ഞങ്ങളുടെയാ യാത്ര കാണാൻ പ്രസിഡണ്ടും സന്നിഹിതനായിരുന്നു  നാസയുടെ ചരിത്രം പരിശോധിച്ചാൽ  ബിൽ ക്ലിന്റനു ശേഷം ആദ്യമായാണൊരു  അമേരിക്കൻ പ്രസിഡണ്ടിന്റെ സാന്നിദ്ധ്യം ഇത്തരത്തിലുള്ള  സ്പേസ് പ്രോഗ്രാമിൽ ഉണ്ടാകുന്നത് അതിനുള്ള കാരണവും  ഈ യാത്രയുടെ അതീവ പ്രാധാന്യം തന്നെ .

ലോകം മുഴുവനും പ്രാർത്ഥനയോടു കൂടിയാണ്  ഈ വിക്ഷേപണത്തിനായി  കാത്തിരിക്കുന്നത്  നിലനിൽപ്പിനായുള്ള അവസാന വട്ട പോരാട്ടമാണ് ഇതെന്ന് ഏവർക്കുമറിയാം  എന്നിരുന്നാലും ചില കുറിപ്പെട്ട ആളുകൾ മാത്രം എപ്പോഴും  ഇതിനെ വിമർശിച്ചുകൊണ്ടിരിക്കുന്നത് വലിയൊരു വിരോധാഭാസമായി തന്നെ കാണേണ്ടിവരും. ഏതിനെയും, എന്തിനേയും  എതിർക്കുന്നൊരു  ന്യൂനപക്ഷം സമൂഹത്തിന്റെ ഭാഗമാണെന്നു  കണ്ട്  അതേ അവജ്ഞയോടു കൂടി തന്നെ അതു  തള്ളിക്കളയാം.

ചെറിയൊരു വിഭാഗത്തിന്റെ സങ്കുചിതമനസ്ഥിതിക്കല്ല ഇവിടെ പ്രാധാന്യം കൊടുക്കേണ്ടതും കൂടെ നിൽക്കേണ്ടതും  ഇതെല്ലാവർക്കും വേണ്ടിയുള്ള ഒന്നാണെന്ന  ചിന്ത എന്തുകൊണ്ട് അവർക്കില്ലാതെ  പോകുന്നുവെന്നുള്ളത്  വലിയൊരു വിരോധാഭാസമായി തന്നെ ഇതോടൊപ്പം നോക്കി  കാണേണ്ടിവരുന്നു.

അത്തരത്തിലുള്ള ചിന്തകളുടെ അന്തർധാര ഒരിക്കലും മറ്റുള്ളവർക്ക് വെളിപ്പെടുകയില്ല..,    മറ്റുള്ളവർക്ക് മാത്രമല്ല .., അതവർക്കു  തന്നെയും ഉണ്ടാകാനുള്ള  സാദ്ധ്യതയില്ല എന്നുള്ളതാണ് സത്യം   പിന്നെയെന്തുകൊണ്ട്  എപ്പോഴും റിബലുകളായി തന്നെ വർത്തിക്കുന്നുവെന്നുള്ളത് ആ ഒരു  ന്യൂനപക്ഷത്തിന്റെ മാനസീക മുരടിപ്പായി  മാത്രമേ അർത്ഥമാക്കേണ്ടതുള്ളൂ.       
  
വിക്ഷേപണത്തിനുള്ള  ഒരുക്കങ്ങളെല്ലാം പൂർത്തിയായിക്കഴിഞ്ഞിരിക്കുന്നു .

T -9 മിനിറ്റിസ് കൗണ്ടിംഗ് ആരംഭിച്ചു...

സ്റ്റാർട്ട്..  GLS (Ground Launch Sequencer ) ഗ്രൗണ്ട് ലോഞ്ച് സീക്വൻസെർ ..
  
ഓരോ ഘട്ടങ്ങളും അതതിന്റെ പ്രോട്ടോക്കോൾ അനുസരിച്ച്  ചെയ്തു കൊണ്ടിരിക്കുന്നു .

T - 2 മിനിറ്റ്സ് .

യാത്രികരായ ഞങ്ങൾ നാലുപേരും ഹെൽമെറ്റുകൾ ഞങ്ങളുടെ സ്യൂട്ടിനോട് ബന്ധിപ്പിച്ചു

T -10 സെക്കൻഡ്‌സ് ..

ആക്ടിവേറ്റ് മെയിൻ എൻജിൻ ഹൈഡ്രജൻ ബേൺ ഓഫ് സിസ്റ്റം ..

T -6 .6  സെക്കൻഡ്‌സ് ...

മെയിൻ എൻജിൻ സ്റ്റാർട്ട് ...

T -0 ....

റോക്കറ്റ് ബൂസ്റ്ററുകൾ ഹുങ്കാരത്തോടെ  ജ്വലിച്ചു തുടങ്ങി അതോടൊപ്പം അതിശക്തമായ പ്രകമ്പനവും 

ഭയം ഉള്ളിലേക്ക് വലിഞ്ഞു കയറുന്നു  ഭൂമിയിൽ നിന്നുമുള്ള യാത്ര തുടങ്ങുകയാണ് ശരീരം തളരുന്ന പോലെ  ആകെയൊരു സംഭ്രമം..,   പറ്റില്ലെന്ന് പറഞ്ഞാലോ?

ഇല്ല,  ഇനിയതിനു കഴിയുകയില്ല  ഈ ലോകവുമായുള്ള ബന്ധം ഇവിടെ  വിഛേദിക്കപ്പെടുകയാണ്  ഒരു തിരിച്ചുവരവ് ഉണ്ടാകുമോ ഇല്ലയോ എന്നറിഞ്ഞുകൂടാ...  എല്ലാം വരുന്നതു  പോലെ വരട്ടെ ജനിച്ചാൽ ഒരിക്കൽ മരിക്കണം എന്നുള്ളത്  പ്രകൃതി നിയമമാണ്,  പ്രപഞ്ച സത്യമാണ് ദൈവം അവന്റെ കണക്കുപുസ്തകത്തിൽ ഓരോരുത്തരുടേയും കർമ്മത്തേയും കർമ്മ ഫലത്തേയും കുറിച്ചു വെച്ചിട്ടുണ്ട് നമ്മുടെ പരിശ്രമങ്ങൾക്കോ പ്രതീക്ഷകൾക്കോ അതിൽ ഒരു അണുവിട മാറ്റം വരുത്തുവാൻ പോലും സാദ്ധ്യമല്ല.  നമ്മുടെ വീക്ഷണങ്ങളെക്കാളും അപ്പുറത്ത് അവന്റെ തീരുമാനങ്ങൾ ആയിരിക്കും നടപ്പിലാവുക . എന്നിരുന്നാൽ കൂടി മാനുഷീകമായ ബലഹീനതകൾ എന്നേയും മറ്റുതരത്തിൽ ചിന്തിപ്പിക്കുന്നു അതിൽനിന്നുമുള്ള മോചനം വളരെ അപൂർവ്വമായും ലക്ഷത്തിൽ ഒന്ന് എന്ന കണക്കിൽ സംഭവിക്കുന്നതുമാണ് .

പതിയെ പതിയെ ഭയം എന്നെ വിട്ടകന്നു കൊണ്ടിരുന്നു  അതിനുപകരം  ആകാംക്ഷയുടെ കൂടുയരുന്നു .  ആദ്യ ബഹരികാശ യാത്രയാണിത് ഇത്രയും നാൾ ഭൂമിയിൽ നിന്നും കണ്ടാസ്വദിച്ച വിണ്ണിന്റെ  മനോഹാരിതയിലേക്കുള്ള  സ്വപ്ന സമാനമായൊരു  യാത്രയുടെ തുടക്കത്തിലാണ് ഞങ്ങളിപ്പോൾ.

ശക്തമായ ഇരമ്പലോടെ റോക്കറ്റുകൾ ഞങ്ങളുടെ ബഹരാകാശ വാഹനത്തേയും വഹിച്ചു കൊണ്ട്    വിണ്ണിലേക്ക് കുതിച്ചുയർന്നു..ഏകദേശം  160 മില്ല്യണ്‍ ദൂരെയുള്ള  വീനസെന്ന മഹാ ലക്ഷ്യത്തിലേക്ക്  .

മാസങ്ങൾ നീണ്ടു നിൽക്കുന്നൊരു യാത്ര ,ഒരു ടൈം ടേബിൾ ഞങ്ങൾ അതിനനുസരണമായി  ഉണ്ടാക്കിയെടുത്തീട്ടുണ്ടെങ്കിലും അതെത്രമാത്രം പ്രായോഗികമാണെന്നുള്ളത് പല ഘടകങ്ങളേയും ആശ്രയിച്ചാണിരിക്കുന്നതെങ്കിലും  പലപ്പോഴും അതൊരു  മുൻധാരണക്ക് ഇടയില്ലാത്തവിധം അനിശ്ചിത്വത്തവും പകർന്നു തരുന്നു  എങ്കിലും എത്രയും പെട്ടെന്നു തന്നെ ലക്ഷ്യപ്രാപ്തിയിലെത്തിച്ചേരാൻ  ശ്രമിക്കേണ്ടതുണ്ട് കാരണം  ഭൂമിയുടെ അവസ്ഥ അത്രക്കും പരിതാപകരമാണ് എന്നുള്ളതുകൊണ്ടുതന്നെ  

വൈകുന്ന ഓരോ നിമിഷവും മാനവരാശിയുടെ അന്ത്യത്തിലേക്കുള്ള വേഗതയുടെ ആക്കം  കൂട്ടലും എന്തെങ്കിലുമൊരു പ്രതിവിധിക്കുള്ള അവസരം ഇല്ലാതാക്കുകയും കൂടിയാണ്  ചെയ്യുന്നത്  അത് മുന്നിൽ കണ്ടുകൊണ്ട്  എത്രയും പെട്ടെന്ന് ഈ മിഷനെ അതിന്റെ പരിസമാപ്തിയിലേക്ക് എത്തിക്കുക. വെറുതെ എത്തിക്കുക മാത്രമല്ല വിജയത്തോടെ പര്യവസാനിപ്പിക്കുക എന്നുള്ളതാണ് ആത്യന്തിക ലക്ഷ്യമായി മുന്നിൽ നിൽക്കുന്നത്  എന്നിരുന്നാലും ഇതൊന്നും നമ്മുടെ കൈകളിലല്ല   ഈ യാത്രയുടെ അവസാനം രണ്ടിലൊന്ന് തീരുമാനിക്കപ്പെടും  അതായിരിക്കും അതിനുള്ള ഉത്തരവും .

വിജയം അല്ലെങ്കിൽ പരാജയം അതല്ലാതെ മൂന്നാമതൊരു ഓപ്‌ഷന് സാദ്ധ്യതയില്ലെന്നല്ല അതുകൊണ്ട് അർത്ഥമില്ല എന്നുള്ളതാണ് തിരിച്ചറിയേണ്ടത്  .

സൂപ്പർ കോൾഡ് ലിക്വിഡ് ഓക്സിജനും  ലിക്വിഡ് ഹൈഡ്രജനുമാണ്  സ്പേസ് ഷട്ടിലുകളിൽ സാധാരണ  ഇന്ധനമായി ഉപയോഗിക്കപ്പെടുത്തുന്നതെങ്കിലും അതോടപ്പം തന്നെ  മറ്റു സ്രോതസ്സുകളേയും പല ഘട്ടങ്ങളിലും ഇന്ധനമായി പ്രയോജനപ്പെടുത്താറുണ്ട്   

സോളാർ എനർജി വലിയൊരു ഇന്ധന  സ്രോതസ്സാണെങ്കിൽ കൂടി   ഔട്ടർ സ്പേസിൽ  അത് പലപ്പോഴും മാറിമറിഞ്ഞിരിക്കുന്നതിനാൽ പല സന്ദർഭങ്ങളിലും  അതിന്റെ ഗുണഫലങ്ങൾ പൂർണ്ണമായ തോതിൽ  ഉപയോഗപ്പെടുത്തുവാൻ കഴിയുകയില്ലെന്നുള്ളതാണ്  അതിന്റെ വലിയൊരു ന്യൂനത  

സൂര്യനോട്  അടുത്തു വരുന്ന 
ഘട്ടങ്ങളിൽ സോളാർ എനർജി കൂടുതലായി പ്രയോജനപ്പെടുത്തിക്കൊണ്ട് അതുമൂലം  ഇന്ധനത്തിന്റെ ഉപഭോഗം ഗണ്യമായി തോതിൽ കുറക്കാൻ കഴിയുമെന്നുള്ള പ്രതീക്ഷയും ഞങ്ങൾക്കുണ്ട് .

വീനസ് പോലെ വളരെയധികം സങ്കീർണ്ണമായ ഗ്രഹത്തിലേക്കുള്ളൊരു   യാത്രയിൽ അതി സങ്കീർണ്ണമായ പല ടാസ്ക്കുകളെയും അഭിമുഖീകരിക്കേണ്ടതായി വരും അതിൽ ഏറ്റവും  പ്രധാനം അവിടേക്കുള്ള  ദൂരം തന്നെയാണ്  

വീനസിൽ എത്തിച്ചേർന്നതിനു ശേഷമുള്ള  പ്രതിബന്ധങ്ങൾ , ബുദ്ധിമുട്ടുകൾ എന്നിവയെയെല്ലാം  എങ്ങിനെ  മറികടക്കാമെന്നുള്ളതും  അതുപോലെ തന്നെ വീനസിന്റെ ഉപരിതലത്തിലേക്കുള്ള ലാൻഡിങ് പ്രോസെസ്സും , സ്ഫോടക വസ്തുക്കളുമായി  വീനസിൽ നിന്നും  മെർക്കുറിയുടെ ഭ്രമണ പഥത്തിലേക്ക് പ്രവേശിക്കുകയെന്നുള്ളതുമെല്ലാം  ഈ മിഷന്റെ രണ്ടാംഘട്ടത്തിൽ വരുന്നതാണ്  

ആയതുകൊണ്ട് തന്നെ ആ  സാഹചര്യങ്ങളെ അപ്പപ്പോൾ വിലയിരുത്തിക്കൊണ്ട്  അതിനനുസരണമായ രീതിയിൽ മുന്നോട്ട് പോവുകയെന്നുള്ളതാണ് ഉചിതമായിട്ടുള്ളതെന്ന് ഞങ്ങൾ കരുതുന്നു.

സ്പേസ് യാത്രകളെ കൂടുതൽ  സങ്കീർണ്ണമാക്കുന്ന ഒന്നാണ് ദൂരത്തിന് അനുസ്രതമായി കൂടുതൽ ഇന്ധനം സംഭരിക്കുകയെന്നുള്ളത് .

ഒരു മൂൺ യാത്രയോ ചൊവ്വാ യാത്രയോ  ലാഘവത്തോടെ പൂർത്തീകരിക്കാമെങ്കിലും വീനസ് പോലെ ദീർഘ ദൂര യാത്രയിൽ  അനുവർത്തിക്കേണ്ടി വരുന്ന കൃത്യമായ  ടെൿനോളജികളുടെ  അഭാവം ഈ നൂറ്റാണ്ടിൽ പോലും കറതീർന്ന വിധത്തിൽ നമ്മൾ നേടിയെടുത്തീട്ടില്ലായെന്നുള്ളത്  വലിയൊരു പോരായ്മതന്നെയാണ്. 

പക്ഷേ ..ഈ ഉത്തരവാദിത്വങ്ങളൊന്നും തന്നെ  ആരുടേയും നേരെ വിരൽ ചൂണ്ടപ്പെടുന്നില്ല...,  അതിനു കഴിയുകയുമില്ല  നമ്മുടെ അപര്യാപ്തതയും അതിലുപരി അറിവുകളിലുള്ള പരിമിതിയും തന്നെയാണതിനു കാരണം  . ഏതൊരു രഹസ്യങ്ങളിലേക്കും ചൂഴ്ന്നിറങ്ങി അതിനെ  എക്സ്പ്ലോസീവ് ചെയ്യുവാനുള്ള  മെഷർ നമ്മുടെ ഹ്യുമൻ ബുദ്ധിക്കില്ല എന്നുള്ളത് മനുഷ്യവംശത്തിന്റെ തന്നെ  ഡി എൻ എ യുടെ   പോരായ്മമായി കണക്കാക്കാം . നമ്മളതിനെ മറികടക്കുമായിരിക്കും,  പക്ഷേ അത് എന്ന് , എപ്പോൾ , എങ്ങിനെ എന്നുള്ളതെല്ലാമാണ് വലിയൊരു  ചോദ്യമായി  മുന്നിൽ നിൽക്കുന്നത്.   ശാസ്ത്രത്തിന്റെ  കണ്ടെത്തലുകൾക്കും അപ്പുറത്തേക്കുള്ള കാലഘട്ടത്തിലേക്ക്  മനസ്സിന്റെ അകക്കണ്ണിനെ  കൊണ്ടെത്തിക്കേണ്ടുന്ന  ഭാരിച്ച ഉത്തരവാദിത്വം...  അതൊരു വലിയ  വിഷനാണ്  ശാസ്ത്രത്തിന്റെ അങ്ങേത്തലക്കിലേക്ക് വർത്തമാനകാലത്തെ കൊണ്ട് സംവേദിപ്പിക്കുന്ന മാജിക്കൽ എഫിഷെൻസി

ബട്ട്,  ദാറ്റ്  ഈസ് നോട്ട് ഈസി .

അല്ലെങ്കിലും അപ്രാപ്യമായൊന്നെന്ന് നമ്മൾ കരുതുന്നതിനെ  നേരിടേണ്ടിവരുമ്പോൾ , നേരിടുമ്പോൾ , നമ്മുടെ എഫിഷെൻസിക്കും മേലെയുള്ള ടാസ്ക്ക് അച്ചീവ് ചെയ്യുവാനോ അതിനെ വിലയിരുത്തുവാനോ പറ്റാതെയാകുമ്പോൾ  ദാറ്റ് ഈസ് നോട്ട് ഈസി എന്നു പറഞ്ഞു കൊണ്ട്  കൈകഴുകുക, വളരെ ഈസിയാണത് പലപ്പോഴും നമ്മൾ  ചെയ്തുകൊണ്ടിരിക്കുന്നതും അതുതന്നെ.

