മിസ്റ്റർ ജോൺ  ലെറ്റ് അസ് ഹാവ് എ ഡ്രിങ്ക് ?


സോറി, മിസ്റ്റർ പ്രൊഫെസർ

പ്ലീസ്...  ജോൺ ജസ്റ്റ് എ സിപ് ഫോർ ദി കമ്പനി

വേണ്ട മിസ്റ്റർ  പ്രൊഫെസ്സർ

കഴിക്കാറില്ലന്നാണോ?  കഴിച്ചിട്ടില്ലെന്നാണോ ? അതോ എന്റെ കൂടെ കഴിക്കില്ലെന്നാണോ? 

കഴിക്കാറുണ്ട്   പക്ഷേ..,  ഇപ്പോഴെന്തോ വേണ്ടെന്ന്  തോന്നുന്നു .

കമോൺ മാൻ ഇനിയൊരു  അവസരം നമുക്ക് കിട്ടിയില്ലെങ്കിലോ ?

സാറെപ്പോഴും  നെഗറ്റിവായി  ചിന്തിക്കുന്നു

നെഗറ്റീവ് ഈസ് എവെരി വേർ ജോൺ

ഒഫ്‌കോഴ്സ് ,  ബട്ട് വൈ ? ഓൾവെയ്‌സ് ഗോ വിത്ത്  ദാറ്റ് ?

''എവെരി പോസറ്റീവ് ഹാസ് എ നെഗറ്റീവ്

എവെരി നെഗറ്റിവ് ഹാസ് എ പോസിറ്റീവ് !"

നെഗറ്റീവില്ലായെങ്കിൽ  അവിടെ പോസറ്റിവില്ല, പോസറ്റീവില്ലായെങ്കിൽ  അവിടെ നെഗറ്റിവുമില്ല ഒരു നാണയത്തിന്റ രണ്ടു വശങ്ങൾ. ഏതൊരു വസ്തുവിനും  ഒരു വശം മാത്രമേയുള്ളൂവെങ്കിൽ അവിടെയെന്താണൊരു പൂർണ്ണത ? .

താങ്കൾ പറയുന്നത് ശരിതന്നെ മിസ്റ്റർ  പ്രൊഫെസ്സർ പക്ഷേ എന്തുകൊണ്ട് എല്ലായ്പ്പോഴും ആ  രീതിയിൽ തന്നെ ചിന്തിക്കുന്നു ?

ഒരു നിമിഷം  മുകളിലോട്ട് നോക്കി നിശ്ശബ്ദനായിരുന്നതിനു ശേഷം അദ്ദേഹം  പറഞ്ഞു തുടങ്ങി  ഒരു പക്ഷേ തന്റെ ഓർമ്മകളെ  പൊടിതട്ടി പുറത്തെടുത്തതായിരിക്കാം...അതുതന്നെയായിരുന്നിരിക്കാം ആ മൗനത്തിന്റെ അർത്ഥവും .

എന്റെ ജീവിതമാണ്  ജോൺ അതിനുള്ള ഉത്തരം

  A man..,  who stand behind the wall ....

നമ്മൾ വളർന്നു വന്ന സാഹചര്യങ്ങളിലൂടെ തിരിച്ചറിയപ്പെട്ട സത്യങ്ങൾ  പലപ്പോഴും നമ്മുടെ സ്വപ്നങ്ങളിൽ നിന്നും വളരെയകലെയായിരിക്കും ജോൺ. ചിലർ എല്ലാ സൗഭാഗ്യങ്ങളോടും കൂടി ജനിക്കുന്നു , മറ്റു ചിലർ ജനിച്ചു വീഴുന്നതു ചവറ്റുകുട്ടയിലേക്കാകുന്നു,  കാലം ഓരോരുത്തർക്കായി   കരുതിവെക്കുന്ന സമ്മാനങ്ങൾ  .

എല്ലാംകൊണ്ടും മുഖ്യധാരാ സമൂഹത്തിൽ നിന്നും മറക്കപ്പെട്ട് വളർന്നു വന്നൊരാൾ  , ഇരുണ്ട ചേരികളിൽ നിന്നും ജീവിതത്തിന്റെ കഠിനമായ സത്യങ്ങളെ ബാല്യത്തിൽ തൊട്ടേ അനുഭവിച്ചുകൊണ്ട് വളർന്നു വന്നൊരാൾ    അന്തർമുഖനായില്ലെങ്കിലേ അത്ഭുതമുള്ളു . പ്രകാശത്തിന്റെ വെള്ളി വെളിച്ചത്തിൽ നിന്നുമകന്ന് വലിയൊരു മതിലിനു പുറകിലെ ഇരുണ്ട ലോകത്തുനിന്നും വന്ന എനിക്ക് എങ്ങിനെയാണ് വെളിച്ചത്തെ ഉൾക്കൊള്ളാനാകുന്നത് ?  അന്തർമുഖനെന്ന  ഒളിഞ്ഞിരിക്കുന്ന വ്യകതിത്വത്തിൽ നിന്നും എപ്പോഴും   നെഗറ്റീവായിരിക്കും പുറത്തേക്കു  വരുക. എന്റെ  ജീവിതാനുഭവമാണത്...,   അനുഭവം തരുന്ന
 പാഠവും  .

ബാല്യം മുതൽക്കേയുള്ള  ആ അസ്തിത്വത്തിൽ നിന്നുമുള്ളോരു മോചനം ഒരിക്കലുമുണ്ടാകുന്നില്ല  ഇരുണ്ട കാലഘട്ടത്തിലൂടെ കടന്നുവന്ന  ഏതൊരു ബാല്യത്തിനും അത് ജീവിതകാലം മുഴുവൻ കൂടെവരുന്നൊരു നിഴലാണ്.  ഷെയിം.. എന്നു വിലപിക്കാൻ മാത്രമേ കഴിയൂ...   ഞാൻ വളർന്നു വന്ന സാഹചര്യങ്ങൾ എന്റെ വ്യക്തിത്വത്തെ അങ്ങിനെയാണ് രൂപപ്പെടുത്തിയെടുത്തത്,  അതെന്റെ കുറ്റമാണോ ജോൺ ?

ജീവിതം രണ്ടു വഴികളിലൂടെ സഞ്ചരിക്കുന്നുവെന്നുള്ള വലിയൊരു  തിരിച്ചറിവാണ് അതെനിക്കു  നൽകിയത്.

അപകർഷതാ ബോധം , ശൂന്യതാ ,  ഭയം ഇതെല്ലാം ചേർന്ന് പരിഭ്രാന്തിയോടു കൂടി  വളർന്നു വരുന്നൊരു ബാല്യത്തിന് എവിടെ നിന്നാണ് പോസറ്റിവീസ്  കിട്ടുക ജോൺ  ?

നല്ല കുടുംബങ്ങളാണ് നല്ല വ്യക്തിത്വങ്ങളെ രൂപപ്പെടുത്തിയെടുക്കുന്നത്,  നല്ലൊരു സമൂഹത്തെ വളർത്തുന്നത്  എന്നാൽ ആ കുടുംബങ്ങൾ  ശിഥിലമാണെങ്കിൽ അവിടെ നിന്ന് വളർന്നു വരുന്നതല്ലാം പാഴ്മരങ്ങളാകുന്നു .

 പ്ലീസ് ഹാവ് എ ഡ്രിങ്ക് വിത്ത്  മി  ജോൺ 

അത് പറഞ്ഞുകൊണ്ട് അദ്ദേഹം വീണ്ടും ആ ഗ്ലാസ് എനിക്കു നേരെ നീട്ടി

ഇപ്രാവശ്യം എനിക്കത് നിരസിക്കുവാൻ തോന്നിയില്ല .

താങ്ക് യു  മിസ്റ്റർ പ്രൊഫെസ്സർ .

