അടുത്തുകൊണ്ടിരിക്കുന്ന ആ വലിയ വിപത്തിന്റ ഗൗരവത്തെ അതേ രീതിയിൽ ഉൾക്കൊണ്ടുകൊണ്ട് തന്നെയാണ് വൈറ്റ് ഹൗസിൽ  എല്ലാ ഒരുക്കങ്ങളും സജ്ജമാക്കിയിരുന്നത്  . ഒട്ടുമിക്ക രാജ്യങ്ങളുടെയും തലവന്മാർ അല്ലെങ്കിൽ അവരെ പ്രതിനിധീകരിക്കുന്നവർ ഈ യോഗത്തിലേക്ക് എത്തിച്ചേർന്നിരുന്നു  

അനിതസാധാരണമായ  ഈ ഒത്തുചേരലിന്റെ  പ്രാധാന്യം എല്ലാവരും ഉൾക്കൊണ്ടിരിക്കുന്നുവെന്നുള്ളതിന്റെ തെളിവ് തന്നെയായത്  മാറി  അതീവ  പ്രാധാന്യത്തോട് കൂടി തന്നെയായിരുന്നു രഹസ്യ സ്വഭാവത്തോടെ  ഓരോ രാജ്യങ്ങളിലേക്കും ഈ സന്ദേശങ്ങൾ എത്തിച്ചേർത്തിരുന്നത്  .

ഗ്ലോബൽ അലർട്ട്,  

ലോകം മുഴുവൻ  അഭിമുഖീകരിക്കാൻ പോകുന്ന വിപത്തിന്റെ  പ്രാധാന്യത്തെ ഒട്ടും തന്നെ ചോരാതെ  ഓരോ രാജ്യങ്ങളിലേക്കും എത്തിക്കുവാൻ കഴിഞ്ഞു എന്നുള്ളതിന്റെ വിജയം തന്നെയാണ്  രാഷ്ട്രങ്ങളുടെ ഈ പങ്കാളിത്തത്തിലൂടെ വ്യക്തമാകുന്നത് .

എല്ലാവരിലും ആ  അങ്കലാപ്പ് പ്രകടമായിരുന്നു,   ലോകചരിത്രത്തിൽ തന്നെ അത്യപൂർവ്വമായാണ്  ഒരു രാജ്യം തന്നെ  ലോകരാഷ്ട്രങ്ങളെ മുഴുവൻ ക്ഷണിച്ചിരിക്കുന്നതെന്ന് വിലയിരുത്തപ്പെടുന്നത് ആയതിനാൽ   തന്നെ അതിന്റെ ഗൗരവം ഉൾക്കൊള്ളുവാൻ  ഏവർക്കും കഴിഞ്ഞിരുന്നു . 

ബന്ധശത്രുക്കളായ രാജ്യങ്ങളുടെ  പങ്കാളിത്തം പോലും ഉറപ്പാക്കാൻ കഴിഞ്ഞത്  ഒരു നയതന്ത്രവിജയം  എന്നതിനേക്കാൾ ഉപരി   ഈ വിപത്തിന്റെ പ്രാധാന്യത്തെ എവരിലേക്കും കൃത്യമായും,ഗൗരവത്തോടു കൂടിയും  എത്തിച്ചേർക്കുവാൻ കഴിഞ്ഞിരിക്കുന്നുവെന്നുള്ളതിന്റെ  തെളിവു തന്നെയായി വ്യാഖ്യാനിക്കാവുന്നതാണ് .  

വളരെയധികം രഹസ്യസ്വഭാവത്തോടു കൂടി തന്നെയാണ് ഈ വിഷയം കൈകാര്യം ചെയ്യപ്പെട്ടിരിക്കുന്നതും  പെട്ടെന്ന് വലിയതെന്തോ സംഭവിക്കുവാൻ പോകുന്നുവെന്നുള്ളൊരു  ഭീതി  ജനങ്ങളുടെ ഇടയിൽ  പടർന്നു പിടിച്ചാൽ അതെന്തൊക്കെ  തരത്തിലുള്ള  പ്രത്യാഘാതങ്ങൾക്ക് വഴിവെക്കുമെന്നുള്ളത്   മുൻകൂട്ടിയൊരിക്കലും പ്രവചിക്കുവാനാകില്ല  ആയതിനാൽ തന്നെ അതൊഴിവാക്കുന്നതിനുള്ള ശ്രമം വളരെ ബോധപൂർവ്വം തന്നെ  ഉൾച്ചേർത്തപെട്ടിരുന്നു. 

ആയതുകൊണ്ട് തന്നെ  ഇവിടെ  എത്തിച്ചേർന്നിരിക്കുന്ന രാഷ്ട്ര പ്രതിനിധികൾ പലർക്കും ഇതെന്തിനുവേണ്ടിയാണ്  എന്നുള്ളതിന്റെ പൂർണ്ണമായൊരു  അവഗാഹം ഉണ്ടായിരുന്നില്ല എന്നുള്ളതാണ്  സത്യം അതിന്റെയെല്ലാം  ആകാംക്ഷ അവരുടെ മുഖങ്ങളിൽ നിന്നും വായിച്ചെടുക്കാമായിരുന്നു.

ഓരോ  രാഷ്ട്രതലവൻമാരിലേക്കും,  അല്ലെങ്കിൽ അവരെ  പ്രതിനിധീകരിക്കുന്നവരിലേക്കും ഈ പ്രതിസന്ധിയുടെ  കാഠിന്യത്തെ  മനസ്സിലാക്കിക്കൊടുക്കുകയും അവരത്  വിവേകപൂർവ്വവും , സമാധാനപൂർവ്വവും  ജനങ്ങളിലേക്ക് എത്തിക്കുകയും വേണമെന്നുള്ളത് തന്നെയാണ് ഇത്തരത്തിലുള്ളൊരു കൂടിച്ചേരലിന്റെ ആത്യന്തിക ലക്ഷ്യം  അല്ലെങ്കിൽ , അതു  ജനങ്ങളെ ഭയചികിതരാക്കുകയും അതൊരുപക്ഷേ വലിയ തരത്തിലുള്ള കലാപങ്ങൾക്കോ,  അക്രമങ്ങൾക്കോ വഴിമരുന്നിടുകയും ലോകത്തെ  മുഴുവൻ  ബാധിക്കുന്ന തരത്തിലുള്ളൊരു  അരക്ഷിതാവസ്ഥയിലേക്കോ സങ്കീർണ്ണമായ  സ്ഥിതിവിശേഷത്തിലേക്കോ കൊണ്ടെത്തിക്കുകയും ചെയ്യുമെന്നുള്ളത് തീർച്ചയാണ് 

ജനങ്ങൾക്ക്  കൃത്യമായ രീതിയിലീ  വിഷയത്തെ  ഉൾക്കൊള്ളുവാൻ  കഴിഞ്ഞില്ലെങ്കിൽ,  അവസരവാദികളത് മുതലെടുക്കുകയും രാജ്യത്ത് കലുഷിതമായൊരു അന്തരീക്ഷം രൂപപ്പെടുന്നതിന്  ഇടയാക്കിത്തീർക്കുകയും  ചെയ്യപ്പെടും  .  

ഒരു  ലോകാവസാനത്തിന്റെ പ്രതീതി ഉളവക്കപ്പെട്ടാൽ  ജനങ്ങളെയത്  ഭയചികിതരാക്കിത്തീർക്കുകയും അതിന്റെ പ്രതികരണം എത്തരത്തിലുള്ളതായിരിക്കുമെന്നുള്ള പ്രവചനം പോലും  ഈ  ഘട്ടത്തിൽ  അസാധ്യമായിരിക്കുന്നതുയിരിക്കും  . 

എല്ലാത്തിന്റേയും  അവസാനമാവുകവാൻ പോവുകയാണ് അപ്പോൾ പിന്നെ എന്ത് തോന്നിവാസങ്ങളും കാണിച്ചു കളയാമെന്ന് ഒരു കൂട്ടർ  കരുതിയാൽ  അത് മറ്റുള്ളവരുടെ  സുരക്ഷക്കും, ജീവനും  ഭീക്ഷിണിയായിത്തീരുകയും  ആഭ്യന്തര കലഹങ്ങൾക്കോ , കലാപങ്ങൾക്കോ വഴിവെക്കുകയും അതുമൂലം ലോകത്തിനു  മുഴുവൻ സമാധാനക്കേട് വരുത്തിവെക്കുകയും ചെയ്യുമെന്നുള്ളതിൽ യാതൊരു തർക്കവുമില്ല. 

ഈ സമയത്ത് കൂടുതൽ ശ്രദ്ധയൂന്നേണ്ടി വരുന്ന ഈ മിഷന്റെ വിജയ സാധ്യതയേയത്   പ്രതികൂലമായി ബാധിക്കുമെന്നുള്ളതുകോണ്ട് ഇത്തരം പ്രതികൂല ഘടകങ്ങൾ  തീർത്തും അഭലക്ഷണീയമായൊന്നല്ല.
 
എല്ലാവരേയും അഭിസംബോധന ചെയ്തു കൊണ്ടുള്ള സ്റ്റേറ്റ് സേക്രട്ടറിയുടെ ഔപചാരികമായ വാക്കുകൾക്ക്  ശേഷം  പ്രസിഡണ്ട്  എഴുന്നേറ്റു .

ആകാംക്ഷ നിറഞ്ഞാടിയിരിക്കുന്ന  മുഖങ്ങളിലെല്ലാം  ഒന്ന് കണ്ണോടിച്ചതിനു ശേഷം അദ്ദേഹം പറഞ്ഞു തുടങ്ങി .

ഇത്തരത്തിലൊരു കൂടിച്ചേരൽ   ലോകചരിത്രത്തിൽ  തന്നെ ഒരു പക്ഷേ  ആദ്യമായിരിക്കാം  അതിലേക്ക് വഴി തുറന്നതോ  സംഭവബഹുലവും അതിലുപരി അതീവഗൗരവതരവുമായവുമായ ഒന്നാണെന്നുളത് വളരെ കൗതുകകരമായി തോന്നുന്നു.

എന്തുകൊണ്ട് നിങ്ങളിവിടെ ക്ഷണിക്കപ്പെട്ടിരിക്കുന്നുവെന്നുള്ള  വിശദീകരണത്തിനു മുന്നോടിയായി  ആലങ്കാരികമായി എനിക്കു  ചിലതു പറയുവാനുണ്ട്   ഈ സന്ദർഭത്തിൽ നിങ്ങളത്  എങ്ങനെയുൾക്കൊള്ളും എന്നെനിക്കറിഞ്ഞു കൂടാ എന്നിരുന്നാലും എനിക്കതു  പറഞ്ഞേ തീരൂ ..  

മറ്റുള്ളവർ എന്തു  കരുതുമെന്നു കരുതി  നമുക്ക് പറയുവാതിരിക്കുവാനാകില്ലല്ലോ  ?

എന്റെ കാഴ്ചപ്പാടിലൂടെ നോക്കുമ്പോൾ ഞാനീ ചെയ്യുന്നത്   പൂർണ്ണമായും ശരിയാണ് അതിലൂടെയാണ് ഞാൻ മുന്നോട്ട് പോകുന്നതും 

ഇതെന്റെ വ്യക്തിപരമായ വീക്ഷണം അല്ലെങ്കിൽ എന്താണോ ഞാൻ അതിന്റെ പ്രതിഫലനം മാത്രമാണിത് 
  
മറ്റുള്ളവർക്കത്  മുഖവിലക്കെടുക്കുകയോ തള്ളുകയോ ചെയ്യാം അതവരെ സംബന്ധിക്കുന്ന കാര്യങ്ങൾ    അതേക്കുറിച്ച്  കൂടുതൽ പറയുവാനും തീരുമാനങ്ങളെടുക്കുവാനും  ഞാനാളല്ല കാരണം ഇതെല്ലാം വ്യക്ത്യാധിഷ്ഠിതമായ ഘടകങ്ങളാണെന്നുള്ളതുകൊണ്ട് തന്നെ  .

വഴിയിൽ കുഴഞ്ഞു വീഴുന്നൊരു വ്യക്തിയെ സഹായിക്കുന്നവരും  മുഖം തിരിച്ചു പോകുന്നവരുമുണ്ട്  അതെന്തുകൊണ്ടെന്ന്  നമുക്ക് വിശദീകരിക്കുവാനാകില്ല  കാരണം നമ്മുടെ അറിവുകൾ കൊണ്ട് മറ്റുള്ളവരുടെ  മനോവ്യാപാരങ്ങളെ അളക്കുവാനാകില്ല എന്നുള്ളതു തന്നെ.

ഞാനിവിടെ നിൽക്കുന്നത് അമേരിക്കയെന്ന രാജ്യത്തിന്റെ പ്രസിഡണ്ടായിട്ടല്ല  മറിച്ച്,  ഒരു സാധാരണ മനുഷ്യനായി മാത്രമാണ്

പദവിയിൽ ഇരിക്കുമ്പോൾ മാത്രമേ  ആ പ്രതാപം  നമ്മുടെ തലയിലുള്ളൂ അത് കഴിഞ്ഞാൽ പിന്നെ ഒന്നുമില്ല  'എക്സ്'   എന്നാൽ  മുൻപുള്ളതെന്നാണ് അർത്ഥം  വർത്തമാനകാലത്തിൽ ആ 'എക്സ് ' എന്നുള്ളതിന്  വലിയ  പ്രാധാന്യമൊന്നുമില്ല.  

കൈയ്യാളുന്ന പദവിയാണ്  ഏതൊരു വ്യക്തിക്കും അവരുടെ  പ്രാധാന്യത്തെ ഉയർത്തുന്നത്,   കൊടുക്കുന്നത്   ലോകരാജ്യങ്ങളിലെ  ഏറ്റവും ശക്തമായ രാജ്യത്തിന്റെ തലപ്പത്തിരിക്കുന്നത് എന്റെ കഴിവു കൊണ്ട്  മാത്രമെന്നാണെന്നാണ് ഇന്നലെവരെ ഞാൻ കണ്ടിരുന്നത് എന്നാലിപ്പോൾ  എന്റെ കഴിവിനേക്കാൾ ഉപരിയായി അത് ദൈവം എനിക്കു തന്ന കാരുണ്യമായി  ഞാൻ  കാണുന്നു.  

