മണിക്കൂറിൽ ഇരുന്നൂറിലധികം മൈൽ വേഗതയിൽ ആഞ്ഞടിക്കുന്ന ആ ഗാലക്സി വേവ്‌സുകൾ ഞങ്ങളുടെ വാഹനത്തെ തകർത്തു കളയുമെന്നെനിക്ക്  തോന്നി അതൊരു സുനാമി തീരമാല കണക്കെ അലയടിച്ചു വരുകയാണ്.

നിയന്ത്രിക്കുവാൻ സാധിക്കാത്ത വിധം പമ്പരം കണക്കെ ഷട്ടിലിനെയത് വട്ടം ചുറ്റിക്കുന്നു  ചെറിയ പാറകളും ധൂളികളും  മറ്റനേകം വസ്തുക്കളും അതിശക്തിയിൽ  ഷട്ടിലിൽ വന്നിടിച്ചുകൊണ്ടിരിക്കുന്നു.

അനുനിമിഷം വർദ്ധിച്ചു കൊണ്ടിരിക്കുന്ന  കാറ്റിന്റെ കരുത്ത് , ഞങ്ങളെ  വല്ലാതെ ഭയപ്പെടുത്തുന്നു  

ഭീമാകാരങ്ങളായ  എന്തെങ്കിലും വസ്തുക്കൾ ഈ വേഗതയിൽ ഷട്ടിലിൽ  വന്നിടിച്ചാൽ ..? അതോർക്കാൻ കൂടി വയ്യ .

ഞങ്ങളുടെ ഈ യാത്ര ഇതാ ഇവിടെ,  ഇതോടെ തീരുകയാണോയെന്ന് ഞങ്ങൾ ഭയന്നു  അത്രക്കും ഭീതിതമായ വിധത്തിൽ  ഭീകര താണ്ഡവമാടുകയാണ് ആ  കാറ്റ് ശക്തമായ തിരമാലയിലകപ്പെട്ട പായ്‌വഞ്ചി കണക്കെ ഞങ്ങളുടെ  ഷട്ടിൽ അതിൽ കിടന്ന് അമ്മാനമാടുന്നു.
                       
എങ്ങിനെയാണിത്തരത്തിലുള്ള സൈക്ലൊണുകൾ രൂപം കൊള്ളപ്പെടുന്നതെന്നിനെക്കുറിച്ചുള്ള  കൃത്യമായൊരു നിർവ്വചനം  സാദ്ധ്യമല്ല  ശൂന്യാകാശത്തിലൂടെ അതിവേഗതയിൽ സഞ്ചരിക്കുന്ന  ഭീമാകാരങ്ങളായ  വസ്‌തുക്കൾ പരസ്പരം കൂട്ടിയിടിക്കപ്പെടുമ്പോൾ രൂപംകൊള്ളപ്പെടുന്ന അതി ശക്ത മർദ്ധ ഫലമായി ഉണ്ടാകുന്നതാകാം . 

മറ്റു താരാപഥങ്ങളിൽ നിന്നും ഉത്ഭവിക്കപ്പെട്ട  സൂപ്പർ നോവകളുടെ ഫലമായും ഇത്തരത്തിൽ സംഭവിക്കാം   അതായത്  നമ്മുടെ ഗാലക്സിയോട് അടുത്തുകിടക്കുന്നതോ അല്ലാത്തതോ ആയ താരാപഥത്തിൽ നിന്നും  ഭീമാകാരമായൊരു നക്ഷത്രമോ അതിനു സമാനമായ മറ്റെന്തെങ്കിലുമോ   സൂപ്പർ നോവയായി പരിവർത്തനം ചെയ്യപ്പെടുമ്പോൾ ഇത്തരത്തിലുള്ള അതിശക്ത വേവ്‌സുകൾ രൂപീകൃതമാവുകയും അതൊരു ഗാലക്സി കൊടുങ്കാറ്റായി പരിവർത്തനം ചെയ്യപ്പെടുകയും ചെയ്തേക്കാം 

ഇത്തരം നിഗമനങ്ങളെയെല്ലാം അടിവരയിട്ടുറപ്പിക്കുന്ന തെളിവുകളൊന്നും നമ്മൾ  കണ്ടെത്തിയിട്ടില്ല എന്നുള്ളതാണ് സത്യം എന്നുകരുതി ഇങ്ങനെ സംഭവിക്കുന്നില്ലെന്ന് കരുതുവാനും വയ്യ കാരണം നക്ഷത്രങ്ങൾ മാത്രമേ സൂപ്പർ നോവയെന്ന പ്രതിഭാസങ്ങളിലൂടെ  കടന്നുപോകുന്നുള്ളൂവെന്ന് മാത്രമേ നമ്മൾ തിരിച്ചറിഞ്ഞിട്ടുള്ളൂ   ചില നക്ഷത്രങ്ങൾ അവയുടെ പരിണാമപ്രിക്രിയയുടെ അവസാന ഘട്ടങ്ങളിൽ സൂപ്പർ നോവയായി പൊട്ടിത്തെറിക്കുവാനുള്ള സാധ്യതകൾ വളരെയധികമെന്നാണ് ശാസ്ത്രം തിരിച്ചറിഞ്ഞിട്ടുള്ളത് 

ഇത്തരത്തിലുള്ള അതിശക്ത സ്‌ഫോടനങ്ങളുടെ  പ്രതിഫലനങ്ങൾ   കോടിക്കണക്കിനു കിലോമീറ്ററുകൾ സഞ്ചരിച്ചുകൊണ്ട്  പ്രപഞ്ചത്തിന്റെ പല കോണുകളിലൂടെയും കടന്നുപോകുന്നു  

മറ്റുചിലപ്പോൾ വ്യത്യസ്തങ്ങളായ താരാപഥങ്ങൾ പരസ്പരം അടുത്തുവരുന്ന ഘട്ടങ്ങളിൽ ഒന്ന്  മറ്റൊന്നിലേക്ക് കടന്നുകയറുകയും തന്മൂലം  ടൺ കണക്കിന് പാറകളും ധൂളികളും അതുപോലെ തന്നെ മറ്റനേകം വസ്തുക്കളും ഒന്നിൽ നിന്നും മറ്റൊന്നിലേക്ക്  ശക്തിയോടെ തള്ളിക്കയറുകയും ചെയ്യപ്പെടുന്നു   ഇത്തരം പ്രതിഭാസങ്ങളും ഗാലക്സിയിൽ കൊടുങ്കാറ്റുകൾക്ക് കാരണമാകാവുന്ന ഘടകങ്ങളാണ്  

സൂര്യനിൽ നിന്നും പുറപ്പെടുന്ന സോളാർ വിൻഡുകളൾ മൂലവും  ഇത്തരം പ്രതിഭാസങ്ങൾക്ക്  കാരണമായിത്തീരുന്നതാണ്  

എന്നാൽ ശാസ്ത്രീയ അവബോധത്തിന്റെ ചുവടുപിടിച്ചു കൊണ്ട്  നോക്കിക്കണ്ടാൽ  ഇതിനുള്ള സാദ്ധ്യത തുലോം കുറവാണെന്നു തന്നെ മനസ്സിലാക്കാം    എന്നിരുന്നാൽ കൂടി അല്പമാത്രമായ  ശാസ്ത്ര സാങ്കേതിക വിദ്യകളുടെ വെളിച്ചത്തിൽ ഇതിനൊരു കൃത്യമായൊരു വിശദീകരണം നൽകാനാകില്ലെന്നുള്ളത് തന്നെയാണ് സത്യം.
 
പലപ്പോഴും, പല സന്ദർഭങ്ങളിലായി  ഇതെല്ലാം വിശദീകരിക്കപ്പെട്ടിട്ടുള്ളതാണെങ്കിൽ കൂടിയും വീണ്ടും, വീണ്ടും  കടന്നു വരുന്നത്  ആവർത്തന വിരസതയുണ്ടാക്കുന്നുവെങ്കിലും അവയെ മനഃപൂർവ്വം വിസ്മരിക്കുകയേ നിവൃത്തിയുള്ളു കാരണം  പല സന്ദർഭങ്ങളെയും അടിവരയിട്ടു തിരിച്ചറിയുന്നതിന്  ഇത്തരത്തിലുള്ള ആവർത്തനങ്ങൾ അനിവാര്യം തന്നെയാണെന്നുള്ള വസ്തുതയാണ്  തിരിച്ചറിയേണ്ടത് 

ഇവിടെ , ഈ സമയത്ത് എന്തൊക്കെയാണിതിന്റെ പുറകിലുള്ള  കാരണങ്ങളെന്നതിനെക്കുറിച്ച് ആലോചിച്ച്  തല പുണ്ണാക്കാതെ ഈ പ്രതിസന്ധിയെ എങ്ങിനെ തരണം ചെയ്യും എന്നതിനുള്ള മാർഗ്ഗങ്ങൾ കണ്ടെത്തുകയാണ് അഭികാമ്യം . കാരണം അവശ്യ സമയത്തുള്ള  അനാവശ്യ ചിന്തകൾ എന്തെങ്കിലും പ്രവർത്തിക്കുവാനുള്ള  സമയത്തെ  നഷ്ടപ്പെടുത്തുമെന്നുള്ളതുകൊണ്ട് തീർച്ചയായും ഒഴിവാക്കപ്പെടേണ്ടതു തന്നെയാണ് . 

പലപ്പോഴും അനാവശ്യ ചിന്തകളും അനവസരത്തിലുള്ള ചിന്തകളും വിലപ്പെട്ട സമയത്തെ നഷ്ട്ടപ്പെടുത്തി കളയുന്നതിനോടൊപ്പം തന്നെ  എന്തെങ്കിലും ചെയ്യുവാനുള്ളൊരു അവസരത്തെക്കൂടി ഇല്ലാതാക്കിക്കളയുന്നു

ആയതുകൊണ്ട്  വേണ്ട  തീരുമാനങ്ങൾ വേണ്ട സമയത്ത് ചടുല വേഗത്തിൽ എടുക്കുകയെന്നുള്ളതാണ് ഉചിതം 

ഷട്ടിലിന്റെ ദിശ മാറ്റൂ.., 

പകച്ചു നോക്കി നിൽക്കുന്ന നിക്കിനെ നോക്കി ഞാനലറി

പക്ഷേ,  അപ്പോഴേക്കും വളരെ  വൈകിപ്പോയിരുന്നു അതിശക്തമായ ആ  വേവ്സിനുള്ളിലേക്ക്  ഞങ്ങൾ വലിച്ചെടുക്കപ്പെട്ടു 

ഇതൊരിക്കലും ഞങ്ങളുടെ തെറ്റായി വ്യാഖ്യാനിക്കപ്പെടില്ല വളരെ  പെട്ടെന്നു പ്രത്യക്ഷപ്പെട്ട ആ അപകടത്തെ  തിരിച്ചറിയുവാനോ അതിനെതിരെ ഫലപ്രദമായൊരു   മാർഗ്ഗം അവലംഭിക്കുവാനോ ഞങ്ങൾക്കൊരു അവസരം  ലഭ്യമായിരുന്നില്ല എന്നുള്ളതായിരുന്നു സത്യം .

ചുഴിയിലകപ്പെട്ട കരിയില കണക്കെ ആ കാറ്റ് ഞങ്ങളുടെ ഷട്ടിലിനെയിട്ട്  വട്ടം ചുറ്റിക്കുകയാണ്  എന്തൊക്കെയോ വസ്തുക്കൾ  ശക്തിയായി ചുറ്റിലും വന്നിടിച്ചു കൊണ്ടിരിക്കുന്നു  അതിന്റെ തീവ്ര ശക്തിയിൽ   നിയന്ത്രണം വീണ്ടെടുക്കാൻ കഴിയാത്ത വിധം ഞങ്ങളുടെ ആകാശയാനം കീഴ്മേൽ മറയുകയാണ്.

ഭയന്നുപോയ സഹപ്രവർത്തകരുടെ അതേ വികാരത്തോടു കൂടിത്തന്നെ ഞാനും നിസ്സഹായതയോടെ നിന്നു.

പരിഭ്രാന്തി,  അതൊന്നിനുമൊരു പരിഹാരമല്ല 

പ്രശ്‍നത്തെ കൂടുതൽ സങ്കീർണ്ണമാക്കുകയാണ് അതു ചെയ്യുന്നത് പലപ്പോഴും നമുക്ക് ചെയ്യുവാൻ കഴിയുമായിരുന്നതെന്തോ അത് പോലും ചെയ്തു തീർക്കുവാനോ തിരിച്ചറിയുവാനോ ആകാത്തൊരു  മാനസീകതലത്തിലേക്ക്  അതു നമ്മളെ കൊണ്ടെത്തിക്കുന്നു ബുദ്ധി മരവിക്കുന്നതോടൊപ്പം ശരീരവും  നിർജ്ജീവമാക്കപ്പെടുന്നു .

ഇവിടെ  ഒന്നും ചെയ്യാതിരുന്നിട്ട് കാര്യമില്ല എന്തെങ്കിലും ചെയ്യുക എന്നുള്ളതിനാണ് പ്രാധാന്യം  അത് വിജയത്തിലോ പരാജയത്തിലോ കൊണ്ടെത്തിക്കട്ടെ   

അത് പിന്നീട് വരുന്ന കാര്യമാണ്  ഇപ്പോൾ വേണ്ടത് എത്രയും പെട്ടെന്ന് എടുക്കുന്ന തീരുമാനങ്ങളാണ് 

എൻജിനുകളെയെല്ലാം ഒന്നിച്ചു  പ്രവർത്തിപ്പിച്ചു കൊണ്ട് ഷട്ടിലിനെ അതിന്റെ ഫുൾ ത്രോട്ടിലേക്ക് എത്തിക്കുകയും അതുമൂലം കാറ്റിന്റെ  ശക്തിയെ മറികടക്കാൻ കഴിയുമെന്നും  ഞാൻ കണക്കു കൂട്ടി 

ജോണ്‍ .., അത്  ഇന്ധനത്തെ നിമിഷങ്ങൾകൊണ്ട് തീർത്തു കളയുകയില്ലേ?  അങ്ങിനെ വരുമ്പോൾ  നമ്മുടെ  തിരിച്ചു പോക്കെന്നുള്ളത്  അനിശ്ചിത്വത്തിലേക്ക് കൂടുമാറുകയും ഉള്ള  സാദ്ധ്യതകളെ തീർത്തും ഇല്ലാതാക്കിക്കളയുകയും ചെയ്യും  വീനസിൽ നിന്ന് പുറത്തുകടക്കാനും  ഭൂമിയിലേക്ക് തിരിച്ചു  പ്രവേശിക്കുവാനും നമുക്കീ  ഇന്ധനം കൂടിയേ തീരു .

തീർച്ചയായും ഡേവീഡിന്റെ ആ  ഉൽക്കണ്ഠ അർത്ഥവത്താണ്  

ഇതല്ലാതെ നമുക്കു മുന്നിൽ വേറെ വഴിയില്ല   ഡൂ ..., വാട്ട് ഐ സേ..ഡേവിഡ് 

അയാൾ ചൂണ്ടിക്കാണിച്ചതിലും വലിയൊരു സത്യമുണ്ട്  എഞ്ചിനുകളെയെല്ലാം ഒന്നിച്ചു  പ്രവർത്തിപ്പിച്ചു കൊണ്ട്  ഇന്ധനത്തിന്റെ ഉപഭോഗം കൂട്ടുകയെന്നുള്ളത് തീർച്ചയായും ആത്മഹത്യാപരം തന്നെയാണ്.

ഈ യാത്രയിൽ ഇന്ധനത്തിനായി പല സ്രോതസ്സുകളെയും  ആശ്രയിക്കുന്നുണ്ടെങ്കിലും അതെല്ലാം തന്നെ അതത് സന്ദർഭങ്ങൾക്കനുസ്രതമായി മാത്രമേ ഉപയോഗപ്പെടുത്തുവാൻ കഴിയുകയുള്ളൂ . എന്തുതന്നെയായാലും ഭ്രമണ പഥത്തിലേക്കുള്ള യാത്രയിലും,  ലാൻഡിങ്ങിലും സ്റ്റോർ ചെയ്തു വെച്ചിട്ടുള്ള ഇന്ധനം  ഒഴിച്ചു കൂടാനാകാത്തതു തന്നെയാണ്  ആയതു കൊണ്ട്   ഇത്തരമൊരു  തീരുമാനം ആത്മഹത്യാപരവും, വിവേകശൂന്യവും തന്നെയെന്നുള്ളതിൽ യാതൊരു സംശയവുമില്ല.. , അതു തന്നെയാണ് ഡേവിഡ് ചൂണ്ടിക്കാണിച്ചതും.

എന്നാൽ  നേരിട്ടു കൊണ്ടിരിക്കുന്ന  അപകടത്തിൽ നിന്നും എങ്ങിനെയെങ്കിലും പുറത്തു കടക്കുക എന്നുള്ളതിനാണ് ഇപ്പോൾ  പ്രാധാന്യം കൊടുക്കേണ്ടത് അതുമൂലം  ഭാവിയിലെന്ത്  സംഭവിക്കുമെന്നുള്ള ഉൽക്കണ്ഠയെക്കുറിച്ച്  ആശങ്കപ്പെടാതെ വർത്തമാനകാലത്തിൽ നേരിടുന്ന അപകടത്തെ  തരണം ചെയ്യുക ബാക്കിയുള്ളതെല്ലാം അതിനു ശേഷമെന്ന പ്രാക്റ്റിക്കലായിട്ടുള്ള ചിന്താധാരയിലൂടെ മുന്നേറുക എന്നുള്ളതാണ്  അഭികാമ്യം.

ഏതൊരു പ്രതിസന്ധിഘട്ടങ്ങളിലും  വരും വരായ്മകളെക്കുറിച്ച് കൂടുതൽ ചിന്തിക്കാതെ അപ്പോൾ അതിനെ മറികടക്കാനുള്ള മാർഗ്ഗങ്ങളിലൂടെ ചരിക്കുക  എന്നുള്ളതാണ് ഉത്തമം അതിനു ശേഷം  ഉചിതമായൊരു മാർഗ്ഗം തെളിഞ്ഞുവരും എന്നുള്ളതിൽ  വിശ്വസിക്കുക.

എവരി പ്രോബ്ലം ഹാസ് എ സൊലൂഷ്യൻ എന്നുള്ളത് ത്വാത്തീകമായി വളരെ ശരിയാണെന്ന് കരുതിക്കൊണ്ട് മുന്നേറുക  .

തീർച്ചയായും അതു തന്നെയാണ് ശരി  

എവരി പ്രോബ്ലം ഹാസ് എ സൊലൂഷ്യൻ .

ഇത്തരത്തിലുള്ളൊരു പ്രതിഭാസം നമ്മുടെ ചരിത്ര പുസ്തകങ്ങളിൽ പോലും  കാണാനാകാത്തതാണ് നമുക്ക് നാസയോടൊന്ന് ആരാഞ്ഞാലോ ജോൺ ? .

ഞാൻ ചാൾസിനെ നോക്കി , 

നമ്മുടെ ചരിത്ര പുസ്തകത്തിൽ പോലുമില്ലായെന്ന വാക്കിലൂടെ താങ്കൾ തന്നെ അതിനുള്ള ഉത്തരവും കണ്ടെത്തിക്കഴിഞ്ഞില്ലേ  ?  അപ്പോൾ പിന്നെ
എന്ത് ഉപദേശമാണ് നാം നാസയിൽ നിന്നും പ്രതീക്ഷിക്കേണ്ടത്  ? അവരും ഈ ചരിത്ര പുസ്തകത്തിന്റെ വക്താക്കൾ തന്നെയല്ലേ ? ഇവിടെ വേണ്ടത് യുക്തിയാണ് ഒരു നായ കടിക്കാനായി  വരുമ്പോൾ അവിടെ നിന്നും  രക്ഷപ്പെടുക  എന്നുള്ളതാണ് ആദ്യ പടി   അതാണ് അതിന്റെ  ആദ്യ സൊലൂഷ്യൻ അല്ലാതെ ആ സമയത്ത്  അതിന്റെ ഉടമസ്ഥനെ തേടിപോയി കൂടുതൽ കടി വാങ്ങിക്കൂട്ടുക എന്നുള്ളതല്ല  പ്രാക്ടിക്കൽ ബുദ്ധിയെന്നുള്ളത്  .  

ഇവിടെ നമ്മുടെ കണ്മുന്നിൽ നടക്കുന്നൊരു  അപകടത്തെ  തരണം ചെയ്യുവാനുള്ളൊരു മാർഗ്ഗം  ഭൂമിയിലിരുന്നുകൊണ്ട് അവർക്കെങ്ങനെ കണ്ടെത്തുവാൻ കഴിയും?  

സ്വയമൊരു വിഡ്ഢിയായി മാറാതിരിക്കാൻ നമുക്കോരുർത്തർക്കും ശ്രമിക്കാം അത് നമ്മളെ കൂടുതൽ കൂടുതൽ നിലവാരത്തകർച്ചയിലേക്കാണ് തള്ളിവിടുക.  

നമ്മളാണ് കളത്തിലുള്ളത്  ഇവിടെ കളിക്കേണ്ടതും, തീരുമാനങ്ങളെടുക്കേണ്ടതും , പ്രാവർത്തീകമാക്കേണ്ടതും നമ്മൾ തന്നെയാണ്, നമ്മൾ മാത്രവുമാണ്..,  കാരണം നമ്മളാണ് ട്രാപ്പിൽ അകപ്പെട്ടിരിക്കുന്നത് ആ  അതിജീവനം കണ്ടെത്തേണ്ടതും നമ്മൾ തന്നെ

പുറത്തുനിന്നുമുള്ള  യാതൊരു സഹായവും നമ്മളെ കാത്തിരിക്കുന്നില്ല, അതുകൊണ്ടൊരു ഗുണവുമില്ല  വെറുതേ   സമയനഷ്ടമുണ്ടാക്കാമെന്നല്ലാതെ  ..  ഡു ഔർ ബെസ്റ്റ് .. അതിനാണിപ്പോൾ പ്രാമുഖ്യം കൊടുക്കേണ്ടത്. 

വീ പ്ലേ ഔർ ഓൺ ഗെയിം...   അത് വിജയിക്കാനും കൂടിയുള്ളതാകണം  

ഇഫ്  യു  തിങ്ക്  യു  ക്യാൻ,  ഡെഫനിറ്റിലി യു  ക്യാൻ ..

ഇവിടെ വിധിയെക്കുറിച്ച് ചിന്തിക്കാതിരിക്കുക അതുകൊണ്ട് യാതൊരു ഗുണവുമില്ല വിധിയെന്നുള്ളത് നമ്മൾ നമ്മകളെത്തന്നെ  വിശ്വസിക്കുന്നില്ലായെന്നതിന്റെ ഏറ്റവും വലിയ തെളിവാണ് 

നമ്മൾ നമ്മളെത്തന്നെ വിശ്വസിക്കുന്നില്ലായെങ്കിൽ പിന്നെ  ജഡങ്ങൾ മാത്രമാണ് നമ്മൾ  
             
ഇതാണാ സമയം ഡു  ഔർ ബെസ്റ്റ്

സോറി ജോൺ

അതിന്റെ ആവശ്യമില്ല ചാൾസ് ഇതെല്ലാം നമ്മൾ പരിഭ്രാന്തമാകുന്നതിന്റെ  ലക്ഷണങ്ങളാണ് അങ്ങനെ വരുമ്പോൾ പലപ്പോഴും ഉചിതമായ തീരുമാനങ്ങളെടുക്കാൻ  കഴിയാതെ വരുന്നു  സന്ദർഭങ്ങളെ  വിവേചിച്ചറിയാൻ സാധിക്കാതെയാവുന്നു

ആയതിനാൽ ഡോണ്ട് ബി പാനിക്ക് ..,ഫോക്കസ്സ് ഓൺ  ഔർ സെൽഫ് 

ജീവിതത്തിൽ എല്ലാവരും നേരിടേണ്ടി വരുന്ന അവസ്ഥകൾ  തന്നെയാണിതെല്ലാം  എത്രയും പെട്ടെന്നതിൽ നിന്നും  മറികടക്കുകയെന്നുള്ളതിനാണ് പ്രാധാന്യം കൊടുക്കേണ്ടത് .