മക്കെല്ലന്റെ സിംഗിൾ മാൾട്ട് ഒരു എരിച്ചലോടെ എന്റെ ഉള്ളിലേക്കിറങ്ങി

ഒരിറക്ക് കുടിച്ചുകൊണ്ട് അദ്ദേഹം തുടർന്നു

ജോൺ നൈജീരിയയിലുള്ള ഒരു മിഷനറി ആയിരുന്നു എന്റെ പിതാവ്  ലോകത്തെ നന്നാക്കാനായി ക്രിസ്തുവിന്റെ പാത പിന്തുടർന്നു കൊണ്ട് അവശരായ സമൂഹത്തിനുവേണ്ടി ജീവിതം ഉഴിഞ്ഞു വച്ചയാൾ  ഒരു നാൾ  രാത്രി ഒരു പറ്റം സാമൂഹ്യവിരുദ്ധർ  ഞങ്ങളെ ആക്രമിച്ചു ,എന്റെ കൺമുൻപിൽ വെച്ചാണ് അവരെന്റെ  പിതാവിനെ കൊന്നത് മിഷനറി പ്രവർത്തനത്തിലൂടെ മത പരിവർത്തനം നടത്തുന്നുവെന്നാരോപിച്ചായിരുന്നൂവത് .

വലിയൊരു  ഷോക്കായിരുന്നു ജോൺ അതെനിക്ക് മരണത്തിനു മുൻപുള്ള പിതാവിന്റെ ആ നോട്ടം എന്റെ മനസ്സിൽ നിന്നും ഇന്നും മായുന്നില്ല ആ കണ്ണുകളിൽ അവസാനമായി നിറഞ്ഞു നിന്നത് എന്റെ മുഖമായിരിക്കണം അനാഥനായി പോകുന്ന കൊച്ചു ചാൾസിനെക്കുറിച്ചുള്ള ദുഖമായിരുന്നു  ആ കണ്ണുകളിൽ നിഴലിച്ചു നിന്നത് .

പിതാവ് നഷ്ടപ്പെടുമ്പോൾ ബാല്യത്തിന്റെ വസന്തകാലം കൊഴിയുന്നു എന്നുള്ളത് എത്ര ശരിയാണെന്ന് ഞാൻ തിരിച്ചറിയുകയായിരുന്നു. ആശ്രയിക്കാനുള്ള  വലിയൊരു തണൽ മരമാണത്  നമ്മുടെ ആവശ്യങ്ങൾക്ക്  സ്നേഹത്തോടെയും , ധൈര്യത്തോടെയും എപ്പോഴും കേറിചെല്ലാവുന്നൊരിടം   പെട്ടെന്നൊരു  നാൾ അത് അപ്രത്യക്ഷ്യമാകുമ്പോൾ നടുക്കടലിൽ ഒറ്റപ്പെട്ട് പകച്ചു നിൽക്കുന്നവരായി  നാം  മാറുന്നു.

തിരിച്ച് മാതാവുമൊത്ത് അമേരിക്കയിലേക്ക്,  അവർ  പുതിയൊരു  ജീവിതത്തിലേക്ക് കാലൂന്നിയപ്പോൾ പറഞ്ഞത് എനിക്കൊരു ഫാദറിനെ തരാനാണെന്നാണ് ,കളിക്കോപ്പുകൾ മാറുന്ന ലാഘവത്തോടെ മാറുന്ന ബന്ധങ്ങൾ. ഇതാണോ ജീവിതകാലം മുഴുവനും പരസ്പര സ്‌നേഹത്തോടെയും വിശ്വാസത്തോടേയും ജീവിച്ചു കൊള്ളാമെന്ന ഉടമ്പടിയുടെ കാതൽ ?   സ്റ്റുപ്പിഡ് അല്ലേ ജോൺ

ഞാൻ വെറുതെ മൂളി

ജീവിതത്തിൽ  മറ്റൊരു വലിയ പാഠം കൂടി ഞാനങ്ങനെ  പഠിച്ചു , അല്ലെങ്കിൽ ആ പാഠം  അമ്മയെന്നെ സ്ത്രീ എന്നെ പഠിപ്പിച്ചു .

നോ കമ്മിറ്റ് മെൻറ്സ്..., ആരോടുമായും

അവിടെ ബന്ധങ്ങളില്ല , ഉടമ്പടികളില്ല , ഭർത്താവില്ല , ഭാര്യയില്ല , മക്കളില്ല സെൽഫിഷ് ആവുക  സ്വന്തം കാര്യങ്ങൾക്ക് മാത്രം മുൻ‌തൂക്കം അതിനു മുന്നിൽ സ്നേഹബന്ധങ്ങൾക്ക് യാതൊരു പ്രസക്തിയുമില്ല. അങ്ങിനെയുള്ള സാഹചര്യത്തിൽ  വളർന്നു വന്ന ഞാൻ എങ്ങിനെയാണ് ജോൺ അടുത്തവനെ സ്നേഹിക്കുന്നവനാവുക ?, മനസ്സിലാക്കുന്നവനാവുക?

അശരണരായ ബാല്യങ്ങളുടെ കണ്ണുകളിലേക്ക് എപ്പോഴെങ്കിലും നോക്കിയിട്ടുണ്ടോ ജോൺ?  അവിടയൊരു കടൽ കാണാം.. ബാല്യത്തിന്റെ നിഷ്ക്കളങ്കമായ നിസ്സഹായതക്കുമേൽ ഭയത്തിന്റെ തിരമാലകൾ കാണാം കാരുണ്യം തേടിയുള്ള തീരങ്ങൾ കാണാം  ഒന്നും ചെയ്യുവാൻ പറ്റാത്തയാപ്രായത്തിൽ കണ്ണുകളാണ് ജോൺ കഥപറയുന്നത് .

ഇന്നും വഴിയോരത്തുകാണുന്ന ഓരോ കുഞ്ഞിന്റേയും കണ്ണുകളിലേക്ക് ഞാൻ നോക്കാറുണ്ട് അവരിൽ  ഞാൻ എന്നെത്തന്നെയാണ് കാണുന്നത്  വിടരും മുമ്പേ ഞെരിച്ചമർത്തപ്പെട്ട പുഷ്പ്പങ്ങൾ ,ആരാണ് അതിനുത്തരവാദികൾ ജോൺ  ? .

സ്റ്റെപ് ഫാദറിന് ഞാനൊരു അരോചകമായി തീർന്നു  അതല്ലെങ്കിലും   അങ്ങിനെത്തന്നെയാണല്ലോ   അച്ഛന്റെ ലേബലെടുത്തു അണിയാമെങ്കിലും ഒരിക്കലും അച്ഛനു പകരമാവില്ലല്ലോ വാടകക്കെടുക്കുന്ന അച്ഛൻ ?

ശൈശവത്തിന്റെ  മണം വിട്ടുമാറുന്നതിനു മുന്നേ  അനാഥാലയത്തിലേക്കൊരു  പറിച്ചു നടൽ  ആശ്രയവും സ്നേഹവും , കരുതലും  തരേണ്ടവർ എന്റെ നേരെ മുഖം  തിരച്ചപ്പോൾ അതെന്റെ മനസ്സിൽ  വലിയ വിള്ളലുകളാണ്   വീഴ്ത്തിയത് ജോൺ .

സ്വന്തം മകന് അഭയം തരേണ്ട അമ്മ  കണ്ണടച്ച് സ്വന്തം സുഖം തേടിപ്പോയപ്പോൾ ഞാനാകെ  തകർന്നു പോയി   പിന്നെ വല്ലപ്പോഴും  ആ സ്ത്രീ  അവരുടെ മകനേയും കൊണ്ട് എന്നെ കാണുവാൻ  വരുമായിരുന്നു. എന്റെ മുന്നിൽ വെച്ച് അവർ ആ മകനോട് സ്നേഹം കാണിക്കുമ്പോൾ അത് കത്തി കൊണ്ടുള്ള  ചാലുകളായിരുന്നു  എന്റെ ഹൃദയത്തിൽ  വരച്ചുകൊണ്ടിരുന്നത് . ഞാനും അവരുടെ മകൻ തന്നെയല്ലേ ? അവർ തരുന്ന സമ്മാനങ്ങൾ ഞാൻ ചവറ്റു കോട്ടയിലേക്ക് വലിച്ചെറിഞ്ഞു  അതെന്റെ പ്രധിഷേധങ്ങളായിരുന്നു , ചെറിയ പിണക്കങ്ങളായിരുന്നു  അപ്പോഴുമെന്റെ  കുഞ്ഞുമനസ്സിൽ ഞാൻ പ്രതീക്ഷിച്ചു... ,  സ്വപ്നം കണ്ടു  അവർ എന്നെ ചേർത്തണച്ചു നിറുത്തും, ആശ്വസിപ്പിക്കും ,  തിരികെ വീട്ടിലേക്ക് കൊണ്ടുപോകുമെന്നൊക്കെ  .  പക്ഷേ ..,അതൊക്കെയെന്റെ  കുഞ്ഞു മനസ്സിലെ വ്യാമോഹങ്ങൾ മാത്രമായിരുന്നുവെന്ന് പതിയെ പതിയെ ഞാൻ തിരിച്ചറിഞ്ഞു   കരഞ്ഞുകൊണ്ട് ഞാൻ പലപ്പോഴും അവരോട് ചോദിച്ചീട്ടുണ്ട്  എന്നെ വീട്ടിലേക്ക് കൊണ്ട് പോയിക്കൂടേയെന്ന്?

