എസ്തിയ 15
എന്തു ചെയ്യണമെന്നറിയാതെ വിറങ്ങലിച്ചു നിൽക്കുന്ന മനുഷ്യകുലം.
വീണ്ടും നമുക്ക് സ്വപ്നമെന്ന പ്രതിഭാസത്തിലേക്കൊന്ന് തിരിച്ചുവരാം
അതായത് ഒരു രോഗം ഉണ്ടാക്കുന്ന രോഗാണുവിനെതിരേ അതേ ജനുസ്സിൽ പെട്ട രോഗാണുക്കളെ തന്നെ ജനിതക മാറ്റം വരുത്തി അതെ രോഗാണു മൂലം ഉണ്ടാകുന്ന രോഗത്തിനെതിരെ തന്നെ ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നുവെന്നു സാരം .
ഒന്നുകൂടി വിശദമാക്കിയാൽ, ഒരു സൈന്യത്തിലുള്ള പടയാളികളെ കൊണ്ടുതന്നെ അതേ സൈന്യത്തെ നാമാവിശേഷമാക്കുന്ന രീതി
കാലാവസ്ഥയിൽ വന്നുചേർന്ന അതിതീവ്ര വ്യതിയാനത്താൽ ജീവിത
സൈക്കിളിൽ വന്ന മാറ്റത്തെ ഉൾക്കൊള്ളാനാകാതെ
താളം തെറ്റി പകച്ചു നിൽക്കുന്ന
പക്ഷി മൃഗാദികൾ, അവ
വിളറി പിടിച്ചു കൊണ്ട് ദിശാബോധമില്ലാതെ കൂകിപ്പായുന്നു
പട്ടിണിയും, വറുതിക്കും മേലേ അതികഠിനമായ സൂര്യതാപത്താൽ വിറങ്ങലിച്ചു നിൽക്കുന്ന ലോകം
ഇവയെല്ലാം ഏൽപ്പിക്കുന്ന ആഘാതത്തിൽ നിന്നും കരകയറാനാകാതെ വാവിട്ടു കരയുന്നവർ.
വൃദ്ധരുടെയും, കുട്ടികളുടേയും കാര്യമാണ് ഏറെ പരിതാപകരം
അവരുടെ ദുർബ്ബല ശരീരങ്ങൾക്കിത് താങ്ങാനാകുന്നില്ല .
ഒരു വശത്ത് പാലായനത്തിനായി
ഒരുക്കം കൂട്ടുന്നവർ, പക്ഷേ അതെങ്ങോട്ടെന്നുള്ള ചോദ്യത്തിനും വ്യക്തമായൊരു ഉത്തരമില്ലാതെ
ഒരു വട്ടത്തിനുള്ളിൽ കിടന്ന് വലയം ചുറ്റുന്ന ദയനീയ കാഴ്ച്ച
.
ജനങ്ങളൊരു രക്ഷാ
മാർഗ്ഗം തേടി പരക്കം പാഞ്ഞുകൊണ്ടിരിക്കുന്നു
പക്ഷേ,
തെളിയാത്ത, അല്ലെങ്കിൽ ഇല്ലാത്ത
ആ വഴി തേടി അലമുറയിട്ടുകൊണ്ട് ഓടുന്നതു മാത്രം മിച്ചം
കുടിക്കാൻ വെള്ളമില്ല , കഴിക്കാൻ ആഹാരമില്ല .
ഇതെല്ലാം തന്നെ ജീവൻ
നിലനിറുത്തുന്നതിനുള്ള ഉപാധികളാണെങ്കിലും , അതിനും
മേലെ സൂര്യൻ ചുട്ടുപഴുത്തൊരു തീ ഗോളമായി
എല്ലാം ആവാഹിച്ചെടുക്കുമ്പോൾ, ജീവിതമെന്തെന്നുള്ളത് ഒരു ഞാണിൻ മേൽ
കളിയായി മാറുന്നു
അവിടെയെന്താണ് ഒരു മനുഷ്യന്റെ പ്രാഥമിക ആവശ്യങ്ങളെന്ന് നിർവ്വചിക്കാൻ പറ്റാത്ത അവസ്ഥാവിശേഷം സംജാതമാക്കപ്പെടുന്നു.
മനുഷ്യകുലത്തെ ഭസ്മീകരിക്കാൻ പോകുന്ന കൊടും താപത്തിൽ
നിന്ന് എങ്ങിനെയെങ്കിലും രക്ഷപ്പെടുക എന്നുള്ളത് മാത്രമാണ് ഇപ്പോൾ ആത്യന്തികമായി
മുന്നിൽ നിൽക്കുന്നത് .
വായൂ , ആഹാരം
, വസ്ത്രം , പാർപ്പിടം എന്നെല്ലാമുള്ള അടിസ്ഥാന ആവശ്യങ്ങൾക്കുമപ്പുറത്തേക്കുള്ള
ഒരു ജനതയുടെ കുതിപ്പിൽ,
സാമൂഹികമായും , സാമ്പത്തീകമായും , ശാസ്ത്രീയമായും , ജീവശാസ്ത്രപരമായും ഉന്നതിയിൽ
എത്തിനിൽക്കുന്ന ഒരു ഘട്ടത്തിൽ നിന്നും ജീവ
സമൂഹത്തിന് അവശ്യം വേണ്ട ഘടകങ്ങളിൽ നിന്നുമെല്ലാം ഏറെ മാറി സൈനീക
ശക്തിയുടേയും , സൈബർ യുഗത്തിന്റെയും മുകളിൽ, ആർട്ടി
ഫിഷൽ ഇന്റലിജെൻസെന്ന അതി നൂതന സാങ്കേതികവിദ്യക്കും
അപ്പുറത്ത് വിനാശകരമായ കണ്ടുപിടുത്തങ്ങളുടെ പുറകേ പായുന്ന, ലൈറ്റിനിങ്
ഫാസ്റ്റ് എന്നോമനപ്പേരിട്ട് നാം വിളിക്കുന്ന
പുരോഗതിയുടെ അതി നൂതന തലത്തിലേക്കുള്ള ആ കുതിപ്പിൽ നിന്നും, പെട്ടെന്നുള്ള
വീഴ്ച അതി കഠിനമായ പരിഭ്രാന്തിയാണ് ലോക ജനതക്കുള്ളിൽ ഉയർത്തിവിട്ടിരിക്കുന്നത്.
അതിന്റെ ആഴങ്ങളിൽ ഒളിഞ്ഞിരിക്കുന്ന അപടകത്തിന്റെ കാഠിന്യത ഉൾക്കൊള്ളാവുന്നതിലും അപ്പുറത്ത് നിലയുറപ്പിക്കുമ്പോൾ എന്താണ് സംഭവിക്കുന്നതെന്നുള്ളതിന്റെ ഒരു
അകന്ന ചിത്രം പോലും വരച്ചിടുവാൻ കഴിയാത്ത തരത്തിൽ ഒരു ശൂന്യതയിൽ അകപ്പെട്ടിരിക്കുകയാണ് എല്ലാവരും.
നിസ്സഹായതയുടെ ആവരണമണിഞ്ഞ കോടിക്കണക്കിന് മുഖങ്ങൾ. മാനുഷികമായ
ചിന്തകൾക്കും, കഴിവുകൾക്കും മേലെയുള്ള അതിഭീതിതമായ ഡിസാസ്റ്ററുകളെ
നേരിടേണ്ടി വരുമ്പോൾ പകച്ചു നിൽക്കുവാനല്ലാതെ മറ്റെന്തു ചെയ്യുവാനാകുമെന്ന് ചോദിക്കാതെ ചോദിക്കുന്നു ?
ബുദ്ധി രാക്ഷസൻമാരെന്ന് നാം പേരിട്ട് വിളിക്കുന്നവരും, അങ്ങനെ സ്വയം കരുതുന്നവരും, എത്ര തല പുകച്ചിട്ടും
ഇതിൽ നിന്നും പുറത്തുവരുവാനാകാതെ , ഇതിനെ ഭേദിക്കാനാകാതെ അകപ്പെട്ടു നിൽക്കുന്ന ചക്രവ്യൂഹം.
മനുഷ്യ കുലം, അതിന്റെ ആധുനികതയിലേക്കുള്ള വളർച്ചയിൽ ധാരാളം ദുരന്തങ്ങളെ നേരിട്ടിട്ടുണ്ട്
, അതിജീവിച്ചിട്ടുമുണ്ട്.
അതിജീവനമെന്നുള്ളത് പ്രകൃതി
നിയമമാണ്, സത്യമാണ് അതില്ലാതെ പ്രകൃതിയെ
നിർവ്വചിക്കാനാകില്ല, തന്നിൽ രൂപമെടുക്കുന്ന ഓരോ ജീവഘടകങ്ങളിലും അതിജീവനത്തിന്റെ കണികകൾ ചേർത്തുവെച്ചുകൊണ്ട് തന്നെയാണ് പ്രപഞ്ചം അവയെ രൂപകല്പന ചെയ്തെടുത്തിരിക്കുന്നത് .
പ്രപഞ്ചത്തിന്റെ ആ കൈയ്യൊപ്പില്ലാതെ ജീവജാലങ്ങളില്ല,
സസ്യവംശങ്ങളില്ല എന്തിന് ജീവന്റെ ഒരു സൂക്ഷമ കണിക പോലും രൂപം കൊള്ളപ്പെടുന്നുമില്ല.
അതിജീവനത്തിന്റെ നാമ്പുകൾ എല്ലാ ജീവജാലങ്ങളിലും ഉൾച്ചേർന്നിരിക്കുന്ന പ്രപഞ്ച സൃഷ്ട്ടാവിന്റെ വിരലടയാളങ്ങളാണ്
യുഗങ്ങളുടെ കൊഴിഞ്ഞുപോക്കിൽ പ്രത്യാശയുടെ വെളിച്ചവുമായി അവ കിളിർത്തു വരുക തന്നെ ചെയ്യും, ആ ഉയർത്തെഴുന്നേൽപ്പിനെയാണ് അതിജീവനമെന്നുകൊണ്ട്
അർത്ഥമാക്കുന്നത് .
ഇവിടെ മനുഷ്യകുലം നേരിടുന്നത് ഒരു ഡിസാസ്റ്ററാണ്
ഇതുവരെ കാണാത്ത, അറിയാത്ത, അനുഭവിക്കാത്ത തരത്തിലുള്ള ഒന്ന്
ഇതൊരു പ്രപഞ്ച നിയമമാണെങ്കിൽ അതിജീവനമെന്ന പ്രതീക്ഷകൾക്ക് ഇവിടെ പ്രസക്തിയില്ലാതാകുന്നു
മനുഷ്യകുലം ഇന്നുവരേക്കും കണ്ടറിഞ്ഞിട്ടുള്ളതിലും, കേട്ടറിഞ്ഞിട്ടുള്ളതിലും
നിന്ന് ഗണിച്ചെടുക്കാനാകാത്തയത്രയും വലിയൊരു
മഹാമേരുവായി മുന്നിൽ
നിൽക്കുമ്പോൾ, ആവനാഴികളിലുള്ള അമ്പുകൾക്കൊന്നും ആ ലക്ഷ്യത്തെ ഭേദിക്കാനാകില്ലെന്ന് തിരിച്ചറിയുമ്പോൾ, അലയറിഞ്ഞു
വരുന്ന ആ ക്ഷോഭത്തിനു മുന്നിൽ
തലകുനിച്ച് നിൽക്കുക എന്നുള്ള പരാജിതന്റെ വഴിയേ മുന്നിലുള്ളൂ അതിനെ വിധിയെന്ന പേരിട്ട് വിളിക്കുന്നത് അപഹാസ്യമാകുമോ എന്നുള്ളതും തീർച്ചപ്പെടുത്താനാകില്ല.
അതല്ലാതെ വേറെ വഴിയില്ല.
പരാജയം എന്നുള്ളത് തോൽവിയുടെ വകഭേദമാണെങ്കിൽ കൂടി അതിനെ ഒരിക്കലും ഒരു നെഗറ്റിവ്
ഇമ്പാക്റ്റായി കാണേണ്ടതില്ല .
ഒരു വിശകലനത്തിനു വിധേയമാക്കിയാൽ പരാജയം , അതെന്തുകൊണ്ട്
സംഭവിച്ചു എന്നുള്ളതിന്റെ കാരണങ്ങൾ നമുക്ക് കാണിച്ചു തരുന്നു അങ്ങിനെ വരുമ്പോൾ വിജയത്തോടൊപ്പം തന്നെ ഉൾക്കൊള്ളേണ്ട ഒന്ന്
തന്നെയാണ് പരാജയവും .
പരാജയത്തിൽ നിന്ന് ഒഴിവാക്കപ്പെടേണ്ട കാരണങ്ങളും വിജയത്തിൽ നിന്ന് ഉൾക്കൊള്ളേണ്ട കാരണങ്ങളും ഒരു
പോലെ തന്നെ മുന്നോട്ടുള്ള യാത്രക്ക് അർത്ഥവത്താകുമ്പോൾ രണ്ടും മൂല്യവത്തായവ തന്നെ , ഇതു രണ്ടും വലിയ പാഠങ്ങളാണ് നമുക്കു പഠിപ്പിച്ചു തരുന്നുത് .
ഒരു പരാജിതന്റെ വഴിയിൽ അയാൾ
അനുവർത്തിച്ച തെറ്റുകൾ അയാൾക്കും മറ്റുള്ളവർക്കും വിലയിരുത്തലിനുള്ള വലിയ അവസരങ്ങൾ തുറന്നു തരുന്നു അങ്ങനെവരുമ്പോൾ പരാജയമാണെന്നു കരുതി അതൊഴിവാക്കപ്പെടേണ്ടതില്ല എന്നുള്ളത് തന്നെയാണ് എന്റെ പക്ഷം അത് കാണിച്ചു തരുന്ന
പാഠങ്ങൾ പിന്നാലെ വരുന്നവർക്കുള്ള വഴികാട്ടിയായി മാറുന്നു, മാറ്റപ്പെടുന്നു .
ലോകത്തിന്റെ പലഭാഗത്തു നിന്നും ജനങ്ങൾക്കിടയിൽ ആത്മഹത്യാ
പ്രവണതകൾ വർദ്ധിച്ചു വരുന്നുവെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ പുറത്തുവന്നുകൊണ്ടിരിക്കുന്നു . മുന്നോട്ടേക്കൊരു രക്ഷാമാർഗ്ഗമില്ലെന്ന് തിരിച്ചറിയുമ്പോൾ കുഴഞ്ഞ മനസ്സുമായി തീരുമാനങ്ങൾ എടുക്കുന്നവരുടെ ആശ്വാസമായതു മാറുന്നു,
നിരാശ മുന്നിൽ നിന്ന് കൊഞ്ഞനം കുത്തുമ്പോൾ മറ്റൊരു വഴി കാണാനാകാത്തവരുടെ അവസാന ആശ്രയമായതു മാറുന്നു
അങ്ങിനെയെങ്കിൽ കൂടി അതൊരു വിഡ്ഢിത്തരമായ തീർച്ചപ്പെടുത്തൽ
തന്നെയെന്ന് കണക്കാക്കേണ്ടിവരും .
പ്രതിസന്ധികളോട് ഒന്ന് പൊരുതി പോലും നോക്കാതെ ജീവിത പരാജയം സമ്മതിക്കുന്നവർ .
തോൽപ്പിക്കപ്പെടുന്നതിനു മുന്നേ അവർ സ്വയം തോൽക്കുന്നു
സ്വയം ഇല്ലായ്‌മ ചെയ്തുകൊണ്ട് പരാജിതരുടെ ലോകത്തിലേക്ക് നടന്നു കയറുന്നു
ഈ വിലയിരുത്തലുകൾ നടത്തുമ്പോൾ അതോടൊപ്പം മറ്റു ചില വസ്തുതകളിലേക്ക് കൂടി നാം എത്തിനോക്കേണ്ടാതായുണ്ട്
.
ഒരുപക്ഷെ, ഈ തലത്തിലേക്കുള്ള കടന്നുപോക്ക് ഇവിടെ അവശ്യം വേണ്ടുന്ന ഘടകമല്ലെങ്കിലും ഈ സമയം ഇതിലൂടെയും, ഒന്നു കടന്നുപോകുന്നതിൽ തെറ്റില്ലെന്നു തന്നെ ഞാൻ കരുതുന്നു .
ഒരു വിഷയത്തെ വിശദീകരണത്തിനു വിധേയമാക്കുമ്പോൾ അനുബന്ധമായി മറ്റു പല ഘടകങ്ങളും, ഒരു പക്ഷേ അതിനോട് നേരിട്ട് ബന്ധം പുലർത്തുന്നില്ലെങ്കിൽ കൂടിയും കടന്നു വരുന്നത് ആ വിശദീകരണത്തിന്റെ എല്ലാ തലങ്ങളിലേക്കുമുള്ള സൂക്ഷ്മ നിരീക്ഷണത്തിന്റെ ഭാഗമായുണ്ടാകുന്ന കടന്നു ചെല്ലൽ മാത്രമായി സംഭവിക്കുന്നതാണ് .
ഇത്തരത്തിലുള്ള വിശദീകരണങ്ങൾ പലരേയും പലപ്പോഴും കുഴപ്പിക്കുന്നുവെങ്കിലും അടിസ്ഥാനപരമായി അതേക്കുറിച്ച് കൂടുതൽ ആലോചിക്കേണ്ടതില്ലെന്നു തന്നെയാണ് എന്റെ വിലയിരുത്തൽ
അതിജീവിക്കാനാകില്ലെന്ന് സ്വയം തീർച്ചപ്പെടുത്തുന്നൊരു ഘട്ടത്തിൽ എത്തിനിൽക്കുമ്പോൾ അവിടെ,
മേൽപ്പറഞ്ഞ സ്റ്റേറ്റ് മെന്റുകൾക്ക് പ്രസക്തിയുണ്ടാകുമോ എന്നെനിക്ക്
തോന്നുന്നില്ല.
അങ്ങനെവരുമ്പോൾ അതിനോട് ആനുപാതികമായി മറ്റൊരു ചോദ്യവും ഉയർന്നു വരുന്നു
അതിജീവിക്കാനാകില്ലെന്നൊരു തീർച്ചപ്പെടുത്തൽ
എവിടെ നിന്നാണ് ആവാഹിക്കപ്പെടുന്നത് ? എങ്ങിനെയാണത് ഉള്ളിലേറ്റപ്പെടുന്നത് ?
ആ ഒരു ചോദ്യത്തിനുള്ളിലൂടെ കടന്നുപോകുമ്പോൾ മേൽ പറഞ്ഞ വാചകങ്ങൾക്ക് പ്രസക്തിയുണ്ടാകുന്നു എന്നുള്ളതും എടുത്തു പറയേണ്ടതു തന്നെ .
രണ്ടു രീതിയിൽ നമുക്കാ ചോദ്യത്തെ വിലയിരുത്താവുന്നതാണ്
അതിൽ ഒന്നാമത്തേത്,
നേരിടേണ്ടി വരുന്ന കടുത്ത പ്രതിസന്ധികൾക്കെതിരെ ശക്തമായി പൊരുതുകയും നമ്മളിൽ അന്തർലീനമായിക്കിടക്കുന്ന കഴിവുകൾ കൊണ്ടൊന്നും, അതിനെ അതിജീവിക്കാനാകില്ലെന്ന് തിരിച്ചറിയുമ്പോൾ വലയം ചെയ്യുന്ന വലിയ നിരാശ , ഇനി മുന്നോട്ടേക്കില്ലെന്നുള്ളൊരു കടുത്ത തീരുമാനത്തിലേക്ക് നയിക്കുന്നു
രണ്ടാമത്തേത്
നേരിടുന്ന പ്രതിസന്ധികളെ, ഒരു വിശകലനത്തിനു പോലും വിധേയമാക്കാതെ കാല്പനീകമായി വലിയൊരു
മഹാമേരുവായി നമ്മൾ തന്നെ സ്വയം ചിത്രീകരിച്ചു കൊണ്ട്, അതിനെതിരെ ഒരു കൈവിരൽ പോലും ചലിപ്പിക്കാതെ , നമ്മളിലുള്ള കഴിവുകളുടെ ചെറിയൊരു അംശം പോലും വിനിയോഗിക്കാതെ , തനിക്കിത് കഴിയില്ലെന്നുള്ളൊരു മുൻവിധിയിലൂടെ ചരിച്ചുകൊണ്ട് മാനസീകമായി,തോൽവിക്കു മുന്നേ തോൽവി സമ്മതിക്കുന്ന അവസ്ഥാന്തരം .
ഇനി മൂന്നാമത്തേതായി
ഇതിനെ ചോദ്യമല്ല, ഒരു ഉത്തരമായി കണക്കാക്കിയാൽ മതി
ഈ രണ്ടു കൂട്ടത്തിലും പെടാത്തവർ സ്വന്തം ഇച്ഛാ ശക്തികൊണ്ടും , വിശ്വാസംകൊണ്ടും പ്രതിബന്ധങ്ങളെ അതിജീവിക്കുന്നവർ
ഇതെല്ലാം ഓരോരുത്തരുടെയും വ്യക്തിപരവും, മാനസീകവുമായ ഘടകങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നു ആയതിനാൽ തന്നെ ഈ സിദ്ധാന്തങ്ങളെയെല്ലാം ഒരേ
കുടക്കീഴിലൂടെ നോക്കിക്കാണുകയെന്നുളത് അപ്രാപ്യവും നീതീകരിക്കാത്തതുമാണ്.
''ഡിഫറൻറ് പീപ്പിൾ ഹാസ് ഡിഫറെൻറ്
ആറ്റിറ്റ്യൂഡ്''
എന്ന ഒറ്റ വാചകത്തിലൂടെ ഇതിലെ അന്തഃസത്ത മുഴുവൻ വെളിവാക്കാവുന്നതാണ് .
ഒരു പ്രതിസന്ധി ഘട്ടത്തെ ഒരാൾ നേരിടുന്ന രീതിയായിരിക്കുകയില്ല മറ്റൊരാളുടേത് എന്നുള്ളത് ത്വാത്തീകമായ സത്യം തന്നെയാണ് .
പ്രതിസന്ധി
ഘട്ടം എന്നുള്ളത് ഇവിടെ ആലങ്കാരികമായി പ്രയോഗിച്ചുവെന്നേയുള്ളൂ ഏത് ഘട്ടത്തിലായാലും ഇങ്ങനെയൊക്കെ തന്നെയാണെന്നുള്ളത് വലിയ വിശദീകരണങ്ങൾക്ക് ഇട നൽകാതെ തന്നെ പറയുവാൻ കഴിയുന്ന വസ്തുതയാണ് .
ഒരു സമയത്ത് ആവേശവും, ആത്മ വിശ്വാസവും കൊണ്ട് ജീവിച്ചവർ പെട്ടെന്ന് വലിയ ദുരന്തങ്ങളെ
നേരിടേണ്ടി വരുമ്പോൾ അതിനു
മുന്നിൽ പകച്ചു നിൽക്കുന്നു. മനുഷ്യമനസ്സിന് ചിന്തിക്കാൻ കഴിയാവുന്നതിലും അപ്പുറത്തുള്ള പ്രതിസന്ധികളെ നേരിടേണ്ടി വരുമ്പോൾ കൈയ്യിലുണ്ടെന്ന് കരുതുന്ന ആത്മവിശ്വാസത്തിനോ ബുദ്ധിയുടെ അളവുകോലുകൾക്കോ പരിഹാരം തേടാനാകാത്ത ഒരു അജ്ഞത രൂപപ്പെടുന്നു .
അവിടെയൊന്നും തന്നെ മനസ്സിൽ തെളിഞ്ഞുവരുന്നില്ല , വെറും ശൂന്യത മാത്രം
ഈയൊരു അവസ്ഥയെ മാനസീകമായ ബലഹീനതെയെന്നു തന്നെ എടുത്തു പറയേണ്ടി വരും, സ്വയം തന്നെത്തന്നേയും, തനിക്കുമുന്നിൽ കാണപ്പെടുന്നതോന്നും ഉൾക്കൊള്ളാനാകാത്തൊരു അവസ്ഥാന്തരം
നമ്മിൽ
നിന്നും നമ്മൾ തന്നെ അകന്നു
നിൽക്കുന്ന സ്‌ട്രൈഞ്ചനസ്
.
അവിടെ മനസ്സും,ശരീരവും,ബുദ്ധിയുമെല്ലാം വിഭജിക്കപ്പെടുന്നു
പരസ്പരം കണ്ണികളായി വർത്തിച്ച ഘടകങ്ങൾ വിഘടിച്ചു കൊണ്ട് വലിയൊരു ആശയക്കുഴപ്പത്തിലേക്ക് കൂപ്പുകുത്തുന്നു , അങ്ങനെ വരുമ്പോൾ എല്ലായിടത്തും നിറഞ്ഞു നിൽക്കുന്ന നിഷ്‌ക്രിയത്വം ഉയർന്നുവരികയും അതിലൂടെ യാതൊരു ദിശാബോധവുമില്ലാതെ
അലയുകയും ചെയ്യുന്നു .
സ്വയമുള്ള കടിഞ്ഞാണിൽ
നിന്നും വേർപെട്ടുകൊണ്ട് കെട്ടുപ്പാടുകൾ ഏതുമില്ലാതെ ഒഴുകി നടക്കുന്നു, അവിടെ നമുക്കൊന്നും
ചെയ്യുവാനില്ല പ്രകൃതിയുടെ
കനിവിനായി കാത്തിരിക്കുക, അല്ലെങ്കിൽ അദ്രശ്യ
ശക്തിയുടെ കാരുണ്യത്തിനായി പ്രാർത്ഥിക്കുക അത്രമാത്രം .
ചില പ്രതിസന്ധി ഘട്ടങ്ങളിൽ, ഒരാൾ സ്വന്തം
കഴിവുകളിൽ നിസ്സഹായനാകുമ്പോൾ, മുന്നിലൊരു
രക്ഷാമാർഗ്ഗം ഇല്ലെന്ന് തീർച്ചപ്പെടുത്തുമ്പോൾ , ഇത്തരം സന്ദർഭങ്ങളെ എങ്ങിനെയാണ്
നേരിടുവാൻ കഴിയുക ? .
അതൊരു വലിയ ചോദ്യമാണ് ഉയർത്തുന്നതെന്നതിനാലും ആ ഉത്തരത്തെ, ഒറ്റ ഉത്തരമായി വിലയിരുത്തുന്നത് വലിയ സങ്കീർണ്ണമാകുന്നതുകൊണ്ടും അതിനെ പലതായി വ്യാഖ്യാനിക്കേണ്ടി വരുന്നു.
ഓരോ വ്യക്തികളുടേയും ക്രിയാത്മകതയും , ബുദ്ധിയും, കാര്യങ്ങളെ വിശകലനം ചെയ്തെടുക്കുന്നതിലെ മിടുക്കും, പ്രതിസന്ധികളെ നോക്കിക്കാണുന്നതിലെ പക്വതയും, ഉൾക്കാഴ്ചയും , ചിന്തകളുമെല്ലാം തന്നെ ഇത്തരം തീരുമാനങ്ങളെ സ്വാധീനിക്കുന്ന ഘടകങ്ങളാണ് .
അങ്ങനെവരുമ്പോൾ ഇതെല്ലാം വ്യക്ത്യാധിഷ്ടങ്ങളായി കണക്കാക്കാവുന്നതാണ് .
ഡിപെൻഡ്സ് ഓൺ
ചിലർ എല്ലാം
അവസാനിച്ചു എന്നുള്ള ഘട്ടത്തിൽ തന്നിൽ നിന്നും സ്വയം ഒളിച്ചോടുന്നു
എന്നാൽ മറ്റു ചിലരാകട്ടെ അതിയായ ആർജ്ജവത്തോടു കൂടി തന്നെ മുന്നോട്ടു പോകുന്നു
ഒരു പക്ഷേ തനിക്കിത് സ്വയം കഴിയുകയില്ലെന്നുള്ളൊരു മാനസീക സമ്മർദ്ധത്തെ അതിജീവിക്കുവാൻ മറ്റൊരു ശക്തിയിൽ
വിശ്വസം അർപ്പിച്ചു കൊണ്ട് അതിലൂടെ ശക്തി സംഭരിക്കുകയും പ്രതിരോധിച്ചു
നിൽക്കുവാൻ ശ്രമിക്കുകയും ചെയ്തുകൊണ്ട് അതിജീവനത്തിലേക്ക് എത്തിച്ചേരുക .
സ്വയം തന്നെത്തന്നെ ഉത്തേജിപ്പിച്ചു കൊണ്ട് ധൈര്യം ആർജ്ജിക്കുന്ന സെൽഫ് മോട്ടിവേഷനെന്നതിനെ വിളിക്കാവുന്നതാണ് ലോകം മുഴുവനും എതിരായി നിന്നാലും താനെന്നെ വ്യക്തിയിൽ വിശ്വാസമർപ്പിച്ചു കൊണ്ട് മുന്നോട്ട് പോവുക, അതാണ് ആ പരോക്ഷ ശക്തിയിലുള്ള വിശ്വാസത്തിലൂടെ തുറന്നു കാണിക്കപ്പെടുന്നത് അങ്ങനെ അതിജീവനത്തിന്റെ പാതയിലേക്കെത്തിച്ചേരുവാൻ അദ്രശ്യമായൊരു ശക്തിയുടെ സഹായമുണ്ടെന്ന് വിശ്വസിച്ചുകൊണ്ട് തന്റെ ഉള്ളിലുള്ള വലിയ ശക്തിയെ ഉത്തേജിപ്പിച്ച് ഉയർത്തെഴുന്നേൽക്കുന്ന സൈക്കോളജിക്കൽ ബ്രില്യൻറ് .
ഇത് പലപ്പോഴും അറിഞ്ഞുകൊണ്ട് ചെയ്യുന്ന പ്രതിഭാസമല്ലെങ്കിലും എന്തിനേയും നേരിടണമെന്ന് ഉറച്ചു നിൽക്കുന്നൊരു ഘട്ടത്തിൽ സ്വയം ഉത്തേജിക്കപ്പെടുന്ന മാനസീകമായ കഴിവിന്റെ പ്രതിഫലനമെന്ന് നിസ്സംശയം പറയാവുന്നതാണ് .
സ്വയം തന്നെത്തന്നെ ഉത്തേജിപ്പിച്ചു കൊണ്ട് ധൈര്യം ആർജ്ജിക്കുന്ന സെൽഫ് മോട്ടിവേഷനെന്നതിനെ വിളിക്കാവുന്നതാണ് ലോകം മുഴുവനും എതിരായി നിന്നാലും താനെന്നെ വ്യക്തിയിൽ വിശ്വാസമർപ്പിച്ചു കൊണ്ട് മുന്നോട്ട് പോവുക, അതാണ് ആ പരോക്ഷ ശക്തിയിലുള്ള വിശ്വാസത്തിലൂടെ തുറന്നു കാണിക്കപ്പെടുന്നത് അങ്ങനെ അതിജീവനത്തിന്റെ പാതയിലേക്കെത്തിച്ചേരുവാൻ അദ്രശ്യമായൊരു ശക്തിയുടെ സഹായമുണ്ടെന്ന് വിശ്വസിച്ചുകൊണ്ട് തന്റെ ഉള്ളിലുള്ള വലിയ ശക്തിയെ ഉത്തേജിപ്പിച്ച് ഉയർത്തെഴുന്നേൽക്കുന്ന സൈക്കോളജിക്കൽ ബ്രില്യൻറ് .
ഇത് പലപ്പോഴും അറിഞ്ഞുകൊണ്ട് ചെയ്യുന്ന പ്രതിഭാസമല്ലെങ്കിലും എന്തിനേയും നേരിടണമെന്ന് ഉറച്ചു നിൽക്കുന്നൊരു ഘട്ടത്തിൽ സ്വയം ഉത്തേജിക്കപ്പെടുന്ന മാനസീകമായ കഴിവിന്റെ പ്രതിഫലനമെന്ന് നിസ്സംശയം പറയാവുന്നതാണ് .
മറ്റൊരു തലത്തിൽകൂടി ഇതിനെ വ്യാഖ്യാനിക്കുകയാണെങ്കിൽ പ്രതിസന്ധികൾക്കു മുന്നിൽ
തോറ്റുകൊടുക്കാൻ മനസ്സില്ലാത്തവന്റെ
ആർജ്ജവമാണ്, ആത്മവിശ്വാസമാണ്
.
എല്ലാം
അവസാനിച്ചുവെന്നുള്ള ഘട്ടത്തിൽ നിന്നും, പ്രതീക്ഷ കൈവിടാതെ വിശ്വാസം
വെച്ചു പുലർത്തുന്നവരുടെ ഉയർത്തെഴുന്നേൽപ്പാണ്
എ ചാൻസ് ഈസ് ദേർ,
ആ വിശ്വാസത്തിൽ മുന്നേറുക
നമ്മൾ നിസ്സഹാരാകുന്ന അവസരങ്ങളിൽ, നമ്മുടെ
എബിലിറ്റിക്കും മേലെയുള്ള പ്രതിസന്ധികളെ നേരിടേണ്ടി വരുന്ന ഘട്ടങ്ങളിൽ, നിരാശയുടെ പടുകുഴിയിൽ നിന്നും പ്രതീക്ഷയുടെ കിരണങ്ങളിലേക്ക് ഉറ്റു നോക്കിക്കൊണ്ട് മറ്റൊരു ശക്തിയിൽ വിശ്വാസം അർപ്പിച്ചുകൊണ്ട് സ്വയം റീ ചാർജ് ചെയ്തെടുക്കുക.
റീ എനർജൈസിങ്ങ്, പരോക്ഷമായുള്ളൊരു ഊർജ്ജം സംഭരിക്കൽ.
തന്നെ തന്നെ സ്വയം മോട്ടിവേഷൻ ചെയ്തുകൊണ്ട് പ്രതിസന്ധികളെ അതിജീവിക്കാൻ
പര്യാപ്‌തമാക്കിയെടുക്കുകയെന്നുള്ള സൈക്കിളോജിക്കൽ മൂവ് .
മേൽ വിവരിക്കപ്പെട്ടതുപോലെ ബലഹീനതകളിൽ ഒരു അദൃശ്യ ശക്തി നമ്മുടെ കൂട്ടിനുണ്ടെന്നുള്ള വിശ്വാസത്തിലൂടെ മാനസികവും, ശാരീരികവുമായൊരു ശക്തിയെ ആർട്ടിഫിഷ്യലായി ക്രിയേറ്റ് ചെയ്തെടുത്തുകൊണ്ട് അത്തരം നിസ്സഹായതകളെ മറികടക്കാനുതകുന്ന വിൽപവ്വർ പ്രൊഡ്യൂസ് ചെയ്യുന്ന കോൺഫിഡൻസ്.
