മിഠായി സതീശൻ
ഏറു കൊണ്ട പട്ടി കരയുന്ന പോലെ, ആരുടെതാന്ന് കൃത്യമായി മനസ്സിലാവുന്നില്ലെങ്കിലും നല്ല കേട്ടു പരിചയമുള്ള സ്വരം , .
പ്രേക്ഷിതൻ സുകുവാ ഓടി വന്നത് പറഞ്ഞത് .
അയ്യോ .. നമ്മുടെ അവറാൻ ചേട്ടനെ ആരോ തല്ലുന്നു ..
ഞങ്ങളുടെ ഗ്രാമത്തിന്റെ പൂരമാണ് അന്ന് അതിന്റെ ആഘോഷം എല്ലാവരുടെ മുഖത്തും, അതിലുപരി ശരീരത്തിലും പ്രതിഫലിച്ചിരുന്നു. ഒരുമാതിരി എല്ലാവരും തന്നെ നല്ല ഫിറ്റായിട്ടാ നടക്കുന്നത്. പെയിന്റടിക്കാരൻ വാസു , വറീതിന്റെ ഷാപ്പീന്ന് രണ്ടുകുപ്പി കള്ളും അടിച്ചോണ്ടു വന്ന് ബാന്റുമേളം നോക്കി കടത്തിണ്ണയിലിരിപ്പുണ്ട്.

പെട്ടെന്നാ, അയ്യോ ..ന്നൊരു നിലവിളി എല്ലാവരും കേട്ടത് തിണ്ണയിലിരുന്ന വാസു താഴെ വീണുകിടപ്പുണ്ട്. ബാന്റുമേളം ആസ്വദിച്ച് പാവം ഉറങ്ങിപ്പോയതാ കട്ടിലിലാ കിടക്കുന്നതെന്ന വിചാരത്തില് ഒന്ന് തിരിഞ്ഞു കിടന്നതായിരുന്നു നേരെ താഴോട്ടാ പോന്നത്.
ആ ദേഷ്യം വാസു തിണ്ണയോട് തീർത്തു.
നായിന്റെ മോനേ... തട്ടിയിടുന്നോ ന്നും ചോദിച്ചോണ്ട് തിണ്ണക്കിട്ട് രണ്ടു ചവിട്ടും കൊടുത്തിട്ടാ വാസു പോയത്.

മീൻകാരൻ മമ്മദിന്റെ നായ രാജു പൂരം കാണാൻ നിപ്പുണ്ടായിരുന്നു. നായിന്റെ മോനേന്നുള്ള വിളിയും ചവിട്ടും കണ്ടതോടെ ആ പാവം ജീവനും കൊണ്ടോടി. താൻ ആരെ തട്ടിയിട്ടൂന്ന് ആലോചിച്ച് ആ പാവത്തിന് ഒരെത്തും പിടിയും കിട്ടിയില്ല. ഏതായാലും പോകുന്നതാ നല്ലത് പൂരം അടുത്തകൊല്ലമായാലും കാണാം.
ചായക്കടക്കാരൻ പാക്കരൻ ചേട്ടൻ നന്നായി ആടുന്നുണ്ട്. അല്ലെങ്കിലേ പാക്കരൻ ചേട്ടന് നടക്കുമ്പോ ചെറുതായിട്ടൊരു ആട്ടമുള്ളതാ, വലിവിന്റെ അസുഖമുള്ള കാരണാന്നാ പാക്കരൻ ചേട്ടൻ പറയാറ്. ഇപ്പൊ രണ്ടും കൂടി ചേർന്ന്, ഒരു മാതിരി നന്നായിത്തന്നെ പാക്കരൻ ചേട്ടൻ ആടുന്നുണ്ട്. പക്ഷേ ആരുമത് അറിയാണ്ടിരിക്കാൻ കൊട്ടിന്റെ താളത്തിനൊത്ത് ഡാൻസ് കളിക്കുന്ന പോലെ കൈയ്യോണ്ട് താളം പിടിച്ചിട്ടാ നടക്കുന്നത്. ആൾക്കാര് കാണുമ്പോ പാക്കരൻ ചേട്ടൻ ഡാൻസ് കളിക്കാന്നേ വിചാരിക്കത്തുള്ളൂ .

അതിന്റെ എടേക്കൂടെ.., കാണുന്ന എല്ലാവരേം നോക്കി പാക്കരൻ ചേട്ടൻ ചിരിക്കുന്നുമുണ്ട്. സത്യത്തിലത് പാക്കരൻ ചേട്ടൻ ചിരിക്കുന്നതല്ല, പാക്കരൻ ചേട്ടന്റെ ഉള്ളീ കിടക്കുന്ന കള്ള് പാക്കരൻ ചേട്ടനെക്കൊണ്ട് ചിരിപ്പിക്കുന്നതാ .
പാക്കരൻ ചേട്ടന്റെ കൂടെ പ്രേക്ഷിതൻ സുകുവുമുണ്ട്, സുകുവും നന്നായി മോന്തിയിട്ടുണ്ടെന്ന് ആ നടത്തം കണ്ടാത്തന്നെ അറിയാം .
അങ്ങനെ ചിരിച്ച്, ചിരിച്ച് പോകുന്നതിന്റെ ഇടയിലാ പറ്റു കാശു തരാനുള്ള ബ്രോക്കർ വേണുവിനെ കണ്ടത്. അപ്പോഴും പാക്കരൻ ചേട്ടൻ ചിരിച്ചു സത്യത്തിലത് വേണുവിനെ മനസ്സിലാവാതെ ചിരിച്ചതായിരുന്നു .

പാക്കരൻ ചേട്ടന്റെ ആ സിനിമാസ്കോപ്പ് ചിരി കണ്ടതോടെ വേണുവിന് അതിലേറേ സന്തോഷം. പാക്കരൻ ചേട്ടനെല്ലാം മറന്നിരിക്കുന്നു അതുകൊണ്ടായിരിക്കാം തന്നെ നോക്കി ചിരിച്ചത് .
തലേദിവസം പാക്കരൻ ചേട്ടന്റെ ചായക്കടയിൽ വെച്ച് പറ്റിന്റെ കാര്യോം പറഞ്ഞ് രണ്ടുപേരും നല്ല വഴക്കായിതായിരുന്നു. കടേലിക്ക് വന്ന വേണുവിന്റെ അടുത്ത് പറ്റുകാശ് തീർത്താലേ ഇനി ചായ തരത്തുള്ളൂവെന്ന് പാക്കരൻ ചേട്ടൻ കട്ടായം പറയേം ചെയ്തു.
എന്റെ ചേട്ടാ ഞാനിന്ന് മുഴുവൻ പറ്റും തന്നു തീർത്തീട്ടെ പോകത്തുള്ളൂ.
എടാ, എനിക്ക് നിന്നെ വിശ്വാസമില്ലാ, നീ ആദ്യം പറ്റു തീർക്ക് എന്നിട്ട് ചായ കുടിച്ചാ മതി .
ഇത് കണ്ടോന്നും ചോദിച്ച് വേണു ട്രൗസറിന്റെ പോക്കറ്റിന്ന് പേഴ്‌സെടുത്ത്, പാക്കരൻ ചേട്ടനെ കാണിച്ചു. അത് മുഴുവൻ കാശാണെന്നും പറഞ്ഞാ എടുത്ത് കാണിച്ചത്. ഗർഭിണികളുടെ വയറു പോലെ വീർത്തിരിക്കുന്ന ആ പേഴ്‌സ് കണ്ടതോടെ പാക്കരൻ ചേട്ടന്റെ കണ്ണ് മഞ്ഞളിച്ചു.

അന്ന് വേണു രണ്ടുകുറ്റി പുട്ടും, രണ്ടു മുട്ടക്കറിയും, പിന്നെ ഒരു ഏത്തപ്പഴവും ചേർത്താ പൂശിയത് . വേണുവിന്റെ ആ തീറ്റ കണ്ട് ചായ കുടിക്കാൻ വന്ന തമിഴൻ മുരുകൻ വാ പൊളിച്ചിരുന്നു . ഏതായാലും ഇന്ന് മുഴുവൻ കാശും കിട്ടൂന്നുള്ള വിശ്വാസത്തില് പാക്കരൻ ചേട്ടനും നന്നായി വിളമ്പിക്കൊടുത്തു.
തീറ്റ കഴിഞ്ഞ് പേഴ്സ് തുറന്ന വേണുവിന്റെ മുഖം പുട്ട് പോലെ വിളറി. വേണുവിന്റെ മുഖം വിളറുന്ന കണ്ടതോടെ പാക്കരൻ ചേട്ടന്റെ മുഖവും വിളറി. പേഴ്സില് മുഴുവൻ കടലാസ്സു കഷ്നങ്ങള് അടക്കി വെച്ചേക്കണതാന്ന് പാക്കരൻ ചേട്ടന് അപ്പോഴാ മനസ്സിലായത്.
എവിടെ എന്റെ അഞ്ഞൂറു രൂപാ ? എവിടെ എന്റെ അഞ്ഞൂറു രൂപാ ? കണ്ണും മിഴിച്ചു നിന്ന പാക്കരൻ ചേട്ടനോടാ വേണുവത് ചോദിച്ചത്
എന്നോടാണോ ചോദിക്കുന്നത് ?
സത്യമായിട്ടും ഞാൻ വെച്ചതാ ചേട്ടാ.
സത്യമായിട്ടും ഞാൻ വെച്ചതാ ചേട്ടാ.
എന്നിട്ടാ അഞ്ഞൂറ് പേഴ്സിന്നിറങ്ങിപ്പോയോ ? വേണോ നിന്റെ വിളച്ചിലൊന്നും എന്റടുത്ത് വേണ്ടാ, മര്യാദക്ക് കാശ് വെച്ചിട്ട് പോടാ നായിന്റെ മോനേ.
എന്റെ ചേട്ടാ പേഴ്സ് മാറിപ്പോയതാ ഞാനിപ്പോ കാശെടുത്തിട്ട് വരാട്ടാ .
അത് സമ്മതിക്കാതെ പാക്കരൻ ചേട്ടനും നിവൃത്തിയില്ലായിരുന്നു. ഏതായാലും തിന്ന പുട്ടും, മുട്ടയും തിരിച്ച് കിട്ടത്തില്ല. ആ നേന്ത്രപ്പഴമെങ്കിലും കൊടുക്കാതിരിക്കായിരുന്നു.