സ്റ്റെപ് ഫാദറിന് എന്നെ ഇഷ്ടമല്ലെന്നായിരുന്നു അതിനവരുടെ  മറുപടി .

ആദ്യം അവരെന്നോട് പറഞ്ഞിരുന്നത്  .. എനിക്കു വേണ്ടിയാണ് സ്റ്റെപ് ഫാദറിനെ കൊണ്ട് വരുന്നതെന്നായിരുന്നു  സ്വന്തം സ്വാർത്ഥതക്കുമുന്നിൽ മറ്റൊന്നിനും സ്ഥാനമില്ലെന്ന മറ്റൊരു സത്യം കൂടി ഞാൻ അവിടെ തിരിച്ചറിഞ്ഞു  .

എന്നോട് സ്നേഹം പ്രകടിപ്പിക്കാനായി  അവരെനിക്ക്  കൂടുതൽ ചോക്ളേക്റ്റുകൾ തന്നു

സനാഥനേ അതിനോട് പ്രിയമുണ്ടാകൂ  അനാഥന്റെ ഉള്ളിൽ  ഭയവും വെറുപ്പുമാണ് .

 ഞാനത് ചവറ്റുകുട്ടകളിലേക്ക്  വലിച്ചെറിഞ്ഞു എന്റെ നിഷേധങ്ങൾ ഞാനാ ചവറ്റു കുട്ടകളോടാണ് പ്രകടിപ്പിച്ചത്. എന്റെ മനസ്സിൽ അവരുടെ സ്ഥാനവും അതായിരുന്നു . മാതൃസ്നേഹമെന്ന വലിയ അർത്ഥം എന്റെ മനസ്സിൽ വരച്ചിട്ടത് ചെളി നിറഞ്ഞ കറുത്ത ചാലുകളാണ്  അതിന്റെ മറ്റൊരു മുഖമാണ് ഞാൻ അനുഭവിച്ചത്  അതെന്നെ കൂടുതൽ കരുത്തനാക്കി എന്റെ മനസ്സൊരു കാരിരുമ്പായി പതുക്കെ പതുക്കെ മാറുകയായിരുന്നു .

 പിന്നെ പിന്നെ ഞാനവർക്ക്   മുഖം പോലും കൊടുക്കാതേയായി  അവരെ കാണുന്നത് പോലും ഞാൻ വെറുത്തു  അവരെ മാത്രമല്ല എല്ലാത്തിനോടും എനിക്കു വെറുപ്പായിരുന്നു   ഒരു തരം ഫ്രസ്സ്ട്രേഷൻ  ഞാൻ,  എന്നിലേക്ക് മാത്രം  ചുരുങ്ങിയ  ഒരു ജീവിതത്തിന്റെ തുടക്കം . അതൊരു കനലായിരുന്നു എന്നിൽ നിറച്ചത്  ആ കനലിനെ ഞാൻ ഊതിക്കത്തിച്ചു വാശിയായിരുന്നു എനിക്ക്  എല്ലാം നേടണമെന്ന് എല്ലാവരോടും പ്രതികാരം ചെയ്യണമെന്ന് .

 എന്റെ ജീവിതാനുഭവങ്ങൾ തന്നെയാണ് എന്നെയിങ്ങനെയാക്കിത്തീർത്തത്  ഏതൊരു വ്യക്തിത്വ രൂപീകരണത്തിന്റേയും പിന്നിൽ അവരുടെ കുടുംബത്തിനും  ജീവിത ചുറ്റുപാടുകൾക്കും വലിയ പങ്കുണ്ട് .

ലോകത്തെ സ്നേഹിക്കാൻ പഠിക്കേണ്ടത് അമ്മയിലൂടെയാണ്  പക്ഷേ ഞാൻ ലോകത്തെ വെറുത്തത് അവരിലൂടെയാണ്  ബാല്യം നഷ്ട്ടപ്പെട്ടവനാണ്  ഞാൻ.,  കൗമാരം നഷ്ട്ടപ്പെട്ടവനാണ് ഞാൻ ., ഈ ലോകം എനിക്കൊന്നും  തന്നില്ല  പിന്നെ ഞാനെന്താണ് ഈ  ലോകത്തിനു വേണ്ടി കൊടുക്കേണ്ടത്?  ഞാൻ സ്വാർത്ഥനാണ്  അതാണ് എന്റെ ജീവിതമെനിക്കു  പഠിപ്പിച്ചു തന്നത്   സ്വാർത്ഥൻമാരുടെ ഈ ലോകത്തിൽ ഞാനെന്തിനു  വേറിട്ടവനാകണം ..? ഈ സ്വാർത്ഥതയിലൂടെ ഞാൻ പ്രതികാരത്തിന്റെയൊരു  സുഖം അനുഭവിക്കുന്നു  മറ്റുള്ളവരുടെ ദുഃഖങ്ങൾ എന്നെ അലട്ടാറില്ല .. ഞാനതിന് ചെവി കൊടുക്കാറുമില്ല   സ്വയം സെൽഫിഷ് ആയിക്കൊണ്ട്  ഞാൻ ലോകത്തിനെതിരെ  പ്രതികാരം ചെയ്യുന്നു .

സത്യത്തിൽ ലോകം എനിക്കെതിരെ ഒന്നും ചെയ്തിട്ടില്ല , അമ്മയിലൂടെയാണ് നാം ലോകത്തെ ആദ്യമായി കാണുന്നത് അതൊരു വിഷ ചഷകമാണെങ്കിൽ  കാണുന്നതെല്ലാം വിഷ ചഷകങ്ങൾ തന്നെ .

ജോൺ ഒറ്റപ്പെടൽ അനുഭവിച്ചിട്ടുണ്ടോ ? വല്ലാത്തൊരു ഫീലിംഗാണത്   ചെറുപ്പം തൊട്ടേ ഞാനത് അനുഭവിച്ചു കൊണ്ടിരിക്കുന്നു  അതെന്നെ സ്വാർത്ഥനാക്കിയതിൽ അത്ഭുതപ്പെടാനുണ്ടോ ..?, എനിക്കാരോടും ഒരു  വിധേയത്വവുമില്ല  കാരണം ആരും എന്നെ സഹായിച്ചിട്ടില്ല  ഒരു നല്ല വാക്ക് പോലും പറഞ്ഞിട്ടില്ല എന്തിന്...   സ്വന്തം മാതാവ് പോലും സെൽഫിഷായിരുന്നു

ഇങ്ങനെയുള്ള ബാല്യങ്ങളെല്ലാം സാധാരണ ക്രിമിനലുകൾ ആവുകയാണ് പതിവ്  ഞാനും ആ വഴിയിലേക്ക് തിരിഞ്ഞേനേ . എന്നാൽ എനിക്ക് വാശിയായിരുന്നു.. എല്ലാത്തിനോടും...  

നേടുവാനും,   വെട്ടിപ്പിടിക്കാനും  ഞാൻ സ്വാർത്ഥനായി, വിജയിക്കാൻ ഞാൻ എന്നിലേക്ക് മാത്രം നോക്കി അല്ലായിരുന്നുവെങ്കിൽ  ജീവിതകാലം മുഴുവനും  ഞാൻ കരഞ്ഞു തീർത്തേനേ  അപ്പോഴും തോൽക്കുന്നത് ഞാൻ തന്നെ.

പക്ഷേ  ഞാൻ ജയിക്കുവാൻ  തീരുമാനിച്ചു.

