ഒരു ബാലനെ ചൂണ്ടിക്കാണിച്ചുകൊണ്ട് ദൂതൻ ചോദിച്ചു 

അതാരാണെന്ന്  നിങ്ങൾക്കറിയാമോ  ? 

അയാളാ  ബാലനെ സൂക്ഷിച്ചു നോക്കി , 

മനസ്സിലാകുന്നില്ല  . 

തിരിച്ചും മറിച്ചും നോക്കി, 

എന്നിട്ടും മനസ്സിലാകുന്നില്ല.   

വളരെയധികം നോക്കി.. .

 കഴിയുന്നില്ല. 

എവിടെയോ കണ്ടുമറന്ന മുഖം.  

പക്ഷേ അതാരാണെന്നോ, എന്താണെന്നോ വിവേചിച്ചറിയുന്നതിൽ താൻ നിസ്സഹായകനാകുന്നുവെന്ന് അയാൾ തിരിച്ചറിഞ്ഞു  . ഓർമ്മയുടെ വാതായനങ്ങൾ തള്ളിത്തുറക്കുമ്പോൾ അവിടെയൊരു  രൂപം, അത്  നിഴൽ പോലെ, തെളിയുന്നു, മായുന്നു . 

അത്രമാത്രം. 

മൂടൽ മഞ്ഞിനകത്തെന്ന  പോലെ അവ്യക്തമായ ആ  രൂപനകത്തേക്ക് ഊളയിടാൻ ശ്രമിക്കുമ്പോൾ,  വിവേചിച്ചറിയാനാകാത്ത ഏതോ ഒരു  വികാരം മനസ്സിനുള്ളിൽ തിര തള്ളുന്നുത് തിരിച്ചറിയാനാകുന്നു  .  

കണ്ണുകൾക്ക് മുന്നിൽ ആ രൂപം തെളിമയാർന്നു  നിൽക്കുന്നുവെങ്കിലും, അതിന്റെ അസ്ഥിത്വത്തിലേക്ക് കടന്നു ചെല്ലുന്നതിൽ മനസ്സ്  നിസ്സഹായമാകുന്നു . 

അതാരാണെന്ന് തനിക്കറിയാമെന്ന ഹൃദയത്തിന്റെ സ്വരം ഉള്ളിൽ ഉയരുന്നു . പക്ഷെ അതാരാണെന്ന്  വിവേചിച്ചറിയുന്നതിൽ  ബുദ്ധി ബലഹീനമാകുന്നു. 

എന്തൊക്കെയാണീ  താനീ പുലമ്പുന്നത് ?   മനസ്സ് , ഹൃദയം , ബുദ്ധി എന്താണിതെല്ലാം? തന്നെ.., തന്നെ  നിയന്ത്രിക്കുന്ന അദൃശ്യങ്ങളായ  നിമിത്തങ്ങളാണോ?    അറിയില്ല, ചിലപ്പോൾ ആയിരിക്കാം അല്ലെങ്കിൽ  അല്ലായിരിക്കാം.

 അല്ലെങ്കിൽ തന്നെ  തനിക്കെന്തിലാണ്  വ്യക്തതയുള്ളത് ?. താനെല്ലായ്പ്പോഴും ചരിക്കുന്നത്  വിരുദ്ധ  ധ്രുവങ്ങളിലൂടെയല്ലേ  .  അതു തന്നെയാണ് തന്റെ ബലഹീനതയും. 

രണ്ടു വള്ളങ്ങളിലൂന്നിയുള്ള യാത്ര  ഒരിക്കലും ലക്ഷ്യത്തിലെത്തിക്കില്ലെന്നും  തനിക്കറിയാം. പക്ഷെ, എന്തു ചെയ്യാം   അങ്ങനെത്തന്നെയാണ് താനെപ്പോഴും  മുന്നോട്ട് പോകാറുള്ളതും . അതെന്തുകൊണ്ടെന്നുള്ളതിന്  ഇവിടെ  പ്രസക്തിയില്ല.

അതിലുപരി  തനിക്കതിന്റെ ഉത്തരം അറിയില്ല എന്നുള്ളതാണ് സത്യം.