വേണ്ടാ, വേണ്ടാന്ന് വേണു പറഞ്ഞിട്ടും പാക്കരൻ ചേട്ടൻ നിർബന്ധിച്ച് കൊടുത്തതായിരുന്നു ആ നേന്ത്രപ്പഴം.
തനിക്ക് അങ്ങനെത്തന്നെ വേണടോന്നും പറഞ്ഞ് നേന്ത്രപ്പഴത്തിന്റെ തൊലി താഴേക്കിടപ്പുണ്ട് മര്യാദക്ക് ഞാനാ കൊലയിൽ തൂങ്ങിക്കിടന്നതാ.
ഞാനിപ്പോ കാശെടുത്തിട്ട് വരാന്നും പറഞ്ഞ് മുങ്ങിയ വേണുവിനെ പിന്നെ ഇപ്പോഴാ കാണുന്നത് .
എന്റെ പറ്റു കാശ് എവിടേടാ ചെറ്റേ ന്നും ചോദിച്ചോണ്ട് പാക്കരൻ ചേട്ടൻ വേണൂന്റെ കരണക്കുറ്റി നോക്കി ഒറ്റ പൂശാ . നിന്നനില്പില് വേണുവൊന്ന് വട്ടം കറങ്ങി അടിയുടെ ഊക്കില് പാക്കരൻ ചേട്ടനും ഒന്ന് വട്ടം കറങ്ങിവന്നു. ചിരിച്ചോണ്ട് വന്ന വേണു അതോടെ എല്ലാവരേം നോക്കി ഒറ്റ കരച്ചില് .

അടി കിട്ടയതോടെ , പാക്കരൻ ചേട്ടൻ തന്നെ നോക്കി ചിരിച്ചതായിരുന്നില്ലെന്ന് വേണൂന് മനസ്സിലായി . അടി പറ്റിലേക്ക് വരവു വെച്ചോളാൻ പറഞ്ഞ് ചെകിടും തിരുമ്മി വേണു പോയി . എന്നാ ഇതുകൂടി പിടിച്ചോളാൻ പറഞ്ഞ് പാക്കരൻ ചേട്ടൻ പിന്നാലെ ചെന്നതാ. പക്ഷെ, വേണു ഓടി, പാക്കരൻ ചേട്ടനും ഓടാൻ നോക്കിയതാ പക്ഷേ പാക്കരൻ ചേട്ടന്റെ ഉള്ളിലുള്ള വലിവ് പാക്കരൻ ചേട്ടനെ പിടിച്ചു നിറുത്തി, ആവശ്യമില്ലാത്ത പണിക്ക് പോവണ്ടാ പാക്കരാന്നും പറഞ്ഞ്.
ഈ സമയത്താ എഴുന്നിള്ളിക്കാൻ കൊണ്ടു വന്ന ചേലക്കര ശങ്കരൻ ഇടഞ്ഞൂന്നും പറഞ്ഞ് ആരോ ഓളിയിട്ടത് അത് കേട്ടതോടു കൂടി വലിവ് പാക്കരൻ ചേട്ടനേം കൊണ്ടോടി .

പൂരപ്പറമ്പിലാകെ ബഹളമയം , ചേലക്കര ശങ്കരനാണെങ്കി തലയിട്ട് അങ്ങോട്ടുമിങ്ങോട്ടും ആട്ടുന്നുണ്ട് .
പാപ്പാനെവിടെ ?.
ഒന്നാം പാപ്പാൻ രാവുണ്ണിനെ അവിടെയെങ്ങും കാണുന്നില്ല. രണ്ടാം പാപ്പാൻ മൊയ്തൂനെ ഏല്പിച്ച് രണ്ടെണ്ണം അടിക്കാൻ പോയതായിരുന്നു രാവുണ്ണി . മൊയ്തുവാണെങ്കി ആകെ പേടിച്ച് വിറച്ച് അപ്പുറത്ത് നിപ്പുണ്ട്. ആദ്യമായിട്ടാ ആന ഇടയുന്നത് പാവം കാണുന്നത്. ആനക്കോലും പിടിച്ചാ മൊയ്‌തുവിന്റെ നിൽപ്പെങ്കിലും, സത്യത്തിലാ ആനക്കോലാ മൊയ്തുനെ താങ്ങി നിറുത്തുന്നത്.
മെമ്പറ് സുകേശൻ ആനപ്പുറത്തിരുന്ന് കരയുന്നുണ്ട്. സുകേശൻ വല്യ ആനക്കമ്പക്കാരനാ എവിടെ ആനേനെ കണ്ടാലും അതിനെ തൊട്ടും തലോടിയും നിൽക്കും. മൊയ്തൂന് അമ്പതു രൂപാ കൈക്കൂലി കൊടുത്തിട്ടാ സുകേശൻ ആനപ്പുറത്ത് കയറീത് അതോടെയാ ശങ്കരന്റെ പരാക്രമം തുടങ്ങീത്. ചിലപ്പോ കൈക്കൂലി കൊടുത്തത് ശങ്കരന് ഇഷ്ട്ടപ്പെട്ടീട്ടുണ്ടാവില്ല .
പാപ്പാനേ വിളിക്ക്..., പാപ്പാനെ വിളിക്ക്.. ന്ന് എല്ലാവരും കിടന്ന് അലമുറയിടുന്നുണ്ട് . മൊയ്തുവാണെങ്കീ ആകെ പേടിച്ചു വിറച്ച് കുന്തം വിഴുങ്ങിയ പോലെ നിൽപ്പുണ്ട്. ആന ഇടഞ്ഞതോടെ പാതി ജീവൻ പോയിട്ടാ ആ പാവം നിൽക്കണത്. എല്ലാവരേക്കാളും മുന്നേ, തന്നെ ചവിട്ടിക്കൊല്ലുമോയെന്നുള്ള പേടിയിൽ മൊയ്തു കരയുന്നുമുണ്ട് .
എടോ പാപ്പാനേ... എന്തെങ്കിലും ചെയ്യെന്ന്.., മൊയ്തൂനെ നോക്കി എല്ലാവരും ഓളിയിടുന്നു . എന്തെങ്കിലും ചെയ്യാൻ പോയിട്ട് ഒന്നനങ്ങാൻ പോലും പറ്റാതെയാ മൊയ്തു നിൽക്കുന്നത്. കാലുകളെങ്കിലും അനങ്ങിക്കിട്ടിയിരുന്നെങ്കി പൂരപ്പറമ്പ് വിട്ട് ഓടാമായിരുന്നു.

എന്റെ ദേവിയേ .., ദേവിയേ ന്നും വിളിച്ച് സുകേശൻ ആനപ്പുറത്തിരുന്ന് വാവിട്ട് കരയുന്നുണ്ട്. ഞാൻ കേറാൻ വേണ്ടി കാത്തിരിക്കായിരുന്നോ എന്റെ ദേവിയേ..? സുകേശന്റെയാ പരിഭവം പറച്ചിൽ കേട്ട് ദേവിക്ക് വരെ സങ്കടം വന്നു .
ആ സമയത്തെന്ന്യായിരുന്നു മദം അതിന്റെ പാരമത്യത്തിൽ എത്തിയെന്നു കാണിക്കാൻ ശങ്കരനൊന്ന് ചിന്നം വിളിച്ചത്. അതോടെ മൊയ്തു അടപടലം ഞെട്ടുകയും മൊയ്തൂന്റെ കാലുകൾ ഭൂമിയിൽ നിന്നും റിലീസാവുകയും , ആ കാലുകൾ മൊയ്‌തുനേം കൊണ്ടു പായുകയും ചെയ്തു .
രണ്ടാൾ പൊക്കമുള്ള അമ്പലപ്പറമ്പിന്റെ മതിൽ പുഷ്പ്പം പോലെ ചാടിക്കടന്നാണ് മൊയ്തു ഓടിയത്.
ആനയുടെ ചിന്നം വിളി കേട്ടതോടെ പേടിച്ചിരണ്ട സുകേശൻ ആനപ്പുറത്തിരുന്ന് മുള്ളി, അതൊരു നിലക്കാത്ത പ്രവാഹമായിരുന്നു.