സിമ്പതിയെന്നത്  കഴിവുകെട്ടവന്റെ  പ്രതിച്ഛായാണെന്നെനിക്ക്  തോന്നി ഞാനത് ആഗ്രഹിക്കുന്നില്ല  എനിക്ക് വേണ്ടത് വിജയമായിരുന്നു ഞാനത് വെട്ടിപ്പിടിച്ചു ആ വഴിയിൽ എനിക്ക് മറ്റുള്ളവരുടെ വികാരങ്ങൾക്ക് പ്രസക്തിയില്ലായിരുന്നു

ദാരിദ്ര്യത്തിന്റെ പടുകുഴിയിൽ നിന്നും സ്വപ്രയത്‌നം കൊണ്ട്   അമേരിക്കൻ പ്രസിഡണ്ടുവരെയായി വളർന്ന  അബ്രഹാം ലിങ്കന്റെ ജീവചരിത്രം എന്നിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ടായിരുന്നു .

യു.. നോ..., ജോൺ എനിക്കൊരുപാട്  കഴിവുകളുണ്ടായിരുന്നു  ഞാൻ നന്നായി പടം വരക്കും , പാട്ടുപാടും , പക്ഷേ എന്നിലുള്ള ആ തീപ്പൊരി കണ്ടെത്താൻ ആരുമുണ്ടായില്ല  ഊതിക്കത്തിക്കാൻ  ആളില്ലാതെ അതങ്ങു കെട്ടുപോയി.

എനിക്കിപ്പോൾ  ആരേയും സ്നേഹിക്കാൻ കഴിയുന്നില്ല  എന്റെ ബാല്യം,   എന്റെ ജീവിതം  അതാണെനിക്ക് കാണിച്ചു തന്നത്  എന്നെ സ്നേഹിക്കാത്ത ഈ ലോകത്തെ ഞാനെന്തിനു  സ്നേഹിക്കണം ? എനിക്കിപ്പോൾ  എല്ലാത്തിനോടും പുച്ഛമാണ്  അത് ചിലപ്പോൾ എന്റെ അഹങ്കാരമായിരിക്കാം അഹങ്കാരമാണെങ്കിൽ ആ അഹങ്കാരത്തെ ചേർത്തുപിടിക്കുവാനാണ് എനിക്കിഷ്ട്ടം  ബികോസ് ഐ ആം  സെൽഫ് മെയ്ഡ് മാൻ  ആ അഹങ്കാരമാണ് എന്റെ മുദ്ര .

ആ അഹങ്കാരവും ധാർഷ്ട്യവുമാണ്  എന്നെയിതുവരേക്കും  എത്തിച്ചത് ഇല്ലെങ്കിൽ ഞാനെന്നേ  കൊഴിഞ്ഞു പോയേനേ ആ ധാർഷ്ട്യത്തോടെ തന്നെയാണ് ഞാൻ എല്ലാവരോടും പെരുമാറുന്നത്

അല്പനിമിഷം ഞങ്ങൾ നിശബ്ധരായി തന്റെ വികാരങ്ങളെ അദ്ദേഹം ശാന്തമാക്കുന്നതായി എനിക്കു തോന്നി മക്കെല്ലൻ അതിനു കരുത്തു പകർന്നിട്ടുണ്ടായിരിക്കാം 

ഞാൻ പതുക്കെ അദ്ദേഹത്തോട് പറഞ്ഞു 

സോറി പ്രൊഫെസ്സർ , എന്റെ വാക്കുകൾ എപ്പോഴെങ്കിലും താങ്കളെ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ഞാൻ മാപ്പു ചോദിക്കുന്നു.

 നെവർ മാൻ ..,  ഐ ആം ഹാർഡ് .... ആൻഡ് ... വെരി  വെരി ഹാർഡ്  അനാഥാലയത്തിൽ  എനിക്കൊരു കൂട്ടുകാരനുണ്ടായിരുന്നു മൈക്ക്..,   രാത്രികളിൽ ഞങ്ങൾ ആകാശത്തേക്ക് നോക്കി  കിടക്കും   അവിടെയുള്ള  എണ്ണിയാലൊടുങ്ങാത്ത  നക്ഷത്രങ്ങളെ നോക്കി  മൈക്കെന്നോട്   ചോദിക്കും..,  എങ്ങിനെയാണ് ചാൾസ് ആ നക്ഷത്രങ്ങൾ  എങ്ങും തൊടാതെ അവിടെ നിൽക്കുന്നത്   അത് താഴോട്ട് വീഴിത്തില്ലേയെന്ന് ?

ഞാൻ പറയും .., ആ കാണുന്ന നക്ഷത്രങ്ങളെല്ലാം ദൈവത്തിന്റെ പൂക്കളാണ് മൈക്കിൾ   ആകാശത്തിനു കൂടുതൽ മനോഹാരിത കിട്ടുവാനായി   ദൈവം വിതറിയിരിക്കുന്നതാണ്  അതെല്ലാം എല്ലാത്തിനേയും  ഒരു ചരടിൽ കോർത്തുകൊണ്ട്  അതിന്റെയൊരറ്റം  ദൈവത്തിന്റെ കൈകളിലുണ്ട് .

നമ്മൾ ചോദിച്ചാ ദൈവമത് തരുമോ ചാൾസ്  ?

ഇല്ല മൈക്ക്, എല്ലാവർക്കും  ദൈവമത് കൊടുക്കില്ല ദൈവത്തിന് ഇഷ്ടമുള്ളവർക്കു മാത്രം

നമ്മളെ ദൈവത്തിന് ഇഷ്ടമല്ലേ ചാൾസ് ?

ആയിരുന്നുവെങ്കിൽ ദൈവം നമ്മളെയിങ്ങനെ അനാഥരാക്കുമോ മൈക്ക് ?

നൗ ഹി ഈസ് എ സ്റ്റാർ..   നക്ഷത്രങ്ങളെ സ്നേഹിച്ചവൻ ആ നക്ഷത്രങ്ങളിൽ ഒരുവനായി  അനാഥരുടെ വേദനകളില്ലാത്ത  ലോകത്തിലേക്ക് ഒരു ദിവസം  അവൻ പോയി  കൂട്ടുകാരനെന്ന് ഞാൻ വിളിച്ച ആദ്യത്തേയും അവസാനത്തേയും ആൾ  ജീവിതം ഒരുപാടു പാഠങ്ങൾ നമുക്ക് പഠിപ്പിച്ചു തരുന്നു   ഓരോരുത്തരുടേയും വീക്ഷണങ്ങളും  അതിനു വ്യത്യസ്ഥമാനങ്ങൾ നൽകുന്നു  അതിനു കാരണം ഓരോരുത്തരുടേയും ജീവിത സാഹചര്യങ്ങളാണ്  എന്റെ ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകളോട്  മറ്റൊരാൾക്ക് പൊരുത്തപ്പെടുവാനാകില്ല എനിക്ക് അയാളുടേതിനോടും.

ഞാൻ അനുഭവിച്ച ജീവിതമാണ് എന്റെ പാഠം  

ഐആം  ബോറിംഗ് യു ?

നോ ..നെവർ മിസ്റ്റർ പ്രൊഫസ്സർ

 ജോൺ,  ഞാനിതുവരേക്കും പ്രാർത്ഥിച്ചിട്ടില്ല , എനിക്കത് വേണമെന്ന് തോന്നിയിട്ടില്ല പലപ്പോഴും എനിക്ക് ദേഷ്യം തോന്നാറുണ്ട്  എന്നോട് സ്നേഹം ഉണ്ടായിരുന്നുവെങ്കിൽ ദൈവം എന്നെയിങ്ങനെ അനാഥനാക്കി വിടുമായിരുന്നുവോ ?അതുകൊണ്ടുള്ള എന്റെ കുഞ്ഞു പ്രതിക്ഷേധമാണ് ഇത്.  കയ്പു ചഷകങ്ങൾ മാത്രം എന്തിനാണ് അദ്ദേഹമെനിക്കു തന്നത് ?    ഈ ലോകം അതിന്റെ അവസാന ഘട്ടത്തിൽ  എത്തിനിൽക്കുമ്പോൾ പോലും അതിനു  മാറ്റം വരുത്തുവാൻ ഞാൻ ഉദ്ദേശിക്കുന്നുമില്ല .  പക്ഷേ .., ഇന്ന് ഞാൻ പ്രാർത്ഥിക്കും അതെന്റെ വീക്ഷണങ്ങൾക്ക് മാറ്റം വരുത്തിയിട്ടോ അല്ലെങ്കിലെൻറെ വഴികൾ ശരിയല്ലെന്ന് തോന്നിയിട്ടോ അല്ല , ഈ നിമിഷത്തിൽ പോലും എനിക്കങ്ങനെ തോന്നിയിട്ടുമില്ല  . പക്ഷേ  ഇത്  നിങ്ങൾക്ക് വേണ്ടി മാത്രം .... ജോണെന്ന വ്യക്തിക്കുവേണ്ടി മാത്രം   ഒരു നിരീശ്വരവാദിയുടെ പ്രാർത്ഥന ദൈവം കൗതുകത്തോട് കൂടിയായിരിക്കും കേൾക്കുക ... ഇവന് ഞാനൊരുപാട്  കഷ്ട്ടങ്ങൾ കൊടുത്തിട്ടുണ്ട്  അതുകൊണ്ട്  ഈ പ്രാർത്ഥനയൊന്ന്  കേട്ടുകളയാമെന്ന് അദ്ദേഹത്തിന്  തോന്നിയാലോ ?