അതാണ് താൻ.., അത്രമാത്രം .  

 അറിവില്ലാത്ത ഒന്നിനെക്കുറിച്ച് എങ്ങിനെയാണൊരു  വിശദീകരണം സാധ്യമാവുക ?.

അങ്ങനെവരുമ്പോൾ എന്താണോ  തന്റെ ബലഹീനതകൾ? അതിനെ ഉള്ളേറ്റിക്കൊണ്ട്  അതാണ് താൻ, അതാണ് തന്റെ ജനുസ്സ് ..., അതാണ് തന്റെ ആകെ തുക എന്നുള്ളതിൽ വിശ്വസിക്കുകയാണ് നല്ലത് .   ആ ചട്ടക്കൂടിനുള്ളിൽ നിന്നുകൊണ്ട് മാത്രമേ ഈ ദൊവാസിന് ചിന്തിക്കാൻ കഴിയൂ, പ്രവർത്തിക്കാൻ കഴിയൂ ,  ജീവിക്കാൻ കഴിയൂ.  . അതിനും മേലെ ആ വസ്തുതയെ ഇഴകീറി വിശകലനം ചെയ്യുവാൻ തനിക്കു പ്രാപ്തി പോരാ. അങ്ങിനെ വരുമ്പോൾ എന്താണോ താൻ , എന്താണോ തന്നിൽ അലിഞ്ഞു ചേർന്നിരിക്കുന്ന തന്റെ പാരമ്പര്യം, അതിലൂടെ മാത്രമേ തന്റെ കാഴ്ചപ്പാടുകൾ രൂപീകൃതമാകൂ എന്നുള്ളതിൽ  ആശ്വാസം കണ്ടെത്തുക മാത്രമേ  നിവ്യത്തിയുള്ളൂ . 

ഇവിടെ ..,തനിക്കു മുന്നിൽ കാണുന്ന  ആ  രൂപത്തെ  വിവേചിച്ചറിയുന്നതിൽ താൻ  നിസ്സഹായനാകുന്നു . ഓർമ്മകളിൽ പരതുമ്പോൾ ആ രൂപം  വളരെ പരിചിതമെന്നറിയുന്നു  .  പക്ഷെ  അതിനുള്ളിലേക്ക്   കടന്നു ചെന്ന് ആ രൂപത്തെ  വിശദീകരിച്ചെടുക്കുവാൻ തനിക്കാകുന്നില്ലെന്നുള്ളത്  തന്റെ ബലഹീനതയോ ? അജ്ഞതയോ ? . അതോ തീർച്ചയായും തനിക്കാ വ്യക്തിത്വത്തെ  അറിയില്ലെന്നുണ്ടോ ? അങ്ങിനെയെങ്കിൽ  ആ രൂപത്തിലോട്ട്  നോക്കുന്ന മാത്രയിൽ  ഉള്ളിലെന്തുകൊണ്ടൊരു വടം വലി നടക്കുന്നു?  മനസ്സിനുള്ളിൽ എന്തോ ഒന്ന്  പിടക്കുന്നതെന്തുകൊണ്ട് ?.

എന്താണിങ്ങനെ ? 

ഇനി ദൂതൻ തന്നെ പരീക്ഷിക്കുവാൻ വേണ്ടി ആരെയെങ്കിലും ചൂണ്ടി  കാണിച്ചു കൊണ്ട്  ചോദിക്കുന്നതാണോ  ?

എന്തിന് ? അത്തരമൊരു  പരീക്ഷണത്തിനിവിടെ  എന്തു പ്രസക്തി ?

 എന്തൊക്കെ വിഡ്ഢിത്തങ്ങളാണ് താനീ ചിന്തിച്ചു കൂട്ടുന്നത്?. 

താൻ ശരിക്കുമൊരു വിഡ്ഢി തന്നെയാണോ ?.

 ദോവസ് എന്നുള്ളത് ഒരു  വിഡ്ഢിയുടെ പര്യായമായി കണക്കുകൂട്ടാമോ?. 

ദോവസ് = വിഡ്ഢി. 

വിഡ്ഢി = ദോവസ്. 

ഹാ.. ഹാ..ഹാ  അതാണ് ശരി. 