എ ചാൻസ് ഈസ്
ദേർ
എന്നുള്ളത്
അവസാനം വരേക്കും ഉള്ളൊരു പ്രതീക്ഷയാണ്
എല്ലാം
അവസാനിക്കുന്ന ബിന്ദുവിൽ നിന്നും, അതിജീവനത്തിന്റെ പാതയിലേക്ക് ഉറ്റു നോക്കിക്കൊണ്ട് മുന്നോട്ട് പോവുക
എ ചാൻസ് ഈസ് ദേർ
മറ്റൊരു ശക്തിയിലുള്ള വിശ്വാസം എന്നുള്ളത് എടുത്തുകാണിക്കുന്നത് അവനവന്റെ തന്നെ ഉള്ളിലുള്ള കരുത്തിനെയാണ്
അതൊരു വസ്തുവിലോ, വ്യക്തിയിലോ, വിശ്വാസത്തിലോ, അമാനുഷിക ശക്തികളിലോ ഉള്ള വിശ്വാസത്തിന്റ രൂപത്തിൽ
മാറ്റപ്പെടുന്നുവെന്നുമാത്രം
നമ്മൾ നിസ്സഹായകരായി മാറുന്നൊരു ഘട്ടത്തിൽ നമ്മുടെ
ഉള്ളിലുള്ള ശക്തിയെ അമാനുഷീക ശക്തിയിലുള്ള വിശ്വാസത്തിലൂടെ സ്വയം ഉത്തേജിപ്പിക്കുക എന്നുള്ള സെൽഫ് മോട്ടീവേഷനാണ് ഇതിലൂടെ നടപ്പാക്കപ്പെടുന്നത് .
അപ്പോൾ അവിശ്വാസിയെന്നുള്ള ലേബൽ പൊട്ടിച്ചെറിഞ്ഞുകൊണ്ട് അവൻ
വിധേയേത്വം തേടുന്നു .
ആരിൽ ?
ആ ആരിൽ എന്നുള്ള
ചോദ്യത്തിന് ഇവിടെ പ്രസക്തിയുണ്ടാകുന്നില്ല. കാരണം അത് മേൽപ്പറഞ്ഞതു
പോലെ ഓരോരുത്തരുടേയും വ്യക്തിപരമായ ധീക്ഷണതയിലും , വിശ്വാസത്തിലും അടിയുറച്ചു
കിടക്കുന്ന ഘടകങ്ങൾ മാത്രമാണ് .
ഒരു വ്യക്തിക്ക് ഏറ്റവും മുഖ്യത്വം തോന്നുന്ന ഘടകങ്ങളിൽ അയാൾ വിശ്വാസം അർപ്പിക്കാം, അതിൽനിന്നുമായിരിക്കാം അയാളാ ഊർജ്ജം സംഭരിക്കുന്നത്, അതെല്ലാം വ്യക്ത്യാധിഷ്ട്ടങ്ങൾ മാത്രമായി നിലകൊള്ളുന്നു .
ഒരു വ്യക്തിക്ക് ഏറ്റവും മുഖ്യത്വം തോന്നുന്ന ഘടകങ്ങളിൽ അയാൾ വിശ്വാസം അർപ്പിക്കാം, അതിൽനിന്നുമായിരിക്കാം അയാളാ ഊർജ്ജം സംഭരിക്കുന്നത്, അതെല്ലാം വ്യക്ത്യാധിഷ്ട്ടങ്ങൾ മാത്രമായി നിലകൊള്ളുന്നു .
ഒരാൾ വിശ്വാസം
അർപ്പിക്കുന്നതിനോട് മറ്റൊരാൾക്ക് വിധേയത്വം
തോന്നണമെന്നില്ല ,
അത്പോലെ തന്നെ തിരിച്ചും
മറ്റൊരാളുടെ വിശ്വാസ രീതികളോട് എല്ലാവരും പൊരുത്തപ്പെടണമെന്നുമില്ല
എന്നാൽ മേൽപ്പറഞ്ഞ
ഘടകങ്ങളെ വീണ്ടും വിശകലനം ചെയ്യുമ്പോൾ?
ഇവിടെ ഞാൻ എന്റെ നിലപാടുകളിൽ നിന്നും വീണ്ടും തകിടം മറിയുകയാണെന്ന് സംശയിക്കപ്പെടാം
എന്നാലെനിക്കങ്ങനെ
തോന്നുന്നില്ല.
അതൊരു പക്ഷേ, എന്റേതു മാത്രമായൊരു ചിന്താഗതിയായിരിക്കാം
അല്ലെങ്കിൽ അല്ലായിരിക്കാം
,
പ്രതിസന്ധികളെ നേരിടേണ്ടി
വരുമ്പോൾ മാത്രമാണ് നമ്മൾ എത്രമാത്രം
കരുത്തരെന്നും , ബലഹീനരെന്നും ഒരുപോലെ തിരിച്ചറിയപ്പെടുന്നത്
അവയെ
നേരിടുവാനുള്ള ആർജ്ജവം കാണിക്കണം
എന്നുള്ളതാണ് പ്രധാനം.
അല്ലെങ്കിൽ നമ്മുടെ ഉള്ളിലുള്ള തേജസ്സ് ചാരത്താൽ മൂടപ്പെട്ട സ്ഫടികമാകും , ഉപയോഗിക്കാത്ത വജ്രായുധമായത് തുരുമ്പെടുക്കും .
ചങ്കൂറ്റത്തോടെ നേരിടുമ്പോൾ നമുക്ക് മുന്നിൽ പലതും വഴിമാറുന്നു
നമ്മളാണ്
നമ്മുടെ വഴി തെളിയിക്കുന്നത്, നമ്മളാണ്
നമ്മുടെ ഡെസ്റ്റിനി തീരുമാനിക്കുന്നത് , നമ്മളാണ്
നമ്മളെ മുന്നോട്ട് നയിക്കുന്നത്
നമ്മൾ
നമ്മളെ വിശ്വസിക്കുന്നുവെങ്കിൽ
പിന്നെയുള്ളതെല്ലാം ചരിത്രമാണ്
പക്ഷേ, മാനുഷീകമായ കഴിവുകൾക്കും മേലെയുള്ള ഒന്നിനെ
നേരിടേണ്ടി വരുമ്പോൾ?
ഞാൻ വീണ്ടും തകിടം
മറിയുന്നു
മാനുഷീകമായ കഴിവുകൾക്കും അപ്പുറത്തുള്ള ഒന്നിനെ നേരിടേണ്ടി വരുമ്പോൾ , അതിനെ അതിജീവിക്കാൻ മനുഷ്യബുദ്ധിക്കോ കരുത്തിനോ , കഴിവുകൾക്കോ കഴിയില്ലെന്ന് വരുമ്പോൾ, എല്ലാം
നിശ്ചലമാകുന്നു
ഇവിടെ ഞാൻ അടിക്കടി സ്റ്റേറ്റ്‌മെന്റുകൾ മാറ്റുകയല്ല മറിച്ച് ഒരു വസ്തുതയെ രണ്ടു വീക്ഷണങ്ങളിലൂടെ നോക്കിക്കാണുകയാണ്, രണ്ടു തലത്തിലൂടെ അതിനെ വിശകലനം ചെയ്തെടുക്കുകയാണ്
ഇതെല്ലാം വ്യത്യസ്തങ്ങളായ, കാര്യമാത്ര പ്രസക്തിയുള്ള
ചൂണ്ടുപലകകൾ തന്നെ .
ഇനി മൂന്നാമതൊരു കാഴ്ചപ്പാടിൽ കൂടി ഈ വിഷയത്തെ നോക്കിക്കാണുകയാണെങ്കിൽ അത് മേൽ പ്രതിപാദിച്ചതിൽ നിന്നും തികച്ചും വിഭിന്നമായിരിക്കും നാലാമതും , അഞ്ചാമതും അങ്ങനെ തന്നെ
ഇതെല്ലാം ഓരോരുത്തരുടേയും യുക്തിക്കും , കാഴ്ചപ്പാടുകൾക്കും അനുസരണമായിരിക്കും
ഒരാൾക്ക് തന്റെ വീക്ഷണങ്ങളെയും തീരുമാനങ്ങളേയും വിഘടിപ്പിച്ചുകൊണ്ട്
എല്ലാ രീതികളിലൂടേയും കടന്നുപോകാനാവില്ല . അതിൽ യാതൊരു അസാധാരണത്വവുമില്ല
, മനുഷ്യരുടെ കേപ്പബിലിറ്റിയിലുള്ള ലിമിറ്റേഷൻസ് ആയിമാത്രം അതിനെ
കണക്കാക്കിയാൽ മതി .
***************************************
അരുവികളും തോടുകളും, എന്നുവേണ്ടാ എല്ലാ ജല സ്രോതസ്സുകളും
വറ്റിവരണ്ടിരിക്കുന്നു .
ഭൂമി ചുട്ടു പൊള്ളുകയാണ് , കാറ്റുകൾക്ക് അഗ്നിയുടെ കാഠിന്യം , ചുണ്ടു നനക്കാൻ പോലും ഒരിറ്റു വെള്ളമില്ലാതെ മനുഷ്യരുടേയും
, മൃഗങ്ങളുടേയും രോദനം .
ആർക്കും
ആരേയും സഹായിക്കാൻ കഴിയുന്നില്ലെന്നതിനേക്കാൾ ഉപരി എല്ലാവരും അഭിമുഖീകരിക്കേണ്ടുന്ന ആ ദുരന്തത്തെ ഉള്ളിലേറ്റിക്കഴിഞ്ഞിരിക്കുന്നു എന്നുള്ളതാണ് സത്യം .
ഭൂമിയിൽ അതിന്റെതായ മാറ്റങ്ങൾ വളരെവേഗത്തിലാണ് പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നത് അന്റാർട്ടിക്കയെന്ന ഭൂഘണ്ഡമേ അപ്രത്യക്ഷ്യമായിക്കഴിഞ്ഞിരിക്കുന്നു
.
ഏവറസ്റ്റിന്റെ വെള്ളപ്പുതപ്പ് മാറി അതിന്റെ ഘടനയിൽ
വലിയ
മാറ്റങ്ങൾ ഭവിച്ചിരിക്കുന്നു .
പച്ചപ്പിന്റെതായ ഒന്ന് പോലും കാണാനാകുന്നില്ല ഭൂമി
ഒരു ചുവന്ന ഗോളമായിരിക്കുന്നു .
താപ കാഠിന്യത്താൽ തൊട്ടാൽ തൊലി പൊളിഞ്ഞുപോരുന്ന അതിഭീതിതമായ
അവസ്ഥ
ശരീരം വെന്ത് തൊലിയോടൊപ്പം മാംസവും
ശരീരത്തിൽ നിന്നും അടർന്നു
മാറുന്നു മനുഷ്യരുടേത് മാത്രമല്ല മൃഗങ്ങളുടേതും ഇതിനോട് സമാനം തന്നെ.
നിമിഷം പ്രതിയാണ് സൂര്യതാപം
അധികരിച്ചു കൊണ്ടിരിക്കുന്നത്
മനുഷ്യർ തീ ചൂളയിൽ
അകപ്പെട്ടാലെന്ന പോലെ നിന്ന
നിൽപിൽ മരിച്ചു വീണുകൊണ്ടിരിക്കുന്നു വൃക്ഷങ്ങൾ തനിയെ കത്തിയമരുന്നു, സമുദ്രങ്ങൾ
ബാഷ്പപീകരിക്കപ്പെട്ട് അഗാധമായ ഗർത്തങ്ങൾ രൂപംകൊണ്ടിരിക്കുന്നു എങ്ങും അഗ്നി പർവ്വതങ്ങൾ പൊട്ടിത്തെറിച്ചുണ്ടായ കനത്ത
ധൂളികളും , പാറകളും അന്തരീക്ഷം മുഴുവൻ കനത്ത പുകമറ സൃഷ്ടിച്ചെടുത്തിരിക്കുന്നു .
ജീവന്റെതായ പലതും ഭൂമിയിൽ നിന്നും അപ്രത്യക്ഷ്യമായിക്കൊണ്ടിരിക്കുന്നു.
ഭ്രമണപഥത്തിൽ
സൂര്യൻ, ഭൂമിയോട് ഏറ്റവും അടുത്തിരിക്കുന്നു
അതിശക്ത കാന്തീക
പ്രഭാവത്താൽ അകപ്പെട്ട് ഭൂമി കിടന്ന്
വിറകൊള്ളുകയാണ്
, അതിന്റെ തുടർച്ചയായി ശക്തിയായ ഭൂമികുലുക്കങ്ങൾ
അഗ്നിപർവ്വതങ്ങൾ പൊട്ടിത്തെറിച്ച് എങ്ങും ലാവാ പ്രവാഹം.
ശൂന്യാകാശത്തു നിന്നും അതിശക്ത ഉൽക്കാ വർഷം , ഭീമാകാരങ്ങളായ പാറകളും,നക്ഷത്രാവശിഷ്ട്ടങ്ങളും, മറ്റു വസ്തുക്കളും ശരമാരികണക്കെ
ഭൂമിയിലേക്ക് പതിച്ചു കൊണ്ടിരിക്കുന്നു
സോളാർവിന്റുകൾ തീജ്ജ്വാലകളായി പെയ്തിറിങ്ങുന്നു
അതിശക്തമായ അണുപ്രസരണത്താൽ ഭൂമുഖം വിഷവാതകങ്ങളാൽ നിറഞ്ഞിരിക്കുന്നു
ഹരിതവാതകങ്ങളാൽ അന്തരീക്ഷമർദ്ധം കഠിനമായി തീർന്നിരിക്കുന്നു
എങ്ങും തീജ്വാലകൾ
മനുഷ്യ നിർമ്മിതങ്ങളായ എല്ലാം
തന്നെ പ്രകൃതി രോഷത്താൽ തകർക്കപ്പെട്ടിരിക്കുന്നു.
ശക്തമായ സൂര്യതാപത്താൽ വലയം ചെയ്യപ്പെട്ട ഭൂമി
ഒരു തീ ഗോളമായി
കത്തിയമരുകയാണ് .
ജീവൻ അസാദ്ധ്യമായ
ഗ്രഹങ്ങളുടെ പട്ടികയിലേക്ക് മറ്റൊന്നുകൂടി
.
എങ്ങും മിന്നൽപ്പിണരുകൾ ,ഇടിവെട്ടുകൾ , തീജ്വാലകൾ
ശൂന്യാകാശം
മുഴുവൻ ബിന്ദുവിലേക്ക് ചുരുങ്ങുന്നു
.
പ്രപഞ്ച രൂപീകരണത്തിനും മുന്നേയുള്ള ഇരുണ്ട യുഗത്തിലേക്ക് .
അവസാനം ഘോരശബ്ദത്തോടെ ഭൂമി പൊട്ടിത്തെറിക്കുന്നു
.
നോ
അലറി വിളിച്ചു കൊണ്ട്
ഞാൻ ചാടിയെഴുന്നേറ്റു
ആ തണുത്ത ഊക്ഷ്മാവിലും
ഞാൻ വെട്ടി വിയർക്കുകയാണ്, ഹൃദയമിടിപ്പ് ഉച്ചസ്ഥായിയിലായിരിക്കുന്നു, ഞരമ്പുകൾ
വലിഞ്ഞു മുറുകുന്നു , മസിലുകൾ ത്രസിക്കുന്നു, ഒരിറ്റു ശ്വാസത്തിനായി ഞാൻ ആഞ്ഞാഞ്ഞു വലിച്ചു.
ക്യാബിനുള്ളിൽ നിന്നും അലറാം
കണക്കെ എന്തൊക്കെയോ മുഴങ്ങിക്കൊണ്ടിരുന്നു എവിടെ നിന്നാണതിന്റെ ഉറവിടമെന്ന്
എനിക്ക് തിരിച്ചറിയാനാകുന്നില്ല
അടുത്ത നിമിഷം വാതിൽ
തുറന്ന് നാലഞ്ചാളുകൾ ക്യാബിനുള്ളിലേക്ക് പ്രവേശിച്ചു
.
അതിലൊരാൾ ഡിറ്റക്ടർ
പോലെ ചെറിയൊരു ഉപകരണം
എനിക്കു നേരെ പിടിച്ചു എന്താണെതെന്നും
, എന്തിനാണിവർ വന്നതെന്നും എനിക്ക് മനസ്സിലാകുന്നില്ല.
കൂൾ
ജോൺ , നിങ്ങളൊരു അബ്നോർമൽ കണ്ടീഷനിലൂടെ കടന്നുപോവുകയാണ് നിങ്ങളുടെ ശരീരമിപ്പോൾ പ്രതികരിച്ചു കൊണ്ടിരിക്കുന്നത് ഫങ്ങ്ഷണൽ
ഡിസോർഡറിലാണ് , അതായത് ശാരീരിക പ്രവർത്തനങ്ങൾ എല്ലാം തന്നെ സാധാരണ
നിലയിൽ നിന്നും മാറിക്കഴിഞ്ഞിരിക്കുന്നു എന്തുകൊണ്ടോ നിങ്ങൾ വളരെയധികം മെന്റലി ഡിസ്റ്റർബഡ്
ആയിരിക്കുന്നു അതിന്റെ ഫലമായാണ് ഈ വ്യതിയാനങ്ങളെല്ലാം നിങ്ങളിൽ സംഭവിച്ചു കൊണ്ടിരിക്കുന്നത്
കഠിനമായ സ്‌ട്രെയിൻ നിങ്ങൾ അനുഭവിക്കുന്നുണ്ടെന്നും അത്
നിങ്ങളെ ആകെ സ്വാധീനിച്ചിരിക്കുന്നുവെന്നും ഈ
മോണിറ്ററിൽ കൂടി ഞങ്ങൾക്ക് മനസ്സിലാക്കുവാൻ
കഴിയുന്നുണ്ട് .
ഐ ആം ഓക്കേ
, എനിക്ക്
അബ്നോർമലായിട്ടൊന്നുമില്ല ഒരു
സ്വപ്നം കണ്ടു, അതെന്നെ ചെറുതായൊന്ന് അസ്വസ്ഥമാക്കി
എന്നുള്ളത് സത്യം തന്നെ അതൊരു
സാധാരണകാര്യം മാത്രമല്ലേ?
നോ, നെവർ ജോൺ, നിങ്ങൾ
കണ്ട സ്വപ്നം
നിങ്ങളെ വളരെയധികം ഡിസ്റ്റർബഡ് ആക്കുകയും അത്
പലവിധത്തിലുള്ള ശാരീരിക വ്യതിയാനങ്ങൾ
നിങ്ങളിൽ സൃഷ്ടിച്ചിരിക്കുകയും ചെയ്തിരിക്കുന്നു
.
അതിന്റെ പ്രതിഫലനം ബ്രയിനിയിൽ
ചില വേരിയേഷൻസിന് ഇടയാക്കിത്തീർക്കുകയും, അതിലൂടെ ശരീരം പലവിധ
മാറ്റങ്ങൾക്ക് വിധേയമാക്കപ്പെടുകയും, ഒരു പരോക്ഷ മർദ്ധം ശരീരത്തിനുള്ളിൽ രൂപപ്പെട്ടിരിക്കുന്നതിന് കാരണമാവുകയും ചെയ്തിരിക്കുന്നു .
പെട്ടെന്നുണ്ടാകുന്ന
ഈ മർദ്ധവ്യതിയാനത്താൽ ശരീരത്തിനുള്ളിലെ ഇന്റേണൽ
ഓർഗനുകൾക്കോ, മൊത്തത്തിലുള്ള ശാരീരിക സിസ്റ്റത്തിനോ മൈൽഡായിട്ടുള്ളതോ
, മേജറായിട്ടുമുള്ളതോ ആയ ചില ക്ഷതങ്ങൾക്കോ, ഫങ്ക്ഷണൽ
ഡിസോർഡറുകൾക്കോ കാരണമായിത്തീരുവാൻ വളരെയധികം സാദ്ധ്യതകളുണ്ട്.
കുറച്ചുകൂടി വിശദമാക്കിയാൽ പെട്ടെന്നുള്ള ശാരീരിക വ്യതിയാനം മൂലം അനുഭവപ്പെടുന്ന ഈ മർദ്ധംകൊണ്ട് ഹൃദയത്തിനോ
, നാഡീവ്യൂഹങ്ങൾക്കോ, അല്ലെങ്കിൽ ഏതിനു വേണമെങ്കിലും തകരാറുകൾ സംഭവിക്കാവുന്നതോ മൊത്തത്തിലുള്ളൊരു ഡിസോർഡിനോ അതു കാരണമാകാവുന്നതാണ് .
എന്നുവെച്ച് അങ്ങിനെ സംഭവിക്കണമെന്നില്ല പക്ഷേ ആ സാദ്ധ്യതയും
തള്ളിക്കളയാനാകില്ല.
ഇതൊക്കെ സത്യമാണോ ? സ്വപ്നങ്ങൾ
എന്നുള്ളത് ശരീരത്തിന്റെ
ഒരു
സ്വാഭാവിക പ്രതിഭാസമല്ലേ ? അതുമൂലം ഇത്തരത്തിലുള്ള വ്യതിയാനങ്ങളും , അപകടസാദ്ധ്യതകളും രൂപീകൃതമാകുമോ ?
ഐ ക്യാൻറ് ബിലീവ്
ഇറ്റ്
സ്വപ്‌നങ്ങൾ എന്നുള്ളത് ശരീരത്തിന്റെ ഒരു സാധാരണ പ്രതിഭാസം
തന്നെയാണെങ്കിലും അതിന്റെ ഇമ്പാക്ട് പലപ്പോഴും
അസാധാരണമായിരിക്കും .
സ്വപ്‌നങ്ങൾ മൂലം ശരീരത്തിൽ പലവിധ
മാറ്റങ്ങൾ സംഭവിക്കുന്നുവെന്നുള്ളത് ഞങ്ങൾ കണ്ടെത്തിക്കഴിഞ്ഞിട്ടുള്ളതാണ്.
ഈ സ്വപ്നത്തിന്റെ അനന്തരഫലം
ജോൺ ചാടിയെഴുന്നേറ്റു എന്നുള്ളതല്ലേ ?
അതേ
അതെന്തുകൊണ്ട് ?
ശാരീരികാവസ്ഥകളെല്ലാം ശാന്തമായിരിക്കുന്ന ഉറക്കമെന്ന അവസ്ഥയിൽ നിന്നും പെട്ടെന്ന് ഞെട്ടിയെഴുന്നേൽക്കുന്നതിന്റെ പൊരുളെന്താണ് ?
നമുക്ക് മാനസികമായും ശാരീരികമായും ഉൾക്കൊള്ളാനാകാത്ത എന്തെങ്കിലും സന്ദർഭങ്ങളെ പെട്ടെന്ന് അഭിമുഖീകരിക്കേണ്ടി വരുമ്പോൾ ഞെട്ടിത്തെറിക്കുന്നുത് സ്വാഭാവികമാണ്
പെട്ടെന്ന് നേരിടേണ്ടി വരുന്ന ഇത്തരം സംഭവങ്ങളോടുള്ള ശരീരത്തിന്റെയൊരു
പ്രതിഫലനമായാണ് ഇത് വിലയിരുത്തുന്നത്
ശരീരത്തിന്റെ പെട്ടെന്നുള്ള ആ മാറ്റത്തിനു പുറകിൽ എന്തൊക്കെ
ശാരീരികവും മാനസികവുമായ ഘടകങ്ങൾ ഉൾക്കൊള്ളുന്നു ?
ഇത്തരം സന്ദർഭങ്ങളിൽ, അതൊരു ഭാവനാ സൃഷ്ട്ടിയുടെ ഭാഗമാണെന്നുണെന്നു കൂടി തിരിച്ചറിയാതെ അസാധാരണമാം വിധം ശരീരം പ്രതികരിക്കുന്നതിന്റെ കാരണമെന്താണ് ?
ബുദ്ധിയും , അതിനോട് ചേർന്ന ശാരീരിക പ്രവർത്തനങ്ങളൂം അതൊരു സ്വപ്നമാണെന്ന് തിരിച്ചറിയുന്നില്ല എന്നുള്ളതാണ് സത്യം
ശരീരം ഇങ്ങനെ അസാധാരണമായി പ്രതികരിക്കുമ്പോൾ പല മാറ്റങ്ങളും അതിനോടനുബന്ധമായി നടക്കുന്നു
ഹൃദയമിടിപ്പു കൂടുന്നു , ശാരീരിക മർദ്ധം അധികരിക്കുന്നു , രക്തയോട്ടം തീവ്രഗതിയിലാകുന്നു , ദോഷകരമായ എൻസൈമുകൾ ധാരാളമായി ഉൽപ്പാദിപ്പിക്കപ്പെടുന്നു അങ്ങനെ പല തരത്തിലുള്ള വ്യതിയാനങ്ങൾ ഒരു കുറഞ്ഞ സമയത്തിനുള്ളിൽ ശരീരത്തിനുള്ളിൽ സംഭവിക്കപ്പെടുന്നുവെന്നുള്ളത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ളതാണ് .
പെട്ടെന്നുണ്ടാകുന്ന ഈ ശാരീരിക വ്യതിയാനങ്ങൾ വലിയ ആഘാതങ്ങൾക്ക് കാരണമാകുന്നു
പെട്ടെന്നുണ്ടാകുന്ന ഈ ശാരീരിക വ്യതിയാനങ്ങൾ വലിയ ആഘാതങ്ങൾക്ക് കാരണമാകുന്നു
ഉറക്കമെന്നുള്ള വിശ്രമാവസ്ഥയിൽ നിന്നും പെട്ടെന്നുള്ള ഈ വ്യതിയാനങ്ങളെ ഉൾക്കൊള്ളേണ്ടി
വരുമ്പോൾ എന്തായിരിക്കും അതിന്റെ
അനന്തരഫലങ്ങളെന്നുള്ളത് കൃത്യമായൊരു അവലോകനത്തിലൂടെ കണ്ടെത്തുക ദുഷ്ക്കരമാണെങ്കിലും അത് പലപ്പോഴും ശരീരത്തിന്റെ പ്രവർത്തനങ്ങളെ വളരെയധികം ദോഷകരമായി ബാധിക്കുന്നുവെന്നുള്ളത് സത്യമാണ്.
ഒരു സ്വപ്നം കാണുമ്പോൾ അല്ലെങ്കിൽ, നമ്മളിലത് പ്രൊഡ്യൂസാകുമ്പോൾ നമ്മളും കൂടി
ഉൾപ്പെട്ട ഒരു പിക്ചറൈസേഷനാണ് നടക്കപ്പെടുന്നത്
റിയാലായിട്ടല്ലെങ്കിലും
പരോക്ഷമായി നമ്മളതിന്റെ ഭാഗമായി മാറുന്നു .
റിയാലായിട്ടല്ല എന്നുള്ളത്കൊണ്ട് ഞാൻ ഉദ്ദേശിച്ചത് സ്വപ്നം
എന്നുള്ള പിക്ച്ചറിസഷൻ അതിന്റെ തലങ്ങളിലൂടെ കടന്നുപോകുമ്പോൾ നേരിട്ട്
നമ്മൾ അതിന്റെ ഭാഗമാകുന്നില്ലെങ്കിലും പരോക്ഷമായി നമ്മളതിന്റെ
ഭാഗമാകുന്നു എന്നുള്ളതാണ് .
ഒന്നുകൂടെ വിശദമാക്കിയാൽ ഫിസിക്കലായി നമ്മളതിന്റെ ഭാഗമാകുന്നില്ല
എന്നുള്ളത് പാതി ശരിയാണ് എന്നാൽ ഫിസിക്കലായി നമ്മളതിന്റെ ഭാഗമാകുന്നു എന്നുള്ളതു മറ്റൊരു ശരികൂടിയാണ് .
ഒരു സ്വപ്നത്തിലൂടെ കടന്നു പോകുന്ന ഏതൊരാളും മാനസികമായും , ശാരീരികമായും അതിന്റെ ഭാഗമാക്കപ്പെടുന്നു , ഫിസിക്കലായും വിർച്യുലായും .
ശരീരത്തിന് സ്വയം നിയന്ത്രാണാധികാരവും , സ്വയം അനലൈസിങ് കപ്പാസിറ്റിയും ഇല്ലാത്തതുകൊണ്ട് ബ്രയിനിന്റെ നിർദ്ദേശങ്ങൾക്കനുസരിച്ചാണ് അത് വർത്തിക്കുന്നതെന്നുള്ള വസ്തുതയിൽ ആർക്കും സംശയമുണ്ടാകില്ലെന്ന് എനിക്കറിയാം .
സ്വപ്നം എന്നുള്ള പിക്ച്ചറൈസേഷൻ നമ്മിൽ രൂപം
കൊള്ളപ്പെടുമ്പോൾ അതിനെ, റിയാലായിട്ടുള്ള ഒരു ഇൻസിഡന്റിന്റെ ഭാഗമായി
കണ്ട് , അതിനനുസരിച്ചുള്ള നിർദ്ദേശങ്ങൾ ശരീരത്തിന്, ബ്രെയിൻ നൽകുന്നു .
അങ്ങനെ വരുമ്പോൾ ആ ഇൻസിഡെന്റിൽ ശരീരം നേരിട്ട് പങ്കാളിത്തം വഹിക്കുന്നില്ലെങ്കിൽ കൂടി, ബ്രയിനിന്റെ
നിർദ്ദേശങ്ങൾ അത്തരത്തിൽ ലഭിക്കപ്പെടുന്നതിനാൽ , റിയലായി ഇത്തരം സന്ദർഭങ്ങളിൽ നമ്മുടെ ശരീരം എങ്ങനെ
പ്രതികരിക്കുന്നുവോ അതിനു സമാനമായ രീതിയിൽ നമ്മുടെ ശരീരം പ്രതികരിക്കുന്നുവെന്നുള്ളതാണ് വാസ്തവം .
ഇവിടെ ഉയർന്നു വരുന്ന വലിയ ചോദ്യം ശരീരത്തിന്റെ മൊത്തം അപചയ പ്രവർത്തങ്ങളുടെ കേന്ദ്ര ബിന്ദുവായ ബ്രെയിൻ എന്തുകൊണ്ട് ഇതൊരു സ്വപ്നമാണെന്ന് റിയലൈസ് ചെയ്യുന്നില്ല എന്നുള്ളതാണ്
ഒരു സ്വപ്നം നമ്മിൽ രൂപപ്പെടുമ്പോൾ അതിന്റെ എല്ലാ തലങ്ങളിലൂടെയും റിയലായി
നമ്മൾ കടന്നുപോകുന്നു, ആ സമയത്ത് അത് സത്യമാണെന്ന് നമ്മൾ ധരിക്കുന്നു
അതിനനുസരണമായി നമ്മൾ അവിടെ അനുഭവിച്ചു കൊണ്ടിരിക്കുന്ന വിർച്യുൽ അനുഭവം വളരെ ബുദ്ധിമുട്ട് ഉളവാക്കുന്ന
ഒന്നാണെങ്കിലും അല്ലെങ്കിലും അതിനനുസരണമായി അതിന്റെ
പ്രതിഫലനങ്ങൾ നമ്മളിലും പല മാറ്റങ്ങൾക്കും വഴിയൊരുക്കുന്നു .
ഇവിടെ മേൽ ഉന്നയിച്ച ചോദ്യം വീണ്ടും പ്രസക്തമാകുന്നു
സ്വയം അനലൈസിങ് കപ്പാസിറ്റിയുള്ള ബ്രെയിൻ എന്തുകൊണ്ട് ഇതൊരു സ്വപ്നമാണെന്ന് തിരിച്ചറിയാതെ തെറ്റായ നിർദ്ദേശങ്ങൾ ശരീരത്തിനു നൽകുന്നു ?
സ്വയം അനലൈസിങ് കപ്പാസിറ്റിയുള്ള ബ്രെയിൻ എന്തുകൊണ്ട് ഇതൊരു സ്വപ്നമാണെന്ന് തിരിച്ചറിയാതെ തെറ്റായ നിർദ്ദേശങ്ങൾ ശരീരത്തിനു നൽകുന്നു ?
അതിന്റെ ഫലമാണ് ശരീരം ഞെട്ടിത്തെറിക്കുന്നതും, ചാടിയെഴുന്നേൽക്കുന്നതും , മറ്റു അനുബന്ധ ഘടകങ്ങളും ഉരുവാക്കപ്പെടുന്നതും
ദാറ്റ്
ഈസ് ഇമ്പോസ്സിബിൾ, എന്നു പറഞ്ഞുകൊണ്ട് ഈ നിഗമനത്തെ നിസ്സംശയം തള്ളിക്കളയാവുന്നതാണ് കാരണം ബ്രെയിൻ ഒരിക്കലും ഇങ്ങനെ തെറ്റായ നിർദ്ദേശങ്ങൾ ശരീരത്തിന് നൽകുന്നില്ല, നൽകുകയുമില്ല .
അങ്ങിനെയെങ്കിൽ പിന്നെ എങ്ങനെയാണിതു സംഭവിക്കുന്നത് ?
അതിന്റെ കാരണങ്ങൾ എന്തൊക്കെയാണ് ?
ഇത്തരം സന്ദർഭങ്ങളിൽ റിയലൈസ് ചെയ്യാതെ ബ്രെയിൻ എന്തുകൊണ്ട് തെറ്റായ നിർദ്ദേശങ്ങൾ ശരീരത്തിന് നൽകുന്നു ?
ഇവിടെയാണ് രണ്ടു ബ്രയിനിനെ തിരിച്ചറിവിലേക്ക് ഞങ്ങൾ എത്തിച്ചേരുന്നത്
ഒന്നും മനസ്സിലാകാത്ത കിഴങ്ങനെപ്പോലെ ഞാൻ
വായും പൊളിച്ചിരിന്നു
രണ്ട് ബ്രയിനോ?
തീർച്ചയായും
ഇവിടെ ചില വസ്തുതകളിലേക്ക് നമുക്ക് ആഴത്തിൽ ഇറങ്ങി ചെല്ലേണ്ടതായി വരും
എങ്ങിനെയാണ് ഒരു ബ്രെയിൻ രണ്ടു തരത്തിൽ വർത്തിക്കുന്നത്?
ഉറക്കമെന്ന, വിശ്രമാവസ്ഥയിലുള്ള ശാരീരികാവസ്ഥയിൽ രൂപം കൊള്ളപ്പെടുന്ന സ്വപ്നമെന്ന
ആർട്ടിഫിഷ്യൽ ക്രിയേഷനെ
ഒറിജിനൽ ഇൻസിഡന്റായി തെറ്റിദ്ധരിച്ചു കൊണ്ട് ശരീരത്തിന് തെറ്റായ നിർദ്ദേശങ്ങൾ നൽകുന്നത് എന്തുകൊണ്ട് ?
അതേസമയം ഉണർന്നിരിക്കുമ്പോൾ കഴിഞ്ഞു പോയത് സ്വപ്നമായിരുന്നുവെന്നുള്ളതും
തിരിച്ചറിയുന്നു
ഒരു സ്വപ്നത്തിലൂടെ കടന്നുപോകുമ്പോൾ അതേ സമയത്തു തന്നെ അത് സ്വപ്നമാണെന്നു തിരിച്ചറിഞ്ഞുകൊണ്ട് അതിനനുസരണമായ നിർദ്ദേശങ്ങൾ നൽകുവാൻ എന്തുകൊണ്ട് ബ്രയിനിന് കഴിയാതെ പോകുന്നു?
