2018, ജനുവരി 6, ശനിയാഴ്‌ച

അവറാൻ ചേട്ടൻ പിടിച്ച പുലിവാല്           ''എന്റെ അവറാൻ ചേട്ടാ ., ചേട്ടൻ വന്നേ പറ്റൂ....''

          ''എന്തിനാ സുകേശാ ?,''

            ''നമ്മടെ നാട്ടിൽ ഒരു വികസനം വരാൻ വേണ്ടീട്ടുള്ള സമരത്തീന്ന് ചേട്ടന് മാത്രം ഒഴിഞ്ഞു നിക്കാൻ പറ്റോ ?''

                           ''നീ കാര്യം പറയ് എന്റെ സുകേശാ ''?

              ''നമ്മുടെ പഞ്ചായത്തിൽ ഒരു റോഡുണ്ടോ ?''

                     ''അപ്പൊ.., ഇത് റോഡല്ലേ ''?

             ''എന്റെ ചേട്ടാ ഇതെല്ലാം ഒരു റോഡാണോ ''?


                        ''അല്ലേ ..." ? അവറാൻ ചേട്ടന് അതൊരു പുതിയ അറിവായിരുന്നു

               ''എന്റെ ചേട്ടാ ഇതിനെയൊന്നും റോഡെന്ന്  വിളിക്കാൻ പറ്റത്തില്ല , നല്ല തിളങ്ങണ റോഡ് കണ്ടിട്ടുണ്ടോ ?''

          ആ ചോദ്യത്തിനു മുന്നിൽ അവറാൻ ചേട്ടൻ കൈമലർത്തി ,  തിളങ്ങണ കണ്ണാടി കണ്ടിട്ടുണ്ട് .., തിളങ്ങണ റോഡ്ന്ന്  ആദ്യായിട്ട് കേക്കാ

          '' എന്റെ ചേട്ടാ നമ്മള് നമ്മടെ റോഡ് ശരിയാക്കാൻ വേണ്ടി തിരുവനന്തപുരത്ത് പോയി ഒരു സമരം ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ട് ''

                ''തിരുവനന്തപുരത്ത് പോയി സമരം ചെയ്‍താ റോഡ് ശരിയാവോടാ ? "

           ''എന്റെ ചേട്ടാ അവിടെയല്ലേ മന്ത്രിമാരൊക്കെയുള്ളത് ,  നമ്മള് ജാഥയായി പോയി അവരുടെയടുത്ത്  ഒരു നിവേദനം കൊടുക്കുന്നു .., അത്രയേ ഉള്ളൂ ''

                   ''അയ്യോ ഞാനില്ലാട്ടാ ''

                            ''അങ്ങനെ പറയരുത് ചേട്ടാ ''

              '' എടാ... ,   തിരോന്തരം വരെ പോയി , അവിടത്തെ   പോലീസുകാരുടെ അടി കൊള്ളാനുള്ള ആവുധ് എനിക്കില്ലെടാ സുകേശാ .''

           എന്റെ ചേട്ടാ ഒരു  പ്രശനവും ഉണ്ടാവില്ല , നമ്മൾ സമാധാനപരമായി  പോകുന്നു , സമാധാനപരമായി   മന്ത്രിയെ   തടയുന്നു ,
 സമാധാനപരമായി നിവേദനം കൊടുക്കുന്നു  , അത്രയേ ഉള്ളൂ  ..,

           ''അപ്പൊ സമാധാനപരമായിട്ട് അവര് നമ്മളെ പൂശുന്നു  ''

             ''എന്റെ ചേട്ടാ തമാശ പറയല്ലേ  ..നമ്മുടെ പഞ്ചായത്തിലെ റോഡ് നന്നാക്കാനുള്ള ഫണ്ടിനല്ലേ .. ?''

              '' ഞാനുണ്ട് ,  പ്രേക്ഷതൻ സുകുവുണ്ട് , മീൻകാരൻ മമ്മദുണ്ട്  .., വറീതുണ്ട് അങ്ങിനെ എല്ലാരുണ്ട്'' .

                     പാക്കരൻ ചേട്ടനായിരുന്നു അത്....

                    ''എന്റെ ... പാക്കരാ നിനക്കതിനുള്ള  ആവുധൊക്കെ   ഉണ്ടോടാ ''?

          അവറാൻ ചേട്ടന്റെ ആ ചോദ്യം  പാക്കരൻ ചേട്ടന്  തീരെ ഇഷ്ട്ടപ്പെട്ടില്ല

                   ''എന്റെ ആവുധ് ഞാൻ കാണിക്കണാ ''.., പാക്കരൻ ചൂടായി

               '' ഇന്നും...,  വേണ്ടി വന്നാ ഞാൻ പത്തുപേരെ അടിച്ചിടും''

                       ''നീ അതൊന്ന് പതുക്കെ പറ ..,ഇല്ലെങ്കീ ആ അദ്ധ്വാനം  കൊണ്ട്   നീ തന്നെ   ഇടിഞ്ഞു പൊളിഞ്ഞു വീഴും ''

                 പാക്കരൻ ചേട്ടൻ അട്ടഹസിക്കണ പോലെയാ പറയണത് .., പക്ഷേ കേൾക്കുന്നോർക്ക്  സ്വകാര്യം പറയാന്നേ തോന്നൂ ...ഈ കാസരോഗം ഉള്ള കാരണം ..പാക്കരൻ ചേട്ടൻ വിചാരിക്കണ പോലെ ശബ്ദം  പുറത്തേക്ക് വരത്തില്ല , പാക്കരൻ ചേട്ടൻ അലറും .., പക്ഷേ  കാസ രോഗം അതിനെ ചുരുക്കി ശൂ .., ശൂ... ന്നേ പുറത്തേക്ക് വിടത്തുള്ളൂ.

                 പാക്കരൻ ചേട്ടന്റ സൈലെൻസറാണ് അത് . പക്ഷേ ആ അഹങ്കാരമൊന്നും ആൾക്കില്ല

                 ഹൈദ്രാബാദില് മീൻ വിഴുങ്ങിയാ മാറുംന്ന് കേട്ട് ..,അങ്ങോട്ട് പോയി

                     പാക്കരൻ ചേട്ടൻ വിഴുങ്ങിയ മീൻ പാക്കരൻ ചേട്ടന്റെ തൊണ്ടേല് കടിച്ചു പിടിച്ചിരുന്നു ..,ഭാഗ്യം കൊണ്ടാ  ജീവൻ പോവാഞ്ഞത് .., ഇല്ലെങ്കി കാസരോഗത്തിന്റെ ഒപ്പം പാക്കരൻ ചേട്ടനും മേപ്പോട്ട് പോയേനേ.

               അതീപ്പിന്നെ മീനെ കാണുമ്പോ പാക്കരൻ ചേട്ടന് പേടിയാ ..,കൂട്ടാൻ വെച്ച മീനായാലും .., അതിനെ കൈയ്യോണ്ട് അരച്ച് ചമ്മന്തിയാക്കിയിട്ടേ പാക്കരൻ ചേട്ടൻ തിന്നൂ ..,  ചിലപ്പോ ആ മീനും  ചങ്കീ കേറി പിടിച്ചാലോന്ന്  ചേട്ടന് ഒരു സംശയം

                 ഒരു ദിവസം ..തമിഴൻ മുരുകൻ ചായ കുടിച്ച കാശ് ചോദിച്ച് .., രണ്ടു പേരും വഴക്കായി .., പാക്കരൻ ചേട്ടൻ ഓടിപ്പോയി മുരുകനെ ഒറ്റയടി ..മുരുകനെ പോയി അടിച്ച അടില് ..,പാക്കരൻ ചേട്ടൻ തന്നെ തെറിച്ച് താഴെ വീണു ..,മുരുകൻ കുറ്റിയടിച്ച പോലെ അവിടെത്തന്നെ നിപ്പുണ്ട് .., അടിച്ച ഊക്കില് ..പാക്കരൻ ചേട്ടൻ തന്നെ താഴെ വീണതാ

            അയ്യോ .., അയ്യോ ..,ന്ന് പാക്കരൻ ചേട്ടൻ കിടന്ന് കാറുന്നുണ്ട്

       

                ശബ്ദം കേട്ട് മറിയാമ്മ ചേടത്തി ഓടി വന്ന നോക്കുമ്പോ പാക്കരൻ ചേട്ടൻ താഴെ വീണ് കിടപ്പുണ്ട്

                   മറിയാമ്മ ചേടത്തി വിചാരിച്ചത് മുരുകൻ പാക്കരൻ ചേട്ടനെ തള്ളിയിട്ടതാന്നാ

              ''അയ്യോ എന്താ പറ്റിയെ ..''

                   ''എടീ ..ഞാനവനൊന്ന്  കൊടുത്തതാ''

                              ''എന്നിട്ട് നിങ്ങളാണല്ലോ മനുഷ്യാ തലയും  കുത്തി താഴേക്കിടക്കുന്നത് ''

           മുരുകനൊന്നും മനസ്സിലായില്ല ...ഒരാള് ഓടിവരുന്നു തല്ലുന്നു ..,അയാളെന്നെ അയ്യോ പത്തോന്നും നിലവിളിച്ച്  താഴെ കിടക്കുന്നു

                   ഒരു വിധത്തിലാ പാക്കരൻ ചേട്ടൻ എണീറ്റു നിന്നത്

               ''നിന്നെ ഞാൻ   കൊല്ലണ്ടങ്ങേ വേഗം പോക്കോടാ''.... ന്നാ പാക്കരൻ ചേട്ടൻ വീണൊടത്തു കിടന്ന് പറഞ്ഞത്

                ഒരു പ്രാവശ്യം  പാക്കരൻ ചേട്ടന്റെ ഭാര്യ മറിയാമ്മ  ചേടത്തി മുളക് ഇടിക്കാൻ  ഒലക്ക എടുത്തുകൊണ്ടു വരാൻ പറഞ്ഞതാ .., രണ്ടു മിനിറ്റ് കഴിഞ്ഞപ്പോ അയ്യോ ..,  .., ന്നും പറഞ്ഞ് ഒരു കരച്ചില്  ..,  ചേടത്തി ഓടിച്ചെന്ന് നോക്കുമ്പോ ..,ഒലക്കയുടെ മേലെ പാക്കരൻ ചേട്ടൻ കമിഴ്ന്നു കിടപ്പുണ്ട് , ഒലക്ക പൊക്കാൻ നോക്കിയതാ ..,  ചേടത്തി ആദ്യം പോയി ഒലക്കയാ എടുത്തു പൊക്കിയത് .., അതിന്റെ കൂടെ പാക്കരൻ ചേട്ടനും പൊങ്ങി വന്നു ..ആ ആളാ പത്തു പേരെ ഇടിച്ചിടുന്നു പറയണത്

                 ഒരു ഒലക്ക പൊക്കാൻ വരെ ആവുതില്ലാണ്ട് നടക്കാ ..

                     പാക്കരൻ ചേട്ടൻ ഒരു വളിച്ച ചിരി ചിരിച്ചു

               ''അവറാൻ ചേട്ടാ നിങ്ങള് വാന്ന് '' സുകേശൻ വീണ്ടും നിർബന്ധിച്ചു ..

               '' എനിക്കെന്തോ  പേടിയാവുന്നൂടാ  ''

               ''എന്റെ അവറാൻ ചേട്ടാ ഇതൊക്ക മന്ത്രിമാര് വരെ അറിഞ്ഞിട്ടുള്ള ഒരു കളിയല്ലേ , ഇങ്ങനെ സെക്രട്ടറിയേറ്റ്   പടിക്കൽ പോയി സമരം ചെയ്താലേ നാലാൾ ശ്രദ്ധിക്കൂ ... പിന്നെ ഇതൊക്കെയല്ലേ ഇപ്പോഴത്തെ ഒരു  ഫാഷൻ ''.

             സുകേശന്റെ മനസ്സില് വേറൊരു ആഗ്രഹം കൂടിയുണ്ടായിരുന്നു , തന്റെ മുഖം ടീവീല് വരണെന്ന് , സംഗതി പഞ്ചായത്ത് പ്രസിഡൻറ് ഒക്കെയാണ് .., പക്ഷേ ...  തലകുത്തി മറിഞ്ഞിട്ടും സുകേശന്റെ ഒരു ഫോട്ടോ പോലും ടീവീലോ , പത്രത്തിലോ  വന്നിട്ടില്ല.

           അതില് ഞാനാ ഭാഗ്യവാൻ , ഇന്നാള് ഞങ്ങടെ  പഞ്ചായത്തിലെ കൊളത്തില്  തോട്ടാ  പൊട്ടിച്ച് മീനെ പിടിച്ചത്  റിപ്പോർട്ട് ചെയ്യാൻ ടീവീക്കാര് വന്നപ്പോ  ഞാൻ റിപ്പോർട്ടറുടെ പിന്നില് പോയി നിന്നു  അങ്ങനെ ടീവീല് വന്നു

            നാട്ടുകാരോട് നമുക്ക്  ഈ തോട്ടയെപ്പറ്റി  ചോദിക്കാം , എന്നുള്ളത് എന്നോടാ ചോദിച്ചത് , എന്റെ മറുപടി കേട്ട് ചത്തു കിടക്കണ മീൻ വരെ ചിരിച്ചു..ചിരിച്ചു ....ഒന്നും കൂടി ചത്തു ..,

          ഈശ്വരാ....., ജീവനില്ലാത്തത് നന്നായിന്ന് വിചാരിച്ചു കാണും  ...,

          ഭാഗ്യം തോട്ട  പൊട്ടി ചത്തത്

                 സത്യത്തില് എന്താണ് ഈ തോട്ടാന്ന്  എന്റെ ജീവിതത്തില് ഞാൻ  കണ്ടിട്ടില്ല .., ഞാൻ വിചാരിച്ചത് തോട്ട എന്നു പറഞ്ഞാ  അത് ഏതോ ഒരു  തോക്കാന്നാ  ...

             

                 ''രാത്രി പന്ത്രണ്ടുമണിക്ക്  ആരോ പതുങ്ങി .., പതുങ്ങി വന്ന് തോട്ടകൊണ്ട് മീനെ നിരത്തി വെടി വെച്ചിട്ടിട്ട് ചാക്കില് കെട്ടിക്കൊണ്ട് പോയി ''

             ഞാൻ വെച്ചു കാച്ചി

                  ''എന്നിട്ട് ആ തോക്ക് നിങ്ങള് കണ്ടോ '' റിപ്പോർട്ടർ എന്നെയൊന്ന് ആക്കിയതാ .., പക്ഷേ എനിക്കത്  മനസ്സിലായില്ല

                      ''പിന്നെ നല്ല നീട്ടമുള്ള തോക്കായിരുന്നു ''

             ''ആ തോക്കൊണ്ട് വെടി വെക്കുമ്പോ  മീനെല്ലാം മുകളിൽ വന്ന് നിന്നോ''

                 ''ഓ ആക്കിയതാണല്ലേ ..,ഇല്ല .. മീനെല്ലാം ബണ്ടുമ്മുക്കൂടെ വരി വരിയായിട്ട് വന്നു .., വെടി വെച്ചോളാൻ പറഞ്ഞിട്ട്''.... ഞാൻ ചൂടായി

                റിപ്പോർട്ടർ വേഗം തന്നെ  എന്നെ  മാറ്റി ..

  പ്രേക്ഷിതൻ സുകുന്റെ  അടുത്തായിരുന്നു  അടുത്ത ചോദ്യം

                ചോദ്യം കേട്ട സുകു ഒന്ന് പൊങ്ങി  .., താൻ  ഇത്രേം  വല്യ ആളായോന്ന് സുകുനെന്നെ ഒരു സംശയം .., അതിന്റെ പരിഭ്രമത്തില് സുകു ആകെ വിക്കീട്ടാ പറഞ്ഞത്

             ''  മീനെ പൊട്ടിച്ച് തോട്ട ചത്തു ,''

                 സുകുന്റെ  വർത്താനം കേട്ട്   റിപ്പോർട്ടറ് മാനം നോക്കി നിന്നു..

                 ''ഈശ്വരാ ഈ ഗ്രാമത്തിലുള്ളോര് മൊത്തം ഭ്രാന്തൻമാരാണോ''?

             റോമു .., റോമുനോട് എന്തെങ്കിലും  ചോദിക്കുന്നു വിചാരിച്ച്  വാലാട്ടി അവിടെ ചുറ്റിപ്പറ്റി നിപ്പുണ്ടായിരുന്നു ..,

                         ഇടക്ക്  റിപ്പോർട്ടറുടെ കാലില് പോയി ഒരു രണ്ടു നക്കും നക്കിക്കൊടുത്തു .. സ്നേഹം പ്രകടിപ്പിച്ചതാ , അങ്ങിനെയെങ്കിലും ടീവീല് മുഖം വന്നാലോ ?

             ഈ സമയത്താ അവറാൻ ചേട്ടൻ  ആടി .., ആടി  അങ്ങോട്ട് വന്നത് .., കണ്ടാ തന്നെ അറിയാം നല്ല ഫിറ്റാന്ന് .., സാധാരണ മൂന്ന്.., നാല്  കുപ്പി കള്ള് അടിച്ചാലൊന്നും അവറാൻ ചേട്ടൻ ആടത്തില്ല .

                  ആൾക്കാര് കൂടി നിക്കണ കണ്ടപ്പോ അവറാൻ ചേട്ടൻ വിചാരിച്ചത് കുളത്തില് മീൻപിടിത്തം നടക്കുന്നുണ്ടെന്നാ

                 ഒന്ന് ഷൈൻ ചെയ്യാൻ വേണ്ടി ആള് ഓടി വന്ന് കുളത്തിലേക്ക് ഒറ്റ ചാട്ടം

           അവറാൻ ചേട്ടന്റെ വരവ് കണ്ടപ്പോഴേ മീൻകാരൻ മമ്മദ് ഓളിയിട്ടു

                ''അവറാനെ ചാടല്ലേ .., പൊട്ടാത്ത തോട്ട കിടപ്പുണ്ടാവും ''

    അവറാൻ ചേട്ടൻ ഫുൾ സ്പീഡ് എടുത്ത സമയത്തായിരുന്നു മമ്മദിന്റെ ഓളി

                   ഈശ്വരാ ..,ചതിച്ചോ ..,അവറാൻ ചേട്ടൻ ഒരു സഡൻ ബ്രെക്കിടാൻ നോക്കി ..,പക്ഷേ ബ്രെക്കിട്ടാലും നിക്കണ്ട സമയം കഴിഞ്ഞിരുന്നു ..

                 ഷൈൻ ചെയ്യാൻ നോക്കി തോട്ട പൊട്ടി ചാവോ ?

               ''എന്നെ പരീക്ഷിക്കല്ലേ ...എന്റെ കർത്താവേ''.... ന്നും നിലവിളിച്ച്  അവറാൻ ചേട്ടൻ ഒന്നുകൂടി ഒരു ബ്രെക്കിട്ടു .. ഈ വിളി എന്തോ കർത്താവ് പകുതി കേട്ടു .., എന്നാലും കർത്താവിന് മുഴുവനായിട്ടും അവറാൻ ചേട്ടനെ നിറുത്താൻ പറ്റിയില്ല ..,

            ന്നാലും കുളത്തില് വീഴാണ്ട് കാത്തു

             അയ്യോ ...എന്റമ്മേ .., ന്നും പറഞ്ഞ് ഒരു ഓളി  .. അവറാൻ ചേട്ടൻ രണ്ടു കൈയോണ്ടും മൂടും പൊത്തിപ്പിടിച്ചു നിപ്പുണ്ട്

                കർത്താവ് കാത്ത കാരണം    അവറാൻ ചേട്ടൻ കുളത്തിലേക്ക് എത്തിയില്ല   കുളത്തിന്റെ വക്കത്തുള്ള സർവേരിക്കല്ലുമ്മേലേക്കാ    മൂടും കുത്തി ലാൻഡ് ചെയ്‍തത് ..,

           അതൊരു.... ഒന്നൊന്നര  ക്രാഷ് ലാൻഡായിരുന്നു

            എന്തോ പൊടിഞ്ഞ ശബ്ദം .., സർവ്വേരിക്കല്ല് പൊടിഞ്ഞതാണോ ..?അവറാൻ ചേട്ടന്റെ മൂട് പൊളിഞ്ഞതാണോന്ന് മനസ്സിലായില്ല

                 ബാക്ക് വശം മൊത്തം തകർന്നു തരിപ്പണമായീന്നാ തോന്നണേ .., അവറാൻ ചേട്ടൻ മൂടും പൊത്തിപ്പിടിച്ച് നിന്ന് മൂളുണ്ട് .. കണ്ണീന്നാണെങ്കിൽ  കുടു കൂടാന്ന് വെള്ളം ഒഴുകുന്നു , ആൾക്കാരില്ലെങ്കീ അവറാൻ ചേട്ടൻ വാവിട്ട് കരഞ്ഞേനേ ..

                    എന്തായാലും  ഭാഗ്യം... കൊളത്തില് വീണ് തോട്ട പൊട്ടി ചത്തില്ലല്ലോ

                    ഈ സമയത്താ റിപ്പോർട്ടർ മൈക്കും കൊണ്ട് ചേട്ടന്റെ അടുത്തേക്ക് ചെന്നത്

                ''ചേട്ടാ ..,ചേട്ടനൊന്ന് പറഞ്ഞേ ..

                             ''എന്തൂട്ട് ''

          ''അല്ല ..,ഈ തോട്ട പൊട്ടിച്ചതിനെക്കുറിച്ച് ''

                     ''തോട്ടയല്ല ..,എന്റെ  ''മ ''..യ പൊട്ടിയത് '' ..,

                അവറാൻ ചേട്ടന്റെ വായെന്ന് വന്ന കൂറ്റൻ തെറി കേട്ട് റിപ്പോർട്ടറും , ക്യാമറാമാനും , മൈക്കും .., എന്തിന്   ..,  തോട്ട പൊട്ടി ചത്ത മീൻ വരെ ഞെട്ടി.

                ഭാഗ്യത്തിന് ലൈവ് അല്ലായിരുന്നു

              ''മനുഷ്യന്റ മൂട് പൊളിഞ്ഞിരിക്കുമ്പോഴാ അവന്റെയൊരു തോട്ടാ ഞാനാ തോട്ട പൊട്ടിച്ചേ .., മീന്റെ  മാത്രല്ല .., നിന്റെ മേത്തും വെച്ച്   തോട്ട  പൊട്ടിക്കും  .., എന്താ കാണണോ''

             ആ ....  പാവം ആകെ പേടിച്ചു ..,ഏത് നേരത്തെണാവോ തോട്ട പൊട്ടിച്ചത് റിപ്പോർട്ട് ചെയ്യാൻ വന്നത്

           '' ഡാ മമ്മദേ .,നിനക്കിത്  ആദ്യം പറഞ്ഞു കൂടായിരുന്നോ

              ഇവനെ ഞാനിന്ന്   കൊല്ലുന്നും  പറഞ്ഞ് .., അവറാൻ ചേട്ടൻ ഒറ്റ തൊഴിയാണ് ..മമ്മദ് ഒറ്റ ചാട്ടം

         മമ്മദ് ആകെ പകച്ചു ..ഒരു ഉപകാരം ചെയ്യാൻ പോയതിനും ചാവേണ്ടി വരോ  ?

              റിപ്പോർട്ടർ .., അയാളെയാന്നും വിചാരിച്ച് മൈക്കും കൊണ്ടോടി .., മീനെ വേണങ്ങീ തോട്ടയോ .., ബോംബോ, മെഷീൻ ഗണ്ണോ  വെച്ച് ആരെങ്കിലും കൊന്നോട്ടെ , ഇനി ... ഈ നാട്ടിലേക്കില്ല ..,ഈ ജോലിയും വേണ്ട

             '' ക്ടിം''... ന്നൊരു സൗണ്ട് നാട്ടാര് മൊത്തം കേട്ടു

                മമ്മദിന്റെ പിന്നിൽ വലിയൊരു  കല്ലുണ്ടായിരുന്നു  അവറാൻ ചേട്ടൻ ഒരു കൈയ്യോണ്ട് മൂടും മറ്റേ കൈയ്യോണ്ട് കാലും പിടിച്ച് ..,അയ്യോ .. ഞാൻ ചത്തേന്നും''.....,അലറിക്കൊണ്ട്  ദേ കിടക്കുണൂ .., തലയും കുത്തി പാടത്ത്

                        മമ്മദിനെ  കൊല്ലാൻ നോക്കി അവറാൻ ചേട്ടൻ സ്വയം കൊന്നേനേ

                        കല്ലിനെന്നെ പേടിയായി അവറാൻ ചേട്ടന്റെ തൊഴിയുടെ ഊക്ക് കണ്ടിട്ട് ..,

                ആ തൊഴിയെങ്ങാനും മമ്മദിന്റെ മേത്ത് കൊണ്ടിരുന്നങ്ങേ .., മമ്മദ് നേരേ പരലോകത്തേക്ക് ട്രാൻസ്ഫെർ ആയേനേ ... പിന്നെ മീൻ വിക്കണ്ട ആവശ്യം വരില്ലായിരുന്നു

                       ഞാൻ കല്ലിനെ കാലുകൊണ്ട് മാറ്റിയിടാൻ നോക്കിയതാന്നാ ബോധം വന്നപ്പോ അവറാൻ ചേട്ടൻ പറഞ്ഞത്

               റോമു  രണ്ട്‌ കൊര  .., അവൻ സ്ഥിരം  മൂത്രം ഒഴിക്കണ  കല്ലാ അവറാൻ ചേട്ടൻ തകർത്തു കളയാൻ നോക്കിയത് .

                  മൂത്രം ഇല്ലെങ്കിലും അവിടെ വന്ന് ഒന്ന്  മുക്കിയിട്ട് ഒരു  രണ്ടു തുള്ളിയെങ്കിലും  ഒഴിച്ചിട്ടേ പോവൂ ..,ഇല്ലെങ്കീ അവന് അകെ ഒരു മനസ്സമാധാനക്കേടാ..

                അന്ന് സുകേശൻ  പാടത്തേക്ക് ഓടി വന്നതാ ,പക്ഷെ  അപ്പോഴക്കും ടീവിക്കാര് പോയി .

              പിന്നെ ഒരു പ്രാവശ്യം  കശുവണ്ടി ഫാക്റ്ററി ഉദ്ഘാടനത്തിന്  മന്ത്രി വന്നപ്പോ നല്ല മഴ ,  സുകേശനാ  കുട പിടിച്ചു കൊടുത്തത് ,  ഫോട്ടോ കുറെ എടുത്തതാ ,

          സുകേശൻ വിചാരിച്ചതാ അത് പത്രത്തില് വരൂന്ന്

            പടം വന്നു .., പക്ഷേ സുകേശന്റെ മുഖം കൊടപിടിച്ചകാരണം മറഞ്ഞിരുന്നു

              പിന്നെ  സുകേശന് കിട്ടിയ കോപ്പിയില് .., സുകേശൻ  കുടപിടിച്ച് നിക്കണത് മാത്രമേ  ഉള്ളൂ .., മന്ത്രിയുടെ പടമില്ല

                   മന്ത്രിയെ കാണാണ്ട് മന്ത്രിയാ അടുത്തു നിക്കണേന്ന് പറഞ്ഞാ ആരെങ്കിലും വിശ്വസിക്കോ ..? അവസാനം സുകേശൻ സ്റ്റുഡിയോയിൽ പോയി മന്ത്രിയുടെ ഒരു പടം ചേർത്ത് എങ്ങിനെയൊക്കെയോ കാര്യം സാധിച്ചു .


                     അതിലൊരെണ്ണം ചില്ലിട്ട്  വീട്ടിലും ഒരെണ്ണം പഞ്ചായത്താപ്പീസിലും തൂക്കിയിട്ടിട്ടുണ്ട് .

             സുകേശന്റെ ഈ ടീവീല് വരാനുള്ള മോഹം ആരാ പൊക്കി വിട്ടെന്നറിയില്ല ,

            ''സുകേശാ..നീ ഈ പഞ്ചായത്തിന്റെ പ്രസിഡണ്ടല്ലാ  , ഇന്ത്യയുടെ പ്രധാനമന്ത്രി വരെ ആവണ്ടവനാ , അതിന് നിന്നെ നാല് പേരറിയണം ,അതിന് പേപ്പറിലും ടീവീലും പടം  വരണം  , അങ്ങിനെ ഫെയ്മസ്സായാ  , പിന്നെ ചാനലുകളില് കാണുന്ന ചർച്ചകളിലേക്കൊക്കെ  .....    നിന്നെ വിളിക്കും ,

                       അവിടെയിരുന്ന്  വെറുതേ ഓരോന്നൊക്കെ  തട്ടിവിട്ടാ  മതി , അങ്ങനെ നാലുപേരറിയും..,  നിന്റെ പാർട്ടിക്കാരെന്നെ പറയും നിന്നെ മന്ത്രിയാക്കാന്ന്,

           അങ്ങിനെ മന്ത്രിയായി മന്ത്രിയായി അവസാനം പ്രധാനമന്ത്രിവരെയാവാം  ''

                അത് പറഞ്ഞോന് സുകേശൻ വയറുനിറച്ച് കള്ളു വാങ്ങിക്കൊടുത്തു

         ഇനിം കള്ള് കിട്ടാൻ വേണ്ടിട്ട് അവൻ , സുകേശന്  അമേരിക്കൻ പ്രസിഡണ്ട്  ആവാന്ന് വരെ  പറഞ്ഞു നോക്കി

             പാവം സുകേശൻ അതും വിശ്വസിച്ചു

             ''അതിന് ചാനലിലേക്കെത്താനുള്ള പ്രശസ്തി കിട്ടേണ്ട ?''

        ''അതിനാ പറഞ്ഞത് , നീ എന്തെങ്കിലും ഒരു കാരണം ഉണ്ടാക്കി സെക്രട്ടറിയേറ്റിലേക്ക്  ഒരു  മാർച്ച് നടത്ത് , അപ്പൊ പത്രക്കാര് കൂടും നിന്നെ ഇന്റർവ്യൂ ചെയ്യും  , അങ്ങനെ പ്രശസ്തനാവാം''

           ''അതിന് പാർട്ടിയുടെ അനുവാദമൊക്കെ  ചോദിക്കേണ്ട ?''

              ''എന്റെ സുകേശാ നിങ്ങടെ പാർട്ടിക്ക് കേരളത്തിന്റെ ഭൂപടത്തില് ആകെ കൂടി ഒരു പൊട്ടല്ലേയുള്ളു , അത്കൊണ്ട് ആരോടും  അനുവാദം ചോദിക്കാൻ നിക്കണ്ടാ , ചോദിച്ചാ അവന്മാര്സമ്മതിക്കില്ല , നീ കേറി പ്രശസ്തനാവുന്നതില് അവർക്ക് അസൂയ ഉണ്ടാവും   ''

                ''അച്ചടക്ക നടപടി വല്ലതും വരോ ?''

               ''എന്റെ സുകേശാ.., പാർട്ടിക്ക് ആകെകൂടിയുള്ള   ഒരു പഞ്ചായത്ത്  പ്രസിഡണ്ടാ നീ  .., നിന്നെ തൊടത്തില്ലാ ..''

            ''അതേ നിങ്ങളീ ആവശ്യമില്ലാത്ത പരിപാടിക്കൊന്നും പോവാൻ നിക്കണ്ടാട്ടാ  , കണ്ട പോലീസുകാരുടെ അടിയെങ്ങാനും കൊണ്ടിങ്ങു വന്നാ , ഞാൻ തിരിഞ്ഞു നോക്കത്തില്ല ''

               അന്നമ്മച്ചേടത്തി.., അവറാൻ ചേട്ടനെ നോക്കി ഫുൾ കലിപ്പിലാ

           ''മര്യാദക്ക് തെങ്ങ് കേറി കിട്ടണ  കാശും കൊണ്ട് വരാണ്ട്  , തിരോന്തരത്ത്   പോയി തേരാപ്പാരാ നടക്കാൻ നോക്കാ    , ഇവിടെ കിട്ടണ ഇടി  പോരാണ്ടാ .., അങ്ങ് തിരോന്തരത്ത് പോയി  പോലീസുകാരുടെ അടി വാങ്ങാൻ നടക്കണത് .

                    ഇവിടുള്ള പോലീസാണെങ്കി...,   കണ്ടു പരിചയം  കാരണം ഇടിക്ക് ഒരു മയമെങ്കിലും  കാണും ,  എന്റെ മനുഷ്യാ.. അവിടെയെങ്ങാനും പോയി പെട്ടാ  നിങ്ങടെ ഊപ്പാട് വരെ   അവന്മാര് ഊരി എടുക്കുട്ടാ ''

          ''പിന്നെ എന്റെ കൈ വെറുതേ ഇരിക്കല്ലേ ?''

                 
                    ''നിങ്ങടെ കൈ വെറുതേ ഇരിക്കാവില്ല .., അവന്മാര് പിടിച്ച് ഒടിച്ചിട്ടുണ്ടാവും .

                എന്റെ മനുഷ്യാ വെറുതേ അടിവാങ്ങി കൈയ്യും കാലും ഒടിക്കല്ലേ''

               ''ഈ പോലീസിനൊക്കെ ഞാൻ കൊറേ കണ്ടിട്ടുള്ളതാ''

         ''അതോണ്ടാണല്ലോ അടി ഇരന്നു വാങ്ങാൻ പോണത് .''

                   ''എന്റെ ചേച്ചി ഒരു കുഴപ്പോല്ല്യാന്ന് ..''

                ''ആരെടാ അത് ,''?

                       '' ഞാനാ ചേച്ചി സുകു .''

              പ്രേക്ഷിതൻ സുകു വല്യ അഭിമാനം പോല്യാ എടേക്കേറി പറഞ്ഞത്

                      '' ഡാ... തല്ലു കൊള്ളി നീയുണ്ടോ .., , എന്റെ മനുഷ്യാ എന്നാ നിങ്ങൾക്ക് അടി ഉറപ്പാ ..''

                ''തള്ളേ .... തല്ലുകൊള്ളി  നിങ്ങടെ .., സുകു അത് മനസ്സിലാ പറഞ്ഞത് ..,ഇല്ലെങ്കി അന്നാമ്മേടത്തീ  കിട്ടീതെടുത്ത് എറിയുന്നു സുകൂനറിയാം

              അവറാൻ ചേട്ടന് വീണ്ടും ഒരു മനം മാറ്റം ,

               ''എന്റെ സുകേശാ ഞാനില്ലെടാ''

                     എന്റെ  ചേട്ടാ...,   ചേട്ടന് ഞാൻ  വയറു നിറയെ  ബ്രാണ്ടി വാങ്ങിത്തരാന്ന്''  , സുകേശൻ ...അവറാൻ ചേട്ടന്റ വീക്ക് പോയിന്റില് കേറിപ്പിടിച്ചു .

             സുകേശന്റെ ആ വല്യ ഓഫറിനു മുന്നിൽ അവറാൻ ചേട്ടൻ വീണു , ബ്രാണ്ടി കിട്ടിയാ തല്ലു കൊണ്ടാലും കുഴപ്പില്ലെന്ന്  അവറാൻ  ചേട്ടന്റെ ഉള്ളിലിരുന്ന് അവറാൻ ചേട്ടന്റെ മനസ്സും പറഞ്ഞു .

           സംഗതി അവിടെയുള്ള ഒട്ടുമുക്കാലുപേരും പോണത് ഈ ബ്രാണ്ടി കിട്ടൂലോന്ന് ഓർത്തിട്ടാ

            ഒരു ലാറി മുഴുവൻ പഞ്ചായത്തിലെ ഞങ്ങൾ , കേറിയപ്പോ തൊട്ടെന്നെ ഓരോരുത്തരും  അടി തുടങ്ങി , അവസാനം തിരുവനന്തപുരത്ത്    എത്തിയപ്പോ ഒറ്റെണ്ണത്തിനും ബോധം ഇല്ലാ

                 ഞങ്ങൾ ജാഥയായി സെക്രട്ടറിയേറ്റിനു  മുന്നിലേക്ക് , അവറാൻ ചേട്ടനാണ് ഏറ്റം മുന്നിൽ  .

               ഞങ്ങടെ നേതാവായി അവറാൻ ചേട്ടൻ  മാറി   , ബ്രാണ്ടി അവറാൻ ചേട്ടനെ നേതാവാക്കി ,

                  മന്ത്രി വരുന്നു , കാർ തടയുന്നു , പോലീസ് വരുന്നു , ന്യായമായി സുകേശൻ പരാതി പറയുന്നതിനിടെ  , അവറാൻ ചേട്ടൻ അലറിക്കൊണ്ട് കാറിലൊരിടി  . അപ്രതീക്ഷിതമായ ആ അടിയിൽ കാറിലിരുന്ന മന്ത്രി ഞെട്ടി , ഡ്രൈവർ ഞെട്ടി , കാർ ഞെട്ടി.., സുകേശൻ ഞെട്ടി , സുകേശന്റെ കൈയ്യിലിരുന്ന നിവേദനം ഞെട്ടി , അവറാൻ ചേട്ടന്റെ കൈ ഞെട്ടി , ഞാൻ തന്നെയാണോ ഇങ്ങനെ അടിച്ചതെന്നോർത്ത്  അവറാൻ ചേട്ടൻ വരെ ഞെട്ടി ,

           ഞെട്ടിയ പോലീസ് അലറി .'' ചാർജ് ..!''

              ആദ്യ ഇടി  അവറാൻ ചേട്ടന്റെ കൂമ്പിനിട്ട് , ആദ്യ ഇടിയോടെ തന്നെ അവറാൻ ചേട്ടന്റെ കണ്ണീന്ന് പൊന്നീച്ച മാത്രല്ല ..  വേറെ ഏതാണ്ടൊക്കെയോ പറന്നുപോയി .., അടുത്ത ഇടിയോടെ  ഉള്ളിലെ ബ്രാണ്ടിയിറങ്ങി യോടി .., പിന്നാലെ നേതാവും , ഇനിയത്തെ ഇടിക്ക് ജീവൻ തന്നെ ഓടാൻ റെഡിയായി നിക്കണ കാരണം .., ആ ജീവനേയും കൊണ്ട് അവറാൻ ചേട്ടൻ ഓടി

            സംഗതി പാളീന്ന് മനസ്സിലായതോടെ .., സുകേശൻ റോഡിന്റെ മതിലു ചാടി ഓടി ,

                   ഞാൻ ഓടി ബസ്സ് സ്റ്റോപ്പില് ബസ്സ് കാത്ത് നിക്കണ പോലെ നിന്നു .

                പ്രേക്ഷിതൻ  സുകു  ഒരു പള്ളി കണ്ടപ്പോ അതിനുള്ളിലേക്ക് ഓടിക്കയറി ,  അവിടെ കുമ്പസാരക്കൂട്ടിനുള്ളിൽ സുകു കേറിയിരുന്നു  .

                    പോലീസ് വന്ന് ചോദിച്ചപ്പോ സുകു പറഞ്ഞു...''ഞാൻ അച്ഛനാണ്  .., കുമ്പസാരിപ്പിക്കാൻ വന്നിരിക്കുന്നതാ''

                    ലോഹയെവിടെ എന്ന് ചോദിച്ചപ്പോ ..., ഉണങ്ങാനിട്ടിരിക്കാന്ന് പറഞ്ഞു

                 ളോഹയില്ലാണ്ട് കുമ്പസാരിക്കാൻ പാടുണ്ടോ ന്ന് ചോദിച്ചപ്പോ

                   അത് കുഴപ്പില്ലാന്ന് സുകു പറഞ്ഞു ..

            സ്വർഗ്ഗസ്ഥനായ പിതാവ് ചൊല്ലാൻ പറഞ്ഞപ്പോ ..,സുകു നന്മ നിറഞ്ഞ മറിയമേ ചൊല്ലി

                പോലീസ് കുമ്പസാര കൂട്ടിലിട്ട് തന്നെ സുകുനെ ഇടിച്ചു പഞ്ചറാക്കി ..,കൂട്ടിനുള്ളിലായ കാരണം ഓടാൻ പോലും സുകൂന് പറ്റിയില്ല .പോലീസ് കാർക്ക് അത്  നല്ല സൗകര്യമായി

                  കുമ്പസാര കൂട്ടിലിരുന്ന് സുകു വാവിട്ടു കരഞ്ഞു ..,സുകുന്റെ കരച്ചില് കണ്ട് കർത്താവിന് വരെ സങ്കടം വന്നു

            സുകു ചെയ്ത പാപമെല്ലാം അതിലൂടെ ഒലിച്ചു പോയി ..,

            അതോട് കൂടി ജീവനും പോവാഞ്ഞത് സുകൂന്റെ ഭാഗ്യം.. പാപമില്ലാത്ത സുകു വെളുത്ത സുകുവായിട്ടാ പുറത്തേക്ക് വന്നത്

                അവറാൻ ചേട്ടൻ  നിറുത്തിയിട്ടിരുന്ന ഒരു ബസ്സിൽ ഓടിക്കയറി

               അവറാൻ ചേട്ടൻ ചുറ്റും  പകച്ചു  ...,
 ആകെ കാക്കി മയം ..ഈ ബസ്സില് മുഴുവൻ  കണ്ടക്ടർമാരാണോ ..?, പിന്ന്യാ അവറാൻ ചേട്ടൻ സൂക്ഷിച്ച് നോക്കിയത് .., എല്ലാവരുടെ കൈയ്യിലും ലാത്തി
 ...,ഈശ്വരാ പോലീസിനെ  പേടിച്ച് ..,പോലീസ് ബസ്സിലേക്കാണോ   ഓടിക്കയറിയത്..?

                  അവറാൻ ചേട്ടന്റെ ശേഷിച്ച ജീവൻ  പോലീസിന്റെ ഇടി കൊള്ളുന്നതിനു മുമ്പ് , അവറാൻ ചേട്ടന്റെ മേത്തൂന്നും ഇറങ്ങിയോടി  ബസ്സിനു പുറത്തു നിന്ന്  അവറാൻ ചേട്ടനെ നോക്കി

            അവറാൻ ചേട്ടൻ നിന്നുരുകി ,

          ഉരുകി ..ഉരുകി .., അവറാൻ ചേട്ടൻ സ്വയം കത്തിപ്പോയേനേ ..