അപകടങ്ങൾക്ക് മുന്നിലകപ്പെടുമ്പോൾ തലച്ചോറിൽ നിന്നും  മുന്നറിയിപ്പ് സന്ദേശങ്ങൾ പുറപ്പെടുന്നു എന്നാൽ ഇത്തരത്തിലുള്ള ചില അതിതീവ്ര സന്ദർഭങ്ങളിൽ  അതായത് വളരെ പെട്ടെന്ന് നേരിടേണ്ടി വരുന്ന ഇത്തരം അപകടങ്ങളിൽ  തലച്ചോറിൽ നിന്നുമുള്ള ആ അപായ സന്ദേശങ്ങളെ  ഉൾക്കൊള്ളുവാൻ  നമ്മുടെ ശരീരത്തിന് കഴിയാതെ വരുകയും അതുമൂലം ബുദ്ധിക്കും, ശരീരത്തിനുമിടയിൽ ഒരു ആശയക്കുഴപ്പം  ഉടലെടുക്കപ്പെടുകയും ചെയ്യുന്നു .

ബ്രയിനിന്റെ നിർദ്ദേശങ്ങൾക്കനുസരണമായിത്തന്നെയാണ് ശരീരം വർത്തിക്കുന്നുവെന്നുള്ളതിനെ വലിയ അതിശയോക്തി കലർത്തി പറയേണ്ട കാര്യമൊന്നുമില്ലെന്ന് ഏവർക്കും അറിയാവുന്നതു തന്നെ എന്നിരുന്നാലും ഒരു വിശദീകരണത്തിനായി  അല്പം ആലിങ്കാരികതയോട് കൂടി  ഞാനിവിടെ  പ്രയോഗിച്ചുവെന്നു മാത്രം 

ഇത്തരത്തിൽ പെട്ടെന്ന് നേരിടേണ്ടി വരുന്ന അപകടകരമായ സന്ദർഭങ്ങളിൽ ഒരു ഷോക്കിങ് അവസ്ഥയിലേക്ക് ശരീരം കൂടുമാറുകയും തലച്ചോറിൽ നിന്നും പുറപ്പെടുന്ന സന്ദേശങ്ങൾക്കനുസരണമായി ശരീരത്തിന് വർത്തിക്കാനാകാതെ വരുകയും അതിന്റെ ഇമ്പാക്റ്റ്  തലച്ചോറിലേക്ക് തന്നെ തിരിച്ചടിക്കുകയും  ചെയ്യപ്പെടുന്നു.  ഇത്തരത്തിൽ  സംഭവിക്കപ്പെടുന്ന ഈ റിവേഴ്‌സ് ഇമ്പാക്റ്റ് അല്പസമയത്തേക്ക് തലച്ചോറിന്റെ  പ്രവർത്തനങ്ങളെ മന്ദീഭവിപ്പിക്കുകയും സന്ദർഭങ്ങളെ കൃത്യമായും   വിവേചിച്ചറിയുവാൻ  കഴിയപ്പെടാത്തൊരവസ്ഥയിലേക്ക് ശാരീരിക സംവീധാനങ്ങളെ  കൂപ്പുകുത്തിക്കുകയും ചെയ്യുന്നു 

അതായത് പലപ്പോഴും ഇത്തരം സന്ദർഭങ്ങളിൽ  ഒരു  ശൂന്യത രൂപം കൊള്ളപ്പെടുകയോ അല്ലെങ്കിൽ അതിന്റെ തന്നെ മറ്റൊരു വകഭേദമായ വലിയ തരത്തിലുള്ള  കൺഫ്യുഷൻ ഉടലെടുക്കപ്പെടുകയോ  ചെയ്യപ്പെടുന്നു  പരസ്പരവർത്തിത്തോടെ ഒരേ ശ്രേണിയിൽ  വർത്തിക്കുന്ന ശാരീരിക സംവീധാനങ്ങൾ കുഴഞ്ഞു  മറിയുമ്പോൾ പെട്ടെന്ന്  തീരുമാനങ്ങൾ എടുക്കാനാവാത്തൊരു  അവസ്ഥയിലേക്ക് അതു നമ്മളെ കൊണ്ടെത്തിക്കുന്നു 
 

ദിനം പ്രതി ഒരു സിസ്റ്റമാറ്റിക്ക് രീതി  അനുവർത്തിച്ചു കൊണ്ടിരിക്കുന്നതിൽ   നിന്നും പെട്ടെന്നൊരു മാറ്റം സംഭവിക്കപ്പെടുമ്പോൾ അത് ശാരീരിക സംവീധാനങ്ങൾക്ക്  ഉൾക്കൊള്ളുവാൻ  ആകുന്നില്ല എന്നതാണ്  സത്യം . 
                   
ഒന്നുകൂടി വിശദമാക്കിയാൽ , സാധാരണ നിലയിൽ വർത്തിക്കുന്ന  ദിനചര്യയിൽ നിന്നും  പെട്ടെന്ന് സംഭവിക്കപ്പെടുന്നൊരു മാറ്റത്തെ  ശരീരത്തിന്  ഉൾക്കൊള്ളാനാകാതെ വരുകയും തന്മൂലം സെക്കൻഡുകളോ  മിനിറ്റുകളോ നീണ്ടുനിൽക്കുന്ന നിർജ്ജീവാവസ്ഥയിലേക്ക് മൊത്തം  ശാരീരിക സംവീധാനങ്ങൾ മാറ്റപ്പെടുന്നു .

ഇത്തരം സന്ദർഭങ്ങളിൽ  എന്തു ചെയ്യണമെന്നറിയാത്ത വലിയൊരു  അങ്കലാപ്പാണ്  ഉടലെടുക്കുക അപ്പോൾ അല്പ നേരത്തേക്ക്  എല്ലാ ശാരീരികപ്രവർത്തനങ്ങളും  താളം തെറ്റുകയും  ഏകചാലകത്തിൽ  നിന്ന് ഇരുചാലകത്തിലേക്ക്  ശരീരവും , ബുദ്ധിയും കൂടുമാറപ്പെടുകയും ചെയ്യപ്പെടും   

ഒരു സന്തുലിതാവസ്ഥയിലേക്ക് ശരീരം തിരിച്ചെത്തുന്നതിനിടയിലുള്ള കുറഞ്ഞസമയം ഈ കൺഫ്യുഷൻ അങ്ങിനെത്തന്നെ നിലനിൽക്കുകയും ചെയ്യപ്പെടും 

ഒരു പക്ഷേ അത്തരമൊരു അവസ്ഥയിലൂടെ ഇവർ  കടന്നുപോയതുകൊണ്ടു കൂടിയായിരിക്കണം  ഇത്തരത്തിലുള്ളൊരു  ചോദ്യം സഹപ്രവർത്തകരിൽ  നിന്നുമുണ്ടായത് എന്നുള്ളൊരു നിഗമനത്തിലേക്കാണ് എനിക്കെത്തിച്ചേരാൻ കഴിഞ്ഞത് .

സാമാന്യ തലത്തിൽ  നിന്നും വേറിട്ട  ബുദ്ധികൂർമ്മത ഉൾക്കൊള്ളുന്ന  ശാസ്ത്രജ്ഞർ   ഇത്തരം താഴ്ന്ന നിലവാരം പ്രകടിപ്പിക്കുമെന്ന് അല്ലാതെ  അല്ലാതെ  കരുതുകവയ്യ  .

അങ്ങിനെയാണെങ്കിൽ കൂടി അവർ ഉന്നയിച്ച   ചോദ്യത്തിന്റെ മൂല്യത്തെ ഞാനൊരിക്കലും  കുറച്ചു കാണുന്നില്ല .

രണ്ടു തരത്തിൽ നമുക്കതിനെ  വ്യാഖ്യാനിക്കാവുന്നതാണ് 

ഒന്ന്,  ഈ അപകടത്തെ കുറിച്ച്  ബോധവാന്മാരാണെങ്കിൽ കൂടി  അതിനെ തരണം ചെയ്യുവാൻ കഴിയുമെന്നുള്ളൊരു  വിശ്വാസം അവരുടെ  ഉള്ളിലൂന്നിയിരിക്കുന്നു അതുകൊണ്ടായിരിക്കാം   ഇപ്പോൾ   നേരിടുന്ന അപകടത്തേക്കാൾ  ഉപരിയായി  ഇന്ധനത്തെ കുറിച്ചുള്ള  ആശങ്ക അവർ പങ്കുവെച്ചത്  

ഒരു തരത്തിൽ ഈയൊരു വിശദീകരണത്തെ  ഞാൻ ഉൾക്കൊള്ളുന്നുവെങ്കിൽ കൂടി അതവരുടെ  ആത്മവിശ്വാസത്തിന്റെ ഭാഗമായി  കാണുവാൻ  എനിക്ക്  കഴിയുകയില്ല  അതിനുള്ള  പ്രധാന  കാരണമായി ചൂണ്ടിക്കാണിക്കാവുന്നത് ഇപ്പോൾ  അഭിമുഖീകരിച്ചിരിക്കുന്ന അപകടത്തെ എങ്ങിനെ തരണം ചെയ്യണമെന്നുള്ളൊരു വ്യക്തമായൊരു  മാർഗ്ഗം ബോധം  ഇല്ലാതെയാണ് അവരീ ആശങ്ക പങ്കുവെച്ചിരിക്കുന്നുവെന്നുള്ളത്  തന്നെ. 

ആയതിനാൽ പെട്ടെന്നുള്ളൊരു  ഷോക്കിൽ നിന്നും  മേൽപ്പറഞ്ഞ തരത്തിലുള്ള  ശാരീരികാവസ്ഥകളിലൂടെ കടന്നുപോയതിന്റെ ഒരു പ്രത്യാഘാതം തന്നെയായിരിക്കാം അവരുടെ ഇത്തരമൊരു ആശങ്കക്കു പുറകിലുള്ളത്   എന്നുള്ളൊരു  കൺക്ലൂഷനിലേക്കു തന്നെയാണ്  ഞാൻ  എത്തിച്ചേർന്നതും 

ഇതിനെല്ലാം   ഉത്തരം തേടുവാൻ  ശ്രമിക്കുന്നതിനേക്കാളും ഉചിതമായത്  ഇതെല്ലാമാണ്  മനുഷ്യ മനസിന്റെ സങ്കീർണ്ണമായ ഘടകങ്ങളെന്നുള്ളൊരു  ഫിലോസഫിയിലൂടെ അതിൽ നിന്നും ഈസിയായി പുറത്തു കടക്കുക എന്നുള്ളതാണ് അഭിലക്ഷണീയവും, ഉചിതവും    . എന്നിരുന്നാൽ കൂടി  മനുഷ്യമനസ്സിന്റെ ശൈലിയായ ക്യുരിയോസിറ്റി വലയം ചെയ്യുമ്പോൾ അതിന്റെ ഉള്ളറകളിലേക്ക് കൂടി കടന്നു ചെല്ലാൻ ആഗ്രഹിക്കുകയും അത് ചില സത്യങ്ങളിലേക്കുള്ള  ചൂണ്ടുപലകകളായി മാറുകയും ചെയ്യുന്നു  .

ഏതൊരു വിഷയങ്ങളുടേയും ആഴങ്ങളിലേക്ക് ഇറങ്ങിച്ചെന്നാൽ മാത്രമേ  അതിനൊരു വിശദീകരണം നൽകുവാൻ  സാധിക്കുകയുള്ളു. ഇത്തരത്തിലുള്ള വിശദീകരങ്ങളിലൂടെയാണ്  പല വലിയ രഹസ്യങ്ങളുടെ ചുരുളഴിഞ്ഞിട്ടുള്ളതും അവ  മനുഷ്യബുദ്ധിക്കു മുന്നിൽ അനാവരണമായിട്ടുള്ളതും . ചൂഴ്ന്നു ചിന്തിക്കുകയെന്നുള്ളത്  ഓരോ മനുഷ്യന്റെയും ഉള്ളിൽ അടിയുറച്ചു കിടക്കുന്ന ജന്മനായുള്ള വികാരമാണ് മനുഷ്യ കുലത്തിന്റെ മൊത്തം ഡി എൻ എ യും ഇതിനെ സ്വാധീനിക്കുന്നതായി കാണാം അതായത് ഇത് എല്ലാ മനുഷ്യരിലും അടങ്ങിയിരിക്കുന്ന കോമൺ പ്രതിഭാസമാണെന്നു ചുരുക്കം .

ഓരോ ഘട്ടങ്ങളിലും മനുഷ്യരെങ്ങനെ  പ്രതികരിക്കുന്നുവെന്നുള്ളത്  ഓരോരുത്തരിലും വ്യത്യസ്തമായിരിക്കുമെങ്കിലും,  ചില വിഷയങ്ങളിൽ അത് ഏകജാലകം തന്നെ ആയിരിക്കുമെന്നുള്ളതിൽ അതിശയോക്തിപ്പെടേണ്ടതില്ല  .  ഒരു ആന കുത്താൻ വരുമ്പോൾ എല്ലാവരും ഓടുകയാണ് പതിവ്  അതിനോട്  ആരും എതിരിടാൻ  നിൽക്കാറില്ല എന്നുള്ളതിൽ  ബുദ്ധിമാന്റെയും, വിഡ്ഢിയുടേയും മാനസീകാവസ്ഥ ഒന്നു തന്നെയായിരിക്കുമെന്നുള്ളത് തുലോം സംശയത്തിനിട നൽകാതെ തന്നെ പറയാവുന്നതാണ് . എന്നാലിവിടെ  ആനക്ക് പകരമൊരു മനുഷ്യനാണ്  എതിരിടാൻ വരുന്നതെങ്കിലോ ? അത്തരം സന്ദർഭങ്ങളിൽ അവിടെയെന്ത്  സംഭവിക്കുമെന്നുള്ളത് ഒരു വിശകലനത്തിന് വിധേയമാക്കപ്പെടേണ്ടതാണ്.    ആന,  മനുഷ്യൻ എന്നുള്ളതെല്ലാം സാങ്കൽപ്പീകമായി പറഞ്ഞു വെച്ചുവെന്നേയുള്ളൂ  വസ്തുതകളും, വസ്തുക്കളും,  രീതികളും സന്ദർഭങ്ങളുമെല്ലാം  മാറിവരാം  എല്ലാത്തിനേയും  ഉദാഹരണങ്ങളിലൂടെ  അവതരിപ്പിക്കുന്നതിലെ  അപ്രയാഗോഗികതിയേയും ഇവിടെ  കണക്കിലെടുക്കേണ്ടതുണ്ട് .

മനുഷ്യൻ  മനുഷ്യനുമായി  എതിരിടേണ്ടി വരുന്നൊരു സന്ദർഭത്തിൽ   ചിലർ അതിൽ നിന്നും ഒഴിഞ്ഞുമാറുന്നതായി  കാണാം എന്നാൽ  മറ്റുചിലർ അവിടെ എതിരിടാൻ ശ്രമിക്കുകയും ചെയ്യുന്നു .

എന്തുകൊണ്ടിങ്ങനെ സംഭവിക്കുന്നുവെന്നുള്ളതിന്റെ  കാരണങ്ങൾ എന്തൊക്കെയാണെന്ന് അപഗ്രഥിക്കുകയാണെങ്കിൽ അതിൽ പല ഫാക്റ്റുകളും അടങ്ങിയിരിക്കുന്നുവെന്നുള്ളത് വളരെ വ്യക്തമായി തന്നെ തിരിച്ചറിയാവുന്നതാണ്  . അവയെന്തൊക്കെയെന്നാൽ ചിലർ വിഷയങ്ങളേയും , സന്ദർഭങ്ങളെയും , സങ്കീർണ്ണതകളേയും യുക്തിപൂർവ്വം  അപഗ്രഥിച്ചുകൊണ്ട്   ആത്യന്തികമായി  ഈ ഘടകങ്ങളെയെല്ലാം ഉൾകാഴ്ച്ചയോട് കൂടി സമീപിച്ച് ഉചിതമായ  തീരുമാനത്തിന്റെ പിൻബലത്താൽ  പിന്തിരിയുന്നു എന്നാൽ  മറ്റു ചിലർ  എതിരിടാൻ വരുന്നവന്റെ  അതേ മാനസീകാവസ്ഥയോട് ചേർന്നു നിൽക്കുന്നവരായിരിക്കാമെന്നതിനാൽ  മേല്പറഞ്ഞ ഘടകങ്ങൾ തന്നെ ഇവിടെ എതിരിടുന്നതിനുള്ള കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നു  തന്മൂലം   ശാരീരികമായ ആക്രമണങ്ങൾക്ക് പരസ്പരം   ഊന്നൽ കൊടുക്കപ്പെടുന്നു  എന്നിരുന്നാലും  ഇവിടെ  എതിരാളിയുടെ ആരോഗ്യവും  ശാരീരികവും മാനസികവുമായ അവസ്ഥ  എന്നിവയെല്ലാം ഇതിൽ  പ്രധാന ഘടകങ്ങളായി  മുന്നിൽ നിൽക്കുന്ന സംഗതികളാണ് .

കുറച്ചുകൂടി സരളമായി പ്രതിബാധിക്കുകയാണെങ്കിൽ  മുന്നിൽ നിൽക്കുന്ന ആൾ തന്നെക്കാൾ ബലവാനാണെങ്കിൽ മുങ്ങുക ബലഹീനനാണെങ്കിൽ  എതിരിടുകയെന്നുള്ള പ്രകൃതി തത്വം .

രാക്ഷസൻ പോലെ ഇരിക്കുന്ന ഒരാളുടെ അടുത്ത് ഞാഞ്ഞൂള് പോലെയിരിക്കുന്ന ആളൊരിക്കലും എതിരിടാൻ പോകാറില്ലല്ലോ രാക്ഷസൻ എന്നുള്ളത്  സാമ്പത്തീകവും, ശാരീരികവുമായ അവസ്ഥകളുടെ വകഭേദങ്ങളായി വ്യാഖ്യാനിക്കപ്പെടാവുന്നതാണ്.

ഇപ്പോൾ നേരിടുന്ന അപകടാവസ്ഥയെ ഇതുമായി കൂട്ടിവായിക്കേണ്ടതില്ലെങ്കിലും ഓരോ മനുഷ്യരും ഓരോ സന്ദർഭങ്ങളിൽ  എങ്ങിനെ പെരുമാറുന്നുവെന്നുള്ളതിന്റെയൊരു  തലത്തിലേക്ക്  എത്തിനോക്കിയെന്നേയുള്ളൂ  .കാരണം മനുഷ്യ മനസ്സെന്ന  നിഗൂഢവും സാഗരം  പോലെ പരന്നുകിടക്കുന്നതുമായ ആ പ്രെഹേളികയുടെ   ചെറിയൊരു  ഭാഗത്തെക്കുറിച്ചു ഭാഗീകമായി പോലും മനസ്സിലാക്കിയെടുക്കുകയെന്നുള്ളത് അസംഭാവ്യവും , അസാദ്ധ്യവും , അപ്രായോഗീകവും തന്നെയാണെന്നുള്ളതാണ് സത്യം . അതിനേക്കാൾ എളുപ്പത്തിൽ തീരത്തടിക്കുന്ന തിരമാലകളെ നമുക്ക് കണക്കുകൂട്ടാം എന്നുള്ളതാണ് സത്യം  അത്രക്ക് സങ്കീർണ്ണവും, നിഗൂഢവും തന്നെയാണ്  മനുഷ്യമനസ്സ് .

രണ്ടാമതെന്നുള്ളത്  സങ്കീർണ്ണതയെന്ന ഒറ്റ വാക്കിലൂടെ  അവരുടെ  അഭിപ്രായ പ്രകടനത്തെ   വിലയിരുത്താം. അപകടത്തിനു മുന്നിൽ അകപ്പെട്ടു നിൽക്കുമ്പോൾ സ്വന്തം കഴിവുകളുപയോഗിച്ച് അതിൽ നിന്നും രക്ഷപ്പെടാനുള്ള മാർഗ്ഗങ്ങൾ അവലംബിക്കാതെ വരാൻ പോകുന്നതിനെ കുറിച്ച് ആകുലപ്പെട്ടിരിക്കുന്ന അസാധാരണതക്കു കാരണവും മേൽപ്പറഞ്ഞ ആ ഷോക്കിന്റെ തുടർച്ചകൾ തന്നെയായിരിക്കാം   .

വർത്തമാന കാലത്തിലൂടെ സഞ്ചരിച്ചാൽ മാത്രമേ ഭാവിയിൽ എത്താനാകൂവെന്നുള്ള  സെൻസാണ്  തിരിച്ചറിയേണ്ടത് .ഭാവിയെന്ന കാലത്തിനു പിന്നീടേ പ്രസക്തി കൈവരുന്നുള്ളൂ വർത്തമാന കാലത്തെ ഒഴിവാക്കിക്കൊണ്ടൊരിക്കലും  ഭാവിയിലേക്ക് എത്തിച്ചേരുവാൻ  കഴിയുകയില്ല  മാത്രവുമല്ല അത് സാങ്കൽപ്പീകവുമാണ് . ചില സമയങ്ങളിൽ നമ്മുടെ മനസ്സും, ബുദ്ധിയും, ശരീരവും  ഒരു സ്തംഭനാവസ്ഥയെ നേരിടുമ്പോൾ ഉചിതമായ തീരുമാനങ്ങൾ നമ്മിൽ  നിന്നും അകന്നു നിൽക്കുന്നതിന്റെ ഫലമായാണ് ഇത്തരത്തിൽ  സംഭവിക്കുന്നത് പെട്ടെന്നനുഭവിക്കുന്ന ആ  ഷോക്കിന്റെ പ്രതിഫലനം തന്നെയാണിത്.

ഇത്തരം സന്ദർഭങ്ങളിൽ നേരിടുന്ന അപകടത്തിന്റെ തീവ്രതയെ ഉൾക്കൊള്ളാനാകാതെവരുകയും,  അതിനു പകരം വരാനിരിക്കുന്ന അപകടത്തെക്കുറിച്ചുള്ള സാങ്കൽപ്പീകമായ ഭയാശങ്കകൾ ആയിരിക്കും മഥിച്ചു കൊണ്ടിരിക്കുക,  ഇതിനു കാരണവും മനുഷ്യമനസ്സിന്റെ വിശദീകരിക്കാനാകാത്ത ഈ പ്രഹേളിക തന്നെ .

ഇമാജിൻ ചെയ്യുന്ന ചിന്തകളുടെ  പ്രതിഫലനങ്ങൾ പലപ്പോഴും  ഇതിനൊരു വലിയ കാരണമായിത്തീരുന്നുണ്ട്   ആത്യന്തികമായി ശാരീരിക സംവീധാനങ്ങൾ നോർമലായിട്ടുള്ളൊരു  അവസ്ഥയിൽ ഇതൊരിക്കലും വലിയൊരു പ്രതിബന്ധം സൃഷിട്ടിക്കുന്നില്ല എന്നാൽ പെട്ടെന്ന് നേരിടേണ്ടിവരുന്ന ഇത്തരം സന്ദർഭങ്ങളിൽ ഒരു  ഷോക്കിലേക്ക് ബുദ്ധിയും ശാരീരികാവസ്ഥകളും കൂടുമാറുമ്പോൾ  സന്ദർഭങ്ങളെ അതതിന്റെ ശരികളോട് കൂടി  ഉൾക്കൊള്ളാനാകാതെ  വരുകയും ഇത്തരത്തിലൊരു  അവസ്ഥ സംജാതമാവുകയും ചെയ്യാം .