അതിന്റെ
ലോജിക്കെന്താണ് ?
മേല്പറഞ്ഞതു പോലെ ഇത്തരം സങ്കീർണ്ണതകളുടെ ആഴങ്ങളിലേക്ക് , കുറച്ചുകൂടി ഇറങ്ങിച്ചെന്നാൽ കാണുവാൻ കഴിയുക ശരീരത്തിന്റെ ശാരീരികവും , മാനസികവുമായ വികാരങ്ങളെയും വിചാരങ്ങളേയും കൃത്യമായി നിയന്ത്രിക്കുകയും ഏകോപിപ്പിക്കുകയും അവയെ അനലൈസ് ചെയ്തെടുത്തുകൊണ്ട് സത്യസന്ധമായ വിവരങ്ങൾ പുറപ്പെടുവിക്കുകയെന്നുമുള്ള ധർമ്മത്തിൽ നിന്നും വ്യതിചലിക്കപ്പെട്ടുകൊണ്ട് സ്വപ്നമെന്നുള്ള അവസ്ഥയിൽ ശരീരം ഞെട്ടിത്തരിക്കുന്ന അവസ്ഥയിലേക്ക് എത്തും വിധം തെറ്റായ നിർദ്ദേശങ്ങൾ ശരീരത്തിനു നല്കപ്പെടുന്നതിന്റെ കാരണങ്ങളെന്തെല്ലാമാണ് ? .
ഞാനതിലേക്ക് കൂടുതലായി വരുന്നതിനു മുന്നേ ഡിസോർഡർ ആയിട്ടുള്ള
നിങ്ങളുടെ ശാരീരികവും മാനസികവുമായ അവസ്ഥയെ ഞങ്ങളിപ്പോൾ സാധാരണ നിലയിലേക്ക് മാറ്റുവാൻ പോവുകയാണ്.
ഞാൻ വേണ്ടെന്നോ , വേണമെന്നോ
പറഞ്ഞില്ല കാരണം എന്റെ ബുദ്ധിക്ക് ഉൾക്കൊള്ളാൻ കഴിയുന്നതിലും അപ്പുറത്തുള്ള അതിവിശാലമായതും അതീന്ദ്രീയമായതുമായ
മാനസീക വ്യാപാരത്തിലൂടെ ഞാനിപ്പോൾ സഞ്ചരിച്ചു കൊണ്ടിരിക്കുകയാണ് അല്ലെങ്കിൽ അത്തരമൊരു അവസ്ഥയിലേക്ക് ഈ സംഭവവികാസങ്ങൾ എന്നെ കൊണ്ടുചെന്നെത്തിച്ചിരിക്കുന്നു എന്നുള്ളതാണ് സത്യം ഇവിടെ ഞാൻ എന്താണ് റിയലൈസ് ചെയ്യേണ്ടത്
?, എങ്ങിനെയാണ് റിയലൈസ് ചെയ്യേണ്ടത്
എന്നുള്ളതെല്ലാം തിരിച്ചറിയാനാകാത്ത താരത്തിലുള്ളൊരു മാനസികനില എന്നെ
മൊത്തത്തിൽ വലയം ചെയ്തിരിക്കുന്നു .
അദ്ദേഹം ചെറിയൊരു ക്യാപ്സ്യൂളെടുത്ത് എന്റെ കൈത്തണ്ടയിൽ
വെച്ച് പതിക്കെയൊന്നമർത്തി. അടുത്ത നിമിഷം ഐസ്ക്രീം
മെൽട്ടാകുന്നമാതിരി ത്വക്കിനുള്ളിലൂടെ
അതെന്റെ ശരീരത്തിനുള്ളിലേക്ക് പ്രവേശിച്ചു
. തണുത്ത ജെൽ
ഞരമ്പുകൾക്കുള്ളിലൂടെ കടന്നുപോയതു പോലെയുള്ളൊരു അനുഭവം അതെനിക്കു സമ്മാനിച്ചു .
സത്യത്തിൽ ഞാനത് വായിക്കുള്ളിലൂടെ കഴിക്കാനുള്ളതാണെന്നും കരുതി ഒരു ചീങ്കണ്ണി കണക്കെ എന്റെ വാ തുറന്നു പിടിച്ചിരിക്കുകയായിരുന്നു
.
സുഖകരമായൊരു മന്ദതയനുഭവപ്പെടുന്നു , അതാ മരുന്നിന്റെ പ്രവർത്തന
ഫലമായിരിക്കാം കുത്തിവെപ്പിനോട് സമാനമായൊരു രീതി. ഞരമ്പുകളിലേക്ക് കുത്തി വെക്കപ്പെടുന്നതിനു പകരം തൊലിപ്പുറത്തുനിന്നും
ഉള്ളിലേക്ക് ആഗീരണം ചെയ്യപ്പെടുന്നൊരു സാങ്കേതിക വിദ്യ .
കുത്തിവെപ്പെന്നു കേട്ടാൽ കുട്ടിക്കാലത്ത് പേടികൊണ്ട് പനിപിടിക്കുന്ന അവസ്ഥയായിരുന്നു ഈ കണ്ടുപിടുത്തമെല്ലാം ഭൂമിയിലന്ന് പ്രാബല്യത്തിലുണ്ടായിരുന്നുവെങ്കിൽ കുറെയേറെ കരച്ചിലുകൾ ഒഴിവാക്കാമായിരുന്നു
.
എന്തൊക്കെയാണ് ഞാൻ കേൾക്കുന്നത് ? സാധാരണ ഒരു സ്വപ്നത്തിനു ഇത്രയും പ്രാധാന്യം
നൽകേണ്ട കാര്യമുണ്ടോ? ഇത്രക്കധികം മാറ്റങ്ങൾ അതു നമ്മുടെ ശരീരത്തിൽ വരുത്തുന്നുവോ ?
അത്ഭുതത്തിനുമപ്പുറത്ത്, ബാലിശമായി തോന്നാവുന്ന കാര്യങ്ങളായാണ് എനിക്കിതെല്ലാം കേൾക്കുമ്പോൾ തോന്നുന്നത്.
ഉണ്ടായിരിക്കാം എന്നുള്ളത് പച്ചപ്പരമാർത്ഥം പോലെ വ്യക്തമായിരിക്കുന്നു അല്ലെങ്കിൽ ഇത്രക്കധികം
പ്രാധാന്യം ഇവർക്കിതിന് നൽകേണ്ടതുണ്ടോ ?
അതിനെനിക്ക് ഉത്തരമില്ലായിരുന്നു അല്ലെങ്കിൽ, ഇവിടെ വന്നതിനു ശേഷം സ്ഥിതീകരണങ്ങൾ ഇല്ലാത്ത ഒരുപാടൊരുപാട്
സംശയങ്ങൾ ഒന്നിനുപുറകെയൊന്നായി എനിക്കുള്ളിൽ രൂപം
കൊള്ളുകയാണ് .
ഈ സംശയങ്ങൾക്കെല്ലാം നിവാരണങ്ങളും വിശദീകരണങ്ങളും ഇവിടെ നിന്നും തന്നെ തേടേണ്ടിയിരിക്കുന്നു . നമ്മുടെ
കഴിവുകൾക്കുമപ്പുറത്തുള്ള
വിഷയങ്ങളെ അനലൈസ് ചെയ്തെടുക്കുകയെന്നുള്ളത് വലിയൊരു വെല്ലുവിളിയാണ് മുന്നിലുയർത്തുന്നത്.
ഇവിടെ കാണുന്നതും , കേൾക്കുന്നതും , അനുഭവിക്കുന്നതുമെല്ലാം നമ്മുടെ
വീക്ഷണത്തിലൂടെ നോക്കിക്കാണുമ്പോഴാണ് അതിനൊന്നും
വിശദീകരണങ്ങൾ നൽകാനാകാത്തതും കഴിയാത്തതും, അപ്രാപ്യങ്ങളായി തോന്നുന്നതും എന്നുള്ളതാണ് അതിന്റെ അടിസ്ഥാനം.
അതിനൊരു പ്രധാന കാരണം നമ്മുടെ ചിന്തകൾക്കും വിചാരങ്ങൾക്കും അത്രയും വലിയൊരു ക്യാൻവാസിനെ ഉൾക്കൊള്ളാനാകാത്തതു തന്നെയാണ്.ആ തലത്തിലേക്ക് നമ്മുടെ ബുദ്ധി വികാസം എത്തിച്ചേരാത്തതും ഇതിനോട് ഉപോൽബലകമായി ചൂണ്ടിക്കാണിക്കപ്പെടേണ്ടതാണ് .
അപ്പോഴും ആ സംശയം എന്റെയുള്ളിൽ തലപൊക്കിക്കൊണ്ടിരുന്നു
ഈ സ്വപ്നം
എന്നിൽ മാത്രം രൂപം കൊണ്ടതായിരുന്നില്ലേ ? എന്റേത് മാത്രമായ
ഒരു വിഷ്വലൈസ് ആയിരുന്നില്ലേയത് ? പിന്നെയെങ്ങനെയാണ് അതിന്റെ ഇമ്പാക്ട് ഇവരിലേക്ക് എത്തിച്ചേർന്നത് ?
ആ സമയത്ത് എനിക്കു സംഭവിക്കപ്പെട്ട ശാരീരിക വ്യതിയാനങ്ങളിലൂടെ മനസ്സിലാക്കിയതായിരിക്കുമോ
? അങ്ങനെ നോട്ടിഫൈ ചെയ്യാൻ മാത്രം അത്രക്കും വലുതായ ശാരീരിക
വ്യതിയാനങ്ങൾ എന്നിൽ രൂപം കൊണ്ടിരുന്നുവോ ?
ഒരു പക്ഷെ അങ്ങിനെയെങ്കിൽ കൂടിഅതെന്റെയെല്ലാം മൂലകാരണം ഞാൻ കണ്ട സ്വപ്നം മൂലമാണെന്ന് ഇവർക്കെങ്ങിനെ തിരിച്ചറിയുവാൻ കഴിഞ്ഞു ?
ഒന്നിനും തന്നെ വ്യക്തമായൊരു ഉത്തരത്തിലേക്കെത്തിച്ചേരുവാൻ എനിക്കു സാധിക്കുന്നില്ല
എനിക്ക് മനസ്സിലാകാത്തതാണോ ? അതോ കേൾക്കുന്നതെല്ലാം ഉൾക്കൊള്ളാൻ
കഴിയാത്തതു മൂലമുണ്ടാകുന്ന മരവിപ്പിന്റെ പ്രതിധ്വനിയാണോ ?
ശാസ്ത്രത്തിന് ഇത്രയും അഡ്വാൻസ്‌ഡ് ആകുവാൻ കഴിയുമോ ?
ഇത്തരം സാങ്കേതികത ആഴങ്ങളിലേക്ക് ശാസ്ത്രത്തിന് എത്തിച്ചേരാനാകുമോ?
അത്ഭുതം, മഹാത്ഭുതം
നമ്മുടെ അറിവിന്റെ പരിമിതിയെ മാറ്റിവെച്ചുകൊണ്ട് നമുക്കതിനെ ഉൾക്കൊള്ളാം അതാണ് എളുപ്പവും
ടെക്‌നോളജി എന്നുള്ളത് അറിവിലൂടെ നേടിയെടുക്കുന്ന മഹത്തായ ഉയരമാണ് ഒരു ചുവടുവെപ്പിൽ നിന്നും അടുത്ത ചുവടുവെപ്പിലേക്കുള്ള കുതിപ്പാണ് അതിനതിരുകളില്ല എന്നുള്ളതാണ് സത്യം.
ഒരു പടിയിൽ നിന്ന് അടുത്തതിലേക്കും അതിനടുത്തത്തിലേക്കും മുന്നേറിയാൽ മാത്രമേ ഉയരങ്ങളിലേക്ക് എത്തിച്ചേരുവാനാകൂ, പുതിയ തലങ്ങളെ കണ്ടെത്തുവാനാകു
ഏതൊരു കണ്ടുപിടുത്തങ്ങളുടെയും, ശാസ്ത്ര വീക്ഷങ്ങളുടേയും അടിസ്ഥാനം ഇതൊക്കെ തന്നെയാണ്
എങ്കിലും ?
ആ എങ്കിൽ, എന്നുള്ളതിൽ
എന്റെ മുഴുവൻ സംശയങ്ങളേയും, ചോദ്യങ്ങളേയും ഉൾക്കൊള്ളിച്ചുകൊണ്ട് നിശബ്ധനായിരിക്കാൻ മാത്രമേ എനിക്കിപ്പോൾ കഴിയുന്നുള്ളൂ.
ശാസ്ത്രത്തിന്റെ വളർച്ചയാണത്
ശാസ്ത്രത്തിന്റെ വളർച്ച എന്നതിനേക്കാൾ ഉപരി ആ ശാസ്ത്രത്തെ പ്രതിനിധാനം ചെയ്യുന്നവരുടെ വളർച്ച. ഇന്നിൽ നിന്നുകൊണ്ട് നാളെയിലേക്ക് കണ്ണെറിയുന്ന പ്രതിഭാധനരുടെ വീക്ഷണങ്ങളുടെ പ്രതിഫലനം അതിന്റെയെല്ലാം ആകെത്തുക ആ ശാസ്ത്രത്തെ മികച്ചതും ഉന്നതവുമാക്കുന്നു .
ഒരു താരതമ്യത്തിനു മുതിരുകയാണെങ്കിൽ ആയിരം വർഷം നമ്മൾ പിന്നിലെന്ന് ഒറ്റ വാക്കുകൊണ്ട് തീർപ്പുകൽപ്പിക്കാം.
ടെക്‌നോളജിയുടെ അനന്ത
വിസ്മയം, അതിനെ ഉൾക്കാമ്പോട് കൂടി വികസിപ്പിച്ചെടുത്ത ബുദ്ധികൂർമ്മത കാലങ്ങൾക്കപ്പുറത്തേക്ക് നോക്കിക്കാണുന്ന ദീർഘവീക്ഷണം.
നാളെയെ, ഇന്നിലേക്ക് സന്നിവേശിപ്പിക്കുന്ന ഹൈയ്യർ പൊട്ടൻഷ്യൽ
അതല്ലാതെ മറ്റൊരു വിശദീകരണവും എന്റെ കൈയ്യിലില്ല .
അൽപസമയത്തിനു ശേഷം വിശാലമായ
ഒരു ഹാളിനകത്തേക്ക് അവരെന്നെ കൂട്ടിക്കൊണ്ട് പോയി
.
അതിലൊരാൾ ഒരു
കൊച്ചു ഉപകരണത്തിൽ വിരലമർത്തി അടുത്ത
നിമിഷം എന്റെ ക്യാബിനിൽ
കണ്ടതിനോടു സമാനമായൊരു സ്ക്രീൻ
ആ ശൂന്യതയിൽ
നിന്നും പ്രത്യക്ഷപ്പെട്ടു .
അതിൽ നിറയെ വ്യത്യസ്ഥങ്ങൾ
ആയ മെഡിക്കൽ ഉപകരണങ്ങളുടെ ചിത്രങ്ങളായിരുന്നു ഉണ്ടായിരുന്നത് (മെഡിക്കൽ ഉപകരണങ്ങളെന്നുള്ളത് എന്റെ ഊഹമാണ് ) ഇപ്പോൾ എന്നെ കൊണ്ടുവന്നിട്ടുള്ളത് അതിനോട് റിലേറ്റഡായിട്ടുള്ളതു കൊണ്ടാണ് എനിക്കങ്ങനെ തോന്നിയത് അല്ലാതെ ആ ചിത്രങ്ങളിൽ സ്റ്റെതസ്കോപ്പും , സിറിഞ്ചും , ബി പി മോണിറ്ററുമൊന്നും ഉണ്ടായിരുന്നില്ല .
അതിലൊന്ന് അദ്ദേഹം എന്റെ
കൈത്തണ്ടയിൽ പിടിപ്പിച്ചു.
പരിഭ്രമിക്കാനൊന്നുമില്ല ജോൺ, ചെറിയൊരു
പരീക്ഷണം അത്രമാത്രം അതായത് നിങ്ങൾ
കണ്ട സ്വപ്നത്തിന്റെ പ്രതിഫലനം നിങ്ങളുടെ ശരീരത്തിൽ എന്തൊക്കെ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട് എന്നറിയുന്നതിനുള്ള
ചെറിയൊരു പരിശോധനക്കു വേണ്ടിയാണിത്
ആ സമയത്ത് നിങ്ങൾ അനുഭവിച്ച മാനസീക സംഘർഷത്തിന്റെയും മറ്റ് ശാരീരിക വ്യത്യസ്തങ്ങളുടെയും തോത് കുറഞ്ഞുവോ ?
അതെന്തെങ്കിലും
തരത്തിലുള്ള മാറ്റങ്ങൾ നിങ്ങളിൽ വരുത്തിത്തീർത്തിട്ടുണ്ടോ ?
അതുമൂലം എന്തെങ്കിലും തരത്തിലുള്ള ഹോർമോൺ വ്യതിയാനങ്ങൾക്ക് കാരണമായി തീർന്നുവോ ? എന്നുള്ളതെല്ലാം വളരെ കൃത്യമായി തിരിച്ചറിയുന്നതിനു വേണ്ടിയാണ് .
കാരണം ഈ പാഠങ്ങളെല്ലാം നാളത്തെ
വലിയ പല കണ്ടുപിടത്തങ്ങളിലേക്കുള്ള താക്കോലുകളാണ്
. ഞങ്ങളാ തിയറിയിൽ
വിശ്വസിക്കുന്നു , അതിലുപരി ഈ വ്യതിയാനങ്ങളെ ആ നിമിഷങ്ങളിൽ
ശരീരം എത്തരത്തിൽ നോക്കിക്കാണുന്നു എന്നുള്ളതും തിരിച്ചറിയേണ്ടതായുണ്ട് .
ഒരു സ്വപ്നത്തിന്
ഇത്രയധികം പ്രാധാന്യം നൽകേണ്ടതുണ്ടോ ? നിസ്സാരമായി തള്ളിക്കളയേണ്ടതല്ലേ ഇതെല്ലാം ?
നോ ജോൺ , സ്വപ്‌നങ്ങളെയങ്ങനെ നിസ്സാരങ്ങളായി തള്ളിക്കളയാവുന്നതല്ല അത് ശരീരത്തിൽ
പ്രത്യക്ഷമായും പരോക്ഷമായും പലതരത്തിലുള്ള മാറ്റങ്ങളും വരുത്തുന്നു
. നിങ്ങളൊരു കുഴിയിൽ
വീഴാൻ പോകുന്നുവന്നൊരു സ്വപ്നം കണ്ടുവെന്നിരിക്കട്ടെ അല്ലെങ്കിൽ
ഒരു മൃഗം നിങ്ങളെ കുത്താൻ വരുന്നുവെന്നു കരുതുക (സ്വപ്നത്തിൽ ) അങ്ങനെയുള്ള സന്ദർഭങ്ങളിൽ പലപ്പോഴും നിങ്ങൾ ഞെട്ടി എഴുന്നേൽക്കാറില്ലേ ?
ഉണ്ട് ... ഞാൻ വളരെ വ്യക്തമായിത്തന്നെ അതിനു മറുപടി പറഞ്ഞു കാരണം അത് സത്യമാണ് ഇത്തരത്തിലുള്ള സ്വപ്നങ്ങളിൽ ഞാൻ പലപ്പോഴും ഞെട്ടിയെഴുന്നേറ്റിട്ടുണ്ട്, കട്ടിലിൽ നിന്ന് താഴെ വീണിട്ടുമുണ്ട് (വെറുമൊരു തമാശ, സീരിയസ്സ് ചിന്താഗതികളിലൂടെ എപ്പോഴും കടന്നുപോകുന്നതിൽ അർത്ഥമില്ലല്ലോ) ഞാൻ മാത്രമല്ല നമ്മൾ എല്ലാവരും അത്തരത്തിലുള്ള സന്ദർഭങ്ങളിലൂടെ കടന്നുപോയിട്ടുമുണ്ടെന്നുള്ളതും ആരുടേയും സ്റ്റേറ്റ്മെന്റ് കൂടാതെ തന്നെ നമുക്ക് പറയാവുന്നതാണ്
ഇവിടെ നമ്മൾ എന്നുള്ളതിലൂടെ ഭൂമിയിലെ മുഴുവൻ ജനങ്ങളേയും ഞാൻ പ്രതിനിധീകരിക്കുന്നു
അതെന്തുകൊണ്ട് ?
ആ ചോദ്യത്തിനുമുന്നിൽ ഞാൻ
കൈമലർത്തി
സ്വപ്‌നങ്ങൾ എന്നുള്ളത് ശരീരത്തിന്റെ അമാനുഷവും
, ഭാവനാപരവുമായ ഒരു ക്രിയേറ്റിവിറ്റിയാണെങ്കിലും ശരീരം
, അല്ലെങ്കിൽ ശരീരത്തിലത് ശരിയായ സംഭവവികാസങ്ങളോടുള്ള പ്രതികരണമായാണ്
വിലയിരുത്തപ്പെടുക .
റിയലായി കാണുന്ന, അല്ലെങ്കിൽ അനുഭവിക്കുന്ന ഒരു
സംഭവത്തോട് എത്തരത്തിലാണോ
നമ്മൾ പ്രതികരിക്കുന്നത് അതേ രീതിയിലുള്ള പ്രതികരണ സ്വഭാവം
തന്നെയായിരിക്കും ഈയവസരത്തിലും ശരീരം പ്രകടിപ്പിക്കുന്നത് .
ഇത് ഭാവനയാണോ അതോ റിയാലാണോ എന്നൊന്നും അത്തരം സമയങ്ങളിൽ ബുദ്ധിയും അതുൾക്കൊള്ളുന്ന ശരീരവും തിരിച്ചറിയപ്പെടുന്നില്ല ഇവിടെ ബുദ്ധിയും ശരീരവും കബളിക്കപ്പെടുകയാണ്
അതെന്തുകൊണ്ട്?
ശാരീരിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുകയും അവക്ക് കൃത്യമായ നിർദ്ദേശങ്ങൾ കൊടുത്തുകൊണ്ടിരിക്കുകയും ചെയ്യുന്ന കേന്ദ്ര ബിന്ദുവായ ബുദ്ധിക്ക് എങ്ങിനെ ഇത്തരത്തിൽ തെറ്റിദ്ധാരണ സംഭവിക്കുന്നു ?
ആ ചോദ്യങ്ങൾ എന്നോടാണെന്ന് ദ്യോതിപ്പിച്ചെങ്കിലും ഞാൻ നിശബ്ദത പാലിച്ചു അല്ലാതെ ഞാനെന്തു ചെയ്യാൻ ? ചുക്കും ചുണ്ണാമ്പും അറിയാത്ത ഒരു വിഷയത്തിന്റെ ഏറ്റവും ഡീപ്പ് ആയിട്ടുള്ള ഒരു തലത്തെക്കുറിച്ചുള്ള വിശദീകരണത്തിൽ ഇതാണ് ഉത്തമം
ഒന്നുകൂടി വിശദമാക്കുകയാണെങ്കിൽ, നമുക്കുള്ളിൽ ഒരു സ്വപ്നം പിക്സ്ചറൈസേഷൻ ചെയ്യപ്പെടുമ്പോൾ ബുദ്ധിയും, ശരീരവും റിയാലായി തന്നെ അത്തരം ഉൾ ഭാവനകളെ ധരിക്കുകയും അതിനനുബന്ധമായി
നമ്മുടെ ചേഷ്ടകളെ രൂപപ്പെടുത്തുകയും ചെയ്യുന്നു .
അതായത് ഇത്തരത്തിലുള്ളൊരു പ്രതിഭാസത്തിലൂടെ നമ്മൾ കടന്നുപോകുമ്പോൾ സ്വപ്നമെന്നുള്ള ഈ തലം അൺ റിയൽ
ആയിട്ടുള്ള ഒരു പ്രോസസ്സ് ആണെന്ന്, ആ സമയം ബുദ്ധിക്ക് തിരിച്ചറിയാനാകാതെ വരുകയും അയതിനാൽ റിയൽ
ആയിട്ടുള്ള ഒരു ഇൻസിഡന്റിൽ നമ്മൾ
എങ്ങിനെ പ്രതികരിക്കുന്നവോ അത്തരത്തിൽ തന്നെ പ്രതികരിക്കുവാനുള്ള വാഞ്ജയും അതിനനുസരണമായ നിർദ്ദേശങ്ങളുമായിരിക്കും പുറപ്പെടുവിക്കുന്നത്
വല്ലതെ എലാബ്രെറ്റ് ചെയ്യാതെ , ഒന്ന് ചുരുക്കി നോക്കിയാൽ നമ്മൾ സ്വപ്നത്തിൽ കാണുന്ന വസ്തുതകളെ അത് സ്വപ്നമാണെന്ന് തിരിച്ചറിയാതെ ബുദ്ധിയും ശരീരവും പ്രതികരിക്കുന്നു എന്നു മാത്രം കണക്കാക്കിയാൽ മതിയാകും
ഈ വിഷയത്തെ വല്ലാതെ വലിച്ചു നീട്ടിയെന്നുള്ള തോന്നൽ ഉണ്ടാവുകയാണെങ്കിൽ, ചില സങ്കീർണ്ണ പ്രതിഭാസങ്ങളെ അതിന്റെ എല്ലാ തലങ്ങളിലൂടെയും വിശദീകരിക്കുവാൻ ശ്രമിച്ചുവെന്നുള്ളതിന്റെ ഭാഗമായി മാത്രം അതിനെ കണ്ടാൽ മതി
അദ്ദേഹം തുടർന്നു
എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നുവെന്നുള്ളതിന്റെ അടിസ്ഥാനമെന്തെന്നാൽ , അതിലേക്ക് എത്തുന്നതിനായി ഞാൻ
മുൻപേ പറഞ്ഞതിലേക്കു തന്നെ നമുക്കൊന്ന് തിരിച്ചു പോകാം
ഇവിടെ, നമ്മുടെ ബ്രയിനിനെ നമുക്ക്
രണ്ടായി തിരിക്കാം
ആക്റ്റീവ് ബ്രയിനെന്നും (active brain ), ആക്ടിങ്
ബ്രയിനെന്നും (acting brain ) ഒന്നുകൂടി
ലളിത വൽക്കരിച്ചു പറയുകയാണെങ്കിൽ നമ്മുടെ ശരീരത്തിനുള്ളിലെ മാനുവൽ മോഡും , ഓട്ടോ മോഡും
മക്കാസൈ വറ്റി എസുതോ ലാവെ (ഞാനൊരു തമാശ പറഞ്ഞതാണ് ).
അതായത് നമ്മുടെ ശരീരത്തിന്റെ ഏകോപനത്തിനും നിയന്ത്രണത്തിനും ബ്രെയിൻ
അനിവാര്യമാണെന്നുള്ളത് പ്രത്യേകം എടുത്തു പറയേണ്ടതില്ലല്ലോ , അതാണ് ഇതിന്റെയെല്ലാം കേന്ദ്രബിന്ദു അതില്ലെങ്കിൽ
ശരീരം പരസ്പരം വിഘടിച്ചു നിൽക്കുന്ന ഒരു പിണ്ഡമായി മാറും
.
നമ്മൾ ഉറങ്ങുമ്പോൾ , അതായത് ശരീരം വിശ്രമാവസ്ഥയെ പ്രാപിക്കുമ്പോൾ ആക്റ്റീവ്
ആയിട്ടുള്ള ബ്രയിനും ആ
അവസ്ഥയിലേക്ക് കൂടുമാറുന്നു. ഉറക്കം
എന്നുള്ളത് മൊത്തത്തിലുള്ള ഒരു വിശ്രമാവസ്ഥയാണെന്നതിനോടൊപ്പം പാതി
അൺ കോൺഷ്യസ് ആയിട്ടുള്ള അവസ്ഥ കൂടിയാണ്, എന്നും വേണമെങ്കിൽ അതിനെ നിർവ്വചിക്കാവുന്നതാണ് . ഇങ്ങനെ
നമ്മുടെ ശരീരത്തിനൊടൊപ്പം അതിനെ നിയന്ത്രിച്ചുകൊണ്ടിരിക്കുന്ന ബ്രയിനും വിശ്രമാവസ്ഥയിലേക്ക് കൂടു മാറുമ്പോൾ ഒരു ശൂന്യത അവിടെ രൂപം കൊള്ളപ്പെടുന്നു ഒന്നു കൂടി
ലളിതവൽക്കരിച്ചാൽ ബോധമുണ്ടെങ്കിലും
ആക്റ്റീവ് ആയിട്ടുള്ള
ബോധമില്ലാത്ത അവസ്ഥ
അതായത് നമ്മുടെ ശാരീരിക സംവീധാനങ്ങളെ നിയന്ത്രിക്കുവാൻ അവിടെ ആരുമില്ലാതെയാകുന്നു
ഡ്രൈവർ ഇല്ലാത്ത ഒരു വാഹനത്തോട് അതിനെ ഉപമിക്കാം
ഉറങ്ങുമ്പോഴാകട്ടെ, ഉണർന്നിരിക്കുമ്പോഴാകട്ടെ ശരീരത്തിന്റെ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുവാൻ ബ്രെയിനെന്നുള്ള സംവിധാനം അനിവാര്യമാണെന്ന് അർത്ഥശങ്കക്കിടയില്ലാതെ തന്നെ വ്യക്തവുമാണ്
ശരീരത്തിലെ ഒട്ടുമിക്ക പ്രവർത്തനങ്ങളും വിശ്രമാവസ്ഥയെ പ്രാപിക്കുന്ന ഉറക്കമെന്ന പ്രോസസ്സിൽ അതിനോട്
അനുബന്ധമായി ആക്റ്റീവ്
ബ്രയിനും വിശ്രമാവസ്ഥയിലേക്ക്
മാറ്റപ്പെടുന്നു
അങ്ങനെ വരുമ്പോൾ മേല്പറഞ്ഞതു പോലെ ശരീരത്തിന്റെ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കാൻ ആരുമില്ലാത്ത അവസ്ഥ സംജാതമായിത്തീരുന്നു
ശരീരത്തോടൊപ്പം
ബ്രയിനും വിശ്രമാവസ്ഥയിലേക്ക്
കൂടുമാറുമ്പോൾ ശരീരത്തിന്റെ സംവീധാനങ്ങളെ ആരു നിയന്ത്രിക്കും?
ചോദ്യ രൂപത്തിലുള്ള ആ വിശദീകരണവും എന്നോടാണെന്ന് ദ്യോതിപ്പിച്ചെങ്കിലും, നിശ്ശബ്ദനായിരിക്കുക എന്നുള്ള വലിയ ഒരു ഉത്തരത്തിൽ ഞാൻ അഭയം പ്രാപിച്ചു
ഇവിടെയാണ് ആക്ടിങ് ബ്രെയിൻ എന്നുള്ള സംവിധാനത്തിന്റെ പ്രസക്തി അതായത് ഓട്ടോ മോഡ് എന്ന ബദൽ സംവിധാനം
അതായത് നമ്മുടെ ശരീരവും , ബ്രയിനും വിശ്രമാവസ്ഥയെ പ്രാപിക്കുമ്പോൾ ശരീരത്തിന്റെ അപ്പോഴുള്ള അപചയ പ്രവർത്തങ്ങളെ സുഗമമായി നിയന്ത്രിക്കുവാൻ ഒരു ഓട്ടോ മോഡ്
സംവിധാനം പ്രവർത്തന
നിരതമാകുന്നു അതായത് നമ്മുടെ ബ്രയിനിന്റെ തന്നെയൊരു ഭാഗം ആ അവസ്ഥയിലേക്ക്
മാറ്റപ്പെടുന്നു
ശരീരവും അതോടൊപ്പം ആക്റ്റീവ് ബ്രയിനും വിശ്രമാവസ്ഥ പ്രാപിക്കുമ്പോഴുള്ള ശൂന്യതയിൽ ശരീരത്തിന്റെ ദൈന്യം ദിന അപചയ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നതിനായി ആക്ടിങ്
ബ്രെയിനെന്ന ഓട്ടോ മോഡ് സംവിധാനം
പ്രവർത്തനക്ഷമമാകുകയും ശരീരത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്യുന്നു . ഇതുപോലെ തന്നെയാണ്
നേരെ തിരിച്ചും അതായത് നമ്മൾ ഉണർന്നിരിക്കുമ്പോൾ ആക്റ്റീവ് ബ്രെയിൻ പ്രവർത്തന
ക്ഷമമാവുകയും ആക്ടിങ് ബ്രെയിൻ വിശ്രമാവസ്ഥയിലേക്ക്
മാറ്റപ്പെടുകയും ചെയ്യപ്പെടുന്നു .
ഇവിടെ ആക്ടിങ് ബ്രെയിൻ എന്നുള്ളത്
ഒരു ഡമ്മിയാണ്, നമ്മുടെ ശാരീരിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുവാൻ ബ്രയിൻ എപ്പോഴും ശരീരവുമായി സമ്പർക്കത്തിലിരിക്കേണ്ടതുണ്ട് അതോടൊപ്പം തന്നെ ശരീരത്തിലെ ഏത് അവയവങ്ങൾക്കും വിശ്രമം വേണ്ടതുപോലെ
ബ്രയിനും അതനിവാര്യവുമാണ് .
അങ്ങനെയുള്ളപ്പോൾ ആക്റ്റീവ് ബ്രെയിൻ വിശ്രമാവസ്ഥയിലേക്ക്
പ്രവേശിക്കുമ്പോൾ ശരീരത്തിന്റെ സുഗമമായ പ്രവർത്തനത്തനങ്ങൾക്ക് ചുക്കാൻ
പിടിക്കാൻ ഒരു
മറു ഘടകം അനിവാര്യമാണെന്നുള്ളതുകൊണ്ട് , നമ്മുടെ ശരീരത്തിൽ തന്നെയുള്ള ഒരു ബദൽ സംവിധാനമെന്ന രീതിയാണ് ആക്റ്റിങ് ബ്രെയിനെന്നുള്ളത് .
