അവറാൻ ചേട്ടൻ പിടിച്ച പുലിവാല്
ഞങ്ങളെന്ന് പറഞ്ഞാ ഞാൻ , പ്രേക്ഷിതൻ സുകു , ശിവൻ , ശങ്കു , അവറാൻ ചേട്ടൻ പിന്നെ മെമ്പറ് സുകേശൻ ചിലപ്പോ വരും .
മെയിൻ ഐറ്റമെന്നുവെച്ചാ സണ്‍ഡേ കള്ളുകുടിയാണ് .
ഞങ്ങൾ പിള്ളേർക്ക് ആകെ കൂടി ഒരു കുപ്പിയെ ഉണ്ടാവത്തുള്ളൂ അതിൽ ഒരു ഫുൾ ഗ്ളാസ്സ് ശിവന് അവനാണ് കൂടുതൽ പൈസ കൊടുക്കുന്നത്.
ആ ഒറ്റ ഗ്ലാസ്സ് കുടിക്കുന്നതോടെ ശിവൻ ഫിറ്റാകും .
അതൊറ്റ വലിക്ക് മോന്തീട്ട് ശിവൻ മാനത്തോട്ടും നോക്കി ഒരു നിപ്പുണ്ട് , ആ കിക്ക് കഴിയുന്നവരെ അവൻ അങ്ങനെ തന്നെ നിക്കും ആ സമയത്ത് എന്തൊക്കെയോ വല്യ വല്യ കാര്യങ്ങളാവും ശിവൻ പറയാ .
അതെന്താന്ന് അതവനും മനസ്സിലാവില്ല, ആർക്കും മനസ്സിലാവില്ല. ഇന്നാള് ഇതേപോലെ കുടിച്ചിട്ട് ഷേക്സ്പിയറിന്റെ കവിതായാന്നും പറഞ്ഞ് പാടീത് അവന്റെ അച്ഛൻ സുകുമാരേട്ടൻ ഷാപ്പീന്ന് കുടിച്ചിട്ട് വരുമ്പോ പാടണ പാട്ടാ
ചോദിച്ചപ്പോ, മലയാളത്തില് ഇങ്ങന്യാ പാടാത്രെ
മോനെ നമ്മടെ തോമസ്സിന്റെ മോൻ ഷേക്സ്പിയർ പാട്ടൊക്കെ എഴുതോ?

അവറാൻ ചേട്ടനായിരുന്നു അത് ചോദിച്ചത് അവറാൻ ചേട്ടന്റെ വിചാരം പലചരക്ക് കടക്കാരൻ തോമാസേട്ടന്റെ മോൻ ഷേക്സ്പിയറാന്നാ .
എന്റെ അവറാൻ ചേട്ടാ ഇത് തോമാസേട്ടന്റെ മോൻ ഷേക്സ്പിയറല്ല , പ്രേക്ഷിതൻ സുകുവാ അതിനു മറുപടി കൊടുത്തത്.

പിന്നെ വേറേത് ഷേക്സ്പിയറാടാ ഞാനറിയാത്ത ഷേക്സ്പിയർ?
അതോടെ സുകു മിണ്ടാണ്ട് നിന്നു .
എനിക്ക് അര ഗ്ലാസ്സ് കള്ളാ കിട്ടാ അത് മണപ്പിക്കുമ്പോഴേക്കും ലോകം മുഴുവൻ എനിക്ക് ചുറ്റും കറങ്ങണ പോലെ തോന്നും .
അവറാൻ ചേട്ടനും പ്രേക്ഷിതൻ സുകൂനും, മെമ്പറ് സുകേശനും ഒക്കെയുള്ളത് വേറേ വരും.
എല്ലാം കൊണ്ട് വരുന്നത് അവറാൻ ചേട്ടനാണ് പുള്ളിക്കാരൻ തന്നെ ചെത്തണ നല്ല ഫ്രഷ് സാധനവുമായിട്ടാ വരാ .
എനിക്കാണെങ്കീ ആ അര ഗ്ലാസ്സ് കള്ള് കുടിച്ച് കഴിഞ്ഞാ പിന്നെ ആകെയൊരു മാറ്റാ
ഞാൻ വല്ല്യൊരു ശക്തിമാൻ ആയപോലെ എനിക്കെന്നെ തോന്നും .
ഒരു പ്രാവശ്യം ഇത്പോലെ കള്ള് കുടിച്ചു കഴിഞ്ഞിട്ട് ഞാനും അവറാൻ ചേട്ടനും സൈക്കിളിന് പോവാ , അപ്പളാ അവറാൻ ചേട്ടൻ തേങ്ങ ഇട്ടിട്ട് കാശ് കൊടുക്കാത്ത കുഞ്ഞ് വരണ കണ്ടത്
നീ ഇവിടെ നിക്ക് ഞാനവനെയൊന്ന് പേടിപ്പിച്ച് കാശു വാങ്ങിയിട്ട് വരാട്ടാന്നും പറഞ്ഞ പോയ അവറാൻ ചേട്ടൻ ഒരു രണ്ടു മിനിറ്റ് കഴിയുമ്പോഴേക്കും ഓടിക്കിതച്ച് വന്നു
എന്തായി അവറാൻ ചേട്ടാ കാശ് കിട്ടിയോ?
ങേ ..കാശോ ..? അവറാൻ ചേട്ടൻ മുഖം തടവിട്ടാ തിരിച്ചു ചോദിച്ചത്
ഐ .., കാശ് ചോദിക്കാനല്ലേ പോയേ ?
അതെയോ ..?, അവറാൻ ചേട്ടൻ എന്നോടായി ചോദ്യം.
അയാളെ പേടിപ്പിക്കാൻ പോയിട്ട് അവറാൻ ചേട്ടനാ പേടിച്ചിട്ടു തിരിച്ചു വന്നത്.
ഇവന്മാർക്കൊന്നും ഇനി ഞാൻ തേങ്ങായിട്ട് കൊടുക്കത്തില്ല
എന്താ ചേട്ടാ പ്രശനം ? ഞാൻ ഇടപെടണോ ?

നീയൊന്ന് പോയി ചോദിച്ചെടാ അവനാ തേങ്ങായിട്ടാ പൈസാ തരുന്നില്ല
എന്തൂട്ടാ അയാളുടെ പേര് ?
കുഞ്ഞ്
കുഞ്ഞോ ..? പേര് പറയ് എന്റെ അവറാൻ ചേട്ടാ
എടാ അയാളുടെ പേരാ കുഞ്ഞെന്ന്
ഈ കുഞ്ഞിന്റെ അടുത്തൂന്ന് കാശ് വാങ്ങാനാണോ അവറാൻ ചേട്ടൻ പേടിക്കണേ ?, ഞാനിപ്പോ ശരിയാക്കിത്തരാം
ഞാനാണെങ്കീ അര ഗ്ലാസ്സ് കള്ളിന്റെ പൊറത്ത് ആകെ ഒരു വല്യ ആളായപോല്യാ നിക്കണത് ആ സമയത്ത് ഞാൻ കരാട്ടേം പഠിക്കുന്നുണ്ട്
ദാ വരുന്നുണ്ട് നീ ഒന്ന് ശരിയാക്കിത്താ , അവറാൻ ചേട്ടൻ കൈചൂണ്ടിയിടത്തേക്ക് ഞാൻ വെറുതേ ഒന്ന് നോക്കി .
കുഞ്ഞോ ?, എവിടേ അവറാൻ ചേട്ടാ കുഞ്ഞ് ?
ദാ വരണത് തന്ന്യാ കുഞ്ഞ്
ഈശ്വരാ കുഞ്ഞോ ? ഒരു പന നടന്ന് വരണത് പോല്യാ എനിക്ക് അയാളെ കണ്ടിട്ട് തോന്നീത്
ഒരു ആറ് ആറരയടി പൊക്കത്തില് ഒരു ഘടോൽക്കചൻ ഇയാളെ ആണോ അവറാൻ ചേട്ടൻ കുഞ്ഞെന്ന് വിളിച്ചത്
ഇത് കുഞ്ഞല്ലല്ലോ അവറാൻ ചേട്ടാ വല്യ ഒരു ആളല്ലേ ? ഞാനൊരു നമ്പർ ഇട്ട് നോക്കീതാ .. പക്ഷേ ഏറ്റില്ല

പിന്നെ കുഞ്ഞെന്ന് പറഞ്ഞപ്പോ കൊച്ചു കുട്ടിയാണെന്ന് വിചാരിച്ചോ
ഐ.., കുഞ്ഞെന്ന് പറഞ്ഞിട്ട് രാക്ഷസ്സനാണല്ലോ നടന്നു വരുന്നത് ..?