ഒരു വസ്തുവിനേയോ , സംഭവത്തെയോ കുറിച്ചുള്ള കേട്ടറിവുകൾ  ,  നുറുങ്ങുകൾ അതു  ചിലപ്പോൾ ഭയപ്പെടുത്തുന്നവയായിരിക്കാം, അല്ലെങ്കിൽ അവ പൊലിപ്പിച്ചു കാട്ടി ഉണ്ടാക്കിയെടുക്കപ്പെട്ടവയായിരിക്കാം  അതല്ലെങ്കിൽ മറ്റെന്തിങ്കിലുമാകാം  ഇങ്ങനെ ഉറവെടുക്കപ്പെടുന്ന  ചിന്തകളുടെ  അവസാനം  അതിലേക്ക് മാത്രമുള്ള അല്ലെങ്കിൽ അത് മാത്രമാണ് എന്നുള്ള ഒന്നിലേക്കായി നമ്മുടെ  മനസ്സ് ചുരുങ്ങുന്നു . സത്യത്തിൽ അവിടെ എന്താണുള്ളതെന്ന  സത്യത്തെ  ആരും കണ്ടിട്ടില്ല , തിരിച്ചറിഞ്ഞിട്ടില്ല.   കേട്ടറിവുകളിലൂടെ  മാത്രമാണ് നമ്മളതിനെ അനുഭവിച്ചിട്ടുള്ളത് ഇങ്ങനെ വരുമ്പോൾ ഈ കേട്ടറിവുകളെ  നമ്മുടേതായൊരു കാഴ്ചപ്പാടിൽ കൂടി നമ്മളതിനൊരു  മാനം നൽകുന്നു .ഇങ്ങനെ ഓരോരുത്തരും അവരവരുടേതായ ചിന്തകളിലൂടെ ഊതിവീർപ്പിക്കപ്പെടുന്ന  വസ്തുതകൾ അവയുടെ ശരിയായതെന്തോ അതിൽനിന്നുമകന്നുകൊണ്ട് വല്ലാത്തൊരു സങ്കീർണ്ണതയുണ്ടാക്കുന്ന തലത്തിലേക്ക് കൊണ്ടെത്തിക്കുന്നു എന്നുള്ളതാണ് വാസ്തവം .

ഒരു  വസ്തു അല്ലെങ്കിലൊരു സംഭവം  അത് പലകാഴ്ചപ്പാടുകളിലൂടേയും , വീക്ഷണങ്ങളിലൂടേയും കടന്നു വരുമ്പോൾ  അതിനു വേറൊരു  മാനം കൈവരുന്നു അങ്ങനെ പല തരത്തിലുള്ള കൈമാറലുകൾ സംഭവിക്കപ്പെടുമ്പോൾ അതിന്റെ ശരിയായ വസ്തുതയിൽ നിന്നും സത്യവിരുദ്ധമായൊരു തലത്തിലേക്കായിരിക്കും പലപ്പോഴും അതെത്തിച്ചേർന്നു നിൽക്കുന്നത് . ഓരോരുത്തരും ഒരു വസ്തുവിനെ തന്നെ  നോക്കിക്കാണുന്നതിലെ വ്യത്യസ്ഥതകളും  അതിനെ വിശദീകരിക്കുന്നതിലെ തരംതിരിവുകളും, മനസ്സിലാക്കിയെടുക്കുന്നതിലെ പിഴവുകളും തന്നെയാണിതിനു വലിയ കാരണം.

ഡിഫറെൻറ് പീപ്പിൾസ്  ഹാസ്  ഡിഫറെൻറ് ആറ്റിറ്റ്യൂഡ്..  എന്നുള്ള  ഒറ്റ വാചകത്തിൽ തന്നെ ഇതിന്റെ അന്തഃസത്ത മുഴുവനും ഒതുക്കാം .

ഇവിടെ എന്റെ സഹപ്രവർത്തകരുടെ പെരുമാറ്റത്തിന്റെ മൂലകാരണവും അത് തന്നെയായിരിക്കണം   .എങ്കിലും എനിക്കവരുടെ  തലങ്ങളിലൂടെ സഞ്ചരിക്കാനാകില്ല കാരണം ഞാനാണിവിടെ അവരെ നയിക്കുന്നത്  .  ഒരു  ലീഡറുടെ ഏറ്റവും വലിയ പ്ലസ് പോയിന്റ് എന്നുള്ളതും അതുതന്നെയാണ് ,അതിന്റെ ആത്യന്തികമായ കാരണവും  അയാളൊരു ലീഡർ എന്നുള്ളത് തന്നെയാണ് . അങ്ങനെ വരുമ്പോൾ കൂടെയുള്ളവരുടെ മാനസീകനിലയെക്കാൾ മേലെ നിന്നുകൊണ്ട് അവരെ  നയിക്കുന്നവനാകണം ഉത്തമനായ നേതാവ് അല്ലെങ്കിലൊരു ലീഡർ  എല്ലാവരും ഒരു വശത്തേക്ക് മാത്രം   നോക്കുമ്പോൾ എല്ലാ വശത്തേക്കും നോക്കുവാനുള്ള ചാതുര്യമാണ്  അയാൾക്കുണ്ടാകേണ്ടത്. 

നല്ല നേതൃപാടവത്തിന്റെ ഏറ്റവും വലിയ പ്ലസ് പോയിന്റെന്നുള്ളത് ഒരു  പോലെ ചിന്തിക്കുന്നവരിൽ നിന്നും  വ്യസ്ത്യസ്ഥനായിരിക്കുക എന്നുള്ളത് തന്നെയാണ് . സന്ദർഭങ്ങളെ  മുൻകൂട്ടി കാണാനുള്ള ഉൾക്കാഴ്ച  വർത്തമാന കാലത്തു നിന്നും ഭാവിയിലേക്കു നോക്കിക്കാണുന്ന  ദീർഘവീക്ഷണം  എടുത്ത തീരുമാനങ്ങളിൽ അവസാനം വരെ ഉറച്ചു നിൽക്കാനുള്ള ആർജ്ജവം . സന്ദർഭങ്ങൾക്കനുസരിച്ച് കാര്യങ്ങളെ അനലൈസ് ചെയ്തെടുക്കുവാനുള്ള പാടവം . എതിരായുള്ള ഘടകങ്ങളെ അനുകൂലമാക്കി കൺവെർട്ട് ചെയ്തെടുക്കുവാനുള്ള എഫിഷെൻസി എന്നുള്ളതെല്ലാം ഒന്നിനൊന്ന് പ്രാധാന്യത്തോട് കൂടി അടയാളപ്പെടുത്തേണ്ടത് തന്നെ .

അതുപോലെ തന്നെയുള്ള,  അല്ലെങ്കിൽ അതിനേക്കാൾ മുന്നിൽ നിൽക്കേണ്ട  മറ്റൊരു ഘടകമാണ്  താനില്ലാത്ത അവസ്ഥയിലും തന്റെ സാന്നിദ്ധ്യമവിടെയുണ്ടെന്നുള്ളൊരു മാജിക്കൽ ഫീൽ  ഏവരുടേയും മനസ്സിൽ ഉണ്ടാക്കിയെടുക്കുകയെന്നുള്ളത്. ഫിസിക്കലായുള്ള  പ്രെസെൻസ് ഇല്ലാത്തപ്പോൾ പോലും, അദ്രശ്യമായി താനെവിടെയുണ്ടെന്നുള്ളൊരു പോസിറ്റിവ് ഫീൽ മറ്റുള്ളവരുടെ മനസ്സിൽ ഉണ്ടാക്കിയെടുക്കുക  . അതൊരു അൾട്രാ മാസ്സ്  കേപ്പബിലിറ്റിയാണ്  ഹിപ്‌നോട്ടിക്കൽ പവ്വർ   . അത്തരത്തിലുള്ള  സൂപ്പർ പവ്വർ ഒരു വ്യക്തിക്കുണ്ടെങ്കിൽ തീർച്ചയായും ആ വ്യക്തിയെ പെർഫെക്ട് ലീഡറെന്നു അർത്ഥശങ്കയില്ലാതെ വിളിക്കാവുന്നതു തന്നെയാണ് .

ദിസ് ഈസ് നോട്ട് എ ബോൺ ടാലെന്റ്റ് , ജനിക്കുമ്പോൾ കൂടെ വരുന്നതല്ലിത് മറിച്ച് അത്തരത്തിലൊരു തലത്തിലേക്ക് സ്വയം മാറ്റിയെടുക്കുന്നതാണ്  ആ വ്യക്തിത്വത്തെ സ്വയം ആവാഹിക്കുന്നതാണ് , അതിലേക്ക്  മോൾഡ് ചെയ്യപ്പെടുകയാണ് ,  ഇത്  എളുപ്പത്തൽ സംഭവിക്കുന്നൊരു പരിവർത്തനമല്ല  മറിച്ചൊരു  തപസ്യയാണ്  വർഷങ്ങളുടെ സ്വയതർപ്പണം കൊണ്ട്  നേടിയെടുക്കുന്ന വലിയൊരു മാറ്റം  അതിന് കഠിനമായ അർപ്പണ ബോധവും ലക്ഷ്യപ്രാപ്തി നേടിയെടുക്കുവാനുള്ള അചഞ്ചലമായ കരുത്തും, ഉൾക്കാഴ്ചയും , ദീർഘവീക്ഷണവും  അനിവാര്യം തന്നെയാണ് അതോടൊപ്പം തന്നെത്തന്നെ ഉൾക്കൊള്ളുകയും ഒരു പൊളിച്ചെഴുത്തിന്  അനിവാര്യമായ തരത്തിൽ സ്വയം  റീ ബിൽഡ് ചെയ്തെടുക്കുവാനുള്ള മോട്ടീവേഷനും അതോടൊപ്പം  കുത്തിവെക്കപ്പെടേണ്ടതുണ്ട് .

ഇതൊന്നും അത്രയെളുപ്പത്തിൽ നേടിയെടുക്കാവുന്ന ഘടകങ്ങളല്ല.

അല്ലെങ്കിലും,  ഈസിയസ്റ് വേ നെവർ മെയ്ക് എ ഹൈയർ വാല്യൂ. 

ഇല്ലെങ്കിൽ  ഈ ലോകം നേതാക്കളെക്കൊണ്ട് നിറഞ്ഞേനേ

ഇവിടെ, ഇപ്പോൾ  അതീവ പ്രാധാന്യം കൊടുക്കേണ്ടത് നേരിടുന്ന ഈ വലിയ ആപത്തിൽ നിന്നും എങ്ങിനെയെങ്കിലും പുറത്തു കടക്കുകയെന്നുള്ളതിനാണ്  പിന്നെ ഭാവി എന്നുള്ള ആ ബിന്ദുവിലേക്ക്  എത്താനെടുക്കുന്ന  സമയത്തിനുള്ളിൽ ഒരു  മാർഗ്ഗം തെളിയും  ഉപയോഗപ്രദമായ രീതിയിൽ അവിടെയത്  വിനിയോഗിക്കുക അതായത് ഒരു വെളിച്ചമോ , ആശയമോ തെളിഞ്ഞു വരുമ്പോൾ അതിൽ പിടിച്ച്  മുന്നേറുക അത്രമാത്രം.

 മുഴുവൻ  എഞ്ചിനുകളേയും ഒരേസമയം   പ്രവർത്തിപ്പിക്കുകയെന്നുവെച്ചാൽ ഞങ്ങളുടെ കരുതൽ  ഇന്ധനത്തെ ഗണ്യമായ തോതിലത്  എരിച്ചു കളയും എന്നുള്ളത് സത്യമാണ് . ഷട്ടിലിനെ  അതിന്റെ ഫുൾ പവറിൽ എത്തിക്കുക എന്നുള്ളതാണ്  അതുകൊണ്ട്  അർത്ഥമാക്കുന്നത്  ഈ സമയം അസാമാന്യ വേഗതയും ശക്തിയും ഷട്ടിലിന് കൈവരിക്കുവാനാകും.

എന്റെ  നിശബ്ധത  എല്ലാവരേയും അക്ഷമരാക്കുന്നു .

സാങ്കേതിക ബുദ്ധിമുട്ടുകൾ, ഭാവിയെക്കുറിച്ചുള്ള ആശങ്കകൾ എന്നിവ  എന്നേയും ആശയക്കുഴപ്പത്തിൽ  ആക്കുന്നുവെങ്കിലും  ഇപ്പോൾ എനിക്കു മുന്നിൽ വേറെ വഴിയില്ല  ഈ കൊടുങ്കാറ്റിൽ നിന്നും പുറത്തു കടക്കണമെങ്കിൽ  ഇതു  ചെയ്തേ മതിയാകൂ. രണ്ടു രീതിയിൽ  ഏതൊരു  വിഷയത്തേയും നമുക്ക്  കൈകാര്യം ചെയ്യാവുന്നതാണ്  ഒന്നിനെക്കുറിച്ചും ആലോചിക്കാതെ ഒരു പോയിന്റിലേക്ക് മാത്രം ഫോക്കസ് ചെയ്തു കൊണ്ട്  മുന്നോട്ട് പോവുക അവിടെ മറ്റൊന്നിനും  പ്രസക്തിയില്ല,  ഇതിനു  ശേഷം എന്തു സംഭവിക്കും?, ഭാവിയെന്താണ്?   ഇതിന്റെയൊക്കെ   ബാക്കി പത്രം എന്താണ് ,ഇത്തരത്തിലുള്ള ചോദ്യങ്ങൾക്കെല്ലാം തന്നെ  ഇവിടെ പ്രാധാന്യം നഷ്ടപ്പെടുന്നു 

രണ്ടാമതെന്തെന്നുള്ളത്, എല്ലാത്തിനേയും വിശകലനം ചെയ്തുകൊണ്ട് മുന്നോട്ട് പോവുകയെന്നുള്ളതാണ് .  എന്നാൽ ഇത്തരം  സന്ദർഭങ്ങളിൽ  അത്  അപ്രായോഗികകവും ഗുണത്തേക്കാളേറെ ദോഷവുമാണ് വരുത്തിവെക്കുക.

അപ്രായോഗികം എന്നുള്ളതിനേക്കാൾ ഉപരി ഇത്തരം സന്ദർഭങ്ങളിൽ അത് അനുചിതവുമാണ് പെട്ടെന്ന് തീരുമാനങ്ങൾ എടുക്കേണ്ട സന്ദർഭങ്ങളിൽ ഒരു മുൻവിധിക്ക് ഇടം നൽകാതെ തന്നെ അത് പ്രാബല്യത്തിലാക്കുക എന്നുള്ളതാണ് അഭികാമ്യവും , അവശ്യവും.

ഡു ഇറ്റ് ഫാസ്റ്റ് നിക്ക് ...

നിക്കിന്റെ കൈവിരലുകൾ  ധ്രുതഗതിയിൽ  ചലിച്ചു കൊണ്ടിരുന്നു അടുത്ത നിമിഷം  വാഹനമൊന്ന് വെട്ടിവിറച്ചു  വല്ലാത്തൊരു  മുരൾച്ചയോടെ അതതിന്റെ ഫുൾ ത്രോട്ടിലേക്കെത്തിച്ചേർന്നു .

ശക്തമായൊരു ഹുങ്കാരത്തോടെ ഞങ്ങളുടെ ഷട്ടിൽ ആ ഗാലക്സി ചുഴിയെ ഭേദിച്ചു കൊണ്ട്  മുന്നോട്ട് പാഞ്ഞു അതേ നിമിഷത്തിൽ തന്നെ ഏകദേശം ഏഴു നില കേട്ടിടത്തോളം വലുപ്പമുള്ളൊരു പടുകൂറ്റൻ പാറ  ഞങ്ങളുടെ വാഹനത്തെ ഉരസിക്കൊണ്ട്  തീ സ്ഫുലിംഗങ്ങൾ സൃഷ്ടിച്ചു കൊണ്ട് കടന്നു പോയി.

ഒരു നിമിഷം കൂടി വൈകിയിരുന്നുവെങ്കിൽ..?    അതാലോചിക്കുവാനാകാതെ ഞങ്ങളെല്ലാം  കണ്ണുകളിറുക്കിയടച്ചു .

കുറച്ചു നേരത്തേക്ക് ആകെയൊരു  മൂടൽ മാത്രം  ഒന്നും തന്നെ  കാണുവാൻ  കഴിയുന്നില്ല ചുറ്റിലും ഇരുട്ട് കനം വെച്ചു നിൽക്കുന്നു . തിളങ്ങുന്ന നക്ഷത്രങ്ങൾ  ഞങ്ങളെ തൊട്ടു തൊട്ടില്ലായെന്ന മട്ടിൽ പാഞ്ഞു പോയിക്കൊണ്ടിരുന്നു അതോ ഞങ്ങൾ നക്ഷത്രങ്ങളെ കടന്നു പോകുന്നതോ ? തീ ഗോളങ്ങളായി ചീറിപ്പായുന്ന ഉൽക്കകൾ ചുറ്റിലും ,  ഞങ്ങൾ ദൈവത്തോട് പ്രാർഥിച്ചു കൊണ്ടേയിരുന്നു ഇനി ഇവിടെയൊന്നും ഞങ്ങൾക്ക് ചെയ്യുവാനില്ല എല്ലാം തന്നെ ദൈവത്തിൽ സമർപ്പിച്ചു കൊണ്ട് മാറിനിൽക്കുക മാനുഷീകമായ കഴിവുകളുടെ മാക്സിമം ഞങ്ങൾ ചെയ്തു കഴിഞ്ഞിരിക്കുന്നു .
     
ഞങ്ങളുടെ വാഹനം ഞങ്ങളേയും വഹിച്ചുകൊണ്ട് എവിടേക്കാണ്  പാഞ്ഞുകൊണ്ടിരിക്കുന്നത് ? ലക്ഷ്യമെല്ലാം  ആകെ മാറിമറിഞ്ഞിരിക്കുന്നു

റേഡിയോ സംവീധാനങ്ങൾ  തകരാറിലായിക്കഴിഞ്ഞിരിക്കുന്നതിനാൽ  ഭൂമിയിൽ നിന്നുമുള്ള കമ്മ്യുണിക്കേഷനുകൾ  അപ്പാടെ വിഛെദിക്കപ്പെട്ടിരിക്കുന്നു.

വീനസിനെ ലഷ്യം വെച്ചുകൊണ്ടുള്ള റൂട്ട്  മാപ് മാത്രം സ്‌ക്രീനിൽ  തെളിഞ്ഞു നിൽക്കുന്നു  എന്നാൽ അതിനു സമാന്തരമായുള്ള മറ്റൊരു പാതയിലൂടെയാണ് ഞങ്ങളുടെ ഇപ്പോഴത്തെ സഞ്ചാരം

സംഭവിച്ചു കഴിഞ്ഞ ആ അപകടത്തിന്റെ വലിയ ഷോക്കിൽ നിന്നും  ആരും തന്നെ ഇപ്പോഴും മുക്തരായിരുന്നില്ല . അത്രക്കും ഭീതിതമായ ഒന്നുതന്നെയായിരുന്നൂവത്  ഇത്തരത്തിലുള്ള ശൂന്യാകാശ വേവ്സ്  അപ്രതീക്ഷിതമെന്ന്  പറയുവാനാകില്ലെങ്കിലും ഞങ്ങളതിന് വേണ്ടത്ര പ്രാധാന്യം കൊടുത്തില്ലെന്നുള്ളതായിരുന്നു അതിന്റെ  ശരി .

ഇതുപോലെ നിനച്ചിരിക്കാത്ത എത്രയെത്രെ അപകടങ്ങൾ  ഈ യാത്രയിൽ ഞങ്ങളിനി നേരിടേണ്ടി വരും ?

സോളാർ വിൻഡാണോ ഇതിനു കാരണം ജോൺ?

അപൂർവ്വമായി,  സോളാർ വിൻഡുകൾ മൂലവും ഇത്തരത്തിൽ സംഭവിക്കാമെങ്കിലും ഈ കഴിഞ്ഞുപോയത്  സോളാർ വിൻഡ് മൂലമാണെന്നിനിക്ക് തോന്നുന്നില്ല കാരണം സോളാർ വിൻഡ് എന്നുള്ളത് അതി വേഗതയിൽ ചലിക്കുന്നൊരു താപ വാഹിനിയാണ്. ഇവിടെ കാറ്റിന്  അതിശക്തമായ  പ്രഹരശേഷി  ഉണ്ടായിരുന്നുവെങ്കിലും താപ സാന്നിദ്ധ്യം തീരെയില്ലായിരുന്നു എന്നുള്ളതാണ്  നമുക്ക് ലഭ്യമാകുന്ന സൂചന . ആയതുകൊണ്ട് തന്നെ  ഇത് ചിലപ്പോൾ നക്ഷത്ര പ്രസരണം മൂലം സംഭവിച്ചതായിരിക്കുവാനുള്ള സാദ്ധ്യതയാണ് കൂടുതലായി മുന്നിൽനിൽക്കുന്നത്  .

സോളാർ വിൻഡെന്നുള്ളത്,  നമ്മുടെ ശാസ്ത്രത്തിന് കൃത്യമായൊരു വിശദീകരണം നൽകാൻ സാധിക്കാത്ത വലിയൊരു സമസ്യ തന്നെയാണ്

ഇത്തരത്തിലുള്ള  പ്രപഞ്ച സത്യങ്ങളുമായി നമ്മുടെ അറിവുകളുമായി  മാറ്റുരച്ചു നോക്കുമ്പോഴാണ് നമ്മളെത്രെമാത്രം അജ്ഞരും ,ശൈശവ ദിശയിലുള്ളവരുമാണെന്ന് തിരിച്ചറിയുന്നത്. ഇത്തരത്തിലുള്ള പ്രഹേളികകൾക്കു  മുന്നിൽ പകച്ചു നിൽക്കുവാനേ നമുക്കും നമ്മുടെ ശാസ്ത്രത്തിനും കഴിയുന്നുള്ളുവെന്നുള്ളതാണ് സത്യം .

എന്തുകൊണ്ടിങ്ങനെ സംഭവിക്കുന്നു?  അല്ലെങ്കിൽ എന്താണതിന്റെ പുറകിലുള്ള കാരണങ്ങൾ ? എന്നുള്ളതിന്റെയെല്ലാം  മൂലകാരണങ്ങളിലേക്ക്  ചൂഴ്ന്നിറങ്ങിയാൽ ..,  വിഭവ ശേഷിയുടെ കുറവുകളോ  ബുദ്ധിവൈഭവത്തിന്റെ ശോഷണമോ ഒന്നും തന്നെയല്ല  അതിന്റെ പ്രധാന കരണങ്ങളെന്നു കണ്ടെത്തുവാൻ കഴിയും. 

ആവശ്യമോ അതിൽ കൂടുതലോ സൗകര്യങ്ങളും അനുബന്ധ ഘടകങ്ങളും , അതിലൂടെ ഉന്നതിയിലേക്കെത്തിച്ചേരാൻ കഴിവുള്ള ബുദ്ധിവൈഭവവും നമുക്കുണ്ട്. പക്ഷേ എന്തുകൊണ്ട് ഈ വൈദ്യഗ്ധ്യങ്ങളെയെല്ലാം കൃത്യമായി  ഉപയോഗപ്പെടുത്തിക്കൊണ്ട്  വലിയൊരു മുന്നേറ്റത്തിന്  നമുക്ക് കഴിയുന്നില്ല എന്നുള്ളത്  ചൂണ്ടിക്കാണിക്കുന്നത്  മൂല്യച്യുതിയിലേക്കും അതിലുപരി ജനവിഭാഗങ്ങളും അവരുൾപ്പെടുന്ന കൂട്ടായ്മകളും അനുവർത്തിക്കുന്ന  സ്വാർത്ഥതയുടെ ഉള്ളറകളിലേക്കോ ആണെന്നുള്ളതാണ്  സത്യമായി തെളിഞ്ഞുവരുന്നത്. 

ഇതിനൊരു പ്രധാന കാരണമായി എടുത്തുകാണിക്കുവാനാകുന്നത് ഏത് രാജ്യങ്ങളുടേയും ബാഹ്യവും ആന്തരീകവുമായ അജൻഡ എടുത്തുനോക്കിയാൽ കാണാൻ കഴിയുന്ന അല്ലെങ്കിൽ പ്രാധാന്യം കല്പിക്കപ്പെടുന്നത്   ആ രാജ്യത്തിന്റെ  പ്രതിരോധത്തിനു മാത്രമായിരിക്കും എന്നുള്ളതാണ് .