കാരണം ഈ രാജ്യത്ത് എന്നേക്കാൾ കഴിവും ബുദ്ധിയും പ്രാഗൽഭ്യവുമുള്ള എത്രയോ പേരുണ്ട് .. അതിൽ നിന്നും ,  ഞാൻ തിരഞ്ഞെടുക്കപ്പെട്ടത്  ദൈവാനുഗ്രഹം ഒന്നുകൊണ്ട് മാത്രമാണെന്ന് ഞാൻ വിശ്വസിക്കുന്നു

അതു തന്നെയാണ് സത്യവും, അതിലുപരി  ഞാനത് തിരിച്ചറിയുവാൻ വൈകിയെന്നുള്ളത് മറ്റൊരു സത്യവും 

എന്റെ വാക്കുകൾ കേൾക്കുമ്പോൾ നിങ്ങൾക്കൊരുപക്ഷേ  അത്ഭുതമായിരിക്കാം .., പക്ഷേ എനിക്കങ്ങനെ തോന്നുന്നില്ല കാരണം ചില സത്യങ്ങൾ തിരിച്ചറിയുമ്പോൾ വലിയൊരു മാറ്റത്തിനതു  വഴിവെക്കുന്നു  വലിയൊരു ഉൾക്കാഴ്ച്ച നമുക്കത്  പ്രധാനം ചെയ്യുന്നു.

ഇത്ര നാളും അനുവർത്തിച്ചതിനേയും , പ്രവർത്തിച്ചതിനേയും ,  ചിന്തിച്ചതിനേയും  മറ്റൊരു കാഴ്ചപ്പാടിലൂടെ വിശകലനം ചെയ്യുവാനുള്ള അറിവതു  പകർന്നു  തരുന്നു  അതിലൂടെ  നാം നമ്മെത്തന്നെ തിരിച്ചറിയുകയും നമ്മുടെ ഉള്ളിൽ  അന്തർലീനമായിക്കിടക്കുന്ന ഇരുണ്ട ചിന്തകളിലേക്ക് പ്രകാശമെത്തിക്കുകയും അതിലൂടെ നമ്മളെ പുതിയൊരു തലത്തിലേക്ക് ഉയർത്തുകയും ചെയ്യുന്നു  

ദൈവീകമായ ദാനമെന്നു മാത്രമതിനെ ഞാൻ വിവക്ഷിക്കുന്നു

ഉള്ളിൽ പ്രകാശം നിറച്ചുകൊണ്ടാണ് ഓരോ ശിശുക്കളും  ഭൂമുഖത്തേക്ക്  പിറന്നുവീഴുന്നത്  ... പക്ഷേ വളരുംതോറും നമ്മളതിൽ  അന്ധകാരം നിറക്കുന്നു  എപ്പോഴും ആ അന്ധകാരത്തിൽ ആണ്ടിരിക്കാൻ നമ്മൾ  ആഗ്രഹിക്കുകയും ചെയ്യുന്നു 
  
 മുൻപേ പറഞ്ഞതുപോലെ ഒരു സാധാരണക്കാരനായിട്ടിരിക്കുവാനാണ് ഞാനിപ്പോൾ ആഗ്രഹിക്കുന്നത്  ആ ഒരു തലത്തിലിരുന്നുകൊണ്ട് മാത്രമാണ്  ഞാൻ സംവദിക്കുന്നതും  നിങ്ങളും ആ ഒരു തലത്തിൽ നിന്നുകൊണ്ട്  തന്നെ  എന്റെ വാക്കുകളെ ശ്രവിച്ചാൽ മതി.

ഭൂമിയെന്ന നമ്മുടെ ഈ  ജീവ ഗ്രഹം..,    

ഹരിതാഭമായ  ഭൂഗോളം..   

നീലയും വെള്ളയും  ഇട കലർന്ന പ്രപഞ്ചത്തിലെ ഏറ്റവും മനോഹര ഗ്രഹം   

ശൂന്യാകാശത്തു നിന്നുമുള്ള ഈ  ഗ്രഹത്തിന്റെ മനോഹാരിതയെക്കുറിച്ചാണ് ഞാനീപ്പറഞ്ഞത്.  

ശൂന്യാകാശത്തുനിന്നും  ഞാനത് നേരിൽ കണ്ടിട്ടുണ്ടോ എന്ന് ചോദിച്ചാൽ ഇല്ല എന്നിരുന്നാലും  ചിത്രങ്ങളിൽ കൂടി നമുക്കത് വളരെയധികം  പരിചിതമാണ് അപൂർവ്വം ചില ഭാഗ്യവാൻമാർ മാത്രമാണ് ആ മനോഹര ദൃശ്യം  അങ്ങ് മുകളിൽ നിന്നും ആസ്വദിച്ചിരിക്കുക  

ദൈവം ആ  അനുഗ്രഹം അവർക്ക് കൊടുത്തിരിക്കുന്നുവെന്ന് സാരം .

കളർ ഓഫ് ബ്ലൂ.. 

ട്രസ്റ്റ് , ഹോണെസ്റ്റി, ലോയൽറ്റി , വിസ്‌ഡം , കോൺഫിഡൻസ് , അങ്ങനെ  ഒരു പാട് അർത്ഥങ്ങൾ  ആ നിറത്തിനുണ്ട്   

ഇതെല്ലാം ആരറിയുന്നു ..?  

അറിഞ്ഞില്ലെങ്കിലും അതിൽ  വലിയ തെറ്റൊന്നുമില്ല  ഈ വിശദീകരണങ്ങളെല്ലാം നമ്മളായി ചാർത്തിക്കൊടുത്തത് തന്നെ എങ്കിലും ഈ സന്ദർഭത്തിൽ ആ നിറത്തിന്റെ മനോഹര തലങ്ങളിലേക്ക് ഞാൻ  നിങ്ങളെ കൊണ്ടുപോയി എന്നേയുള്ളൂ .  

സാധാരണ ഗതിയിൽ ആരും ഇതേക്കുറിച്ചൊന്നും  വലിയ ധാരണയൊന്നും വെച്ചുപുലർത്താറില്ലെന്നു പറയുന്നതിൽ  വലിയ അതിശയോക്തിയൊന്നും എനിക്കു  തോന്നുന്നില്ല... കാരണം അത്രക്കും പ്രാധാന്യമേ  ഈ വക വസ്തുതകൾക്കെല്ലാം നാം  കൊടുക്കാറുള്ളൂ  എന്നുള്ളതാണ്  ശരി .  

കാരണം  ജീവിതത്തിൽ വളരെയധികം തിരക്കുള്ളവരാണ് നാം

നമുക്ക് മാത്രമേ തിരക്കുള്ളൂ എന്നുള്ള സങ്കല്പത്തിലുമാണ് നാം 

ഇല്ലാത്ത തിരക്കിലൂടെ ഊളയിട്ട് ജീവിക്കുന്നവർ 
             
അങ്ങനെയുള്ള തിരക്കേറിയ ഈ ജീവിതത്തിൽ  നമ്മൾ ചുറ്റുമുള്ളതൊന്നും കാണാറില്ല  അല്ലെങ്കിൽ ശ്രദ്ധിക്കാറില്ല  എന്തിനു വേണ്ടിയാണ്  ഈ തിരക്കെന്നുള്ളൊരു മറുചോദ്യം ഇവിടെ ആരും ചോദിക്കരുത്  ചോദിച്ചാലൊരു  പക്ഷേ  നമ്മുടെ കൈയ്യിലതിനുള്ള ഉത്തരമുണ്ടാകത്തില്ല

വേണമെങ്കിൽ ആ ചോദ്യത്തെ  എതിർക്കുവാനായി  ബാലിശമായ ഉത്തരങ്ങൾ പലതുമെടുത്തു  പ്രയോഗിക്കാമെങ്കിലും ആത്യന്തികമായി അതൊന്നും തന്നെ അതിന്റെ ഉത്തരങ്ങളല്ല എന്നുള്ളത് നമുക്കു തന്നെ അറിയാവുന്ന സത്യങ്ങളാണ്   

എങ്കിലും നമ്മിൽ അന്തർലീനമായിക്കിടക്കുന മാനുഷീക അഹന്ത അല്ലെങ്കിൽ എന്തിനെയും എതിർക്കുവാനുള്ള ത്വര നമ്മളെ അതിൽ തന്നെ പിടിച്ചു  നിറുത്തുന്നു .., കൃത്യമായ  വിശദീകരണങ്ങളില്ലെങ്കിൽ കൂടിയും  നമ്മളുടെ പ്രതികരണം അങ്ങിനെതന്നെയാണ്  

ഈ കുറഞ്ഞ ജീവിത സമയത്തിനുള്ളിൽ  നമ്മൾ എങ്ങോട്ടൊക്കെയോ പരക്കം പായുന്നു തീർത്തും  ലക്ഷ്യബോധമില്ലാത്ത  പരക്കം പാച്ചിൽ ...  അവിടേയും നമ്മെ ഉത്തരം  മുട്ടിക്കുന്ന പല ചോദ്യങ്ങളും  ഉയർന്നു വരുന്നു  


ഈ  തിരക്കുകളെന്ന് നാം വിളിക്കുന്നതിന്റെയെല്ലാം അടിസ്ഥാനമെന്താണ്? 

ലക്ഷ്യങ്ങളെന്നായിരിക്കാം അതിന്റെ ഉത്തരം   

എന്താണാ ലക്ഷ്യങ്ങൾ  ?

അതോരോരുത്തരിലും വ്യത്യസ്തമായിരിക്കും  

ചിലർക്ക് പണം സമ്പാദിക്കണം,  മറ്റു ചിലർക്ക്  വീടു വെക്കണം നമ്മെപ്പോലെയുള്ള രാഷ്ട്രീയക്കാർക്കാണെങ്കിൽ വീണ്ടും .., വീണ്ടും അധികാരത്തിൽ വരണം

കാരണം നമുക്ക് ജനങ്ങളെ സേവിച്ച് മതിയായിട്ടില്ല

അതു പറഞ്ഞുകൊണ്ട് അദ്ദേഹം സദസ്സിനെ  നോക്കി പുഞ്ചിരിച്ചു 

അധികാരത്തിന്റെ ലഹരിയാണത്...  പണത്തിനു മേലെ നിൽക്കുന്നത് 

പക്ഷേ ... നമ്മളതൊരിക്കലും സമ്മതിക്കില്ല അത്  എന്തുകൊണ്ടെന്നുള്ളതിനുള്ള ഒരു വിശദീകരണം ഇവിടെ ആവശ്യമില്ല 

അങ്ങിനെ ഓരോരുത്തർക്കും ഓരോന്ന്..  

ആത്യന്തികമായി ഇതെല്ലാം സ്വയം,  അല്ലെങ്കിൽ തനിക്കു മാത്രമെന്ന  സ്വാർത്ഥതയിൽ ഊന്നിയിരിക്കുന്ന ലക്ഷ്യങ്ങളാണെന്നുള്ളതാണ്  

ഇവിടെ നിന്നുകൊണ്ട്  ഉറച്ച ശബ്ദത്തിൽ ഞാൻ ചോദിക്കട്ടെ 

ഇതാണോ ലക്ഷ്യമെന്ന വാക്കിന് നാം നൽകേണ്ടുന്ന നിർവ്വചനം ?

സ്വാർത്ഥതയുടെ മൂടുപടമില്ലാതെ ലക്ഷ്യമെന്ന വാക്കിന്റെ അന്തർധാരയിലേക്ക് എത്രപേർ ഇറങ്ങി ചെന്നിട്ടുണ്ട് ?

അങ്ങനെയുള്ളവർ ഇല്ലെന്നല്ല ഉണ്ട്..,  നമുക്കവരെ കോടിക്കണക്കിന് ജനങ്ങളിൽ നിന്ന് എണ്ണിയെടുക്കാം

ലോകത്തിനു വേണ്ടി പ്രകാശം പൊഴിച്ചവർ , ജീവൻ ബലിയർപ്പിച്ചവർ 

അവരുടെ ലക്ഷ്യം നന്മക്കുവേണ്ടിയുള്ളതായിരുന്നു മറ്റുള്ളവരുടെ ഉന്നമനത്തിനു വേണ്ടിയുള്ളതായിരുന്നു അവരെ നമുക്ക് കൈവിരലുകൾ കൊണ്ട് എണ്ണി തിട്ടപ്പെടുത്താം അത്രയും ചുരുക്കം 
 
നമ്മൾ അധിവസിക്കുന്ന ഈ ഭൂമി സംരക്ഷിക്കപ്പെടണം  എന്നുള്ള ലക്‌ഷ്യം എത്രപേർക്കുണ്ട് ? 

സ്വന്തം  കാൽക്കീഴിലെ ഭൂമി നാളത്തെ തലമുറക്ക് വേണ്ടി കാത്തുവെക്കണമെന്നുള്ള  ലക്‌ഷ്യം എത്രപേർക്കുണ്ട് ?.

ഞാനെന്ന  വാക്കിനെ മറികടന്നുകൊണ്ട്..,  നമുക്കെന്ന  വാക്കിനെ ബലമായി ചേർത്തുപിടിക്കുവാനുള്ള ലക്‌ഷ്യം എത്രപേർക്കുണ്ട് ?

ദുഃഖപൂർവ്വം ഞാൻ  പറയട്ടെ ...  ഞാനടക്കം ഒരാളുടേയും ലക്ഷ്യം ഇതൊന്നുമല്ലായെന്നുള്ളതാണ് സത്യം 

നമ്മൾ ജീവിക്കുന്നത് നമുക്ക് വേണ്ടി മാത്രമാണ്.., നമ്മുടെ ലക്ഷ്യമെന്നുള്ളത് നാം മാത്രമാണ്  
   
സ്വാർത്ഥമായ ലക്ഷ്യങ്ങളെല്ലാം  നേടിക്കഴിഞ്ഞാൽ പിന്നെയെന്ത് ? അതിനും ഉത്തരമുണ്ട്  അടുത്ത ലക്ഷ്യത്തിലേക്കുള്ള  യാത്ര തുടങ്ങുകയായി  അങ്ങനെ ഒരിക്കലും അവസാനമില്ലാത്ത സ്വാർത്ഥ ലക്ഷ്യങ്ങൾക്കായി  ജീവിതകാലം മുഴുവൻ നാം പരക്കം പായുന്നു  

നമ്മുടെ ലക്ഷ്യങ്ങൾക്ക്  . .. ഒരിക്കലും ലക്ഷ്യമെന്ന് വിളിക്കാനാകില്ല ആർത്തിയെന്ന് മാറ്റി ആലേഖനം ചെയ്യപ്പെടുകയാണ് വേണ്ടത് ഒരിക്കലും അവസാനം ഉണ്ടാകുന്നില്ല പക്ഷേ ജീവിതത്തിനൊരു അവസാനമുണ്ടെന്ന് നാം തിരിച്ചറിയണം . 

പക്ഷേ   ആരുമത് ഉൾക്കൊള്ളുന്നില്ല എന്നുള്ളതാണ് ദുഃഖകരം  സ്വാർത്ഥമായ ലക്ഷ്യങ്ങൾക്കായി ഒരു ജീവിതകാലം മുഴുവൻ നാം അലഞ്ഞു തിരിയുന്നു വിലപ്പെട്ട സമയം പാഴാക്കിക്കളയുന്നു.