ഇയാളോട് ഇടപെടാൻ പോയാല് ഒരു ഇല കീറണ പോലെ എന്നെ വലിച്ചു കീറും .
തേങ്ങാ ഇടാൻ അവനെന്തിനാണാവോ അവറാൻ ചേട്ടനെ വിളിച്ചത് ?
അങ്ങേര് താഴത്ത് നിന്നെന്നെ കൈയ്യെത്തിച്ചാ മതി തേങ്ങാ പറിച്ചിടാം , അത്രേം ഉയരം , അവന്റെ അടുത്ത് ഞാൻ തേങ്ങേടെ കാശ് ചോദിക്കാൻ പോയാ ഉറുമ്പിനെ ഞെരിക്കണ പോലെയാവും എന്നെ പിടിച്ച് ഞെരിക്കാ .
കുടിച്ച അര ഗ്ലാസ്സ് കള്ളിന്റെ കിക്ക് എങ്ങോട്ടോ ഓടിപ്പോയി
അവറാൻ ചേട്ടൻ കുഞ്ഞെന്നെല്ലേ പറഞ്ഞത്
ഇതെന്നയാ ആ കുഞ്ഞ് ,
ഇതിനെ കുഞ്ഞന്ന് വിളിച്ച അപ്പൊ കുഞ്ഞിനെ എന്താ വിളിക്കാ?
കാശ് ചോദിച്ചപ്പോ അയാളുടെ കൈയ്യീന്ന് നല്ല പെട അവറാൻ ചേട്ടന് കിട്ടീന്നാ തോന്നണത് വെറുതേ പോയി അതിന്റെ ബാക്കി ഞാൻ വാങ്ങി വെക്കണോ?
അയാളുടെ ശരീരം വെച്ച് നോക്കിയാ ആ പൊന്തൻ കൈ വീശണ കാറ്റ് മാത്രം മതി എന്റെ കാറ്റ് പോവാൻ വെറുതേ അര ഗ്ലാസ്സ് കള്ളിന്റെ പൊറത്ത് എല്ലൊടിക്കണോ ?
ആ കുഞ്ഞിന്റെ നടത്തം കണ്ടാ തന്നെ പേടിയാവും ഏതാണ്ട് എല്ലാം തച്ചു തകർക്കാൻ വരുന്ന പോലെ എന്ത് കണ്ടിട്ടാണാവോ ഇങ്ങേർക്ക് കുഞ്ഞെന്ന പേരിട്ടത് ?

പക്ഷേ , പിന്നീട് വീട്ടുകാരുടെ ആ പ്രതീക്ഷ തെറ്റിച്ചിട്ടാകും ആള് പന പോലെ വളർന്നു പോയത്
എന്റെ ഉള്ളീ കിടക്കണ കള്ള് നീ പോയി ചോദിക്ക് .., ചോദിക്കെന്നും പറഞ്ഞോണ്ട് എനിക്ക് ധൈര്യം തരുന്നുണ്ട് , മഹാപാപി ആളെ കൊലക്ക് കൊടുക്കാൻ നോക്കാ
അയ്യോ ദേ ..,അമ്മാന്നും പറഞ്ഞ് അന്ന് ഞാൻ ഒറ്റ മുങ്ങല് മുങ്ങിയതാ
അതിനു ശേഷം ഈ ആഴ്ച്ചേലിത്തെ പരിപാടിക്കാ ഞങ്ങള് കൂടിയേക്കണത്
റോമുവും ഞങ്ങളുടെ അടുത്ത് വന്ന് വാലാട്ടി നിപ്പുണ്ട് അവനും കള്ള് കുടിക്കണന്ന് നല്ല ആശയുണ്ട് , പക്ഷേ കിട്ടത്തില്ല മനുഷ്യൻമാർക്ക് തന്നെ തികയത്തില്ല ആകെ കൂടി ഒരു കുപ്പി കള്ളാ കിട്ടാ അതെന്നെ വിരല് വെച്ച് അളന്നിട്ടൊക്ക്യാ ഒഴിക്കാ , ഒരു മില്ലി കൂടിയാ അടി വരെ പൊട്ടും , അവരവരുടെ ഷെയറിനുള്ള കണക്ക് അത്ര മാത്രം .
ഞാനൊക്കെ അമ്പത് പൈസീം , ഒരു രൂപയും കൊണ്ടാ പോണതെന്നേ
റോമൂന്റെ കൈയ്യില് കാശില്ല , അത്കൊണ്ട് ഞങ്ങള് കുടിക്കണ കണ്ട് അവൻ നോക്കിയിരുന്നോളും പിന്നെ വല്ല ചിക്കന്റെ എല്ലും, മീന്റെ മുള്ളുമൊക്കെ കിട്ടും ആ പ്രതീക്ഷ്യ അവന് .
തൊട്ടപ്പുറത്തെ പറമ്പില് ചിക്കൻ റോസ്റ്റ് വെന്തോണ്ടിരിക്കാ മസാല മണം ഞങ്ങളെ ആവേശം കൊള്ളിക്കുന്നുണ്ട് കള്ള് വന്നിട്ട് വേണം ചിക്കനെ പൂശാൻ .
പ്രേക്ഷിതൻ സുകുവാ കുക്ക്
പാക്കരൻ ചേട്ടന്റെ വീട്ടിലെ ചിഞ്ചു പൂവനാ ആ ഏരിയേലെ മുഴുവൻ പിടക്കോഴികളുടേയും റോമിയോ അതിന്റെ അഹങ്കാരം അവന് നല്ലോണം ഉണ്ടായിരുന്നു ഒരു പേടിയും ഇല്ലാണ്ടാ ഞങ്ങടെ മുന്നീക്കൂടെ മസിലും പെരിപ്പിച്ച് നെഞ്ചും വിരിച്ച് നടന്നത് .
കൂടെ പലചരക്ക് കടക്കാരൻ സുപ്രൂന്റെ വീട്ടിലെ നിമ്മു പിടയും സംഗതി പന്തികേടാണ് തോന്നിയ ഉടനെ നിമ്മു മുങ്ങി .
ഇതൊക്കെ എന്തോരം കണ്ടിരിക്കുണൂ... എന്ന് പറഞ്ഞു വിലാസിയോനാ, പാവം ഇപ്പോ കൂട്ടാൻ കലത്തില് കിടന്ന് വെട്ടി വെട്ടി തിളക്കാ .
ഞങ്ങളെ ആ ഏരിയ മുഴുവൻ ഇട്ടോടിപ്പിച്ചിട്ടാ അവസാനം അവൻ കീഴടങ്ങിയത് .
ആ നേരത്ത് അവൻ നീട്ടി ഒരു കൂവലങ്ങ്ട് കൂവി നിമ്മൂനെ വിളിച്ചതായിരിക്കാം നിമ്മു അതിനു മുന്നേ കൂട്ടിലെത്തലും പേടിച്ച് ബോധം കെട്ട് വീഴലും ഒരുമിച്ചായിരുന്നു .
ചിഞ്ചുന്റെ കൂടെ നടന്നിരുന്നെങ്കീ ഇപ്പോ കൂട്ടാൻ കലത്തിലായേനേന്ന് ഓർത്തപ്പോ നിമ്മൂന്റെ ബോധം വീണ്ടും കെട്ടു.
ചിഞ്ചുനെ തട്ടിയത് കണ്ടപ്പോ റോമുന് ഭയങ്കര സന്തോഷം , ഒരു പ്രാവശ്യം റോമു വെറുതേ അവനെയൊന്ന് മണക്കാൻ പോയതാ ഒരേ വീട്ടില് താമസിക്കുന്നോരല്ലേന്നും വിചാരിച്ചാ അവൻ പോയത് . പക്ഷേ പാക്കരൻ ചേട്ടൻ തെറ്റിദ്ധരിച്ചു റോമുനേ മുട്ടൻ വടി കൊണ്ട് തലേമേ ഒരു കൊട്ട് ആ വൈര്യാഗ്യം റോമൂനുണ്ട് .
ചിഞ്ചുനെ കാണാതെ വന്നാ പാക്കരൻ ചേട്ടന്റെ ഭാര്യ അന്നമ്മ ചേട്ടത്തി CBI അന്വേക്ഷണം വരെ പ്രഖ്യാപിക്കും. ക്രിസ്മസിന് തട്ടാൻ വേണ്ടി അന്നമ്മ ചേടത്തി വളർത്തിയതായിരുന്നു അവനെ സംഗതി ഇത് ചിഞ്ചുന് അറിയത്തിലായിരുന്നു അല്ലെങ്കീ അവൻ എന്നേ മുങ്ങിയേനേ
അവന്റെ പപ്പും തൂവലുമൊക്കെ ഞങ്ങള് കല്ലു കെട്ടി കായലിൽ താഴ്ത്തി .
ഇനി എന്ത് അനേഷണം വന്നാലും പൊടി പോലും കണ്ടു പിടിക്കാൻ പറ്റത്തില്ല .
തെളിയാത്ത കേസുകളിലേക്ക് ഒന്ന് കൂടി എന്ന് പറഞ്ഞ് എഴുതി തള്ളപ്പെടും അല്ലെങ്കിൽ അവൻ അവിടത്തെ ഏതെങ്കിലും ജൂലിയറ്റിനേം അടിച്ചെടുത്തോണ്ട് ഒളിച്ചോടിയതായിരിക്കുന്ന് അന്നമ്മ ചേടത്തി വിചാരിച്ചോളും.
ഞങ്ങൾ ഇങ്ങനെ അക്ഷമ്മരായി അവറാൻ ചേട്ടനെ വെയിറ്റ് ചെയ്തു കൊണ്ടിരിക്കുകയാണ് .
സമയം പത്തായി, പതിനൊന്നായി എന്നിട്ടും അവറാൻ ചേട്ടനെ മാത്രം കാണാനില്ല ഇത്രയും നേരം വൈകാൻ പാടില്ലാത്തതാണല്ലോ .
ഇനിയിപ്പോ , അവറാൻ ചേട്ടൻ ഞങ്ങൾക്ക് വാങ്ങിയ കള്ളെടുത്തടിച്ച് ഫിറ്റായി വല്ലോടുത്തും കിടന്നുറങ്ങുന്നുണ്ടാവോ ?
ഛെയ് .., അങ്ങിനെ വരാൻ വഴിയില്ല . ഇതുവരേക്കും അവറാൻ ചേട്ടൻ അത്തരത്തിലുള്ള വിശ്വാസവഞ്ചനകളൊന്നും കാണിച്ചിട്ടില്ല .
എന്നാലും ഞങ്ങൾക്കൊരു വിശ്വാസക്കുറവ് സംഗതി അവറാൻ ചേട്ടനാണ് കൂടെ കള്ളും എന്തും സംഭവിക്കാം, കാരണം രണ്ടു പേരും ഭായി ഭായി ആണ് .
അങ്ങിനെ കാത്തു കാത്തിരുന്നു ഗതി കെട്ടപ്പൊ ഞങ്ങള് ശങ്കൂനെ പറഞ്ഞയച്ചു . ഞങ്ങടെ ക്ലാസ്സ്മേറ്റാ ശങ്കു അവൻ കുടിക്കത്തില്ല പക്ഷേ നന്നായി തിന്നും അതിനു വേണ്ടിയാ അവൻ വരണതന്നെ .
അവന് പോവാൻ മനസ്സില്ല അവൻ വരുമ്പോഴേക്കും ചിക്കൻ ഞങ്ങള് തിന്ന് തീർത്താലോന്ന് നല്ല പേടിണ്ട് .
എടാ ചിക്കൻ വെന്തട്ടില്ലാട്ടാ ഞാൻ വരുമ്പോഴേക്കേ അത് വേവത്തുള്ളൂ .
അങ്ങനെ പറഞ്ഞ് അവൻ , അവനെത്തന്നെ സ്വയം ആശ്വസിപ്പിച്ചിട്ടാ പോയത് . എന്നിട്ടും സൈക്കിള് ചവിട്ടുമ്പോ ഇടക്കിടക്ക് തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു ആരെങ്കിലും ചിക്കൻ എടുക്കുന്നുണ്ടോന്ന്
അവനും പോയിട്ട് മണിക്കൂറൊന്നായി എല്ലാവരും ക്ഷമയുടെ നെല്ലിപ്പലക താണ്ടിയിരിക്കാ
നിങ്ങൾക്ക് അങ്ങിനെത്തന്നെ വേണം ..മര്യാദക്ക് നെല്ല് കൊത്തി ത്തിന്ന് നടന്ന എന്നെ കൊന്നില്ലെടാ മഹാ പാപികളെ . ചിഞ്ചു കോഴി കൂട്ടാൻ കലത്തിൽ കിടന്ന് ഞങ്ങളെ നോക്കി പല്ലിളിച്ച് [പറയുന്ന പോലെ തോന്നി
ആ പാപത്തിൽ പങ്കില്ലാത്ത മാതിരി ഞാൻ ശിവനെ നോക്കി ശിവനാണ് ആ പാപി.