ഐ ആം നോട്ട് ബോതർ എബൌട്ട് ദിസ് വേൾഡ്
ഇറ്റ് വിൽ  ഗോ ഓഫ്,  ഓർ ഓൺ   ബട്ട്  യു ആർ എ ഗുഡ് മാൻ ജോൺ .. ഈ പ്രാർത്ഥന താങ്കൾക്കു വേണ്ടി  മാത്രം .

 അതുകൊണ്ട് മാത്രം ഞാൻ പ്രാർത്ഥിക്കും ഈ മിഷൻ വിജയിക്കട്ടെയെന്ന്  നിങ്ങൾ സുരക്ഷിതരായി ഭൂമിയിലേക്ക്  തിരിച്ചെത്തട്ടെയെന്ന്.

നിങ്ങളിലൊരു  സ്പാർക്കുണ്ട് ജോൺ  അതൊരു തീയായി  ഈ  ലോകം മുഴുവൻ  പ്രകാശം പരത്തട്ടെ.

ജോണ് ചിരിയാണ് ആരോഗ്യത്തിനു നല്ലതെന്ന്  പറയുന്നു   പക്ഷേ  എനിക്ക് തോന്നുന്നു കരച്ചിലാണ് നല്ലതെന്ന്  ഒരു പക്ഷേ കരഞ്ഞു കൊണ്ടുള്ള  ജീവിതമായിരിക്കാം  അതെന്നെ പഠിപ്പിച്ചത്  എന്നിരുന്നാലും അതൊരു  വലിയ തിരിച്ചറിവാണ് എനിക്ക് നൽകിയത്  പ്രതിസന്ധികളിൽ , നിരാശകളിൽ , തോൽവികളിൽ,  അപമാനങ്ങളിൽ , എല്ലാത്തിലും എനിക്ക് ശക്തി  പകർന്നു തന്നത് ആ കരച്ചിലുകളാണ്  .

അടച്ചിട്ടൊരു  മുറിയിൽ  പോയിരുന്നു  നിങ്ങൾ  അല്പസമയമൊന്നു  കരഞ്ഞു നോക്കൂ  അതിൽ നിങ്ങളുടെ വിഷമങ്ങളും പ്രയാസങ്ങളുമെല്ലാം  തന്നെ  ഒലിച്ചു പോകുന്നു . അതിനുശേഷം   വലിയൊരു ആശ്വാസം  നിങ്ങളെ വലയം ചെയ്യുന്നതു കാണാം    കരച്ചിലുകൾ നിങ്ങൾക്ക് കൂടുതൽ ശക്തി പകർന്നു  തരുന്നു അതു നിങ്ങളെ കൂടുതൽ  കരുത്തരാക്കുന്നു   എല്ലാ തോൽവികളെയും, ബുദ്ധിമുട്ടുകളേയും  അതിജീവിക്കാനത്  ഊർജ്ജം തരുന്നു.

കരയുന്നവർ ബലഹീനരാണെന്ന് ചിലർ പറയും  എന്നാൽ അത് വിഡ്ഢിത്തമാണെന്നാണ് എന്റെ അനുഭവം എനിക്ക്  പഠിപ്പിച്ചു തന്നിട്ടുള്ളത്.
 
മനസ്സിൽ ഉരുണ്ടുകൂടിയിരിക്കുന്ന വിഷമങ്ങളുടെ മേൽ മുഖം മൂടിയിട്ടുകൊണ്ട്   ചിരിക്കുമ്പോൾ  നിങ്ങൾ നിങ്ങളുടെ ആത്മഭാരം വർദ്ധിപ്പിക്കുകയാണ്  ചെയ്യുന്നത് . അത് നിങ്ങളുടെ മാനസീക സമ്മർദ്ധത്തെ  വർദ്ധിപ്പിച്ചുകൊണ്ട്  നിങ്ങളെയൊരു  രോഗിയാക്കി പോലും മാറ്റുന്നു . അതിലുപരി ആ നിരാശ നിങ്ങളുടെ ഉള്ളിൽ കൂടുകൂട്ടിയിരിക്കുന്നു അതു നിങ്ങളെ എപ്പോഴും പിന്നോട്ട് വലിക്കുന്നു  കരച്ചിലിലൂടെ അതിനെയെല്ലാം  അലിയിച്ചു കളയുകയാണ്  വേണ്ടത് .

അമിതമായ വികാര വിക്ഷോഭം നിങ്ങളെ അലട്ടുമ്പോൾ .., ഏകാന്തതയിൽ പോയിരുന്ന്   അൽപനേരം കരഞ്ഞു നോക്കൂ   അത് നിങ്ങളുടെ  മനസ്സിനെ ശുദ്ധീകരിക്കുന്നു , ആത്മഭാരത്തെ ഇല്ലാതാക്കുന്നു  ഒരു പുതിയ ശക്തി , ആത്മ വിശ്വാസം, കരുത്ത്  ഇതെല്ലാം അതിനുശേഷം  നിങ്ങളെ വലയം ചെയ്യുന്നതായി കാണാം .

ഇങ്ങനെയുള്ള എന്റെ ചില തോന്നലുകൾ അതൊരുപക്ഷേ  മറ്റുള്ളവർക്ക്  വിഡ്ഢിത്തങ്ങൾ ആയിരിക്കാം  ഐ ഡോണ്ട് കെയർ  എന്റെ ശരികളാണത്  ആ ശരികളിലൂടെ ഞാൻ സഞ്ചരിക്കുന്നു  .

 എന്നെ ഇതുവരേക്ക് എത്തിച്ചത് ഇതെല്ലാമാണ്  ജോൺ

 തീർച്ചയായും പ്രൊഫെസ്സർ, നമ്മുടെ വിശ്വാസങ്ങളാണ്  നമുക്ക് വലുത്  നമ്മൾ ആരാണ് എന്നുള്ളതിന്റെ നേർക്കാഴ്ചകൾ ആണത്  അതിൽ മാറ്റങ്ങൾ വരുത്തിയാൽ പിന്നെ  നമ്മൾ നമ്മളല്ലാതാകും . മറ്റൊരാൾക്ക് വേണ്ടി നമ്മുടെ വ്യക്തിത്വം നമ്മൾ അടിയറവെക്കരുത്   അനുകരണങ്ങൾ അവനവനെത്തന്നെയാണ് ഇല്ലാതാക്കുന്നത്  നിങ്ങൾ ആരാണോ അതിൽ തന്നെ ജീവിക്കുക .
    
യു സെഡ്‌ ഇറ്റ് മാൻ

തിരിച്ച് വീട്ടിലേക്കുള്ള യാത്രയിൽ മനസ്സ് ഒരുപാട് കലുഷിതമായിരിന്നു . പലപ്പോഴും പലരേയും അടുത്തറിയുമ്പോളാണ്  അത് വരെക്കും അവരെക്കുറിച്ചുള്ള  നമ്മുടെ ധാരണകൾ പലതും  തെറ്റെന്നു തിരിച്ചറിയുന്നത് കുറച്ചു മണിക്കൂറുകൾക്ക് മുൻപ് വരെ പ്രൊഫെസ്സർ ചാൾസ് എന്നൊരു  വ്യക്തി  വല്ലാത്തൊരു പ്രഹേളികയായായിരുന്നു മുന്നിൽ നിന്നിരുന്നത് , ധാർഷ്ട്ട്യക്കാരൻ , അഹംഭാവി അങ്ങനെ ഒരു പാടു ചാർത്തലുകൾ ..പക്ഷേയിപ്പോൾ  .?