സ്വന്തം സൈനീക ശക്തിയും സാമ്പത്തീക ശക്തിയും എങ്ങിനെ ഏറ്റവും ഉന്നതിയിലേക്കെത്തിച്ചുകൊണ്ട് ലോകത്തിലെ അപ്രമാദ്യത്യർ എന്നുള്ള ലേബൽ പേറുവാനാണ് ഏവരും തലപുകക്കുന്നത് എന്നതൊഴിച്ചാൽ ശാസ്ത്ര സാങ്കേതിക വിദ്യകളിലും ആരോഗ്യ രംഗത്തും അതുപോലെ മുൻ‌തൂക്കം കൊടുക്കപ്പെടേണ്ട മറ്റു പല തുറകൾക്കും  രണ്ടാം നിര പ്രാധാന്യമേ ഏവരാലും കൊടുക്കപ്പെടുന്നുള്ളൂ എന്നുള്ളതാണ് യാഥാർഥ്യം 

എന്തുകൊണ്ടിങ്ങനെ സംഭവിക്കുന്നുവെന്നുള്ളതിന്റെ വിശദശാംശങ്ങൾ പലപ്പോഴായി ഞാൻ രേഖപ്പെടുത്തിയിട്ടുണ്ട് വീണ്ടും വീണ്ടും അത് അവർത്തിക്കുകയെന്നത് വലിയ തോതിലുള്ള ആവർത്തന വിരസതക്കും മടുപ്പിനും ഇടയാക്കപ്പെടുമെന്നുള്ളതുകൊണ്ട്  ഈയവസരത്തിൽ ഞാനതിനു മുതിരുന്നില്ല .

ഡേവിഡ് ഉന്നയിച്ച ആ ചോദ്യത്തിലേക്ക് നമുക്ക് കടന്നുവരാം  

സോളാർ വിൻഡെന്നുള്ള പ്രതിഭാസത്തെ  ഉത്തരം കിട്ടാത്ത ഒരു സമസ്യയായി കാണാതെ അതിന്റെ മൂലകാരണങ്ങളിലേക്ക് നമുക്കൊന്ന് കടന്നു ചെല്ലുവാൻ ശ്രമിക്കാവുന്നതാണ്  ഇത്തരത്തിലുള്ള വിശകലനങ്ങൾക്ക്  വലിയ ശാസ്ത്രീയ മാനങ്ങളുടെ  അടിത്തറയൊന്നും കൊടുക്കേണ്ട കാരണം ശക്തമായ തെളിവുകളുടെ വെളിച്ചത്തിൽ മാത്രമേ ശാസ്ത്രത്തിന് ഉറപ്പിക്കാനാകൂ   എന്നാൽ, നിഗമനങ്ങൾ നടത്തുവാൻ  നമുക്കതിന്റെ ആവശ്യമില്ല. 

സാമാന്യ തത്വങ്ങളുടെ  അടിത്തറ പിടിച്ചു കൊണ്ട് നമ്മുടെ കണ്മുന്നിൽ കാണപ്പെടുന്ന ചില വസ്തുതകളെ  ഒരു വിശകലനത്തിനു വിധേയമാക്കിയാൽ യുക്തിസഹജമായ തലങ്ങളിലേക്ക് അത് നമ്മളെ കൊണ്ടെത്തിക്കും,  അങ്ങനെ വരുമ്പോൾ അതിൽ ചില  സത്യങ്ങൾ ഒളിഞ്ഞിരിപ്പുണ്ടാകും എന്നുള്ളത് സത്യം തന്നെയാണ്  .  അതിലൂടെ ഏറെ  മുന്നോട്ട് പോയാൽ  കൂരിരുട്ടിൽ  മിന്നാമിനുങ്ങിന്റെ വെട്ടം പോലെ ചിലത് തെളിഞ്ഞുവരുന്നത് കാണാനാകാവുന്നതാണ് .

സൂര്യനെ സംബന്ധിച്ച്  ശാസ്ത്രലോകത്തെ കുഴക്കുന്ന വളരെയധികം സമസ്യകളുണ്ട്.  വളരെയധികം എന്നുള്ളതിനേക്കാൾ ഉപരി  സൂര്യനെക്കുറിച്ച്  നമുക്കൊന്നും തന്നെ അറിഞ്ഞുകൂടാ എന്നുള്ളതാണ് കൂടുതൽ ശരി,  അത്രക്കും വിശാലമായ  തരത്തിൽ നമ്മുടെ ശാസ്ത്ര സാങ്കേതികത്വം വികാസം പ്രാപിച്ചിട്ടില്ല . 

നമുക്കുത്തരം കിട്ടാത്ത അനേകായിരം ചോദ്യങ്ങൾ സൂര്യനുമായി ഇഴചേർന്നു കിടക്കുന്നു. ശാസ്ത്രീയ തെളിവുകളുടെ വെളിച്ചത്തിൽ ഇവക്കെല്ലാം ഉത്തരങ്ങൾ  ഈ ഘട്ടത്തിൽ തേടുവാൻ ശ്രമിക്കുന്നത് അപ്രാപ്യവും അസംബന്ധവുമാണ് എങ്കിലും നമ്മുടെ പരിമിതമായ അറിവുകളുടെ ചുവടുപിടിച്ച് ചില നിഗമനങ്ങളിലൂടെ നമുക്കൊന്ന് കടന്നുപോയി നോക്കാവുന്നതാണ് .    

സൂര്യന്റെ  അകക്കാമ്പിലും  പുറം പാളികളിലും പ്രകടമാകുന്ന  താപനിലയുടെ ഭീമമായ വ്യത്യസ്ഥ തോതുകൾ എന്തുകൊണ്ടാണ് ?    സൂര്യനിൽ നിന്നും ബഹിർഗ്ഗമിക്കുന്ന  സോളാർ വിൻഡിന് ശൂന്യാകാശത്തിലൂടെ  എങ്ങിനെയിത്രെ  വേഗത  കൈവരിക്കുവാനാകുന്നു ?    സെക്കൻഡിൽ ഏകദേശം 750 മൈൽ വേഗത എന്നുള്ളതാണ് നാം  തിരിച്ചറിഞ്ഞിട്ടുള്ളത് .

ശാസ്ത്രത്തിന് ഇതിനൊന്നും തന്നെ കൃത്യമായ വിശദീകരണങ്ങൾ   നൽകാൻ കഴിഞ്ഞിട്ടില്ലെന്ന് മുന്നേ വ്യക്തമാക്കിയിട്ടുള്ളതാണ്  . സൂര്യനെ കുറിച്ച് കൂടുതലറിയുവാനുള്ള   ശ്രമങ്ങൾക്ക് ഏറ്റവും വലിയ വിലങ്ങു തടിയായി നിൽക്കുന്നത് സൂര്യന്റെ അതിശക്തമായ താപനിലയും ദൂരവും തന്നെയാണ്.

അതിനെ വിട്ടുകൊണ്ട് സോളാർ വിൻഡിലേക്ക് മാത്രം നമുക്കൊന്ന്  കടന്നുവരാം

സൂര്യന്റെ പുറം പാളിയായ  കൊറോണയിൽ അതിശക്തമായ താപനിലയുടെ സാന്നിദ്ധ്യമുണ്ടെന്നുള്ളത് ശാസ്ത്രലോകം തിരിച്ചറിഞ്ഞിട്ടുള്ളതാണ് അത് ഏകദേശം വൺ മില്യൺ ഡിഗ്രിയോളം വരുമെന്ന് കരുതപ്പെടുന്നു .  ഇത്രയും കടുത്ത  താപാധിക്യമുള്ളതിനാൽ   സൂര്യനു ചുറ്റും  സഞ്ചരിക്കുന്ന വസ്തുക്കളെ സൂര്യന്റെ ആകർഷണ വലയത്തിന് പിടിച്ചു നിറുത്താൻ സാധിക്കാതെ വരുകയും അത് ഒരു അലയായി പുറത്തേക്ക് പ്രവഹിക്കുകയും  ചെയ്യുന്നു. പ്ലാസ്മാ രൂപത്തിൽ കാണപ്പെടുന്ന ഇലകട്രോണുകളും പ്രോട്ടോണുകളും  സോളാർ കാറ്റായി ബഹിർഗ്ഗമിക്കപ്പെടുന്നു എന്നുള്ളതാണ് സോളാർ കാറ്റിന്റെ അടിസ്ഥാന തത്വമായി  കരുതപ്പെടുന്നതെന്ന് ഏവർക്കും അറിയാവുന്നത് തന്നെയാണ്.

എങ്കിലും ഇതു തന്നെയാണ് സോളാർ വിൻഡിന്റെ പുറകിലുള്ള അടിസ്ഥാന തത്വമെന്ന് അടിവരയിട്ടു സമർത്ഥിക്കാനുമാകില്ല ലഭ്യമായ  തെളിവുകളുടെ വെളിച്ചത്തിൽ  ചില  നിഗമനങ്ങളിലേക്ക് നമ്മൾ  എത്തിച്ചേർന്നിരിക്കുന്നുവെന്നുമാത്രം . ഭാവിയിൽ ഇതിനേക്കാൾ  വിശ്വാസയോഗ്യമായ തെളിവുകളുടെ വെളിച്ചത്തിൽ ഇതിനു  മാറ്റങ്ങൾ വരാം പക്ഷേ ഇപ്പോൾ നമുക്കിതിൽ  വിശ്വസിക്കുക മാത്രമേ നിർവ്വാഹമുള്ളൂ  .അതോടൊപ്പം തന്നെ  സൂര്യന്റെ ആകർഷണ വലയത്തിൽ നിന്നും രക്ഷപെടുന്ന വസ്തുക്കൾ ഒരു വിൻഡായി മാറുന്നതിനുള്ള   ഗതികോർജ്ജം കൈവരിക്കുന്നതെങ്ങിനെയെന്നുള്ളതിന് കൃത്യമായൊരു നിർവ്വചനം നൽകുവാനും നമുക്ക്  കഴിഞ്ഞിട്ടില്ല .

പ്രകൃതിയുടെ അടിസ്ഥാന ബലങ്ങളായ ,കാന്തീകം, ഗുരുത്വം ,ന്യുക്ലിയർ, ന്യുക്ലിയർ ക്ഷീണ ബലം ,  എന്നിവയെല്ലാം ഇതിനെ വല്ലാതെ സ്വാധീനിക്കുന്നുവെന്നു കരുതപ്പെടുന്നു ഒരു ആറ്റത്തെ ആറ്റമായി നിലനിറുത്താനും അതുപോലെ  മറ്റൊന്നായി മാറ്റുവാനും സഹായിക്കുന്നത് ഈ ബലങ്ങളാണെന്നാണ് കരുതപ്പെടുന്നത്  .

ഇലക്ട്രോണുകളെ  ആറ്റത്തിന്റെ പരിധിയിൽ നിറുത്തുന്ന ന്യുക്ലിയർ അധിക ബലം പ്രോട്ടോണുകളേയും ,ന്യുട്രോണുകളെയും പരസ്പരം  യോജിപ്പിക്കുമ്പോൾ അതിശക്തമായ ആകർഷണ വികർഷണ സ്വഭാവങ്ങൾ പ്രകടമാക്കുന്നു തന്മൂലം കോടിക്കണക്കിന് കിലോമീറ്ററുകളോളം വ്യാസമുള്ള സോളാർ വിൻഡ് അതിലുള്ള ഇലക്ട്രോണുകളുടേയും  പ്രോട്ടോണുകളുടെയും സ്വാധീനഫലമായി അതിശക്തമായ കാന്തീക വലയം   സൃഷ്ടിക്കുന്നു തൽഫലമായി  ഒരു വലിവ് ബലം  അല്ലെങ്കിൽ തള്ളൽ ബലം  രൂപം കൊള്ളപ്പെടുകയും അത്  ഗതികോർജ്ജത്തിനൊരു കാരണമായി തീരുകയും ചെയ്തേക്കാമെന്ന് കരുതാവുന്നതാണ് .

ഇതിനോട് അനുബന്ധമായി തന്നെ  ഗ്രാവിറ്റിയുടെ സ്വാധീനത്തെക്കുറിച്ചും പ്രതിപാദിക്കേണ്ടതുണ്ട്  അതായത് ശൂന്യാകാശത്തിൽ  ഇതുവരേക്കും നമ്മൾ തിരിച്ചറിഞ്ഞിട്ടില്ലാത്ത എന്തെങ്കിലും തരത്തിലുള്ള ഒരു   ആകർഷണവലയത്തിന്റെ സ്വാധീനം ഇതിൽ സുപ്രധാനമായൊരു പങ്ക് വഹിക്കുന്നുണ്ടോ എന്നുള്ളതും ഇതോടൊപ്പം സംശയിക്കേണ്ടിയിരിക്കുന്നു .

ഗ്രാവിറ്റിയുടെ സ്വാധീനത്തെക്കുറിച്ച് പ്രതിപാദിക്കുമ്പോൾ പ്രപഞ്ചത്തിലുള്ള  പല തമോദ്വാരങ്ങളും അതിശക്തമായ ഗുരുത്വാകർഷണ ബലത്തെ  പേറുന്നവയാണ്  പ്രകാശരശ്മികളെപ്പോലും പിടിച്ചു നിറുത്താൻ തക്ക  കഴിവുള്ള അതിശക്തമായ ഗ്രാവിറ്റേഷണൽ പവർ എന്നു തന്നെ പറയാവുന്നതാണ് .

അദ്രശ്യമായിരിക്കുന്ന ഇത്തരം  തമോദ്വാരങ്ങൾ  (black hole ) അതിശക്തമായ കാന്തീകമണ്ഡലത്തെ  പേറുന്ന സോളാർ വിൻഡുകളെ തനിക്കുള്ളിലേക്ക് വലിച്ചെടുക്കുകയും ആ അതിതീവ്ര വലിവു പ്രിക്രിയയുടെ സ്വാധീനം മൂലം  സോളാർ വിന്റുകൾക്ക്  അസാമാന്യ വേഗത കൈവരിക്കുന്നതിനുള്ള ഗതികോർജ്ജം ലഭ്യമാവുകയും ചെയ്തേക്കാം . കുറച്ചുകൂടി സരളമായൊരു വിശദീകരണത്തിലൂടെ ഇതിനെ നോക്കിക്കാണുകയാണെങ്കിൽ   കാന്തീക പ്രതലത്തിനടുത്തുള്ള  കാന്തീക സ്വഭാവമില്ലാത്ത  വസ്തുവിന്റേയും  കാന്തീക മമത പുലർത്തുന്ന വസ്തുവിന്റേയും ഗതിയിൽ ഉണ്ടാകുന്ന മാറ്റത്തിനു അനുപാതമായുള്ള  തത്വമായി ഇതിനെ കണക്കാക്കാം.

അതുപോലെ തന്നെ സൂര്യന്റെ കൊറോണയിൽ നിന്നും പുറപ്പെടുന്ന  സോളാർ വിൻഡ് അതിനു ചുറ്റുമുള്ള വായുവിനെ ചൂടുപിടിക്കപ്പിക്കുകയും തന്മൂലം പുറംപാളികൾ   വികസിക്കുന്നതിന്റെ  ഫലമായി ചുറ്റിലേക്കും അതിശക്തമായ  ബാഹ്യബലത്തെ ഉരുവാക്കുന്നത് മൂലവും ഗതികോർജ്ജം രൂപപ്പെടുവാൻ ഇടയായിത്തീരുമെന്നുള്ളതും മനസ്സിലാക്കേണ്ടതാണ്

ചിലപ്പോൾ ഇതിലേതെങ്കിലും ഒന്നായിരിക്കാം അല്ലെങ്കിൽ ഈ പറഞ്ഞ ഘടകങ്ങൾ എല്ലാം തന്നെ സ്വാധീനം ചെലുത്തിയേക്കാം   

ഈ  സിദ്ധാന്തങ്ങളെയെല്ലാം ഇപ്പോളൊരു  വിശദീകരണത്തിന് വിധേയമാക്കേണ്ട പ്രസക്തിയൊന്നുമില്ലെങ്കിലും അത്തരം സാദ്ധ്യതകളുടെ ഉള്ളറകളിലേക്കൊന്ന് എത്തിനോക്കുവാൻ ശ്രമിച്ചുവെന്നു മാത്രം  .

ഇത്തരത്തിൽ വിശ്വാസയോഗ്യമായ ചില  ആശയങ്ങളുടെ ചുവടു പിടിച്ച്  മുന്നേറുമ്പോൾ  ഇതുവരെ  നമ്മൾ വിശ്വസിച്ചു പോന്നിരുന്ന  ചില  ശാസ്ത്ര കണ്ടെത്തലുകൾ തെറ്റെന്നുള്ള   നിഗമനത്തിലേക്ക് എത്തിച്ചേരേണ്ടതായി വരുന്നു.

ഇത്തരത്തിലുള്ള അതിതീവ്ര ഗുരുത്വാകർഷണബലം  തമോ ദ്വാരങ്ങൾക്കുണ്ടായിരുന്നുവെങ്കിൽ   ഈ ഗാലക്സിയിൽ തന്നേയുള്ള  എല്ലാ വസ്തുക്കളേയും  അതെന്തുകൊണ്ട് അതിന്റെ ആകർഷണ വലയത്തിനുള്ളിലേക്ക് ആവാഹിക്കുന്നില്ലെന്നുള്ളത് വലിയൊരു ചോദ്യമായി തന്നെ ഉയർന്നുവരുന്നു ഒരു പക്ഷേ അങ്ങിനെഉണ്ടായിരുന്നുവെങ്കിൽ ഭൂമിയടക്കം എല്ലാം തന്നെ ഈ ഗാലക്സിയിൽ നിന്നും അപ്രത്യക്ഷ്യമായേനേ. അപ്പോൾ എന്തു ബാലിശമായ ചില വെളിപ്പെടുത്തലുകളാണ് തമോദ്ധ്വാരങ്ങളെ കുറിച്ച് ശാസ്ത്രലോകം നടത്തിയിട്ടുള്ളതെന്നു നോക്കൂ.

എല്ലാം ഗാലക്സികളുടേയും മദ്ധ്യഭാഗങ്ങളിൽ   ഭീമാകാരങ്ങളായ തമോദ്വാരങ്ങളുള്ളതായി കണക്കാക്കപ്പെടുന്നു .

ഇവിടയാണ് വൈരുദ്ധ്യങ്ങളുടെ ഘോഷയാത്ര ശാസ്ത്രലോകത്തിന് നേരിടേണ്ടി വരുന്നത് പ്രകാശ രശ്മികളെപ്പോലും പുറത്തുവിടാനാകാത്ത ഗുരുത്വാകർഷണ ശക്തി തമോദ്വാരങ്ങൾക്കുണ്ടെന്ന് സമർത്ഥിക്കുമ്പോഴും , എല്ലാ ഗാലക്സികളുടേയും മദ്ധ്യത്തിൽ  ഭീമാകാരങ്ങളായ  തമോദ്വാരങ്ങൾ ഉണ്ടെന്ന് അടിവരയിടുമ്പോഴും .., അത് എല്ലാത്തിനെയും വിഴുങ്ങേണ്ടതല്ലേ എന്നുള്ള ചോദ്യത്തിന് സത്യസന്ധമായൊരു വിശദീകരണമില്ലാതാകുന്നു . അങ്ങിനെ സംഭവിക്കുന്നില്ല എന്നുള്ള അഴകൊഴമ്പൻ മറുപടിയിലൂടെ  ശാസ്ത്രം അവിടെ തടിയൂരുന്നു. അല്ലെങ്കിൽ അവയുടെ ആകർഷണ വലയത്തെ ഭേദിക്കുന്ന വേഗത്തിൽ വസ്തുക്കൾ സഞ്ചരിക്കുന്നു എന്നുള്ള ലോജിക്കില്ലാത്ത ഉത്തരത്തിലൂടെ ഈ സിദ്ധാന്തത്തിന് അടിവരയിടുന്നു .  അങ്ങനെ വരുമ്പോൾ  നമ്മൾ കണ്ടെത്തിയ സത്യങ്ങളെന്ന്  സമർത്ഥിക്കപ്പെടുന്നതെല്ലാം ഒരു  വീണ്ടു  വിചാരത്തിനു വിധേയമാക്കപ്പെടുത്തുകയോ അല്ലെങ്കിൽ പൊളിച്ചെഴുതുകയോ ചെയ്യേണ്ടി വരുന്നു . അതോടൊപ്പം തന്നെ ഇവക്കൊന്നിനും തന്നെ  ശാസ്ത്രീയ അടിത്തറയില്ലെന്നു തിരിച്ചറിയുകയും ശാസ്ത്രത്തിന്റെ എബിലിറ്റിയെ ചോദ്യം ചെയ്യുന്ന തരത്തിലേക്ക് ഉയർന്നുവരികയും ചെയ്യുന്നു .  പക്ഷേ ഇതൊരിക്കലും ശാസ്ത്രം സമ്മതിക്കുന്നില്ല എന്നുള്ളതാണ് ഏറ്റവും വലിയ തെറ്റും  അങ്ങിനെ വന്നാൽ ശാസ്ത്ര പിഴവുകളെ ശാസ്ത്രം തന്നെ സമ്മതിച്ചുകൊണ്ട് അതിനെ ശാസ്ത്രസത്യമായി നിലനിർത്തുന്നു എന്നുള്ള വിരോധാഭാസത്തിലേക്ക് അത് ശാസ്ത്രത്തെ കൊണ്ടെത്തിക്കുന്നു .

ഇനിയിപ്പോൾ, അത്തരം ശാസ്ത്ര നിഗമനങ്ങളിലൂടെ  കടന്നുപോയാൽ തന്നെ  അതായത് ഭൂമി പോലെയുള്ള ഗ്രഹങ്ങളും ശൂന്യാകാശത്തുള്ള മറ്റനേകം വസ്തുക്കളും എങ്ങിനെ  തമോ ദ്വാരങ്ങളുടെ  ആകർഷണ വലയത്തെ അതിജീവിക്കുന്നുവെന്നുള്ള ചോദ്യത്തിന് തമോ ദ്വാരങ്ങളുടെ  ഗ്രാവിറ്റിയെ അതിജീവിക്കാനുള്ള വേഗതയിൽ അവ സഞ്ചരിക്കുന്നത് കൊണ്ടാണെന്ന   (Escape Velocity )ശാസ്ത്ര വിശദീകരണം മുഖവിലക്കെടുക്കുമ്പോൾ തന്നെ,  സെക്കന്റിൽ മൂന്ന് ലക്ഷം കിലോമീറ്റർ പ്രവേഗമുള്ള പ്രകാശ രശ്മികളെ  പിടിച്ചു നിറുത്താനുള്ള ആകർഷണശക്തി തമോഗർത്തങ്ങൾക്കുണ്ടെന്നുള്ള വ്യാഖ്യാനങ്ങൾ  അതിശയോക്തിപരവും വിരോധാഭാസവുമായി തോന്നപ്പെടുന്നു . കാരണം ഇവിടെ ഒരു ചോദ്യത്തിന് വ്യത്യസ്തങ്ങളായ രണ്ടു വിശദീകരണങ്ങളാണ് ശാസ്ത്രം നൽകുന്നുവെന്നുള്ളത് ആ ശാഖയുടെ  വിശ്വാസതയെ  ചോദ്യം ചെയ്യുന്ന തരത്തിലേക്ക് എത്തിക്കുന്നു .

തമോദാരങ്ങളുടെ ആകർഷണ ശക്തിയെക്കുറിച്ചുള്ള ശാസ്ത്ര വീക്ഷണം സത്യമെങ്കിൽ ഗ്രഹങ്ങളും അതുൾക്കൊള്ളുന്ന കൂട്ടായ്മാകളും അവ ഉൾപ്പെടുന്ന ഗാലക്സികളും എല്ലാം തന്നെ തമോഗർത്തങ്ങളുടെ ആകർഷണത്തിനു വിധേയമായി ലയിച്ചു ചേർക്കപ്പെടുന്നൊരവസ്ഥ രൂപം കൊള്ളപ്പെടുകയില്ലേ?  ഇതുവരേക്കും അങ്ങിനെയൊരു പ്രതിഭാസത്തെ  കണ്ടെത്താനായി  കഴിഞ്ഞിട്ടില്ല .