തികച്ചും കൃത്യമായ സമവാക്യം തന്നെ. 

അയാൾ തികച്ചും  വിവർണ്ണമായ മുഖത്തോടെ ദൂതനെ നോക്കി . ഒരു വിഡ്ഢിയുടെ തനതു ഭാവം അപ്പോഴയാളുടെ മുഖത്തുണ്ടായിരുന്നു .

 തന്റെ മനസ്സിലിരുപ്പ് ദൂതനു മനസ്സിലായി കാണുമായിരിക്കും .

തീർച്ചയായും മനസ്സിലായി കാണുമായിരിക്കും, അതുകൊണ്ടാണല്ലോ ദൂതനെന്നു വിളിക്കുന്നത് . 

എന്തിനാണ്  ദോവസ് അനാവശ്യ ചിന്തകളെ വാരിയേറ്റുന്നത്  ?  അവ നമ്മളെ ലക്ഷ്യത്തിൽ നിന്നും അകറ്റിക്കളയുന്നു . അന്തരീക്ഷത്തിലൂടെ പറക്കുന്ന ഒരു  തൂവലിന്  അതിന്റെ ഗതിയെ  സ്വയം  നിർണ്ണയിക്കാനാകുമോ ?.  കാറ്റിന്റെ ദിശക്കനുസരിച്ചത് പാറി നടക്കുന്നുവെന്നു മാത്രം   .  

അവിടെ കാറ്റിന്റെ ശക്തിയാണ്  ഉയർന്നു  നിൽക്കുന്നത്. അതിന്റെ ഗതിക്കനുസരിച്ച്  പറക്കുകയെന്നുള്ള  ധർമ്മം  മാത്രമേ തൂവലിനുള്ളൂ . എന്തൊരു വിരോധാഭാസമാണത്  ? ഒന്നിന്റെ ഗതി മറ്റൊന്നിനാൽ നിർണ്ണയിക്കപ്പെടു കയെന്നുള്ളത്    ?. 

സത്യത്തിൽ ഈ പ്രപഞ്ചം തന്നെ അത്തരമൊരു പാതയിലൂടെയല്ലേ ചരിച്ചു കൊണ്ടിരിക്കുന്നത് ? ഒന്ന്  മറ്റൊന്നിനാൽ നിയന്ത്രിക്കപ്പെട്ടുകൊണ്ട്  . 

എല്ലാത്തിന്റേയും കടിഞ്ഞാണെത്തി നിൽക്കുന്നത് അദ്രശ്യമായ ആ വലിയ ശക്തിയുടെ കരങ്ങളിലും  .   

ദൂതന്റെ  മറുപടി അയാളെ ഒന്നു കൂടി വിഷ്ണനാക്കി  .

എന്നിട്ടും  അയാൾ ഓർമ്മകളിൽ പരതിക്കൊണ്ടിരുന്നു ,  ചികഞ്ഞു കൊണ്ടിരുന്നു.... 

പക്ഷെ അയാൾക്ക് കണ്ടെത്താനാകുന്നില്ല .

കൈകൾ കൊണ്ട് അയാൾ  തലയിൽ തട്ടി നോക്കി, തല  കുടഞ്ഞു നോക്കി . ഓർമ്മകളുടെ മൂലയിൽ   എവിടയെങ്കിലും അത്തരമൊരു തിരിച്ചറിവ് പറ്റിപ്പിടിച്ചിരിക്കുന്നുവെങ്കിൽ താഴെക്ക്  പോരട്ടെ .

എന്നിട്ടും കാര്യമുണ്ടായില്ല 

 ഒടുവിൽ, അയാൾ തലയിൽ  അടിച്ചു നോക്കി. 

അയ്യോ ....,  വേദന കൊണ്ടയാൾ  ഓളിയിട്ടു. 

എന്താണ് ദോവസീ കാണിക്കുന്നത് ?  എന്തിനാണിങ്ങനെ സ്വന്തം തല   ഇടിച്ചു പൊട്ടിക്കുന്നത് ?  ഇതൊരു അത്ഭുത ലോകമാണെങ്കിലും, വേറെ തലയൊന്നും ഇവിടെ കിട്ടത്തില്ല.