കള്ള് വരാൻ വൈകും തോറും ശിവൻ ആകെ കലിപ്പിലാ കൈയ്യും ചുരുട്ടി അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നുണ്ട് .
കള്ള് കിട്ടാത്ത ദേഷ്യത്തിന് അവൻ ആരെ വേണമെങ്കിലും ഇടിക്കും ചിലപ്പോ കൂട്ടാൻ കലത്തിലെ കോഴിനെ വരെ ഇടിക്കും .
ഞാൻ കുറച്ചു മാറി നിന്നു ആകെക്കൂടി അര ഗ്ലാസ് കള്ളും ഒരു കഷ്ണം ചിക്കനുമാവും കിട്ടാ അതിനു വേണ്ടി ശിവന്റെ ഇടി കൊണ്ട് രക്ത സാക്ഷിത്വം വരിക്കണോ ?
റോമു ആണെങ്കീ ചിക്കൻ കിട്ടാണ്ട് ആകെ അക്ഷമനായി നിപ്പുണ്ട് അവനും അവറാൻ ചേട്ടൻ വരുന്നുണ്ടോന്ന് നോക്കുന്നുണ്ട് ഇടക്കിടക്ക് ഞങ്ങളുടെ മുഖത്തോട്ടും നോക്കും. തലയിട്ട് ഒരു കഷ്ണം കടിച്ചെടുത്ത് ഓടിയാലോ എന്നുള്ള ദുഷ്ച്ചിന്ത അവന്റെ മനസ്സിലുണ്ടോന്നുവരെ എന്നെനിക്ക് സംശയം തോന്നി.
ഞാൻ വേഗം ഒരു ഇലയെടുത്ത് ചിക്കൻ കലം മൂടിവെച്ചു ഇനി അവന് പെട്ടെന്നൊന്നും വായിടാൻ പറ്റത്തില്ല .
സുകുവാണെങ്കി ഇടക്കിടക്ക് ഉപ്പ് നോക്കട്ടെ ..ഉപ്പ് നോക്കട്ടെയെന്നും പറഞ്ഞ് ഓരോ കഷ്ണം എടുത്ത് വായേല് ഇടുന്നുണ്ട് .
സുകു ഉപ്പ് നോക്കി നോക്കി കള്ള് വരുമ്പോ ചട്ടി മാത്രമാവും ഉണ്ടാവാ
നാലാമത്തെ പ്രാവശ്യം സുകു ഉപ്പു നോക്കിയതാ
'' ടാ ''...ന്നൊരലർച്ച

