സ്നേഹത്തിന്റേയും  സൗന്ദര്യത്തിന്റേയും പ്രതീകമായി ഒരു ജനത മുഴുവൻ  വാഴ്ത്തുന്ന ഒരു  സംസ്കാരവുമായി ഇഴപിരിഞ്ഞു കിടക്കുന്ന ദേവ സുന്ദരി..,   

വീനസ്  .

കിടയറ്റ അംഗവടിവുകളോട് കൂടിയ അതി മനോഹാരിയായ  ഒരു നഗ്ന രൂപത്തെയത്  അകക്കണ്ണിൽ തെളിയിക്കുന്നു . 

എന്റെയീ വിലയിരുത്തൽ ഒരു പക്ഷേ  ബാലിശമായിരിക്കാം എന്നിരുന്നാലും ചില പേരുകൾ,  വാക്കുകൾ, അവ കേൾക്കുന്ന മാത്രയിൽ തന്നെ നമ്മുടെയുള്ളിൽ വരച്ചിടുന്നോരു രൂപമുണ്ട്  അതിൽ മനസ്സ് പതിഞ്ഞു പോകുന്നു 

ചിലതങ്ങിനെയാണ് കേൾക്കുന്ന മാത്രയിൽ തന്നെ നമ്മുടെയുള്ളിലേക്ക്  ആഴ്ന്നിറങ്ങും  ഹൃദയത്തെ തൂവലുകൾ കൊണ്ട് തഴുകുന്നതുപോലെയൊരു അനുഭവം അതുപ്രധാനം ചെയ്യും

അതാണതിന്റെ മാസ്മരികത 

മനസ്സിനുള്ളിലേക്ക്  തേൻ നിലാവ് പോലെ  ഒഴുകിയിറങ്ങുന്നതിനോടൊപ്പം സുഖകരമായൊരു  അനുഭൂതികൊണ്ട് അത് നമ്മളെ വലയം ചെയ്യും.  

തംബുരുവിൽ നിന്ന് ഉയരുന്ന താളലയം പോലെ, വീണയിൽ നിന്നുയരുന്ന നാദം പോലെ അതെപ്പോഴും നമ്മളെ ത്രസിപ്പിച്ചു കൊണ്ടിരിക്കും 

വീനസ്  

ഒരു ക്ലാസ്സ് നെയിം  സൗന്ദര്യത്തിന്റ എല്ലാ മൂർത്തീ ഭാവങ്ങളേയും  ആവാഹിച്ചെടുത്തൊരു ശില്പമെന്നതിനെ വ്യാഖ്യാനിക്കാം .

എന്നാലിവിടെ ആ വിശ്വാസത്തെ  ഒരിക്കലും അന്വർത്ഥമാക്കാത്ത അതിൽ നിന്നും പൂർണ്ണമായും വ്യത്യസ്ഥ ഭാവങ്ങൾ ഉൾക്കൊള്ളുന്ന വീനസെന്ന മനസ്സിലുള്ള സങ്കല്പത്തോട്  നീതിപുലർത്താത്തൊരു  ഗ്രഹം 

വിചിത്രം തന്നെ

പിന്നെ എന്ത് കോൺസെപ്റ്റിലാണ് ഈ ഗ്രഹത്തിന് വീനസെന്ന പേരു പതിച്ചു നൽകപ്പെട്ടത് എന്നുള്ളതിന്റെ പിന്നാമ്പുറങ്ങളിലേക്ക് തിരിഞ്ഞു നോക്കിയാൽ  ചരിത്രത്തിനു പുറകിലേക്ക് വീണ്ടും  നമുക്ക് നടക്കേണ്ടി വരുമെന്നുള്ളതിനാലും   അതിലുപരി നമ്മുടെ ലക്ഷ്യത്തിൽ നിന്നും വ്യതിചലിച്ചുകൊണ്ട്  കൂടുതൽ വിശദീകരണങ്ങളിലേക്ക് കടക്കുമെന്നുള്ളതുകൊണ്ടും അതല്ല ഇവിടെ എന്റെ ആത്യന്തിക ലക്ഷ്യമെന്നുള്ളതുകൊണ്ടും   ആ ഉദ്യമത്തിൽ നിന്നും ഞാൻ പിന്തിരിയുന്നു. വേറൊരു അവസരം അതിനായി നമുക്ക് വിനിയോഗിക്കാം  

മറ്റുള്ള  ഗ്രഹങ്ങളിൽ നിന്നും വ്യത്യസ്തമായി വീനസിനുള്ള  തിളക്കം തന്നെയാണ്  ആ  സൗന്ദര്യ ദേവതയോട് ഈ ഗ്രഹത്തെ ഉപമിക്കുന്നതിനുള്ള പ്രധാന കാരണം 

വീനസെന്ന ഗ്രഹം ആകാരം കൊണ്ട് ഭൂമിയുമായി സാമ്യം പുലർത്തുന്നുവെങ്കിലും മറ്റുള്ള ഘടകങ്ങൾ എല്ലാം തന്നെ വ്യത്യസ്ഥങ്ങൾ ആണ്  

ആ ഗ്രഹത്തെക്കുറിച്ചുള്ള  പരിമിതമായ നമ്മുടെ അറിവുകൾ വെച്ചു കൊണ്ട്  മാത്രമാണ് ആ വ്യാപ്തിയെ നാം  അറിഞ്ഞുവെച്ചിരിക്കുന്നത്  ആയതിനാൽ തന്നെ അറിഞ്ഞുവെച്ചതിനേക്കാൾ എത്രയോ അധികം  അറിയപ്പെടാത്തതായി ഉണ്ടാകാം എന്നുള്ളത് വലിയൊരു സത്യത്തെ തുറന്നു കാട്ടുന്നു .

ഉണ്ടാകാം എന്നല്ല..,  ഉണ്ട് എന്നുള്ള  ഒറ്റ വാക്കിനുള്ളിലേക്ക് എല്ലാം ചേർത്തുവെക്കാമെങ്കിലും സാങ്കൽപ്പീക  ലോകത്തു നിന്നും  യാഥാർഥ്യത്തിലേക്കുള്ള   തിരിച്ചുവരവിൽ  മാത്രമേ  എന്താണ് വീനസ് എന്നുള്ളത്  കൃത്യമായും സമർത്ഥിക്കുവാൻ സാധിക്കുകയുള്ളൂ. 

അതിന് ഇനി കാത്തിരിക്കേണ്ടത് മണിക്കൂറുകൾ മാത്രം  ഭാവനയിലൂടെ  സഞ്ചരിച്ച് സത്യത്തിലേക്ക് കാലുകുത്തുക .എന്നാൽ ഇവിടെ അത് അത്ര എളുപ്പമല്ല അപകടകരമായ ഒരുപാട് കടമ്പകൾ സുരക്ഷിതമായി മറികടക്കേണ്ടതുണ്ട്  ഓരോ സങ്കീർണ്ണതകളേയും  യുക്തിക്കനുസരിച്ച് വിശകലനം ചെയ്തുകൊണ്ട് മാത്രമേ ആ യാഥാർത്ഥ്യത്തിലേക്ക് എത്തിച്ചേരാനാവൂകയുള്ളൂ  .

കാരണം ഇതൊരു ഭാവനാ യാഥാർഥ്യമാണ്, നമ്മൾ നമ്മുടെ അല്പമായ അറിവുകളെ ഭാവനകളിലൂടെ വികസിപ്പെച്ചടുത്തുകൊണ്ട് നമ്മൾ തന്നെ ഉണ്ടാക്കിയെടുത്ത മിത്തുകളും വിശ്വാസങ്ങളും,  അതിനെയെല്ലാം  ഇഴ തിരിച്ചെടുത്തുകൊണ്ട്  ശാസ്ത്രീയ  കൈകോർക്കലുകളിലൂടെ   ഓരോ കടമ്പകളും നടന്നു  തീർക്കേണ്ടതായ   ബ്രഹത്തായ  ലക്‌ഷ്യം തന്നെയാണ് മുന്നിൽ നിൽക്കുന്നത്. 

അറിഞ്ഞു വെച്ചിരിക്കുന്നതെല്ലാം പൂർണ്ണമായും സത്യങ്ങളെന്നവകാശപ്പെടുവാൻ  കഴിയുകയില്ല അതോടൊപ്പം  പൂർണ്ണമായും തെറ്റുകളുമല്ല ഇത് രണ്ടിനേയും കൂട്ടിച്ചേർത്തുകൊണ്ടുള്ള ഒരു ഉൾക്കാഴ്ചയാണ് ഇവിടെ വേണ്ടത് ഈ മാർഗ്ഗം പോലും നമ്മുടെ ഭാവനയിൽ നിന്നും ഒരുത്തിരിയുന്നുവെന്നുള്ളതു തന്നെയാണ് അതിന്റെ വിരോധാഭാസവും ഇനി ഇതിൽ നിന്നെല്ലാം വ്യത്യസ്തമായിട്ടുള്ള മറ്റൊന്നാണെങ്കിൽ കൂടി അതിനെയും ഉൾക്കൊള്ളുവാനുള്ള ഒരു തയ്യാറെടുപ്പും നാം നടത്തേണ്ടതായുണ്ട് .  

അറിഞ്ഞുവെച്ചിരിക്കുന്ന അപടകടങ്ങളെ തരണം ചെയ്യുവാനുള്ള  മാർഗ്ഗങ്ങൾ അവലംഭിക്കുന്നതിനോടൊപ്പം തന്നെ അറിയപ്പെടാത്തതിനെ നേരിടാൻ സ്വീകരിക്കേണ്ട മുൻകരുതലുകൾക്കും അതീവ പ്രാധാന്യം കൊടുക്കപ്പെടേണ്ടതുണ്ട് .

അത്രക്കധികം സങ്കീർണ്ണമായ  ഒരു ഗ്രഹത്തിന്റെ മടിത്തട്ടിലേക്കാണ്  ഈ ദൌത്യ പൂർത്തീകരണത്തിന്റെ ഭാഗമായി ഞങ്ങൾ ചെന്നിറങ്ങേണ്ടത് .

അറിഞ്ഞുവെച്ചിരിക്കുന്നതെല്ലാം നിഗമനങ്ങളിലൂടെ ഉണ്ടാക്കിയെടുത്ത ബാലിശമായ അറിവുകളോ  അല്ലെങ്കിൽ സങ്കൽപ്പങ്ങളിൽ  നിന്നും ഉരുത്തിരിഞ്ഞു വന്ന പൂർണ്ണതയില്ലാത്ത  സത്യങ്ങളോ ആയി  കണക്കാക്കാം  കാരണം  ഇതു വരേക്കും മനുഷ്യസ്പർശം ഏൽക്കാത്ത ഒരു  ഗ്രഹത്തേക്കുറിച്ചുള്ള  മുൻവിധികൾ അസ്ഥാനത്തുള്ളതും  അവിശ്വസനീയമായതുമായിരിക്കും എന്നുള്ളതിൽ യാതൊരു തർക്കമില്ല  പരിവേഷണ വാഹനങ്ങളിൽ കൂടിയും , ദൂരദർശിനികളിൽ കൂടിയും  ലഭ്യമായ പരിമിതമായ ഡാറ്റകളെ വിശകലനം ചെയ്തെടുത്തിട്ടുള്ള പഠനങ്ങളിലൂടെയാണ്  ചില കണ്ടെത്തലുകളിലേക്കും നിഗമനങ്ങളിലേക്കും നമ്മൾ  എത്തിച്ചേർന്നിട്ടുള്ളത് എന്നുള്ളതാണ് സത്യം എന്നിരുന്നാലും വീനസെന്ന  സത്യം,  ഒരു സത്യമായി തന്നെ കണ്മുന്നിൽ അനാവരണം ചെയ്യപ്പെടണമെങ്കിൽ അതിൽ മനുഷ്യ സ്പർശമെന്ന  ബ്രഹത്തായൊരു കടമ്പ പിന്നിടേണ്ടതായുണ്ട്.

ഒരുപക്ഷെ വീനസിലെ  സവിശേഷതകൾ അത്യപകടകരമെന്നുള്ളത് മനുഷ്യർക്കോ അല്ലെങ്കിൽ ഭൂമിയിലെ ജീവജാലങ്ങൾക്കോ  മാത്രമായി കണക്കാക്കാം  

അവിടെ ചിലപ്പോൾ ആ ഗ്രഹത്തിന്റെ സവിശേഷതകളോട് ചേർന്നുനിൽക്കുന്ന ഒരു ജീവിവർഗ്ഗം  നിലനിക്കുന്നുണ്ടോ എന്നുള്ളത് ഉത്തരമില്ലാത്ത വലിയൊരു ചോദ്യമാണ്  കാരണം അങ്ങിനെയും ഉണ്ടാകാം 

ആ ഗ്രഹത്തിന്റെ സവിശേഷികളായിരിക്കാം ആ  ജീവവർഗ്ഗത്തിന്റെ നിലനില്പിന് അടിസ്ഥാനമാകുന്നത്   

ഉത്തരമില്ലാത്ത ചോദ്യമായതിനെ വിട്ടുകളയാമെന്നെനിക്ക് തോന്നുന്നു കാരണം തീർച്ചയില്ലാത്ത കാര്യങ്ങളിൽ അഭിപ്രായപ്രകടനങ്ങൾക്കും വിശദീകരണങ്ങൾക്കും പ്രാധാന്യമില്ല എന്നുള്ളതുകൊണ്ട് തന്നെയാണത്     

ആദ്യ കടമ്പയുടെ അവസാന ഭാഗത്തും അതോടൊപ്പം ഏറ്റവും ദുഷ്ക്കരവുമായിട്ടുള്ള  ഒരു ഘട്ടത്തിലുമാണ്  ഞങ്ങൾ എത്തിച്ചേർന്നു  നിൽക്കുന്നത്  ഇവിടെ നിന്നുമാണ് ലാൻഡിങ് എന്ന ബ്രഹത്തായ പ്രോസ്സസ് ആരംഭിക്കേണ്ടത് സാധാരണ ഒരു  വിമാനത്തിന്റെ ലാൻഡിങ് പ്രോസസ്സ് പോലെ  ഇവിടെയൊരിക്കലും അനുവർത്തിക്കാനാവില്ലല്ലോ  അതുതന്നെയാണ് ബ്രഹത്തായെന്നുള്ള വാക്കിനാധാരവും .

ലാൻഡിങ് പ്രോസസ്സ് എന്നുള്ളത്  മുന്നേ തീരുമാനിച്ചുറപ്പിച്ചത്  പോലെ വീനസിന്റെ അന്തരീക്ഷത്തിലേക്ക് പ്രവേശിച്ചതിനു ശേഷം  അന്തരീക്ഷ മർദ്ധത്തെ പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ട്  ഒരു തൂവൽ പോലെ താഴോട്ട് ഊർന്നിറങ്ങുക  എന്നുള്ളത് തന്നെയാണ് അതിന്റെ  വിജയ സാധ്യതയെന്നുള്ളത് ഇപ്പോൾ കണക്ക് കൂടിയിരിക്കുന്ന അന്തരീക്ഷമർദ്ധം വീനസിനുണ്ട് എന്നുണ്ടെങ്കിൽ മാത്രമേ ഫലപ്രദമായിത്തീരുകയുള്ളൂ  .

ഷട്ടിലിന്റെ ഭാരവും അന്തരീക്ഷമർദ്ധവും  തമ്മിലുള്ള അനുപാതം പരസ്പരം  ചേർന്നു പോകുന്നതായിരിക്കണം .

അതായത് ഷട്ടിലിന്റെ ഭാരവും അതിനുമേലുള്ള  അന്തരീക്ഷ മർദ്ദത്തിന്റെ സ്വാധീനവും 100  , 80  അനുപാതത്തോട് ചേർന്നു നിൽക്കുകയും  അതോടൊപ്പം  ഗ്രാവിറ്റിയുടെ ചെറിയ സ്വാധീനവും കൂടിച്ചേരുമ്പോൾ ഷട്ടിലിന്റെ ഭാരം  അന്തരീക്ഷമർദ്ധവുമായി സമന്വയിക്കുകയും തല്ഫലമായി ആ ഒബ്ജെക്ട്   അന്തരീക്ഷത്തിലൂടെ ഒരു അപ്പൂപ്പൻ താടി പോലെ താഴോട്ട് ഊർന്നിറങ്ങുകയും ചെയ്യപ്പെടും എന്നുള്ള ശാസ്ത്രീയ ത്വതത്തിലധിഷ്ഠിതമായ ഒരു കാഴ്ചപ്പാടാണ് ഞങ്ങളുടേത്   

ഒന്നുകൂടി വിശദമായി പ്രതിപാദിക്കുകയാണെങ്കിൽ  ജലത്തിന്റെ ആഴങ്ങളിലേക്ക് അതിന്റെ മർദ്ധത്തെ പ്രയോജനപ്പെടുത്തിക്കൊണ്ട് ഒരു വസ്തു എങ്ങിനെ പ്രയാണം ചെയ്യുന്നുവോ അത്തരത്തിലുള്ളൊരു പരീക്ഷണമാണ് ഇവിടെയും അവലംബിക്കുന്നത്.

പ്ലവക്ഷമ ബലം ..(Buoyancy , ഒരു വസ്തുവിന്മേൽ ദ്രാവകത്താൽ ചെലുത്തപ്പെടുന്ന ബലം ) എന്നതിലൂടെ നമുക്കത് മനസ്സിലാക്കിയെടുക്കാവുന്നതാണ്.

ഒരു പക്ഷേ നമ്മൾ കണക്ക് കൂട്ടിയിരിക്കുന്നതിനേക്കാളും  കുറഞ്ഞൊരു  മർദ്ധമാണ് വീനസിൽ  അനുഭവപ്പെടുന്നതെങ്കിൽ  ഈ തിയറി ഫലപ്രദമാകാതെ വരും . വീനസിന് ഏകദേശം അമ്പത്, അറുപത് കിലോമീറ്ററുകൾക്ക്  മുകളിൽ ഭൂമിയുടേതിന് സമാനമായ അന്തരീക്ഷമാണെങ്കിലും അവിടന്നങ്ങോട്ട്  തികച്ചും വ്യത്യസ്ഥമായിരിക്കുമെന്നുള്ളൊരു  പഠനത്തെ മുൻനിറുത്തി കൊണ്ട് തന്നെയാണ് നമ്മളിവിടെ മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നതും  . ഒരു പക്ഷേ മർദ്ധവും ഭാരവും തമ്മിലുള്ള അനുപാതം ചെറിയ രീതിയിൽ വ്യത്യാസപ്പെടുന്നുവെങ്കിൽ കൂടി ..,ആ പ്രതിസന്ധിയെ  അതിജീവിക്കാൻ ഉതകുന്ന തരത്തിൽ  പാരച്യൂട്ടുകളും മറ്റും ഈ ലാൻഡിങ് പ്രോസ്സെസ്സിൽ ഉപയോഗപ്പെടുത്താവുന്നതാണ്  .

ഭൂമിയുടെ അന്തരീക്ഷമർദ്ധവുമായി  താരതമ്യപ്പെടുത്തുമ്പോൾ  അതായത് ഭൂമിയുടെ  അന്തരീക്ഷമർദ്ധം എന്നുള്ളത് 14.5 psi  (pound per square inch ) ആണ് എന്നാൽ  വീനസിലേത് ഇതിൽ നിന്നും 90 മടങ്ങ് അധികമായാണ് കണക്കാക്കപ്പെടുന്നത്  
അതായത് ഒരു കിലോമീറ്റർ സമുദ്രാന്തർ ഭാഗത്തെ മർദ്ധത്തിനു സമാനം.
 
ഷട്ടിലിന്റെ ഗതികോർജ്ജത്തെ അന്തരീക്ഷത്തിന്റെ സാന്ദ്രത കുറക്കും എന്നുള്ളതിനാൽ മേല്പറഞ്ഞ രീതിയിലുള്ളൊരു  ലാൻഡിങ് പ്രോസസ്സ് ആയിരിക്കും വീനസിൽ  അനുയോജ്യമായിരിക്കുക,  കട്ടിയുള്ള അന്തരീക്ഷം വസ്തുക്കളുടെ വേഗതയെ ഗണ്യമായി കുറക്കുന്നു . 

ഇവിടെ വീനസിലുള്ള  വ്യത്യസ്ഥതതകളെ  എങ്ങിനെ അനുകൂലമാക്കിയെടുക്കാം എന്നുള്ള ചിന്തകളിലൂടെയാണ് സഞ്ചരിക്കേണ്ടതും മാർഗ്ഗങ്ങൾ അവലംബിച്ച് യാഥാർഥ്യമാക്കേണ്ടതും .

ജോൺ വീനസിന്റ  ബാക് വാർഡ് തിരിയൽ മൂലം  അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുമ്പോൾ എന്തെങ്കിലും തരത്തിലുള്ള കോംപ്ലിക്കേഷൻസിന് സാദ്ധ്യതയുണ്ടാകുമോ  ?

ചാൾസ്  ഉന്നയിച്ചത് വലിയൊരു സംശയം തന്നെയാണെങ്കിലും  ഇപ്പോൾ അതിനു പ്രാധാന്യം കൊടുക്കേണ്ടതില്ല എന്നുള്ളത് തന്നെയാണ് എന്റെ പക്ഷം 

കാരണം സാങ്കേതികമായി ഈയൊരു പ്രതിഭാസം ലാൻഡിങ് പ്രോസസ്സിൽ വലിയ കോമ്പ്ലിക്കേഷനുള്ള  സാദ്ധ്യതയുണ്ടാക്കുന്നില്ലെങ്കിലും ചില   വേരിയേഷൻ അനുഭവപ്പെടാം എന്നുള്ളത് ശരി  തന്നെ.