ദൂതന്റെ ആ സരസ ഭാക്ഷണം  എന്തുകൊണ്ടോ അയാൾക്കപ്പോൾ  ആസ്വദിക്കാൻ തോന്നിയില്ല .

 എന്തുകൊണ്ടാണാ  രൂപത്തെ തനിക്ക്,  തന്നിൽ നിന്നും വേർതിരിച്ചെടുക്കാനാകാത്തത് ?.    

ആ  ഭാവം , ആകാരം, ശൈലി   .., എല്ലാം,  എവിടെയോ...  എങ്ങിനെയൊക്കെയോ, താനുമായി കോർത്തിണക്കപ്പെട്ടിരിക്കുന്നു, ബന്ധപ്പെടുത്തപ്പെട്ടിരിക്കുന്നു. പക്ഷെ എവിടെ?  എങ്ങിനെ ? അതിനാണ് വ്യക്തതയില്ലാത്തത്.  

കൈയ്യെത്തും ദൂരത്തുള്ളത്,  പക്ഷെ അടുക്കും തോറും അകന്നുപോകുന്നൊരു കടംകഥ തന്നെ വലയം ചെയ്യുന്നു. 

 സ്വന്തം നിഴലിനെ തിരിച്ചറിയാനാകാത്ത  അവസ്ഥ.., സ്വന്തം അസ്തിത്വം തന്നെ അപരിചിതമാകുന്നു   . 

താനുമായി ചിരപരിചിതം, പക്ഷെ, അവിടെനിന്നുമത്  വേർതിരിച്ചെടുക്കുന്നതിൽ പരാജയപ്പെടുന്നു .   

 തനിക്കാ വ്യക്തിത്വത്തെ കൃത്യമായി തന്നെ  അറിയാമെന്ന്  മനസ്സ് മന്ത്രിക്കുന്നു .  എന്നാലത് ആരാണെന്ന്  വിവേചിച്ചറിയുന്നതിലെ കാഠിന്യം  അതിനും മേലെ  കരുത്താർജ്ജിക്കുന്നു. 

അറിഞ്ഞിട്ടും , അറിയാനാകാത്തതിന്റെ വൈക്ലബ്യം, തൊട്ടിട്ടും  കൈപ്പിടിയിലൊതുക്കാനാകാത്തതിന്റെ നിസ്സഹായത, മനസ്സിലായിട്ടും    വെളിപ്പെടുത്താനാകാത്തതിന്റെ ദൗർബല്യം . ശരീരവും, മനസ്സും വന്നു  നിറയുന്ന ശൂന്യത.  

തനിക്കെല്ലാം  അറിയാം, മനസ്സിലാക്കാം  പക്ഷെ അവിടെ നിന്നുമത്  വിശദീകരിക്കുവാനാകുന്നില്ല,  കണ്ടെത്താനാകുന്നില്ല . 

 രൂപങ്ങൾ  ഇല്ലാത്ത നിഴലുകൾ  തനിക്കു ചുറ്റും പടരുന്നു, അവക്ക്   രൂപങ്ങൾ മെനയും  തോറും, തന്നിൽ നിന്നും വിഘടിച്ചു പോകുന്നു. പക്ഷെ അവ   തന്റെ തന്നെ നിഴലുകളാണെന്നുള്ള അവബോധം അതോടൊപ്പം ഉള്ളിൽ  വരിഞ്ഞു മുറുകുകയും ചെയ്യുന്നു  . 

കൈയ്യെത്തും ദൂരത്തുള്ളത്,  എന്നാൽ  എത്തിപ്പിടിക്കാൻ ശ്രമിക്കും തോറും  വഴുതിപ്പോകുന്നു   .

 എന്താണിങ്ങനെ? 

അറിയില്ല .

എന്താണ് താനിങ്ങനെ ?

അതും അറിയില്ല. 

സ്വന്തം ബലഹീനതയിൽ  അയാൾ നിസ്സഹായനായി മാറി. 

തന്റെ അജ്ഞതക്കുത്തരം അജ്ഞതയായി  തന്നെ നില നിൽക്കുന്നു . 