            പൊലീസുകാരെ നോക്കി  അവറാൻ ചേട്ടൻ ചിരിക്കാൻ ശ്രമിച്ചു ..,പക്ഷേ ചിരിക്കാൻ ചിരിക്കു പേടി .., അവൻ അവറാൻ ചേട്ടന്റെ അനുവാദമില്ലാതെ കരഞ്ഞു

               ഇവനല്ലേ മന്ത്രീടെ കാറിനെ തടഞ്ഞോരുടെ  നേതാവ് ?

      ഇവനെന്തിനാ ഇങ്ങോട്ട് ഓടിക്കേറിയത്  ..?

              പ്രൈവറ്റ് ബസ്സാണെന്ന് വിചാരിച്ച് ഓടി ക്കേറിതാ ...,പാവം .

               പോലീസുകാരുടെ ആ കൊല തമാശ അവറാൻ ചേട്ടനെ ഉരുക്കി

          ''ആ തോക്ക് ഇങ്ങോട്ട് എടുത്തേ  ഇവനെ നമുക്കീ ബസ്സിലിട്ടു തന്നെ കൊല്ലാം .., ഇത് കേട്ടതോടെ ബസ്സിനു പുറത്ത് നിക്കണ  അവറാൻ ചേട്ടന്റെ ജീവൻ അവിടെ നിന്നും  ഓടി കുറെ അകലെ പോയി നിന്നു  .

                 ജീവനില്ലാത്ത അവറാൻ ചേട്ടൻ ജീവച്ഛവമായി .., ഇവര് തന്നെ വെടി വെച്ച് കൊല്ലും .., ഒറ്റ വെടിക്ക് തന്നെ തന്റെ കാറ്റു പോവും അവറാൻ ചേട്ടൻ കണ്ണടച്ചു നിന്നു .., അവറാൻ ചേട്ടനെ വെടി വെക്കുന്നത് കാണാൻ കരുത്തില്ലാണ്ട് അവറാൻ ചേട്ടന്റെ ജീവനും കണ്ണടച്ചു നിന്നു.

              അവറാൻ ചേട്ടന് അന്നമ്മ ചേടത്തീനെ കാണണന്ന് തോന്നി

                  ഒരു പോലീസുകാരൻ ലാത്തിയെടുത്ത് സാങ്കല്പീക തോക്കാക്കി അവറാൻ ചേട്ടന്റെ നെറ്റിയിൽ മുട്ടിച്ചു

             ''ഠോ ''ഒറ്റ വെടി .., അവറാൻ ചേട്ടൻ ഒറ്റ ഞെട്ട് .., ആ ഞെട്ടലിൽ തന്നെ അവറാൻ ചേട്ടൻ പേടിച്ച് മൂത്രമൊഴിച്ചു

                  അടുത്ത വെടിക്ക്‌ അവറാൻ ചേട്ടന്റെ രണ്ടും റിലീസായാനേ

                 അവറാൻ ചേട്ടൻ ഒരു കൊച്ചു കുട്ടിയായി .., ഉറക്കെ കരഞ്ഞു .., എന്റെ സാറന്മാരെ  എന്നെ കൊല്ലല്ലേ .., എന്റെ ഭാര്യക്ക് ആകെക്കൂടിയുള്ളത് ഞാനാ .

                     ഈ വയസ്സു കാലത്ത് ഇതിന്റെ വല്ല ആവശ്യമുണ്ടോടാ കിഴവാ..?

              ഇല്ല  സാറേ  എന്നോട് ക്ഷമിക്കണേ ..,

                  ''ഇനി നിന്നെ ഈ ഏരിയേല് എങ്ങാനും കണ്ടാ ''?

                ഇല്ല സാറേ .....ഇനി  ഈ വശത്തേക്ക്  തലപോലും വെച്ചു പോലും ഞാൻ  കിടക്കത്തില്ല .

                പിറ്റേ ദിവസം എല്ലാ പേപ്പറിലും അവറാൻ ചേട്ടന്റെ പടം ഉണ്ടായിരുന്നു  മന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ചൂന്നും പറഞ്ഞു ..,സുകേശൻ പ്രശസ്തനാവാൻ നോക്കി , അവറാൻ ചേട്ടൻ കുപ്രസിദ്ധനായി .

       ഒരു വിധത്തിലാ ആ കേസീന്ന് അവറാൻ ചേട്ടൻ തലയൂരിയത്


         

           

2017, നവംബർ 22, ബുധനാഴ്‌ച

മൂർഖൻ രാജൻ                 ''എടാ കവലേല് പൊരിഞ്ഞ അടി നടക്കുണൂ. ''

                   നാലുമണി ആകുന്നേയുള്ളൂ സുകു സൈക്കിളിൽ പറന്നിട്ടാ വരുന്നത്, ആവേശം കൊണ്ട് സൈക്കിളിനു മുന്നേ അവനാ പറക്കുന്നത് .

          അടിയെന്ന് കേട്ടതോടെ എനിക്ക് ചായ  ഇറങ്ങാണ്ടായി .,അടിയൊക്കെ ഓൺ ദി സ്പോട്ടിൽ കാണണം , എന്നാലേ അതിനൊരു ത്രില്ലുള്ളൂ .

         ചായക്കാണെങ്കിൽ ഒടുക്കത്തെ ചൂടും .

           ''എടാ ആ തല്ലൊള്ളി  വരുന്നുണ്ടല്ലേ ''.., സുകൂന്റെ ഓളി കേട്ടപ്പോഴെ  അമ്മേടേ കമന്റ് .

             ചായ കുടിച്ചിട്ടും കഴിയണില്ല ..,കൂടെ പഴം പൊരിയുമുണ്ട് .., രണ്ടും നല്ല ചൂടാ , തിന്നാണ്ട് പോയ പിന്നെ അടുത്ത കാലത്തൊന്നും   ഇത് കിട്ടത്തില്ല. തിന്നിട്ട് പോയ അടിയും  കഴിയും  ആരൊക്കെയാണാവോ ആ ഭാഗ്യവാന്മാർ ?

                  അടിന്ന് കേട്ടാലേ എനിക്ക് ആവേശം കൂടും , ഞാൻ തന്നെ എന്റെ  ഉള്ളില് ഒരു നാലഞ്ചു പേരെ റ്റിഷും .., ട്ടിഷും .. ന്ന് പറഞ്ഞ്  ഇടിച്ചിടും,  പക്ഷേ നേരിട്ട് ആരെങ്കിലും വന്നാ എന്റെ ആവേശം ഐസ് പോലെയാവും .

             അതെന്താന്നറിയില്ല ..,  ഇതിനെയാവും  ചിലപ്പോ  പേടിന്ന് പറയണത്

            ''എടാ വേഗം വാ, സംഗതി ഇപ്പൊക്കഴിയും ''

                         ''ആരൊക്കെയാ സുകുവേട്ടാ  ''?

            ''അതൊന്നും എനിക്കറിയില്ല , എന്നോട് മീൻകാരൻ മമ്മദാ പറഞ്ഞത് മമ്മദ് കച്ചോടം നിറുത്തി അടികാണാൻ പോയേക്കാ.''

                 നീ വേഗം വാ , സുകൂനും അടീന്ന് കേട്ടാ ഭയങ്കര ആവേശാ .., പഴേ റൗഡിയല്ലേ.

              ''ഇത് കുടിക്കട്ടേ സുകേട്ടാ ..''

                       ''നീ അത്  ഇങ്ങട് തന്നേന്ന് പറയലും സുകു ആ ഗ്ലാസ്സ് വാങ്ങി ഒറ്റ വലി

                          ''എന്റമ്മേ .... .....'', ന്നൊരലർച്ച.

                        തിണ്ണേമ്മേ ഉറങ്ങിക്കിടന്ന്  സ്വപ്നം കാണായിരുന്ന  മണികണ്ഠൻ പൂച്ച .., ഞെട്ടിപ്പിടഞ്ഞ് ഓടിയതാ....,  ദാ  കിടക്കുണൂ ..തലയും കുത്തി താഴേ . പാവം മണികണ്ഠൻ താഴത്ത് കിടന്ന് ഒറങ്ങാന്നുള്ള വിചാരത്തിലാ  ഓടിയത്,

                   തിണ്ണേമ്മെ കിടാക്കാന്നുള്ള ഓർമ്മ ആ പാവത്തിന് ഇല്ലാണ്ട് പോയി

          എന്താ സംഭവന്ന് അവന് ഒന്നും മനസ്സിലായില്ല  ,കുറച്ചു ദൂരം ഓടിയിട്ട്  ആകെ പകച്ചു ചുറ്റും  നോക്കാ ,  എന്തിനാ ഞാൻ ഓടിയത് ..?, എങ്ങിന്യാ ഞാൻ വീണത് ..? ഞാൻ തന്നെ ആരാ ?

                  അടപ്പുത്തൂന്ന് എറക്കി രണ്ടു മിനിറ്റായിട്ടുള്ള ചായയായിരുന്നു ..

                     സുകൂന്റെ ആ അലർച്ച കേട്ട് ചായ വരെ ഞെട്ടി.,ചായ ഞെട്ടീതല്ലേ എന്നു വിചാരിച്ച് പഴംപൊരിയും വെറുതെ ഒന്ന് ഞെട്ടി .

              സുകൂന്റെ  ഓളി കേട്ട് അമ്മ  പുറത്തേക്കോടി   വന്നു ,

                     അമ്മേടെ ആ  വരവ് കണ്ടപ്പോ തന്നെ  സുകു  പേടിച്ചു  വേഗം  മുറ്റത്തേക്കിറങ്ങി  നിന്നു ,

                    സുകൂന്റെ കണ്ണീന്ന്  കുടു കുടാന്നും പറഞ്ഞാ വെള്ളം ഒഴുകണെ , പാവത്തിന്റെ അണ്ഡകടാഹം വരെ പൊള്ളിപ്പോയി .

                  ''ഒന്ന് പറഞ്ഞു കൂടെടാ ''     ?  സുകു കരഞ്ഞിട്ടാ എന്നോട് ചോദിച്ചേ

                  എന്തിനാടാ അവൻ കരയണെ ...?

                        സുകു എന്നെ കൈകൊണ്ട് കാണിച്ചു.., പറയല്ലെന്ന് ..,ചായ കുടിച്ചൂന്ന് പറഞ്ഞാ അവന്റെ  അഭിമാനം പോവും.


                  അവന്റെ കണ്ണില് ഒരു കരട് വീണതാ

               ഒരു കരട് വീണേനാ അവൻ  ഇങ്ങനെ കിടന്ന് കാറിയത്.? ഏതാണ്ട് മരം വീണ പോലെ

           സുകൂന്റെ ആമാശയം ഒരു മൂന്നു ദിവസത്തേക്ക് നിരാഹാരം പ്രഖ്യാപിച്ചു  .., അമ്മാതിരി ചൂടുള്ള ചായ സുകു ഒറ്റ വലിക്ക് അകത്താക്കിയത്  .., ഇനി ചായാന്ന് കേട്ടാ തന്നെ  സുകൂന്റെ ആമാശയം വരെ ഇറങ്ങി ഓടും  ..

                ബർണോള് വേണോ സുകേട്ടാ ?

                      ''എന്തിനാടാ തിന്നാനാ ''?

           സുകു എന്നെ രൂക്ഷമായിട്ട് നോക്കി .., ഞാൻ സീരിയസ്സായിട്ട് പറഞ്ഞതാ , പിന്നെയാ ഓർത്തത് .. ബാർണോൾ  തേക്കാൻ പറ്റാത്തോടത്താണല്ലോ പൊള്ളിയത്  , വേണങ്കി കുറച്ച് വിഴുങ്ങിക്കോ സുകേട്ടാ .

                            ഞാനാ സൈക്കിള് ചവിട്ടണെ .., ചായ കുടിച്ചോട് കൂടി സുകു തളർന്നു  , എന്നാലും ഒരു പഴം പൊരി എടുത്ത് കൈയില് പിടിച്ചിട്ടുണ്ട് . എനിക്ക് തിന്നണന്ന് ഉണ്ടായിരുന്നു ..,അപ്പഴക്കും സുകു അത് ചാടിപ്പിടിച്ചു .

              വേഗം ചവിട്ട് ..

              അടി കാണാനുള്ള ആവേശത്തില് ഞാൻ എഴുന്നേറ്റ് നിന്നാ ചവിട്ടണെ

               നല്ല സ്പീഡില് ഞാനങ്ങനെ കത്തിച്ച് വിടാ ..,  സൈക്കിളിന്റെ ചങ്ങല പൊട്ടാറായതാന്ന് ആ മഹാപാപി എന്നോട് പറഞ്ഞില്ല .

              സൈക്കിള് നൂറാ നൂറിലായി ..,

             ഞങ്ങളെക്കാൾ ആവേശത്തിലാ സൈക്കിള്  തല്ല് കാണാൻ പായണത് , അവൻ അവന്റെ ആരോഗ്യസ്ഥിതിയൊക്കെ മറന്നു  .

                  ബണ്ടായി .., ബണ്ട് കഴിഞ്ഞാ കവലയും ,

          ബണ്ടിന്റെ അങ്ങേ അറ്റത്തുള്ള  ഷാപ്പീന്ന് അവറാൻ ചേട്ടൻ അന്നത്തെ ക്വോട്ട  കഴിഞ്ഞ് പുറത്തേക്കിറങ്ങുന്നുണ്ട് .

                  ഇന്ന്  ഡബിള്  ആണെന്നാ  തോന്നണേ .., അവറാൻ ചേട്ടൻ ചെറുതായിട്ട് ബ്രേക്ക് ഡാൻസ് കളിക്കണിണ്ട് .

              ഞാനങ്ങനെ നൂറാ നൂറില് പെടക്കാ .., ക്ടിം ന്നൊരു സൗണ്ട് കേട്ടു .., പിന്നെ എനിക്കൊന്നും ഓർമ്മയില്ല  ..സൈക്കിളിന്റെ ചങ്ങല പൊട്ടി .

              നിന്ന് ആഞ്ഞ് ചവിട്ടല്ലേ .., പെട്ടെന്ന് ചങ്ങല പൊട്ടിയാ  എന്താണ്ടാവാ... ക്ലിം... ന്നും പറഞ്ഞ്  സൈക്കിളിന്റെ മുന്നിലെ തണ്ട്മ്മെ  പോയി ഇരുന്നത്  മാത്രം എനിക്കോർമ്മയുണ്ട് .

                 ജീവിതത്തില് ഇന്നുവരെ ... വിളിക്കാത്ത അത്ര വല്യേ  നിലവിളിയാ എന്റെ ഉള്ളീന്നും പുറത്തേക്ക് വന്നത്.

                   എന്റെ നിലവിളി കേട്ട് ഞെട്ടി സുകു കൈ അമർത്തിപ്പിടിച്ചതാ ..., പഴം പൊരി രണ്ട് കഷ്ണമായി താഴെപ്പോയി ..

                  ''ടാ ..,പഴം പൊരി പോയി '' ,

                 വേദന കൊണ്ട് ..,  എന്റെ കാല് രണ്ടും മേപ്പോട്ടായി .

                ചങ്ങല പൊട്ടീതൊന്നും സൈക്കിള് അറിഞ്ഞിട്ടില്ല ..,അവൻ നൂറാ നൂറിലെന്നെ പെടക്കാ . ബണ്ടിന് ചെറിയൊരു ഇറക്കം കൂടിയുണ്ട് , അതുകൊണ്ട് സൈക്കിള് നൂറും കടന്ന് നൂറ്റി അമ്പതിലാ പായണത്

                 സൈക്കിളിന്റേയും , ഞങ്ങളുടേയും  വരവ് കണ്ടപ്പോഴെ അവറാൻ ചേട്ടന്  എന്തോ ഒരു പന്തികേട് തോന്നി.. ആള് അങ്ങട് ഓടണോ .., ഇങ്ങട് ഓടണോ എന്ന് ശങ്കിച്ചു നിക്കാ  .. സൈക്കിളിന് ആണെങ്കീ സ്പീഡ് കൂടിക്കൊണ്ടിരിക്കാ , എനിക്കാണെങ്കീ ബ്രേക്ക് പിടിക്കണമെന്നുണ്ട് .., പക്ഷേ വേദനകൊണ്ട് എന്റെ ഒരു വിരല് പോലും അനങ്ങുന്നില്ല . അവറാൻ ചേട്ടന് എങ്ങടാ മാറേണ്ടെന്ന് പിടത്തില്ല്യാണ്ട്‌ റോട്ടിൽ  കിടന്ന് ഡാൻസ് കളിക്കാ ..  ഞാൻ വലത്തോട്ട് വെട്ടിക്കുമ്പോ അവറാൻ ചേട്ടൻ  അങ്ങോട്ട്  ചാടും .., അപ്പൊ ഞാൻ ഇടത്തോട്ട് വെട്ടിക്കും .,അപ്പൊ.., ദേ  അവറാൻ ചേട്ടൻ ഇടത്തോട്ട് ചാടും.

                റോട്ടിൽ കിടന്ന്  അങ്ങാടും .., ഇങ്ങാടും ചാടിക്കൊണ്ടിരിക്കാ അവറാൻ ചേട്ടൻ   ഇങ്ങട് ചാടുമ്പോ ഞാൻ അങ്ങട് വെട്ടിക്കും ..അപ്പൊ അവറാൻ ചേട്ടൻ അങ്ങട് ചാടും അപ്പൊ ഞാൻ ഇങ്ങട് വെട്ടിക്കും . ഇങ്ങനെ അവറാൻ ചേട്ടനും, ഞാനും , സൈക്കിളും റോഡിൽ കിടന്ന് ഭാരത  നാട്യം കളിക്കാ.

             വേദന എടുക്കുന്നുണ്ടെങ്കിലും ..,അവറാൻ ചേട്ടനെ ഇടിക്കാണ്ടിരിക്കാൻ  ഞാൻ പരമാവധി ശ്രമിക്കുന്നുണ്ട്  , പക്ഷേ .., ഞാൻ ഹാൻഡിൽ വെട്ടിക്കുമ്പോ അവറാൻ ചേട്ടൻ  അങ്ങോട്ടെക്കെന്നെ ചാടും  . ഈ മനുഷ്യന് ഒരു സ്ഥലത്ത് തന്നെ നിന്നാപ്പോരേ ..?

                       മാറ് അവറാൻ ചേട്ടാ .., മാറ്ന്ന് .., ഞാൻ സൈക്കിളിലിരുന്ന് തല കൊണ്ട് കാണിക്കുന്നുണ്ട് ,

                    സുകു പിന്നിലിരുന്ന് ബ്രേക്ക് പിടിക്കെടാന്ന് അലറുന്നുണ്ട് .,. എനിക്കാണെങ്കീ  വേദനകൊണ്ട് ബ്രേക്ക് പോയിട്ട് ഒന്ന് മിണ്ടാൻ തന്നെ പറ്റിണില്ല . വീണ വീഴ്ച്ചയിൽ എന്റെ എല്ലാം തന്നെ തകർന്ന് തരിപ്പണമായെന്ന് തോന്നണെ   , എന്തൊക്കെ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ടെന്ന് സൈറ്റ് വിസിറ്റ് നടത്തിയാലേ  മനസ്സിലാവത്തുള്ളൂ  .

                    അങ്ങിനെ അത് സംഭവിച്ചു ..,

               അയ്യോ .., അയ്യോ .., അയ്യയ്യോ .., മൂന്ന് കണ്ഠങ്ങളിൽ നിന്ന് മൂന്ന് അലർച്ചകൾ .., അവസാനത്തെ അയ്യയ്യോ ..,അവറാൻ ചേട്ടന്റെ ആയിരുന്നു .

               എന്റെ ..,ഇശ്വോയേ ...., ന്ന് അവറാൻ ചേട്ടൻ  ഒരു വിളി കൂടി നീട്ടി വിളിച്ചു .

               അവറാൻ ചേട്ടൻ ഒറിജിനൽ ഈശോയെ വിളിച്ചേ ..,

              ഷാപ്പില് ഞണ്ട് തിന്നോണ്ടിരിക്കായിരുന്ന  ഈനാശു ചേട്ടൻ ..,''എന്തോ '' ന്ന് ചോദിച്ചു ..

                ''എന്താ ..,''അപ്പറത്തിരിക്കുന്ന കണാരൻ ചേട്ടൻ ഈനാശു ചേട്ടനെ നോക്കി ചോദിച്ചു

                ''വിളിച്ചോ ''

                '',ഞാൻ വിളിച്ചില്ല ..''

                         ആരപ്പോ .., എന്നെ  വിളിച്ചേ .., ഈനാശു ചേട്ടൻ പ്ലേറ്റിലിരിക്കണ ഞണ്ടിനെ നോക്കി , ഇനി ഞണ്ട് വിളിച്ചതാവോ ?

                 ഞണ്ട് , തവള പിടിത്തക്കാരൻ സുപ്രുനെ പ്രാവി കിടക്കാ ..''അടുത്ത ജന്മത്തില് നീ ഒരു ഞണ്ടാവുടാ തെണ്ടി ..,


                      ഞാൻ കണ്ണ് തുറന്ന് നോക്കുമ്പോൾ അവറാൻ ചേട്ടൻ സൈക്കിളിന്റെ മുന്നിലെ മഡ്ഗാഡിൽ എന്നേയും നോക്കി കണ്ണും തുറിപ്പിച്ച് ഹാൻഡിലും പിടിച്ചിരിപ്പുണ്ട് ....,ഇടിയുടെ ആഘാതത്തിൽ അവറാൻ ചേട്ടന്റെ മുൻഭാഗം മുഴുവനും തകർന്നു പോയിക്കാണണം . ആ വേദന കൊണ്ടാവണം കണ്ണ് രണ്ടും പുറത്തേക്ക് തള്ളി നിക്കണത് ,,അതിനി പുറത്തേക്ക് കൊഴിഞ്ഞു വീഴാവോ ?

                  മൂന്നുപേരും ദാ കിടക്കുണൂ പാടത്തെ ചേറിൽ .., അവറാൻ ചേട്ടൻ കുടിച്ച കള്ളെല്ലാം ആവിയായി .

                           ടാ .., മൈ   ..ന്നും പറഞ്ഞ് അവറാൻ ചേട്ടൻ അരേലിരുന്ന കള്ള് ചെത്തണ കത്തിയെടുത്ത് അലറിയതാ .., പിന്നെ എന്റെ മൊഖം കണ്ടപ്പോ ..,അവറാൻ ചേട്ടൻ  ആ ''മൈ  '' വഴി തിരിച്ചു ..,  മോനാക്കി ..

                        ''എന്തിനാ മോനേ എന്നെ കൊല്ലാൻ നോക്കിയത് ''?

          ''ചങ്ങല പൊട്ടീതാ .., അവറാൻ ചേട്ടാ ..''

                '' ചങ്ങല പൊട്ടിയതിന് .., എന്തിനാടാ എന്നെ കൊല്ലാൻ നോക്കണത് ''?

      ''അവറാൻ ചേട്ടന് വല്ലതും പറ്റിയോ ''?, ഞാൻ നിഷ്കളങ്കമായിട്ടാ ചോദിച്ചത്

             ഇതേ കൂടുതല് വല്ലതും പറ്റണോന്നും ചോദിച്ച് ..,അവറാൻ ചേട്ടൻ മുണ്ട് പൊക്കിക്കാണിച്ചു

             ഛേ ...,എന്താത്

           ഈ തെങ്ങ് ചെത്താൻ പോവുമ്പോ അരേല് കെട്ടണ തോർത്തു മുണ്ട് പോലത്തെ ഒരു സാധനമുണ്ട് ..അത് കീറിയതാ അവറാൻ ചേട്ടൻ എനിക്ക് കാണിച്ച് തന്നത് .

                 അത് തെങ്ങ് ചെത്ത് കാരുടെ ഒരു പാരമ്പര്യ വേഷാ ..,അതും ചുറ്റി ''എ '' പടത്തിന്റെ പോസ്റ്ററ് പോല്യാ നടക്കത്തുള്ളൂ .

                    ഒരു വിധത്തിൽ കവലയിൽ എത്തുമ്പോഴേക്കും ഇടിയുടെ പൂരം കഴിഞ്ഞിരുന്നു  ., ഇടികിട്ടിയ ചായക്കടക്കാരൻ പാക്കരൻ .. ചായക്കടേടെ തിണ്ണയിലിരുന്ന് മോങ്ങുന്നുണ്ട് , കണ്ടാലറിയാം  നല്ല ഇടി കിട്ടിയിട്ടുണ്ടെന്ന് .

                 മറിയാമ്മ ചേടത്തി പൊറം ഉഴിഞ്ഞു കൊടുക്കുന്നുണ്ട് .., റോമു നെഞ്ചും വിരിച്ച് വാലാട്ടി നിപ്പുണ്ട് .., ഇനി പാക്കരൻ ചേട്ടനെ ആരെങ്കിലും തൊട്ടാ  കടിച്ചു കീറുംന്ന് പറഞ്ഞാ അവന്റെ നിപ്പ് .

                    ഇത് കണ്ടപ്പോ പാക്കരൻ ചേട്ടന് കലികയറി .., നന്ദിയില്ലാത്ത നായ  ഇപ്പൊ വന്ന് നിക്കണ കണ്ടില്ലേ  ..?തിന്നാൻ മാത്രം കൊള്ളാം .., മൂർഖൻ രാജൻ വന്നിടിക്കണ സമയത്ത് ഒളിച്ചിരിക്കാരുന്നു.


              സത്യത്തിൽ പാക്കരൻ ചേട്ടന്റെ ഓളി കേട്ടപ്പോ .., റോമു ഓടിവന്ന് കൊരക്കാൻ നോക്കിയതാ , പക്ഷേ ഇടിക്കണ ആളുടെ മുഖം കണ്ടപ്പോ തൊണ്ടയോളമെത്തിയ കൊര .., റോമു അങ്ങു വിഴുങ്ങി ഒരു ചിരിയായി പുറത്തേക്ക് വിട്ടു . മൂർഖനെ കണ്ടപ്പോ റോമു വെറുതേ വാലാട്ടി നിന്നു .

                           എന്തായാലും പാക്കരനെ മൂർഖൻ പഞ്ഞിക്കിടും ., വെറുതെ കൊരക്കാൻ പോയിട്ട് മൂർഖന്റെ ഇടി  വാങ്ങണോ ? എന്നും കഞ്ഞീം ചമ്മന്തീം തരണെ  ഇയാൾക്ക് വേണ്ടി വെറുതെ രക്തസാക്ഷിത്വം വരിക്കണോ ?

               റോമു പതുക്കെ ആ ഏരിയെന്ന് എസ്കേപ്പായി , ഇത് പാക്കരൻ ചേട്ടൻ കണ്ടിരുന്നു. ഇപ്പോ മൂർഖൻ പോയിക്കഴിഞ്ഞപ്പോഴാ റോമൂന്റെ ഈ നെഞ്ചു വിരിച്ചുള്ള അഭ്യാസപ്രകടനം.

                 ഈശ്വരാ മൂർഖൻ രാജനാണോ പാക്കരൻ ചേട്ടനെ ഇടിച്ചത്  ? മൂർഖൻ രാജൻ വല്യ റൗഡിയാ .., അവൻ എന്തിനാണാവോ ഈ പാവത്തിനെ കേറി ഇടിച്ചത് .
                    രാജൻ ഒരു ദിവസം രണ്ടെണ്ണം വിട്ട് വരുമ്പോ  ..., മൂർഖൻ  കടിച്ചൂത്രേ  , രാജനല്ലേ ..,തിരിച്ച് കടിക്കില്ലാന്ന വിചാരത്തിലാ മൂർഖൻ കടിച്ചത്  അപ്പത്തന്നെ രാജൻ മൂർഖനെ തിരിച്ചു കടിച്ചൂത്രേ .., ആ കടില് മൂർഖൻ ഞെട്ടി.

                     മൂർഖന്റെ ലൈഫിലെ ആദ്യ സംഭവമായിരുന്നു അത് ., സാധാരണ ആൾക്കാര്  മൂർഖൻന്ന്  കേക്കുമ്പോഴേക്കും പേടിച്ചു വിറച്ച് മൂത്രമൊഴിച്ച് വീണ് ചാവാറാ പതിവ് . ആ കോൺഫിഡൻസിലാ മൂർഖൻ, രാജനെ കടിച്ചത് , മൂർഖനേക്കാളും വല്യ മൂർഖനാന്നും പറഞ്ഞാ രാജൻ തിരിച്ചു  കടിച്ചത് , രാജന്റെ കടികൊണ്ട മൂർഖൻ ഓൺ ദി സ്പോട്ടില് ഔട്ടായിത്രേ ..,

                 വേറെ ചിലര് പറയുന്നത്  ഇത് രാജൻ തന്നെ  ഉണ്ടാക്കിയ കഥയാത്രെ , രാജനെ കടിച്ചത് ഏതോ നീർക്കോലി ആയിരുന്നു ..,രാജൻ പറഞ്ഞു പരത്തിയതാ അത് മൂർഖനാന്ന് .

                  രാജൻന്ന   പേര് ഒരു റൗഡിക്ക് ചേർന്നത് അല്ലത്രേ .., ഒരു വെയ്റ്റില്ല   ..,ദേ രാജൻ റൗഡി വരുണൂന്ന് പറഞ്ഞാ ആൾക്കാര് ചിരിക്കും , അതിനൊരു കടുപ്പം കിട്ടാൻ വേണ്ടി ചെയ്താതാന്നും പറയുന്നുണ്ട് .

                  അല്ല ചേട്ടത്തി .., എന്തിനാ പാക്കരൻ ചേട്ടനെ  മൂർഖൻ ഇടിച്ചത് ?

                  ബോണ്ടാ എന്താ ഉരുണ്ടിരിക്കണേന്നും ചോദിച്ചാ ഇടിച്ചത് മോനേ   .., ഞാൻ അവന്റടുത്ത്  കരഞ്ഞ് പറഞ്ഞതാ ..

                  ''ബോണ്ടാ ഉരുണ്ടിട്ടല്ലേ രാജാ  ഇരിക്കാ... ''

                  അപ്പൊ.., അവനു പരന്ന് ഇരിക്കണ ബോണ്ട വേണത്രെ ..?

                  പരന്നിരിക്കണ പരിപ്പു വട മതിയൊന്ന് ഞാൻ  ചോദിച്ചു

                  അപ്പോ കളിയാക്കാണോന്ന് ചോദിച്ച് എന്നെ ഇടിച്ചു

                  അവന് പരന്ന ബോണ്ട തന്നെ  വേണത്രെ ..

                ബോണ്ടാ ...  വേണെങ്കീ ഞാൻ  പരത്തി ഉണ്ടാക്കിത്തരാന്ന് പറഞ്ഞതാ  .

                  അപ്പൊ അവന് ഈ ബോണ്ട തന്നെ പരന്ന് വേണന്ന് ..

                   ചപ്പാത്തി  കുഴ വെച്ച് ഞാനാ  ബോണ്ട അവന് പരത്തിക്കൊടുത്തു  ..,അപ്പൊ അത് പൊട്ടിപ്പോയെന്നും പറഞ്ഞിട്ടാ ഈ കാസരോഗിയായ എന്നെ  വീണ്ടും ഇടിച്ചത് .

                  പാക്കരൻ ചേട്ടന്റെ ഒപ്പം .., പാക്കരൻ ചേട്ടന്റെ കാസരോഗം കൂടി  കരയുന്നുണ്ട്  ., പാവം അതിനും നല്ല  ഇടികിട്ടി .

                     രണ്ടുപേരും ഒരുമിച്ചു കരയണ കാരണം പാക്കരൻ ചേട്ടൻ പറയുന്നതൊന്നും തിരിയുന്നില്ല . പാക്കരൻ ചേട്ടന്  ഈ വലിവിന്റെ അസുഖം ഉള്ളതാ ..,ഇടി കിട്ടിയതോടെ അതങ്ങ് കൂടി.. കൂടാതെ പാക്കരൻ ചേട്ടൻ പേടി കൊണ്ട് വിറക്കുന്നുമുണ്ട് .., ചോദിച്ചപ്പോ പറഞ്ഞത് ദേഷ്യം കൊണ്ട് വിറക്കാന്നാ .., അത് കാരണം ആകെ ഒരു വിസില് ശബ്ദം മാത്രേ പുറത്തേക്ക് വരുന്നുള്ളൂ .. എന്തെങ്കിലും  പറയാൻ തുടങ്ങുമ്പോ..,അപ്പൊ  വലിവ് വരും .., ആ വലിവിന്റെ എടെക്കൂടിയും പാക്കരൻ ചേട്ടൻ പറയാൻ ശ്രമിക്കുന്നുണ്ട് .., പക്ഷേ പറ്റുന്നില്ല  .,പിന്നെ മറിയച്ചേടത്തിയാ വിശദീകരിച്ച് തന്നത് .

              ''എന്റെ പഴേ കാലത്താണെങ്കീ .., പാക്കരൻ ചേട്ടൻ വിക്കീട്ടാ പറഞ്ഞത് ,

                    ''നിങ്ങടെ പഴേ കാലത്താണെങ്കീ ..,ഓടാനെങ്കിലും പറ്റിയേനേ  ''

               മറിയചേടത്തീടെ ആ വർത്താനം പാക്കരൻ ചേട്ടന് തീരെ ഇഷ്ടപ്പെട്ടില്ല

                   ''നിനക്ക് കാണണോടി .., അവനെ ഞാനിന്ന് കൊല്ലും ന്ന് പറഞ്ഞ് പാക്കരൻ ചേട്ടൻ  ഒറ്റ ചീറല്..

                  പാക്കരൻ ചേട്ടൻ ഏതാണ്ട് പുലി പോല്യാ ചീറണത് .., പക്ഷേ വിചാരിക്കണ പോലെ സൗണ്ട് പുറത്തേക്ക് വരുന്നില്ല ..,ശൂ ..,ശൂ ന്നും പറഞ്ഞ്  ആരോ സ്വകാര്യത്തില് വിളിക്കാന്നേ തോന്നൂ  .

                ''നിങ്ങളാ ഉള്ള ജീവൻ കൂടി പുറത്തേക്ക് ഊതിക്കളയണ്ടാ  മനുഷ്യാ ..,  കിട്ടീതൊന്നും പോരേ  ..,  ഇനീം പോയി അവന്റെ ഇടി വാങ്ങിക്കൂട്ടണോ  , ഇപ്പൊ ജീവനെങ്കിലും ബാക്കിയുണ്ട് , ഇനി അതും കൂടി കളയാൻ നിക്കണ്ടാ .

                   അല്ല മക്കളെ .., ചായ ഗ്ലാസ്സ്  പിടിക്കാൻ തന്നെ വയ്യ , എന്നിട്ട്  കൊല്ലാൻ നടക്കാ  ''.

                     പാക്കരൻ ചേട്ടന് ആകെ ഷെയിമായി .

                  ''ദേ ..,മൂർഖൻ രാജൻ വീണ്ടും വരുന്നൂ ..''

                      ''ഈശ്വരാ ..,ഇവനെന്നെ ഇടിച്ചത് മതിയായില്ലേ ന്നും പറഞ്ഞ് പാക്കരൻ ചേട്ടൻ അകത്തേക്കോടി .., കൂടെ വലിവും  .

                  നെഞ്ചും വിരിച്ചു നിന്ന റോമു  ഒന്നും അറിയാത്ത പോലെ പതുക്കെ മുങ്ങി .., നിന്റെ വാലെന്താ വളഞ്ഞിരിക്കണേന്ന് ചോദിച്ചാലോന്ന് റോമൂന് പേടി

                   മൂർഖൻ രാജൻ എന്നെ നോക്കി കണ്ണുരുട്ടി

                   '' എന്താടാ ..''?

           ചായ കുടിക്കാൻ വന്നതാ മൂർഖേട്ടാ  ..,പറഞ്ഞു കഴിഞ്ഞാ എനിക്ക് അബദ്ധം മനസ്സിലായത്    .., സോറി രാജേട്ടാ

                എന്നിട്ട് ചായ എവിടെ ..?,

                              ''ചായ കുടിച്ചു ''

                ''കുടിച്ച ചായ എവിടെ ''?

                            ''ഈശ്വരാ കുടിച്ച ചായ എവിടെന്നോ ..?''

             ഉത്തരം പറഞ്ഞില്ലെങ്കീ മൂർഖൻ ഇടിക്കും ..,ഞാൻ സുകൂനെ നോക്കി .., സുകു കൂടെയുള്ളതാണ്  ആകെയൊരു  ധൈര്യം .

                 പഴേ  റൗഡിയല്ലേ .., ഞാൻ തിരിഞ്ഞു  നോക്കി , സുകൂന്റെ പൊടി പോലുമില്ല ..,മൂർഖന്റെ വരവ് കണ്ടപ്പോഴേ സുകു മുങ്ങി

                             എന്നിട്ട് കുടിച്ച ചായ എവിടെടാ ..?

                             ഞാൻ വയറ് തൊട്ടു കാണിച്ചു ..,

                            പേര് പറയെടാ ..? മൂർഖൻ ഒരു ചീറ്റല്

                         ''വയറിലാ ..രാജേട്ടാ ''

        ''നിന്റെ വയറ് ചായ കുടിക്കോ ''?

                       ''ഞാൻ കുടിച്ചേപ്പോ വയറില് പോയതാ രാജേട്ടാ ''

                     ദൈവമേ ..ഇടി കാണാൻ വന്ന് ..ഇടിയും വാങ്ങിക്കൊണ്ട് പോകേണ്ടി   വരുമോ ?  ചങ്ങല പൊട്ടിയ സൈക്കിള് അവിടെ വെച്ച്  ഞാൻ ഓടി ..., വേണെങ്കീ മൂർഖൻ സൈക്കിളിനെ ഇടിച്ചോട്ടേ .


           

             
    

2017, നവംബർ 8, ബുധനാഴ്‌ച

A journey to esthiya (another world) Chapter 12

                                                   
              '' ഓ ജീസ്സസ്  .., വിശ്വസിക്കാൻ കഴിയുന്നില്ല ''.

              '' വീനസ് ...!''

              സ്വപ്നങ്ങളിലൂടെ സഞ്ചരിച്ച് നക്ഷത്രങ്ങളിൽ തൊടുന്നു  എന്നൊക്കെ പറയും പോലെ . ആ  സ്വപ്നത്തിലൂടെയുള്ള  ഒരു കടന്നുവരവുതന്നെയാണിതും  .  വീനസെന്ന  അപ്രാപ്യമായി കരുതപ്പെട്ടിരുന്ന  ടാർജറ്റ് ഇതാ മനുഷ്യസ്പർശനത്താൽ പുളകം കൊള്ളുന്നു .ശരീരം മുഴുവനും ഒരു  വൈബ്രെഷൻ വ്യാപിക്കുന്നു  .. .., പിൻ തിരിഞ്ഞു  നോക്കുമ്പോൾ അവിശ്വസനീയതയുടെ ഒരു  മൂടൽ മാത്രം.

     എങ്കിലും സത്യം ., ഉൾക്കൊള്ളാനാകാത്ത ഒരു തിരിച്ചറിവ്, ചിലതങ്ങിനെയാണ്  പതിയെ പതിയെ മാത്രമേ  തെളിഞ്ഞു വരൂ  .ഇത് സത്യമാണോയെന്ന്  ...,  മനസ്സ്  വീണ്ടും വീണ്ടും ചോദിച്ചു കൊണ്ടേയിരിക്കുന്നു

       ഇത് സത്യം തന്നെയെന്ന്,  മനസ്സ്  വീണ്ടും .., വീണ്ടും  ആവർത്തിച്ചു കൊണ്ടുമിരിക്കുന്നു . അത്ഭുതകരമായ കാര്യങ്ങൾ സംഭവിക്കുമ്പോൾ മനസ്സിനു പോലും അത്  അവിശ്വസിനീയമാകുന്നു .വല്ലാത്തൊരു അനുഭൂതിയോ , അവസ്ഥാവിശേഷമോ ഒക്കെയാണത് , ത്രസിപ്പിക്കുന്ന .., ത്രില്ലടിപ്പിക്കുന്ന .., വികാരത്തെ പൊട്ടിത്തെറിപ്പിക്കുന്ന എന്തൊക്കെയോ ഒന്ന് . അതിന്റെ  ആഴം വെളിവാക്കുന്ന  ഒരു പേര് കണ്ടെത്തണമെങ്കിൽ  ..,'' അവിശ്വസനീയം എന്നതു മാത്രമേ എന്റെ മുന്നിലുള്ളു.  ഒറ്റ വാക്കിലൂടെ   ആ വികാരത്തെ   മുഴുവൻ പ്രതിഫലിപ്പിക്കാൻ  കഴിയുന്നുമില്ല.  അതിനുമൊക്കെ വളരെയധികം മുകളിലാണത്.  അപ്പോൾ ഞാനിവിടെ  നിസ്സഹായകനാകുന്നു .

                  അനുഭവിച്ചു തന്നെ അറിയേണ്ടുന്ന   ഒരു വികാരം  ..അതാണ് ആ  അത്ഭുതങ്ങൾ ..,നമുക്ക് സമ്മാനിക്കുന്നത് .

              പലവിധത്തിലാകാമത് .

             പനിക്ക് പ്രതിവിധി കണ്ടെത്താൻ ശ്രമിക്കുന്ന ശാസ്ത്രജ്ഞന്റെ മുന്നിലേക്ക്  അപ്രതീക്ഷിതമായി   എയ്ഡ്സിനെതിരെയുള്ള  വാക്സിൻ എത്തിപ്പെടുന്നത്.ഒന്ന് പ്രതീക്ഷിക്കുന്നവൻ ആയിരം കണ്ട് ഞെട്ടുന്നത് .
അതങ്ങനെ എണ്ണിയാൽ ഒടുങ്ങാതെ  കിടക്കുന്നു ..,പക്ഷേ  ഓരോരുത്തരിലും അതതിന്റെ പ്രതിഫലനങ്ങൾ   ഓരോ വിധത്തിലായിരിക്കും.

                 ഡിപ്പെൻഡ്സ്  ഓൺ എന്നൊക്കെ പറയും പോലെ .

