഹസ്തങ്ങളുടെ തീവ്രതക്കു മുന്നിൽ , അവന് പകച്ചു നിൽക്കുവാൻ മാത്രമേ കഴിയൂ 

    മനുഷ്യകുലം ഉണ്ടെങ്കിലല്ലേ അവിടെ യുദ്ധങ്ങൾ ഉണ്ടാകൂ., ആക്രമണങ്ങൾ ഉണ്ടാകൂ , കൊലപാതകങ്ങൾ നടക്കൂ .. പ്രികൃതിയെ  നശിപ്പിക്കാൻ കഴിയൂ  ഓരോ വ്യക്തിയും സ്വയം മനസ്സിലാക്കുക  അവനവന്റെ ശവക്കുഴി അവനവൻ തന്നെ തോണ്ടാണോയെന്ന് ?

   നമുക്ക് ജീവിക്കാനുള്ള എല്ലാ സൌകര്യങ്ങളും ഈ ഭൂലോകത്തിൽ ദൈവം ഒരുക്കിതന്നിട്ടുണ്ട്  വായുവുണ്ട്, വെള്ളമുണ്ട് , ആഹാരമുണ്ട്  എന്നിട്ടും മനുഷ്യൻ സ്വാർത്ഥനാകുന്നു  അവന്റെ സ്വന്തമല്ലാത്തതിനെ അവൻ വെട്ടിപ്പിടിക്കാൻ ശ്രമിക്കുന്നു,  രാജ്യം രാജ്യത്തെ ആക്രമിക്കുന്നു  മനുഷ്യൻ മനുഷ്യനെ കൊല്ലുന്നു  ഈ നശീകരണ വാസന ഇനിയും അവസാനിപ്പിച്ചില്ലെങ്കിൽ ഈ മൂല്യച്ചുതി ഇനിയും നിറുത്തിയില്ലെങ്കിൽ  അതിനു നമ്മൾ നൽകേണ്ടി വരുന്ന വില അതിഭീകരമായിരിക്കും.


            

             

0 അഭിപ്രായങ്ങള്‍