ഒടുവിൽ,  ദൂതനോടയാൾ  തന്റെ തോൽവി  സമ്മതിച്ചു. 

നന്നായി ശ്രമിച്ചോ ദൊവാസ്? 

 നന്നായി ശ്രമിച്ചു. 

എന്നിട്ടും കിട്ടിയില്ലേ   ?.

കിട്ടിയില്ല   .

ഉറപ്പാണോ ?

അതെ , ഉറപ്പാണ് .

നിരാശയുടെ വലിയൊരു  കൂടാരം അയാളുടെ വാക്കുകളെ മൂടി നിന്നിരുന്നു .

 ഞാൻ പറയാം ..ദോവസ് 

 അയാൾ  ദൂതന്റെ മുഖത്തേക്കുറ്റു നോക്കി.

ഭൂതം, കുടം തുറക്കാൻ പോകുന്നതിന് മുന്നോടിയായുള്ള ആകാംഷയും , ഉന്മാദവും അയാളിൽ നിറഞ്ഞു നിന്നിരുന്നു   . 

 നിർന്നിമേഷനായി ഒരു നിമിഷം  അയാളെ  നോക്കിയ ശേഷം ദൂതൻ പതിയെ പറഞ്ഞു. 

 നിങ്ങളുടെ പിതാവിന്റെ ബാല്യമാണ് ദോവസ് ആ കാണുന്നത്  

 ഇടിവെട്ടേറ്റവനെപ്പോലെ അയാളൊന്ന്  വിറച്ചു .  ഘോര ഗർജ്ജനങ്ങൾ ചുറ്റും  അലയടിച്ചുയരുന്നു . ഒരു കൊടുങ്കാറ്റ് തന്നെ വലയം  ചെയ്യുന്നു.    

  പകപ്പോടെ അയാൾ ചുറ്റുപാടും  നോക്കി, ഒന്നും  തിരിച്ചറിയാനാകാത്ത അവസ്ഥ . മനസ്സിലും, ബുദ്ധിയിലും  ശൂന്യത വന്നു നിറയുന്നു . എങ്ങും   മിന്നല്പിണരുകളുടെ തീവ്ര പ്രകാശം,   എന്നാലത് തനിക്കുള്ളിൽ  തന്നെയെന്ന്  അയാൾ തിരിച്ചറിഞ്ഞു  . 

 തലകീഴായി ചുറ്റുന്നു . ചുറ്റിലും അലയടിക്കുന്ന  ശക്തമായ പ്രകമ്പനങ്ങളുടെ കമ്പനങ്ങൾ  ശരീരത്തെ വിറ കൊള്ളിക്കുന്നു  . ആകാശം മുട്ടെ ഉയരുന്ന തിരമാലകൾ എല്ലാത്തിനെയും തച്ചു   തകർക്കുന്നു. സമുദ്രാഴങ്ങളിലേക്ക് വട്ടം ചുറ്റുന്ന ചുഴിയിൽപ്പെട്ട്  ശരീരം നുറുങ്ങുന്നു ., കണ്ണുകൾ തുടിക്കുന്നു, മനസ്സ്  വിങ്ങുന്നു  .. ഹൃദയം പിളരുന്നു. 

ശ്ശെ .. അയാൾ നിരാശയോടെ ഉച്ചരിച്ചു .., 

സ്വന്തം വ്യക്തിത്വത്തെ  തിരിച്ചറിയാനാകാത്തതിന്റെ  ഇച്ഛാഭംഗം  ആ വാക്കുകളിൽ തുടിച്ചു നിന്നിരുന്നു . പ്രിയപ്പെട്ടത്, അപരിചിതമായി തീർന്നതിന്റെ  വൈക്ലബ്യം ആ  മുഖത്ത് പ്രകടമായിരുന്നു . തന്റെ നിരാശ മറയ്ക്കുന്നതിനായി കൈകൾ  കൂട്ടിത്തിരുമ്മിക്കൊണ്ട് അയാൾ താഴോട്ട് നോക്കി .