ഈ റിവേഴ്‌സൽ എഫക്ട് മൂലം ഗാലക്സിയിൽ നിന്നും വീനസിന്റെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുമ്പോൾ, ചിലപ്പോൾ  അനുഭവപ്പെടാവുന്ന  ചെറിയ ചില മാറ്റങ്ങൾ  ഒരു  കോംപ്ലിക്കേഷൻസ് ഉണ്ടാക്കാൻ മാത്രം വലുതെന്ന് കരുതാനാകില്ല. എന്നിരുന്നാലും ആ സാദ്ധ്യതകളെയും നമ്മൾ മുൻകൂട്ടി കാണുന്നുണ്ട്  .

ഓരോ അടിയിലും  മുൻകരുതലുകൾ സ്വീകരിച്ചു കൊണ്ട് മുന്നോട്ട് പോവുക. സാധ്യതകളേയും,  സാധ്യതക്കുറവുകളേയും ഒരുപോലെ  വിശകലനം ചെയ്യുക . തെളിവുകളും, ഊഹങ്ങളും തമ്മിൽ താരതമ്യം ചെയ്യുക , സത്യങ്ങളും,  ഭാവനകളും ചികഞ്ഞു നോക്കുക അവസാനം അതിൽ നിന്നെല്ലാം ഒരു കൺക്ലൂഷനിലേക്ക് എത്തിച്ചേരുകയെന്നുള്ളതാണ് അവലംബനീയം .

ഈ റിവേഴ്സൽ റൊട്ടേഷൻ  വീനസിലും, യൂറാനസിലും  മാത്രമേ  ഇതുവരേക്കും കണ്ടെത്തിയിട്ടുള്ളൂവെങ്കിലും ഇത്തരം  പ്രതിഭാസത്തെ  അപൂർവ്വമെന്നു  കരുതുവാനാകില്ല  ഈ  പ്രപഞ്ചത്തിൽ എത്രയോ ഗ്രഹങ്ങൾ ഈ രീതി അനുവർത്തിക്കുന്നുണ്ടാകാം ?നമ്മൾ അറിഞ്ഞു വെച്ചിരിക്കുന്നത്, അല്ലെങ്കിൽ തിരിച്ചറിഞ്ഞിട്ടുള്ളത്  ഇതുമാത്രമാണ് എന്നുള്ളതാണ് സത്യം .

ജോണിതൊന്ന്  നോക്കൂ ..,വെനീറ മിഷന്റെ ഭാഗമായി ലഭ്യമായിട്ടുള്ള  വീനസിന്റെ ചില ഫോട്ടോ ഗ്രാഫ്സുകളാണിത്.  ഇവിടെ ചില ഭാഗങ്ങളിൽ കാണപ്പെടുന്നത്  പാറകളും മണ്ണും തന്നെയെന്ന് നിസ്സംശയം പറയാവുന്നതാണ്  .എന്നാൽ മറ്റു ചിലയിടത്ത് മാഗ്മ ഉറച്ചത് പോലെയും ഇവിടെയാണ് എനിക്ക് വലിയൊരു സംശയം തോന്നുന്നത് 

എന്താണ് നിക്ക് ?

സ്ഥിരമായി  കനത്ത ചൂട് നിലനിൽക്കുന്ന വീനസിൽ  ഒരു ലിക്യുഡ് ഫോമിലല്ലേ റോക്കും സോയലും കാണപ്പെടേണ്ടത് ?  ഒരു  ലാവയോട് സമാനമായ രീതിയിലുള്ളത്  കാരണം  അതിശക്ത താപനില പേറുന്ന വീനസിൽ ഈ രീതിയിൽ പാറകൾ കാണപ്പെടുവാൻ സാദ്ധ്യതയുണ്ടോ? അവയെല്ലാം  ഉരുകിയൊലിച്ച് ദ്രാവക രൂപത്തിലല്ലേ  കാണപ്പെടേണ്ടത് ? 

നിക്ക് ഉന്നയിച്ച ആ സംശയം ശരിയാണ് അതിലുപരി ഒരു മണ്ടൻ ചോദ്യവുമാണ് പക്ഷേ ഞാനതു വിളിച്ചു പറഞ്ഞ് അദ്ദേഹത്തിന്റെ സംശയ തൃഷ്ണതയെ ലഘൂകരിക്കുന്നില്ല വ്യത്യസ്തങ്ങളായ സാഹചര്യങ്ങളിൽ മാനസീകനിലകളിൽ ചില മാറ്റങ്ങൾ വരുകയും അത് ചിലപ്പോൾ ഇത്തരം ചോദ്യങ്ങളിലേക്ക് നയിക്കുകയൂം ചെയ്യപ്പെടുമെന്നുള്ളതിൽ എനിക്ക് സംശയമില്ല 

ഒറ്റ വാക്കിൽ തന്നെ അതിനുള്ള ഉത്തരം എനിക്ക് നല്കാനാകുമെങ്കിലും ഒരു ചെറിയൊരു വിശദീകരണത്തിലൂടെ അദ്ദേഹത്തെ നിരാശനാക്കാതെ മനസ്സിലാക്കിപ്പിക്കുവാന്  കഴിയും 

കടുത്ത  വസ്തുക്കൾ  ദ്രാവകമായി മാറ്റപ്പെടുന്നതിനുള്ള  താപം വീനസിന്റെ ഉപരിതലത്തിലില്ല  എന്നുള്ളതാണ് ആത്യന്തികമായ സത്യം  

ഒരു ഖര വസ്തു അതിന്റെ ജന്മനായുള്ള രൂപത്തിൽ  നിന്നും മാഗ്മയായി രൂപാന്തരം പ്രാപിക്കണമെങ്കിൽ,  അതായത്  ഉരുകണമെങ്കിൽ  ഏകദേശം 1200 ഡിഗ്രിക്ക് മുകളിലുള്ള താപനില ആവശ്യമാണ്  , ഭൂമിയുമായാണ്  ഈ വ്യത്യാസം നമ്മൾ കണക്ക് കൂട്ടേണ്ടത്. അതായത് ഭൂമിയിൽ ഖരാവസ്ഥയിലുള്ള ഒരു വസ്തു അതിന്റെ ദ്രാവക രൂപത്തിലേക്കുള്ള  ഫോർമേഷന് വേണ്ടിവരുന്ന  താപനിലയാണ് മേല്പറഞ്ഞത്. ഒരു പക്ഷേ വീനസിൽ അതിനു മാറ്റങ്ങൾ സംഭവിക്കാവുന്നതാണ് . അവിടെയുള്ള ഖര വസ്തുക്കളുടെ  കാഠിന്യത്തിന്റെ തോത്  ഭൂമിയിൽ ഉള്ളതിനോട് തുല്യമാണെങ്കിൽ മാത്രമേ ഈ താപനില കണക്കു കൂട്ടുവാനാവുകയുള്ളൂ  കാഠിന്യം കുറഞ്ഞ പാറകൾ ആണെങ്കിൽ കുറഞ്ഞ താപനിലയിലും ഈ പ്രോസസ്സ് സംഭവിക്കാവുന്നതാണ്, വീനസിൽ അതിനുള്ള സാധ്യതകൾ വളരെ അധികമാണുതാനും, സ്ഥിരമായി കൂടുതൽ ചൂട് നിലനിൽക്കുന്നതും  അന്തരീക്ഷ കാഠിന്യം അതിശക്തമായി നിലനിൽക്കുന്നതുമായൊരു ഗ്രഹത്തിൽ പാറകൾക്ക് അവയുടെ കാഠിന്യം കുറവാകുവാനുള്ള  സാദ്ധ്യതകളും ശാസ്ത്രീയമായി  നിലനിൽക്കുന്നുവെന്നുള്ളത് ശരിയായ വസ്തുതയാണ് ആയതുകൊണ്ട് തന്നെ   കൂടുതലുള്ള പഠനത്തിന്റെ ആവശ്യകത വലിയ  തോതിൽ ഉള്ളതുകൊണ്ട് കൃത്യമായൊരു  വിശദീകരണത്തിനു മുതിരുന്നതിൽ അർത്ഥമില്ല എന്നുള്ളത് തന്നെയാണ് എന്റെ പക്ഷം. 

എന്നിരുന്നാൽ കൂടി  ഈ സംശയത്തിലും  വലിയൊരു  ഉത്തരം ഒളിഞ്ഞിരിക്കുന്നുവെന്നുള്ളതാണ് വാസ്തവം അതായത്  വീനസിൽ വ്യത്യസ്ഥ ധ്രുവങ്ങളിൽ വ്യത്യസ്ഥ  താപനിലകൾ ആണുള്ളതെന്നാണ് ഈ ചിത്രങ്ങളിലൂടെ  മനസ്സിലാക്കാനാവുന്നതും , മനസ്സിലാക്കിയെടുത്തിട്ടുള്ളതും.

ഭൂമിയിൽ മാഗ്മ രൂപം കൊള്ളുന്നതിനുള്ള  താപനില 1200 ഡിഗ്രിക്ക് മുകളിൽ ആണെങ്കിലും ,  വ്യത്യസ്ഥ സാഹചര്യങ്ങളും  കാലാവസ്ഥയും നിലനിൽക്കുന്ന വീനസിൽ അതിൽ കുറഞ്ഞ താപനിലയിലും അതിനുള്ള സാദ്ധ്യതകൾ നിലനിൽക്കുന്നുവെന്നുള്ളത് അടിവരയിട്ടുറപ്പിക്കാവുന്നത് തന്നെയാണ് .

എന്നിരുന്നാലും വ്യത്യസ്ഥമായ ആ ഫോട്ടോ ഗ്രാഫുകളെ നിർവ്വചിച്ചെടുക്കുക എന്നുള്ളതിന്റെ സാങ്കേതികതയിലൂടെ ചരിക്കുകയാണെങ്കിൽ...,  

വീനസിന്റെ ഉപരിതലത്തിലും , അന്തരീക്ഷത്തിലും ഉള്ള താപത്തിന്റെ ഏറ്റക്കുറച്ചിലുകൾ വലിയൊരു  കാരണമായിരിക്കാം 

വീനസിന്റെ അന്തരീക്ഷത്തിൽ ഏകദേശം  850 നും 900 ത്തിനും ഇടയിലുള്ള ഫാരൻ ഹീറ്റെന്നാണ് ശാസ്ത്രലോകം കണക്കാക്കിയിരിക്കുന്നത് 

ഒരു ഖര വസ്തു മാഗ്മയായി രൂപാന്തരം പ്രാപിക്കണമെങ്കിൽ മുകളിൽ പ്രതിപാദിക്കപ്പെട്ട  താപ കാഠിന്യം മതിയാകാതെ വരുമെങ്കിലും അതോടൊപ്പം  വീനസിലെ അന്തരീക്ഷ ഘടകങ്ങളുടെ പ്രത്യേകതകൾ കൊണ്ട് ഈ താപ കാഠിന്യത്തിലും അതിനുള്ള സാദ്ധ്യതകൾ   നിലനിൽക്കുന്നുവെന്നുള്ളതാണ് സത്യം.
 
ഒരു ഖര വസ്തു അത് റോക്കോ സോയിലോ എന്തുമാകട്ടെ  അതിന്റെ ഖര  ഫോമിൽ നിന്നും ദ്രാവക രൂപത്തിലേക്ക് മാറണമെങ്കിൽ  1200 ഡിഗ്രി സെൽഷ്യസോ അതിനു  മുകളിലുള്ളതോ ആയ  ഒരു താപനില ആവശ്യമാണെന്നുള്ളതാണ്  പൊതുവായ തിയറി പാറകളുടേയോ  ഖര വസ്തുക്കളുടെയോ  കാഠിന്യത്തിനനുസരണമായി അതിൽ ചെറിയ ഏറ്റക്കുറച്ചിലുകൾ സംഭവിക്കാവുന്നതാണ്.   ഒരു പക്ഷെ ഈ വ്യത്യസ്ത ഫോട്ടോഗ്രാഫുകൾ കാണിക്കുന്നത് അവ  വീനസിന്റെ വ്യത്യസ്ത ധ്രുവങ്ങളിൽ നിന്നുമായിരിക്കാമെന്നുള്ളതാണ് അതായത് രണ്ടു തരം കാലാവസ്ഥകൾ പേറുന്ന ഒരു അന്തരീക്ഷമായിരിക്കാം വീനസിൽ ഉണ്ടായിരിക്കുക ഒരു പക്ഷേ മെർക്കുറിയോട് സമാനമായത് . 

അല്ലെങ്കിൽ,  വീനസിലെ  താപനിലയെക്കുറിച്ചുള്ള നമ്മളുടെ കണക്കുകൂട്ടലുകൾ തെറ്റായിരുന്നുവെന്നുള്ള നിഗമനത്തിലേക്ക് നാം എത്തിച്ചേരേണ്ടതായി വരും

ഇതിനെ അടിവരയിട്ടുറപ്പിക്കുന്ന മറ്റൊന്ന് കൂടി ഇതോടൊപ്പം മനസ്സിലാക്കേണ്ടതായുണ്ട് . 

അതായത് വീനസിലേക്കിതുവരെയുള്ള മിഷനുകളെ അവലോകനം ചെയ്തെടുത്തു നോക്കിയാൽ  ആദ്യ വെനീറ വിക്ഷേപണങ്ങൾ പലതും പരാജയങ്ങൾ ആയിരുന്നുവെങ്കിലും വെനീറ 7  ആണ് വീനസിലേക്ക്  ആദ്യമായി ഇടിച്ചിറങ്ങുകയും കുറച്ചു നേരത്തേക്കെങ്കിലും  സന്ദേശങ്ങൾ  ഭൂമിയിലേക്ക് അയച്ചു തരുകയും ചെയ്തത് അതിനു ശേഷം പല കാരണങ്ങൾ കൊണ്ടും അത് നിർജ്ജീവമായിത്തീർന്നു  .  

വെനീറ 13 ,14 ഉം ഈ സീരിസ്സിലുള്ള അതിന്റെ തുടർച്ചകളായിരുന്നു ഇവയിലെല്ലാം നിന്നും തന്നെ പല ഘട്ടങ്ങളിലായും  ചില സന്ദേശങ്ങൾ നമുക്ക്  ലഭ്യമായിരുന്നു എന്നുള്ളത് തന്നെയാണ്.

ഇതല്ലാം ചേർത്തു വായിക്കുമ്പോൾ തോന്നുന്ന  ന്യായമായൊരു  സംശയം എന്തെന്നുള്ളതാണ്  ഇവിടെ പ്രസക്തമാകുന്നത്,   അതായത്  ഇത്രയൂം താപാധിക്യം അനുഭവപ്പെടുന്ന ( നമ്മൾ കണക്ക് കൂട്ടിയിരിക്കുന്നത് ) വീനസിൽ നിന്നും  വെനീറ മിഷനുകളിലെ ഇലക്ട്രോണിക്ക് ഉപകരണങ്ങൾക്കൊന്നും  കേടുപാടുകൾ സംഭവിക്കാതെ അത് ആദ്യ ഘട്ടത്തിലാണെങ്കിൽ കൂടി എടുത്തു  കാണിക്കുന്നത് വീനസിലെ താപനിലയെക്കുറിച്ചുള്ള  നമ്മുടെ നിഗമനങ്ങൾ പലതും തെറ്റായിരുന്നുവെന്നുള്ളതിലേക്കാണ്  

ഇത്  ശരിവെക്കുന്ന തരത്തിലുള്ള  ചില ഉദാഹരണങ്ങളിലേക്ക്  ഞാനിവിടെ  കടക്കുകയാണ് സാധാരണ  സോൾഡിറിങ്ങുകൾക്കായി വേണ്ടിവരുന്ന  താപശക്തി ഏകദേശം  600 നും  മുകളിൽ വേണ്ടി വരുന്ന ഫാരൻ ഹീറ്റാണെന്ന് ഏവർക്കുമറിയാം .  

അങ്ങിനെവരുമ്പോൾ  വീനസിലെ താപനില 900 ഫാരൻഹീറ്റിലുള്ളതാണെങ്കിൽ വെനീറ മിഷനുകളിൽ നിന്നും സന്ദേശങ്ങൾ ഭൂമിയിലേക്ക് പ്രവഹിക്കുന്നതിനു മുൻപേ തന്നെ  അതിലെ ഉപകരണങ്ങൾക്ക് കേടുപാടുകൾ സംഭവിക്കേണ്ടതായിരുന്നില്ലേയെന്നുള്ളൊരു  സംശയം ന്യായമായും ഇവിടെ  ഉയർന്നു വരുന്നു . 

താപത്തെ ഒരു പരിധി വരെ പ്രതിരോധിക്കാനുതകുന്ന  കവചങ്ങൾ കൊണ്ടാണ്  ഈ സ്‌പേസ് യാനങ്ങളെല്ലാം തന്നെ  രൂപകല്പന ചെയ്യപ്പെട്ടിരിക്കുന്നതെങ്കിലും  അന്തരീക്ഷത്തിൽ നിന്നും  വീനസിന്റെ ഉപരിതലത്തിലേക്ക് എത്തിച്ചേരാനെടുക്കുന്ന  സമയവും , വേഗതയും, താപാധിക്യവും അന്തരീക്ഷമർദ്ധവും  ഒരു  വിശകലനത്തിന് വിധേയമാക്കിയെടുത്താൽ  പല പൊരുത്തക്കേടുകളും ഈ കണക്കുകളിൽ കാണുവാനാകും .

എന്നാൽ സത്യത്തിൽ  ഈ പേടകങ്ങൾ വീനസിൽ നിന്നും ഭൂമിയിലേക്ക്  സന്ദേശങ്ങൾ  അയച്ചിരുന്നുവെന്നുള്ളതാണ്  അങ്ങിനെയെങ്കിൽ  ആത്യന്തികമായി ഇതെല്ലാം  ചൂണ്ടിക്കാണിക്കുന്നത് വീനസിലെ താപനില   കണക്കാക്കുന്നതിൽ തെറ്റുകൾ  പറ്റിയിട്ടുണ്ട് എന്നുള്ളതിലേക്ക് തന്നെയാണ്  

ഇനിയിപ്പോൾ ആ ഫോട്ടോ ഗ്രാഫുകൾ വീനസിലേത് തന്നെയായിരിക്കുമോ ജോൺ ? നമ്മൾ അയച്ചിരിക്കുന്ന പേടകങ്ങൾ വീനസിൽ തന്നെയാണോ ഇറങ്ങിയിരിക്കുന്നത് ?

ഹ ..ഹാ .., പറയാൻ പറ്റത്തില്ല ചാൾസ്  അങ്ങിനേയും സംഭവിക്കാം 

വീനസിന്റെ അകക്കാമ്പിൽ  ഭൂമിയുടേതിനോട് സമാനമായ പാളികൾ ആണുള്ളതെന്നാണ്  കണക്കാക്കപ്പെടുന്നത് പക്ഷേ ഭൂമിയിലേത് പോലെയുള്ള  ടെക്ടോണിക് (Tectonics) പ്രവർത്തനങ്ങൾ  വീനസിൽ  നടക്കുന്നില്ലായെന്നും കരുതപ്പെടുന്നു ആയതുകൊണ്ട് തന്നെ താപനഷ്ടം വീനസിൽ ഉണ്ടാക്കപ്പെടുന്നില്ല. ഇത്തരത്തിൽ താപശോഷണം  സംഭവിക്കാത്തതിനാൽ  അകക്കാമ്പുകളിലും   പുറം പാളികളിലും സ്ഥിരമായി ഉയർന്ന തോതിലുള്ള താപം നിലനിൽക്കുവാൻ  കാരണമായിത്തീരുന്നു .

വീനസിന്റെ അന്തരീക്ഷത്തിലും ഇതു  തന്നെയാണ് സംഭവിക്കുന്നത്  സാധാരണ ഗതിയിൽ താപം വ്യാപിക്കുന്നത് അതിനു  ചുറ്റുമുള്ള വായു തന്മാത്രകളെ  ചൂടുപിടിപ്പിച്ചുകൊണ്ടാണ്.

എന്നാൽ  ഹരിത വാതകങ്ങളുടെ ആധിക്യം കൊണ്ട്  കടുത്ത  അന്തരീക്ഷ മർദ്ധത്താൽ കഠിന താപം സ്ഥിരമായി നിലനിൽക്കുന്ന വീനസിൽ    ഐഡിയൽ ഗ്യാസ് ലോ (ideal gas law )യുടെ ഒരു വകഭേദം കൂടി നമ്മൾ  ഇവിടെ കാണേണ്ടതുണ്ട് അതായത് വായുവിന്  അതിന്റെ ചുറ്റുമുള്ള  തന്മാത്രകളെ ചൂട് പിടിപ്പിക്കേണ്ടതായ  ആവശ്യം ഇല്ലാതെ വരുകയും താപ പ്രസരണം  മറ്റു സ്ഥലങ്ങളിലേക്ക് വ്യാപിക്കാതെ  അതിന്റെ പൂർണ്ണ രൂപത്തിൽ  തന്നെ എപ്പോഴും  നിലകൊള്ളുകയും ചെയ്യപ്പെടുന്നുവെന്നുള്ളത് . 