സുകു ഞെട്ടിപ്പോയി
ശിവൻ .., സുകുവിന്റെ നേർക്ക് ചൂണ്ടുവിരലും നീട്ടിപ്പിടിച്ചോണ്ട് ദേഷ്യംകൊണ്ട് നിന്ന് വിറക്കുന്നുണ്ട്.
സത്യത്തില് സുകു ആകെ പേടിച്ചു പോയിരുന്നു കൈ വിറച്ചിട്ട് ഉപ്പ് നോക്കാനെടുത്ത ചിക്കൻ കഷ്ണം അങ്ങനെ തന്നെ കൂട്ടാൻ കലത്തിലേക്ക് വീണു .
ശിവന്റെ ആ അലർച്ചയില് സുകു മാത്രമല്ല എല്ലാവരും ഞെട്ടി റോമു ഞെട്ടിയിട്ട് ഓടാൻ നിന്നതായിരുന്നു .
കള്ള് വരാത്ത കാരണം അവൻ ആകെ കലിപ്പിലായിരുന്നു അതിന്റെ കൂടെ സുകുന്റെ ഉപ്പ് നോക്കൽ പരിപാടി കൂടി ആയപ്പോ കട്ട കലിപ്പായി , എന്നിട്ടും ദേഷ്യം തീരാഞ്ഞ് അടുത്തുള്ള വാഴേമേലെ ഒറ്റ ഇടി ,ആ പാവം ഇടി കിട്ടിയ വശം ഒരു വശത്തേക്ക് ചെരിഞ്ഞു വീണു .
ഈ ഉപ്പ് മതീട്ടാ ന്നും പറഞ്ഞു സുകു ഞങ്ങളെ നോക്കി ഒരു വളിച്ച ചിരി ചിരിച്ചു.
ഒന്ന് ഉപ്പ് നോക്കിയാലോന്ന് ഞാനും വിചാരിച്ചിരുന്നതാ ശിവന്റെ ആ ഇടി കണ്ടതോടെ വേണ്ടാന്നു വെച്ചു .
ഉപ്പ് നോക്കണേക്കാളും മുമ്പാവും ശിവന്റെ ഇടി വരാ പിന്നെ ഉപ്പ് നോക്കണ്ടിവരത്തില്ല
റോമു അത് വരേക്കും കൂട്ടാൻ കലത്തിന്റെ അടുത്ത് കിടപ്പുണ്ടായിരുന്നോനാ ശിവന്റെ അലർച്ച കേട്ടതോടെ അവൻ മാറിക്കിടന്നു , ചിലപ്പോ തെറ്റിദ്ധരിച്ച് ഇടിച്ചാലോന്ന് റോമൂന് നല്ല പേടീണ്ട് , എനിക്കും ആ പേടീണ്ട് ഞാനും മാറി നിന്നു, ഇടി കിട്ടി കഴിഞ്ഞിട്ട് ഞാൻ ചിക്കൻ തിന്നാനല്ല അടുത്ത് നിന്നതെന്ന് പറഞ്ഞിട്ട് വല്ല കാര്യമുണ്ടോ ?
കള്ള് വരാത്ത ദേഷ്യത്തിന് ശിവൻ വാഴേനെ മാത്രമല്ല ആരെ വേണമെങ്കിലും ഇടിക്കും .
അങ്ങിനെ നീണ്ട കാത്തിരിപ്പിനൊടുവിൽ അന്വേഷിക്കാൻ പോയ ശങ്കു സൈക്കിളിൽ പാഞ്ഞു വരുന്നുണ്ട് അവന്റെ നോട്ടം അപ്പോഴും ചിക്കൻ കലത്തിലേക്കാ ആരെങ്കിലും എടുത്തു തിന്നുന്നുണ്ടോന്ന് നോക്കുവാ .
അമ്മക്ക് വായു ഗുളിക മേടിക്കാൻ പോലും അവൻ ഇത്ര സ്പീഡിൽ സൈക്കിളോടിച്ചിട്ടുണ്ടാവില്ല .
മുഖഭാവം കണ്ടാലറിയാം അവറാൻ ചേട്ടനെ കണ്ടിട്ടില്ലാന്ന് .
അകലെ നിന്നെന്നെ കാറിക്കൊണ്ടാണ് അവന്റെ വരവ് .
ഡാ .., ഇന്നത്തെ കള്ളു കുടി നടക്കില്ല

അതും കൂട്ടാൻ കലത്തിലേക്ക് നോക്കീട്ടാ അവൻ പറയണത് ഏതാണ്ട് ചിഞ്ചുനോട് പറയണ പോലെ
എന്താ ?, എല്ലാവരും ഒരുമിച്ചാ അത് ചോദിച്ചത് റോമുവിന് ചോദിക്കാൻ പറ്റാത്തകാരണം അവൻ കുരച്ചു .
അവറാൻ ചേട്ടനെ പോലീസ് പിടിച്ചു
അയ്യോ...

അതുകേട്ട് എല്ലാവരും ഒരുമിച്ച് ഞെട്ടിപ്പോയി
അവറാൻ ചേട്ടനെ പോലീസ് പിടിക്കേ ...എന്തിന് ?
ഞങ്ങളുടെ ഞെട്ടല് കണ്ടതോടെ സൈക്കിളിലിരുന്ന് അവനും ഞെട്ടി,
അവറാൻ ചേട്ടനെ പോലീസ് പിടിക്കേ.. നിന്നോട് ആരെങ്കിലും പുളുവടിച്ചതാണോടാ ? സുകുവത് വിറച്ചോണ്ടാ ചോദിച്ചത്

ശിവൻ അലറിയപ്പോ തൊട്ട് തൊടങ്ങിയ വിറയാ
പോലീസ് ജീപ്പ് അകലെന്ന് കാണുമ്പോ തന്നെ അവറാൻ ചേട്ടൻ സൈക്കളീന്നിറങ്ങി റോഡിന്റെ ഓരത്ത് കൈകൂപ്പി നടു വളഞ്ഞ് നിൽക്കുന്നതാ ഏതാണ്ട് രാജാവിനെ കാണുമ്പോ വണങ്ങി നിൽക്കുംപോലെ
മറ്റൊന്ന്പോ ലീസ് പിടിക്കാൻ മാത്രമുള്ള കുറ്റകൃത്യമൊന്നും അവറാൻ ചേട്ടൻ ചെയ്യാനും വഴിയില്ല .
ആരെങ്കിലും വെറുതെ പറഞ്ഞതാണോടാ ?
സത്യമായിട്ടും അവറാൻ ചേട്ടനെ പോലീസ് പിടിച്ചു പുള്ളിക്കാരൻ നമ്മുടെ എസ് ഐ ഇടിയൻ ജോണിയുമായിട്ടൊന്ന് ഒടക്കീത്രെ
ഈശ്വരാ ..,എസ് ഐ ഇടിയൻ ജോണിയുമായിട്ടാണോ അവറാൻ ചേട്ടൻ ഒടക്കിയത്
ഇടിയൻ ജോണീന്ന് കേട്ടതോടെ ശിവൻ ഞെട്ടി , സുകു ഞെട്ടി , റോമു ഞെട്ടി , സൈക്കിള് ഞെട്ടി , കൂട്ടാൻ കലത്തില് കിടന്ന ചിഞ്ചുവരേയ്ക്കും ഞെട്ടി. ജീവൻ ഉണ്ടായിരുന്നെങ്കീ ചിഞ്ചു ആ കൂട്ടാൻ കലത്തിന്നേ ഇറങ്ങിയോടിയേനെ
എസ് ഐ ഇടിയൻ ജോണി അത്രക്കും ഭീകരനാണ്
ഇടിയൻ ജോണിയുമായി ഒടക്കാൻ മാത്രം അവറാൻ ചേട്ടൻ വളർന്നോ ?
എന്റെ മനസ്സിൽ അവറാൻ ചേട്ടൻ വളർന്ന് വളർന്ന് ഒരു പുലിയായ
പോലെ .
അങ്ങനെ പുലിയായി രൂപാന്തരം പ്രാപിച്ച അവറാൻ ചേട്ടന്റെ നിരവധി ചിത്രങ്ങൾ എന്റെ മനസ്സിലൂടെ ഒരു സിനിമാ റോളു പോലെ കടന്നു പോകുന്നു .
തല മാത്രം അവറാൻ ചേട്ടന്റെ ഉടലൊക്കെ പുലിയുടെ
അതാ പുലിയായ അവറാൻ ചേട്ടൻ സൈക്കിളിൽ തെങ്ങ് ചെത്താൻ പോകുന്നു . എസ് ഐയുടെ കൊങ്ങക്ക് പിടിക്കുന്ന അവറാൻ ചേട്ടൻ കള്ള് കുടിക്കുന്ന അവറാൻ ചേട്ടൻ , കോഴി തിന്നുന്ന അവറാൻ ചേട്ടൻ , ഗർജ്ജിക്കുന്ന അവറാൻ ചേട്ടൻ .
ഞങ്ങൾക്കുള്ള കള്ളുമായി സൈക്കിളിൽ ഒരു പുലി പോലെ പാഞ്ഞു വരുന്ന അവറാൻ ചേട്ടൻ .
അയ്യോ .. ഇടിയൻ ജോണിയുമായിട്ടാ അവറാൻ ചേട്ടൻ മുട്ടിയിരിക്കുന്നത് മിക്കവാറും ഇന്നയാള് അവറാൻ ചേട്ടനെ ഇടിച്ചു പിഴിഞ്ഞ് സ്റ്റേഷനു മുന്നിൽ തൂക്കിയിടും .
ഇത് സത്യം തന്നെയാണോ .? അവറാൻ ചേട്ടൻ ഇടിയനുമായിട്ട് മുട്ടാൻ എന്താ കാര്യം കള്ളും കൊണ്ട് വരാന്ന് പറഞ്ഞ് പോയതാണല്ലോ ?
ഞാൻ പറയണത് സത്യാണ്ന്ന് ..അവറാൻ ചേട്ടനെ പോലീസ് അറസ്റ്റ് ചെയ്തോണ്ട് പോണ കണ്ട ദൃക്സാക്ഷി നമ്മടെ ദിവാകരേട്ടനാ എന്നോട് പറഞ്ഞത് .
ശങ്കു അത്രേം ഉറപ്പിച്ചു പറയുമ്പോ അതിൽ അവിശ്വസിക്കേണ്ട കാര്യമില്ല
അവറാൻ ചേട്ടന് ആള് മാറിപ്പോയതാത്രേ .
അതെങ്ങനെ ആള് മാറും ഇടിയൻ യൂണിഫോമിലല്ലേ ?