ആന തന്നെ പിടിച്ചു തിന്നുമോന്നായിരുന്നു സുകേശന്റെ പേടി.
ആനക്ക് മദം പൊട്ടിന്നാ തോന്നണേ.., ദേ കണ്ടില്ലേ വെള്ളം ഒഴുകണത് ?
ഗൾഫ്‌കാരൻ ഭാസ്കരേട്ടനായിരുന്നു വിറച്ചോണ്ടത് പറഞ്ഞത്.
അത് സുകേശൻ പേടിച്ച് മൂത്രമൊഴിച്ചതാ ഭാസ്കരാ.

അവനിതിന്റെ വല്ല ആവശ്യവുമുണ്ടോ ?
ആരെങ്കിലും പോയി പാപ്പാനേ വിളിച്ചോണ്ട് വായോ, ഇല്ലെങ്കിലവൻ ആനപ്പുറം മുഴുവൻ വൃത്തികേടാക്കും എഴുന്നിള്ളിക്കാൻ കൊണ്ടുവന്ന ആനയാ .
ഈ സമയത്താ ആരോ പറഞ്ഞത് , പാപ്പാൻ രാവുണ്ണി നമ്മടെ വറീതിന്റെ കള്ളു ഷാപ്പിലുണ്ടെന്ന്.
പ്രേക്ഷിതൻ സുകു സൈക്കിളില് പറന്നിട്ടാ ഷാപ്പിലേക്ക് പോയത്.
എന്റെ രാവുണ്ണിയേട്ടാ ആനയവിടെ മദം പൊട്ടി നിക്കണൂ..
എന്റെ സുകുവേ ഞാനിതൊന്ന് തീർത്തിട്ട് വരാടാ..,
ചേട്ടാ അതൊക്കെ പിന്നെ തീർക്കാം, സുകേശൻ അവിടെയിരുന്ന് വാവിട്ട് കരയാ.
ആയ് , ശങ്കരന് മദം പൊട്ടിയതിന് സുകേശനെന്തിനാ കരയണേ ?
എന്റെ ചേട്ടാ സുകേശൻ ആനപ്പുറത്തിരിക്കാണ്.
ആയ്.. അവനെയാരാ ആനപ്പുറത്ത് കയറ്റിത് നമ്മുടെ മൊയ്‌തുവില്ലേ അവിടെ.
മൊയ്തൂനെ കാണാനില്ല ...
മൊയ്തു അന്നോടിയ ഓട്ടം ആനയില്ലാത്ത നാടുവരേക്കും ഓടി.
രാവുണ്ണിയെ കണ്ടതോടെ ശങ്കരൻ അടങ്ങി. മദം പൊട്ടിയതൊന്നുമല്ല ഇത് ശങ്കരന്റെ തമാശയാന്നാ രാവുണ്ണി പറഞ്ഞത്, ഇടക്കിടക്ക് ഇങ്ങനെ കാട്ടാറുണ്ടത്രെ .

അത് കേട്ട് സുകേശൻ കരഞ്ഞു, ഇത്തരം തമാശ സുകേശൻ ആദ്യമായിട്ടാണ് കാണുന്നത്. പാവത്തിന്റെ വിറയൽ അപ്പോഴും മാറിയിട്ടുണ്ടായിരുന്നില്ല.
ആനപ്പുറം മുഴുവൻ വൃത്തി കേടാക്കിയിട്ടാ സുകേശൻ ഇറങ്ങീത്. ഭാഗ്യത്തിന് ശങ്കരനത് അറിഞ്ഞില്ല അല്ലെങ്കീ സുകേശനെ ചവിട്ടി കൊന്നേനേ . രാവുണ്ണി, ശങ്കരനെ മൂന്നു മണിക്കൂറോളം വെള്ളത്തീ കിടത്തിയിട്ടാ വൃത്തിയാക്കിയെടുത്തത്.
അതോടെ സുകേശന്റെ ആനഭ്രമം തീർന്നു കിട്ടി. ഇപ്പൊ ആനാന്ന് കേട്ടാലേ സുകേശന് പനി വരും. സുകേശൻ വരുന്നുണ്ടെന്ന് കേട്ടാ ആനകളും വഴിമാറിപ്പോവും.
എന്റെ ക്‌ളാസ്സ് മേറ്റ് ശിവനും, പൂരപ്പറമ്പിൽ എന്റെ കൂടെയുണ്ട്. അവനും ചെറുതായി ഫിറ്റാ. അവന്റെ അച്ഛൻ സുധാകരേട്ടൻ കൊടുത്തതാന്നാ പറഞ്ഞേ. പക്ഷേ അവൻ സുധാരേട്ടൻ കൊണ്ടുവന്ന് വെച്ചതീന്ന് കട്ടെടുത്ത് കുടിച്ചതാ, എന്നിട്ട് അറിയാതിരിക്കാൻ അതില് വെള്ളം ഒഴിച്ചുവെച്ചു . സുധാകരേട്ടൻ വന്ന് കട്ടക്ക് രണ്ട് ഗ്ലാസ്സ് മോന്തിയിട്ടും ഒന്നും ആവുന്നില്ല. പാവം വെള്ളത്തിലാ വെള്ളം ഒഴിച്ച് അടിച്ചോണ്ടിരുന്നത് . ആ റപ്പായീനെ ഇന്ന് ഞാൻ കൊല്ലൂന്നും പറഞ്ഞ് വാറ്റുകാരൻ റപ്പായിയുടെ അടുത്തേക്ക് സൈക്കിളുമെടുത്ത് പാഞ്ഞിട്ടാ സുധാരേട്ടൻ പോയത്. പൂരം ആയ കാരണം ഇല്ലാത്ത കാശും കൊടുത്ത് വാങ്ങീതാന്ന് സുധാകരേട്ടൻ വിളിച്ചു പറയുന്നുമുണ്ടായിരുന്നു .
സംഗതി, ശിവൻ എന്റെ ക്‌ളാസ്സ്മേറ്റൊക്കെയാണെങ്കിലും ശരീരം കൊണ്ടും വയസ്സുകൊണ്ടും ഡിഗ്രിക്ക് പഠിക്കുന്ന ആളാന്നേ കണ്ടാ തോന്നൂ . എല്ലാ ക്ലാസ്സിലും ഒന്നും, രണ്ടും കൊല്ലമൊക്കെ തോറ്റിട്ടാ ശിവൻ വരാറ്. അത്രേം അത്മബന്ധം ഓരോ ക്ലാസ്സുമായിട്ട് അവൻ പുലർത്താറുണ്ട് . നന്നായി പഠിക്കായിരുന്നെങ്കീ ഇപ്പോ ഏതെങ്കിലും ജോലിക്ക് പോവണ്ടോനാന്നാ പീതാംബരൻ മാഷ് ഇടക്കിടക്ക് പറയാറ്.
ഞങ്ങടെ സ്‌കൂളിലെ മാഷുമാരുടെ ഒരേ ഒരു തലവേദന ശിവനാ. ഹെഡ്മാഷ് തന്നെ പറഞ്ഞേക്കണത്, എങ്ങിനെയെങ്കിലും ആ മാരണത്തെ ഒന്ന് ജയിപ്പിച്ച് വിടാനാ. പക്ഷേ എങ്ങനെ മാർക്ക് കൊടുത്തിട്ടും ശിവൻ ജയിക്കത്തില്ല കാരണം എന്തോരം മാർക്ക് കൊടുത്താലും ജയിക്കാനുള്ളത് ആവത്തില്ലയെന്നുള്ളതാണ് സത്യം .