അതായത് ഒരു വസ്തു  അതിന്റെ വ്യാസത്തിൽ നിന്നും വിഘടിക്കപ്പെടുമ്പോൾ   അതിന്റെ ഖനത്തിൽ കുറവ് സംഭവിക്കുന്നു എന്നാലിവിടെ  താപ വ്യാപനത്തിനുള്ള ആവശ്യം ഇല്ലാത്തതിനാൽ  അത് ഒരേ ശ്രേണിയിൽ തന്നെ എപ്പോഴും നിലനിൽക്കുന്നു 

അകക്കാമ്പുകളിലും പുറംപാളികളിലും  ഒരേ ശ്രേണിയിൽ താപം നിലനിൽക്കുന്നൊരു അന്തരീക്ഷത്തിൽ  മറ്റു സ്ഥലങ്ങളിൽ അനുഭവപ്പെടുന്ന ചൂടിന്റെ ആധിക്യത്തെക്കാൾ അധികമായിട്ടായിരിക്കും അനുഭവപ്പെടുക കാരണം ഇവിടെ ചൂടിന് അതിന്റെ ചുറ്റുമുള്ള തന്മാത്രകളെ അതിലേക്ക് ഉൾക്കൊള്ളിക്കേണ്ടതായ  ആവശ്യം ഇല്ലാതാവുകയും അതുമൂലമുള്ള താപനഷ്ടം ഒഴിവാകുകയും ചെയ്യപ്പെടുന്നതിനാലാണത്   .

ഈ  പ്രതിഭാസം തന്നെയായിരിക്കാം  അഗ്നിപർവ്വതങ്ങളുടെ അധിക സാന്നിധ്യത്തിനും  വീനസിൽ കാരണമാകുന്നത് എന്നാണ്  വിലയിരുത്തപ്പെടുന്നത് .

മറ്റൊന്ന് അവിടെയുള്ള പാറകളുടേയും  മണ്ണിന്റേയും കാഠിന്യം ഭൂമിയിലേതിന് സമാനമായതാണോ അല്ലയോ  എന്നുള്ളതിനെക്കുറിച്ച് ആധികാരികമായി കൂടുതൽ വിവരങ്ങൾ നമുക്കിതുവരേക്കും ലഭ്യമായിട്ടില്ല . കോടിക്കണക്കിന്  വർഷങ്ങളുടെ  തുടർച്ചയായുള്ള  താപാധിക്യവും കടുത്ത  അന്തരീക്ഷ മർദ്ധവുമെല്ലാം മൂലം കാഠിന്യം കുറഞ്ഞൊരു  സർഫെയ്‌സായിരിക്കും വീനസിൽ ഉണ്ടായിരിക്കുക. സ്ഥിരമായി അനുഭവപ്പെടുന്ന മർദ്ധം ഏതൊരു വസ്തുവിന്റേയും കാഠിന്യത്തെ കുറച്ചു കളയുന്നു  എന്നുള്ളൊരു വീക്ഷണത്തിൽ കൂടി നോക്കിക്കാണുമ്പോൾ   ഭൂമിയിലെ ഖരാവസ്തുക്കൾ  ഉരുകാനെടുക്കുന്ന  താപവും  വീനസിലേതുമായി താരതമ്യം ചെയ്യുന്നത് മഠയത്തരമാകുമെന്ന് തന്നെ  വിലയിരുത്താം.

മറ്റൊന്ന് അമ്ളാംശമുള്ള മേഘപടലങ്ങൾ  ആസിഡ് മഴകൾക്ക് കാരണമായിത്തീരുന്നുവെന്ന് നമ്മൾ കണ്ടെത്തിയിട്ടുണ്ട്  ഇത്തരത്തിലുള്ള ആസിഡ് മഴകൾ   വീനസിന്റെ ഉപരിതലത്തിലേക്ക് പെയ്തിറങ്ങുമ്പോൾ  അത് പലതരത്തിലുള്ള  രാസ പരിവർത്തനങ്ങൾക്ക് അവിടെ ഹേതുവായിത്തീരുകയും അതുമൂലം  പരോക്ഷമായൊരു  താപം ഉപരിതലത്തിലുള്ള  വസ്തുക്കളുടെ മേൽ   ചെലുത്തപ്പെടുകയും ചെയ്യപ്പെടുന്നു ഈയൊരു ഘടകവും വീനസിലെ  സർഫൈസിനെ ബലഹീനമാക്കുന്നതിനുള്ള കാരണങ്ങൾ തന്നെയാണ് 

പക്ഷേ പലപ്പോഴും ഇത്തരത്തിൽ  പെയ്തിറങ്ങുന്ന ആസിഡ് മഴകൾ വീനസിന്റെ ഉപരിതലത്തിൽ എത്തിച്ചേരുന്നതിനു  മുൻപേ തന്നെ  ബാഷ്പീകരിക്കപ്പെട്ടു പോകുന്നുവെന്ന് നമ്മൾ ഭാഗീകമായി തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും  അതിനെ അടിവരയിടുന്ന തരത്തിൽ  കൂടുതൽ വിശ്വാസയോഗ്യമായ തെളിവുകളിലേക്കെത്തിച്ചേരുവാൻ ഇനിയും കഴിഞ്ഞിട്ടില്ല.

ഇതിനെ വിർഗയെന്ന  (virga ) പ്രതിഭാസത്തോട് ഉപമിക്കാവുന്നതാണ്   (മേഘപാളികളിൽ നിന്നും   പെയ്തിറങ്ങുന്ന മഴത്തുള്ളികൾ ഭൂമിയിൽ എത്തിച്ചേരുന്നതിനു  മുൻപേ ബാഷ്പീകരിക്കപ്പെട്ടു പോകുന്ന അവസ്ഥ )

ഇങ്ങനെ സംഭവിക്കാം അങ്ങിനെ സംഭവിക്കാം എന്നുള്ളതെല്ലാം നമ്മുടെ നിഗമനങ്ങൾ മാത്രമാണ് ഒരു പക്ഷെ ഈ കാഴ്ചപ്പാടുകളെല്ലാം തെറ്റാകുന്ന തരത്തിലുള്ളൊരു ക്രമമായിരിക്കാം വീനസിൽ അനുവർത്തിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. 

അതാണ് ശാസ്ത്രം,  ആദ്യം കിട്ടുന്ന തെളിവുകളുടെ വെളിച്ചത്തിൽ ചില നിഗമനങ്ങൾ നടത്തുന്നു . പിന്നെ അതിനേക്കാൾ വിശ്വാസയോഗ്യമായ തെളിവുകളുടെ ഭാവത്താൽ  ആദ്യത്തേതിനെ ഖണ്ഡിക്കുന്നു  അപ്പോൾ പാതി സത്യം പാതി ഭാവന എന്നുള്ള നിഷ്പക്ഷമായൊരു  കോണിൽ കൂടി മാത്രമേ ഇത്തരത്തിലുള്ള  സന്ദർഭങ്ങളിൽ ശാസ്ത്ര കണ്ടെത്തലുകളെ  വിലയിരുത്തുവാനാകൂ  അല്ലെങ്കിൽ കാണാനാകൂ .

ഇതിന്റെയെല്ലാം കൺക്ലൂഷൻ എന്നുള്ളത് വീനസിൽ അനുഭവപ്പെടുന്ന താപത്തിന്റെ അളവ്  കണക്കാക്കുന്നതിൽ നമുക്ക്  തെറ്റു പറ്റിയിരിക്കുന്നു എന്നുള്ളത് തന്നെയാണ് , മറ്റൊരു സത്യം തിരിച്ചറിയപ്പെടുന്നത് വരെ  അതു തന്നെ സത്യം എന്ന് വിശ്വസിക്കുക മാത്രമേ നിർവ്വാഹമുള്ളൂ  

ചില വസ്തുതകളെ  വിശ്വസിക്കുവാൻ തരമില്ലെങ്കിൽ  കൂടി വിശ്വസിക്കാതെ തരമില്ല എന്നുള്ള അവസ്ഥയിലേക്കത് നമ്മളെ  കൊണ്ടെത്തിക്കുമെന്നുള്ളതു തന്നെയാണ് അതിലെ വ്യത്യസ്തതയും.  

അല്ലെങ്കിൽ മെർക്കുറിയുടേത് പോലെയുള്ളൊരു  അന്തരീക്ഷമാറ്റം വീനസിലും കണക്ക്കൂട്ടാവുന്നതാണ്  ഒരു വശത്ത് അതിശൈത്യവും  മറുവശത്ത് അതിതാപവും

അതുമല്ലെങ്കിൽ ഒരു വശത്ത് അതി താപവും മറുവശത്ത് സാധാരണ താപനിലയും  

സാധാരണ താപനില എന്നുള്ളത്  കൊണ്ട് ഇവിടെ വിവക്ഷിക്കപ്പെടുന്നത്  ജീവനുള്ള  ശരീരത്തിന് താങ്ങാനാകുന്നത് എന്നുള്ളതാണ് 

ഇത്തരത്തിൽ വളരെയധികം കോമ്പ്ലിക്കേറ്റഡ് ആയ ചോദ്യങ്ങൾക്ക് ഉത്തരം തേടി തലപുകക്കേണ്ടതില്ല എന്നുള്ളതാണ് കാരണം   അല്പ സമയത്തിനുള്ളിൽ തന്നെ  മാനവരാശിയോളം പോരുന്ന സംശയങ്ങൾക്കും, ചോദ്യങ്ങൾക്കുമുള്ള ഉത്തരങ്ങൾ  അനാവരണമാക്കപ്പെടുവാൻ പോവുകയാണ്  .  

എല്ലാ മിത്തുകളും സങ്കൽപ്പങ്ങളും സത്യങ്ങളും തിരിച്ചറിയുവാൻ ഇനി ഏതാനും മണിക്കൂറുകൾ മാത്രം 

എങ്കിലും ഒരേ സമയം തന്നെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരങ്ങൾ തേടുകയെന്നത് ദുഷ്ക്കരമെങ്കിലും  ചില രഹസ്യങ്ങളുടെ ഉത്തരങ്ങൾ മറനീക്കി പുറത്തു വരുക തന്നെ ചെയ്യുമെന്നുള്ളതിൽ തർക്കമില്ല , അതിനായി കാത്തിരിക്കുക . അങ്ങിനെ ഓരോ രഹസ്യങ്ങളിലൂടേയും കടന്നു ചെന്നുകൊണ്ട്  എല്ലാം  പൂർണ്ണമായും  അനാവരണം ചെയ്യപ്പെടുന്ന ഒരു ദിനത്തിനായി  നമുക്ക് കാത്തിരിക്കാം.

നിക്കിന്റെ സംശയത്തിനും അതോടെ ഉത്തരമാകുമെന്നു തന്നെ കരുതാം സർഫെയ്‌സുകൾ ഉരുകി ഒലിക്കാൻ മാത്രമുള്ള താപ കാഠിന്യം വീനസ് പേറുന്നില്ലെന്നു തന്നെ കരുതപ്പെടുന്നു  

ജോൺ വീനസിൽ എവിടെയാണ് നമ്മൾ ലാൻഡ് ചെയ്യേണ്ടത്   ?

ചാൾസ് ഉന്നയിച്ച ആ  ചോദ്യവും  പ്രാധ്യാന്യം അർഹിക്കുന്നത് തന്നെയാണ്, കാരണം വീനസിൽ ലാൻഡ് ചെയ്യുക എന്നതിനേക്കാൾ ഉപരി അത് കൃത്യമായി എവിടെ വേണമെന്നുള്ളത്  ഒരു ചോദ്യമായി ഇപ്പോഴാണ് ഉയർന്നുവരുന്നത്.

അപകടകരമല്ലാത്ത എവിടെവേണമെങ്കിലും ഒരു ലാൻഡിങ്  സ്പേസ് കണ്ടത്താവുന്നതാണ് അത് അങ്ങനെത്തന്നെയാണ്  വേണ്ടതും 

അപകടകരമല്ലാത്ത,  എന്നുള്ള വാക്ക് ഇവിടെ അസ്ഥാനത്താണ് കാരണം അപകടകരമായൊരു  ഗ്രഹത്തിൽ അപകടകരമല്ലാത്ത സ്ഥലം കണ്ടെത്തുകയെന്നുള്ളത് വളരെ അതിശയോക്തിപരമായൊരു ഘടകമാണ്  അപകടസാദ്ധ്യത കുറഞ്ഞതെന്നതിനെ തിരുത്താം .

പക്ഷേ അതുപോലും  സങ്കീർണ്ണമാകുന്നു  അപകടകരമായൊരു ഗ്രഹത്തിൽ അപകടസാദ്ധ്യത കുറഞ്ഞൊരു സ്ഥലം പോലും എങ്ങിനെയാണ് കണ്ടെത്തുവാനാവുക  ?

ചാൾസ് ..വൈ വീ കാണ്ട് ലാൻഡ് ഇഷ്താർ ടെറ (Ishtar Terra), ടോപ്പോഗ്രാഫിയനുസരിച്ച്  (Topography)  വീനസിൽ നമ്മൾ കണക്കാക്കുന്ന രണ്ട് ഭൂഘണ്ഡങ്ങളിൽ ഒന്നായ ഉത്തരാർദ്ധഗോളത്തിൽ.

അത് കൊണ്ട് പ്രത്യേകിച്ചെന്തെങ്കിലും ഗുണമുണ്ടോ ജോൺ ?

തീർച്ചയായും ,  ഇവിടെയാണ് മാക്‌സ്‌വെൽ മോണ്ടെസ് (Maxwell Montes) സ്ഥിതിചെയ്യുന്നതല്ലേ ?

തീർച്ചയായും 

അതായത്  വീനസിലെ ഏറ്റവും ഉയരം കൂടിയ പർവ്വതം

ശരിയാണ്  

റൈറ്റ്..,  വീനസിന്റെ ഉപരിതലത്തിൽ നിന്നും ഏകദേശം പതിനൊന്ന് കിലോമീറ്ററോളം ഉയരമുണ്ട് മാക്‌സ്‌വെൽ മോണ്ടെസിന് അതായത്  36000 ഫീറ്റെന്നതിനെ കണക്കാക്കാം   ഉയരം കൂടുന്നതനുസരിച്ച്  വായുവിന്റെ ഘനത്വം കുറയും എന്നുള്ള തത്വത്തെ കൂട്ടുപിടിക്കുകയാണെങ്കിൽ എല്ലാം കൊണ്ടും  വീനസിന്റെ ഉപരിതലത്തിനേക്കാൾ അനുയോജ്യം മാക്സ് വെൽ മോണ്ടസ് ആയിരിക്കുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്  കാരണം 
ഹരിത വാതകങ്ങൾ അന്തരീക്ഷത്തിൽ സൃഷ്ടിക്കുന്ന മർദ്ധത്തിന്റെ അളവ് ഉയരം കൂടും തോറും കുറഞ്ഞു കൊണ്ടിരിക്കുമെന്നുള്ളത് തന്നെയാണ്.

പക്ഷേ അത് അത്യപകടകരമായിരിക്കുകയില്ലേ ജോൺ ?  കാരണം അഗ്നിപർവ്വതങ്ങളുടെ സജീവ സാന്നിദ്ധ്യം അനുഭവപ്പെടുന്ന ഒരു മേഖല കൂടിയാണ് ഈ പർവ്വത പ്രദേശം എന്നുള്ളത്  നാം തിരിച്ചറിഞ്ഞിട്ടുണ്ട്   മറ്റൊരു പോരായ്മയെന്നുളത്  ഒരു ലാൻഡിങ്ങിനു വേണ്ട അനുയോജ്യ ഘടകങ്ങൾ അവിടെയുണ്ടാകുമോ എന്നുള്ളതാണ് ?

അഗ്നിപർവ്വത സാന്നിദ്ധ്യം  വീനസിന്റെ എല്ലാം ഭാഗത്തും ഒരു പോലെ തന്നെയാണ്  ഉപഗ്രഹ ചിത്രങ്ങളുടെ വിശ്വാസത കണക്കിലെടുക്കാമെങ്കിൽ  സുരക്ഷിതമായ ഒരു ലാൻഡിങ് സ്‌പേസ് ഇവിടെ ഉണ്ടെന്നു തന്നെ നമുക്ക് കരുതാവുന്നതുമാണ് .  

അങ്ങിനെയെങ്കിൽ  കൂടി മേൽപറഞ്ഞ രീതിയിലുള്ളൊരു  ലാൻഡിങ് പ്രോസസ്സ്  ഇവിടെ പരീക്ഷിക്കുവാൻ  കഴിയുമോ ജോൺ ? കുറഞ്ഞ അന്തരീക്ഷ മർദ്ധത്തിൽ എങ്ങിനെയാണ് ആ  പ്രോസസ്സ് വർക്ക് ഔട്ട് ആവുക? 

തീർച്ചയായും  ലാൻഡിങ്ങിനു വേണ്ടതായ അന്തരീക്ഷ മർദ്ധം ഈ ഉയരത്തിലും ലഭ്യമാണെന്നാണ് കണക്കുകൾ കാണിക്കുന്നത് . 

അങ്ങിനെയെങ്കിൽ  വീനസിന്റെ  ഉപരിതലത്തെ കുറിച്ച് പഠിക്കുവാനുള്ള  ഒരവസരമാണ് ഇതിലൂടെ നഷ്ടപ്പെടുന്നതല്ലേ  ജോൺ ?

എന്താണ്  ഡേവിഡ് ഇങ്ങനെ ? വീനസിനെ കുറിച്ച് പഠിക്കുവാൻ വേണ്ടിയുള്ള  യാത്രയാണോ  ഇത് ? ഒരിക്കലുമല്ല,   നമ്മുടെ അതിജീവനത്തിനു വേണ്ടിയുള്ളതാണിത്  അതൊരിക്കലും മറക്കരുത്  ഇവിടെ മറ്റൊന്നിനും ഒരു  സ്ഥാനവുമില്ല ആത്യന്തികമായി ഈ മിഷന്റെ വിജയം മാത്രമാണ്  പ്രാധാന്യം.

സോറി ജോൺ

വൈ സോറി ..? വി ആർ ബ്രില്യൻറ്സ്  പക്ഷേ ചില സമയങ്ങളിൽ വിഡ്ഢികളെപ്പോലെയാകുന്നു ആർക്കും  സംഭവിക്കാവുന്നതു  തന്നെ  പക്ഷേ ചിലപ്പോളത് വിജയത്തെ കീഴ്മേൽ മറിക്കുന്ന  വലിയ തെറ്റുകളായി മാറുന്നു  .

തെറ്റുകൾ തിരുത്താവുന്നതാണ്  അതിനുള്ള സമയമുണ്ടെങ്കിൽ മാത്രം ഇവിടെ നമ്മൾ അഭിമുഖീകരിക്കുന്നത് വളരെ വ്യത്യസ്ഥമായൊരു  സാഹചര്യത്തെയാണ് ചെറിയൊരു തിരുത്തലിനുള്ള സാദ്ധ്യതക്കു പോലും  അവസരമില്ലാത്തത്  സംഭവിക്കുന്ന ചെറിയ പിഴവുകൾ  പോലും  ഈ മിഷന്റെ പരാജയത്തിനാണ് വഴിവെക്കുക.
                
എല്ലായ്‌പ്പോഴും  ചിന്തിക്കുന്നതും പ്രവർത്തിക്കുന്നതും ബുദ്ധി പൂർവ്വവും കൃത്യതയോടും കൂടിയാകട്ടെ ഇത്തരം സന്ദർഭങ്ങളിൽ അതിനു വലിയ പ്രാധ്യാന്യമുണ്ട്  

സ്വയമെന്ന പോലെ കുടുംബത്തെയും , കുടുംബത്തെയെന്ന  പോലെ സമൂഹത്തേയും സമൂഹത്തെയെന്ന  രാജ്യത്തേയും നോക്കിക്കാണുവാനും നയിക്കുവാനും  കഴിയുകയില്ല.

ഓരോന്നിനും അതിന്റെതായ ഘടകങ്ങളുണ്ട്  തലങ്ങളുണ്ട്  ഒരു മനുഷ്യന്റെ ബുദ്ധി കൂർമ്മതയേയും  ചിന്തകളിൽ കാണിക്കേണ്ട സൂക്ഷമതയേയും വ്യത്യസ്ഥ സാഹചര്യങ്ങളിൽ പ്രകടിപ്പിക്കേണ്ട നേതൃപാടവത്തിന്റെ ക്യാപബിലിറ്റിയേയും വിശകലനപാടവത്തേയും ഓരോന്നിനും അനുസരണമായി ചിട്ടപ്പെടുത്തിയെടുക്കേണ്ടതുണ്ട് 

ചെറിയ ചിന്തകൾ വെച്ച് വലിയ കാര്യങ്ങൾ ചെയ്യരുത്  അതിന് വലിയ രീതിയിൽ തന്നെ ചിന്തിക്കണം.

ഒരു വ്യക്തിയിൽ അന്തർലീനമായിക്കിടക്കുന്ന  കഴിവുകളും' ആശയങ്ങളും  തമ്മിലുള്ള പരസ്പര സമന്വതയും  തനിക്കുചുറ്റുമുള്ള ഘടകങ്ങളെ അവലോകനം ചെയ്യുന്നതിലുള്ള  മികവും അതിൽ പ്രകടിപ്പിക്കുന്ന ചാതുര്യവും ,  നേതൃത്വപാടവവും എല്ലാ  കൂടിചേർന്നാണ് ഏതൊരുവനും ആ  തലത്തിലേക്ക് എത്തിച്ചേരുവാനാവുകയുള്ളൂ. 

ഒരു കളിക്കാരൻ  ലക്ഷ്യത്തിലേക്ക് പായുന്നതിനോടൊപ്പം തന്നെ  അയാളുടെയുള്ളിൽ നടക്കുന്ന കണക്ക് കൂട്ടലുകൾ ആണ്   അയാളുടെ വിജയപരാജയങ്ങളെ തീരുമാനിക്കുന്നത്  

ആ ഓട്ടത്തിനിടയിലും അയാളുടെ ഉള്ളിൽ ആശയങ്ങളും തീരുമാനങ്ങളും കണക്കുകൂട്ടലുകളൂം  ദ്രുതഗതിയിൽ നടന്നു കൊണ്ടിരിക്കുന്നു വിജയിക്കേണ്ട  പോയിന്റിലേക്ക് എത്തിച്ചേരുന്നതിനെക്കുറിച്ച്  ചിന്തിക്കുന്നു. 