അങ്ങിനെയാണെങ്കിൽ കൂടി , അതിന്റെ  പരോക്ഷമായൊരു കുറ്റച്ചാർട്ട് നമുക്കെതിരെയാകുന്നില്ല കാരണം ഓരോരുത്തർക്കും ഓരോ ലിമിറ്റേഷൻസുണ്ട് അതവരുടെ ജനിതകവുമായി ബന്ധപ്പെട്ടു കിടക്കുന്നു അതിനെ മറികടക്കണമെങ്കിൽ ആ മൂലകോശത്തിന്റെ പോരായ്മകളേയും , അപര്യാപ്തതകളേയും അതിജീവിക്കുവാനുതകുന്ന ഹയർ മോട്ടീവേഷനെ  സ്വയം ഉൽപാദിപ്പിച്ചു കൊണ്ട്...,  തന്റെ തന്നെ മൂലകോശത്തിന്റെ ജനിതക  സ്വഭാവത്തെ അതിജീവിക്കുന്ന അല്ലെങ്കിൽ മാറ്റിമറിക്കുന്ന സൂപ്പർ ഡ്യൂപ്പർ കാലിബർ ഉണ്ടാക്കിയെടുക്കണമെന്നുള്ളതാണ്  .

മേൽപ്പറഞ്ഞതു  പോലെ ...ഇറ്റ്സ് നെവർ ഈസി.., 

കൂടുതൽ ഇന്ധനം സംഭരിക്കേണ്ടി  വരുമ്പോൾ അത് ഷട്ടിലിന്റെ ഭാരത്തെ ഗണ്യമായി വർദ്ധിപ്പിക്കുകയും ഭാരത്തിന്റെ ഈ  വർദ്ധന ഇന്ധനത്തിന്റെ ഉപഭോഗത്തെ കൂടുതൽ ഉയർത്തുകയും ചെയ്യുന്നു എന്നിരുന്നാൽ കൂടി വീനസ് വരെയുള്ള യാത്രക്ക് വേണ്ടിവരുന്ന  ഇന്ധനം ശേഖരിക്കുകയെന്നുള്ളത്  അപ്രാപ്യമായൊരു ടാസ്‌ക്കു തന്നെയാണ്.

ഇതൊഴിവാക്കുന്നതിനായി ഷട്ടിലിന്റെ ഭാരത്തെ  കുറച്ചുകൊണ്ട്  ഇന്ധനത്തെ കൂടുതൽ ഉൾക്കൊള്ളിക്കുക എന്നുള്ളതാണ് അഭികാമ്യം. ഇന്ധനത്തിന്റെ അളവ് വർദ്ധിക്കും തോറും അതിന് ആനുപാതികമായി ഷട്ടിലിന്റെ ഭാരവും വർദ്ധിക്കുന്നുവെന്നുള്ളതും ഇവിടെ ചിന്തിക്കേണ്ടതുണ്ട്  വീനസിലേക്കുള്ള നീണ്ട യാത്രയിൽ അതിനുവേണ്ടിവരുന്ന  ഇന്ധനത്തെ പൂർണ്ണമായും ഉൾക്കൊള്ളുകയെന്നുള്ളത് തീർത്തും  അസംഭവ്യമാണ്  ആയതിനാലാണ് മറ്റുപല മാർഗ്ഗങ്ങളേയും  ആശ്രയിച്ചുകൊണ്ട് മുന്നോട്ട് പോകാമെന്ന് ഞങ്ങൾ തീരുമാനിച്ചത് , അതായത് സ്പേസിൽ ഉള്ള മൂലകങ്ങളെ  ഇന്ധനമായി കൺവെർട്ട് ചെയ്തെടുത്തുകൊണ്ട്  ഈ മിഷൻ മുന്നോട്ട് കൊണ്ടുപോവുകയെന്നുള്ളൊരു  കൺക്ലൂഷനിലേക്കാണ് അത്  ഞങ്ങളെ കൊണ്ടെത്തിച്ചത് .

സ്പേസ് ഷട്ടിലിന്റെ യാത്രയിലുള്ള  ഗതികോർജ്ജത്തെ   (Kinetic energy)  ഇന്ധനമാക്കി മാറ്റിയെടുത്ത്  ഉപയോഗപ്പെടുത്തുക , അതുപോലെ സൂര്യപ്രകാശത്തിന്റെ അഭാവത്തിൽ  സോളാർ എനർജിയുടെ സാദ്ധ്യതകൾ  മാറി വരുന്ന ഘട്ടങ്ങളിൽ  ശൂന്യാകാശത്തിലുള്ള വൈദ്യുത കാന്തീക മണ്ഡലങ്ങളുടെ സ്വാധീനത്തെ  ഊർജ്ജ സ്രോതസ്സുകളാക്കി മാറ്റിയെടുക്കുക എന്നിങ്ങനെയുള്ള പല സാദ്ധ്യതകളെയും കൂട്ടിയിണക്കിക്കൊണ്ടാണ് ഞങ്ങൾ   മുന്നോട്ട് പോകുന്നത് 

ഇതിൽ പലതും പരീക്ഷണ ഘട്ടങ്ങളിൽ  ഉള്ളതാണെങ്കിൽ കൂടിയും   പ്രായോഗികമാക്കുകയല്ലാതെ മറ്റൊരു വഴിയും ഈ സന്ദർഭത്തിൽ  ഞങ്ങളുടെ മുന്നിലില്ല എന്നുള്ളതാണ് സത്യം   ഇതിന്റെയെല്ലാം ഉൾക്കാഴ്ച എന്തെന്നാൽ ഒരേ  ഒരു ഇന്ധന സ്രോതസ്സിനെ  മാത്രം ആശ്രയിച്ചു കൊണ്ട് വീനസിൽ എത്തിച്ചേരുകയെന്നുള്ളത് തീർത്തും അസംഭവ്യമാണെന്നുള്ളതു തന്നെയാണ് 

വ്യത്യസ്തങ്ങൾ ആയിട്ടുള്ളതും അതോടൊപ്പം ചുറ്റിലും ലഭ്യമായിട്ടുള്ള  സ്രോതസ്സുകളെ  ഇന്ധനമാക്കി ഉപയോഗപ്പെടുത്തുന്നതിലൂടെ ഭാരിച്ച തോതിൽ  ഇന്ധന സംഭരിക്കുകയെന്ന  ബുദ്ധിമുട്ട്  ഒഴിവാക്കപ്പെടുകയും ചെയ്യപ്പെടുന്നു അതോടൊപ്പം തന്നെ  ഇത്തരത്തിലുള്ള വിഭവ സ്രോതസ്സുകളെ ഉപയോഗപ്പെടുത്തുന്ന സാങ്കേതികതയിൽ  സ്‌പേസ് യാനങ്ങൾക്ക് എത്ര ദൂരേക്കു വേണമെങ്കിലും സഞ്ചരിക്കുവാൻ കഴിയാവുന്ന തരത്തിൽ  അത് സഹായകരമായി മാറുകയും ചെയ്യുന്നു. 

ഇത്തരത്തിൽ  വലിയ തോതിലുള്ള  ഇന്ധന സംഭരണമെന്ന കടമ്പയെ  ഒഴിവാക്കാനാവുകയും  അതുവഴി വാഹനങ്ങളുടെ ഭാരത്തെ ഗണ്യമായി കുറക്കുന്നതിനും കഴിയുന്നതിനാൽ കൂടുതൽ പരീക്ഷണ വസ്തുക്കളെ ഓരോ യാത്രയിലും ഉൾക്കൊള്ളിക്കാൻ കഴിയുകയും ചെയ്യുന്നു  .  

ഭാവിയിൽ  സ്‌പേസ് യാത്രകളിൽ  വിപ്ലവകരമായ പലമാറ്റങ്ങൾക്കും ഇത്  ഇടവരുത്തുമെന്നുള്ള ചിന്താധാരയിലൂടെ തന്നെയാണ് ഈ പരീക്ഷണങ്ങളുമായി നാസ മുന്നോട്ട് പോയിക്കൊണ്ടിരുന്നത്  എന്നാൽ അപ്രതീക്ഷിതമായി ഈ യാത്രയാണ് ഇതിനെല്ലാം തുടക്കം കുറിക്കുന്നത് എന്നുള്ളത് ദൈവഹിതമായി തന്നെ കരുതാം.

ആയതിനാൽ തന്നെ ഇതിന്റെ വിജയ സാദ്ധ്യതകളെ കുറിച്ചുള്ള ആശങ്കകൾ  ഈ യാത്രയുടെ തുടക്കത്തിൽ  ഞങ്ങളെ വലയം ചെയ്തിരുന്നുവെങ്കിലും   അതിനെയെല്ലാം  ആസ്ഥാനത്താക്കിക്കൊണ്ട് വളരെ വിജയകരമായി തന്നെ  അതിന്റെ പ്രവർത്തനങ്ങളെ  വിലയിരുത്തുവാൻ ഞങ്ങൾക്ക് കഴിഞ്ഞുവെന്നുള്ളത്  വലിയൊരു ദൈവാനുഗ്രഹമായി തന്നെ എടുത്തു പറയട്ടെ .

അല്ലെങ്കിലീ യാത്ര അനന്തമായി നീളുകയോ, അതുകൊണ്ട്  യാതൊരു ഗുണവുമില്ലാത്ത തരത്തിൽ പരിണമിക്കുകയോ ചെയ്തേക്കാമായിരുന്നു .

സ്‌പേസ് യാത്രകളിൽ വിപ്ലവകരമായ പല മാറ്റങ്ങൾക്കും ഈ മാർഗ്ഗം മുന്നോടിയാവും എന്നുള്ളത് സത്യമാണ്  പക്ഷേ അതീ മിഷൻ വിജയകരമാവുകയാണെങ്കിൽ മാത്രം .  ഗാലക്സി തന്നെ ഇല്ലാതാവുകയാണെങ്കിൽ പിന്നെ അതേക്കുറിച്ചൊന്നും ചിന്തിച്ച് തലപുകക്കേണ്ട  കാര്യമില്ലല്ലോ? പക്ഷേ അങ്ങിനെയൊന്നും സംഭവയ്ക്കുകയില്ലെന്നു തന്നെ നമുക്ക് പ്രത്യാശിക്കാം  .

ഈ ഒരു കോൺസെപ്റ്റിലൂടെ പ്രപഞ്ചത്തിന്റെ ഏതു കോണിലേക്ക്   വേണമെങ്കിലും പറക്കാനാവുകയും,  ദൂരമെന്നുള്ള ബാലികേറാമലയെ  കൈക്കുമ്പിളിലേക്ക് ചുരുക്കിക്കൊണ്ട് നമ്മുടെ ഭാവനകളെ  യാഥാർഥ്യമാക്കി മാറ്റുകയും ചെയ്യാവുന്നതാണ്   .

ഈ യാത്രയിൽ  ആ സ്വപ്നങ്ങൾക്കെല്ലാം തന്നെ  നിറങ്ങൾ കൈവരുമെന്നു തന്നെ   നമുക്ക് പ്രതീക്ഷിക്കാവുന്നതാണ്.

സ്വപ്‌നങ്ങൾ കാണുക...  ,അതിലൂടെ  സഞ്ചരിക്കുക ...,  ആ  സ്വപ്നങ്ങളിൽ തൊടുക .....
 
എന്നിരുന്നാൽ കൂടി ഈ യാത്രയിൽ സമയമെന്നുള്ളത് ഒരു  അവിഭാജ്യഘടകമായതുകൊണ്ട്  അതിനുകൂടി പ്രാധാന്യം കൊടുക്കേണ്ടതായ ഒരു സ്ഥിതിവിശേഷം കൂടിയാണ് ഇവിടെ സംജാതമായിട്ടുള്ളത്  

സൂര്യപ്രകാശം ലഭ്യമായ ഘട്ടങ്ങളിൽ ആ  എനർജിയെ  ഉപയോഗപ്പെടുത്തുകയും മറ്റു സന്ദർഭങ്ങളിൽ  ഹൈഡ്രജനെ ഇന്ധനമായി കൺവെർട്ട് ചെയ്തെടുത്തുകൊണ്ടും അതോടൊപ്പം തന്നെ  മേല്പറഞ്ഞ സ്രോതസ്സുകളെയും ഉചിതമായ തരത്തിൽ വിനിയോഗിച്ചുകൊണ്ടുമുള്ള ഒരു യാത്രാരീതിയാണ് അവലംബിക്കപ്പെട്ടിരിക്കുന്നത് .

സാധാരണ ഒരു സ്‌പേസ് ക്രാഫ്റ്റിന്റെ വിക്ഷേപണത്തിലും  ലാൻഡിങ്ങിലുമാണ്  ഇന്ധനോപയോഗം കൂടുതലായി വേണ്ടിവരുക  പിന്നെ എന്തെങ്കിലും തരത്തിലുള്ള  അപ്രതീക്ഷിത സാഹചര്യങ്ങൾ നേരിടേണ്ടി വരുമ്പോളും ഇത്തരത്തിൽ ഇന്ധനോപഭോഗം അധികതോതിൽ വർദ്ധിക്കപ്പെടുന്നു .

വീനസിന്റെ അന്തരീക്ഷം  ഇത് വരെയുള്ള പഠനങ്ങൾക്ക് അനുസ്രതമായാണ് ഉള്ളതെങ്കിൽ അവിടെ ലാൻഡിങ്ങിന്  ആവശ്യമായി വരുന്ന ഇന്ധനത്തിന്റെ അധിക ഉപഭോഗത്തെ  വളരെയധികം കുറക്കുവാൻ കഴിയും  എന്നുള്ള ചിന്താഗതിയാണ്  ഞങ്ങൾക്കുള്ളത് . അതിനുള്ള പ്രധാന  കാരണം വീനസിന്റെ കട്ടികൂടിയ അന്തരീക്ഷം തന്നെ  ലാൻഡിങ് പ്രോസസ്സിൽ ഈ  അന്തരീക്ഷത്തിന്റെ  കാഠിന്യത്തെ ഗുണകരമായ വിധത്തിൽ പ്രയോജനപ്പെടുത്തുന്നതിനോടൊപ്പം  ഗ്രാവിറ്റിയുടെ സാദ്ധ്യതകളെയും ഉപയോഗപ്പെടുത്തിക്കൊണ്ട്  സ്റ്റോർ ചെയ്തിരിക്കുന്ന  ഇന്ധനത്തെ   പൂർണ്ണമായും ഈ പ്രക്രിയയിൽ നിന്നും ഒഴിവാക്കിക്കൊണ്ട്  വീനസിന്റെ ഉപരിതലത്തിലേക്ക് ഒരു അപ്പൂപ്പൻ താടി പോലെ ഊർന്നിറങ്ങുകയെന്നുള്ള ഒന്നിനാണ് ഈ ഘട്ടത്തിൽ മുഖ്യ പ്രാധാന്യമെങ്കിലും അവസാനവട്ട  തീരുമാനമെന്തെന്നുള്ളത് അവിടത്തെ സ്ഥിതിവിശേഷങ്ങളെ അനലൈസ് ചെയ്തെടുത്തുകൊണ്ട്  മാത്രമേ  തീർച്ചപ്പെടുത്തുവാനാവുകയുള്ളൂ.

സ്‌പേസ് ക്രാഫ്റ്റുകളിൽ നിന്നും ലഭ്യമായ വിവരങ്ങളെ അനലൈസ് ചെയ്തെടുത്തുവെച്ചിട്ടുള്ള  പരിമിതമായ  അറിവുകൾ  മാത്രമേ ഇപ്പോൾ നമ്മുടെ കൈമുതലായുള്ളൂ  അതിലൂടെ മാത്രമാണ്  ഇത്രയും  വലിയൊരു മിഷനെ  നമ്മൾ മോൾഡ് ചെയ്തെടുത്തിരിക്കുന്നതും  ആയതുകൊണ്ട് തന്നെ കൃത്യമായൊരു  പഠനത്തിൻറെ അഭാവം പലപ്പോഴും പല തീരുമാനങ്ങൾ എടുക്കുന്നതിലും  വല്ലാതെ കുഴപ്പിക്കുന്നു .

വീനസിന്റെ ഗ്രാവിറ്റേഷണൽ പവ്വർ ,  അന്തരീക്ഷമർദ്ധത്തിന്റെ കാഠിന്യം എന്നിവയെല്ലാം നമ്മുടെ കണക്കുകൂട്ടലുകളുമായി ചേർന്നു പോകുന്നതാണെങ്കിൽ മാത്രമേ  ഈ രീതിയിലുള്ളൊരു  ലാൻഡിങ് പ്രോസ്സസ്സ് അവിടെ പരീക്ഷിക്കുവാൻ  സാധിക്കുകയുള്ളൂ . 

കണക്കുകൂട്ടലുകൾ എന്നുള്ളത് യന്ത്രസഹായങ്ങളിലൂടെ നമ്മൾ ഗണിച്ചെടുത്തിട്ടുള്ളത് മാത്രമാണ്  അത് എത്രമാത്രം പ്രായോഗിതയുമായി ചേർന്നു  നിൽക്കും എന്നുള്ളതിനെയെല്ലാം ആശ്രയിച്ചായിരിക്കും അവസാന വട്ട തീരുമാനങ്ങൾ  .

ഇതിലൊരു മറുവശം കൂടിയുണ്ട് എന്നുള്ളതും  ഈ ഘട്ടത്തിൽ നാം  വിലയിരുത്തേണ്ടതായുണ്ട്   അതായത് വീനസിന്റെ ഉപരിതലത്തിൽ നിന്നും വീണ്ടും വീനസിന്റെ ഭ്രമണ പഥത്തിലേക്കുയരുമ്പോൾ ഈ അന്തരീക്ഷ മർദ്ധം വിപരീത ഫലമാണുളവാക്കുക കാരണം കഠിനമായ അന്തരീക്ഷത്തെ ഭേദിച്ചു കൊണ്ട് മുകളിലേക്കുയരുമ്പോൾ അവിടെ  ഇന്ധന ഉപയോഗം ഗണ്യമായ തോതിൽ ഉയരുന്നുവെന്നുള്ളത്   ഇതിന്റെ ഒരു വിപരീത ഫലമായി വിലയിരുത്താം  ലാൻഡിങ്ങിൽ സേവ് ചെയ്യുന്ന ഇന്ധനത്തെ ഈ പ്രിക്രിയയിൽ ഉപയോഗപ്പെടുത്താം എന്നുള്ളത് ഒരു പ്ലസ് പോയിന്റായി മുന്നിൽ നിൽക്കുന്നുണ്ടെങ്കിലും അവസാന വട്ട  തീരുമാനം  എന്തെന്നുള്ളത്  അവിടത്തെ സ്ഥിവിശേഷങ്ങളെ പഠിച്ചതിനു   ശേഷം  മാത്രമേ തീർച്ചപ്പെടുത്തുവാനാകൂ  പക്ഷേ   വിശദമായ പഠനങ്ങൾക്കൊന്നും  നമ്മുടെ മുന്നിൽ സമയവുമില്ലെന്നുള്ള യാഥാർഥ്യവും അതോടൊപ്പം   മുന്നിൽ നിൽക്കുന്നു .