 ഒരിക്കൽ കൂടി ആ ബാലനിലോട്ട് നോക്കുവാനായാൾക്ക്  ആഗ്രഹമുണ്ടായിരുന്നുവെങ്കിലും, എന്തോ  അതിനു  കഴിയുന്നില്ല. തോൽ‌വിയിൽ നിന്നും ഉയർത്താൻ കഴിയാത്ത തരത്തിൽ  വലിയൊരു ഭാരം തലക്കു  മുകളിൽ എടുത്തു വെക്കപ്പെട്ടിരിക്കുന്നു .

തന്റെ പിതാവിനെയാണ്  താൻ തിരിച്ചറിയാതെ പോയത്   , തന്റെ രക്തത്തെയാണ് താൻ മറന്നുപോയത് ,തന്റെ ജന്മ രഹസ്യത്തെയാണ് താൻ മറവിയുടെ ആഴങ്ങളിൽ തപ്പിയത് ?  തന്റെ ജീവ രഹസ്യത്തിന്റെ ആകാരത്തെയാണ്  താൻ ശൂന്യതയിൽ തിരഞ്ഞത് , താൻ..  രൂപമെടുത്തതിന്റെ  ഉറവിടം തേടിയാണ് മനസ്സിൽ  പരതിയത് ?  താൻ ..,  തന്നെ ..., തന്നെയാണ്..,  കണ്ടെത്താനാകാതെ നിന്നത്. 

എന്തൊരു വിരോധാഭാസമാണ് തന്റെ ജീവിതം ?. എന്തൊരു മൂല്യച്യുതിയാണ് തന്റെ ജന്മം ?

അതെ, അതാണാ  രൂപം കണ്ട മാത്രയിൽ   തന്റെ ഹൃദയം തുടിച്ചത് ,  മനസ്സ് മന്ത്രിച്ചത്‌.  തൻറെ ജീവ രഹസ്യത്തെയാണ് താനാ  കണ്ടത് , തന്റെ  സൃഷ്ടി കർത്താവിനെയാണ് താനിപ്പോൾ തിരിച്ചറിഞ്ഞത് .

ഒരണുവായി ഈ പ്രപഞ്ചത്തിൽ  രൂപം കൊണ്ട ദോവസ്, അല്ലെങ്കിൽ ദോവസെന്ന താൻ . 

ശൂന്യതയിൽ നിന്നും ഒരു ബിന്ദുവുണ്ടായി  ആ ബിന്ദുവിന്  കൈകളും കാലുകളും വെച്ചു  . അവനിൽ  ബുദ്ധി വികാസം പ്രാപിച്ചു, മുടിയിഴകൾ വളർന്നു ശിശുവിൽ നിന്ന്  ബാലനിലേക്കും, കൗമാരത്തിലേക്കും, യൗവ്വനത്തിലേക്കും, പുരുഷനിലേക്കും, വൃദ്ധനിലേക്കും, പരിണാമങ്ങളുണ്ടായി . അവസാനം വീണ്ടും  ശൂന്യതയിലേക്ക് തന്നെ  തിരിച്ചെത്തിയിരിക്കുന്നു   . 

 ഇതാണോ ജീവിതം? ശൂന്യതയിൽ നിന്നും രൂപമെടുത്ത്   ശൂന്യതയിൽ തന്നെ   ചെന്നു ചേരുന്നതാണോ ജീവിതം ? .

എന്താണീ സൈക്കിളിംഗ്  പ്രതിഭാസത്തിന്റെ അർത്ഥം ?  ആവശ്യം ?.

തീർച്ചയായും അർത്ഥമുണ്ട് ദോവസ് .

തന്റെ ചിന്തകളിലേക്ക് അപ്രതീക്ഷിതമായി കടന്നുവന്ന ദൂതന്റെ സ്വരം അയാളെ ഞെട്ടിപ്പിച്ചു കളഞ്ഞു  .