മനുഷ്യർക്ക് മാത്രമുള്ള വലിയൊരു  പ്രത്യേകതയെന്നിതിനെ വിലയിരുത്താം   ഒരേ സമയം പല തലങ്ങളിലൂടെ ചരിക്കാനുള്ള ആർജ്ജവവും കഴിവും ബുദ്ധിയും  

വിശാലമായ ക്യാൻവാസിലേക്ക് ഫോർമേഷൻ ചെയ്താൽ മാത്രമേ വിശാലമായി ചിന്തിക്കുവാനാകൂ 

ബക്കറ്റിനുള്ളിൽ  തലയിട്ടുകൊണ്ട് സമുദ്രത്തെ കാണാമെന്ന്  വ്യാമോഹിക്കരുത്  അതിന് സമുദ്രത്തിലേക്ക് തന്നെ ഇറങ്ങി ചെല്ലണം  

അതിനുള്ള  ആർജ്ജവമാണ് പ്രകടിപ്പിക്കേണ്ടത് ആ ചങ്കൂറ്റമാണ് ഉള്ളിലേറ്റേണ്ടത്   

യുദ്ധഭൂമിയിൽ തെറ്റായ ചിന്തകൾക്കും പിഴവുകൾക്കും സ്ഥാനമില്ല  അതിന്റെ ഫലം പരാജമാണ്

ഞാനത് മനസ്സിലാക്കുന്നു ജോൺ 

തീർച്ചയായും വേണം  ഡേവിഡ് 

നമ്മളിപ്പോൾ  ഭൂമിയിലല്ല , അവിടെനിന്നും  കോടിക്കണക്കിന് കിലോമീറ്ററുകൾ അകലെ വിശാലമായ ഈ  പ്രപഞ്ചത്തിന്റെ  ഏതോ ഒരു കോണിലിരുന്നുകൊണ്ടാണ് നമ്മുടെ അതിജീവനത്തിനായി പോരാടുന്നത്, സംഭവിക്കുന്ന ചെറിയൊരു പിഴവു മാത്രം മതി എല്ലാത്തിനും അവസാനമാകുവാൻ .

അതോടൊപ്പം തന്നെ പ്രാധാന്യമർഹിക്കുന്ന  മറ്റൊന്ന് കൂടിയുണ്ട്  ഇതൊരു ടീം പ്ലേ കൂടിയാണെന്നുള്ളത്    

ഒരു ടീമിലുള്ള എല്ലാവരും ഒരേ രീതിയിൽ  ചിന്തിച്ച് മുന്നോട്ട് പോകുമ്പോഴാണ് അതൊരു നല്ല കൂട്ടായ്മാമയാകുന്നത് അതിലൊരാളുടെ അശ്രദ്ധക്ക്  വലിയ വില കൊടുക്കേണ്ടി വരും പ്രത്യേകിച്ച് ഇത്തരം സന്ദർഭങ്ങളിൽ .

ആയതിനാൽ  വാക്കുകളിലും പ്രവർത്തികളിലും ചിന്തകളിലും നമുക്കെപ്പോഴും ജാഗ്രത പുലർത്താം .

മാക്സ് വെൽ മോണ്ടസാണ്  ലാൻഡിങ്ങിന് ഏറ്റവും അനുയോജ്യമെന്നു കരുതുവാൻ മറ്റൊരു കാരണം കൂടിയുണ്ട്

അന്തരീക്ഷമർദ്ധത്തിന്റെ കാഠിന്യം  സർഫേയ്‌സിനോട് അടുക്കും തോറും ഏറ്റവും കൂടുതൽ ആയിരിക്കും.

സ്ഫോടകവസ്തുക്കളെ പേറുന്ന  റോക്കറ്റ് വീനസിന്റ ഉപരിതലത്തിൽ നിന്നും വിക്ഷേപിക്കപെടുമ്പോൾ ശക്തിയായ  ഈ മർദ്ധത്തെ  അതിജീവിക്കേണ്ടതായി വരുമെന്നുള്ളതും അത്   ഇന്ധന ചിലവ് ഗണ്യമായി ഉയർത്തുന്നതിനോടൊപ്പം തന്നെ അന്തരീക്ഷ മർദ്ധത്തിന്റെ കാഠിന്യം മൂലം രൂപം കൊള്ളപ്പെടുന്ന  അതീവ ഘർഷണത്താൽ തീപിടുത്തം പോലെയുള്ള ഗുരുതരമായ പ്രത്യാഘാതങ്ങൾക്കുള്ള സാധ്യതയും  വളരെയധികമുണ്ട് 

വീനസിന്റെ ഉപരിതലത്തൽ നിന്നും ഏകദേശം പതിനൊന്ന് കിലോമീറ്ററുകൾ ഉയരമുള്ള മാക്സ് വെൽ മോണ്ടിൽ നിന്നുമുള്ള വിക്ഷേപണം ഒരു പരിധിവരെ ഈ കനത്ത അന്തരീക്ഷമർദ്ധത്തിൽ നിന്നും രക്ഷപ്പെടുന്നതിന് ഇടയാക്കുന്നു .

ഇനി ഡേവിഡിന്റെ പരിഭവം തീർക്കണമെങ്കിൽ  നമുക്ക് യൂട്ടിലിറ്റി വെഹിക്കിളുകൾ   ഉപയോഗപ്പെടുത്താവുന്നതാണ് , എന്നിരുന്നാലും എന്റെ അഭിപ്രായം ഇതല്ല അതിനുള്ള  സമയമെന്നുള്ളതാണ്   പരിമിതമായ സമയത്തിനുള്ളിൽ വലിയൊരു ടാസ്ക്ക്  നമ്മൾ പൂർത്തീകരിക്കേണ്ടതായുണ്ട് 
     
എന്തിനും  , ഏതിനും അനുയോജ്യമായൊരു സമയം വരുമെന്നുളളത്  പ്രപഞ്ചരീതിയാണ് നമ്മുടെ ഈ മിഷൻ  വിജയം പ്രാപിക്കുകയാണെങ്കിൽ  വീനസിന്റെ ഈ മടിത്തട്ടിലേക്ക് ഇനിയും വരാമല്ലോ ഡേവിഡ് ?  

തീർച്ചയായും അതുതന്നെയാണതിന്റെ  ശരി 

വീനസിന്റെ  മുകൾത്തട്ടിൽ അപകടകരമായി വീശിയടിക്കുന്ന അതി ശക്തമായ കാറ്റുകളുടെ സാന്നിദ്ധ്യമുണ്ട്    മണിക്കൂറിൽ  ഏകദേശം മുന്നൂറ് , നാനൂറ് കിലോമീറ്ററുകൾ വേഗതയുള്ള ഇത്തരം സൂപ്പർ സൈക്ലൊണുകളെയും മറ്റു വെല്ലുവിളികളോടൊപ്പം  തന്നെ നാം തരണം ചെയ്യേണ്ടതായുണ്ട്.
  
ഇതെല്ലാം വലിയ പ്രതിബന്ധങ്ങൾ  തന്നെയാണ് നമുക്കു മുന്നിൽ ഉയർത്തുന്നത്.

ലാൻഡിങ്ങിലും  വിക്ഷേപണത്തിലും പല  അപകടസാദ്ധ്യതകളേയും   അതുണ്ടാക്കുന്നു  ഒരർത്ഥത്തിൽ തരണം ചെയ്യുക എന്നുള്ളതിനേക്കാൾ  ഒഴിവാക്കുക  എന്നുള്ളതാണ്  കൂടുതൽ സുരക്ഷിതമായിട്ടുള്ളതും, അഭികാമ്യവും 

സമയമാപിനി  മുന്നോട്ട് ചലിച്ചു കൊണ്ടിരിക്കുന്നു ആഹ്ളാദത്തോടെയും,ആകാംക്ഷയോടേയും അതിലുപരി ഉത്സാഹത്തോട്  കൂടിയും ഞങ്ങൾ  വീനസിനെ സാകൂതം വീക്ഷിച്ചു കൊണ്ടിരുന്നു 

ബാല്യങ്ങളെ പുളകമണിയിച്ചിട്ടുള്ള  എത്രയോ വീര സാഹസീക കഥകളിൽ വീനസുമായി ഇഴപിരിഞ്ഞു കിടക്കുന്നു റോമൻ ചരിത്രത്താളുകളിൽ  വീനസെന്ന സൌന്ദര്യ ദേവതക്ക് വലിയ പ്രാധാന്യം തന്നെയാണുള്ളത്.

സത്യങ്ങളും അതിലുപരി  മിത്തുകളും നിറഞ്ഞു നിൽക്കുന്ന ഒരു  മഹാ സമുദ്രം അതിൽ  ദൈവങ്ങളും, അവതാരങ്ങളും മനുഷ്യരും ഇഴചേർന്നു  കിടക്കുന്നു  

ദൈവങ്ങൾ  മനുഷ്യർക്ക് ശത്രുക്കളും മിത്രങ്ങളുമാകുന്നു  അവർ പരസ്പരം യുദ്ധം ചെയ്യുന്നു  ദൈവങ്ങളെ അതിജീവിക്കുന്ന മനുഷ്യർ മനുഷ്യരുടെ വളർച്ചയിൽ അസൂയാലുക്കളാകുന്ന  ദൈവങ്ങൾ . ഭാവനകളേയും മിത്തുകളേയും  ഒരു പോലെ കൂട്ടിയിണക്കിക്കൊണ്ട് മനുഷ്യ മനസ്സിന്റെ  ഏറ്റവും ഉദാത്തമായ ഭാവങ്ങളിലൂടെ  സഞ്ചരിച്ചു കൊണ്ട്  ഒരു പ്രത്യേക ലോകം തന്നെ സൃഷ്ടിച്ചെടുത്ത  ക്രിയേറ്റിവിറ്റിയുടെ ഏറ്റവും ഉന്നത തലങ്ങളുടെ  ഉത്തമ ഉദാഹരണങ്ങൾ തന്നെയാണ് റോമൻ ക്ലാസിക്കുകളെല്ലാം

അവയുടെ  മേന്മകളെ കുറിച്ച് പ്രതിപാദിക്കുവാൻ മാത്രം  വലിയ വലിയ  അദ്ധ്യായങ്ങൾ തന്നെ എഴുതിച്ചേർക്കേണ്ടതായി വരും . 

മാനുഷീകമായി കഴിവുകൊണ്ട്  ഭാവനയുടെ ഏറ്റവും ഉന്നതിയിലേക്ക്  ഒരു കാവ്യ സംഗീതം പോലെ എത്തിച്ചേരുക ഒരു മാലയിലെ മുത്തുകൾ പോലെ  അവയെ കോർത്തിണക്കിക്കൊണ്ട് യുക്തിസഹജമായി അവതരിപ്പിക്കുക  . 

ആ ക്രിയേറ്റിവിറ്റിയിലേക്ക് എത്തിച്ചേർന്ന  ഭാവനാ വൈദഗ്ധ്യത്തത്തേയും   കൂട്ടിയിണക്കിയ കൂർമ്മ ബുദ്ധിയേയുമെല്ലാം  അനിതാസാധാരണങ്ങൾ  തന്നെയെന്നു വിശേഷിപ്പിക്കേണ്ടി വരും.

ചിന്തകളുടെ അത്യുന്നത ഭാവങ്ങളിലൂടെ  സഞ്ചരിച്ചു കൊണ്ട്  വലിയൊരു  ഭാവനാ ലോകത്തിനുള്ളിലേക്ക് ധൈര്യപൂർവ്വം കടന്നുചെല്ലുകയും വിശ്വാസയോഗ്യമായ തരത്തിൽ കഥാപാത്രങ്ങളെ അതിലേക്ക് സന്നിവേശിപ്പിക്കുകയും  എല്ലാ ഭാവങ്ങളേയും, രൂപങ്ങളേയും  ഉൾക്കാഴ്ചയോട് കൂടി നോക്കി കണ്ട് പൂർണ്ണരൂപത്തിൽ മെനെഞ്ഞെടുത്ത് മറ്റുള്ളവരിലേക്ക് സംവേദിപ്പിക്കുന്ന  ആ  പാടവം അതൊരിക്കലും എളുപ്പമല്ല  മറിച്ചതൊരു   തപസ്യയാണ് ആർജ്ജവത്തിനെക്കാൾ   ഉപരിയായി ഓരോ കാര്യങ്ങളേയും വ്യത്യസ്ഥ  കോണുകളിൽ കൂടി നോക്കിക്കാണുന്ന മൾട്ടി പർപ്പസ് ടാലന്റാണ്  

പല  ആശയങ്ങളേയും ഭാവനകളേയും വ്യത്യസ്ഥ കോണുകളിൽ കൂടി നോക്കിക്കണ്ട് അവയെ പരസ്പര പൂരക  കണ്ണികളായി ഇഴചേർക്കുകയും   അതിനു മേലെ വ്യത്യസ്ത  വ്യക്തിത്വങ്ങളിലേക്ക് കടന്നുചെന്ന്  അവയെ ഒന്നായി സമന്വയിപ്പിക്കാൻ കഴിയുന്നതുമായ മാജിക്കൽ എബിലിറ്റി എന്നൊക്കെയതിനെ  വിശേഷിപ്പിക്കാവുന്നതാണ്  

കുറച്ചു കൂടി സരളമായി പ്രതിപാദിക്കുകയാണെങ്കിൽ  ഒരു വ്യക്തി തന്നെ പല വ്യക്തിത്വങ്ങളായി   രൂപാന്തരം പ്രാപിച്ചു കൊണ്ട് ഓരോ ഭാവനാ വിലാസത്തിൽ കൂടിയും  ഒരു വസ്തുവിനെ  എങ്ങിനെയൊക്കെ നോക്കിക്കാണുമെന്നുള്ള ഉൾക്കാഴ്ചയുടെ അതിതീവ്ര ഭാവമാണ് ഇതിലൂടെ വെളിവാക്കപ്പെടുന്നത് .   

ഇനിയുമിതിനെ മയപ്പെടുത്തുവാൻ ശ്രമിച്ചാൽ അതതിന്റെ ഉൾക്കാമ്പിനെ   നഷ്ടപ്പെടുത്തുകയും  അനിതസാധാരണമായിട്ടുള്ള ആ ക്രിയേറ്റിവിറ്റിയെ  സാധാരണയിലേക്ക് തള്ളിയിടുന്ന നിഷ്ക്രിയത്വമായതു മാറുമെന്നുള്ളതുകൊണ്ടും ഞാനതിനു മുതിരുന്നില്ല കാരണം അങ്ങിനെവരുമ്പോൾ   അതൊരു വലിയ നീതികേടായിമാറുന്നു ആ  കഠിനാദ്ധ്വാനം  ക്രിയേറ്റിവിറ്റി, മെന്റൽ എക്സ്പ്ലോഷർ  ഇതല്ലാം വെറും നീർക്കുമിളകളായി മാറ്റപ്പെടുന്നു .  

എങ്കിൽ  കൂടി ഇതെല്ലാം  സാധാരണക്കാർക്കും കൂടി മനസ്സിലാകേണ്ടതല്ലേ  എന്നുള്ളൊരു ചോദ്യത്തിലേക്ക് അതു നമ്മളെ കൊണ്ടെത്തിക്കുമെങ്കിലും 
അത്തരത്തിലുള്ളൊരു  വ്യത്യസ്ഥത കണക്കാക്കേണ്ട കാര്യമില്ലെന്നുള്ള  ഉത്തരം കൊണ്ട് ആ ചോദ്യത്തിന്റെ മുനയൊടിക്കാവുന്നതു തന്നെയാണ്

അതുതന്നെയാണ് എന്റെ പക്ഷവും.

സാധാരണക്കാർ , അസാധാരണക്കാർ എന്നുള്ള തരംതിരിവിനൊന്നും ഇവിടെ യാതൊരു അടിസ്ഥാനവുമില്ല  കാരണം സാധാരണമെന്ന്  നമ്മൾ കരുതുന്ന ഏതൊരു വ്യക്തിത്വത്തിനും ആ അസാധാരണതയിലേക്ക്  കൂടുമാറാവുന്നത് തന്നെയാണ്  പക്ഷേ അതിനുള്ള  ആർജ്ജവം കാണിക്കണമെന്നു മാത്രം  ആ പ്രതിഭയെ ഉള്ളിലേക്ക് കൊണ്ടുവരുന്നതിനുള്ള പ്രയത്നശാലികൾ ആയിമാറണം അതിനു കഴിയാത്തവർ  അലസരും മടിയരും തന്നെ  അപ്പോൾ അവർ ആ രീതിയിൽ മാത്രം മനസ്സിലാക്കിയാൽ മതി എന്നുള്ള ഒരു കൺക്ലൂഷനിലേക്ക് നമുക്ക് എത്തിച്ചേരേണ്ടതായി വരും .

ഞാൻ എന്തായിത്തീരണം എന്നുള്ളത് എന്റെ  മാത്രം അഭിവാഞ്ജയും, ആർജ്ജവവുമാണ്  അതായിത്തീരുമ്പോൾ അതെന്റെ വിജയവുമാകുന്നു.

ചില വസ്തുതകളുടെ അന്തഃസത്ത പൂർണ്ണമായും മനസ്സിലാകണമെങ്കിൽ  അതനുശാസിക്കുന്ന വഴികളിലൂടെ സഞ്ചരിക്കേണ്ടതായുണ്ട്   .

ഒരു പക്ഷേ ഇതെല്ലാം സാങ്കല്പീകമായ കെട്ടുകഥകളായിരിക്കാം  പക്ഷെ ആ സാങ്കല്പീകതയെ വിശ്വാസയോഗ്യമാക്കുന്നതും ആ തലത്തിലേക്ക് ഉയർത്തിക്കൊണ്ടു പോകുന്നതും ..എഴുത്തുകാരന്റെ അതിവിശാലമായ ഭാവനാ വൈദഗ്ദ്ധ്യവും മെനഞ്ഞെടുക്കാനുള്ള  നൈപുണ്യവും വിവിധ തലങ്ങളിലൂടെ സഞ്ചരിച്ച് അതിനെ ഇഴചേർത്തു നിറുത്തുന്ന മാസ്മരികതയും തന്നെയാണെന്നുള്ളതിൽ യാതൊരു സംശയവുമില്ല.

ഇവിടെ മാത്രമല്ല ഏതൊരു ജനതയുടേയും പാരമ്പര്യങ്ങളിലൂടെ കടന്നുപോവുകയാണെങ്കിൽ സത്യങ്ങളും മിത്തുകളും ഇടകലർന്നു കിടക്കുന്ന ഇത്തരം ക്ലാസിക്കുകൾ കാണുവാനാകും 

എന്തൊക്കെ തന്നെ ആയാലും ഈ സൃഷ്ടികളെല്ലാം  മാസ്റ്റർ പീസുകൾ  തന്നെയെന്നു അടിവരയിടേണ്ടിവരും അത് കൊണ്ട് തന്നെയാണ്  അവ ക്ലാസ്സിക്കുകളെന്നറിയപ്പെടുന്നതും.

ട്രോജൻ യുദ്ധം  എത്രയോ പ്രാവശ്യം  വായിച്ചിരിക്കുന്നു  ഔന്നിത്യത്തിലും അവതരണത്തിലും ഏറെ മികച്ചു നിൽക്കുന്ന ഒന്നാണത് 

പ്രണയത്തിന്റെ പേരിൽ ഒരു മഹാ സമുദ്രത്തെ ചോര കൊണ്ട് ചുവപ്പിച്ച യുദ്ധം  

നിരപരാധികളുടെ ചോര ചിന്തിയ യുദ്ധം 

ഒമ്പതു വർഷം നീണ്ടു നിന്ന ആ അനാവശ്യ യുദ്ധത്തിന്റെ പരിസമാപ്തി  കാണിച്ചു തരുന്നത് വലിയൊരു സത്യമാണ്, ഏതൊരു സ്വാർത്ഥതയുടെ അന്ത്യം എങ്ങിനെയായിരിക്കുമെന്നുള്ളത്.

പ്രണയത്തിന്റെ  മൂല്യത്തേയും നിരർത്ഥകതയെയും ഒരുപോലെ വെളിവാക്കിത്തന്ന കാവ്യം  

അതൊരു ചൂണ്ടുപലകയാണ് തെറ്റുകൾ ,  തെറ്റുകൾ തന്നെയെന്നും അതിന്റെ  അന്ത്യം  പരാജയമാണെന്നും  .  

അധാർമ്മീകതയുടെ ചുവടു പിടിച്ചുള്ള  യാത്രയുടെ ഏതെങ്കിലുമൊരു  ഘട്ടത്തിൽ വിജയിക്കുമെന്ന് തോന്നുമെങ്കിലും  ആത്യന്തികമായി അത് ചെന്ന് നിൽക്കുന്നത് അനിവാര്യമായ പരാജയത്തിൽ  തന്നെ ആയിരിക്കുമെന്നുള്ളത് സത്യമാണ്  .

സ്വാർത്ഥതയും ,അഹങ്കാരവും അതിന്റെ വകഭേദങ്ങൾ തന്നെയാണ്  ഓരോ മനുഷ്യരും ഇത്തരം  വീക്ഷണങ്ങളിലൂടെയാണ്  ചരിക്കുന്നതെങ്കിൽ  ആ കൺകോണുകളിലൂടെയാണ് ചുറ്റുപാടുകളെ നോക്കിക്കാണുന്നതെങ്കിൽ അനിവാര്യമായ പരാജയത്തിന്  അവരും വശംവംദരാകേണ്ടവർ തന്നെ .