            അത്ഭുതങ്ങളെ കുറിച്ച് ഒരു  ഉദാഹരണം വ്യക്തമാക്കി   എന്നേയുള്ളൂ . ഇത് മാത്രമാണോ അത്ഭുതങ്ങൾ ഉണ്ടാക്കുന്നത്  ..?, തീർച്ചയായും അല്ല , സാമാന്യ ജീവിതത്തിൽ..,  പെട്ടെന്ന് വേറിട്ട ഒരു സന്തോഷം ലഭിക്കുമ്പോൾ അതിൽ ചിലത് അത്ഭുതങ്ങളിലേക്ക് വഴി  മാറുന്നു , അതായത് ആ ഒരു സന്തോഷത്തെ  പെട്ടെന്നുൾക്കൊള്ളാൻ നമുക്ക് കഴിയുന്നില്ല .., നമ്മുടെ പ്രതീക്ഷക്കും മേലെ ഉള്ള ഒന്നാകുമ്പോളാണ് അങ്ങിനെ  സംഭവിക്കുന്നത് .

                       ആ അത്ഭുതത്തിന്റെ അളവ് അതിന്റെ ഏറ്റക്കുറലുകൾക്കനുസരിച്ച്  വ്യത്യാസപ്പെട്ടിരിക്കുന്നു  . ആ ഒരു  അനുഭൂതിയിലൂടെ തന്നെയാണ് എന്റെയീ കടന്നുപോക്കും .

                                    ''ഈ   സന്തോഷ വാർത്ത ആകാംഷാഭരിതരായി കാത്തിരിക്കുന്ന  ലോകത്തെ  അറിയിക്കൂ ഡേവിഡ് ..,അവരുടെയെല്ലാം  പ്രാർത്ഥനയാൽ   ..  ഇതാ നമ്മൾ  പാതി  വിജയകരമായി പൂർത്തിയാക്കിയിരിക്കുന്നു. ശുഭ സൂചനകൾ തന്നെ , ഇതിന്റെ തുടർച്ചയായി ആത്യന്തിക  വിജയവും നമ്മോടൊപ്പം തന്നെയെന്നും കൂട്ടിച്ചേർത്തേക്കൂ  .  ''

                        '' ഞാൻ ശ്രമിച്ചു, പക്ഷേ   .., റേഡിയോ വീണ്ടും പണി മുടക്കിയിരിക്കുന്നു ജോൺ .  ''

          ''എന്താണ്  ഡേവിഡ്, ആവശ്യ സന്ദർഭങ്ങളിലെല്ലാം  തന്നെ ഈ  റേഡിയോ ഇങ്ങിനെ പണിമുടക്കുന്നത്..?, ഏറ്റവും താഴ്ന്ന നിലവാരത്തിലുള്ളവയാണോ, വീനസ് ദൗത്യത്തിനായി നാസ നമുക്കുണ്ടാക്കിത്തന്നിരിക്കുന്നത്  ..?  അതോ..ഇനി   ഇതുവല്ല സ്ട്രീറ്റിൽ നിന്നും വാങ്ങിയതാണോ ?,ചില  സ്ട്രീറ്റ് പ്രൊഡക്റ്റ്‌സും നല്ല നിലവാരം പുലർത്തുന്നവ തന്നെയാണെന്നാണ് .  സം ടൈംസ് ലോക്കൽ ഈസ് ബെറ്റർ ദാൻ പ്രൊഫഷണൽ ?'
                 
                                '' പാവത്തിന്റെ ആദ്യയാത്രയല്ലേ ജോൺ ..,''

     '' അതിന്റെ സിക്ക്നെസ്സ് അല്ലേ .., ഗാലക്സി സിക്ക്നെസ്സ് ''

                                 ''ക്രൂഷ്യൽ സമയങ്ങളിൽ    എങ്ങനെ   ശാന്തമായി സംസാരിക്കാൻ..... കഴിയുന്നു ജോൺ ''?

          ''വേറെ വഴിയില്ല ഡേവിഡ് .., പാനിക്ക് ആയത്കൊണ്ട് അതൊരു സൊലൂഷ്യൻ ആകുന്നില്ലല്ലോ .''

                                  ''  പ്രത്യക്ഷ്യത്തിൽ   തകരാറുകൾ ഒന്നും തന്നെ കാണുന്നില്ല ,  ചെറിയ ചില ട്രാൻസ്മിഷൻ  ഇഷ്യൂസ് . ഒരു പക്ഷേ  അന്തരീക്ഷത്തിന്റെ കാഠിന്യം കൊണ്ട് സംഭവിക്കുന്നതായിരിക്കാം, അല്ലെങ്കിൽ  വീനസിനു മുകളിലൂടെ വീശുന്ന ശക്തമായ കാറ്റിന്റെ പ്രത്യാഘാതമോ, സോളാർ വിൻഡ്മൂലമോ ഇത്  സംഭവിക്കാം . അതുമല്ലെങ്കിൽ മറ്റെന്തെങ്കിലും  തിരിച്ചറിയപ്പെടാനാകാത്ത  കാരണങ്ങൾ , ബട്ട് .., ഇറ്റ് ഈസ് ഒൺലി ടെമ്പർലി ,''

                     '' തിരിച്ചറിയപ്പെടാനാകാത്ത ആ  കാരണങ്ങൾ.., അതാണ്   തിരിച്ചറിയേണ്ടത് .''

                              ''വി ആർ ഓൺ ദാറ്റ് ...,സന്തോഷത്തിന്റെ ഈ നിമിഷങ്ങൾ അവരും അനുഭവിക്കേണ്ടതായിരുന്നു .''

               ''തീർച്ചയായും.., അതൊരു വലിയ ആശ്വാസവും .. ആത്മവിശ്വാസവുമാണ്  പകർന്നു കൊടുക്കുക .''

                ''ബട്ട്...നോ ചാൻസ് ട്ടു ഡു ദാറ്റ് .''  

                              കണ്ണെത്താ ദൂരത്തോളം  പരന്നു കിടക്കുന്ന വരണ്ട സമതലം, വിസിബിൾ ആയിട്ടുള്ള യാതൊരു  പ്രത്യേകതകളും   കാണപ്പെടുന്നില്ല.       അല്ലെങ്കിലും തന്നെ  ഇവിടെ  പ്രത്യേകതകൾ  പ്രതീക്ഷിക്കുന്നതിൽ എന്താണ് അർഥം.? പുതിയൊരു നഗരത്തിലോ, രാജ്യത്തിലോ , അല്ല ഞങ്ങൾ എത്തിച്ചേർന്നിട്ടുള്ളത് .  ജനവാസമില്ലാത്ത .., ജീവൻ നിലനിൽക്കാത്ത .., ഒരു ഗ്രഹത്തിൽ . ഒരു പക്ഷേ അതുകൊണ്ടു കൂടിയായിരിക്കാം..,എന്തെങ്കിലും  പ്രത്യേകതകൾ  പ്രതീക്ഷിക്കുന്നതും , ആഗ്രഹിക്കുന്നതും.

            ആദ്യമായി എത്തിച്ചേരുന്ന  ഇടങ്ങളിലാണ് അതിനുള്ള ആക്കം കൂടുന്നത് .

                        ഭൂമിയിൽ നിന്നും ദശലക്ഷക്കണക്കിന് കിലോമീറ്ററുകൾ അകലെയുള്ളതും, ആദ്യമായി മനുഷ്യ സ്പർശമേൽക്കുന്നതുമായ ഒരു ഗ്രഹം  . അറിഞ്ഞു വെച്ചിരിക്കുന്നതിനേക്കാൾ കൂടുതലായി എന്തൊക്കയോ   ഇവിടെയുണ്ടാകുമെന്നുള്ളൊരു പ്രതീക്ഷ .ഉപകരണങ്ങൾ പകർന്നു നൽകിയ അറിവുകളിൽ നിന്നും വ്യത്യസ്ഥമായി എന്താണുള്ളത് എന്നറിയാനുള്ളൊരു  ആകാംഷ .

                   എന്നാൽ,  അതിൽ യാതൊരു കാമ്പും ഉണ്ടാകാൻ സാദ്ധ്യതയില്ലെന്നുള്ളൊരു സത്യവും അതോടൊപ്പം തന്നെ  തെളിഞ്ഞു വരുന്നു .
അപ്പോൾ ഞങ്ങളുടെ പ്രതീക്ഷകൾ , ബാലിശവും , അസ്ഥാനത്തുള്ളതും ,അസംഭാവ്യവും, അതിശയോക്തിപരവുമാണോയെന്ന് തോന്നിപ്പോകുന്നു .
അതു   തിരിച്ചറിയുന്നുവെങ്കിലും ..,അപ്പോഴും ആ സത്യത്തിനും  മേലെയുള്ള  എന്തോ ഒരു അത്ഭുതം സംഭവിക്കുമോയെന്ന് ഉള്ളിന്റെ ഉള്ളിൽ  നിന്നും ഒരു പ്രത്യാശ  ഉയർന്നു വരുന്നു.

                                             പ്രതീക്ഷിക്കാത്തത് കാണുമ്പോഴാണല്ലോ  അത്ഭുതങ്ങൾ  ഉണ്ടാകുന്നത്. അതുപോലെ എന്തെങ്കിലും ഒന്ന് ? ഈ ഗ്രഹത്തിന്റെ കാലാവസ്ഥക്കും ,ഘടനക്കും , രീതികൾക്കും അനുയോജ്യമായ രീതിയിലുള്ള   ജീവന്റെ ഒരു  തുടിപ്പ് ദൃശ്യമാകുന്ന ഒന്ന് ?  അതുമല്ലെങ്കിൽ വേറെയെന്തെങ്കിലും  ,? ഒരു   പക്ഷേ , ഇതെല്ലാം അത്ഭുതങ്ങൾക്കും  അപ്പുറത്തുള്ള    സങ്കൽപ്പങ്ങൾ തന്നെയാണെന്നറിയാമെങ്കിലും,  മനസ്സിനുള്ളിൽ    അങ്ങിനെ   പ്രതീക്ഷിക്കുന്നു ,ആശിക്കുന്നു , സ്വപ്നങ്ങൾ  കാണുന്നു.

              സ്വപ്‌നങ്ങളും , ചിന്തകളും ..,എന്നുള്ളത്  നമുക്കുള്ള  സവിശേഷത എന്നതിനേക്കാൾ  വലിയൊരു കഴിവുതന്നെയായി   വിലയിരുത്താം .
എന്തിനെക്കുറിച്ചും   ചിന്തിക്കാം ..ഏതിനെക്കുറിച്ചും  സ്വപ്നങ്ങൾ  കാണാം .., അതിരുകൾ ഇല്ലാത്ത വലിയൊരു  ലോകമാണ് അത് നമുക്ക്  മുന്നിൽ  തുറന്നു  തരുന്നത്.

             സൃഷ്ട്ടാവ് മനുഷ്യർക്ക്മാത്രം കനിഞ്ഞനുഗ്രഹിച്ചു തന്നിരിക്കുന്ന ഒരു സിദ്ധി എന്നതിനെ വേണമെങ്കിൽ അടിവരയിടാം.  

               തീർച്ചയായും അതങ്ങിനെത്തന്നെയാണ്.

            പക്ഷേ... അതാരും  വേണ്ട വിധത്തിൽ  , പ്രയോജനപ്പെടുത്തുന്നില്ല. എന്നുള്ളതും  നാം  തിരിച്ചറിയപ്പെടേണ്ട  വലിയൊരു  സത്യം തന്നെ .
 അല്ലെങ്കിലും.,ആരാണ് അവരവരുടെ  കഴിവുകൾ പൂർണ്ണമായും   പ്രയോജനപ്പെടുത്തുന്നത്  ? വളരെ കുറഞ്ഞ ഒരു ശതമാനത്തെ  ഒഴിച്ചു നിറുത്തിയാൽ , ബാക്കിയുള്ളവരെല്ലാം   ഒരേ പാതയിലൂടെ സഞ്ചരിക്കുന്നവർ തന്നെ . ജോലി ചെയ്യുക ,തിന്നുക ,കുടിക്കുക,  ആസ്വദിക്കുക, അവസാനം  മറയുക . ആ ഒരു ചട്ടക്കൂടിനുള്ളിൽ  മാത്രം ജീവിക്കുന്നു .

           അതിനുമേലെ യാതൊന്നും അവരുടെ ചിന്തകളിൽ ഉണ്ടാകുന്നില്ല  .  , അവർക്കുള്ള ഗുണങ്ങളെ  മറ്റുള്ളവർക്ക് ഉപകാരപ്രദമായ രീതിയിൽ          വിനിയോഗിക്കുന്നതിനായി സ്വയം കണ്ടെത്തുന്നുമില്ല .

            ഫലദായകമല്ലാത്ത മരം പാഴ്മരമാണ്   .., അത് വെട്ടിക്കളയുക തന്നെയാണ് അഭികാമ്യം .

            ഫലദായകമല്ലാത്ത മനുഷ്യനും അങ്ങിനെ തന്നെ.

                                 ഓരോ മനുഷ്യനും , ഓരോ  ഫലദായകരാണ്, അവരിൽ നിന്നും, അതീ സമൂഹം പ്രതീക്ഷിക്കുന്നു. അതിലുപരി ഓരോരുത്തർക്കും അതീ സമൂഹത്തോടുള്ള പ്രതിബദ്ധതകൂടിയാണ്. ഓരോരുത്തരുടെയും  കഴിവുകൾക്കനനുസരണമായി ആ ഫലത്തിന്റെ തോത്  വ്യത്യാസപ്പെട്ടിരിക്കാമെങ്കിലും, ഒരു പുൽക്കൊടിനാമ്പിനു പോലും അതിന്റെതായ ഗുണങ്ങളുണ്ട് എന്നുള്ള തിരിച്ചറിവ് വളരെ വലിയ ഒന്നാണ് .

                                   ഫലദായകമല്ലാത്ത മരം പോലും എന്ന വിശേഷണം ഇവിടെ അർത്ഥവത്താണെന്ന് തോന്നുന്നു , കാരണം അവ പോലും ..,മറ്റുള്ളവക്ക് ഉപകാരപ്രദമാകുന്ന  വിധത്തിൽ  പ്രകൃതിയെ ശുചീകരിക്കുന്നു  . അവയുടെ  നിലനിൽപ്പിന് വേണ്ടിയുള്ള ഒരു ജീവ പ്രിക്രിയയാണ് അതെന്ന് വ്യാഖ്യാനിക്കാമെങ്കിലും ..,അത്  മറ്റുള്ളവരും അതിന്റെ ഗുണഭോക്താക്കൾ ആകുന്നു  എന്നുള്ളതിലാണ് മഹത്വം.

                    ആപ്പിൾ മാത്രമല്ല  ഒന്നാമൻ , അതിനു മാത്രമാണ് മൂല്യം എന്ന്  ചിന്തിക്കേണ്ട കാര്യമില്ല .ഓരോ പഴങ്ങൾക്കും അതതിന്റേതായ ഗുണങ്ങൾ  ഉണ്ട് ..,ആപ്പിൾ എന്ന  പഴത്തിന് കൂടുതൽ ഗുണങ്ങൾ  ഉണ്ടെന്നു കരുതി  ..,എല്ലാ പഴങ്ങളുടെയും സത്ത   ഉൾക്കൊള്ളാൻ അതൊന്നിനു മാത്രം  കഴിയുകയുമില്ല. അപ്പോൾ ഒന്നാമൻ എന്ന വാക്കിന്റെ അർഥം  ഇവിടെ ഒരു വിചിന്തനത്തിനു വിധേയമാക്കപ്പെടേണ്ടതുണ്ട് എന്നുള്ളതാണ് സത്യം .  ആ ഒരു തിരിച്ചറിവാണ് വേണ്ടത്.., എല്ലാവരും കഴിവുള്ളവർ തന്നെ, ഓരോരുത്തരിലും അത് വ്യത്യസ്ഥവുമാണ് .., ആ രീതിയിൽ നോക്കുമ്പോൾ ഒന്നാമൻ .. രണ്ടാമൻ എന്നീ  വാക്കുകളുടെ  പ്രസക്തി നഷ്ട്ടപ്പെടുന്നില്ലേ എന്നു കൂടി തോന്നാം.

                  അതിനോട് അനുബന്ധമായൊരു  മറുചോദ്യം കൂടി  ഇവിടെ   ഉയർന്നു വരുന്നു  ,  ഒരു ഡോക്ടറേയും ...,  കൂലിപ്പണിക്കാരനേയും ഒരേ ശ്രേണിയിൽ തന്നെ നിറുത്താനാകുമോ ? ഒരേ സ്കൈൽ കൊണ്ട് അവരുടെ കഴിവുകളെ അളക്കാനാകുമോ ..? തീർച്ചയായും ഇല്ല എന്നതു തന്നെയാണ് അതിന്റെ ഉത്തരവും . കാരണം അവരുടെ കഴിവുകളുടെ അളവുകോലുകൾ  വ്യത്യസ്ഥമാണ്.

                            ഒരു ഡോക്ടറുടെ കഴിവും , ബുദ്ധിയും ഒരു കൂലിപ്പണിക്കാരന്റേതുമായിട്ടുള്ള  താരതമ്യപഠനം  പോലും അനാവശ്യമാണ്  , ഒരു  ഡോക്ടർ ആയിത്തീരുവാൻ എടുത്ത   ബുദ്ധിയുടേയും ..,    കഴിവിന്റേയും .., എഫർട്ടിന്റെയും തോത്  എപ്പോഴും മുന്നിൽ നിൽപ്പെടേണ്ടതു  തന്നെ . ആ  വ്യക്തി തന്റെ  കഴിവും ബുദ്ധിയും തനിക്ക് ഫേവറേബിൾ ആയ രീതിയിൽ വിനിയോഗിച്ച് അതിന്റെ പാരമത്യത്തിൽ എത്തിച്ചത്  കൊണ്ട്  അയാൾ ഡോക്ർ ആയി .

                                                        സാഹചര്യങ്ങൾ ആണ് ചിലപ്പോൾ  ഒരാളെ    കൂലിപ്പണിക്കാരൻ ആക്കുന്നത് എന്നുള്ള തത്വചിന്താപരമായ ഒരു സംശയം ഇവിടെ ഉന്നയിക്കപ്പെടാം  . ആ സാഹചര്യങ്ങൾ പലതാകാം , അയാൾ പിന്നിട്ടു വന്ന വഴികളുടെ ദുരവസ്ഥ  ,  ജീവിതത്തിൽ  അയാൾക്ക് നേരിടേണ്ടി വന്ന  വിപരീതങ്ങൾ . അയാളുടെ ബാല്യകാല സാഹചര്യങ്ങൾ നല്ലൊരു പഠനത്തിനുള്ള അവസരം അയാൾക്കൊരുപക്ഷേ ഒരുക്കിക്കൊടുത്തിട്ടില്ലായിരിക്കാം . പക്ഷേ ഇതെല്ലാം അയാൾ ഒരു കൂലിപ്പണിക്കാരനായി മാറി  എന്നതിനുള്ള കാരണങ്ങൾ ആയി  നിരത്താനാകില്ല .. അയാൾക്ക് കഴിവുണ്ടെങ്കിൽ അതയാൾ അനുയോജ്യമായ രീതിയിൽ ഉപയോഗപ്പെടുത്തിയിട്ടുണ്ടെങ്കിൽ തീർച്ചയായും അയാൾ ഉയർന്നു വരിക തന്നെ ചെയ്യും . അല്ലാതെ സാഹചര്യങ്ങൾ ഇവിടെ ഒന്നും ചെയ്യുന്നില്ല , സാഹചര്യങ്ങൾ അയാളെ ഒരു ഡോക്ടർ ആക്കുന്നതിൽ നിന്നും തടഞ്ഞിട്ടുണ്ടാകുമെങ്കിലും .., കഴിവുണ്ടെങ്കിൽ അയാൾക്ക് അതിനേക്കാൾ ഉന്നതിയിൽ എത്തിച്ചേരാവുന്നത് തന്നെ  . അപ്പോൾ ഇവിടെ കണക്ക് കൂട്ടേണ്ടത് ബുദ്ധിയുടെ അളവുകോലാണ്  .
             
                           ബുദ്ധിയുടെ അനുപാതം കുറഞ്ഞിരിക്കുന്ന ഒരാൾക്ക്  എത്ര പരിശ്രമിച്ചാലും ഒരു ഡോക്ടറുടെ വൈഭവത്തിലേക്ക്   എത്തിച്ചേരാനാകില്ല   .., അപ്പോൾ   ഇവിടെ സാഹചര്യങ്ങളെ കുറ്റപ്പെടുത്തുന്നതിൽ അർത്ഥമില്ലെന്നു കാണാം . ഒരാൾ  കൂലിപ്പണിക്കാരൻ ആയിത്തീർന്നിട്ടുണ്ടെങ്കിൽ    ...ഒരു ഡോക്റുടെയോ , എഞ്ചിനീയറുടെയോ  തലത്തിലേക്ക് അയാൾക്ക് എത്തിച്ചേരാൻ കഴിയുന്നില്ല എന്നുള്ളത് തന്നെയാണ് അതിന്റെ സാരാംശം .

                                  അതായാളുടെ കഴിവു കേടായി കാണാനുമാകില്ല  . ജനിതകപരമായ പല ഘടകങ്ങളും ഒരാളുടെ ബുദ്ധിയേയും കഴിവിനേയും  സ്വാധീനിക്കുന്നുണ്ട് .   അയാളുടെ ആശയങ്ങളും .., കഴിവും , ഏതിനോട് ചേർന്നു നിൽക്കുന്നതാണെന്ന് കണ്ടെത്തി  , ആ പ്രവർത്തന മേഖലയിൽ    ഉയരങ്ങളിലേക്ക് എത്തിച്ചേരാൻ ശ്രമിക്കുകയാണ് വേണ്ടത്  .

                         അത് പോലെ തന്നെയാണ് മറുകോണിൽ നിന്ന് വീക്ഷിച്ചാലും. ഒരു ഡോക്ടറുടെ  ബുദ്ധിയുടെ അളവു കോൽ കൂലിപ്പണിക്കാരന്റേതിൽ നിന്നും ഉയർന്നു നിൽക്കുന്നു എന്നു കരുതി    ഒരിക്കലും അയാൾക്ക് ആ  കൂലിപ്പണിക്കാരന്റെ ആശയങ്ങളിലൂടെ സഞ്ചരിക്കാനാകില്ല .

            രണ്ടുപേരേയും ഒരു താരതമ്യപഠനത്തിന് ഒരിക്കലും വിധേയമാക്കാൻ കഴിയുകയില്ല എന്നു സാരം .   കാറ് ഓടിക്കുന്നതു പോലെ  ഒരു കപ്പലിനെ  നിയന്ത്രിക്കാനാകില്ല .

                 രണ്ടുപേരുടേയും ആശയങ്ങളും , സേവനങ്ങളും .., ഈ സമൂഹത്തിന് വിലപ്പെട്ടതു തന്നെ . ഓരോന്നിലേക്കും  എത്തിച്ചേരാനെടുത്ത കഴിവിന്റേയും  ബുദ്ധിയുടേയും , പരിശ്രമത്തിന്റേയും തോതുകൾ  വ്യത്യസ്ഥമാണ്.  ഓരോന്നും അച്ചീവ് ചെയ്യപ്പെടുമ്പോൾ ഉണ്ടാകുന്ന  കാഠിന്യങ്ങൾക്കനുസരണമായി  ആ കഴിവുകളെ വിലയിരുത്താം . അങ്ങിനെ നോക്കുമ്പോൾ  കഴിവുള്ളവർ ഒന്നാമതു തന്നെ ആകണം എന്നുള്ള തത്വത്തിന് തന്നെ  മുൻ‌തൂക്കം കിട്ടുന്നു .

            പക്ഷേ ..,കഴിവുള്ളത് കൊണ്ട് മാത്രം ഒരാൾക്ക് തനിയെ നിലനിന്നു പോകാനാകുമോ ..,? തീർച്ചയായും ഇല്ല.   കഴിവ് എന്നുള്ളത് ഓരോ മേഖലയിലും  ഓരോരുത്തർക്കുള്ള പ്രാവീണ്യത്തെയാണ് കാണിക്കുന്നത് . എന്നുവെച്ച് അതെല്ലാത്തിലും  ഉണ്ടാകണമെന്നുമില്ല  .., ആയതിനാൽ   കഴിവുള്ളതു കൊണ്ട് മാത്രം ഒരാൾക്ക് തനിയെ നിലനിന്നുപോകാനാകില്ല  . നിലനിൽപ്പ് എന്നുള്ളത് ചുറ്റുപാടുകളെ കൂടി ആശ്രയിച്ചിരിക്കുന്നു  . കഴിവിന്റെ അളവു കോൽ എത്ര വലുതാണെങ്കിലും ..,  ചുറ്റുപാടുകളോട് ചേർന്നു കൊണ്ടു മാത്രമേ നിലനിൽപ്പുള്ളൂ .

                           ഒരാൾക്ക് ഒരേസമയം ഡോക്ടറും , എൻജിനീയറും , ശാസ്ത്രജ്ഞനും , കൂലിപ്പണിക്കാരനും  ആകാൻ കഴിയില്ല .  അയാളുടെ  കഴിവ് ഏത് മേഖലയിൽ കൂടുതൽ സ്വാധീനം ചെലുത്തുന്നു എന്നുള്ളതിനെ  ആശ്രയിച്ചായിരിക്കും അതിന്റെ ഉത്തരവും.

     ഇതൊന്നും  ഓരോന്നും ഇനംതിരിച്ച്  പ്രസ്ഥാവിക്കേണ്ട കാര്യമില്ല . അങ്ങിനെ പ്രസ്ഥാവിച്ചാൽ തന്നെ അതിലൊരു കൺക്ലൂഷനിലേക്ക് എത്തച്ചേരാനുമാവുകയില്ല , ഇവിടെയാണ് പരസ്പര ആശ്രിതത്വം എന്നുള്ള പ്രകൃതി നിയമത്തിന്റെ പ്രസക്തി  . ഈ പ്രപഞ്ചത്തിലെ എല്ലാം  ഒന്നിനോടൊന്ന്  ബന്ധപ്പെട്ടു കിടക്കുന്നു ..,ഈ ബന്ധിപ്പിക്കൽ  ഇല്ലെങ്കിൽ മുന്നോട്ട് പോകാനാവില്ല എന്നുള്ളത് തന്നെയാണ്  സത്യം .   അതായത് പരസ്പര ആശ്രിതത്വം എന്ന മഹത്തായ ചങ്ങലയിലെ  കണ്ണികളല്ലെങ്കിൽ  ഒരാൾക്കും നിലനിൽപ്പില്ല .

                   ഓരോ ചെറിയ   കോൺട്രിബ്യുഷനും ഈ സമൂഹത്തിന് വിലമതിക്കുന്നത് തന്നെ ,  എന്നതിനേക്കാൾ ഉപരി അത് ഓരോരുത്തരുടേയും കടമയും   കർത്തവ്യവുമാണ്. തന്നിൽ ഒളിഞ്ഞിരിക്കുന്ന കഴിവുകൾ .., അത്  നിസ്സാരമെന്ന് തോന്നാമെങ്കിലും വെളിച്ചത്ത് കൊണ്ടു വരിക..,  ഈ സമൂഹത്തിന് ഉപകാരപ്രദമായ രീതിയിൽ വിനിയോഗിക്കുക . അത് തന്നെയാകണം ഓരോ ജീവിയുടെയും ആത്യന്തിക ലക്ഷ്യം .

                   ആപ്പിളല്ല  എന്ന് കരുതി സ്വയം നിസ്സാര വൽക്കരിച്ചുകൊണ്ട് ഉൾവലിയേണ്ട കാര്യമില്ല ,  ആപ്പിളിന് കൂടുതൽ ഗുണങ്ങൾ ഉണ്ടാകാം ..എന്നുള്ളത് കൊണ്ട് മാത്രം അതിന്  പൂർണ്ണത കൈവരിക്കാനാകില്ല . എല്ലാവരും ഡോക്ടർ , അല്ലെങ്കിൽ എൻജിനീയർ ആയത് കൊണ്ട് മാത്രം ഒരു സമൂഹം മുന്നേറുന്നില്ല  അതിൽ എല്ലാ കണ്ണികളും കൂടിച്ചേരണം , അതിനെ സാമൂഹികവും , ജീവപരവുമായ  ഒരു ചങ്ങലയായി   കണക്കാക്കാം ,ഈ  പ്രപഞ്ചം മുഴുവനും അതിൽ ഉൾപ്പെട്ടിരിക്കുന്നു . എല്ലാവരും   ഈ  ചങ്ങലയിലെ പര്സപരം ബന്ധിപ്പിക്കപ്പെട്ട കണ്ണികളാണ് . ഒന്നില്ലെങ്കിൽ മറ്റൊന്നിന്   ..  നിലനിൽപ്പില്ല എന്നുള്ള പ്രകൃതി സത്യമാണ് തിരിച്ചറിയേണ്ടത്, അതിൽ വലുപ്പച്ചെറുപ്പമില്ലെന്നുള്ള  സത്യവും .

            എന്നാൽ ആരും അതിന്റെ  ഉള്ളിലേക്ക്  ഇറങ്ങി ചെല്ലാൻ ശ്രമിക്കുന്നില്ല എന്നുള്ളത് എന്തുകൊണ്ട് എന്നുള്ള കാരണങ്ങൾ  ചികയുമ്പോൾ..,   അലസതയെന്ന സത്യത്തിലേക്കാണ്  അത് വിരൽ ചൂണ്ടുന്നത് .അതുമാത്രമല്ല ,അതിനേക്കാൾ ഉപരി  എല്ലാവരും  സ്വയം   ഒരു  ചട്ടക്കൂടിൽ  ഒതുങ്ങി നിൽക്കുന്നു. ആ  ചട്ടക്കൂട് എന്നുള്ളത് അവനവൻ തന്നെ ഉണ്ടാക്കിയെടുത്ത ഒരു കവചമാണ്.

                       ആ കവചത്തിൽ സ്വയം എന്നുള്ള ഒരു മനോഭാവം ,  മേൽപ്പറഞ്ഞ പോലെ.. തിന്നുക കുടിക്കുക ആസ്വദിക്കുക അത്രമാത്രം. അതിൽ നിന്നും പുറത്തുവരിക എന്നുള്ളത് അത്ര എളുപ്പമല്ല  , ഒരുപാടു  കടമ്പകൾ ഉണ്ടതിന്.

              ഇതെല്ലാം എല്ലാവർക്കും   അറിയാവുന്ന കാര്യങ്ങൾ  തന്നെയല്ലേ   .

                       തീർച്ചയായും .., ഏവർക്കും  അറിയാവുന്നത് തന്നെ.

            രാജാവ് നഗ്നനായിരുന്നു എന്നുള്ളതും എല്ലാവർക്കും   അറിയാമായിരുന്നു .

                           ക്രിയേറ്റിവായി ഒന്നും  ചെയ്യുന്നില്ല  .., അതിനേക്കാൾ ഉപരി  അതിനായി ശ്രമിക്കുന്നില്ല എന്നുള്ളതാണ് സത്യം .അസാധാരണമായ ഒരായിരം കഴിവുകളെ  പൂട്ടി വെച്ച്..,  വെറുതേ  ജീവിച്ച് മറയുന്നു , അതൊന്നു തുറന്നു നോക്കുവാൻ പോലും അധികമാരും കൂട്ടാക്കുന്നില്ല .

                  ഒരു സിഗ്നേച്ചർ  പോലും  അവരീ  ഈ ലോകത്തിൽ  അവരുടേതായി  അവശേഷിപ്പിക്കുന്നില്ല. ഉള്ളിലുള്ള നിധി കുംഭം കാണാതെ മറ്റുള്ളവരുടെ വെള്ളിപ്പാത്രത്തിന്റെ ഭംഗി  നോക്കിക്കൊണ്ടിരിക്കുന്നവർ .

          എന്താണ് അവരുടെ  മോട്ടിവേഷൻ ..? നതിങ്  .

         എന്താണ് അവരുടെ  കോൺട്രിബ്യുഷൻ  ? നതിങ്  .

          എന്താണ്   അവരുടെ ജീവിതത്തിനൊരു മൂല്യം  ?നതിങ്  .

    ഓൾ  നതിങ് ..,   ഓൾ സീറോ .., വെറുതേ ജീവിച്ച് വെറുതേ മരിക്കുക.

         ഒരു വട്ടപ്പൂജ്യം  അത്രമാത്രം .

               നൂലറുക്കപ്പെട്ട പട്ടത്തിന് ലക്ഷ്യമില്ല .

          ലക്ഷ്യമില്ലായ്മ   ..,എന്നുള്ളത് അലസമായ ജീവിതത്തിന്റെ നേർക്കാഴ്ച്ചയാണ് .., അതൊരു  മുരടിപ്പാണ്, വിരസതയാണ് .വെറുതെ   ഒരായുഷ്‌ക്കാലം മുഴുവൻ അങ്ങിനെ  ജീവിച്ചു തീർക്കുന്നവർ.., എന്ത് വലിയ പാതകമാണ് അവരോട് തന്നെ ചെയ്യുന്നത് .

                  വാട്ട് എ ഷെയിം..?

                    അല്ലെങ്കിൽ ഒരു കുഞ്ഞു ലക്ഷ്യത്തിനുള്ളിൽ  മാത്രം മനസ്സു  വെച്ച് ആ  ഇട്ടാവട്ടത്തിനുള്ളിൽ കിടന്ന് വട്ടം കറങ്ങുന്നു . ഇത്രയും കഴിവുകൾ ഉള്ളവർ അങ്ങിനെയാണോ ജീവിക്കേണ്ടത് ? വെറുതേ വന്ന് വെറുതേ പോവുക .., ഇതിനേക്കാൾ നല്ലത് വരാതിരിക്കാം.

                പക്ഷേ .... .അതൊന്നും  നമ്മുടെ കൈകളിൽ അല്ലല്ലോ എന്നുള്ള  അഴകൊഴമ്പൻ ന്യായത്തെ  കൂട്ടു പിടിച്ച് സമാധാനപ്പെടാം . അതിലും ഒരു അലസത തെളിഞ്ഞു നിൽക്കുന്നു. ഓരോ അണുവിലും അനിതസാധാരണമായ ഒട്ടനവധി  കഴിവുകൾ ഒളിപ്പിച്ചു  വെച്ചിരിക്കുന്ന ദൈവത്തിന്റെ മഹത്തായ  ക്രിയേഷനാണ് മനുഷ്യൻ .പക്ഷേ കൂടുതൽ പേരും അതിനെക്കുറിച്ച് അറിവുള്ളവരല്ല എന്നുള്ളതിനേക്കാൾ  ..,  അതുൾക്കൊള്ളാൻ   മടികാണിക്കുന്നു എന്നുള്ളതാണ് സത്യം.   അലസത ജീവിതത്തിന്റെ ഭാഗമാക്കാൻ   ഇഷ്ട്ടപ്പെടുന്നു എന്നുള്ളതാണ് അതിന്റെ നേർക്കാഴ്ച്ച .

                      എന്തുകൊണ്ട് ഇങ്ങനെ...? എന്നുള്ള ഒരു ആത്മ പരിശോധന  നടത്തുന്നു പോലുമില്ല  എന്നുള്ളതാണ്  കഷ്ട്ടം  . അങ്ങിനെ ഒരു സ്വയം  വിശകലനത്തിന് വിധേയരായവർ
  ഉയരങ്ങളിലേക്ക്  എത്തിച്ചേരുന്നു.., എത്തിച്ചേർന്നിട്ടുമുണ്ട് .മുകളിലേക്കുള്ള യാത്ര തുടങ്ങുന്നത് താഴെ നിന്നുമാണ് , താഴെ നിന്ന് മുകളിലേക്ക് പോയാൽ മാത്രമേ ..,അതിനെ ഉയരങ്ങളിലേക്കുള്ള യാത്ര എന്നു വിശേഷിപ്പിക്കാനാകൂ എന്നുള്ള രീതിയിലും അതിനെ കാണാം ...അതാണ്    ആദ്യ പാഠം .

             നമ്മളെ .., നാം  തന്നെ തിരിച്ചറിയുന്നിടത്തു നിന്നും തുടങ്ങുന്നു അതിലേക്കുള്ള ആദ്യ പാത  , മറ്റൊരാളെ  പിന്തുടരുകയല്ല വേണ്ടത് ..,സ്വയം കണ്ടെത്തുന്ന വഴിയിലൂടെ സഞ്ചരിക്കുകയാണ്   അഭികാമ്യം  . മറ്റൊരാൾ ഉന്നതിയിൽ എത്തിച്ചേർന്നിട്ടുള്ളത് അയാളുടെ നൈസർഗ്ഗീകമായ കഴിവുകളെ അതിന്റെ പാരമത്യത്തിൽ  എത്തിചേർത്തത് കൊണ്ടാണ്  . അതിനായി അയാൾ നടന്നു തീർത്ത വഴികൾ  അയാളുടേത് മാത്രമാണ് .

             എന്നാൽ വ്യത്യസ്ഥമായ കഴിവുകൾ വെച്ചു പുലർത്തുന്ന വേറൊരാൾ  ആ വഴി തന്നെ തിരഞ്ഞെടുക്കാൻ  ശ്രമിക്കുന്നത് വിഡ്ഢിത്തവും അപ്രാപ്യവുമാണ് .സ്വയം തിരഞ്ഞെടുക്കുന്ന വഴിയിലൂടെ സഞ്ചരിക്കുക ..ആയിരം പേരുടെ  അഭിപ്രായങ്ങൾ ആയിരം തരത്തിലുള്ളതാണ്  .അതവരുടെ വീക്ഷണങ്ങൾ   മാത്രം .., അത് നമ്മളിൽ എത്രമാത്രം  പ്രായോഗികത ഉയർത്തുന്നു എന്നുള്ളത് ഒരു മറുചോദ്യമായി കാണാം , അവർ കാണുന്ന കാഴ്ച്ചകൾ  അവരുടേത് മാത്രമാണ് ..,മറ്റൊരാളുടെ വീക്ഷണത്തിൻ മേൽ അതടിച്ചേൽപിക്കുന്നത് യുക്തിരാഹിത്യവും  .., അപൂർണ്ണവുമാകുന്നു    .

              നമ്മുടെ വഴി അതാണ് നമ്മുടെ ശരി .

              നമ്മുടെ ലക്ഷ്യം അതാണ് നമ്മുടെ തീരുമാനം.

              മുടി വെട്ടാനുള്ള കഴിവാണ് ഉള്ളതെങ്കിൽ  അതിൽ വിജയം കണ്ടെത്തുക    ..,  ചായ ഉണ്ടാക്കാനുള്ള കഴിവാണ്  ഉള്ളതെങ്കിൽ   അതിലും അങ്ങിനെ തന്നെ . ഒരു  ശാസ്ത്രജ്ഞന്റെ കഴിവുകളാണുള്ളതെങ്കിൽ  ആ രീതിയിൽ മുന്നേറുക  . അപ്രാപ്യമെന്ന്  കരുതപ്പെടുന്ന  ഏത് മേഖലകളിലേക്കും ധൈര്യപൂർവ്വം  കടന്നു ചെല്ലുക.

            പുതിയ വാതിലുകൾ തുറക്കുമ്പോഴാണ് പുതിയ കാഴ്ച്ചകൾ കാണാനാകുന്നത് .

               ആ വാതിൽ തുറക്കരുത് ..,അത് തുറന്നാൽ ..., ? എന്നുള്ള മുൻവിധികളെ പൊട്ടിച്ചെറിയുക .. ആ വാതിൽ തുറന്നാൽ മാത്രമേ ..അതിനുള്ളിൽ എന്താണ് ഉള്ളെതെന്നറിയാനാകൂ  .അങ്ങിനെ തുറന്നവരേ ..,വിസ്മയങ്ങൾ കണ്ടെത്തിയിട്ടുള്ളൂ    .,അത്ഭുതങ്ങൾ സൃഷ്ടിച്ചിട്ടുള്ളൂ..,  .കണ്ടുപിടിത്തങ്ങളിലൂടെ  ഈ ലോകത്തെ അമ്പരിപ്പിച്ചിട്ടുള്ളൂ. അതിനു വേണ്ടത് സ്വയം ശരിയെന്ന് തോന്നുന്നതിലൂട യാത്ര ചെയ്യുക എന്നുള്ളതാണ്.

                          അങ്ങിനെ  യാത്ര തുടങ്ങണമെങ്കിൽ.., അതിന്   സ്വപ്‌നങ്ങൾ കാണണം .., ചിന്തിക്കണം .. ഈ ലോകത്തിൽ നിന്നുകൊണ്ട് മറ്റ് വിസ്മയങ്ങളിലേക്ക്  സഞ്ചരിക്കണം , മായാ കാഴ്ചകളിലേക്ക് ഊർന്നിറങ്ങണം .

          സ്വപ്‌നങ്ങൾ നമുക്ക് പുതിയ  വാതിലുകൾ തുറന്നു തരുന്നു .

                           സ്വപ്നങ്ങളിലൂടെ  ഏറ്റവും മോഡേണായിട്ടുള്ള  ഒരു ലോകത്തെ ക്രിയേറ്റ് ചെയ്യാം  ..,ഒരു നിമിഷം കൊണ്ട് സൂര്യനിലും ചന്ദ്രനിലും പോയിവരാം , ആലീസ് ഇൻ വണ്ടർലാന്റ് ആകാം .., അലാവുദ്ധീനും അത്ഭുത വിളക്കും ആകാം  .,   സമുദ്രത്തിന്റെ ആഴങ്ങളിലൂടെ സഞ്ചരിച്ച് ..ശൂന്യാകാശത്തിലേക്ക് എത്തിച്ചേരാം .. ആയിരം കുതിരകളെ പൂട്ടിയ രഥത്തിൽ .., ദേവലോകത്തിലൂടെ സഞ്ചരിക്കാം. അമാനുഷികമായ ചിന്തകളിലൂടെ  വർത്തമാനലോകത്തിൽ നിന്നുകൊണ്ട്  യാത്ര ചെയ്യാം  .
അപ്രാപ്യമെന്ന് കരുതുന്ന ഏതു മേഖലകളിലൂടേയും  സഞ്ചരിച്ചുകൊണ്ട് അത് പ്രാപ്യമാകുന്ന വഴികളെ കുറിച്ച്  ആശയവിനിമയത്തിന്  വിധേയമാക്കാം .