നിങ്ങൾ വസിച്ചു വന്ന  പ്രപഞ്ചത്തിലേക്കൊന്ന് നോക്കൂ ..അവിടെ കാണുന്ന ഒന്നും തന്നെ   അനാവശ്യമായി  രൂപം കൊള്ളപ്പെടുന്നില്ല , അനാവശ്യമായി  ഒന്നും തന്നെ ഉണ്ടാകുന്നുമില്ല.  എല്ലാത്തിനും അതിന്റെതായ  ലക്ഷ്യങ്ങളുണ്ട് , ധർമ്മങ്ങളുണ്ട്, അവയോരോന്നിനും  കൃത്യമായ നീതി ശാസ്ത്രമുണ്ട് , ജീവ ശാസ്ത്രമുണ്ട് . പക്ഷെ അത് പരിപാലിക്കപ്പെടുന്നുണ്ടോ, നിറവേറ്റപ്പെടുന്നുണ്ടോയെന്നുള്ളതിന്റെ ഉത്തരം പ്രപഞ്ചത്തിലെ ജീവ ധാതാക്കളായ  നിങ്ങൾ തന്നെയാണ് പറയേണ്ടത് . 

പക്ഷെ , ഒരാൾ പോലും അത്തരമൊരു ചിന്താധാരയിലൂടെ കടന്നുപോകുന്നില്ലെന്നുള്ളത് മനുഷ്യകുലത്തിന്റെ പരിതാപകരമായ അവസ്ഥാ വിശേഷത്തെയാണ് എടുത്തു കാണിക്കുന്നത് .

അത്തരമൊരു തലത്തിലേക്ക് എത്തിച്ചേരണമെങ്കിൽ അതിന് അസാമാന്യമായ വീക്ഷണവും ഉൾക്കാഴ്ചയും  അനിവാര്യമാണ്. എന്നാൽ മാത്രമേ ജീവിത കാലയളവിൽ ഓരോരുത്തരും അവനവന്റെ  ജീവിതത്തിന്റെ അർത്ഥം തിരിച്ചറിയപ്പെടുന്നുള്ളൂ  

 പക്ഷെ എന്ത് ചെയ്യാൻ? അത്തരമൊരു ചിന്താധാരയിലൂടെ ചരിക്കുന്നവർ വിരലിൽ എണ്ണാവുന്നവർ മാത്രം അവർ സ്വന്ത ജീവരഹസ്യം തിരിച്ചറിയുന്നു ജീവിതമെന്ന ആ വലിയ രഹസ്യത്തിന്റെ വാതിൽ തുറക്കുന്നതോടെ പരമമായ  പ്രകാശ ധാര ജീവിതത്തിൽ പരക്കുകയും അവിടെ ആ ജന്മത്തിന്റെ ഉത്തമ ദൃഷ്ട്ടാന്തമായി മാറുകയും ചെയ്യപ്പെടുന്നു .

ദൂതന്റെ  ചോദ്യത്തിനു മുന്നിൽ അയാൾ നിശബ്ദനായി നിന്നു . ഇവിടെ   മനുഷ്യകുലം മുഴുവനും പ്രതിക്കൂട്ടിൽ നിൽക്കുമ്പോൾ താനെന്തുത്തരം നൽകാനാണ് ?

മനുഷ്യനായി ഒരു ജീവിതം  ജീവിച്ചു തീർത്ത നിങ്ങൾ , എന്തുകൊണ്ട് മനുഷ്യനായി ജന്മമെടുത്തുവെന്നുള്ളതിനെക്കുറിച്ച് എപ്പോഴെങ്കിലും  ചിന്തിച്ചു നോക്കിയിട്ടുണ്ടോ  ?

എവിടെയല്ലേ ?. നിങ്ങൾ മനുഷ്യകുലത്തിന് അതിനു സമയമില്ല  ?.അതിന് ആരും തെറ്റു പറയുന്നില്ല. തിരക്ക് അല്ലെ എന്തിനു പിറന്നുവെന്ന് അറിയാതെ സ്വന്തം ജീവരഹസ്യം അറിയാതെ നിങ്ങൾ മറ്റുള്ളതിന് ഉത്തരം തേടി അലഞ്ഞു കൊണ്ടിരിക്കുന്നു .  എന്തുകൊണ്ട് താൻ  മനുഷ്യനായി എന്നുള്ള ചോദ്യത്തിന്റെ ഉത്തരം മനുഷ്യനായിരുന്നിട്ടു കൂടി നിങ്ങൾ തേടിയില്ലെങ്കിൽ നിങ്ങൾക്കെന്താണൊരു മൂല്യം സുഹൃത്തേ  ?.