എഴുതപ്പെട്ടിരിക്കുന്ന ക്ലാസ്സിക്കുകളിൽ ഏറെ മികച്ചു നിൽക്കുന്ന ഒന്നായ ആ കൃതിയുടെ മൂലകാരണം പ്രണയമാണ് ,  എന്നിരുന്നാൽ കൂടി വലിയൊരു ചോദ്യമാണ് അതോടൊപ്പം തന്നെ ഇവിടെ  ഉയർന്നു വരുന്നതും  മറ്റൊരുവന്റെ ഭാര്യയോട് തോന്നുന്ന വികാരത്തെ  പ്രണയമായി കാണുവാൻ കഴിയുമോ  ?

കാമമെന്ന വികാരത്തിലുപരി അവിടെയെന്താണ് ഉയർന്നു നിൽക്കുന്നത് ? .

പ്രണയമെന്നുള്ളത്  മൊട്ടിൽ നിന്നും വിരിഞ്ഞു വരുന്ന പൂവാണ്  , ഗ്രീഷമത്തിൽ പൊഴിയുന്ന മഞ്ഞുതുള്ളികളാണ് , ഹൃദയത്തിൽ   നിന്നുമുയരുന്ന സിംഫണിയാണ്  അതിനൊരു  താളമുണ്ട്, ലയമുണ്ട്  

എന്നാൽ കാമമെന്നവികാരം അതിൽനിന്നുമെത്രയോ കാതം അകലെയാണ്
    
മറ്റൊരുവന്റെ ഭാര്യയോട് തോന്നുന്നത് കാമമാണ് 

ശരീരത്തിന് ശരീരത്തോട് തോന്നുന്ന വിശപ്പാണത്  പ്രണയമെന്നതിനെ ഒരിക്കലും വിശേഷിപ്പിക്കാനാകില്ല.
 
മറ്റൊരുവൻ സ്വന്തമാക്കിയ വസ്തുവിനോട് തോന്നുന്നത് പ്രണയമല്ല  

സ്വന്തം ഇണയെ സ്നേഹിക്കുവാൻ കഴിയാത്തവർക്കെങ്ങനെ അടുത്തവനെ പ്രണയിക്കുവാൻ കഴിയും അതിന്റെ സത്യസന്ധതയെന്താണ്  ? 

ലക്ഷക്കണക്കിന് പടയാളികളെ  കൊന്നൊടിക്കിയ ഒരു യുദ്ധത്തിന്റെ പരിസമാപ്തിയായി മാറിയ കാമം  .

മറ്റൊരുവന്റെ പത്നിക്കു വേണ്ടി നടത്തപ്പെട്ട ഹീനമായ യുദ്ധം  അതൊരു കണ്ണ് തുറപ്പിക്കൽ കൂടിയാണ്  നേരില്ലായ്മയുടെയും  നെറികേടിന്റെയും അനിവാര്യമായ അവസാനം എന്താണോവെന്നുള്ളത്..,   അതേവരേയും നശിപ്പിച്ചു തന്നെയേ അടങ്ങൂവെന്ന സത്യമാണ് ഇതിലൂടെ വെളിവാക്കപ്പെടുന്നതും .

അകക്കണ്ണിൽ കൂടി ഹോമർ രചിച്ച ഈ ഇതിഹാസ്യ കാവ്യം കണ്ണുണ്ടായിട്ടും കാണാത്ത അഭിനവ അന്ധൻമാർക്ക്  വേണ്ടിയുള്ളതാണ് .

അനാവശ്യയുദ്ധത്തിന്റെ ഖ്യാതി പേറുന്നതായിട്ടും  അക്കില്ലിയിസിനെയും, ഹെക്റ്ററിനെയുമെല്ലാം എത്രയോ വീരാരാധനയോടു കൂടിയാണ് ലോകം  നോക്കികാണുന്നത് 

വളരെ മാസ്റ്റർ പീസായൊരു ക്ലാസിക്ക് തന്നെയാണ് ഹോമർ മെനഞ്ഞെടുത്തത്   മിത്തുകളും , ദൈവങ്ങളും , മനുഷ്യരും  ഇടകലർന്ന  പുരാണ കാവ്യം. നമ്മുടെ  രാമായണത്തിലും ഇതുതന്നെയല്ലേ വിവക്ഷിക്കപ്പെടുന്നത് ദൈവങ്ങളേയും , മനുഷ്യരേയും  ഇടകലർത്തിയ  ഒരു  ഇതിഹാസ കാവ്യം തന്നെയാണതും   മറ്റൊരുവന്റെ ഭാര്യയെ മോഹിക്കുന്ന നീച ഭാവം തന്നെയാണ് ഇവിടേയും കഥാതന്തുവായി മാറിയെന്നുള്ളത്  യാദൃശ്ചികമോ? അതോ  ആ കാലഘട്ടത്തിലെ എഴുത്തുകാർ അനുവർത്തിക്കുന്ന കഥാ തന്തുവിന്റെ അനുകരണമോ ?  

എല്ലാ പുരാതന ക്ലാസ്സിക്കുകളുടെയും ഇതിവൃത്തങ്ങൾ ദൈവങ്ങളും  മനുഷ്യരുമായി ഇടകലർന്നു തന്നെയാണ് കിടക്കുന്നത്  അന്നത്തെ ചിന്താഗതികളുടെയും ജീവിത രീതികളുടെയും ഒരു വിലയിരുത്തൽ കൂടിയായിരിക്കാം ഇതിലൂടെ  വെളിവാക്കപ്പെടുന്നതും. 

ഇവയുടെയെല്ലാം പുറകിലുള്ള ആ  ഭാവനാ വിലാസത്തിന്റെ ആഴം  എത്രയോ ഉദാത്തമാണ് അതോടൊപ്പം  കൃത്യമായതും, അതിവിശാലമായ ക്യാൻവാസിലുള്ളതും   ഭാവനാതീക്ഷണങ്ങളും ആയ ആഖ്യാനശൈലികളിലൂടെയാണ്  ഇവയെയെല്ലാം  അമൂല്യങ്ങളും അർത്ഥപൂർണ്ണതയുള്ളവയുമായ ക്ലാസ്സിക്കുകളാക്കി മാറ്റിത്തീർത്തിരിക്കുന്നതെന്ന് നിസ്സംശയം പറയുവാൻ കഴിയും.  

ആ ആഖ്യാനശൈലിയുടേയും ബുദ്ധിവൈഭവത്തിന്റെയും പുറകിലുള്ള  അതിമാനുഷികരെ നമിക്കുക തന്നെ വേണം.

എന്തൊക്കെത്തന്നെയായാലും വീനസെന്ന പേരിനോട്  ഒരിക്കലും നീതിപുലർത്താത്ത അപകടരമായ ആ ഗ്രഹത്തിനുള്ളിലേക്കാണ് ഈ  ദൌത്യപൂർത്തീകരണത്തിനായി ഞങ്ങൾ എത്തിച്ചേരേണ്ടത്. 

അതെന്തുമാത്രം ഫലപ്രാപ്തിയിൽ അതെത്തിച്ചേരുമെന്നുള്ളത്  ദൈവത്തിനു മാത്രം നിശ്ചയം  എന്നിരുന്നാലും കോടാനുകോടി ജനങ്ങളുടെ മുഴുവൻ പ്രാർഥനയും അവരുടെ സൃഷ്ട്ടാവിനു കണ്ടില്ലെന്ന് നടിക്കാനാകുമോയെന്നുള്ള  മറുചോദ്യം  ബാലിശമായി തോന്നാമെങ്കിലും ഞാനതിൽ വിശ്വസിക്കുന്നു.

അതോ വീണ്ടുമൊരു ലോകാവസാനത്തിന്റെ പടിവാതിൽക്കൽ എത്തിനിൽക്കുകയാണോ  മാനവരാശി ? 

അറിയില്ല , പ്രപഞ്ച സൃഷ്ട്ടാവിനു  മാത്രം വ്യക്തമാക്കാൻ കഴിയുന്ന വലിയൊരു  സമസ്യ മാത്രമായതിനെ കണ്ടാൽ മതി  കേവലം മനുഷ്യ ബുദ്ധികൊണ്ട് അതിനുള്ള ഉത്തരം തേടാൻ  ശ്രമിക്കുന്നത് ബുദ്ധിശൂന്യതയും, അസാദ്ധ്യവുമാണ്.
  
പ്രപഞ്ചത്തിൽ  ഉത്തരം കിട്ടാത്ത ചോദ്യങ്ങളിൽ  ഏറ്റവും ഉൽകൃഷ്ടമായതും പ്രാധാന്യം അർഹിക്കുന്നതുമായൊരു ചോദ്യമായി പ്രപഞ്ചൊൽപത്തിയും മാനവരാശിയും നിലനിൽക്കുന്നുവെന്നുള്ളതാണ്  സത്യം .

ശാസ്ത്ര കാഴ്ചപ്പാടുകളിലൂടെ ഇതിനെല്ലാം  പല വിശദീകരണങ്ങളും ചാർത്തി നൽകാമെങ്കിലും  അതെല്ലാം വെറും മനുഷ്യനിർമ്മിതങ്ങളായ ശാസ്ത വീക്ഷണങ്ങൾ മാത്രമാണ്.  സത്യമെന്തെന്നുള്ളത് സത്യമായി തന്നെ അനാവരണം ചെയ്യപ്പെട്ടെങ്കിൽ മാത്രമേ അതിനു പൂർണ്ണത കൈവരുകയുള്ളൂ  പക്ഷേ അതിനുള്ള എക്സ്ട്രാ കേപ്പബിലിറ്റിയൊന്നും  മനുഷ്യ നിർമ്മിതങ്ങളായ ശാസ്ത്രങ്ങൾക്കില്ലെന്നുള്ളതാണ് ഇതുവരെയുള്ള തിരിച്ചറിവുകളുടെ വെളിച്ചത്തിൽ മനസ്സിലാക്കാനാവുന്നത് .

വിശദീകരണങ്ങൾ എന്നുള്ളത് സത്യങ്ങളായി മാറാത്തിടത്ത്  അവ സമസ്യകളായി തന്നെ നിലനിൽക്കുന്നുവെന്നുള്ളതാണ് സത്യം  അങ്ങനെ  നോക്കുമ്പോൾ ചില സമസ്യകൾ,  സമസ്യകളായി തന്നെ നിലനിൽക്കുന്നതായിരിക്കും  ഏറ്റവും  ഉൽകൃഷ്ടമെന്നു തന്നെ കരുതാം.

ഇവിടെ ശാസ്ത്ര നിർവ്വചനങ്ങളെ  ഒരു ശാസ്ത്രജ്ഞൻ തന്നെ ചോദ്യം ചെയ്യുന്നതിലെ യുക്തികേട്  അടിവരയിട്ടുറപ്പിക്കുന്നത് ദൈവീകമായ മഹത്ത്വത്തെ വെളിവാക്കുന്നതിനു തന്നെയാണ്.  

ചില ചോദ്യങ്ങൾക്ക് മനുഷ്യസഹജമായ കഴിവുകൾ കൊണ്ട് മാത്രം ഉത്തരം തേടുവാൻ കഴിയുകയില്ല അങ്ങനെ വരുമ്പോൾ അത് നാമോരുത്തരേയും  കൊണ്ട് ചെന്നെത്തിക്കുന്നത് അദൃശ്യമായ ശക്തിയിലേക്കും  വിശദീകരിക്കുവാൻ , വിശദീകരണങ്ങളില്ലാത്ത സമസ്യകളിലേക്കും  മനുഷ്യ ബുദ്ധിക്കപ്പുറത്തേക്ക്,  ഈ പ്രപഞ്ചം മുഴുവൻ പരന്നുകിടക്കുന്ന വലിയൊരു   ഔന്നിത്യത്തിന്റെ  ഉന്നതിയിലേക്കുമാണ് അതുൾക്കൊള്ളാനുള്ള വിശാലതയാണ് നാമോരുരുത്തരും  കാണിക്കേണ്ടത്. 

ചിലരിതനെ  ചോദ്യം ചെയ്തേക്കാം, അതവരുടെ രീതികൾ മാത്രമായേ ഞാൻ കാണുന്നുള്ളൂ   എന്നെയാതൊരിക്കലും അലട്ടുന്നില്ല  എന്റെ വഴികളിലൂടെ മാത്രമേ എനിക്ക് സഞ്ചരിക്കാനാവൂ  കാരണം ഞാൻ... ഞാനാണ്  എന്റെ ചിന്തകളും ,  മൂല്യങ്ങളും, കാഴ്ചപ്പാടുകളും എനിക്കു മാത്രം സ്വന്തമാണ് അവ തെളിയിക്കുന്ന  വഴികളിലൂടെ മാത്രമേ   ഞാൻ  സഞ്ചരിക്കു.., സഞ്ചരിക്കാവൂ  അതിലെ വിജയങ്ങൾ ഞാൻ ആഘോഷിക്കുന്നു,  പരാജയങ്ങൾ മറ്റൊരാളുടെ മേലും ഞാൻ കെട്ടിവെക്കുന്നുമില്ല .

അതാണ് എന്റെ വ്യക്തിത്വം , ആ വ്യക്തിത്വത്തിന്റെ ആകെത്തുകയാണ് ഞാൻ  അതിലൊരു മാറ്റവും ബാഹ്യമായ  കൈകടത്തലുകളും  ഞാനിഷ്ട്ടപ്പെടുന്നില്ല , അംഗീകരിക്കുന്നുമില്ല  എന്റെ വ്യക്തിത്വമെന്നുള്ളത് ഞാനെന്ന വ്യക്തിയുടെ  ആകെത്തുകയാണ് , ഞാനുണ്ടാക്കിയെടുത്ത ഫോർമേഷൻ , രൂപമാറ്റം..,   

രൂപമാറ്റം എന്നുള്ളതിനേക്കാൾ ഉപരി വ്യക്തിത്വമാറ്റമെന്നതിനെ  വിവക്ഷിക്കാം അതാണ് ശരി അതല്ലാതെ   ജനിക്കുമ്പോൾ ഇതെന്റെ കൂടെ വരുന്നതല്ല.

എന്റെ വ്യക്തിത്വത്തിൽ നിന്നുകൊണ്ട് മാത്രമേ എനിക്കു ജീവിക്കുവാനാകൂ  മറ്റൊരുവന്റെ വ്യക്തിത്വത്തെ  എന്നിലേക്ക് ആവാഹിക്കുമ്പോൾ  എന്റെ വ്യക്തിത്വത്തെ ഞാൻ തന്നെ ഇല്ലായ്‌മ ചെയ്യുകയാണ് ചെയ്യുന്നത്, സ്വയ വ്യക്തിഹത്യ.   മറ്റൊരുവന്റെ മൂല്യങ്ങളും എന്റെ രൂപവുമായി ജീവിക്കുന്നതിൽ യാതൊരു അർത്ഥവും ഞാൻ കാണുന്നില്ല  അതൊരു തരം കടം കൊണ്ട  ജീവിതമാണ്  അന്യന്റെ തോളിൽ ചാരി ജീവിക്കുന്ന ഇത്തിക്കണ്ണിക്കു സമാനം   

സ്വന്തം കഴിവുകളെ മനസ്സിലാക്കാതെ  ജീവിക്കുന്ന സെൽഫ് ഡിമോലിഷൻ.

സ്വയം തന്നെത്തന്നെ ഇല്ലായ്മ ചെയ്യുക 

എന്റെ രീതികൾ അതാണ് എന്റെ വ്യക്തിത്വത്തിന്റെ ആകെത്തുക  അതിൽ നിന്നും വ്യതിചലിക്കുവാൻ എനിക്കാവില്ല  അങ്ങിനെയെങ്കിൽ അത് ഞാൻ  എന്നെത്തന്നെ കൊല്ലുന്നതിനു സമമാണ്  .

ചിലർക്കിതെല്ലാം  അലസോരമുണ്ടാക്കിയേക്കാം ഞാനത് കാര്യമാക്കുന്നില്ല കാരണം  അതവർ മറ്റുള്ളവരിലേക്ക് എത്തി നോക്കുന്നത് കൊണ്ടാണ്.

ആവർത്തനങ്ങൾ ചില സമയങ്ങളിൽ  വിരസത ഉളവാക്കുന്നു എന്നാൽ  ചില സമയങ്ങളിൽ ആ വിഷയത്തിന്റെ  പ്രാധാന്യത്തെക്കൂടി വെളിവാക്കുന്നു.

ഒരു വിഷയത്തെക്കുറിച്ച് പ്രതിപാദിക്കുമ്പോൾ  അനുബന്ധമായി  മറ്റുള്ളവയിലേക്ക് കൂടി  കടന്നുകയറുന്നത് അതിന്റെ പ്രാധാന്യത്തെ മറ്റൊരു കോണിൽ കൂടി നോക്കിക്കാണുന്നതുകൊണ്ട് കൂടിയാണ് അതല്ലാതെ  അതിൽ നിന്നും വ്യതിചലിക്കുന്നതുകൊണ്ടല്ല  ചിലർക്ക് അങ്ങിനെ തോന്നാമെങ്കിലും..,  മേൽ വിശദീകരിക്കപ്പെട്ടതുപോലെ  അതവരുടെ വീക്ഷണം മാത്രം എന്നുള്ളതുകൊണ്ടു തന്നെ ഞാനതു  തള്ളിക്കളയുന്നു  .  

ഇവിടെ വലുപ്പത്തിൽ  ഭൂമിയോട് സാമ്യം പുലർത്തുന്നുവെങ്കിലും  അത്യപകടകരങ്ങളായ സ്ഥിതിവിശേഷങ്ങളാണ്  വീനസിൽ ഉള്ളതെന്ന് നമ്മൾ മനസ്സിലാക്കിയെടുത്തീട്ടുണ്ട്.

താപാധിക്യവും, അന്തരീക്ഷം മുഴുവൻ  
കാർബണ്‍ ഡൈ ഓക്സൈഡിന്റെ അതിപ്രസരവും അതോടപ്പം അതിശക്ത  മർദ്ദം പേറുന്നതുമായൊരു  ഗ്രഹം  സൾഫൂരിക്ക് ആസിഡ്  മേഘപടലങ്ങളുടെ സാന്നിദ്ധ്യം   ആസിഡ് മഴയായി പെയ്തിറങ്ങി സകലതും എരിച്ചു കളഞ്ഞേക്കാം.

കോടിക്കണക്കിന് വർഷങ്ങൾക്ക് മുൻപ് വീനസിൽ ജീവന്റെ അംശം നിലനിന്നിരിക്കാം എന്ന് പഠനങ്ങൾ പറയുന്നു ആ   ഗ്രഹത്തിന്റെ ഇപ്പോഴത്തെ സവിശേഷതകളിലൂടെ ഊളയിട്ട് സഞ്ചരിക്കുമ്പോൾ കിട്ടുന്ന ചില തെളിവുകളുടെ വെളിച്ചത്തിൽ വിലയിരുത്തപ്പെടുന്ന സാദ്ധ്യതകൾ മാത്രമാണത്  അത് ശരിയോ തെറ്റോ എന്നുള്ളതിനൊരു  പൂർണ്ണ നിർവ്വചനം സാദ്ധ്യമല്ലെങ്കിലും  ജീവന്റെ അംശം നിലനിന്നിരുന്നുവന്നു കരുതപ്പെടുന്നൊരു ഗ്രഹത്തിൽ നിന്നും  അതെങ്ങനെ അപ്രത്യക്ഷ്യമായി ?
അതിനുള്ള കാരണങ്ങൾ എന്തൊക്കെയായിരിക്കും ?

ഇതിന്റെയെല്ലാം മൂലകാരണങ്ങളിലേക്ക് ചൂഴ്ന്നിറങ്ങുകയാണെങ്കിൽ ഒരു പാടു ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ കണ്ടെത്തേണ്ടതായി വരുന്നു കാരണം ജീവൻ നിലനിന്നിരുന്നുവെന്നുള്ളത് നമ്മുടെ നിഗമങ്ങളാണ് ആ നിഗമനങ്ങളുടെ ചുവടുപിടിച്ചാണ് എന്തുകൊണ്ട്  വീനസിൽ നിന്നും ജീവൻ  അപ്രത്യക്ഷ്യമായി എന്നുള്ളതിന്റെ അടിത്തറയിലേക്ക് നമ്മൾ എത്തിനോക്കുവാൻ  ശ്രമിക്കുന്നത് എന്നാൽ ഈ നിഗമനങ്ങൾ വെറും ഊഹങ്ങൾ മാത്രമാണെങ്കിൽ ഇതെല്ലം വ്യർത്ഥവും സമയനഷ്ടവും ഉളവാക്കുന്നതുമാണ്  . പക്ഷേ ശാസ്ത്രത്തിന്റെ വീക്ഷണത്തിൽ എല്ലാത്തിനും അതിന്റെതായ പ്രാധാന്യങ്ങൾ ഉണ്ട് എന്നുള്ളത്കൊണ്ട് തന്നെ വീനസിൽ ജീവൻ നിലനിന്നിരുന്നു എന്നുള്ള കാഴ്ചപ്പാടിൽ കൂടി തന്നെ നമുക്ക് മുന്നോട്ട് പോയി നോക്കാം അങ്ങിനെയെങ്കിൽ പല കാരണങ്ങൾ അതിന് ഉപഘടകങ്ങളായി വരുന്നു  അതായത്  ഹരിതവാതകങ്ങളുടെ ധാരാളിത്തമാണോ വീനസിൽ നിന്നും ജീവൻ അപ്രത്യക്ഷ്യമായതിനുള്ള പ്രധാന കാരണം അങ്ങിനെയെങ്കിൽ ജീവൻ നിലനിൽക്കുന്നതിനാവശ്യമായ ജീവവായുവിൽ നിന്നും എങ്ങിനെ ഹരിത വാതകങ്ങളുടെ ധാരാളിത്തത്തിലേക്ക് വീനസ് കടന്നു ചെന്നിരിക്കുന്നു?