കാണുക , തിരിച്ചറിയുക, മനസ്സിലാക്കുക   മനോധൈര്യം അനുസരിച്ച് പ്രവർത്തിക്കുക അത്രമാത്രം  .

ഏതൊരു  സൂയിസൈഡ് മിഷനുകളും  അങ്ങിനെയൊക്കെത്തന്നെയാണ് .

അതുകൊണ്ടാണ് അവ സൂയിസൈഡ് മിഷനുകൾ എന്നറിയപ്പെടുന്നതും .
            
ഗാലക്സിയിലൂടെ ഒരു  തൂവൽ പോലെ ഞങ്ങളുടെ ആകാശക്കപ്പൽ   ഒഴുകിനടക്കുന്നു

ഷട്ടിലിന്റെ വേഗതയെ പ്രപഞ്ചം ആവാഹിച്ചെടുത്തിരിക്കുന്നു  ശൂന്യതയുടെ മനോഹാരിത ഇപ്പോളാണ് ഞങ്ങൾ തിരിച്ചറിയുന്നത്.....,  

ആ ശൂന്യതക്ക്  ഒരു മനോഹാരിതയുണ്ടെന്നും .

എങ്ങും തൊടാതെ നിൽക്കുന്ന ഗ്രഹങ്ങളുടേയും,  നക്ഷത്രങ്ങളുടേയും മാജിക്കൽ വ്യൂ

 Prof . Alcubierre യുടെ  സിദ്ധാന്തം അനുസരിച്ചാണെങ്കിൽ  മണിക്കൂറുകൾ കൊണ്ട് വീനസിൽ എത്തിച്ചേരാമല്ലേ  ജോൺ .?

എന്തിനു മണിക്കൂറുകൾ?  വെറും  മിനുറ്റുകൾ മാത്രം  മതി
 ബട്ട് ... ഐ ഡോണ്ട് തിങ്ക് സോ . ഡേവിഡ് .  Alcubierre  warp drive അതായത് FTL (faster than light) എന്ന തിയറിയുടെ സിദ്ധാന്തം  പ്രാക്ടിക്കലായി അനുവർത്തിക്കാമെന്ന് എനിക്ക് തോന്നുന്നില്ല, ഒരിക്കലും പ്രാവർത്തീകമാകാൻ സാദ്ധ്യതയില്ലാത്തൊരു സ്വപ്നം അത്രയേ അതേക്കുറിച്ച് വിലയിരുത്തേണ്ടതുള്ളൂ    സയൻസ് ഫിക്ഷൻ മൂവികളിലോ അല്ലെങ്കിൽ കഥകളിലോ  ഉപയോഗിക്കാൻ കൊള്ളാവുന്നൊരു ആശയം .

ഒരു ബബ്ബിൾ വാർപ്പിനുള്ളിൽ  പ്രകാശവേഗതയിൽ സഞ്ചരിക്കുക എന്നുള്ളത് ഏത് തിയറി വെച്ചാണ് ലോജിക്കൽ ആക്കി മാറുക  ?  അസംഭവ്യം

ഭാവിയിലത് ഒരു പക്ഷെ  നടന്നുകൂടേ.., ? പല അസംഭാവ്യതകളും പിന്നീട്  സംഭവ്യമായിത്തീർന്നിട്ടുണ്ടെന്ന്  ചരിത്രം നമുക്ക്  കാണിച്ചു തന്നിട്ടുണ്ട് ജോൺ  .

ഇല്ലെന്ന് ഞാൻ ശഠിക്കുന്നില്ല ,  പക്ഷേ അങ്ങിനെയുള്ള അല്ലെങ്കിൽ ആ കാലഘട്ടത്തിൽ ഭാവിയിലേക്കുള്ള  അതിഭാവുകത്വങ്ങളെ  സ്വപ്നം കാണുന്ന ഘട്ടത്തിൽ  പോലും യാഥാർഥ്യത്തിന്റെ ഒരു കണ്ണി അല്ലെങ്കിൽ ഒരു തരി എവിടേയോ  മുന്നിട്ട് നിൽക്കുന്നുണ്ടായിരിക്കും
ചിന്തിക്കുന്നവനും , കേൾക്കുന്നവനും അത് ഫീൽ ചെയ്യുന്നു. എന്നാൽ ഇവിടെയതുണ്ടോ?

പ്രകാശ  തരംഗങ്ങൾ ..,  സഞ്ചരിക്കുന്ന വേഗത ഒരിക്കലും ഒരു വാർപ് ഡ്രൈവിലൂടെ കൈവരിക്കാൻ സാധിക്കുകയില്ല എന്നുള്ളത്  ഏത് കൊച്ചു കുട്ടിക്കും അറിയാം  , ഐൻസ്റ്റീനിന്റെ ഫീൽഡ് ഇക്യുഷൻ (EFE ) ന്റെ ചുവട് പിടിച്ച് നെഗറ്റിവ് എനർജിയുടെ സാദ്ധ്യതകളെ മുൻനിറുത്തി  അവതരിപ്പിച്ചിരിക്കുന്നത് ശുദ്ധ വിഡ്ഢിത്തം തന്നെ  , നാസ പോലും അതിന്റെ പിന്നാലെ പരക്കം പായുന്നത് കാണുമ്പോൾ .. എനിക്ക് മനസ്സിലാകുന്നില്ല   .. ആ എനർജിയും പണവും സാദ്ധ്യതയുള്ള മറ്റ് ഏതെങ്കിലും മാർഗ്ഗങ്ങൾക്കായി വിനിയോഗിക്കുകയാണെങ്കിൽ അത് എത്രയോ  നന്നായിരുന്നേനെ 

ജോൺ, താങ്കളീ  പറയുന്നത്   ഡയറക്ടർ കേൾക്കുന്നുണ്ടായിരിക്കും .

കേൾക്കട്ടെ , തെറ്റുകൾ ചൂണ്ടിക്കാണിക്കപ്പെടേണ്ടതല്ലേ ?

ഞാൻ കേട്ടിരിക്കുന്നു... ജോൺ... 

തൊട്ടുപിന്നാലെ  ഡയറക്ടറുടെ മറുപടി ഞങ്ങളിലേക്കൊഴുകിയെത്തി

സർ .., അതിനു വേണ്ടിത്തന്നെയാണ് ഞാനത് തുറന്നു പറഞ്ഞതും

ജോൺ ആ പ്രൊജക്ടിൽ അന്നത്തെ  പ്രസിഡണ്ടിന് താൽപര്യമുണ്ടായിരുന്നു

പ്രസിഡണ്ടിനെ തിരുത്താമായിരുന്നു, അതൊരു സാധ്യമല്ലാത്ത പ്രോജക്ടാണെന്ന്  നമുക്കറിയാമായിരുന്നു

ഓ .., കമോൺ..  ഞങ്ങളാ തെറ്റ് സമ്മതിക്കുന്നു ജോൺ 

ജസ്റ്റ് എ ജോക്ക് ..,സർ .

തമാശകൾ ചിലസമയങ്ങളിൽ  വെടിയുണ്ടകളാകാറുണ്ട് മിസ്റ്റർ ജോൺ

ആ വെടിയുണ്ടകൾ ആളുകളെ കൊല്ലാറില്ല സർ

പക്ഷേ അതു മുറിവുകൾ ഉണ്ടാക്കുന്നു

അത് മുറിവുകൾ അല്ല സർ പോറലുകളാണ്

ആ പോറലുകൾ ഇപ്പോൾ എന്നെ നീറ്റിക്കുന്നു

ഹ ഹാ .., സോറി ഫോർ ദാറ്റ് സർ .
                      
നോ മാൻ ...ഐ ഫീൽ ഇറ്റ് .

ജോൺ....  അതാ നോക്കൂ .

നിക്കാണതു കാണിച്ചു തന്നത്

ഞങ്ങൾക്കകലെ  ആളില്ലാ കപ്പൽ കണക്കെ ISS (International Space Station)  മണിക്കൂറിൽ 17500 മൈൽ  വേഗതയിൽ ഭൂമിയെ ചുറ്റിക്കൊണ്ടിരിക്കുന്നു  വെറും ഒന്നര മണിക്കൂർ കൊണ്ട് ഭൂമിയെ ഒരു പ്രാവശ്യം ചുറ്റുന്നുവെന്ന്  സാരം.

സൂര്യന്റെ സ്ഥാനചലനം മൂലം സംഭവിക്കാവുന്ന  പ്രത്യാഘാതങ്ങൾ മുൻകൂട്ടി കണ്ട്  മുൻകരുതലെന്ന നിലയിൽ  സുരക്ഷയുടെ ഭാഗമായി അവിടെയുള്ള ശാസ്ത്രജ്ഞരെയെല്ലാം  ഒഴിപ്പിച്ചിരിക്കുന്നു   എത്രമാത്രം  കഠിന പരിശ്രമത്തിന്റെ ഫലമായണ്  ഇങ്ങനെയൊന്ന്  ശൂന്യാകാശത്ത് കെട്ടിപ്പൊക്കാൻ കഴിഞ്ഞിരിക്കുന്നത്  ?

മനുഷ്യ പ്രിയത്നത്തിന്റെ  ഏറ്റവും വലിയൊരു ഉദാഹരണം , ഇപ്പോൾ ശൂന്യാകാശത്തിൽ  നിർജ്ജീവമായി  വട്ടം ചുറ്റുന്നു .

വളരെ ദീർഘ വീക്ഷണത്തോട് കൂടി ഗവേഷണങ്ങൾക്കും, സ്‌പേസ് യാത്രകൾക്കും വേണ്ടി നിർമ്മിച്ചെടുത്ത ഒന്ന്  അതിനൂതന ആശയങ്ങളിലൂടെ പുതിയ കണ്ടെത്തലുകൾക്കും പരീക്ഷണങ്ങൾക്കുമായി മനുഷ്യൻ ശൂന്യാകാശത്തിൽ കെട്ടിപ്പൊക്കിയ ശാസ്ത്രശാല പല അത്ഭുതങ്ങൾക്കും  പണിപ്പുരയായി മാറേണ്ടയിടം    ഇപ്പോളിതാ മനുഷ്യന്റെ ആ  ആകാശ ഗോപുരം പ്രപഞ്ച തീരുമാനത്തിനു മുന്നിൽ തകർക്കപ്പെട്ടിരിക്കുന്ന കാഴ്ചയാണ് മുന്നിൽ കാണുന്നത് .

വലിയൊരു സത്യമാണത് വെളിവാക്കിത്തരുന്നത് 

മനുഷ്യൻ   തീരുമാനിക്കുന്നു  ദൈവം മറ്റൊന്ന് നടപ്പിലാക്കുന്നു .

വേറെയെന്തു വിശദീകരണമാണ്  ഇതിനു നല്കാനാവുക? എന്നെ സംബന്ധിച്ച് ഇല്ല എന്നുള്ളത് തന്നെയാണ് അതിന്റെ ഉത്തരവും

ദൂരദർശിനിയിൽ കൂടി മാത്രം നോക്കിക്കണ്ട ശൂന്യാകാശം എന്റെ സ്വപ്നങ്ങളിൽ ഞാൻ വിഹരിച്ചു നടന്ന  ആ മാസ്മരിക  ലോകത്തിന്റെ  അതിരുകളില്ലാത്ത വിഹായസ്സിൽ കൂടി ഞങ്ങൾ അങ്ങിനെ പറന്നു നടക്കുകയാണ്.

അപ്പൂപ്പൻ താടിയുടെ ലാഘവത്വം, നക്ഷത്രങ്ങളുടെ മിന്നാമിന്നിക്കൂട്ടങ്ങൾ...  നവഗ്രഹങ്ങളിൽ പലതും അതിന്റെ ഭ്രമണപഥങ്ങളിൽ ഉരുണ്ട ഗോളങ്ങൾ കണക്കെ ചിതറിക്കിടക്കുന്നു .

ഏതോ മായാ ലോകത്തിൽ എത്തിപ്പെട്ടതുപോലെയുള്ളൊരനുഭവം, വിശാലമായ  വിഹായസ്സിൽ പവിഴങ്ങൾ വാരിയെറിഞ്ഞപോലെ  ചിതറിക്കിടക്കുന്ന തിളങ്ങുന്ന എന്തൊക്കെയോ വസ്തുക്കൾ.

അതു ചിലപ്പോൾ കുഞ്ഞു ഗ്രഹങ്ങളാകാം നക്ഷത്രങ്ങളാകാം നമുക്ക് തിരിച്ചിറിയാൻ കഴിഞ്ഞിട്ടില്ലാത്ത മറ്റെന്തെങ്കിലും വസ്തുക്കളാകാം 

നമ്മുടെ അറിവിനും, ബുദ്ധിക്കുമപ്പുറത്തുള്ള കോടിക്കണക്കിനു  സത്യങ്ങൾ ഈ പ്രപഞ്ചത്തിൽ  ഒളിപ്പിച്ചു വെക്കപ്പെട്ടിരിക്കുന്നു  പേരറിയാത്ത അനേകായിരം നക്ഷത്രങ്ങൾ, ഗ്രഹങ്ങൾ , മറ്റുവസ്തുക്കൾ  അവയുടെയെല്ലാം  രൂപീകരണത്തിനു പിന്നിലൊരു  പ്രപഞ്ച സത്യമുണ്ട് , ലക്ഷ്യമുണ്ട്, കാരണമുണ്ട്  പക്ഷെ  എങ്ങിനെയാണത്   തിരിച്ചറിയുവാനാവുക  ? ഒരിക്കലും സാദ്ധ്യമല്ല,  വെറും പതിനഞ്ചു സെന്റീമീറ്റർ മാത്രമുള്ള  മനുഷ്യബുദ്ധി കൊണ്ട് അളക്കാവുന്നതിനും അപ്പുറത്താണത് .

ഒരു ദിശയിൽ ചന്ദ്രൻ പൂർണ്ണാകാരനായി കാണുന്നു മറുദിശയിൽ തോണിയായും . ശൂന്യതയെ ഭേദിച്ചു കൊണ്ട്  ഇടയ്ക്കിടെ പാഞ്ഞു പോകുന്ന വാൽനക്ഷത്രങ്ങൾ,  ഉൽക്കകൾ അവക്കുപുറമെ ഗാലക്സിയിലൂടെ  ഒഴുകി നടക്കുന്ന മറ്റനേകം അത്ഭുതങ്ങൾ .
ചില സമയങ്ങളിൽ  സൗര ജ്വാലകൾമൂലം രൂപപ്പെടുന്ന ധ്രുവദീപ്തി (Aurora) വർണ്ണങ്ങളുടെ മനോഹാരിത തീർക്കുന്നു  .

സൂര്യോദയവും, സൂര്യാസ്തമയവും ഒരേ കോണിലൂടെ  കാണാൻ കഴിയുന്ന വിഷ്വൽ വിസ്മയം .

അങ്ങകലെ നീലയും വെള്ളയും ഇടകലർന്ന മാസ്മരിക ഭംഗിയോടെ ഈ പ്രപഞ്ചത്തിലെ ഏറ്റവും മനോഹര  ഗ്രഹം  ദൈവം മനുഷ്യർക്കായി സൃഷ്ടിച്ച സ്വർഗ്ഗം ഗാലക്സിയിലെ പവിഴം

ഭൂമി 

നമ്മുടെ ഭൂമിയെന്ന് അഹങ്കാരത്തോടു കൂടി പറയാം 

ആ  സൌന്ദര്യം  പൂർണ്ണതയോട് കൂടി ആസ്വദിക്കണമെങ്കിൽ അതിവിടെ ഈ   ശൂന്യാകാശത്തിൽ നിന്നും തന്നെ വേണം .

പക്ഷെ അതിനി  എത്രനാളെന്നൊരു ചോദ്യം കൂടി അതേ നിമിഷം തന്നെ  മനസ്സിനുള്ളിലേക്ക്  തള്ളിക്കയറി വരുന്നു  .

ഇരുണ്ട വിഹായസ്സിനു നടുവിൽ   ഇളം നീല വർണ്ണമണിഞ്ഞ് തൂവെള്ള ഞൊറികളിട്ട ഭൂമി  അതിലൊരു ജനതവസിക്കുന്നുണ്ട് അവരുടെ വികാരങ്ങളുണ്ട്  സ്വപ്നങ്ങളുണ്ട് അവിടെ  കോടാനുകോടി മൃഗങ്ങളും  വൃക്ഷ ലതാദികളുണ്ട്  ജല സ്രോതസ്സുകളുണ്ട്   ഇവിടെ നിന്നും  നോക്കുമ്പോൾ വെറുമൊരു ഗോളം മാത്രം  അതങ്ങനെ  ഭ്രമണം ചെയ്തുകൊണ്ടിരിക്കുന്നു

എന്തിനു വേണ്ടി?  

ഏതിനു വേണ്ടി ?  

രാത്രിയേയും പകലിനേയും സൃഷ്ടിക്കുവാൻ വേണ്ടി മാത്രമാണോ ഭൂമിയുടെ ഭ്രമണം ? 

അതോ  സൂര്യനെന്ന കാമുകനു  ചുറ്റും കറങ്ങുന്ന നവ കാമുകിമാരിൽ ഒന്നെന്ന സ്ഥാനം അലങ്കരിക്കുന്നതിനു വേണ്ടിയോ  ? 

എന്തു തന്നെയായാലും   ഭൂമിയുടെ കറക്കം ഭൂമിയിൽ നിന്നും തിരിച്ചറിയാനാകത്ത വിധത്തിൽ പ്രപഞ്ചം  അതിനെ  തന്നിലേക്ക് ആവാഹിച്ചെടുത്തിരിക്കുന്നു  അല്ലെങ്കിലീ  മനുഷ്യകുലം മുഴുവനും തലചുറ്റി വീണുപോയേനെ

ദൈവത്തിന്റെ മഹത്തായ എൻജിനീയറിങ്  കരവിരുത് അതല്ലാതെ  മറ്റെന്താണത്‌  ?

ഒന്നിന്റെയും സഹായമില്ലാതെ ശൂന്യതയിൽ  തനിയെ നിൽക്കുന്നു  സാങ്കൽപ്പീക  അച്ചുതണ്ടിൽ ഭ്രമണം ചെയ്യപ്പെടുന്നുവെന്നു നമ്മൾ  പറയുന്നു  അത്ഭുതങ്ങളെ മനുഷ്യൻ ശാസ്ത്ര ലോജിക്കുകൾ കൊണ്ട്  ബന്ധിച്ചിരിക്കുന്നു. 