അല്ലായിരുന്നു അതാ പറ്റിപ്പോയത് ആള് മഫ്ത്തിയിലായിരിന്നുത്രെ .
അപ്പൊ അതാ കാര്യം അവറാൻ ചേട്ടന് ആള് മാറിപോയ പറ്റാണ് അതും ഇടിയൻ ജോണി
മിക്കവാറും ഇന്ന് അവറാൻ ചേട്ടന്റെ അവസാന സണ്‍ഡേ ആയിരിക്കും.
ജീപ്പില് കേറ്റാൻ നോക്കിയപ്പോ അവറാൻ ചേട്ടൻ ഓടാൻ നോക്കിയത്രേ അപ്പൊത്തന്നെ ഇടിയൻ ജോണി അവറാൻ ചേട്ടന്റെ മുതികിനിട്ട് രണ്ടിടി.
ആ ഇടിടെ ശബ്ദം കേട്ട് ദിവാകരേട്ടൻ ഞെട്ടി .
ഇടി കിട്ട്യെ വശം അവറാൻ ചേട്ടൻ ജീപ്പിലേക്ക് ചാടിക്കയറി അവറാൻ ചേട്ടൻ കരയുന്നുണ്ടായിരുന്നു കരച്ചിലിന്റെ എടേല് ദിവാകരനെ കണ്ടപ്പോ ദിവാകരാന്ന് ... വിളിച്ചൂന്ന്
ഇത് കേട്ടോടനേ ദിവാകരേട്ടൻ മൂത്രം ഒഴിക്കുന്ന പോലെ അങ്ങോട്ട് തിരിഞ്ഞ് ഇരുന്നു കൂടെ വന്നതാന്നും വിചാരിച്ച് തന്നേം ഇടിയൻ പിടിച്ച് ഇടിച്ചാലോന്നായിരുന്നു ദിവാകരേട്ടന്റെ പേടി
സംഗതി രണ്ടെണം വീശി ഞങ്ങൾക്കുള്ള കള്ളുമായി അവറാൻ ചേട്ടൻ പറന്ന് വരായിരുന്നു .
ആ സമയത്തായിരുന്നു ഇടിയൻ ജോണി മോണിംഗ് വാക്കിന് അവറാൻ ചേട്ടന്റെ മുന്നീക്കൂടെ ഒരു ഓരം ചേർന്ന് പോയിക്കൊണ്ടിരുന്നത് .
ഇടിയൻ ജോണിന്ന് കേട്ടാ തന്നെ ഈ സ്റ്റേഷൻ അതിർത്തിയിലുള്ളവരൊക്കെ ഒന്ന് വിറക്കും പുള്ളി വന്നതിനു ശേഷാ ഞങ്ങടെ ഈ ഏരിയ മൊത്തം ക്ലിയറായത് .
അക്കാലത്ത് തുക്കടാ റൌഡികളും, പൂവാലൻമാരും ഒരുപാടു വിലസിയിരുന്ന നാടായിരുന്നു ഞങ്ങളുടെ
ഇടിയൻ ജോണി വന്ന് ഒരാഴ്ചക്കുള്ളിൽ തന്നെ തന്റെ ഇടിയുടെ സൌണ്ട് ഞങ്ങളുടെ ഗ്രാമം മൊത്തം കേൾപ്പിച്ചു .
ആ സമയത്ത് ഞങ്ങളുടെ ഗ്രാമത്തിലെ പേരെടുത്ത മൂന്ന് റൌഡികളായിരുന്നു പുലി സുകു , വെപ്രാളം വാസു , കട്ട തൊമ്മി .

അടികൂടുമ്പോ സുകു എപ്പളും പറയും ഞാനൊരു പുലിയാണെന്ന്
അത് കൊണ്ടാണ് സുകൂന് ..., പുലി സുകുന്ന പേര് വന്നത്
അതുപോലെ വാസു അടി കൂടാൻ പോയാല് ആകെ ഒരു വെപ്രാളാ കാണുന്നോരൊക്കെ വിചാരിക്കാ വെപ്രാളം വാസുനാണ് അടി കിട്ടുന്നതെന്നാ പക്ഷേ അതല്ല സത്യം .
കട്ട തൊമ്മി എപ്പോഴും ഇടികട്ടയുമായാണ് നടപ്പ് .
ഇവരെ കണ്ടാ തന്നെ നാട്ടാര് മൊത്തം വിറക്കും പഴേ എസ് ഐ സുഗുണൻ സാറ് ഒരു പ്രാവശ്യം ഇവരെ പിടിക്കാൻ ചെന്നതാ .
പാവം സുഗുണൻ സാറിനെ ഓടിച്ചിട്ടാ ഇടിച്ചത് .. ഓടി ..ഓടി സുഗുണൻ സാറ് പോലീസ് സ്റ്റേഷനും കഴിഞ്ഞ് ഓടീത്രേ, പാവം കൊച്ച് കുട്ടികളുടെ പോലെ വാവിട്ട് കരഞ്ഞോണ്ടാ ഓടിയത് . അന്നത്തോടെ സുഗുണൻ സാർ പോലീസ് പണി മതിയാക്കി ആരുടെയൊക്കെയോ കാല് പിടിച്ച് ഗൾഫിലേക്ക് പോയി .
സുഗുണൻ സാറിന് പോലീസാവാൻ ഒരു ഇഷ്ടവും ഉണ്ടായിരുന്നില്ല സുഗുണൻ സാറിന്റെ അച്ഛൻ വറീതേട്ടൻ പോലീസിലായിരുന്നു .
ഒരു പ്രാവശ്യം വല്യ റൗഡി തുപ്പാക്കി രാജുനെ പിടിക്കാൻ പോയതായിരുന്നു പോലീസിനെ കണ്ടവശം തുപ്പാക്കി രാജു പോക്കറ്റില് കൈയ്യിട്ടൂത്രേ . വറീതേട്ടന്റെ വിചാരം രാജു തുപ്പാക്കിയെടുക്കാൻ കൈയ്യിട്ടതാന്നാ അത് കണ്ടതോടെ വറീതേട്ടൻ പേടിച്ച് വിറച്ച് വീണു .
എല്ലാവരും വിചാരിച്ചത് വറീതേട്ടന്റെ ബോധം പോയതാന്നാ പക്ഷേ പാവത്തിന്റെ ജീവനായിരുന്നു പോയത്
സത്യത്തില് തുപ്പാക്കി രാജു കാല് ചൊറിഞ്ഞപ്പോ മാന്താൻ കൈയ്യിട്ടതായിരുന്നു പക്ഷേ വറീതേട്ടൻ വിചാരിച്ചത് തുപ്പാക്കി എടുക്കാൻ കൈയ്യിട്ടതാന്നാ ആ തെറ്റിദ്ധാരണെലാ പാവത്തിന്റെ ബോധത്തിന് പകരം ജീവൻ പോയത്.
ആ ഒഴിവില് കിട്ടിയതായിരുന്നു സുഗുണന് പോലീസില് പാവം ഗൾഫിലേക്ക് പോയി രക്ഷപ്പെട്ടു.
പിന്നെ വന്നതാ എസ് ഐ ലാസറ് ആളെ കണ്ടാ തന്നെ പേടിയാവും ഒരു ജിമ്മൻ ..,ഞങ്ങള് വിചാരിച്ചത് ലാസർ വന്ന് ഇവന്മാരെ ഒക്കെ ഇടിച്ച് ഒതുക്കുന്നാ
ഒരു ദിവസം കട്ട തൊമ്മീനെ ഷാപ്പില് വെച്ച് ലാസറ് പൊക്കിതാ
സാർ പോ .., ഇത് ആള് വേറേ ലെവലാന്നാ തൊമ്മി പറഞ്ഞത്