സത്യത്തിൽ ഇതെല്ലാം ലക്ഷ്യങ്ങളാണോ ?  നമ്മുടെ ജീവിതത്തിലൊരു  പൂർണ്ണത ഇവക്കെല്ലാം തരുവാനാകുമോ?  

ഈ സ്വാർത്ഥതകൾക്കെല്ലാം അവസാനമുണ്ടോ ? 

ആത്യന്തികമായി സംതൃപ്തി തരുവാൻ  ഈ ലക്ഷ്യങ്ങൾക്കെല്ലാം കഴിയുന്നുവോ ? 

ഒരിക്കലുമില്ല..,  നമ്മുടെ സ്വാർത്ഥ താൽപര്യങ്ങൾക്കായി  തിരക്കുകളിൽ നിന്നും തിരക്കുകളിലേക്ക് നാം എപ്പോഴും ഊളയിട്ടു കൊണ്ടേയിരിക്കുന്നു .
                 
എന്നാലൊരു ദിനം  എല്ലാത്തിൽ നിന്നും ഒറ്റപ്പെട്ട്  ഒരു മുറിയിൽ തനിച്ചിരിക്കുന്നുവെന്ന് സങ്കൽപ്പിക്കുക  ബാഹ്യമായ എല്ലാ  സമ്പർക്കങ്ങളും നമ്മിൽ  നിന്നും വിച്ഛേദിക്കപെട്ടിരിക്കുന്നു. 

ലോകത്തിൽ നിന്നും ഒറ്റപ്പെട്ടിരിക്കുന്ന  ആ അവസ്ഥയിൽ, ആ  മുറിയിലുള്ള  ഏതെങ്കിലുമൊരു  വസ്തു അതെന്തുമാകാം നിങ്ങൾക്കൊരു  പുതുമ തരുന്നുണ്ടോ ? 

ചിലപ്പോൾ  നിങ്ങളതവിടെ ആദ്യമായി കാണുകയായിരിക്കാം. 

പക്ഷേ..,  വർഷങ്ങളോളം അതവിടെയുണ്ടായിരുന്നു എന്നുള്ളതാണ് സത്യം  വർഷങ്ങളോളം  നിങ്ങളും അവിടെയുണ്ടായിരുന്നു എന്നിട്ടും ഇപ്പോഴാണ് നിങ്ങളത് കാണുന്നത് അതാണ് നിങ്ങളിൽ അത്ഭുതം ഉളവാക്കുന്നത് അല്ലെങ്കിൽ ആശ്ചര്യപൂർവ്വം നിങ്ങൾ ചിന്തിക്കുന്നത് ഇതിവിടെയുണ്ടായിരുന്നുവോയെന്ന് ? നിങ്ങൾ ആ മുറിയിൽ ജീവിക്കുന്നുണ്ടായിരുന്നുവെങ്കിലും മാനസീകമായി  അവിടെനിന്നും വളരെയധികം അകലെയായിരുന്നു സത്യത്തിൽ നിങ്ങൾ . 

നിങ്ങളുടെ തൊട്ടടുത്ത വസ്തുവിനെ പോലും കാണാനാകാത്ത വിധത്തിൽ എന്താണ് നിങ്ങൾക്ക് സംഭവിച്ചത് ?

തിരക്കിലായിരുന്നു....  .

വർഷങ്ങളോളം നിരന്തര സമ്പർക്കത്തിലുണ്ടായിരുന്ന വസ്തുവായിരുന്നിട്ടും ഇത്രനാളും നിങ്ങളത് കാണാതിരുന്നതിന്റെ  കാരണമെന്താണ്  ?

തിരക്കിലായിരുന്നു 

എന്നാൽ  പെട്ടെന്നൊരു ദിനം തനിക്കുചുറ്റുമുള്ള തിരക്കുകളിൽ  നിന്നുമെല്ലാം  വിട്ടു നിൽക്കേണ്ടുന്ന ഒരവസരം  വന്നപ്പോൾ അല്ലെങ്കിൽ അതിനു  നിർബന്ധിതനായപ്പോൾ, ചുറ്റുമുള്ളത് നമ്മൾ തിരിച്ചറിയുന്നു..  ശ്രദ്ധിക്കുന്നു ..  ഓ ഇതിവിടെ ഉണ്ടായിരുന്നുവോ എന്നുള്ളതോർത്ത് ആശ്ചര്യപ്പെടുന്നു .

ഇവിടെ ഉയർന്നു വരുന്ന വലിയൊരു ചോദ്യമുണ്ട് 

ഇത്രയൂം കാലം നിങ്ങളുടെ ഒപ്പമുണ്ടായിരുന്ന  ആ വസ്തുവിനെ  കാണാതെ, കാണപ്പെടാത്ത പോയതെന്തുകൊണ്ട് ?

തനിക്കുചുറ്റുമുള്ള വസ്തുക്കളെ  പോലും ശ്രദ്ധിക്കാനാകാത്ത തരത്തിൽ തിരക്കുകൾ നമുക്കു ചുറ്റുമൊരു മൂടുപടം സൃഷ്ടിച്ചിരിക്കുന്നു. 

ഇതെല്ലാം  എന്തിനു വേണ്ടി ? ഏതിനു വേണ്ടി? എന്നുള്ള ഒരു ചോദ്യം സ്വയം ചോദിച്ചാൽ കൃത്യമായൊരു വിശദീകരണം  നല്കുവാനാർക്കാകും  ?

ചുറ്റുമുള്ളതുപോലും തിരിച്ചറിയുവാനാകാത്ത  നമുക്കെങ്ങനെ ഭാവിയെ നോക്കിക്കാണുവാനാകും ?

ചില സത്യങ്ങൾ നമ്മളെ പലതും തിരിച്ചറിയിപ്പിക്കുന്നു...   നമ്മുടെ കണ്ണുകളെ  തുറപ്പിക്കുന്നു .
                
അന്തരീക്ഷത്തിൽ നിന്നും മാരിവില്ല് മായുന്നത് പോലെ, ആകാശത്തു നിന്നും മഴമേഘങ്ങൾ ഇല്ലാതാകുന്നത്  പോലെ പ്രപഞ്ചത്തിൽ നിന്നും   ഭൂമി എന്നന്നേക്കുമായി ഇല്ലാതാകുവാൻ  പോകുന്നു.. ഈ  നീല മനോഹാരിത നമ്മുടെ കണ്മുന്നിൽ നിന്നും മാഞ്ഞു കൊണ്ടിരിക്കുന്നു   

ഇനി കുറച്ചു നാൾ കൂടി മാത്രമാണ്  ഹരിതാഭമായ ഈ കാഴ്ചകൾ  പതുക്കെ പതുക്കെയതിന്റെ  നിറം  ചുവപ്പാകുന്നു പിന്നെയത്  കടും ചുവപ്പാകുന്നു അതിൽ നിന്നും തീ ജ്വാലകൾ വമിക്കുന്നു  

കോടിക്കണക്കിന് കണ്ഠങ്ങളിൽ നിന്നും ആർത്തനാദങ്ങൾ ഉയരുന്നു  അവസാനം..., അവസാനം...അതിശക്തമായ സൂര്യപ്രഭാവലയത്തിലേക്ക് എല്ലാം  ലയിച്ചു ചേരുന്നു .

ക്ഷമിക്കണം..  ഞാനത് അങ്ങിനെയല്ല  വിശദമാക്കേണ്ടത്...  

സൂര്യന്റെ കടുത്ത താപവലയത്തിലകപ്പെട്ട് ഭൂമിയെന്ന  ഗ്രഹം  പ്രപഞ്ചത്തിൽ  ധൂളികളായി ലയിച്ചു ചേരുവാൻ പോവുകയാണ്.

ഓ ഹ് ......

എല്ലാ കണ്ഠങ്ങളിൽ നിന്നും ആശ്ചര്യസൂചകമായ സ്വരങ്ങൾ  ഒരേസമയം ഉയർന്നു പൊങ്ങി .

പ്രപഞ്ച സൃഷ്ട്ടാവ് നമുക്കായി ഒരുക്കിത്തന്ന  മനോഹര ഗ്രഹം 

കഴിഞ്ഞു  തലമുറകൾ നമുക്കായി കാത്തുവെച്ച മനോഹര ഗ്രഹം .., ‌  വരും തലമുറകൾക്കായി നാം കാത്തു വെക്കേണ്ട മനോഹര ഗ്രഹം 

പ്രപഞ്ചോല്പത്തിയെക്കുറിച്ചുള്ള ശാസ്ത്രവീക്ഷണങ്ങൾ എന്തു തന്നേയുമായിക്കൊള്ളട്ടെ  ശാസ്ത്ര പുസ്തകങ്ങൾ  അതിനു പല വ്യാഖ്യാനങ്ങളും നൽകിക്കൊള്ളട്ടെ  . 

പക്ഷെ ഇവയുടെയെല്ലാം ആഴങ്ങളിലേക്കിറങ്ങിച്ചെന്നാൽ ഈ  വിശദീകരണങ്ങൾക്കൊന്നും തന്നെ പൂർണ്ണതയില്ലെന്ന് നാം  തിരിച്ചറിയുന്നു  പല ചോദ്യങ്ങൾക്കും അവിടെ നിശബ്ദതയാണ് ഉയർന്നുവരുന്നുത് പലയിടത്തും അവക്കു  തുടർച്ചകൾ നഷ്ടപ്പെടുന്നു  അല്ലെങ്കിൽ  അവിടെയെല്ലാം അവ ശൂന്യമാകുന്നു  .

എന്തുകൊണ്ടങ്ങനെയെന്നുള്ളതിനു മുന്നിൽ എല്ലാം നിശ്ചലമായിത്തീരുന്നു.

എന്നാൽ  ..ഈ പ്രപഞ്ചവും അതിലെ ചരാചരങ്ങളും .., എന്തിന് ഓരോ സ്പന്ദനം പോലും  ദൈവസൃക്ഷ്ടിയാണെന്നുള്ളതിൽ ഞാനിപ്പോൾ അകമഴിഞ്ഞു വിശ്വസിക്കുന്നു .

ഏതാനും ദിവസങ്ങൾക്കു മുൻപുവരെ ഒരു നിരീശ്വരവാദിയാണെന്ന പേരിൽ ഞാൻ  ഊറ്റം കൊണ്ടിരുന്നു  നേടിയതെല്ലാം എന്റെ കഴിവുകൊണ്ട് മാത്രമാണെന്ന് ഞാൻ അഹങ്കരിച്ചിരുന്നു  

എന്നാലെൻറെ ബാലിശമായ തിരിച്ചറിവുകൾക്കു മേലെ വലിയ  സത്യങ്ങൾ  തിരിച്ചറിഞ്ഞപ്പോൾ അതൊരു വെളിച്ചമായി എന്റെ അന്ധതയെ മാറ്റിക്കളഞ്ഞു അതിലൂടെ എനിക്കു ലഭിച്ച ഉത്തരങ്ങൾ ഇത്രയുംകാലം ശാസ്ത്ര പുസ്തകങ്ങളിൽ തേടി ഞാൻ  അലഞ്ഞതായിരുന്നു 

വെളിച്ചം മുന്നിലുള്ളപ്പോൾ  ഇരുട്ടിൽ തപ്പിനടന്നൊരു  വിഡ്ഢിയായിരുന്നു ഞാനെന്നിപ്പോൾ തിരിച്ചറിയുന്നു. 

സത്യങ്ങളെ തിരിച്ചറിയാനാകാത്ത വിധത്തിൽ മനുഷ്യനെ  അന്ധനാക്കിയിരുന്നത് അവന്റെ തന്നെ അഹങ്കാരമായിരുന്നു   

ഒരു പുൽക്കൊടിനാമ്പിനോട് സമാനമാണത്  

വൻമരങ്ങളുമായി തട്ടിച്ചു നോക്കുമ്പോളാണ്  പുൽക്കൊടിയുടെ വീക്ഷണങ്ങൾ എത്ര ബാലിശമായിരുന്നുവെന്ന് തിരിച്ചറിയപ്പെടുന്നത് .

ആ  തിരിച്ചറിവിലൂടെയുള്ള യാത്രയിലാണ് ഞാനിപ്പോൾ .

ചില സത്യങ്ങളിലൂടെ  നാമെത്ര ചെറുതെന്ന് തിരിച്ചറിയുന്നു .

ഇവിടെ ഞാൻ  ശാസ്ത്രത്തെ തള്ളിക്കളയുന്നു  ജീവിക്കാൻ ശാസ്ത്രീയമായൊരു  അടിത്തറവേണം എന്നേയുള്ളൂ  അല്ലാതെ ശാസ്ത്രം തന്നെ ഉല്പത്തിയെന്ന്  കരുതുന്നത് വിഡ്ഢിത്തം..,   ശുദ്ധ ഭോഷത്തം തന്നെയാണത്  

ദൈവീക  കരുത്തിനുമേൽ  മേൽ പൊള്ളയായ ശാസ്ത്ര വീക്ഷണങ്ങളെ  പ്രതിഷ്ഠിക്കരുത് അത്കൊണ്ടതിന് ഉത്തരം തേടാൻ ശ്രമിക്കരുത്.

എന്റെ കഴിവുകൊണ്ടാണ് ഞാൻ ജനിച്ചെതെന്നു പറയുന്ന  ഭോഷത്തരത്തിനു തുല്യമാണത് .

നൂറ്റാണ്ടുകളായി നമ്മളും നമ്മുടെ കുത്തഴിഞ്ഞ സംസ്കാരവും  ഈ ആവാസകേന്ദ്രത്തെ നശിപ്പിച്ചു കൊണ്ടിരിക്കുകയാണ്  

എന്തിനു വേണ്ടി  ? 

മനുഷ്യകുലത്തിന്റെ ആരംഭം മുതലേ  നാമതിനു  തുടക്കം കുറിച്ചുവെന്നുള്ളതാണ് സത്യം  ഏതും നശിപ്പിക്കുവാനുള്ളൊരു  ത്വര രക്തത്തിൽ അലിഞ്ഞു ചേർന്നുകൊണ്ടാണ്  മനുഷ്യർ ഭൂമിയിലേക്ക്  ജനിച്ചു വീണിരിക്കുന്നതു തന്നെ  . 

ഈ ഭൂമി എല്ലാവർക്കുമുള്ളതാണെന്ന പ്രപഞ്ച സത്യത്തെ വിസ്മരിച്ചുകൊണ്ട്  നമ്മളതിന് അതിരുകൾ നിശ്ചയിച്ചു പേരുകൾ നൽകി ഇത് എന്റെ,  അത് നിന്റെ , ഇത് ഞങ്ങളുടെ അത് നിങ്ങളുടെ..

സോ... സില്ലി അല്ലെ ? 