അദ്രശ്യമായ ശക്തിയുടെ മഹ്വത്വത്തെ ഉൾക്കൊള്ളാൻ കഴിയാതെ അതിനെ എതിർക്കുവാനുള്ള മാനുഷീകമായ കണ്ടെത്തലുകൾ അതാണാ സാങ്കല്പീക അച്ചുതണ്ട് അല്ലെങ്കിൽ മനസ്സ് തുറന്നുകൊണ്ട് മനുഷ്യന് വിളിച്ചു പറഞ്ഞുകൂടേ അത് ദൈവത്തിന്റെ മഹത്തായ മഹത്വമാണെന്ന് 

പക്ഷേ നമ്മുടെ ഉള്ളിൽ ഒളിഞ്ഞിരിക്കുന്ന സ്വാർത്ഥക്ക് അതു ചെയ്യുവാൻ കഴിയില്ല  ആ സാങ്കല്പീക അച്ചുതണ്ട് ആരുടെ കാല്പനീകതയാണ്?  എന്താണ് അതിന്റെ ശാസ്ത്രീയമായ  അടിത്തറ? 

അതും അറിയില്ല 

പക്ഷെ പപ്പോഴും നമ്മൾ വിളിച്ചു കൂവുന്നു ഭൂമിയും ഗ്രഹങ്ങളും കറങ്ങുന്നത് സാങ്കൽപ്പീക അച്ചുതണ്ടിൽ ആണെന്ന്   തോറ്റു കൊടുക്കുവാൻ നമുക്ക് മനസ്സില്ല  അതിലുപരി സത്യത്തെ അംഗീകരിക്കുന്നുമില്ല  അതാണ്  അഹങ്കാരം തലക്കു പിടിച്ച കോമാളിയായ മനുഷ്യൻ  .

ഇതിനെയെല്ലാം വിശദീകരിക്കുവാൻ ഒരു ശാസ്ത്ര സത്യങ്ങളുടെയും  പിൻബലമില്ലാത്തതും കഴിയാത്തതുമാണ്. 

ഇവിടെ നമ്മൾ തിരിച്ചറിയേണ്ടത് ആ വലിയ  ശക്തിയെയാണ്  പക്ഷേ.. എന്തുകൊണ്ടോ  നമ്മളതു ചെയ്യുന്നില്ല കാരണം സൃഷ്ട്ടാവിനെക്കാൾ  വലിയ സൃഷ്ട്ടിയെന്ന  തലത്തിലേക്ക് നമ്മൾ സ്വയം  ഉയർത്തപ്പെട്ടിരിക്കുന്നു. ആ  വിഡ്ഢിത്തത്തിന്റെ ഉൾക്കാമ്പിലേക്ക്  ആഴത്തിൽ ഇറങ്ങിച്ചെന്നിരിക്കുന്നു അതിൽനിന്നുമുള്ളൊരു പൊളിച്ചെഴുത്ത് അനിവാര്യമാണെങ്കിൽ കൂടി നമ്മളതിനൊരിക്കലും  മുതിരുന്നില്ല .

ഈ പ്രപഞ്ചവിഹായസ്സിലിരുന്ന്  ഭൂമിയുടെ ആ നീലിമയിലേക്ക് ഉറ്റു നോക്കുമ്പോളാണ്  മനുഷ്യരെത്ര ചെറുതെന്ന്  തിരിച്ചറിയുന്നത് .

 പ്രപഞ്ചത്തിന്റെ ഒരു കോണിൽ നിന്നും പ്രപഞ്ചത്തെ നോക്കിക്കാണുന്നുവെന്ന് കരുതുക ദശലക്ഷക്കണക്കിന്  വർഷങ്ങളോളം പ്രകാശ രശ്മികൾ  സഞ്ചരിച്ചാലും  എത്താത്തിടാത്ത ദൂരത്തോളം അതങ്ങനെ വിശാലമായി കിടക്കുന്നു  കോടിക്കണക്കിന്  ഗാലക്സികളും ,  താരാപഥങ്ങളും, മിൽക്കി വേകളുമെല്ലാം  നിറഞ്ഞു കിടക്കുന്ന  അതിൽ എവിടെയോ കിടക്കുന്നൊരു  കൊച്ചു ഗോളം..  \

ഭൂമി  

പ്രപഞ്ചത്തിന്റെ ഒരറ്റത്തു നിന്നും നോക്കിയാൽ ദൃഷ്ടി ഗോചരങ്ങൾ പോലും അല്ലാത്തത് അങ്ങിനെയുള്ള ഒന്നിൽ ജീവന്റെ കണിക ഉറവെടുക്കുന്നു  അതിൽ നിന്നും മനുഷ്യനെന്ന ഇരുകാലി രൂപമെടുക്കുന്നു അവൻ വളരുന്നു സമൂഹം കെട്ടിപ്പൊക്കുന്നു ശാസ്ത്ര സാങ്കേതിക വിദ്യകളിൽ ഉന്നമനത്തിലെത്തുന്നു അങ്ങിനെയുള്ള വളർച്ചയുടെ ഏതോ ഘട്ടത്തിൽ അവൻ തന്നിലേക്ക് നോക്കുവാൻ തുടങ്ങുന്നു സ്വാർത്ഥതയുടെ വിത്തുകൾ അവിടെ മുളപൊട്ടുന്നു അതു വളർന്നു.., വളർന്നു   പൈശാചികമായി ചിന്തിച്ചു തുടങ്ങുന്ന ഘട്ടത്തിലേക്ക് ചുവടുമാറുന്നു   സമൂഹത്തെ കെട്ടിപ്പൊക്കിയ മനുഷ്യൻ പതുക്കെ പതുക്കെ അതിനെ വിഘടിപ്പിച്ചു കൊണ്ട്  അതിരുകൾ കെട്ടിപ്പൊക്കുന്നു ഒന്നായിരുന്ന വിശാല മനസ്ഥിതിയിൽ നിന്നും ഞാൻ മാത്രം  എനിക്കു മാത്രമെന്ന  കുടിലതയിലേക്ക് അവൻ കൂടുമാറുന്നു .

ഒരു കണികയിൽ നിന്നും രൂപം കൊള്ളപ്പെട്ട മനുഷ്യൻ അവന്റെ ജന്മ രഹസ്യം തേടി അലയുന്നു അവൻ കണ്ടെത്തുന്ന അല്പ സത്യങ്ങൾക്ക്  അവന്റേതായ രീതികളിൽ വ്യാഖ്യാനങ്ങൾ ചമക്കുന്നു.

പക്ഷേ സത്യത്തിന്റെ വെളിച്ചം അതിൽ നിന്നും എത്രയോ അകലെയാണ് ?\

എന്റെ ദൈവമേ  അങ്ങയുടെ സൃഷ്ടികളെത്ര ഉദാത്തമാണ്  അതിന്റെ മഹ്വത്വമൊരിക്കലും  മനസ്സിലാക്കപ്പെടുന്നില്ലല്ലോ  ?

ഈ പ്രപഞ്ചത്തിലെയേതോയൊരു കോണിൽ നിന്നും ഒരു കുഞ്ഞു വാഹനത്തിൽ മനുഷ്യൻ വലിയൊരു യാത്ര പുറപ്പെടുന്നു   

അവന്റെ ജീവ  ഗ്രഹത്തിന്  അതിജീവനം തേടിയുള്ളൊരു  യാത്ര , മനുഷ്യവർഗ്ഗത്തിന്റെ  നിലനിൽപ്പിനു വേണ്ടിയുള്ള  പരിഹാരമാർഗ്ഗം പ്രാവർത്തീകമാക്കാനുള്ള വലിയൊരു യാത്ര .

ഒരു കുഞ്ഞനുറുമ്പ്  പതിനായിരം ആനകൾക്കു  നടുവിൽ നിന്നുകൊണ്ട് മല്ലടിക്കുന്നതിനു സമാനമാനത്  എങ്കിലും അവന് ആത്മ വിശ്വാസക്കുറവില്ല കാരണം  ഇവിടെയവനെ മഥിക്കുന്നത് ആനകളുടെ വലുപ്പത്തെക്കുറിച്ചുള്ള ഭയപ്പാടല്ല മറിച്ച്  ഉറുമ്പിന്റെ കഴിവിലുള്ള വിശ്വാസമാണ്  .

എങ്കിലും ചില  മനുഷ്യരുടെ അഹങ്കാരം കാണുമ്പോൾ,ഭൂമിയിൽ നിന്നുകൊണ്ടവൻ  ചിന്തിക്കുന്നു  താൻ ആകാശത്തോളം വലുതെന്ന് എന്നാൽ ഇവിടെ നിന്നും  നോക്കുമ്പോൾ  സത്യം തിരിച്ചറിയുമ്പോൾ  എനിക്ക് ആർത്ത് അട്ടഹസിക്കാനാണ്  തോന്നുന്നത് അതി ബുദ്ധിമാനെന്ന് അഹങ്കരിക്കുന്ന മനുഷ്യ കൃമിയുടെ പടു വിഡ്ഢിത്തത്തെയോർത്ത്   .

എന്താണ് ജോൺ തനിച്ചിരുന്നു ചിരിക്കുന്നത് ?

ഞാൻ ചിരിക്കുകയായിരുന്നോ ഡേവിഡ് ?   അറിയില്ല  സ്വപ്നത്തിലായിരിക്കുമ്പോൾ യാഥാർത്യം  അകലെയാണല്ലോ ?
ഞാൻ ആലോചിക്കുകയായിരുന്നു .. ഹ്യൂമൻസ് , ഈസ്  ബ്ലഡി ക്രീച്ചർസ് അല്ലേ ഒന്നുമില്ലെങ്കിലും അവൻ എല്ലായ്‌പ്പോഴും ചിന്തിക്കുന്നു അവൻ എല്ലാത്തിനേക്കാളും വലുതെന്ന് അസാമാന്യ ശക്തിയുടെ ഉറവിടമാണെന്ന്
വാട്ട് എ സ്റ്റുപ്പിഡിറ്റിയല്ലേ  ഡേവിഡ് ?

ഹ ..ഹ,  ജോണിന്റെ ഫിലോസഫി കൊള്ളാം

 ഇത് ഫിലോസഫിയൊന്നുമല്ല ഡേവിഡ് സത്യം മാത്രമാണ്  അല്ലെന്ന് പറയുവാനാകുമോ ?

ക്ഷമിക്കണം ജോൺ ചില വിഷയങ്ങളിൽ എന്റെ അറിവുകൾ പരിമിതങ്ങളാണ്

ഇതിൽ  അറിവിന്റെ വിഷയമില്ല  ഡേവിഡ്  പല സത്യങ്ങളേയും നമ്മൾ ഉൾക്കാമ്പോട് കൂടി നോക്കിക്കാണുന്നില്ല  എന്നുള്ളത് മാത്രമേ  അതിനർത്ഥമാക്കേണ്ടതുള്ളൂ 

ഈ ഗാലക്സിയിലിരുന്നുകൊണ്ട്  ഞാനീ പ്രപഞ്ചത്തെ നമ്മളുമായൊന്ന് താരതമ്യം ചെയ്തു നോക്കി അതിലുള്ള സത്യത്തെ തിരിച്ചറിഞ്ഞതു   കൊണ്ടായിരിക്കാം ഞാനൊരുപക്ഷേ  ചിരിച്ചു പോയത് പലപ്പോഴും വളരെ ബാലിശമായിപ്പോകുന്നുവല്ലേ  നമ്മുടെ ചിന്തകളും അറിവുകളും പെരുമാറ്റങ്ങളുമൊക്കെ തന്നെ ? .

എല്ലാം അറിയുന്നവരെന്നുള്ള  മൂഡ്ഡധാരണ എല്ലാത്തിലും വലുതെന്നുള്ള മൂഢ ചിന്തകൾ  എല്ലാം തങ്ങളെക്കൊണ്ട് കഴിയുമെന്നുള്ള മൂഢ സ്വർഗ്ഗത്തിൽ ജീവിക്കുന്നവർ  ഇതെല്ലാം ചേർന്ന്  വെറും  മൂഢനെന്നാണോ മനുഷ്യവാക്കിന്റെയർത്ഥം ? ഊതി വീർപ്പിച്ചൊരു  ബലൂണായി നമ്മൾ നമ്മളെത്തന്നെ  സങ്കൽപ്പിച്ചിരിക്കുന്നു  എന്നാൽ  ഒരു മൊട്ടു സൂചി മതി ആ അഹങ്കാരത്തെ തീർക്കുവാൻ എന്നുള്ള  സത്യത്തെ നാം തിരിച്ചറിയുന്നുമില്ല.

അതങ്ങനെയാണ് ജോൺ  ഓരോരുത്തരും അവരവരുടെ  കാഴ്ചപ്പാടിൽ കൂടി ലോകത്തെ കാണുന്നു.

ഭൂമിക്ക് പുറത്തു നിന്ന്  ഭൂമിയെ നോക്കികാണുമ്പോളാണ്  വിശാലമായ ഈ പ്രപഞ്ചത്തിൽ  ആ ഭൂമി തന്നെ  ഒന്നുമല്ലെന്ന്  തിരിച്ചറിയുന്നത്  ഈയൊരു സത്യത്തെയാണ് ഓരോ മനുഷ്യനും ഉൾക്കൊള്ളേണ്ടതും  മനസ്സിലാക്കേണ്ടതും അതിനുവേണ്ടത്  അവൻ അനവനുള്ളിൽ നിന്നും പുറത്തുകടന്നുകൊണ്ട് അവനവനെ തന്നെ  നോക്കിക്കാണണം എന്നുള്ളതാണ്  അപ്പോഴാണ് അവൻ ഒന്നുമല്ലായെന്നുള്ള  തിരിച്ചറിവിനെ പ്രാപിക്കുന്നത് .

അതൊരു വലിയ സത്യമാണ് ജോൺ

ഞാൻ വെറുതേ തലയാട്ടി
നിശബ്ദത തളം കെട്ടി നിൽക്കുന്നു,  ഇടക്കിടക്ക് നാസയിൽ നിന്നുള്ള മെസ്സേജുകൾ നിക്ക് അതിനെല്ലാം മറുപടി കൊടുത്തുകൊണ്ടിരിക്കുന്നു

വിരസമായ സമയത്തെ കൊല്ലാൻ  എൽവിസ് പ്രിസിലിയെ കൂട്ടുപിടിക്കാം.

            '' It's now or nvever...
                    come hold me tight
            Kiss me my darling
                         be mine tonight
            Tomorrow
                        Will be too late,
           It's now or never....!

കണ്ണു തുറന്നു നോക്കുമ്പോൾ ഡേവിഡ് എന്നെത്തന്നെ നോക്കികൊണ്ടിരിക്കുന്നു
            
എങ്ങിനെ തോന്നുന്നു ഡേവിഡ്  ശൂന്യാകാശത്തിൽ കൂടിയുള്ള ഈ യാത്രയെ ?

ശൂന്യാകാശം എന്ന വാക്ക്  പോലും തെറ്റെന്ന് തോന്നുന്നു ഇവിടെയൊരിക്കലും ശൂന്യമല്ല

തീർച്ചയായും.., താങ്കൾ പറഞ്ഞത് സത്യമാണ്  ശൂന്യമല്ലാത്ത ശൂന്യാകാശം പക്ഷേ അതിന്  നമ്മളിട്ട പേരോ ശൂന്യാകാശമെന്നും

ഹാ ..ഹാ  കഷ്ട്ടം

എങ്കിലും ഇപ്പോൾ ആ വാക്കിനെ തന്നെ കടമെടുക്കാം ഈ ശൂന്യാകാശത്തിൽ കാണുന്നതെല്ലാം അത്ഭുതങ്ങളല്ലേ  ആലീസ് ഇൻ വണ്ടർ ലാൻഡ്

തീർച്ചയായും

ഈ മിഷനൊരു  പരാജയമാകുമോ  ജോൺ?

വിദൂരതയിൽ പോലും അങ്ങിനെ ചിന്തിക്കുവാൻ എനിക്കു  കഴിയുന്നില്ല   ഡേവിഡ്  എന്നിരുന്നാലും സത്യത്തെ മറച്ചുവെച്ചതുകൊണ്ട് അതൊരിക്കലും  സത്യമല്ലാതാകുന്നില്ല അതു തന്നെയാണ്  യാഥാർഥ്യവും ഇതൊരു  പരാജയമാവുകയാണെങ്കിൽ  അതോട് കൂടി എല്ലാം തീരുകയാണ് .

ഈ യാത്ര നമുക്കുമൊരു  നൂൽപ്പാലം തന്നെയല്ലേ  ജോൺ ?

തീർച്ചയായും.........

ഒരു പക്ഷേ..  നമ്മുടെയീ  മിഷൻ  വിജയിച്ചു എന്നു തന്നെ കരുതുക എന്നാൽ   തിരിച്ചു പോക്കൊരു  പരാജയമായിത്തീരുകയാണെങ്കിൽ ?  ഹീറോകളായി നമ്മൾ മരിക്കുന്നുവല്ലേ ജോൺ ?
           
വി  ആർ നോട്ട് ഹീറോസ്...  

ആൻഡ് ഹീറോസ് നെവർ ഡൈസ്  

ഡേവിഡ്  നമ്മൾ നമ്മുടെ കടമ ചെയ്യുന്നു അതിനു പ്രതിഫലം തരേണ്ടത് ഈശ്വരനാണ് അപ്പോൾ ഈശ്വരനാണ് ഹീറോ  ഇതിന്റയെല്ലാം വിധി നേരത്തേ തന്നെ നിശ്ചയിച്ചു കഴിഞ്ഞിരിക്കുന്നു  ഡേവിഡ് .

മഹാഭാരതയുദ്ധത്തിൽ  ശത്രുപക്ഷത്ത് നിൽക്കുന്ന തന്റെ ബന്ധുക്കളെ കാണുമ്പോൾ തളർന്നു പോകുന്ന  അർജുനന് ഭഗവാൻ ശ്രീകൃഷ്ണൻ ചൊല്ലിക്കൊടുക്കുന്ന സാരോപദേശങ്ങളാണ്  ഭഗവത് ഗീത .

                                        ''തസ്മാത്ത്വ മുത്തിഷ്ഠ യശോ ലഭസ്വ
                                               ജിത്വാ ശത്രുൻഭുങ്ക്ഷ്വ രാജ്യം സമൃദ്ധം
                                         മൈവൈതേ നിഹതാഃ പൂർവ്വമേവ
                                                നിമിത്തമാത്രം ഭവ സവ്യസാചിൻ ..''

നീ എഴുന്നേൽക്കുക  യുദ്ധം ചെയ്ത് ജയവും യശ്ശസ്സും നേടുക ശത്രുക്കളെ  ജയിച്ച് ഐശ്യര്യ സമൃദ്ധമായി രാജ്യം ഭരിച്ചു വാഴുക.   പരമാർത്ഥത്തിൽ ഞാൻ ഇവരെ മുമ്പു തന്നെ വധിച്ചു കഴിഞ്ഞിരിക്കുന്നു  നീ അതിനൊരു നിമിത്തം മാത്രമാണ്   അതാണ് നിന്റെ ദൗത്യവും .