ജയിപ്പിക്കാന്ന് വെച്ചാ എന്തെങ്കിലും എഴുതേണ്ടേ മാഷേ ..? വെറുതേ പേപ്പറില് മാർക്കിട്ട് കൊടുക്കാൻ പറ്റോന്നാ നളിനി ടീച്ചറ് ഒരു പ്രാവശ്യം ഹെഡ് മാഷിനോട് ചോദിച്ചത് . ശിവന്റെ ഉത്തരപേപ്പറ് കണ്ടപ്പോ ടീച്ചർ ആദ്യം വിചാരിച്ചത് സംസ്കൃതം ക്ലാസ്സിലെ ഏതോ കുട്ടിയുടേതാന്നാ. പിന്നെ സംശയം തോന്നീട്ട് ഒന്നുകൂടി നോക്കിയപ്പോഴാ ആളെ മനസ്സിലായത് .., പാവം ടീച്ചർ ഒരു ദിവസം മുഴുവനും ഇരുന്നിട്ടും ഒരക്ഷരം പോലും വായിക്കാൻ പറ്റാണ്ട് കരഞ്ഞു അവസാനം പീതാംബരൻ മാഷാ പറഞ്ഞേ..,
എന്റെ ടീച്ചറേ അവന്റെ പേപ്പറ് നോക്കീട്ട് വെറുതേ പ്രാന്ത് വരത്തണ്ടാ. ഉത്തരത്തിന്റെ ഒന്നോ രണ്ടോ വാക്ക് എവിടെയെങ്കിലും കണ്ടാ വല്ല മാർക്കും കൊടുത്തേക്ക്ന്ന് .
ശിവന്റെ പേപ്പറില് ഒറ്റ ഉത്തരം പോലും ശരിയായി ഉണ്ടാവാത്ത കാരണം പലപ്പോഴും മാഷെന്നെ ഒന്നോ രണ്ടോ ഉത്തരം എഴുതിവെച്ചിട്ട് അതിനു മാർക്കിട്ടു കൊടുക്കാറാ പതിവ് .
എനിക്കെന്താ മാഷേ മാർക്ക് കുറഞ്ഞല്ലോന്നും ചോദിച്ച് ശിവൻ പലപ്രാവശ്യം പീതാംബരൻ മാഷിന്റെ അടുത്ത് വഴക്കിന് പോയിട്ടുള്ളതാ. പാവം മാഷ് സ്വന്തം തലേലെന്നെ രണ്ടിടി ഇടിച്ചിട്ടാ ആ വിഷമം മാറ്റാറ്.
ഇതൊക്കെയാണെങ്കിലും വല്യ വല്യ ആഗ്രഹങ്ങളാ ശിവന്. എന്താവാനാ ആഗ്രഹം ന്ന് ചോദിച്ചാ ഐ പി എസ് കാരനാവണന്നാ ശിവൻ പറയാറ് . ശിവന്റെ അച്ഛൻ സുധാകരേട്ടനും ശിവൻ ഐ പി എസ് കാരനാവണതാ ഇഷ്ടം.
എല്ലാ സിനിമാ നടന്മാരുടേയും പോലീസ് വേഷത്തിലുള്ള ഫോട്ടോകള് ശിവന്റെ വീട്ടിലുണ്ട് .
ഇന്ന് പൂരായ കാരണം ,ശിവന്റെ അച്ഛൻ എനിക്കും എന്തെങ്കിലുമൊക്കെ തരൂന്നും കരുതി ഞാനും അവിടെയൊക്കെ കുറേനേരം ചുറ്റിപറ്റി നിന്നതാ, പക്ഷേ തന്നില്ല . ഞാൻ ശിവനെ കണ്ണോണ്ട് കാണിക്കേം ചെയ്തു. എനിക്കും തരാൻ പറയാൻ പക്ഷേ അവനത് കാണാത്ത പോലെ നിന്നു.

അപ്പളാ അവന്റെ അച്ഛൻ കുപ്പീം കൊണ്ട് വെടിച്ചില്ല് പോലെ പുറത്തേക്ക് പാഞ്ഞു പോയത് . ഞാനാദ്യം വിചാരിച്ചത് എനിക്ക് തരാതിരിക്കാനാ അങ്ങേര് കുപ്പീം കൊണ്ട് പോയേന്നാ .
പെരുന്നാള് വരട്ടെ ഒരു തുള്ളി പോലും ഞാൻ കൊടുക്കത്തില്ല.
ചാരായത്തില് അപ്പടി വെള്ളമാണെന്നും പറഞ്ഞ് റപ്പായീനെ തല്ലാൻ പോയതാ സുധാകരേട്ടൻ . ഇപ്പൊ എനിക്ക് മനസ്സിലായി ശിവൻ എങ്ങിന്യാ ഫിറ്റായേക്കണേന്ന് .
പാവം റപ്പായി മനസ്സാ വാചാ അറിയാത്ത കാര്യത്തിനാ തല്ലു കൊള്ളാൻ പോണത് .
അവറാൻ ചേട്ടന്റെ ഓളി കേട്ട് ഞങ്ങളെല്ലാവരും ഓടിച്ചെന്നു നോക്കുമ്പോ, അവറാൻ ചേട്ടൻ പമ്പരം പോലെ നിന്ന് കറങ്ങുന്നുണ്ട് . ഏതോ കളരി മുറ കാണിക്കാന്നാ ഞങ്ങളാദ്യം വിചാരിച്ചത്. അവറാൻ ചേട്ടനാണെങ്കീ പഴേ കളരിയാ, ചൂണ്ടാണി മർമ്മമൊക്കെ അറിയാവുന്ന ആളാ. ഒരാളെ നോക്കി ചൂണ്ടിക്കഴിഞ്ഞാ അയാള് അങ്ങനെത്തന്നെ നിക്കൂത്രെ. ശിവനാ എന്നോടിത് പറഞ്ഞത് അത് പഠിക്കാൻ വേണ്ടി ഞാൻ കുറെ കള്ള് അവറാൻ ചേട്ടന് വാങ്ങിക്കൊടുത്തീട്ടുള്ളതാ . ഈ ചൂണ്ടാണി മർമ്മം പഠിച്ചു കഴിഞ്ഞിട്ടു വേണം എനിക്ക് ജിമ്മൻ കുമാറിനെ പോയി ഇടിക്കാനെന്നും പറഞ്ഞായിരുന്നൂവത്.
കുമാറ് ജിമ്മെടുക്കുമ്പോഴായിരിക്കും ഞാൻ ചൂണ്ടാണി മർമ്മം കാണിക്കാ. അനങ്ങാൻ പറ്റാണ്ട് നിൽക്കണ കുമാറിനെ എന്തോരം വേണെങ്കിലും ഇടിക്കാലോ ?. ജിമ്മൻ കുമാറിന് എപ്പോഴും എന്നെ കാണുമ്പോ ഒരു പുച്ഛാ.

ഞാൻ ആദ്യം കുമാറിന്റെ അടുത്താ ജിമ്മിന് പോയത്. അർണോൾഡിന്റെ പടം കണ്ടപ്പൊ, എനിക്ക് അർണോൾഡ് ആവണന്നും പറഞ്ഞാ ജിമ്മിന് ചേർന്നത് . ഞാൻ വിചാരിച്ചെ ഏതാണ്ട് ആറു മാസം കൊണ്ടൊക്കെ അർണോൾഡാവാന്നാ ഞാനത് ജിമ്മൻ കുമാറിനോട് ചോദിക്കേം ചെയ്തു കുമാറ് പറഞ്ഞത് ഒരു മാസം കൊണ്ടെന്നെ, എന്നെ അർണോൾഡ് ആക്കിത്തരാന്നാ.
സംഗതിയത് കുമാറെന്നെ ഒന്ന് ആക്കിയതായിരിന്നു, പക്ഷേ അപ്പോഴെനിക്കത് മനസ്സിലായില്ല.
ആ സമയത്താ ജാക്കി ചാന്റെ പടം കണ്ടിട്ട് എനിക്ക് ജാക്കിചാനാവണന്ന് തോന്നീത് . അതോടെ അർണോൾഡിനെ ഒരു മൂലക്കിരുത്തിയിട്ട് ഞാൻ ജാക്കി ചാനാവാൻ തമ്പി മാഷ്ടെ അടുത്ത് കരാട്ടെ പഠിക്കാൻ പോയി .
അമ്മയറിയാതെ, തേങ്ങേടെ കാശ് അവറാൻ ചേട്ടന്റെ അടുത്തൂന്ന് അഡ്വാൻസ് വാങ്ങീട്ടാ ഞാൻ അർണോൾഡും , ജാക്കി ചാനുമൊക്കെ ആവാൻ പോയത് . ഇതറിഞ്ഞതോടെ 'അമ്മ ബ്രൂസിലിയായി, പാവം അവറാൻ ചേട്ടൻ രണ്ടുപ്രാവശ്യം ഫ്രീ ആയിട്ട് തെങ്ങ് കേറീകൊടുത്തീട്ടാ അമ്മേടെ മേത്തൂന്ന് ബ്രൂസിലീടെ ബാധേനെ ഒഴിവാക്കീത്.
എന്താ നീ ജിമ്മിന് വരാത്തേന്ന് കുമാർ ചോദിച്ചപ്പോ, കരാട്ടെ പഠിക്കണതാ നല്ലതെന്നാ ഞാൻ കുമാറിനോട് പറഞ്ഞേ. അതീപ്പിന്നെ എന്നെ എപ്പോ കാണുമ്പോഴും ഡേയ് ജാക്കിച്ചാൻ ന്നും പറഞ്ഞ് കുമാറെന്നെ കളിയാക്കും. എനിക്കത് കേക്കുമ്പോ തന്നെ ചൊറിഞ്ഞു വരും പക്ഷെ ഞാനൊരു ജാക്കി ചാൻ ആവാത്തതുകൊണ്ട് ആ ചൊറിച്ചല് ഞാൻ മാന്തി തീർക്കാറാ പതിവ് കുമാറിനെന്നെ ഒന്ന് ഞൊട്ടാൻ പോലും ഇല്ല .
അവറാൻ ചേട്ടന്റെ അടുത്തൂന്ന് ചൂണ്ടാണി മർമ്മം പഠിച്ചിട്ട് വേണം കുമാറിനിട്ട് രണ്ടു പൊട്ടിക്കണമെന്നുള്ള മോഹം ആ സമയത്താ എന്റെ മനസ്സിലുദിച്ചത്. പക്ഷേ എത്രെ കള്ളു വാങ്ങിക്കൊടുത്തീട്ടും അവറാൻ ചേട്ടൻ എനിക്കത് പറഞ്ഞു തരുന്നില്ല , കുട്ടികള് പഠിക്കാൻ പാടില്ലത്രേ .
വലുതാവുമ്പോ, ഞാൻ പഠിപ്പിച്ചു തരാന്നും പറഞ്ഞ് എന്റെ കൈയ്യീന്ന് വീണ്ടും കള്ള് വാങ്ങിക്കുടിക്കാൻ നോക്കിയതാ. വലുതാവുമ്പോ വാങ്ങിത്തരാന്നും പറഞ്ഞ് ഞാൻ മുങ്ങി. എന്റെ കാശും കുടുക്ക പൊളിച്ച കാശാ അവറാൻ ചേട്ടൻ കുടിച്ചു തീർത്തത്, പെരുന്നാളിന് ഒരു ജീൻസ് വാങ്ങായിരുന്നു .
ഏതായാലും അവറാൻ ചേട്ടൻ നിന്ന് കറങ്ങണ കണ്ടപ്പോ ഞങ്ങള് വിചാരിച്ചെ ഏതോ അടവ് കാണിക്കാൻ പോവാന്നാ. പക്ഷേ പിന്ന്യാ മനസ്സിലായത് ആള് അടി കിട്ടീട്ട് നിന്ന് കറങ്ങണതാണെന്ന്. കറങ്ങി കറങ്ങി അവറാൻ ചേട്ടൻ ഭൂമിയിലോട്ട് താഴ്ന്നു പോവോന്നാ എനിക്ക് തോന്നിയത്, അത്രേം സ്പീഡിലായിരുന്നു പാവം നിന്ന് കറങ്ങിക്കൊണ്ടിരുന്നത് .നല്ല ഇടിയാ കിട്ടിയേക്കണേന്ന് കറക്കത്തിന്റെ സ്പീഡ് കണ്ടാലറിയാം . അരേല് ആകെക്കൂടി ഒരു ട്രൗസറ് മാത്രേയുള്ളൂ സൂക്ഷിച്ച് നോക്കിയാ മുണ്ട് കാണാം ഞാനാദ്യം വിചാരിച്ചത് അത് ബെൽറ്റാന്നാ.
ഞാൻ ബെൽറ്റല്ലാ , മുണ്ടാന്നും പറഞ്ഞ് അത് അവറാൻ ചേട്ടന്റെ ആരേല് ചുരുണ്ടിരിപ്പുണ്ട്.