ജീവിതത്തിൽ തകർന്നു പോകാതെ പിടിച്ചു നിൽക്കുവാനായി അയാൾ ഉപയോഗിച്ചത് ആ  ധാർഷ്ട്യത്തിന്റെ പാതയായിരുന്നു  അത് ശരിയാണെന്നിപ്പോൾ  തോന്നുന്നു.  ഇല്ലെങ്കിലയാൾ എന്നേ  തകർന്നു പോയേനേ .

നിരത്തുകളെല്ലാം  വിജനമായിരിക്കുന്നു  ജനങ്ങൾ മനസ്സിലാക്കുവാൻ  തുടങ്ങിക്കഴിഞ്ഞിരിക്കുന്നു  എല്ലാം അവസാനത്തോട് അടുക്കുമ്പോൾ അവിടെ  ആഘോഷങ്ങൾക്കെന്ത് പ്രസക്തി ?

സ്റ്റീരിയോ  ഓൺ ചെയ്തു സ്കീറ്റർ ഡേവിസ് (Skeeter Davis) പാടുന്നു .


                      Why does the sun go on shining...?
              Why does the sea rush to shore..?
                     Don't they know it's the end of the world..?
                   'Cause you don't love me any more

                Why do the birds go on singing..?
                    Why do the stars glow above..?
               Don't they know it's the end of the world..?
                   It ended when I lost your love...!

അർത്ഥപൂർണ്ണമായ ആ വരികൾ ഈ സമയത്തു തന്നെ കേട്ടപ്പോൾ വല്ലാത്തൊരു അത്ഭുതം 

പ്രഫസറുടെ  വാക്കുകൾ വീണ്ടും ഉള്ളിലേക്ക് തള്ളിക്കയറുന്നു 

No one is born as a leader....

No one is born as a philosopher..

No one is born an achiever... 

Their vision ,efficiency, attitude and hard work ..,  make them no 1

World call them leaders..

World call them philosophers... 

World call them achievers...

They change the world..

They make quotes...

They make history...

They never follow the world.., world follows them..

It is not easy... , easiest way all times be lazy....!


                       John..., You have a spark ..., make it fire..


യാദൃശ്ചികമായാണ് ഫോണെടുത്ത് നോക്കിയത്  പത്തിലേറെ മിസ്സ്ഡ് കാളുകൾ ..എന്തുകൊണ്ട് താനിത് അറിഞ്ഞില്ല ? 

ഡയാനാ .. മൂന്നു വർഷം മുമ്പൊരു പബ്ബിൽ വെച്ചാണ് അവരെ പരിചയപ്പെട്ടത് ഇസ്രായേലിയൻ സുന്ദരി, ഫ്രീലാൻസ് റൈറ്റർ .

ആദ്യ റിങ്ങിൽ തന്നെ ആ മനോഹര ശബ്ദം കാതുകളിലേക്കൊഴുകിയെത്തി

തിരക്കാണോ ?

നോ ..നെവർ

ഈ  യാത്ര ഒഴിവാക്കാമായിരുന്നില്ലേ ?,

കഴിയില്ല ഒരു ശ്രമം അത് നടത്തിയേ തീരൂ

ഒരിക്കലും വിജയിക്കാത്തൊരു  ദൗത്യമല്ലേയിത്  അതറിഞ്ഞുകൊണ്ട് ...?  

അങ്ങിനെയൊരിക്കലും ചിന്തിക്കരുത് എന്നിലൊരു  ശാസ്ത്രജ്ഞനുണ്ട് , ഒരു പോരാളിയുണ്ട് ഈ ലോകത്തിനുവേണ്ടി  എനിക്കതിനെ കൂടു തുറന്നു  വിട്ടേ മതിയാകൂ .

ഇത് ദൈവഹിതമാണെങ്കിൽ ? 

അവിടെയെനിക്കൊന്നും ചെയ്യുവാനില്ല, പക്ഷേ ദൈവഹിതം ഇതല്ലെങ്കിലോ ? ആ ഒരു പ്രത്യാശയാണ് ഇപ്പോളെന്നെ മുന്നോട്ട് നയിക്കുന്നത്.

ഇതൊരു പരാജയമായിരിക്കുമെന്ന് ഉള്ളിൽ തോന്നുന്നില്ലേ? അനന്തവിഹായസ്സിലേക്കുള്ള ഈ യാത്രയിലൊരു  തിരിച്ചു വരവിനിയില്ലെന്ന് കരുതുന്നില്ലേ ?

ഒരു നിമിഷം ഞാൻ നിശബ്ദനായി

പരാജയമായിരിക്കാം, എന്നാൽ മറുവശത്ത് പ്രതീക്ഷയുടെ കിരണങ്ങളും ഞാൻ കാണുന്നു, പ്രതീക്ഷയുടെ ആ കിരണങ്ങൾ കൊണ്ട് പരാജയത്തിനു  മേൽ വിജയ പ്രകാശം പരത്തുവാനാണ്  ഞാൻ ശ്രമിക്കുന്നുത്   . ഓടിയൊളിക്കാൻ ഇടമില്ലെന്നു  വരുമ്പോൾ മറ്റെന്താണ് ചെയ്യുവാനാവുക ?

കൈയ്യും കെട്ടി ആസന്നമായ ദുരന്തത്തിനായി കാതോർത്തു കിടക്കണോ ?, അസഹ്യമായ ചൂടേറ്റ് ഈയ്യാം പാറ്റകളെപ്പോലെ ഒരു ലോകം കരിഞ്ഞു വീഴുന്നത് നോക്കി നിൽക്കണമോ   ..? ചൂട് താങ്ങാനാകാതെ അലറിക്കരയുന്ന കുഞ്ഞുങ്ങളുടെ നിലവിളി കേൾക്കാനാകാത്ത തരത്തിൽ ബധിരനാകണമോ  ?.

ഈ ദൗത്യത്തിൽ വിജയിക്കുമെന്ന് യാതൊരു ഉറപ്പും ഞങ്ങൾക്കില്ല  ഒരു ശ്രമം അത്രമാത്രം ,  ഉയരുന്ന ഭൂലോകത്തിന്റെ നിലവിളി കണ്ടില്ലെന്ന് നടിക്കുന്നതെങ്ങനെ ?

പ്രത്യാശയോടെ വരുന്ന രോഗിക്ക് ഒരു ഡോക്ടർ ദൈവതുല്യനാകുന്നു  നീതിക്കായി കാത്തു നിൽക്കുന്ന നിസ്സഹായൻ ന്യായാധിപനിൽ ദൈവത്തെ കാണുന്നു.   ലോകമിപ്പോൾ  ഞങ്ങളെയാണ്  ഉറ്റുനോക്കുന്നത്  ഞങ്ങളെക്കൊണ്ടിത് കഴിയും എന്നവർ ഉറച്ചു വിശ്വസിക്കുന്നു  ലോകം മുഴുവൻ  പ്രാർത്ഥനയുടെ അലയൊലികൾ ഉയരുന്നത് കേൾക്കുന്നില്ലേ ?.

ഇപ്പോൾ ആർക്കും ആരോടും  ദേക്ഷ്യമില്ല , വൈരാഗ്യമില്ല, പരസ്പരമുള്ള പരാതികളില്ല, പരിഭവങ്ങളില്ല , യുദ്ധങ്ങളില്ല  കളവുകളില്ല  പിടിച്ചുപറികളില്ല അക്രമങ്ങളുമില്ല .  അതിന്റെയെല്ലാം നിരർത്ഥകത ഈ ലോകം  തിരിച്ചറിഞ്ഞു കഴിഞ്ഞിരിക്കുന്നു   ഇപ്പോൾ എല്ലാവരും ഒറ്റക്കെട്ടായിരുന്ന് പ്രാർത്ഥിക്കുന്നു . 