ഈ പ്രപഞ്ചത്തിലുള്ള എല്ലാം തന്നെ  മുൻകൂട്ടി തീരുമാനിക്കപ്പെട്ടിരിക്കുന്നു  നമ്മളെല്ലാം അതിന്റെ ഭാഗങ്ങൾ മാത്രം ആ കടമകൾ  ഭംഗിയാക്കി തീർക്കുക എന്നുള്ളതാണ് മാത്രമാണ് നമ്മുടെ ഓരോരുത്തരുടേയും  നിമിത്തങ്ങൾ .

ഓരോ കർമ്മവും തോളിലേറ്റിക്കൊണ്ടാണ് ഓരോ ജന്മങ്ങളും അത് പൂർത്തീകരിക്കലാണ് ഓരോരുത്തരുടെ ദൗത്യവും .

ഈ പ്രപഞ്ചത്തിന്റെയും അതിലുള്ള സകല ചരാചരങ്ങളുടേയും വിധി അവയുടെ ജനനത്തിലേ  എഴുതപ്പെട്ടു കഴിഞ്ഞിരിക്കുന്നു ഡേവിഡ്   

തീർച്ചയായും 

ഭൂമിയിലെത്തുകയാണെങ്കിൽ എനിക്ക് മഹാഭാരതത്തിന്റെയൊരു  കോപ്പി വേണം ജോൺ

തീർച്ചയായും ഡേവിഡ്

എനിക്കും വേണം  ജോൺ

ഓക്കേ നിക്ക്

ജീവിതമെന്നു പറയുന്നതിന്  ഒരു ഫുൾ സ്റ്റോപ്പുണ്ട്   എന്നിട്ടും എല്ലാവരും പരക്കം പായുന്നു അതൊരു മഹാകാവ്യമെന്നു കരുതി .. വെറുതേ  എന്തിനൊക്കെയോ വേണ്ടി 

ജീവിതം  യുദ്ധഭൂമിക്ക് സമാനമാണ് വീറോടെ യുദ്ധം ചെയ്യുന്നവനേ അവിടെ വിജയമുള്ളൂ  

ലൈഫ് ഈസ് എ വാർ ഫീൽഡ്  ഇഫ് യു ഫൈറ്റ്  യു കാൻ  വിൻ  

ദേർ ഈസ് നോ പ്ലേസ് ഫോർ ലൂസേഴ്സ്   (Life is a war field, if you fight you can win  there is no place for looser's )

ജീവിതമെന്നുള്ള യുദ്ധഭൂമിയിൽ വീറോടെ യുദ്ധം ചെയ്യുന്നവനെ വിജയമുള്ളൂ പരാജയപ്പെടുന്നവർക്ക് അവിടെ യാതൊരു സ്ഥാനമില്ല  .

അപ്പോൾ ജീവിതത്തിന് എന്താണൊരു  അർത്ഥം ?

ജീവിതത്തിന്റെയർത്ഥമെന്നുള്ളത് ഓരോരുത്തരും സ്വയം കണ്ടെത്തുന്നതാണ് അതോരോരുത്തരിലും വ്യത്യസ്ഥവുമാണ്  അവരവരുടെ കാഴ്ചപ്പാടുകളിൽ കൂടിയാണത് അവരത് കണ്ടെത്തുന്നത്  തന്റെ ഉള്ളിന്റെ ഉള്ളിലേക്ക് ചികഞ്ഞു നോക്കിക്കൊണ്ട് താൻ തന്നെ ആരെന്ന് തിരിച്ചറിയുന്നിടത്ത് അവൻ ജീവിതത്തിന്റെ അർത്ഥം കണ്ടെത്തുന്നു.

എല്ലാം ഉപേക്ഷിച്ച് സന്യാസത്തിന്റെ പാതയിലൂടെ ചരിച്ചാണ് ശ്രീബുദ്ധൻ തന്റെ ജീവിതത്തിന്റെ അർത്ഥം കണ്ടെത്തിയത്  .

അപ്പോൾ എല്ലാം ഉപേക്ഷിക്കലാണോ ജീവിതത്തിന്റെ അർത്ഥം എന്ന് ചോദിച്ചാൽ അല്ല 

ശ്രീബുദ്ധൻ അതിൽ അദ്ദേഹത്തിന്റെ ആഖ്യാനം കണ്ടെത്തി എന്നുള്ളതാണ് സത്യം .

 മഹാഭാരതത്തിൽ ധർമ്മം ജയിക്കാൻ യുധിഷ്ഠരൻ തിരഞ്ഞെടുത്തത് വിട്ടുവീഴ്ചയുടെ പാതയായിരുന്നു  എന്നാൽ അർജുനൻ എത്തിച്ചേർന്നത്  യുദ്ധത്തെ കൂട്ടുപിടിച്ചുകൊണ്ട്  ധർമ്മം ജയിക്കുക എന്നുള്ളതിലുമായിരുന്നു.

സ്വന്തം ജീവിതത്തെ ക്രൂശിലേറ്റിക്കൊണ്ട്  ജീസസ്സ് ലോകത്തിനു  കാണിച്ചു കൊടുത്തത് മറ്റൊരു ജീവിത ആഖ്യാനമാണ്  .

നാമെല്ലാം ഓരോന്നിനും അർത്ഥം കണ്ടെത്തുമ്പോൾ പോലും പലപ്പോഴും അതൊന്നും  അർത്ഥപൂർണ്ണമാകുന്നില്ല എന്നുള്ളതാണ്  സത്യം  കാരണം  ജീവിതത്തിന്റെ അർത്ഥമെന്നുള്ളത് വിട്ടുകൊടുക്കലാകട്ടെ വെട്ടിപ്പിടിക്കലാകട്ടെ , ഉപേക്ഷിക്കലാകട്ടെ   നേടലാകട്ടെ,   ധർമ്മ പൂർണ്ണമാകട്ടെ, അധർമ്മ വഴിയാകട്ടെ ,  ജീവിതമെന്നുള്ളതിന്റെ   ഉൾക്കാഴ്ചക്കായി ഏത്  ശ്രേഷ്ഠപാതകളിൽ കൂടി സഞ്ചരിച്ചാലും അതിനൊരിക്കലും പൂർണ്ണമായും പൂർണ്ണത കണ്ടെത്താനാകില്ല  അല്ലെങ്കിലത്  അർത്ഥ പൂർണ്ണമാകുന്നില്ല എന്നുള്ളതാണ് സത്യം . 

ഒന്നല്ലെങ്കിൽ മറ്റൊരുതരത്തിൽ അതിൽ  കുറവുകൾ ഉണ്ടാകുന്നു   അത് പ്രകൃതി നിയമമാണ്   പക്ഷേ അതൊരിക്കലും അംഗീകരിക്കപ്പെടുന്നില്ല  അവനവന്റെ കാഴ്ചപ്പാടുകളിൽ ഓരോരുത്തരും  ആ അർത്ഥ പൂർണ്ണത നേടുന്നുവെങ്കിലും മറ്റൊരു കാഴ്ചപ്പാടിൽ അതിന്  ആ ശ്രേഷ്ഠത കൈവരുന്നുണ്ടോ എന്നുള്ള ചോദ്യത്തിന്  ആധികാരികമായി ഉത്തരം നൽകുവാൻ  ആർക്കു  കഴിയും ?

യുധിഷ്ഠരൻ ചെയ്തത് ധർമ്മ യുദ്ധമാണ് ധർമ്മം പരിപാലിക്കലാണ് അദ്ദേഹത്തിന്റെ ജീവിത കർമ്മം   എന്നാൽ ആ ധർമ്മ യുദ്ധത്തിൽ അനാവശ്യമായി പൊലിഞ്ഞത് എത്ര ജീവനുകൾ ?

കൊട്ടാരവും സുഖസൗകര്യങ്ങളും ഉപേക്ഷിച്ച ശ്രീ ബുദ്ധൻ  തന്റെ പത്നിയുടെയും  മാതാപിതാക്കളുടെയും മനോദുഃഖത്തിന്റെ കാഠിന്യം   അറിഞ്ഞിരുന്നുവെങ്കിൽ   അതിനു പ്രാധാന്യം കൊടുത്തിരുന്നുവെങ്കിൽ  സന്യാസത്തിന് തയാറാകുമായിരുന്നോ ?അങ്ങിനെ വരുമ്പോൾ  അവിടെ സ്വാർത്ഥതയാണോ  മുന്നിൽ നിൽക്കുന്നത് ? 

അപ്പോൾ ഏവരും അവരവരുടെ വീക്ഷണങ്ങളിൽ കൂടി അവരവരുടെ ജീവിതങ്ങൾക്ക്  അർത്ഥം കണ്ടെത്തുവാൻ  ശ്രമിക്കുന്നു

അതവരുടെ വീക്ഷണത്തിൽ കൂടി  ശരിയാകാം അങ്ങനെ നോക്കുമ്പോൾ   ജീവിതത്തിന്റെ അർത്ഥമെന്നുള്ളത്  അവരവരുടെ വീക്ഷണങ്ങളാണ്  അവർ സ്വയം  കല്പിക്കുന്ന മൂല്യങ്ങളാണ്  അവർ സ്വയം തീർച്ചപ്പെടുത്തുന്ന ശരി തെറ്റുകളാണ്  

അപ്പോഴും ഒരു കല്ലുകടി ഉയരുന്നു എല്ലാത്തിലും ഈ സ്വയം കടന്നുവരുന്നത്   സ്വാർത്ഥതയുടെ കുത്തൊഴുക്ക് മൂലമല്ലേയെന്നുള്ളത്  ന്യായമായും  സംശയിക്കേണ്ടി വരുന്നു 

അപ്പോൾ ജീവിതവീക്ഷണമെന്തെന്നുള്ളത്  അവരവരുടെ കാഴ്ചപ്പാടിൽകൂടെ നോക്കിക്കാണേണ്ടതല്ല അതോടൊപ്പം  തനിക്ക് ചുറ്റുമുള്ളതിനേയും  ഉൾക്കൊള്ളിച്ചു കൊണ്ടു കൂടി മാത്രമേ പൂർണ്ണ  തലത്തിലേക്ക് ഏതൊരുവനും എത്തിച്ചേരുവാനാവുകയുള്ളു 

ജോണിന് ആത്മീയ തലങ്ങളിൽ കൂടുതൽ താല്പര്യം ഉണ്ടെന്നു തോന്നുന്നു  ?

ജീവിതം തന്നെ  ഏറ്റവും വലിയൊരു  കളരിയല്ലേ?   നമുക്ക് മനസ്സിലാക്കാൻ വേണ്ടുന്നതെല്ലാം നമ്മുടെ ചുറ്റിലുമുണ്ട് പക്ഷേ പലപ്പോഴും നമ്മളത് തിരിച്ചറിയുന്നില്ല  അല്ലെങ്കിൽ അതിലേക്ക്  കണ്ണുകൾ തുറന്നു പിടിക്കുന്നില്ല  കാരണം നമുക്ക് ഫേവറബിൾ ആയിട്ടുള്ളതു മാത്രമേ എല്ലായ്‌പ്പോഴും നമ്മൾ  ഉൾക്കൊള്ളുന്നുള്ളൂ.

തീർച്ചയായും ശരിതന്നയാണ്   ഈ പ്രപഞ്ചം നമ്മുടെ ഒരൊരുത്തരുടേയും ജീവ രഹസ്യങ്ങളും നിമിത്തങ്ങളും അതിനുള്ളിൽ ഒളിപ്പിച്ചു വെച്ചിരിക്കുന്നു പക്ഷേ നാമതു കാണുന്നില്ല 

നമുക്ക് നമ്മേ  മാത്രം  ശ്രദ്ധിക്കുവാനേ  സമയമുള്ളൂ അതുപോലും നാം  നേരാംവണ്ണം  ചെയ്യുന്നുമില്ല.

വ്യത്യസ്ഥമായ  മനോഭാവത്തോട് കൂടിയ മനുഷ്യ കുലം 

അല്ലെങ്കിൽ ലോകം മുഴുവൻ പ്രാർത്ഥനയോടെ ഈ മിഷന്റെ വിജയത്തിനായി  ഒന്നിക്കുമ്പോൾ  ചിലർ അതിൽ സ്വാർത്ഥ താല്പര്യങ്ങൾ പ്രകടിപ്പിക്കുന്നതിന്റെ ഉൾക്കൊള്ളാനാകുന്നില്ല 

മനുഷ്യരല്ലേ ജോൺ തെറ്റുകൾ പറ്റാം

എല്ലാവരും മനുഷ്യർ തന്നെയാണ് ഡേവിഡ്  പക്ഷേ വിവേചന പൂർവ്വം തീരുമാനങ്ങൾ എടുക്കുന്നതിന് വേണ്ടിയാണ് ബുദ്ധിയെന്നുള്ള ഘടകം പടച്ചവൻ ഓരോരുത്തരുടേയും ഉള്ളിൽ വെച്ചുകൊടുത്തിരിക്കുന്നത് 

ഇത്തരത്തിലൊരു  നുണ ലോകത്തിനു മുന്നിൽ പടച്ചു വിട്ടിട്ട് ആർക്കെന്തു  നേട്ടം  അല്ലെങ്കിലിതിലെന്താണ്  സ്വാർത്ഥ താൽപര്യങ്ങൾ ?

ഇവിടെ നിഷ്പക്ഷത പാലിക്കുകയാണ് ബുദ്ധി ജോൺ, അല്ലെങ്കിൽ നമ്മുടെ പ്രവർത്തന മണ്ഡലത്തിൽ  നിന്നും  ചിന്തകൾ വഴി മാറി പോകും

അതെ അതുതന്നെയാണ്  നല്ലത്

നിഗൂഡതകളുടെ ലോകമാണ്  ശൂന്യാകാശം  മനുഷ്യർ കണ്ടെത്തിയിരിക്കുന്നതൊന്നും ഒന്നുമല്ലായെന്ന് തെളിയിക്കുന്ന അനന്തവിഹായസ്സ് .

അത്ഭുതങ്ങളുടെ എത്രയോ കലവറകൾ ഇവിടെ  ഒളിഞ്ഞു  കിടപ്പുണ്ടായിരിക്കാം  ?  ഈ പ്രപഞ്ചത്തിൽ  മറ്റൊരു ഗ്രഹം ഭൂമിയുടെതിനു സമാനമായതുണ്ടാകുമോ അതിൽ മനുഷ്യരും, മൃഗങ്ങളും , പക്ഷികളും വൃക്ഷ ലതാദികളും സമുദ്രങ്ങളും, പർവ്വതങ്ങളും ?

ഉണ്ടാകാം,  ഉണ്ടാകാതിരിക്കാം

ശാസ്ത്രത്തിന് ഇതുവരേക്കും ആധികാരികമായ തെളിവുകൾ ഒന്നുംതന്നെ ഈ നിഗമനത്തിൽ നിരത്തുവാനായിട്ടില്ല  നമ്മുടെ സൗരയൂഥത്തിലുള്ള  ചില ഗ്രഹങ്ങളിൽ ജീവന്റെ  അംശം നിലനിൽക്കാൻ സാദ്ധ്യതയുള്ള ഘടകങ്ങൾ ഉണ്ട് അല്ലെങ്കിൽ ഉണ്ടായിരുന്നു  എന്നുള്ള നിഷ്പക്ഷമായ ചില സ്റ്റേറ്റ്മെന്റുകൾക്കല്ലാതെ  മറ്റൊന്നിനും അടിവരയിടാൻ നമ്മുടെ ശാസ്ത്ര ശാഖക്ക് ഇതുവരേക്കും  കഴിഞ്ഞിട്ടുമില്ല  .

വാന  ശാസ്ത്രത്തിൽ ഇപ്പോഴും നാമെവിടെയാണ് ? എല്ലാം നേടിയെന്ന്  വീമ്പിളക്കുമ്പോൾ പോലും ഒന്നും നേടിയിട്ടില്ല എന്നുള്ളതാണ് സത്യം ചുരുക്കിപ്പറഞ്ഞാൽ  ഭ്രൂണാവസ്ഥയിൽ തന്നെയാണ് നമ്മുടെ  ശാസ്ത്രമിന്നുമുള്ളത്   ചന്ദ്രനിലേക്ക് മനുഷ്യനെ എത്തിച്ചതൊഴിച്ചാൽ വേറെയെന്തു നേട്ടമാണ്  എടുത്തു പറയുവാനുള്ളത് ? മനുഷ്യ നിർമ്മിത ഉപകരണങ്ങൾ  ചില ഗ്രഹങ്ങളെ സ്പർശിച്ചു എന്നുള്ളത് ചൂണ്ടിക്കാണിക്കുവാനാകുമെങ്കിലും അതുപോലും വിരലിലെണ്ണാവുന്നത്  മാത്രം  

സ്വയം പര്യാപ്തതയുടെ ഉത്തുങ്കശൃംഗത്തിൽ നിൽക്കുന്നുവെന്ന് അഭിമാനിക്കുമ്പോൾ  ഇതൊന്നും അത്ര വലിയ നേട്ടങ്ങളായി ചൂണ്ടിക്കാണിക്കുവാനാകില്ല  .

പക്ഷേ നമ്മളത്  വിശേഷിപ്പിക്കുന്നതെല്ലാം മഹാ നേട്ടങ്ങളായിട്ടാണ്.. ഒരു കണക്കിനത്  ശരിയുമാണ് പക്ഷേ മറ്റൊരു തരത്തിൽ  അതിരു കടന്ന വിശ്വാസമായത്  നിലകൊള്ളുന്നു ഊതി വീർപ്പിക്കപ്പെട്ടൊരു ബലൂൺ മാത്രം
 
ഇത്തരത്തിലുള്ള സന്ദർഭങ്ങളെ നേരിടേണ്ടി വരുമ്പോഴാണ് അത്  ബോധ്യപ്പെടുന്നത് 

അതുവരേക്കും ആ കാറ്റ് ബലൂണിനുള്ളിൽ നിറഞ്ഞു നിൽക്കുന്നു അതിന്റെ കവചം ഉരുക്കാണെന്നുള്ള പൂച്ചോടെ

നേട്ടങ്ങൾ  ഉയർത്തിക്കാണിക്കുന്നതിൽ തെറ്റില്ല പക്ഷേ അതിന്  ആ  പ്രാധാന്യം ഉണ്ടോ എന്നുള്ളതാണ് പുനർവിചിന്തനത്തിന് വിധേയമാക്കേണ്ടത് മനുഷ്യകുലം എത്തിനിൽക്കുന്ന ഈ  നൂറ്റാണ്ടിൽ കൈവരേണ്ട നേട്ടം തന്നെയാണോ അതെന്നും  അതിന് ഈ കാലഘട്ടത്തിൽ  പ്രസക്തിയുണ്ടോയെന്നും ചിന്തിക്കേണ്ടതുണ്ട്

എങ്കിലും ആത്യന്തികമായി  നമ്മൾ പുരോഗതിയിലേക്ക് കുതിച്ചു കൊണ്ടിരിക്കുക തന്നെയാണ്  ഇന്നല്ലെങ്കിൽ നാളെ  അതിൽ ഒരു സമ്പൂർണ്ണത കൈവരുക തന്നെ  ചെയ്യും അങ്ങിനെയെങ്കിൽ അത്തരത്തിലുള്ള വിശദീകരണങ്ങളാണ് കണ്ടെത്തിയ നേട്ടങ്ങൾക്ക് കൊടുക്കേണ്ടുക  അല്ലാതെ  ഊതിവീർപ്പിക്കപ്പെട്ടതുകൊണ്ട് അതൊരിക്കലൂം വലുതാകുന്നില്ല എന്നുള്ളതാണ് തിരിച്ചറിയേണ്ടത് .