ജീപ്പില് കേറെടാ നായിന്റെ മോനെന്നും പറഞ്ഞ് ഒരു അലർച്ചയാത്രെ എല്ലാവരും നോക്കുമ്പോ എസ് ഐ ലാസറ് താഴെ വീണ് കിടപ്പുണ്ട് തൊമ്മീടെ കൈയ്യിലെ ഇടി കട്ടമേ അപ്പടി ചോര
അത് കണ്ട് ലാസറിന്റെ കൂടെ വന്ന റൈറ്റർ തോമാസേട്ടൻ തല ചുറ്റി വീണു
ഇൻസ്‌പെക്ടറ് ആശുപത്രീല് വന്ന് കണ്ടപ്പോ എസ് ഐ ലാസറ് വാവിട്ട് കരഞ്ഞിട്ടാ പറഞ്ഞത് എനിക്ക് സ്ഥലം മാറ്റം തായോ സാറേന്ന്

പാവത്തിന്റെ കരച്ചില് കണ്ട് ഇൻസ്പെക്റ്ററ് പിറ്റേ ദിവസം തന്നെ ട്രാൻസ്‌ഫർ ശരിയാക്കി കൊടുത്തു .
ഇവൻ മാരെ മൂന്നെണ്ണത്തിനേം ഇടിച്ചോതിക്കയവനാണ് ഇടിയൻ ജോണി .
ഇടിയൻ ജോണിടെ ഇടി കിട്ടി സുകു ആദ്യം നന്നായി സുകുവിനെ മൂന്ന് ദിവസാ ഇടിയനിട്ട് ഇടിച്ചത് .
അവസാനം സുകു ഒറക്കെ കരഞ്ഞു ആ കരച്ചില് ഞങ്ങളുടെ ഗ്രാമം മുഴുവൻ കേട്ടു .
നീ പുലിയാണോന്ന് ചോദിച്ചപ്പോ സുകു കരഞ്ഞു പറഞ്ഞൂത്രേ .
ഞാൻ പുലിയുമല്ല എലിയുമല്ല സാറേ ...
അപ്പൊ നിന്നെ പുലിന്ന് വിളിക്കണതോ .?
ആ പുലി ഞാനല്ല സാറേ .., കാട്ടിലെ ഏതോ ഒരു പുലിയാണ്
ആ സംഭവത്തോട് കൂടി സുകു ആകെ നന്നായി ഇപ്പോ ഇത്രയും ഡീസന്റായിട്ടുള്ള ഒരു മനുഷ്യൻ ഞങ്ങടെ ഈ ഗ്രാമത്തിലിൽ തന്നെയില്ല .
അതിനു ശേഷം സുകു ധ്യാനം കൂടാൻ പോയി ഇപ്പൊ ഒരു പ്രേഷിതനാണ് സുകു പ്രേഷിതൻ ആ സുകുവാണ് ഇപ്പൊൾ ഞങ്ങളുടെ കൂടെയുള്ളത് .
സുകുവിനെ ഇടിച്ച ഇടി കേട്ട് അന്ന് പനി പിടിച്ച് വീണ വെപ്രാളം വാസു ആ പനിയോട് കൂടി പേടിച്ച് വിറച്ച് ഇടിയൻ ജോണി ഇല്ലാത്ത ലോകത്തിലേക്ക് പറന്നു പോയി .
കട്ട തൊമ്മി ഓട്യ ഓട്ടം അങ്ങ് ബോംബെ വരെക്കും എത്തി ഇപ്പൊ അവിടെ ഏതോ പലചരക്ക് കടേല് പൊതിയാൻ നിക്കാ .
ഈ മൂന്ന് പേരേം ഒതിക്കയതോട് കൂടി പിന്നെയുള്ള തുക്കടാ റൌഡികളും പൂവാലൻമാരുമെല്ലാം വളരെ ഡീസന്റായി മാറി
ഇപ്പൊ കൊച്ചു കുട്ടികള് വാശി പിടിച്ച് കരയുമ്പോ ,കരച്ചിൽ നിറുത്താൻ ഇടിയൻ ജോണീടെ പേരാ പറയാ ,
ഇന്നാള് നമ്മടെ സുപ്രൂന്റെ ചെക്കൻ സുമേഷ് വാശി പിടിച്ച് കരഞ്ഞപ്പോ
ദേ ഇടിയൻ ജോണീന്ന് പറയലും ചെക്കൻ ക്ലിപ്പിട്ട പോലെ കരച്ചില് നിറുത്തലും ഒരു വെടിയും, പൊകയും സുപ്രു വരെ പേടിച്ചു , നോക്ക്യപ്പോ ചെക്കൻ പേടിച്ച് ട്രൗസറില് അപ്പിട്ടതാ.
അങ്ങിനെയുള്ള ഇടിയൻ ജോണിന്റെ അടുത്താ അവറാൻ ചേട്ടൻ പോയി തല വെച്ച് കൊടുത്തിരിക്കണത്
ഇടിയൻ ജോണിടെ സ്പെഷ്യൽന്ന് പറഞ്ഞാ ആള് വർത്തമാനം കുറച്ച് ഇടി കൂടുതൽ
അങ്ങിനെ അവറാൻ ചേട്ടൻ ആടിയാടി സൈക്കിളിൽ വരുമ്പോ ഇടിയൻ ജോണീടെ മേത്ത് അറിയാതെ ഒന്ന് തട്ടി . സംഗതി ഇടിയൻ ജോണിയാണ് മുന്നിൽ പോണത് എന്നറിഞ്ഞിരുന്നെങ്കി, അവറാൻ ചേട്ടൻ അപ്പറത്തെ പാടത്തേക്ക് പോയി വീണാലും ഇടിയൻ ജോണിടെ മേത്ത് മുട്ടാതെ നോക്കിയേനെ .
നോക്കി പോയീക്കൂടെ ?