വേറൊരാള് താഴത്തും വീണു കിടപ്പുണ്ട് .
ഈശ്വരാ, അവറാൻ ചേട്ടൻ അയാളെ കൊന്നോ ? സൂക്ഷിച്ചു നോക്കിയപ്പോഴാ ആളെ മനസ്സിലായത് . മീൻകാരൻ മമ്മദാണ് . . അടി കിട്ടി വീണ് കിടക്കണതാ ഇടിയ്ക്കിടക്ക് മമ്മദ് തല പൊക്കി നോക്കുന്നുണ്ട് സംഗതി അവറാൻ ചേട്ടനും മമ്മദും നല്ല ഫിറ്റാ .
പൂരായ കാരണം വറീതിന്റെ കള്ളു ഷാപ്പീന്നു രാവിലെ തൊട്ട് തൊടങ്ങിയ അടിയാ രണ്ടുപേരും. അതും പോരാഞ്ഞു വാറ്റുകാരൻ റപ്പായീടെ അടുത്തൂന്ന് നല്ല നാടനും വാങ്ങി അടിച്ചേക്കണൂ .
ഏതാണ്ട് ഉച്ചയാവാറായപ്പോഴാ വറീത് നിർബന്ധിച്ച് അവറാൻ ചേട്ടനേം മമ്മദിനേം പറഞ്ഞയച്ചത്.
എന്റെ അവറാനെ, രാവിലെ തൊട്ട് തൊടങ്ങീതല്ലേ നിറുത്ത്, ഇനി ഒരു തുള്ളി പോലും ഞാൻ തരത്തില്ല.
നീ ആരെടാ നായിന്റെ മോനേ എന്നെ ഉപദേശിക്കാനെന്നും ചോദിച്ച് അവറാൻ ചേട്ടൻ ചൂടായി വറീതിന്റെ അടുത്തോട്ട് ചെന്നതാ .
കള്ള് കുടിച്ചാ വയറ്റികിടക്കണം അല്ലാതെ ചെരക്കാൻ വന്നാ അരിഞ്ഞു കളയൂന്നും പറഞ്ഞ് വറീത് കറിക്കരിയണ കത്തിയെടുത്തു .
അതോടെ പാഞ്ഞു വന്ന അവറാൻ ചേട്ടൻ സഡൻ ബ്രെക്കിട്ടു നിന്നു . സംഗതി വറീതിന്റെ ഷാപ്പിൽ അവറാൻ ചേട്ടൻ കള്ളു കൊടുക്കുന്നതാണെങ്കിലും വറീത് ഒരു ഒരുപോക്കനാ അന്തോം കുന്തോം ഇല്ലാത്തോൻ ചിലപ്പോ പറഞ്ഞ പോലെ തന്നെ ചെയ്യും. പൂരായിട്ട് വറീതിന്റെ കത്തിക്ക് വെറുതേ പണി ഉണ്ടാക്കേണ്ടന്ന് , അവറാൻ ചേട്ടന്റെ ബുദ്ധിയും അവറാൻ ചേട്ടന് ഉപദേശം കൊടുത്തു .
വറീത് കത്തിയെടുത്തവശം മമ്മദ് ഓടാൻ എണീറ്റതാ, ഈ അവറാൻ, വറീതിന്റെ കൈയ്യീന്ന് തല്ലുവാങ്ങിവെക്കും അതിന്റെ പകുതി ചിലപ്പോ തനിക്കും കിട്ടും.

സംഗതി, അവറാൻ ചേട്ടനാണ് കുടിക്കുന്നതിനെല്ലാം കാശു കൊടുക്കുന്നത് അതുകൊണ്ട് മമ്മദിന് ഓടാനൊരു മടി . ഇനീം കുറേ കുടിക്കാനുള്ളതാ. ഓടിക്കഴിഞ്ഞാ അത്പോവും ആ ഒറ്റ കാരണം കൊണ്ടുമാത്രാ മമ്മദ് ഓടാതിരുന്നേ. കള്ളിനു വേണ്ടി ഒരടി കൊണ്ടാലും കുഴപ്പിമില്ലെന്ന് മമ്മദ്, മമ്മദിനിത്തന്നെ പറഞ്ഞു ആശ്വസിപ്പിച്ചു.
അവറാനേ, നമുക്കാ റപ്പായിയുടെ അടുത്തോട്ട് പോവാടാ.., ഇവന്റെ ആനമയക്കി ഇനി നമുക്ക് വേണ്ടാട്ടാന്നും പറഞ്ഞ് മമ്മദാ അവറാൻ ചേട്ടനേം കൊണ്ട് വാറ്റുകാരൻ റപ്പായിയുടെ അടുത്തേക്ക് പോയത് .
എന്റെ അവറാനെ ആവശ്യത്തിനുള്ളതായില്ലേ ഇനിയെങ്കിലും വീട്ടീപ്പോയിക്കൂടേ?.
നീ പോടാ .. ന്നും പറഞ്ഞ്, മുട്ടനൊരു തെറിയാ അവറാൻ ചേട്ടന്റെ വായീന്ന് പുറത്തേക്ക് ചാടിവന്നത് . അത് കേട്ടവശം വറീത് അകത്തേക്ക് പോയി. കത്തി എടുക്കാനായിരിക്കുന്നും വറീത് അകത്തേക്ക് പോയന്നും കരുതി അവറാൻ ചേട്ടനും, മമ്മദും മുങ്ങി.
മെയിൻ റോഡീക്കൂടെ പോയ ചിലപ്പോ എസ് ഐ ഇടിയൻ ജോണിയുടെ മുന്നിലാവും ചെന്ന് ചാടാ, അതുകൊണ്ട് ബണ്ടു വഴി പോയാ മതീന്ന് അവറാൻ ചേട്ടൻ തന്ന്യാ പറഞ്ഞത് . ഇടിയൻ ജോണി രണ്ടുപ്രാവശ്യം അവറാൻ ചേട്ടന് വാണിംഗ് കൊടുത്തീട്ടുള്ളതാ. ഇനി കള്ള് കുടിച്ച് സൈക്കിളോടിച്ചാ കൈയ്യും കാലും തല്ലി ഒടിക്കൂന്നും പറഞ്ഞ് . കൈയ്യും കാലും ഒടിക്കാൻ ഇഷ്ടമില്ലാത്ത കാരണമാ അവറാൻ ചേട്ടൻ ബണ്ടുമ്മക്കൂടെ പോയത് .
നീ വാടാ അവറാനെ നമുക്ക് റോഡീക്കൂടെ തന്നെ പോവാന്നും പറഞ്ഞ് മമ്മദ് ധൈര്യം കൊടുക്കാൻ നോക്കീതാ . റോഡീക്കൂടെ പോയ വാറ്റുകാരൻ റപ്പായിയുടെ അടുത്ത് പെട്ടെന്നെത്താം അത് കാരണാ മമ്മദങ്ങനെ പറഞ്ഞത്.
അങ്ങനെ വാറ്റുകാരൻ റപ്പായിയുടെ അടുത്തൂന്ന് രണ്ടു കുപ്പി വാറ്റു കൂടെ അടിച്ചിട്ടാ പൂരപ്പറമ്പിലേക്ക് വന്നത്. വാറ്റുകാരൻ റപ്പായി അവറാൻ ചേട്ടന് ഒരു ഗ്ലാസ്സ് ഒഴിച്ചുകൊടുക്കുമ്പോ ആ പേരും പറഞ്ഞ് ഒരു ഗ്ലാസ് തനിച്ചും മോന്തും . ഇന്ന് നമ്മടെ അവറാന്റെ ചിലവാന്നും പറഞ്ഞാ റപ്പായി അടിക്കണത്.