ശാസ്ത്രത്തിന്റെ ആ വലിയ വളർച്ചക്കായി  നമുക്ക് കാത്തിരിക്കാം

ആ തലത്തിലേക്കെത്തും മുമ്പേ  ആത്യന്തികമായി ഇപ്പോൾ മുന്നിൽ നിൽക്കുന്ന ഈ വലിയ ആപത്തിനേയാണ് അതിജീവിക്കേണ്ടത്  അതിലേക്കുള്ള യാത്രയിലാണ് ഞങ്ങൾ .

ഹേയ്  നിക്ക് ഹൌ യു ഫീൽ ?

ഇറ്റ്സ് അമേസിങ് ജോൺ,  മസെർട്ടിയിൽ  എന്റെ  ഡോട്ടർ ക്രിസ്റ്റിയുമൊത്ത് സെവൻ മൈൽ ബ്രിഡ്ജിലൂടെ പോകുന്ന അതേ ഫീൽ

ഹൌ ഈസ് ഷീ ?

ഷീ ഈസ് ബ്യൂട്ടിഫുൾ ജോൺ   മൈ ലിറ്റിൽ  എയ്ഞ്ചൽ ,  ഷീ ലോസ്റ്റ് ഹേർ മദർ വെൻ ഷീ വാസ്  ടെൻ .

സോറി ട്ടൂ ഹിയർ ദാറ്റ് നിക്ക്

ജീവിതത്തിൽ ഒന്നും ശ്വാശതമല്ലല്ലോ ജോൺ  നാളെ നമ്മളും വഴിപിരിയേണ്ടവർ തന്നെ

സത്യം

പരസ്പരം  കുറച്ചു നാളത്തേക്കുള്ളൊരു  കൈകോർക്കൽ അത്  കഴിഞ്ഞാൽ ഓരോ വഴിക്ക്  

എവിടെയോ ജനിക്കുന്നു  എവിടെയോ വെച്ച്  ഒന്നു ചേരുന്നു പിന്നെ എവിടേക്കോ പിരിഞ്ഞു പോകുന്നു  ആ പ്രിക്രിയയെ നമ്മൾ ജീവിതമെന്ന് വിളിക്കുന്നു .

അതാണ് ജീവിതം നിക്കത്  ഏറ്റുപറഞ്ഞു 

സ്പേസ് യാത്ര ഒരു കണക്കിന് ആനന്ദധായകവും അതേ സമയം ശരീരത്തിന് അത്യപകടകരവുമാണ്  ശ്രദ്ധിച്ചില്ലെങ്കിൽ പലതരത്തിലുള്ള മാരകമായ ശാരീരികഅവസ്ഥാന്തരങ്ങൾക്കും അത് കാരണമായിത്തീരുന്നു 

മർദ്ദവ്യത്യാസം മൂലം സംഭവിക്കപ്പെടുന്ന  ശ്വാസകോശം വിണ്ടുകീറുന്ന   (Pulmonary Barotrauma) പോലെയുള്ള ഗുരുതര പ്രശ്നങ്ങൾ  

സാധാരണ  ഇത് സ്പേസ് യാത്രികർ നേരിടുന്നൊരു വെല്ലുവിളിയാണ്   അത് പോലെ തന്നെ ജലാന്തർഭാഗത്തേക്ക് സഞ്ചരിക്കുന്നവർക്കും ഇത് സംഭവിക്കാവുന്നതാണ്  ശ്രദ്ധിച്ചില്ലെങ്കിൽ  ഗുരുതരമായ   ശാരീരിക അവസ്ഥയിലേക്കതു നമ്മളെ കൊണ്ടെത്തിക്കും 

വലിയ തരത്തിലുള്ള മർദ്ധവിത്യാസത്തിലേക്ക് കടന്നു ചെല്ലുമ്പോൾ  ശരീരത്തിനത്  പൊരുത്തപ്പെടാനാവാതെ വരുകയും അതിന്റെ ആഘാതം കുറക്കാൻ രക്തത്തിലുള്ള ഓക്സിജൻ ശ്വാസകോശത്തിലേക്ക് തിരികെ പോവുകയും തൽഫലമായി ഓക്സിജന്റെ അഭാവത്തിലുള്ള രക്തം തലച്ചോറിലേക്കെത്തുകയും അതുമൂലം ബോധക്ഷയം സംഭവയ്ക്കുകയും തുടർന്ന് മരണത്തിന് ഹേതുവായിത്തീരുകയും ചെയ്യപ്പെടുന്ന ശാരീരിക അസ്തിത്വമാണത് .

അതുപോലെതന്നെ സ്‌പേസ് യാത്രികർ നേരിടേണ്ടി വരുന്ന മറ്റൊരാവസ്ഥയാണ്  എബുലിസം (Ebullism) അതായത് ശരീരം വീങ്ങി വീർക്കുക.

ഇതിനെല്ലാം പുറമെ താരതമേന്യ നിസ്സാരങ്ങളായ  തലവേദന ശർദ്ദി മുതലായ  ശാരീരിക അസ്വസ്ഥതകളും വലയം ചെയ്യപ്പെടാം   

സ്പേസ് സിക്ക്നെസ് 

ഗ്രാവിറ്റിയിൽ വരുന്ന വ്യത്യാസങ്ങളുമായി  ശരീരം പൊരുത്തപ്പെടാനെടുക്കുമ്പോൾ  ഉണ്ടാകുന്ന ചെറിയ ബുദ്ധിമുട്ടുകളാണിവയെല്ലാം  സാധാരണ ഗതിയിൽ ഒന്നു രണ്ടു ദിവസം കൊണ്ട് ശരീരം ആ അവസ്ഥയുമായി ബാലൻസ് ചെയ്യപ്പെടുന്നതിലൂടെ  സാധാരണ നില കൈവരിക്കുകയും ചെയ്യപ്പെടുന്നു.

നിക്കോളാസ്  വളരെ സൂക്ഷ്മതയോട് കൂടി പേടകത്തെ നിയന്ത്രിച്ചു കൊണ്ടിരിക്കുന്നു

മറ്റുള്ളവരെല്ലാം വിശാലമായ ഗ്ലാസ്സിൽ കൂടി ശൂന്യാകാശത്തിലെ  അത്ഭുതങ്ങൾ  കണ്‍കുളിർക്കെ കണ്ടു കൊണ്ടിരിക്കുന്നു .

നാസ ഹെഡ് ക്വോർട്ടെര്‍സിൽ നിന്നും  ഇടതടവില്ലാതെ സന്ദേശങ്ങൾ പ്രവഹിക്കുന്നു അവരുടെ അതിരുകടന്ന ആകാംക്ഷയുടെ നേർചിത്രങ്ങൾ  അതിൽനിന്നും വളരെ  വ്യക്തമാണ്.

വീനസെന്ന  ഗ്രഹത്തിലേക്ക് ആദ്യമായും ആത്യന്തികമായും  ആധികാരികമായി യാതൊരു വിധ പഠനങ്ങളും കൂടാതെ  വിശ്വാസങ്ങളേയും അതിലുപരി ദൈവത്തേയും കൂട്ടുപിടിച്ചുകൊണ്ടുള്ള   യാത്ര ഞങ്ങൾ തുടർന്നു കൊണ്ടിരിക്കുന്നു .

       
                                                                *************


അടിക്കടി അധികരിച്ചു കൊണ്ടിരിക്കുന്ന താപാധിക്യത്താൽ  കരിഞ്ഞുണങ്ങിക്കൊണ്ടിരിക്കുന്നു  ലോകത്തിന്റെ അവസ്ഥ വളരെ പരിതാപകരമായി മാറിക്കഴിഞ്ഞിരിക്കുന്നു.

ജലസ്രോതസ്സുകളെല്ലാം ഉറവ വറ്റി  വരണ്ടുണങ്ങിയിരിക്കുന്നു ആയതിനാൽ  ജല ദൌർലഭ്യം അതിരൂക്ഷം  ജീവജാലങ്ങൾ കുടിവെള്ളമില്ലാതെ എങ്ങും പരക്കം പായുന്നു   

ചുട്ടുപഴുത്ത മരുഭൂമിയുടേതിനോട്  സമാനമായി ഭൂമി മാറിയിരിക്കുന്നു.

പരിഭ്രാന്തരായ ജനസമൂഹത്തെ ആശ്വസിപ്പിക്കുവാനാകാതെ  രാഷ്ട്ര തലവൻമാർ  പകച്ചു നിൽക്കുന്നു  എന്താണ് ചെയ്യേണ്ടതെന്ന് യാതൊരു  ദിശാബോധവുമില്ലാതെ ഏവരും ഉഴലുന്നു

ലോകാവസാനമായിരിക്കുന്നുവെന്ന  തരത്തിലുള്ള  കിംവദന്തികൾ എങ്ങും പടർന്നു പന്തലിച്ചിരിക്കുന്നു അതോടൊപ്പം തന്നെ അതിശയോക്‌തി പരവും ഭീതിജനകവുമായ വാർത്തകൾ  ജനങ്ങളെ കൂടുതൽ  ഭയവിഹ്വലരും ആശയറ്റവരുമാക്കിമാറ്റിയിരിക്കുന്നു .

ലോകം മുഴുവനും പ്രാർഥനയിൽ അഭയം തേടിയിരിക്കുന്നു  ഓരോ മത വിഭാഗങ്ങളും അവരവരുടേതായ രീതികളിൽ കൂട്ടായ പ്രാർഥനകൾ എങ്ങും  നടത്തുന്ന കാഴ്ചകൾ ചുറ്റിലും 

എല്ലാത്തിന്റേയും  അവസാന ആശ്രയം  ദൈവമാണല്ലോ .

വരാൻ പോകുന്ന ദുരന്തത്തിന്റെ വ്യാപ്തി എങ്ങും ദ്രിശ്യമായിക്കഴിഞ്ഞു തുടങ്ങിയിരിക്കുന്നു  നിരത്തുകളിൽ വാഹനങ്ങളില്ല ആളുകളില്ല  കൂട്ടം ചേരലുകളില്ല  ആഘോഷങ്ങളില്ല  എങ്ങും ശ്മാശാന മൂകത മാത്രം  ജനജീവിതം ആകെ സ്തംഭിക്കപ്പെട്ടിരിക്കുന്നു .

അതോടൊപ്പം ഇപ്പോൾ ഒരിടത്തും യുദ്ധങ്ങളില്ല  ആഭ്യന്തര സംഘർഷങ്ങളില്ല  കലാപക്കൊടികളില്ല ആയതിനാൽ തന്നെ  അതിർത്തികളിൽ സൈനീകരില്ല രാജ്യത്തിനകത്ത് നിയമപാലകരില്ല.

രാജ്യസുരക്ഷയെ കുറിച്ചൊന്നും ഇപ്പോൾ  ആർക്കും ആശങ്കകളില്ലാതായിരിക്കുന്നു അതേക്കുറിച്ചുള്ള ചിന്തകളെല്ലാം തന്നെ ഏവരുടേയും  ഉള്ളിൽ നിന്നും മാഞ്ഞു പോയിക്കഴിഞ്ഞിരിക്കുന്നു  അല്ലെങ്കിൽ തന്നെ എല്ലാം അവസാനിക്കുവാൻ പോകുന്ന ഈ വേളയിൽ ഇതെല്ലാം അർത്ഥശൂന്യങ്ങളായി എല്ലാവരും കാണുന്നു  

കാൽക്കീഴിൽ മണ്ണുണ്ടെങ്കിലേ  പലതും കെട്ടിപ്പൊക്കാനൊക്കൂ എന്നുള്ള സത്യം തിരിച്ചറിയുന്നു 

ഈ അവസാന നാളുകളിലാണ്  ഇതിന്റെയെല്ലാം നിരർത്ഥകത ഏവർക്കും  ബോധ്യപ്പെട്ടിരിക്കുന്നത്

ഇനിയൊരു രക്ഷപ്പെടൽ ഇല്ല അനിവാര്യമായ ദുരന്തത്തിന് വേണ്ടി കാത്തിരിക്കുക  അത് മാത്രമായിരിക്കുന്നു ഏവരുടെയും  മനസ്സിൽ  ജീവന്റെ നിലനിൽപ്പു തന്നെ ചോദ്യചിഹ്നമാകുമ്പോൾ അവിടെ നിരാശയാണ് കുടിയേറുന്നത് അപ്പോൾ പിന്നെ മറ്റുള്ളവയെക്കുറിച്ച്  ആകുലപ്പെടേണ്ടതില്ല 
 
വെട്ടിപ്പിടിച്ചതിനെക്കുറിച്ചും കൂട്ടിച്ചേർത്തു വെച്ചതിനെക്കുറിച്ചും  ഇപ്പോൾ ആരും ശ്രദ്ധിക്കുന്നില്ല അതിനുള്ള  ആശകളും ചിന്തകളും എല്ലാവരുടേയും ഉള്ളിൽ നിന്നും മാഞ്ഞു പോയിരിക്കുന്നു   

ആഡംബരങ്ങളൊന്നുമില്ലെങ്കിലും  ഈ ഭൂമിയിൽ ജീവിക്കാനുള്ള സൗകര്യം മാത്രം മതി എന്റെ ദൈവമേ എന്നുള്ളതിലേക്ക്  മാത്രമായി ഒതുങ്ങിയിരിക്കുന്നു ഏവരുടെയും  പ്രാർത്ഥന.

നിരർത്ഥകമായ തേരോട്ടങ്ങളായിരുന്നു ഇത്രയും കാലം  ലോകം കണ്ടത് അത്തരത്തിലുള്ളൊരു ജീവിത വീക്ഷണമാണ് ഏതൊരു മനുഷ്യന്റെയും ഉള്ളിലുണ്ടായിരുന്നത് അതിനിപ്പോൾ  വലിയൊരു മാറ്റം കൈവന്നിരിക്കുന്നു മനുഷ്യരിപ്പോൾ കൂടുതൽ ഈശ്വര വിശ്വാസികളായി മാറിയിരിക്കുന്നു

മതങ്ങൾ മാറുമായിരിക്കാം ദൈവങ്ങൾ മാറുമായിരിക്കാം പക്ഷേ ആ അദ്രശ്യ ശക്തി മാറുന്നില്ല ഈശ്വരൻമാരുടെ പേരുകൾ മാത്രമേ മാറുന്നുള്ളൂ .

നശ്വരമായ ജീവിതത്തെ അനശ്വരമായി കണ്ടതിന്റെ ഫലം

ആ അനശ്വരതയിലേക്കുള്ള കുതിപ്പിലായിരുന്നു മനുഷ്യർ  അതിലൊരിക്കലും തങ്ങൾക്ക് കാലിടറില്ല എന്നുള്ള അധികമായ ആത്മവിശ്വാസത്തിലും കൂടിയായിരുന്നു അവർ
എന്നാലിപ്പോൾ  എല്ലാം അവസാന ഘട്ടത്തിലെത്തിച്ചെർന്നിരിക്കുമ്പോൾ   മനുഷ്യകുലം അവരുടെ അതിമോഹങ്ങളെ  തിരിച്ചറിയുന്നു .

പക്ഷേ വൈകിപ്പോയെന്നുമാത്രം

ആത്യന്തികമായി പ്രകൃതി തന്നെയാണ് ഏറ്റവും വലുത് അതില്ലെങ്കിൽ മനുഷ്യകുലം മാത്രമല്ല ജീവകുലം തന്നെയില്ലെന്നുള്ള സത്യം ഇപ്പോഴാണ് ഓരോരുത്തരും തിരിച്ചറിയുന്നത്.




                                                          ********************

ശൂന്യാകാശത്തിലൂടെയുള്ള ഞങ്ങളുടെ യാത്ര അനുസ്യൂതം  തുടർന്നു കൊണ്ടിരിക്കുന്നു

വീനസ്, വലുപ്പം കൊണ്ട് മാത്രം  ഭൂമിയോട് സമാനമായതും   മറ്റെല്ലാത്തിലും തന്നെ  ഭൂമിയുടെ എതിർവശത്ത്‌ നിറുത്താവുന്നതുമായൊരു  ഗ്രഹം .

അറിഞ്ഞതിനേക്കാൾ  അറിയപ്പെടാത്തതായി എത്രയധികം അവിടെയുണ്ടാകാം എന്നല്ല ഉണ്ടാകും എന്നുള്ളതാണ് സത്യം  അത്ഭുതങ്ങൾക്കൊപ്പം തന്നെ അപകടങ്ങളും ഒളിഞ്ഞിരിക്കുന്നൊരു  ഗ്രഹം എന്നുള്ളതാണ് ഞങ്ങളെ കൂടുതൽ ആശങ്കപ്പെടുത്തുന്നത്  .

ആ ഗ്രഹത്തിലേക്കുള്ള ഞങ്ങളുടെ യാത്ര ഏതാണ്ടതിന്റെ  അവസാനഘട്ടത്തിലാണ്  ഭൂമിയെ രക്ഷിക്കുകയെന്ന വലിയ കർമ്മവുമായി 

നിശ്ചിത പാതയിലൂടെയുള്ള യാത്ര ദിവസങ്ങൾ പിന്നിട്ടിരിക്കുന്നു ഏതോ മായാലോകത്തിൽകൂടിയുള്ള സഞ്ചാര പ്രതീതിയാണത് ഉളവാക്കുന്നുന്നത് മുകളിലോട്ട്  നോക്കിയാലും താഴോട്ട്  നോക്കിയാലും വശങ്ങളിലോട്ട് നോക്കിയാലും ദീപ്തമായ അന്ധകാരം  അതിലൂടെ ഒരു കുഞ്ഞു തോണിയിൽ  ഞങ്ങൾ

ഇടയ്ക്കിടെ ചീറിപ്പായുന്ന  വാൽ നക്ഷത്രങ്ങൾ ആ അന്ധതയിൽ തീജ്വാലകൾ സൃഷിട്ടിച്ചു കൊണ്ട് കടന്നുപോകുന്നു  തിരിച്ചറിയാനാകാത്ത, പേരറിയാത്ത വേറെയെന്തോക്കെയോ തിളക്കമാർന്ന  വസ്തുക്കൾ .