ഇടിയൻ തന്റെ ഇടിയൻ സ്വഭാവം മാറ്റി വെച്ച് വളരെ സൌമ്യമായാണ് ചോദിച്ചത് .
അവറാൻ ചേട്ടന്റെ കഷ്ടകാലം
അവറാൻ ചേട്ടന്റെ ഉള്ളില് കിടക്കണ കള്ള് അവറാൻ ചേട്ടനെ ഇടിയൻ ജോണിക്ക് ഒറ്റിക്കൊടുത്തു ..
ആരെടാ അത് എന്നെ പഠിപ്പിക്കാൻ ? ഇതെന്റെ റോഡ്., എന്റെ സൈക്കിള് ഞാനിഷ്ട്ടം പോലെ ഓടിക്കും .''
ഇത് കേട്ടതോടെ ഇടിയൻ ജോണിടെ സൗമ്യ ഭാവം എങ്ങോട്ടോ ഓടിപ്പോയി ഇടിയൻ ജോണി സാക്ഷാൽ ഇടിയൻ പൊലീസായി രൂപാന്തരം പ്രാപിച്ചു .
നിക്കടാ നായിന്റെ മോനേന്നും പറഞ്ഞ് .. അവറാൻ ചേട്ടന്റെ സൈക്കിളുമ്മേ പിടിച്ച് ഒരു നാലഞ്ച് കുത്ത് ആ കുത്തിന്റെ ഒപ്പം അവറാൻ ചേട്ടനും സൈക്കിളിലിരുന്ന് കുലുങ്ങി , അവറാൻ ചേട്ടന്റെ ഒപ്പം അവറാൻ ചേട്ടന്റെ ഉള്ളീ കിടക്കണ കള്ളും കിടന്നു കുലുങ്ങി .
സംഗതി പണി പാളീന്ന് അവറാൻ ചേട്ടന് മനസ്സിലായി കോർത്തത് തിമീംഗലത്തിനിട്ടായിരുന്നു .
ഇടിയൻ ജോണിനെ കണ്ടതും അവറാൻ ചേട്ടന്റെ അടിവയറ്റീന്ന് ഒരു ആന്തല് വായ വഴി പുറത്തേക്ക് പോയി.
പണി പാളീന്ന് മനസ്സിലായതോടെ അവറാൻ ചേട്ടൻ സൈക്കിളുമായി രക്ഷപ്പെടാൻ ഒരു അവസാന ശ്രമം നടത്തിയെങ്കിലും പറ്റില്യാ . ഇടിയൻ
ഉടുമ്പ് പിടിച്ചിരിക്കണ പോലെയാണ് സൈക്കിളിന്റെ ക്യാരിയറിൽ പിടിച്ചിരുന്നത് .
സ്ഥലം എസ് ഐ യോട് ആരാന്ന് ചോദിക്കാൻ മാത്രം താൻ വളർന്നോടാ നായിന്റെ മോനേന്നും ചോദിച്ച് ഇടിയൻ ഒറ്റ അലറലാ.
സർവേരിക്കല്ലുമ്മേ മൂത്രമൊഴിക്കാൻ വന്ന മീൻകാരൻ മമ്മദിന്റെ നായ രാജു ആ അലർച്ചയോടെ പൊക്കിയ കാലുമായി അങ്ങനെ തന്നെ നിന്നു പാവം പേടിച്ചിട്ട് എന്തിനാ വന്നേന്നെന്നെ മറന്നു .
ഇടിയൻ ജോണിയുടെ മീശ ദേഷ്യം കൊണ്ട് നൂറാ നൂറിലാണ് വിറക്കണത് .
അവറാൻ ചേട്ടന്റെ ശരീരം ഇരുന്നൂറിലും അത് പേടി കൊണ്ടാന്ന് മാത്രം.
കുടിച്ചിട്ടുണ്ടോടാ നായേ ? ഇടിയൻ വീണ്ടും അലറി
ഇത് കേട്ടതോടെ മമ്മദിന്റെ നായ രാജു ജീവനും കൊണ്ടോടി അവന്റെ വിചാരം അവനോടാ കുടിച്ചിട്ടുണ്ടോന്ന് ചോദിച്ചേന്നാ
അവറാൻ ചേട്ടൻ ഇല്ലെന്ന് പറയാനാ വാ തുറന്നത് , പക്ഷേ പേടികൊണ്ട് പറഞ്ഞുപോയത് ഉണ്ടെന്നാ .
അവറാൻ ചേട്ടന്റെ നാക്ക് അവറാൻ ചേട്ടനെ ചതിച്ചു ആ പാവം ഇടി കിട്ടോന്ന് പേടിച്ചിട്ട് സത്യം തുറന്നു പറഞ്ഞു.
ഇടിയൻ ജോണിടെ ഇടി ഇപ്പൊ കിട്ടോന്നും പേടിച്ചോണ്ട് ആകെ വിറച്ചിട്ടാ അവറാൻ ചേട്ടന്റെ നിപ്പ് .
കുടിച്ചിട്ട് വണ്ടിയോടിക്കുന്നോടാ റാസ്‌ക്കൽ ന്ന് പറയലും ഇടിയൻ ഇടിക്കാൻ കൈ ഓങ്ങിയതും ഒരുമിച്ചായിരുന്നു
''അയ്യോ'' ന്ന് ഒറ്റ കരച്ചിലും അതോടെ അവറാൻ ചേട്ടൻ ട്രൗസറില് മുള്ളിയതും ഒരുമിച്ചായിരുന്നു അവറാൻ ചേട്ടൻ കൺട്രോള് ചെയ്ത് പിടിച്ചു നിറുത്താൻ നോക്കിയെങ്കിലും പറ്റിയില്ല , അതും ശര പറാ ന്നും പറഞ്ഞാ പോയിക്കൊണ്ടിരുന്നത്. അവറാൻ ചേട്ടൻ ജീവിതത്തില് ആദ്യമായായിരുന്നു അത്രക്കധികം മൂത്രമൊഴിച്ചത് പാവം പേടികൊണ്ട് ശരീരത്തിലെ അവസാന തുള്ളി വെള്ളം വരേക്കും മൂത്രമാക്കി ഒഴിച്ചുകളഞ്ഞു .
അരേല് ആണോടാ കള്ളും കുപ്പി കൊണ്ട് നടക്കണേ റാസ്‌ക്കൽ?
ഇടിയന്റെ വിചാരം അവറാൻ ചേട്ടൻ കള്ളും കുപ്പി അരേല് വെച്ചിട്ടുണ്ട് അതീന്നാ വെള്ളം പോകുന്നതെന്നാ
അവറാൻ ചേട്ടൻ കുടിച്ച കള്ളിന്റെ കിക്കെല്ലാം മാറി അവറാൻ ചേട്ടന് ഇപ്പൊ നൂറ് ശതമാനോം നല്ല വെളിവുണ്ട് .
സത്യത്തിലാ കള്ള് ഇനിയും ഒരു രണ്ടു മൂന്നു മണിക്കൂർ നേരത്തേക്കുള്ള കിക്കിനുള്ളത് കൂടി ഉണ്ടായിരുന്നു പക്ഷേ ഇടിയനെ കണ്ട ആ നിമിഷത്തിൽ തന്നെ അതാവിയായി മുകളിലേക്ക് പോയി .
സൈക്കിളീന്ന് ഇറങ്ങെടാ ,
സൈക്കളീന്ന് എങ്ങന്യാ ഇറങ്ങേണ്ടെന്ന്,പേടിച്ചിട്ട് അവറാൻ ചേട്ടൻ മറന്നുപോയി .
അവറാൻ ചേട്ടൻ ചാടാൻ നോക്കിയതാ ബാലൻസ് തെറ്റി ദേ കിടക്കണൂ ഇടിയനേം കെട്ടിപ്പിടിച്ചോണ്ട് താഴെ .
നിന്നെ ഇന്ന് ഞാൻ കൊല്ലും ന്ന് പറഞ്ഞ് ഇടിയൻ സൈക്കിളിന്റെ ക്യാരിയറുമെ പിടിച്ച് വീണ്ടും ഒരു രണ്ടു കുത്ത് മൂന്നാമത്തെ കുത്തിനു മുന്നേ തന്നെ പാവം സൈക്കിളിന്റെ കാറ്റ് പോയി .
ഇതൊക്കെ കണ്ട് അവറാൻ ചേട്ടന്റെ വിറ ഇരുന്നൂറും കടന്ന് അഞ്ഞൂറിലെത്തി.
ഇപ്പൊ അവറാൻ ചേട്ടന്റെ മേൽ ഇടിയൻ ജോണി ഇടി തുടങ്ങും . അങ്ങിനെ ഇടിച്ച് .., ഇടിച്ച്.., അവറാൻ ചേട്ടനെ ഇടിയൻ ജോണി കൊല്ലും .
ഒരു രക്ത സാക്ഷി ആ കവലയിലിപ്പോ പൊട്ടി വീഴും
അവറാൻ ചേട്ടനെ ഇടിയൻ ജോണിക്ക് അധികം തന്നെ ഇടിക്കണ്ടി വരില്ല അതിനു മുൻപേ അവറാൻ ചേട്ടൻ പേടി കൊണ്ട് സ്വയം രക്തസാക്ഷിത്വം വരിക്കും .