കാശ് കൊടുത്തപ്പോ അവറാൻ ചേട്ടൻ ഒന്നര കുപ്പീടെ കാശേ കൊടുത്തുള്ളൂ.
അവറാനെ ഞാൻ രണ്ടു കുപ്പിയാ തന്നത്.
അതില് അര കുപ്പി നീ, തന്നെയല്ലേ കുടിച്ചേ അത് കേട്ടതോടെ റപ്പായിയുടെ ഗ്യാസ് പോയി . ആ സമയത്താ ശിവന്റെ അച്ഛൻ സുധാകരേട്ടൻ കുപ്പിയുമായി പാഞ്ഞെത്തിയതും .
നായിന്റെ മോനേ പച്ചവെള്ളം തന്ന് ആളെ പറ്റിക്കാ ?
എന്താ സുധാകരാ പ്രശ്നം ?
ഇത് കുടിച്ച് നോക്കെടാ നായേ?
സുധാകരാ, തോന്ന്യാസം എന്റടുത്ത് കാണിക്കല്ലേട്ടാ ? കുടിച്ചു കഴിഞ്ഞ് വെള്ളം ഒഴിച്ചോണ്ട് വന്നിരിക്കാ നീ .. ഈ പറ്റിക്കല് എന്നോട് വേണ്ടാട്ടാന്ന് പറയലും.
ട്ടേ ... ന്ന് പടക്കം പൊട്ടുന്നൊരു ശബ്ദം കേട്ടതും ഒരുമിച്ചായിരുന്നു. എല്ലാവരും നോക്കുമ്പോ റപ്പായിച്ചേട്ടൻ തലേം കുത്തി താഴെ വീണു കിടപ്പുണ്ട്.
അപ്പോഴും, കുപ്പി മുറുക്കിപ്പിടിച്ചിട്ടുണ്ടായിരുന്നു റപ്പായിച്ചേട്ടൻ .
വാറ്റ് കഴിക്കാൻ വന്ന കുമാരൻ , റപ്പായിക്ക് കിട്ടിയ അടി കണ്ട് ഇന്നിനി ചാരായം വേണ്ട കള്ള് കുടിക്കാ നല്ലതെന്നും പറഞ്ഞോണ്ട് മുങ്ങി .
ആരാ ഇവിടെ വന്ന് പടക്കം പൊട്ടിക്കണെന്നും ചോദിച്ചോണ്ടാ, റപ്പായി ചേട്ടന്റെ ഭാര്യ ഏലിച്ചേടത്തി പുറത്തേക്ക് വന്നത് .
ഈ മനുഷ്യൻ കുടിച്ച് ബോധം കെട്ട് കിടക്കാണോ ? ചേടത്തിയുടെ കരുതിയത് റപ്പായിച്ചേട്ടൻ കുടിച്ച് കിടക്കാന്നാ ആ ദേഷ്യത്തില് ഓടി വന്ന് റപ്പായിച്ചേട്ടന്റെ മൂടിനിട്ട് ഒരു ചവിട്ടും കൊടുത്തു.
എന്റെ ചേട്ടത്തി, റപ്പായി ചേട്ടൻ കുടിച്ചിട്ട് കിടക്കണതല്ല സുധാകരൻ ഒന്ന് പൊട്ടിച്ചതാ സൈക്കിള് കടക്കാരൻ നാണുവാ അത് വിളിച്ചു പറഞ്ഞത്.

രണ്ടാമത്തെ ചവിട്ടിനായി കാലോങ്ങിയ ചേട്ടത്തി അതോടെ പൊക്കിയ കാലും കൊണ്ട് അകത്തേക്കോടി.
റപ്പായി ചേട്ടന്റെ നായ സുഗുണൻ ശബ്ദം കേട്ട് ഓടിവന്നു അവൻ തലകുത്തി കിടക്കായിരുന്ന റപ്പായി ചേട്ടനെ നക്കോട് നക്ക്.

എടാ മരങ്ങോടൻ നായേ എന്നെ നക്കി കൊല്ലാണ്ട് അവനെ പോയി കടിച്ചു കൊല്ലെടാ.
എന്റെ മുതലാളിയെ തല്ലിയവനെ ഞാനിന്ന് കടിച്ചു കീറും... ന്ന് , ചീറിക്കൊണ്ട് പാഞ്ഞു വന്നതായിരുന്നു സുഗുണൻ. സുധാരകരേട്ടന്റെ കുപ്പീം പിടിച്ചുള്ള നിപ്പ് കണ്ടതോടെ അവൻ സുധാകരേട്ടനെ നോക്കി വാലാട്ടി നിന്നു.
വെറുതെ ഇയാൾക്ക് വേണ്ടി രക്തസാക്ഷിത്വം വരിക്കണോ ? സുധാകരനെ കടിച്ചു കൊല്ലാൻ പോയി അവസാനം താനാവും തല്ലു കൊണ്ട് ചാവാ. തന്റെ ആരോഗ്യത്തിന് ഇതൊന്നും പറ്റിയതല്ല. അല്ലെങ്കി തന്നെ മര്യാദക്ക് ഒന്ന് കുരക്കാൻ പോലും ആവുതില്ലാണ്ടാ സുഗുണൻ നടക്കണത്.
അങ്ങനെ എല്ലായിടത്തൂന്നും അടിച്ച് ഫുൾ പിമ്പിരി ആയിട്ടായിരുന്നു മമ്മദും അവറാൻ ചേട്ടനും ബാൻഡ് സെറ്റിന്റെ ഉള്ളിലേക്ക് കേറിയത്.
സത്യത്തിലത് വേറേതോ ഗ്രൂപ്പുകാരുടെ ബാൻഡ് സെറ്റായിരുന്നു. ഞങ്ങളുടെ ഗ്രൂപ്പാണെന്നു കരുതിയിട്ടായിരുന്നു അവറാൻ ചേട്ടനും, മമ്മദും അതിനുള്ളിലേക്ക് നൂണ്ടു കയറീത് .

ആകെ മൊത്തം അലമ്പാക്കീട്ടാ അവറാൻ ചേട്ടനും, മമ്മദും അതിനുള്ളിൽ കിടന്നു മറിയണത് .
അവറാൻ ചേട്ടൻ പറയണ പാട്ട് മാത്രേ പാടാൻ പാടുള്ളൂ .
തലൈവർ പറയണ പാട്ട് പാടെടാ.., പാടെടാ ..ന്നും പറഞ്ഞ് മമ്മദും കട്ടക്ക് കൂടെ നിൽക്കുന്നുണ്ട്.
പ്രായമായ ആളല്ലേന്നും കരുതി, ആദ്യമൊക്കെ അവരും അവറാൻ ചേട്ടൻ പറയുണ പാട്ടെന്നെ നാലും, അഞ്ചും പ്രാവശ്യമൊക്കെ പാടിക്കൊണ്ടിരുന്നു. പിന്നേം പിന്നേം അതെന്നെ ആവർത്തിച്ചപ്പോ , അവര് മര്യാദക്ക് പറഞ്ഞതാ..,
ചേട്ടനൊന്ന് മതിയാക്ക് മറ്റുള്ളവർക്കും പാട്ട് കേക്കണ്ടേ ?
ഈ അവറാൻ ആരാന്നു നിനക്കറിയാമെടാ നായിന്റെ മോനേന്നും വിളിച്ചോണ്ട് അവറാൻ ചേട്ടൻ ഒറ്റ അലറലായിരുന്നു.
കഷ്ടകാലം ..., അത് അവറാൻ ചേട്ടന്റെയാണോ ? അതോ മമ്മദിന്റെയാണോന്ന് അറിയത്തില്ല . മിഠായി സതീശന്റെ ഗ്രൂപ്പായിരുന്നൂവത് , അവറാൻ ചേട്ടൻ പോയി കോർത്തത് മിഠായി സതീശന്റെ അടുത്തും . അതോടെ കഷ്ടകാലം അവറാൻ ചേട്ടന്റെയാന്ന് മനസ്സിലായി . മിഠായി സതീശന്റെ പേര് കേട്ടാ തന്നെ എല്ലാവരും പേടിച്ച് വിറക്കും, അത്രക്കും മുട്ടൻ റൗഡിയാ. ആരെയെങ്കിലും, തല്ലിയാലും തല്ലുന്നതിനു മുൻപും സതീശൻ മിഠായി കൊടുക്കും അതൊരു ശീലാ മധുരം കൊടുത്തിട്ടാ കരയിപ്പിക്കണത് .