എന്താണതിനു  കാരണം ?  

അതോ  ജീവന്റെ അംശം പൂർണ്ണമായും തുടച്ചു നീക്കപ്പെട്ടതിനു ശേഷമാണോ ഹരിത വാതകങ്ങളാൽ വീനസ് നിറഞ്ഞത്?  

അല്ലെങ്കിൽ ഈ പ്രതിഭാസത്തിലേക്ക്  നയിച്ച കാരണങ്ങൾ തന്നെയാണോ വീനസിൽ ജീവന്റെ അംശം തുടച്ചു നീക്കപ്പെടുന്നതിനും ഹേതുവായിത്തീർന്നിരിക്കുന്നത്  ?

ഹരിതവാതകങ്ങളുടെ ധാരാളിത്തത്തിനൊരു  കാരണം വീനസിന്റെ അന്തരീക്ഷത്തിൽ നിലനിന്നിരുന്ന ജീവ വാതകങ്ങളുടെ സന്തുലിതാവസ്ഥ പല കാരണങ്ങൾ കൊണ്ടും  തുടച്ചു നീക്കപ്പെട്ടിരിക്കാം. അതിനുപുറകിലുള്ള കാരണങ്ങൾ പലതാണ് ഒരു ഗ്രഹവും അതുൾക്കൊള്ളുന്ന ഭൂവിഭാഗങ്ങളും  ദശലക്ഷക്കണക്കിനു വർഷങ്ങളിലൂടെ കടന്നുപോകുമ്പോൾ സംഭവിക്കപ്പെടുന്ന  പരിണാമപ്രിക്രിയയുടെ ഭാഗമായി വരാവുന്ന അതി ഭീതിതമായ കാലാവസ്ഥ വ്യതിയാനത്തിലൂടെ  സംഭവിക്കപെടുന്നതായിരിക്കാം  അതുമല്ലെങ്കിൽ അവിടെ ജീവൻ നിന്നുവെന്ന് കരുതപ്പെടുന്നതായ കാലഘട്ടത്തിലൂടെ കടന്നുപോകുമ്പോൾ അവിടെ വസിക്കപ്പെട്ടിരുന്ന ജീവ വർഗ്ഗം അനുവർത്തിച്ചുപോന്ന ജീവിത ശൈലിയുടെയോ പ്രവർത്തന രീതികളുടെയോ ഫലമായുള്ള  പ്രകൃതി ചൂക്ഷണത്തിന്റെ ഏറ്റവും കടുത്ത ഒരു അവസ്ഥാന്തരത്തിന്റെ പ്രതിഫലനം ആയിരിക്കാം . 

ഇതോടൊപ്പം ഇവിടെ രണ്ടു ചോദ്യങ്ങൾ കൂടി ഉയർന്നു വരുന്നു അതായത് ജീവൻ നിലനിൽക്കുന്നതിനാവശ്യമായ ഘടകങ്ങൾ മാത്രമായിരുന്നോ വീനസിൽ നിലനിന്നരുന്നത് അതോ ജീവൻ തന്നെ നിലനിന്നിരുന്നുവോ എന്നുള്ളതാണ് അവ . ഇതു  രണ്ടിനും പൂർണ്ണമായും ഒരു വിശദീകരണം ലഭ്യമാകാത്തിടത്തോളം കാലം നിലനിന്നുപോന്ന വിശ്വാസങ്ങളിൽ വിശ്വാസം അർപ്പിക്കുക മാത്രമേ മാർഗ്ഗമുള്ളൂ.   

മറ്റു ചില വിശദീകരണങ്ങളും ഇതോടൊപ്പം തന്നെ  ചേർത്തുവായിക്കാവുന്നതാണ് പ്രപഞ്ചത്തിന്റെ ഈ  നീണ്ട കാല ദൈർഘ്യ  പ്രയാണത്തിൽ ഏതൊരു വസ്തുവും അഭിമുഖീകരിക്കേണ്ടുന്ന  ഒരു പ്രതിഭാസം തന്നെയാണോ ഇതും  ? അതോ  അപ്രത്യക്ഷ്യമായുണ്ടാകുന്ന ഡിസാസ്റ്ററുകളുടെ പരിണിത ഫലമോ ?

ഇവിടെ  ഉന്നയിക്കപ്പെട്ട രണ്ടു ചോദ്യങ്ങളിൽ രണ്ടാമത്തേതിലേക്ക് ഒന്നുകൂടി കടന്നുവരാം ഒരു ജീവവംശം വീനസിൽ നിലനിന്നുവെന്ന് കരുത്തപ്പെടുന്നുവെങ്കിൽ  ഭൂമിയിലേതിന് സമാനമായ  സംസ്കാരികവും ജീവശാസ്ത്ര പരവുമായ  ഘടനയായിരുന്നോ ആ ജീവവംശം അനുവർത്തിച്ചിരുന്നത് ? അതുമൂലം  പ്രകൃതിയുടെ സന്തുലിതാവസ്ഥ നശിപ്പിക്കപ്പെട്ടതാണോ  ?

അതോ പ്രപഞ്ചത്തിൽ നിലനിന്നുപോരുന്ന പരിണാമമെന്ന  പ്രതിഭാസത്തിന്റെ  അവസ്ഥാന്തരത്തിന്റെ പ്രതിഫലനമാണോ ഇത്?  അങ്ങിനെയെങ്കിൽ ഇത്തരമൊരു  കാലഘട്ടത്തിലൂടെ ഭൂമിയും കടന്ന് പോകേണ്ടതായി വരുകയില്ലേ  ?

ആദ്യം പ്രകൃതി നശിപ്പിക്കപ്പെടുന്നു   ജീവൻ നിലനിന്നിരുന്ന ഘട്ടത്തിലുള്ള പ്രകൃതിയുടെ നാശം ഒരു ഡിസാസ്റ്റർ മൂലമുള്ളതല്ലെങ്കിൽ , ജീവന്റെ അംശമുള്ളവ പതുക്കെ പതുക്കെ പ്രകൃതിയുടെ സന്തുലിതാവസ്ഥക്കുമേൽ കടന്നുകയറി അതിന്റെ എല്ലാ നൈസർഗ്ഗീക ഗുണങ്ങളേയും .., ഗുണ  കാരണങ്ങളെയും  ഇല്ലായ്മ ചെയ്യുകയും ഇവയുടെ  ഉൽപാദകരായ എല്ലാത്തിന്റേയും നാശത്തിന് ഹേതുവായി മാറിയിരിക്കുകയും ചെയ്യപ്പെട്ടിരിക്കാം. 

പ്രകൃതിയുടെ ജീവവായു ആണത് അതിനോട് അനുബന്ധമായി തന്നെയാണ് ജീവന്റെ അംശം വളർച്ച പ്രാപിക്കുന്നതും നിലനിൽക്കുന്നതും  സസ്യങ്ങൾ പ്രകൃതിയെ  ശുദ്ധീകരിക്കുന്നു ..,ജലാംശം നിലനിർത്തുന്നു , ഇതിനെക്കുറിച്ച് കൂടുതലൊരു വിശദീകരണം ഇവിടെ ആവശ്യമായി വരുന്നില്ല .

പ്രകൃതിയുടെ നൈസർഗ്ഗീകമായ ഗുണാഗുണങ്ങൾ ഇല്ലെങ്കിൽ  ഈ ഭൂമുഖത്ത് മനുഷ്യ ജീവിതം മാത്രമല്ല എന്തും  അസാദ്ധ്യമായിത്തീരും,  അത്തരമൊരു    കാലഘട്ടത്തിലൂടെയാണ്  വീനസ് കടന്ന് പോയിട്ടുള്ളതെന്നുവേണം കരുതപ്പെടുവാൻ  .  അതിനിസ്തൂലമായിട്ടുള്ള നാഗരിക വൽക്കരണത്തിലൂടെ വൻതോതിൽ പ്രകൃതി ചൂക്ഷണം സംഭവിക്കുകയും പ്രകൃതിയുടെ സന്തുലിതാവസ്ഥക്കുമേൽ വലിയ വിള്ളലുകൾക്ക് അതിടയാക്കിത്തീർക്കുകയും കാലക്രിമേണെ വലിയ കാലാവസ്ഥ വ്യതിയാനങ്ങൾക്ക് കാരണമാവുകയും ,  അതിന്റെ ഫലമായി പ്രകാശസംശ്ലേഷണമെന്ന  (Photosynthesis )ബ്രഹത്തായ പ്രിക്രിയക്ക് ചോഷണം സംഭവിക്കുകയും  പ്രകൃതിയുടെ സ്വയം ഫിൽട്ടറൈസേഷൻ നഷ്ടപ്പെടുകയും അന്തരീക്ഷത്തിൽ നിന്ന് ജീവഘടകമായ  ഓക്സിജൻ പൂർണ്ണമായും ബഹിർഗ്ഗമിക്കപ്പെട്ടുകൊണ്ട്  കാർബൺ ഡൈ ഓക്സൈഡ് പോലെയുള്ള ഹരിത വാതകങ്ങൾ  നിറയുകയും ചെയ്യപ്പെട്ടിരിക്കാം  തന്മൂലം  അന്തരീക്ഷമർദ്ധത്തിന്റെ സാന്ദ്രത അതിതീവ്രമാവുകയും  താപപ്രസരണം കുറയുകയും ആന്തരീകമായും, ബാഹ്യമായും താപം  അധികരിക്കുകയും  അടിസ്ഥാന ഘടകങ്ങളായ ജലസ്രോതസ്സുകൾ ബാഷ്പപീകരിക്കപ്പെടുകയും ചെയ്യപ്പെട്ടേക്കാം .

ഹരിതവാതകങ്ങൾ താപാധിക്യം മൂലം ബാഷ്പീകരിക്കുകയും മേഘപടലങ്ങളിൽ തങ്ങിനിന്നുകൊണ്ട് ആസിഡ് മഴകളായി പെയ്തിറങ്ങുന്നതിനും കരണമായിത്തീരുന്നു  

ഓക്സിജൻ പോലെ ജീവനിലനില്പിനാവശ്യമായ  ഘടകങ്ങളെല്ലാം ഇതോടൊപ്പം തന്നെ അപ്രത്യക്ഷ്യമാവുകയോ ഉന്മൂലനം ചെയ്യപ്പെടുന്നതിനോ ഇത്തരത്തിലുള്ള വ്യതിയാനങ്ങൾ കാരണമായിരുന്നിരിക്കാം . കാലക്രിമേണ വന്നുഭവിച്ച പരിവർത്തനങ്ങളിലൂടെ ജീവനു വേണ്ട  എല്ലാ ഘടകങ്ങളും വീനസിൽ നിന്നും നിഷ്‌കാഷിതമായെന്നു  വേണം അനുമാനിക്കുവാൻ.

ഇവിടെ ചെറിയൊരു തിരുത്തുകൂടി ആവശ്യമായി വരുന്നുണ്ട്,   ഓക്സിജന്റെ അഭാവത്താൽ ജീവൻ നിലനിൽക്കില്ലയെന്നുള്ളത്  ഭൂമിയിലെ സാഹചര്യങ്ങളെ ആധാരമാക്കിയാണ് വിലയിരുത്തപെട്ടിരിക്കുന്നത്  മറ്റൊരു ഗൃഹത്തിലെ  സാഹചര്യങ്ങൾ ചിലപ്പോൾ വ്യത്യസ്ഥമായേക്കാം ആ ഗ്രഹത്തിൽ ഓക്സിജനു പകരം ജീവവായുവായി കരുതാവുന്നത് മറ്റൊന്നായിരിക്കാം അതെന്തുതന്നെയായാലും ഇത്തരം പ്രതിഭാസങ്ങൾക്കു മൂലകാരണങ്ങളായി  പ്രകൃതി ചൂക്ഷണങ്ങൾ തന്നെയാണ് കാരണം  പ്രകൃത്യാലുള്ള ഒരു ഘടകത്തിന്റെ അഭാവത്തിന് മറ്റൊരു വസ്തുതയും  ചൂണ്ടിക്കാണിക്കുവാനില്ല എന്നുള്ളത് തന്നെ,  അതോടൊപ്പം തന്നെ കാർബൺ ഡൈ ഓക്സയിഡിന്റെയും  മറ്റു ഹരിത വാതകങ്ങളുടേയും സാന്നിദ്ധ്യം  ഭൂമിയിലുമുണ്ടെന്നുള്ളത് എടുത്തുകാണിക്കുന്നത് മേൽപ്പറഞ്ഞ വിവരണങ്ങളെ  അടിസ്ഥാനപ്പെടുത്തുന്നതായിരിക്കാമെന്നു തന്നെ കരുതാം.  

മനുഷ്യ ബുദ്ധികൊണ്ട് ജന്മാന്തരങ്ങൾ  അലഞ്ഞാലും പൂർണ്ണമായും മനസ്സിലാക്കുവാൻ  സാധിക്കാത്ത അതിനിഗൂഢമായ ഒന്നു  തന്നെയാണ് പ്രപഞ്ചമെന്നുള്ളതിൽ യാതൊരു സംശയവും വേണ്ട. 

അതെല്ലാം അവിടെ നിൽക്കട്ടെ, ഞാൻ വീണ്ടും വർത്തമാന കാലത്തിലേക്ക് തിരിച്ചു വന്നു 

ഞങ്ങളെല്ലാവരും അത്യാകാംഷയോടെ  വീനസിനെ നോക്കിക്കൊണ്ടിരുന്നു  .

പെട്ടെന്നാണ് ഏവരേയും ഞെട്ടിച്ചു കൊണ്ട് റേഡിയോ ശബ്ദിച്ചു തുടങ്ങിയത്

ഡേവിഡ്‌ അത്യാഹ്ളാദത്താൽ  യുറേക്കാ .. യുറേക്കായെന്നലറി വിളിച്ചു  

മിഷൻ ടു  വീനസ്...   മിഷൻ ടൂ വീനസ് .

ഡേവിഡിന്റെ ഉച്ചത്തിലുള്ള  വാക്കുകൾക്ക്  ശേഷം അല്പ  നേരത്തെ നിശബ്ദത  വീണ്ടും പലതരത്തിലുള്ള ശബ്ദങ്ങൾ റേഡിയോയിൽ നിന്നും ഉയർന്നു കൊണ്ടിരുന്നു.

മിഷൻ ടൂ വീനസ് .., മിഷൻ ടു വീനസ്..,  ഡേവിഡ് റിപ്പീറ്റ് ചെയ്‌തെങ്കിലും അങ്ങേത്തലക്കൽ നിന്നും  അവ്യക്തമായ ചില അപസ്വരങ്ങൾ മാത്രമാണ് ഞങ്ങൾക്ക് ശ്രവിക്കുവാൻ  കഴിയുന്നത് 

എത്ര ശ്രമിച്ചിട്ടും കൃത്യമായുള്ള  യാതൊരു മറുപടിയും  ആ കമ്മ്യൂണിക്കേഷനിൽ നിന്നും ലഭ്യമാകുന്നില്ല.

ഡേവിഡ്.., ‌ ഇത് നാസയുമായുള്ള കമ്മ്യുണിക്കേഷൻസാണെന്ന്  എനിക്ക് തോന്നുന്നില്ല.

എന്റെ സഹയാത്രികർ എന്നെ സൂക്ഷിച്ചു നോക്കി ഞാൻ വിശദീകരിച്ചത് അവർക്ക് മനസ്സിലായിട്ടില്ല എന്നുള്ളതാണ്  അതിന്റെ അർത്ഥം  

ഒന്നുകിൽ നമ്മുടെ റേഡിയോ  ഫ്രീക്വൻസിയിലേക്ക്  മറ്റു ശബ്ദ തരംഗങ്ങൾ കടന്നു കയറിയതായിരിക്കാം  അല്ലെങ്കിൽ നമ്മുടെ ശബ്ധ തരംഗങ്ങളെ ഏതോ  ചാലക ശക്തികൾ പിടിച്ചെടുക്കുവാൻ ശ്രമിക്കുന്നു 

അതുമല്ലെങ്കിൽ മറ്റു  ഫ്രീക്വൻസികളിൽ  വർത്തിക്കുന്ന ശബ്ദ ശ്രോതസ്സുകളിലേക്ക്,  നമ്മുടെ റേഡിയോ ട്യുണ്‍ ചെയ്യപ്പെടുകയും  തൽഫലമായി .., നമ്മുടെ  ശബ്ദതരംഗങ്ങൾ  അവരുടെതിലേക്ക് കടന്നു കയറിക്കൊണ്ട്  ആ ഫ്രീക്വൻസിയിൽ നടത്തപ്പെടുന്ന  കമ്മ്യുണിക്കേഷനിൽ ഭാഗമായതുമായിരിക്കാം. 

ചുരുക്കിപ്പറഞ്ഞാൽ, വ്യത്യസ്ഥ റേഡിയോ ഫ്രീക്വൻസികളിൽ  കൈമാറ്റം ചെയ്യപ്പെടേണ്ട ശബ്ദ സ്രോതസ്സുകൾ എന്തോ ചില വേരിയേഷനുകളാൽ   പരസ്പരം കടന്നുകയറിതായിരിക്കാം ഇതിനൊരുകാരണമായി കരുതാവുന്നത്.

ഇവിടെ  നമ്മളോട് സംവദിക്കുവാൻ നാസ മാത്രമല്ലേയുള്ളൂ ജോൺ ?  ഇനി വേറെ ഏതെങ്കിലും രാജ്യത്തെ സ്പേസ് ഏജൻസികൾ ആണെങ്കിൽ കൂടി നമ്മൾ സംസാരിക്കുന്നത് ഇംഗ്ലീഷിലല്ലേ ? അതുമാത്രവുമല്ല നമ്മുടെ ഈ ദൗത്യത്തെക്കുറിച്ച്  ലോകമൊട്ടുക്കും  അറിയാവുന്നതുമല്ലേ ? 

അങ്ങെനെ വരുമ്പോൾ വ്യക്തമായ മറുപടികൾക്കു പകരം ഇത്തരത്തിലുള്ള അപസ്വരങ്ങളാണോ പുറപ്പെടുവിക്കേണ്ടത്?

ന്യായമായ സംശയം തന്നെയാണത്

ഒരു പക്ഷേ  അത് നാസയിൽ നിന്നുമുള്ളതല്ലെങ്കിൽ ? 

ഞാനൊരു മറുചോദ്യമെറിഞ്ഞു 

ജോൺ എന്താണ് ഉദ്ദേശിക്കുന്നത് ?  

ഒരു പക്ഷേ ,  മറ്റു ഗ്രഹങ്ങളിൽ  നിന്നുമുള്ള ഒരു കമ്മ്യുണിക്കേഷൻസ് ആയിക്കൂടെയിത് ? അവർ തമ്മിൽ നടത്തപ്പെടുന്ന ഒരു 
ആശയവിനിമയത്തിലേക്ക് യാദ്ധ്രിശ്ചികമായി നമ്മൾ കടന്നു കയറിതാണെങ്കിലോ, അപ്പോഴും ഇത്തരത്തിൽ സംഭവിക്കാവുന്നതല്ലേ?  

വാട്ട്‌ യൂ മീൻ ജോൺ ? 

ഐ മീൻ..,  വാട്ട് ഐ സേ ചാൾസ് ? 

അതാണ് മനസ്സിലാകാത്തത് ജോൺ  ..ലൈക്ക് .., ഫിക്ഷൻ മൂവീസ്  ? ദാറ്റ്‌ ഈസ്‌ ഇമ്പോസ്സിബിൾ എന്നു ഞാൻ കരുതും 

നിക്കോളാസ് ഒഴികെ  എല്ലാവരും ആ ചോദ്യത്തെ  പിന്താങ്ങുകയും ചെയ്തു 

അങ്ങിനെ ഉറപ്പിക്കാനാകുമോ ?

ജോണ്‍ പറയുന്നതിലും കാര്യമുണ്ട്,   കാരണം നമുക്ക്  മനസ്സിലാക്കുവാൻ കഴിയാത്ത തരത്തിലുള്ള  ഈ ഭാഷ  ഭൂമിയിൽ നിന്നുള്ളതാകുവാൻ  ഒരിക്കലും വഴിയില്ല .

ഇത് ഭാഷയല്ലല്ലോ അപശബ്ദങ്ങളല്ലേ ?

നമുക്കറിയാത്ത ഭാഷകളെല്ലാം അപശബ്ദങ്ങളായി മാത്രമേ തോന്നുകയുള്ളൂ 

കാരണം ഈ കമ്മ്യുണിക്കേഷൻസ് ഭൂമിയിൽ നിന്നുമുള്ളതാണെന്ന് എനിക്കു തോന്നുന്നില്ല ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാത്ത  സ്പേസ് ഏജൻസികൾ ഇല്ലെന്നു തന്നെയാണ് എന്റെ പക്ഷം അങ്ങിനെ വരുമ്പോൾ  ജോണ്‍ ചൂണ്ടിക്കാണിച്ചത്  കൂടുതൽ വിലയിരുത്തപ്പെടേണ്ടതാണ്.

എലിയൻസ് .. ഓ മൈ ഗോഡ് , ആ കൺസെപ്റ്റ് എനിക്ക്  വിശ്വസിക്കുവാൻ പോലും കഴിയുന്നില്ല

എന്തുകൊണ്ട് ? 