ഇതിൽ തന്നെ ചില വകഭേദങ്ങൾ ചോദ്യങ്ങൾ ആയി പ്രത്യക്ഷപ്പെടാം അപ്പോൾ ചില സങ്കല്പങ്ങൾ അല്ല തിരിച്ചറിവുകൾ  തെറ്റായിരുന്നു എന്ന് കരുതേണ്ടി വരും .ചിലപ്പോൾ തമോദ്വാരങ്ങൾ എന്നുള്ളത് ശാസ്ത്ര ലോകത്തിന്റെയൊരു   ഭാവനാ സൃഷ്ടി മാത്രമായിരിക്കാം അതല്ലെങ്കിൽ  കൃത്യമായൊരു വിശദീകരണം നൽകാൻ സാധിക്കാത്ത മറ്റൊരു പ്രതിഭാസമായിരിക്കാമത് . 

ഇനി മറ്റൊന്ന് , തമോദ്വാരങ്ങളെന്ന പ്രതിഭാസം ഈ പ്രപഞ്ചത്തിൽ  ഉണ്ടെങ്കിൽ തന്നെ നമ്മൾ കരുതുന്നതുപോലെയുള്ളൊരു  ഗുരുത്വാകർഷണബലമായിരിക്കുകയല്ല   അവിടെ ഉണ്ടായിരിക്കുക ,  മറിച്ച്  മറ്റെന്തിങ്കിലും തരത്തിലുള്ളൊരു പ്രതിഭാസമായിരിക്കാമത് അതായത്  അതിനോട് അനുഭാവം പുലർത്തുന്ന  വസ്തുക്കളെ  മാത്രമേ അത് തന്നിലേക്ക് ആകർഷിച്ചെടുക്കുകയുള്ളൂ.

അല്ലെങ്കിൽ ഓരോ ഗാലക്സികളും അതിലുള്ള ചരാചരങ്ങളേയും  പതുക്കെ പതുക്കെ ആ തമോ ദ്വാരങ്ങൾ വീഴുങ്ങുകയെന്ന അതിഭീതിതമായ അവസ്ഥയായിരിക്കും ഉണ്ടാക്കപ്പെടുക അതീ പ്രപഞ്ചത്തിന്റെ നിലനിൽപ്പിനു തന്നെ വലിയൊരു ഭീക്ഷിണിയായി ഉയർന്നുവരികയും ചെയ്തേനേ.

സോളാർ വിൻഡുകൾ കൈവരിക്കുന്ന ഗതികോർജ്ജത്തിന് മറ്റൊരു കാരണമായി ചൂണ്ടിക്കാണിക്കുവാനാകുന്നത് അതിലുള്ള  ഇലക്ട്രോണുകളുടെ സാന്നിദ്ധ്യം മൂലം  സംഭവിക്കുന്നതാണ്. ചലനാവസ്ഥയിലുള്ള ഇലക്ട്രോണുകൾ അതിനു ചുറ്റിലും  ശക്തമായൊരു  കാന്തീക പ്രഭാവത്തെ  സൃഷ്ടിക്കുന്നു  ആമ്പിയർ -മാക്സൽ തിയറിയോട് ഇതിനെ സാമ്യപ്പെടുത്താവുന്നതാണ് .

ഇങ്ങനെ ഇലക്ട്രോണുകളുടേയും,   പ്രോട്ടോണുകളുടേയും ധാരാളിത്തത്തോട് കൂടി സഞ്ചരിക്കുന്ന സോളാർ വിൻഡ് അതിശക്തമായ ഒരു കാന്തീകദ്രുവം  സൃഷിട്ടിക്കുന്നതിന്റെ ഫലമായും അവക്ക് ഗതികോർജ്ജം കൈവരുന്നു.

സാധാരണ ഗതിയിൽ സോളാർ വിൻഡുകളുടെ ചലിക്കുന്നത്   വൃത്താകാരമായാണ് എന്നുള്ളതാണ് കണക്കാക്കപ്പെട്ടിരിക്കുന്നത് .  ഇലക്ട്രോണുകൾക്ക് പൊതുവായി  ഒരു കോണീയ സംവേഗം ഉണ്ട് അതായത് തിരിച്ചൽ അതുകൊണ്ടു കൂടിയാണ്  സോളാർ വിന്റുകൾക്ക്  വൃത്താകാര ചലനം കൈവരുന്നെതെന്നാണ് അനുമാനം . ഇങ്ങനെ വൃത്താകാരപാതയിൽ ചലിച്ചു കൊണ്ടിരിക്കുന്ന  സോളാർ വിൻഡിനുള്ളിൽ  ആമ്പിയർ മാക്സിൽ സിദ്ദാന്തമനുസരിച്ച്   ഒരു മോട്ടോർ എഞ്ചിനുള്ളിൽ സംഭവിക്കുന്നതിനോട്  സമാനമായുള്ള മെക്കാനിക്കൽ സിസ്റ്റം  രൂപം കൊള്ളപ്പെടുന്നതിന്റെ ഫലമായി കാന്തീകോർജ്ജം  ഗതികോർജ്ജമായി മാറ്റപ്പെടുന്നു.

ഒരു സാധാരണ മോട്ടോർ എഞ്ചിനുള്ളിൽ കാന്തീകോർജ്ജം ഗതികോർജ്ജമായി മാറ്റപ്പെടുമ്പോൾ രൂപം കൊള്ളുന്ന  വേഗത നമുക്ക് അറിയാവുന്നതാണ് അങ്ങനെവരുമ്പോൾ അതിവിശാലവും ബ്രഹത്തായതുമായ സോളാർ വിൻഡിനുള്ളിൽ ഈ പ്രതിഭാസത്തിലൂടെ രൂപം കൊള്ളപ്പെടുന്ന  ഗതികോർജ്ജത്തിന്റെ വേഗത എത്രയെന്നുള്ളത് ഊഹിക്കാവുന്നതിലും അപ്പുറത്താണ് .

എങ്ങിനെയൊരു വൈദുതി മോട്ടോർ പ്രവർത്തിക്കുന്നുവോ അതിനു സമാനമായൊരു പ്രവർത്തന രീതിയാണ് ഇവിടെ അനുവർത്തിക്കപ്പെടുന്നത്.
ഒരു കാന്തീക ക്ഷേത്രത്തിനുള്ളിൽ  കൂടി വൈദ്യുതി കടത്തി വിടുമ്പോൾ അതിന് ചലിക്കാനുള്ള പ്രവണത കൈവരുന്നുവെന്ന് ഏവർക്കും അറിയാവുന്നതു തന്നെയാണ്  അത്തരം ഒരു തത്വത്തിലൂടെ  ഈ പ്രതിഭാസത്തെ നോക്കിക്കാണുമ്പോൾ  പ്രോട്ടോണുകളുടേയും  ഇലക്ട്രോണുകളുടെയും ധാരാളിത്തമുള്ള സോളാർ വിൻഡ് ഈ തന്മാത്രകളുടെ പ്രവർത്തന ഫലമായി അതിശക്തമായൊരു  കാന്തീക പ്രതലത്തെ  സൃഷ്ടിച്ചെടുക്കുകയും സ്പിൻ ചലനത്തിന്റെ ഘർഷണഫലമായി വൈദ്യുതി  ഉൽപാദിപ്പിക്കപ്പെടുകയും അത് കാന്തീകപ്രതലത്തിനുള്ളിലൂടെ കടന്നു പോവുന്നതുമൂലമുണ്ടാകുന്ന എനർജി ഗതികോർജ്ജമായി രൂപാന്തരം പ്രാപിക്കുകയും ചെയ്യപ്പെടുന്നു .   

ജോൺ താങ്കളിവിടെ  പുതിയൊരു  തിയറിയുടെ സൃഷ്ട്ടാവായി മാറിയിരിക്കുകയാണല്ലോ ?

ആണോ ഡേവിഡ് ?

തീർച്ചയായും നല്ലൊരു ആശയമായി എനിക്കിത് തോന്നുന്നു എന്തുകൊണ്ടിതൊരു പ്രബന്ധമായി അങ്ങ് അവതരിപ്പിച്ചു കൂടാ  ?

നോ നെവർ

വൈ നോട്ട് ജോൺ?

അതേക്കുറിച്ച്  കൂടുതൽ അവഗാഹം എനിക്കില്ല എന്നുള്ളതു കൊണ്ട്  തന്നെ

മേ ബി ഇത്  സത്യമായികൂടെ?

ശാസ്ത്രത്തിൽ മേ ..ബി ക്ക്  സ്ഥാനമില്ല ഡേവിഡ് യെസ്  ഓർ നോ അത്രയേ ഉള്ളൂ .

വിഖ്യാതമായൊരു  തിയറിയുടെ സൃഷ്ട്ടാവായിട്ടു കൂടിയായിരിക്കും ജോൺ നാളെ മുതൽ അറിയപ്പെടുന്നത്

ഡോണ്ട് മെയ്ക്ക് മി ലാഫ് ഡേവിഡ്

യു ഡിസേർവ് ജോൺ


എവെരി ബഡി ഡിസേർവ് സംതിങ്

ഈസ് ഇറ്റ് എ  ലോജിക് ?

നോ..,  ഇറ്റ് ഈസ് എ  ട്രൂ,

നമ്മൾ കാണുന്ന.. കണ്ട , പ്രബന്ധങ്ങൾ പലതും തട്ടിക്കൂട്ടുകളും , വിഡ്ഢിത്തങ്ങളും,  വെറും പ്രഹസനങ്ങളും,  സത്യത്തോട് അകന്നുനിൽക്കുന്നതും മാത്രമല്ലേ ജോൺ ? ഇത്രക്കും അവഗാഹപൂർവ്വം ജോൺ സമർത്ഥിക്കുന്ന ഈ കാര്യങ്ങൾ തീർച്ചയായും ശ്രദ്ധക്ക് അർഹമാണ് അതിലുപരി ശാസ്ത്ര ലോകത്തിന് അത് വലിയൊരു മുതൽകൂട്ടം കൂടിയാവും 

നോ ഡേവിഡ് ആ തട്ടിക്കൂട്ടുകൾ ഉള്ളതുകൊണ്ട് കൂടിയാണ് ഞാൻ ഒഴിഞ്ഞു നിൽക്കുന്നത്.

റേഡിയോ സംവീധാനങ്ങളുടെ തകരാറുകൾ എത്രയും പെട്ടെന്നു തന്നെ  പരിഹരിച്ചേ മതിയാകൂ അതില്ലാതെ  യാത്ര തുടരുകയെന്നുള്ളത്    ആത്മഹത്യാപരവും  ബുദ്ധിശൂന്യതയുമാണ്
തുടർ യാത്രയിൽ വേണ്ടിവരുന്ന  മാർഗ്ഗനിർദ്ദേശങ്ങൾക്കും തീരുമാനങ്ങൾക്കും  അത് ഒഴിച്ചു കൂടാനാകാത്തതാണ് അതിപുലരി തങ്ങളീ ശൂന്യതയിൽ തനിച്ചല്ലെന്നുള്ളൊരു വലിയൊരു തിരിച്ചറിവു കൂടിയാണ് അതിലൂടെ നേടുവാനാകുന്നത്.

ഏകാന്തമായ  ശൂന്യതയിൽ പ്രിയപ്പെട്ടവരുടെ  സ്വരം കേൾക്കുകയെന്നത് വലിയ  ആശ്വാസവും ,  ആത്മവിശ്വാസവുമാണ് ഞങ്ങൾക്കു പകർന്നു തരുന്നത് അതിലുപരി വലിയൊരു സന്തോഷവും അത് പ്രധാനം ചെയ്യുന്നു.

ലോകം മുഴുവനും പ്രത്യാശയോടെ ഉറ്റു നോക്കിക്കൊണ്ടിരിക്കുന്ന ഈ മിഷൻ പ്രതീക്ഷയുടെ ഒരു വെള്ളി വെളിച്ചമാണ് അവർക്കു പകർന്നു നൽകുന്നത്  . ഈ അവസരത്തിൽ  ഞങ്ങളിൽ നിന്നും യാതൊരു  സിഗ്നലുകളും അവർക്ക് ലഭിക്കുന്നില്ലായെങ്കിൽ അതിനർത്ഥം  ഞങ്ങൾ ജീവനോടെയില്ലെന്നുള്ളത് തന്നെയാണ് അങ്ങനെ വരുമ്പോൾ ഒരു ലോകത്തിന്റെയും അതിലുള്ള മുഴുവൻ ജനങ്ങളുടേയും പ്രതീക്ഷകൾക്ക്   ഇനി പ്രസക്തിയെല്ലെന്നു തന്നെയാണ് അർത്ഥമാവുക  .

മിഷൻ വാനിഷ് ഡ് 

പ്രത്യാശയോടെ കാത്തിരിക്കുന്ന  ലോകത്തെ മുഴുവനും നിരാശയുടെ പടുകുഴിയിലേക്ക് തള്ളിയിട്ടുകൊണ്ട് ആസന്നമായ ദുരന്തത്തിനായി കാത്തിരുന്നു കൊള്ളുക എന്നൊരു  ഓർമ്മപ്പെടുത്തൽ കൂടിയാണ്  അത് നൽകുന്നത് .

കുട്ടികൾ, വൃദ്ധർ, സ്ത്രീകൾ,  മുതിർന്നവർ ലോകത്തുള്ള  സകലചരാചരങ്ങളും  ഭൂമിയോടൊപ്പം  ചുട്ടെരിഞ്ഞു ചാമ്പലായി തീരുവാൻ പോവുകയാണെന്നുള്ളൊരു  മുന്നറിയിപ്പ് അതെന്തു തരത്തിലുള്ള പ്രത്യാഘാതങ്ങളായിരിക്കും അവിടെയുണ്ടാക്കിയെടുക്കുകയെന്നുള്ളൊരു മുൻകരുതൽ  അചിന്തനീയം തന്നെയാണ് ഈ ഘട്ടത്തിൽ  .

അങ്ങിനെയൊരിക്കലും സംഭവിച്ചു കൂടാ   ഞങ്ങളെ ഉറ്റു നോക്കുന്നവരിലേക്ക്   പ്രതാശ്യയുടെ കിരണങ്ങൾ പകർന്നുകൊണ്ട്   ഞങ്ങളുടെ സ്വരം ചെന്നെത്തിയേ തീരൂ .  അവരുടെ പ്രതീക്ഷകൾക്ക് ജീവൻ നൽകിക്കൊണ്ട്   നിരാശയുടെ പടുകുഴിയിൽ നിന്നും അവരെ കൈപിടിച്ചുയർത്തിയേ മതിയാകൂ .

ഞങ്ങൾ ജീവനോടെയുണ്ട് ദി  മിഷൻ ഈസ്‌ ഓണ്‍ എന്നുള്ള ആശ്വാസങ്ങൾ  അവരിലേക്ക് എത്തിച്ചേരണം  അതവരിൽ നൽകുന്ന വിശ്വാസവും ആശ്വാസവും വലുതായിരിക്കും. പ്രത്യാശയുടെ വലിയൊരു  വെളിച്ചമാണത് . ചുറ്റുമുള്ള അന്ധകാരത്തിൽ നിന്നും വെളിച്ചത്തിലേക്ക് നയിക്കുന്ന ആത്മവിശ്വാസത്തിന്റെ ഒരു തെളിച്ചമാണത് പ്രധാനം ചെയ്യുക. അതവരുടെ പ്രതീക്ഷകളേയും ആത്മവിശ്വാസത്തെയും   വാനോളമുയർത്തും, അതോടൊപ്പം  ഞങ്ങൾക്കത് പകർന്നു  നൽകുന്ന പരോക്ഷ എനർജ്ജിയും  വളരെ വലുതാണ് .

ഞങ്ങൾ ഉണർന്നു പ്രവർത്തിക്കുവാൻ  തുടങ്ങി  നിക്കോളാസും ഡേവിഡും  ഒത്തുചേർന്ന്  റേഡിയോ ഫ്രീക്വൻസി പുന:സ്ഥാപിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു.

ഷട്ടിലിന്റെ പുറം പാളികളിൽ  എന്തെങ്കിലും തരത്തിലുള്ള കേടുപാടുകൾ സംഭവിച്ചിട്ടുണ്ടോയെന്ന്  പരിശോധിക്കേണ്ടതുണ്ട് കാരണം അതിശക്തമായ ആകാശച്ചുഴിയിൽ  നിന്നും കഷ്ടിച്ചു രക്ഷപ്പെട്ടതാണ്. അതിനുവേണ്ടി,  ശൂന്യാകാശത്തിലൂടെയുള്ള എന്റെ  ആദ്യ സ്പേസ് വാക്കിനായി (space walk ) ഞാനൊരുങ്ങി .

ബാഹ്യപാളികളിലുണ്ടാകുന്ന  ചെറിയ തകരാറുകൾ പോലും ലാൻഡിങ്ങിൽ വലിയ തരത്തിലുള്ള പ്രത്യാഘാതങ്ങൾക്കിടവെക്കുന്നതാണ്.  ഒരു പക്ഷേ സ്പേസ് ക്രാഫ്റ്റ് തകരുന്നതുൾപ്പടെയുള്ള സംഭവങ്ങളിലേക്കത് നയിക്കുകയും ചെയ്തേക്കാം.  നാസയുടേയും മറ്റു  സ്‌പേസ് ഏജൻസികളുടെ ചരിത്രം പരിശോധിച്ചാൽ അങ്ങിനെ സംഭവിച്ചിട്ടുള്ളതായി കാണാവുന്നതാണ് .

മാസ്ക്കും , സുരക്ഷാകവചങ്ങളുമണിഞ്ഞ്  എയർ ലോക്ക് ഡോറുകൾ വഴി  ഞാൻ പുറത്തേക്കിറങ്ങി .സുരക്ഷയുടെ ഭാഗമായി റോപ്പുകൊണ്ട് ശരീരത്തെ   ബഹരാകാശയാനത്തോട് ബന്ധിച്ച് ആ ശൂന്യതയിലേക്ക് ഞാൻ  കൂപ്പുകുത്തി. ശരീരഭാരത്തിന്റെ യാതൊരു അലസോരങ്ങളുമില്ലാതെ ശൂന്യാകാശത്തിലൂടെയൊരു നീന്തൽ, സ്പേസ് സ്വിമ്മിങ്
   
എനിക്ക്  താഴെ  ഭൂമി, ചുറ്റിലും ഗ്രഹങ്ങളും , നക്ഷത്രങ്ങളും പ്രപഞ്ചത്തിന്റെ  മാസ്മരികതയിലൂടെ  മനസ്സിനെ കൂട്ടുപിടിച്ച്  ഒരു  സ്വപ്നം പോലെ  ആ വിസ്മയത്തിലൂടെ  ഞാനൊഴുകി .

വാക്കുകൾക്കൊണ്ട്  വിശദീകരിക്കാനാകാത്തൊരു അനുഭവം തന്നെയാണിത്. ശൂന്യാകാശ യാത്രകൾക്ക് മുൻപ് അതിനോട് സമാനമായ അന്തരീക്ഷം പരീക്ഷണശാലകളിൽ പുനഃ സൃഷ്ട്ടിക്കുകയും  അതിൽ യാത്രികർക്ക്  പരിശീലനം  നൽകുകയും ചെയ്യാറുണ്ട്,   അതുപോലെ തന്നെ  അതിവിശാലമായ സ്വിമ്മിങ് പൂളിലുള്ള  പരിശീലനം,  NBL (Neutral Buoyancy Laboratory ) .  വിരുച്യൽ  റിയാലിറ്റി പോലെയുള്ള ഗെയിമുകളടക്കം  ഈ  പരിശീലനത്തിന്റെ ഭാഗങ്ങളാണ്  .

എന്നാൽ  റിയലായി  ഒരു അപ്പൂപ്പൻ താടി  കണക്കെ    ശൂന്യാകാശത്തിന്റെ അതിവിശാലതയിലൂടെ ഒഴുകി നടക്കുന്നത്,  ആ അനുഭത്തെ എങ്ങിനെയാണ് ഞാൻ വിശദീകരിക്കുക ? അമേസിങ് എന്ന ഒറ്റ വാക്കിൽ ഞാനത്  ചുരുക്കട്ടെ അല്ലെങ്കിൽ അതിനെ പ്രതിഫലിപ്പിക്കുവാനുതകുന്ന മറ്റൊരു വാക്കെനിക്കറിയില്ല എന്നുള്ളത് എന്റെ അജ്ഞതയെന്ന് തുറന്നു സമ്മതിക്കുവാനും എനിക്ക് മടിയില്ല .

അങ്ങകെലെ  നീലജലാശയം കണക്കെ ഭൂമി, ലക്ഷക്കണക്കിനു  മൈലുകൾക്കു  മുകളിൽ  തുമ്പിയെപ്പോലെ ഞാൻ .

ശൂന്യതയുടെ ആ അനന്തതയിൽ കിടന്നു കൊണ്ട് ഞാൻ കൈകളാൽ ഭൂമിയെ ചേർത്തുപിടിച്ചു.  എന്റെ  വിരിഞ്ഞ കൈകൾക്കുള്ളിൽ ഒതുങ്ങുവാനുള്ളത്ര വലുപ്പമേയുള്ളൂ ഇപ്പോൾ  ഭൂമിക്ക്. ഞാൻ അനുഭവിച്ചു കൊണ്ടിരിക്കുന്ന  വികാരത്തേയും സന്തോഷത്തേയും വർണ്ണിക്കുവാനെൻറെ കൈകളിൽ വാക്കുകളില്ല .

ഒരു കവിയുടെ ഭാവന കടം കൊള്ളാൻ കഴിഞ്ഞിരുന്നുവെങ്കിൽ ആ മനോഹാരിതയെക്കുറിച്ച് വർണ്ണിക്കുവാൻ എന്റെ തൂലികക്ക് കഴിയുമായിരിക്കാം എങ്കിൽപ്പോലും അതിൽ എത്രമാത്രം വിജയിക്കാൻ കഴിയുമെന്നുള്ളത് എന്നിൽ സംശയത്തെ ഉണർത്തുന്നു .

ഇവിടെ കാണുന്ന പ്രപഞ്ച മനോഹാരിതയെ അതേപടി  ഒപ്പിയെടുക്കുവാൻ ഒരു തൂലികക്കും കഴിയുകയില്ലെന്നുള്ളത്  തന്നെയാണ്  എന്റെ വിശ്വാസം  . വാക്കുകൾക്ക് അതീതമായ പ്രപഞ്ചത്തിന്റെ ചാരുത .

ചില വികാരങ്ങൾ  അനുഭവിച്ചു  തന്നെ അറിയണം അത് നമ്മുടെയെല്ലാം ഉള്ളിൽ നിറക്കുന്നത് അനുഭൂതിയുടെ വലിയ ഹിമാലയങ്ങളായിരിക്കും  .

ഗ്രാവിറ്റിയുടെ  അലസോരങ്ങളില്ലാതെ ഈ ശൂന്യാകാശത്തിൽ, ക്ഷമിക്കണം ശൂന്യമാണെന്ന് ശാസ്ത്രലോകം അടിവരയിട്ടുകൊണ്ട് പറയുന്നു . എന്നാൽ ഞാൻ കാണുന്ന ശൂന്യമല്ലാത്ത അത്ഭുതങ്ങൾ അവ ഗ്രഹങ്ങളായും , നക്ഷത്രങ്ങളായും എനിക്കു ചുറ്റും പരന്നു കിടക്കുന്നു അപ്പോൾ എങ്ങിനെയാണ് ഗാലക്സിയെ ശൂന്യാകാശമെന്നു വിളിക്കുന്നത്?  ഈ  അതിവിശാലമായ പ്രപഞ്ചത്തിൽ എല്ലാത്തിനും  മേലെ ഒരു കുഞ്ഞു മനുഷ്യൻ കൈകൾ വിരിച്ചു കൊണ്ട് പറന്നു നടക്കുന്നു  ആ സന്തോഷം എന്നിൽ നിറക്കുന്നത് എന്താണ് ?

ഞാൻ വെറുതേ  ഓളിയിട്ടു

വാട്ട് ഹാപ്പെൻഡ് ജോൺ ?