സുപ്രധാനമായ കാര്യം ഈ ആക്ടിങ്
ബ്രെയിന്, ആക്ടിങ് ചെയ്യുന്നതിലുപരി ഒരു സ്വയം അനലൈസിങ് കപ്പാസിറ്റിയില്ല എന്നുള്ളതാണ് . അതായത് വസ്തുതകളെ വിശകലനം ചെയ്ത് സ്വയം തീരുമാനമെടുക്കാനുള്ള ഒരു കഴിവ് ഇല്ലെന്നുള്ളതാണ് വസ്തുത
അതിനൊരു ഉദാഹരണം പറയുകയാണെങ്കിൽ
നമ്മൾ
ഉണർന്നിരിക്കുന്ന അവസ്ഥയിൽ ഒരു മൃഗം
കുത്താൻ വരുന്നു എന്ന് ഭാവന ചെയ്‌താൽ കൂടി അതു നമ്മളിലൊരു ഭാവ വിത്യാസവും വരുത്തുന്നില്ല
കാരണം അത് റിയലായിട്ടുള്ളൊരു ഇൻസിഡന്റ് അല്ലെന്നും അതു നമ്മുടെയൊരു ഭാവന മാത്രമാണെന്നും ആക്റ്റീവായിട്ടുള്ള ബ്രെയിൻ മനസ്സിലാക്കി തരുന്നു
എന്നാൽ മറിച്ച്, ഉറക്കത്തിൽ ഇത്തരത്തിലുള്ളൊരു സ്വപ്നം കാണുകയാണെങ്കിൽ ആക്ടിങ് ബ്രയിന് ഈ ഇൻസിഡന്റിനെ അനലൈസ് ചെയ്തെടുത്തുകൊണ്ട് ഇതൊരു സ്വപ്നം മാത്രമാണെന്ന മുന്നറിയിപ്പ്
തരുവാനാകുന്നില്ല കാരണം ആക്ടിങ് ബ്രയിനിന് അനലൈസിങ് കപ്പാസിറ്റിയില്ല എന്നുള്ളതു കൊണ്ടു തന്നെയാണ് അങ്ങനെ സംഭവിക്കുന്നത്
അങ്ങനെ വരുമ്പോൾ ഇത് റിയലായിട്ടുള്ളൊരു ഇൻസിഡന്റ് ആയി തെറ്റിദ്ധരിക്കുകയും അതിനനുസരിച്ച് തെറ്റായ നിർദ്ദേശങ്ങൾ ശരീരത്തിന് നൽകുകയും ചെയ്യപ്പെടുന്നു
മുന്നേ പറഞ്ഞതു പോലെ മാനുവൽ
മോഡും, ഓട്ടോ മോഡും പോലെ ഓട്ടോ മോഡിൽ എല്ലാം മുൻകൂട്ടി ഫീഡ് ചെയ്യപ്പെടുന്നു അതിനനുസരണമായി
അതിന്റെ പ്രവർത്തനങ്ങൾ ക്രോഡീകരിക്കപ്പെട്ടിരിക്കുമെങ്കിലും സ്വയം
കാര്യങ്ങളെ തിരിച്ചറിഞ്ഞു കൊണ്ട് അതിനനുസരിച്ചുള്ള തീരുമാനങ്ങൾ എടുക്കുവാനുള്ള കഴിവില്ലാത്തതിനാൽ ഇത്തരത്തിലുള്ളൊരു പ്രതിഭാസത്തിൽ തെറ്റായ നിർദ്ദേശങ്ങളിലൂടെ തെറ്റായ പ്രതികരണങ്ങൾ നടത്തുന്നതിന് ശരീരത്തെ തയ്യാറാക്കുന്നു .
അതു കൊണ്ടാണ് നമ്മൾ കാണുന്ന സ്വപ്‌നങ്ങളിൽ ഒരു മൃഗം കുത്താൻ
വരുമ്പോഴോ , അല്ലെങ്കിൽ നമ്മൾ കുഴിയിൽ ചാടുന്നത് പോലെ കാണുമ്പോഴോ അല്ലെങ്കിൽ അത്പോലെ തന്നെയുള്ള മറ്റെന്തങ്കിലും സന്ദർഭങ്ങളിൽ പെട്ടെന്ന് ഞെട്ടിത്തരിക്കുകയോ ചാടിയെഴുന്നേൽക്കുകയോ ഒക്കെ ചെയ്യുന്നത് .
ഏത് തരത്തിലുള്ള സ്വപ്‌നങ്ങൾ ആണെങ്കിലും ഇതൊക്കെത്തന്നെ
അതത് സ്വപ്നങ്ങൾക്കനുസരണമായി അത്തരത്തിലുള്ള പ്രതികരണങ്ങളും നമ്മിൽ
രൂപം കൊള്ളപ്പെടുന്നു .
ആട്ടെ , വാസ്തോ നിങ്ങൾ
എങ്ങിനെയാണ് സ്വപ്നങ്ങളെ നിർവ്വചിച്ചിരിക്കുന്നത് ?
ആ ചോദ്യം ശരിക്കും എന്നോട് തന്നെയായതുകൊണ്ട് ഞാൻ ഉത്തരം പറയാൻ ബാധ്യസ്ഥനാണ്
സ്വപ്നങ്ങളെക്കുറിച്ച് കൃത്യമായൊരു നിർവ്വചനം ശാസ്ത്രീയമായി നൽകുവാൻ ഞങ്ങൾക്കിതുവരേക്കും കഴിഞ്ഞിട്ടില്ല
. നമ്മുടെ
മനസ്സിനെ വളരെയധികം മഥിക്കുന്ന കാര്യങ്ങൾ നമ്മുടെ ഉപബോധമനസ്സിൽ സ്റ്റോർ ചെയ്യപ്പെടുകയും അതിന്റെ
പ്രതിഫലനങ്ങളായി സ്വപ്‌നങ്ങൾ രൂപപ്പെടുകയും ചെയ്യുന്നുവെന്നുള്ളതാണ് ഞങ്ങൾ വിലയിരുത്തപ്പെടുന്നത്
അതോടൊപ്പം തന്നെ സിഗ്മണ്ട് ഫ്രോയിഡിന്റെ (Sigmund Freud
) ''ദി ഇന്റെർപ്രെറ്റേഷൻ ഓഫ് ഡ്രീംസ്'' ( The Interpretation of Dreams )എന്നുള്ള വിഖ്യാത ഗ്രന്ഥത്തിലെ ചില വാചകങ്ങളും എന്റെയോർമ്മയിൽ തെളിഞ്ഞുവന്നെങ്കിലും ഞാനതു പറഞ്ഞില്ല.
വളരെ കൃത്യമായും ആധികാരീകമായും സ്വപ്നങ്ങളെ അപഗ്രഥിച്ചു വെച്ചിരിക്കുന്ന ഇവരുടെയടുത്ത് അടിസ്ഥാനപരമായി സാങ്കേതികത്വമില്ലാത്ത ഒരു ഗ്രന്ഥത്തിന്റെ വെളിച്ചത്തിൽ ഞാനെന്തു
പറയാൻ ?
അങ്ങിനെയെങ്കിൽ നമ്മുടെ
മനസ്സിനെ സ്വാധീനിക്കാത്തതും സ്വപ്‌നങ്ങളായി കാണപ്പെടുന്നില്ലേ ? അതിനെന്തു വിശദീകരണം നൽകുവാൻ സാധിക്കും
എനിക്കറിയില്ല
ആ ചോദ്യത്തിനു മുന്നിൽ
ഞാനെന്റെ നിസ്സഹായാവസ്ഥ തുറന്നു പ്രകടിപ്പിക്കുക തന്നെ ചെയ്‌തു .
ജോൺ സ്വപ്നങ്ങൾ എന്നുള്ളത് ഒരു
ക്രിയേഷനാണ് നമ്മുടെ
ശരീരം എങ്ങിനെ സ്വയം തീരുമാനങ്ങൾ എടുക്കുന്നുവോ അതിനു
സമാനമായൊരു പ്രവർത്തനരീതിയാണ് സ്വപ്നങ്ങളുടെതും .
ഒരു വസ്തു എവിടെയെങ്കിലും വെച്ചിരിക്കുന്നുവെന്ന് കരുതുക
പിന്നീട്
എപ്പോഴെങ്കിലും നാം അതെടുക്കുവാനായി പോകുന്നു പക്ഷേ അപ്പോളതവിടെയുണ്ടയോ ഇല്ലയോയെന്നൊന്നും
നമുക്കറിയില്ല . നമ്മളത് അവിടെ വെച്ചിരുന്നു, ഇപ്പോൾ അതവിടെയുണ്ടാകും എന്നുള്ള ഭാവനയിൽ അധിഷ്ഠിതമായ ഒരു വിശ്വാസത്തിലാണ് നമ്മൾ മുന്നോട്ട് പോകുന്നതും, അതാണ് നമ്മളെ മുന്നോട്ട് നയിക്കുന്നതും .
ഒരു വസ്തു അവിടെ വെച്ചിട്ടുണ്ട്, ഇപ്പോഴും അതവിടെതന്നെയുണ്ടാകും എന്നുള്ളത് യാഥാർഥ്യമായും , സങ്കല്പമായും നമ്മുടെ
മുന്നിൽ നിൽക്കുന്നു . അതായത് ആ വസ്തു അവിടെ
വെച്ചിട്ടുണ്ട് എന്നുളളത് യാഥാർഥ്യവും ഇപ്പോൾ അതവിടെയുണ്ട് എന്നുള്ളത് സങ്കല്പവുമാണ്
അത്തരം ഒരു സങ്കല്പത്തിലൂടെയാണ് നാം ആ
യാഥാർഥ്യത്തിലേക്ക് സഞ്ചരിക്കുന്നത് .
ജോൺ കണ്ട സ്വപ്നം ഞങ്ങളിവിടെ
പിക്ച്ചറൈസേഷൻ ചെയ്യുവാൻ പോവുകയാണ് ആ
സമയത്ത് ജോണിന്റെ ശരീരത്തിനു സംഭവിക്കപ്പെട്ട വ്യതിയാനങ്ങളും ഇവിടെ അനലൈസ് ചെയ്യുപ്പെടുകയാണ്.
ഞാൻ കണ്ട സ്വപ്നം , അതെങ്ങനെ?
ഞാനത്ഭുതം കൂറി .
അത്ഭുതപ്പെടേണ്ട യാതൊന്നുമില്ല ജോൺ, ഇതിവിടെ
സർവ്വസാധാരണമാണ് സ്വപ്‌നങ്ങൾ കാണുന്ന അതേ സമയത്തുതന്നെ പ്രദർശിപ്പിക്കുവാനും റെക്കോർഡ് ചെയ്തെടുക്കുവാനും കഴിയാവുന്നതാണ് .
ഞാൻ വാ പൊളിച്ചിരുന്നു
പോയി
അടുത്ത
നിമിഷം ആ സ്വപ്നത്തിന്റെ
അതേ ദ്രിശ്യവിഷ്ക്കാരം സ്‌ക്രീനിൽ തെളിഞ്ഞു
അതെന്റെ ശരീരത്തിൽ വരുത്തുന്ന ശാരീരിക വ്യതിയാനങ്ങളും അതോടൊപ്പം തന്നെ മറ്റൊരു കോണിൽ കാണിച്ചു കൊണ്ടിരിക്കുന്നു .
ഉയരുന്ന
ഹൃദയമിടിപ്പ് , താപനില , രക്തസമ്മർദ്ധം , ഇന്റേണൽ ഓർഗനുകളിൽ സംഭവിക്കുന്ന വ്യതിയാനങ്ങൾ എല്ലാം
വളരെ വ്യക്തമായി തന്നെ മോണിറ്റർ
ചെയ്യപ്പെട്ടിരിക്കുന്നു.
ആ സ്വപ്നം താങ്കളുടെ ശരീരത്തിൽ വരുത്തിയ മാറ്റങ്ങളാണ് ഈ
രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത്.
ഇതൊരു
ഭീതിതമായ ഇൻസിഡന്റ് ആയാണ് നിങ്ങളുടെ ബുദ്ധി വിലയിരുത്തിയത്
പെട്ടെന്ന് ഇത്തരം ഭീതിതമായ സന്ദർഭങ്ങളെ നിങ്ങൾ റിയലായി നേരിടുമ്പോൾ ഉണ്ടാകാവുന്ന
അതേ ശാരീരിക വ്യതിയാനങ്ങൾ തന്നെയാണ്
ഈ ഘട്ടത്തിലും സംഭവിച്ചിട്ടുള്ളത് എന്നുള്ളതാണ് ഇതിലൂടെ വെളിവാകുന്നത്
മൈനറോ , മേജറോ ആയിട്ടുള്ള ശാരീരിക ബുദ്ധിമുട്ടുകൾക്ക് തുടക്കം കുറിക്കാൻ ഇത്
ധാരാളമാണ്
പെട്ടെന്ന് ഉയരുന്ന ഹൃദയമിടിപ്പ് , രക്ത ചംക്രമണം രോഗാതുരമായ വലിയ അവസ്ഥകളിലേക്ക് അത് ചിലപ്പോൾ കൊണ്ടെത്തിക്കും
ഉറക്കത്തിൽ ചിലർക്ക് എത്തിസ്സ്കോ വരുന്നു ? വിസ്‌കാമോ വരുന്നു ? എന്താണതിന്റെ കാരണങ്ങൾ?
(ഇത് രണ്ടും അതായത് എത്തിസ്സ്കോ , വിസ്‌കാമോ എന്നുള്ളത്
നമ്മൾ വിളിക്കുന്ന സ്‌ട്രോക്കും , ഹാർട്ട് അറ്റാക്കും ആണെന്ന് അദ്ദേഹം എനിക്ക് വിവരിച്ചു തന്നു ) എന്നുവെച്ച് ഇതു മാത്രമല്ല അതിന്റെ
കാരണങ്ങൾ എങ്കിലും അതിലേക്ക് ശരീരത്തെ എത്തിച്ചേർക്കുന്ന ഘടകങ്ങളിൽ ഇത്തരം പൊടുന്നനെയുണ്ടാകുന്ന ശാരീരിക വ്യതിയാനങ്ങൾ വലിയ പങ്കുവഹിക്കുന്നു .
പല രീതികളാൽ സ്‌ട്രോക്ക് സംഭവിക്കാം ആത്യന്തികമായി ബ്രയിനിൽ ഉള്ള രക്തക്കുഴലുകൾ പൊട്ടുമ്പോഴാണ്
ഇത് സംഭവിക്കുന്നതെന്ന് നമുക്കെല്ലാം അറിയാവുന്നതാണ്
വിശ്രമാവസ്ഥയിൽ ഇരിക്കുന്ന ശരീരത്തിൽ,
വിശ്രമാവസ്ഥയിൽ ഇരിക്കുന്നു എന്ന് എടുത്തു പറയുന്നതിനുള്ള കാരണം , ആക്ടീവായിരിക്കുന്ന ശരീരത്തിൽ നിന്നും വ്യത്യസ്ഥമായി, വിശ്രമാവസ്ഥയിൽ ഇരിക്കുന്ന ഒരു ഘട്ടത്തിൽ
പെട്ടെന്ന് സംഭവിക്കപ്പെടുന്ന ശാരീരിക
വ്യതിയാനങ്ങളാൽ രക്ത
ചംക്രമണത്തിന്റെ തോത് വർദ്ധിക്കപ്പെടുമ്പോൾ , മുൻപു
തന്നെ പല കാരണങ്ങൾ കൊണ്ട് ബലഹീനമായിട്ടുള്ള രക്തക്കുഴലുകൾക്ക് പെട്ടെന്നുള്ള തള്ളിക്കയറ്റത്തെ ഉൾക്കൊള്ളാനാകാതെ വരുകയും വിള്ളലുകൾ സംഭവിക്കപ്പെടുകയും മാർദ്ധാധിക്യത്താൽ ചിലപ്പോൾ അത്തരം ഭാഗങ്ങൾ പൊട്ടുകയോ , നിർജ്ജീവമാക്കപ്പെടുകയോ ചെയ്യപ്പെടുന്നു.
ഹൃദയാഘാതങ്ങൾക്കും ഇത്തരം അവസ്ഥകൾ കാരണമാകുന്നുവെന്നുള്ളത് തെളിയിക്കപ്പെട്ടിട്ടുള്ളതാണ്
.
നമ്മൾ കാണുന്ന സ്വപ്നങ്ങൾ വലുതായിട്ടുള്ള
ചില ശാരീരിക മാറ്റങ്ങൾക്ക് വഴിവെക്കുകയും അത് മൂലം ഇത്തരം വലിയ അപകടങ്ങൾക്ക് പലപ്പോഴും ഹേതുവായിത്തീരുകയും ചെയ്യുന്നു
ഉറക്കം എന്നുള്ളത് ശരീരത്തിന്റെ ഒരു വിശ്രമാവസ്ഥയായാണ് വിലയിരുത്തപ്പെടുന്നത് ആ വിശ്രമാവസ്ഥയിൽ
എന്ത്കൊണ്ട് ഒരാൾക്ക് സ്‌ട്രോക് സംഭവിക്കുന്നു? ഹാർട്ട് അറ്റാക്ക് വരുന്നു? അതുപോലെ വലുതായിട്ടുള്ള മറ്റു പല ശാരീരിക വൈകല്യങ്ങൾക്കും കാരണമായിത്തീരുന്നു? എല്ലാത്തിന്റേയും അടിസ്ഥാനം ഇത്തരം വസ്തുതകൾ മൂലമെന്ന് അടിവരയിടാനാകില്ലെങ്കിലും ഈ കാഴ്ച്ചപ്പാടുകളേയും മാറ്റി നിറുത്താനാവില്ലെന്നുള്ളതാണ് സത്യം
ചിലപ്പോൾ ഇതിന്റെ മാറ്റങ്ങൾ അതേ സമയത്തു തന്നെ അനുഭവഭേദ്യമാകുന്നില്ലെങ്കിലും അതിന്റെ തുടർച്ച ശരീരത്തിൽ ഉണ്ടാകുന്നു എന്നുള്ളത് സത്യം തന്നെയാണ് അതുകൊണ്ട് സ്വപ്‌നങ്ങളെയൊരിക്കലും നിസ്സാരങ്ങളായി അവഗണിച്ചു
കൂടാ .
ചില നല്ല സ്വപ്ങ്ങളുടെ ലഹരി പിറ്റേദിവസവും നമ്മളിൽ
ഫീൽ ചെയ്യാറില്ലേ , പുതിയ ഉണർവ് , ഫ്രഷ്‌നെസ്സ് ., അങ്ങനെ പലതും നമ്മളിലത് നിറക്കുന്നു . അതിന്റെയെല്ലാം അടിസ്ഥാനം എന്താണ്?
ആ ചോദ്യത്തിനു മുന്നിലും ഞാൻ വാ പൊളിച്ചിരുന്നുപോയി അല്ലാതെന്തു ചെയ്യാൻ?
.
സ്വപ്‌നങ്ങൾ എങ്ങിനെയുണ്ടാകുന്നു
എന്നുള്ളതിന് ശരിയായ ഒരു
വിശദീകരണം നൽകാൻ പോലും സാധിക്കാത്ത ഞാൻ, സ്വപ്‌നങ്ങൾ കാണുന്ന അതേ സമയത്തു
തന്നെ അതൊരു സിനിമ
പോലെ റെക്കോർഡ് ചെയ്ത് പ്രദർപ്പിക്കാൻ കഴിയുന്ന സാങ്കേതികതയുടെ
ലോകത്ത് വാ പൊളിച്ച് ഇരിക്കുകയല്ലാതെ
മറ്റെന്തു ചെയ്യാൻ
അടുത്ത നിമിഷം സ്ക്രീനിൽ ഞാൻ കണ്ട സ്വപ്നത്തിന്റെ
അതേ ദ്രിശ്യാവിഷ്ക്കാരം ഒരു
ഹോളിവുഡ് സിനിമ പോലെ,
കണ്ണും മിഴിച്ച് ഇരിക്കുകയായിരുന്നു ഞാനും എന്റെ സഹപ്രവർത്തകരും.
ടെക്നോളജിയുടെ അനന്തസാദ്ധ്യതകൾ , ശാസ്ത്രത്തിന്റെ അതിവിശാലമായ ക്യാൻവാസ് എന്നിവയെല്ലാമാണ് ഇവിടെയെനിക്കു
മുന്നിൽ അനാവ്രതമാക്കപ്പെടുന്നത് .
ഇതിൽ അവിശ്വസനീയമായതൊന്നും തന്നെയില്ല
ജോൺ സ്വപ്‌നങ്ങൾ നമ്മളിൽ ക്രിയേറ്റീവാകുന്ന സമയത്തു തന്നെ ,തലച്ചോറിനുള്ളിൽ സംഭവിക്കുന്ന വ്യതിയാനങ്ങളെ യന്ത്ര സഹായത്തോടെ അനലൈസ് ചെയ്തെടുത്തുകൊണ്ട് അതിനൊരു ദ്രിശ്യ രൂപം കൈ വരുത്തുകയാണ്
ചെയ്യുന്നത് .
അതായത് ഒരു സ്വപ്നം നമ്മളിൽ
രൂപം കൊള്ളുമ്പോൾ അതിന്റെ ദൃശ്യാവിഷ്കാരം നമ്മുടെ ബുദ്ധിയിൽ സ്റ്റോർ ചെയ്യപ്പെടുന്നു ഏത് സമയത്ത് വേണമെങ്കിലും
നമുക്കത് റീപ്രൊഡ്യൂസ് ചെയ്തെടുക്കാം.
ഞങ്ങൾ അതിനെ വിളിക്കുന്നത് മാസ്‌തോ ആക്കി (കളർ
വേൾഡ് ) എന്നാണ്
ഇതിൽ അത്യത്ഭുതത്തിന്റെ യാതൊന്നും
തന്നെയില്ല ശാസ്ത്രീയമായി ചെറിയൊരു ചുവടു
വെപ്പ് അത്രമാത്രം.
ഇവർക്കിത് ചെറിയൊരു ചുവടുവെപ്പ് മാത്രമായിരിക്കാം എന്നാൽ നമുക്കിത് ഒരിക്കലും
ഇമാജിൻ ചെയ്യാൻ കഴിയാത്തത്രയും ഉയരത്തിലാണ്.
നമ്മുടെ ബ്രയിനിന്റെ ഒരു
ഭാഗം ഭാവനകളുടെ ലോകമാണ് സന്തോഷം, വേദന ,ദുഃഖം , അത്ഭുതം അങ്ങനെ ഓരോരോ
ഭാഗങ്ങൾക്കും ഓരോരോ
ധർമ്മങ്ങൾ . അതിനനുസരണമായി അവ എകോപിക്കപ്പെടുമ്പോൾ അതത്
വികാരങ്ങൾ നമ്മളിൽ പ്രതിഫലിക്കപ്പെടുന്നു.
നമ്മുടെ ബ്രെയിനിന്റെ ഓരോരോ ഭാഗങ്ങൾക്കും ഓരോരോ ധർമ്മങ്ങൾ എന്ന്
പ്രദിപാധിച്ചത് പോലെ, ഒരു ഭാഗത്തിന്റെ പ്രവർത്തനമാണ് സ്വപ്‌നങ്ങൾ
ഈ
ഭാഗത്തെ നമ്മുടെ എന്റർറ്റൈൻമെന്റ് ഡെസ്ക് എന്ന് വേണമെങ്കിൽ വിളിക്കാം.
ചിലത് നമ്മളും കണ്ടെത്തിക്കഴിഞ്ഞിട്ടുള്ളതെങ്കിലും ഞാനതു പറഞ്ഞില്ല ഒരു സമുദ്രത്തെ മുഴുവനായും ഉള്ളിലേറ്റിയെടുത്തിരിക്കുന്ന അവർക്കു മുന്നിൽ ഒരു ബക്കറ്റും പിടിച്ചു നിൽക്കുന്നവരാണ് നമ്മൾ
ഈ എന്റർറ്റൈൻമെന്റ് ഡെസ്ക്, ഭാവനകളുടെ
ഒരു വിശാല ലോകം തന്നെയാണ് നമുക്ക് മുന്നിൽ തുറന്നു തരുന്നത് ഉണർന്നിരുന്നുകൊണ്ട് കൊണ്ട്
നമ്മൾ സ്വപ്നങ്ങൾ കാണാറില്ലേ?. പലതരത്തിലുള്ള മോഹങ്ങളിലൂടേയും നമ്മൾ ചരിക്കാറില്ലേ ? ഇതെല്ലാം ഇതിന്റെ പ്രവർത്തനങ്ങളായാണ് വിലയിരുത്തപ്പെടുന്നത് .
ജോൺ പ്രതിപാദിച്ചതു പോലെ ബോധമനസ്സ് , ഉപബോധമനസ്സ് എന്നൊന്നും ഞങ്ങൾ
തരം തിരിച്ചിട്ടില്ല
അങ്ങനെയൊന്നില്ല എന്നുള്ളതാണ് സത്യം .
പിന്നെ ഞങ്ങൾ കണ്ടെത്തിയത്തിലേക്ക് നിങ്ങളും എത്തിക്കൊണ്ടിരിക്കുന്നു എന്നുള്ളതാണോ ഇതിലൂടെ മനസ്സിലാക്കേണ്ടത് അതായത് ആക്ടീവും ആക്റ്റിങ്ങും എന്നുള്ള രണ്ടു തലങ്ങളാണോ ഇതിലൂടെ നിങ്ങൾ ഉദ്ദേശിച്ചിരിക്കുന്നത് അങ്ങനെയല്ലെങ്കിൽ എന്തുകൊണ്ട് നിങ്ങൾ അങ്ങിനെ
പറയുന്നു എന്നുള്ളതിന്റെ അടിസ്ഥാനം ജോണിനൊന്ന് വിശദീകരിക്കാമോ?
ഒരു നിമിഷ നിശ്ശബ്ദതക്ക് ശേഷം ഞാൻ പതുക്കെ
പറഞ്ഞു എനിക്കതിനെക്കുറിച്ച് കൂടുതലൊന്നും അറിയില്ല, സത്യത്തിൽ എനിക്കൊന്നും അതേക്കുറിച്ച് അറിയില്ല എന്നുള്ളതാണ് സത്യം മനഃശ്ശാസ്ത്ര ഗ്രന്ഥങ്ങളും മനഃശ്ശാസ്ത്ര പ്രഗത്ഭരും വിളിച്ചു പറഞ്ഞിട്ടുള്ളതാണ് ബോധമനസ്സും ഉപബോധമനസ്സും എന്നുള്ളത് ശാസ്ത്രീയമായി എന്തെങ്കിലും വിശ്വാസയോഗ്യമായ അടിത്തറ അതിനുണ്ടോ എന്നുള്ളതിന് അടിവരയിടാൻ മാത്രം എന്റെ അറിവുകൾ ഇവിടെ പരിമിതമാണെങ്കിലും നിങ്ങളുടേതുമായുള്ള ഒരു സാമ്യവും അതിനില്ല എന്നുള്ളത് ഉറപ്പിച്ചു പറയുവാനെനിക്കു കഴിയും .
ചെറുപ്പം മുതൽക്കേ പല,
പല കോണുകളിൽ
നിന്നും ഞങ്ങളത് കേട്ടുകൊണ്ടിരിക്കുന്നതാണ് അതങ്ങനെയത് മനസ്സിൽ
പതിഞ്ഞു പോയി. ആധികാരികമായി ഇതേക്കുറിച്ച് വിശദീകരിക്കാൻ കഴിവുള്ളവരെല്ലാം തന്നെ അതിനെ ഊട്ടിയുറപ്പിക്കുന്ന തരത്തിൽ പ്രസ്താവനകളിലൂടെ പറഞ്ഞുകൊണ്ടിരിക്കുകയും
, എഴുതിക്കൊണ്ടിരിക്കുകയും
ചെയ്യുന്നു . അങ്ങനെയത് വിശ്വാസയോഗ്യമായ തരത്തിൽ പ്രചരിക്കുന്നു എന്താണ്
അതിന്റെ ശാസ്ത്രീയ വശമെന്നോ , വിശ്വാസതയെന്നോ അവർക്കു പോലും വിശദീകരിക്കാനാവുമെന്നെനിക്ക് തോന്നുന്നില്ല
കാരണം ശാസ്ത്രീയമായി എന്താണ് അതിന്റെ അടിസ്ഥാനമെന്തെന്നുള്ളത് കണ്ടെത്തുവാൻ ഇതുവരേക്കും ഞങ്ങൾക്ക് കഴിഞ്ഞിട്ടില്ല.
അതൊരു തെറ്റല്ല ജോൺ, ശാസ്ത്രം
എന്നുള്ളത് തുടർച്ചയായൊരു യാത്രയാണ് ഒന്നിൽ
നിന്ന് അടുത്തത്തിലേക്കും , അതിൽ നിന്ന് അതിനടുത്തത്തിലേക്കും
സഞ്ചരിച്ചാൽ മാത്രമേ മുന്നോട്ടുള്ള വളർച്ചയാകൂ ചില കണ്ടെത്തലുകൾ തെറ്റാകാം
ആ തെറ്റിൽ നിന്നും ശരിയിലേക്കുള്ള യാത്രകളാണ് ഓരോ കണ്ടെത്തലുകളും ചിലപ്പോൾ
ആ കണ്ടെത്തലുകളും തെറ്റെന്നു തിരിച്ചറിയും അതിൽ നിന്നും വീണ്ടും
ശരിയിലേക്കുള്ള യാത്രകൾ അതങ്ങെനെ നീണ്ടുകിടക്കുന്ന ബ്രഹത്തായൊരു സഞ്ചാരമാണ് .
ശാസ്ത്രം എന്നുള്ളത് ഒരിക്കലും അവസാനിക്കാത്ത കണ്ടെത്തലുകളാണ്, തിരിച്ചറിവുകളാണ്.
നമുക്കു മുന്നിലുള്ള തെളിവുകളുടെ അടിസ്ഥാനത്തിൽ ചില കണ്ടെത്തലുകളെ
ശാസ്ത്രീയമായി അടിവരയിടുന്നു ആ വഴികളിലൂടെ സഞ്ചാരം തുടരുമ്പോൾ വീണ്ടും തെളിഞ്ഞു വരുന്ന ചില സത്യങ്ങളുടെ വെളിച്ചത്തിൽ
ചിലപ്പോൾ ആദ്യത്തെ നിഗമനങ്ങളിൽ തിരുത്തലുകൾ
ആവശ്യമായിവരുന്നു ആ യാത്ര തുടർന്നു കൊണ്ടിരിക്കുമ്പോൾ വീണ്ടും സ്റ്റെമെന്റുകൾ മാറ്റപ്പെടുന്നു അതാണ്
ശാസ്ത്രം അതിനൊരു അവസാന തീർച്ചപ്പെടുത്തലുകൾ ഉണ്ടാകുന്നില്ല
ആഴത്തിലുള്ള പഠനങ്ങളിൽ
വീണ്ടും നിഗമനങ്ങളും, തീരുമാനങ്ങളും തെറ്റാകാം ആത്യന്തികമായി ശാസ്ത്രമെന്നുള്ളത് ഒരിക്കലൂം അടിവരയിട്ട് ഉറപ്പിക്കാനാകാത്ത തീർച്ചപ്പെടുത്തലുകളാണ് അതിലടിക്കടി
മാറ്റങ്ങൾ വന്നുകൊണ്ടേയിരിക്കാം , സ്റ്റേറ്റ്മെന്റുകൾ മാറിക്കൊണ്ടേയിരിക്കാം .
ബ്രയിനിന്റെ രണ്ടു ഭാഗങ്ങളായ ആക്ടറ്റീവും, ആക്ടിങ് ആയിട്ടുള്ളതന്റെ
പ്രവർത്തനഫലമായാണ് സ്വപ്നങ്ങൾ രൂപംകൊള്ളപ്പെടുന്നതോ അല്ലെങ്കിൽ അവയെ നമ്മൾ സ്വപ്നങ്ങൾ ആയി വ്യാഖ്യാനിക്കുന്നതോ
ഇവിടെ കൂടുതൽ വിശദീകരണം ആവശ്യമായി വരുന്നു
നമ്മൾ മയങ്ങുമ്പോൾ അല്ലെങ്കിൽ ശരീരം വിശ്രമാവസ്ഥയെ പ്രാപിക്കുമ്പോഴാണ് സ്വപ്‌നങ്ങൾ എന്നുള്ള ആർട്ടിഫിഷ്യൽ പ്ലാറ്റഫോം രൂപീകൃതമാകുന്നത് . എങ്ങിനെയാണ് ഇതിന്റെ ക്രിയേഷൻ എന്നുള്ളത് രണ്ടു തലങ്ങളിലൂടെ നമുക്ക് നോക്കിക്കാണാം . സത്യത്തിൽ അതിന്റെ ക്രിയേഷൻ എന്നുള്ളത് ഒന്നുതന്നെയാണ് നമ്മളാണതിന് രണ്ടു വ്യാഖ്യാനങ്ങൾ നൽകുന്നത് .
ഉണർന്നിരിക്കുമ്പോൾ
നമ്മൾ സ്വപ്‌നങ്ങൾ കാണുന്നില്ല .., എന്തുകൊണ്ട് എന്നുള്ള ചോദ്യത്തിനേക്കാൾ ഉപരി അതിനെ ഒരു
ഉത്തരം കൊണ്ട് വിശദീകരിക്കുകയാണ് നല്ലതെന്നിനിക്ക് തോന്നുന്നു . അതായത് ഉണർന്നിരിക്കുമ്പോഴും നമ്മൾ സ്വപ്നങ്ങൾ കാണുന്നു എന്നുള്ളതാണ് സത്യം പക്ഷേ നമ്മളതിനെ സ്വപ്നങ്ങളായിട്ടല്ല കാണുന്നത് എന്നുള്ളതാണ് അതിലെ വ്യത്യാസം, കാരണം ഉണർന്നിരുന്നു കൊണ്ട് കാണുന്ന സ്വപ്നങ്ങളെ നമ്മൾ, നമ്മുടെ ചിന്തകളായാണ് വ്യാഖ്യാനിക്കുന്നത് . ഒരു തരത്തിൽ സ്വപ്നങ്ങൾ തന്നെയാണ് ചിന്തകളും പക്ഷേ ആക്ടീവ് ആയിട്ടുള്ള ബ്രെയിൻ ഉണർന്നിരുന്നുകൊണ്ട് വിഷ്വലൈസ് ചെയ്യുന്ന നമ്മുടെ ചിന്തകളെ സ്വപ്നങ്ങളായി കാണാൻ കഴിയില്ല കാരണം നമ്മളത് റിയലൈസ് ചെയ്യുന്നു .
ആക്റ്ററ്റീവ് ആയിട്ടിരിക്കുമ്പോൾ കൂടി നമുക്ക് സ്വപ്ന സമാനമായ സാഹചര്യങ്ങളിലൂടെ സഞ്ചരിക്കാം, ഇവിടെയിരുന്നുകൊണ്ട്
ഭൂമിയിലേക്ക് കടന്നുചെല്ലാം ശൂന്യാകാശത്തിലൂടെ യാത്ര ചെയ്യാം , അമാനുഷികമായതിലേക്ക് കടന്നു ചെല്ലാം സുന്ദരിയായ ഒരു യുവതിയുടെ
കൂടെയിരിക്കുന്നതായി ചിന്തിക്കാം യാതൊരു പരിധികളുമില്ലാതെ സ്വപ്നസമാനമായി പറന്നു നടക്കാം പക്ഷേ അതെല്ലാം നമ്മുടെ ചിന്തകളായാണ് കരുതുന്നത് കാരണം ആക്റ്റീവ് ബ്രയിനിന്റെ സഹായത്താൽ നമ്മൾ റിയലൈസ് ചെയ്യുന്നു ഇതൊന്നും റിയൽ അല്ലെന്ന്
എന്നാൽ ശരീരം വിശ്രമാവസ്ഥയെ പ്രാപിക്കുമ്പോൾ
അതായത് മയങ്ങുമ്പോൾ അതോടൊപ്പം നമ്മുടെ ആക്റ്റീവ് ബ്രയിനും വിശ്രമാവസ്ഥയെ പ്രാപിക്കുന്നു . തത്സമയം മുൻപ് വിശദീകരിക്കപ്പെട്ടപോലെ ഈ സമയം നമ്മുടെ
ആക്ടിങ് ബ്രെയിൻ ആണ് ശരീരത്തിന്റെ നിയന്ത്രണങ്ങളെ ഏറ്റെടുക്കുന്നത് .