              ഒരു ചട്ടക്കൂടുകളും  ഇല്ലാതെ തന്നെ  എന്തിലേക്കും പ്രവേശിക്കാവുന്ന  ഏറ്റവും ഉന്നതമായ ഒരു  പ്ലസ് പോയിന്റ് എന്നതിനേക്കാൾ ഉപരി ,വല്ലാത്തൊരു  കഴിവു  തന്നെയാണ്   ചിന്തക്കാനുള്ള ശക്തിയും .., സ്വപ്നം കാണാനുള്ള കഴിവും മനുഷ്യന്  പ്രധാനം ചെയ്യുന്നത് . പക്ഷേ അതിന്റെ  അനന്ത സാധ്യതകൾ പൂർണ്ണമായോ  .., അല്ലെങ്കിൽ  ഭാഗീകമായോ  പോലും  അധികമാരും പ്രയോജനപ്പെടുത്തുന്നില്ല എന്നുള്ളത് ദുഖകരമാണ്.

                 ഏതൊരു വസ്തുവും ഉപയോഗിക്കാതിരുന്നാൽ അതിന്റെ ഉത്പാദന ക്ഷമത കുറയും എന്നുള്ളത് പോലെ തന്നെയാണ് ഇതും .., അതിനേക്കാൾ  ഉപരി വലിയൊരു കഴിവിനെ അതിന്റെ എല്ലാ അർത്ഥത്തിലും  നിർജ്ജീവമാക്കിക്കളയുന്നു  എന്നുള്ളതാണ് സത്യം .

         സ്വപ്നങ്ങളിൽ നിന്ന് ചിന്തകൾ   ഉരുത്തിരിയുന്നു , അതിൽ നിന്നും ആശയങ്ങൾ ഉരുവെടുക്കുന്നു ..,പിൽക്കാലത്ത് ആ  ആശയങ്ങൾ യാഥാർഥ്യങ്ങൾ ആയി മാറുന്നു ,  വർത്തമാനകാലത്ത് അവ പ്രസക്തങ്ങൾ ആകുന്നു .

              എല്ലാം  .., സ്വപ്നങ്ങളിൽ നിന്ന്  ഉരുത്തിരിഞ്ഞു വന്നിട്ടുള്ളവ  തന്നെ .

             അതിന് , സ്വപ്‌നങ്ങൾ കാണണം  .., ചിന്തിക്കണം.

            അന്ന് കണ്ട സ്വപ്നങ്ങൾ ആണ് ഇന്നത്തെ ലോകം ,

                 അന്നത്തെ  ചിന്തകളാണ് ഇന്നത്തെ ആധുനികത  .

          എല്ലാം അറിയാം പക്ഷേ .. ഒന്നും ചെയ്യില്ല ..,  അലസത

                          വീനസെന്ന  മനുഷ്യവാസമില്ലാത്ത ഈ  ഗ്രഹം .., നാളെ ഇതൊരു ജനവാസമുള്ള .., അല്ലെങ്കിൽ ജീവൻ നിലനിൽക്കുന്ന ഒരു ഗ്രഹമായി മാറുമെന്ന്   എന്റെ മനസ്സ് പറയുന്നു ..,അല്ലെങ്കിൽ ഞാനതിനെക്കുറിച്ച്  ചിന്തിക്കുന്നു .കാരണം ഓരോ നിമിഷവും ഓരോ വസ്തുവും മാറ്റങ്ങൾക്ക്  വിധേയമായിക്കൊണ്ടിരിക്കുന്നു .  ഒരു ഖരവസ്തു തേയ്മാനത്തിന് വിധേയമാക്കപ്പെടുന്നു .., ഒരു പെയിന്റിംഗ് പഴയതാകുന്നു ,..അങ്ങിനെ ഒരുപാടുദാഹരണങ്ങൾ ..,ഒരണുപോലും  അതിൽ നിന്നും മുക്തമാക്കപ്പെടുന്നില്ല  .

                അത് പോലെ തന്നെ ഈ  പ്രപഞ്ചവും  ആ പരിണാമങ്ങൾക്ക്   വിധേയമാക്കപ്പെടുന്നു .അനുനിമിഷം  നമ്മളിലും അത്  സംഭവിക്കുന്നു ..,പക്ഷേ  അത് തിരിച്ചറിയപ്പെടുന്നില്ല .., അല്ലെങ്കിൽ സൂക്ഷ്മമായി നിരീക്ഷിക്കപ്പെടുന്നില്ല .വയസ്സാകുന്നു , ജരാനരകൾ ബാധിക്കുന്നു .., അതൊരു സുപ്രഭാതത്തിൽ  സംഭവിക്കുന്നതല്ല .., മറിച്ച് ഓരോ സെക്കന്റിലും  അതിലേക്കുള്ള പരിണാമങ്ങൾ നടന്നുകൊണ്ടിരിക്കുന്നു .
ദശലക്ഷക്കണക്കിന് വർഷങ്ങൾ കൊണ്ട് വീനസ് എങ്ങിനെ ഹരിത വാതകങ്ങളാൽ നിറഞ്ഞുവോ , അത് പോലെ തന്നെ   ദശലക്ഷക്കണക്കിന് വർഷങ്ങൾ കൊണ്ട് അതിനു വിപരീതമായ മാറ്റങ്ങൾക്ക് ..എന്തുകൊണ്ട്  ഈ ഗ്രഹം വിധേയമാക്കപ്പെട്ടു കൂടാ   ?

                ഇനി ഒരു പക്ഷേ .., വീനസ് എന്ന ഗ്രഹത്തിന്റെ ജന്മനായുള്ള   സവിശേഷതകൾ   ആണ് ഇവയെങ്കിൽ  എന്തുകൊണ്ട്    അതിനൊരു മാറ്റം കൃത്രിമമായി  വരുത്തുവാൻ ശ്രമിച്ചു കൂടാ ? കാരണം ഭൂമിയോട് സാമ്യം പുലർത്തുന്ന ഒരു ഗ്രഹത്തെക്കുറിച്ച് ആ  രീതിയിൽ കൂടിയും  എന്റെ ചിന്തകൾ കടന്നുപോകുന്നു.

                പലരും അങ്ങിനെ ചിന്തിച്ചിട്ടുണ്ട്  അല്ലേ ..ജോൺ ?


         തീർച്ചയായും..., കാൾ സാഗന്റെ  (Caral Sagan )  Terraforming of Venus ,   ഭൂമിക്ക് സമാനമായ രീതിയിൽ വീനസിനെ മാറ്റിയെടുക്കാനുള്ള  തിയറി  .   കൃത്രിമ പ്രകാശ സംശ്ലേഷണത്തിലൂടെ വീനസിലെ    ഗ്രീൻ ഹൌസ് ഗ്യാസ് എഫ്കട്  കുറച്ചെടുത്ത് ഭൂമിക്ക് സമാനമായ രീതിയിൽമാറ്റിയെടുക്കുക   എന്നുള്ള തത്വം.  Photosynthetic Bacteria കളെ വീനസിന്റെ അന്തരീക്ഷത്തിൽ ഇൻജെക്ട് ചെയ്ത്  പ്രകാശസംശ്ലേഷണം (  Photosynthesis ) കൃത്രിമമായി രൂപപ്പെടുത്തി അതിലൂടെ  അന്തരീക്ഷ കാഠിന്യം കുറച്ചെടുക്കുക എന്നുള്ളത് .

                 അതായത്   ഭൂമിയിൽ വൃക്ഷങ്ങൾ ചെയ്യുന്നതിന് സമാനമായത്''

                          വീനസിന്റെ 50 , 60 കിലോമീറ്ററുകൾക്ക് മുകളിൽ ഭൂമിയുടേതിനോട് സമാനമായ അന്തരീക്ഷമാണെങ്കിലും  അത്രയും  ഉയരത്തിൽ Photosynthetic Bacteria കളെ നിക്ഷേപിച്ചാൽ  .. അത് എത്രകണ്ട് ഫലപ്രദമാകും എന്നുള്ളത്, ഐ ഡോണ്ട് തിങ്ക് സൊ .., എങ്ങിനെയാണ് അദ്ദേഹം അത് കണക്ക് കൂട്ടിയിരിക്കുന്നതെന്ന്  വ്യക്തമല്ല .

                  '' നോ ജോൺ..,  അത്രയും ഉയരത്തിലല്ല  ..,അദ്ദേഹം അത് വിശദമാക്കിയിരിക്കുന്നത് . വീനസിന്റെ ഉപരിതലത്തോട് ചേർന്നുള്ള പരീക്ഷണമാണ് അദ്ദേഹം ലക്ഷ്യമിട്ടിരുന്നത്  പക്ഷേ  വീനസിലെ   അന്തരീക്ഷമർദ്ധം അദ്ദേഹം കണക്ക് കൂട്ടിയിരിക്കുന്നതിലും   അധികമാണെന്ന്    തിരിച്ചറിഞ്ഞപ്പോൾ  ഈ സിദ്ധാന്തം സാദ്ധ്യമല്ല എന്ന് കൂടി അദ്ദേഹം വിശദമാക്കിട്ടിട്ടുണ്ട് . ''.

          '' ഓ ...., അദ്ദേഹത്തിന്റെ   ആശയം വളരെ നല്ലതാണ് പക്ഷേ അത് ഇമ്പ്ലിമെൻറ് ചെയ്യുന്ന വിധത്തിലാണ് കുറച്ചുകൂടി ആഴത്തിലുള്ള ഒരു പഠനത്തിന്റെ ആവശ്യകത വേണ്ടിയിരുന്നു എന്നെനിക്ക്   തോന്നുന്നത് . അതുപോലെ തന്നെ  ....        Brich , Smith , Pollack , ഇവരെല്ലാം  തന്നെ   Terraforming of Venus എന്നത് പ്രാബല്യത്തിൽ വരുത്തുന്നതിന്  പല  ആശയങ്ങളും  നിരത്തിയിരുന്നുവെങ്കിലും  ..,   വൈഡായിട്ടുള്ളൊരു  പ്ലാനിന്റെ ഇമ്പ്ളിമെന്റേഷൻ    അതിലൊന്നും തന്നെ   കാണുവാൻ  കഴിയുന്നില്ല .

           ആശയങ്ങൾ ഉണ്ടെങ്കിലും ..,അവയുടെ  കൃത്യമായ ഒരു അവതരണമില്ലായ്മ   വലിയൊരു പോരായ്‌മ തന്നെയായി കരുതേണ്ടി വരും .  ഇത്രയും വലിയൊരു   ഗ്രഹത്തെ Terraforming ന് വിധേയമാക്കാനുള്ള ചിന്തകളിലൂടെ കടന്നുപോകുമ്പോൾ...,  അല്ലെങ്കിൽ   അതിനുള്ള ആശയങ്ങൾ അവതരിപ്പിക്കുമ്പോൾ .., അതിന്റെ പ്രാക്റ്റിക്കൽ ആയ  വശങ്ങൾ  വളരെ ആഴത്തിൽ    .., പഠിച്ച് .. ചിന്തിച്ച് വർക്ക് ഔട്ട് ചെയ്യപ്പെടേണ്ടതുണ്ട് .., എന്നാൽ ആ രീതിയിൽ ഉള്ള ഒരു പരിശ്രമം  അവരുടെ ഭാഗത്തു നിന്നും പൂർണ്ണമായ തോതിൽ ഉണ്ടായിട്ടില്ല എന്നെനിക്ക് തോന്നുന്നു .

                    ചില ആശയങ്ങൾ തോന്നി .., അത് അവതരിപ്പിച്ചു ...എന്നുമാത്രം  .

                                   ആ ആശയങ്ങളിൽ എല്ലാം തന്നെ  ഫിക്ഷന്റെ ഒരു മറ അവർ  സമ്മാനിച്ചിട്ടുമുണ്ട്   .., എന്ന് വെച്ചാൽ  ആശയങ്ങൾ വിജയിച്ചാൽ.... ഒക്കെ. ഇല്ലെങ്കിൽ വെറുമൊരു ഭാവന മാത്രം  എന്നുള്ള തന്ത്രപരമായ   ഒരു ചുവടു വെപ്പ് .
                     കൊണ്ടാൽ ഉന്നം .., ഇല്ലെങ്കിൽ അപരാധം കാറ്റിന്.

                                      ചില  ആശയങ്ങൾ ഉൾക്കാമ്പുള്ളതാണെങ്കിലും.. വലിയൊരു ക്യാൻവാസിൽ അതൊരിക്കലും   പ്രാക്റ്റിക്കൽ ആയി തോന്നുന്നില്ല. .                    Brich പ്രതിപാദിച്ച ആശയം തന്നെ  നോക്കൂ.... അദ്ദേഹം പറയുന്നത് സോളാർ മിററുകൾ സ്ഥാപിച്ച് വീനസിലെ  ദിവസത്തിന്റെ ദൈർഘ്യം കുറക്കാമെന്നാണ്, ക്ഷമിക്കണം ദൈർഘ്യം കുറക്കുന്ന പോലെ കാണിക്കാമെന്ന്.

                       അതായത് 224 ഏർത്ത് ഡേയ്സ് ചേർന്നതാണ്  ഒരു വീനസ് ദിനം എന്നിരിക്കെ Terraforming എന്ന ആശയം പ്രാബല്യത്തിൽ വന്നാൽ ഭൂമിയിലെ ജീവജാലങ്ങൾക്ക് ഒരിക്കലും വീനസിന്റെ ഈ നീണ്ട ദിനവുമായി  പൊരുത്തപ്പെടാൻ സാധിക്കുകയില്ല എന്നുള്ളതിന്റെ ഒരു പരിഹാരം എന്ന നിലയിലാണ്   അദ്ദേഹം  ഇത് അവതരിപ്പിച്ചിരിക്കുന്നത് .

            സോളാർ മിററുകൾ സ്ഥാപിച്ച് ഭൂമിയിലെ ദിനങ്ങൾക്ക് സമാനമായ രീതിയിൽ വീനസിലെ ദിനങ്ങളെ ക്രമീകരിക്കുക ..അതായത് ആർട്ടിഫിഷ്യൽ ആയി രാത്രിയും പകലും ക്രിയേറ്റ് ചെയ്യുക.

         ആശയം കൊള്ളാം  .., പക്ഷേ .., അത് എവിടെയാണ് പ്രാബല്യത്തിൽ വരുത്തേണ്ടതെന്ന് കൂടി ചിന്തിക്കണം .

                 വീനസ് എന്നുള്ളത് ഭൂമിയോളം തന്നെ വലുപ്പമുള്ള ഒരു ഗ്രഹം എന്നുള്ളത് അദ്ദേഹം ഓർത്തില്ലേ .., എന്നു തോന്നുന്നു . ഒരു നഗരത്തേയോ , ഗ്രാമത്തെയോ .., അല്ലെങ്കിൽ പർട്ടിക്കുലർ ആയിട്ടുള്ള ഒരു ഏരിയ തന്നെയോ   വേണമെങ്കിൽ നമുക്കാ പരിധിയിൽ വരുത്താം .

          എന്നാൽ ഇത് ..?, ഭൂമിയോളം വലുപ്പമുള്ള ഒരു ഗ്രഹം മുഴുവനും ആർട്ടിഫിഷ്യൽ ആയിട്ടുള്ള ദിനരാത്രങ്ങൾ ക്രിയേറ്റ് ചെയ്യുക എന്നുവെച്ചാൽ ..?

                         അതൊന്നും  ഒരിക്കലും  പ്രാക്ടിക്കൽ അല്ല ..,അതറിഞ്ഞു കൊണ്ടുതന്നെയാണ് ഫിക്ഷന്റെ  മൂടുപടം അവർ അതിനു സമ്മാനിച്ചിരിക്കുന്നതും .

                              ഒന്ന് പരീക്ഷിച്ചു നോക്കാമെന്നു കരുതിയാൽ തന്നെ  ..,അതിനുള്ള അസംസ്‌കൃത വസ്‌തുക്കൾ എല്ലാം തന്നെ ഭൂമിയിൽ നിന്നും എത്തിക്കേണ്ടതായി വരും .., അതിനു വേണ്ടി വരുന്ന  ..,ചിലവ് ..,സമയം .

             ഇമ്പോസ്സിബിൾ .

                  ഈ  ആശയങ്ങളിൽ കുറച്ചെങ്കിലും യുക്തിക്കിണങ്ങുന്നതായി തോന്നുന്നത്  സാഗന്റെ മാത്രമാണ് .'

                   ഈ  സാഹചര്യത്തിൽ അതിനു  കുറേക്കൂടി  പ്രാധാന്യം  കാണേണ്ടതുണ്ട്   . അതായത് നമ്മുടെ പഠനങ്ങളിൽ തെളിഞ്ഞ വീനസിന്റെ മർദ്ധവും .., നാം  ഇപ്പോൾ അനുഭവിക്കുന്ന മർദ്ദത്തിന്റെ അനുപാതവും തമ്മിലുള്ള വ്യത്യാസം തന്നെ അതിനു കാരണം .

                               പരിവേക്ഷണവാഹനങ്ങളിൽ കൂടി നമ്മൾ  മനസ്സിലാക്കിയടുത്ത അത്രയും  കടുത്ത മർദ്ധമല്ല വീനസിൽ ഇപ്പോൾ  അനുഭവപ്പെടുന്നത് , കുറച്ചു കൂടി വിശദമാക്കിയാൽ ഭൂമിയിൽ അനുഭവപ്പെടുന്ന അന്തരീക്ഷമർദ്ധത്തിന്റെ 90 മടങ്ങ് അധികമെന്നുള്ളതാണ്  നമ്മൾ കണക്ക് കൂട്ടിയിരുന്നത് എന്നാൽ ഇപ്പോൾ ഏകദേശം 50 ബാർ മർദ്ധം വരെ  മാത്രമാണ് വീനസിൽ അനുഭവപ്പെടുന്നത്   അതായത് കണക്ക് കൂട്ടിയിരിക്കുന്നതിന്റെ ഏകദേശം  പകുതിയോളം  മാത്രം .

          ഇവിടെയാണ് സാഗന്റെ ആ ഫിക്ഷൻ സാധ്യതകൾക്ക് ചിറകു വിടരുന്നത് ''

         ''  അതെങ്ങനെ ..?''

                   ഹരിത വാതകങ്ങളുടെ സാന്നിദ്ധ്യം കുറച്ചാൽ മാത്രമേ ജീവൻ നിലനിൽക്കൂ എന്നുള്ളത് സത്യം തന്നെ . ഭൂമിയിൽ വൃക്ഷങ്ങൾ ചെയ്യുന്ന ജോലി കൃത്രിമമായി ചെയ്യുക എന്നുള്ളത് തന്നെയാണ്  അതിന്  അവലംബനീയം.

                                  എന്നാൽ, അതിനുവേണ്ടി  കൃത്രിമമായി  ബാക്ടീരിയകളെ വീനസിന്റെ  അന്തരീക്ഷത്തിൽ ഇൻജെക്ട് ചെയ്ത്  photosynthesis എന്ന  പ്രിക്രിയ  മൂലം ഗ്രീൻ ഗ്യാസ് എഫക്ട് കുറച്ചടുക്കുക എന്നുള്ളത്  ..പ്രാക്റ്റിക്കലായി വിലയിരുത്തപ്പെടുമ്പോൾ  അധികം വിശ്വാസയോഗ്യതയുള്ള ഒന്നായി എനിക്ക് തോന്നുന്നില്ല  എന്നു തന്നെയാണ് എന്റെ പക്ഷം  .

            വീനസിന്റെ അന്തരീക്ഷ മർദ്ധവും , താപവും തന്നെ അതിനു കാരണം , മർദ്ധത്തിന്റേയും താപത്തിന്റെയും അളവ് കണക്ക് കൂട്ടിയിരിക്കുന്നതിൽ നിന്നും കുറവാണെങ്കിൽ കൂടിയും ബാക്ടീരിയ പോലെയുള്ള  സൂക്ഷ്മ ജീവികൾക്ക് അവിടെ  അതിജീവന ശേഷി സാദ്ധ്യമാവുകയില്ല.
       
            Cyanobacteria കൾ ആണ് ജനിതക പ്രിക്രിയയുടെ ഭാഗമായി പ്രകാശസംശ്ലേഷണം നടത്തി ഓക്സിജനെ പുറത്തു വിടുന്നത് .,ഹരിത വാതകങ്ങളും .. ചൂടും,  പിന്നെ മറ്റനേകം കോമ്പ്ലിക്കേഷൻസും  നിറഞ്ഞു നിൽക്കുന്ന വീനസിന്റെ അന്തരീക്ഷത്തിൽ ഈ മാർഗ്ഗം എത്രത്തോളം ഫലപ്രദമാകും എന്നുള്ളത് , നോ ചാൻസ്.

           '' സയനോ ബാക്ടീരിയകൾ അല്ലാതെ വേറെ ഏതെങ്കിലും  ''?

                         ''വേറെ ഏതു ബാക്ടീരിയകൾ ആണ് പ്രകാശ സംശ്ലേഷണം നടത്തുന്നത് ''?
                    എന്നിരുന്നാലും   പ്രകാശ സംശ്ലേഷണം മൂലം വീനസിനെ Terraforming ന് വിധേയമാക്കാം എന്നുള്ള ആശയം അഭിനന്ദനം അർഹിക്കുന്നുത് തന്നെയാണ്  .., അതിലേക്കായി അദ്ദേഹം അവതരിപ്പിച്ച  മാർഗ്ഗമാണ് മാറ്റേണ്ടത് . അതിനേക്കാൾ ഉപരി എന്ത് കൊണ്ട് സ്ഥിരം കോളനികൾ സ്ഥാപിച്ചു കൂടാ .

                 ഫ്ലോട്ടിങ് കോളനികൾ എന്നുള്ളത് നമ്മുടെ (NASA ) തന്നെ ആശയമാണല്ലോ HAVOC (    High Altitude Venus Operational Concept)                

                നോ ..,നെവർ ..,ഞാനൊരിക്കലും ആ കോൺസെപ്റ്റിൽ അല്ല കാണുന്നത്, സമാനമായ ചിന്താഗതിയാണെങ്കിലും ..,തീർത്തും വ്യത്യസ്ഥം .

                                ഫ്ലോട്ടിങ് കോളനികൾ എന്നുള്ളത് ,Terraforming എന്നതിൽ നിന്നും തികച്ചും വിഭിന്നമായ  ഒരാശയമാണ് അതൊരിക്കലും വീനസിനെ  ഭൂമിയുടേതിനോട് സമാനമാക്കി മാറ്റി അവിടെ സ്ഥിരവാസത്തിന്  അനുയോജ്യമാക്കി മാറ്റിത്തീർക്കുക എന്നുള്ള സങ്കല്പത്തിനോട് ചേർന്നു പോകുന്നതല്ല  എന്നുള്ളത് ഞാൻ പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ ?  മറിച്ച് വീനസിന്റെ അന്തരീക്ഷത്തിൽ ബലൂണുകളാൽ നിർമ്മിതമായ ഒഴുകുന്ന കോളനികൾ സ്ഥാപിച്ച്  കൂടുതൽ പഠനങ്ങൾക്ക് വീനസിനെ വിധേയമാക്കുക എന്നുള്ള ഒരു കൺസെപ്റ്റ് ആണ് അതിനുള്ളത്  .

          എന്നാൽ    ഞാൻ ഉദ്ദേശിക്കുന്നത് ഫ്ലോട്ടിങ് കോളനി എന്നുള്ളതിന് പകരം സ്ഥിരം കോളനികൾ സ്ഥാപിക്കുക എന്നുള്ളതാണ്.

           ''എങ്ങിനെ''?

                     വീനസിന്റെ ഉപരിതലത്തിൽ  ചെറിയ ചെറിയ കോളനികൾ സൃഷ്ടിക്കുക .. അവയെ അന്തരീക്ഷത്തിൽ നിന്നും രക്ഷിക്കാനുതകുന്ന തരത്തിലുള്ള കവചങ്ങൾ രൂപകൽപ്പന ചെയ്ത്  ..,അതിനുള്ളിൽ  വൃക്ഷങ്ങൾ  വെച്ചു പിടിപ്പിക്കുക ..അതിന് അനുയോജ്യമായ ഘടകങ്ങൾ ആ കവചങ്ങൾക്കുള്ളിൽ തന്നെ ഒരുക്കുക .., വളർന്നു വരുന്ന വൃക്ഷങ്ങൾ ഹരിത വാതകങ്ങളുടെ കാഠിന്യത്തെ  കുറച്ച് ഓക്സിജന്റെ അളവ് കൂട്ടുന്നു ..പതിയെ പതിയെ ഈ ആശയം  മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കുക , വൃക്ഷങ്ങളുടെ സാന്നിദ്ധ്യം അന്തരീക്ഷത്തെ സന്തുലിതപ്പെടുത്തുന്നു.

                           വൃക്ഷങ്ങൾ വളർന്നു വരുമ്പോൾ, ആ അന്തരീക്ഷത്തിൽ വരുന്ന മാറ്റങ്ങൾക്കനുസരണമായി    Cyanobacteria കളെ അവയുടെ വളർച്ചയെ ത്വരിതപ്പെടുത്തുന്ന രീതിയിൽ ഉപയോഗപ്പെടുത്തുക , ഇങ്ങനെ ഒരു മൾട്ടി ലെവൽ പ്രിക്രിയയിലൂടെ   പ്രകാശസംശ്ലേഷണം എന്ന സയൻറ്റിഫിക്കൽ പ്രിക്രിയ  വേഗത്തിലാക്കുക . അതിനു വേണ്ടത് കൂടിയ താപനിലയിൽ വളർന്നു വരുന്ന  വൃക്ഷങ്ങൾ വെച്ചുപിടിപ്പിക്കുക എന്നുള്ളതാണ് ,  അവ വളർന്നു വരുന്നതിന് അവക്ക്  സ്ഥിരമായ ഷെയ്ഡുകൾ നിർമ്മിക്കുകയും .., ആവശ്യമായ  ജലം  Bosch Reaction നിലൂടെയോ Sabatier Process സിലൂടെയോ  ഉൽപാദിപ്പിച്ചെടുക്കുകയും ചെയ്യുക .''

            ''ജോൺ അതിനേക്കാൾ നല്ലതെന്ന് തോന്നുന്ന ഒരു ആശയം ഞാൻ പറയട്ടെ ''

              ''പ്ലീസ് .., ആശയങ്ങളെ ഉള്ളിൽ വെച്ച് വീർപ്പു മുട്ടിക്കാതെ നിക്ക് ''

                  വീനസിന്റെ അന്തരീക്ഷത്തിന്റേയും  .., ഉപരിതലത്തിന്റേയും അതേ കൺസിസ്റ്റിയോട്   ചേർന്നു നിൽക്കുന്ന  മാതൃകകൾ   പരീക്ഷണ ശാലകളിൽ പുനഃ സൃഷിട്ടിക്കുകയും .., ആ സാഹചര്യങ്ങളിൽ വളർന്നു വരാവുന്ന തരത്തിലുള്ള    വൃക്ഷങ്ങൾ രൂപപ്പെടുത്തിയെടുക്കുകയും ചെയ്യുക .., അതിൽ നിന്നും വിത്തുകൾ ശേഖരിച്ച്  ,  വീനസിൽ എല്ലായിടത്തും വിതറുക.
തന്മൂലം   ചെറിയ ചെറിയ വനങ്ങൾ രൂപം കൊള്ളപ്പെടുകയും വളരെ വലിയ തലത്തിൽ പ്രകാശ സംശ്ലേഷണമെന്ന പ്രിക്രിയ നടക്കുകയും  ഓക്സിജന്റെ അളവ്  ഗണ്യമായ തോതിൽ വർദ്ധിക്കുകയും ചെയ്യുന്നു ,  അതുമൂലം  ഹരിത വാതക സാന്നിദ്ധ്യം വലിയ അളവിൽ കുറയുകയും  ചെയ്യുന്നു.

                      വനങ്ങളുടെ സാന്നിദ്ധ്യം മൂലം അന്തരീക്ഷത്തിൽ  ഈർപ്പം  നിലനിൽക്കുകയും , അത് താപത്തിന്റെ തോതിനെ ഗണ്യമായ തോതിൽ കുറക്കുകയും ചെയ്യുന്നു  . ഹരിതവാതകങ്ങളുടെ  അഭാവം  മൂലം അമ്ളാംശമുള്ള മേഘങ്ങൾ ബഹിർഗ്ഗമിക്കപ്പെടുകയും   മേഘങ്ങൾ നേർക്കുന്നതിനാൽ .. സൂര്യപ്രകാശം വീനസിന്റെ ഉപരിതലത്തിൽ നേരിട്ട് പതിക്കുന്നതിന് ഇടവരുത്തുകയും  സാധാരണ മഴക്കുള്ള സാദ്ധ്യതകൾ രൂപീകൃതമാവുകയും   ചെയ്യൂന്നു.

        മഴയുടെ സാന്നിദ്ധ്യത്താൽ ജല സ്രോതസ്സുകൾ രൂപം കൊള്ള പ്പെടുകയും, ജീവൻ നിലനിൽക്കുന്നതിനും വളരുന്നതിനും വേണ്ട  എല്ലാഘടകങ്ങളും ഒന്നു ചേരുന്നതോട് കൂടി .   ടെറാഫോമിംഗ്   ( Terraforming of Venus )  എന്ന ആശയം വിജയകരമായി മാറുകയും ചെയ്യുമെന്ന് എനിക്ക് തോന്നുന്നു.

                 '' വെരി ബ്രില്യന്റ് നിക്ക്''

              ''താങ്ക് യു ജോൺ .''

                     '' പണ്ടേ തോന്നേണ്ട  ആശയങ്ങൾ എല്ലാം ഇപ്പോഴാണ് കയറി വരുന്നത് അല്ലേ നിക്ക്   ?''

               '' എവെരിബഡി ഹാസ് ഹിസ് ഓൺ ഡേ .., എന്നില്ലേ  ...ജോൺ ''?

                      ''എവരി ഡോഗ് ഹാസ് എ ഡേ ..എന്നും പറയാം നിക്ക് ''!

         ''ഹേയ് ..,മാൻ, ഡോണ്ട് blame മി ..''

                        ''അബ്‌സോല്യൂട്ടലി നോട്ട്  ..,  ദീർഘകാല വീക്ഷണത്തോടെ കൃത്യതയാർന്ന പ്ലാനോട് കൂടി മുന്നോട്ട് പോവുകയാണെങ്കിൽ വിജയസാദ്ധ്യത ധാരാളമുണ്ട്  .

               '' അതിനുമുൻപ് ..ഈ മിഷൻ ഒരു വിജയകരമായി മാറ്റുവാൻ   നമുക്ക്  പരിശ്രമിക്കാം ''

               ആകാശത്തു കൂടി യാത്ര ചെയ്യുവാൻ  കഴിയുമോ എന്നുള്ള  ചിന്തകളിൽ നിന്നും  വീമാനങ്ങൾ ഉടലെടുത്തു , ശൂന്യാകാശത്തെ കുറിച്ചുള്ള ചിന്തകളിൽ നിന്നും  അതിനനുയോജ്യമായ ഗവേഷണങ്ങൾ രൂപം പ്രാപിച്ചു .  ഏതു തുറയിലും അങ്ങിനെയൊക്കെത്തന്നെ ,ചിന്തകൾ തന്നെയാണ് പുരോഗതിയുടെ അടിസ്ഥാനം.., ചിന്തകളിലൂടെയേ പുരോഗതി കൈവരിക്കാനാകൂ .  ചിലരുടെ ചിന്തകളിൽ നിന്നും ഉടലെടുത്ത ആശയങ്ങൾ മറ്റുപലരുടെയും ചിന്തകളിലൂടെ യാഥാർഥ്യങ്ങൾ ആയി മാറി , സത്യത്തിൽ ആ ചിന്തകൾ എല്ലാം അതാതു കാലഘട്ടങ്ങളിൽ.., ഒരു പക്ഷേ   അപ്രാപ്യങ്ങൾ ആയി ചിലർ വിലയിരുത്തിയിട്ടുണ്ടാകാം .

                       റിബലുകൾ, എന്നു വിളിച്ചുകൊണ്ട് നമുക്കത്  തള്ളിക്കളയാം  ,  ചിന്തകളുടെ അനന്തസാധ്യതകൾ പ്രയോജനപ്പെടുത്താത്ത   പിന്തിരിപ്പൻകാരും ..,അലസരുമാണവർ.

                                      അവരെ  നമുക്കൊഴിവാക്കാം .., അവർ അലസത കൊണ്ട് ജീവിതത്തെ മുരടിപ്പിക്കുന്നവരാണ് , കാലത്തെ പുറകിലോട്ട് വലിക്കുന്നവർ , ലോകം മുമ്പോട്ട് നടക്കുമ്പോൾ ..,അവർ പിന്നോട്ട്  പോകുന്നു  , വെറുതേ ജീവിച്ചു മരിക്കുക എന്നതിനേക്കാൾ ഉപരി അവരിൽ യാതൊന്നും തന്നെയില്ല  , ജീവിതത്തിനൊരു അർത്ഥവുമില്ലാതെ ഒരു വട്ടത്തിനുള്ളിൽ മാത്രം   ജീവിച്ചു തീർക്കുക .

                പ്രതീക്ഷ.., അതുള്ളവനേ മുന്നോട്ട് പോകാനാകൂ .., അതുള്ളവനേ  എന്തെങ്കിലും കാണാനാകൂ ,

                          പ്രതീക്ഷയില്ലാത്തവൻ നിരാശയുടെ തടവറക്കുള്ളിലാണ്  , അവനു ചുറ്റുമുള്ളത് ഇരുട്ടിന്റെ കമ്പിളിയാണ്  .അതിനുള്ളിൽ അവൻ കുരുങ്ങി കിടക്കുന്നു , അതൊരു തരം മാനസീക വിഭ്രാന്തിയാണ് ..,ആ വിഭ്രാന്തി അവൻ തന്നെ ഉണ്ടാക്കിയെടുക്കുന്നതാണ്  .., സെൽഫ് ക്രീയേഷൻ. ചിലർ   അതിനെ  ഫെയിറ്റ് എന്ന് വിളിക്കുന്നു  ..,    സ്വന്തം ഉത്തരവാദങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറി  എല്ലാ പഴികളും ഒരു വാക്കിനുമേൽ  മേൽ ചാരി വെച്ച് കൈകഴുകി സ്വന്തം ഭാഗത്തെ ന്യായീകരിക്കുന്നു . വിഡ്ഢിത്തം , അല്ലാതെന്ത്  എന്നു തന്നെ പറയേണ്ടി വരും.

              ''Men are not prisoners of fate, but prisoners of their own minds''..ഫ്രാങ്കിളിൻ റൂസ്‌വെൽറ്റിന്റെ ഈ വാക്കുകൾ  മാനസീകമായ തടവറയെക്കുറിച്ചുള്ളതാണ് .അത് വളരെ പ്രാധാന്യം അർഹിക്കുന്നു .

                       മനസ്സാണ് അതുണ്ടാക്കുന്നത്  ഫെയിറ്റ് എന്നുള്ളത് വെറുമൊരു ക്രിയേറ്റഡ്‌ വേഡ് അത്രമാത്രം .

              '' If  You believe in  your  fate , that means you don't believe yourself...''

                  സ്വന്തം കഴിവിൽ വിശ്വസിക്കാതെയും പരിശ്രമിക്കാതെയും ,തന്റെ അലസതയും നിരുത്തരവാദവും  വിധിയുടെ  മേൽ കെട്ടിവെക്കുന്ന ഭീരുത്വം .
അങ്ങനെയുള്ളവർക്ക് എല്ലാത്തിനോടും ആശങ്കയാണ് , എല്ലാത്തിനേയും അവർ വിധിയെന്ന മുൻ നോക്കത്തോട് കൂടി മാത്രമേ നോക്കിക്കാണു .

          നമ്മൾ ..,നമ്മളിൽ  വിശ്വസിക്കുന്നുവെങ്കിൽ  പിന്നെ വിധിയെന്നുള്ളത്  വെറുമൊരു വാക്കു മാത്രം  .

            ഐ ക്യാൻ ചേഞ്ച് ദി ഫ്യുച്ചർ ,

                ഭാവിയെ മാറ്റാനുള്ള കഴിവുള്ളപ്പോൾ എന്തിന്   വിധിയെ ഭയക്കണം?

                          നിരാശയുള്ളവനു ചുറ്റും അന്ധകാരമാണ് , പ്രതീക്ഷയുള്ളവനേ ,  വെളിച്ചം കാണാനാകൂ.നിരാശ എന്നുള്ളത്  തോൽവിയാണ് ,

                 സ്വയം തോൽക്കുന്നില്ലെങ്കിൽ  ആർക്കും ആരേയും തോൽപിക്കാനാകില്ല .
     
              ഒരു വികാരം മാത്രമാണത്  , ആ വികാരത്തെ മറികടക്കുക എന്നുള്ളത്  അതിന്റെ മറുവശവും  , വികാരങ്ങളിൽ ജീവിക്കുന്നവർ ദുർബ്ബലർ ആയിരുന്നു  എന്നുള്ളത്  കാലത്തിന്റെ സാക്ഷ്യപത്രം  .

           കരയുമ്പോൾ കരയുക .., ചിരിക്കുമ്പോൾ ചിരിക്കുക .., തോൽക്കുമ്പോൾ തോൽക്കുക .., ജയിക്കുമ്പോൾ ജയിക്കുക .., ആഹ്ലാദിക്കുമ്പോൾ ആഹ്ലാദിക്കുക  . അത്രമാത്രം .., അതല്ലാതെ ഒന്നിലും  സ്ഥിരമായി  ജീവിക്കാതിരിക്കുക.

           മൂന്നു നേരവും വെള്ളം  മാത്രം കുടിച്ചിട്ട്   ചിരിച്ചു കാണിക്കുന്നവൻ തോൽപ്പിക്കുന്നത് അവന്റെ വിധിയെയാണ് .., ആ ഇച്ഛാ ശക്തിക്കുമുന്നിൽ വിധി എന്ന വാക്കിന് പ്രസക്തിയില്ല ..അത് അപ്പോഴത്തെ ഒരു  സാഹചര്യം മാത്രം , അത് മറികടക്കും എന്നുള്ള ഉത്തമ വിശ്വാസത്തിൽ  അവൻ ചിരിച്ചുകാണിക്കുന്നു .

               ഇവിടെ, അയാൾ  ചിരിച്ചുകൊണ്ട്  ആ സാഹചര്യത്തെ സ്വയം  ജയിക്കുകയാണ് . അത് അയാൾക്ക് തരുന്നത് വലിയൊരു ഊർജ്ജമാണ് , സെൽഫ് മോട്ടിവേഷൻ  , ലോകം മുഴുവൻ എതിരായാലും ..,  എനിക്ക് നിവർന്നു തന്നെ നിൽക്കാൻ സാധിക്കും എന്നുള്ളതാണ് ആ ചിരിയുടെ അർത്ഥം . ഇവിടെ ആരും അയാളെ സഹായിക്കാനില്ല, എങ്കിലും സ്വയമൊരു  ഊർജ്ജസംഭരണിയാവുകയാണ് അയാൾ .

                 ആ നിശ്ചയധാർഢ്യത്തിനു മുന്നിൽ ലോകത്തിനു മുട്ടു മടക്കിയേ തീരൂ .

                  വെള്ളം  മാത്രമേ ഉള്ളൂ? എന്ന് സ്വയം  പരിതപിച്ച് അതിന്റെ ദൈന്യത മുഴുവനും  മുഖത്തിലും  ശരീരത്തിലും , ഭാവങ്ങളിലും  പ്രദർശിപ്പിച്ച് മറ്റുള്ളവരുടെ കാരുണ്യം തേടാൻ ശ്രമിക്കുന്നവൻ  കീഴടങ്ങുന്നത്  അവൻ തന്നെ ഉണ്ടാക്കുന്ന വിധിയെന്ന് പേരിട്ട് വിളിക്കുന്ന  ചട്ടക്കൂടിനുള്ളിൽ തന്നെ  ., അതിൽ അവൻ ആശ്വാസം കണ്ടെത്തുന്നു .. സ്വയം തോൽക്കുന്ന ഇവരെ ലോകം തിരിഞ്ഞു നോക്കുക പോലുമില്ല .
                   
                                          അലസന്റെ ലോകമാണത് എന്ന്  തിരിച്ചറിഞ്ഞു കൊണ്ട്   ആ ചട്ടക്കൂട് ഭേദിച്ചു സ്വയം  പുറത്തുവന്നില്ലെങ്കിൽ , പിന്നെ വിധിയെന്ന് പേരിട്ട്, അവർ തന്നെ ഉണ്ടാക്കിയെടുത്ത ആ രണ്ടു വാക്കിനുള്ളിൽ തന്നെ  ജീവിതത്തെ പാഴാക്കിക്കളയുക എന്നുള്ള ഏറ്റവും താഴ്ന്ന രീതിയിലേക്ക് അവർ അധഃപതിക്കുന്നു. സ്വയം   എരിഞ്ഞു തീരുക എന്നുള്ളത്   തന്നെയായിരിക്കും അവരുടെ വഴി . പ്രപഞ്ചം പോലും  അവരെ പഴിക്കും .

              നിങ്ങളുടെ ചുറ്റുമുള്ള വെളിച്ചത്തെ മറക്കുന്നത് നിങ്ങളുടെ നിരാശ തന്നെയാണ്.

                           ഞാൻ പ്രതീക്ഷിക്കുന്നു ..,അതൊരുപക്ഷേ  അസംഭവ്യം തന്നെ എന്നെനിക്ക്  അറിയാമെങ്കിലും .., ഞാൻ പ്രതീക്ഷിക്കുക തന്നെ ചെയ്യുന്നു  .., ഇവിടെ ഈ ഗ്രഹത്തിൽ .., ഈ ഗ്രഹത്തിന്റെ ഘടകങ്ങൾക്ക്    അനുയോജ്യമായ രീതിയിൽ ഉള്ള  ജീവന്റ ഒരു അംശം,  ..,പഠനങ്ങളും ശാസ്ത്രങ്ങളും അതിനെ വിഡ്ഢിത്തങ്ങൾ എന്ന് വിളിച്ചേക്കാം .
ഈ പഠനങ്ങളും .., ശാസ്ത്രങ്ങളും .., മനുഷ്യ നിർമ്മിതങ്ങൾ തന്നെയല്ലേ എന്നൊരു മറുചോദ്യം കൊണ്ട് ഞാനതിനെ നേരിടുന്നു .