ഈ പ്രപഞ്ചം നമുക്ക് മാത്രമുള്ളതാണെന്നാണോ ഡേവിഡ് ധരിച്ചു വെച്ചിരിക്കുന്നത് അല്ലെങ്കിൽ നമുക്ക് മാത്രം അവകാശപ്പെട്ടതാണ്  ഈ പ്രപഞ്ചമെന്നോ ? ഈ രണ്ടു ചോദ്യങ്ങളും  ചെന്ന് തറക്കുന്നത് ഒരു വിഷയത്തിന്റെ ഇരുപുറങ്ങളിലുമാണെങ്കിലും അതിന്റെ പ്രാധ്യാന്യത്തെ വെളിവാക്കുവാൻ ഇത്തരത്തിൽ പ്രയോഗിച്ചുവെന്നേയുള്ളൂ  

അന്യഗ്രഹ ജീവി സമൂഹങ്ങളെ കുറിച്ചുള്ള  സാദ്ധ്യതകൾ  ഇതുവരേക്കും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ലല്ലോ  മൂവികളിലും മറ്റും അത് ഫിക്ഷനായി വരുന്നുവെന്നല്ലാതെ .

അത് നമ്മുടെ  പരിമിതിയായി മാത്രം  കണക്കാക്കിയാൽ മതി അന്യഗ്രഹ ജീവികളെ  കണ്ടെത്തിയിട്ടില്ലന്ന് കരുതി അങ്ങിനെയില്ലെന്നു  കരുതുന്നതിൽ എന്താണ് ലോജിക്ക് ഡേവിഡ് ?  

മറ്റൊന്ന് ഫിക്ഷനെന്നുള്ളത് ഇന്നിൽ നിന്നുകൊണ്ട് നാളെയെക്കുറിച്ച് നമ്മൾ ചിന്തിച്ചെടുക്കുന്ന ഭാവനകളാണ് ഒരു പക്ഷേ നാളെ അങ്ങിനെ സംഭവിക്കാം എന്ന് വർത്തമാനകാലത്തെ വിലയിരുത്തിക്കൊണ്ട് നമ്മൾ കരുതുന്നു.  അതിനുള്ള സാദ്ധ്യതകൾ ഇന്നിൽ നിന്നുകൊണ്ട് നാം കണ്ടെത്തുന്നത് മനുഷ്യബുദ്ധിയുടെ സവിശേഷതകൊണ്ട് കൂടിയാണ്,  അത്തരത്തിൽ  സംഭവിക്കാമെന്നുള്ളത് നമ്മുടെ മനോഭാവനയിൽ കൂടി നാം കണക്കുകൂട്ടുന്നു  ഈ കാലഘട്ടത്തിൽ തോന്നുന്ന ഒരു കോൺസെപ്റ്റ് നാളെയത് ചിലപ്പോൾ  സത്യമായി മാറുമായിരിക്കാം .

രാമായണമെന്ന ഇതിഹാസകാവ്യത്തിൽ  പുഷ്പക വീമാനത്തെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്,  ആകാശത്തിലൂടെ പറക്കുന്നത്,  ക്രിസ്തുവിനും നൂറ്റാണ്ടുകൾക്കു  മുൻപേയുള്ള  ആ ദീർഘ വീക്ഷണം വരാനുള്ളതിനെ മുൻകൂട്ടി കാണുന്ന മനുഷ്യബുദ്ധിയുടെ സവിശേഷതതന്നെയായി വിലയിരുത്താവുന്നതാണ്. 
 
സ്റ്റീവൻ ഹോക്സിനെപ്പോലുള്ള  മുതിർന്ന ശാസ്ത്രജ്ഞർ അന്യഗ്രഹജീവികളുടെ സാദ്ധ്യതകളിലേക്ക് വിരൽ ചൂണ്ടുന്നുണ്ട്.

പക്ഷേ ജോൺ ..സ്റ്റീഫൻ ഹോക്‌സിന്റെ അന്യഗ്രഹ ജീവികളെക്കുറിച്ചുള്ള തിയറി എനിക്ക് ഉൾക്കൊള്ളാനാകുന്നില്ല 

ഡേവിഡ് ഇടക്കു കയറി പറഞ്ഞു 

പൂർണ്ണമായും ഉൾക്കൊള്ളണമെന്നല്ല ഡേവിഡ് , ആ തിയറിയിൽ വിയോജിപ്പ് എനിക്കുമുണ്ട് ആയതിനാൽ  ഞാനുമത് തള്ളിക്കളയുകയാണ്   

ബട്ട് സം പോസ്സിബിലിറ്റിസ് ആർ ദേർ ... അതാണ് ഉദ്ദേശിച്ചത് 

ഉണ്ടായിരിക്കാം...  പക്ഷേ എന്തുകൊണ്ടോ എനിക്കത് പെട്ടെന്ന് ഉൾക്കൊള്ളാനൽകുന്നില്ല 

എല്ലാവർക്കും  അങ്ങിനെയൊക്കെത്തന്നെയാണ് ഡേവിഡ് , ഇതെല്ലാം തന്നെ സത്യങ്ങളെന്നാരും അടിവരയിടുന്നില്ല അതിനുള്ള സാദ്ധ്യതകൾ നിലനിൽക്കുന്നുവെന്നു മാത്രം.
           
ഇതെല്ലാം വെറും നിഗമനങ്ങൾ മാത്രമല്ലേ.?

തീർച്ചയായും,  ഏതൊരു തീർച്ചപ്പെടുത്തലുകളിലേക്കും എത്തിച്ചേരുന്നത് ആദ്യം നിഗമനങ്ങളിലൂടെയാണ്  പിന്നെയാണതിന്റെ വസ്തുതകളെ വിലയിരുത്തി സത്യമോ, മിഥ്യയോ എന്നു ഉറപ്പിക്കുന്നത്.
 
എങ്ങിനെയാണ് അന്യഗ്രഹ ജീവികൾ ഇല്ല എന്നുള്ള സത്യത്തിലേക്ക് എത്തിച്ചേരാൻ നമുക്ക് കഴിയുന്നത്?  അല്ലെങ്കിൽ എങ്ങിനെയാണത് ശാസ്ത്രീയമായി തെളിയിക്കപ്പെടെണ്ടത്  ? 

പരിമിതമായ ശാസ്ത്രീയ അറിവുകൾ വെച്ച് നമുക്കതിനു കഴിയുകയില്ല എന്നുള്ളതാണ് വാസ്തവം  

വെറും  ദൂരദർശിനികളിൽ കൂടി മാത്രം  പ്രപഞ്ചത്തിലെ അന്യഗ്രഹ  ജീവ സാന്നിദ്ധ്യം കണ്ടെത്തുവാൻ കഴിയുമോ ? 

ഭൂമിയോട് അടുത്തു കിടക്കുന്ന ചന്ദ്രനിലൊഴിച്ച്  വേറെ എവിടെയാണ് മനുഷ്യസ്പർശം ഏൽപ്പിക്കുവാനായി നമുക്ക് കഴിഞ്ഞിട്ടുള്ളത് ?

പരിവേഷണവാഹനങ്ങൾക്കു പോലും നമ്മൾ ജീവിക്കുന്ന ഈ താരാപഥത്തിലെ  ഒന്നോ രണ്ടോ  ഗ്രഹങ്ങളിൽ മാത്രമേ ഇറങ്ങുവാൻ കഴിഞ്ഞിട്ടുള്ളൂവെന്നത്  തിരിച്ചറിയുമ്പോളാണ് പരിമിതമായ ശാസ്ത്ര കഴിവുകളുടെ ബാലാരിഷ്ഠത കൃത്യമായും വെളിവാകുന്നത്  

നമുക്ക് ലഭ്യമായ ഇത്തരം നിസ്സാര തെളിവുകളുടെ വെളിച്ചത്തിൽ ഈ  പ്രപഞ്ചത്തിലെ മറ്റു  താരാപഥങ്ങളിലൊന്നും  ജീവന്റെ അംശം  ഇല്ലായെന്ന് തീർത്തു  പറയുവാൻ നമുക്കാവുമോ ?

ഭൂമിയെപ്പോലെ മറ്റൊരു  ഗ്രഹം ഈ പ്രപഞ്ചത്തിന്റെ അനന്തവിഹായസ്സിലില്ലെന്ന് അടിവരയിടാനാകുമോ?

തീർച്ചയായും ഇല്ലെന്നുള്ളത് തന്നെയാണ് അതിന്റെ ഉത്തരം  

ഭൂമിയിൽ നിന്നും കോടാനുകോടി പ്രകാശവർഷങ്ങൾ അകലെ നമ്മുടെ  അറിവുകൾക്കും  ചിന്തകൾക്കും അപ്പുറത്തുള്ള  എത്രയോ ഗ്രഹങ്ങളും അവ ഉൾക്കൊള്ളുന്ന  താരാപഥങ്ങളുമുണ്ട് 
അവിടെയെവിടെയെങ്കിലും  ജീവന്റെ സാദ്ധ്യത ഇല്ലെന്നുള്ളോരു മുൻപ്രവചനം നമുക്കെങ്ങനെയാണ്  സാദ്ധ്യമാവുക ?

ഈ പ്രപഞ്ചത്തിലെ  രഹസ്യങ്ങൾ അനന്തമാണ്‌ ഡേവിഡ്  നമ്മൾ ഉൾപ്പെടുന്ന ശാസ്ത്രസമൂഹത്തിന് അവയുടെ ഒരംശം പോലും കണ്ടെത്തുവാൻ കഴിഞ്ഞിട്ടില്ലായെന്നുള്ളത് നിഷേധിക്കാനാകാത്ത സത്യം  തന്നെയാണ്. 

ഇതെല്ലാം അവിടെ നിൽക്കട്ടെ ഡേവിഡ്‌  താങ്കളാ ഫ്രീക്വൻസിയൊന്ന് മാറ്റി നോക്കൂ .

എന്റെ ഊഹം ശരിയായിരുന്നു  .

ദിസ് ഈസ്‌ ഫ്രം നാസാ

നാസയിൽ നിന്നുമുള്ള ആ ശബ്ദ വീചികൾ ഒരു  കുളിർമ്മയായി  ഞങ്ങളിലേക്ക് ഒഴുകിയെത്തി .

ഏവരും ആഹ്‌ളാദത്താൽ  പരസ്പരം കെട്ടിപ്പുണർന്നുകൊണ്ടു ആർപ്പു വിളിച്ചു 

മറുപടിക്കായി വാക്കുകൾ കിട്ടാതെ ഡേവിഡ് പതറി 

വി ആർ ഹിയർ ,  മിഷൻ ടൂ  വീനസ്  ഓണ്‍  ബോർഡ്‌ 

അങ്ങകലെ കോടിക്കണക്കിനു കിലോമീറ്ററുകൾക്കകലെ ഭൂമിയുടെ ഒരറ്റത്ത്  നാസയുടെ മിഷൻ റൂമിൽ നിന്നും ആഹ്ളാദ സൂചകമായി ആർപ്പുവിളികളും അട്ടഹാസങ്ങളും  കേൾക്കാം  ഞങ്ങൾ ജീവനോടെയുണ്ടെന്നുള്ള  തിരിച്ചറിവ്  അവരിൽ വീണ്ടും പ്രത്യാശ വളർത്തിയിരിക്കുന്നു അതവർക്കൊരു  പുതുജീവൻ നൽകിയിരിക്കുന്നു.

ആ വികാരങ്ങൾ ഞങ്ങളെ കോൾമയിർ കൊള്ളിച്ചു.

ഞാൻ റേഡിയോവിൽ കൂടി അനൌണ്‍സ് ചെയ്തു .

പ്രിയമുള്ളവരേ..,  ഇതാ ഞങ്ങൾ വീനസിനെ കാണുന്നൂ  ഞങ്ങളുടെ കണ്‍മുന്നിൽ ഒരു വെള്ളിക്കിണ്ണം  പോലെ വീനസ്  തിളങ്ങി നിൽക്കുന്നു നിങ്ങളുടെയെല്ലാം  പ്രാർത്ഥനാ ഞങ്ങളെ ഇവിടെവരേക്കും എത്തിച്ചിരിക്കുന്നു നമ്മുടെ പ്രതീക്ഷകൾ പൂവണിയാൻ ഇനി കുറച്ചു കൂടി കാത്തിരിക്കുക. നിങ്ങളുടെ പ്രാർത്ഥനകൾ  ഞങ്ങൾക്കു പകർന്നു തരുന്നത് വലിയ ആത്മ ധൈര്യമാണ് അതോടൊപ്പം നിങ്ങളുടെ വിശ്വാസം  ഞങ്ങളിൽ വലിയ ആത്മ വിശ്വാസം നിറക്കുന്നു.

നാസയിൽ നിന്നും ഉടനടി  വൈറ്റ് ഹൌസിലേക്ക് സന്ദേശങ്ങൾ പാഞ്ഞു  അവിടെ നിന്നും ലോകമൊട്ടുക്കും  

അവർ ജീവനോടെയുണ്ട്  

ദിസ്  മിഷൻ ഈസ്‌ ഓണ്‍ . 

ലോകമൊട്ടുക്കും അതിന്റെ പ്രകമ്പനം അലയടിച്ചു 

അടുത്ത നിമിഷത്തിൽ തന്നെ  പ്രസിഡന്റിന്റെ സന്ദേശം ഞങ്ങളെ തേടിയെത്തി .

മൈ  ഡിയർ  ബോയ്സ്  നിങ്ങൾ ഒരു പുതു ജീവനാണ് ഞങ്ങൾക്കു നൽകിയത്, അതു ഞങ്ങളുടെ പ്രതീക്ഷകളെ വാനോളമുയർത്തുന്നു  കുറച്ചു നേരത്തേക്ക് ഞങ്ങൾ ആശയറ്റവരായിരുന്നു , ഹതാശയരായിരുന്നു.  എന്നാലിപ്പോൾ  വാടിപ്പോയ കൂമ്പുകൾ  വീണ്ടും  തളിരിടുവാൻ തുടങ്ങിയിരിക്കുന്നു  കുളിർമയുള്ള  മഞ്ഞുതുള്ളി കണക്കെ  700 കോടി ജനങ്ങളുടെ മനസ്സിനെ അതു തണുപ്പിക്കുന്നു  അവർ  പ്രതീക്ഷയോടെ നിങ്ങളെ ഉറ്റു നോക്കുന്നു  

കുട്ടികൾ,സ്ത്രീകൾ,വൃദ്ധർ, കോടിക്കണക്കിന് മനുഷ്യജന്മങ്ങൾ ലോകമൊട്ടും പ്രാർത്ഥനയോടെ നിങ്ങൾക്കായി കാത്തിരിക്കുന്നു  പിഞ്ചു കുഞ്ഞുങ്ങൾ പോലും നിങ്ങളുടെ ത്യാഗത്തിന്റെ തീവ്രത മനസ്സിലാക്കിക്കഴിഞ്ഞിരിക്കുന്നു. 

നിങ്ങൾ നൽകുന്നത് വലിയൊരു പ്രത്യാശയാണ് ആത്മാർത്ഥമായി മുന്നിട്ടിറങ്ങിയാൽ   പ്രപഞ്ചം പോലും  കൂടെ നിൽക്കുമെന്നുള്ള പൗലോ കൊയ്‌ലോയുടെ വിഖ്യാതമായ വാചകം ഞാനിവിടെ കടമെടുക്കുന്നു  അതിലുപരി മുട്ടുവിൻ തുറക്കപ്പെടും അന്വേഷിക്കുവിൻ കണ്ടെത്തുമെന്നുള്ള ആപ്‍തവാക്യം കൂടി ഞാനിവിടെ പങ്കുവെക്കുന്നു. 

ഈ കൂട്ടായ പ്രാർത്ഥന ദൈവം കേൾക്കാതിരിക്കില്ല  .

ആത്മാർത്ഥതയോടെയുള്ള പ്രാർത്ഥന കേൾക്കാതിരിക്കുവാൻ മാത്രം അവിടുത്തെ കാതുകൾ ബധിരങ്ങളല്ല ,  ഉത്തരം നൽകാതിരിക്കാൻ മാത്രം അവിടത്തെ അധരങ്ങൾ മൂകവുമല്ല  .., ഈ മിഷൻ ഒരു  വിജയം തന്നെയായിരിക്കും  .

ഈ ലോകത്തിന്റെ ഭാവി  ദൈവത്തിന്റ കൈകളിലാണുള്ളത്  ആ കൈകളുടെ താങ്ങ്  എപ്പോഴും നമ്മോട് കൂടെ ഉണ്ടായിരിക്കും .

നിങ്ങൾ ഹീറോകൾ ആണ്  അതിനു മേലെ വിശേഷിപ്പിക്കുവാൻ മറ്റൊരു വാക്കെനിക്കറിയില്ല 

ഞങ്ങളത് പൂർണ്ണമായും ഉൾക്കൊണ്ടിരിക്കുന്നു മിസ്റ്റർ പ്രസിഡണ്ട്   ഏത് പ്രതിബന്ധങ്ങളേയും തരണം ചെയ്തുകൊണ്ട് ഞങ്ങളെ മുന്നോട്ട് നയിക്കുന്ന ശക്തിയും അതു തന്നെയാണ്  .

ദൈവം നിങ്ങളോട് കൂടെ ഉണ്ടായിരിക്കട്ടെ ബോയ്സ് 

നമ്മൾ എല്ലാവരോട് കൂടേയും...  ഞാനത് തിരുത്തി

അതേ എല്ലാവരോട് കൂടേയും ..  അദ്ദേഹവും  അതേറ്റു പറഞ്ഞു  .

ഞങ്ങൾ പരസ്പരം നോക്കി നിശ്ചയദാർഡ്യം ഞങ്ങളുടെ മുഖങ്ങളിൽ ആഴത്തിൽ സ്ഫുരിച്ചു പരസ്പരം കൈകൾ ചേർത്തു പിടിച്ചു കൊണ്ട് ഞങ്ങൾ ഒന്നായി ആണയിട്ടു

നമുക്കിതിനു  കഴിയും  ..,  ലോകത്തിനു വേണ്ടി നമ്മൾ പിറന്നുവീണ  ഗ്രഹത്തിന്റെ നിലനിൽപ്പിനു വേണ്ടി  അതിലധിവസിക്കുന്ന  കോടാനുകോടി ജനങ്ങൾക്കു വേണ്ടി  ജീവജാലങ്ങൾക്കു വേണ്ടി ഇനി  വരാനിരിക്കുന്ന ആയിരമായിരം  തലമുറകൾക്കു വേണ്ടി  ഞങ്ങളിതു വിജയകരമായി പൂർത്തിയാക്കും  അതിനു വേണ്ടി ജീവൻ ബലികൊടുക്കേണ്ടി വന്നാൽ പോലും ഞങ്ങൾ പിന്നോട്ടില്ല  

ആത്മ വിശ്വാസമാകുന്ന ആ വലിയ  ഊർജ്ജം  ഞങ്ങളുടെ ഞരമ്പുകളിൽ ത്രസിച്ചു കയറി.  

ശരീരമാസകലം ഉത്തേജനം കൊണ്ട് പ്രകമ്പനം കൊള്ളുന്നു മാനസീകാവസ്ഥ കടുക്കുമ്പോൾ  അവിടെ  പ്രതിബന്ധങ്ങൾക്ക് പ്രസക്തിയില്ലാതാകുന്നു അസാമാന്യമായ ഉൾക്കരുത്തുമായി ശരീരം വെമ്പി നിൽക്കുമ്പോൾ ആപത്തുകൾക്ക് മുന്നിൽ പതറാതെ നിൽക്കുവാൻ മനസ്സിനു കഴിയുന്നു.

ദേശസ്നേഹമെന്ന വികാരം  രക്തത്തിലൂറുമ്പോൾ അവിടെ ഭയമെന്ന വികാരത്തിന് അടിസ്ഥാനമില്ലാതാകുന്നു എന്തും തച്ചു തകർക്കാനുള്ള ചങ്കൂറ്റം ഉള്ളിൽ വന്നു നിറയുന്നു. 

പ്രതിബന്ധങ്ങളെ തരണം ചെയ്ത് ഉയർന്നു കുതിക്കുവാൻ  ശരീരവും മനസ്സും  ഒരുപോലെ വെമ്പി നിൽക്കുന്നു  അവിടെ ജീവത്യാഗമെന്ന ഭയപ്പെടത്തലുകൾ അപ്രസക്തമാകുന്നു.

ആ ഒരു മാനസീക തലത്തിലേക്ക്  ഞങ്ങൾ എത്തിച്ചേർന്നിരിക്കുന്നു ലോകം മുഴുവനും ഒരൊറ്റ കുടുംബമായിമാറിരിക്കുന്നു. 

         
                                                       *******************

ഹോയ്... ഹോയ് ..

സർ , അങ്ങ് അമേരിക്കയുടെ  പ്രസിഡണ്ടാണ് 

യു സർട്ടിഫൈ മി..? മിസ്റ്റർ ജാക്ക്  

നോ സർ അങ്ങയുടെ ഡിഗ്നിറ്റി ?

കിരീടവും ചെങ്കോലും നഷ്ടപ്പെടുവാൻ പോകുന്നവന് എന്തു ഡിഗ്നിറ്റിയാണ് എന്റെ സുഹൃത്തേ ? 