അങ്ങനെ വരുമ്പോൾ ആക്റ്റീവ് ബ്രയിനും കടന്നു പോകുന്ന ചിന്തകളിലൂടെ പലപ്പോഴും ആക്ടിങ് ബ്രയിനും കടന്നു
പോകുന്നു ഈ കടന്നു പോക്കിൽ ഉയർന്നുവരുന്ന ഇത്തരത്തിലുള്ള ചിന്തകളെ ചിന്തകളായി കാണുവാനുള്ള അനലൈസിങ് കപ്പാസിറ്റി ആക്ടിങ് ബ്രെയിനുകൾക്കില്ലാത്തതുകൊണ്ട് അവയെ സ്വപ്നങ്ങളായി വ്യാഖ്യാനിക്കുന്നു കാരണം ആ ചിന്തകളെ
റിയലൈസ് ചെയ്യുവാൻ ആക്ടിങ് ബ്രയിനിന്
സാധിക്കുന്നില്ല എന്നുള്ളത് തന്നെ
ഒന്നുകൂടി വിശദമാക്കിയാൽ ഉണർന്നിരിക്കുമ്പോൾ നമ്മൾ കാണുന്ന ഭാവനകളെ ചിന്തകളായും ഉറങ്ങുമ്പോൾ കാണുന്ന ആ ഭാവനകളെ സ്വപ്നങ്ങളായും നമ്മളാണ് രണ്ടു വ്യാഖ്യാനങ്ങൾ നൽകിയിരിക്കുന്നത്, സത്യത്തിൽ ഇത് രണ്ടും ഒന്നുതന്നെയാണ് എന്നുള്ളതാണ് വാസ്തവം
ഞാൻ മുമ്പ് വിശദീകരിച്ചത് പോലെ നമ്മൾ
ഉണർന്നിരിക്കുമ്പോൾ നമ്മുടെ എല്ലാ ശാരീരിക പ്രവർത്തനങ്ങളും ബ്രെയിനിനാൽ ഏകോപിപ്പിക്കപ്പെടുന്നത്
പോലെ ശരീരത്തിന്റെ വിശ്രമാവസ്ഥയിലും ആ
സംവിധാനം നിലനിൽക്കേണ്ടത് ആവശ്യം തന്നെയാണ് ഇതിനു വേണ്ടി ബ്രയിനിന്റെ ഒരു ഭാഗമായ ആക്റ്റിങ്
ബ്രെയിൻ , ആക്റ്റീവ് ബ്രയിനിന്റെ അഭാവത്താൽ പ്രവർത്തനക്ഷമമാകുമ്പോൾ , ഒന്നുകൂടി സിമ്പിൾ ആയി പറഞ്ഞാൽ ഒരു
ഓട്ടോ മെഷീൻ സംവീധാനം പോലെ നമ്മുടെ
വിശ്രമാവസ്ഥയിൽ നമ്മുടെ ആക്റ്റിങ് ബ്രെയിൻ വർത്തിക്കുന്നു . ബ്രയിനിന്റെ എല്ലാ പ്രവർത്തികളും മുൻകൂട്ടി ഫീഡ് ചെയ്യപ്പെട്ടതിനനുസരിച്ച് ചെയ്യുന്നു പക്ഷേ അതിന് സ്വയം വിവേചിച്ചറിയുവാനുള്ള കഴിവില്ല എന്നുള്ള പോരായ്മ മാത്രം മുന്നിൽ നിൽക്കുന്നു .
ഒന്നുകൂടി വിശദമാക്കിയാൽ ഉണർന്നിരിക്കുമ്പോൾ നമ്മൾ പലതരം ചിന്തകളിലൂടെ കടന്നു പോകുന്നു . ചില ചിന്തകൾ നമ്മൾ ക്രിയേറ്റ്
ചെയ്യുന്നു. അതായത് ഒരു സ്ഫോടനമുണ്ടായാൽ , അല്ലെങ്കിൽ ഒരു
ആഘോഷമുണ്ടായാൽ എന്തൊക്കെ കാര്യങ്ങൾ അവിടെ നടക്കും എന്നുള്ളത് നമ്മൾ ചിന്തിച്ചു കൊണ്ട് നമ്മുടെ ഉള്ളിൽ വിഷ്വലൈസ് ചെയ്തെടുക്കുന്നു .
പലപ്പോഴും നമ്മൾ ക്രിയേറ്റ് ചെയ്യാതെ തന്നേയും ചില ചിന്തകൾ നമ്മുടെ
ഉള്ളിലേക്ക് തനിയേ കടന്നു വരാറുണ്ട് അതും നമ്മുടെ ഉള്ളിൽ
വിഷ്വലൈസ് ചെയ്യപ്പെടുന്നു പക്ഷേ ഇവിടയെല്ലാം ആക്റ്റീവ് ബ്രയിനിന്റെ സഹായത്താൽ നമ്മൾ റിയലൈസ് ചെയ്യുന്നുണ്ട് .
എന്നാൽ ആക്റ്റീവ് ബ്രയിനിന്റെ പ്രവർത്തരീതി നമ്മുടെ
വിശ്രമാവസ്ഥയിൽ ആക്ടിങ് ബ്രയിനും അനുവർത്തിക്കുന്നു പക്ഷേ അതൊരു മെക്കാനിക്കൽ സിസ്റ്റത്തെ ഫോളോ ചെയ്യുന്നത് കൊണ്ട്
ഈ ചിന്തകളെ വിഷ്വലൈസ് ചെയ്യുന്നുവെങ്കിലും അനലൈസ് ചെയ്തുകൊണ്ട് ഇത് റിയൽ അല്ല
എന്നുള്ള തിരിച്ചറിവ് നൽകുന്നില്ല .
ചുരുക്കി പറഞ്ഞാൽ നമ്മൾ ഉണർന്നിരിക്കുമ്പോൾ കാണുന്ന ചിന്തകളെ വിശ്രമാവസ്ഥയിൽ കാണുമ്പോൾ
സ്വപ്‌നങ്ങളായി വ്യാഖ്യാനിക്കപ്പെടുന്നു . അല്ലാതെ ജോൺ മുമ്പേ പറഞ്ഞതുപോലെ
നമ്മുടെ മനസ്സിനെ കൂടുതൽ മഥിക്കുന്ന കാര്യങ്ങൾ ഉപബോധ മനസ്സിൽ സ്റ്റോർ ചെയ്യപ്പെടുകയും അവ പിന്നീട് സ്വപ്നങ്ങളായി
കൺവെർട്ട് ചെയ്യപ്പെടുകയും ചെയ്യുന്നു എന്നുള്ളത് ബാലിശമായ ഒരു വിശദീകരണമായാണ് എനിക്ക് തോന്നുന്നത് അപൂർവ്വങ്ങളിൽ അപൂർവ്വമായി അങ്ങിനെ സംഭവിക്കുമോയെന്നുള്ളതിന് വേണമെങ്കിൽ കൂടുതൽ പരീക്ഷണങ്ങൾ, അതിലേക്കായി നടത്താവുന്നത് തന്നെയാണ് .
ബ്രയിനിന്റെ നാച്ചുറലായിട്ടുള്ള ഒരു പ്രോസസ്സ് അതിന്റെ തന്നെ വ്യത്യസ്‌ത മാർഗ്ഗങ്ങളിലൂടെ പുറത്തുവരുമ്പോൾ ഉണ്ടാകുന്ന വ്യതിയാനങ്ങൾ, അങ്ങിനെ മാത്രമായി ഈയൊരു വിശേഷണത്തെ നോക്കിക്കണ്ടാൽ മതി.
ഞങ്ങൾ നിശബ്ധരായിരുന്നു .
ഏതാനും നിമിഷത്തെ പരിശോധനകൾക്ക് ശേഷം
അദ്ദേഹമെന്നോട് പറഞ്ഞു
.
നിങ്ങൾ പെർഫെക്റ്റാണ് ജോൺ അല്ലെങ്കിലും അതങ്ങനെ തന്നെ താങ്കൾ അനുഭവിച്ച സ്വപ്നത്തിന്റെ ആ വ്യതിയാനങ്ങളിലേക്ക് ഒന്നെത്തി നോക്കിയെന്നുമാത്രം.
താങ്കളുടെ ശരീരത്തിൽ ചില മാറ്റങ്ങൾ സംഭവിച്ചു
എന്നുള്ളതിന്റെ സിഗ്നലുകളാണ് ആ മോണിറ്ററിംഗ് സംവിധാനത്തിലൂടെ
മുന്നറിയിപ്പായി മുഴങ്ങിയത് .
ഈയൊരു പ്രോസസ്സ് ഇവിടെ
സാധാരണമാണ് എല്ലാ
വീടുകളിലും ലൈവ് മെഡിക്കൽ യൂണിറ്റുകളുണ്ട് ഈ യൂണിറ്റുകളിലൂടെ എല്ലാ ജനങ്ങളുടേയും ശാരീരികവും മാനസികവുമായ ഡാറ്റകൾ കോർത്തിണക്കപ്പെട്ടിരിക്കുന്നു
. ഒരു ചെയിൻ സിസ്റ്റത്തിലൂടെ എല്ലാവരുടേയും ഹിസ്റ്ററി
അവരവരുടെ വീടുകളിൽ തന്നെ മോണിറ്ററൈസ് ചെയ്യപ്പെടുന്നു . അവിടെ നിന്നുമത് സെൻട്രലൈസെഡ് ആയി
രാജ്യമൊട്ടാകെയുള്ള ചികിത്സയുമായി ബന്ധപ്പെടുത്തപ്പെട്ടിരിക്കുന്നു.
അങ്ങിനെ ഓരോ
വ്യക്തിയുടേയും ആരോഗ്യവും,
മാനസീക ചലനങ്ങളും അനുനിമിഷം മോണിറ്റർ
ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു
.
അതായത് ഓരോരുത്തരുടേയും ദൈന്യം ദിന ജീവിതത്തിൽ അനുഭവപ്പെടുന്ന
ഓരോ ചെറിയ ശാരീരിക മാറ്റങ്ങൾ പോലും വ്യക്തമായി അനലൈസ് ചെയ്യപ്പെട്ടു കൊണ്ട് അതിനനുസരണമായി തീരുമാനങ്ങൾ
എടുക്കുന്നു .
ഒന്നുകൂടി വിശദമാക്കിയാൽ ശാരീരികമായോ , മാനസികമായോ പെട്ടെന്നുണ്ടാകുന്ന
അസ്വസ്ഥതകൾ അത്
മേജറോ , മൈനറോ ആകട്ടെ , സ്ഥായിയായുള്ള ശാരീരിക അവസ്ഥയിൽ നിന്നും സംഭവിക്കപ്പെടുന്ന ഏതൊരു മാറ്റങ്ങളും അത് സ്വപ്നം മൂലമോ
അല്ലെങ്കിൽ മറ്റെന്തെങ്കിലും
കാരണങ്ങൾ കൊണ്ടോ ആകട്ടെ . അങ്ങനെ എന്തു തന്നെയായാലും അത്, എന്ത് കാരണങ്ങൾ
കൊണ്ടാണെന്ന് അനലൈസ് ചെയ്യപ്പെടുകയും അതെന്തെങ്കിലും പ്രത്യാഘാതങ്ങൾ ശരീരത്തിൽ ഉണ്ടാക്കുവാൻ പര്യാപ്‌തമാണെങ്കിൽ ഉചിതമായ മാർഗ്ഗങ്ങൾ അതിനെതിരെ സ്വീകരിക്കുവാനും , തടയിടുവാനും ഈ
മോണിറ്ററിംഗ് സംവിധാനത്തിലൂടെ വളരെയെളുപ്പം ഞങ്ങൾക്ക് കഴിയുന്നു .
അതിനൊരു
ഉദാഹരണം ചൂണ്ടിക്കാണിക്കുകയാണെങ്കിൽ ജോൺ
കണ്ടതിനു സമാനമായൊരു സ്വപ്നത്തിലൂടെ ഇവിടെയൊരു
വ്യക്തി കടന്നുപോയെന്നിരിക്കട്ടെ , അല്ലെങ്കിൽ ദൈന്യം ദിന ജീവിതത്തിൽ
വേറെയെന്തെങ്കിലും
കാരണങ്ങളാൽ അനുഭവപ്പെടുന്ന അസ്വസ്ഥതകൾ അയാളിൽ ചില
ശാരീരിക വ്യതിയാനങ്ങൾ വരുത്തിയെന്നിരിക്കട്ടെ . ആ
മാറ്റങ്ങൾ അതേസമയം തന്നെ അവിടെയുള്ള സെൻട്രലൈസ്
ആയി ലിങ്ക് ചെയ്തീട്ടുള്ള മെഡിക്കൽ യൂണിറ്റിൽ രേഖപ്പെടുത്തപ്പെടുകയും, ആ ശാരീരികവും മാനസീകവുമായ
മാറ്റത്തിന്റെ തീവ്രതകൾക്കനുസരിച്ച്
ഉചിതമായ തീരുമാനങ്ങൾ അതതിന്റെ പ്രാധാന്യം പോലെ എടുക്കപ്പെടുകയും അതനുസരിച്ച് മുന്നറിയിപ്പുകൾ
കൊടുക്കപ്പെടുകയും ചെയ്യപ്പെടുന്നു .
അയാളിൽ അനുഭവഭേദ്യമാകുന്ന ശാരീരിക
വ്യതിയാനങ്ങൾ ശ്രദ്ധിക്കപ്പെടേണ്ടവയല്ലെങ്കിൽ
കൂടിയും അതാ യൂണിറ്റ് അനലൈസ്
ചെയ്യുകയും സ്റ്റോർ
ചെയ്യുകയും ചെയ്യുന്നു . അതേസമയം
ഈ ശാരീരിക വ്യതിയാനങ്ങൾ ഗുരുതരമായ മറ്റു പ്രത്യാഘാതങ്ങളിലേക്ക് വഴിവെക്കുകയാണെകിൽ അതിനു വേണ്ട പരിഹാരവും ഞൊടിയിടയിൽ മുന്നറിയിപ്പുകളുടെ രൂപത്തിൽ പുറപ്പെടുവിക്കുകയും അതിനെതിരെ ആ യൂണിറ്റിൽ തന്നെയുള്ള
മെഡിക്കൽ സംവീധാനത്തിൽ കൂടി അതിനെ പ്രതിരോധിക്കപ്പെടുകയും ചെയ്യുന്നു .
അപ്പോൾ നിസ്സാരമായ ശാരീരിക വ്യതിയാനങ്ങൾക്ക് പോലും ഇത്തരത്തിലുള്ള മുന്നറിയിപ്പുകൾ നൽകപ്പെട്ടാൽ അതയാളുടെ സാധാരണ ജീവിതത്തിൽ ധാരാളം ബുദ്ധിമുട്ടുകൾ ഉണ്ടാക്കുകയില്ലേ ? അതായത് നിസ്സാരമായ ഒരു ശാരീരിക വ്യതിയാനം
ശരീരത്തിൽ സംഭവിക്കുമ്പോൾ അത് മോണിറ്റർ ചെയ്യപ്പെട്ട്
മുന്നറിയിപ്പ് നല്കപ്പെടുമ്പോൾ അത് അനാവശ്യമായ കുഴപ്പങ്ങൾക്കും അയാളുടെ പ്രൈവസിയുടെ വിഘനത്തിനും കാരണമാക്കപ്പെടുകയില്ലേ ?
ഒരിക്കലുമില്ല ജോൺ, ഈ സംവിധാനത്തിലൂടെ ഒരു വ്യക്തിയിൽ അനുഭവപ്പെടുന്ന മൈനർ ആയിട്ടുള്ള ശാരീരിക വ്യതിയാനങ്ങൾ പോലും രേഖപ്പെടുത്തപ്പെടുന്നു എന്നുള്ളത് ശരി തന്നെ പക്ഷേ അതൊരിക്കലും ആ വ്യക്തിക്ക് ഗുരുതരമാവുകയില്ലെന്ന് തീർച്ചപ്പെടുത്തിക്കഴിഞ്ഞാൽ പിന്നെയൊരിക്കലും അവിടെ മുന്നറിയിപ്പ് നല്കപ്പെടുന്നില്ല ഗുരുതരമായ പ്രത്യാഘാതങ്ങളിലേക്ക്
വഴിവെക്കുന്നുവെങ്കിൽ മാത്രമേ അതിന്റെ തുടർനടപടികൾ മുന്നോട്ട്പോവുകയുള്ളു അയാളുടെ പ്രൈവസിക്ക് ഒരിക്കലും യാതൊരു വിധ വിഘ്‌നങ്ങളും തട്ടാത്ത വിധത്തിൽ മാത്രമേ ഈ സംവീധാനം മുന്നോട്ട് പോവുകയുള്ളൂ .
ഞാനീപ്പറഞ്ഞത്
സ്വപ്നങ്ങളുടെ മാത്രം കാര്യമല്ല ഏത് തരത്തിലായാലും നമുക്ക്
സംഭവിക്കുന്ന ശാരീരിക വ്യതിയാനങ്ങളെ അപ്പപ്പോൾ അനലൈസ് ചെയ്തുകൊണ്ട് തീരുമാനങ്ങൾ എടുത്ത് അപകടസാധ്യതകളെ പരമാവധി കുറക്കുവാനുതകുന്ന മെഡിക്കൽ
സയൻസിന്റെ അടിസ്ഥാന തത്വമാണ് ഇവിടെ
എല്ലായിടത്തും ആവിഷ്കരിക്കപ്പെട്ടിരിക്കുന്നത്.
എങ്ങിനെയാണിത് എപ്പോഴും സാധ്യമാകുന്നത് ?
നിക്കായിരുന്നു ആ സംശയമുന്നയിച്ചത് ?
ശരീരത്തിൽ ഒരു വേദനയുണ്ടാകുമ്പോൾ അതെങ്ങനെ നമ്മൾ
തിരിച്ചറിയുന്നു
ബ്രയിനിലേക്ക് ആ മെസ്സേജ് പാസ്സ്
ചെയ്യപ്പെടുകയും അത് എന്തുകൊണ്ടാണെന്ന് തിരിച്ചറിയുകയും ചെയ്യുന്നു
ഡേവിഡിന്റെ ആ ഉത്തരം ശ്രവിച്ചു
കൊണ്ട് അദ്ദേഹം തുടർന്നു .
തീർച്ചയായും, ഡേവിഡ് പറഞ്ഞതു പോലെ ഒരു വേദനയോ
അതു പോലെ മറ്റെന്തിങ്കിലും
കാര്യങ്ങളോ സംഭവിക്കപ്പെടുമ്പോൾ ബ്രയിനത് തിരിച്ചറിയുകയും അതിനനുസരണമായ നിർദ്ദേശങ്ങൾ പോവുകയും ചെയ്യുന്നു ഇത് വേവസുകളായാണ് സഞ്ചരിക്കപ്പെടുന്നത് ബ്രയിനിൽ എത്തുന്ന ഈ വേവ്‌സുകളെ ഡീകോഡ് ചെയ്തെടുത്തുകൊണ്ടാണ് നിർദ്ദേശങ്ങൾ രൂപപ്പെടുത്തുന്നത്
ഈ ഡീ കോഡിനോട്
സമാനമായ സംവിധാനത്തെ എല്ലാ മോണിറ്ററിങ് സിസ്റ്റത്തിലും ഉൾപ്പെടുത്തിയിരിക്കുന്നു ഇത് സെൻസറുകൾ മുഖേനെ
കമ്മ്യുണിക്കേഷൻസ് പുലർത്തുന്നു നമ്മുടെ ശരീരത്തിൽ വരുന്ന വ്യതിയാനങ്ങൾ അത് എന്തെങ്കിലും കാരണങ്ങൾ
കൊണ്ടോ ? അല്ലെങ്കിലോ ആകട്ടെ , ഉയരുന്ന
താപനില , രക്തസമ്മർദ്ധം , ഹൃദയമിടിപ്പ് എന്നുവേണ്ട സാധാരണനിലയിൽ നിന്നും കവിഞ്ഞ് വരുന്ന എല്ലാ ഘടകങ്ങളേയും അപ്പപ്പോൾ അപഗ്രഥിച്ചു കൊണ്ടാണ് അവയുടെ പ്രവർത്തനം.
ശരീരത്തിലെ ഗന്ധങ്ങൾ പോലും സസൂക്ഷമം നിരീക്ഷിച്ചു കൊണ്ടിരിക്കപ്പെടുന്നു എന്തെങ്കിലും തരത്തിലുള്ള വ്യതിയാനങ്ങൾ ശരീരത്തിൽ സംഭവിക്കുമ്പോൾ
ആന്തരികമായ മാറ്റങ്ങളോടൊപ്പം, അതായത് രക്തസമ്മർദ്ധം , ഹൃദയമിടിപ്പ് , എന്നിവയോടൊപ്പം തന്നെ ബാഹ്യമായി ശരീരത്തിലെ ഗന്ധങ്ങൾക്കുപോലും
അതിനനുസരണമായി വ്യതിയാനങ്ങൾ വരുത്തപ്പെടുന്നുവന്നുളള സത്യവും തെളിയിക്കപ്പെട്ടിട്ടുള്ളതാണ് ഇത്തരത്തിലുള്ള മാറ്റങ്ങളെല്ലാം തന്നെ സെൻട്രലൈസ് ചെയ്യപ്പെട്ടിരിക്കുന്ന യൂണിറ്റിൽ വളരെ ആഴത്തിലുള്ള പരിശോധനനകൾക്ക് വിധേയമാക്കപ്പെട്ടതിനു ശേഷമാണ് മുന്നറിയിപ്പുകൾ നൽകപ്പെടുന്നത് .
ഇത് ഓരോ ഹ്യുമൻ
ബോഡിയിൽ നിന്നും അതിന്റെ മൂലകോശങ്ങളുടെ അടിസ്ഥാന സ്വഭാവത്തെ ആധാരമാക്കിയാണ് ഇനീഷ്യേറ്റ് ചെയ്യപ്പെട്ടിരിക്കുന്നത് തന്മൂലം തെറ്റാത്തതും വളരെ കൃത്യതയുള്ളതുമായ മുന്നറിയിപ്പുകളുമാണ് ഇതിലൂടെ നല്കപ്പെടുക.
ഒരേ ഇൻസിഡന്റിന്റെ തന്നെ ഇമ്പാക്റ്റുകൾ ഓരോരുത്തരിലും വ്യത്യാസപ്പെട്ടിരിക്കും
പല തരത്തിലാണ് അവ വ്യാഖ്യാനിക്കപ്പെടുക അതുപോലെ തന്നെ അവയുടെ റിയാക്ഷൻസും ഓരോരുത്തരിലും പല തരത്തിലായിരിക്കുകയും ചെയ്യും .
വ്യക്തികളുടെ മൂലകോശ
ഡാറ്റാ സംവിധാനത്തിലൂടെ വളരെ
കൃത്യമായി തന്നെ
നമുക്കതിനെ അപഗ്രഥിച്ചെടുക്കുവാൻ സാധിക്കുന്നു .
അതായത് താങ്കൾ വിശദീകരിച്ച പ്രകാരം, ഒരാളുടെ ശാരീരിക വ്യതിയാനങ്ങൾ അപകടകരമായ രീതിയിൽ ഉയരുകയാണെങ്കിൽ അതാ സമയത്തു തന്നെ കൃത്യമായി മോണിറ്റർ ചെയ്യപ്പെടുകയും അതേസമയം പരിഹരിക്കപ്പെടും ചെയ്യുന്നു . അങ്ങിനെയെങ്കിൽ എന്തെങ്കിലും കാരണം കൊണ്ട് ഒരാൾക്ക് പെട്ടെന്ന് മേജറായിട്ടുള്ള വിദഗ്ദ്ധ ചികിത്സ
ആവശ്യമായി വരുന്ന ഘട്ടങ്ങളിൽ എങ്ങിനെയാണതിനെ നേരിടുക ?
താങ്കൾ ചോദിച്ചത് പോലെ അതിവേഗം
വിദഗ്ദ്ധ ചികിത്സ അവശ്യം വേണ്ടിവരുന്ന ഘട്ടത്തിൽ ഞാൻ മുന്നേ പറഞ്ഞത്
പോലെ മുന്നറിയിപ്പ് സംവീധാനം നൽകുകയും അതിനുള്ള ആദ്യഘട്ട ചികിത്സകൾ ആ യൂണിറ്റുകൾ മുഖേനെ
നൽകപ്പെടും ചെയ്യുന്നു .
അപ്പോളിവിടെ ഹോസ്പിറ്റലുകളില്ലേ ?
തീർച്ചയായും ഉണ്ട് , ആ ജീവൻ രക്ഷാ
മരുന്നുകൾ തത്സമയം നൽകുകയും ഉടൻ തന്നെ കൂടുതൽ സഹായങ്ങളും അതോടൊപ്പം ചികിത്സകൾ നൽകുന്ന ഇടങ്ങളിലേക്ക്
മാറ്റപ്പെടുകയും ചെയ്യപ്പെടുന്നു .
നമുക്കനുഭവപ്പെടുന്ന ചെറിയതോ വലുതോ
ആയ ശാരീരിക
മാറ്റങ്ങളെ , അത് സാധാരണമോ അല്ലെങ്കിൽ ഗുരുതരമോ
ആകട്ടെ അതാതു സമയങ്ങളിൽ തിരിച്ചറിയപ്പെടാതെ കൂടുതൽ അപകടകരമായ സ്ഥിതിവിശേഷങ്ങളിലേക്ക് കൊണ്ടെത്തിക്കരുത് എന്നുള്ളതാണ്
ഈ സിസ്റ്റത്തിന്റെ ആത്യന്തികമായ ലക്ഷ്യം .
ശരീരത്തിന് അനുഭവപ്പെടുന്ന ഓരോ മാറ്റങ്ങളും എന്തിന്റെ
മുന്നോടിയാണെന്ന് മനസ്സിലാക്കിക്കൊണ്ട് ഒട്ടും സമയനഷ്ടമില്ലാതെതന്നെ കൃത്യമായ ചികിത്സ ഓരോ വ്യക്തികൾക്കും ലഭ്യമാക്കാനുതകുന്ന ഒരു സംവിധാനമാണ് ഇത്
.
എനിക്കിപ്പോ അത്ഭുതങ്ങൾ തോന്നുന്നേയില്ല കാരണം കാണുന്നതും , കേൾക്കുന്നതുമെല്ലാം അത്ഭുതങ്ങൾ തന്നെ
ഇപ്പൊൾ എന്നെ വലയം ചെയ്യുന്നത് ആകാംഷയാണ് അടുത്തത് എന്താണെന്നറിയുവാനുള്ള ഉൽക്കടമായ ആകാംഷ .
ഇത്തരത്തിലുള്ള സംവിധാനത്തിലൂടെ മെഡിക്കൽ എമർജൻസി വേണ്ടിവരുന്ന രോഗിക്ക് എന്താണ് ചെയ്യുക ?
എയർ ആംബുലൻസിൽ ആശുപത്രിയിലേക്ക്
കൊണ്ട് വരും
എന്റെയാ സംശയത്തിന് ഡേവിഡാണ് മറുപടി പറഞ്ഞത്
അതിനെ ഖണ്ഡിച്ചുകൊണ്ട് അദ്ദേഹം തുടർന്നു
നോ ..ഒരിക്കലുമല്ല ഏതെങ്കിലുമൊരു വ്യക്തിക്ക് അടിയന്തരമായി
മെഡിക്കൽ എമർജൻസി വേണ്ടി വരുകയാണെങ്കിൽ ഇത്തരം മെഡിക്കൽ യൂണിറ്റിലൂടെ പ്രഗത്ഭർ നിർദ്ദേശങ്ങൾ നൽകുകയും അതിനനുസരണമായി മറ്റു മാർഗ്ഗങ്ങൾ അവലംഭിക്കപ്പെടുകയും ചെയ്യുന്നു
അടിയന്തരമായി വേണ്ടിവരുന്ന ശസ്ത്രക്രിയകൾക്ക്
ഒരിക്കലൂം അവസാനിക്കാത്ത സംശയങ്ങളുമായി ഞാൻ സാകൂതപൂർവ്വം ആ ഉത്തരത്തിനായി കാതോർത്തു
വിദഗ്ദ്ധരുടെ വിലയിരുത്തിയതിനു ശേഷം ആവശ്യമെങ്കിൽ മെഷിനുകളിലേക്ക്
മാറ്റുന്നു .
ഡോക്ട്ടർമാരല്ലേ
അപ്പോളത് ചെയ്യുന്നത്
?
ഒരിക്കലുമില്ല, ഇവിടെ ഞങ്ങൾ അല്ലെങ്കിൽ നിങ്ങളുടെ കാഴ്ചപ്പാടിലുള്ള ഡോക്ടർമാർ ഒരിക്കലും
ശസ്ത്രക്രിയകൾ ചെയ്യാറില്ല ഈ
രീതികളെല്ലാം ഏതാണ്ട് പതിനായിരം വർഷങ്ങൾക്ക് മുൻപ് നടത്തപ്പെട്ടിരുന്നതായി ഞങ്ങളുടെ ചരിത്രങ്ങളിൽ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്
. ഇപ്പൊഴിതെല്ലാം യന്ത്രങ്ങളാണ് നിർവ്വഹിക്കുന്നത് .
യന്ത്രങ്ങൾ തനിയെയോ ?
തീർച്ചയായും
ഇവിടെ ചികിത്സയുടെ അടിസ്ഥാന
തത്വമെന്നുള്ളത് മൂലകോശങ്ങളെ ആധാരമാക്കിയാണ്
ഒരു രോഗത്തിന്റെ അവസ്ഥാന്തരങ്ങൾക്കു കാരണ ഭൂതമായിരിക്കുന്ന ലക്‌സിനിയോ (വൈറസുകൾ ) ഡിസോർക്ക്സ് (ബാക്ടീരിയകൾ) അതുപോലെ മറ്റു ഘടകങ്ങൾ, അങ്ങിനെ എന്താണോ ഒന്നിന് ഹേതുവാകുന്നത് അല്ലെങ്കിൽ കാരണമാകുന്നത് അവയുടെ മൂലകോശങ്ങളിൽ
മാറ്റങ്ങൾ വരുത്തിക്കൊണ്ട് അവയുടെ ജനിതക സ്വഭാവത്തെ തന്നെ പാടേ മാറ്റിമറിച്ചു വിനാശകാരികളായ അവയെ, അവക്കെതിരെത്തന്നെ പ്രതിമരുന്നുകളായി ഉപയോഗപ്പെടുത്തുക എന്നുള്ളതാണ് .
അതായത് രോഗത്തിന് കാരണക്കാരായ വൈറസുകളെ അവയുടെ ജനിതക ശീലങ്ങളിൽ മാറ്റങ്ങൾ വരുത്തി റീ പ്രൊഡ്യൂസ് ചെയ്‌തെടുക്കുന്നു ഏത്
വൈറസാണോ ആ രോഗത്തിനു കാരണം
അതേ വൈറസുകളെ അവയുടെ ജനിതക സ്വഭാവങ്ങളിൽ മാറ്റങ്ങൾ വരുത്തിക്കൊണ്ട് പുനസൃഷ്ട്ടിച്ച് രോഗാണുകാരികളായ ആ വൈറസുകൾക്കെതിരെ
തന്നെ ഉപയോഗപ്പെടുത്തിക്കൊണ്ട് വിനാശകാരികളായ രോഗാണുക്കളെ പൂർണ്ണമായും
നശിപ്പിച്ചെടുക്കുന്ന രീതി .
ഇത്തരത്തിലുള്ള ചികിത്സാ രീതികളിൽ ധാരാളം ഗുണങ്ങൾ അടങ്ങിയിരിക്കുകയും ചികിത്സാ രീതി പൂർണ്ണമായും ഫലപ്രദമായിത്തീരുകയും ചെയ്യുന്നതോടൊപ്പം യാതൊരു പാർശ്വഫലങ്ങളും ഉണ്ടാകുന്നില്ലായെന്നുള്ളതും എടുത്തുപറയേണ്ടതു തന്നെയാണ് .
അതായത് ഒരേ ജനുസ്സിൽ പെട്ട
വൈറസുകൾ തന്നെ ഉന്മൂലനത്തിന് തയ്യാറെടുക്കുമ്പോൾ അവിടെ പ്രതിരോധം തീരെയില്ലാതാകുന്നു
ഏത് വൈറസാണോ രോഗകാരണമാകുന്നത് അതെ വൈറസുകളെ തന്നെ രോഗ ഉന്മൂലനത്തിനും ഉപയോഗപ്പെടുത്തുമ്പോൾ രോഗവാഹകരായ വൈറസുകൾക്ക് അവയുടെ അതേജനുസ്സിൽപ്പെട്ട ജനിതകഘടനയിൽ മാറ്റം വരുത്തി രോഗഉന്മൂലനത്തിനായി സൃഷ്ടിക്കപ്പെട്ടവയെ തിരിച്ചറിയാനാകാതെ വരുകയും തന്മൂലം ഒരു പ്രതിരോധത്തിനുള്ള അവസരം ഇല്ലാതാക്കപ്പെടുകയും ചെയ്യുന്നു
അതായത് ഒരു രോഗം ഉണ്ടാക്കുന്ന രോഗാണുവിനെതിരേ അതേ ജനുസ്സിൽ പെട്ട രോഗാണുക്കളെ തന്നെ ജനിതക മാറ്റം വരുത്തി അതെ രോഗാണു മൂലം ഉണ്ടാകുന്ന രോഗത്തിനെതിരെ തന്നെ ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നുവെന്നു സാരം .