ക്രിസ്തുമസ്സ് കൂടാരത്തിൽ തൂക്കിയിട്ടിരിക്കുന്ന വിളക്കുകൾ കണക്കെ   പ്രകാശം പൊഴിച്ചുകൊണ്ട്  ചിതറിക്കിടക്കുന്ന നക്ഷത്രങ്ങൾ അവ  മിന്നാ മിന്നി കൂട്ടങ്ങളെ അനുസ്മരിപ്പിച്ചു  .

പേരറിയാത്ത അനേകായിരം വസ്തുക്കൾ..,   കാറ്റിലൊഴുകി  നടക്കുന്ന അപ്പൂപ്പൻ താടികൾ പോലെ  അവയങ്ങനെ ഗാലക്സിയിലൂടെ മന്ദം മന്ദം  ഒഴുകി നീങ്ങുന്നു.

ഇവയിൽ പലതും  പടുകൂറ്റൻ പാറകളും  നക്ഷത്ര ഭാഗങ്ങളുമാണ് അവയുടെ വേഗവും വലുപ്പവും നിർണ്ണയിക്കുന്നതിൽ പലപ്പോഴും  വലിയ പാളിച്ചകൾ പറ്റുന്നു  ചിലപ്പോൾ   അവയിൽ പലതും വലിയ അപകടകാരികളായിത്തീരുകയും ചെയ്യുന്നുവെന്ന്  ഞങ്ങൾക്ക്  കൃത്യമായി  ബോദ്ധ്യപ്പെട്ട സമയം കൂടിയായിരുന്നൂവത് .

ദൂരെ നിന്നും അതിവേഗതയിൽ  പാഞ്ഞു വന്നൊരു വസ്തുവിന്റെ വേഗത കണക്കാക്കുന്നതിലെ  ലാഘവത്വം നിക്കോളാസിനെ അൽപം അശ്രദ്ധനാക്കി  എന്നാൽ മണിക്കൂറിൽ നൂറിലധികം മൈൽ വേഗതയിൽ  ഒരു പക്ഷേ അതിനേക്കാൾ അധികം  ഞങ്ങളുടെ ഷട്ടിലിനു നേർക്ക് പാഞ്ഞടുത്ത്കൊണ്ടിരിക്കുന്ന ആ വസ്തുവിന്റെ വലുപ്പം ഒരു വേള ഞങ്ങളെ സ്തബ്ധരാക്കിതീർത്തു.

ഞൊടിയിട വ്യത്യാസത്തിൽ മാത്രമാണ് ആ വലിയ കൂട്ടിയിടിയിൽ നിന്നും ഞങ്ങൾ കഷ്ട്ടിച്ചു രക്ഷപ്പെട്ടത്  അല്ലെങ്കിൽ ഞങ്ങളുടെ ദൌത്യം  അതോടെ  തീരുമായിരുന്നു .

ഉഗ്രസ്ഫോടന ശേഷിയുള്ള സ്ഫോടകവസ്തുക്കൾ ഈ  യാനത്തോടൊപ്പം  പൊട്ടിച്ചിതറി ധൂളികളായി ഞങ്ങൾ  ശൂന്യാകാശത്തിലൂടെ ഒഴുകി നടക്കുമായിരുന്നു.

ഭാഗ്യം,  അതിനുമേൽ ദൈവത്തിന്റെ വലിയ കാരുണ്യം ചെറിയൊരു അശ്രദ്ധക്ക് നൽകേണ്ടിവരുമായിരുന്നു വലിയ വിലയാകുമായിരുന്നുവത്.

ഇത്തരത്തിലുള്ള മിഷനുകളിൽ  ചെറിയൊരു ഘടകത്തിനുപോലും വലിയ  പ്രാധാന്യം കല്പിക്കേണ്ടതുണ്ടെന്ന് നിക്കോളാസിനൊപ്പം ഞങ്ങളും തിരിച്ചറിഞ്ഞ നിമിഷം .

നാസയുടെ കണ്ട്രോൾ റൂമിൽ നിന്നും  ഒഴുകിയെത്തുന്ന സന്ദേശങ്ങൾ  കോടിക്കണക്കിന് കിലോമീറ്ററുകൾ  അകലെ നിന്നും ട്രാൻസ്മീറ്റ്‌ ചെയ്യപ്പെടുന്ന ആ ശബ്ദ വീചികൾ ഏതോ ഗുഹാ മുഖത്ത് നിന്നെന്നപോലെ പ്രതിധ്വനിച്ചുകൊണ്ടിരുന്നു ഞങ്ങളെ ഭൂമിയുമായി ബന്ധിപ്പിക്കുന്ന ഏക കണ്ണിയാണത് . അതു പകർന്നു തരുന്ന ആശ്വാസം വളരെ വലുതാണ്  കോടിക്കണക്കിനു കിലോമീറ്ററുകൾക്കകലെ അനന്തമായ ഈ ശൂന്യാകാശത്തിന്റെ  ഏകാന്തതക്കു  നടുവിലൂടെയുള്ള ഞങ്ങളുടെ ഈ യാത്രയെ  ഉറ്റുനോക്കിക്കൊണ്ട് അങ്ങ് ഭൂമിയിൽ  കോടിക്കണക്കിനു ജനങ്ങളുണ്ട്   ഞങ്ങളുടെ  പ്രിയപ്പെട്ടവരുണ്ട് അവർ ഊണും ഉറക്കവും ഉപേക്ഷിച്ച്   ഞങ്ങൾക്കുവേണ്ടി  പ്രാർത്ഥിച്ചു കൊണ്ടിരിക്കുന്നു  

അതു ഞങ്ങൾക്കു  പകർന്നു തരുന്നത് വലിയ ആശ്വാസവും  ആത്മവിശ്വാസവുമാണ്

ഈ യാത്രയുടെ പലഘട്ടങ്ങളിലും പല തരത്തിലുള്ള അസ്വസ്ഥതകൾ ഞങ്ങളെ വലയം ചെയ്തുകൊണ്ടിരുന്നു ഗുരുത്വാകർഷണത്തിന്റെ  സ്വാധീനമുള്ള  ഭൂമിയിൽ നിന്നും  ശൂന്യാകാശത്ത് എത്തിപ്പെടുമ്പോൾ മനുഷ്യ ശരീരത്തിന്  പൊരുത്തപ്പെടാനാകാതെ വരുന്നതിന്റെ വൈഷ്യമ്യങ്ങൾ .

അതു  പോലെ പലതരത്തിലുള്ള ശാരീരിക അസ്വസ്ഥതകൾ  ചിലർക്ക് രക്തം മുകളിലേക്ക് ഇരച്ചു കയറുന്നത് പോലെ  മറ്റു ചിലർക്ക് ഞരമ്പുകൾ വീങ്ങുന്നതുപോലെ .

അത്പോലെ ഏത് സ്പേസ് യാത്രികനും അനുഭവിക്കേണ്ടിവരുന്ന മാനസീക പ്രശ്നങ്ങൾ 

ഫിസിക്കലും , മെന്റലിയുമായി  ഈ  അവസ്ഥയുമായി പൊരുത്തപ്പെടുവാനുള്ള  ശരീരത്തിന്റെ വൈമുഖ്യം മാത്രമായതിനെ കണക്കാക്കിയാൽ മതി  .

മാനസീക ഏകാന്തത അത് അതികഠിനമായ ഒരു സ്വയ പീഠനം തന്നെയാണ് 

ആരവങ്ങളിൽ നിന്നും  ബഹളങ്ങളിൽ നിന്നും സാമൂഹ്യ ജീവിത ചുറ്റുപാടുകളിൽ  നിന്നും, പ്രിയപ്പെട്ടവരിൽ നിന്നും  ഏകാന്തതയിലേക്കുള്ളൊരു  കൂടുമാറലിനെ മനസ്സുകൊണ്ടും  ബുദ്ധികൊണ്ടും ഉൾക്കൊള്ളാനാകാത്ത അവസ്ഥ

വലിയൊരു ശൂന്യതയാണ്  അത് മനസ്സിൽ നിറക്കുന്നുത്   നിരാശ അവിടെ വലയം ചെയ്യുന്നു  ബുദ്ധിയും വികാരങ്ങളും വിചാരങ്ങളും ചിന്തകളും എല്ലാം  മരവിച്ച പോലെ 

പുതിയതായി ഒന്നും ഉള്ളിലേക്ക് വരുന്നില്ല ഒരു കുഞ്ഞു ഗോളത്തിനുള്ളിൽ മാത്രം ചിന്തകൾ വട്ടം കറങ്ങുന്ന അവസ്ഥ അതിൽ നിന്നും പുറത്തേക്കോ പുറത്തുനിന്നും അകത്തേക്കോ ഒന്നും കടന്നുവരാത്ത ഒരു സ്ഥിതിവിശേഷം.

ചിന്തകൾ ഒന്നിൽ നിന്നും മറ്റൊന്നിലേക്ക് കടന്നുകയറുമ്പോഴാണ് പുതിയ ആശയങ്ങളും സങ്കല്പങ്ങളും ചങ്ങല കണ്ണികൾ  പോലെ ഒന്നിൽ നിന്നും അടുത്തതിലേക്ക് നീണ്ടുകൊണ്ട്  ഉയരങ്ങളിലേക്ക് എത്തിച്ചേരുന്നത്  എന്നാൽ ഈ ശൂന്യമായ മാനസീക തലത്തിൽ നിന്നുകൊണ്ട് അത്തരത്തിലുള്ള ഏണിപ്പടിയിലേക്ക് കയറിച്ചെല്ലുവാൻ  കഴിയുന്നില്ല  നമ്മുടെ ചിന്തകളുടെ കുത്തൊഴുക്കിനെ അദൃശ്യമായ എന്തോ ഒന്ന് കടിഞ്ഞാണിട്ടിരിക്കുന്നു .

വിശാലമായ ഈ പ്രപഞ്ചത്തിൽ  ഞങ്ങൾ നാലു പേർ മാത്രം

ബന്ധങ്ങളിൽ നിന്നും  സാമൂഹ്യജീവിതത്തിൽ നിന്നും  തന്നിലേക്ക് തന്നെയുള്ള ഉൾവലിയലെന്ന നിസ്സംഗമായ അവസ്ഥയെ അതിജീവിക്കുകയെന്നുള്ളതാണ്  ആദ്യപടി എന്നാൽ അതെങ്ങനെയെന്നു മാത്രം ഞങ്ങൾക്കറിയില്ല .

ഭൂമിയിൽ നിൽക്കുമ്പോൾ സ്പേസ് ഒരു മഹാത്ഭുതവും അതിലൂടെയുള്ള യാത്ര   അതി മോഹനവും തന്നെയാണ്  എന്നാലത്  മാസങ്ങളോളം നീണ്ടു നിൽക്കുന്നതാകുമ്പോൾ  അവിടെ കൗതുകങ്ങളും , ഇഷ്ടങ്ങളും  അത്ഭുതങ്ങളും ചിറകൊഴിയുന്നു പിന്നെയത് വിരസതയിലേക്കും  ശൂന്യതയിലേക്കും കൂടുമാറുന്നു .

എന്തൊക്കെത്തന്നെയായാലും ശൂന്യാകാശത്തിലെ അത്ഭുതങ്ങൾക്കൊരിക്കലും  അവസാനമില്ല അത് തിരിച്ചറിഞ്ഞാൽ ഒരു പരിധിവരെ ഈ വിരസതയിൽ നിന്നുമുള്ളൊരു മോചനം കൂടിയാകുന്നു ആ മാനസീകാവസ്ഥയിലേക്കാണ് എത്തിച്ചേരേണ്ടത്  നിരാശ ബാധിക്കുന്നിടത്തുനിന്നും മറ്റൊന്നിലേക്ക് നോക്കി പ്രത്യാശ വളർത്തിയെടുക്കുക . അതൊരു   വസ്തുവിനേയോ സംഭവത്തെയോ  ഉൾക്കൊണ്ടുകൊണ്ടാകാം  കാറ്റാകാം , മഴയാകാം ചന്ദ്രനാകാം നക്ഷത്രമാകാം ഒരു കല്ലാകാം അങ്ങനെ പലതും,  ഇതെല്ലാം നമ്മൾ കണ്ടു പരിചയിച്ച വസ്തുക്കൾ തന്നെ അതിലെന്താണ് പുതുമ?  പക്ഷേ പരിചയിച്ച ആ വസ്തുക്കളിൽ നിന്നുമാണ് പഴകാത്ത ആ  പുതുമയെ  നമ്മൾ  കണ്ടെത്തേണ്ടത്  അതിലൂടെ നമ്മൾ പ്രത്യാശയിലേക്ക് എത്തിച്ചേരുന്നു.  അത് സ്വയം തന്നെ തന്നെ മോൾഡ് ചെയ്തെടുക്കേണ്ടുന്ന അവസ്ഥയാണ് സങ്കീർണ്ണമായ ഒരു ചുറ്റുപാടിനെ എങ്ങിനെ ഫേവറിബിൾ ആക്കി മാറ്റാം എന്നുള്ള ചലഞ്ച്  ആ ചലഞ്ച് നമ്മൾ തന്നെ ഉണ്ടാക്കുന്നു നമ്മൾ തന്നെ അതിനു സൊലൂഷ്യൻ കണ്ടെത്തുന്നു , അതിജീവനം എന്നതിനെ ചുരുക്കാം എന്നുള്ളതാണ് സാരം. അങ്ങിനെ നോക്കുമ്പോൾ അനുനിമിഷവും  പുതിയതൊരൊന്നുമാണ്  ഈ പ്രപഞ്ചം  നമ്മുടെ കണ്‍മുന്നിലേക്ക് എത്തിച്ചു തരുന്നുത് നമ്മളത് തിരിച്ചറിയുന്നിടത്തും കാണുന്നിടത്തുനിന്നും നമ്മുടെ നിരാശയെ , ഏകാന്തതയെ , മാനസികാവസ്ഥയെ അതിജീവിക്കുവാൻ  തുടങ്ങുന്നു .

ആദിമമനുഷ്യനിൽ നിന്ന് ആധുനികതയിലേക്കുള്ള മനുഷ്യന്റെ വളർച്ച  നഗ്നനായി മൃഗങ്ങളെ വേട്ടയാടിയും  പച്ച മാംസം  ഭക്ഷിച്ചും വനാന്തരങ്ങളിൽ കഴിഞ്ഞിരുന്ന  മനുഷ്യൻ  ആകാശത്തോളം വളർന്നു വലുതായിരിക്കുന്നു  അതൊരു സുപ്രഭാതത്തിൽ സംഭവിച്ചതല്ല പരിണാമ പ്രിക്രിയയുടെ  വലിയൊരു തലം   

ഒന്നിൽ നിന്നും മറ്റൊന്നിലേക്കുള്ള ആ സ്വയം  പരിണാമമാണ് ഇന്നത്തെ ആധുനിക ലോകം .

 പച്ച മാംസം ഭക്ഷിച്ചു തുടങ്ങിയിടത്തു നിന്നും വെന്ത മാംസം   കൂടുതൽ സ്വാദിഷ്ട്ടമെന്ന് അവൻ തിരിച്ചറിഞ്ഞു  അതിൽ നിന്നും മസാലക്കൂട്ടുകൾ ചേർത്ത് പാകം ചെയ്യുന്നതിന്റെ സ്വാദ് അവൻ തിരിച്ചറിഞ്ഞു  പതിയെ പതിയെ  അവൻ ആധുനികനായി മാറാൻ ആരംഭിച്ചു   

ഞാൻ കാര്യമായിത്തന്നെ പറഞ്ഞതാണ് .

 മനുഷ്യന്റെ  ചിന്തകളാണ് അവനെ ആധുനികനാക്കിയത്  അവന്റെ സ്വപ്നങ്ങളാണ് അവനെ വാനത്തിനും മീതെ പറക്കുന്നവനാക്കിയത്.

മനുഷ്യൻ  സ്വപ്നങ്ങളിലൂടെ മനക്കോട്ടകൾ കെട്ടുന്നു ചിന്തകൾ അതിനു  ചിറകുകൾ നൽകുന്നു ഒടുവിൽ ആ ചിന്തകളിലൂടെ പറന്നുകൊണ്ട്  സ്വപ്നങ്ങളിൽ തൊടുന്നു

അതിനെ  ശാസ്ത്രീയ കണ്ടു പിടുത്തങ്ങളായി  വ്യാഖ്യാനിക്കുന്നു മനുഷ്യന്റെ ഉൽപതിക്ഷുണത തന്നെയാണ്  ശാസ്ത്രത്തിന്റെ അടിത്തറ.

ശാസ്ത്രം വളരട്ടെ  

ശാസ്ത്രം വളരുകയെന്നാൽ  മനുഷ്യൻ വളരുന്നുവെന്നു തന്നെയാണർത്ഥം .

ഈ സ്‌പേസ് ക്രാഫ്റ്റിലെ  ഭക്ഷണം,  നല്ല എരുവുള്ള മീൻകറിയും കാ‍ന്താരി മുളക് ചമ്മന്തിയും  കുത്തരിചോറും കപ്പ പുഴുങ്ങിയതുമെല്ലാം  കഴിച്ച എന്നെ  ഈ പാക്കേജ് ഫുഡ്‌ വല്ലാതെ മടുപ്പിക്കുന്നു .

ഇതെന്റെമാത്രം  അവസ്ഥയല്ല എല്ലാവർക്കും ഇതുപോലെയൊക്കെ   തന്നെ  എന്റെ ഭക്ഷണ ശീലം ഞാൻ പറഞ്ഞുവെന്നേയുള്ളൂ  

നമ്മുടെ ഇഷ്ട്ടങ്ങളെ മാറ്റുവാനൊക്കില്ലല്ലോ ?

ഇവിടെ വേറെ വഴിയില്ല രസമുകുളങ്ങളുടെ  നിലവിളി ഇപ്പോൾ  കേട്ടില്ലെന്ന് നടിക്കുവാനേ കഴിയൂ  .