സ്വന്തം കഴിവുകൾ കൊണ്ട്  ഒന്നിനും കഴിയുകയില്ലെന്ന് വരുമ്പോൾ അവിടെ  നിരീശ്വരവാദികൾ   വിശ്വാസികളായി മാറുന്നു   ദൈവത്തെ അധിക്ഷേപിച്ചർ ആശ്രയത്തിനായി അവനിലേക്ക് തന്നെ ഓടിയെത്തുന്നു. അലറിക്കുതിച്ചു വരുന്ന ആപത്തിൽ നിന്നും ഒളിക്കാനായി ഈ  ഭൂമിയിലിടമില്ലാതെ വരുമ്പോൾ  ദൈവത്തിൽ ആശ്രയിക്കാതെ മറ്റെന്തു ചെയ്യുവാൻ കഴിയും ?  ജീവിതമെന്ന് പറയുന്നത് ഇത്രയൊക്കയേ  ഉള്ളൂ .

 ലോകം ലോകത്തിനെതിരെ യുദ്ധം ചെയ്യുന്നു സാമ്രാജ്യത്വം വർദ്ധിപ്പിക്കുന്നതിനായി പരസ്പരം  വെട്ടിപ്പിടിക്കുന്നു  ജനങ്ങൾ   പണമുണ്ടാക്കാനായി  പരക്കം പായുന്നു മാനുഷീക മൂല്യങ്ങളെയെല്ലാം ചവിട്ടി മെതിച്ചു കൊണ്ട് അവ കുന്നു കൂട്ടുന്നു ഇതെല്ലാം എന്തിനുവേണ്ടിയായിരുന്നുവെന്ന ചോദ്യത്തിന്റെ ഉത്തരം ഇപ്പോളാണ് തിരിച്ചറിയുന്നത്  ഈ ലോകം തന്നെ ഇല്ലാതാകാൻ പോകുമ്പോൾ ഇത്ര കാലം കാട്ടിക്കൂട്ടിയ  വിഡ്ഢിത്തങ്ങളുടെ  നിരർത്ഥകത ഓരോരുത്തർക്കും ബോധ്യപ്പെട്ടിരിക്കുന്നു  .

ആത്യന്തികമായി എല്ലാം തന്നെ അവസാനിക്കുവാൻ പോകുമ്പോൾ   എല്ലാത്തിനും മൂല്യം നഷ്ട്ടപ്പെടുന്നു  കറൻസികൾ വെറും കടലാസ്സു കഷ്ണങ്ങൾ  മാത്രമാകുന്നു   മണിമാളികയും  , ചെറ്റക്കുടിലും  തമ്മിൽ  വ്യത്യാസമില്ലാതാകുന്നു , പണക്കാരനും, പാവപ്പെട്ടവനും തമ്മിലുള്ള അന്തരമില്ലാതാകുന്നു... അതാണ് ഡിസാസ്റ്റർ 

ഇവിടെ മൂല്യം നഷ്ടപ്പെടുന്നത്  മനുഷ്യർക്കാണ് സ്വന്തം നിലനിൽപ്പിനു തന്നെ  അടിത്തറയില്ലാതാകുമ്പോൾ  അതുവരേക്കും മറ്റു പലതിലും വിശ്വാസം അർപ്പിച്ചിരിക്കുന്നവർ ഒടുവിൽ  തനിക്കു തന്നെ മൂല്യശോഷണം സംഭവിച്ചിരിക്കുന്നുവെന്ന  തിരിച്ചറിവിൽ തന്നിലേക്കു തന്നെ ഇറങ്ങി വരുന്നു.

അവസാനം .., 

ഒന്നുകൂടി ആലങ്കാരികമായി പറയുകയാണെങ്കിൽ എല്ലാത്തിനും അവസാനം  അവർ വലിയൊരു സത്യത്തെ തിരിച്ചറിയുന്നു  .. ഒന്നു  കാലുറപ്പിച്ചു നിൽക്കുവാൻ സുരക്ഷിതമായൊരു തരി മണ്ണു മാത്രം മതിയെന്ന് .., ഈ ഭൂമി മാത്രം മതിയെന്ന്..,

അതൊരു സത്യമാണ് നേടിപ്പിടിച്ചതിനും വെട്ടിപ്പിടിച്ചതിനും..  ഒന്നിനും ഒരു രക്ഷയുടെ കരം നീട്ടിത്തരാൻ കഴിയുകയില്ലെന്ന തിരിച്ചറിവിൽ അവൻ പലതും തിരിച്ചറിയുന്നു 

 പക്ഷേ..,  അപ്പോഴേക്കും ഒരു തിരിച്ചുവരവിന് സാദ്ധ്യതയില്ലാത്ത വിധം വളരെ..., വളരെയകന്നുപോയിരിക്കും .

പുറത്തേക്കിറങ്ങി നോക്കൂ.., എങ്ങും  കറൻസികൾ ചിതറികിടക്കുന്നത് കാണുന്നില്ലേ   അതുകൊണ്ടൊന്നും വാങ്ങുമാനുമില്ല അത് കൂട്ടിവെച്ചിട്ട് ഒന്നും നേടുവാനുമില്ല  മൂല്യശോഷണം സംഭവിച്ചവക്ക് ഇപ്പോൾ കടലാസ്സിന്റെ വില പോലുമില്ലെന്ന അടിസ്ഥാന തത്വം തിരിച്ചറിയുമ്പോൾ  വെറുതെ കൂട്ടി വെച്ചിട്ടെന്തു ചെയ്യാൻ  ?

എന്തിനൊ വേണ്ടി പരക്കം പാഞ്ഞുകൊണ്ടിരുന്നവർ  ഇപ്പോളതിന്റെ  നിരർത്ഥകത തിരിച്ചറിഞ്ഞു കഴിഞ്ഞിരിക്കുന്നു   നിരത്തുകൾ വിജനമായിരിക്കുന്നു  അർദ്ധരാത്രിയും ഒഴിയാത്ത ഇടങ്ങൾ  ആളില്ലാ കേന്ദ്രങ്ങളായി മാറിക്കഴിഞ്ഞിരിക്കുന്നു  കടകളും വ്യാപാര സ്ഥാപനങ്ങളുമെല്ലാം  അടഞ്ഞു കിടക്കുന്നു  പാർട്ടികൾ ഒഴിവായിരിക്കുന്നു എന്റർടൈൻമെന്റുകൾ അവസാനിച്ചിരിക്കുന്നു  അട്ടഹാസങ്ങളും ആരവങ്ങളുമില്ലാതെ ലോകം  മുഴുവൻ നിശ്ശബ്ദമായിരിക്കുന്നു.

ഈ അവസാന നിമിഷത്തിലെങ്കിലും ലോകം പരസ്പരം തിരിച്ചറിയട്ടെ  മനുഷ്യർ  മനുഷ്യരെ  മനസ്സിലാക്കട്ടെ ഈ  പ്രപഞ്ച വിഹായസ്സിൽ ഇപ്പോളെല്ലാവരും തുല്യരെന്ന്.   

ഇപ്പോൾ ആർക്കും എവിടെയും കേറിച്ചെല്ലാം  ഉള്ളവൻ ഇല്ലാത്തവന് പങ്കിട്ടു നൽകുന്ന മഹത്തരമായ കാഴ്ച കാണാം .., സഹോദരങ്ങൾ , സഹോദരങ്ങളെ മനസ്സിലാക്കി തുടങ്ങിയിരിക്കുന്നു  അവസാനകാലത്തു വന്ന വലിയൊരു തിരിച്ചറിവ് .

ഈ ഉദ്യമത്തിനായി  ഞങ്ങൾ നാലുപേരുമൊന്ന്  ശ്രമിച്ചു നോക്കട്ടെ  ലോകത്തിന്റെ മുഴുവൻ പ്രാർത്ഥനയും  ഇപ്പോൾ ഞങ്ങളോടൊപ്പമുണ്ടല്ലോ? ആ  കൂട്ടായ പ്രാർത്ഥനയിൽ ദൈവ കാരുണ്യം തീർച്ചയായും  ഉണ്ടാകുമെന്ന് വിശ്വസിക്കാം .