                         സത്യങ്ങൾ എന്നു കരുതപ്പെട്ടതിനെയെല്ലാം   ഞാൻ വെല്ലുവിളിക്കുന്നു

          ക്ഷമിക്കണം ..,

           വെല്ലുവിളി എന്ന വാക്ക് ഇവിടെ അർത്ഥരഹിതമാണ് , എന്റെ വിശ്വാസം , അതാണ് ഞാൻ ഉയർത്തിക്കാണിക്കുന്നത്  , ആ വിശ്വാസങ്ങളെയാണ്   ഞാൻ വെല്ലുവിളിയോട് ഉപമിക്കുന്നത് . അത് ആശയങ്ങളോടാണ്, അതിമാനുഷികമെന്ന് നമ്മൾ കരുതുന്ന വഴികളോടാണ്, പാടിപ്പതിഞ്ഞ പഴഞ്ചൻ ആശയങ്ങളോടാണ് .

                   ചിലപ്പോൾ അത് തെറ്റാകാം ,

                  ആയിരിക്കാം.

                         തെറ്റുകൾ സംഭവിക്കുക   എന്നുള്ളത് വലിയ അപരാധമായി ഞാൻ കാണുന്നില്ല.   എന്റെ രീതി അതാണ് ,  അതെനിക്ക് മാറ്റാനാകില്ല. അതിലൂടെ ഞാൻ സഞ്ചരിക്കുന്നു  , ചിന്തിക്കുന്നു , പ്രവർത്തിക്കുന്നു ,വിജയത്തിൽ കുറഞ്ഞതൊന്നും ഇവിടെ  ഞാൻ ആഗ്രഹിക്കുന്നുമില്ല  .
ജീവന്റെ ഒരു തുടിപ്പ് അത് പലതാകാം , അങ്ങിനെ എന്തെങ്കിലും ഒന്ന് ?      ആ അത്ഭുതം സംഭവിക്കണേ എന്നു തന്നെയാണ് എന്റെ പ്രാർത്ഥനയും ,    അതിനായി  ഈ ഗ്രഹം മുഴുവൻ അലയാൻ   എനിക്കാഗ്രഹമുണ്ട്   ..പക്ഷേ സമയം.., അത് പുറകിലോട്ട്  വലിക്കുന്നു.

                         വലിയൊരു ലക്ഷ്യത്തിലേക്കുള്ള യാത്രയിലാണിപ്പോൾ  ,
നോക്കാം ഇനിയൊരു വരവിന് സാദ്ധ്യതയുണ്ടെങ്കിൽ ..? ഉണ്ടാകുമെന്ന്  മനസ്സ് പറയുന്നു , ആ  തോന്നലുകളിൽ വിശ്വസിക്കുക ,  അവ  ചില സമയങ്ങളിൽ  ഭാവിയിലേക്കുള്ള ചൂണ്ടുപലകകൾ  ആണ്.

              നമ്മൾ തന്നെ നമ്മുടെ   തോന്നലുകളിൽ വിശ്വസിക്കുന്നില്ലെങ്കിൽ .. പിന്നെ ആരെയാണ് അതിന് ആധികാരികമായി ചുമതലപെടുത്തുക  ..?
എന്റെ വിശ്വാസങ്ങളിൽ ഞാൻ  വിശ്വസിക്കുന്നു , ആ വിശ്വാസങ്ങൾ എന്നെ ഇതുവരെഎത്തിച്ചു .

        അതീന്ദ്രിയമായ ഒരു സെൻസ്  എവർക്കുമുണ്ട്. അത് ആറാമതോ,ഏഴാമതോ ആയിക്കൊള്ളട്ടെ .  അതിന്റെ ആഴങ്ങളിലേക്ക്  പോകണം എന്ന് മാത്രം . അപ്പോഴേ അത് തിരിച്ചറിയാനാകൂ , അവിടെ   പലതും  മുൻകൂട്ടി കാണാൻ   കഴിയുന്നു ,പല സമസ്യകളേയും വിശദീകരിക്കാനാകുന്നു . അതീന്ദ്രിയമായ ആ  കണ്ണുകൊണ്ട്  നമുക്ക് ലഭിക്കുന്നതാണ്...   Enlightenment ..ജ്ഞാനോദയം .        

                               മനസ്സും, ശരീരവും, ചിന്തകളും ശുദ്ധമാകുമ്പോൾ ഉള്ളിൽ വന്നു നിറയുന്ന ചേതനയാണത് .പക്ഷേ അതൊരിക്കലും എളുപ്പമല്ല . അല്ലെങ്കിലും എളുപ്പകരമായ ഒരു വഴിയും ഔന്നിത്യത്തിന്റെ പാതയിലേക്ക് ഒരിക്കലും എത്തിച്ചേർക്കുകയുമില്ല .

                    ശ്രീബുദ്ധൻ , ശ്രീ നാരായണ ഗുരു ,  അങ്ങിനെ ഒരുപാട് പേർ , ആ അതീന്ദ്രിയ ജ്ഞാനത്തിന്റെ  കരുത്ത് കാണിച്ചു  തന്നവർ ആണ്  .

               ''A man who conquers himself,  Is greater than...,

                                   One who conquers thousand men in a battle''.

                                                                                                          Sri Buddha.

          ആയിരം പേരെ  യുദ്ധത്തിൽ ജയിക്കുന്നതിനേക്കാൾ ഉത്തമമായത് ,   സ്വയം ജയിക്കുമ്പോളാണെന്ന് ,   ശ്രീബുദ്ധൻ  പകർന്നു നൽകിയ സാരോപദേശം.

     സ്വയം ജയിക്കുക എന്നുള്ളതാണ് ഏറ്റവും പ്രയാസം , സ്വന്തം കോപത്തിൽ നിന്ന് , സ്വന്തം അഹങ്കാരത്തിൽ നിന്ന് , സ്വന്തം അസൂയയിൽ  നിന്ന്, ഇതിനെയെല്ലാം അടിച്ചമർത്തുക  എന്നുള്ളത് ആയിരമല്ല, പതിനായിരം പേരെ യുദ്ധത്തിൽ തോല്പിക്കുന്നതിനേക്കാൾ കഠിനം തന്നെ .
സ്വയം ജയിക്കുന്നതിലൂടെ നമുക്ക് ദൈവവുമായി സംവദിക്കാൻ കഴിയുന്നു , താൻ തന്നെ അടുത്തവൻ  എന്നുള്ള ഏറ്റവും ഉത്തമവും , ഉദാത്തവുമായ  ചിന്തയിലേക്ക്  അത് മനസ്സിനെ നയിക്കുന്നു .ആ സത്യം തിരിച്ചറിയപ്പെട്ടതാണ്   അവരെ ഏറ്റവും  ഔന്നിത്യത്തിൽ എത്തിച്ചേർത്തതും .., അനേകായിരം പേർക്ക് പ്രബോധനങ്ങളിലൂടെ  വെളിച്ചം പകർന്നു നൽകാൻ ഇടയാക്കിത്തീർത്തതും .
       
                   അങ്ങിനെ പലരും ..,പക്ഷേ അതെല്ലാം വിരലിൽ  എണ്ണാവുന്നവർ മാത്രം .
             
             ജീവിതത്തിന്റ ഔന്നിത്യം എന്നുള്ളത് ആത്മീയവും അതീന്ദ്രീയവുമായുള്ള ജ്ഞാനമാണ് , അതിലാണ് പൂർണ്ണത കൈവരുന്നത് , അതിലേക്ക് എത്തിച്ചേരണമെങ്കിൽ നമുക്കുള്ളിലെ നമ്മളെ തന്നെ നാം ആദ്യം തിരിച്ചറിയണം ..,ആ തിരിച്ചറിവ് നേടുമ്പോൾ ഈ ലോകത്തിലുള്ള എല്ലാവരും നമ്മൾ തന്നെയാണ് എന്നുള്ള ഏറ്റവും ഉദാത്തമായ  ഒരു തലത്തിലേക്ക് എത്തിച്ചേർക്കപ്പെടുന്നു ,

                        ആ ജ്ഞാനോദയം ലഭിച്ചതോട് കൂടിയാണ്  ഗൗതമൻ , ശ്രീ ബുദ്ധനായതും,  നാണു... ശ്രീ നാരായണ ഗുരുവായതും.

                                     ഇതെല്ലാം  ഓരോരുത്തരുടെയും മാനസീകവികാരങ്ങളാണ് . ..എല്ലാവർക്കും  ഒരേ വഴിയിലൂടെ തന്നെ  സഞ്ചരിക്കുവാൻ   കഴിയിയുകയില്ലല്ലോ  ..?, ഒരാളുടെ  ശരി മറ്റൊരാളുടെ  തെറ്റായിരിക്കാം ..,അത് പോലെ തന്നെ തിരിച്ചും .

        ചിലപ്പോൾ കാടുകയറുന്നു ..,.പക്ഷേ ചില വിഷയങ്ങളെ ഊന്നി കാണിക്കണമെങ്കിൽ വളഞ്ഞു വരുകയായിരിക്കും കൂടുതൽ ഭംഗി എന്ന് ഞാൻ വിശ്വസിക്കുന്നു . അതെന്റെ വിശ്വാസം ,എന്റെ ശൈലി ,ആ രീതികൾ അനുവർത്തിച്ചു കൊണ്ട് മാത്രമേ എനിക്ക് മുന്നോട്ട് പോകാനാകൂ .

                          ഇപ്പോൾ ഇതൊന്നും  പരാമർശിക്കപ്പെടേണ്ട  വിഷയങ്ങൾ അല്ലെങ്കിലും .. ചില വിഷയങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ .., അതിലേക്കും ചെറിയൊരു കടന്നുപോക്ക് അനിവാര്യമായി വരുന്നു,  എന്നുള്ളത് ഒഴിവാക്കാനാകാത്ത  സത്യം തന്നെ .അസംഭവ്യം എന്നറിഞ്ഞിട്ടും ചിലത് നടന്നെങ്കിൽ എന്ന്  ഉള്ളിന്റെ ഉള്ളിൽ നമ്മൾ ആഗ്രഹിക്കുന്നു . ആ ആഗ്രഹത്തിന്റെ മറ്റൊരു വശം കൂടിയാണ് ഈ പ്രതീക്ഷ .., അതിൽ കാര്യമില്ല എന്നറിയാം. എന്നാലും ഒരു പക്ഷേ .., അതാണ് പ്രതീക്ഷ .., നടക്കില്ല എന്നറികിലും .., നടന്നാലോ എന്നുള്ള ഒരു തോന്നൽ.

                           മദ്ധ്യപൂർവ്വദേശത്തെ ഏതോ ഒരു മണലാരണ്യത്തിൽ വന്നു പെട്ട  അനുഭവം.ചെറിയ  കാറ്റ് വീശിക്കൊണ്ടിരിക്കുന്നു , അത്  ശരീരത്തിൽ വലുതല്ലാത്ത   മർദ്ധം  ഏൽപ്പിക്കുന്നു. ഇപ്പോൾ കാണുന്നതും അനുഭവപ്പെടുന്നതും വെച്ചു നോക്കുമ്പോൾ, വീനസെന്നാൽ  ഹരിത വാതകങ്ങളാൽ നിറഞ്ഞ, ജീവൻ നിലനിൽക്കാത്ത ഒരു ഗ്രഹം അത്രതന്നെ .പക്ഷേ  ..., ഈ കുറഞ്ഞ സമയം കൊണ്ട്  അതളക്കുവാൻ  കഴിയുകയില്ലെങ്കിലും.., അറിഞ്ഞു വെച്ചിരിക്കുന്നതിനേക്കാളും കൂടുതലായൊന്നും ഇവിടെനിന്നും ലഭിക്കുകയില്ല  എന്നുള്ള സൂചനകൾ കൂടി തിരിച്ചറിയപ്പെടുന്നു .

                 എന്നാൽ ഇത് ആഹ്ലാദത്തിന്റെ സമയമാണ്., മുഴുവനായി ഇല്ലെങ്കിലും പകുതി ആഹ്ളാദം .

                    അങ്ങിനെ ആഹ്ലാദത്തിന്  ഒരു പരിധി നിശ്ചയിക്കാനാകുമോ ..?,

                    അറിയില്ല .

         എങ്കിലും ആഹ്ലാദം അത് ആഹ്ലാദം തന്നെ , ഓരോ വിജയങ്ങളും ആഹ്ലാദത്തിന്റെതാണ് . മാത്രമല്ല മുന്നോട്ടുള്ള യാത്രയിൽ അതൊരു വലിയ  ഊർജ്ജം കൂടിയാണ്  തരുന്നത് , ഒരു എനർജി ക്രിയേഷൻ , ഒരു റീ ഫ്രഷ്നസ് . പാതിമനസ്സോടെയുള്ള യാത്രയിൽ ഓരോ ചെറിയ വിജയവും ..ആദ്യത്തേതിനേക്കാൾ കൂടുതൽ ആത്മവിശ്വാസം ഉള്ളിൽ നിറക്കുന്നു , കാരണം അതങ്ങനെയാണ്  .., നമ്മൾ ചെയ്യുന്നത് ,  നമ്മുടെ കണക്ക് കൂട്ടലുകൾ, എല്ലാം ശരിയായ രീതിയിൽ തന്നെ . അതിലെല്ലാം ഉപരിയായി ദൈവത്തിന്റെ അനുഗ്രഹവും നമ്മോട് കൂടി തന്നെ , അത് പകർന്നു  തരുന്ന ആത്മവിശ്വാസത്തിന്റെ  ശക്തി വളരെ വലുതാണ് .., ഏത്   പ്രതിബന്ധങ്ങളെയും  തരണം ചെയ്ത മുന്നോട്ട് കുതിക്കാനുള്ള ഉത്തേജനമാണത്.

                   എന്നാൽ ഒരു പരാജയമാണ് ആദ്യം നുകരുന്നതെങ്കിലോ  ..?അത് വളരെ നെഗറ്റിവ് ആയിട്ടുള്ള ഒരു എനർജിയായിരിക്കും  ഉള്ളിൽ നിറക്കുക   . പരാജയം വിജയത്തിന്റെ  മുന്നോടിയാണെന്ന്  പറയാമെങ്കിലും ..സാഹചര്യങ്ങളും .., സന്ദർഭങ്ങളും  അതിനെ വ്യത്യസ്തമാക്കുന്നു . കാരണം ഈ സന്ദർഭത്തിൽ അല്ലെങ്കിൽ ഈ മിഷനിൽ ഒരു പരാജയമാണ് ഞങ്ങൾ ആദ്യം നേരിട്ടതെങ്കിൽ , അത് ഞങ്ങളുടെ ആത്മ വിശ്വാസത്തെ ആദ്യമേ തന്നെ  വലിയൊരു അളവിൽ  തകർത്തു കളയുമായിരുന്നു .പക്ഷേ ഇവിടെ ഞങ്ങൾ .., ഞങ്ങളുടെ മിഷന്റെ ആദ്യ വിജയത്തിന്റെ ആദ്യ മധുരം നുകരുകയാണ് ..,ആത്യന്തികമായി ഇതൊരു വിജയം അല്ലെങ്കിലും , വലിയൊരു വിജയം എന്നു തന്നെ എടുത്തു  പറയേണ്ടി വരും  .

                               വലിയൊരു ടാസ്ക്കിന്റെ  പകുതി ദൂരം  വിജയകരമായി പൂർത്തിയാക്കിയിരിക്കുന്നു  . ഇനിയുള്ളത് ഇതിനേക്കാൾ വലിയ ഒന്നാണെങ്കിൽ കൂടി ,ഈ വിജയം വലിയൊരു ആത്മവിശ്വാസം ആണ് തന്നിരിക്കുന്നത് . അതിന്റെ  ഊർജത്തിൽ  ഇനിയും മുന്നോട്ട് കുതിക്കാം ..അത്രയും വലിയ ഒന്നാണ്  ഇവിടെ  അച്ചീവ് ചെയ്യപ്പെട്ടിരിക്കുന്നത്  .
വീനസ്  എന്ന ഗ്രഹത്തിൽ  മനുഷ്യ  സ്പർശം ഏറ്റിരിക്കുന്നു.., മനുഷ്യകുലത്തെ സംബന്ധിച്ചിടത്തോളം അത് ഏറ്റവും  ബ്രഹത്തായ ഒരു കാൽവെപ്പ് തന്നെ .കാരണം  സ്വപ്നങ്ങളിൽ   മാത്രമാണ് അങ്ങനെയൊരു യാഥാർഥ്യം ഉണ്ടായിരുന്നത്  .., ഒരിക്കൽ അത്  നടക്കും എന്നുള്ളത് ഭാവിയാണ് , എന്നാൽ വർത്തമാനകാലത്തിൽ തന്നെ ആ  ഭാവി സത്യമാക്കപ്പെടുമ്പോൾ  അത് പകർന്നു തരുന്ന മധുരത്തിന് മധുരം കൂടുതലാണ്.

                 എന്നാൽ ഇവിടെ ഒരു ഫിക്ഷൻ യാഥാർഥ്യമായി എന്നാണ് എനിക്ക് തോന്നുന്നത് , ഭാവിയെക്കാൾ  വളരെ അകലേ  നിൽക്കുന്ന ഒന്നാണ് ഫിക്ഷൻ,  .., ആ ഫിക്ഷനെ തന്നെ യാഥാർഥ്യമാകുമ്പോൾ അതിനെ അതിമധുരം എന്നു തന്നെ വിളിക്കേണ്ടി വരും .

                                           അത്യപകടകരമായ   ഈ ദൗത്യം ഏറ്റെടുക്കുമ്പോൾ പ്രതീക്ഷ വെറും അഞ്ചു  ശതമാനം മാത്രമായിരുന്നു  .എന്നാൽ അതിപ്പോൾ അമ്പത് ശതമാനമായി ഉയർന്നിരിക്കുന്നു , അതാണ് ഈ വിജയം നൽകിയത് .

                    അപ്പോൾ അതല്ലാതെ വേറെ വഴിയില്ലായിരുന്നു.

            ഡു ഓർ ഡൈ .

                               ആ  ഒരു സിറ്റുവേഷൻ കൊണ്ട് കൂടിയായിരിക്കണം ഇത് ഇത്രയും  വേഗം  യാഥാർഥ്യമായത് എന്നുള്ളതും  സത്യം തന്നെ  .. അല്ലെങ്കിൽ ഇനിയും ഒരു അമ്പത് വർഷം കൂടി നമ്മൾ പരീക്ഷണനിരീക്ഷണങ്ങളിലൂടെ  മുന്നോട്ട് നടന്നേനെ  .സത്യത്തിൽ അത് തന്നെയാണ് ശരി , ഒരു ആവശ്യം വരുമ്പോൾ മാത്രമേ  എല്ലാം മറന്ന് മുന്നിട്ടിറങ്ങുകയുള്ളൂ നേരിടേണ്ട വസ്തുതകളുടെ    കാഠിന്യം കൊണ്ടും,
അതിന്റെ സങ്കീർണ്ണതകൾ കൊണ്ടുമാണ് പലപ്പോഴും  അതിൽ നിന്നും പിൻവലിഞ്ഞു നിൽക്കുന്നത്  .  പക്ഷേ  സ്വന്തം  നിലനിൽപ്പിനെ തന്നെ  ബാധിക്കുമെന്ന  ഒരു  ഘട്ടത്തിൽ  നമ്മൾ അതിലേക്ക് ഇറങ്ങാൻ നിർബന്ധിതരാവുന്നു .

                 കരയിൽ നിൽക്കുന്നവൻ കടലിന്റെ വലുപ്പം കണ്ട് അന്ധാളിക്കുന്നു . എന്നാൽ നടുക്കടലിൽ തോണി മുങ്ങിയവൻ ,  നീന്തി കരപറ്റാൻ ശ്രമിക്കുന്നു .

                     സന്ദർഭങ്ങളാണ് അതിനു വഴിയൊരുക്കുന്നത്.

          വലിയൊരു സത്യം തന്നെയാണത് , പുറമെ നിന്ന് നോക്കുമ്പോൾ ബാലികേറാമലയാണെന്ന് തോന്നിപ്പിക്കുമെങ്കിലും   വേറെ വഴിയില്ലെങ്കിൽ ., നടുക്കടലിൽ തോണി മുങ്ങിയവന് സമം ..,  പരിശ്രമിക്കുക  .
അല്ലാതെ ആ ടാസ്ക്കിന്റെ കാഠിന്യം കണ്ട്  ഇതൊന്നും കഴിയുകയില്ല എന്നുള്ള മുൻവിധിയോടെയാണെങ്കിൽ റിസൾട്ട് അറിയുന്നതിനു മുന്നേ  , സ്വയം തോൽപ്പിക്കുന്നു , ദേ നെവർ റീച്ച് ദെയർ ഡെസ്റ്റിനേഷൻ .

          വീനസിലെ അതിശക്തമായ ചൂടിനെ കുറയ്ക്കാനും , അന്തരീക്ഷമർദ്ധത്തെ താങ്ങാൻ ഉതകുന്നതും ,  ഒരു പക്ഷേ ആസിഡ് മഴ  പെയ്തിറങ്ങിയാൽ തന്നെ അതിനെ അതിജീവിക്കാൻ കഴിയുന്നതും,  അങ്ങിനെ അറിഞ്ഞു വെച്ചിരിക്കുന്ന എല്ലാ അപകടങ്ങളേയും തരണം ചെയ്യാൻ കഴിയുന്നതുമായ  , മുൻകരുതലുകളോട്  കൂടി നിർമ്മിക്കപ്പെട്ട വസ്ത്രങ്ങളുടെ ഭാരം കുറച്ച് കഠിനം തന്നെ. സാധാരണ സ്പേസ് സ്യുട്ടുകൾ ഭാരമുള്ളവയാണെങ്കിൽ കൂടിയും..,സ്‌പേസിൽ  ഗ്രാവിറ്റിയുടെ സ്വാധീനം ഇല്ലാത്തതിനാൽ (പൂർണ്ണമായും ഇല്ല എന്നു പറയാനാകില്ല മൈക്രോ ഗ്രാവിറ്റിയുണ്ട് )  ഭാരം  അനുഭവപ്പെടാറില്ല  .

              എന്നാൽ വീനസിൽ ഗ്രാവിറ്റിയുടെ സ്വാധീനം ഉള്ളതുകൊണ്ടും അന്തരീക്ഷമർദ്ധത്തിന്റെ കാഠിന്യം കൊണ്ടും കൂടിയാണ്   വലിയൊരു ഭാരം  അനുഭവപ്പെടുന്നത് . മർദ്ധം കണക്ക് കൂട്ടിയിരിക്കുന്നതിലെ പിഴവു പോലെ തന്നെയാണ്  വീനസിന്റെ  ഉപരിതലത്തിൽ അനുഭവപ്പെടുന്ന താപത്തിന്റെ  അനുപാതം  കണക്ക് കൂട്ടിയിരിക്കുന്നതിലും സംഭവിച്ചിരിക്കുന്നത്,  ഇപ്പോൾ അതും ഏകദേശം പകുതിയോളം മാത്രമേയുള്ളൂ  .., ഈ തിരിച്ചറിവുകൾ  എന്റെ ആദ്യ നിഗമനങ്ങളെ ശരിവെക്കുന്നത് തന്നെ കാരണം നമ്മൾ അയച്ച മിഷനുകളിൽ നിന്നും ലഭിക്കപ്പെട്ട  വിവര ശേഖരണങ്ങൾ ഒന്നുകിൽ കൃത്യതയല്ലായിരുന്നുതോ ..,  അല്ലെങ്കിൽ നമ്മൾ കണക്ക് കൂട്ടിരിക്കുന്നതിലെ പിഴവുകളോ  എന്നതുതന്നെയാണ്  ഇത് വെളിവാക്കുന്നത്.

                                                 ആദ്യം കണക്ക് കൂട്ടിയ  കൂട്ടിയ രീതിയിലുള്ള   താപമാണ് വീനസിൽ  അനുഭവപ്പെട്ടിരുന്നതെങ്കിൽ  , ആ ഷട്ടിലുകളിൽ നിന്നും  യാതൊരു വിധത്തിലുമുള്ള  സന്ദേശങ്ങളും നമുക്ക് ലഭ്യമാവുകയില്ലായിരുന്നു.
അനലൈസ് ചെയ്യപ്പെടുമ്പോൾ  വന്ന സാങ്കേതികമായ  പിഴവുകൾ ആയിരിക്കാം ഇതെന്ന് ഞാൻ കരുതുന്നു .., എപ്പോഴും ..ഒരേ പിഴവുകൾ  തന്നെ ആവർത്തിക്കപ്പെടുമോ  എന്നുള്ളത് അതിന്റെ  മറുചോദ്യവുമായും കാണാം  ..?

                          , ചിലപ്പോൾ വീനസിൽ അനുഭവപ്പെടുന്ന താപത്തിന്റെ  അനുപാതം ഓരോ സ്ഥലങ്ങളിലും വ്യത്യസ്ഥമായിരിക്കാം. അപ്പോൾ അനലൈസ് ചെയ്യുമ്പോൾ  താപത്തിന്റെ അനുപാതം കണക്ക് കൂട്ടിയിരിക്കുന്നതിൽ തെറ്റു പറ്റിയിരിക്കുന്നു എന്നുള്ള കൺക്ലൂഷനിലേക്ക്  തന്നെയാണ് എത്തിച്ചേരുന്നത്.
               
                               ഇപ്പോൾ നേരിട്ടത് തിരിച്ചറിയാൻ സാധിക്കുന്നു .

                                            മറ്റൊന്നുള്ളത്  ഈ സംരംഭങ്ങൾ എല്ലാം തന്നെ  ഒരുപക്ഷേ  ഏതെങ്കിലും ആക്റ്റിവ് ആയിട്ടുള്ള  അഗ്നി പർവതങ്ങളുടെ സമീപങ്ങളിലൂടെ കടന്ന് പോയിട്ടുണ്ടെങ്കിൽ കൂടി ആ സമയത്ത് ഇങ്ങനെ താപത്തിന്റെ ഉയർന്ന അളവിനെ കാണിക്കുന്ന   ഡാറ്റകൾ   രേഖപ്പെടുത്തി അയക്കപ്പെടാം ..,അഗ്നിപർവ്വതങ്ങളുടെ ആധിക്യം കൂടുതലുള്ള വീനസിൽ ..., ആ ഒരു സാദ്ധ്യതയും പരിഗണിക്കാവുന്നത് തന്നെയാണ് .

                               ഇതൊന്നും മനസ്സിലാക്കാനാകാത്ത  ശാസ്ത്രജന്മാരാണോ നമുക്കുള്ളത് എന്നുള്ള ചോദ്യത്തിന് അധികം പ്രാധാന്യം കൊടുക്കേണ്ട കാര്യമില്ല .., . യന്ത്രങ്ങൾ അയക്കുന്ന ഡാറ്റകൾക്ക് വേരിയേഷനുകൾ ഉണ്ടാകാം .., അത് അനലൈസ് ചെയ്ത് എടുക്കുമ്പോൾ തെറ്റുകൾ പറ്റാം ..,അങ്ങിനെ പലതരത്തിലുള്ള  സങ്കീർണ്ണതകൾ കൃത്യമായ ഒരു റിസൾട്ട് തരുന്നതിൽ നിന്നും പല  മാറ്റങ്ങളും വരുത്താം  .

              നമ്മൾ അറിഞ്ഞു വെച്ചിരിക്കുന്ന രണ്ടു കാര്യങ്ങൾ  പൂർണ്ണമായും  ശരിയല്ലെന്ന്  ഇപ്പോൾ തിരിച്ചറിഞ്ഞു കഴിഞ്ഞിരിക്കുന്നു .
 ഇനിയും എന്തെല്ലാം തിരുത്തലുകൾ നടത്തേണ്ടി  വരും എന്നുള്ളത് കണ്ടുതന്നെ അറിയേണ്ടതാണ്.

          എങ്ങും ചുവപ്പു രാശി കലർന്ന നിറം ,

           പ്രകാശത്തിന് തീവ്രത കുറവ് .  കട്ടികൂടിയ മേഘ പടലങ്ങൾ സൂര്യപ്രകാശത്തിനു നേരെ  ഒരു കവചമായി വർത്തിക്കുന്നത് കൊണ്ടും , ഹരിതവാതക സാന്നിദ്ധ്യവും തന്നെയാണിതിനു കാരണം.
 
       ശൂന്യാകാശത്തിൽ നിന്നും  വെള്ള പൂശിയ ഒരു വെള്ളിത്തളികയാണ് വീനസ്  എന്ന്   തോന്നിപ്പിക്കുമെങ്കിലും   ഉപരിതലം മുഴുവനും, ഉപരിതലം മുഴുവനും എന്ന് കണക്കാക്കാമോ എന്നറിയില്ല  കാണാവുന്ന   ദൂരത്തോളം ...  ഒരു ചുവപ്പു രാശി  കലർന്ന നിറമായാണ് കാണപ്പെടുന്നത് , വീനസിൽ മുഴുവനും ഇങ്ങനെയാകും എന്ന് അടിവരയിടാനാകില്ലെങ്കിലും .., ഇപ്പോൾ , ഇവിടെ കൺമുന്നിൽ കാണുന്നത് മാത്രമേ വിശ്വസിക്കാനാകൂ ,ആ  വെളിച്ചത്തിൽ കൂടി മാത്രമേ നിഗമനങ്ങൾ  നടത്താനാകൂ .

                            പ്രകാശ രശ്മികളെ പ്രതിഫലിപ്പിക്കുന്ന   മേഘ പടലങ്ങൾ, പ്രവർത്തനക്ഷമമായ അഗ്നിപർവ്വതങ്ങൾ മൂലം ഉണ്ടാകുന്ന  രാസപരിണാമങ്ങൾ , അങ്ങിനെ ഒട്ടനവധി ഘടകങ്ങൾ അതുമായി ബന്ധപ്പെട്ടു കിടക്കുന്നുണ്ടാകാം.

             ജീവന്റെതായ  യാതൊരു ലക്ഷണങ്ങളും ദർശിക്കാനാകുന്നില്ല .
അല്ലെങ്കിൽ തന്നെ ഇത്രയും കഠിനമായ സാഹചര്യങ്ങൾ ഉള്ള   ഗ്രഹത്തിൽ ജീവൻ നിലനിൽക്കുന്നതെങ്ങനെയാണ് ..? ജീവ കണികക്ക് അനുകൂലമായ യാതൊരു ഘടകങ്ങളും വീനസിൽ ഇല്ല . ഇനി ഉണ്ടായിരുന്നോ .., എന്നുള്ളതിനും ഉത്തരമില്ല ... ഉണ്ടായിരുന്നു എന്നുള്ളത് ശാസ്ത്രവീക്ഷണങ്ങളിലൂടെ, ചില  വെളിപ്പെടത്തലുകൾ നടത്തപ്പെടുന്നുവെങ്കിലും  ..,   തെളിവുകൾ അക്കമിട്ട് നിരത്തി അതിനെ സാധൂകരിക്കുവാൻ ശാസ്ത്രത്തിനും കഴിയുന്നില്ല .,എന്നുള്ളതാണ് അതിന്റെ സത്യം .
                    അപ്പോൾ ഊഹിക്കാം.

                    ഉണ്ടായിരുന്നു .., ചിലപ്പോൾ ഉണ്ടാകാതിരിക്കാം ,

                 പോസ്സിബിലിറ്റിസ് ആർ  ദേർ ...,

                    ശാസ്ത്രം പോലും ചില സമയങ്ങളിൽ   നിഷ്പക്ഷ നിലപാടുകളിലൂടെ സഞ്ചരിക്കുന്നു .

            കോടി ക്കണക്കിന് വർഷങ്ങളുടെ  കാലച്ചക്രത്തിൽ .., ഓരോ ഗ്രഹങ്ങളും ., നൈസർഗ്ഗീഗമായ വ്യതിയാനങ്ങളിലൂടെ കടന്നു പോകുന്നു  എന്നുള്ളത് സത്യമാണ് ..,കാരണം മാറ്റം എപ്പോഴും അനിവാര്യം തന്നെ , അത് ജീവനുള്ളതിനും .., ഇല്ലാത്തതിനും ഒരു പോലെ തന്നെ ..,കാലത്തിനു പോലും അതിൽ നിന്നും  ഒഴിഞ്ഞു നിൽക്കാനാവില്ല , കാലമെന്നാൽ അത് ചലനമാണ് , ആ ചലനം ഏതൊരു വസ്തുവിലും മാറ്റങ്ങൾ വരുത്തുന്നു.
ആ യാഥാർഥ്യത്തിലൂടെ സഞ്ചരിക്കുമ്പോൾ .., എല്ലാത്തിനും മാറ്റങ്ങൾ സംഭവിക്കുന്നു .., മനുഷ്യർക്ക് വയസ്സാകുന്നു .., വയസ്സാകുന്നു എന്നുള്ളത് നമ്മൾ ആയി നിശ്ചയിച്ച ഒരു കാൽക്കുലേഷൻ ആണ് .., അതായത് മാറ്റം സംഭവിക്കുന്നു .., ആ മാറ്റത്തെ നമ്മൾ പ്രായം എന്ന ചട്ടക്കൂടിനുള്ളിലേക്ക് മാറ്റി,  ചലനമെന്ന പ്രിക്രിയയെ   പരിഷ്കരിച്ചെടുത്തിരിക്കുന്നു ..,അല്ലെങ്കിൽ അതിന് ശരിയായ രീതിയിൽ ഉള്ള ഒരു നിർവ്വചനം  നൽകിയിരിക്കുന്നു .

                           അത് പോലെ തന്നെ ഏതൊരു വസ്തുക്കളും  ..  ,ആ ചലനത്തിലൂടെ  കടന്നുപോകുമ്പോൾ കാലാനുസ്രതമായ മാറ്റങ്ങൾക്ക് വിധേയമാക്കപ്പെടുന്നു  . ഗ്രഹങ്ങളുടെയും , നക്ഷത്രങ്ങളുടേയുമെല്ലാം, ജീവ ചക്രം  അങ്ങിനെയൊക്കെത്തന്നെ . ചിലത് വാസയോഗ്യമായിത്തീരുന്നു, മറ്റു ചിലത്, വാസയോഗ്യമല്ലാതായി തീരുന്നു .., ചിലത് അപ്രത്യക്ഷ്യമാകുന്നു ..മറ്റു ചിലത് രൂപം കൊള്ളുന്നു . എന്നാൽ   നമ്മളത് വേണ്ട രീതിയിൽ  തിരിച്ചറിയുന്നില്ല .. അല്ലെങ്കിൽ അതിന് അർഹിക്കുന്ന പ്രാധാന്യം കൊടുക്കുന്നില്ല . ഒരു പക്ഷേ  പ്രാധാന്യം കൊടുക്കുന്നുവെങ്കിലും അത് തിരിച്ചറിയാനുള്ള സാങ്കേതികതയിലേക്ക് നമ്മുടെ ശാസ്ത്രം വളർന്നിട്ടില്ല .

                                             നമ്മൾ ഉൾപ്പെടുന്ന സൗരയൂഥത്തെ കുറിച്ചുപോലും   നമ്മൾ അത്ര കണ്ട് അറിവുള്ളവരല്ല, എന്നുള്ളത് നിഷേധിക്കാനാകാത്ത സത്യം തന്നെയാണ് . മനുഷ്യൻ എന്ന ജീവിയുടെ അറിവുകൾ .. പ്രപഞ്ചവുമായി താരതമ്യപ്പെടുത്തുമ്പോൾ  നിസ്സാരമാണ് ,  ഒന്നുമില്ല എന്ന് തന്നെ പറയേണ്ടിവരും . വിശാലമായ ഈ പ്രപഞ്ചത്തിലേക്ക് കാലെടുത്തു വെക്കുമ്പോൾ അവൻ ഒരു കൃമി  പോലെ ചെറുതാകുന്നു . ഈ പ്രപഞ്ചത്തിലെ  ഒരു അംശത്തെക്കുറിച്ചു  പോലും അവന്  പൂർണ്ണമായും മനസ്സിലാക്കുവാൻ  സാധിച്ചിട്ടില്ല ,  ഇനിയും ദശലക്ഷക്കണക്കിന് വർഷങ്ങൾ എടുത്താലും അതിനൊട്ടു  കഴിയുകയുമില്ല,  അതാണ് പ്രപഞ്ചം .

           രഹസ്യങ്ങൾ നിറഞ്ഞ കലവറ  അതിലെ ഓരോ അണുവിലും അനേകായിരം നിഗൂഢതകൾ ഒളിച്ചിരിക്കുന്നു. നമ്മുടെ ചെറിയ ബുദ്ധിക്ക് അതുൾക്കൊള്ളാനുള്ള  വിശാലത ഇനിയും കൈവരേണ്ടിയിരിക്കുന്നു .

            ഞങ്ങൾ ചുറ്റുപാടും ശ്രദ്ധാപൂർവ്വം വീക്ഷിച്ചു കൊണ്ടിരുന്നു .  ഈ ഗ്രഹത്തിൽ  എന്താണ് ഞങ്ങൾക്കായി കരുതി വെച്ചിരിക്കുന്നത് എന്നുള്ളൊരു  മുൻവിധി സാദ്ധ്യമല്ലല്ലോ. എന്നാൽ  ശ്രദ്ധ ആകർഷിക്കാൻ ഉതകുന്ന തരത്തിലുള്ള  യാതൊന്നും തന്നെ അവിടെയെങ്ങുമില്ല. വെറും ഒരു മരുഭൂമി കണക്കെ അതങ്ങനെ നീണ്ടു കിടക്കുന്നു .

          ഈ ഗ്രഹം മുഴുവനും ഇങ്ങിനെയാണോ ..?, അറിയില്ല , അത് അന്വേഷിച്ചറിയുവാനുള്ള   സമയവും ഇല്ല .

               ഞാനൊരു നിമിഷം ചിന്തിച്ചു നോക്കി , ഭൂമിയുടെ അത്രയും വലുപ്പമുള്ള ഒരു ഗ്രഹം ,ഒരു കുഞ്ഞു ജീവി പോലുമില്ലാതെ അങ്ങിനെ വിശാലമായി കിടക്കുന്നു. ആർക്കും എന്തും  സ്വന്തമാക്കാം ,ആരും ചോദിക്കാനുമില്ല  .,അവകാശവാദങ്ങൾ ഉന്നയിക്കാനുമില്ല .അതിരുകൾ ഇല്ല .., രാജ്യങ്ങൾ ഇല്ല , ഒരു തരത്തിലുമുള്ള  തരംതിരിവുകളുമില്ല .
എങ്കിലും.,  ഇവിടെ എന്തെങ്കിലും  സ്വന്തമാക്കിയിട്ട് എന്തു ചെയ്യുവാൻ  ?,ഒരു കണക്കിന് ഞാനാണ് ആദ്യ കുടിയേറ്റക്കാരൻ , ഈ ഗ്രഹം മുഴുവനും എന്റേതെന്ന്  എനിക്ക് അവകാശപ്പെടാം.

                 എന്നാൽ ..,   ഇത് മുഴുവനും സ്വന്തമാക്കി വെച്ചിട്ട്  ഞാനെന്തു  ചെയ്യുവാൻ    ..?  ഞാൻ ഇവിടെ നിന്നും തിരിച്ചു പോകേണ്ടവനാണ്. ഒരു പക്ഷേ എനിക്കിവിടെ  ജീവിക്കുവാൻ  കഴിഞ്ഞാൽ തന്നെ .,  ഞാൻ  മാത്രമുള്ള ഈ  ഗ്രഹത്തിൽ അത് കൊണ്ട് എനിക്ക് എന്താണ്  പ്രയോജനം..? ഞാൻ തനിയെയുള്ള ഈ ഗ്രഹത്തിൽ എനിക്കുചുറ്റുമുള്ള ഒന്നിനും മൂല്യമില്ല .  എനിക്ക് പ്രയോജനം ഉണ്ടാകണമെങ്കിൽ  .., അല്ലെങ്കിൽ എനിക്ക് ചുറ്റുമുള്ള വസ്തുക്കൾക്ക് മൂല്യം ഉണ്ടാകണമെങ്കിൽ .., അവിടെ  ഒരു സമൂഹം വേണം . ജന സാന്ദ്രത വേണം .., ആവശ്യങ്ങൾ വേണം . അപ്പോൾ ക്രിയ വിക്രയങ്ങൾ രൂപപ്പെടുന്നു ..,  വസ്തുക്കൾ വിഭജിക്കപ്പെടുന്നു .., ഉപഭോഗങ്ങൾക്കും .., ആവശ്യങ്ങൾക്കനുസരണമായും .., അവക്ക് മൂല്യങ്ങൾ കൈവരുന്നു .അതിനനുസരണമായി അവയുടെ ആവശ്യകത ഏറുന്നു .

       ഒരാൾ മാത്രമുള്ള ലോകത്ത് ,  ചുറ്റിലും എല്ലാം  ഉണ്ടാകുമ്പോൾ അവിടെ വസ്തുക്കളുടെ  വിഭജനത്തിന്റെ ആവശ്യമില്ല  .., ആരും ആവശ്യക്കാരില്ലാത്തത് കൊണ്ട്  സ്വന്തമാക്കി വെക്കാനുള്ള  സ്വാർത്ഥയും  രൂപം കൊള്ളുന്നില്ല . അപ്പോൾ ആരെങ്കിലും ഉണ്ടെങ്കിൽ മാത്രമേ  നമ്മുടെ ആവശ്യങ്ങൾക്ക് പ്രസക്തിയുള്ളൂ , ഒരാൾ മാത്രമുള്ള ലോകത്തിൽ എന്ത് നേടിയിട്ടും എന്ത് ചെയ്യാൻ ? അവിടെ നേടാൻ ഒന്നുമില്ല ..,ഒന്നിനും ആവശ്യക്കാരുമില്ല ..,അപ്പോൾ ഒന്നിനും മൂല്യമില്ലാതാകുന്നു .