ഒന്നുകൂടി വിശദമാക്കിയാൽ, ഒരു സൈന്യത്തിലുള്ള പടയാളികളെ കൊണ്ടുതന്നെ അതേ സൈന്യത്തെ നാമാവിശേഷമാക്കുന്ന രീതി
ആകൃതിയിലും, ഭാവത്തിലും, രൂപത്തിലും ഒരു പോലെയും സ്വഭാവത്തിൽ മാത്രം വ്യത്യസ്തത പുലർത്തുകയും ചെയ്യുന്നു
ഒരു കൂട്ടർ ശരീരത്തെ ആക്രമിക്കുന്നു അതേ കൂട്ടരിൽ ജനിതക മാറ്റം വരുത്തി ആക്രമകാരികളെ ഇല്ലായ്മ ചെയ്യുന്നു
ഇതിലും സരളമായി ഈ വിഷയത്തെ പ്രതിപാദിക്കുകയാണെങ്കിൽ ഒരു രാജ്യത്തെ ഒരു സൈന്യം ആക്രമിക്കുന്നുവെന്ന് കരുതുക, ആ സൈന്യത്തിലെ ഒരു വിഭാഗം പടയാളികളെ തന്നെ അവരുടെ സ്വഭാവ സവിശേഷതകളിൽ മാറ്റങ്ങൾ വരുത്തിക്കൊണ്ട് അതേ സൈന്യത്തിനുള്ളിലേക്ക് കടത്തിവിട്ട് അവരുടെ കൂട്ടാളികളെ നാമാവശേഷമാക്കി തീർക്കുക എന്നുള്ളത്
അതായത് ഒരു രോഗാണു രോഗം
ഉണ്ടാക്കുന്നു, അതിന്റെ ജനിതക ഘടന അത്തരത്തിലുള്ളതാണ് അതേ ജനുസ്സിൽ
പെട്ട രോഗാണുക്കളെ തന്നെ അവയുടെ സ്വഭാവത്തിൽ മാറ്റങ്ങൾ വരുത്തിക്കൊണ്ട് രോഗാണുസ്വഭാവമുള്ള അണുക്കൾക്കെതിരെ തിരിച്ചു വിടുന്നു .
ഇവിടെ ഒരേ മൂലകോശങ്ങളിൽ നിന്ന്
രൂപം കൊണ്ടതുകൊണ്ട് ഒരേ ആകൃതി വെച്ചു
പുലർത്തുന്നുവെങ്കിലും സ്വഭാവ സവിശേഷതകൾ മാത്രം വ്യത്യസ്തമായിരിക്കും
ഇതിനോട് അനുബന്ധമായി മറ്റൊന്നുകൂടി വിശദമാക്കാൻ ഞാൻ
ആഗ്രഹിക്കുന്നു ഇവിടെ ഈ എസ്തിയയിൽ രോഗങ്ങൾ
കുറവാണ് അല്ലെങ്കിൽ ഇല്ലെന്നു തന്നെ പറയാം
എന്താണതിന്റെ കാരണം ?
ഞങ്ങൾ പ്രികൃതിയെ സ്നേഹിക്കുന്നു
ലളിതമായ ആ ഉത്തരത്തിൽ വലിയ അർത്ഥങ്ങൾ ഉണ്ടായിരുന്നു
ചെറിയൊരു ആശയക്കുഴപ്പം ഞങ്ങളിൽ അതുളവാക്കി എന്നുള്ളത് സത്യമാണ്
അദ്ദേഹം തുടർന്നു ,
ഹ്യുമൻ ബോഡി എന്നുള്ളത് സ്വയം പ്രതിരോധ ശേഷി ഉള്ളതാണെന്ന് നിങ്ങൾക്കറിയാമല്ലോ
തീർച്ചയായും
മനുഷ്യകുലത്തിന് ജീവിക്കാൻ വേണ്ടുന്ന എല്ലാം ഈ പ്രകൃതിയിൽ ഉണ്ടെന്നും നമുക്കറിയാം
രണ്ടും ഒന്നിനോടൊന്ന് ചേർന്നു നിൽക്കേണ്ടവയാണ്
മനുഷ്യ ഘടന എന്നുള്ളത് പ്രകൃതിയോട് ഇണങ്ങി നിൽക്കുന്നതും പ്രകൃതി മനുഷ്യന് ആവാസയോഗ്യവുമാണെന്നതുമാണ് ഇതിലേതെങ്കിലുമൊരു മാറ്റം ഉണ്ടായാൽ മനുഷ്യകുലത്തിന് ഈ പ്രപഞ്ചത്തിലുള്ള നിലനിൽപ്പ്
അസാദ്ധ്യമായിത്തീരും, അത്തരത്തിലാണ് പ്രപഞ്ച സൃഷ്ട്ടാവ് ജീവനേയും നിലനില്പിനേയും ഇഴചേർത്തിരിക്കുന്നത്
ഇങ്ങനെ രണ്ടും ഒന്നിനോടൊന്ന് ചേർന്നു നിൽക്കുമ്പോൾ അവിടെയൊരിക്കലും ദോഷകരമായ യാതൊന്നും രൂപം കൊള്ളപ്പെടുവാൻ പാടില്ല അത് ജീവ സിദ്ധാന്തത്തിനും പ്രകൃതി സന്തുലിനിതത്തിനും എതിരായിത്തീരുന്നു
പലപ്പോഴും അങ്ങനെ സംഭവിക്കുമ്പോഴാണ് ആ ജീവ ശ്രിങ്കലയുടെ താളം തെറ്റുന്നത്
നമുക്ക് അനുകൂലമായിരിക്കുന്ന ഘടകങ്ങളെ പ്രതികൂലമാക്കി മാറ്റിയെടുക്കുന്നത് നമ്മൾ തന്നെയെന്നു സാരം
നമ്മുടെ അസ്ഥിവാരം നമ്മൾ തോണ്ടുന്നു
ഇവിടെയാണ് ഹ്യൂമൻ എറർ എന്ന വാക്കിന് വലിയ പ്രസക്തികൈവരുന്നത് .
മനുഷ്യർ അനുവർത്തിക്കുന്ന ഈ തെറ്റുകൾ പ്രകൃതിയുടെ തനതായിട്ടുള്ള ആവാസവ്യസ്ഥകളെ തകിടം മറിക്കുകയും അതുമൂലം അതനുവർത്തിച്ചു പോരുന്ന ജീവനിയമങ്ങളിൽ കാതലായ മാറ്റങ്ങൾക്ക് വിധേയമാക്കപ്പെടുകയും അതിനാൽ ഹാനികരമായ പല ഇമ്പാക്റ്റുകളും പ്രപഞ്ചത്തിൽ വരുത്തിവെക്കുകയും ചെയ്യുന്നു.
അതിന്റെ പ്രത്യാഘാതങ്ങൾ നമുക്കൊരിക്കലും താങ്ങാനാകാത്ത തരത്തിലുള്ളതായിരിക്കും എന്നുള്ളതാണ് സത്യം .
ഇവിടെയാണ് ഹ്യൂമൻ എറർ എന്ന വാക്കിന് വലിയ പ്രസക്തികൈവരുന്നത് .
മനുഷ്യർ അനുവർത്തിക്കുന്ന ഈ തെറ്റുകൾ പ്രകൃതിയുടെ തനതായിട്ടുള്ള ആവാസവ്യസ്ഥകളെ തകിടം മറിക്കുകയും അതുമൂലം അതനുവർത്തിച്ചു പോരുന്ന ജീവനിയമങ്ങളിൽ കാതലായ മാറ്റങ്ങൾക്ക് വിധേയമാക്കപ്പെടുകയും അതിനാൽ ഹാനികരമായ പല ഇമ്പാക്റ്റുകളും പ്രപഞ്ചത്തിൽ വരുത്തിവെക്കുകയും ചെയ്യുന്നു.
അതിന്റെ പ്രത്യാഘാതങ്ങൾ നമുക്കൊരിക്കലും താങ്ങാനാകാത്ത തരത്തിലുള്ളതായിരിക്കും എന്നുള്ളതാണ് സത്യം .
പ്രപഞ്ചത്തിന്റെ ജന്മനായുള്ള സ്വഭാവ സവിശേഷതകളിൽ വരുത്തപ്പെടുന്ന മാറ്റങ്ങൾ മനുഷ്യ തെറ്റുകളാലുള്ള ക്രിയേറ്റഡ് ഇൻസിഡൻസാണ്
ഇത് നാച്യുറൽ ആയിട്ടുള്ള ഫോമിന്റെ ലംഘനത്തിനു കാരണമാകുന്നു .
ഒരു വസ്തു, അതെന്തുമായിക്കൊള്ളട്ടെ അതിന്റെ
നൈസർഗ്ഗീകമായ പെരുമാറ്റ ചട്ടങ്ങളിൽ നിന്നും മാറ്റപ്പെടുമ്പോൾ അതിന്റെ ജന്മനായുള്ള ഫോർമേഷന്റെ വയലേഷൻസിനാണ് വിധേയമാക്കപ്പെടുന്നത് .
സ്വതന്ത്രമായി ഒഴുകിക്കൊണ്ടിരിക്കുന്ന പുഴയിൽ ജീവിക്കുന്ന മത്സ്യം, ആ മത്സ്യത്തിന്റെ ജീവഘടനക്കും വളർച്ചക്കും നിലനില്പിനും ആവശ്യമായ എല്ലാ ഘടകങ്ങളും ആ പുഴയിൽ ഉൾച്ചേർന്നിരിക്കുന്നു. സ്വതന്ത്രമായ ഒഴുക്കിലൂടെ ആ പുഴയും അതിന്റെ നിലനില്പിനാവശ്യമായ ജീവ വഴിയിലൂടെ കടന്നുപോവുകയാണ് . പെട്ടെന്നൊരുനാൾ അണ കെട്ടി ആ പുഴയുടെ സ്വാഭാവികമായ ഒഴുക്കിനെ തടയുന്നു, അങ്ങനെവരുമ്പോൾ അവിടെ ഒരു ജീവ കണ്ണിയേയും അതിനോട് അനുബന്ധമായ മറ്റനേകം ജീവ കണ്ണികളുടേയും ജന്മനായുള്ള അവകാശങ്ങൾക്കുമേൽ കൈകടത്തലുണ്ടാകുന്നു, ഒരു വലിയ എറർ സംഭവിക്കുന്നു.
പ്രകൃതിയുടെ ജീവശ്രിംഖലക്കുമേലുള്ള കടന്നുകയറ്റത്തിലൂടെ അവയുടെ നിലനിൽപ്പിനെ തടസ്സപ്പെടുത്തുന്ന തരത്തിൽ തെറ്റുകൾ വരുത്തപ്പെടുമ്പോൾ ജന്മനായുള്ള അവയുടെ വളർച്ചക്കും, നിലനിൽപ്പിനും പ്രകൃതി അനുശാസിക്കുന്ന ഘടകങ്ങളെ നശിപ്പിച്ചുകൊണ്ട് വരുത്തിവെക്കുന്ന മാറ്റങ്ങൾ ആ പുഴയേയും അതിനോട് ചേർന്നുനിൽക്കുന്ന അനേകായിരം ജീവവംശങ്ങളുടേയും നശീകരണത്തിനും ഉന്മൂലനത്തിനും കാരണമായിത്തീരുന്നു
ഒഴുകിക്കൊണ്ടിരിക്കുന്ന പുഴയുടെ സ്വാഭാവികമായ ചലനത്തിനു തടയിടുമ്പോൾ എന്തു സംഭവിക്കുന്നു ?
പെട്ടെന്നുള്ള വ്യതിയാനങ്ങൾ തിരിച്ചറിഞ്ഞല്ലെന്നു വരാം എന്നാൽ ഒരു നല്ല നാളെയിലേക്ക് നോക്കുമ്പോൾ ഇത്തരം തെറ്റുകളിലൂടെ നേരിടേണ്ടി വരുന്ന പ്രത്യാഘാതങ്ങൾ വളരെ വലുതായിരിക്കും.
ഇനിയൊന്നും ചോദിക്കാനില്ലാത്ത പോലെ
ഞങ്ങൾ നിശബ്ധരായി
അദ്ദേഹം
തുടർന്നു
ജോൺ, ഞങ്ങളുടെ വലിയൊരു ഒരു
പാനൽ നിങ്ങളുമായി ആശയവിനിമയം
നടത്തുവാൻ വളരെയധിയകം ആഗ്രഹിക്കുന്നു . ഞങ്ങളെ സംബന്ധിച്ച് വളരെ വലിയ വിശിഷ്ടാതിഥികളാണ് നിങ്ങൾ മറ്റൊരു ലോകത്തിൽ നിന്നും
ഞങ്ങളുടെ ഗൃഹത്തിലേക്ക് വിരുന്നു വന്നവർ. സത്യത്തിൽ നിങ്ങളുടെ ഗ്രഹം, ഞങ്ങളുടെ ഗ്രഹം, നിങ്ങളുടെ ലോകം, ഞങ്ങളുടെ ലോകം എന്നൊന്നുമില്ല, ഈ പ്രപഞ്ചം അത് എല്ലാവർക്കുമുള്ളതാണ്
സത്യത്തിൽ എന്റെയുള്ളിലുള്ള ഒരാഗ്രഹം കൂടിയായിരുന്നു ആ പ്രസ്താവനയിലൂടെ അദ്ദേഹം വെളിപ്പെടുത്തിയത് .
തീർച്ചയായും ഞങ്ങളും,വളരെയധികം അതാഗ്രഹിക്കുന്നു
സന്തോഷത്തോടു കൂടിയാണ്
ഞാനതിനു മറുപടി പറഞ്ഞത് .
ഇത് അപൂർവ്വങ്ങളിൽ അത്യപൂർവ്വമായിട്ടുള്ള ഒന്നാണ് മനുഷ്യ സങ്കൽപങ്ങൾക്കും മേലെയുള്ള
ഒന്ന്, നമ്മുടെ അറിവുകളേയും , കാഴ്ചപ്പാടുകളേയും അപ്പാടെ പൊളിച്ചെഴുതിയ ഒന്ന് .
ഈ
കാണുന്ന അത്ഭുതങ്ങളെ,(നമ്മളെ സംബന്ധിച്ചു മാത്രം ) സത്യത്തിൽ ഇതൊന്നും അത്ഭുതങ്ങളല്ല
വിശാലമായ ശാസ്ത്രസാങ്കേതിക വിദ്യകളുടെ നേർക്കാഴ്ചകളാണ് ഇതെല്ലാം ഇത്ര അഗാധമായിട്ടുള്ള അറിവും
, സംസ്കാരവും വെച്ചു പുലർത്തുന്ന ഒരു ജനതയുടെ
ജീവിത രീതികളുടെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാൻ കഴിയുന്നത് സമൃദ്ധമായ
അറിവിന്റെ ഉറവിടങ്ങളിലേക്കുള്ള വലിയൊരു വാതായനമായിരിക്കും നമുക്ക് മുന്നിൽ തുറന്നു തരിക .
ഈ ആശയവിനിമയം ഒരുപാട്
കാര്യങ്ങളെ തിരിച്ചറിയുന്നതിനും പഠിക്കുന്നതിനുമുള്ള മുതൽക്കൂട്ടായിത്തീരും എന്നുള്ളതിൽ യാതൊരു സംശയവുമില്ല .
മൂക്കില്ലാ രാജ്യത്ത് മുറിമൂക്കൻ രാജാക്കന്മാരായിരുന്നു നമ്മൾ അതാണിപ്പോൾ തിരിച്ചറിയുന്നത്
എന്തുകൊണ്ടങ്ങനെയെന്നുള്ളത് ഒരു വാചകത്തിലൂടെ മാത്രം ഒതുക്കാവുന്നതല്ല അതിബ്രഹത്തായ ഒരു വിശദീകരണം തന്നെ അതിനായി വേണ്ടിവരും അതിനു നമ്മൾ മനുഷ്യകുലത്തിന്റെ ആരംഭ കാലഘട്ടത്തോളം തന്നെ പുറകിലോട്ട് പോകേണ്ടിവരും എന്നിരുന്നാൽ കൂടി ആ വലിയൊരു കാഴ്ചപ്പാടിനെ ഒറ്റവാക്കിലേക്കൊതുക്കി ചുരുക്കുകയാണെങ്കിൽ അഹന്തയെന്നു മാത്രമതിനെ വിളിക്കേണ്ടി വരും
അതാണ് സത്യം, ശുഷ്ക്കമായ നമ്മുടെ അറിവുകളെ ഒരു മഹാമേരുവായി ചിത്രീകരിച്ചു അതു പകർന്നു തന്ന അഹങ്കാരം പുറകിലോട്ട് നോക്കുന്നതിൽ നിന്നും നമ്മുടെ കണ്ണുകളെ കൊട്ടിയടച്ചു .
ഈ പ്രപഞ്ചത്തിൽ
മനുഷ്യരെന്ന വർഗ്ഗം ജീവിച്ചിരിക്കുന്നത് ഭൂമിയെന്ന ഒറ്റ ഗ്രഹത്തിൽ
മാത്രമാണെന്നുള്ള സങ്കുചിതമായ അറിവും, അതിലുപരി
അന്യഗ്രഹ ജീവികൾ എന്ന വികലമായ സങ്കല്പത്തെ
ഊട്ടിയുറപ്പിക്കുന്ന ബാലിശമായ ചിന്താഗതികളുമായിരുന്നു നമുക്കുണ്ടായിരുന്നത് എന്നാൽ ഇപ്പോഴാണ് യഥാർത്ഥ രാജാക്കൻമാരെ കാണുന്നത്.
മറ്റു ഗ്രഹങ്ങളിൽ ജീവന്റെ സാധ്യതകളുണ്ടോ ഇല്ലയോ
എന്നുള്ളത് നമുക്കെന്നും ഒരു
സമസ്യ തന്നെയായിരുന്നു പക്ഷേ
..,ആ നിഗമനങ്ങളെയെല്ലാം തന്നെ അപ്പാടെ
വലിച്ചു കീറി ഇതാ ഈ
ഗാലക്സിക്കും അപ്പുറത്ത്
മാറ്റൊരു ലോകം, അവിടെ
ഭൂമിയുടേതിനോട് സമാനമായൊരു
ഗ്രഹം എന്നുള്ളതിനേക്കാൾ ഭൂമി തന്നെ
അവിടെ മനുഷ്യരുടെതിനോട് സമാനമായൊരു
വർഗ്ഗം എന്നതിനേക്കാൾ ഉപരി മനുഷ്യർ തന്നെയെന്നറിയുമ്പോൾ ? വല്ലാത്തൊരു വികാരതള്ളിച്ചയാണ് അത് ഉള്ളിൽ നിറക്കുന്നത്.
ഇപ്പോഴും ആ സത്യത്തോട് പൊരുത്തപ്പെടാൻ
കഴിയുന്നില്ല എന്നതിനേക്കാൾ ഉപരി കഴിഞ്ഞിട്ടില്ല എന്നുള്ളത്
തന്നെയാണ് യാഥാർഥ്യം.
നമ്മൾ ഇപ്പോൾ സ്വപ്നം കാണുന്ന പല ശാസ്ത്ര കോണുകളിലും ഇവർ കടലോളം
അറിവുമായി ആകാശത്തോളം ഉയർന്നു നിൽക്കുമ്പോൾ മാനവരാശിക്ക് ഗുണകരമായ പലതും ഇവിടെ
നിന്നും പഠിക്കുവാനും , തിരിച്ചറിയുവാനും , ആശ്രയിക്കാനുമുണ്ട് . പ്രപഞ്ചത്തിലെ പല രഹസ്യങ്ങളും നമ്മുടെ മുന്നിൽ
സമസ്യകൾ ആയിരിക്കുന്നത് ഇവിടെ
അനാവ്രതമാക്കപ്പെട്ടിരിക്കുന്നു
പല നിഗൂഢതകളും ഇവരുടെ സാങ്കേതികതക്കു മുന്നിൽ വഴിമാറിയിരിക്കുന്നു, ഉത്തരമില്ലാത്ത പല ചോദ്യങ്ങൾക്കും ഉത്തരങ്ങൾ കണ്ടെത്തിക്കഴിഞ്ഞിരിക്കുന്നു , പല രഹസ്യ വാതിലുകളും തുറക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു.
ആ ഒരു തലത്തിലേക്ക് നമ്മൾ എത്തിച്ചേരണമെങ്കിൽ ഇനിയും പതിനായിരം വർഷങ്ങൾ വേണ്ടിവരുമെന്നുള്ളത് അതിശയോക്തിയല്ല
അതിലുപരി രണ്ടു ഗ്രഹങ്ങളിലെ ജനങ്ങളുടെ ജീവിതരീതികളും
, വൈരുദ്ധ്യങ്ങളും
, കണ്ടുപിടുത്തങ്ങളും, ആശയങ്ങളും
എന്നുവേണ്ടാ എല്ലാം തന്നെ മനസ്സിലാക്കാനുള്ള അത്യപൂർവ്വമായ
ഒരവസരവും കൂടിയാണിത് .
സന്തോഷപൂർവ്വം
ഞങ്ങളാ ക്ഷണം
സ്വീകരിച്ചു കൊണ്ട് അവരെയനുഗമിച്ചു.
വിശാലമായിട്ടുള്ള ആ മുറിയിൽ വിസിബിൾ ആയിട്ടുള്ള ഉപകരണങ്ങൾ യാതൊന്നും തന്നെ
ഉണ്ടായിരുന്നില്ലെങ്കിലും അതിലുള്ള
ഞങ്ങളുടെ അത്ഭുതമെല്ലാം പണ്ടേ മാറിക്കഴിഞ്ഞിരിക്കുന്നു.
ഏകദേശം അഞ്ചോളം പേർ ഞങ്ങളെ
സ്വീകരിക്കുവാനായി അവിടെ കാത്തു
നിന്നിരുന്നു .
പരസ്പരമുള്ള ആശംസകൾക്ക് ശേഷം ഞാൻ
തന്നെയാണ് തുടക്കമിട്ടത് .
ഈ ആഥിത്യമര്യാദ വിനയം, സംസ്ക്കാരം , വലിയൊരു അനുഭവമാണ് ഞങ്ങൾക്ക് പകർന്നു തരുന്നത് അതിലുള്ള നന്ദിയും കൃതജ്ഞതയും ഞങ്ങൾ രേഖപ്പെടുത്തുന്നു.
സത്യത്തിൽ അവരാണ് നമ്മളോട് തുടക്കമിടേണ്ടത് എങ്കിലും എന്നിലെ ആകാംഷയും വിനയവും ബഹുമാനവും ആ പ്രോട്ടോകോൾ തെറ്റിച്ചുകൊണ്ട് മുന്നേ കേറി പറയുന്നതിന് കാരണമായി, സാരമില്ല ചില സന്ദർഭങ്ങളിൽ പ്രോട്ടോക്കോളിന്റെ ചട്ടക്കൂടുകൾ ബാലിശമായ ചിന്താഗതികളുടെ രൂപാന്തരമാണെന്ന് ഞാൻ തിരിച്ചറിയുന്നു
ഈ എസ്തിയയെപ്പറ്റി കൂടുതലറിയുവാൻ ഞങ്ങൾക്ക്
അതിയായ ആഗ്രഹമുണ്ട്. അത്
ഞങ്ങൾ ഉൾപ്പെടുന്ന, ഭൂമിക്കും
, ശാസ്ത്രലോകത്തിനും, ജനവിഭാഗങ്ങൾക്കും വളരെയധികം ഗുണകരവും ഉപകാരപ്രദമായിരിക്കുമെന്നു തന്നെ ഞങ്ങൾ വിശ്വസിക്കുന്നു .
നിങ്ങൾ അനുവർത്തിക്കുന്ന ജീവിത രീതികൾ, ഭരണ
സംവീധാനങ്ങൾ, രാജ്യങ്ങൾ, ജനങ്ങൾ,
ഭരണകർത്താക്കൾ, എല്ലാത്തിനേയും
കുറിച്ച് വളരെ വിശദമായിത്തന്നെ
അറിയുവാൻ ഞങ്ങൾ ഉൽക്കടമായി ആഗ്രഹിക്കുന്നു.
പിച്ചവെക്കുന്ന ഒരു ശാസ്ത്രശാഖയാണ് ഞങ്ങളുടേതെന്ന് വലിയൊരു തിരിച്ചറിവ് ഞങ്ങളിപ്പോൾ നേടിക്കഴിഞ്ഞിരിക്കുന്നു . നിങ്ങളുടെ ഈ വിശാലമായ അറിവുകളിൽ നിന്നും ഞങ്ങളെ വലയം ചെയ്തിരിക്കുന്ന പല
അജ്ഞതകൾക്കും ശാസ്ത്രീയമായ വെളിച്ചം പകർന്നു നല്കപ്പെടും എന്നുള്ളതിൽ ഉറച്ച വിശ്വാസം ഞങ്ങൾക്കുണ്ട്.
ഭൂമി അതിഭീതീതമായൊരു ആപത്തിൽ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ടിരിക്കുകയാണ് ആ
രക്ഷാ ദൗത്യത്തിനിടയിൽ വളരെ
അപ്രതീക്ഷിതമായാണ് ഞങ്ങളിവിടെയെത്തപ്പെട്ടത്
ഈ പ്രപഞ്ചത്തെക്കുറിച്ചും അതിലുള്ള ജീവവംശങ്ങളെക്കുറിച്ചുമുള്ള ഞങ്ങളുടെ വിശ്വാസങ്ങൾക്കേറ്റ കനത്തൊരടിയായിരുന്നു ഇതിലൂടെ ഞങ്ങൾ തിരിച്ചറിഞ്ഞത് .
ഇപ്പോഴും അതുമായി പൊരുത്തപ്പെടാൻ ഞങ്ങൾക്ക് കഴിയുന്നില്ല
എന്നുള്ളതാണ് സത്യം .
തീർച്ചയായും ജോൺ, നിങ്ങൾ ഞങ്ങളുടെ വിശിഷ്ട്ടാതിഥികളാണ്
അഥിതി എന്നുള്ള പദത്തിനും മേലെ ഞങ്ങളതിന് മൂല്യം
കല്പിക്കുന്നു ഈ പ്രഞ്ചത്തിലെ കൃമികൾ മാത്രമായ നമുക്ക് അഹങ്കരിക്കാൻ ഒന്നുമില്ല എന്നുള്ള സത്യത്തെക്കുറിച്ചുള്ള തിരിച്ചറിവാണ് വിനയത്തിന്റെ മുഖമുദ്ര . ബ്രഹത്തായ ഈ പ്രപഞ്ചം ജീവജാലങ്ങളുടെ നിലനില്പിനു വേണ്ടി സൃഷിട്ടിക്കപ്പെട്ടതാണെന്നുള്ള ചിന്താധാരയിലൂടെ കടന്നുപോകുമ്പോൾ ഒരിക്കലും അഹങ്കാരം തോന്നില്ല എന്നുള്ളതാണ് യാഥാർഥ്യം.
നമ്മുടെ അതിജീവനം പ്രപഞ്ചത്തിന്റെ നിലനില്പുതന്നെയാണ്
സ്വാർത്ഥ താല്പര്യങ്ങൾക്കായി സ്വന്തം വീടിന്റെ അസ്ഥിവാരം തോണ്ടുന്ന വിഡ്ഢിത്തങ്ങളാകുന്നു നമ്മുട ചെയ്തികൾ അത് അറിഞ്ഞോ അറിയാതെയോ എന്നുള്ളതിന് ഇവിടെ പ്രസക്തിയില്ല
ഈ പ്രപഞ്ചത്തിലെ കോടിക്കണക്കിന് ഗാലക്സികളിൽ നിങ്ങളുടേതിന് സമാനമായ ഗ്രഹസമുച്ചയം
പോലെ തന്നെയാണ് ഞങ്ങളുടേതും.
ഈ എസ്തിയക്ക്, നിങ്ങളുടെ സൂര്യനോട് സമാനമായ മാഫ്രിയാനും അതുപോലെ തന്നെ
മറ്റു മീമറാസുകളുമുണ്ട് (ഗ്രഹങ്ങൾ ) .
സൂര്യനും, ഭൂമിയും ഗ്രഹങ്ങളും ഉൾപ്പെടുന്ന ചെയിൻ സിസ്റ്റം പോലെത്തന്നെയാണ് ഞങ്ങളുടേതും .
അദ്ദേഹം തന്റെ കൈയ്യിലുള്ള ബട്ടണിലൊന്നിൽ വിരലമർത്തി അടുത്ത നിമിഷം ആ ഹാളിന്റെ മധ്യഭാഗത്തായി ഒരു ഗാലക്സിയുടെ ചിത്രം തെളിഞ്ഞു .
ഒരു ഭാഗം ഫോക്കസ് ചെയ്തു
കൊണ്ട് അദ്ദേഹം തുടർന്നു
നിങ്ങളുടെ സൗരയൂധം ഇവിടെയാണ എസ്തിയയെന്ന ഞങ്ങളുടെ ഗ്രഹം ഉൾക്കൊള്ളുന്ന ഗാലക്സി ഇവിടെയും
അദ്ദേഹം കൈചൂണ്ടിയത് പ്രപഞ്ചത്തിന്റെ മറുവശത്തേക്കെന്ന പോലെ എനിക്കു തോന്നി
ഈ പ്രപഞ്ച സമുച്ചയത്തിൽ നമ്മുടേതിനോട് സമാനമായ ജീവസമൂഹങ്ങൾ പല ഗൃഹങ്ങളിലും ഉണ്ടെന്ന് ജോൺ ഇതിനോടകം തിരിച്ചറിഞ്ഞു കഴിഞ്ഞുവല്ലോ
ഞാൻ വെറുതെ തലയാട്ടി അതിന്റെ അർത്ഥം എന്താണെന്ന് എനിക്കുപോലും വ്യക്തതയില്ലായിരുന്നു
ഇതിൽ പലതും ഞങ്ങൾ തിരിച്ചറിഞ്ഞു കഴിഞ്ഞിട്ടുണ്ട് അതിൽ ആദ്യത്തേത് ഭൂമിയെന്ന നിങ്ങളുടെ ഗ്രഹത്തെ തന്നെയാണ്
ഞങ്ങളെക്കുറിച്ച് എന്തെല്ലാമാണ്
അറിഞ്ഞു വെച്ചിരിക്കുന്നതെന്ന് ഒന്നു വിശദമാക്കാമോ ?
എന്റെ ആകാംഷ മറനീക്കി പുറത്തു ചാടി .
തീർച്ചയായും ജോൺ , ഏകദേശം ആയിരം വർഷങ്ങൾക്കു മുൻപു തന്നെ
ഞങ്ങൾ നിങ്ങളുടെ ഗ്രഹത്തെ കണ്ടെത്തിക്കഴിഞ്ഞിരുന്നു, നിങ്ങളേയും നിങ്ങളുടെ ഗ്രഹത്തേയും കുറിച്ച് ധാരാളം വിശകലനം ചെയ്തിരിക്കുന്നു .
എത്രയോ പ്രാവശ്യം ഞങ്ങളുടെ വ്യോമ വാഹിനികൾ നിങ്ങളുടെ ഗ്രഹത്തിൽ പ്രവേശിച്ചു കൊണ്ട് അവിടത്തെ
സാഹചര്യങ്ങൾ മനസ്സിലാക്കിയിരിക്കുന്നു പഠന
വിധേയമാക്കിയിരിക്കുന്നു.
നിങ്ങളെക്കുറിച്ച് വളരെ വ്യക്തമായും ആധികാരികമായും ഞങ്ങൾക്കറിയാം നിങ്ങളുടെ ശൈലികൾ , ജീവിതരീതികൾ , ഘടന , ശാരീരികവും മാനസീകവുമായ അവസ്ഥകൾ , സംസ്കാരം, ഭാഷാപരവും, ജീവപരവുമായ തരംതിരിവുകൾ അങ്ങനെയെല്ലാത്തിലും ഞങ്ങൾ ആഴത്തിലുള്ള ഗവേഷണം നടത്തിക്കഴിഞ്ഞിരിക്കുന്നു.
നിങ്ങളുടെ ഫോസിലുകൾ വരെ ഞങ്ങൾ ശേഖരിച്ചുവെച്ചിട്ടുണ്ട്
എങ്ങിനെ?
ആ ചോദ്യത്തോടൊപ്പം ഞങ്ങളെല്ലാവരും ഒരേസമയം
ഇരിപ്പടങ്ങളിൽ നിന്നും എഴുന്നേറ്റുപോയി
എപ്പോൾ? എപ്പോഴാണ് നിങ്ങൾ ഭൂമിയിലേക്ക്
വന്നിരിക്കുന്നത് ഒരിക്കൽ
പോലും ഞങ്ങൾക്കത് തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ലല്ലോ?
എത്രയോ പ്രാവശ്യം വന്നിരിക്കുന്നു ജോൺ ഇപ്പോഴും
ഞങ്ങൾ നിങ്ങളെ സസൂക്ഷമം നിരീക്ഷിച്ചു കൊണ്ടിരിക്കുന്നു .
ഞങ്ങളുടെ അത്ഭുതത്തെ ഒരു പുഞ്ചിരികൊണ്ട് അദ്ദേഹം നിസ്സാരവൽക്കരിച്ചു.
നിങ്ങളുടെ പത്രങ്ങൾ
ഞങ്ങളുടെ കൈവശമുണ്ട്,നിങ്ങളുടെ സിനിമകൾ ഞങ്ങളുടെ പക്കലുണ്ട് നിങ്ങളുടെ ടെലിവിഷൻ പ്രോഗ്രാമുകൾ തത്സമയം തന്നെ ഞങ്ങൾ പിടിച്ചെടുക്കുന്നു .
നിങ്ങളുടെ ഏതു ഭാഷയും ഡീകോഡ്
ചെയ്തെടുക്കുവാനുള്ള സംവീധാനങ്ങളും ഞങ്ങൾക്കുണ്ട് .
ഞങ്ങളുടെ വ്യോമവാഹിനികളെക്കുറിച്ചും ഞങ്ങളെ
കുറിച്ചും നിങ്ങൾ ചെയ്ത ഭാവനകൾ കണ്ട് പലപ്പോഴും ഞങ്ങൾ പൊട്ടിച്ചിരിച്ചിട്ടുമുണ്ട് .
ഞങ്ങളുടെ രൂപങ്ങളും ഭാവങ്ങളും നിങ്ങളുടെ ഭാവനയിൽ വിരിഞ്ഞിരിക്കുന്നത് അതിശയോക്തി
പരം തന്നെ, ഇമേജിൻ ചെയ്യുന്നതിനും ചില പരിധികളൊക്കെയില്ലേ ജോൺ ?
അഷുതോ മൈക്കോ വിലോഡ് (what is that movie ) അദ്ദേഹം തന്റെ കൂടെയുള്ളവരോടാണ് അത് ചോദിച്ചത്
മാർസ് അറ്റാക്ക് (Mars attak ) അത് കേട്ട് അവർ ഉള്ളറിഞ്ഞു ചിരിച്ചു
കൂടെ ഞങ്ങളും
അദ്ദേഹം പറഞ്ഞത് വളരെ ശരിയാണ് ഇമേജിൻ ചെയ്യുന്നതിനും ഒരു പരിധിയൊക്കെയില്ലേ ?
സത്യത്തിൽ നമ്മേക്കാളും സുന്ദരൻമാരായ
ഇവരെ എന്ത്
കോലത്തിലാണ് നമ്മൾ വരച്ചു വെച്ചിരിക്കുന്നത്? അല്ലെങ്കിലും അത്രയൊക്കയേ നമുക്ക് പറ്റൂ കാരണം നമ്മൾ മാത്രമാണ് ബുദ്ധിമാൻമാരെന്നാണ് നമ്മൾ സ്വയം കരുതിയിരുന്നത് .