 നമ്മൾ ജീവിച്ചു പോന്ന നമ്മുടെ ആവാസകേന്ദ്രമായ  ഈ ഭൂമിയെ അങ്ങിനെയങ്ങു ഉപേക്ഷിക്കുവാൻ കഴിയുമോ ? ത്യാഗങ്ങൾ അനിവാര്യമാണ് എന്നുവെച്ച്  ഒന്നുമറിയാത്ത  സാധാരണക്കാരെ ഈ മിഷന്  അയക്കാൻ കഴിയുകയില്ലെന്നുള്ളതും ഇവിടെ  തിരിച്ചറിയപ്പെടേണ്ടതാണ്  .

 ഞങ്ങൾ ശാസ്ത്രജ്ഞർക്ക് മാത്രമേ എന്തെങ്കിലുമിവിടെ  ചെയ്യുവാനാകൂ.  വേണമെങ്കിൽ ഇതിൽ നിന്നും   ഒഴിവാകാം ആരും നിർബന്ധിക്കില്ല. പക്ഷേ ഞങ്ങളുടെ  മുഖത്ത് ആശ്വാസം കണ്ടത്തുന്ന ഒരു ലോകമുണ്ട്  ഞങ്ങളുടെ കഴിവുകളിൽ പ്രതീക്ഷയർപ്പിക്കുന്ന  കോടാനുകോടി ജനങ്ങളുണ്ട്  അവരുടെയാ  വിശ്വാസം കാത്തു രക്ഷിക്കേണ്ടത് ഞങ്ങളുടെ കടമയാണ് , ഉത്തരവാദിത്വമാണ് . 

മുൻപേ പറഞ്ഞതുപോലെ  ചിലപ്പോളിതൊരു  പരാജയമായിരിക്കാം..,   എന്ന് വെച്ചൊരിക്കലും  ആ മുൻവിധിയോടു കൂടി കാണാനാകില്ല  നമ്മളെകൊണ്ട് ആവുന്നത്  ചെയ്യുന്നു അതിന്റെ ഫലത്തിനായി ദൈവത്തോട് പ്രാർത്ഥിക്കുന്നു .

 രണ്ടാം ലോകമഹായുദ്ധകാലത്ത് നോർവെയിലേക്ക് കുതിച്ചു പായുന്ന ജർമ്മൻ സൈന്യം  മൂന്ന് നോർവീജിയൻ ബസ്സുകൾ  പിടിച്ചെടുത്തു അതിൽ മുഴുവനും ജർമ്മൻ പട്ടാളക്കാർ കയറി  നോർവെയുടെ വടക്കു കിഴക്ക് ഭാഗത്തുള്ള ഹ്യുണിഫോസ്സ് എന്ന സ്ഥലത്തേക്ക് കൊണ്ട് പോകാൻ ആജ്ഞാപിച്ചു   . വലിയ ഒരു ഹൈറേഞ്ചിലൂടെയായിരുന്നു ആ യാത്ര  ഒരു വശത്ത് അഗാധമായ കൊക്ക  ആദ്യം പോയ നോർവീജിയൻ ബസ്സിലെ  നോർവീജിയക്കാരനായ  ഡ്രൈവർ ആ ബസ്സും അതിലെ ജർമ്മൻ സൈനീകരയും അടക്കം  ആ കൊക്കയിലേക്ക് ഓടിച്ചു കയറ്റിക്കൊണ്ട്  സ്വയം വീരമൃത്യു വരിച്ചു .., പിന്നാലെ വന്ന രണ്ടാമത്തേയും  മൂന്നാമത്തേയും  ഡ്രൈവർമാർ അതുതന്നെ ചെയ്തു .

 അവരെക്കൊണ്ട് അവരുടെ രാജ്യത്തിനു വേണ്ടി ചെയ്യുവാൻ  കഴിഞ്ഞ ഏറ്റവും മഹത്തായ കാര്യമായിരുന്നുവത്  യുദ്ധത്തിൽ നോർവേ ജയിക്കുകയോ, തോൽക്കുകയോ,   ഇല്ലാതാവുകയോ ചെയ്യട്ടെ.   എന്റെ രാജ്യത്തെ രക്ഷിക്കാൻ എന്നെക്കൊണ്ട് ചെയ്യുവാൻ കഴിയുന്ന വലിയ ത്യാഗമാണ് അവർ ചെയ്തത്  ആ ധീരതക്ക് മുന്നിൽ പ്രണാമം . അത്പോലെ ഈ ലോകത്ത് സ്വന്തം ജീവൻ ത്യജിച്ച  ത്യാഗപൂർണ്ണരായ എത്രയെത്രെ രാജ്യസ്നേഹികളെ കാണുവാൻ സാധിക്കും ആർക്കുവേണ്ടിയാണ് അവർ തങ്ങളുടെ ജീവിതത്തെ ഹോമിച്ചത് , ബലിയർപ്പിച്ചത് ? 

അവർ ത്യാഗമനുഷ്ഠിച്ചത് മറ്റുള്ളവർക്ക് വേണ്ടിയാണ്  ധീരന്മാരെന്ന് ചരിത്രം അവരെ വാഴ്ത്തുന്നു അതിലുപരി മനുഷ്യസ്നേഹികളെന്നും.
  
ഇവിടെ, ഈ  ലോകത്തിനു  മുഴുവനും വേണ്ടിയാണ് ഞങ്ങളീ മിഷനുമായി പോകുന്നത്  , വരാനിരിക്കുന്ന ആയിരമായിരം  തലമുറകൾക്ക് വേണ്ടി , ഇപ്പോൾ ജീവിച്ചിരിക്കുന്നവർക്ക് വേണ്ടി,  

മനോഹരമായ നമ്മുടെ ഭൂമിക്ക് വേണ്ടി..  ഞങ്ങൾ അനുഷ്ഠിക്കുന്ന ചെറിയൊരു ത്യാഗം മാത്രമാണിത്  .

ഒന്നും ചെയ്യാതെ ജീവിച്ചു മരിക്കുന്നതിനേക്കാൾ നല്ലത് എന്തെങ്കിലും ചെയ്തുകൊണ്ട് ജീവത്യാഗം ചെയ്യുക എന്നുള്ളതാണ് ജീവിതത്തെ അർത്ഥപൂർണ്ണമാക്കുന്നത് .
 
ഞങ്ങൾക്കേ ഇതു ചെയ്യുവാൻ കഴിയൂ ഇതിൽ വിജയിച്ചില്ലെങ്കിൽ  പിന്നെ നമ്മുടെയീ ഗ്രഹമില്ല എന്നുള്ളതാണ് സത്യം  അതിലുപരി  ഞങ്ങൾക്കിത് ചെയ്യുവാൻ  കഴിയുമെന്നുള്ള  ഉത്തമവിശ്വാസവുമുണ്ട് . ആ വിശ്വാസം ഞങ്ങളെ രക്ഷിക്കും ,  ആ വിശ്വാസം  ഉള്ളടിത്തോളം ഇത് വിജയിക്കും  ഞങ്ങളീ  മിഷൻ വിജയകരമായി തന്നെ പൂർത്തിയാക്കി തിരിച്ചു വരും .

നിങ്ങൾ പ്രാർത്ഥിക്കൂ..   എനിക്കു വേണ്ടി മാത്രമല്ല  ഈ ലോകത്തിനു മുഴുവനായും 

തീർച്ചയായും ജോൺ

നേരം പുലരാനായി ഇനി  മണിക്കൂറുകൾ മാത്രമല്ലേ ?
 
ഊം ..ഞാൻ വെറുതേ മൂളി

ഈ ലോകത്തോടൊപ്പം ഞാനും  വിണ്ണിലേക്ക് നോക്കിയിരിക്കും ജോൺ..,  ആകാശ ചക്രവങ്ങളിലെവിടെയോ നിന്നുമുള്ള നിങ്ങളുടെയാ വിജയശ്രീലാളിതമായ തിരിച്ചുവരവിനായി 

ഞങ്ങൾ  തിരിച്ചു വരും,  വിശ്വാസമാണ് ഏറ്റവും വലുത്  വിശ്വാസത്തിന്റെ ശക്തി  പ്രതിബന്ധങ്ങളെ എതിർത്തു തോൽപിക്കുവാനുള്ള കരുത്തു പകർന്നു തരും   .


                                                                    click here- A journey to esthiya- part 9

           

  

0 അഭിപ്രായങ്ങള്‍