                   ഇതാണ് യാഥാർഥ്യം .., ഈ വീനസ് എന്റെ സ്വന്തമെന്ന് ഞാൻ കരുതുന്നതിൽ  എനിക്കെന്ത് പ്രയോജനം .., ഒന്നുമില്ല ഒരു ചെറിയ  അഹങ്കാരം പോലും അതു  തരുന്നില്ല . എന്നാൽ ഇത് ഭൂമിയിൽ ഉള്ള ഒന്നാണെങ്കിൽ .., ഞാനാണ്  ആദ്യം കണ്ടുപിടിച്ച ഉടമസ്ഥനെങ്കിൽ ..ഇതുകൊണ്ടു എനിക്ക് പ്രയോജനം ഉണ്ടാകുമായിരുന്നു .., അപ്പോൾ ചുറ്റുപാടുകളാണ്  ഒരു വസ്തുവിന്റെ മൂല്യത്തെ ഉയർത്തുന്നത്.

                              ഇതിൽ ഒളിച്ചിരിക്കുന്ന വലിയൊരു സത്യം കൂടിയുണ്ട്  .., ഒരാൾ മാത്രമുള്ള ഒരു  ലോകത്തിൽ ..,  ഒരു ആഡംബരങ്ങൾക്കും , പ്രസക്തിയില്ല   എന്ന സത്യം , സ്വർണ്ണം വേണ്ട ., പണം വേണ്ട .., ഭൂമി വേണ്ട .., അതിനൊന്നും മൂല്യമുണ്ടാകുന്നില്ല . മൂല്യത്തേക്കാൾ ഉപരി അതിനോടൊന്നിനോടും ഒരു  ആസക്തിയും  ഉണ്ടാകുന്നില്ല . അപ്പോൾ ഇതിനെല്ലാം മൂല്യം കൈവരുന്നത് .., കൂട്ടായ്മായിൽ നിന്നുമാണ് സമൂഹത്തിൽ നിന്നുമാണ്  നാഗരികതയിൽ നിന്നുമാണ്  .., ജനങ്ങൾ ഒന്ന് ചേർന്ന് വസിക്കുമ്പോൾ ..ആവശ്യങ്ങൾ പെരുകുന്നു ..അതിനനുസരിച്ച് വസ്തുക്കൾ ഉത്പാദിപ്പിക്കപ്പെടുന്നു .., അങ്ങിനെ ഉത്പാദിപ്പിക്കപ്പെടുന്ന വസ്തുക്കൾ മൂല്യവർദ്ധിതങ്ങൾ ആകുന്നു  ..

                      അപ്പോൾ ഒരു വസ്തുവിന് അതിന്റെ മൂല്യം കൈവരുന്നത് അതിന്റെ ചുറ്റുപാടുകളെ ആശ്രയിച്ചാണ്.

              ഇവിടെ ഈ ഗ്രഹം മുഴുവൻ എന്റെ സ്വന്തം ..,

                              ക്ഷമിക്കണം ..,ഇവിടെ സ്വന്തമെന്ന വാക്ക് ഉപയോഗിക്കുന്നതിൽ യാതൊരു അർത്ഥവുമില്ല .  കാരണം  ഇതുഞാനുണ്ടാക്കിയതല്ല .., ഇതിവിടെ ഉണ്ടായിരുന്നു .., മറ്റാരുടെയോ ക്രിയേഷൻ .., ഞാനിത് കണ്ടെത്തിയെന്നേയുള്ളൂ .., അത് കൊണ്ട് എനിക്കിത്  എന്റെ സ്വന്തമെന്ന് പറയാനാകുമോ ..? എനിക്ക് മുമ്പേ  ഇതിവിടെയുണ്ടായിരുന്നു  .., എനിക്ക് ശേഷവും ഉണ്ടാവുകയും ചെയ്യും .,ഞാനിതിലൂടെ കടന്നുപോകുന്ന ഒരു യാത്രക്കാരൻ മാത്രം ..,എനിക്ക് കടന്നുപോകാനുള്ള   വഴികൾ മാത്രമാണ് ഇതെല്ലാം ..,ഞാനാദ്യം കണ്ടെത്തി എന്നുകരുതി .., എങ്ങിനെ അതെന്റെ സ്വന്തമാകും .., കണ്ടെത്തിയവനെക്കാൾ അവകാശം അതുണ്ടാക്കിയവനല്ലേ . അപ്പോൾ എനിക്കെങ്ങനെ അവകാശവാദം ഉന്നയിക്കാനാകും ?

                അങ്ങനെവരുമ്പോൾ ഈ പ്രപഞ്ചത്തിലെ ഒന്നും നമ്മൾ ഉണ്ടാക്കിയതല്ല .., എന്നിട്ടും നമ്മൾ അതിരുകൾ വളച്ചുകെട്ടുന്നു , രാജ്യങ്ങൾ തിരിക്കുന്നു .., സ്വന്തമാക്കുന്നതിനായി  ആക്രോശിച്ചു കൊണ്ട് പരക്കം പായുന്നു . നമ്മൾ .. നമ്മുടെ പോലും സ്വന്തമല്ല . നമ്മുടെ ശരീരത്തിലെ ഒരംശം പോലും നമ്മൾ സ്വന്തമായി ഉണ്ടാക്കിയതാണോ ..?, അതേ പൂർണ്ണതയോട് കൂടി ഇനി ഉണ്ടാക്കാനും പറ്റുമോ ?

             ഒരു പാടു ചോദ്യങ്ങൾ അങ്ങിനെയുണ്ട് ..,ചിലതെല്ലാം  സ്വയം ചോദിക്കേണ്ടതാണ് .., അപ്പോൾ കിട്ടുന്ന ഉത്തരങ്ങൾ വെളിച്ചം വീശുന്നത് ചില വലിയ സത്യങ്ങളിലേക്കാണ്. പക്ഷേ ആർക്കാണതിനു സമയം , സ്വാർത്ഥതയിലൂടെ ജീവിക്കുന്നതിനല്ലാതെ നമുക്ക് മറ്റൊന്നിനും സമയമില്ല ., നമ്മൾ കണ്ടാലും കാണുന്നില്ല . തിരിച്ചറിഞ്ഞാലും അറിയുന്നില്ല .
       
                          സത്യങ്ങൾ എല്ലായിടത്തുമുണ്ട് .., നാമത് തിരിച്ചറിയുന്നുമുണ്ട് ..,പക്ഷേ പ്രാവർത്തീകമാക്കുന്നില്ല എന്ന് മാത്രം .

            Human Style  എന്നതിനെ പുച്ഛിച്ചു കൊണ്ട്  അടിവരയിടാം .

           ഞങ്ങൾ  മുന്നോട്ട് നീങ്ങി  കൊണ്ടിരുന്നു ..!അന്തരീക്ഷമർദ്ധം  ... അത് ചെറിയൊരു പ്രതിസന്ധി സൃഷ്ട്ടിക്കുന്നു . ഒരു സ്വിമ്മിങ് പൂളിലൂടെ നടന്നു നീങ്ങുന്ന  പ്രതീതി  .

          ഞങ്ങൾക്ക് മുന്നിൽ അധികം സമയമില്ല .., എത്രയും പെട്ടെന്നു തന്നെ വിക്ഷേപണത്തിനു പറ്റിയ  സ്ഥലം കണ്ടുപിടിച്ച് ചെയ്തു തീർക്കേണ്ട കാര്യങ്ങൾ യുദ്ധകാലടിസ്ഥാനത്തിൽ തന്നെ ചെയ്തു തീർക്കണം  സ്ഫോടകവസ്തുക്കൾ ഇവിടെ നിന്നുമാണ് അതിന്റെ ലക്ഷ്യത്തിലേക്ക് പ്രയാണം ആരംഭിക്കേണ്ടത്.
         
           എത്രയും പെട്ടെന്നു തന്നെ അതിനുള്ള സജ്ജീകരണങ്ങൾ ചെയ്തേ മതിയാകൂ .

              ഭൂമി വെന്തുരുകുകയാണ് .. കൂടെ ജീവികളും ..

                 മനുഷ്യരും ജീവനുള്ള എല്ലാം തന്നെ അതിൽ ഉൾപ്പെടുന്നുവല്ലോ ..,ജീവനുള്ളത് കൊണ്ട്  അവയെ നമ്മൾ  ജീവികൾ എന്നു വിളിക്കുന്നു   ..

            ''സമയമില്ല .., എല്ലാം ചടുലമാകട്ടെ''  . ഞാൻ എല്ലാവരോടുമായി പറഞ്ഞു

           നിക്കോളാസ് ആണ് അത് ഞങ്ങൾക്ക് കാണിച്ചു തന്നത് .

                      കുറച്ചകലെ .., പെട്ടെന്ന് തിരിച്ചറിയാൻ സാധിക്കാത്ത തരത്തിൽ പ്രതലത്തോട് ചേർന്ന് ചില വേവ്സുകൾ .

           ഞങ്ങൾ നാലുപേരും സൂക്ഷിച്ചു നോക്കി , ഒന്നും  മനസ്സിലാകുന്നില്ല . പിന്നെ പതിയെ പതിയെ അത് വ്യക്തമാകുന്നു  .., ജലത്തിന്റെ അലയൊലികൾ പോലെ വളരെ മൈന്യൂട്ട് ആയിട്ടുള്ളൊരു ചലനം   .അതൊരു സമുദ്രം കണക്കെ അങ്ങിനെ പരന്നു കിടക്കുന്നു  ...,    പെട്ടെന്ന് തിരിച്ചറിയാൻ കഴിയുകയില്ല  .. വളരെ സൂക്ഷമമായി ശ്രദ്ധിച്ചാൽ മാത്രമേ അവിടെ  അങ്ങിനെയൊന്നുണ്ടെന്ന് മനസ്സിലാവുകയുള്ളൂ  .

          അത്ഭുതം ഞങ്ങളുടെ നാലുപേരുടെ മുഖത്തും തത്തിക്കളിച്ചു ..,അത്ഭുതത്തിനും മേലെ എന്തെങ്കിലും ഒരു വികാരമുണ്ടെങ്കിൽ അതിനെ അങ്ങിനെ വിലയിരുത്താം , അത്രക്കും വലിയ അത്ഭുതം , വീണ്ടും ഞാൻ അത്ഭുതത്തിലേക്ക് തന്നെ തിരിച്ചു വരുന്നു ,  വേറേ വഴിയില്ല .ചിലതിനെ വിശേഷിപ്പിക്കാൻ നാം ഇനിയും വാക്കുകൾ കണ്ടെത്തേണ്ടിയിരിക്കുന്നു .

               പക്ഷേ .., പരസ്പരം അതാർക്കും  തിരിച്ചറിയാനാകുന്നില്ല  .. മുഖത്തുള്ള മാസ്ക്ക് വികാരങ്ങളെ മറച്ചു കളയുന്നു ..,എങ്കിലും ആ അത്ഭുതങ്ങളിലൂടെ തന്നെയാണ് ഞങ്ങൾ നാലുപേരും കടന്നുപോകുന്നതെന്ന് വ്യക്തം .

          ഈശ്വരാ .., വീനസിൽ ജല സാന്നിദ്ധ്യമോ ..?, ഇന്ന് വരെ കണ്ടെത്തിയ ശാസ്ത്രനിഗമനങ്ങൾ എല്ലാം തെറ്റോ ..? ജലത്തിന്റെ ദ്രവരൂപത്തിലുള്ള സാന്നിദ്ധ്യം .., അതും ഒരു സമുദ്രം  ...?

                 എത്രയോ പരിവേക്ഷണ വാഹനങ്ങൾ വീനസ് ദൗത്യം പൂർത്തിയാക്കിയിട്ടുണ്ട് ..., അതിലൊന്നും തന്നെ ഈ ജലസാന്നിദ്ധ്യം തിരിച്ചറിയാൻ ശാസ്ത്രലോകത്തിന് കഴിഞ്ഞിട്ടില്ല.

                  അതെന്തുകൊണ്ട് എന്നതിനേക്കാൾ.., മറ്റൊരു വലിയ ചോദ്യം കൂടി തികട്ടി വരുന്നു .
                                        അങ്ങിനെയെങ്കിൽ   ഇവിടെ ജീവന്റെ എന്തെങ്കിലും ഒരു കണിക  ഉണ്ടായിരിക്കുമോ ..?, ജലസാന്നിദ്ധ്യം അതിനു വഴിവെക്കുകയില്ലേ ..?
ജലവുമായി ബന്ധപ്പെട്ടാണ്   ആണ് പുതിയ  നഗരങ്ങൾ ഉയർന്നു വന്നിട്ടുള്ളത്...   പുതിയ സംസ്കാരങ്ങൾ രൂപം കൊണ്ടിട്ടുള്ളതും ജലത്തിനോട് ചേർന്നു   തന്നെ    , ഭൂമിയിൽ  ജലത്തിന്റെ പ്രാധാന്യം വെളിവാക്കുന്ന സത്യങ്ങൾ ..,

               എന്നാൽ മറ്റൊരു ഗ്രഹത്തിൽ ..,? മറ്റൊരു ഗ്രഹത്തിലും അങ്ങിനെയൊക്കെത്തന്നെ . ജലത്തെ ഒഴിവാക്കിക്കൊണ്ടുള്ള ഒരു ഘടകങ്ങളും ഈ പ്രപഞ്ചത്തിൽ നിരത്താനാകില്ല.

                 എങ്കിൽ   അത് ഏത് രൂപത്തിലുള്ളതായിരിക്കും ..?, ആകാംഷ അതിരുവിട്ടപ്പോൾ   ഹൃദയം അതിന്റെ താൽക്കാലിക ശൈലി വിട്ട് ഓടാൻ ആരംഭിച്ചിരിക്കുന്നു  .  സ്പേസ് സ്യൂട്ടിൽ നിന്നും ചെറിയ വൈബ്രെഷനുകൾ  വരുന്നു . ശരീരത്തിൽ വരുന്ന മാറ്റങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നതാണ് , ഇത് അപകടമല്ല സന്തോഷം കൊണ്ടുള്ള വ്യതിയാനങ്ങൾ ആണെന്ന് സ്യുട്ടിന് അറിയില്ലല്ലോ .

               ശരീരത്തെ ശാന്തമാക്കണം .., ഇല്ലെങ്കിൽ ഇതുപോലെയുള്ള വൈബ്രെഷനുകളിലൂടെയും അലറാമുകളിലൂടെയും അത് മുന്നറിയിപ്പ് തന്നുകൊണ്ടേയിരിക്കും .എല്ലാം കണ്ടു പിടിച്ചെന്ന് അഹങ്കരിക്കുന്ന .., നമ്മൾ .. വീണ്ടും  ശിശുക്കൾ മാത്രമാകുന്നു .

         ''ജോൺ .., ഇവിടെ ജല സാന്നിദ്ധ്യമുണ്ടെങ്കിൽ തീർച്ചയായും ജീവ സാന്നിദ്ധ്യവും ഉണ്ടായിരിക്കും.., അപ്പോൾ ഒക്സിജനും ഉണ്ടാകും .., നമുക്ക് ഈ  മാസ്ക്ക് ഒന്ന് മാറ്റി നോക്കിയാലോ ..?''

        അത് പറഞ്ഞുകൊണ്ട് .., ഡേവിഡ് തന്റെ മാസ്ക് മാറ്റാൻ തുടങ്ങിയതും  ഞാൻ തടഞ്ഞു .
   
             ''വിഡ്ഢിത്തം കാണിക്കാതിരിക്കൂ.''എന്ന് ഡേവിഡിന് മുന്നറിയിപ്പ് കൊടുത്തുകൊണ്ട്   ഞാനൊരു  ടിഷ്യു  പേപ്പറെടുത്ത് ,   പ്രത്യേക പ്രോസസ്സിലൂടെ വീനസിലെ ഉയർന്ന താപത്തെ താങ്ങാനുതകുന്ന തരത്തിൽ    നിർമ്മിച്ചവയാണവ ..,  ഒരു ചെറിയ  കല്ലിൽ പൊതിഞ്ഞു കൊണ്ട് .., ഞാനാ സമുദ്രത്തിലേക്ക്  വലിച്ചെറിഞ്ഞു .

             പക്ഷേ അന്തരീക്ഷത്തിലെ  വായുമർദ്ദവും .., ധരിച്ചിരിക്കുന്ന വസ്ത്രങ്ങളുടെ പ്രതികൂലതയും നിമിത്തം   അത് അല്പദൂരം പോയി ,  സമുദ്രത്തിൽ  പതിക്കാതെ  കരയിൽ തന്നെ വീണു . ഞാൻ വീണ്ടും അൽപം കൂടി വലിയൊരു കല്ലെടുത്ത്  എന്റെ പരീക്ഷണം ആവർത്തിച്ചു . ഇത്തവണ അത് ലക്ഷ്യം കണ്ടു    എന്നാൽ ഞങ്ങളെ ഏവരേയും ഞെട്ടിച്ചു കൊണ്ട്  അതാ  ജലോപരിതലത്തിൽ  പൊങ്ങിക്കിടന്നു കൊണ്ട് എരിയുവാൻ ആരംഭിച്ചു ,അങ്ങിനെ പുകഞ്ഞു പുകഞ്ഞു അതൊരു  ഫ്ലെയിമായി മാറി  .

                                ശ്രദ്ധിച്ചില്ലായിരുന്നുവെങ്കിൽ വലിയൊരു അപകടത്തിന് തന്നെ  അത് വഴിവെച്ചേനേ.

             ''ജോൺ ആ ജ്വാല  കണ്ടോ ?, ഓക്സിജൻ ഇല്ലാതെ അതെങ്ങനെ ''?

                       ഓക്സിജന്റെ അഭാവത്തിലും അതിനു  സാദ്ധ്യതയുണ്ട് ,  ഏതു മൂലമാണെന്ന്  ഇനിയും തെളിയിക്കപ്പെടണം  . ഫ്ലൂറിന്റ (Fluorine)യും, അല്ലെങ്കിൽ വേറെ ഏതെങ്കിലും ഘടകങ്ങളുടെ  സാന്നിദ്ധ്യവും, അമിതമായ ആസിഡുമെല്ലാം  അതിനു കാരണങ്ങൾ ആകാം ''
               
                               ഇവിടെ കാണുന്നതും  തിരിച്ചറിയുന്നതും എല്ലാം തന്നെ മുൻധാരണകളെ തിരുത്തിക്കുറിക്കുന്നവ. വീനസിൽ ഇങ്ങനെയൊരു സാദ്ധ്യത ഞങ്ങളുടെ  നിഗമനങ്ങളിൽ ഒരിക്കലും  ഉണ്ടായിരുന്നില്ല .

                                       ഇവിടെയെങ്ങനെയൊരു   സമുദ്രം രൂപം കൊണ്ടു  ,?

                           ആസിഡ് മഴകൾ വീനസിന്റെ ഉപരിതലത്തിന് മുകളിൽ വെച്ച് ബാഷ്പീകരിക്കപ്പെട്ടു പോകുന്ന  വിർഗ്ഗയെന്ന പ്രതിഭാസം ഇവിടെ തെറ്റുകയാണോ  ? അങ്ങിനെയെങ്കിൽ   ആസിഡ് നിറഞ്ഞ ഈ  സമുദ്രത്തിന്റെ ഉറവിടം എന്താണ് ? അതോ  ഇവിടെയിങ്ങനെയൊരു   സമുദ്രം ഉണ്ടായിരുന്നുവോ ? അങ്ങിനെയെങ്കിൽ  അതെങ്ങനെ ആസിഡ് പോലെ വർത്തിക്കുന്നു ?

                           ആ ടിഷ്യു പേപ്പർ കത്തിയതിന്റെ ശാസ്ത്രീയ വശമെന്ത് ?
     
                      സമുദ്രത്തിൽ  അത്രയും താപ പ്രസരണത്തിനു കാരണമെന്ത്?

           ജലത്തിനു പകരം ആസിഡ് നിറഞ്ഞ സമുദ്രമാണോ ഇത് ..? അങ്ങിനെയാണെങ്കിൽ .. അതെങ്ങനെ? ചോദ്യങ്ങളുടെ  നീണ്ട നിര ഒന്നിനു പുറകേ ഒന്നായി തള്ളിക്കയറി വരുന്നു . പക്ഷേ ഒന്നിനും ഉത്തരമില്ല .

                  ആസിഡ് നിറഞ്ഞ മേഘപടലങ്ങളിൽ നിന്നും പെയ്തിറങ്ങിയ മഴ, ബാഷ്പീകരിക്കപ്പെടാതെ ഉപരിതലത്തിൽ ശേഖരിക്കപ്പെട്ടതിലൂടെ രൂപം കൊണ്ടതായിരിക്കാം . അങ്ങിനെയെങ്കിൽ അതിശക്തമായ ആസിഡ് മഴകൾ അനുദിനം പെയ്തുകൊണ്ടിരുന്നാൽ മാത്രമേ ..,ഇത്രയും വലിയൊരു  സമുദ്രത്തിനു സാദ്ധ്യതയുള്ളൂ . പക്ഷേ ഞങ്ങൾ ഇവിടെ ലാൻഡ് ചെയ്തതിനു ശേഷം അങ്ങിനെയൊരു സ്ഥിതിവിശേഷം ഉള്ളതായി തിരിച്ചറിഞ്ഞിട്ടില്ല . അതായത് ആസിഡ് മഴകൾ ഞങ്ങൾ നേരിടേണ്ടി വന്നിട്ടില്ലായെന്ന്   ചുരുക്കം .

            ഒരു പക്ഷേ ദശലക്ഷക്കണക്കിന് വർഷങ്ങൾക്ക് മുമ്പേ ,അങ്ങിനെയൊരു പ്രതിഭാസം ഉണ്ടായിരുന്നിരിക്കാം . അതിലൂടെ  ഒരു പക്ഷേ  രൂപം കൊള്ളപ്പെട്ടതായിരിക്കാം. ഈ സമുദ്രം . പിന്നീട് എപ്പോഴോ ..,   കാലാവസ്ഥാ വ്യതിയാനം സംഭവിക്കപ്പെടുകയും , തന്മൂലം ആ അവസ്ഥാവിശേഷം നിലക്കപ്പെട്ടിരിക്കുകയും ചെയ്തിരിക്കാം .അന്ന് രൂപം കൊള്ളപ്പെട്ട  സമുദ്രം കാലാന്തരങ്ങളെ  അതിജീവിച്ചതായിരിക്കാം .

                          അല്ലെങ്കിൽ സാധാരണഗതിയിലുള്ള സമുദ്രം വീനസിൽ ഉണ്ടായിരുന്നിരുന്നു എന്നു വേണം അനുമാനിക്കുവാൻ . ദശലക്ഷക്കണക്കിന്  വർഷങ്ങളുടെ  കടന്നുപോക്കിലൂടെ അതിനു പല രാസപരിണാമങ്ങളും സംഭവിച്ച്., അതിനു പല കാരണങ്ങളും ചൂണ്ടിക്കാണിക്കാം ., അഗ്നിപർവ്വതങ്ങളുടെ സജീവ സാന്നിദ്ധ്യം .., ഹരിത വാതകങ്ങളുടെ ധാരാളിത്തം .., അങ്ങിനെ ഒരു പാടു ഘടകങ്ങൾ മൂലം   ,ആസിഡിന്റെ അംശം വളരെ കൂടുതലായി  സമുദ്ര ജലത്തിൽ ലയിച്ചു ചേരുകയും  ഇന്നത്തെ ഈ അവസ്ഥാവിശേഷം രൂപം കൊള്ളപ്പെട്ടിരിക്കുകയും ചെയ്യപ്പെട്ടിരിക്കാം .

                          അങ്ങിനെയെങ്കിൽ  ദശലക്ഷക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് വീനസിൽ  ജീവൻ നിലനിന്നിരുന്നുവെന്ന നമ്മുടെ  ശാസ്ത്ര  നിഗമനങ്ങളെ അത്  ശരിവെക്കുകയാണ്. ആ രീതിയിലുള്ള  ഒരു ശാസ്ത്രീയ ചിന്തകളിലൂടെ   കടന്നുപോകുമ്പോൾ ..,  അനുബന്ധമായി മറ്റുചില കാര്യങ്ങൾ  കൂടി ഇവിടെ പരാമർശിക്കേണ്ടതായി വരും .

            ഒന്നുകൂടി വിശദമാക്കിയാൽ, ഈ രീതിയിലുള്ള ഒരു പരാമർശം നടത്തപ്പെടുമ്പോൾ , അങ്ങിനെയൊന്നുണ്ടെങ്കിൽ , അതായത് വീനസിൽ മുൻപ് ജീവൻ നില നിന്നിരുന്നുവെങ്കിൽ ..,    Ocean Acidification  ന്റെ (OA ) ഒരു വകഭേദം മൂലമാണോ ..? സമുദ്രത്തിന് ഈ അവസ്ഥ  സംഭവിച്ചിരിക്കുന്നതെന്ന്   സംശയിക്കേണ്ടിയിരിക്കുന്നു. അന്തരീക്ഷത്തിലുള്ള കാർബൺ ഡൈ ഓക്സയിഡിനെ  സമുദ്രങ്ങൾ ആഗീരണം ചെയ്യുന്നു , തൽഫലമായി  ഉണ്ടാകുന്ന കെമിക്കൽ റീയാക്ഷന്റെ ഫലമായി സമുദ്രത്തിന്റെ PH (Potential of Hydrogen ) താഴുന്നു . ഇത് വളരെയധികം  ഗുരുതരമായ പ്രത്യാഘാതങ്ങൾ ആണ് ഉണ്ടാക്കുക , ഭൂമിയിലെ  സമുദ്രങ്ങളിലും ഈ PH ന്റെ തോത് അനുദിനം കുറഞ്ഞു കൊണ്ടിരിക്കുകയാണ് എന്നുള്ളതാണ് വസ്തുത  .  മുന്നൂറു, നാനൂറ് വർഷങ്ങൾക്ക്  മുമ്പുണ്ടായിരുന്നതിനേക്കാൾ വളരെ  താഴ്ന്ന അളവിലാണ്   ഇന്നത്തെ PH ന്റെ തോത് .

                            ഇങ്ങനെ  സമുദ്രങ്ങൾ അസൈഡിഫിക്കേഷന്  വിധേയമാകുമ്പോൾ  ജലത്തിന് ക്ഷാര സ്വഭാവം കൈവരുന്നു . ഈ ക്ഷാര സ്വാഭാവം  ആസിഡുമായി വളരെ തീവ്രമായ വിധത്തിൽ  പ്രവർത്തിക്കുന്നതിന് ഒരു  കാരണമായിത്തീരുന്നു . Anthropogenic (ഹ്യൂമൻ ആക്ടിവിറ്റിസ് മൂലം രൂപപ്പെടുന്ന പോലുഷ്യൻ) മൂലം രൂപംകൊള്ളപ്പെടുന്ന   കാർബൺ ഡൈ ഓക്സയിഡ് മൂലമാണ്   .., സമുദ്രങ്ങൾ കൂടുതലായി അമ്ലവൽക്കരണത്തിന് വിധേയമാക്കപ്പെടുന്നത് .

                       ഭൂമിയിൽ  ഒരൊ വർഷവും ഇങ്ങനെ  സമുദ്രങ്ങളുടെ PH വളരെയധികം കുറഞ്ഞു കൊണ്ടിരിക്കുന്നു എന്നുള്ളത് നമ്മൾ കണ്ടെത്തിക്കഴിഞ്ഞ   ഒരു സത്യമാണ് ,  വളരെയധികം നെഗറ്റിവ് ഇമ്പാക്റ്റുകൾ പ്രകൃതിയിൽ വരുത്തിവെക്കുന്ന ഘടകങ്ങളിൽ.., വളരെ പ്രാധാന്യം അർഹിക്കുന്ന ഒന്ന് തന്നെയാണ് അത് .

               ഗ്ലോബൽ വാമിങ്ങിനു പോലും ഇതൊരു കാരണമായി പറയപ്പെടുന്നുവെങ്കിലും , പൂർണ്ണമായും  തെളിയിക്കപ്പെട്ടിട്ടില്ല. സമുദ്രങ്ങളുടെ അസിഡിഫിക്കേഷൻ ജലജീവികളെ വലിയൊരു അളവിൽ തന്നെ ഇല്ലായ്മ ചെയ്യുകയും , നൈസർഗ്ഗീകമായ സന്തുലിതാവസ്ഥയെ തകർക്കുകയും ചെയ്യുന്നു   .

             സമുദ്രങ്ങൾ അസിഡിഫിക്കേഷന് വിധേയമാവുക എന്നാൽ ആസിഡായി മാറുക എന്നുള്ളതല്ല  അർത്ഥമെങ്കിലും .., ഇവിടെ...,  വീനസിലെ ഘടകങ്ങൾ ആ രീതിയിൽ ഉള്ള ചില ചിന്തകൾക്ക് കൂടി പ്രാധാന്യം നൽകുന്നു .

                        ഇവിടെ ഈ അസിഡി ഫിക്കേഷന്റെ കൂടെ , അന്തരീക്ഷത്തിൽ അധികമായിട്ടുള്ള മറ്റു ഹരിത വാതകങ്ങളുടെ സാന്നിദ്ധ്യവും അമ്ളാംശ മുള്ള മേഖ പടലങ്ങൾ മൂലം രൂപം കൊള്ളപ്പെടുന്ന ആസിഡ് മഴയും എല്ലാം കൂടി ചേർന്ന് വളരെ ശക്തമായ  ആസിഡ് നിറഞ്ഞ സമുദ്രത്തിനു  തന്നെയാണ് രൂപം കൊടുത്തിരിക്കുന്നത്  തന്മൂലം അത് അതി ശക്തമായ താപത്തെ പുറപ്പെടുവിക്കുന്നു. അതിനാലാണ് ആ ടിഷ്യു  ഒരു ജ്വാലയായി എരിഞ്ഞടങ്ങിയത് .

     ഇവിടെ ഉയർന്നു വരുന്ന മറ്റൊരു ചോദ്യം
    Anthropogenic (ഹ്യൂമൻ ആക്ടിവിറ്റിസ് മൂലം രൂപപ്പെടുന്ന പോലുഷ്യൻ) മൂലംമാണ്   സമുദ്രങ്ങൾ അസഡിഫിക്കേഷന് വിധേയമാകുന്നതെങ്കിൽ,?
 ജീവൻ നിലനിൽക്കാത്ത വീനസിൽ അതെങ്ങനെ  ? Anthropogenic മൂലമല്ലാതേയും സമുദ്രഅമ്ലവൽക്കരണം (OA ) നടക്കാം.    അഗ്നി പർവ്വതങ്ങൾ മൂലം പുറം തള്ളപ്പെടുന്ന രാസമാലിന്യങ്ങൾ അതിനു കാരണമായേക്കാം,   അല്ലെങ്കിൽ വേറെ ഏതെങ്കിലും രാസപരിണാമങ്ങൾമൂലവും സംഭവിക്കാം , അങ്ങിനെ പലതരത്തിലുള്ള വിശദീകരണങ്ങൾ ഇതുമായി ബന്ധപ്പെട്ട് നിരത്താമെങ്കിലും .., അതിന്റെ രഹസ്യം  പഠനങ്ങളിലൂടെ തന്നെ  തിരിച്ചറിയപ്പെടേണ്ടതാണ് .

                                    ഇനി . ഇതാണ് സത്യമെങ്കിൽ..,  അതായത്  Anthropogenic മൂലമാണ് സമുദ്ര അമ്ലവൽക്കരണത്തിന് കാരണമെങ്കിൽ  അതൊരു വലിയ നിഗൂഢതയിലേക്കുള്ള വെളിച്ചം വീശൽ കൂടിയാണ് . ഇന്നു വരെയുള്ള ശാസ്ത്രനിഗമനങ്ങളെയെല്ലാം ഒന്നൊഴിയാതെ   പൊളിച്ചെഴുതി വീണ്ടും പൂജ്യത്തിൽ  നിന്നും ആരംഭിക്കേണ്ടതായി വരും.

     പ്രപഞ്ചോൽപ്പത്തി മുതൽ .., പ്രപഞ്ചമെന്നാൽ എന്താണ് എന്നുള്ള ചിന്തയുടെ ആദ്യ കണിക എന്താണ് എന്നുള്ള ഒരു പഠനത്തിന്റെ ആദ്യ ക്ലാസ്സിലേക്ക് നമ്മൾ വീണ്ടും പിച്ച വെച്ചിറങ്ങേണ്ടതായി വരും ., കാരണം കണ്ടെത്തിയതെല്ലാം തെറ്റുകൾ .., തിരിച്ചറിഞ്ഞതെല്ലാം തെറ്റുകൾ , തെറ്റുകളുടെ ഒരു ബ്രഹ്ത്ശേഖരം .., അതായി മാറും നമ്മുടെ  ശാസ്ത്രം .

                 ,വീനസ്.. ഭൂമിയോട് സമാനമായതല്ല ,  കോടിക്കണക്കിന് വർഷങ്ങൾക്ക് മുൻപ്   ..  മറ്റൊരു ഭൂമിതന്നെയായിരുന്നു  എന്ന് കണക്കാക്കപ്പെടേണ്ടതായി വരുന്നു . പരിഷ്ക്രത, ജനങ്ങളും  നഗരങ്ങളും , രാജ്യങ്ങളും നിറഞ്ഞ മറ്റൊരു ഭൂമി.  നമ്മുടെ ആവാസവ്യവസ്ഥയെ തന്നെ  ദുരുപയോഗപ്പെടുത്തിക്കൊണ്ടുള്ള  ആധുനികതയിലേക്കുള്ള വളർച്ച.  അവസാനം ആ ആധുനികത തന്നെ ജീവന്റെ നിലനിൽപ്പിന് കത്തി വെക്കുന്നു എന്നുള്ള സത്യം .

                              ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന ആധുനികത .

              ആ തലങ്ങളിലേക്ക് കടന്നുപോകുമ്പോൾ .., പലതും അനാവൃതമാക്കപ്പെടുന്നു  . പക്ഷേ ,അതിനൊന്നും ഇപ്പോൾ സമയമില്ല .ആത്യന്തികമായ ഒരു ലക്ഷ്യം മുന്നിൽ നിൽക്കുന്നു . എങ്കിലും  ഉള്ളിലുയരുന്ന ചോദ്യങ്ങൾക്കും , സംശയങ്ങൾക്കും  ഒരു വിശദീകരണം നൽകിയില്ലെങ്കിൽ അതങ്ങനെ പെരുമ്പറ മുഴക്കിക്കൊണ്ടേയിരിക്കും.

                      ഭൂമിയുടേത്  പോലെയുള്ള ഒരു ജീവസംസ്കാരം ആയിരുന്നുവോ  വീനസിൽ ഉണ്ടായിരുന്നത്?  അതിന്റെ പരിണിത ഫലമാണോ  ഇന്നത്തെ വീനസിന്റെ അവസ്ഥ ?  

                       എങ്കിൽ ..,എങ്കിൽ.., ആ ദുരന്തം തന്നെയല്ലേ    ഭൂമിയെയും കാത്തിരിക്കുന്നത് .

                          ഓരോന്ന് തിരിച്ചറിയപ്പെടുംതോറും, അതിന്റെ ആഴങ്ങളിലേക്ക് സഞ്ചരിക്കും തോറും വീനസിന്റെ വഴിയിലൂടെ തന്നെയല്ലേ   ഭൂമിയുടേയും സഞ്ചാരം എന്നുള്ളതിന്  വളരെയേറെ സമാനത തോന്നുന്നു  . വീനസിൽ  കണ്ട  സമുദ്രത്തിന്റേയും , ഭൂമിയിലെ സമുദ്രങ്ങളുടെ മാറുന്ന  ഘടകങ്ങളും  താരതമ്യം ചെയ്യുമ്പോൾ , ആ ഒരു തിരിച്ചറിവിലേക്ക്തന്നെയാണ് എത്തിച്ചേരുന്നത് .

                      ചില സത്യങ്ങൾ ,നമ്മൾ മനസ്സിലാക്കുവാൻ  വേണ്ടി  പ്രകൃതി തന്നെ വെളിവാക്കിത്തരുന്നു .

                             ഹരിത വാതകങ്ങളിൽ  പ്രധാനിയായ  കാർബൺ ഡൈ ഓക്സയിഡി ന്റെ സാന്നിദ്ധ്യം ഓരോ വർഷവും അപകടകരമായ രീതിയിലാണ്  ഭൂമിയിൽ വർദ്ധിച്ചു കൊണ്ടിരിക്കുന്നത്
. എന്നുള്ളത്  സത്യം തന്നെ , മനുഷ്യർ മൂലമുണ്ടാക്കപ്പെടുന്ന പോലൂഷ്യൻ (Anthropogenic) തന്നെയാണ് ഇതിനും കാരണമാകുന്നതും.

                       ഇങ്ങനെ  ഓരോ സമവാക്യങ്ങളും പൂരിപ്പിച്ചെടുക്കുമ്പോൾ ., അത്  ചില നിഗമനങ്ങളിലേക്ക് എത്തിച്ചേർക്കുന്നു . ഭൂമിയിലെ ഹരിത വാതകങ്ങളുടെ തോത്  വർഷങ്ങൾക്ക് മുമ്പു ണ്ടായിരുന്നതിൽ നിന്നും വളരെയധികം വർദ്ധിച്ചിരിക്കുന്നതായി കാണാം .., കൃത്യമായി രേഖപ്പെടുത്തുവാൻ ശ്രമിച്ചാൽ    വ്യവസായവൽക്കരണം  എന്ന വ്യവസായിക വിപ്ലവം  ആരംഭിക്കുന്നതിനു മുൻപും ശേഷവും എന്നുള്ള രണ്ട് കാലഘട്ടങ്ങളായി  തിരിച്ചാൽ അതിന്റെ ഭീകരത വെളിവാകും .

                      വ്യവസായിക വിപ്ലവത്തിന്റെ ആരംഭശേഷം    കാർബൺ ഡൈ ഓക്സയിഡിന്റെ  അളവ് വളരെ  അപായകരമായ വിധത്തിൽ ഓരോ വർഷവും   അധികരിച്ചു കൊണ്ടിരിക്കുന്നതായി  കാണാം 250 ppm  എന്നുള്ളത് ഇപ്പോൾ ഏകദേശം 550 ppm മുകളിലേക്ക് കുതിച്ചു കയറിയിരിക്കുന്നു .

           ഏകദേശം രണ്ട് മടങ്ങിനു മുകളിൽ .

                 ഇത് താപനിലയെ  അധികരിപ്പിക്കുന്നു  സമുദ്രങ്ങളേയും, നദികളെയും അമ്ല വൽക്കരണത്തിന് വിധേയമാക്കുന്നു .ഗ്ലോബൽവാമിങ്ങിന്റെ ഒരു പ്രധാന കാരണം . നമ്മൾ  തന്നെ പ്രകൃതിയെ നശിപ്പിക്കുന്നു ,എന്നിട്ട്  നമ്മൾ  തന്നെ അലമുറയിടുന്നു .

                                       ഈ കണക്ക് കൂട്ടലുകളിലൂടെയെല്ലാം കടന്നുപോകുമ്പോൾ  , ഭൂമിയുമായി വീനസിനുള്ള സാദ്രശ്യം ആകാരം  കൊണ്ട് മാത്രമല്ല , മറിച്ച്  ദശ ലക്ഷ ക്കണക്കിന് വർഷങ്ങൾക്ക് മുൻപ് മറ്റൊരു ഭൂമിതന്നെയായിരുന്നു വീനസ് എന്നുവേണം കരുതപ്പെടുവാൻ  , ഒരു പക്ഷേ നമ്മളെക്കാൾ സാംസ്കാരികമായും .., വ്യവസായികമായും ഉയർന്നു നിന്ന ഒരു ജന സമൂഹം അവിടെ വസിച്ചിരുന്നിരിക്കാം .., അമിതമായ പ്രക്രതി ദുരുപയോഗം  ആ ഗ്രഹത്തിന്റെ ആവാസ വ്യവസ്ഥ നശിപ്പിക്കുകയും   .തന്മൂലം അതിഭീതിതമായ രീതിയിലുള്ള  കാലാവസ്ഥ വ്യതിയാനങ്ങൾക്ക് വിധേയമാക്കപ്പെടുകയും അവസാനം  , ജീവൻ നിലനിൽക്കാൻ ആവശ്യമായ എല്ലാ ഘടകങ്ങളും അപ്രത്യക്ഷ്യമാവുകയും  ചെയ്യപ്പെട്ടിരിക്കാം .


                   അമിതമായ പ്രകൃതി ദുരുപയോഗം മൂലം  അന്തരീക്ഷത്തിൽ  ..,കാർബൺ ഡൈ  ഓക്സയിഡ് പോലെയുള്ള ഹരിത വാതകങ്ങളുടെ ധാരാളിത്തം രൂപപ്പെടുകയും   തന്മൂലം   താപം അധികരിക്കുകയും  , തൽഫലമായി  ജലസ്രോതസ്സുകൾ ബാഷ്പീകരിക്കപ്പെടുകയും ..                     .., സമുദ്രങ്ങളും .., ജലസ്രോതസ്സുകളും  അസിഡിഫിക്കേന്  വിധേയമാക്കപ്പെടുകയും ചെയ്യപ്പെട്ടിരിക്കാം

                               കാലാവസ്ഥക്രമത്തിൽ വന്ന മാറ്റത്തിന്റെ ഫലമായി  , വൻ തോതിൽ അഗ്നിപർവ്വതങ്ങൾ സജീവമാക്കപ്പെടുകയും  ..,തന്മൂലം  ടെക്ടോണിക് പ്രവർത്തനങ്ങൾ നിർജ്ജീവമാവുകയോ  .., തുടച്ചു നീക്കപ്പെടുകയോ ചെയ്യപ്പെട്ടിരിക്കാം  . ഇത്  അച്ചുതണ്ടിന്റെ ഘടനയിൽ വലിയ  മാറ്റം സംഭവിപ്പിക്കുകയും ഭ്രമണ ഗതിയെ  മാറ്റുകയോ ,വേഗത കുറക്കപ്പെടുകയോ  ചെയ്യപ്പെട്ടിരിക്കാം ..തന്മൂലം  ദിന രാത്രങ്ങളുടെ സമയക്രമത്തെ  ദീർഘമായി അധികരിപ്പിക്കുകയും ചെയ്തിരിക്കാം  .