നമ്മൾ മാത്രമായിരിക്കും ഈ ഉലകത്തിൽ മനുഷ്യരൂപം പൂണ്ട ജീവവംശം എന്നുള്ളതും നാം അടിവരയിട്ടിരുന്നു.
അതി ബുദ്ധിമാൻമാരാണെന്നുള്ള അഹന്തക്കേറ്റ ഏറ്റവും വലിയ തിരിച്ചടി
അല്ലാതെന്തു പറയാൻ ?
ഈ സാങ്കേതികതക്കും, ബുദ്ധികൂർമ്മതക്കും, ശാസ്ത്ര കണ്ടെത്തലുകൾക്കും മുൻപിൽ നമ്മളൊന്നുമല്ല . നൂറ്റാണ്ടുകൾക്കു മുന്നേ ഭൂമിയേയും, അതിലെ ജീവവംശത്തേയും കുറിച്ച് പൂർണ്ണമായും മനസ്സിലാക്കിവെച്ചിരിക്കുന്നൊരു
ജനത അവരുടെ
മുന്നിൽ നഗ്നമാക്കപ്പെട്ടത് നമ്മുടെ വീമ്പുകളാണ് .
ഒരുപാടു നേരം, ഒരു പാടുകാര്യങ്ങളെക്കുറിച്ച് ഞങ്ങൾ
ചർച്ച ചെയ്തു ആ അനുഭവങ്ങൾ മുഴുവൻ വിശദീകരിക്കുവാൻ ഒരു ലൈബ്രറി തന്നെ
ഞാനുണ്ടാക്കേണ്ടി വരും . ഇവിടെ ആത്യന്തികമായ എന്റ ലക്ഷ്യം അതല്ല എന്നുള്ളതുകൊണ്ട് ഞാനതിനു മുതിരുന്നില്ല പക്ഷേ ആ അറിവുകൾ നമ്മുടെ മുന്നോട്ടുള്ള വളർച്ചക്ക് അഭികാമ്യമെന്നുള്ളതുകൊണ്ടും, വരും തലമുറകൾക്കും നമുക്ക് തന്നേയും ഒരു വിശാലമായ ലോകം പ്രധാനം ചെയ്യുമെന്നുള്ളതുകൊണ്ടും അത് വിവരിക്കേണ്ടത് ഒരു കടമയെന്നതിനേക്കാൾ ഉപരി എന്റെ വലിയൊരു ഉത്തരവാദിത്വം തന്നെയാണ് , ആയതിനാൽ ഈ വിവരണത്തിൽ അതിന്റെ കാതലായ ഭാഗങ്ങൾ ഉൾക്കൊള്ളിക്കുകയും മറ്റൊരു ഗ്രന്ഥത്തിലൂടെ അതിനെക്കുറിച്ചുള്ള പൂർണ്ണ വിവരണങ്ങൾ വിശദീകരിക്കുകയുമാണ് നല്ലതെന്ന് ഞാൻ വിശ്വസിക്കുന്നു.
അപ്പോഴും ഭൂമിയെക്കുറിച്ച് അവർ വെളിവാക്കിയ ആ
ഞെട്ടിക്കുന്ന സത്യം ഒരു ഭാരമായി എന്റെയുള്ളിൽ അവശേഷിച്ചിരുന്നു
ഞാനത് ചോദിക്കാനായി തുനിഞ്ഞ അതേ നിമിഷത്തിൽ തന്നെയാണ് അദ്ദേഹം അതിലേക്ക് കടന്നതും .
ജോൺ, ഇനി വിശദമാക്കുവാൻ പോകുന്നത് ഭൂമിയെക്കുറിച്ചും അതുൾപ്പെടുന്ന സൗരയൂഥത്തെക്കുറിച്ചും ഞങ്ങൾ
കണ്ടെത്തിയ ചില തെളിവുകളിലേക്കും ആ തെളിവുകളീലൂടെ ഞങ്ങളെത്തിച്ചേർന്ന ചില
ശാസ്ത്ര സത്യങ്ങളിലേക്കുമാണ് .
ഞങ്ങളത് മുന്നേ
സൂചിപ്പിച്ചിരുന്നതുകൂടിയാണ് ഇനിയതിന്റെ വിശദംശങ്ങളിലേക്ക് നമുക്ക് കടക്കാം .
ഞങ്ങൾ നാലുപേരും ആ വാക്കുകൾക്കായി കാതുകൾ കൂർപ്പിച്ചു
.
ഇവിടെ വിശദമാക്കാൻ പോകുന്ന സത്യങ്ങൾ നിങ്ങൾക്ക് വിശ്വസിക്കാനാവാത്ത വിധം കഠിനവും ഉൾക്കൊള്ളാനാകാത്തതുമായിരിക്കും , പക്ഷേ വിശ്വസിച്ചേ
തീരൂ ഉൾക്കൊണ്ടേ മതിയാകൂ കാരണം അതാണ് സത്യം, നിങ്ങൾ അഭിമുഖീകരിക്കേണ്ടുന്ന വലിയ സത്യം .
നിങ്ങളുടെ ശാസ്ത്രലോകത്തിന് ഇതുവരേക്കും തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ലാത്തതും, അതിലുപരി വളരെയധികം അസാധാരണവും അത്യധികം ആപൽക്കരവുമായ ഒരു വിഷയത്തിലേക്കാണ് നമ്മളിപ്പോൾ
കടക്കുന്നത് .
ഒരു പക്ഷേ നിങ്ങൾക്കിത് ഭാവിയിൽ തിരിച്ചറിയാനാകുമെങ്കിലും , ആ ഭാവിതന്നെ ചോദ്യചിഹ്നമാകുമ്പോൾ ഇവിടെ ഇതിനു വളരെയധികം പ്രസക്തിയുണ്ട്
ഈ വിശദീകരണത്തിലേക്ക് കടന്നു ചെല്ലുന്നതിനു
മുൻപ് അതിനൊരാമുഖം
കൂടിയേ തീരു . ഇത്തരം ഒരു അവസ്ഥയിലേക്ക് നിങ്ങളുടെ ഗ്രഹം എത്തിച്ചേർന്നിരിക്കുന്നതിനുള്ള കാരണങ്ങളുടെ ആഴങ്ങളിലേക്ക് സഞ്ചരിച്ചാൽ ആ ചൂണ്ടുപലക തിരിഞ്ഞിരിക്കുന്നത് നിങ്ങൾക്കു നേരെയാണ് എന്നുള്ളത് വലിയൊരു വിരോധാഭാസമായി കണക്കാക്കാവുന്നതാണ്
നമ്മുടെ ആവാസ വ്യവസ്ഥിതിയിലേക്ക് ഒന്നെത്തിനോക്കുക ജീവൻ രൂപീകൃതമാകുന്നതും
വളർന്നുവരുന്നതും , നിലനിൽക്കുന്നതും എല്ലാം ആ വ്യവസ്ഥിതി തകിടം
മറിക്കപ്പെടാത്തതുകൊണ്ട്
മാത്രമാണ് .
എങ്ങിനെയാണ് ജീവ നിലനിൽപ്പിനെ തകിടം മറിക്കുന്ന തരത്തിൽ പ്രപഞ്ചം പരിണാമങ്ങൾക്ക് വിധേയമാകുന്നത് ?
പ്രകൃതി എങ്ങിനെ അത് കാത്തു പരിപാലിക്കുന്ന വംശ ഘടകങ്ങൾക്ക് എതിരായി വർത്തിക്കുന്ന തരത്തിൽ മാറ്റങ്ങൾക്ക് വിധേയമാകുന്നു ?
ഒരു വസ്തുവിന്റെ പരിണാമം എന്നുള്ളത് അതിന്റെ നൈസർഗ്ഗീക ഘടനയിൽ നിന്നും വ്യവസ്ഥിതിയിൽ നിന്നുമുള്ള മാറ്റമായി വ്യാഖ്യാനിക്കപ്പെടുന്നതിനോടൊപ്പം , അത് രണ്ടു തരത്തിൽ സംഭവിക്കപ്പെടുന്നുവെന്നുള്ള വിശദീകരണവും അതോടൊപ്പം നൽകാവുന്നതാണ് .
അതിലൊന്ന് സ്വമേധയാ വിധേയമാകുന്നതും മറ്റു ഘടകങ്ങളുടെ സ്വാധീനത്താൽ ഉളവാക്കപ്പെടുന്നതും
പ്രകൃതിയുടെ സ്വാഭാവികമായ പരിണാമങ്ങൾക്കുമേലെയുള്ള കൈകടത്തലുകൾ ഉണ്ടാകുമ്പോൾ ജന്മനായുള്ള അതിന്റെ ഗുണകരമായ വസ്തുതകൾ മാറ്റങ്ങൾക്ക് വിധേയമാക്കപ്പെടുകയും അവ പ്രകൃതിക്കും അതിലെ ജീവികുലത്തിനും
ദോഷകരമായി വർത്തിക്കുകയും ചെയ്യുന്നുവെന്നുള്ള സത്യത്തെ നാം മറക്കുന്നു .
പ്രപഞ്ചത്തിന്റെ നൈസർഗ്ഗീഗതക്കുമേൽ മാനുഷീകമായ കൈകടത്തലുകൾ തന്നെയാണ് ഇവിടെ നിങ്ങളെ പ്രതിക്കൂട്ടിൽ നിറുത്തുന്നത് .
ഈ പ്രപഞ്ചവും അതുൾക്കൊള്ളുന്ന സകല ചരാചരങ്ങളും പരസ്പരം ഇഴചേർന്നു കിടക്കുന്ന കണ്ണികളാണ് അതിനൊരു കോട്ടവും പറ്റാത്തിടത്തോളം
കാലം അതങ്ങനെ സുഗമമായി നിലനിൽക്കുകയും
ചെയ്യുന്നു .
ശാസ്ത്രത്തിന്റെ വളർച്ചയെന്നുള്ളത് സമൂഹ പുരോഗതിക്ക്
അനിവാര്യം തന്നെയാണ്
സമൂഹത്തെ, അതുൾക്കൊള്ളുന്ന രാജ്യത്തെ
രാജ്യങ്ങൾ ഉൾച്ചേരുന്ന ലോകത്തെ , സാംസ്കാരികമായും സാമൂഹികമായും ,
പുരോഗമനപരമായും ഉന്നതിയിലേക്കെത്തിക്കുന്നതിന് പുതിയ തലങ്ങളിലേക്കുള്ള കടന്നുകയറലുകൾ അത്യാവശവും അനിവാര്യവും തന്നെയെന്നുള്ളതിൽ യാതൊരു സംശയവുമില്ല .
എന്നാലീ പുരോഗമന പ്രിക്രിയകളെല്ലാം നമുക്ക് കിട്ടിയ പ്രികൃതിയെന്ന വരദാനത്തിന്റെ അടിത്തറയെ
ഇളക്കിക്കൊണ്ടാവരുത് എന്നുള്ള അടിസ്ഥാന തത്വത്തമാണ് ഉൾക്കൊള്ളേണ്ടതും പ്രാവർത്തീകമാക്കേണ്ടതും അതിന്റെ ചുവടു പിടിച്ചുകൊണ്ട് ഉയരങ്ങളിലേക്ക് കുതിക്കേണ്ടതും .
പ്രപഞ്ചം വളരെ സെൻസെറ്റിവാണ് സ്നേഹിച്ചാൽ പത്തിരട്ടി തിരിച്ചു തരുകയും ദ്രോഹിച്ചാൽ നൂറിരട്ടി സംഹാരത്തോടെ തിരിച്ചടിക്കുകയും ചെയ്യുന്ന അടിസ്ഥാന പ്രമാണത്തിൽ അധിഷ്ഠിതമായ സെൻസിറ്റിവീനസ്
ജീവജാലങ്ങൾക്ക് സുഗമമായി ജീവിക്കുവാനുതകുന്ന തരത്തിലാണ് പ്രപഞ്ച ഘടന രൂപീകൃതമാക്കപ്പെട്ടിരിക്കുന്നത്
സെൻസിറ്റിവ് എന്നുള്ളത് കുത്തിനോവിക്കാത്തിടത്തോളം
കാലം മാത്രമേ അതാ വാക്കിനെ
പ്രധിനിധീകരിക്കുന്നുള്ളൂ
.
ക്രീയേറ്ററേക്കാളും വലിയ ക്രീയേഷനെന്ന സ്റ്റുപ്പിഡിറ്റിയാണ് നമ്മൾ അനുവർത്തിച്ചു കൊണ്ടിരിക്കുന്നത് .
ശില്പിയെക്കാളും വലുതായി ശില്പം മാറുന്ന അവസ്ഥ
മുൻപിൻ നോക്കാതെ പുരോഗതി മാത്രം ലക്‌ഷ്യം വെച്ചുകൊണ്ടുള്ള കുതിച്ചു
ചാട്ടത്തിൽ ചില
പ്രപഞ്ച നിയമങ്ങൾ അപ്പാടെ തകിടം മറിക്കപ്പെടുന്നു എന്നതിന്റെ ഏറ്റവും
വലിയൊരു ഉദാഹരണം തന്നെയാണ് നിങ്ങൾ നേരിട്ട ഘോരവിപത്തും, അതേത്തുടർന്നുണ്ടായ സംഭവവികാസങ്ങളും .
എഴുതപ്പെടാത്ത നിയമങ്ങൾ,
ആശ്രയിച്ചു ജീവിക്കുന്നവർ അനുവർത്തിക്കേണ്ട ബാലപാഠങ്ങൾ, അതൊരു ക്രോഡീകരിക്കപ്പെടാത്ത നിയമ സംഹിതകയാണ്. പ്രപഞ്ചത്തിന്റെ ഉൾക്കാമ്പാറിഞ്ഞുകൊണ്ട് പ്രപഞ്ചം തന്നെ എഴുതിച്ചേർത്ത പാഠങ്ങൾ അത് അനുവർത്തിക്കുവാനും അനുസരിക്കുവാനും ജീവകുലം ബാധ്യസ്ഥ്യമാണ് ഇല്ലെങ്കിൽ പ്രകൃതിയുടെ താളം തെറ്റും തരളിതയായവൾ, സംഹാരരുദ്രയായിമാറുവാനും ഇടയാക്കും
സത്യത്തിൽ പുരോഗതിയുടെ മറപിടിച്ചുകൊണ്ട് ചെയ്യുന്നതൊന്നും പുരോഗതിയല്ല മറിച്ച് നശീകരണമാണ് സ്വന്തം
ആവാസവ്യവസ്ഥയെ നാം തന്നെ തകിടം
മറിക്കുന്ന സെൽഫ് ഡെമോളിഷൻ (self demolition ).
ഞാൻ കൂടുതൽ ത്വാത്തീകനാകുന്നില്ല, നിങ്ങൾക്ക് ഒരിക്കൽ പോലും
തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ലാത്തതും , കഴിയാത്തതുമായ ചില വലിയ രഹസ്യങ്ങളിലേക്കാണ് ഞങ്ങളിപ്പോൾ വാതിൽ തുറക്കുന്നത് .
ഇത് രഹസ്യങ്ങൾ ഒന്നുമല്ല
ശാസ്ത്ര സത്യം പക്ഷേ നിങ്ങളത് തിരിച്ചറിഞ്ഞിട്ടില്ല
എന്നുമാത്രം .
അത് തിരിച്ചറിയാത്തിടത്തോളം വഴിവിട്ട തെറ്റായ നിഗമനങ്ങളിലേക്ക് എത്തിച്ചേരുന്നു, തെറ്റായ കണക്കുകൂട്ടലുകളിലേക്കും അതിൽ നിന്നു രൂപം
കൊള്ളുന്ന തെറ്റായ പരിഹാര മാർഗ്ഗങ്ങളിലേക്കും അത് നയിക്കുന്നു . അതിന്റെയെല്ലാറ്റിന്റെയും അവസാനം ആത്യന്തികമായ തകർച്ചയിലേക്ക് അതെത്തിചേർക്കുന്നുവെന്നുള്ളതാണ് .
പ്രതിബന്ധങ്ങൾക്കനുസരണമായുള്ള ശരിയായ പരിഹാരങ്ങളാണാവശ്യം ഇല്ലെങ്കിലത് കൂടുതൽ സങ്കീർണ്ണവും പരിഹരിക്കാനാവാത്തതുമായ തലത്തിലേക്ക് മാറ്റപ്പെടുന്നു .
ഇപ്പോൾ വെളിവാകുന്ന ഈ സത്യങ്ങൾ നിങ്ങളെ സംബന്ധിച്ച് വളരെ
അവിശ്വസനീയമായിട്ടുള്ളതാവം എന്നിരുന്നാൽ കൂടി നിങ്ങളിപ്പോൾ
നേരിട്ടു കഴിഞ്ഞ ആപത്തിനെ ഇതുമായി കൂട്ടിവായിക്കുമ്പോൾ
നിങ്ങൾക്ക്
മുന്നിൽ എല്ലാം വളരെ
വ്യക്തമായിത്തന്നെ അനാവൃതമായിത്തീരും എന്നു തന്നെ ഞങ്ങൾ വിശ്വസിക്കുന്നു
ഇവിടെ, ഇപ്പോൾ നിങ്ങൾക്ക്
മുന്നിൽ അനാവ്രതമാക്കപ്പെടുന്ന ഭൂമിയുടെ നേർ ചിത്രം നിങ്ങളുടെ
ഭാവനകളിൽ നിന്നും , നിങ്ങൾ കണ്ടെത്തിയ സത്യങ്ങളിൽ നിന്നും തികച്ചും വിഭിന്നമാണ്, അതങ്ങനെ തന്നെ ആയിരിക്കുകയും ചെയ്യും .
അദ്ദേഹം പറഞ്ഞുതീർന്നതും ആ
ഹാൾ മുഴുവനും ഒരു സ്‌ക്രീനായി
മാറിക്കഴിഞ്ഞു അവിടെ ശൂന്യാകാശം മുഴുവൻ ഞങ്ങൾക്ക്
ചുറ്റുമായി വലയം ചെയ്തുകൊണ്ടിരിക്കുന്നു
ഏത് കോണിൽ കൂടിയും ആ ചിത്രങ്ങളെ വീക്ഷിക്കാം ത്രിമാന ചിത്രങ്ങളുടെ ഡൈമെൻഷനിൽ നിന്നും
പതിനായിരമോ ലക്ഷങ്ങളോ മടങ്ങ് ഡൈമെൻഷനിലുള്ള ചിത്രങ്ങൾ , നമ്മൾ ശൂന്യാകാശത്തിലൂടെ സഞ്ചരിച്ചുകൊണ്ട് കാണുന്ന പ്രതീതി.
അതിൽ ഭൂമിയുൾപ്പെട്ട സൗരയൂഥത്തിന്റെ
ചിത്രം തെളിഞ്ഞു വന്നു അതിലെ
ഓരോ അണുവിലൂടെയും നമുക്ക് സഞ്ചരിക്കാം ,ഗ്രഹങ്ങളെ തിരിച്ചും മറിച്ചും നോക്കാം . അതിന്റെ ആഴങ്ങളിലേക്ക് ഇറങ്ങി ചെല്ലാം . ഭൂമിയുടെ ഭ്രമണ പാതയിലൂടെ നമുക്കും സൂര്യനെ വലം വെക്കാം . സൂര്യന്റെ
ആഴങ്ങളിൽ എന്തുണ്ട് എന്നുള്ള നമ്മുടെ
ശാസ്ത്ര വിലയിരുത്തലുകളേക്കാൾ അധികമായി സൂര്യന്റെ ഉള്ളിലേക്ക് തന്നെ നമുക്കിറങ്ങിച്ചെല്ലാം അത്രക്കും അതിനൂതനമായ പിക്ച്ചറൈസേഷൻ തരുന്ന അനുഭൂതി .
ശാസ്ത്രത്തിന്റെ അത്യുന്നത നിലവാരം , മായാലോകത്തിലേക്ക് നമ്മളെ ഉടലോടെ
കൊണ്ടുപോകുന്ന സാങ്കേതിക മുന്നേറ്റം .
എല്ലാം തന്നെ നേരിട്ട് അനുഭവിക്കുന്ന പ്രതീതിയാണ് ആ ചിത്രങ്ങൾ നമുക്ക് പകർന്നു നൽകുന്നത് സംശയമുള്ള ഭാഗങ്ങൾ നമുക്ക് മുന്നിൽ എത്ര വേണമെങ്കിലും എൻലാർജായും വിശദീകരണ യോഗ്യമായും മാറുന്ന ശാസ്ത്രത്തിന്റെ മഹാ അത്ഭുതം .
ഓരോ ഗ്രഹങ്ങളിലും
അനുഭവഭേദ്യമാകുന്ന അവയുടെ ശരിയായ കാലാവസ്ഥ
, അന്തരീക്ഷ മർദ്ധം
, താപവിന്യാസം, കാറ്റിന്റെ ശക്തി വായു മർദ്ദം വ്യത്യാസങ്ങൾ എന്നിങ്ങനെ
ഒരു ഗ്രഹം എന്തെല്ലാമാണോ ഉൾക്കൊണ്ടിരിക്കുന്നത് അതെല്ലാം തന്നെ നേരിട്ട് അനുഭവഭേദ്യമാക്കുന്ന
സയൻസിന്റെ ഹയർ എക്സ്പ്ലോഷർ .
ഗ്രഹങ്ങളുടെ മാത്രമല്ല നക്ഷത്രങ്ങളുടേയും എന്തിന്
സൂര്യന്റെ തന്നേയും ആഴങ്ങളിലേക്ക്
നമുക്ക് നമ്മളായി തന്നെ
ഇറങ്ങിച്ചെന്ന് പഠനവിധേയമാക്കാൻ കഴിയുന്ന ടെക്‌നോളജിയുടെ മാജിക്കൽ
വേർഷൻ . ഇവിടെയെല്ലാം
നമ്മൾ നേരിട്ട് അനുഭവിക്കുന്ന പ്രതീതിയാണ് സൂര്യന്റെ ഉഗ്രതാപം ഗ്രഹങ്ങൾക്കുള്ളിലെ മർദ്ധം ഗ്രാവിറ്റിയുടെ
വ്യതിയാനങ്ങൾ എന്തിന് സോളാർ വിൻഡ് പോലും അനുഭവിക്കാനാകുന്നു തിരിച്ചറിയാനാകുന്നു
എല്ലാം
തന്നെ റിയലായി അനുഭവഭേദ്യമാക്കുന്ന എസ്‌തോ റിബാസ്ത് ഏറിയോ
എന്ന ശാസ്ത്ര ശാഖയുടെ ഉദാത്തമായ സംഭാവന .
ഈ ടെക്‌നോളജിയിലൂടെ പ്രപഞ്ചം
മുഴുവനും നമുക്ക് സഞ്ചരിക്കാം അതായത് അഫ്‌തോ മിസ്സോ
(അവരുടെ ഭാഷ )ഒരു ഹ്യുമൻ
ബ്രെയിൻ ചിന്തിക്കാൻ എടുക്കുന്ന സമയത്തിന്റെ ലക്ഷം മടങ്ങ് വേഗതയിൽ സഞ്ചരിക്കുന്ന ഇൻട്രോ
ക്സാമിയോ (അവരുടെ ഭാഷ , അതിവേഗതയിൽ സഞ്ചരിക്കുന്ന സെൻസറുകൾ എന്നു മാത്രമേ എനിക്കതിനെ വിശദീകരിക്കാനാവൂ ) യിലൂടെയാണ് ഇത് സാദ്ധ്യമാകുന്നത് .
അതായത് ഏത് വസ്തുക്കളെയാണോ പഠനവിധേയമാക്കേണ്ടത് , എതിനുള്ളിലേക്കാണോ ആഴത്തിൽ ഇറങ്ങി
ചെല്ലേണ്ടത് അവയുടെ റിയൽ
അറ്റ്‌മോസ് ഫിയറിലേക്ക്
ഹ്യുമൻ ബോഡിയുടെ സംവേദന തന്തുക്കളെ സെൻസറുകൾ മുഖേനെ ബന്ധിപ്പിച്ചുകൊണ്ട് ശരിയായ പ്രതലത്തിനുള്ളിലേക്ക് ആർട്ടിഫിഷ്യൽ ആയിക്കൊണ്ട് കമ്മ്യുണിക്കേറ്റ് ചെയ്യുന്ന അതിവിസ്മയം . ഇത്തരത്തിൽ ഒരു ഗ്രഹത്തിനേയോ നക്ഷത്രത്തിനെയോ അല്ലെങ്കിൽ ഒരു ഗാലക്സിയെത്തന്നെയോ പഠനവിധേയമാക്കുമ്പോൾ അവക്കുള്ളിലേക്ക് മനുഷ്യശരീരത്തിന്റെ ഫിസിക്കൽ അപ്പിയറൻസ് ഇല്ലാതെ നമ്മുടെ അനലൈസിങ് കപ്പാസിറ്റിയുടെ ബുദ്ധിയെ വിർച്യുലായി അതിന്റെ ഘടനക്കുള്ളിലേക്ക് ഇറക്കിക്കൊണ്ട് ചെല്ലുവാൻ സാധിക്കുന്ന ഒരു തരം വിർച്യുൽ
റിയാലിറ്റി (virtual
reality ) യോട് സാമ്യം പുലർത്തുന്ന ഇല്ല്യൂഷൻസ് (illusion ) .
ഇത്തരത്തിൽ സൂര്യന്റെ അകക്കാമ്പുകളിലെ കോടിക്കണക്ക്
ഫാരൻ ഹീറ്റ് താപത്തെ അതിജീവിച്ചുകൊണ്ട് സൂര്യനുള്ളിൽ ഇരുന്നുകൊണ്ട് തന്നെ സൂര്യനെ അനുഭവിച്ചറിയുവാനാകും
അതുപോലെ ഈ കാണുന്ന ഗാലക്സിയിലൂടെ ഒഴുകിനടന്നുകൊണ്ട് ഗ്രഹങ്ങളെയും
നക്ഷത്രങ്ങളേയും തൊട്ടും തലോടിയും, അതിന്റെ ഉള്ളറകളിലേക്കിറങ്ങിച്ചെല്ലാനും കഴിയുന്ന മാസ്മരികതയുടെ മറ്റൊരു തലം
അൺ ഇമാജിനബിൾ എന്ന ഒറ്റ വാക്കു കൊണ്ട് തന്നെ ഞാനെന്റെ എല്ലാ അത്ഭുതങ്ങളെയും ഒതുക്കുന്നു കാരണം എനിക്കത് വിശദീകരിക്കുവാനാവില്ല എന്നുള്ളതു തന്നെ .
അൺ ഇമാജിനബിൾ എന്ന ഒറ്റ വാക്കു കൊണ്ട് തന്നെ ഞാനെന്റെ എല്ലാ അത്ഭുതങ്ങളെയും ഒതുക്കുന്നു കാരണം എനിക്കത് വിശദീകരിക്കുവാനാവില്ല എന്നുള്ളതു തന്നെ .
സ്വപ്ന സമാനമായ വിദ്യ ആയിരം വർഷങ്ങൾക്കപ്പുറത്ത് പോലും നമുക്ക് പ്രാവർത്തീകമാക്കുവാനാകാത്ത ഒന്ന്
ജോൺ ഈ കാണുന്നതാണ്
നിങ്ങളുടെ ഗ്രഹം, അതായത് ഞങ്ങൾ വിളിക്കുന്ന എഫ്രോഫ്രിയ
അദ്ദേഹം കൈചൂണ്ടിയിടത്തേക്ക് ഞങ്ങൾ നോക്കി അത് ഭൂമി തന്നെയാണോ? ആ സംശയത്തിനു കാരണം നമ്മൾ കാണുന്ന ഭൂമി അല്ലെങ്കിൽ കണ്ടിരിക്കുന്ന ഭൂമി നീലയും വെള്ളയും ഇടകലർന്ന മനോഹാരിതയോട് കൂടി നിൽക്കുന്ന ഒന്നാണ്
ഇവിടെ ആ വെള്ളയും നീലയും തിരിച്ചറിയാനാകുന്നുണ്ടെങ്കിലും എന്തോ ഒരു പുകമറക്കുള്ളിൽ അകപ്പെട്ടിരിക്കുന്നത് പോലെ തോന്നി
ജോൺ നിങ്ങളുടെ ഭൂമിയെ ചുറ്റിയുള്ള കട്ടികൂടിയ ആ കറുത്ത ആവരണത്തെ കണ്ടോ ..?
ശരിയാണ് ഭൂമിയെ ചുറ്റി കട്ടികൂടിയ
എന്തോ ഒന്ന് ഒരു വളയം പോലെ വലയം
ചെയ്തുകിടക്കുന്നു അതാണ് ഞങ്ങൾക്ക് ഒരു പുകമറ പോലെ തോന്നിപ്പിച്ചത് ചില സ്ഥലങ്ങളിൽ അത് വളരെ കട്ടികൂടിയിരിക്കുന്നു
എന്താണത് ?
നമുക്കൊരിക്കലും തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ലാത്ത ഈ ആവരണം എന്താണ്? ഈ സ്ഫോടന ഫലമായി രൂപം കൊള്ളപ്പെട്ടതാണോ അതോ
അതിനു മുന്നേയുള്ളതോ ? അങ്ങിനെയെങ്കിൽ ഇതുവരേക്കും അതെന്തുകൊണ്ട് തങ്ങളുടെ
ശ്രദ്ധയിൽ പെട്ടില്ല
?
എന്താണത് ?,
അതൊരു മാഗ്നെറ്റിക് ഫീൽഡാണ് ജോൺ , കുറച്ചുകൂടി വ്യക്തമാക്കിയാൽ അതിശക്തമായ കാന്തീക പ്രഭാവം ഉൾക്കൊള്ളുന്ന വിഷപടലങ്ങൾ നിങ്ങളുടെ ഗ്രഹത്തിനു ചുറ്റിലും വലയം ചെയ്തുകൊണ്ട് അതിശക്തമായ കാന്തീക സോൺ രൂപപ്പെടുത്തിയിരിക്കുന്നു
അതൊരു വലിയ അത്ഭുതമായിരുന്നു ഞങ്ങൾക്കു സമ്മാനിച്ചത് ഇത്തരത്തിലുള്ളൊരു വലയം ഭൂമിക്ക് ചുറ്റുമുള്ളത് തങ്ങൾ അറിഞ്ഞിട്ടുപോലുമുണ്ടായിരുന്നില്ല എങ്ങിനെയാണത് രൂപം കൊണ്ടിരിക്കുന്നത് ? വളരെ സ്‌ട്രെയിൻജായി തോന്നുന്നു
ഇതിൽ അത്ഭുതപ്പെടുവാനൊന്നുമില്ല ജോൺ നിങ്ങളുടെ തന്നെ ക്രിയേഷനാണത്, നിങ്ങളുടെ പ്രവർത്തികൾ മൂലം രൂപം കൊള്ളപ്പെട്ട ഡിസാസ്റ്റർ
ഡിസാസ്‌റ്ററോ ? ഞങ്ങൾ മൂലമോ ? നിക്കിന്റെ ആ ചോദ്യത്തിൽ ഞങ്ങളുടെ
മുഴുവൻ ഉൽക്കണ്ഠകളും രേഖപ്പെടുത്തപ്പെട്ടിരുന്നു .
തീർച്ചയായും നിങ്ങളാൽ രൂപം കൊള്ളപ്പെട്ട ദുരന്തം
തന്നെ നിങ്ങളുടെ ഗ്രഹത്തെ നിങ്ങൾ തന്നെ നശിപ്പിച്ചുകൊണ്ടിരിക്കുന്നു.
നിങ്ങൾ തന്നെ നിങ്ങളുടെ
ആവാസകേന്ദ്രത്തെ ഇല്ലായ്മ ചെയ്തു കൊണ്ടിരിക്കുന്നുവെന്നു ചുരുക്കം.
ഞങ്ങൾക്കൊന്നും മനസ്സിലാകുന്നില്ല പരസ്പരം നോക്കുന്ന ഞങ്ങളുടെയാ കുതുഹുലം കണ്ടിട്ട് അദ്ദേഹം തുടർന്നു .
ഈ ചാർട്ടൊന്ന് ശ്രദ്ധിക്കു....
അദ്ദേഹം കൈചൂണ്ടിയിടത്ത് ഞങ്ങൾ നോക്കി അവസാന 500 വർഷം മുതലുള്ള ഭൂമിയുടെ
അവസ്ഥയുടെ നേർക്കാഴ്ചയാണിത് നമുക്കൊന്ന് അതിലൂടെ സഞ്ചരിച്ചുവരാം അതെ സെക്കന്റിൽ തന്നെ
500 വർഷം മുമ്പുള്ള ഭൂമിയുടെ അറ്റ്‌മോസ് ഫിയറുമായി ഞങ്ങളുടെ
ശരീരം ലോക്ക് ചെയ്യപ്പെട്ടു . ഞങ്ങൾ ഇതാ കടന്നുപോയിക്കൊണ്ടിരിക്കുകയാണ് 500 വർഷം മുൻപുള്ള
ഭൂമിയുടെ കാലാവസ്ഥയുടെ ഓരോ അണുവിലൂടെയും .
അമേസിങ് അത്രമാത്രം , വേറൊന്നും വിശദീകരിക്കാൻ എനിക്കാവുന്നില്ല .
ഏഴു തലമുറകൾക്ക് മുന്നേയുള്ള കാലഘട്ടത്തിലൂടെ ഇന്നിൽ നിന്നുകൊണ്ട് ഒരു യാത്ര
ഓരോ അമ്പതു വർഷവും
കൂടുമ്പോഴുള്ള ഭൂമിയുടെ ആന്തരികവും ബാഹ്യവുമായ മാറ്റങ്ങളുടെ കൃത്യതയാർന്ന ചിത്രം നമുക്കീ
ചാർട്ടിലൂടെ വ്യക്തമാകുന്നതാണ് .
300 വർഷങ്ങൾക്കിപ്പുറവും വലിയ മാറ്റങ്ങൾ ഇല്ലാത്ത
ഭൂമിയുടെ അന്തരീക്ഷം, പിന്നീട് അതിനു മാറ്റങ്ങൾ സംഭവിച്ചു കൊണ്ടിരിക്കുന്നു . പതുക്കെ പതുക്കെ ഭൂമിക്കു ചുറ്റും ഒരു ആവരണം രൂപം
കൊള്ളപ്പെടുന്നു കഴിഞ്ഞ 150 വർഷങ്ങൾ അതിന്റെ വളർച്ച വളരെ സാവധാനത്തിലാണെങ്കിൽ അടുത്ത 50 വർഷത്തിനുള്ളിൽ
ത്വരിതഗതിയിലേക്ക് മാറുന്നു .
ഭൂമിക്കു ചുറ്റും ഈ കാണുന്നത് വിഷലിപ്തമായ
ഒരാവരണമാണ് കഴിഞ്ഞ അമ്പതു വർഷങ്ങൾക്കൊണ്ടാണ് ഇത് വളരെയധികം അധികരിച്ചിട്ടുള്ളത് ഇതിനു കാരണം നിങ്ങൾ
ദിനം പ്രതി പുറംതള്ളുന്ന
വിഷവാതകങ്ങളുടെയും മറ്റു പല വിനാശകരമായ വസ്തുക്കളുടേയും
തോത് അതി ഭീതിതമായ തോതിൽ
വർദ്ധിച്ചിരിക്കുന്നുവെന്നു തന്നെയാണ് .