മിഠായി കൊടുത്ത് കഴിഞ്ഞാ പിന്നെ തല്ലോട് തല്ലാ, അവസാനം തിന്ന മിഠായി തിരിച്ച് ചോദിക്കൂത്രെ അത് കൊടുത്തില്ലെങ്കീ വീണ്ടും തല്ലും .
മിഠായി വായീന്ന് എടുത്ത് കൊടുത്താ തിന്ന മിഠായിയാണോ തരണേന്നും ചോദിച്ച് ഇടിക്കും , എന്തായാലും സതീശൻ മിഠായി എടുത്താ അടി ഉറപ്പാ.
സതീശൻ മിഠായി തരുമ്പോ ആദ്യം വിചാരിക്കാ ഇനി തല്ലത്തില്ലാന്നാ, മിഠായി വായിലിടുന്നവരേക്കും സതീശൻ ചിരിച്ചോണ്ട് നിൽക്കും. അതുകഴിഞ്ഞാ പിന്നെ ഉമിനീര് പോലും ഇറക്കാൻ പറ്റിയെന്നു വരത്തില്ല അത്തരത്തിലുള്ള ഇടിയായിരിക്കും.
ഒരു പ്രാവശ്യം സതീശൻ എനിക്കും മിഠായി തന്നതാ ..ഞാൻ കവലയിലേക്ക് പോവുമ്പോ എന്നെ വിളിച്ചിട്ടാ തന്നത്. പക്ഷേ ഞാൻ ജീവനും കൊണ്ടോടി. എനിക്ക് മിഠായി തിന്നാൻ കൊതീണ്ടായിരുന്നെങ്കിലും , ഇടി കൊള്ളാൻ ശരീരത്തിന് കൊതിയില്ലാത്ത കാരണം ശരീരം എന്നേം കൊണ്ട് ഓടിയതാ .
സത്യത്തിൽ സതീശൻ, അന്നെനിക്ക് സ്നേഹം കൊണ്ട് മിഠായി തന്നതായിരുന്നു . പക്ഷേ എനിക്ക് പേടിയായ കാരണാ ഞാൻ ഓടിയത് . വീട്ടിപ്പോയിട്ടും എന്റെ കിതപ്പ് മാറീട്ടിണ്ടായിരുന്നില്ല . കൊല്ലാനാണോ വളർത്താനാണോ വിളിക്കണേന്ന് അറിയത്തില്ലല്ലോ ? എന്നാലും ആ മിഠായി തിന്നായിരുന്നൂന്ന് എനിക്കൊരാശീണ്ടായിരുന്നു.

ഒരു പ്രാവശ്യം കവലേല് വെച്ച് നമ്മടെ പ്രേക്ഷിതൻ സുകുവുമായിട്ട് സതീശൻ കോർത്തതാ, സുകും പഴേ കാലത്ത് വല്യ റൗഡി ആയിരുന്നു. നമ്മടെ ഇടിയൻ ജോണി വന്നിട്ടാ സുകൂനെ ഇടിച്ച് നന്നാക്കീത്. എന്നാലും ചില സമയത്ത് ആ പഴയ റൗഡി സുകു അറിയാണ്ടെന്നെ, സുകൂന്റെ ഉള്ളീന്ന് പുറത്തേക്ക് ചാടും . അങ്ങനെ ഒരു പ്രാവശ്യം ചാടിയപ്പോഴാ സുകു, സതീശനുമായി കോർത്തത് . പാക്കരൻ ചേട്ടന്റെ ചായക്കടേല് വെച്ചാ സംഭവം. ചായ കുടിച്ച് കഴിഞ്ഞ് കാശിനു പകരം സതീശൻ ഒരു മിഠായി കൊടുത്തൂത്രെ, അത് കണ്ട് പാക്കരൻ ചേട്ടനൊന്നും മനസ്സിലായില്ല. കാശ് എവിടെയാന്ന് പാക്കരൻ ചേട്ടൻ ചോദിച്ചപ്പോ കാശിനു പകരം ഇത് വെച്ചൊന്നും പറഞ്ഞാ മിഠായി കൊടുത്തത് . സത്യത്തില് പാക്കരൻ ചേട്ടനും സതീശനെ വല്യ പിടീണ്ടായിരുന്നില്ല ഏതോ വരത്തനാന്നാ പാക്കരൻ ചേട്ടൻ വിചാരിച്ചത് .
മര്യാദക്ക് കാശ് വെച്ചിട്ട് പോടാ... തെണ്ടി..,
ആ തെണ്ടി വിളി കേട്ടതോടെ സതീശൻ കോപം കൊണ്ട് വിറച്ചു . സതീശന്റെ വിറ കണ്ടപ്പോ പാക്കരൻ ചേട്ടൻ കരുതിയത് സതീശൻ പേടികൊണ്ട് വിറക്കുന്നതാന്നാ .
അത് കാരണം, ധൈര്യം കൂടിയ പാക്കരൻ ചേട്ടൻ വീണ്ടുമാ പദപ്രയോഗം നടത്തി.
കാശ് വെക്കടാ തെ .... ണ്ടി .. പക്ഷേ അത് ..മുഴുമിപ്പിക്കാൻ പാക്കരൻ ചേട്ടന് കഴിഞ്ഞില്ല .
ഡേയ് .... ന്നലറിക്കൊണ്ട് സതീശൻ ഡെസ്ക്കുമ്മേ ഒറ്റ ഇടിയായിരുന്നു. ആ ഗർജ്ജനം കേട്ട് പാക്കരൻ ചേട്ടൻ ഞെട്ടി . ചായ കുടിക്കായിരുന്ന തമിഴൻ മുരുകന്റെ സിരസ്സിലേക്ക് ചായ കേറിപ്പോയി, മുരുകൻ ചുമച്ച് ചുമച്ച് ആ ചുമയോട് കൂടി തന്നെ കാശ് കൊടുക്കാതെ പുറത്തേക്കോടി.

അപ്പോഴായിരുന്നു സുകു കേറി ഇടപെട്ടത്.
മര്യാദക്ക് കാശ് കൊടുത്തിട്ട് പോടാ ഞാൻ ആരാന്ന് നിനക്കറിയോ? അത് കേട്ടപ്പോഴാ സുകുവിനും, സതീശൻ മിഠായി കൊടുത്തത് . സുകുവാ മിഠായി അത് വാങ്ങി ഒറ്റ ഏറ് . സുകുവിന്റെ വിചാരം സതീശൻ സോപ്പിടാൻ വേണ്ടി മിഠായി തന്നതാന്നാ .
മിഠായി എറിയുന്നോ നായിന്റെ മോനേന്നും ചോദിച്ചോണ്ട് ഒറ്റ ഇടിയായിരുന്നു സുകു നിന്ന നില്പില് തലേം കുത്തി വീണു .
അയ്യോ സുകു ചത്തൂ...യാതൊരു അനക്കവുമില്ലാതെ കിടന്ന സുകുവിനെക്കണ്ട് പാക്കരൻ ചേട്ടൻ അങ്ങനെയാ കരുതിയത്.

നിലവിളിച്ചോണ്ട് പാക്കരൻ ചേട്ടൻ , സുകുവിന്റെ മുഖത്തൊഴിക്കാൻ കുറച്ച് വെള്ളമെടുത്തതാ. പക്ഷേ..,പരാക്രമത്തില് കൈയ്യിട്ടത് തിളച്ചു കൊണ്ടിരിക്കുന്ന പാൽപാത്രത്തിലേക്കായിരുന്നു .
എന്റെ അന്നമ്മേ...ന്ന് ഭാര്യയുടെ പേര് ചൊല്ലി നിലവിളിച്ച് , പാക്കരൻ ചേട്ടൻ അവിടെ തന്നെ കുത്തിയിരുന്നു.
സതീശൻ മിഠായി എടുത്തപ്പോ , ഓസിന് മിഠായി കിട്ടൂലോന്നും കരുതി റോമും ഓടിപ്പോയി നിന്നതാ .
മിഠായി തിന്നെടാ.., നായിന്റെ മോനേ .. ന്ന്, പാക്കരൻ ചേട്ടനെ നോക്കി സതീശൻ ചീറി.