               അസിഡിഫിക്കേഷന് വിധേയമാക്കപ്പെട്ട ജലസ്രോതസ്സുകളിൽ നിന്നും ബാഷ്പീകരിക്കപ്പെട്ട് പോകപ്പെടുന്ന നീരാവി .., അഗ്നിപർവ്വതങ്ങളിൽ മൂലമുണ്ടാകുന്ന   അതിശക്തമായ രാസപരിണാമങ്ങളുമായി കൂടിച്ചേർന്ന് അന്തരീക്ഷത്തിലൂടെ സഞ്ചരിച്ച് കട്ടികൂടിയ അമ്ളാംശമുള്ള മേഘപടലങ്ങൾക്ക് രൂപം കൊടുക്കുകയും  . ആ മേഘങ്ങൾ പിന്നീട് ആസിഡ് മഴകളായി പെയ്തിറങ്ങുകയും ചെയ്യുന്നു  .
                 
                          ഈ വ്യതിയാനങ്ങളുടെയെല്ലാം ആരംഭഘട്ടത്തിൽ തന്നെ   ജീവന്റെ എല്ലാ ഘടകങ്ങളും വീനസിൽ നിന്ന് അപ്രത്യക്ഷ്യമായിരിക്കാം. ഭൂമിയും അതേ പാതയിലൂടെ തന്നെയാണ്  സഞ്ചരിക്കുന്നത് .

           ഞാനൊന്ന് നെടുവീർപ്പിട്ടു , ഒരു  ആപത്ത് ഒഴിഞ്ഞാൽ തന്നേയും ,ഇതാ അടുത്തത് പിന്നാലെ വരുന്നു .

              ഇതെല്ലാം  സത്യം തന്നെയാണോ ?, ആണെന്ന് മനസ്സ് പറയുന്നു സമവാക്യങ്ങൾ ഓരോന്നും  പൂരിപ്പിച്ച് കടന്നു ചെല്ലുമ്പോൾ എത്തിച്ചേരുന്നത്  ഭീതിതമായ ആ സത്യത്തിലേക്ക് തന്നെയാണ് . ആരോടാണ്  ഇതെല്ലാം പറയേണ്ടത് ?, ആരാണ് ഇതെല്ലാം ചെവിക്കൊള്ളുക ?

            ഞാൻ ഹതാശയനായി നിന്നു ..,മനസ്സ് വല്ലാതെ മടുത്തിരിക്കുന്നു . എന്തിനു വേണ്ടി  ഭൂമിയെ രക്ഷിക്കണം ,? രക്ഷിച്ചാൽ തന്നെ ഇതാ അടുത്തത് പാതി ദൂരം വന്നിരിക്കുന്നു .അത് മനസ്സിലാക്കാതെ ഒരു ലോകം  മുന്നോട്ട് പോയാൽ ,ഈ ചെയ്യുന്നതിന് എന്ത് പ്രയോജനം ? പ്രപഞ്ചം ജീവിക്കാനുള്ളതാണെന്ന സത്യം മനുഷ്യർ മറക്കുന്നു . അതിന്റെ ഉദാഹരണം വീനസ് .. ഇതാ മറ്റൊരു വീനസാകാനുള്ള  യാത്രയിൽ ഭൂമിയും .

               '' എന്തു പറ്റി  ജോൺ?''

                       നിക്കിന്റെ ആ ചോദ്യത്തിന് എനിക്ക് മറുപടിയില്ലായിരുന്നു ?

          എങ്കിലും ഞാൻ പറഞ്ഞു .., നതിങ് നിക്ക് ,  പക്ഷേ നിക്കിന് മനസ്സിലായിരിക്കണം ..,  ഐ ഹാവ് സംതിങ് റോങ് ,

               പക്ഷേ ..,അതേക്കുറിച്ചയാൾ കൂടുതൽ ചോദിച്ചില്ല .

                          നല്ലത് .


            അവർ എല്ലാവരും ആഹ്ലാദത്തിലാണ്  , ആഹ്ലാദിക്കട്ടെ .  ഞാൻ തിരിച്ചറിഞ്ഞ സത്യങ്ങൾ ഇപ്പോൾ എന്നോട് മാത്രമിരിക്കട്ടെ.  ഈ മിഷൻ വിജയകരമായി പൂർത്തിയാവുകയാണെങ്കിൽ  ..,ഒരു ജനതയെ  ബോധവൽക്കരിക്കാൻ ശ്രമിക്കാം , ഇല്ലെങ്കിൽ പിന്നെ അതിന്റെ ആവശ്യമില്ലല്ലോ .

            തിരുത്താൻ സമയമുണ്ട്  , പക്ഷേ അത് അധികമില്ല എന്നുമാത്രം .

                                തിരുത്തണം ... ഇല്ലെങ്കിൽ ., ആ ഇല്ലെങ്കിൽ എന്നതിന് ഒരുത്തരം ഇല്ല എന്നുള്ളതാണ് സത്യം. ഒരുപാട് ജോലികൾ ഇനിയും ബാക്കി നിൽക്കുന്നു .


             

                                                              ***************                    ഭൂമി വെന്തുരുകുകയാണ് , അസഹ്യമായ  ചൂട് ,കൊടും  വരൾച്ചയാൽ   കരിഞ്ഞുണങ്ങി നിഴൽ പോലെ നിൽക്കുന്ന  വൃക്ഷങ്ങൾ ,   ഓജസ്സ് നശിച്ച കെട്ടിടങ്ങൾ..., ഛിന്നഭിന്നമായ നഗരങ്ങൾ ,  ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ . ആകെക്കൂടി  ഘോര യുദ്ധം കഴിഞ്ഞു കിടക്കുന്ന ഒരു  യുദ്ധഭൂമിക്ക് സമാനം.

                    ലോകം മുഴുവനും   ഇങ്ങനെയൊക്കെത്തന്നെ.

             ഒന്നുറപ്പായിക്കഴിഞ്ഞിരിക്കുന്നു ഇത് ലോകാവസാനം  തന്ന. ആർക്കും ഒരു പ്രതീക്ഷയുമില്ല.

            ക്ഷാമം, അതിന്റെ പാരമത്യത്തിൽ എത്തിയിരിക്കുന്നു  .,ആവശ്യത്തിന് കുടിവെള്ളമില്ല, ആഹാരമില്ല .

             ഓടാനും  ,ഒളിക്കാനും  ഇടമില്ല , അവശ്യസാധനങ്ങൾ  വെറും രണ്ടേ  രണ്ടു മാത്രമായി ചുരുങ്ങിയിരിക്കുന്നു ., ആഹാരവും  വെള്ളവും  .

                ഇനി ഒന്നും ചെയ്യാനില്ല ആത്യന്തികമായ വിധിക്കായി കാത്തിരിക്കുക .

                  ലോകാവസാനം  അഗ്നിയാൽ ഉള്ളതായിരിക്കും എന്നുള്ള ഊഹാ പോഹങ്ങൾ എങ്ങും പ്രചരിക്കുന്നു .

                     അന്റാർട്ടിക്ക ., എന്ന ഭൂഖണ്ഡം തന്നെ  അപ്രത്യക്ഷ്യമായിരിക്കുന്നു .

             സൂര്യന്റെ അത്യുഗ്ര താപത്താൽ  ജലം അതിവേഗം ബാഷ്പ്പീകരിച്ചു പോകപ്പെടുന്നതിനാൽ   അന്റാർട്ടിക്കയിലെ മഞ്ഞുരുകൽ  സമുദ്രനിരപ്പിൽ കാര്യമായ വ്യതിയാനം വരുത്തിയിട്ടില്ല .

              അതിനാൽ അത് ലോകത്തെ വെള്ളപ്പൊക്കത്തിൽ നിന്നും ഭാഗീഗമായി രക്ഷിച്ചിരിക്കുന്നു എന്നു വേണം കരുതപ്പെടാൻ  .

                  എന്നാൽ  അവസാനം കാത്തിരിക്കുന്ന ഒരു ലോകത്തിന്റെ മനസ്സിനെ അതെങ്ങനെ പിടിച്ചുലക്കാൻ ?

           മത്സ്യ സമ്പത്തെല്ലാം നാമാവശേഷമായിരിക്കുന്നു . സമുദ്ര ജലത്തിലെ താപം ഗണ്യമായി ഉയർന്നതിനാൽ വലിയൊരു വിഭാഗം , എന്നുതന്നെയല്ല ഒട്ടുമുക്കാലും   ജലജീവികളുടെ നാശത്തിനു തന്നെ അത് കാരണമായി തീർന്നിരിക്കുന്നു  . ചീഞ്ഞളിഞ്ഞ അവയുടെ അവശിഷ്ടങ്ങൾ എങ്ങും  ഒഴുകി നടക്കുന്നു . ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങൾ ആണ് അവ ഉയർത്തുന്നത് .,

                            ലോകം തന്നെ നശിക്കുവാൻ  പോകുമ്പോൾ പാരിസ്ഥിതിക പ്രശ്‌നത്തെ കുറിച്ച് ഉൽക്കണ്ഠാകുലമാകുന്നത്  ബാലിശം തന്നെ .


                     സമുദ്രത്തിൽ മാത്രമല്ല ,കരയിലും ഇത് തന്നെ സ്ഥിതി. എങ്ങും ചത്തു മലച്ചു കിടക്കുന്ന നാൽക്കാലികൾ ,പക്ഷികൾ . മനുഷ്യരുടെ മൃതദേഹങ്ങളും അപൂർവമല്ല , പക്ഷേ ,.അതാരും  അത് മറവു ചെയ്യുന്നില്ല  വൃത്തിയാക്കുന്നുമില്ല . എന്തിനു വേണ്ടിയെന്നുള്ള  ഒരു നിസ്സഹരണ മനോഭാവം എങ്ങും  ഉടലെടുത്തിരിക്കുന്നു  . നിസ്സഹായതയുടെ ഏറ്റവും അവസാന ഘട്ടം .

    യാത്രാമാർഗ്ഗങ്ങൾ  ഒന്നുംതന്നെയില്ല  . യാത്ര ചെയ്യാൻ ആരും ഇല്ലാത്തപ്പോൾ പിന്നെയെന്തിനു  യാത്രാമാർഗ്ഗങ്ങൾ ? ആർക്കും എങ്ങും പോകാനില്ല , പോയിട്ട് ഒന്നും ചെയ്യാനുമില്ല.

                  വീമാനങ്ങൾക്ക് തുടർച്ചയായി പറക്കാനാകുന്നില്ല . ശക്തമായ  സൂര്യതാപത്താൽ  ബാഹ്യപാളികൾ വേഗത്താൽ ചൂട് പിടിച്ച് തീപിടിച്ച് വീമാനങ്ങൾ തകർന്നു വീഴുന്നു  .

               അത്യാവശ്യ ഘട്ടങ്ങളിൽ  സൈനീക വീമാനങ്ങൾ മാത്രം വളരെ താഴ്ന്നു പറക്കുന്നു . അത് ഭക്ഷണവും ,വെള്ളവും വിതരണം ചെയ്യുന്നതിനായി മാത്രം .

          പ്രതീക്ഷയറ്റു കഴിഞ്ഞിരിക്കുന്ന ഒരു ലോകത്തിന്റെ പ്രാർഥനാനിരതമായ കാത്തിരിപ്പ് അവസാന ഘട്ടത്തിൽ. പ്രാർത്ഥനയിൽ പോലും ആളുകളുടെ വിശ്വാസം നഷ്ടപ്പെട്ടു തുടങ്ങി .

            ഒരു തരം നിർജ്ജീവാവസ്ഥ.

                 ലോകത്തെ രക്ഷിക്കാനായി ഒരു ശ്രമം നടത്തുന്നതിനായി   സ്പേസിലേക്ക് പോയവരെക്കുറിച്ച് യാതൊരു വിവരങ്ങളും ലഭ്യമല്ലാതായിരിക്കുന്നു . വീനസിൽ  ലാൻഡിങ്ങിനു മുൻപു  കിട്ടിയ ആ സന്ദേശങ്ങൾ ഒഴിച്ചാൽ പിന്നെ യാതൊന്നും തന്നെയില്ല . അവർ ലാൻഡ് ചെയ്തോ ..?സ്ഫോടനം നടത്തിയോ ?

                 അതോ... അവർ  ജീവനോടെ തന്നെയുണ്ടോ  .? എന്നത് പോലും അജ്ഞാതം .

         ഓരോ പ്രാവശ്യവും  ഇത് പോലെ ബ്രേക്ക് വരുമ്പോൾ , പ്രതീക്ഷയോടെ കാത്തരിക്കുന്നവരുടെ  വിശ്വാസം കുറയുന്നു അവിടെ നിരാശ വന്നു നിറയുന്നു  .

               സത്യത്തിൽ പ്രതീക്ഷ ,അതിപ്പോൾ ഇല്ലെന്നു തന്നെ പറയാം. അനിവാര്യമായ ദുരന്തത്തിനായി  കാത്തരിക്കുക . അത് എപ്പോൾ, എങ്ങിനെ എന്നുള്ളത് മാത്രമേ അറിയാനുള്ളൂ .

                        ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ ലോക രാഷ്ട്രങ്ങളുടെ ഒരു പ്രത്യേക സമ്മേളനം വിളിച്ചു കൂട്ടിയിരിക്കുന്നു .അനവസരത്തിലുള്ള ഈ സമ്മേളനം എന്തിനെന്ന്  ചോദിച്ചാൽ , അതിനാർക്കും തന്നെ  ഒരുത്തരമില്ല എന്നത് കൊണ്ട് തന്നെ  ഉത്തരം നൽകാൻ ആകുന്നുമില്ല  .

               ഒന്നും ചെയ്യാനില്ല , പിന്നെന്തിന് വെറുതേയൊരു വട്ടമേശ സമ്മേളനം ..?,

                  ഒരു മാതിരി എല്ലാ രാജ്യങ്ങളും ആ ഒറ്റകാരണം കൊണ്ട് തന്നെ അത് നിരസിച്ചു .


        എന്നിരുന്നാലും കുറച്ചു പേരെല്ലാം എത്തിച്ചേർന്നിരിന്നു     ദൂരെയുള്ളവർക്ക്  പ്രത്യേകമായ റേഡിയോ സംവീധാനത്തിലൂടെ,അത് സംപ്രക്ഷണമാക്കിയിരിക്കുന്നു .

                                       അതുകൂടി  ചില സമയങ്ങളിൽ താറുമാറാകുന്നു .

            സൂര്യന്റ സാമീപ്യം  മൂലം ഭൂമിയുടെ ഭ്രമണവേഗതയിൽ ഗണ്യമായ മാറ്റം സംഭവിക്കപ്പെട്ടിരിക്കുന്നു . ദിവസ ഘടന 24 മണിക്കൂർ എന്നുള്ളത് 30 മണിക്കൂറുകൾ ആയി അധികരിച്ചിരിക്കുന്നു .

            ഐക്യരാഷ്ട്ര സെക്രട്ടറി , ലീൻ പാർഡ് , തന്റെ സന്ദേശക്കുറിപ്പ്‌   വായിച്ചു തുടങ്ങി . ഇത് തന്റെ അവസാന സന്ദേശമായിരിക്കും എന്നുള്ള  ആമുഖത്തോടെയാണ് അദ്ദേഹം തുടങ്ങിയത്  .

       
       ''വികാരങ്ങൾ അറിയുന്നവനാണ് മനുഷ്യൻ . വികാരങ്ങൾക്ക് അടിമപ്പെടുന്നവനും , വികാരങ്ങളെ അതിജീവിക്കുന്നവനും അവൻ തന്നെ .

             ഞാനിപ്പോൾ  വികാരങ്ങളെ അതിജീവിക്കാൻ കഴിയാത്തവനാണ് .

            ''ഈ ഭൂമി , നമ്മുടെയെല്ലാം ആവാസകേന്ദ്രം .അത് എങ്ങിനെയോ രൂപം കൊണ്ടു .  അതിനെക്കുറിച്ച് പല അഭിപ്രായങ്ങൾ നിലനിൽക്കുന്നുവെങ്കിലും അതിന്റെ ആഴങ്ങളിലെക്കൊന്നും ഞാനിപ്പോൾ ഇറങ്ങി ചെല്ലുന്നില്ല ,അതിനായി ആഗ്രഹിക്കുന്നുമില്ല,  ഇതല്ല അതിനുള്ള അവസരം.

                                അത് ദൈവത്തിന്റെ കൈകളിലൂടെ  സൃഷ്ട്ടിക്കപ്പെട്ടു എന്നു വിശ്വസിക്കുവാനാണ്  എനിക്കിഷ്ട്ടം . നിരീശ്വര വാദികൾ പോലും ഇപ്പോൾ  ഈശ്വര  വിശ്വാസികളായി  മാറിയിരിക്കുന്നു . അതങ്ങനെയാണ് , നിരീശ്വര വാദത്തിന് പല കഴമ്പുകളും ,വിശദീകരണങ്ങളും  നിരത്താമെങ്കിലും , ആശ്രയം അറ്റുപോകുന്ന ഘട്ടത്തിൽ നമ്മൾ ഒരു അദൃശ്യ ശക്തിയിൽ വിശ്വസിക്കുന്നു.

                                 ബലമുള്ളപ്പോൾ   ഊറ്റം കൊള്ളുന്നു . ബലഹീനൻ ആകുമ്പോൾ  ആശ്രിതനാകുന്നു .

                         ഞാനും  അഹങ്കരിച്ചിരുന്നു ,  എന്നെക്കൊണ്ട് കഴിയാത്തതായി യാതൊന്നും ഇല്ലെന്ന് ഞാൻ വിശ്വസിച്ചു  , ഊറ്റം കൊണ്ടു  .  

                  എന്നാൽ അതെല്ലാം വെറും ബാലിശമായ ചിന്താഗതികൾ  ആയിരുന്നുവെന്ന്  ഞാനിപ്പോൾ തിരിച്ചറിയുന്നു.

              അപക്വമായ മനസ്സിന്റെ വിലയിരുത്തൽ .

                      ഒരു വസ്തു ഞാൻ വാങ്ങുന്നു എന്നു കരുതുക .അത്  മറ്റാരുടെയോ ക്രിയേഷനാണ്.  അയാളും അങ്ങിനെത്തന്നെ .

                           എല്ലാവരും പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുന്ന  കണ്ണികളാണ്. ഓരോന്നും പുതിയതായി സൃഷ്ടിക്കപ്പെടുമ്പോഴും  ആത്യന്തികമായി അതിന്റെയെല്ലാം  മൂലഘടകങ്ങൾ ഈ പ്രപഞ്ചത്തിൽ തന്നെയാണുള്ളത്

            ആർക്കും ഒന്നും തന്നെ   ശൂന്യതയിൽ നിന്നും സൃഷ്ട്ടിക്കാൻ കഴിയുകയില്ല.

          ജീവിക്കാനാവശ്യമായ എല്ലാ ഘടകങ്ങളും  ഈ പ്രപഞ്ചം  നമുക്കൊരുക്കിത്തന്നു  . എന്നാൽ നമ്മൾ അതിനെ വെട്ടിമുറിച്ചു. പലതുകളാക്കി വിഭജിച്ചു മൂല്യങ്ങൾ നിശ്ചയിച്ചു , അവ സ്വന്തമാക്കുന്നതിനായി  അതിരുകൾ നിശ്ചയിച്ചു , ആ  അതിരുകൾ വർദ്ധിപ്പിക്കുന്നതിനായി പരസ്പരം പടവെട്ടി  , ധാനം കിട്ടിയതിന്റെ മഹത്വം കാണാതെ  കാണാതെ പര്സപരം കലഹിച്ച്  അവസാനം എല്ലാം നശിപ്പിച്ചു .

                       ആത്യന്തികമായി ദൈവം രൂപം കൊടുത്ത ഈ പ്രപഞ്ചമാണ്   വലുത് അതിനു   മുന്നിൽ ഞാൻ ഒന്നുമല്ല. ഞാൻ മാത്രമല്ല ,ഈ മനുഷ്യകുലം മുഴുവനും ഒന്നുമല്ല . വെറും സീറോ ..,വട്ടപ്പൂജ്യം ., ഐക്യ രാഷ്ട്ര സെക്രട്ടറി എന്ന പദവി ലോകം മുഴുവൻ ബഹുമാനത്തോട് കൂടി കാണുന്ന ഒന്നാണെന്ന് ഞാൻ കരുതിയിരുന്നു .ഒരു പക്ഷേ അത് സത്യമായിരിക്കാം. അത് മനുഷ്യർക്കിടയിൽ മാത്രം , നമ്മളായി വിഭജിച്ചു , നമ്മളായി സ്ഥാനമാനങ്ങൾ നൽകി ,  നമ്മളായി മൂല്യങ്ങൾ നിശ്ചയിച്ചു .

              ''എന്തൊക്കെയാണ് ജാക്ക്  ഇയാളീ  വിളിച്ചു പറയുന്നത് ? ഈ സമയത്ത് ഇതെല്ലാം  ആവശ്യമാണോ ?''

           ''സ്‌പേസിലേക്ക് പോയ എന്റെ ബോയ്സിന് എന്ത് പറ്റി എന്നുള്ളതാണ് എന്നെ വലയ്ക്കുന്നത് ?,  അവർക്കതിന് കഴിയുമോ  ?

           ''തീർച്ചയായും  മിസ്റ്റർ പ്രസിഡണ്ട് , ദയവായി ഇദ്ദേഹത്തിന്റെ  വാക്കുകൾ ശ്രദ്ധിക്കൂ "

                     ''നോൺസെൻസ്...  ഐ യാം നോട്ട് ലിസനിങ്  .,''

                     അവസാനം വരേയ്ക്കും പൊരുതുക  ചാകുമെന്ന് ഉറപ്പായാൽ  പിന്നെ തല കുനിച്ച് നിന്ന് ചാകണോ ? ഇതുപോലെയുള്ള വിഡ്ഢിത്തരങ്ങൾ  ജനങ്ങളെ  കൂടുതൽ  പാനിക്ക് ആക്കാനെ ഉപകരിക്കൂ ''

                  ''ദേ ഹാവ് ആൾറെഡി മിസ്റ്റർ പ്രസിഡണ്ട് ''

          '' സോ , വാട്ട് ?വീണ്ടും ഇഞ്ചിഞ്ചായി കൊല്ലണോ ?

                         എനി വേ ..,ഇറ്റ് ഈസ് ജസ്റ്റ്  ഫോർ എ ടൈം പാസ്സ് ''

             ''യെസ്  മിസ്റ്റർ പ്രസിഡണ്ട്, അങ്ങിനെ കണ്ടാൽ മതി  നമുക്കിനി ഒന്നും ചെയ്യാനില്ല .ലോകം അവസാനിക്കാൻ ഇനിയും സമയമുണ്ട് ..അത് വരേക്കും ഒരു നേരം പോക്ക് ''

            '' ക്രൂരമായ തമാശ അല്ലേ .. ജാക്ക് ''

                   '' സിറ്റുവേഷൻ കൊണ്ടാണ്  മിസ്റ്റർ പ്രസിഡണ്ട് ഇത്   ക്രൂരമായി തോന്നിപ്പിക്കുന്നത്''

          '' അതേ  സിറ്റുവേഷൻ കൊണ്ടു തന്നെയാണ് ചിലത് ക്രൂരമാകുന്നത്  ''

                         ഒരാത്മഗതം പോലെ അദ്ദേഹം അത് ഏറ്റു  പറഞ്ഞു


             '' എന്റെ വികാരങ്ങളിലേക്കും ചിന്തകളിലേക്കും ഞാൻ  കടക്കുന്നില്ല .. എന്നിരുന്നാലും ഏതൊരുവനെപ്പോലെയോ   ..,അല്ലെങ്കിൽ അതിൽ കൂടുതലോ    ഞാൻ അഹങ്കരിച്ചിരുന്നു. എന്നുള്ളതിന്റെ തെളിവുകളാണ്   എന്റെ  വാക്കുകൾ .

             നമുക്ക് നിർവ്വചിച്ചെടുക്കാൻ  പറ്റാത്ത പലകാര്യങ്ങളും , ഈ പ്രപഞ്ചത്തിലുണ്ട്  . എല്ലാത്തിനേയും ശാസ്ത്രത്തിന്റെ വീക്ഷണങ്ങളിലൂടെ  മാത്രം നോക്കിക്കാണരുത് .

             ശാസ്ത്രം എന്നുള്ളത്  മനുഷ്യനിർമ്മിതമാണ് .

              നമ്മൾ നമ്മളെക്കുറിച്ചോർത്ത് അഹങ്കരിച്ചു .  നമ്മളെത്തന്നെ രൂപം കൊടുത്ത ദൈവമെന്ന ആ മഹാ  ശക്തിയെ മറന്നു കൊണ്ട്   അതിനും  മേലെ നമ്മളെ തന്നെ  പ്രതിഷ്ഠിച്ചു .

                   വെല്ലു  വിളിച്ചു .

                   ബുദ്ധിയുണ്ടെന്ന് അഹങ്കരിച്ച അജ്ഞരായിരുന്നു നമ്മൾ .

              അല്ലെങ്കിലും  അജ്ഞരാണ്  വിവേക ശൂന്യത  വിളമ്പുന്നത് .

അത് നമ്മളിപ്പോൾ തിരിച്ചറിയുന്നു .

             നഗ്നരായി  ജീവിച്ചു പോന്ന നമ്മൾ, കോടിക്കണക്കിന് വർഷങ്ങളിലൂടെ  ഇന്നത്തെ രീതിയിൽ ആധുനികരായി .

         ആധുനികത എന്നാൽ സാംസ്കാരികവും , ശാസ്ത്രീയവുമായുള്ള വളർച്ച മാത്രമല്ല  എന്നുള്ളത് നാം  മറന്നു പോയി.


                  രാജ്യങ്ങൾ വെട്ടിപ്പിടിച്ചു , പുതിയ പുതിയ ആയുധങ്ങൾ കണ്ടുപിടിച്ചു , സമ്പത്തുകൾ വാരിക്കൂട്ടി . നമ്മുടെ ശക്തി മറ്റുള്ളവർക്ക് മുന്നിൽ തുറന്നു കാട്ടുവാൻ  മത്സരിച്ചു .

            എല്ലാത്തിനും വേണ്ടിയുള്ള പരക്കം പാച്ചിലുകളായിരുന്നു.

                         എന്നാൽ ഈ അവസാന നിമിഷങ്ങളിൽ , നമ്മൾ കണ്ടുപിടിച്ച   യാതൊന്നിനും , നമ്മളെ അഹങ്കരിപ്പിച്ച  യാതൊന്നിനും , എന്തിന് നമ്മുടെ  ബുദ്ധിക്കും ശക്തിക്കും ഒന്നിനും തന്നെ  നമ്മളെ രക്ഷിക്കാനാകുന്നില്ല  എന്നുള്ളതും  നാം  തിരിച്ചറിയുന്നു .

          നമ്മുടെ കഴിവും , ശക്തിയും  എല്ലാം തന്നെ പ്രപഞ്ചത്തിന്റെ  ആ അപ്രമാദിത്വത്തിനു  മുന്നിൽ  വെറും കണികകൾ  മാത്രമാണെന്ന സത്യം ഇവിടെ അന്വർത്ഥമാക്കപ്പെടുകയാണ്.

              ഒരു പക്ഷേ , കാലത്തിന്റെ  ഒരു അനിവാര്യതയായിരിക്കാം  ഈ പ്രപഞ്ച പ്രതിഭാസം . അല്ലെങ്കിൽ നമ്മുടെയെല്ലാം സൃഷ്ട്ടാവായ ഈശ്വരൻ വീണ്ടുമൊരു  ലോകാവസാനത്തിന് കൂടി  വട്ടം കൂട്ടുകയായിരിക്കാം .

          മനുഷ്യകുലത്തിന്റെ ആർത്തി  അദ്ദേഹത്തെ അത്രമേൽ വിവശനാക്കിയിരിക്കാം .

            ജീവിതത്തിന്റെ അർഥം  സ്വന്തം മരണം കൊണ്ട് കാണിച്ചു തന്ന ആ സ്നേഹത്തിനു നേർക്ക്   നമ്മൾ കണ്ണുകൾ അടച്ചു .

             വാരിക്കോരി മനുഷ്യകുലത്തിന് നൽകിയിട്ടും , നമ്മൾ ആർത്തി പൂണ്ടു പാഞ്ഞു നടന്നു .  ആദിപിതാമഹനായ ആദം തന്നെ അത് നമുക്കത്  കാണിച്ചു തന്നു .

           ധിക്കരിക്കപ്പെട്ട ആദ്യ കൽപന , എല്ലാം ഉണ്ടായിട്ടും ,വിലക്കപ്പെട്ട കനിയിലേക്ക് മാത്രം  കണ്ണുവെച്ച  മനുഷ്യ സ്വഭാവം   അവിടെ അനാവരണം ചെയ്യപ്പട്ടു.

              ആദ്യ അധഃപതനം , അല്ലെങ്കിൽ നിന്ദ്യമായ   സ്വഭാവ സവിശേഷത മനുഷ്യകുലത്തിന്റെ രക്തത്തിൽ തന്നെയുണ്ടെന്ന്  ആദ്യ മനുഷ്യൻ  തന്നെ കാണിച്ചു തന്നിരിക്കുന്നു .

                   എല്ലാം ഉണ്ടെങ്കിലും , അവസാനിക്കാത്ത ദുരാശ , ആർത്തി .

               അതിന്റെ ദുരന്തവും നമ്മൾ അനുഭവിച്ചേ തീരൂ .  ഇതിപ്പോൾ കൺക്ലൂഷൻറെ സമയമാണ് ..,ചെയ്തു കൂട്ടിയതിന്റെയെല്ലാം പ്രതിഫലം ലഭിക്കുന്ന സമയം. നമ്മൾ അത് മനസ്സിലാക്കുന്നു .

             തിരുത്താൻ  സമയമില്ല.

          ഇരിക്കുന്ന കൊമ്പ് മുറിച്ച വിഡ്ഢികൾ ആകുന്നു നമ്മൾ ,നമുക്ക് കിട്ടിയ   സ്വർഗ്ഗം  നരകമാക്കി മാറ്റി  അവിടെ  വിലക്കപ്പെട്ട  കനികൾ തേടി   നടന്നു.

         ''പാപത്തിന്റെ പ്രതിഫലം മരണമത്രേ.'',

                            വീണ്ടുമൊരു നോഹയിലൂടെ , അദ്ദേഹം  ഈ മനുഷ്യകുലത്തിനും  ജീവജാലങ്ങൾക്കും  പൂർണ്ണമായും അറുതി വരുത്തുകയില്ലെന്ന് പ്രതീക്ഷിക്കാം .

       
           ഇത്രയും നാൾ നമ്മൾ ആഘോഷത്തിമർപ്പോടെ വസിച്ചു പോന്ന ഈ ആവാസ ഗ്രഹം , ഒരു നാൾ അപ്രതക്ഷ്യമാകുന്നു എന്ന് തിരിച്ചറിയുമ്പോൾ അതിനുമുന്നിൽ  പകച്ചു നിൽക്കാനേ കഴിയുന്നുള്ളൂ .

            ഏവരുടേയും രക്ഷക്കായി  ഒരു മിഷന് നമ്മൾ  രൂപം കൊടുത്തിരുന്നു .. അതൊരിക്കലും ഒരു ശ്വാശ്വത പരിഹാരം ആയിരുന്നില്ലെങ്കിലും ഒരു ശ്രമം , അത്രമാത്രം .

           ഒന്നും ചെയ്യാതിരിക്കുന്നതിനേക്കാൾ നല്ലതല്ലേ  എന്തെങ്കിലും ചെയ്യാൻ ശ്രമിക്കുന്നത് .?

           സ്വജീവൻ പോലും  പണയം വെച്ച് ഭൂമിയുടെ  രക്ഷക്കായി  ഇറങ്ങിത്തിരിച്ച,  ആ നാലുപേരുടെയും ധീരതയ്ക്ക് മുന്നിൽ ഈ ലോകം  മുഴുവനും പ്രണാമം അർപ്പിക്കുന്നു .

             അവർ നമുക്ക് വേണ്ടി ബലിയർപ്പിക്കപ്പെട്ടവരാണ് . അവർ അതിൽ വിജയിച്ചില്ലെങ്കിലും , അതിനായി തയ്യാറായില്ലേ ? എന്നതോർത്ത് നമുക്ക്  അഭിമാനം കൊള്ളാം .

            ഇനിയൊരു കൂടിക്കാഴ്ച്ച ഉണ്ടാകാൻ ഇടയില്ല . സൂര്യതാപം  ഭൂമിയെ തീജ്വാല കണക്കെ വലയം ചെയ്തുകൊണ്ടിരിക്കുന്നു .ഇനിയെത്ര ദിവസം  എന്നതിനേക്കാൾ ?ഇനിയെത്ര മണിക്കൂറുകൾ ?, എന്നുള്ളതാണ്  അർത്ഥവത്തായിട്ടുള്ളത് .

                   സാദ്ധ്യമായ   ഒന്നിനും  നമ്മളെ  ഇനി രക്ഷിക്കാനാകില്ല  എന്നുള്ള  സത്യം ഇതാ മുന്നിൽ നിന്ന് ചിരിക്കുന്നു .

       അതിന് കഴിവുള്ളത് ഒരേ ഒരാൾക്ക് മാത്രമാണ് .., ഈശ്വരന് .

                          ആ ഈശ്വരനോട്  നമുക്ക് ഒന്ന് ചേർന്ന് പ്രാർഥിക്കാം . കരുണ കാണിച്ചു കൊണ്ട് ഒരു മഹാത്ഭുതം പ്രവർത്തിക്കണമേയെന്ന്.

                            ഒരു നിമിഷം കണ്ണുകൾ അടച്ച് നിന്നതിനു ശേഷം,അദ്ദേഹം തന്റെ ഇരിപ്പടത്തിലേക്ക് മടങ്ങി .

          എല്ലാവരും നിശബ്ദരായിരുന്നു , ലോകം മുഴവനും .

                 'എന്തു തോന്നുന്നു മിസ്റ്റർ പ്രസിഡന്റ്  ..?''

                             ''എന്തെങ്കിലും തോന്നാൻ മാത്രം  അതിലൊന്നുമില്ലല്ലോ ''?

             ''ഹൌ വാസ് ഹിസ് സ്പീച്ച് ..''?

                     ''ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ തമാശ ''

             ''കാരണം ''

                         ''അനാവശ്യ സന്ദർഭത്തിലെ പരിതപിക്കൽ  വിവേക ശൂന്യവും , അർത്ഥരഹിതവുമാണ്  ''

              ''താങ്കളും ഇത്പോലെ ഒരു പ്രഭാക്ഷണം നടത്തിയിരുന്നു മിസ്റ്റർ പ്രസിഡണ്ട് ''

               ''ഞാനതിൽ ലജ്ജിക്കുന്നു . ഒരു പാലം അപകടാവസ്ഥയിലാണ്  എന്ന്  അറിയാമെന്ന് കരുതുക . അത് നന്നാക്കാൻ ശ്രമിക്കാതെ  വീണ്ടും വീണ്ടും അതിലൂടെ യാത്ര ചെയ്തു കൊണ്ടിരിക്കുന്നു . അങ്ങിനെ ഒരു യാത്രയിൽ ആ പാലം തകരുന്നു  അപ്പോൾ  അതിനു മുകളിൽ ഇരുന്നു  വിലപിച്ചിട്ടെന്തു  കാര്യം ..?

                ഒരു കാര്യവുമില്ല , തകർന്ന പാലത്തിൽ നിന്ന് രക്ഷപ്പെടുവാൻ  ശ്രമിക്കുക എന്നുള്ളതാണ് ആ സമയത്ത്  അഭികാമ്യം.

                    ചെയ്യേണ്ടത് ചെയ്യേണ്ട സമയത്തു തന്നെ ചെയ്യണം .അല്ലാതെ ,അത് അപ്പോൾ ചെയ്യാമായിരുന്നു , അങ്ങിനെ ചെയ്യാമായിരുന്നു  ,എന്ന് വിലപിച്ചു കൊണ്ടിരിക്കുകയല്ല വേണ്ടത്  .   ഇതൊരു പാഠമാണ് . അടുത്ത പാലം അപകടാവസ്ഥയിൽ ആണെന്ന് തിരിച്ചറിയുമ്പോൾ  തന്നെ   മുൻകരുതലുകൾ എടുക്കേണ്ട   വലിയ  പാഠം. ഞാനത് മനസ്സിലാക്കിക്കഴിഞ്ഞു . ഇനി എനിക്കൊരു  അവസരം ലഭിക്കുകയാണെങ്കിൽ തീർച്ചയായും  ഞാനത്  ചെയ്തിരിക്കും .

                ഇപ്പോൾ എന്റെ ചിന്ത  എന്റെ കുട്ടികളെ കുറച്ചു മാത്രം .. അവർക്കത് കഴിയും എന്നെനിക്ക്  വിശ്വാസമുണ്ട് . ലെജന്റ്സ് ആണവർ.

                  ലെജന്റ്സായി  ആരും ജനിക്കുന്നില്ല , ജീവിതം കൊണ്ടാണ് അതവർ കാണിച്ചു തരുന്നത് .''

                                                        ******************

                   സമയം വളരെ കുറവാണ് എത്രയും പെട്ടെന്നു തന്നെ  സ്ഫോടക വസ്തുക്കൾ അടങ്ങിയ റോക്കറ്റ് .., വിക്ഷേപണത്തിന് തയ്യാറാക്കണം .


             മെർക്കുറി സൂര്യനുമായി  Inferior Conjunction വരുന്ന സമയമാണ് ഇനി നോക്കേണ്ടത്  ആ രീതിയിൽ ഉള്ള ഒരു പോയിന്റിൽ ഈ സ്ഫോടനം നടക്കുകയാണെങ്കിൽ അത് കുറച്ചുകൂടി എഫ്ഫക്റ്റീവ് ആയിത്തീരുമെന്ന് ഞാൻ കരുതുന്നു .

                  വ്യത്യസ്ഥ കോണിൽ നിന്ന് അനുഭവപ്പെടുത്തുന്ന മർദ്ധത്തേക്കാൾ  നേരായ രീതിയിലുള്ളത്  കൂടുതൽ ഫലപ്രാപ്തി തരും .

          ഭൂമിയുടെ പത്തുമടങ്ങ്  വലിപ്പമുള്ള  ഗ്രഹത്തെപ്പോലും തള്ളിമാറ്റാൻ കരുത്തുള്ള ഊർജ്ജപ്രവാഹമാണ് ഈ സ്‌ഫോടനത്തിലൂടെ  പുറത്തുവരിക.

                     അതിന്റെ ഭവിഷ്യത്തുകൾ എന്തൊക്കെയാണെന്നുള്ളത്   സ്ഫോടന ശേഷം മാത്രമേ തിരിച്ചറിയപ്പെടു  .

            സോളാർ ഘടനയെ അതെങ്ങനെ  ബാധിക്കുമെന്നുള്ളതും കണ്ടുതന്നെ അറിയണം  .

                     അതിന്റെ  പ്രത്യാഘാതങ്ങൾ.., ഒരു പക്ഷേ  ഏറ്റവും കൂടുതൽ   അനുഭവപ്പെടുന്നത്  സൂര്യനിലും ..,മെർക്കുറിയിലും .. തന്നെയായിരിക്കും  .

                         ഗ്രഹങ്ങളുടെ  ഓർബിറ്റൽ  പാത്ത്  തകർക്കപ്പെടാം ., റൊട്ടേഷൻ വേഗതയിൽ  വ്യതിയാനങ്ങൾ സംഭവിച്ചേക്കാം ,അച്ചുതണ്ടുകൾക്ക് മാറ്റങ്ങൾ വന്നേക്കാം , സോളാർ വിൻഡ്  ഒരു പക്ഷേ ഭൂമിയുടെ അന്തരീക്ഷത്തെ ഭേദിച്ചേക്കാം  . ഭീമാകാരമായ നക്ഷത്രങ്ങൾ മറ്റു ഗ്രഹങ്ങളിൽ വന്നിടിച്ചേക്കാം   ഉൽക്കാ വർഷം സംഭവിക്കാം  , അതിശക്തമായ വേവ്‌സുകൾ ..ഈ ശൂന്യാകാശം മുഴുവനും അലയടിച്ചേക്കാം .ഒരു പക്ഷേ ഈ ഗാലക്സിയുടെ ഘടന തന്നെ മാറ്റിമറിക്കപ്പെട്ടേക്കാം .

               എന്താണോ സ്ഫോടന ശേഷം സംഭവിക്കുന്നത് എന്നുള്ളതിനെ  ആശ്രയിച്ചു തന്നെയാണ് ബാക്കിയുള്ളതെല്ലാം .
                         
                                  സ്‌ഫോടനത്തിന് മുൻപായി   എത്രയും  ദൂരത്തേക്ക്   എത്തിച്ചേരാൻ കഴിയുന്നുവോ   .., അതായിരിക്കും നമ്മളുടെ സുരക്ഷയുടെ    അളവുകോൽ  .

    ഇതെല്ലാം എല്ലാവർക്കും അറിയാവുന്നത് കൊണ്ട്  തന്നെ ഏവരും  നിശ്ശബ്ദരായിരുന്നു .

          മൈ ഡിയർ  ബോയ്സ്, വി ആർ എന്ററിങ് ..,   ദി ഫൈനൽ പാർട്ട് ഓഫ് ദി ഗെയിം .

                          കമോൺ .., ചീയർ അപ്പ്‌ ..''

                        ''ജോൺ എന്റെ കൈകൾ വിറക്കുന്നു .., അവസാനമായി എനിക്കവളോട് ഒന്ന് സംസാരിക്കാൻ പോലും കഴിയുന്നില്ലല്ലോ ''

                       ''വൈ ..,ചാൾസ് ..? ഇതെല്ലാം പ്രതീക്ഷിച്ചു തന്നെയല്ലേ നമ്മൾ ഈ മിഷൻ ഏറ്റെടുത്തത് ? ജനിച്ചാൽ ഒരിക്കൽ മരിക്കും ..എന്നുള്ളത് പ്രകൃതി സത്യമാണ്  ,  ആ സമയത്തിൽ  നിന്നും ഒരിഞ്ചു കൂട്ടുവാനോ കുറക്കുവാനോ നമുക്ക് കഴിയുകയില്ല.  അത് നമ്മുടെ പ്രിയപ്പെട്ടവർക്ക് വേണ്ടിയാകുമ്പോൾ  ജീവിതത്തിന് കൂടുതൽ പ്രകാശം കൈ വരുന്നു .''