ഇങ്ങനെ ഭൂമിയിൽ നിന്നും ദിനം പ്രതി ബഹിരാകാശത്തേക്ക് വമിക്കപ്പെടുന്ന ഈ വിഷപദാർത്ഥങ്ങൾ ശൂന്യാകാശത്തിൽ
ഭൂമിക്കു ചുറ്റും വലയം ചെയ്തുകിടക്കുന്നു .
ഭൂമിയുടെ അന്തരീക്ഷത്തിൽ നിന്നും പുറത്തേക്ക് തള്ളി ശൂന്യാകാശത്തിൽ നിങ്ങളുടെ ഗ്രഹത്തിനു ചുറ്റും വലയം ചെയ്തുകിടക്കുന്ന അതിശക്തമായ
ആവരണമാണത് . കാലങ്ങളായി
ശേഖരിക്കപ്പെട്ട ഈ ആവരണം അതീവ
ഖനത്തിലാണ് വ്യാപിച്ചു കിടക്കുന്നത് തന്മൂലം അതിനുള്ളിൽ അതിശക്തമായ ഒരു കാന്തീക മണ്ഡലത്തിന്റെ
സ്വാധീനം വ്യാപിച്ചു കിടക്കുന്നു ഇതിനോട് അനുബന്ധമായി തന്നെ ഞാൻ മറ്റൊന്നു കൂടി
കാണിച്ചു തരാം .
അദ്ദേഹം തന്റെ കൈയ്യിലുള്ള ഉപകരണത്തിലെ മറ്റൊരു ബട്ടണിൽ കൂടി വിരലമർത്തി
അടുത്ത നിമിഷം ആ സ്ക്രീനിനു സമീപത്തായി
മറ്റൊരു സ്‌ക്രീൻ കൂടി
പ്രത്യക്ഷപ്പെട്ടു അതിൽ
ഭൂമിയുടെ ചിത്രം മാത്രം ഫോക്കസ് ചെയ്യപ്പെട്ടിരിക്കുന്നു
. അതിലൂടെ
കട്ടി കൂടിയ
നീരാവി കണക്കെ
എന്തോ ഒന്ന് ഒഴുകിക്കൊണ്ടിരിക്കുന്നു .
അദ്ദേഹം ഓരോ സ്റ്റെപ് ഫോക്കസ്
ചെയ്യും തോറും ആ
ക്യാമറ ഭൂമിയുടെ ആഴങ്ങളിലേക്ക് കൂടുതൽ കൂടുതൽ ഇറങ്ങിച്ചെന്നു കൊണ്ടിരിക്കുന്നു .
ജോൺ , നിങ്ങളുടെ ഗ്രഹം ഓരോ നിമിഷവും പുറംതള്ളുന്ന
പൊലൂഷന്റെയും മറ്റു
വിഷ വസ്തുക്കളുടേയും തോതാണ് നാം ഈ കാണുന്നത് നിങ്ങൾ ഉപയോഗിക്കുന്ന വാഹനങ്ങൾ ,ഫാക്ടറികൾ , സ്ഫോടനങ്ങൾ
, എന്നിവയെല്ലാം മൂലം ടൺ കണക്കിന്
വിഷലിപ്തമായ വസ്തുക്കളാണ് അനുനിമിഷം
ഭൂമിക്ക് പുറത്തേക്ക് തള്ളപ്പെടുന്നത് . ഇതൊരാവരണമായി നിങ്ങളുടെ ഗ്രഹത്തിനു ചുറ്റും അടിഞ്ഞു കൂടപ്പെട്ടിരിക്കുന്നു .
അദ്ദേഹം പൊടുന്നനേ മറ്റൊരു ബട്ടണിൽ കൂടി വിരലമർത്തി അടുത്ത നിമിഷം ആ വലയത്തിന്റെ കാഠിന്യം
ഞങ്ങൾക്കും അനുഭവഭേദ്യമാകുവാൻ തുടങ്ങി ശ്വാസം മുട്ടുന്ന പ്രതീതി . അതിശക്തമായ മർദ്ധം
അടുത്ത നിമിഷം തന്നെ അദ്ദേഹം ആ സെൻസറിങ് സംവിധാനത്തെ
ഖണ്ഡിച്ചു .
ലോഹാംശമുള്ളതും , ഇല്ലാത്തതുമായ ഈ പദാർത്ഥങ്ങൾ കൂടിച്ചേർന്ന് നീണ്ട
കാലയളവിലെ ഈ തുടർ പ്രിക്രിയ
മൂലം ശൂന്യാകാശത്ത്
ഭൂമിക്കു ചുറ്റിലും
അതിശക്തമായ കാന്തീക പ്രഭാവം സൃഷ്ടിച്ചിരിക്കുന്നു .
ഈ കാന്തീക പ്രഭാവത്തിന്റെ
ശക്തമായ സ്വാധീനം
സൂര്യനുമായുള്ള അതിശക്തമായ
ഒരു ഇന്റർ ലോക്കിങ്ങിന് കാരണമാവുകയും ഇതുമൂലം സാധാരണ ഗ്രഹങ്ങളിൽ നിന്നും വ്യത്യസ്തമായി അതിശക്തമായ
കാന്തീക ആകർഷണം എപ്പോഴും ഭൂമിക്കു
മേൽ സൂര്യൻ പ്രയോഗിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു . തുടർച്ചയായ ഈ കാന്തീക ആകർഷണം
മൂലമുണ്ടാകുന്ന മർദ്ധ ഫലമായി
. ഭൂമി അതിന്റെ ഭ്രമണ പഥത്തിന്റെ പാതയിൽ നിന്നും
ശക്തി കേന്ദ്രമായ സൂര്യനിലേക്ക് പതുക്കെ പതുക്കെ അടുത്തുകൊണ്ടിരിക്കുന്നു.
ഇതിന് വർഷങ്ങളുടെ പഴക്കമുണ്ട് ലോകം എന്നുമുതൽ വ്യവസായികവൽക്കരണത്തിലേക്കും ആധുനികതയിലേക്കും കൂടുമാറിയോ അന്നുമുതൽ അതിന്റെ തോത് വളരെയധികം വർദ്ധിച്ചിരിക്കുന്നുവെന്ന് കാണാം
ഇത് മൂലം വലിയ തരത്തിലുള്ള പല പ്രത്യാഘാതങ്ങളും
രൂപം കൊള്ളപ്പെടുന്നു നിങ്ങൾക്ക് പ്രകാശം തരുന്ന സൂര്യൻ ശക്തമായ കാന്തീക മണ്ഡലമുള്ള ഒരു നക്ഷത്രമാണെന്ന് നിങ്ങൾക്കറിയാമല്ലോ
ചില സന്ദർഭങ്ങളിൽ ഗ്രഹങ്ങൾ
തമ്മിലുള്ള ലോക്കിങ് പ്രതിഭാസം മൂലം ഈ
കാന്തീക പ്രഭാവം നിങ്ങളെ
വലയം ചെയ്തിരിക്കുന്ന കാന്തീക മണ്ഡലവുമായി ശക്തമായ സമ്പർക്കം പുലർത്തുകയും തൽഫലമായി ആ ഭാഗങ്ങളിൽ ശക്തമായ
മർദ്ധം അനുഭവപ്പെടുകയും ഏതുഭാഗത്തോണോ സൂര്യനിൽ നിന്നുമുള്ള കാന്തീക ആകർഷണം കൂടുതൽ പ്രതിഫലിക്കുന്നത് അവിടെ കൂടുതൽ മർദ്ധം രൂപംകൊള്ളപ്പെടുകയും തന്മൂലം ഭൂമി പ്രകമ്പത്തിന് വിധേയമാവുകയും ചെയ്യപ്പെടുന്നു അതിന്റെ
തുടർച്ചകളായി അത്തരം ഭാഗങ്ങളിൽ ഭൂകമ്പങ്ങളോ അഗ്നി പർവ്വതങ്ങളോ സുനാമികൾ പോലെയുള്ള ദുരന്തങ്ങൾ പ്രത്യക്ഷപ്പെടുന്നുതിനും കാരണമായിത്തീരുകയും ചെയ്യുന്നു .
എന്തെങ്കിലും സംശയമുണ്ടോ ജോൺ ?
ഞങ്ങൾ
ഇതുവരേക്കും കരുതിയിരുന്നത് ടെക്ക്ടോണിക്ക് (Tectonic) പ്രതിഭാസങ്ങൾ മൂലമായിരുന്നു ഭൂകമ്പങ്ങൾക്ക് കാരണമായിത്തീരുന്നത് എന്നായിരുന്നു
എന്താണ് ജോൺ ടെക്ക്ടോണിക്ക് (tectonic)
ഭൗമാന്തർ ഭാഗത്തെ ഫലകങ്ങൾ കൂട്ടിയിടിക്കുമ്പോഴോ പൊട്ടുമ്പോഴോ ഉണ്ടാകുന്ന തരംഗങ്ങളാണ് ഭൂമികുലുക്കത്തിന്റ
ചില കാരണങ്ങളെന്നാണ് ശാസ്ത്ര ശാഖയിൽ (seismology )വ്യക്തമാക്കുന്നത്.
അത് സത്യം തന്നെ
പക്ഷേ എങ്ങിനെയാണ് ഭൗമാന്തർഭാഗത്തെ പാറകൾ പൊട്ടുന്നത് അല്ലെങ്കിൽ അവക്ക് സ്ഥാനഭ്രംശം സംഭവിക്കുന്നത് ? മേൽപ്പറഞ്ഞ കാന്തീക മർദ്ദം തന്നെയാണ് അതിനു കാരണം .
ഭൂമി ഭ്രമണം ചെയ്തു
കൊണ്ടിരിക്കുന്നതിനാൽ പല ഭാഗങ്ങളിലും ഈ
പ്രതിഭാസം മാറി
മാറി പ്രത്യക്ഷപ്പെട്ടു കൊണ്ടിരിക്കും . എന്നാൽ ഇത് എപ്പോഴും സംഭവിക്കണമെന്നുമില്ല
കാന്തീക വികിരണങ്ങളുടെ തോതിനനുസരിച്ചും ചില
ഘട്ടങ്ങളിൽ അതി
ശക്തമായ കാന്തീക പ്രഭാവം അനുഭവപ്പെടുമ്പോഴും ഇത് വളരെ ശക്തമായ തോതിൽ അനുഭവഭേദ്യമാവുകുന്നു .
കാന്തീകാകർഷണത്തിന്റെ
തോതനുസരിച്ച് ഇതിന്റെ തീവ്രത
കൂടിയോ കുറഞ്ഞോ
ഇരിക്കാവുന്നതാണ്
നോക്കൂ നിങ്ങളുടെ ഗ്രഹത്തിന് ചുറ്റുമുള്ള ഈ കാന്തീക മണ്ഡലത്തിന്റെ
തോത് അനുനിമിഷം വർദ്ധിച്ചു
കൊണ്ടിരിക്കുകയാണ് അത്രക്കധികമാണ് ഓരോ ദിവസവും,
എന്തിന് മണിക്കൂറുകൾ
തോറും നിങ്ങൾ പുറംതള്ളുന്ന വിഷലിപ്തമായ വസ്തുക്കളുടെ തോത് .
ഭൂമിക്കു ചുറ്റിലും അന്തരീക്ഷത്തിൽ ഉള്ള പ്രകൃതി ദത്തമായ
ഒരു പാളി ഒരു പരിധി
വരെ അതിനെ തടഞ്ഞു നിറുത്തുന്നുവെങ്കിലും അതിശക്തമായ
വിഷലിപ്തത മൂലം അതു ദ്രവിച്ചു
കഴിഞ്ഞിരിക്കുന്നു .
ഓസോൺ പാളിയുടെ കാര്യമായിരിക്കാം അദ്ദേഹം ഉദ്ദേശിച്ചത്
ഇങ്ങനെയുള്ള ശക്തമായ
കാന്തീക പ്രഭാവം ഗ്രഹങ്ങൾ തമ്മിൽ പരസ്പരം ആകർഷിക്കുന്നതിനും കൂട്ടിയിടിക്കപ്പെടുന്നതിനും തന്മൂലം
ഗാലക്സിയുടെ നൈസർഗ്ഗീകമായ
ചലനപ്രിക്രിയ ഉൾപ്പെടെ അപ്പാടെ താളം
തെറ്റുന്നതിനും കാരണമായിത്തീരുന്നു .
ഇപ്പോൾ നിങ്ങൾ നേരിട്ടു കഴിഞ്ഞ
ഈ ദുരന്തം
ഇതിനോട് അനുബന്ധമായതുതന്നെയാണ്
നിങ്ങളുടെ ധാരണ പോലെ അത്
ഗാലക്സിയിൽ നടന്ന അതിശക്തമായ സ്‌ഫോടനത്തിന്റെ
ഫലമായി സൂര്യൻ അതിന്റെ നൈസർഗ്ഗീക സ്ഥാനത്തു നിന്നും വ്യതിചലിച്ചു ഭൂമിയോട് അടുത്തതല്ല .
മറിച്ച് നിങ്ങളുടെ ഗ്രഹത്തിനു ചുറ്റും രൂപം കൊണ്ടിട്ടുള്ള ശക്തമായ
കാന്തീക ആവരണത്തിന്റെ സ്വാധീനം മൂലം സൂര്യന്റെ അതിശക്തമായ
ആകർഷണം നിമിത്തം നിങ്ങളാണ്
സൂര്യനിലേക്ക് അടുത്തുകൊണ്ടിരിക്കുന്നത്.
ഇതിനുപിന്നിൽ ദശലക്ഷക്കണക്കിന് വർഷങ്ങളുടെ കാലയളവുണ്ടെങ്കിലും ഇപ്പോൾ അതി ഭീതിതമായ തോതിൽ
അതിനു വേഗത കൂടിയിരിക്കുന്നു . അതായത് നിങ്ങൾ
വമിക്കുന്ന വിഷപദാർത്ഥങ്ങളുടെ തോതും ഗണ്യമായ വർദ്ധിച്ചിരിക്കുന്നുവെന്നതു തന്ന .
ഇപ്പോൾ നിങ്ങൾക്കൊരു സംശയം
തോന്നിയേക്കാം ഭൂമിയോട്
കൂടുതൽ അടുത്തു കിടക്കുന്ന മറ്റു ഗ്രഹങ്ങളൊന്നും തന്നെ ഈ കാന്തീക പ്രഭാവത്തിന്റെ
ഫലമായി ഭൂമിയിലേക്ക് അടുക്കുവാൻ കാരണമായില്ലല്ലോയെന്നുളളത് അതിനു പ്രധാന കാരണം അവക്കൊന്നും തന്നെ സൂര്യനോളം പോന്ന ശക്തമായ കാന്തീക പ്രസരണ ശേഷിയില്ല എന്നുള്ളതു തന്നെയാണ് .
മാഗ്‌നറ്റ് പ്രതിപത്തി പുലർത്തുന്ന ലോഹവും ഇല്ലാത്ത ലോഹവും തമ്മിലുള്ള ബന്ധത്തോട് ഇതിനെ ഉപമിക്കാം
ഭ്രമണ പഥത്തിൽ നിങ്ങൾ നടത്തിയ അതിശക്ത സ്ഫോടന ഫലമായി
ഗാലക്സിയിൽ സൂര്യനും ഭൂമിക്കും
ഇടയിൽ അനുഭവപ്പെട്ടുകൊണ്ടിരുന്ന ശക്തമായ കാന്തീക
മണ്ഡലത്തിൽ ഒരു വിള്ളൽ വീണിരിക്കുകയും തൽഫലമായി പരസ്പരമുള്ള ആ കാന്തീക ആകർഷണം
വിച്ഛേദിക്കപ്പെടുകയും ഭൂമി
അതിന്റെ ആ പഴയ ഭ്രമണ
പഥത്തിലേക്ക് തള്ളപ്പെട്ടിരിക്കുകയും ചെയ്തിരിക്കുന്നു . അതോടൊപ്പം തന്നെ ഭൂമിയെ ആവരണം ചെയ്തിരിക്കുന്ന ആ വലയത്തിന്റെ തോത് താൽക്കാലികമായെങ്കിലും ശിഥിലീകരിക്കപെട്ടിരിക്കുന്നു .
തൽക്കാലം ആ വിപത്തിനെ
അതിജീവിച്ചിരിക്കുന്നു
എന്നു കരുതി നിങ്ങൾക്ക് ആശ്വസിക്കാം
നിങ്ങൾ കരുതിയിരിക്കുന്നത് പോലെ സൂര്യൻ
നിങ്ങളിലെക്ക് അടുത്തതല്ല മറിച്ചു നിങ്ങളുടെ
ഗ്രഹത്തിന്റെ കാന്തീക പ്രഭാവം സൂര്യന്റെ
ശക്തമായ കാന്തീക ആകർഷണ വലയത്തിൽ അകപ്പെട്ട് ഭൂമി സൂര്യനോട് അടുത്തുകൊണ്ടിരിക്കുന്നതായിരുന്നു ഈ പ്രതിഭാസത്തിനു ഹേതുവായിരുന്നത്
കാരണങ്ങൾ വ്യത്യസ്തമായിരുന്നുവെങ്കിലും
നിങ്ങൾ നൽകിയ പ്രതിവിധി ഒരളവുവരെ ഗുണം ചെയ്തുവെന്നു തന്നെ
കരുതാം എന്നാലിതൊരു നിരന്തര പരിഹാരം അല്ലെന്നു തിരിച്ചറിയേണ്ടതും നിങ്ങൾ തന്നെയാണ് ഇനിയും ഈ പ്രപഞ്ചത്തെ നശിപ്പിക്കുന്നത് തുടർന്നാൽ ഒരു തിരിച്ചുവരവിനു സാധ്യതയില്ലാത്ത വിധം ഭൂമി സ്വപ്നം മാത്രമായി അവശേഷിക്കും
അനുഭവങ്ങൾ എന്നുള്ളത് വലിയ പാഠങ്ങളാണ് , മുന്നോട്ടുള്ള യാത്രക്കും തെറ്റുകൾ തിരുത്തുന്നതിനും തിരിച്ചറിവുകൾ തരുന്ന വലിയ പാഠങ്ങൾ
അനുഭവങ്ങൾ എന്നുള്ളത് വലിയ പാഠങ്ങളാണ് , മുന്നോട്ടുള്ള യാത്രക്കും തെറ്റുകൾ തിരുത്തുന്നതിനും തിരിച്ചറിവുകൾ തരുന്ന വലിയ പാഠങ്ങൾ
ഞങ്ങളിതെല്ലാം വർഷങ്ങൾക്കു മുന്നേ തിരിച്ചറിഞ്ഞ
സത്യങ്ങളായിരുന്നു .
തിരുത്തലുകൾക്ക് ഇനിയും വിധേയരായില്ലെങ്കിൽ നിങ്ങൾ അതിനു
നൽകേണ്ടി വരുന്ന വില അതിഭയാനകമായിരിക്കും
എന്നുള്ള ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ ദുരന്തം നൽകുന്നത് .
ഭൂമിയെന്ന
നിങ്ങളുടെ ഗ്രഹം എന്നെന്നേക്കുമായി ഈ പ്രപഞ്ചത്തിൽ നിന്നും അപ്രത്യക്ഷ്യമാകും
എന്തിനു വേണ്ടിയാണ് സ്വന്തം ആവാസകേന്ദ്രത്തെ സ്വാർത്ഥ താല്പര്യങ്ങൾക്കായി നശിപ്പിക്കുന്നത് ? കാലുറപ്പിച്ചു നിൽക്കുവാൻ ഭൂമിയുണ്ടെങ്കിലേ നിലനില്പു തന്നെയുള്ളൂ എന്നുള്ളത് എന്താണ് മനസ്സിലാക്കാത്തത്
ആ ചോദ്യം ഞാൻ എന്നോട് തന്നെ
ചോദിച്ചുവെങ്കിലും ഉത്തരമില്ലായിരുന്നു
എന്തിനുവേണ്ടി ?
ജീവിക്കുവാനും, ജീവൻ നില നിറുത്തപ്പെടുവാനും വേണ്ടിയുള്ളതാണ്
ഈ പ്രപഞ്ചം അല്ലാതെ
വെട്ടിപിടിക്കുവാനുള്ളതല്ല ജീവനാവശ്യമായ എല്ലാ ഘടകങ്ങളും സമൃദ്ധമായിത്തന്നെ
നിങ്ങളുടെ ഗ്രഹത്തിലുണ്ട് എന്നിട്ടും നിങ്ങൾ
അതു നശിപ്പിച്ചു കൊണ്ടിരിക്കുന്നു
എന്തിനു വേണ്ടിയാണ്
പരീക്ഷണങ്ങൾ ? നാശത്തിനുവേണ്ടിയോ ? നല്ലതിനുവേണ്ടിയോ ? എന്നുള്ളതിന്റെ ആത്യന്തികയാണ് നിങ്ങൾ തിരിച്ചറിയേണ്ടത്
മനുഷ്യകുലത്തിന്റെയും ജീവ
ജാലങ്ങളുടെയും ഉന്നമനത്തിനു വേണ്ടി മാത്രമാകണം പരീക്ഷണങ്ങൾ നടത്തേണ്ടത് .
ആ പുരോഗമനങ്ങൾ എല്ലാം തന്നെ ജീവിക്കുന്ന ആവാസവ്യസ്ഥയോട്
ചേർന്നു നിൽക്കുന്നതാകണം, ആയിരിക്കണം
ശാസ്ത്ര പരീക്ഷണങ്ങളും പുരോഗതികളും ജീവിതത്തിന്റെ
ഗുണനിലവാരം ഉയർത്തുന്നതിനും കൂടുതൽ
അറിവുകൾ നേടുന്നതിലേക്കുമായിരിക്കണം അതൊരിക്കലും
വിനാശകാരിയായിമാറരുത് .
പക്ഷേ .., തെറ്റായ രീതിയിലാണ് നിങ്ങൾ അതു വിനിയോഗിക്കുന്നത് തെറ്റായ
വഴിയിലൂടെയാണ് നിങ്ങളത് കൊണ്ടു പോയിക്കൊണ്ടിരിക്കുന്നത് അത്യതികം
വിനാശകരമായ ഒരു ചുവടു വെപ്പാണത് അതിന്റെ പാതിയോളം നിങ്ങൾ താണ്ടികഴിഞ്ഞിരിക്കുന്നു ഇനിയും നിങ്ങൾ അതേക്കുറിച്ചു ബോധവാൻമാരായില്ലെങ്കിൽ
?
തിരിച്ചറിയേണ്ടതും
, മാറേണ്ടതും നിങ്ങൾ
തന്നെയാണ് ഇല്ലെങ്കിൽ ശാസ്ത്ര പുരോഗതി എന്ന വിഡ്ഢിത്തത്തിനുള്ളിൽ വെന്തുരുകുന്ന വിഡ്ഢികളായി അവസാനിക്കും നിങ്ങൾ .
ഞങ്ങൾ നാലുപേരും ഇതികർത്ത്യവ്യമൂഢരായിരുന്നു ഭീകരമായ വിപത്താണ് ഡെമോക്ളോസിന്റെ
വാൾ പോലെ തലക്കു മുകളിൽ
തൂങ്ങിയാടുന്നത്
ഈ പറഞ്ഞതെല്ലാം ഭൂമിയിൽ പോയി വിശദീകരിച്ചാൽ ആരെങ്കിലും വിശ്വസിക്കുമോ? ഞങ്ങളെയവർ വിഡ്ഢികളെന്നു വിളിക്കും .
ആരെങ്കിലും ഈ അപകടത്തിന്റെ തീവ്രത തിരിച്ചറിയുമോ ?
ആരെങ്കിലും ഈ അപകടത്തിന്റെ തീവ്രത തിരിച്ചറിയുമോ ?
ഞങ്ങൾക്കത് നേരിൽ കാണാൻ കഴിയുന്നു ഭൂമിയുടെ
പച്ചപ്പിന്റേയും നീലിമയുടേയും
മേൽ കറുത്ത ഒരു രാക്ഷസാവരണം .
അതിന്റെ ഭീതീതമായ മുഖാവരണം ഞങ്ങൾക്കിപ്പോൾ തിരിച്ചറിയുവാൻ കഴിയുന്നു
.
പക്ഷേ , ആരോടാണ് ഞങ്ങളത് വിശദീകരിക്കേണ്ടത് ?
ആരാണ്
സ്വന്തം ആവാസവ്യസ്ഥയുടെ ഈ ദീന വിലാപം കേൾക്കുക
?
ലോകത്ത് ആധിപത്യം സ്ഥാപിക്കാൻ ശ്രമിക്കുന്ന രാഷ്ട്രങ്ങൾക്കിടയിൽ ? കോർപ്പറേറ്റുകൾക്കിടയിൽ ? സ്വന്തം ശക്തി വർദ്ധിപ്പിക്കാൻ നിരന്തരം പോരാടുന്ന രാജ്യങ്ങൾക്കിടയിൽ?
അവർ കാണുന്നില്ല വരാൻ
പോകുന്ന ദുരന്തത്തിന്റെ വ്യാപ്തി തിരിച്ചറിയുന്നില്ല തലക്കു
മുകളിൽ തൂങ്ങിയാടുന്ന വിനാശത്തിന്റെ വാൾ.
നടന്നു കഴിഞ്ഞ ദുരന്തം ഒരു
മുന്നറിയിപ്പാണെന്ന് തിരിച്ചറിഞ്ഞില്ലെങ്കിൽ ? പിന്നെയൊന്നിനും ഞങ്ങളെ രക്ഷിക്കാനാകില്ല.
തിരുത്താനായി
ഇനിയും സമയമുണ്ട് പക്ഷേ ആ ഒരു മനസ്സ്
ലോകത്തിനുണ്ടാകണം
തിരുത്തുവാൻ തയ്യാറായില്ലെങ്കിൽ ? അതിനൊരുത്തരമില്ല .
പ്രകൃതിയാണതിന്റെ ഉത്തരം തരിക
പ്രകൃതിയാണതിന്റെ ഉത്തരം തരിക
എനിക്കൊന്ന് കരയണമെന്ന് തോന്നി
അടുത്ത നിമിഷം ഒരു കരസ്പർശം എന്റെ
തോളിലമർന്നു അതോടൊപ്പമൊരു ആശ്വാസവചനവും
തിരുത്താനായി
ഇനിയും സമയമുണ്ട് ജോൺ .
ഈ എസ്തിയയും ഇത്തരമൊരു കാലഘട്ടത്തിലൂടെ
കടന്നു പോയതാണ് അതേക്കുറിച്ച്
ഞാൻ പിന്നീട് വിശദമാക്കാം
..
ഞങ്ങൾ അവിശ്വസനീയതയോടെ അദ്ദേഹത്തെ
നോക്കി .
അതേ ജോൺ... ഈ
എസ്തിയയുടെ ചരിത്രത്തിലെ കറുത്തിരുണ്ട
ഒരു അദ്ധ്യായം ഞങ്ങൾ
അതിനെ കണ്ണീരിന്റെ കാലമെന്നു വിളിക്കുന്നു
തലമുറകൾ കഴിഞ്ഞിട്ടും അതിന്നും ഞങ്ങൾ നെഞ്ചേറ്റി വെച്ചിരിക്കുന്നു കാരണം
അതൊരു പാഠമാണ് , ഓർമ്മപ്പെടുത്തലാണ് അതൊരു തിരിച്ചറിവുകൂടിയാണ് ലോകം
ജീവിക്കാനുള്ളതാണ് എന്ന തത്വത്തെ ഉള്ളിലേറ്റാൻ
.
ഇന്നും ഈ എസ്തിയയുടെ എവിടെ
നോക്കിയാലും ആ ഓർമ്മപ്പെടുത്തലിന്റെ ഫലകങ്ങൾ കാണാം വീണ്ടും വീണ്ടും മനസ്സിലിട്ട് ഊട്ടിയുറപ്പിക്കുന്നതിനാണത് തെറ്റിലേക്കുള്ള
വഴിയിലേക്ക് തിരിയുമ്പോൾ അതൊരു ദിശാ സൂചികയാണ് , വാണിംഗാണ് ഇപ്പോൾ
അതൊരു പക്ഷേ ഞങ്ങൾക്കത് ആവശ്യമില്ലെങ്കിൽ കൂടി ഞങ്ങളത് നിലനിറുത്തുന്നു ഈ എസ്തിയ കടന്നുപോയ കണ്ണീരിന്റെ കാലത്തിന്റെ ഓർമ്മക്കായി .
തെറ്റുകൾ സംഭവിക്കാം അത്
ആകസ്മികമാണ് എന്നാൽ
ആ തെറ്റുകൾ വീണ്ടും വീണ്ടും
ആവർത്തിക്കപെടുമ്പോൾ അത്
തെറ്റുകളായി തന്നെ രേഖപ്പെടുത്തപ്പെടുന്നു .
അത് ആവർത്തിക്കാതിരിക്കൽ ഇന്ന്
ഇവിടെയുള്ള ഓരോ എസ്തിയക്കാരന്റേയും കടമയാണ്
ഉത്തരവാദിത്വമാണ് കാരണം ഒരു ജനത അതിന്റെ
ദുരന്തഫലങ്ങൾ വേണ്ടുവോളം അനുഭവിച്ചവരാണ് .
ഒരു നിമിഷം നിറുത്തിയിട്ട്
അദ്ദേഹം ഞങ്ങളോട് തുടർന്നു
നിങ്ങൾക്ക് ഈ എസ്തിയയെ
കണ്ടു മനസ്സിലാക്കാനുള്ള
സൗകര്യം ഞങ്ങളൊരുക്കിയിട്ടുണ്ട് ആസ്വദിക്കൂ .
ഞങ്ങൾ പുറത്തേക്കിറങ്ങി പക്ഷേ
ആരും ഒന്നും
തന്നെ മിണ്ടുന്നില്ല, മിണ്ടാൻ വാക്കുകളില്ല എന്നുള്ളതാണ് സത്യം നാലു
ഹൃദയങ്ങൾ കോടാനുകോടി ജനങ്ങളെയോർത്തും, ഭൂമിയെ ഓർത്തും വിങ്ങുന്നു
ദുഃഖം ഉള്ളിൽ ഉരുണ്ടുകൂടി നിൽക്കുമ്പോൾ അവിടെ വ്യർത്ഥമായ വാക്കുകൾക്കെന്തു പ്രസക്തി? അല്ലെങ്കിൽ തന്നെ ഇവിടെ എന്തു വാക്കുകളാണ് ഞങ്ങൾ പങ്കു വെക്കേണ്ടത് ? വെറുതേ പരസ്പരം ആശ്വസിപ്പിക്കുന്ന അർത്ഥശൂന്യതക്കെന്ത്
പ്രയോജനം? തീരുമാനങ്ങൾ നടപ്പിലാക്കേണ്ട ആർജ്ജവമാണ് കാണിക്കേണ്ടത് അടിമുടി വേണ്ടിവരുന്ന ഉടച്ചു വാർക്കലാണ് വേണ്ടത് അല്ലാതെയുള്ള വാക്കുകൾ വെറും അസ്ഥാനത്ത് പ്രയോഗിക്കപ്പെടുന്ന നേരം പോക്കുകൾ മാത്രം
.
അതിലേക്ക് ഊളയിടാൻ ഞാൻ ആഗ്രഹിക്കുന്നില്ല ഓരോ ഭൂമി നിവാസികളുടേയും ഉള്ളിന്റെ ഉള്ളിൽ നിന്നാണ് ഓരോ ചോദ്യങ്ങളും ഉയരേണ്ടത്
?
എന്റെ ഈ ആവാസകേന്ദ്രത്തിന് ഞാൻ നൽകുന്ന
സംഭാവന എന്താണ് ? എന്താണ് എന്റെ കോൺട്രിബ്യുഷൻ ?
ഈ പ്രപഞ്ചം എനിക്ക്
എല്ലാം തരുന്നു
ഷെൽട്ടർ തരുന്നു, ഭക്ഷണം
തരുന്നു, വായു
തരുന്നു, വെള്ളം
തരുന്നു അതിൽ കൂടുതൽ എന്താണ്
എനിക്ക് വേണ്ടത്?
ആത്യന്തികമായി എന്താണ് എന്റെ ലക്‌ഷ്യം?
അനശ്വരനാണെന്ന മൂഢ സ്വപ്നത്തിലൂടെ കാര്യങ്ങളെ
വിശകലനം ചെയ്യുന്ന വിഡ്ഢികളായി നാം മാറരുത്.
ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന വിഡ്ഢികൾ
അനുഭവത്തിൽ നിന്നും പാഠം
ഉൾക്കൊണ്ടാൽ നന്ന് , ഇല്ലെങ്കിൽ
കൊട്ടും കുരവയുമായി പാതാളത്തിലേക്ക് തല വെച്ചു കൊടുക്കാം.
തങ്ങൾ ഈ അനുഭവിച്ച കഷ്ടപ്പാടുകൾ
എല്ലാം തന്നെ വെറുതെയാവും .
മനുഷ്യനൊരിക്കലും സ്വാർത്ഥനാവരുത്
.
സ്വാർത്ഥത സ്വയം തന്നേയും , തനിക്കു ചുറ്റുമുള്ളതിനേയും നശിപ്പിക്കുന്നു
.
പുറത്തെത്തിയതും ഞങ്ങൾക്കായി ഒരു വാഹനം കാത്തു
നിന്നിരുന്നു ഞങ്ങൾ
നാലുപേരും അതിനുള്ളിലേക്ക് കയറി ഞങ്ങൾക്ക്
എല്ലാം വിശദീകരിച്ചു തരുവാൻ മൂന്നു പേർ അതിനുള്ളിൽ ഉണ്ടായിരുന്നു
.
ആ വാഹനം ഞങ്ങളെ
വഹിച്ചു കൊണ്ട് പതുക്കെ മുന്നോട്ട് നീങ്ങി . പക്ഷേ അതിനൊരു സാരഥിയില്ലായിരുന്നു .
അതിലെനിക്ക് വലിയ അത്ഭുതമൊന്നും തോന്നിയില്ല
.
3 അഭിപ്രായങ്ങള്‍
വീർപ്പടക്കിയിരുന്ന് വായിച്ചു.
അടുത്ത ഭാഗം കൂടുതൽ ചടുലമായിക്കോട്ടെ ബൈജുച്ചേട്ടാ.
ലിങ്ക് അയക്കാൻ മറക്കുന്നതിൽ ദേഷ്യം അറിയിക്കുന്നു.
ബാക്കി ഇടണമെന്ന് പറയാൻ വന്നപ്പളാ കമന്റ് കണ്ടില്ലല്ലോന്ന് ഓർത്തത്.വേഗം അടുത്ത ഭാഗം ചെയ്യണേ.