എനിക്ക് മിഠായി തിന്നാ ഷുഗറ് കൂടുമെന്നും പറഞ്ഞ് പാക്കരൻ ചേട്ടൻ കരഞ്ഞു. മിഠായി തിന്നാലേ സതീശൻ ഇടിക്കത്തുള്ളൂവെന്നായിരുന്നു പാക്കരൻ ചേട്ടന്റെ വിചാരം.
സതീശൻ ആ മിഠായി പാക്കരൻ ചേട്ടന്റെ വായിക്കുള്ളിലേക്ക് കുത്തിക്കയറ്റി പക്ഷേ പേടികൊണ്ട് പാക്കരൻ ചേട്ടന്റെ അണ്ണാക്ക് തുറന്നില്ല, അതിനു പകരം ശ്വാസകോശാ തുറന്നത്. വഴിയറിയാതെ മിഠായി നേരെ ശ്വാസ കോശത്തിനുള്ളിലേക്ക് യാതൊരു പരിഭവവും കൂടാതെ കേറിപ്പോയി.

ആരുടെയോ ഭാഗ്യം, കുറേ തുമ്മിയിട്ടാ വഴി മാറികേറിപ്പോയ മിഠായി മടങ്ങി വന്നത്, അതോടൊപ്പം പാക്കരൻ ചേട്ടന്റെ ജീവനും ഇല്ലെങ്കീ അതോടെ പാക്കരൻ ചേട്ടൻ മേലോട്ട് പോയേനേ.
താഴെ വീണ് ഏകദേശം ഒരു മണിക്കൂറിനു ശേഷാ സുകു എണീറ്റത്.

എവിടെ അവൻ ? എവിടെ അവൻ? അവനെ ഞാനിന്ന് കൊല്ലുംന്നും പറഞ്ഞോണ്ട് സുകു കിടന്നലറി.
സതീശൻ പോയെന്ന് ഉറപ്പായതിനു ശേഷമായിരുന്നു സുകുവാ പ്രകടനത്തിനു മുതിർന്നത്.
എന്റെ സുകോ അവനപ്പഴേ പോയെടാ.
എന്റെ സുകോ അവനപ്പഴേ പോയെടാ.
അന്നമ്മച്ചേടത്തി പറഞ്ഞതോടെയാ സുകു, തന്റെ അട്ടഹാസം നിറുത്തിയത്.
അവന്റെ ഭാഗ്യം, ഇല്ലെങ്കീ ഞാൻ കൊന്നേനേന്നാ സുകു പറഞ്ഞത് സത്യത്തില് സതീശൻ പോകുന്ന കണ്ടപ്പൊഴായിരുന്നു സുകു എണീറ്റ് വന്നത് അതുവരേക്കും ഒളിച്ച് നോക്കായിരുന്നു .
ഞാനും ചായകുടിക്കാൻ അവിടെ ഉണ്ടായിരുന്നതാ ഒരിക്കലും ഞാനാ സമയത്ത് ചായ കുടിക്കാൻ പോവാത്തതാ. സതീശന്റെ ഇടി കണ്ട് ഞാൻ ഡെസ്കിന്റെ കീഴില് ഒളിച്ചിരിക്കായിരുന്നു , പേടിച്ചിട്ട് അന്നെനിക്ക് പനി വന്നു .
എന്താ ചെക്കന് പനി ?
അന്നമ്മ ചേടത്തിയുടെ ചോദ്യത്തിന് മഴ കൊണ്ടിട്ടാന്നാ അമ്മ പറഞ്ഞത്.
ഡോക്ടറ് ചോദിച്ചപ്പോ ഞാൻ സത്യം പറഞ്ഞു. തനിക്ക് നാണമില്ലേന്നാ ഡോക്ടറെന്നോട് ചോദിച്ചത് ?
ഇതില് നാണിക്കാനെന്തൂട്ടാ ഉള്ളത് ? അടി കിട്ടാതിരിക്കാൻ ഒളിച്ചിരുന്നു.

ഇങ്ങേരുടെ വർത്താനം കേട്ടാ ഞാൻ രക്തസാക്ഷി ആവണായിരുന്നൂന്ന് തോന്നും, ഇതിപ്പോ പനിയല്ലേ വന്നുള്ളൂ ജീവൻ പോയില്ലല്ലോ?.
അടി കണ്ട് പേടിച്ചതിന് ഡോക്ടറെന്തിനാ, എന്നോട് അങ്ങനെ പറഞ്ഞേന്ന് എനിക്കെത്ര ആലോചിച്ചിട്ടും പിടുത്തം കിട്ടിയില്ല .
ഡോക്ടറ് , വെറുതേ ധൈര്യം തന്ന് എന്നെ കൊലക്ക് കൊടുക്കാൻ നോക്കിയതാ.
ആ മിഠായി സതീശ,ന്റെ അടുത്താ അവറാൻ ചേട്ടൻ പോയി കോർത്തത് സതീശൻ മിട്ടായി കൊടുത്തപ്പോ എനിക്ക് ഫൈവ് സ്റ്റാർ താടാ നായിന്റെ മോനെന്നും പറഞ്ഞ് ഒറ്റ ഏറാ. ആ എറിഞ്ഞത് മാത്രേ അവറാൻ ചേട്ടന് ഓർമ്മയുണ്ടായുള്ളൂ. പിന്നെ ഫൈവ് സ്റ്റാർ തലത്തിലാ അവറാൻ ചേട്ടന് ഇടി കിട്ടിയത്. അതോടെ സതീശൻ കൊടുത്ത നാരങ്ങാ മിട്ടായി തിന്നാ മതിയായിരുന്നുവന്ന് അവറാൻ ചേട്ടന് തോന്നി.
അവറാൻ ചേട്ടന്റെയാ കരച്ചിലായിരുന്നു പട്ടി കരയുന്ന ശബ്‌ദത്തിൽ ഞങ്ങളെല്ലാം കേട്ടതും, ഓടിച്ചെന്നതും.
അതിനു മുന്നേ മമ്മദിനെ അടിച്ചു താഴെയിട്ടിരുന്നു സതീശൻ. അധികമൊന്നും അടിക്കണ്ടി വന്നില്ല വെറുതെയൊന്ന് കൈ ഓങ്ങിയതേയുള്ളൂ . ആ കാറ്റ് വന്നതും, മമ്മദ് ചുരുണ്ട് താഴേ വീണു എന്താന്നറിയില്ല മമ്മദിന്, സതീശൻ മിഠായി കൊടുത്തില്ല.
ആരെടാ അവറാൻ ചേട്ടനെ തൊടുന്നേന്നും ചോദിച്ചാ സുകു അലറീത്, സുകൂന്റെ ഒപ്പം ഞാനും അലറി. അപ്പളാ മിഠായി സതീശനെ കണ്ടത്.
അതോടെ എന്തിനാ ചേട്ടാ വെറുതെ വഴക്കുണ്ടാക്കണേന്ന് സുകു, അവറാൻ ചേട്ടനെ നോക്കി ചോദിച്ചു .
ഡാ... സുകുവേ .., അവനെ അടിച്ചു കൊല്ലടാ ന്നും പറഞ്ഞോണ്ട് അവറാൻ ചേട്ടൻ സുകൂനെ നോക്കി വിതുമ്പി.
അതോടെ സതീശൻ ഒരു മിഠായി എടുത്ത് സുകുവിന് നേരേ നീട്ടി. ആ മിഠായി വാങ്ങിത്തിന്ന് സുകു ജീവനും കൊണ്ടോടി.
അവറാൻ ചേട്ടാ ചൂണ്ടാണി മർമ്മം കാണിക്ക്ന്ന് ഞാനാ വിളിച്ചു പറഞ്ഞേ..,
അതും പറഞ്ഞ് ഞാൻ മിഠായിക്ക് കാത്തു നിൽക്കാതെ ജീവനും കൊണ്ടോടി.
ആളെ കൊലക്ക് കൊടുക്കാൻ നിക്കാണ്ട് ഒന്ന് പോടാ ഞാഞ്ഞൂളേ ... അവറാൻ ചേട്ടൻ കരഞ്ഞുകൊണ്ടാ അത് പറഞ്ഞേ.
സത്യത്തില് അവറാൻ ചേട്ടൻ ചൂണ്ടാണി മർമ്മം കാണിച്ചതായിരുന്നു. പക്ഷേ മിഠായി സതീശൻ ആ വിരല് പിടിച്ചു തിരിച്ചു. ഇപ്പൊ അത് അവറാൻ ചേട്ടനെ നോക്കിയാ ചൂണ്ടാണി മർമ്മം കാണിച്ചോണ്ടിരിക്കണത് .

പാവം ഒരു മാസത്തോളമാ ചൂണ്ടാണി വിരലുമ്മേ പ്ലാസ്റ്ററിട്ട് നടന്നത് അതൊന്ന് നേരെയായി കിട്ടാൻ .
2 അഭിപ്രായങ്ങള്