ഞാനിവിടെ  ഉറച്ചു ചോദിക്കട്ടെ ഈ ഭൂമിയിൽ  ഒരു തരി മണ്ണെങ്കിലും  പുതിയതായി സൃഷ്ടിക്കുവാൻ നമുക്ക്  കഴിയുമോ ?  

 ഇല്ല..

നാം അധിവസിക്കുന്ന ഈ ഭൂമിയുടെ അളവ് ഒരു ഇഞ്ചെങ്കിലും കൂട്ടുവാൻ നമ്മുടെ ശാസ്ത്രത്തിനു കഴിയുമോ ?

ഇല്ല  

പിന്നെ എന്ത് അർത്ഥത്തിലാണ് നമ്മളീ ഭൂമിക്ക് അതിരുകൾ തിരിച്ചത്  പേരുകളിട്ടത്  ?

ഇവിടെയാണ് നമ്മുടെ  സാർത്ഥതയുടെ ആഴം വെളിവാകുന്നത്  

രാജ്യങ്ങൾ വെട്ടിപ്പിടിക്കുവാൻ നമ്മൾ  യുദ്ധങ്ങൾ ചെയ്തു  ശക്തി  തെളിയിക്കുവാൻ   ബോംബുകൾ പൊട്ടിച്ചു  ആകാശത്തിലേക്ക്  തലങ്ങും വിലങ്ങും റോക്കറ്റുകൾ വിക്ഷേപിച്ചു അടുത്തവന്റെ പുരയിടം സ്വന്തമാക്കുവാൻ വിളറിപൂണ്ടു പാഞ്ഞു നടന്നു  .

എന്നിട്ടും ആർത്തി തീരാഞ്ഞ്   മഴക്കാടുകൾ വെട്ടിത്തെളിച്ചുകൊണ്ടും   വനങ്ങൾ നശിപ്പിച്ചുകൊണ്ടും നമ്മൾ നമ്മുടെ ആവാസവ്യവസ്ഥിതിക്കുമേൽ ആർത്തട്ടഹസിച്ചുകൊണ്ട് പൈശാചിക നൃത്തമാടി .

രാസ പ്രയോഗങ്ങളിൽ കൂടിയും  ആണവ പരീക്ഷണങ്ങളിൽ കൂടിയും  യുദ്ധങ്ങളിൽ കൂടിയും  വ്യവസായവൽക്കരണത്തിൽ കൂടിയും , വാഹന ബാഹുല്യത്തിൽക്കൂടിയും ഈ ഭൂമിയെ  മലിനപ്പെടുത്തുന്നത്  അനുഷ്ട്ടാനമെന്നോണം നാം ദിനം പ്രതി തുടർന്നു  കൊണ്ടേയിരുന്നു .

മുറിവേറ്റ  ഭൂമിയുടെ രോദനം നാം കേട്ടില്ല...  

സ്വന്തം ആവാസ കേന്ദ്രത്തിന്റെ നിലവിളി  കേൾക്കാനാകാത്ത തരത്തിൽ നമ്മൾ കാതുകൾ പൊത്തി,   ഒരു പക്ഷേ  കേട്ടിരുന്നുവെങ്കിൽ കൂടി ബധിരന്മാരായി നമ്മൾ തകർത്തഭിനയിച്ചു 

 സ്വന്തം കാര്യം മാത്രം നോക്കുന്ന സെൽഫിഷ്  എന്ന വാക്കിനേക്കാൾ    ''സാഡിസ്റ്റുകൾ '' എന്ന വാക്കാണ് ഇവിടെ അനുയോജ്യമെന്നെനിക്ക് തോന്നുന്നു  .

തീർച്ചയായും നമ്മൾ സാഡിസ്റ്റുകൾ തന്നെ,  സ്വന്തം താല്പര്യങ്ങൾക്കുവേണ്ടി ഓരോ ദിവസവും നമ്മളീ  ആവാസകേന്ദ്രത്തെ നശിപ്പിച്ചു കൊണ്ടിരിക്കുന്നു  ഈ വൈകിയ വേളയിൽ ഒരു തിരിച്ചറിവിന് പ്രസക്തിയെല്ലെന്നെനിക്ക് അറിയാമെങ്കിലും എന്തുകൊണ്ടോ അങ്ങിനെ ചിന്തിച്ചു  പോകുന്നു .

എന്തിനു വേണ്ടിയായിരുന്നു ഇതെല്ലാം ?

 നമ്മൾ സൃഷ്ട്ടിച്ചതായിരുന്നോ ഈ ഭൂമി   .? 

അല്ല . 

നമുക്ക് സുഖമമായി ജീവിക്കുവാൻ വേണ്ടി സൃഷ്ടാവ് രൂപംകൊടുത്തതായിരുന്നു  ഈ പ്രപഞ്ചവും ഇതിലുള്ളതുമെല്ലാം  .

പക്ഷേ നമ്മളത് മനഃപൂർവ്വം മറന്നു സ്വന്തം ആർഭാടങ്ങൾക്കായി നമ്മൾ നമ്മളിലേക്ക് മാത്രം കണ്ണുകൾ തുറന്നു വെച്ചു ഈ ലോകത്തിൽ  എല്ലാവരും  ഒരുമയോടേയും സൗഹ്രദത്തോടെയുമാണ്  ജീവിക്കേണ്ടതെന്ന തത്വം മനഃപൂർവ്വം വിസ്മരിച്ചു . 

അടുത്തവനും  ഇവിടെ ജീവിക്കാനുള്ള അവകാശമുണ്ടെന്നുള്ളത് നാം കണ്ടില്ലെന്ന് നടിച്ചു 

കാലാന്തരങ്ങളായി നമ്മൾ മനുഷ്യരല്ലായിരുന്നു,   മനുഷ്യരൂപം പൂണ്ട പിശാചുക്കളായിരുന്നു   നമ്മൾ ജീവിച്ചത്  മറ്റെന്തിനോക്കെയോ വേണ്ടിയായിരുന്നു  .  

എന്തിനായിരുന്നു ഈ പരാക്രമങ്ങളെല്ലാമെന്ന് ഇപ്പോൾ പോലും തിരിച്ചറിയാനാകുന്നില്ല  പേ പിടിച്ച ചെന്നായ്ക്കൾ  കണക്കെ നമ്മൾ കിതച്ചു കൊണ്ടോടി  നമുക്ക് പോലും തിരിച്ചറിയാനാകാത്ത ഓട്ടം,  

അവസാനം തിരിഞ്ഞു നോക്കുമ്പോൾ ശൂന്യതയാണ് കാണുവാനാകുന്നത്    ലക്ഷ്യങ്ങളെന്നു കരുതി നേടിയെടുത്തതെല്ലാം എവിടെ ? ഈ വൈകിയ  വേളയിൽ  ഞാൻ മനസ്സിലാക്കുന്നു ലക്ഷ്യങ്ങളെന്ന് കരുതിയിരുന്നതൊന്നും  ലക്ഷ്യങ്ങളായിരുന്നില്ലെന്ന് .

ചെയ്തുകൂട്ടിയ പാപങ്ങളുടെയെല്ലാം  പ്രതിഫലം .. ഇതാ  തലക്കു മുകളിൽ ഡെമോക്ളോസിന്റെ വാൾ പോലെ  തൂങ്ങിക്കിടന്നാടുന്നു  എതു നിമിഷവുമത് പൊട്ടിവീഴാം .

 ഒരു നിമിഷം നിശബ്ധനായിരുന്നതിനു ശേഷം  അദ്ദേഹം തുടർന്നു 

ആ നിശബ്ധത മനസ്സിനുള്ളിലെ വിങ്ങലായി എനിക്ക് തോന്നി .

കോടാനുകോടി വർഷങ്ങളായി നമ്മളെ പരിപാലിച്ചു പോന്നിരുന്ന ഭൂമിയെന്ന  ഗ്രഹത്തിന് ഇനി ദിവസങ്ങളുടെ ആയുസ്സേ ഉള്ളൂ  ഈ ഭൂമുഖത്തെ തന്നെ അപ്രത്യക്ഷമാക്കാൻ ശക്തിയുള്ള  ഒരു കൊടിയ വിപത്തിന്റെ ഏറ്റവും തുഞ്ചത്തായാണ് നാം നിൽക്കുന്നത് .

ഈ ഭൂമിയും അതോടൊപ്പം എല്ലാം തന്നെയും പ്രപഞ്ചത്തിൽ നിന്നും  തുടച്ചു നീക്കപ്പെടുവാൻ  പോകുന്നു  ചുരുക്കിപ്പറഞ്ഞാൽ നമ്മുടെ  ആവാസകേന്ദ്രത്തിന്റെ ആയുസ്സെന്നുള്ളത് ഇനി ദിവസങ്ങൾ മാത്രം
ഉഗ്ര സൂര്യതാപത്താൽ   ഭൂമി ഒരു തീഗോളം കണക്കെ ജ്വലിച്ച് അവസാനം പൊട്ടിത്തെറിച്ച് ധൂളികളായി പ്രപഞ്ചത്തിൽ  അലിഞ്ഞു ചേരും .

നാസയുടെ ഏറ്റവും പുതിയ കണ്ടെത്തലുകളാണ്   ഞെട്ടിക്കുന്ന  ഈ സത്യത്തെ നമുക്കു  മുന്നിൽ  വെളിവാക്കപ്പെടുത്തിയിരിക്കുന്നത് .

സൂര്യന് അതിറെ നൈസർഗ്ഗീഗ തലത്തിൽ നിന്നും വ്യതിചലനം സംഭവിക്കപ്പെട്ടിരിക്കുന്നു .

സൂര്യൻ,  ഭൂമിയോട് അടുത്താൽ എന്തു സംഭവിക്കുമെന്നുള്ളത്  വ്യക്തമാക്കേണ്ടതില്ലല്ലോ ? നിർഭാഗ്യവശാൽ അങ്ങിനെയൊരു സ്ഥിതിവിശേഷത്തിലാണ് നാമിപ്പോൾ  .

ഇതേക്കുറിച്ച്  ആധികാരികമായി കൂടുതൽ വിശദീകരിക്കുവാനും   നാസയിലെ ഏറ്റവും  പ്രഗൽഭ ശാസ്ത്രജ്ഞരിൽ ഒരാളും ഒരു  പരിഹാരമാർഗ്ഗം നിർദ്ദേശിച്ചതുമായ  മിസ്റ്റർ  ജോണ്‍ നിങ്ങളോട് സംസാരിക്കുന്നതാണ്  .

ഞാൻ എഴുന്നേറ്റു വിശാലമായ സ്ക്രീനിൽ സോളാർ സിസ്റ്റത്തിന്റെ ത്രിമാന ചിത്രം തെളിഞ്ഞു .

 പോയിന്ററിൽ നിന്നുമുള്ള നീല വെളിച്ചം സോളാർ  സിസ്റ്റത്തിന്റെ ഘടനയെ വിവരിച്ചുകൊണ്ടുള്ള എന്റെ വാക്കുകൾക്കൊപ്പം സ്‌ക്രീനിലൂടെ സഞ്ചരിച്ചു .

സൂര്യന് സമീപത്തായി ജ്വലിച്ചു കൊണ്ട് നിൽക്കുന്ന ഗ്രഹത്തെ ചൂണ്ടിക്കാണിച്ചുകൊണ്ട്  സദസ്സിനോടായി ഞാൻ തുടർന്നു .

 ചുവന്ന നിറത്തിൽ കാണുന്നതാണ് മെർക്കുറി അതിനടുത്തായി വീനസ്

ഇപ്പോൾ  നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്  സോളാർ സിസ്റ്റത്തിന്റെ ഏറ്റവും പുതിയ ത്രിമാന ചിത്രങ്ങളാണ് അതായത് സൂര്യൻ അതിന്റെ ചലനം തുടർന്നതിനു ശേഷം അല്ലെങ്കിൽ സൂര്യനു സ്ഥാനഭ്രംശം സംഭവിക്കപ്പെട്ടതിനു ശേഷം സൂര്യനോട് ഏറ്റവും അടുത്തു  കിടക്കുന്ന ഗ്രഹങ്ങൾക്കു സംഭവിച്ചിട്ടുള്ള  വ്യതിയാനങ്ങളുടെ നേർചിത്രങ്ങളാണിത്.

ഇതിലൂടെ വ്യക്തമാകുന്നത് സൂര്യന് സ്ഥാനഭ്രംശം സംഭവിക്കപ്പെട്ടിരിക്കുന്നുവെന്നത് തന്നെയാണ് അതിന്റെ സാക്ഷ്യമാണ്  മെർക്കുറിയിൽ കാണുന്ന അമിത പ്രകാശം സത്യത്തിൽ അത് ജ്വലനമാണ്  അതോടൊപ്പം തന്നെ ഏറ്റവും ഭീതിതമായിട്ടുള്ള മറ്റൊരു  സത്യം കൂടിയുണ്ട്  സ്ഥാനഭ്രംശം സംഭവിക്കപ്പെട്ട സൂര്യ ചലനം  ഭൂമിയുടെ നേർക്കാണ് എന്നുള്ളത്.. 

ഈ കാണുന്നത് സോളാർ  സിസ്റ്റത്തിന്റെ ഏറ്റവും പുതിയ ഗ്രാഫാണ് രണ്ടു ദിവസങ്ങൾക്കു മുൻപ് ലഭ്യമായത് പഴയ ഗ്രാഫിൽ നിന്നും..,  അതായത് ഏകദേശം പതിനഞ്ചു ദിവസം മുൻപുള്ളതിൽ നിന്നും ഒരു താരതമ്യം നടത്തുന്നതിലൂടെ സൂര്യന് വീണ്ടും സ്ഥാന ഭ്രംശം സംഭവിക്കപ്പെട്ടിരിക്കുന്നുവെന്നുള്ളത് വളരെ കൃത്യമായിത്തന്നെ അടയാളപ്പെടുത്തപ്പട്ടിരിക്കുന്നു.

 അതായത് സൂര്യൻ ഒരു തുടർ ചലനത്തിലാണെന്ന് സാരം .

മെർക്കുറിയിൽ കാണുന്ന അമിത പ്രകാശ സാന്നിദ്ധ്യം സൂര്യന്റെ ശക്തമായ താപവിന്യാസത്തിന്റെ ഫലമായി  രൂപം കൊള്ളപ്പെട്ടിട്ടുള്ളതാണ് സൂര്യന്റെ ഈ തുടർ ചലനം മൂലം  മെർക്കുറിക്ക് എന്ത് സംഭവിക്കുമെന്നുള്ളത് പ്രവചനാധീതമായ  കാര്യമാണ് . ഒരു ക്ലോക്ക് വൈസ് ചലനമല്ല  സൂര്യനിവിടെ  അനുവർത്തിച്ചു കൊണ്ടിരിക്കുന്നത്  മറിച്ച് ഭ്രമണപഥങ്ങളെ  ഭേദിച്ചു കൊണ്ടാണ് ആ യാത്ര എന്നുള്ളതാണ് കൂടുതൽ സങ്കീർണ്ണമാക്കുന്നത് . സാങ്കൽപ്പീക അച്ചുതണ്ടുകളിൽ സൂര്യനുചുറ്റും ഭ്രമണം ചെയ്തുകൊണ്ടിരിക്കുന്ന ഗ്രഹങ്ങളുടെ സഞ്ചാരപഥം ഭേദിക്കപ്പെടുമ്പോൾ അതെങ്ങനെയൊക്കെയാണീ  ഗാലക്സിയെ ബാധിക്കുകയെന്ന അകന്ന ധാരണ പോലും ഈ ഘട്ടത്തിൽ ദുഷ്ക്കരമാണ് .