                നമ്മൾ ഒരു സ്വപ്നം കാണുന്നു ..  അതിൽ കുറച്ചു നേരം   ജീവിക്കുന്നു ..പിന്നെ അത് മായുന്നു .., അത്രെയേയുള്ളൂ ജീവിതവും ..ഒരു സ്വപ്നം ..അതിൽ നമ്മൾ പലതും കാണുന്നു അനുഭവിക്കുന്നു .. പിന്നെയത് മായുന്നു .

                                       എത്രയൊക്കെ വളർന്നു വെന്ന് നമ്മൾ  കരുതിയാലും ..,  ധാരാളം പരിമിതികളുടെ നടുവിൽ തന്നെയാണ് നാം  .., പരിമിതികളെ ഉള്ളൂ

                 ''ശരിയാണ് ജോൺ .., എനിക്കെല്ലാം അറിയാനാകുന്നു .. പക്ഷേ  ഈ നിമിഷങ്ങൾ എന്നെ വല്ലാതെ ദുർബ്ബലനാക്കുന്നു..,  ഒന്ന് പറയുവാൻ പോലുമാകാതെ ''

               ''ജീവിതത്തിന്റെ വലിയൊരു സത്യമാണ് ചാൾസ് അത് , പിറന്നു വീഴുമ്പോൾ കാണുന്ന മുഖങ്ങൾ നമുക്ക് പ്രിയപ്പെട്ടതാകുന്നു . ആരോണോ നമുക്ക് സ്നേഹം പകർന്നു  തരുന്നത് അവർ നമുക്ക് മാതാപിതാക്കൾ ആകുന്നു . പിന്നീട് ജീവിതം പങ്കുവെക്കപ്പെടുമ്പോൾ അവർ നമ്മുടെ ജീവിതത്തിന്റെ ഭാഗമാകുന്നു അങ്ങിനെ ഓരോ  ഘട്ടങ്ങളും  കടന്നുപോയിക്കൊണ്ട്  ., അവസാനം നമ്മളീ പ്രപഞ്ചത്തിൽ തന്നെ  വീണ്ടും ലയിച്ചു ചേരുന്നു . ശൂന്യതയിൽ നിന്നും വന്ന് ശൂന്യതയിൽ തന്നെ അലിഞ്ഞു  ചേരുന്നു .

          ആ ശൂന്യതക്ക് മുൻപ് എന്തായിരുന്നുവെന്നോ .. ആ ശൂന്യതക്ക് ശേഷം എന്താകുമെന്നോ  ആർക്കുമറിയില്ല . ഈ  പ്രപഞ്ചം പോലെ തന്നെ അതിന്റെ ഉത്തരവും രഹസ്യം തന്നെ . അടുത്ത ജന്മം ഉണ്ടെന്നും  ഇല്ലെന്നും  പറയപ്പെടുന്നു .

                സ്നേഹിതന് വേണ്ടി ജീവൻ ബലിയർപ്പിക്കുന്നതിനേക്കാൾ വലിയ സ്നേഹമില്ലെന്ന് ബൈബിൾ പറയുന്നു . ഒരു നിമിഷത്തെ പശ്ചാത്താപം കൊണ്ട് സ്വർഗ്ഗരാജ്യം നേടിയ വലതുഭാഗത്തുള്ള കള്ളനേയും ബൈബിൾ നമുക്ക് കാണിച്ചു തരുന്നു   .  കാണുന്ന  ഒരു സ്നേഹിതന് വേണ്ടിയല്ല ചാൾസ് , കാണപ്പെടാത്ത കോടിക്കണക്കിന് സ്നേഹിതർക്ക്  വേണ്ടിയുള്ളതാണ് നമ്മുടെ  ഈ ത്യാഗം . അതിന്റെ പ്രതിഫലം കിട്ടാതെ  പോവുകയില്ല .

                ,മനസ്സ് ഏകാഗ്രമാക്കൂ  ..,പ്രിയതമയുടെ മുഖം ഉള്ളിലേക്ക് കൊണ്ടുവരൂ ..,ആദ്യമായി അവളെ  കണ്ട ദിനം .., അത് മിഴിവാർന്ന ഒരു   ചിത്രം പോലെ മനസ്സിലേക്ക് വരുന്നില്ലേ ..? ചിലവഴിച്ച നിമിഷങ്ങൾ ..ഹൃദയത്തെ തൊടുന്ന മുഹൂർത്തങ്ങൾ ..,എല്ലാം മനസ്സിലേക്ക് കൊണ്ടുവരിക  .പതിയെ കൈകൾ ഉയർത്തൂ ..,ആ സാമീപ്യം  ഇപ്പോൾ നിങ്ങൾക്ക്  തൊട്ടറിയാനാകുന്നു ..ആ ഗന്ധം നിങ്ങളെ  വലയം  ചെയ്യുന്നു.

                   നിങ്ങൾ ഇപ്പോൾ പരസ്പരം കാണുന്നു ,  ഇനിയിത്  നിങ്ങളുടെ ലോകമാണ് ..,സംസാരിച്ചോളൂ .

               എനിക്കിപ്പോൾ കാണാൻ കഴിയുന്നു , ആ സ്പർശനം ഞാൻ അനുഭവിക്കുന്നു  , ആ ഗന്ധം എന്നെ വലയം ചെയ്യുന്നു ''


                ''ഹൃദയങ്ങൾ തമ്മിൽ  തൊടുമ്പോൾ  ദൂരം മാറിനിൽക്കുന്നു  ..''

              ''ഒരു ചെറിയ പഠനമെങ്കിലും ഇവിടെ നടത്താമായിരുന്നു അല്ലേ ജോൺ ?, ഒരു പാട് അറിയുവാനുണ്ടായിരുന്നു  ഇവിടെ നിന്നും .''

       ''   തീർച്ചയായും , പക്ഷേ ഇനിയും കാത്തിരിക്കാൻ സമയമില്ല .ഒരു ലോകം മുഴുവനും അവിടെ വെന്തുരുകുന്നു . എല്ലാ കണ്ണുകളും, നമുക്കായി പ്രാർഥനയോടെ കാത്തിരിക്കുന്നു .ഇത് നമ്മുടെ ശാസ്ത്രീയ  വിശകലനങ്ങൾക്കു വേണ്ടിയുള്ള   വരവായിരുന്നില്ല,  മറിച്ച് അതിജീവനത്തിനു വേണ്ടിയുള്ളതായിരുന്നു  .

         സ്വന്തം ഗ്രഹത്തിന്റേയും , അതിലെ ജീവജാലങ്ങളുടേയും നിലനിൽപ്പിനു വേണ്ടി  ഒരവസാന ശ്രമം  നടത്തുക.

                       ഇത്  വിജയകരമായി പര്യവസാനിക്കണം   ഇല്ലെങ്കിൽ   എല്ലാം അവസാനിക്കുകയാണ്  .

         നമ്മൾ അധിവസിക്കുന്ന ഗ്രഹത്തിന്റെ നാശത്തിനു ശേഷം നടത്തപ്പെടുന്ന ശാസ്ത്രീയ പഠനങ്ങൾക്ക് എന്താണ് പ്രസക്തി ..?

        നമുക്ക് തിരിച്ചു പോകാനൊരിടമില്ലെങ്കിൽ ,പിന്നെന്തിനു വേണ്ടി ഈ പഠനം .?

                         ഇവിടെ മറ്റൊന്നിനും  പ്രസക്തിയില്ല .


                            ''ഈ ദൌത്യം വിജയിക്കുകയാണെങ്കിൽ  നമുക്കിനിയും ഇവിടേക്ക് വരാം .''

                        കൌണ്ട് ഡൌൺ .
                 
                         നിമിഷങ്ങൾ മാത്രം ബാക്കി , ഞങ്ങൾ നാലുപേരും കണ്ണുകളടച്ചു .

                  ഭൂമിയെ  രക്ഷിക്കുവാനുള്ള  ഒരു അവസാന  ശ്രമം.  ഇത് വിജയിക്കുമോ  ഇല്ലയോ എന്നൊന്നും അറിഞ്ഞുകൂടാ .

          വെറും മാനുഷീകമായ കഴിവുകൾ ഉപയോഗിച്ച് പ്രകൃതിയോട് ഒരു സന്ധി ചെയ്യൽ  അത്രയും കണക്കാക്കിയാൽ മതി .

           ഒരു പക്ഷേ അതിന്റെ  ആഴങ്ങളിലേക്ക് ഇറങ്ങിയാൽ    സാങ്കല്പീകമായ ചിന്തകൾക്കും അപ്പുറത്തുള്ള ഒരു കാര്യം , സ്ഫോടനം മൂലം ഉണ്ടാകുന്ന  മർദ്ധത്താൽ .., സൂര്യനെപ്പോലെ  ഭീമാകാരനായ ഒരു  നക്ഷത്രത്തെ  അതിന്റെ നൈസർഗ്ഗീഗ സ്ഥാനത്തേക്ക് തള്ളി മാറ്റുക . നൈസർഗ്ഗീക സ്ഥാനം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് , ഇപ്പോൾ ഉള്ളിടത്തുനിന്നും ഒരു സ്ഥാന ചലനം സൂര്യന് വരുത്തുക എന്നുള്ളതാണ് . അത് ശരിയായ രീതിയിൽ മാത്രം സംഭവിക്കട്ടെ എന്നു മാത്രമേ ആശിക്കാനാകൂ .

                             അസംഭ്യാവ്യം എന്നതിനെ  കരുതാമെങ്കിലും ,  സംഭവ്യം എന്ന ആത്മ വിശ്വാസമാണ് ഞങ്ങളെ മുന്നോട്ട് നയിക്കുന്നത് .

           ഇതല്ലാതെ വേറൊരു  വഴിയുമില്ല .

            എന്തുകൊണ്ട്  സൂര്യന് ഒരു സ്ഥാനചലനം സംഭവിച്ചു   എന്നുള്ളത് , വിശദമായ ഒരു  പഠനത്തിന് വിധേയമാക്കേണ്ടത്  തന്നെയാണ് .

         പക്ഷേ .., ആത്യന്തികമായി  ഇപ്പോഴുള്ള  അവസ്ഥയിൽ നിന്നും  മറികടക്കുക  എന്നുള്ളതാണ് മുഖ്യം .

        ഈ പരീക്ഷണം  വിജയിച്ചില്ലെങ്കിൽ , പിന്നെ ഒന്നുമില്ല  , ഭൂമിയെന്ന ഗ്രഹം  സൂര്യതാപത്താൽ വെന്തുരുകി  ചിതറി ത്തെറിക്കും.

                     ഞങ്ങൾ .., തിരിച്ചു പോകാനിടമില്ലാതെ  ഈ ശൂന്യാകാശത്തിലൂടെ  ഒഴുകി നടക്കും .

     ഭൂമിയിലുള്ള സകലതും നാമാവിശേഷമായി ഒരു പക്ഷെ   ആ ഗ്രഹം തന്നെ അപ്രത്യക്ഷ്യമായേക്കാം . സൂര്യന്റെ കടന്നുവരവ് ഭൂമിയെ മാത്രമല്ല ,ഈ സൗരയൂഥത്തിലുള്ള എല്ലാ ഗ്രഹങ്ങളുടേയും നാശത്തിനോ അല്ലെങ്കിൽ സൗരയൂഥത്തെ തന്നെയോ ഇല്ലായ്മ ചെയ്തേക്കാം .
             
                അല്ലെങ്കിൽ കൊടും താപത്താൽ ജീവൻ   നിലനിൽക്കാത്ത  ഒരു ഗ്രഹമായി  ഭൂമി പരിണമിച്ചേക്കാം . മറ്റൊരു വീനസായത് മാറിയേക്കാം .

                                കാലചക്രങ്ങളിലൂടെ, ഈ  പ്രപഞ്ചം കടന്നുപോകുമ്പോൾ   പുതിയ സൗരയൂഥങ്ങൾ  ഉടലെടുക്കപ്പെട്ടേക്കാം  ..,അതിൽ ജീവൻ നിലനിൽക്കുന്ന  തരത്തിലുള്ള പുതിയ ഗൃഹങ്ങൾ  രൂപം കൊണ്ടെക്കാം .

           ഇത് ശാസ്ത്രീയമായ ചിന്തയുടെ ഒരു വശം .

          ഇതാണ് സത്യം എന്ന് അടിവരയിടുവാൻ കഴിയുകയില്ല .

          എന്നാൽ ദൈവഹിതം മറ്റൊന്നാണെങ്കിലോ ?

          അറിയില്ല .., അങ്ങിനെയാവാതിരിക്കാൻ പ്രാർഥിക്കുന്നു .
   
                   പ്രയത്നശാലികളുടെ കൂടെ ദൈവം ഉണ്ടാകും എന്നുള്ള തത്വചിന്തക്ക്  അടിവരയിടുകയാണ് നല്ലത് . അതൊരു ഊർജ്ജം തരുന്നു .

          ''ഓക്കേ ബോയ്സ്  ..,ലെറ്റ്‌ അസ്‌ പ്ലേ ദി ഫൈനൽ ഗെയിം .''

                 ''ഗുഡ് ബൈ വീനസ് ''

                   വീനസ് എന്നുള്ളത് ഒരു യാത്രയുടെ അവസാനമായിരുന്നുവോ ..? ഒരിക്കലുമല്ല .

                   അവസാനം എന്നൊന്നില്ല ,  ഒരു യാത്രയുടെ അവസാനം മറ്റൊന്നിന്റെ തുടക്കമാണ്.

                     

             ഷട്ടിൽ .., ഞങ്ങളേയും വഹിച്ചു  കൊണ്ട് .., വീനസിന്റെ അന്തരീക്ഷത്തെ ഭേദിച്ച്  ശൂന്യാകാശത്തിലേക്ക് കുതിച്ചുയർന്നു .

              ഞാൻ വീനസിനെ ഒന്നുകൂടി   നോക്കി . ഒട്ടേറെ പ്രഹേളികൾക്കും .., സമസ്യകൾക്കും ....., ഉത്തരം  തേടേണ്ട  ഒരു ഗ്രഹം . ഒരു പാടു സത്യങ്ങൾ ഇവിടെ തിരിച്ചറിയപ്പെടേണ്ടതുണ്ട് . മനസ്സിലാക്കിയിടത്തോളം .. വീനസ് ഒരു ഭൂമിയായിരുന്നു , എങ്ങും വൃക്ഷങ്ങൾ  നിറഞ്ഞ , ജലസ്രോതസ്സുകൾ നിറഞ്ഞ മനോഹരമായി   ഭൂമി . അവിടെ മൃഗങ്ങൾ വാഴുന്നു , പക്ഷികൾ ചിലക്കുന്നു, പൂക്കൾ വിടരുന്നു എങ്ങും ശാന്തത നിറഞ്ഞ ഒരു സ്വർഗ്ഗ രാജ്യം . അവിടെ അതാ  കലാപത്തിന്റെ വിത്തുമായി,
മനസ്സ് മുഴുവൻ സ്വാർത്ഥതയണിഞ്ഞ ഒരു ഇരുകാലി ജന്മമെടുക്കുന്നു  .

               പ്രപഞ്ചം പകക്കുന്നു ,മൃഗങ്ങൾ ഓടിയൊളിക്കുന്നു , മരങ്ങൾ വിറങ്ങലിച്ചു നിൽക്കുന്നു  .പക്ഷികൾ ഭീതിയാൽ അലമുറയിടുന്നു  സ്വർഗ്ഗത്തിന്റെ മേൽ അതാ ഇരുൾ മൂടുന്നു .

               പതിയെ പതിയെ ഇരുകാലികൾ പെരുകുന്നു അവർ ചുറ്റുപാടും നോക്കി ആക്രോശിക്കുന്നു .., മൃഗങ്ങളെ വേട്ടയാടുന്നു , മരങ്ങളെ വെട്ടി വീഴ്ത്തുന്നു   , പക്ഷികൾ അമ്പെയ്ത് വീഴ്ത്തപ്പെടുന്നു . അവൻ ചുറ്റുപാടുകളെ വേലികെട്ടി അതിരുകൾ തിരിക്കുന്നു , വനങ്ങൾ ചുരുങ്ങുന്നു , നദികൾ ഭൂമിയുടെ ഗർഭപാത്രത്തിലേക്ക് ഉൾ വലിയുന്നു ..   പ്രപഞ്ചത്തിന്റെ നൈസർഗ്ഗീഗതക്കു മേൽ വിഷ കോട്ടകൾ ഉയരുന്നു , വാഹനങ്ങൾ ഇരമ്പിക്കൊണ്ട് തലങ്ങും വിലങ്ങും പായുന്നു ..അപ്രതീക്ഷിതമായ ആക്രമണത്തിനു മുന്നിൽ പ്രകൃതി പകക്കുന്നു . തലങ്ങും വിലങ്ങും വെട്ടിത്തെളിച്ചു കൊണ്ട് ഇരുകാലികൾ മുന്നേറുന്നു . പടുകൂറ്റൻ മാളികകളുടെ മുകളിലിരുന്നുകൊണ്ടു ..,ലോകം തന്റെ കാൽക്കീഴിൽ എന്നവൻ അട്ടഹസിക്കുന്നു . പതിയെ പതിയെ പ്രകൃതി ശോഷിക്കുന്നു , ജല സ്രോതസ്സുകൾ അപ്രത്യക്ഷ്യമാകുന്നു . എന്നാലും ഇരുകാലികളുടെ ആശകൾ തീരുന്നില്ല അവൻ വീണ്ടും വീണ്ടും ആഴങ്ങളിൽ പരതുന്നു . അവസാനം പ്രകൃതിയുടെ ക്ഷമ നശിക്കുന്നു , അവൾ താണ്ഡവ രൂപമെടുക്കുന്നു . പ്രകൃതിയുടെ അതുവരെ കാണാത്ത മറ്റൊരു മുഖം കണ്ട്  ഇരുകാലികൾ ഭയക്കുന്നു ..,അവർ മുറവിളി കൂട്ടുന്നു പരക്കം പായുന്നു , മുറിവേറ്റ പ്രകൃതിക്ക് ലേപനങ്ങൾ തടവുന്നു ,  പക്ഷേ വല്ലാതെ വൈകിപ്പോയിരുന്നു  .

                വീനസ് ആ ഒരു സത്യമല്ലേ കാണിച്ചു തരുന്നത് .

                   ഞാനൊന്ന് നെടുവീർപ്പിട്ടു . അത് തന്നെ സത്യം .

            വീനസ് എന്ന ആ സൗന്ദര്യ ദേവത ..ഞങ്ങളെ നോക്കി പുഞ്ചിരിക്കുന്നു .

            ഇനിയും ഇവിടേക്ക് വരാമെന്ന്  മനസ്സുപറയുന്നു

          ഞങ്ങൾ പുറപ്പെട്ട് കൃത്യം .., നൂറ്റിയിരുപത്  സെക്കന്റുകൾക്ക് ശേഷം .. സ്ഫോടകവസ്തുക്കൾ നിറച്ച റോക്കറ്റ്  .., അതിന്റെ പ്രയാണം ആരംഭിച്ചു . ദൈവത്തിന്റെ അനുഗ്രഹം യാതൊരു പിഴവുകളും ഇല്ലാതെ തന്നെ അത്
 വീനസിന്റെ അന്തരീക്ഷത്തെ ഭേദിച്ച് ലക്ഷ്യസ്ഥാനത്തേക്ക് കുതിച്ചു.

             ഞങ്ങൾ ശൂന്യാകാശത്തിലൂടെയുള്ള ഞങ്ങളുടെ യാത്ര ഭൂമിയെ ലക്ഷ്യമാക്കി തുടർന്നു കൊണ്ടിരുന്നു . ഇനി കാത്തരിപ്പിന്റെ ദിനങ്ങൾ , ഏഴു ദിവസം ..  നൂറ്റി അറുപത്തെട്ടു മണിക്കൂറുകൾ ..,അതാണ് ടാർജറ്റ് ., റാക്കറ്റിലെ ഇന്ധനം തീരുന്നതോടെ  മെർക്കുറിയുടെ ഭ്രമണ പഥത്തിലേക്ക് പ്രവേശിച്ചു കൊണ്ട് ആ സ്ഫോടനം നടക്കും .

             ആ മുഹൂർത്തത്തിനായി കാത്തിരിക്കുക എല്ലാം കൃത്യമാണെങ്കിൽ കൃത്യം നൂറ്റി അറുപത്തിയെട്ടാമത്തെ മണിക്കൂറിൽ ആ ഡിറ്റണേറ്റ് പൊട്ടിത്തെറിക്കും ..,അതൊരു വലിയ സ്ഫോടനത്തിനാണ് തുടക്കമിടുക. അതാണ്  ..ഭൂമിയുടെ ഭാവി നിശ്ചയിക്കുക .

                കാത്തിരിപ്പ് അസഹ്യമാണ് .., എന്നാലും കാത്തിരുന്നേ മതിയാകൂ .., ഇതാണ് അവസാന ലാപ്പ്  ദൈവമേ കാത്തോണേ ..

വിക്ഷേപിച്ച റോക്കറ്റ് .., ശരിയായ രീതിയിൽ തന്നെ അതിന്റെ പ്രവർത്തനങ്ങൾ നടക്കുമോ ?

         ശരിയായ ദിശയിൽ തന്നെ യായിരിക്കുമോ അതിന്റെ സഞ്ചാരം ? ആ സ്ഫോടനം കൃത്യമായ സ്ഥലത്തു  തന്നെയായിരിക്കുമോ നടക്കുക ?

           എല്ലാം വളരെ കൃത്യമായി തന്നെ പരിണമിക്കണം . ചെറിയൊരു   വ്യതിയാനം പോലും , ഈ മിഷന്റെ പരാജയത്തിലായിരിക്കും അവസാനിക്കുക .                ഏയ് ഡേവിഡ് .., ഈ മിഷൻ വിജയകരമായി പൂർത്തിയായി   ഭൂമിയിൽ എത്തിക്കഴഞ്ഞാൽ എന്താണ് ആദ്യം ചെയ്യുക ..?

       ഓ എന്നെ കൊതിപ്പിക്കല്ലേ ജോൺ .. ആദ്യം മൈ ഫേവറേറ്റ് ഫുഡ്   . ബീഫ് റൈസ് വൈനിലും  ക്രഷ്ഡ് പെപ്പറും ചേർത്ത് മാരിനേറ്റ് ചെയ്ത് , കുറച്ച്   ഓറീഗാനോ ആൻഡ്  ബേസിലും അതിനോട് ചേർത്ത് , കൂടെ   റോസ്‌റ്റഡ്‌  ബേബി പൊട്ടറ്റോസ് ആൻഡ് മെക്സിക്കൻ സലാഡ് വിത്ത്  മൈ ഫേവറിറ്റ് മൌണ്ട് എഡൽ സ്റ്റോണും ..,ഓ .., വായിൽ ഇപ്പോൾ തന്നെ വെള്ളം ഊറുന്നു .

   ആൻഡ്   ഡാൻസ് വിത്ത് മിലി ...

             ഹൂ ഈസ് മിലി ...

    ''ഷി ഈസ് മൈ വൈഫ് ജോൺ ''


                 ദെൻ ..?

                                 ഹേയ് ഡേവിഡ്.. നിക്ക് ഈസ്  ഇന്ട്രെസ്റ്റഡ്

            ''നോ ജോൺ ''

 ''യൂ കണ്ടിന്യു മാൻ ''

                            ദെൻ ഗോ ട്ടു ബെഡ് ''

                ഹായ് മാൻ സ്റ്റോപ്പ് ...., തിങ്ക് എബൌട്ട് ..ഗ്രാവിറ്റി  ''

         ഹ ഹാ.,

               ''വാട്ട് എബൌട്ട് യൂ ജോൺ ''

                       ''സെയിം ഡേവിഡ് , നാവിലെ രസമുകുളങ്ങൾ ഇപ്പോഴാണ് തുടിക്കുന്നത് ''
         

               നൂറ്റിഅറുപത്തിയെട്ട് മണിക്കൂറുകൾ ഇതാ കഴിയുന്നു , വെറും അറുപത് സെക്കൻഡുകൾ ..ഞങ്ങളുടെ മുഖങ്ങളെല്ലാം  വലിഞ്ഞു മുറകുന്നു ,   .മുപ്പതു സെക്കന്റ് ..,ഞങ്ങൾ പരസ്പരം നോക്കി പത്ത് സെക്കൻഡ് അഞ്ച് .., നാല് .., മൂന്ന് .., രണ്ട് ..,ഒന്ന് .. പൂജ്യം .

                 സ്കാനറിൽ റോക്കറ്റിന്റെ സ്ഥാനം കൃത്യം , ഇതുവരെ എല്ലാം പെർഫെക്റ്റ് , അടുത്ത സെക്കന്റിൽ ഡിറ്റണേറ്റർ സ്പാർക്കാവും അതിൽ നിന്നും സ്ഫോടനത്തിലേക്ക്.


   
                          നിമിഷങ്ങൾ കടന്നു പോകുന്നു  . പിരിമുറുക്കം അതിന്റെ  പാരമത്യത്തിൽ എത്തിക്കഴിഞ്ഞിരിക്കുന്നു  .

              അത്യാകാംഷയുടെ നിമിഷങ്ങൾ ... ആർക്കും ഒന്നും തന്നെ സംസാരിക്കാൻ കഴയുന്നില്ല .എന്താണ് അത് സംഭവിക്കാത്തത് ...?

                      എവിടെയെങ്കിലും പിഴച്ചോ ..? ഈ മിഷൻ  പരാജയപ്പെടുകയാണോ   ...?

           ഭൂമി എന്ന ഗ്രഹം വാനിഷ് ആവുകയാണോ .?, അതിലെ ജീവജാലങ്ങളെല്ലാം ആത്യന്തികമായ ആ ദുരന്തത്തിലൂടെ കടന്നു പോവുകയാണോ ?

         കോടിക്കണക്കിനു വരുന്ന പ്രാർത്ഥനകൾക്കും , ഞങ്ങളുടെ പ്രയത്നങ്ങൾക്കും ഒരു ഫലവും ഇല്ലാണ്ടായോ .?

                  നിരാശയോടെ ഞാൻ ചോദിച്ചു .

        ''എന്താ  അത് സംഭവിച്ചില്ലേ ..?, '' 

                                  അതിനു മറുപടി പറയാനായി ചാൾസ് വാ തുറന്ന അതേ നിമിഷത്തിൽ തന്നെയാണത് സംഭവിച്ചത്,   ഒരു പ്രകമ്പനം, ഞങ്ങൾ ഒന്നു വിറച്ചു .

  ശൂന്യാകാശം മുഴുവനും ഒന്ന് വിറകൊണ്ടത്പോലെ ഞങ്ങൾക്കനുഭവപ്പെട്ടു .


                ഷട്ടിൽ  നിശ്ചലമായ പോലെ, അടുത്ത നിമിഷം ,

              ഒരു എയർ വേവ് .. ഞങ്ങളുടെ ഷട്ടിലിനെ  അതി ശക്തിയായി   കുലുക്കിക്കളഞ്ഞു.

         അതിനു തുടർച്ചയെന്നോണം .., ഒന്നിനു പുറകെ മറ്റൊന്നായി  കൊടുങ്കാറ്റിനേക്കാൾ ശക്തമായ എയർ വേവ്സുകൾ  അതിനോട് ചേർന്ന് കൂറ്റൻ  തിരമാലകൾ കണക്കെ  പാറകളുടെ വൻശേഖരവും .., അതങ്ങനെ ആർത്തലച്ചു വരുകയാണ് .

             
                            ആ സ്ഫോടനം നടന്നിരിക്കുന്നു  , കണക്കു കൂട്ടലുകളെല്ലാം  ക്രിത്യമായിരുന്നു .

                              അതിന്റെ തുടർച്ചയാണ് ,അതിശക്തിയായ  ഈ എയർ വേവ്‌സുകൾ   അതിന്റെ മർദ്ധത്താൽ  ഞങ്ങളുടെ ഷട്ടിൽ നിന്ന് വിറകൊള്ളുന്നു.

              ഷട്ടിലിന്റെ നിയന്ത്രണം പൂർണ്ണമായും നഷ്ടപ്പെട്ടു കഴിഞ്ഞിരിക്കുന്നു . അത്  ശൂന്യാകാശത്തിൽ ഒരു പമ്പരം കണക്കെ വട്ടം ചുറ്റുന്നു  .

                                     പല ഭാഗങ്ങളിലും നിന്നായി സേഫ്റ്റി അലറാമുകളുടെ ഘോരഘോരമായ മുന്നറിയിപ്പുകൾ .

                       ഒന്നും ചെയ്യാൻ കഴിയുന്നില്ല

                  ഞാൻ വോയ്സ് റെക്കോർഡിംഗിലേക്ക് നോക്കി ഒരേ ഒരു വാചകം മാത്രം ഉച്ചരിച്ചു .

          '' ചരിത്രം നടന്നിരിക്കുന്നു   '' പക്ഷേ ..., എനിക്കത് പൂർത്തിയാക്കാൻ കഴിയുന്നതിനു മുൻപു തന്നെ ,പാറകൾ അടങ്ങിയ അതിശക്തമായ ഒരു  എയർ വേവ്സ് ഞങ്ങളുടെ ഷട്ടിലിനെ അതിനുള്ളിലേക്ക് വലിച്ചെടുത്തു .

                         ഷട്ടിൽ കിടന്ന്  വട്ടം ചുറ്റുന്നു
എന്തൊക്കയോ  വസ്തുക്കൾ ചുറ്റിനും  വന്നിടിക്കുന്നു .

          ആ കൊടുങ്കാറ്റ് കണ്ണഞ്ചിപ്പിക്കുന്ന വേഗതയിൽ ഞങ്ങളെ എങ്ങോട്ടോ വലിച്ചു കൊണ്ടു പോകുന്നു .

         ഈ യാത്ര  ഇതാ ഇവിടെ  തീരുകയാണ് . ഞങ്ങൾ പരസ്പരം നോക്കി . ആ മുഖങ്ങളിൽ ഒന്നും  മരണത്തിന്റെ ഭയമായിരുന്നില്ല, മറിച്ച് .. മിഷന്റെ പര്യവസാനം വിജയകരമായോ, പരാജയമായോ  എന്നറിയാൻ സാധിക്കാത്തത്തിലുള്ള നിരാശയായിരുന്നു  .

                                 ഇത്രയും ചെയ്തതിന്റെ ബാക്കിപത്രമെന്താണ് ? ഈ മിഷൻ വിജയകരമായോ ?, ഉദ്ദേശിച്ച പ്രതിഫലം ഇതിലൂടെ ലഭിച്ചുവോ ? സൂര്യൻ  പിന്തള്ളപ്പെട്ടുവോ ..? ഇതൊന്നും അറിയാൻ  കഴിയാത്തതിലുള്ള കടുത്ത നിരാശ ഞങ്ങളെ വലയം ചെയ്യുകയാണ് .

           എന്തു തന്നെ ആയാലും , കുറച്ചെങ്കിലും വിജയം അതുമൂലം ഉണ്ടായാൽ മതിയായിരുന്നു .

            ഒരു ശ്രമം അത് മാത്രമായിരുന്നു ..,ഈ പരീക്ഷണ ലക്ഷ്യം . എന്നാണെങ്കിൽകൂടി തന്നെയും .., , അതിന്റെ പരിസമാപ്തി .., എന്തായിരുന്നിരിക്കും .. എന്നുള്ള ഉൽക്കണ്ഠ അത് വല്ലാതെ  .., മനസ്സിനെ മഥിച്ചുകൊണ്ടിരിക്കുന്നു .

         പക്ഷേ .., ഇവിടെ ഞങ്ങൾ നിസ്സഹായരാണ് ,  മാനുഷികമായ കഴിവുകൾ    പ്രപഞ്ചത്തിനു മുന്നിൽ ഒന്നുമല്ലാതായി തീരുന്ന അവസ്ഥ.

            അവസാന ശ്രമമെന്ന രീതിയിൽ .., ഞാൻ ചാൾസിനോടായി പറഞ്ഞു .

         ''എല്ലാ എഞ്ചിനുകളും ഒന്ന്  പ്രവർത്തിപ്പിച്ചു നോക്കൂ .''

            പക്ഷേ .., ചാൾസ് നിരാശയോടെ തലയാട്ടി .

           ഞങ്ങളെല്ലാം മാറി മാറി  പരിശ്രമിച്ചുകൊണ്ടേയിരുന്നു . പക്ഷേ , അതെല്ലാം തന്നെ , പ്രഹസനങ്ങൾ ആയി മാറുന്നു .

           ആ എയർ വേവ്സ് ഞങ്ങളേയും  വഹിച്ചു കൊണ്ട് ഗാലക്സിയിലൂടെ പ്രകാശ വേഗതയിൽ  പാഞ്ഞു  കൊണ്ടിരിക്കുന്നു  . പ്രകാശ വേഗതയ

            ഷട്ടിലിന്റെ എല്ലാ പ്രവർത്തനങ്ങളും  ഭാഗീകമായോ , പൂർണ്ണമായോ നിലച്ചു കഴിഞ്ഞിരിക്കുന്നു .

        ദിശ പോലും മനസ്സിലാക്കാൻ സാധിക്കുന്നില്ല .ഞങ്ങൾ അങ്ങിനെ കാറ്റിൽ അകപ്പെട്ട കരിയില കണക്കെ  എങ്ങോട്ടോ പറന്നു പോയിക്കൊണ്ടിരിക്കുന്നു .

       ഇനി ഒരു തിരിച്ചു വരവ് സാദ്ധ്യമല്ല .. അനന്തമായ ഈ ഗാലക്സിയിൽ  എവിടെയോ  നാല് ജീവസ്സറ്റ ശരീരങ്ങളുമായി ഈ ഷട്ടിൽ ഒഴുകി നടക്കും .
അല്ലെങ്കിൽ ഇത്  പൊട്ടിത്തെറിച്ച് ധൂളികളായി ഈ പ്രപഞ്ചത്തിൽ അലിഞ്ഞു  ചേരും .

              ഒരു പക്ഷേ അങ്ങിനെ ആയില്ലെങ്കിൽ , ഞങ്ങളുടെ ഈ മിഷൻ വിജയിച്ചുവെങ്കിൽ   , ഞങ്ങളുടെ ഈ പ്രവർത്തനം ഭൂമിയെ രക്ഷിച്ചിരിക്കുന്നുവെങ്കിൽ  .., തീർച്ചയായും .., ഞങ്ങളെ അന്വേഷിച്ചു ഒരു മിഷൻ വരാതിരിക്കില്ല .

                    ഞങ്ങളുടെ ഈ ഷട്ടിൽ തകർക്കപ്പെട്ടില്ലെങ്കിൽ , ഒരു പക്ഷേ ..,അവർ ഞങ്ങളെ കണ്ടെത്തിക്കഴിഞ്ഞാൽ ., ഈ വൊയ്സ് സിസ്റ്റത്തിൽ കൂടി അവർക്ക് ഞങ്ങളെ മനസ്സിലാക്കാൻ സാധിക്കും .

                           എന്റെ മനസ്സ് ഒരു പാട് സഞ്ചരിക്കുന്നു .

                                       അല്ലെങ്കിലും   അത് സത്യം തന്നെയാണ് ,   മനസ്സു തന്നെയാണ് മുന്നേ സഞ്ചരിക്കുന്നത് .. അതിനെ പിന്തുടരുക എന്നുള്ളതാണ്  കർമ്മവും .

                                          ഇവിടെ ഇനിയൊന്നും ഞങ്ങൾക്ക് ചെയ്യാനില്ല .., ആസന്നമായ വിധിക്കായി കാത്തിരിക്കുക .

         ഒന്ന് പൊരുതി നോക്കാൻ പോലും കഴിയാത്തവിധം നിസ്സഹായത വലയം ചെയ്തിരിക്കുന്നു .

              ഷട്ടിലിന്റെ പ്രവർത്തനങ്ങൾ എല്ലാം തന്നെ നിർജ്ജീവമായിരിക്കുന്നു .

       ഈ എയർവേവ്സ് എവിടെയെങ്കിലും ഞങ്ങളെ കൊണ്ടു ചെന്നെത്തിക്കും, അതിനുമുൻപേ തന്നെ ഇത് തകർന്ന്  പൊടിയായി തീരും .

                            എന്തായാലും  വരാൻ പോകുന്ന ആ വിപത്തിനെ നേരിടാൻ ഞങ്ങൾ കാത്തിരുന്നു .

       എല്ലാ സംവിധാനങ്ങളും വിഛെദിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു , കാലത്തിൽ നിന്ന് സമയം പോലും.

                      ലോകമില്ല ., സമയമില്ല ., കാലമില്ല , ശൂന്യാകാശത്തിലൂടെ ഞങ്ങൾ അങ്ങിനെ ഒഴുകുന്നു .


    ഞാൻ ആ അലറിക്കുതിച്ചു പായുന്ന ആകാശയാനത്തിൽ ഇരുന്നു കൊണ്ട് നക്ഷത്രങ്ങളെ നോക്കി .

               കാലം അങ്ങിനെ പുറകിലോട്ട് ഒഴുകുന്നു , ഒരു കൊച്ചു പയ്യൻ , അവൻ തനിക്കു ലഭിച്ച  ആ വിലകുറഞ്ഞ കളിപ്പാട്ടമായ ബൈനോക്കുലറിലൂടെ  ആകാശത്തെ കാണുന്നു . അതിലൂടെ കാണുന്ന  മങ്ങിയ നിഴൽ പോലെയുള്ള  നക്ഷത്രങ്ങളെ നോക്കി പുഞ്ചിരിക്കുന്നു  .

                                ''മോന് ആരാകാനാണ് ആഗ്രഹം .''?

          ''എനിക്ക് നക്ഷത്രങ്ങളെ തൊടുന്നവനാകണം  ''

      ''അത് എങ്ങിനെയാ മോനെ .., നക്ഷത്രങ്ങളെ തൊടാൻ പറ്റാ ...''?

            ''ഞാൻ വലുതാകുമ്പോ .., വലിയൊരു വണ്ടി കണ്ടുപിടിച്ച് ..,അതിൽ ആകാശത്തിലൂടെ സഞ്ചരിച്ച് .., നക്ഷത്രങ്ങളെ തൊടും , ഞാൻ അപ്പയേയും  കൊണ്ട് പോകാം .''

         അതെ ഞാൻ നക്ഷത്രങ്ങളെ തൊട്ടിരിക്കുന്നു , പക്ഷേ .., അപ്പനെ കൊണ്ടുപോകാൻ കഴിഞ്ഞില്ല .

                             ഇതിലൊരു നക്ഷത്രം അപ്പനായിരിക്കണം .  എങ്കിൽ എന്റെ സ്പർശനം അറിഞ്ഞിരിക്കണം .

          ഷട്ടിൽ വിറകൊള്ളുന്നു , എന്തൊക്കയോ ചുറ്റിലും  വന്നിടിക്കുന്നു, ചില സമയത്ത് പമ്പരം പോലെ വട്ടം കറങ്ങുന്നു  .

            ഉള്ളിൽ മുഴങ്ങിക്കൊണ്ടിരിക്കുന്ന അലറാമുകളുടെ നിലവിളികളെല്ലാം ഏറെക്കുറെ അവസാനിച്ചിരിക്കുന്നു .

          ഒന്നും മനസ്സിലാക്കാൻ പറ്റുന്നില്ല .., ഏതോ ഇരുണ്ട ഗർത്തത്തിലേക്ക് കൂപ്പു കുത്തുന്ന പ്രതീതി.., ചിലപ്പോൾ ചുറ്റിലും വെളിച്ചം .., ചിലപ്പോൾ അഗ്നി .

                           ശാന്തമായ  മനസ്സോടെ  ഞാനൊരു നിമിഷം  കണ്ണുകൾ അടച്ചു തുറന്നു .

                                 ഞങ്ങൾ പരസ്പരം പുഞ്ചിരിച്ചു . ഈ യാത്ര ഇതാ അതിന്റെ അവസാന ഘട്ടത്തിലേക്ക് എത്തിച്ചേർന്നിരിക്കുന്നു . ഇവിടെ ഞങ്ങൾ തീരുകയാണ് ..,ലോകത്തിനു വേണ്ടി ഞങ്ങൾ ബലിയർപ്പിക്കപ്പെടുന്നു .

              രാജ്യത്തിന്‌ വേണ്ടി ബലിയർപ്പിക്കപ്പെട്ടാൽ അവൻ രക്തസാക്ഷി  അപ്പോൾ ഈ ലോകത്തിനു മുഴുവൻ വേണ്ടിയാണെങ്കിൽതന്നെയോ.?

             ഈ ശൂന്യാകാശത്തിൽ നിന്ന് നോക്കുമ്പോൾ  ഒരു ഉരുണ്ട ഗോളം, മനുഷ്യർ ആ ഗോളത്തെ വെട്ടിമുറിച്ച് സ്വന്തമാക്കി  , എന്നാൽ ഇപ്പോൾ ?, അക്രമങ്ങളും , അനീതികളും, യുദ്ധങ്ങളും , വെറുപ്പും, വിധ്വേക്ഷവും നിറഞ്ഞ  അതിന്റെ അവസ്ഥ എന്തായിരിക്കും  അറിയില്ല , അതിനുള്ള മാർഗ്ഗവുമില്ല .

          പക്ഷേ ഞങ്ങളുടെ യാത്ര  ഇവിടെ തീരുകയാണ് .

                              ഞാൻ വീണ്ടും കണ്ണുകൾ അടച്ചു ..,ഇപ്പോൾ ആ ഗന്ധം എന്നെ വലയം ചെയ്യുന്നു .. ആ  സ്പർശനം  എനിക്ക് തിരിച്ചറിയാനാകുന്നു .. ആ സാമീപ്യം എന്റെ ഹൃദയത്തെ തൊടുന്നു .., ആദ്യമായി കണ്ടനിമിഷം , എന്റെ ലോകം അതിനു ചുറ്റുമായി ..,മറ്റുള്ളതൊന്നും ഞാനറിയുന്നില്ല .

              എന്തോ ഒരു വസ്തു ഊക്കൊടെ ഷട്ടിലിൽ വന്നിടിച്ച പോലെ , ഞങ്ങൾ ഒന്ന്  വട്ടം കറങ്ങി .., പിന്നെ ഒന്നും മനസ്സിലാക്കാൻ കഴിയുന്നില്ല ..


                                                    ***********************