ഇറ്റ് ഈസ്  അമേസിങ് ..,ഡിയർ  ഫ്രണ്ട് ,  ഇറ്റ് ഈസ് അമേസിങ്

ഞാൻ കരഞ്ഞു

ഒരു കണികയിൽ നിന്നും മഹാവിസ്ഫോടനത്തിലൂടെ പ്രപഞ്ചം വികാസം പ്രാപിച്ചുവോ? 

ശാസ്ത്രമേ  നിനക്ക് വീണ്ടും തെറ്റിയോ ?

വേണ്ട അതിലേക്കൊന്നും  കടക്കുന്നില്ല,  ഞാനിത് ആസ്വദിക്കട്ടെ കോടാനുകോടി മനുഷ്യരിൽ അപൂർവ്വം ചിലർക്കു മാത്രം ലഭ്യമാകുന്ന ഈ അനുഗ്രഹത്തെ  ഞാൻ എന്നിലേക്ക് ആവാഹിക്കട്ടെ .

അത്ഭുതകരമായ അനുഭവങ്ങളോടൊപ്പം തന്നെ ശൂന്യാകാശ നടത്തം (Space Walk ) .. ഏറ്റവും അപകടകരമായ ഒന്നാണെന്ന് കൂടി  ഞാൻ തിരിച്ചറിയുകയായിരുന്നു.

എനിക്കു വേണ്ട നിർദ്ദേശങ്ങൾ നൽകി   എന്റെ നീക്കങ്ങളെ സദാ ശ്രദ്ധിച്ചു കൊണ്ട്  ചാൾസുണ്ടായിരുന്നു  .

ഞാൻ  ബഹരികാശ വാഹനത്തെ പതുക്കെ വലയം ചെയ്തു തുടങ്ങി  സൌരോർജ്ജം സംഭരിക്കുന്ന  പാളികളിൽ   ചെറിയ ചില വിള്ളലുകൾ  അത് അത്ര കാര്യമാക്കേണ്ടതില്ല  വേറെ പറയത്തക്ക കേടുപാടുകൾ ഒന്നും തന്നെ ഞങ്ങളുടെ ആ ആകാശ  യാനത്തിനു  സംഭവിച്ചിട്ടുണ്ടായിരുന്നില്ല .

എല്ലാം ശരിയെന്ന്  ആംഗ്യം കാണിച്ചു കൊണ്ട്   ഞാൻ  ഷട്ടിലിന്റെ കവാടത്തിലേക്ക് തിരിച്ചു  നീന്തുമ്പോഴായിരുന്നു ആ  വലിയ അത്യാഹിതം  ശൂന്യാകാശത്തിലൂടെ അതിവേഗതയിൽ ചീറിപ്പാഞ്ഞു വന്ന പന്തിനോളം വലുപ്പമുള്ളൊരു വസ്തു അതി ശക്തിയോടെ എന്റെ മേൽ വന്നിടിച്ചു .

ചാൾസ് എനിക്ക് മുന്നറിയിപ്പ് തന്നുവെങ്കിലും വളരെയധികം വൈകിപ്പോയിരുന്നു ശക്തമായ ആ ഇടിയുടെ  ആഘാതം എന്നെ വല്ലാത്തൊരു അവസ്ഥയിലേക്ക് കൊണ്ടെത്തിച്ചു സത്യത്തിൽ  എന്താണു സംഭവിച്ചതെന്നു പോലും എനിക്കു മനസിലാക്കാനായില്ല 

ബഹരികാശ വാഹനവുമായി എന്നെ  ബന്ധിച്ചിരുന്ന സേഫ്റ്റി റോപ്പിനെ  അറുത്തു മാറ്റിക്കൊണ്ട് കൂടിയാണ് ആ വസ്തു  കടന്നു പോയത് .

ആ ഇടിയുടെ ആഘാതത്തിൽ സംഭവിച്ച  ഷോക്കിൽ   ബോധരഹിതനായിപ്പോയ ഞാൻ ബഹരികാശ വാഹനവുമായുള്ള  ബന്ധം വിഛെദിക്കപ്പെട്ട് ഒരു അപ്പൂപ്പൻ താടി പോലെ ശൂന്യാകാശത്തിലൂടെ ഒഴുകി.

ചാൾസ് അലറിക്കൊണ്ടേയിരുന്നു   പക്ഷേ  അവർ തരുന്ന നിർദ്ദേശങ്ങൾക്കൊന്നും എന്നിൽ നിന്നും യാതൊരു വിധ  പ്രതികരണങ്ങളും  ഇല്ലെന്നായപ്പോൾ എനിക്കെന്തോ കാര്യമായി സംഭവിച്ചിട്ടുണ്ടെന്നു തന്നെ  അവർക്ക് ബോദ്ധ്യമായി  .

അടുത്ത നിമിഷം സേഫ്റ്റി റോപ് ശരീരത്തിൽ ബന്ധിച്ചു കൊണ്ട് എന്നെ  രക്ഷിക്കുവാനായി നിക്കോളാസാ   ശൂന്യതയിലേക്ക്  കൂപ്പു കുത്തി.

യാതൊരു നിയന്ത്രണങ്ങളും ഇല്ലാതെയാണ് എന്റെ  ശരീരം ശൂന്യാകാശത്തിലൂടെ ഒഴുകിക്കൊണ്ടിരിക്കുന്നത്‌  തന്മൂലം ഏറെ നേരത്തെ പരിശ്രമങ്ങൾക്കൊടുവിലാണ് ഒരുവിധത്തിൽ  അയാൾക്കെന്നെ കൈപ്പിടിയിലൊതുക്കുവാനായത് .

ഷട്ടിലിലേക്ക് എന്നേയും കൊണ്ട്  തിരിച്ചു നീന്തുമ്പോഴായിരുന്നു ആ ദുരന്തത്തിന്റെ തനിയാവർത്തനം പോലെ വീണ്ടുമാ അത്യാഹിതം . പാറകളും, ധൂളികളും ഇടകലർന്നു കൊണ്ടുള്ള വലിയൊരു  തിരമാല  ഞങ്ങളുടെ നേർക്ക് അതിതീവ്ര വേഗതയിൽ അടുത്തുകൊണ്ടിരിക്കുന്നു.

അപകടത്തിന്റെ വ്യാപ്തി തിരിച്ചറിഞ്ഞ  ഡേവിഡ്‌ അലമുറയിട്ടുകൊണ്ടിരിക്കുന്നു  പക്ഷേ  ഇവിടെ ഞങ്ങൾ നിസ്സഹായരാണ് അലയാഴി പോലെ പാഞ്ഞു വരുന്ന ആ പാറക്കൂട്ടങ്ങളെ  ഒഴിവാക്കി തിരിച്ച് ഷട്ടിലിലേക്ക് എത്തിച്ചേരാൻ കഴിയുകയില്ലെന്ന് നിക്കോളാസിന് വളരെ വ്യക്തമായിരുന്നു അതി തീവ്ര വേഗതയിലാണ് സുനാമി തിരമാല കണക്കെ അതലയടിച്ചു ഞങ്ങൾക്കു നേരേ വന്നുകൊണ്ടിരിക്കുന്നത് .

ശൂന്യാകാശത്തിൽ  വസ്തുക്കളുടെ ചലനത്തെ  കണക്കുകൂട്ടാൻ നമുക്ക് കഴിയുകയില്ല നമ്മുടെ പ്രതീക്ഷക്കും അപ്പുറത്തുള്ള വേഗതയായിരിക്കും പലപ്പോഴും അവക്കുണ്ടായരിക്കുക .

നിക്കോളാസ് എന്നെ ചേർത്തു പിടിച്ചു കൊണ്ട് കണ്ണുകൾ ഇറുക്കിയടച്ചു  അതല്ലാതെ  മറ്റൊന്നിനും അയാൾക്ക് കഴിയുകയില്ലായിരുന്നു അടുത്തു വന്നുകൊണ്ടിരിക്കുന്ന  ദുരന്തത്തിനു മുന്നിൽ നിസ്സഹായതയോടെ തല കുനിച്ചു നിൽക്കുക.

ജീവനുള്ള രണ്ടു ശരീരങ്ങൾ ആ പാറക്കൂട്ടങ്ങൾ വന്നിടിച്ച്‌ ഛിന്നഭിന്നമായിത്തീരുവാൻ പോവുകയാണ് .

ദൈവത്തിന്റെ കാരുണ്യത്തിൽ മാത്രമാണ്  ഇനി പ്രതീക്ഷ  

എന്നാലീ അത്യാപത്തിന്റെയൊന്നും വ്യാപ്തിയറിയാതെ ഞാൻ മറ്റേതോ ലോകത്തായിരുന്നു .

ഡേവിഡ് അലറിക്കരഞ്ഞു കൊണ്ടിരിക്കുന്നു

അടുത്ത നിമിഷം എങ്ങു നിന്നോ ആർജ്ജിച്ച ധൈര്യത്താൽ ചാൾസ് ഷട്ടിലിന്റെ  എല്ലാഎഞ്ചിനുകളേയും  ഒരേ സമയം  പ്രവർത്തിപ്പിച്ചുകൊണ്ട്    ഞങ്ങളുടെ സ്‌പേസ് യാനത്തെ  മുന്നോട്ട് പായിച്ചു വന്യമായ കരുത്തിൽ മുന്നോട്ട് കുതിച്ച ഷട്ടിലിനൊപ്പം  സേഫ്റ്റി റോപ്പിൽ ബന്ധിതനായ നിക്കും ആ കൈകളിൽ സുരക്ഷിതമായി ഞാനും   

ആ നിമിഷാർദ്ധത്തിൽ തന്നെ സുനാമി തിരമാല  ഞങ്ങളെ തൊട്ടു തൊട്ടില്ലായെന്ന  മട്ടിൽ ചീറിപ്പാഞ്ഞു കടന്നുപോയി  പോയി .

ആശ്വാസനിശ്വാസങ്ങൾ എവരിൽ നിന്നും ഉയർന്നു 

ദൈവത്തോടുള്ള നന്ദി സൂചകമായി നിക്ക് മുകളിലേക്ക് നോക്കി

ആ ആഘാതത്തിൽ ബോധരഹിതനായിപ്പോയിരുന്ന  ഞാൻ ഈ പുകിലുകളൊന്നും തന്നെ അറിഞ്ഞിരുന്നില്ല .

പ്രാഥമിക പരിശോധനകൾക്കൊടുവിൽ  ഗുരതരമായ യാതൊന്നും തന്നെ എനിക്ക് സംഭവിച്ചിട്ടുണ്ടായിരുന്നില്ല  പെട്ടെന്നുണ്ടായ അപകടത്തിൽ  സംഭവിച്ച ഷോക്കിന്റെ ഒരു  റിയാക്ഷൻ,  അതു മാത്രമായിരുന്നു ആ ചെറിയ ബോധക്കേടിനുള്ള  അടിസ്ഥാന കാരണം .

ഏകദേശം അര മണിക്കൂറിനുള്ളിൽ തന്നെ ഞാനെന്റെ  ശാരീരിക നില വീണ്ടെടുത്തു  ശൂന്യാകാശത്തിലൂടെ എന്റെ ശരീരം നിശ്ചലമായി  ഒഴുകി നടക്കുന്നത് ഭാവനയിൽ തെളിഞ്ഞപ്പോൾ ഞാൻ ഞെട്ടിപ്പോയി.

ഷട്ടിലിന് കുഴപ്പങ്ങളൊന്നും തന്നെയില്ലാത്ത സ്ഥിതിക്ക് നമ്മൾ  യാത്ര തുടരുകയാണ്

ജോണ്‍ ..,നമ്മുടെ വാർത്താവിനിമയ സംവീധാനങ്ങൾ  മുഴുവനും  തകരാറിലായിരിക്കുകയാണ്  ഒരു  സഹായം തേടുവാനോ ഭൂമിയിലുള്ളവരുമായി ബന്ധപ്പെടുവാനോ  യാതൊരു മാർഗ്ഗവുമില്ല

ഞാൻ ചാൾസിനെ നോക്കി .

നമുക്കിനി എന്ത് സഹായമാണ് കിട്ടേണ്ടത് ചാൾസ്  ? 

ഭൂമിയിൽ നിന്നും നമുക്കിനി ഒന്നും പ്രതീക്ഷിക്കേണ്ടാ ആ  ഭൂമിയെ രക്ഷിക്കാനായാണ് നമ്മുടെയീ  യാത്ര ഇവിടെ  ശൂന്യാകാശത്തിൽ നമ്മളെ സഹായിക്കാൻ  ആരുമില്ല നമ്മൾ തന്നെയാണ് നമ്മുടെ അതിജീവനം കണ്ടെത്തേണ്ടത്  അതോടൊപ്പം  ഈ മിഷൻ വിജയകരമായി  പൂർത്തീകരിച്ചുകൊണ്ട്  ഭൂമിയെ രക്ഷിക്കേണ്ടതും നമ്മൾ തന്നെ .

അതിനുള്ള മാർഗ്ഗം  കണ്ടെത്തിയേ തീരൂ  ലോകത്തിലെ ഏറ്റവും മികച്ച ശാസ്ത്രജ്ഞർ എന്നുള്ള  ലേബൽ നമുക്കുണ്ട് നമ്മുടെ വിശ്വാസവും അത് തന്നെയല്ലേ ?.

ശരിയാണ്..., അതോടൊപ്പം വാർത്താവിനിമയോപാധികളുടെ  അഭാവം ഈ ഘട്ടത്തിൽ  ഒഴിച്ചു കൂടാനാകാത്തതു  തന്നെയല്ലേ ജോൺ ?

തീർച്ചയായും , അത്  പുനഃസ്ഥാപിക്കാൻ ശ്രമിക്കാമെന്നല്ലാതെ മറ്റെന്തു   ചെയ്യുവാൻ നമുക്ക്  കഴിയും ?  എന്തൊക്കെ സംഭവിച്ചാലും ഈ യാത്ര തുടർന്നേ മതിയാകൂ മറ്റൊരു മാർഗ്ഗവും നമ്മുടെ മുന്നിലില്ല

വാർത്തവിനിമയ ഉപാധികളുടെ അഭാവത്തിലും നമ്മളീ യാത്ര തുടരുന്നു  .

പ്രപഞ്ചത്തിന്റ ഗതിവിഗതികളെ  മാറ്റി മറിക്കുവാൻ നമുക്കാകില്ല, പക്ഷേ നമ്മളിൽ ചില  മാറ്റങ്ങൾ വരുത്തുവാൻ  നമുക്ക് കഴിയും. വർഷങ്ങളിലൂടെ  നേടിയെടുത്ത ജ്ഞാനം  അതിനു കൂട്ടു നിൽക്കും . ഒന്ന് നഷ്ടപ്പെട്ടാൽ  മറ്റൊരു മാർഗ്ഗത്തിലൂടെ അതിനു സ്ഥിരത കണ്ടെത്തുവാൻ നമ്മൾ ശ്രമിക്കുന്നു വിജയിക്കുമെന്നുള്ള  വിശ്വാസം നമ്മളെ മുന്നോട്ട് നയിക്കും അതിനും മുകളിൽ ദൈവീക ശക്തിയുടെ വലിയൊരു കൂട്ട്  നമ്മുടെ പ്രയത്നങ്ങളിലുണ്ടായിരിക്കുമെന്ന് വിശ്വാസം നമ്മളെ രക്ഷിക്കും .

പലതും നമ്മൾ നമ്മുടെ കഴിവുകൾ കൊണ്ട്  സൃഷ്ട്ടിച്ചെടുത്തെന്ന് കരുതി എന്നാൽ ആത്യന്തികമായി അതൊന്നും  തന്നെ  സൃഷ്ടികളായിരുന്നില്ല മറിച്ച് ഒരു വസ്തുവിൽ നിന്നും മറ്റൊരു വസ്തുവിലേക്കുള്ള പരിവർത്തനങ്ങളായിരുന്നു  . എല്ലാത്തിന്റെയും അടിസ്ഥാന ഘടകങ്ങൾ ഈ പ്രപഞ്ചത്തിൽ തന്നെ ഉണ്ടായിരുന്നു എന്നുള്ളതാണ് സത്യം  നമ്മളത്  കണ്ടെത്തി , അതിൽ രൂപ മാറ്റങ്ങൾ വരുത്തി അത്രമാത്രം . പക്ഷേ  നമ്മളതിനെയെല്ലാം നമ്മുടെ കഴിവുകളാൽ സൃഷ്ടിച്ച  പുതിയ സൃഷ്ടികളായി വ്യാഖ്യാനിച്ചെടുത്തു , നമ്മുടെ വിവരദോഷം അല്ലെങ്കിൽ അഹംഭാവത്തിന്റെ മറ്റൊരു ഭാവം അതായിരുന്നുവത്. 

ഓരോന്ന്  കണ്ടെത്തുമ്പോഴും പുതിയതായി ഒന്നും സൃഷ്ടിക്കുകയായിരുന്നില്ല മറിച്ച് ഈ പ്രപഞ്ചത്തിൽ തന്നെയുള്ള  മൂലകങ്ങളിൽ ചില മാറ്റങ്ങൾ വരുത്തിക്കൊണ്ട് ചിലതിന് രൂപം കൊടുക്കുക മാത്രമാണ് നമ്മൾ ചെയ്തു കൊണ്ടിരുന്നത്  

എന്നാൽ എന്തുകൊണ്ട്  അതെല്ലാം പുതിയ സൃഷ്ടികളായാണ് തെറ്റിദ്ധരിക്കപ്പെട്ടത്  അല്ലെങ്കിൽ നമ്മൾ തെറ്റിദ്ധരിപ്പിച്ചത്   എല്ലാത്തിനും വേണ്ട വിഭവശേഷികൾ  ഈ പ്രപഞ്ചത്തിൽ തന്നെ ഉണ്ടായിരുന്നു നമ്മളത് പല അടുക്കുകളായി മാറ്റിക്കൊണ്ട് അതിനു രൂപമാറ്റങ്ങൾ വരുത്തീയെന്നേയുള്ളൂ.

സൃഷ്ടിയെന്നാൽ ശൂന്യതയിൽ നിന്നും പുതിയതൊന്ന് സൃഷ്ടിച്ചെടുക്കുക എന്നുള്ളതാണ് അതിനു കഴിയാത്തിടത്തോളം കാലം രൂപമാറ്റം എന്നുള്ളത് മാത്രമേ അർത്ഥമാക്കേണ്ടതുള്ളൂ 

ആദിമ കുലത്തിൽ നഗ്നനായി  നടന്ന  മനുഷ്യർ അവിടെനിന്നും  ആകാശത്തോളം  വളർന്നു വലുതായിരിക്കുന്നു  ഭൂമിയുടെ  ഒരു കോണിൽ മാത്രം ഒതുങ്ങി നിന്നിരുന്ന  മനുഷ്യർ  മറ്റു ഗ്രഹങ്ങളിലേക്ക് പറക്കുവാൻ  തുടങ്ങിയിരിക്കുന്നു .

ആശ്ചര്യകരം  എന്നതിനെ ഒതുക്കാനാകില്ല അവിടെയെല്ലാം വലിയ  പ്രയത്നമുണ്ട്,  ഉൽസഹിഷുണതയുണ്ട്  അതെല്ലാം  ചേർന്ന് മനുഷ്യനെ  ഇവിടെ വരെ  എത്തിച്ചേർത്തിരിക്കുന്നു എന്നാൽ ഇതെല്ലാം  മനുഷീകമായ  കഴിവുകൾകൊണ്ടെന്ന് മാത്രമെന്ന്  അഹങ്കരിക്കരുത്,  ദൈവീകമായൊരു  ശക്തി എല്ലാത്തിന്റേയും പുറകിലുണ്ടെന്നുള്ള സത്യം നാം തിരിച്ചറിയേണ്ടതാണ്.

ദൈവീകമായ ആ കാരുണ്യം കൊണ്ടു  തന്നെയാണ് നമ്മളിവിടെവരെ എത്തിച്ചേർന്നിരിക്കുന്നതും .

ഇവിടെ,  നമ്മുടെ മുന്നോട്ടുള്ള യാത്രക്ക്  വിധി എതിരാണെങ്കിൽ നമുക്കൊന്നും തന്നെ ചെയ്യുവാനില്ല   മറിച്ച് ദൈവീകമായ  ശക്തി നമ്മളെ മുന്നോട്ട് നയിക്കുകയാണെങ്കിൽ ഒരു പ്രതിബന്ധങ്ങൾക്കും  നമ്മളെ തടഞ്ഞു നിറുത്താനുമാവില്ല . അവിടെ റേഡിയോകൾ മാത്രമല്ല ഈ യാനം തന്നെ നിന്നുപോയാലും നമുക്ക് മുന്നോട്ട് പോകാം ആ ശക്തിയുടെ പിന്തുണയുണ്ട്, ആ ശക്തിയുടെ കാരുണ്യമുണ്ട് , ആ ശക്തിയുടെ അനുഗ്രഹമുണ്ട്    അതുകൊണ്ട് ഭയത്തെ മാറ്റിനിറുത്തി നമുക്ക് മുന്നോട്ട് തന്നെ പോകാം  .

ജോണ്‍ .., മറ്റൊരു ഗുരുതര പ്രശ്നം കൂടി നമ്മളിപ്പോൾ  നേരിടുന്നുണ്ട്   ഇന്ധനത്തിന്റെ ഒരു  ഭാഗം ഇപ്പോൾ തന്നെ  തീർന്നു  കഴിഞ്ഞിരിക്കുന്നു  നമ്മുടെ തിരിച്ചു പോക്കിനെ അത് വലിയ തോതിൽ ബാധിച്ചേക്കാം  .

തിരിച്ചു പൊക്കോ എവിടേക്ക് ? എങ്ങോട്ടേക്ക് ?

ഞാൻ പറഞ്ഞല്ലോ ഈ യാനം തന്നെ തകർന്നാലും ആ വലിയ ശക്തി കൂടെയുണ്ടെങ്കിൽ നമ്മൾ മുന്നോട്ട് തന്നെ പോകും അവിടെയൊന്നിനും നമ്മളെ തടയാനാവില്ല അതും പറഞ്ഞു ഉന്മാദം ബാധിച്ചവനെപ്പോലെ ഞാൻ  ചിരിച്ചു .

എല്ലാവരും പരസ്പരം നോക്കിക്കൊണ്ടിരുന്നു .

എന്റെ സുഹൃത്തുക്കളെ എനിക്ക് യാതൊന്നുമില്ല ഏത് പ്രതിബന്ധങ്ങൾക്കും നമ്മളെ തടയാനാവില്ല ഏത് പ്രശ്നങ്ങൾക്കും ഒരു പ്രതിവിധിയുണ്ട് അത് കണ്ടെത്തുക എന്നുള്ളതാണ് നമ്മുടെ മുന്നിലുള്ള ഭാരിച്ച ജോലി, 

പക്ഷേ അതു കണ്ടെത്തിയേ തീരു.

ഡേവിഡ്  പറഞ്ഞത് വളരെ ശരിയാണ് ഇന്ധനത്തിന്റെ മൂന്നിലൊരു ഭാഗം  ഇപ്പോഴേ തീർന്നു കഴിഞ്ഞിരിക്കുന്നു വീനസിന്റെ ഉപരിതലത്തിലേക്ക് പ്രവേശിക്കുവാനും അവിടെ  നിന്ന് പുറത്തു കടക്കാനും വേണ്ടി വരുന്ന  ഇന്ധനം കഷ്ട്ടിയാണ് .

അപ്പോൾ തിരിച്ച് ഭൂമിയിലേക്ക്..  എങ്ങിനെ ?  സാദ്ധ്യമല്ല  അതിനുള്ള ഇന്ധനം ഇല്ല  അപ്പോൾ പിന്നെ എന്ത്? ഈ ശൂന്യാകാശത്തിൽ എരിഞ്ഞു തീരുകയോ?  ഒന്ന് ഉറപ്പായിരിക്കുന്നു  പിറന്ന മണ്ണിലേക്കൊരു തിരിച്ചു പോക്ക് ഇനി സാധ്യമല്ല.

എന്റെ അതേ ചിന്തകളിലൂടെ തന്നെ  എന്റെ സഹപ്രവർത്തകരും ഊളയിടുകയായിരുന്നു അതിന്റെ തീക്ഷണത ഏവരുടെയും മുഖത്ത് തെളിഞ്ഞു കാണാമായിരുന്നു.