സൂര്യനോട്  ഏറ്റവും അടുത്തു കിടക്കുന്ന മെർക്കുറിയാണ് ഇപ്പോൾ അഗ്നിപർവ്വതം കണക്കെ ജ്വലിച്ചു കൊണ്ടിരിക്കുന്നതെന്ന് നാം കണ്ടുകഴിഞ്ഞു .ഭ്രമണ പഥത്തിന്റെ ചാക്രീക  ഘടനയനുസരിച്ച് മെർക്കുറിയോട്  അടുത്തു കിടക്കുന്നത് വീനസും   അതിനടുത്ത് ഭൂമിയുമാണ് .

സൂര്യനെന്ന ഭീമാകാരനായ നക്ഷത്രത്തിനു ചുറ്റും ഒരു നിശ്ചിത അകലത്തിൽ ഭ്രമണം ചെയ്തു കൊണ്ടിരിക്കുന്ന ഗ്രഹങ്ങളാണ് ഇവയെല്ലാമെന്നുള്ളത്  നമുക്കെല്ലാം അറിയാവുന്നതു തന്നെയാണ് 
സോളാർ സിസ്റ്റത്തിൽ സംഭവിക്കപ്പെട്ടിട്ടുള്ള  എന്തൊക്കെയോ തരത്തിലുള്ള കടുത്ത സമ്മർദ്ധങ്ങളുടെയോ? വ്യതിയാനങ്ങളുടെയോ ഫലമായിട്ടാണ് സൂര്യന്  അതിന്റെ തൽസ്ഥാനത്തു നിന്നും വ്യതി ചലനം സംഭവിക്കപ്പെട്ടിരിക്കുന്നത് എന്നുള്ളത് നിസ്സംശയം പറയാമെങ്കിലും എന്താണതിന്റെ കൃത്യമായ കാരണമെന്നുള്ളത് വിശദീകരിക്കുന്നത് ഈ ഘട്ടത്തിൽ ബുദ്ധിമുട്ടേറിയതാണ് അതിന് നീണ്ടു നിൽക്കുന്ന വലിയൊരു പഠനത്തിന്റെ പിൻബലം  ആവശ്യമായി വരും..,  പക്ഷേ ഈ അവസരത്തിൽ നമുക്കതിനുള്ള സമയമില്ല .

എങ്കിലും പെട്ടെന്നുള്ള ചില നിരീക്ഷണങ്ങളിലൂടെ കടന്നുപോകുമ്പോൾ ഒരു പക്ഷേ നമ്മൾ ഇതുവരേക്കും കണ്ടെത്തിയിട്ടില്ലാത്ത  ഒരു ഭീമൻ ഗ്രഹമോ  അല്ലെങ്കിൽ നക്ഷത്രമോ അതിന്റെ ജന്മസ്ഥലത്തു നിന്നും   ദശലക്ഷക്കണക്കിന് വർഷങ്ങളുടെ കൊഴിഞ്ഞുപോക്കിൽ സംഭവിക്കാവുന്ന പ്രതിഭാസങ്ങളുടെ  ഭാഗമായോ  അല്ലെങ്കിൽ നമ്മുടെ അറിവുകൾക്കും അപ്പുറത്തുള്ള മറ്റെന്തെങ്കിലും   കാരണങ്ങൾ കൊണ്ടോ  വ്യതിചലിക്കപ്പെട്ട് ഒരു പക്ഷേ .. സൂര്യനുമായി കൂട്ടിയിടിക്കപ്പെട്ടിരിക്കാം . അതുമല്ലെങ്കിൽ ഭീമാകാരമായ ഗ്രഹങ്ങളോ , നക്ഷത്രങ്ങളോ അവയുടെ ഭ്രമണ പഥങ്ങളിൽ നിന്നും വ്യതിചലിക്കപ്പെട്ട് സൂര്യനോട് അടുക്കുകയും അവയുടെ ശക്തമായ കാന്തീക ധ്രുവങ്ങൾ സൂര്യന്റെ കാന്തീക മണ്ഡലവുമായി ഇന്റെർലോക്കിങ് ആവുകയും തൽഫലം   പരസ്പരം ആകർഷിക്കുകയോ വികർഷിക്കുകയോ  ചെയ്യുന്നതിന്റെ ഫലമായും ഇത്തരത്തിലുള്ള പ്രതിഭാസങ്ങൾ  സംഭവിക്കാവുന്നതാണ് .  

ഒരു പക്ഷേ .. ഇതെല്ലാം   മറ്റൊരു  സൗരയൂഥത്തിൽ നിന്നുമായിരിക്കാം  അല്ലെങ്കിൽ നമ്മുടെ ഗാലക്സിയിൽ തന്നെയുള്ള 
ഭീമാകാരമായ വസ്തുക്കളെന്തെങ്കിലുമായിരിക്കാം ഇതിനു പുറകിലുള്ളതെന്നും അനുമാനിക്കാവുന്നതാണ്  ...

അതിനുള്ള സാധ്യത വളരെ കുറവാണ് കാരണം,  നമ്മുടെ ഗാലക്സിയിൽ ഇത്തരമൊരു പ്രതിഭാസം രൂപപ്പെട്ടിരുന്നുവെങ്കിൽ തീർച്ചയായും നാമത് തിരിച്ചറിഞ്ഞിരുന്നേനേ  

എന്തുകൊണ്ട് ഇങ്ങനെയെല്ലാം സംഭവിക്കപ്പെടുന്നു എന്നുള്ളതിന്റെ മൂലകാരണങ്ങളിലേക്ക് കൃത്യമായി എത്തിച്ചേരുവാൻ ഈ ഘട്ടത്തിൽ കഴിയുകയില്ലെങ്കിലും ചില നിഗമനങ്ങളിലൂടെ കടന്നുപോകുമ്പോൾ ചില ഉത്തരങ്ങളിലേക്ക് അതു നമ്മളെ കൊണ്ടെത്തിക്കുന്നു  

ദശലക്ഷക്കണക്കിന് വർഷങ്ങളുടെ കൊഴിഞ്ഞുപോക്കിൽ സ്വാഭാവികമായും ഗ്രഹങ്ങൾക്കോ നക്ഷത്രങ്ങൾക്കോ സംഭവിക്കാവുന്ന പരിണാമം മൂലമോ അതുമല്ലെങ്കിൽ പെട്ടെന്നു  രൂപം കൊള്ളപ്പെട്ട കാലാവസ്ഥ വ്യതിയാനങ്ങൾ മൂലമോ ഒക്കെ ഇത്തരുണത്തിൽ സംഭവിക്കാമെന്ന് കരുതപ്പെടുന്നതിൽ തെറ്റില്ല ..  അതിനുള്ള സാധ്യതകളും വളരെയധികമുണ്ട് .., എന്നിരുന്നാൽ കൂടി മേല്പറഞ്ഞതുപോലെ വിശദമായ പഠനങ്ങളുടെ പിൻബലമില്ലാതെ ആധികാരികമായൊരു  തീർച്ച നൽകുവാൻ നമുക്കിപ്പോൾ കഴിയുകയില്ല  .

ഇനി മറ്റൊരു തലത്തിൽ കൂടി ഈ പ്രതിഭാസത്തെ നോക്കിക്കാണുകയാണെങ്കിൽ യുഗാന്തരങ്ങളുടെ കാലദൈർഘ്യത്തിൽ  ഏതൊരു വസ്തുവിനും  അതിന്റെ പരിണാമപ്രിക്രിയയിൽ സ്വാഭാവികമായും  സംഭവിക്കാവുന്ന  വ്യതിയാനങ്ങളുടെ ഫലമായുള്ളൊരു  സ്ഥാനചലനമായിരിക്കാം ഇവിടെ സൂര്യനും  സംഭവിച്ചു കൊണ്ടിരിക്കുന്നതെന്നു വേണം അനുമാനിക്കുവാൻ .

തന്റെ ജീവചക്രത്തിന്റെ അവസാനഘട്ടത്തിൽ സൂര്യൻ പതിയെ പതിയെ തനിക്കു  ചുറ്റും കറങ്ങിക്കൊണ്ടിരിക്കുന്ന ഗ്രഹങ്ങളിലേക്ക് അവയുടെ   ഭ്രമണപഥങ്ങളെ ഭേദിച്ചു കൊണ്ട് കടന്നു കയറുകയും കോടാനു കോടി വർഷങ്ങൾ കൊണ്ട് ആ   ഗ്രഹങ്ങളെയെല്ലാം തന്നിലേക്ക് ആവാഹിച്ചെടുക്കുകയും അതിന്റെയെല്ലാം അന്തിമഘട്ടത്തിൽ  ആ സൗരയൂഥത്തെത്തന്നെ ഉൾക്കൊണ്ടുകൊണ്ട്  ഭീമാകാരമായിത്തീരുന്ന അവസ്ഥയിലേക്ക് എത്തിച്ചേരുകയും  ഒടുവിൽ എല്ലാത്തിന്റേയും  അവസാനം സ്വയം  ചുരുങ്ങിക്കൊണ്ട്   ഒരു ബിന്ദുവിലേക്ക് മാറ്റപ്പെടുകയും ചുവപ്പുകുള്ളൻ , വെള്ള കുള്ളൻ എന്നെല്ലാം നമ്മൾ പേരിട്ടുവിളിക്കുന്ന പ്രതിഭാസങ്ങളിലൂടെയെല്ലാം കടന്നുപോയി അവസാനം  എരിഞ്ഞടങ്ങുകയും ചെയ്യുന്നൊരു  പ്രതിഭാസം.

സൂര്യ ചലനത്തിന്റെ ആ തീവ്രത ഇപ്പോഴായിരിക്കും നമ്മുടെ  ശ്രദ്ധയെ ആകർഷിച്ചിരിക്കുന്നത്  അങ്ങിനെയെങ്കിൽ ഇനിയും കോടാനുകോടി വർഷങ്ങൾക്കു ശേഷമായിരിക്കാം  സൂര്യന്റെ ആവാഹനം മൂലം  ഭൂമിയില്ലാതാവുക .

അതിന്റെയൊരു  പരിണിത ഫലം കൂടിയായിരിക്കാം ആഗോള താപനത്തിന്റെ വ്യാപ്തി വർദ്ധിച്ചു  കൊണ്ടിരിക്കുന്നതും .

ഇത്തരത്തിലൊരു  പ്രപഞ്ച നിയമമാണ് ഈ  പ്രതിഭാസത്തിനു  പുറകിലെങ്കിൽ  നമുക്കൊന്നും തന്നെ ചെയ്യുവാനില്ല എന്നുള്ളതാണ് സത്യം .  കാരണം അതൊരു പ്രപഞ്ച ശൈലിയാണ്  കാലചക്രങ്ങളിലൂടെ സഞ്ചരിച്ചുകൊണ്ട് ഓരോ വസ്തുവും  അതിന്റെ  അവസാന ഘട്ടത്തിൽ  എത്തിച്ചേരുന്ന പ്രപഞ്ചം അനുശാസിക്കുന്ന പരിണാമ തലം  .

ഈ  പ്രിക്രിയയിൽ സൂര്യൻ ഭൂമിയെ ആവാഹിച്ചെടുക്കുന്നതിനു കോടിക്കണക്കിനു വർഷങ്ങൾക്കു മുൻപേ തന്നെ  അതിശക്തമായ സൂര്യതാപത്താൽ  ഭൂമിയിൽ ജീവന്റെ കണികകൾ തുടച്ചു  മാറ്റപ്പെടുകയും, ജലസ്രോതസ്സുകൾ ബാഷ്പപീകരിക്കപ്പെടുകയും അന്തരീക്ഷം മുഴുവൻ ഹരിതവാതകങ്ങളാൽ  നിറയുകയും   ജീവൻ നിലനിൽക്കാത്തൊരു ഗ്രഹമായി ഭൂമി പരിണമിക്കുകയും  മറ്റുഗ്രഹങ്ങളോടൊപ്പം സൂര്യനിലേക്ക് ലയിച്ചു ചേരുകയും ചെയ്യപ്പെടാം.

ഏറ്റവും ഒടുവിൽ എല്ലാത്തിനേയും ഉൾക്കൊണ്ടുകൊണ്ട്  സ്വയം എരിഞ്ഞടങ്ങിയ സൂര്യൻ ഒരു ബിന്ദുവിലേക്ക് ചുരുങ്ങുകയും കോടിക്കണക്കിന് വർഷങ്ങളോളം നിർജ്ജീവാവസ്ഥയിൽ ഇരുന്നതിനു ശേഷം  അതിശക്തമായ ആന്തരീക മർദ്ധം താങ്ങുവാനാകാതെ  വലിയൊരു സ്‌ഫോടനത്തിലേക്കു എത്തിച്ചേരുകയും  അതിലൂടെ  വീണ്ടുമൊരു ഗാലക്സി  ഫോർമേഷന് വഴിവെക്കുകയും  ചെയ്യപ്പെടാം അതിൽ നിന്നും   ഭൂമിയോട് സമാനമായ ഗ്രഹങ്ങൾ വീണ്ടും രൂപീകൃതമാവുകയും ജീവ കണികകൾ വളർന്നുവരുകയും, ജീവ വൃക്ഷങ്ങൾ ഉരുവാക്കപ്പെടുകയും മറ്റൊരു ഹരിതാഭമായ ഗ്രഹത്തിന്റെ ഉല്പത്തിക്ക് വഴിവെക്കുകയും ചെയ്യപ്പെടാം.

ഇനി  മുൻപ്  പ്രതിപാധിച്ചതിനോട്  സമാനമായുള്ള  പ്രതിഭാസമാണ്  ഇതിനെല്ലാം കാരണമാകുന്നതെങ്കിൽ   അതായത് സൂര്യനു മേൽ ഏൽപ്പിക്കപ്പെട്ട കടുത്ത മർദ്ധത്തിന്റെയോ  ആഘാതത്തിന്റെയോ പരിണിത ഫലമാണ്  സൂര്യന്റെ ഈ സ്ഥാന ചലനത്തിന് പുറകിലുള്ളതെങ്കിൽ  വളരെ പെട്ടെന്നു തന്നെ സൂര്യൻ ഭൂമിയോട് അടുക്കുവാനുള്ള സാദ്ധ്യത അധികമെന്നുതന്നെ കരുതാവുന്നതാണ്.