ഇതുപോലെയുള്ള സന്ദർഭങ്ങൾ  ആഘോഷിക്കണം ആർപ്പു വിളിക്കണം പടക്കം പൊട്ടിക്കണം  ഓളിയിടണം ഒരു പ്രസിഡണ്ടിന്റെ ചട്ടക്കൂടുകളൊന്നും എന്നെയതിൽ നിന്നും പിന്തിരിപ്പിക്കുന്നില്ല അതെപ്പോഴും ബലം പിടിച്ച് മുഖം വീർപ്പിച്ച് ഇരിക്കേണ്ട പദവിയാണെന്ന് അതിന്റെ നിയമാവലികളിലൊരിടത്തും  എഴുതിവെച്ചിട്ടുമില്ല,    നിർഭാഗ്യവശാൽ  അങ്ങിനെ പലരും കരുതുന്നുവെങ്കിലും .

ഇത് ആഘോഷിക്കേണ്ട സമയമാണ്  വലിയൊരു വിജയത്തിന്റെ  തൊട്ടടുത്താണ് നമ്മളിപ്പോൾ 
 
വിജയം എപ്പോഴും വിജയം തന്നെയാണ് ജാക്ക്  തോൽവി തോൽവിയും.

നമുക്കിത് ഒന്നു ചേർന്ന് ആഘോഷിക്കാം  പടക്കങ്ങൾ  പൊട്ടിക്കണോ ? പൊട്ടിക്കാം വിണ്ണിലേക്ക്  സന്തോഷത്തിന്റെ വർണ്ണ സന്ദേശങ്ങളുമായി അവ കുതിച്ചുയരട്ടെ  എന്റെ കുട്ടികൾ  അവിടെയിരുന്നുത്  കാണട്ടെ  ഈ ലോകം മുഴുവനും അവർക്കായി ആർപ്പു വിളിക്കുന്നുവെന്ന് അവർ തിരിച്ചറിയട്ടെ.

അദ്ദേഹത്തിന്റെ വാക്കുകൾ ഇടറുന്നു ..

മിസ്റ്റർ പ്രസിഡണ്ട് അങ്ങ് കരയുകയാണോ ?

തീർച്ചയായും ജാക്ക്..,  ആഹ്ളാദത്തിന്റെ  മറ്റൊരു അനുഭൂതികൂടിയാണ് കരച്ചിൽ ഞാനത് എൻജോയ് ചെയ്യട്ടെ .

സർ ഡിഗ്നിറ്റി 

കൊണ്ടുപോയി കളയടോ 

പ്രസിഡണ്ട് ബലഹീനനെന്ന് ലോകം തെറ്റിദ്ധരിക്കും 

ധരിക്കട്ടെ അതിലെന്താണ് തെറ്റ് കരച്ചിൽ ബലഹീനതയുടെ ലക്ഷണമാണെന്നാണോ താങ്കൾ ധരിച്ചു വെച്ചരിക്കുന്നത് ? കരച്ചിൽ ബലഹീനതയുടെയല്ല  ബലമുള്ളതിന്റെ നേർക്കാഴ്ചയാണത്  കണ്ണുനീർ അതിനു  ശക്തിപകരുന്നു.

ജാക്ക് എന്റെ കുട്ടികൾ അവിടെയുണ്ടല്ലേ ?

തീർച്ചയായും മിസ്റ്റർ പ്രസിഡണ്ട്  

അപ്പോൾ നമ്മളീ യുദ്ധം ജയിക്കും.. എനിക്കുറപ്പാണ് .. എനിക്കുറപ്പാണ് 

അങ്ങിനെ തന്നെ വിശ്വസിക്കാം സർ  ഈ  മിഷന്റെ ആദ്യഘട്ടം അതിന്റെ അവസാനത്തോട്  എത്തിയിരിക്കുന്നു  ഇനി  ലാൻഡിങ് അതിനു ശേഷം സ്‌ഫോടക വസ്തുക്കൾമായുള്ള റോക്കറ്റ് മെർക്കുറിക്കും സൂര്യനുമിടക്കുള്ള  ഭ്രമണ പഥത്തിലേക്ക്  നമ്മുടെ ഷട്ടിൽ തിരിച്ച് ഭൂമിയിലോട്ടും 

ഈ സ്ഫോടനം കൊണ്ട് ഉദ്ദേശിച്ച ഫലപ്രാപ്തി കൈവരിക്കുവാൻ കഴിയുമോ  ? ഇത്രയും വലിയൊരു നക്ഷത്രത്തെ വെറുമൊരു സ്ഫോടനം കൊണ്ട് തള്ളിമാറ്റുവാനാകുമോ?

വെറുമൊരു സ്ഫോടനമല്ല സർ പ്രപഞ്ചം മുഴുവൻ വിറകൊള്ളാൻ ശക്തിയുള്ള ബ്‌ളാസ്റ്റിങ് അതാണ് നടക്കുവാൻ പോകുന്നത്  നമ്മുടെ കണക്കു കൂട്ടലുകൾ മൂലമുള്ള  സ്ഥാനചലനമാണ് സൂര്യന് ഉണ്ടായിട്ടുള്ളതെങ്കിൽ  തീർച്ചയായും ഒരു പോസറ്റിവ് റിസൾട്ട് നമുക്ക് പ്രതീക്ഷിക്കാം.   രണ്ടാം ലോകമഹായുദ്ധത്തിൽ ജപ്പാനെ വിറകൊള്ളിച്ചതിന്റെ ദശലക്ഷം  മടങ്ങ് ശക്തിവത്തായിരിക്കും ഈ സ്ഫോടനം . താരാപഥങ്ങളുടെ കൂടിച്ചേരലുകളിൽ  ഒരു ഗ്രഹം മറ്റൊരു ഗ്രഹത്തിൽ അല്ലെങ്കിൽ ഒരു നക്ഷത്രം മറ്റൊന്നിൽ ചെലുത്തുന്ന  മർദ്ധത്തിനേക്കാൾ ആയിരം മടങ്ങ് ശക്തി അധികമാണ് ഈ സ്ഫോടനത്തിലൂടെ പുറത്തുവരുക .

ന്യുക്ലിയർ ഫ്യുഷൻ എന്ന തിയറിയുടെ സാധ്യതകളെ കൂടി ഉൾക്കൊള്ളിച്ചുകൊണ്ടാണ്  ഈ സ്‌ഫോടക വസ്തുക്കളുടെ  പ്രവർത്തനമെന്നുള്ളതിനാൽ തന്നെ പുറത്തുവരുന്ന ഊർജ്ജവും, മർദ്ധവും അതിതീവ്രം തന്നെയായിരിക്കും.

ഈ  ഘട്ടത്തിൽ ലോകത്തിലെ  ഏറ്റവും പുതിയ സ്ഥിതിവിശേഷങ്ങൾ എന്തൊക്കെയാണ് ജാക്ക് ? 

അതിശക്തമായ താപത്താൽ ലോകം കരിഞ്ഞുണങ്ങിയിരിക്കുന്നു ശുദ്ധജലത്തിന്റെ അഭാവം,ഭക്ഷ്യ വസ്തുക്കളുടെ ദൗർലഭ്യം , കൊടികുത്തി വാഴുന്ന  ക്ഷാമം .. ലോകത്തിന്റെ അവസ്ഥ വളരെ പരിതാപകരം തന്നെയാണ് മിസ്റ്റർ പ്രസിഡണ്ട് . 

നമുക്കെന്തു ചെയ്യുവാനാകും ?  അധികമുള്ള രാജ്യങ്ങൾ അത്  ഇല്ലാത്താവരുമായി പങ്കു വെക്കട്ടെ  ഈ ദുരന്ത കാലത്തെ ഒന്ന് ചേർന്നു നിന്നുകൊണ്ട് നമുക്ക് അതിജീവിക്കാം.

അത് തന്നെയാണ്  ലോകമിപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നതും പലതും പലർക്കും തിരിച്ചറിയുവാനുള്ള ഒരു അവസരം കൂടിയായി മാറിയിരിക്കുന്നുവിത് . 

നമ്മുടെ കുട്ടികൾക്കിതിനു കഴിയട്ടെയെന്ന് പ്രാർത്ഥിക്കാം 

സന്തോഷത്തിന്റെ കാലത്ത് നമ്മൾ ആഘോഷിച്ചു  ഇത് വരൾച്ചയുടേയും കഷ്ടപ്പാടിന്റേയും കാലമാണ്.

ഇസ്രായേൽ ജനത്തിന് മന്നാ വർഷിച്ച ദൈവത്തോട് നമുക്ക് പ്രാർത്ഥിക്കാം അതൊരു വലിയ അത്ഭുതമാണ്  വറുതിയുടെ കാലങ്ങളിൽ മുട്ടിപ്പായി  പ്രാർത്ഥിച്ചവരുടെ വിശ്വാസത്തിനു കിട്ടിയ വലിയ അത്ഭുതം.


                                        ********************************

  

ജോൺ  TIG (Time of Ignition ) ..? 

നോ ചാൾസ്  ഇവിടെ പ്രോട്ടോക്കോളിന്റെ ആവശ്യമില്ല ഉചിതമെന്ന് തോന്നുന്നതിലൂടെ മുന്നോട്ട് പോവുക അത്രമാത്രം                 

ഞങ്ങൾക്കു മുന്നിൽ വീനസിന്റെ തിളങ്ങുന്ന ദൃശ്യം കൂടുതൽ അനാവരണമായിക്കൊണ്ടിരുന്നു.

എല്ലാവരും അവരവരുടെ പൊസിഷനുകളിലേക്ക് മാറിക്കഴിഞ്ഞു .

നമ്മളിതാ വീനസിന്റെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുകയാണ് എല്ലാ കമ്മ്യൂണിക്കേഷനുകളും  അടുത്ത ഏതാനും നിമിഷ നേരത്തേക്ക്  വിച്ചേദിക്കപ്പെടുവാൻ പോവുകയാണ്

ഞങ്ങളുടെ വാഹനം ശക്തിയായി വിറകൊണ്ടു അതതിന്റെ ഫുൾ ത്രോട്ടിലേക്ക് എത്തിച്ചേർന്നിരിക്കുന്നു . 

ഒരു തീഗോളം കണക്കെ ഞങ്ങളെയും വഹിച്ചുകൊണ്ടാ വാഹനം  വീനസിനുള്ളിലേക്ക് കുതിച്ചു . 

വീനസിന്റെ ഓർബിറ്റലിലേക്ക് പ്രവേശിച്ചിരിക്കുന്നു

വിൻഡ് സ്പീഡ് ഇൻക്രീസിങ് , 

വാട്ട് ഈസ് ദി അൾട്ടിട്യൂഡ്? 

64 മൈൽസ്  ജോൺ

വെലോസിറ്റി ?

2 കിലോമീറ്റെർ പെർ സെക്കൻഡ്''

എൻജിനുകൾ നിറുത്തു 

അൾട്ടിറ്റ്യൂഡ് (Altitude )

50 മൈൽസ് 
         
പ്രഷർ  

6.3 MPa  

ടെംപറേച്ചർ ?

350 k 


അൾട്ടിറ്റ്യൂഡ് ?

20 മൈൽസ് 

പ്രെഷർ ?

8 MPa 

ഗ്രാവിറ്റി? 8 (N /kg ) 


അൾട്ടിറ്റ്യൂഡ്.?

10 മൈൽസ് 

വിൻഡ് സ്പീഡ് ?

നെഗറ്റീവ്

ജോൺ  പ്രോബ്ലം 

എന്താണ് ചാൾസ് ?

സംതിങ് സ്‌ട്രെയിൻജ് ഇൻ മാക്സ് വെൽ മോണ്ടസ് ആക്റ്റീവ് വോൾക്കാനയെന്ന് സംശയിക്കുന്നു  

എങ്ങിനെ മനസ്സിലായി ? 

ദയവായി അങ്ങോട്ട് നോക്കു 

ഈസ് ഇറ്റ് എ  ലാവാ ?

തീർത്തുപറയാൻ കഴിയില്ല ..,  ബട്ട് സംതിങ് ലൈക് ദാറ്റ് 

റിസ്‌ക്കെടുക്കേണ്ട  ചേഞ്ച് ദി ഡയറക്ഷൻ

യെസ് ജോൺ 

അൾട്ടിറ്റിയൂഡ് ?

5 മൈൽസ് 

പാരച്യൂട്ട് റിലീസ് ചെയ്തേക്കു നമ്മൾ ഒഴുകിയിറങ്ങുവാൻ പോവുകയാണ്.
            
അൾട്ടിറ്റ്യൂഡ്..?

2 മൈൽസ് 

പ്രെഷർ?

വെരി ഹൈ 

കൃത്യമാക്കൂ 

15 MPa 

ഓ മൈ ഗോഡ് നമ്മൾ തിരിച്ചറിഞ്ഞിട്ടുള്ളതിൽ നിന്നും വളരെയധികം 

എക്‌സാറ്റിലി 

നമ്മൾ ലാൻഡ് ചെയ്യുകയാണ് ..,  റെഡി ഫോർ ദി ഹിസ്റ്ററി 

വീനസിന്റെ പ്രതലം വളരെ വ്യക്തമായി കാണാനാകുന്നു 

മരുഭൂമി കണക്കെ വരണ്ട സമതലം  വേറെ യാതൊന്നും തന്നെയില്ല  .

അവിടെയിറക്കാമല്ലേ ?

ഞാൻ താഴേക്ക് കൈചൂണ്ടിക്കൊണ്ട് നിക്കൊളാസിനോട്‌ ചോദിച്ചു .

തീർച്ചയായും നിക്കോളാസ് തലയാട്ടി .

ഒരു കുലുക്കത്തോടെ ഞങ്ങളുടെ ഷട്ടിൽ  വീനസിന്റെ വരണ്ട മണ്ണിൽ സ്പർശിച്ചു .

ചരിത്ര മുഹൂർത്തം .

ചന്ദ്രനിൽ കാലുകുത്തിയതിനു ശേഷം  മനുഷ്യകുലത്തിന്റെ മറ്റൊരു നിർണ്ണായക ചുവടുവെപ്പ് .

ഇതാ ഐതിഹാസിക മുഹൂർത്തം വീനസിന്റെ പ്രതലത്തിൽ ആദ്യമായി  മനുഷ്യസ്പർശം എൽക്കുവാൻ പോകുന്നു .

ആരാണ് ആ  ചരിത്ര മുഹൂർത്തം കുറിക്കേണ്ടത്‌? 

ആരാണ് ചരിത്രത്തിന്റെ ഭാഗമാകേണ്ടത് ? 

മാനവരാശിയുടെ ഉൽഭവം മുതൽ കണ്ടിരുന്ന ഒരു സ്വപ്നമാണ് ഇവിടെ അനാവരണമാകുന്നത് 

എല്ലാ മുഖങ്ങളിലും ആകാംഷ  

ആദ്യം കാലുകുത്തുന്നവൻ ചരിത്രത്തിന്റെ ഭാഗമാകുന്നു ., വരാനുള്ള തലമുറകൾക്ക് ഊർജ്ജമാകുന്നു  അവർ പാഠപുസ്തകങ്ങളാകുന്നു  അവരുടെ നാമം സുവർണ്ണ ലിപികളിൽ രേഖപ്പെടുത്തപ്പെടുന്നു .

ഈ ടീം തന്നെ ചരിത്രത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞിരിക്കുന്നു .

എങ്കിലും .

ആദ്യം എന്നുള്ളതിന് അതിന്റേതായ അന്ത:സത്തയുണ്ട് , അർത്ഥവ്യാപ്തിയുണ്ട്  കാരണം ഇനിയുള്ള കാലങ്ങളോളം ആ ആദ്യം..  എന്നും ആദ്യത്തേതു തന്നെയായിരിക്കും .

ആദ്യമായി വീനസിൽ കാലു കുത്തിയവൻ അതൊരു തിലകം ചാർത്തലാണ് .

ലോകത്തെ രക്ഷിക്കുവാൻ  ദശലക്ഷക്കണക്കിന് കിലോമീറ്ററുകൾ താണ്ടി പരിമിതമായ അറിവുകളെ കൈമുതലാക്കി ആദ്യമായി വീനസിൽ കാലുകുത്തിയവർ .

വളരെയധികം ദുർഘടങ്ങൾ തരണം ചെയ്തുകൊണ്ട്  സ്വ ജീവൻ പോലും പണയം വെച്ച് ..,  ഇതാ ഈ മിഷന്റെ ആദ്യഘട്ടം വിജയകരമായി പൂർത്തിയാക്കിയിരിക്കുന്നു . 
         
ഏവരുടെയും നിശബ്തതക്ക് വിരാമമിട്ടുകൊണ്ട് ഡേവിഡ് പറഞ്ഞു .

ഈ മിഷന് തുടക്കമിട്ടത് ജോണാണ് , ജോണിന്റെ ഇച്ചാശക്തിയും ആത്മവിശ്വാസവും മാത്രമാണ് ഇത് യാഥാർഥ്യമാക്കിയിരിക്കുന്നത്  ഈ മിഷനിൽ ഭാഗമായതോടെ നമ്മളെല്ലാവരും  ചരിത്രത്തിൽ തങ്ക  ലിപികളിൽ സ്ഥാനം പിടിക്കുന്നവർ തന്നെയാണ് എങ്കിലും ..,വീനസെന്ന ഈ മനോഹര ഗ്രഹത്തിൽ  ജോൺ തന്നെ ആദ്യം  കാലുകുത്തട്ടെ അതിന് ഏറ്റവും യോഗ്യൻ ജോൺ തന്നെയെന്ന് ഞാൻ കരുതുന്നു .

ഞാൻ എല്ലാവരേയും നോക്കി  ഒരു നിമിഷത്തെ നിശബ്ദതക്കു ശേഷം  കൈകൊട്ടലുകൾ  ഉച്ചത്തിലുള്ള ആർപ്പു വിളികൾ , 

അതോടൊപ്പം ഭൂമിയിൽ നിന്നുമുള്ള  അതിന്റെ ആവർത്തനങ്ങളും  ഞങ്ങൾക്ക് കേൾക്കാമായിരുന്നു .

ആ മുഹൂർത്തം വന്നു ചേർന്നിരിക്കുന്നു 

പ്രത്യേകം തയ്യാറാക്കിയ വസ്ത്രങ്ങൾ അണിഞ്ഞുകൊണ്ട് ഞാനാ  ചരിത്ര മുഹൂർത്തത്തിനു ഭാഗമാകാനൊരുങ്ങി  എങ്കിലും ഉള്ളിലൊരു ഭയം, ഒരു പക്ഷേ  ഭയമെന്നതിനെ  വിളിക്കുവാനാകില്ല  ഒരു തരം അങ്കലാപ്പ് .

പ്രതീക്ഷക്ക് വിപരീതമായി സംഭവിക്കുന്ന ചെറിയൊരു മാറ്റത്തിനു പോലും വലിയ വില നൽകേണ്ടി വരും .

കടുത്ത  അന്തരീക്ഷ മർദ്ധവും ,  കാലാവസ്ഥയേയുമെല്ലാം അതിജീവിക്കുവാനുതകുന്ന വിധത്തിൽ നിർമ്മിച്ചെടുത്ത വസ്ത്രങ്ങൾക്ക് വീനസിന്റെ യഥാർത്ഥ കാഠിന്യങ്ങളെ അതിജീവിക്കുവാനാകുമോ എന്നുള്ളൊരു സംശയം അങ്കലാപ്പായി ഉള്ളിൽ കിടന്നു വീർപ്പുമുട്ടുന്നു.  

ഇവിടെ  താൻ  പാതി  ദൈവം പാതി എന്നുള്ള ആപ്തവാക്യത്തിൽ വിശ്വസിച്ചു കൊണ്ട് മുന്നോട്ട് പോവുക ഞങ്ങൾക്ക്  ചെയ്യാനുള്ളത് ഞങ്ങൾ ചെയ്തു കഴിഞ്ഞു ഇനിയെല്ലാം അവിടത്തെ കരങ്ങളിലാണ് .

ഞാൻ മുകളിലേക്ക് നോക്കി കണ്ണുകൾ അടച്ച് ഒരു നിമിഷം പ്രാർത്ഥിച്ചു .

എന്നെ...  ഈ യാത്രക്ക് തിരഞ്ഞെടുത്ത ദൈവത്തോട്  നന്ദി പറഞ്ഞുകൊണ്ട്  പേടകത്തിൽ നിന്നും താഴെക്കിറക്കിയ കോവണിയിൽ കൂടി ഞാൻ പതുക്കെ താഴോട്ടിറങ്ങി .

ആ മണ്ണിൽ കാലു കുത്തിയ നിമിഷം ശരീരത്തിലൂടെ ഒരു ഷോക്ക് കടന്നു പോയ പ്രതീതി .

അഭിമാനം അങ്ങ് വാനോളമുയർന്നു കഴിഞ്ഞിരിക്കുന്നു   

എന്റെ കണ്ണുകൾ നിറഞ്ഞു 

അതിവിശാലമായ ഈ പ്രപഞ്ചത്തിൽ,   എങ്ങോ ഉള്ള ഒരു ഗ്രഹത്തിൽ പിറന്ന ഞാൻ  ഇതാ അവിടെ നിന്നും എത്രയോ കാതങ്ങൾ അകലെയുള്ളൊരു  മറ്റൊരു ഗ്രഹത്തിൽ എത്തിച്ചേർന്നിരിക്കുന്നു .

എന്നെ അതിന് തയ്യാറാക്കിയ ഈശ്വരനോട്  ഞാൻ കൈകൾ വിരിച്ച് നന്ദി പറഞ്ഞു .

എന്റെ സഹപ്രവർത്തകരും  ചരിത്രത്തിന്റെ ഭാഗമാകാൻ പതുക്കെ  വീനസിന്റെ വിരിമാറിലേക്കിറങ്ങി  .







                                                  
                             

0 അഭിപ്രായങ്ങള്‍