അവറാൻ ചേട്ടനെ കൊല്ലുന്നത് കാണാൻ കരുത്തില്ലാതെ കവലയിലുള്ളവരെല്ലാം കണ്ണുകൾ പൊത്തി .
കള്ള് കുടിച്ചിട്ടാണോ വണ്ടിയോടിക്കുന്നത്.?
സൈക്കിളല്ലേ സാ......ർ അവറാൻ ചേട്ടൻ വിക്കി വിക്കിയാ അത് പറഞ്ഞത്
സൈക്കിളെന്താ വണ്ടിയല്ലേ .?
അവറാൻ ചേട്ടൻ അതേന്നോ , അല്ലെന്നോ പറഞ്ഞില്ല സംശയമായിരുന്നു വണ്ടിയല്ലേ എന്ന് ചോദിച്ചാൽ ആണ് എന്നാൽ ആണോ എന്ന് ചോദിച്ചാൽ അല്ല .
തെറ്റുത്തരം പറഞ്ഞ് ഇടിയന്റെ കൈയ്യിന്ന് വെറുതെ കൂടുതൽ ഇടി വാങ്ങണോയെന്ന് അവറാൻ ചേട്ടൻ ചിന്തിച്ചു കാണും.
ജീപ്പ് വന്ന വശം ഒറ്റ ഇടിയാത്രേ ആ ഇടിയോട് കൂടി അവറാൻ ചേട്ടൻ ജീപ്പിലേക്ക് ചാടിക്കയറി അപ്പഴാണ് ദിവാകരനെ കണ്ടതും '.. ദിവാകരാന്ന് വിളിച്ച് കരഞ്ഞതും
ഇത് കേട്ടതോടെ ഞങ്ങൾക്കും ആകെ വിഷമമായി ഇന്നത്തെ കള്ള് കുടി മുട്ടിയാലും സാരമില്ല എങ്ങിനെയെങ്കിലും അവറാൻ ചേട്ടനെ സ്റ്റേഷനീന്ന് ഇറക്കി കൊണ്ട് വരണം .
ഞങ്ങള് പിള്ളേര് പോയാല് ഇടിയൻ ജോണി ചെലപ്പോ ഞങ്ങളേയും പിടിച്ച് ഇടിക്കും വെറുതേ ഇടിയന്റെ അടുത്ത് പോയി ഇടി തായോന്ന് ഇരന്ന് വാങ്ങണോ ?
അവസാനം മെമ്പറ് സുകേശനേം കൂട്ടി സ്റ്റേഷനിലേക്ക് പോകാമെന്ന് വെച്ചത് ഇടിയൻ ജോണിന്ന് കേട്ടതോടെ സുകേശൻ ഒരു രണ്ടു ചുവട് പിന്നോട്ട് വെച്ചതാ
പിന്നെ അവറാൻ ചേട്ടനല്ലേന്ന് വിചാരിച്ച് പാതി മനസ്സോടെയാ സുകേശൻ ഞങ്ങളുടെ കൂടെ വന്നതെന്നെ .
മെമ്പറാണെന്ന് പറഞ്ഞിട്ട് ഒരു കാര്യവുമില്ല ഇടിയൻ ജോണി ചിലപ്പോ മെമ്പറെയും ഇടിക്കും .
ആ ഒരു പേടി സുകേശനുമുണ്ട് .
ഒന്ന് വേഗം വാ എന്റെ സുകേശാ ഇല്ലെങ്കി അവറാൻ ചേട്ടനെ അവര് ചിലപ്പോ ഉരുട്ടിക്കൊല്ലും .
ഞങ്ങള് ചെല്ലുമ്പോ ഇടിയൻ ജോണി എന്തോ ആവശ്യത്തിനായി പുറത്ത് പോയിരിക്കുകയായിരുന്നു .
അവറാൻ ചേട്ടൻ ഒരു മൂലക്ക് ട്രൌസറ് മാത്രം ഇട്ട് ഇരിപ്പുണ്ട് .
ഞങ്ങള് അവറാൻ ചേട്ടനെ സൂക്ഷിച്ച് നോക്കി .
ഭാഗ്യം അവറാൻ ചേട്ടൻ അതുപോലെ തന്നെയുണ്ട് ഇടിയൻ ജോണി ഇടി തുടങ്ങിയിട്ടില്ലാന്നാണ് തോന്നണത് .
ആരോ പറഞ്ഞിട്ട് ഈ സമയത്താണ് അവറാൻ ചേട്ടന്റെ ഭാര്യ ഒറോത ചേട്ടത്തി '' അയ്യോ.. എന്റെ കെട്ട്യോനെ പോലീസ് കൊണ്ട് പോയി കൊന്നേന്നും നെഞ്ചത്തടിച്ച് അലമുറയിട്ടോണ്ട് അങ്ങോട്ടേക്ക് ഓടി വന്നത് .
ഏതാണ്ട് ഇതേ സമയം തന്നെയാണ് ഇടിയൻ ജോണി മടങ്ങി വന്നതും.
പോലീസ് സ്റ്റേഷനിലെ ബഹളോം കൂട്ടോം കണ്ടൊടനെ ആൾക്ക് ആകെ കലി കേറി .
ബൂട്ടിട്ട കാല് നിലത്ത് ആഞ്ഞ് ചവിട്ടിക്കൊണ്ടായിരുന്നു ആ അലർച്ച .
ആരെടാ ..,അത് ?
അത്ഒ കേട്ടതോടെ ഒറോത ചേട്ടത്തി ക്ലിപ്പിട്ടപോലെ കരച്ചില് നിർത്തി ''അയ്യോ ''..ന്നും ഓളിയിട്ട് ജീവനും കൊണ്ട് പുറത്തേക്കോടി .
കസേരേലിരുന്ന് ആർക്കോ ഫോണ്‍ ചെയ്തുകൊണ്ടിരുന്ന സുകേശൻ പെട്ടെന്ന് മേജറെ കണ്ട സാദാ പട്ടാളക്കാരൻ പോലെ ഒറ്റ ചാട്ടത്തിന് അറ്റെൻഷനായി നിന്ന് ആർക്കോ സല്യൂട്ട് കൊടുത്തു. അത് കഴിഞ്ഞപ്പോഴാ സുകേശന് അമളി മനസ്സിലായത് . സുകേശൻ പതുക്കെ സല്യൂട്ട് അടിച്ച കൈയ്യോണ്ട് നെറ്റി മാന്തണ പോലെ നിന്നു.
നിലത്ത് കുന്തിച്ചിരിക്കുകയായിരുന്ന അവറാൻ ചേട്ടൻ എങ്ങിനെ വടി പോലെ രണ്ട് കാലിൽ നിന്നൂന്ന് മനസ്സിലായില്ല .
ഞങ്ങള് അകത്തേക്കൊടാണോ അതോ പുറത്തേക്കോടണോന്ന് വിചാരിച്ച് പേടിച്ച് വിറച്ചാ നിക്കണത് .
ഞങ്ങളുടെ ആകെ ധൈര്യം സുകേശനാണ് . പക്ഷേ ....സുകേശൻ ഞങ്ങളെക്കാളും പേടിച്ചിട്ടാണ് നിൽക്കണത് ആളത് പുറത്ത് കാണിക്കാതിരിക്കാൻ മക്സിമം ശ്രമിക്കുന്നുണ്ടെങ്കിലും പറ്റുന്നില്ല.
സുകേശന്റെ ഹൃദയം പേടികൊണ്ട് ഭരതനാട്യം കളിക്കാണെന്ന് കാണുന്നവർക്കൊക്കെ മനസ്സിലാവും .
എന്താ പ്രശ്നം?
ഇടിയൻ ജോണി ഇടിക്കുന്ന പോല്യാ സുകേശനോടത് ചോദിച്ചത്
അവറാൻ ചേട്ടനെ ഒന്ന് കാണാൻ വന്നതാ ആളൊരു പാവാ സുകേശൻ ഇപ്പോ കരയും പോല്യാ ആകെ വിക്കിക്കൊണ്ടാ അത് പറഞ്ഞത്
സുകേശൻ മെമ്പറാണെന്നൊക്കെ മറന്നു പോയിരുന്നു അവറാൻ ചേട്ടന്റെ കാര്യം പറഞ്ഞ് തനിക്കും ഇടി കിട്ടോന്ന് സുകേശനും ഉള്ളിൽ നല്ല പേടിണ്ട്
ഓ .., ഇതാണോ ...?, സാരമില്ല ഞാനൊന്ന് വിരട്ടിയതാണ് ഇനി മേൽ റോഡീക്കൂടെ കുടിച്ച് സൈക്കിൾ ഓടിക്കത്തില്ലെന്നും പറഞ്ഞ് ഒരു നൂറ് എത്തമിട്ട് പോയിക്കോട്ടെ
ഇത് കേട്ടതോടെ എല്ലാവർക്കും വലിയ ആശ്വാസമായി .
ഇടിയൻ ജോണിക്ക് ഒരു പുണ്യാളന്റെ രൂപം പോലെ ഭാഗ്യം ഇടിച്ചില്ലല്ലോ
ഇപ്പൊതന്നെ തൂക്കിക്കൊല്ലും എന്ന് വിചാരിച്ച് പേടിച്ച് വിറച്ച് നിന്നിരുന്ന അവറാൻ ചേട്ടനും ഒരു പുനർജ്ജന്മം കിട്ടിയ ആശ്വാസം .
അങ്ങിനെ എത്തമിട്ട് കഴിഞ്ഞ് അവറാൻ ചേട്ടനേം കൊണ്ട് സ്റ്റേഷനീന്ന് ഇറങ്ങുമ്പോ ആ ഞായറാഴ്ച്ച ഏതാണ്ട് തീർന്നു കിട്ടിയിരുന്നു .

ആ ചിക്കൻ കറി ശങ്കു വീട്ടിലേക്ക് കൊണ്ടുപോയെന്നാ കേട്ടത്
0 അഭിപ്രായങ്ങള്‍