 അങ്ങിനെയെങ്കിൽ  അതിനൊരു  പോംവഴി നാം  കണ്ടെത്തിയേ തീരു .

 ഈ  രീതിയിലുള്ളൊരു  സ്ഥാനഭ്രംശമാണ് സൂര്യന് സംഭവിച്ചിരിക്കുന്നതെങ്കിൽ  എത്ര സമയം കൊണ്ട്  ഭൂമിയുടെ സമീപത്തേക്കെത്തിച്ചേരുമെന്നുള്ളൊരു   മുൻവിധി ഈ ഘട്ടത്തിൽ അസാദ്ധ്യമാണ്.

അതു  ചിലപ്പോൾ  ദിവസങ്ങളായിരിക്കാം അല്ലെങ്കിൽ  മാസങ്ങളായിരിക്കാം   അതേക്കുറിച്ച്  ചിന്തിച്ചു നിൽക്കുവാൻ നമുക്ക്  മുന്നിൽ  സമയവുമില്ല . പ്രതിവിധിക്കായി വൈകുന്ന ഓരോ നിമിഷവും അതിഭീതിതമായ പ്രത്യാഘാതങ്ങളാണ് ഭൂമി നേരിടേണ്ടി വരുക   സൂര്യന്റെ ശക്തമായ കാന്തീക പ്രഭാവലയത്തിൽ അകപ്പെട്ട്  മെർക്കുറി നാമാവിശേഷമായിത്തീർന്നു കൊണ്ടിരിക്കുന്ന ചിത്രങ്ങളാണ്  അല്പം മുൻപു നാമെല്ലാം  കണ്ടത് .

ആ പ്രൊജക്റ്റർ  ഓഫ് ചെയ്തുകൊണ്ട് ഞാൻ നിശ്ശബ്ദനായി   

ഹാളിൽ വീണ്ടും പ്രകാശം പരന്നിരിക്കുന്നു  എല്ലാ മുഖങ്ങളിലും ആകാംഷയും  ഉൽക്കണ്ഠയും  മുറ്റി നിൽക്കുന്നു ഏതോ  മാന്ത്രീക കഥ കേൾക്കുന്ന കുട്ടികളുടെ ഭാവമായി എനിക്കത് തോന്നി  .

ഇത്രയും  വലിയൊരു വിപത്താണ് മുന്നിൽ വന്നു നിൽക്കുന്നതെന്ന് പലർക്കും വിശ്വസിക്കാൻ പോലും കഴിയുന്നില്ല ഏതോ 
സയൻസ് ഫിക്ഷൻ മൂവി കണ്ട പ്രതീതി 

പലപ്പോഴും സത്യം  വിശ്വസിക്കാൻ ബുദ്ധിമുട്ടേറിയാതായിരിക്കുമെന്ന്  പറയുന്നതെത്രെ  ശരിയാണ് ?

എന്നെ  നോക്കിക്കൊണ്ട്‌ പ്രസിഡണ്ട്  എഴുന്നേറ്റു

അദ്ദേഹം സദസ്സിനോടായി വീണ്ടും തുടർന്നു...

നാമെല്ലാം അഭിമുഖീകരിക്കുവാൻ പോകുന്ന  വിപത്തിന്റെ ഗൌരവവും സങ്കീർണ്ണതയും ഏവർക്കും  ബോദ്ധ്യമായിക്കാണുമെന്നു തന്നെ ഞാൻ  കരുതുന്നു  നമ്മുടെ ആവാസകേന്ദ്രമായ ഈ  ഭൂമി അതിഭീതിതമായ  ഒരു വിപത്തിനെയാണ് അഭിമുഖീകരിക്കുവാൻ പോകുന്നതെന്ന് ഇതിൽ നിന്നും ഏവർക്കും വ്യക്തമായിരിക്കുമല്ലോ 

എങ്ങിനെയെങ്കിലും ഇതിനൊരു   തടയിട്ടേ മതിയാകൂ...   ഇല്ലെങ്കിൽ പിന്നെ ഈ ഭൂമിയില്ല, നമ്മളില്ല  ഒന്നും തന്നെയില്ല  ആയതിനാൽ നമ്മുടെ ആവാസകേന്ദ്രത്തിന്റെ രക്ഷക്കായി  എല്ലാ രാജ്യങ്ങളും ഒരുമിച്ച്  നിൽക്കണമെന്ന് ഞാനീ അവസരത്തിൽ  അഭ്യർഥിക്കുകയാണ്.

ഇനിമുതൽ രാജ്യങ്ങൾ  തമ്മിലുള്ള ശത്രുതകൾക്ക് പ്രസക്തിയില്ല  പരസ്പരം കിടമത്സരങ്ങളില്ല  എല്ലാവരും ഒത്തു ചേർന്ന് സ്വന്തം ആവാസകേന്ദ്രത്തിന്റെ നിലനില്പ്പിനായി പോരാടുക എന്നുള്ള ആത്യന്തിക ലക്ഷ്യം മാത്രം നമുക്ക് മുന്നിൽ നിൽക്കട്ടെ 

നാസ  ഒരു മിഷൻ പ്ലാൻ  തയ്യാറാക്കിയിട്ടുണ്ട്  മിസ്റ്റർ ജോണായിരിക്കും അതിന്റെ തലവൻ  

ആർക്കെങ്കിലും എന്തെങ്കിലും ചോദിക്കുവാനോ പറയുവാനോ  ഉണ്ടെങ്കിൽ ഈ അവസരം വിനിയോഗിക്കാവുന്നതാണ് 

വിശ്വസിക്കുവാൻ  പ്രയാസം തോന്നുന്നു  ? ഇതൊക്കെ സംഭവ്യമാണോ ? ലോകത്തെ മുഴുവനും  നിങ്ങളുടെ മേൽക്കോയ്മയെ  അംഗീകരിപ്പിക്കുവാനുള്ള  ഒരു നാടകമായി എനിക്കിത്  തോന്നുന്നു .?

എന്റെ പ്രിയ സുഹൃത്തേ  താങ്കൾ ഏത് രാജ്യത്തെയാണ് പ്രതിനിധീകരിക്കുന്നത് ? എനിക്കിവിടെ നിന്ന് കാണാൻ വയ്യാത്തതുകൊണ്ടാണ് അല്ലെങ്കിൽ താങ്കളുടെ ദേശീയ പതാകയെങ്കിലും ഒന്നുയർത്തിക്കാണിക്കു... ആരെങ്കിലും  ആ ക്യാമറ അങ്ങോട്ടൊന്ന് ഫോക്കസ് ചെയ്യൂ.., ഞാനാ മഹത് വ്യക്തിയെയൊന്ന് കാണട്ടെ 

ഓ...  താങ്കളുടെ പ്രസിഡണ്ടിന് സുഖം തന്നെയെന്നു  കരുതുന്നു , അദ്ദേഹം എന്തുകൊണ്ട് വന്നില്ല എന്നെനിക്കറിയില്ല .., പക്ഷേ ഒരു പ്രതിനിധിയെങ്കിലും  അയച്ചതിൽ സന്തോഷം  അത് താങ്കളെപ്പോലെയുള്ള ജീനിയസ്സായതിൽ വളരെയധികം സന്തോഷം  .

ചില വിഡ്ഢിച്ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ ആവശ്യമില്ല....  കാരണം അത് വിഡ്ഢിച്ചോദ്യങ്ങൾ ആണെന്നുള്ളതു കൊണ്ടു തന്നെ  എന്റെ  സുഹൃത്തേ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ജീവിച്ചുകൊണ്ട് പതിനഞ്ചാം നൂറ്റാണ്ടിലെ ചോദ്യങ്ങൾ ചോദിക്കാതിരിക്കൂ ... ബി ലിവ് ഇൻ ദി പ്രെസെന്റ്.

നമ്മൾ ജീവിക്കുന്ന ഈ നൂറ്റാണ്ടിൽ ഒരു രാജ്യം മറ്റൊരു രാജ്യത്തിന്റെ മേൽക്കോയ്മാ അംഗീകരിക്കില്ലെന്ന്  അമേരിക്കക്ക് നന്നായിട്ടറിയാം  രാജ്യങ്ങളെ കോളനികൾ ആക്കി വെച്ചിരിക്കുന്ന കാലഘട്ടങ്ങൾ എല്ലാം എന്നേ  കഴിഞ്ഞിരിക്കുന്നുവെന്ന് ആ സൃഹുത്തിനറിയില്ലെന്ന് തോന്നുന്നു .

ഇടുങ്ങിയ മനസ്സുകൊണ്ട്  കൊണ്ട്  ലോകത്തെ നോക്കാതിരിക്കൂ  നിങ്ങളുടെ മനസ്സ്  ഇടുങ്ങിയതെങ്കിൽ നിങ്ങളുടെ കണ്ണുകളും അത്തരത്തിലേ കാണൂ .

ഈ ലോകത്തെ മുഴുവനും ഒരു മേശക്കു ചുറ്റുമിരുത്തി  അവരെക്കൊണ്ടെല്ലാം കൈയ്യടിപ്പിക്കേണ്ട കാര്യം  അമേരിക്കക്കില്ല  നിങ്ങളെപ്പോലെയുള്ള മൂന്നാം കിട രാജ്യങ്ങളെ പ്രത്യേകിച്ചും , ഒന്നും ചെയ്യാനും കഴിയില്ല പറഞ്ഞാലൊട്ടും  മനസ്സിലാക്കുവാനും കഴിയില്ല  വെറുതേ മേശക്കു പിന്നിലിരുന്ന് ഇത് പോലെ  എന്തെങ്കിലും വിഡ്ഢിത്തങ്ങൾ വിളമ്പാമെന്നല്ലാതെ.

ഒരു പട്ടമെങ്കിലും  സ്പേസിലേക്ക്  അയക്കാൻ കഴിയാത്ത നിങ്ങളോട് ഞാൻ കൂടുതൽ  വിശദീകരിക്കാനുമില്ല  നിങ്ങളുടെ നഗരങ്ങളിലെങ്കിലും  വൈദ്യതി എത്തിക്കൂ എന്നുള്ളതാണ് ഈ ഘട്ടത്തിൽ താങ്കളോടുള്ള എന്റെ അഭ്യർത്ഥന  .

ഇത്തരമൊരു സമ്മേളനത്തിൽ ഞാനിങ്ങനെ പറയുവാൻ പാടില്ലെന്നെനിക്കറിയാം.. എന്റെ സംസ്കാരത്തിനത് യോജിച്ചതുമല്ല   പക്ഷെ  മുനവെച്ച  ഇത്തരം വിഡ്ഢി ചോദ്യങ്ങളെ നേരിടാൻ ഞാൻ സംസ്ക്കാരം  നോക്കാറില്ല എന്നുള്ളതും  എന്റെയൊരു  ശൈലിയാണ് 

നിങ്ങളിത്  ചോദിച്ച് വാങ്ങിയതാണ്  നിങ്ങളുടെ അഹന്തയും,  വിഡ്ഢിത്തരവും തന്നെയാണതിനു കാരണം  അതിനുള്ള ഉത്തരമാണ് ഞാൻ നൽകിയത്  ഭൂമിയെ  മുഴുവൻ  ഇല്ലാതാക്കുവാൻ  പോകുന്നൊരു  വിപത്ത് തലക്കു മുകളിലിതാ  എത്തിനിൽക്കുന്നു . അതേക്കുറിച്ച്  എല്ലാ രാഷ്ട്രങ്ങളേയും, അവരുടെ പ്രതിനിധികളേയും , ജനങ്ങളേയും  ബോധവാൻമാരാക്കുവാനും  പ്രതിവിധികൾ ആരായാനുമാണ് ഈയൊരു ഒത്തുചേരൽ സംഘടിപ്പിച്ചത്  നിങ്ങളുടെ രാജ്യത്തിന് ഇതിൽ ഭാഗമാകണമെങ്കിൽ അതാകാം,  ഇല്ലെങ്കിലും ഒന്നുമില്ല  കാരണം നിങ്ങളെക്കൊണ്ടൊന്നിനും കഴിയില്ലെന്നുള്ള മുൻവിധിയോടു കൂടിത്തന്നെയാണ് ഞങ്ങൾ ക്ഷണിച്ചിരിക്കുന്നതും  പക്ഷെ  നിങ്ങളുടെ അറിവുകേടിന്  നിങ്ങളുടെ രാജ്യത്തെ ജനങ്ങളെ ബലിയാടുകളാക്കാതിരിക്കു , വരാനിരിക്കുന്ന ദുരന്തത്തെക്കുറിച്ചവരെ ബോധവാന്മാരാക്കു .  നിങ്ങളെ തിരഞ്ഞെടുത്തു എന്നൊരു തെറ്റു മാത്രമേ അവർ  ചെയ്തിട്ടുള്ളൂ .

എന്റെ വാക്കുകളിൽ നിങ്ങൾക്ക് വിഷമം തോന്നിയിരിക്കാം  സാരമില്ല വിഡ്ഢികൾ എപ്പോഴും അടി ചോദിച്ചു വാങ്ങുന്നവരാണ് ,  അടി കൊടുക്കേണ്ടവർക്ക് കൊടുക്കുക തന്നെ വേണം  അല്ലെങ്കിലവർ അസ്ഥാനത്ത് കേറി  വീണ്ടും വീണ്ടും തലപൊക്കും .

ആ സമ്മേളനത്തിൽ വെച്ച്  സേവ് ദി എർത്ത് എന്നുള്ള പ്രമേയം പാസ്സാക്കപ്പെട്ടു   ഞാൻ  മുന്നോട്ടുവെച്ച  നിർദ്ദേശങ്ങൾ  ഏകകണ്ഠം അംഗീകരിക്കപ്പെട്ടു ആ മിഷന്  വേണ്ടിവരുന്ന ഭാരിച്ച ചിലവുകൾ, എല്ലാ രാജ്യങ്ങളും  അവരവരുടെ സാമ്പത്തീക സ്ഥിതിക്കനുസ്രതമായി വഹിച്ചു കൊള്ളാമെന്ന ഉടമ്പടിയിലും ഒപ്പുവെക്കപ്പെട്ടു.

ഈ ഓപ്പറേഷൻ  ഒരു വിജയമോ , പരാജയമോ ആകട്ടെ  അതുവരേക്കും രാഷ്ട്രങ്ങൾ തമ്മിലുള്ള കിടമത്സരങ്ങളോ , യുദ്ധങ്ങളോ , വാക്ക് പോരുകളോ ഒന്നും തന്നെ ഉണ്ടായിരിക്കരുതെന്ന മറ്റൊരു കരാറും അതോടൊപ്പം തന്നെ ഒപ്പുവെക്കപ്പെട്ടു  .