ഭൂമിയുടെ രക്ഷക്കുവേണ്ടിയും   അതിലുള്ള കോടിക്കണക്കിന് ജീവജാലങ്ങൾക്ക് വേണ്ടിയും ഇനി വരും തലമുറകൾക്ക് വേണ്ടിയും   പിറന്നു വീണ  മണ്ണിനു വേണ്ടിയും  അനുഷ്ഠിക്കുവാൻ കഴിയുന്ന ഏറ്റവും വലിയൊരു ത്യാഗമായി നമുക്കിതിനെ കാണാം

ഇനി ഇവിടെ  ചെയ്യുവാനുള്ളത് മറ്റുള്ള ഇന്ധന  സ്രോതസ്സുകളെ ആശ്രയിച്ചുകൊണ്ട്   യാത്ര പുന :ക്രമീകരണം ചെയ്യുക എന്നുള്ളതാണ് പക്ഷേ അത് വാഹനത്തിന്റെ വേഗതയെ വല്ലാതെ ബാധിക്കും .

കുറച്ച് ദിവസങ്ങൾ കൂടി വേണ്ടിവരുന്ന  ഈ യാത്ര അതിന്റെ മൂന്ന് ഇരട്ടിയോളമായി  അധികരിക്കും അത് ഒരു നീണ്ട കാലയളവ്‌ തന്നെയാണ്  അതിനുള്ളിൽ സൂര്യന്റെ കൊടുംതാപം  ഭൂമിയെ എത്രത്തോളം ചുട്ടെരിക്കുമെന്നുള്ളൊരു  മുൻപ്രവചനം അസാദ്ധ്യമാണ് .

എത്രയും പെട്ടെന്ന് ഇന്ധനത്തെ  ഊർജ്ജമാക്കി ഷട്ടിലിനെ വീനസിലേക്ക് പ്രവേശിപ്പിക്കുക  ദൗത്യ പൂർത്തീകരണ ശേഷം ഭൂമിയിലേക്ക് തിരിച്ചിറങ്ങുവാനുള്ള   ഇന്ധനമില്ലാതെ ആസന്നമായ ദുരന്തത്തിനായി കാത്തിരിക്കുക . നാലു ജീവനുകൾ  അനന്തമായ ശൂന്യാകാശത്തിൽ  ഹോമിക്കപ്പെടുന്നു  ഭൂമിക്കു വേണ്ടി രക്തസാക്ഷിത്വം വരിക്കുന്നു, അതിനൊരു  മടിയുമില്ല ,  ഒരു തിരിച്ചുപോക്ക് പ്രതീക്ഷിച്ചുകൊണ്ടല്ല ഈ യാത്ര തുടങ്ങി വെച്ചത്  പക്ഷേ .., ഈ ദൗത്യം അത്  വിജയമാണോ  പരാജയമാണോ  എന്ന് തിരിച്ചറിയാതെ  ജീവ ത്യാഗം ചെയ്യുന്നതുകൊണ്ട് എന്തു  ഗുണം ?

ഒരു പക്ഷേ  ഞങ്ങളുടെ ഈ ദൌത്യം ഒരു  പരാജയമായിത്തീരുകയാണെങ്കിൽ  അതുപോലും അറിയാതെയായിരിക്കും  ഞങ്ങളുടെ ജീവത്യാഗം .

ഈ മിഷൻ പരാജയപ്പെടുകയാണെങ്കിൽ  മറ്റൊരു  മാർഗ്ഗം സ്വീകരിക്കുന്നതിനായി ഞങ്ങൾ  ശൂന്യാകാശത്ത്‌ തന്നെ തുടരുകയായിരിക്കും ഉചിതം .

എന്നാലത് വെറും ബാലിശമായൊരു ചിന്താഗതി തന്നെയാണെന്ന് അടുത്ത നിമിഷം തന്നെ എനിക്ക് ബോധ്യമായി   

ഒരു പക്ഷേ ഈ ദൗത്യം പരാജയപ്പെടുകയാണെങ്കിൽ  ശൂന്യാകാശത്തിൽ യാതൊരു വിധ സഹായങ്ങളുമില്ലാതെ  ഞങ്ങളേക്കൊണ്ട് എന്താണ് സാദ്ധ്യമാവുക  .?

ഒന്നുമില്ല

ഞങ്ങളിപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത് അവസാന പരിശ്രമമാണ് ഇത്  പരാജയപ്പെടുകയാണെങ്കിൽ  അതൊടെയെല്ലാം തീരുന്നു 

അചഞ്ചലമായ  ഈ  പ്രപഞ്ച ശക്തിക്കു മുന്നിൽ  നിസ്സഹായരായ നാലു മനുഷ്യർക്കെന്തു  ചെയ്യുവാൻ കഴിയും  ?

ഒന്നും കഴിയുകയില്ല  ദൈവഹിതമതാണെങ്കിൽ അതങ്ങനെയേ നടക്കൂ  അതിനെ മറികടക്കാമെന്നുള്ളത് മാനുഷീകമായ വ്യാമോഹം മാത്രമായി കണക്കിലെടുത്താൽ മതി .

ഭൂമി അതിന്റെ ആത്യന്തികമായ ദുരന്തം ഏറ്റു വാങ്ങുമ്പോൾ  ഈ ശൂന്യാകാശത്തിൽ  ഞങ്ങളും  അനിവാര്യമായ  ദുരന്തത്തിനു കീഴ്‌പ്പെട്ടുകൊണ്ട് അവസാനിക്കുക .

വളരെയധികം  കലുഷിതമായ മനസ്സോടെ ഏറെനേരം ഞാൻ ചിന്തയിലാണ്ടിരുന്നു  മനസ്സിനുള്ളിൽ കൂട്ടലുകളും കിഴിക്കലുകളും അതിന്റെ മുറക്ക് നടന്നു കൊണ്ടിരിക്കുന്നു.

ഏറെ നേരത്തെ ആലോചനകൾക്കൊടുവിൽ ഞാനെന്റെ സഹപ്രവർത്തകരോടായി പറഞ്ഞു .

എന്തുതന്നെയായാലും നമ്മൾ യാത്ര തുടരുന്നു .. ഉചിതമായ സന്ദർഭങ്ങളിൽ ലഭ്യമായ ഇന്ധന സ്രോതസ്സുകളെ പ്രയോജനപ്പെടുത്തിക്കൊണ്ട് മുന്നോട്ട് പോവുക ചിലപ്പോൾ കാലതാമസം വന്നേക്കാം  മറ്റു വഴിയില്ല അതിനുള്ളിൽ സൂര്യതാപം  ഭൂമിയെ എരിച്ചു കളയില്ലെന്ന്  നമുക്ക് വിശ്വസിക്കാം അതിനായി ദൈവത്തോട് പ്രാർത്ഥിക്കാം .

വീനസിന്റെ ഉപരിതലത്തിൽ എത്തിച്ചേർന്നു കഴിഞ്ഞാൽ ദൌത്യത്തിന്റെ ഒന്നാം ഘട്ടം വിജയകരമായി പൂർത്തീകരിക്കപ്പെട്ടുവെന്നു തന്നെ കരുതാം  .



                                              ***********************       

വൈറ്റ് ഹൌസ്, 

പ്രസിഡൻഷ്യൽ ക്യാബിൻ

പ്രസിഡണ്ട് , വൈസ് പ്രസിഡണ്ട് ,നാസാ ഡയറക്ടർ ജാക്ക് ഗാർഡൻ  സ്റ്റേറ്റ്  സെക്രട്ടറി നിക്സൺ ഡൊമിനിക് കൂടാതെ പ്രസിഡന്റിന്റെ സ്വകാര്യ ഉപദേഷ്ട്ടാവ് ലാറി ഹോംസും 

വാട്ട്‌ ഹാപ്പൻഡ് എന്താണ് അവർക്ക് സംഭവിച്ചിരിക്കുന്നത്  ? 

പ്രസിഡണ്ടിന്റെ വാക്കുകളിൽ നിന്നും അദ്ദേഹം അനുഭവിക്കുന്ന ഉൽക്കണ്ഠയുടെ ആഴം വ്യക്തമായിരുന്നു.

എന്തു സംഭവിച്ചുവെന്നുള്ളതിന്റെ  കൃത്യമായൊരു  വിശദീകരണം ഈ  ഘട്ടത്തിൽ സാദ്ധ്യമല്ല  സാർ .

പിന്നെ ഏതു ഘട്ടത്തിലാണ് സർ കൃത്യമായൊരു വിശദീകരണം സാധ്യമാവുക  ? 

അഡ്വാൻസ്‌ഡ്‌  ആയിട്ടുള്ള  ടെക്‌നോളജിയും ആഗ്രകണ്യൻമാരായ ബുദ്ധിമാന്മാരും ഉൾക്കൊള്ളുന്ന നാസക്ക് ഈ  നിസ്സാര ചോദ്യത്തിനു പോലും ഉത്തരം നൽകാൻ കഴിയുന്നില്ലെങ്കിൽ ഇതെല്ലാം അടച്ചു പൂട്ടി പോകുന്നതാണ് നല്ലതെന്നിനിക്ക് തോന്നുന്നു ..   കഷ്ടം തന്നെ 

ക്ഷമിക്കണം സർ

എന്തിന് ? നാസാ ഡയറക്ടറുടെ ആ ക്ഷമാപണം അദ്ദേഹത്തെ കൂടുതൽ  കോപാകുലനാക്കി 

കഴിഞ്ഞ പത്ത്  പന്ത്രണ്ടു മണിക്കൂറുകളോളമായി ഞങ്ങൾ അശ്രാന്തം പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ് സർ  പക്ഷേ അവരുമായി യാതൊരു വിധത്തിലുമുള്ള കമ്മ്യൂണിക്കേഷൻസിനും ഇപ്പോൾ കഴിയുന്നില്ല എന്നുള്ളതാണ് സത്യം .

അവർക്കെന്ത്  സംഭവിച്ചിരിക്കാം ജാക്ക് ?

ഞാനാദ്യം വ്യക്തമാക്കിയതു പോലെ കൃത്യമായൊരു നിർവ്വചനം അതീ ഘട്ടത്തിൽ തീർത്തും അപ്രാപ്യമാണ് സർ

താങ്കൾ വളച്ചു കെട്ടാതെ കാര്യത്തിലേക്കു കടക്കൂ എന്റെ സുഹൃത്തേ..

സർ.. അതിനെപ്പറ്റി ആധികാരികമായി വിശദീകരിക്കുവാൻ  ഞാൻ  മിസ്റ്റർ ആൽബെർട്ടിനെ വിളിക്കാം

ഹു ഈസ് ഹി ?

നാസയുടെ ടെക്‌നോളജി വിഭാഗം അയാളാണ് കൈകാര്യം ചെയ്യുന്നത് സർ 

ഈ പ്രസ്ഥാനത്തിന്റെ തലപ്പത്തിരുന്നിട്ടും താങ്കളെക്കൊണ്ടിത്  വിശദീകരിക്കാനാവുന്നില്ലേ ? അപ്പോൾ, താങ്കളും എന്നേപ്പോലെ  അരക്കുറയാണ് എന്നുള്ളതാണ് സത്യം . 

സത്യത്തിൽ  ഈ പ്രസിഡണ്ട് പദവിയുടെ  പ്രോട്ടോക്കോൾ മുഴുവനായൊന്നും എനിക്കും അറിഞ്ഞുകൂടാ അല്ലെങ്കിലും ഇതൊക്കെ വായിച്ചെടുക്കുവാൻ ആർക്കാണ് സമയവും, ക്ഷമയും?  ബുക്കിന്റെ കനം കൂട്ടാൻ ഓരോന്ന് എഴുതിവെച്ചിരിക്കുന്നു  ഇതൊക്കെ മനഃപാഠമാക്കാനിരുന്നാ പിന്നെ ഭരിക്കാൻ സമയം കിട്ടിയെന്നു വരില്ല  

ഒന്നു നിറുത്തി,  ഡയറക്ടറെ നോക്കി  അദ്ദേഹം പതുക്കെ പറഞ്ഞു 

ഞാൻ  സീരിയസ്സ് ആയിട്ട് തന്നെ പറഞ്ഞതാണ്  ജാക്ക്

ഒരു പരിഹാസം അതിലുണ്ടെന്ന് ഡയറക്ടർക്ക് തോന്നിയെങ്കിൽ അത് നിഷേധിക്കപ്പെടേണ്ടതില്ല 

സർ , പല കാരണങ്ങൾ കൊണ്ടും ഇത്തരത്തിലുള്ള കമ്യുണിക്കേഷൻ ബ്രേക്ക് സംഭവിക്കാവുന്നതാണ് വളരെയധികം സങ്കീർണ്ണതകൾ അതിനുപുറകിലുണ്ടെന്നു സാരം  ചില സന്ദർഭങ്ങളിൽ ഷട്ടിലിനും ഭൂമിക്കുമിടയിൽ  ഗ്രഹങ്ങളോ  ഭീമാകാരങ്ങളായ  വസ്തുക്കളോ വരുന്ന  സന്ദർഭങ്ങളിൽ   റേഡിയോ സിഗ്നലുകളുടെ സുഗമമായ കൈമാറലുകൾക്ക് തടസ്സം നേരിടുകയും ഇത്തരത്തിലുള്ള കമ്മ്യൂണിക്കേഷൻ ബ്രേക്ക് സംഭവിക്കപ്പെടുകയും ചെയ്യപ്പെടാം  അതിൽ നിന്നും പുറത്തുകടക്കുന്ന മാത്രകളിൽ വീണ്ടും  സിഗ്നലുകൾ പുനഃസ്ഥാപിക്കപ്പെടും 

മറ്റുചിലപ്പോൾ  ശൂന്യാകാശത്തിലുള്ള പല വിധ മാഗ്നെറ്റിക്ക് ഫീൽഡുകളുടെ സ്വാധീനം മൂലവും ഇത്തരത്തിലുള്ള  റേഡിയോ തരംഗങ്ങളുടെ ബ്രെക്കേജുകൾക്ക്  കാരണമാകാവുന്നതു തന്നെയാണ്  അതുമല്ലെങ്കിൽ  ചില പ്രത്യേക സോണുകളിൽ   റേഡിയോ സിഗ്നലുകളെ  മറ്റു ചാലക ശക്തികൾ പിടിച്ചെടുക്കുന്നത് മൂലവും ഇത്തരത്തിൽ  സംഭവിക്കപ്പെടാം 

ആ ചാലക ശക്തികൾ എന്താണ് ജാക്ക് ?

അത് തീർത്തുപറയുവാൻ കഴിയുകയില്ല മിസ്റ്റർ പ്രസിഡണ്ട്

പിന്നെ എന്താണ് നിങ്ങളെക്കൊണ്ട് തീർത്തു പറയുവാൻ കഴിയുക ജാക്ക് ? എനിക്കു വേണ്ടത് ശരിയായ  ഉത്തരങ്ങളാണ് 

മറ്റു ഗ്രഹങ്ങളിൽ നിന്നും അത്തരത്തിലുള്ള സാദ്ധ്യതകൾ പ്രതീക്ഷിക്കാവുന്നതാണ് സർ

മറ്റു ഗ്രഹങ്ങളിൽ നിന്നും എങ്ങിനെയാണ് ജാക്ക് റേഡിയോ ഫ്രീക്വൻസികൾ പുറപ്പെടുന്നത്   ?

ക്ഷമിക്കണം   കൃത്യമായൊരു ഉത്തരം അതിനും സാദ്ധ്യമല്ല സർ, നമ്മുടെ പരിമിതമായ ശാസ്ത്ര അറിവുകൾ വെച്ച് ഇത്തരം കഠിനമായ സന്ദർഭങ്ങളെ വിശദീകരിക്കുവാൻ ശ്രമിക്കുന്നത് അനുചിതവും വിഡ്ഢിത്തവുമായിരിക്കും ആയതിനാൽ ഒരു പോസിബിലിറ്റിയെ കൂട്ടുപിടിച്ചു മാത്രമേ ഉത്തരങ്ങൾ നൽകുവാൻ കഴിയുകയുള്ളൂ .

അപ്പോൾ ഊതിവീർപ്പിക്കപ്പെട്ട ഒരു ബലൂണാണ്  നാസ അല്ലേ ? ഒരു സൂചി മതി അത് പൊട്ടിപ്പോകുവാൻ എങ്കിലും  ഞാനിപ്പോൾ അതിലേക്കൊന്നും കടക്കുന്നില്ല താങ്കൾ , താങ്കളുടേതായ ഭാഷ്യങ്ങളിൽ തുടർന്നുകൊള്ളൂ  

റേഡിയോ തരംഗങ്ങളെ പിടിച്ചെടുക്കുന്ന തരത്തിലുള്ള ചില  ചാലക ശക്തികൾ  നമ്മുടെ ഫ്രീക്യുൻസിയിലേക്ക് കടന്നുകയറുകയോ പിടിച്ചെടുക്കാൻ ശ്രമിക്കുകയോ ചെയ്യുമ്പോൾ താൽക്കാലീകമായിട്ടെങ്കിലും ഇത്തരത്തിലുള്ള ബ്ലാങ്ക് സ്പോട്ടുകൾ ഉണ്ടാകാറുണ്ട്  .

എങ്ങിനെയാണത് സംഭവിക്കുന്നത് എന്നാണ് എന്റെ ചോദ്യം ? നമ്മുടെ റേഡിയോ സിഗ്‌നലുകളെ   ശൂന്യാകാശത്തിൽ ആരാണ് പിടിച്ചെടുക്കുന്നത് ?

അന്യഗ്രഹങ്ങളിൽ നിന്നും ചിലപ്പോൾ ഇത്തരുണത്തിൽ  സംഭവിക്കാവുന്നതാണ് 

യു മീൻ എലിയൻസ്?

പോസ്സിബിലിറ്റിസ് ആർ ദേർ..സർ

വാട്ട് എ നോൺസെൻസ് യു ആർ ടോക്കിങ്ങ് ജാക്ക് ഈ കാലഘട്ടത്തിലും നിങ്ങൾ അസംബന്ധത്തിൽ വിശ്വസിക്കുന്നുവെന്നറിയുന്നതിൽ  കഷ്ട്ടം.. തോന്നുന്നു 
   
ഇതിൽ അസംബന്ധമൊന്നുമില്ല സർ .. ഏലിയൻസ് ഇല്ലെന്നുള്ളതിന് വ്യക്തമായ തെളിവുകൾ ഒന്നും നമ്മുടെ കൈയ്യിലില്ല 

ഉണ്ടെന്നുള്ളതിന് ഉണ്ടോ ജാക്ക് ?

അതിനുമില്ല സർ 

മറ്റൊന്ന് സോളാർ വിൻഡുകളും ഇത്തരം കമ്മ്യൂണിക്കേഷൻ ബ്രേക്കുകൾക്ക്   കാരണമാകാവുന്നതാണ്  .

ഏറ്റവും ദുഖകരമായുള്ളത് മറ്റൊന്നാണ് ഈ ഘട്ടത്തിൽ  എനിക്കത് പറയാൻ ബുദ്ധിമുട്ടുണ്ടെങ്കിലും  അതിൽ കാര്യമില്ല  ഏതെങ്കിലും തരത്തിലുള്ളൊരു  അത്യാഹിതം അവർക്ക് സംഭവിച്ചിട്ടുണ്ടെങ്കിൽ പിന്നെ നമ്മൾ കാത്തിരിക്കുന്നതിൽ അർത്ഥമില്ല ..

സർ എന്തുകൊണ്ട് ഇങ്ങനെയൊക്കെ സംഭവിക്കാം എന്നുള്ളതിന്റെ സാദ്ധ്യതകളിലേക്കാണ് നമ്മൾ എത്തിനോക്കിയത് എന്നിരുന്നാൽ കൂടി കൃത്യമായൊരു ഉത്തരം  ഈ ഘട്ടത്തിൽ അസാദ്ധ്യം തന്നെയാണ്

തുടക്കത്തിൽ ചൂണ്ടിക്കാണിക്കപ്പെട്ട കാരണങ്ങളാണ് ഇതിനു പുറകിലെങ്കിൽ സാങ്കേതികമായ ആ  തടസ്സങ്ങൾ മാറിക്കിട്ടുമ്പോൾ   സിഗ്നലുകൾ  പുന:സ്ഥാപിക്കപ്പെടുകയും കമ്മ്യൂണിക്കേഷൻസ് സാദ്ധ്യമാവുകയും ചെയ്യപ്പെടും .

എന്നാൽ നിർഭാഗ്യവശാൽ അവർക്ക് എന്തെങ്കിലും തരത്തിലുള്ള അപകടം സംഭവിച്ചിട്ടുണ്ടെങ്കിൽ .., വാക്കുകൾ ഇടമുറിഞ്ഞ പോലെ അദ്ദേഹം എല്ലാവരേയും  നോക്കി ..,  ഒരു പാടൊരുപാട് അർഥങ്ങൾ അതിലുണ്ടായിരുന്നു  
         
അങ്ങിനെയെന്തെങ്കിലും അവർക്കു  സംഭവിച്ചിട്ടുണ്ടാകുമോ ജാക്ക് ?

സംഭവിക്കാതിരിക്കട്ടെയെന്ന് നമുക്ക്  പ്രാർത്ഥിക്കാം മിസ്റ്റർ പ്രസിഡണ്ട്  എന്നിരുന്നാൽ കൂടി ആ സാദ്ധ്യതകളേയും നമുക്ക് തള്ളിക്കളയാനാകില്ല.

മാനവരാശി  ഇതുവരേക്കും സ്വപ്നം പോലും കാണാത്ത  ദൗത്യത്തിലേക്കുള്ളൊരു  യാത്ര,  അവിടേക്കുള്ള ദൂരം , പ്രതിബന്ധങ്ങൾ , സങ്കീർണ്ണതകൾ ഇതിനെയെല്ലാം അതിജീവിച്ചുകൊണ്ട് മനുഷ്യസ്പർശം ഇതുവരേക്കും ഏൽക്കാത്ത അതിസങ്കീർണ്ണ സവിശേഷതകൾ ഉൾക്കൊള്ളുന്ന ഗ്രഹത്തിലേക്കുള്ള ലാൻഡിങ്.., മിഷൻ പൂർത്തീകരിച്ചതിനു ശേഷം അവിടെനിന്നും തിരിച്ചുള്ള യാത്ര കടമ്പകൾ അതി കഠിനങ്ങളാണ്  സർ . 

സോവിയറ്റ് യുണിയനും  നമ്മളും  അയച്ച പരിവേക്ഷണ വാഹനങ്ങളിൽ നിന്നും മാത്രമാണ് ഈ ഗ്രഹത്തെക്കുറിച്ച്  അല്പമാത്ര വിവരങ്ങളെങ്കിലും ലഭ്യമായിട്ടുള്ളത്.

പിന്നീടും പല ഗവേഷണങ്ങളൂം  പഠനങ്ങളും വീനസുമായി ബന്ധപ്പെട്ട്  നടത്തിയിട്ടുണ്ടെങ്കിലും  ആദ്യമായാണ് മനുഷ്യരേയും വഹിച്ചുകൊണ്ടുള്ള ഒരു ഉദ്യമത്തിനു ലോകം  തയ്യാറായിട്ടുള്ളത്‌  അതും ഇത്തരമൊരു  പ്രത്യേക സാഹചര്യത്തിൽ  കൂടുതൽ പരീക്ഷണങ്ങൾക്കും മുൻകരുതലുകൾക്കും യാതൊരു  അവസരം ഇല്ലാതെയാണ് നമ്മളതിനു  തുനിഞ്ഞിരിക്കുന്നതെന്ന് ഇവിടെ പ്രത്യേകം ചൂണ്ടിക്കാണിക്കേണ്ടതുണ്ട്  .

സത്യത്തിൽ അതിനുള്ള സമയം  നമ്മുടെ മുന്നിൽ ഉണ്ടായിരുന്നില്ല എന്നുള്ളതാണ് ശരി ഇതൊരു  കൈവിട്ടുള്ള കളിയായിരുന്നു .

