ഓട്ടിസം ബാധിച്ച കുഞ്ഞുങ്ങൾ.., 


 ദൈവത്തിന് ഏറ്റവും പ്രിയപ്പെട്ടവർ

          എന്നും കുഞ്ഞുങ്ങളുടെ മനസ്സുമായി ദൈവത്തിന് ഏറ്റവും ഇഷ്ടപ്പെട്ടവരായി ജീവിക്കുന്നവർ . ദൈവത്തിന്റ മാലാഖമാരാണവർ  ആ മാലാഖമാരെകിട്ടിയ മാതാപിതാക്കൾ പുണ്യം ചെയ്തവർ .

         ദൈവസന്നിധിയിൽ അവരുടെ സ്ഥാനം എത്രയോ ഉയരത്തിൽ .

                കുഞ്ഞുങ്ങളുടെ മനസ്സുമായി ജീവിക്കുക .

  ദേഷ്യമില്ല, ഉള്ളിൽ കളങ്കമില്ല , വൈരാഗ്യമില്ല  എല്ലാവരോടും അവർക്ക് സ്നേഹമാണ് .

    സ്നേഹത്തിൽ പൂത്തുലയുന്ന റോസാപുഷ്പങ്ങൾ  ആ പുഷ്പങ്ങൾ പരത്തുന്ന സൗരഭ്യം ഹൃദയത്തിന്റെ ഉള്ളിൽ നിന്നുമാണ് ഊറുന്നത് .ജീവിതത്തിലെ ചതിക്കുഴികളെ കാണാതെ എല്ലാവരേയും സ്നേഹിക്കുന്നവർ  വിശ്വസിക്കുന്നവർ ഉള്ളിൽ കളങ്കമില്ലാത്തവർക്കേ അങ്ങിനെ കഴിയൂ .

    മനസ്സിൽ സ്നേഹം മാത്രം നിറച്ചു ജീവിക്കാൻ കഴിയുക എത്ര വലിയ പുണ്യമാണ് .

   അഹങ്കാരവും., ഗർവ്വിഷട്ടും കാണിച്ചു ജീവിക്കുന്ന നമ്മളെക്കാൾ എത്രയോ ഉയരത്തിലാണ് അവരുടെ സ്ഥാനം . അവർ എപ്പോഴും സ്നേഹിക്കാനും സ്നേഹിക്കപ്പെടുവാനും ആഗ്രഹിക്കുന്നവരാണ് .

    ജീവിതത്തിൽ ഒരിക്കലും തീരാത്ത മോഹങ്ങളും  അതു തരുന്ന മോഹഭംഗങ്ങളും തേടി മനുഷ്യർ അലയുമ്പോൾ  എന്നും നിഷ്കളങ്കമായി പുഞ്ചിരിച്ചുകൊണ്ട് ജീവിതത്തെ നേരിടുന്നത് ഒരു ഭാഗ്യമാണ് എന്നും കുഞ്ഞുങ്ങളുടെ മനസ്സുള്ളവർക്കേ അതിനു കഴിയൂ .

              ദൈവത്തിന്റെ മക്കൾക്ക് .


0 അഭിപ്രായങ്ങള്‍