എല്ലാവരുടേയും ലക്ഷ്യവും , പ്രയത്നവും, പ്രാർത്ഥനയും  ഈ ഓപ്പറേഷന്റെ വിജയത്തിനു വേണ്ടി മാത്രമായിരിക്കണം.

എല്ലാം യുദ്ധകാല അടിസ്ഥാനത്തിൽ പുരോഗമിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് ഇടിത്തീ പോലെ ആ സംഭവമുണ്ടായത്  .

സുപ്രീം കോടതിയിൽ നിന്നും  സ്റ്റേ ഓർഡർ   ഈ മിഷൻ അനാവശ്യമാണെന്നും , ഇത് ജനങ്ങളെ വളരെയധികം പരിഭ്രാന്തരാക്കുന്നുവെന്നും പറഞ്ഞുകൊണ്ട്  ഏതോ വിഡ്ഢി സംഘടനകൾ ഫയൽ ചെയ്ത ഹർജിയിൽ വിശദീകരണം ചോദിച്ച് നാസക്ക് പരമോന്നത കോടതി  നോട്ടീസ് അയച്ചിരിക്കുന്നു  അതിലുള്ള മറുപടി വരുന്നതു വരെ ഈ മിഷൻ സ്റ്റോപ്പ് ചെയ്യാനുള്ള ഉത്തരവും ആയതുകൊണ്ട്  കോടതി പുറപ്പടുവിച്ചിരിക്കുന്നു.

ഡയറക്ടറുടെ  വാക്കുകൾ കേട്ടപ്പോൾ എനിക്കാദ്യം  തമാശയാണ് തോന്നിയത്  ഞാനത് അദ്ദേഹത്തോട് ചോദിക്കുകയും ചെയ്തു

സർ എന്താണ് ഇത്രയും വലിയ വിഡ്ഢിത്തം ?

ഡോണ്ട് വറി ജോൺ...   നിങ്ങൾ ഇതേക്കുറിച്ചൊന്നും ആലോചിച്ച് തലപുണ്ണാക്കാതെ ഈ  മിഷനുമായി മുന്നോട്ട് പോവുക നോബഡി ക്യാൻ ഇന്റർഫിയർ യുവർ മിഷൻ  ഞാൻ പ്രസിഡണ്ടിനെ കാണുവാൻ പോവുകയാണ്,  ഇത് വിഡ്ഢികളുടെ കൂടി ലോകമാണ് ജോൺ

എന്താ മിസ്റ്റർ ജാക്ക്

ഇതുനോക്കൂ മിസ്റ്റർ പ്രസിഡണ്ട്  

വാട്ട്  നോൺസെൻസ് ഈസ്  ദിസ്?  

ആ നോട്ടീസ് കണ്ട് അദ്ദേഹത്തിന് അമ്പരപ്പാണ് ആദ്യമുണ്ടായത് പിന്നെയത് കോപത്തിനു വഴിമാറി

നിങ്ങളത്  കീറിക്കളഞ്ഞേക്കൂ ജാക്ക് .

സർ ഇത് പരമോന്നത കോടതിയുടേതാണ് ക്രിമിനൽ കുറ്റമാണ് .

ഐ ആം ദി പ്രെസിഡന്റ്‌ ഓഫ് യുണൈറ്റഡ് സ്റ്റേറ്റ് ജാക്ക്, ഞാനാണ്   സുപ്രീം പവ്വർ . 

ഞാൻ പറഞ്ഞതുപോലെ  താങ്കളത് കീറിക്കളഞ്ഞേക്കൂ   

അല്ലെങ്കിലും ചില ന്യായാധിപൻമാരുടെ  വിചാരം അവർ ദൈവങ്ങളാണെന്നാണ്  ഒരു തെറ്റും ചെയ്യാത്തവരുടെ പോലെയാണ് അവരുടെ നാട്യവും  പെരുമാറ്റവും  പലപ്പോഴും ഉൾക്കൊള്ളാൻ കഴിയാത്തതാണത് . ന്യായാധിപനെന്ന കസേരയിൽ കയറുമ്പോൾ അവർ ദൈവങ്ങളായി സ്വയം പ്രഖ്യാപിക്കുന്നു  അവരുടെ യുക്തിക്ക് അനുസരിച്ചായിരിക്കും ഓരോ തീരുമാനങ്ങളും ഒരു കണക്കിന് അവരേയും കുറ്റം പറയാൻ കഴിയില്ല  മനുഷ്യർ തന്നെയല്ലേ അവരും  ... 

നീതി നിർവചനങ്ങളിലെല്ലാം തന്നെ  കാലാനുസ്രതമായ മാറ്റങ്ങൾ വരുത്തേണ്ട സമയം  അതിക്രമിച്ചിരിക്കുന്നു  ന്യായാധിപൻമാരുടെ യുക്തികൾക്കനുസരിച്ച് കാര്യങ്ങൾ നിർവ്വഹിക്കപ്പെടുമ്പോൾ അത് എത്രമാത്രം നീതിയുക്തമായിരിക്കുമെന്നുള്ളത് ഒരു പുനർവിചിന്തനത്തിനു വിധേയമാക്കേണ്ട കാലം വന്നിരിക്കുന്നു  .

ഓരോ ഭാഗത്തെയും നീതി  അല്ലെങ്കിൽ ശരി,  തെറ്റ് എന്നിവ നൂലിഴ കീറി പരിശോധിച്ചാൽ പോലും  ചിലപ്പോൾ സത്യം തെളിയപ്പെടാതെ  പോകും  അങ്ങിനെ വരുമ്പോൾ ആരാണ് ശിക്ഷിക്കപ്പെടുന്നത് , തെളിവുകളെ ആർട്ടിഫിഷൽ ആയി ക്രിയേറ്റ് ചെയ്ത്  സംഭവങ്ങളെ വിശ്വാസയോഗ്യമായ രീതിയിൽ അവതരിപ്പിക്കുന്നവർ വിജയിക്കുന്നു . പല ന്യായാധിപന്മാരുടെയും ചിന്തകൾ അവരുടെ തീർപ്പുകളിൽ വലിയ സ്വാധീനം ചെലുത്താറുണ്ട് അത് ചിലപ്പോൾ അർഹമായ നീതിനിഷേധനത്തിനും കാരണമാക്കുന്നു ഒരു പക്ഷേ അതവർ മനപ്പൂർവ്വം ചെയ്യുന്നതല്ലെങ്കിൽ കൂടി അവരിൽ അന്തർലീനമായിക്കിടക്കുന്ന സ്വഭാവ സവിശേഷതകളോ സ്വാധീനങ്ങളോ അങ്ങനെയാക്കിത്തീർക്കുന്നതിൽ തെറ്റുപറയാനാവില്ല അതിനെ മറികടക്കുന്നതിന് നീതി നിർവ്വഹണ സംവീധാനത്തിൽ കൂടുതൽ മാറ്റങ്ങൾ അവലംബിക്കേണ്ടിയിരിക്കുന്നു
അതേപ്പറ്റി  കൂടുതൽ ചിന്തിക്കേണ്ട സമയം ഇതല്ല എന്നിരുന്നാലും  ഒരു ഉടച്ചു വാർക്കൽ അനിവാര്യം തന്നെയാണ്  .

നാസയുടെ പരീക്ഷണശാലയിൽ  അതിവേഗതയിൽ  തയ്യാറായി കൊണ്ടിരിക്കുന്ന ബഹിരാകാശ പേടകം  അതിൽ എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള  പ്രഗൽഭരായ  ശാസ്ത്രജ്ഞർ കൈകോർത്തിരിക്കുന്നു  .

അതിനനുസ്രതമായിത്തന്നെ ഞങ്ങൾക്കുള്ള പരിശീലനങ്ങളും സൂര്യനോട് ഏറ്റവും  അടുത്തു  കിടക്കുന്ന  ഗ്രഹത്തിലേക്കാണ്  യാത്ര  മനുഷ്യസ്പർശം ഇന്നേവരെ  എല്ക്കപ്പെടാത്ത ഒരിടത്തേക്ക് ഇതെല്ലാം വളരെ കുറഞ്ഞ  സമയത്തിനുള്ളിൽ തന്നെ പൂർത്തീകരിക്കുകയും വേണം .

മുൻപേ അയച്ച പരിവേക്ഷണ പേടകങ്ങളിൽ നിന്നും ലഭ്യമായ നാമമാത്രമായ  വിവരങ്ങളുടെ വെളിച്ചത്തിലുള്ളൊരു യാത്രയാണ് വീനസിലേക്ക് .
 
ആസിഡ് മഴ , ശക്തമായ അന്തരീക്ഷമർദ്ദം  അത്യുഗ്ര താപനില ഇതിനെയെല്ലാത്തിനേയും പ്രധിരോധിക്കുവാനുള്ള കൃത്യമായ സുരക്ഷാസംവീധാനങ്ങൾ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ അണിയിച്ചൊരുക്കകയെന്നത് വലിയ വെല്ലുവിളിയാണ് ഞങ്ങൾക്കു മുന്നിൽ ഉയർത്തുന്നത്.

ചെറിയൊരു പാളിച്ച മാത്രം  മതി ആപത്തിന് വഴിയൊരുക്കുവാനും ഈ മിഷന്റെ പരാജയത്തിനും .

കടുത്ത മർദ്ധത്തേയും  അതിശക്തമായ ചൂടിനേയും പ്രതിരോധിക്കുന്നതിനോടൊപ്പം തന്നെ  അപ്രതീക്ഷിതമായി പെയ്തിറങ്ങിയേക്കാവുന്ന ആസിഡ് മഴയും വലിയൊരു  വെല്ലുവിളി  ഉയർത്തുന്നു .

ഈ പരീക്ഷണങ്ങളെല്ലാം തരണം ചെയ്തുകഴിഞ്ഞാൽ തന്നേയും പിന്നേയും  ഒരുപാടൊരുപാട് കടമ്പകൾ  മുന്നിൽ നിൽക്കുന്നു .

അത്യുഗ്ര സ്ഫോടശേഷിയുള്ള  വസ്തുക്കൾ നിറച്ച പേടകത്തെ വീനസിൽ  സുരക്ഷിതമായിറക്കുക  അവിടെ നിന്നും സ്ഫോടകവസ്തുക്കൾ നിറച്ച റോക്കറ്റിനെ  മെർക്കുറിയുടേയും  സൂര്യന്റെയും ഇടയിലുള്ള ഭ്രമണ പഥത്തിലേക്കെത്തിച്ച്  സ്ഫോടനം നടത്തുക സ്‌ഫോടനത്തിനു മുൻപേ വീനസിൽ നിന്നും  സുരക്ഷിതമായി  പുറത്തുകടക്കുക  അങ്ങനെ ഒരുപാടൊരുപാട് ഘടകങ്ങൾ ചേർന്നു നിൽക്കുന്നു . 

ചെറിയൊരു  വ്യത്യാസത്തിനു പോലും വലിയ വില കൊടുക്കേണ്ടിവരും .

സൂര്യന്റെ അത്യുഗ്രതാപന ശേഷിയെ അതിജീവിക്കാൻ ഉതകുന്ന തരത്തിലുള്ള വസ്തുക്കൾ  തന്നെയാണ് ഉപയൊഗിക്കപ്പെടുന്നതെങ്കിലും   വീനസിൽ സ്ഫോടകവസ്തുക്കളുമായി സുരക്ഷിതമായി ലാൻഡ് ചെയ്യുകയെന്നുള്ളത്  അതി കഠിനമായ വെല്ലുവിളി തന്നെയാണ് ഉയർത്തുന്നത്   വാഹന കവചങ്ങൾക്ക് അതിശക്ത താപ പ്രസരണത്തെ തടുക്കാൻ കഴിയുമെങ്കിലും  ശൂന്യാകാശത്തിലേക്ക് പ്രവേശിക്കുമ്പോൾ ഉണ്ടാകാവുന്ന അതിശക്തമായ ഘർഷണം ഒരു നൂൽപ്പാലത്തിലൂടെയുള്ള യാത്രയാണ് .

ചിലപ്പോൾ   ലക്ഷ്യത്തിൽ എത്തുന്നതിനു മുൻപുള്ള ഒരു സ്ഫോടനത്തിന് അത് ഇടയാക്കിയേക്കാം .
         
അങ്ങിനെ സംഭവിച്ചാൽ,അത് ഞങ്ങളുടേയും ഈ  ദൗത്യത്തിന്റെയും അവസാനം മാത്രമല്ല  ഭൂമിയുടേയും  ഒരു പക്ഷേ  ഗാലക്സിയുടേയും തന്നെ  അവസാനത്തിനത്  വഴിയൊരുക്കിയേക്കും .

ഇത്രയും കാര്യങ്ങൾ സുഗമമായി നടന്നു കിട്ടിയാൽ  തന്നെ സ്ഫോടനത്തിനു മുൻപായി  വീനസിൽ  നിന്നും ഞങ്ങൾക്ക്  പുറത്തു  കടക്കേണ്ടതുണ്ട് കാരണം 
ഇത്രയും ശക്തിവത്തായൊരു സ്ഫോടനത്തിന്റെ ഇമ്പാക്റ്റ്..  അതേതുതരത്തിലുള്ള  പ്രത്യാഘാതങ്ങളാണ്  ഗാലക്സിയിൽ വരുത്തിവെക്കുക അതിലുപരി സൂര്യനോട് അടുത്തുകിടക്കുന്ന വീനസിൽ വരുത്തിവെക്കുക എന്നുള്ളത് നിഗമനങ്ങൾക്കും അപ്പുറത്താണ് .

ഈ നടക്കുന്നത് ഒരു പക്ഷേ വിജയമാവുകയാണെങ്കിൽ അത്   ശാസ്ത്രത്തിന്റെ വിജയമായായല്ല  മറിച്ച്  ലോകത്തിന്റെ  പ്രാർത്ഥനയുടെ വിജയമായാണ് വിലയിരുത്തപ്പെടുക . 

 എന്റെ കാഴ്ചപ്പാടാണത് മറിച്ചു ചിന്തിക്കുന്നവർ ഉണ്ടാകാം .

ഏറ്റെടുത്തിരിക്കുന്ന ദൗത്യത്തിന്റെ അപകടവും , സാഹസീകതയും  ആഴവും പരപ്പുമെല്ലാം തന്നെ എനിക്ക് വളരെ വ്യക്തമായിരുന്നു .

എന്നിരുന്നാലും ഇതെന്റെ കടമയും ഉത്തരവാദിത്വവുമാണെന്നെന്റെ  മനസ്സു പറയുന്നു .