 പ്രത്യേകമായ പ്രോസസ്സിങ്ങിലൂടെ വായുവിനെ പൂർണ്ണമായും നിർമ്മാർജ്ജനം  ചെയ്ത പാക്ക്  ഫുഡുകൾ   ഓവനിൽ വെച്ച്  ചെറുതാക്കി ചൂടാക്കി  കഴിക്കാവുന്നതാണ് സ്‌പേസ് ക്രാഫ്റ്റുകളിൽ ഉപയോഗിക്കുന്നത് അതായത് രസമുകുളങ്ങളുടെ ആവശ്യം വേണ്ടി വരാത്ത ഭക്ഷണം .

ഒരു ഗ്രഹത്തിന്റേയും അതിലെ   കോടാനു കോടി ജീവജാലങ്ങളുടേയും  നിലനിൽപ്പിനു വേണ്ടിയുള്ള യാത്രയിൽ  സ്വന്തം ഇഷ്ട്ടങ്ങൾക്ക് പ്രസക്തിയില്ല

എല്ലാത്തിനും ഒരു അവസാനമുണ്ടല്ലോ അതുവരേക്കും ക്ഷമിക്കാം ആശകളെ അടക്കാം .

കറങ്ങുന്ന നവ  ഗ്രഹങ്ങൾക്കും  കോടാനുകോടി നക്ഷത്രങ്ങൾക്കും നടുവിൽ വലിയൊരു അഗാധതയിൽ നമ്മൾ,  എങ്ങിനെയാണത് വിശദീകരിക്കുക അനുഭവിച്ചു തന്നെ അറിയണം

ഞങ്ങളുടെ യാത്ര അതിന്റെ ലക്ഷ്യത്തിലേക്ക് സുഗമമായി മുന്നേറിക്കൊണ്ടിരിക്കുന്നു .



                                                        *****************


ഭൂമി ചുട്ടു പഴുത്തിരിക്കുന്നു  പറന്നു പോകുന്ന പക്ഷികൾ ചിറകറ്റു താഴേ വീഴുന്നു  

അതിഭീകരമായ ചൂടിനാൽ ഉരുകികൊണ്ടിരിക്കുന്ന  ഭൂമി  

പുറത്തേക്കിറങ്ങുവാനാകുവാത്ത തരത്തിൽ  എല്ലാവരും വീടിനുള്ളിൽ തന്നെ പക്ഷേ അതിനുപോലും  കഴിയാത്ത തരത്തിൽ  അനുനിമിഷം അധികരിച്ചു കൊണ്ടിരിക്കുന്ന ചൂടിന്റെ ആധിക്യം   

നിരത്തുകൾ വിജനങ്ങളായിരിക്കുന്നു  ലോകം അനിശ്ചിത്വതത്തിലേക്ക് കൂപ്പുകുത്തിയിരിക്കുന്നു  ഇന്നലെവരെ ബിസിനസ്സിന്റെ വളർച്ചയെക്കുറിച്ച് വാചാലരായവർ നിശ്ശബ്ദരാക്കപ്പെട്ടിരിക്കുന്നു  നിരത്തുകൾ തോറും വരും തലമുറയെ ഉൽകൃഷ്ടരാക്കാൻ വേണ്ടി തൊണ്ട കീറി പ്രസംഗിച്ചവർ എവിടെ ? പുറത്തിറങ്ങി നടന്നവർ മാളങ്ങളിൽ നിന്നും പുറത്തിറങ്ങാതായിരിക്കുന്നു അതാണ് പ്രകൃതിയുടെ പാഠം .  

കാടുകൾ കരിഞ്ഞുണങ്ങിയിരിക്കുന്നു അരുവികൾ വറ്റി വരണ്ടിരിക്കുന്നു  ദാഹജലത്തിനായി മൃഗങ്ങൾക്കൊപ്പം തന്നെ മനുഷ്യരും  നട്ടോട്ടമോടുന്നു  എല്ലാവരും തുല്യരാക്കുന്ന ദൈവ നീതി 

മൃഗങ്ങൾ കാടുകൾ  വിട്ട് ജനവാസമേഖലകളിലേക്ക്  ഇറങ്ങുന്നു.

ലോകമൊട്ടുക്കും ജനജീവിതം സ്തംഭിക്കപ്പെട്ടിരിക്കുന്നു സ്കൂളുകൾ പൂട്ടപ്പെട്ടിരിക്കുന്നു   ഓഫീസുകളുടെ പ്രവർത്തനങ്ങൾ നിലച്ചിരിക്കുന്നു
രാത്രി പോലും പുറത്തിറങ്ങാൻ പറ്റാത്ത തരത്തിൽ  വീശിയടിക്കുന്ന ഉഷ്ണക്കാറ്റ്. പല സ്ഥങ്ങളിലും വൈദ്യതിയില്ല  ജല ശോഷണം മൂലം   വൈദുതിഉത്പ്പാദനവും  ഗണ്യമായി കുറഞ്ഞിരിക്കുന്നു മറ്റു പല സ്രോതസ്സുകളെയും ആശ്രയിക്കാമെന്നു വെച്ചാൽ തന്നെ  ആർക്കാണതിനു സമയം?  

ക്ഷമിക്കണം സമയമില്ലാത്തതല്ല ഡെമോക്ളോസിന്റെ വാൾ തലക്കു മുകളിൽ തൂങ്ങിക്കിടന്നാടുമ്പോൾ  അത് വീഴാതിരിക്കുവാനുള്ള വഴിയൊഴികെ മറ്റെന്തിനെക്കുറിച്ചാണ് ചിന്തിക്കുവാനാവുക ?

അവശ്യസേവനങ്ങൾ ഒഴികെ  മറ്റെല്ലാത്തിലും കടുത്ത നിയന്ത്രണങ്ങൾ വന്നിരിക്കുന്നു  ആശുപത്രികൾ , റേഷൻ സ്ഥാപനങ്ങൾ, ഒഴികെ മറ്റെല്ലാം തന്നെ  പൂർണ്ണമായോ ഭാഗീകമായോ ചുരുക്കപ്പെടുകയോ നിറുത്തലാക്കുകയോ ചെയ്യപ്പെട്ടിരിക്കുന്നു  വൈദ്യതി വിതരണതോത് ദിവസത്തിൽ  ഒരു മണിക്കൂർ മാത്രം 

അവികിസിത രാജ്യങ്ങളുടെ അവസ്ഥ വളരെയേറെ  പരിതാപകരമായി മാറിയിരിക്കുന്നു    ഭക്ഷണവും  കുടിവെള്ളവുമില്ലാതെ ജനങ്ങൾ അക്രമസ്കക്തരാവുന്നു അവർ ഭക്ഷ്യ കേന്ദ്രങ്ങൾ  ആക്രമിക്കുകയും കൊള്ളയടിക്കുകയും ചെയ്യുന്നു അതിനെ എതിരിടാൻ പട്ടാളം  രംഗത്ത് വിന്യസിക്കപ്പെട്ടിരിക്കുന്നു നിർദ്ദാക്ഷ്യണ്യമായാണ് അവർ ജനങ്ങൾക്ക് നേരെ വെടിയുതിർക്കുന്നത് വേറെ വഴിയില്ല  റോഡുകളിൽ ശവ കൂമ്പാരങ്ങൾ കുമിഞ്ഞു കൂടുന്നു  ഭക്ഷണമില്ലാതെ അലഞ്ഞു തിരിയുന്ന  മൃഗങ്ങളും പക്ഷികളും അവ വലിച്ചു കീറുന്നു   ആരുമത്  ശ്രദ്ധിക്കുന്നില്ല സ്വന്തം ജീവനെ കാക്കാൻ പാടുപെടുമ്പോൾ മരിച്ചവരെ ശ്രദ്ധിക്കാനെവിടെ സമയം ? .

 സമുദ്രജലത്തിന്റെ തോത് ഗണ്യമായി കുറഞ്ഞു കഴിഞ്ഞിരിക്കുന്നു   ഭക്ഷണവും  കുടിവെള്ളവും മാത്രം  റേഷൻമാർഗ്ഗങ്ങളിലൂടെ ലഭ്യമാക്കിക്കൊണ്ടിരിക്കുന്നു പക്ഷെ അത് പോലും മേല്പറഞ്ഞതുപോലെ അക്രമമാർഗ്ഗത്തിലൂടെ പിടിച്ചെടുക്കുവാൻ ഒരു കൂട്ടം ശ്രമിക്കുന്നു

ചൂടിന്റെ ആധിക്യം മൂലം രാത്രിയിൽ മാത്രമാണ് ഇവയെല്ലാം വിതരണം ചെയ്യപ്പെടുന്നത്  അതിനുമുന്നിൽ നീണ്ട നിരകൾ   

ഒരിടത്തും  പണക്കാരും  പാവപ്പെട്ടവരും തമ്മിലുള്ള അന്തരമില്ല   ഒരു നേരത്തെ ആഹാരത്തിനും  വെള്ളത്തിനും  ഒറ്റ വരിയിൽ കാത്തു നിൽക്കുന്ന ഏവരും തുല്യരാക്കുന്ന പ്രപഞ്ച നീതി 
 
ലോകം ദരിദ്രമായിരിക്കുന്നു  എങ്ങും അശാന്തി കളിയാടുന്നു  ഇനിയും എത്ര നാൾ ഇത്തരത്തിൽ   പിടിച്ചു നിൽക്കാനാകും എന്നുള്ളതിനെക്കുറിച്ച് ആർക്കും ഒന്നുമറിയില്ല ?   

ഭക്ഷ്യ വസ്തുക്കളുടെ സ്റ്റോക്ക്  അവസാനിച്ചാൽ മറ്റെന്തു വഴി ? ഉൽപാദനം  ഉണ്ടെങ്കിലല്ലേ വിപണനം നടക്കുകയുള്ളൂ  കൃഷി ചെയ്യുവാൻ പോയിട്ട് പുറത്തേക്കിറങ്ങുവാൻ തന്നെ പറ്റാത്ത തരത്തിൽ ചൂട്  സംഹാര താണ്ഡവമാടുന്നു  .

അക്രമങ്ങൾ ചില സ്ഥലത്തുണ്ടെങ്കിലും മുമ്പെങ്ങും ഇല്ലാത്ത വിധത്തിൽ ലോകം മുഴുവനും  ഒറ്റക്കെട്ടായി മാറിയിരിക്കുന്നു  ജനങ്ങൾ ജനങ്ങളെ പരസ്പരം മനസ്സിലാക്കുവാൻ തുടങ്ങിയിരിക്കുന്നു , സ്നേഹിക്കുവാൻ ആരംഭിച്ചിരിക്കുന്നു . ഉള്ളവൻ ഇല്ലാത്തവന്റെ ദുഃഖം ഉൾക്കൊണ്ടു കഴിഞ്ഞിരിക്കുന്നു എല്ലാവരും നല്ല സമരിയക്കാരായി മാറുന്ന കാഴ്ചയും ഈ സമയം കാണിച്ചു തരുന്നു .   

ഭക്ഷ്യ സാധനങ്ങൾ അധികമുള്ള സ്ഥലങ്ങളിൽ നിന്നും അതില്ലാത്തിടത്തേക്ക് എത്തിക്കുന്നു എല്ലാവരും പരസ്പരം പങ്കുവെക്കുന്നു .

എങ്കിലും ഇത്തരത്തിൽ മുന്നോട്ട് പോവുകയാണെങ്കിൽ  ഭക്ഷണവും വെള്ളവുമില്ലാതെ  ഒരു ജനത നരകിക്കും , ചൂടിന്റെ  ഉഗ്രതാപത്താൽ ജീവനുകൾ കരിഞ്ഞു വീഴും, എന്തുതന്നെയായാലും എല്ലാത്തിന്റെയും അവസാനം ആത്യന്തികമായ സർവ്വ നാശം തന്നെ .

എല്ലാ മുഖങ്ങളിലും കാണാനാകുന്നതും ഈ വികാരം മാത്രം  മനുഷ്യകുലം മുഴുവനും പരിഭ്രാന്തരായി മാറിക്കഴിഞ്ഞിരിക്കുന്നു  ആസന്നമായ വിധിയുടെ കരാള ഹസ്തങ്ങളിൽ നിന്നും  രക്ഷ നേടാൻ ലോകമെങ്ങും കൂട്ടപ്രാർത്ഥനകൾ നടക്കുന്നു.

പ്രാർഥനകളിൽ ഇപ്പോൾ തരം തിരിവുകളില്ല  എല്ലാവരും ഒന്ന് ചേർന്ന് അവരവരുടെ മനസ്സുകളിൽ ഉള്ള ദൈവങ്ങളോട് പ്രാർഥിക്കുന്നു.

കുഞ്ഞുങ്ങൾ  ചൂട് താങ്ങാനാകാതെ, കരഞ്ഞ് തളർന്നു കിടക്കുന്നു അവരെ മാറോട് ചേർത്തുകൊണ്ട് നിസ്സഹായരായ അമ്മമാരും .


                                   
                                                       ***************

നാസയിൽ നിന്നും വരുന്ന ഭൂമിയുടെ കാലാവസ്ഥവ്യതിയാനത്തെക്കുറിച്ചുള്ള വാർത്തകൾ  ഞങ്ങളെ വളരെ ആശങ്കാകുലരാക്കി തീർത്തു .

ലോകത്തിന്റെ മുഴുവൻ പ്രതീക്ഷയും  ഞങ്ങളിലേക്ക് മാത്രമായി ചുരുങ്ങിയിരിക്കുന്നു.

ദിവസം കഴിയുംതോറും ഭൂമിയുടെ അവസ്ഥ കൂടുതൽ കൂടുതൽ ശോചനീയമായി മാറിക്കൊണ്ടിരിക്കുകയാണ് ഇത്തരത്തിൽ  പോയാൽ ഭൂമിയുടെ ആയുസ്സ് ഇനി ദിനങ്ങൾ മാത്രം
  
പിന്നെയത്  ജീവജാലങ്ങളില്ലാത്ത വാസയോഗ്യമല്ലാത്തൊരു  ഗ്രഹമായിമാറും .

ജീവജാലങ്ങൾ എല്ലാം തന്നെ ഈയ്യാം പാറ്റകളെപ്പോലെ കരിഞ്ഞു വീഴും  അവിടെ നിന്ന് ഒരിടത്തേക്കും ഓടി രക്ഷപ്പെടാനാകില്ല  ഓടിയോളിക്കാനായി ഒരു ഇടത്താവളവുമില്ല.

സമ്പന്നനെന്നോ  ദരിദ്രനെന്നോ , പ്രശസ്തനെന്നോ അപ്രശസ്തനെന്നോ, വ്യത്യാസമില്ലാതെ എല്ലാവരും ആസന്നമായ ദുരന്തത്തിനു കീഴടങ്ങുവാൻ   പോവുകയാണ്

മനുഷ്യർ കെട്ടിപ്പൊക്കിയതിനും  സ്വരുക്കൂട്ടിയതിനുമൊന്നിനും  അവനെ രക്ഷപ്പെടുത്താൻ മതിയാകുകയില്ലെന്ന വലിയൊരു തിരിച്ചറിവ് ഇവിടെ മറനീക്കി പുറത്തുവരുകയാണ് .

അതാണ്‌ വിധിയുടെ വിളയാട്ടം നാളെക്കായി അവൻ സ്വരുക്കൂട്ടുന്നു  ആവശ്യത്തിനുണ്ടെങ്കിലും അത്യാർത്തിയോടെ വാരിക്കൂട്ടുന്നു സഹജീവികളുടെ ദയനീയമായ മുഖത്തേക്ക് നോക്കാതെ  ലോകത്തുള്ളതെല്ലാം വെട്ടിപ്പിടിക്കാൻ ആശ  കാണിക്കുന്നു .

പക്ഷേ,ആ നാളെ എന്നൊന്നില്ലെങ്കിൽ,  പിന്നെ എന്തിനു വേണ്ടിയായിത്തീരുന്നു ഈ പരാക്രമങ്ങളെല്ലാം ?

ഞങ്ങളുടെ  മിഷൻ വിജയകരമല്ലെങ്കിൽ  ഞങ്ങളെയും കാത്തിരിക്കുന്നത്  ആ വിധി  തന്നെ  ഈ ഷട്ടിലിനുള്ളിൽ നാലു  ശരീരങ്ങൾ ഈ പ്രപഞ്ചത്തിന്റെ അവസാനം വരെ  ഒഴുകി നടക്കുമായിരിക്കും  അല്ലെങ്കിൽ പൊട്ടിച്ചിതറി ധൂളികളായി  ഈ ശൂന്യാകാശത്തിൽ അലിഞ്ഞു ചേരും

അങ്ങിനെയൊരിക്കലും  സംഭവിക്കാതിരിക്കട്ടെ  

പ്രതീക്ഷകളാണല്ലോ  ഒരു  മനുഷ്യനെ മുന്നോട്ട് നയിക്കുന്നത്

ഞങ്ങളുടെ യാത്ര ഏതാണ്ട് വീനസിനോട് അടുക്കാറായിരിക്കുന്നു അന്നാണ്   ആ അപ്രതീക്ഷിത ദുരന്തം ഞങ്ങളുടെ  പ്രതീക്ഷകളെ തകിടം മറിച്ചു കൊണ്ട് എത്തിയത്  ഭൂമിയിലെ സൈക്ലോണിനോട് സമാനമായി  ശൂന്യാകാശത്തിൽ വീശിയടിക്കുന്ന കൊടുങ്കാറ്റ് .

ഒരു അലയാഴി പോലെ പെട്ടെന്നാണത് ഞങ്ങളുടെ മുന്നിൽ  പ്രത്യക്ഷപ്പെട്ടത് അതിന്റെ ശക്തിയാൽ ശൂന്യാകാശത്തിലൂടെ ചുറ്റിത്തിരിയുന്ന  വസ്തുക്കളെല്ലാം കൂട്ടമായി ഒരു തിരമാല കണക്കെ ഉയർന്നു താഴുന്നു  ചെറുതും വലുതുമായ  പാറക്കൂട്ടങ്ങളേയും അതുപോലെ മറ്റനേകായിരം വസ്തുക്കളും കൂട്ടിച്ചേർത്ത്   ഒരു സുനാമി തിരമാല സൃഷ്ട്ടിച്ചു കൊണ്ട് അത് ഞങ്ങളുടെ നേർക്ക് പാഞ്ഞു വരികയാണ്

പെട്ടെന്ന് മുന്നിലെത്തിയ  ആ വിപത്തിനെ എങ്ങിനെ നേരിടണമെന്നറിയാതെ   ഞങ്ങൾ പകച്ചു പോയി .


                                                         Click here- A journey to esthiya- part 10
           

0 അഭിപ്രായങ്ങള്‍