മറ്റു  ഗ്രഹങ്ങളിലേക്കുള്ള  യാത്രകളിൽ  വളരെയധികം ഘടകങ്ങൾ  പരീക്ഷണ നിരീക്ഷണങ്ങളിലൂടെ തെളിയിക്കപ്പെടെണ്ടതുണ്ട്  അതിന്റെയെല്ലാം ഒടുക്കം  മാത്രമേ മനുഷ്യ വിക്ഷേപണത്തെക്കുറിച്ചുള്ള ആലോചനകൾ പോലും ആരംഭിക്കൂ  .

വീനസിനെ കൂടുതൽ അറിയുവാനുള്ള പരിവേഷണങ്ങൾ  വർഷങ്ങൾക്കു  മുൻപേ തുടങ്ങി വെച്ചിട്ടുള്ളതാണെങ്കിലും  അതിൽ അത്രകണ്ട് നമ്മൾ ഉൾച്ചേർന്നിരുന്നില്ല എന്നുള്ളതാണ് വാസ്തവം  അതിനുള്ള സമയം  മുന്നിൽ ഉണ്ടാകുമെന്ന് നമ്മൾ വൃഥാ കരുതി.   കൂടുതൽ അടുത്തു കിടക്കുന്ന ചൊവ്വ, ചന്ദ്രൻ  തുടങ്ങിയവയിലേക്ക് മനുഷ്യരെ അയക്കുന്നതിനുള്ള  പരീക്ഷണ നിരീക്ഷണങ്ങൾക്കാണ് നാസ  കൂടുതൽ പ്രാമുഖ്യം നൽകിയിരുന്നത് .

ഇങ്ങനെയൊരു അപകടത്തെ മുൻകൂട്ടി കാണാനുള്ള ദീർഘവീക്ഷണം നമ്മുടെ ശാസ്ത്ര  ലോകത്തിനില്ലാതെ പോയി എന്നുള്ളതും എടുത്തു പറയേണ്ടുന്ന പോരായ്മതന്നെ.

ഇത് ദൈവത്തിന്റെ കാരുണ്യത്തെ മാത്രം ആശ്രയിച്ചുകൊണ്ടുള്ളൊരു  പരീക്ഷണമാണ്  ശാസ്ത്രത്തിനിവിടെ വലിയ റോളില്ല   കിട്ടിയാൽ കിട്ടി  അത്രമാത്രം. എന്തൊക്കെ അത്യാഹിതങ്ങളാണ് അവരുടെ  യാത്രാപഥങ്ങളിൽ  ഒളിഞ്ഞിരിക്കുന്നതെന്നുള്ള ഊഹം പോലും അസാദ്ധ്യമാണ്.
 
വീനസെന്ന  സൗന്ദര്യദേവതയുടെ പേരുമാത്രമേ ആ ഗ്രഹത്തിനുള്ളൂ 

പ്ലീസ് സ്റ്റോപ്പ് ദി ഫിലോസഫി ജാക്ക് ..., ഇവിടെ നമുക്കെന്തെങ്കിലും ചെയ്യുവാൻ കഴിയുമോ എന്നുള്ളതാണ് എനിക്കറിയേണ്ടത്

അദ്ദേഹം വളരെ അസ്വസ്ഥനായിക്കഴിഞ്ഞിരുന്നു   .

എല്ലാം വിധിക്ക് വിട്ടു കൊടുക്കാം സർ  അത്ഭുതങ്ങൾക്കായി  പ്രാർത്ഥിക്കാം . ജീസസ്സിന്റെ കാരുണ്യത്താൽ നടക്കാത്തതായി  യാതൊന്നുമില്ലല്ലൊ

അതു നമുക്ക് ചെയ്യാം  .., വാട്ട് ഈസ് യുവർ റോൾ ജാക്ക് ?

ഞാനതിലേക്ക് വരുകയാണ് സർ

ഡു ഇറ്റ് ഫാസ്റ്റ്  .., എനിക്കാവശ്യം വിശദീകരണങ്ങളും  പോസിബിലിറ്റിസുകളുമല്ല കൃത്യമായ   സൊല്യൂഷ്യനുകളാണ് 

യെസ് സർ

എന്റെ കുട്ടികൾക്കെന്തു സംഭവിച്ചുവെന്നാണ് എനിക്കറിയേണ്ടത്

       
വി ആർ ഇൻ ദാറ്റ് സർ

             
സർ,  അന്റാർട്ടിക്കയുടെ ഏറ്റവും പുതിയ  ദ്രിശ്യങ്ങളൊന്നു കണ്ടു നോക്കൂ .

ഹാളിന്റെ മദ്ധ്യഭാഗത്തുള്ള  കൂറ്റൻ സ്ക്രീനിൽ അന്റാർട്ടിക്കയുടെ ചിത്രം അതോടൊപ്പം തെളിഞ്ഞു .

സർ , അന്റാർട്ടിക്കയെന്ന  ഭൂഖണ്ഡം ഇപ്പോൾ  ഭൂമിയിലില്ല  നമ്മുടെ മാപ്പുകളിൽ  നിന്നുമത്  മായ്ച്ചു കളയാം  അന്റാർട്ടിക്ക  ഈ ഭൂമുഖത്തുനിന്നും  അപ്രത്യക്ഷ്യമായികഴിഞ്ഞിരിക്കുന്നു.

ചത്തു മലച്ചു കിടക്കുന്ന പെൻഗ്വിനുകൾ പൊന്തിക്കിടക്കുന്ന മത്സ്യസമ്പത്ത് അതോടൊപ്പം മറ്റു സമുദ്രജീവികൾ യുദ്ധഭൂമിയിൽ ചിതറിക്കിടക്കുന്ന ശവശരീരങ്ങൾ പോലെ തോന്നിപ്പിച്ചു . 

എന്റെ ദൈവമേ  .., പ്രസിഡണ്ട്  പോലും അറിയാതെയായിരുന്നു ആ വാക്കുകൾ  ഉതിർന്നു വീണത്

അറബിക്കടലിന്റെ ചില ഭാഗങ്ങൾ ലാവകൾ  പോലെ തിളച്ചു കൊണ്ടിരിക്കുന്നു അറബിക്കടലിൽ മാത്രമല്ല എല്ലാ സമുദ്രങ്ങളിലും ഇതുതന്നെയാണ്  സ്ഥിതി സമുദ്രാന്തര അഗ്നിപർവ്വതങ്ങൾ സജീവമായതായിരിക്കാം അതോടൊപ്പം തന്നെ  സൗത്ത് ഏഷ്യൻ രാജ്യങ്ങളിലും ഗൾഫ് മേഖലകളിലും ശക്തമായ സുനാമി സാദ്ധ്യതകളും നിലനിൽക്കുന്നു. 

ലോകാവസാനമായിരിക്കുന്നു  ..അല്ലേ ജാക്ക് ?

അദ്ദേഹം പറഞ്ഞതിന് ആർക്കും മറുപടിയില്ലായിരുന്നു .

   
മറ്റൊരു മിഷനെ കൂടി നമുക്ക് സ്പേസിലേക്ക് അയച്ചാലോ  ജാക്ക് .?

നാവീക മേധാവിയുടെ ആ ചോദ്യത്തിനുള്ള  ഉത്തരം തേടി പ്രസിഡണ്ട് ഡയറക്ടർ  ജാക്കിനെ നോക്കി

അതിനിനി തീരെ സമയമില്ല, മാത്രവുമല്ല  അത് അപ്രായോഗീകവുമാണ്

എന്തുകൊണ്ട് ?

കാരണങ്ങൾ പലതുമായി ബന്ധപ്പെട്ടു കിടക്കുന്നു വെറുതെ കുറെ ആൾക്കാരെ പിടിച്ച്  അയച്ചാൽ പോരല്ലോ ..? അതിനു കഴിവുള്ളവർ തന്നെ വേണം  പിന്നെ ഇനിയൊരു ഷട്ടിൽ  രൂപ കല്പന ചെയ്യാനുള്ള സമയം നമ്മുടെ മുന്നിൽ ഉണ്ടെന്നു തോന്നുന്നില്ല ഒരു പക്ഷേ അതിൽ വിജയിച്ചാലും ഇത്രയും ദൂരം താണ്ടി വീനസിലേക്ക് എത്തിച്ചേരുകയെന്നതിനുള്ള  സമയ പരിധി കൂടി അതോടൊപ്പം കടന്നുവരുമ്പോൾ  തീർത്തും അപ്രായോഗീകം തന്നെയെന്നു പറയേണ്ടിവരും. 

ഇതിലേക്ക് നല്ലൊരു  ടീമിനെ  കണ്ടെത്തണമെന്നുള്ളതാണ് മറ്റൊരു വലിയ കടമ്പ   അതിനു വേണ്ടി അവരെ തയ്യാറാക്കാനെടുക്കുന്ന സമയം 
സൂര്യൻ നമുക്ക് തരുമോ എന്നുള്ളതും  കണ്ടറിയേണ്ടതു തന്നെയാണ്.

ഈ മിഷനു  നമ്മൾ അയച്ചിരിക്കുന്നത് ലോകത്തിലെ ഏറ്റവും ബെസ്റ്റ് ടീമിനെയാണ് .

ഐ നോ ..,എന്നിരുന്നാലും ഇനിയൊരു ടീമിനെക്കൂടി കുറഞ്ഞ സമയത്തിനുള്ളിൽ നമുക്ക് കണ്ടെത്തുവാൻ  കഴിയുകയില്ലേ  ഒരു രണ്ടാമത്തെ ബെസ്ററ് ടീം ? പലർക്കും പലപ്പോഴും  അവരുടെ കഴിവുകളെ വേണ്ടവിധത്തിൽ  വെളിവാക്കപ്പെടുവാൻ  അവസരം  കിട്ടാത്തതാണ് അവരുടെ സർഗ്ഗാത്മകത  അറിയപ്പെടാതെ പോകുന്നതിനുള്ള പ്രധാന കാരണം  അർഹമായ അവസരം പല ജീനിയസ്സുകളെയും ഉയർത്തിക്കൊണ്ട് വരുന്നു 

ലോകത്തിലുള്ള എല്ലാ  സ്പേസ് ഏജൻസീകളുമായി ബന്ധപ്പെടൂ ..,ഐ എസ് ആർ ഒ  , റഷ്യ ,ചൈന അത്തരത്തിലുള്ള  എല്ലാ പോസിബിലിറ്റിസും നോക്കൂ .

അതുവരേക്കും ഭൂമിക്ക് ഈ കടുത്ത ചൂട് താങ്ങാനാകുമോ? മാനുഷികമായ വഴികൾ ഇനി നമ്മുടെ മുന്നിലുണ്ടെന്ന് എനിക്ക് തോന്നുന്നില്ല   സർ

മുൻവിധികൾ ഒഴിവാക്കി ഒന്ന് ശ്രമിച്ചു നോക്കിക്കൂടെ ജാക്ക്

തീർച്ചയായും

ലോകത്തിലെ  ഇപ്പോഴത്തെ അവസ്ഥ  എന്തൊക്കെയാണ് ?

വളരെയധികം പരിതാപകരമാണ് സർ  .. കാലാവസ്ഥ വ്യതിയാനം  ലോകത്തെ മുഴുവൻ തകർത്തു കളഞ്ഞിരിക്കുന്നു . 

എങ്ങും ഭയം,   അതിന്റെ പ്രതിഫലനം അങ്ങു  മൂർദ്ധന്യത്തിൽ എത്തിക്കഴിഞ്ഞിരിക്കുന്നു  പരിഭ്രാന്തിയോടെ പരക്കം പായുന്ന ജനങ്ങൾ, അവർ  തളർന്നു വീണു കൊണ്ടിരിക്കുന്നു, മണലാരണ്യങ്ങളെല്ലാം  ചുട്ടു പഴുത്ത് തീജ്വാലകൾ പോലെ  ജ്വലിക്കുന്നു  ചൂടാധിക്യത്താൽ വൃക്ഷങ്ങൾ തീ പിടിച്ച് കത്തുന്നു   ജലസ്രോതസ്സുകളെല്ലാം വറ്റി വരണ്ടിരിക്കുന്നു .

ജീവകുലം ചത്തൊടുങ്ങുന്നു ലോകമതിന്റെ  അവസാനഘട്ടത്തിലെത്തിച്ചേർന്നിരിക്കുന്നു  ഈ പ്രിക്രിയ  തുടർന്നാൽ കൂടുതൽ മുപ്പതു ദിവസം അതുമാത്രമാണ്  ഭൂമിയുടെ ആയുസ്സ്  അതോടൊപ്പം നമ്മളുടേതും .

ഏവരും  ഒരു നിമിഷം നിശബ്ധരായി തീർന്നു 

എനിക്കീ ലോകത്തെ വീണ്ടുമൊരിക്കൽ കൂടി അഭിസംബോധന ചെയ്യണം  അതിനുള്ള ഏർപ്പാടുകൾ ഉടൻ തന്നെ ചെയ്യൂ എല്ലാ രാഷ്ട്ര ത്തലവൻമാരോടും  ജനങ്ങളോടും ഇതൊരു അഭ്യർത്ഥനയായി  പരിഗണിക്കുവാൻ  പറയൂ...  സന്ദർഭം ഇതാ  വന്നുചേർന്നിരിക്കുന്നു

തീർച്ചയായും മിസ്റ്റർ പ്രസിഡണ്ട് 

മിസ്റ്റർ പ്രസിഡണ്ട് ,  ലോകത്തിന്റെ ചില ഭാഗങ്ങളിൽ നിന്ന്  ഇത്  ബഹിഷ്‌ക്കരിക്കുന്നുവെന്നുള്ള  റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട് 

ഐ ആം നോട്ട് ബോതേർഡ്‌ എബൌട്ട് ദെം , കേൾക്കുന്നവർ കേൾക്കട്ടെ

ഇവിടെ ഞാൻ അഭിസംബോധന ചെയ്യുന്നത് അമേരിക്കയോട് മാത്രമല്ല ഈ ലോകത്തോടും കൂടിയാണ്  അതിനുള്ള അർഹത എനിക്കില്ലെങ്കിലും എനിക്കിത്  പറഞ്ഞേ തീരൂ ഇനിയും വൈകിയാൽ ഒരു പക്ഷേ അതിനു കഴിഞ്ഞില്ലെന്നു വരാം .

ലോകം മുഴുവനും  നിസ്സഹായതയിലേക്ക് കൂപ്പു കുത്തിയിരിക്കുന്നു  എന്തൊക്കെയോ ആയിരുന്നു എന്ന് അഹങ്കരിച്ചിരുന്ന നമ്മൾ  ഇപ്പോൾ ഒന്നുമില്ല എന്ന്  തിരിച്ചറിഞ്ഞിരിക്കുന്നു .

പണമുണ്ടാക്കാനുള്ള വ്യഗ്രത,   രാജ്യങ്ങൾ വിപുലീകരിക്കാനുള്ള സ്വാർഥത  ലോകത്തിലെ ഏറ്റവും ശക്തനായവൻ എന്ന പേരു നേടിയെടുക്കുവാനുള്ള  ദുരാശ ഇതെല്ലാമായിരുന്നു നമ്മൾ ഇതുവരെ അല്ലെങ്കിൽ ഇതിലൂടെയായിരുന്നു നമ്മൾ ഇതുവരെ മുന്നോട്ട് നടന്നിരുന്നത്  എന്നാലിപ്പോൾ ഈ ഘട്ടത്തിൽ  ഇതെല്ലാം വെറും ചവറ്റുകുട്ടകൾ മാത്രമായിരുന്നുവെന്ന്  നാം മനസ്സിലാക്കിക്കഴിഞ്ഞിരിക്കുന്നു
 
ഒരു  വിപത്തിനെ നേരിടുവാൻ  കൂട്ടി വെച്ച പണത്തിനോ  രാജ്യ ശക്തികൾക്കോ ഒന്നിനും കഴിയുകയില്ലെന്നുള്ള  പരമമായ സത്യത്തിനു മുന്നിൽ നാമിപ്പോൾ പകച്ചു നിൽക്കുകയാണ്.

ആവശ്യത്തിൽ കൂടുതൽ ഉണ്ടായിട്ട് പോലും വീണ്ടും വീണ്ടും  വെട്ടിപ്പിടിക്കുവാനുള്ള പരക്കം പാച്ചലിലായിരുന്നു നാമോരുരുത്തരും 

അപ്പോഴും  മനസ്സിലാക്കാതെ പോയൊരു  സത്യമുണ്ട്  അല്ലെങ്കിൽ കണ്ടിട്ടും കണ്ടില്ലെന്നൊരു  സത്യമുണ്ട്  അതായത്  ഇതൊന്നും  നാം കൊണ്ടുവന്നതായിരുന്നില്ലെന്നുള്ളത് നമ്മെപ്പോലെ തന്നെ മറ്റുള്ളവർക്കും ഇവിടെ ജീവിക്കുവാൻ  അവകാശമുണ്ടെന്നുള്ളത്  

സൃഷ്ട്ടാവ് ഈ പ്രപഞ്ചത്തെ  ഒരുക്കിയിരിക്കുന്നത് തുല്യതയോടെ എല്ലാവർക്കും വേണ്ടിയതാണെന്നുള്ള  പരമമായ സത്യത്തെ നാം മനപ്പൂർവ്വം വിസ്മരിച്ചു 

സ്വാർത്ഥനായ മനുഷ്യൻ അവന്റെ അത്യാഗ്രഹത്തിന്റെ നടുവിലാണിപ്പോൾ  ബലഹീനനായി  കൈയ്യും കാലുമിട്ടടിക്കുന്നത് .

ഈ അവസാന നിമിഷങ്ങളിൽ  അവനൊന്നും  വേണ്ടാ  

പണം വേണ്ടാ  അധികാരം വേണ്ടാ  മുന്തിയ  സുഖ സൌകര്യങ്ങൾ വേണ്ടാ  മൃഷ്ട്ടാന ഭോജനങ്ങൾ വേണ്ടാ  കാറുകൾ വേണ്ടാ  ബംഗ്ലാവുകൾ വേണ്ടാ  രാജ്യങ്ങൾ വേണ്ടാ എല്ലാത്തിനും മേലേ ചുണ്ടു നനയ്ക്കുവാൻ അല്പം വെള്ളം  മാത്രം മതിയെന്നതിലേക്ക് അവന്റെ ആവശ്യങ്ങൾ ചുരുങ്ങിയിരിക്കുന്നു

അതാണ് ജീവിതമെന്ന്  പ്രപഞ്ചം നമുക്കിപ്പോൾ കാണിച്ചു തന്നിരിക്കുന്നു 

അത്യുഷ്ണത്താൽ പൊരിയുമ്പോൾ  കുളിർമ്മയേകാൻ ചെറിയൊരു മരത്തണൽ മാത്രം മതിയെന്നായിരിക്കുന്നു 

എല്ലാം വൈകിപ്പോയിരിക്കുന്നു  നമ്മൾ ചെയ്തുകൂട്ടിയ പ്രവർത്തികളുടെ ഫലം ഇപ്പോൾ നമ്മളെ തിരിഞ്ഞു കൊത്തുന്നു  അത്  അനുഭവിക്കാതെ തരമില്ല.

ഈ വൈകിയ വേളയിലെ തിരിച്ചറിവു കൊണ്ട് യാതൊരു പ്രയോജനവുമില്ല  എന്നാലും സത്യത്തെ  സത്യമായിത്തന്നെ കാണേണ്ടിയിരുന്നു എന്നൊരു ഓർമ്മപ്പെടുത്തലാണ് ഇതു തരുന്നത് .

ഞാനിപ്പോൾ  ലോകത്തിലെ ഏറ്റവും ശക്തമായ രാജ്യത്തിന്റെ പ്രസിഡണ്ട് ആയിട്ടല്ല  മറിച്ച്   ഈ പ്രപഞ്ച സൃഷ്ട്ടവിനു മുന്നിൽ  സ്വന്തം ജീവനു വേണ്ടിയും  ലോകത്തിനു വേണ്ടിയും അപേക്ഷിക്കുന്ന  ഒരു യാചകനായാണ്  നിൽക്കുന്നത്

നമുക്കുമുന്നിൽ  ഇനി ദിവസങ്ങളില്ല വെറും മണിക്കൂറുകൾ മാത്രം അതൊഴിവാക്കിത്തരാൻ നമുക്ക്  മുഴുവൻ ഒത്തുചേർന്ന്  ദൈവത്തോട് പ്രാർഥിക്കാം.

       

                                                          *****************


ജോണ്‍  നമ്മളിതാ വീനസിനോട് ഏറെ അടുത്തിരിക്കുന്നു .

അടുത്ത ഏതു നിമിഷവും വീനസിന്റെ ചുവന്നു വരണ്ട പ്രതലം  അതോ വെളുത്തതോ ? നമുക്കു മുന്നിൽ  അനാവരണമാകുമെന്നു തന്നെ  പ്രതീക്ഷിക്കാം.

നിക്കോളാസ് വളരെ ആത്മവിശ്വാസത്തോടെയാണത് പറഞ്ഞത്

നമ്മുടെ റേഡിയോ സിഗ്നലുകൾക്ക് എന്തു സംഭവിച്ചിരിക്കുന്നുവെന്നുള്ളതിന്റെ എന്തെങ്കിലും അടയാളമുണ്ടോ ഡേവിഡ് ?  ഏതെങ്കിലും തരത്തിലുള്ള ശബ്ദവീചികൾ ഭൂമിയിൽ നിന്നും സ്വീകരിക്കാനാകുന്നുണ്ടോ ?

ജോണ്‍ റേഡിയോകൾക്ക്  സംഭവിച്ചിരിക്കുന്ന തകരാറുകൾ  എല്ലാം തന്നെ നമ്മൾ പരിഹരിച്ചു കഴിഞ്ഞിരിക്കുന്നു  എന്നിട്ടും ശരിയായ രീതിയിലുള്ള  ഫ്രീക്വൻസിയിലേക്ക് എത്തിച്ചേരാൻ കഴിയുന്നില്ല.

ചിലപ്പോൾ  നമുക്കും ഭൂമിക്കും ഇടയിൽ  ഗ്രഹ സാന്നിദ്ധ്യമോ  മറ്റു എന്തെങ്കിലും തരത്തിലുള്ള വസ്തുക്കളോ  ഉണ്ടെങ്കിൽ  ഇത്തരത്തിൽ സംഭവിക്കാം  ആയതിനാൽ കാത്തിരിക്കാം

ജോണ്‍ .., അതാ നോക്കൂ

ചാൾസിന്റെ ആഹ്ളാദസ്വരമായിരുന്നൂവത്

എല്ലാവരും അത്യധികം ആകാംഷയോടെ അവിടേക്ക് നോക്കി 

അങ്ങകലെ അതാ  ഞങ്ങളുടെ യാത്രാ ലക്‌ഷ്യം ഒരു പൊട്ടു പോലെ തിളങ്ങി നിൽക്കുന്നു  

വീനസ്  

ദി  ബ്രൈറ്റ്സ്റ്റ് പ്ലാനറ്റ് ഇൻ ദി യൂണിവേഴ്സ്  

അവസാനം ഞങ്ങൾ കണ്ടെത്തിക്കഴിഞ്ഞിരിക്കുന്നു 

വീനസിതാ ഞങ്ങളുടെ  തൊട്ടു മുന്നിൽ

ഭൂമിയിൽ നിന്നും ദശ ലക്ഷക്കണക്കിന് കിലോമീറ്ററുകൾക്കപ്പുറം വീനസെന്ന സൗന്ദര്യ ദേവതയുടെ വിരിമാറിലേക്ക് ആദ്യമായി മനുഷ്യസ്പർശം ഏൽക്കുവാൻ പോകുന്നു.

യന്ത്രങ്ങൾ മാത്രം സ്പർശിച്ച  ആ മണ്ണിലേക്ക്  ഇതാ ആദ്യമായി  മനുഷ്യർ

നമ്മൾ..,  അങ്ങ് വീനസോളം ചെന്നെത്തിയിരിക്കുന്നു 

അസംഭാവ്യം  എന്നതിനെ  കരുതാനാകില്ലെങ്കിലും ഞാനങ്ങനെ  വിശ്വസിക്കട്ടെ.



                                                                       Click here- A journey to esthiya- part 11