ഒരു ജനതക്കു വേണ്ടി മുന്നിൽ നിൽക്കുക,   അവരുടെ സ്വപ്നങ്ങൾക്കു വേണ്ടി പ്രവർത്തിക്കുവാൻ കഴിയുക  കോടാനുകോടി ജീവനു വേണ്ടി വലിയൊരു ടാസ്ക്കുമായി മുന്നിട്ടിറങ്ങുക  

ആത്യന്തികമായി  എന്റെ  ലക്‌ഷ്യം വിജയം എന്നുള്ളത് തന്നെയാണ് , ഒരു പൂർണ്ണ വിജയം..  അതിൽ കുറഞ്ഞതൊന്നിനെപ്പറ്റിയും  ഞാനിപ്പോൾ  ചിന്തിക്കുന്നില്ല .

എന്റെയതേ  സ്വപ്‌നങ്ങൾ തന്നെയാണ് എന്റെ സഹയാത്രികർ പേറുന്നതും അതിലുപരി ഈ ലോകം മുഴുവനും സ്വപ്നം കാണുന്നതും  .

എന്നെ സംബന്ധിച്ച്   ഭൂലോകത്തിനു വേണ്ടി ഞാനനുഷ്ഠിക്കുന്ന ഒരു    ത്യാഗമാണ്  പൂർവ്വീകർ ജീവിച്ചു മരിച്ച  ഈ മണ്ണിനു വേണ്ടിയുള്ള എന്റെ  തർപ്പണമാണ്  വരാനിരിക്കുന്ന ആയിരിയമായിരം തലമുറകൾക്കു വേണ്ടിയുള്ള  കരുതിവെക്കലാണ് ....  അതിലുപരി  ഇപ്പോൾ ജീവിക്കുന്ന കോടാനുകോടി ജീവജാലങ്ങളുടെ നിലനില്പിനു  വേണ്ടിയുള്ള  ജീവൻ മരണ പോരാട്ടമാണ് .

നാളെയുടെ ചരിത്രത്തിൽ തങ്കലിപികളിൽ   ഞങ്ങളുടെ പേരുകൾ രേഖപ്പെടുത്തപ്പെടും  

അത് ത്യാഗങ്ങളുടെ പേരിലുള്ള സിമ്പതിയുടേതായിരിക്കുകയില്ല ,  മറിച്ച് ധീരതയുടേയും .., സ്നേഹത്തിന്റേയും രോമാഞ്ചം ഉണർത്തുന്ന  നാമങ്ങളായിട്ടായിരിക്കും അത് ഓരോരുത്തരുടേയും മനസ്സിനുള്ളിൽ പതിയുക  .

ഒടുവിൽ  ആ ദിവസം സമാഗതമായി.... 

ഞങ്ങൾ നാലുപേർ ..... 

ഞാൻ , ഡേവിഡ്‌  നിക്കോളാസ്  പിന്നെ സ്ഫോടക വസ്തുക്കൾ കൈകാര്യം ചെയ്യുന്നതിൽ വിദഗ്ദ്ധനായ ചാൾസും .

തിരക്കു പിടിച്ചു പൂർത്തിയാക്കിയ  പരീക്ഷണ കാലഘട്ടം കഴിഞ്ഞു  ഞങ്ങളുടെ ബഹരാകാശപേടകം വീനസിലേക്ക് കുതിച്ചുയുരന്നതിനുള്ള കൌണ്ട്  ഡൌണ്‍ തുടങ്ങി ക്കഴിഞ്ഞു .

ചങ്കൂറ്റത്തോടെ ഞങ്ങളും അതോടൊപ്പം  പ്രാർത്ഥനയോടെ ഒരു ലോകം മുഴുവനും .

ഉറക്കമില്ലാത്ത ആ  രാത്രി എന്റെ ഫോൺ എനിക്കായി ശബ്ധിച്ചു .... .

ജോൺ..  മൈ ഡിയർ സൺ,   ചിലർ കർമ്മം കൊണ്ട് പുണ്യം ചെയ്യുന്നു മറ്റു ചിലർ ജന്മം കൊണ്ടും  എന്നാൽ അതിനേക്കാൾ മേലെ ഞാൻ ഇന്ന് പുണ്യം ചെയ്തവനാകുന്നു ,  നിന്നിലൂടെ ....  നിന്റെ ത്യാഗം ഇന്നെന്നെ ലോകത്തിന്റെ നെറുകയിൽ എത്തിച്ചിരിക്കുന്നു ...  പോയ ജന്മത്തിലെ ശത്രുക്കൾ മക്കളായി പിറക്കുമെന്ന് ആരോ പറഞ്ഞു കേട്ടിരിക്കുന്നു എങ്കിൽ ആ ശത്രുവിനെ തന്നെ മകനായി അടുത്ത  ജന്മത്തിലും  കിട്ടണമെന്ന് ഞാൻ ദൈവത്തോട്  പ്രാർത്ഥിക്കുന്നു .

എങ്കിലും നിന്റെ സുരക്ഷയിൽ  ഒരു പിതാവിന്റെ ഉൽക്കണ്ഠ എന്നെ വലയം ചെയ്യുന്നു .

വർഷങ്ങൾക്ക് മുമ്പ്  ഒരു  ഒറ്റമുറി വാടക വീട്ടിൽ  നീയും ഞാനും അമ്മയും  വലിയ സന്തോഷമായിരുന്നു ആ കാലഘട്ടം  ഇന്നും ഞാൻ വല്ലപ്പോഴും ആ വാടക വീടിന്റെ മുന്നിൽ പോയി  നിൽക്കും അവിടെയൊക്കെ വല്ലാതെ മാറിയിരിക്കുന്നു  , പക്ഷേ എങ്കിലും അവിടെ നിൽക്കുമ്പോൾ അതെന്നെ വർഷങ്ങൾക്ക് പുറകിലേക്ക് വഴി നടത്തുന്നു  ഒരു പഴയ ഗന്ധം എന്നിലേക്ക് തറഞ്ഞു കയറുന്നു നമ്മുടെ കുടുംബത്തിന്റെ മണമാണത്  അതെന്നെ വല്ലാതെ വികാരാധീനനാക്കും...   ഓർമ്മകൾ ഒരു സുഖമാണ്..ജോൺ

സ്നേഹത്തിന്റെ സാഗരം എന്റെ ഹൃദയത്തെ തൊട്ടുകൊണ്ടു കടന്നുപോകുന്നു .

എന്നും ഞാൻ ജോലി കഴിഞ്ഞു വരുമ്പോൾ  നീ എനിക്കായി വാതിൽക്കൽ കാത്തു നിൽപ്പുണ്ടാകും   എന്റെ കൈയ്യിലുള്ള കുഞ്ഞു പൊതിയിൽ എന്തെങ്കിലും ഉണ്ടാകുമെന്ന്  നിനക്കറിയാം... നിന്റെയാ  വിശ്വാസം തെറ്റിക്കാതിരിക്കാൻ ഞാനും ശ്രദ്ധിച്ചു.

ആ ഒറ്റമുറി വീട്ടിൽ നിന്നും ജോണിന്ന് ആകാശത്തോളം  വലുതായിരിക്കുന്നു , ലോകം മുഴുവനും ഇന്ന്  നിന്നെ  ഉറ്റു നോക്കുന്നു...   നിന്നിൽ വിശ്വാസം അർപ്പിക്കുന്നു... രക്ഷകനെ കാണുന്നു ...  

എല്ലാം നിന്റെ കഴിവുകൊണ്ട് മാത്രം..  നിന്റെ പല ആഗ്രഹങ്ങളും  എനിക്ക് സാധിച്ചു തരാൻ കഴിഞ്ഞിട്ടില്ലെന്നുള്ളത് എന്റെ പരിമിതയായിരുന്നു  പലപ്പോഴും ആ പരിമിതിയിൽ നിന്ന് കൊണ്ട് നീ സന്തോഷിച്ചു  എന്നെ  വിഷമിപ്പിക്കേണ്ടെന്നു കരുതി മാത്രം . ,...   നിന്റെ ആവശ്യങ്ങൾ അധികമൊന്നും  എന്നോട് പറഞ്ഞിട്ടില്ലെന്നുള്ളത് അതിനൊരു  തെളിവായിരുന്നു.

ഒരിക്കൽ നീ അമ്മയോട് ചോദിച്ചു .., ഒരു റേഡിയോയെങ്കിലും നമുക്ക്  സ്വന്തമായി വാങ്ങുവാൻ  പറ്റുമോയെന്ന്   ? അതെന്നെ വല്ലാതെ സങ്കടപ്പെടുത്തി അതുപോലും  നിനക്കു  വേണ്ടി വാങ്ങിത്തരാൻ കഴിയാത്ത   എന്റെ ബലഹീനതയിൽ ഞാൻ എന്നെത്തന്നെ പഴിച്ചു

 നിന്റെ ആ വളരെ ചെറിയ ആഗ്രഹം നിറവേറ്റാൻ അന്ന് ഞാൻ വല്ലാതെ കഷ്ടപ്പെട്ടു  . ... നൂറു രൂപക്ക് കിട്ടുമായിരുന്ന ഒരു  റേഡിയോ പോലും അന്നെനിക്ക് വലിയൊരു ബാലികേറാമലയായിരുന്നുവെന്നുള്ളത് നീയും തിരിച്ചറിഞ്ഞു ..  ജോൺ

അത് കിട്ടിയപ്പോഴുള്ള നിന്റെ സന്തോഷം  എന്നെ വീർപ്പുമുട്ടിച്ചു  ഞാൻ ആകാശത്തോളം വലുതായി

അപ്പൻ കരയുകയാണോ ?

നോ മാൻ ..,  ഞാൻ ഇരുമ്പാണ്

അപ്പൻ ഇരുമ്പാണ്  പക്ഷേ .. ഞാൻ ഇരുമ്പല്ല  എന്നെ കരയിപ്പിക്കരുത്...  .

നെവർ മാൻ ..,നീ എന്നെക്കാൾ ശക്തനാണ്  ഇരുമ്പിനേക്കാൾ കഠിനം അത് നീ തെളിയിച്ചു  ,നീ... ഇന്നീ  ഈ ലോകത്തിന്റെ പൊതു സ്വത്താണ്.

ഞാൻ ആ  പഴയ കാലത്തിലേക്കൊന്ന് വെറുതേ   തിരിച്ചു  പോയതാണ് എന്റെ കൊച്ചു വീട്ടിലേക്ക്...  നിന്നെയും കൊണ്ട്... നിന്റെ അമ്മയേയും കൊണ്ട് ..  അതെനിക്ക് വല്ലാത്തൊരു  ആശ്വാസം തരുന്നു .

പിതാവിന്റെ കടമകളെ കുറിച്ച് സംസ്‌കൃതത്തിലൊരു ചൊല്ലുണ്ട് ജോൺ   .

               ''ജനിതാ ചോപ്പനേതാ ചാ യാസ്‌തു വിദ്യായാം പ്രയച്ചാതി
                  അന്നദാതാ ഭയത്രാതാ പഞ്ചയ്തെ പിതൃആം സ്മ്രുതാ ''

ഞാനും അതപ്പനൊപ്പം പാടി ...

                    ''ജനിതാ ചോപ്പനേതാ ചാ യാസ്‌തു വിദ്യായാം പ്രയച്ചാതി
                  അന്നദാതാ ഭയത്രാതാ പഞ്ചയ്തെ പിതൃആം സ്മ്രുതാ ''

''ജന്മം തന്നവൻ , ദൈവത്തിലേക്ക് അടുപ്പിച്ചവൻ , അറിവു തന്നവൻ , ആഹാരം തന്നവൻ  ഭയത്തിൽ നിന്ന് മോചിപ്പിച്ചവൻ ..''

എന്റെ പരിമിതികൾക്കുള്ളിലും ഞാനത്  നിറവേറ്റിയെന്ന്  വിശ്വസിക്കുന്നു ജോൺ

അത് മാത്രമേ ആകാനും പാടുള്ളു പിന്നെയുള്ളതെല്ലാം നിന്റെ  അഭിരുചികൾ ആണ് , നിന്റെ ചിന്തകൾ , നിന്റെ ലക്‌ഷ്യം , അതാണ് നിന്നെ മുന്നിലേക്ക് നയിക്കേണ്ടത് . അത് വളരെ ഭംഗിയായിത്തന്നെ നീ നിർവ്വഹിക്കുകയും ചെയ്തു ഇപ്പോളിതാ കോടാനു  കോടിയോളം ആശ്രിതകർക്ക്  ആശ്രയമായി നീ .... ഈ മിഷൻ  ഏറ്റെടുക്കാനുള്ള നിന്റെ മനസ്സ്,   സഹജീവികളോടുള്ള നിന്റെ സ്നേഹം..,  അതിലൂടെ നീ സ്വയം ഉയർത്തപ്പെട്ടതിനോടൊപ്പം  എന്നേയും... അമ്മയേയും  കൂടി ഉയർത്തിയിരിക്കുന്നു. ... നിനക്ക് ജന്മം തന്ന പുണ്യത്തിലൂടെ . 

നീ ഗഗനത്തിലൂടെ മിഷൻ പൂർത്തീകരണത്തിനായി സഞ്ചരിക്കുമ്പോൾ  ഒരു നക്ഷത്രമായി നിന്റെ അമ്മയുടെ  അനുഗ്രഹം കൂടെയുണ്ടാകും  .

ഇന്ന് ലോകം മുഴുവനും നിന്നെ ഉറ്റുനോക്കുന്നു..,   ഈ ലോകത്തിന്റെ മുഴുവൻ പ്രതീക്ഷയും നീ മാത്രമായിരിക്കുന്നു  ഒരു പിതാവിന്റെ സ്നേഹം സ്വാർത്ഥതയായി എന്റെ ഹൃദയത്തെ വീർപ്പു മുട്ടിക്കുന്നു ലോകത്തിന് നീയിപ്പോൾ   ഒരു പൊതു സ്വത്താണെങ്കിലും  നീയെനിക്ക്  എന്റെ കുഞ്ഞു ജോണാണ് , വർഷങ്ങൾക്ക് മുൻപ് എന്റെ വരവു കാത്ത് വാതിൽക്കൽ കാത്തുനിൽക്കുന്ന എന്റെ കുഞ്ഞു ജോൺ .., അറിഞ്ഞു കൊണ്ട് നിന്നെ ഒരു അപകടത്തിലേക്ക് തള്ളിവിടാൻ എനിക്കെങ്ങനെ  കഴിയും ?, സത്യത്തിലത്  ലോകത്തെ രക്ഷിക്കാനുള്ളതാണെങ്കിൽ കൂടിയും...  ?

ധീരനായ നിന്നെക്കുറിച്ച് ഞാൻ അഭിമാനം കൊള്ളുന്നു , ഊറ്റം കൊള്ളുന്നു  ഞാൻ മാത്രമല്ല ഈ ലോകം മുഴുവനും .

 യൂ ആർ മൈ ബ്രേവ് ബോയ്... ജോൺ  



                                                                             click here- A journey to esthiya- part 8

         

0 അഭിപ്രായങ്ങള്‍