ഈ പ്രപഞ്ചത്തിലെ  ഓരോ വസ്തുക്കൾക്കും ഓരോ നിയോഗങ്ങളുണ്ട് അവ  പൂർത്തീകരിക്കുകയെന്നുള്ളതാണ് അവയുടെ ധർമ്മം .  

 ഒരു മനുഷ്യനായി ജന്മമെടുത്ത  നിങ്ങളുടെ നിയോഗമെന്താണ് ജോൺ  ? എന്തുകൊണ്ടാണ് നിങ്ങൾ മനുഷ്യനായി തന്നെ പിറവിയെടുത്തിരിക്കുന്നത്  ?

അയാൾ നിശ്ശബ്ദനായിരുന്നു 

 വലിയ ചോദ്യങ്ങൾ ആണല്ലേ ദോവസ്?

അതിന്റെ ഉത്തരമെന്നോണം അയാൾ വെറുതെ തലയാട്ടി അതല്ലാതെ അവിടെ അനുവർത്തിക്കാൻ അയാളുടെ ചിന്തകളിൽ ഒന്നുമുണ്ടായിരുന്നില്ല .

ദൂതൻ തുടർന്നു 

 ജോൺ , ഈ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളും  ഈ പ്രപഞ്ചം നിങ്ങൾക്ക് തരുന്നുണ്ട് .

അത് നമ്മൾ കണ്ടെത്തണം , അന്വേഷിപ്പിൻ കണ്ടെത്തും എന്നാണല്ലോ ആപ്തവാക്യം.

സ്വന്തം  സുഖത്തിനു വേണ്ടിയെന്നുള്ളത്  മാത്രമാണോ ഒരു മനുഷ്യജന്മമെന്നുള്ളതിനെ നമ്മൾ അർത്ഥമാക്കേണ്ടത് ?

ഒരിക്കലുമല്ല 

ഒരു ജന്മമെന്നുള്ളതിന്റെ മൂല്യം വിശദീകരണങ്ങൾക്കുമപ്പുറത്തുള്ള തലങ്ങളിലൂടെ കടന്നുപോകുന്ന  ഒന്നാണ് പക്ഷെ, ആരാണ് പൂർണ്ണമായും ഗ്രഹിക്കുന്നത് ?

ആരുമില്ല .., കഴിവുകളുണ്ട്  പക്ഷെ ഗഹനപൂർവ്വം വിനിയോഗിക്കുന്നില്ല .

അതാരുടേയും കുറ്റമല്ല .

അത് കേട്ട് അയാൾ ആശ്വാസപൂർവ്വം ഒരു നിശ്വാസമെടുത്തു. എന്തോ തന്റേതല്ലാത്ത ഒരു തെറ്റിൽ നിന്നും രക്ഷപ്പെട്ടതുപോലെയുള്ള ഒരു ശാന്തത അനുഭപ്പെടുന്നു.

ജോൺ നമുക്ക് തന്ന കഴിവുകളെ വിനിയോഗിക്കേണ്ടത് നമ്മൾ തന്നെയാണ് നിങ്ങൾ ഓരോരുത്തരുടേയും ഉള്ളിൽ ദൈവീക അംശമുണ്ട് അത് തിരിച്ചറിയുന്നിടത്ത് നിങ്ങൾ നിങ്ങളെത്തന്നെ തിരിച്ചറിയുന്നു , നിങ്ങളുടെ നിയോഗം മനസ്സിലാക്കുന്നു ജീവിതത്തിന്റെ അർത്ഥം ഗ്രഹിക്കുന്നു . 

അവിടെ നിങ്ങൾ വിജയിക്കുന്നു . 

പക്ഷെ ആരാണ് ഇതെല്ലാം തേടുന്നത് ? ഒരു ജന്മം ഒന്നിൽ നിന്ന് തുടങ്ങി  നൂറിൽ അവസാനിക്കുമെന്നുള്ള ചിന്തയിൽ ജീവിക്കുമ്പോൾ  ഇതിനെക്കുറിച്ചെല്ലാം എങ്ങിനെ ചിന്തിക്കാൻ അല്ലേ? 

അങ്ങിനെ ചിന്തിച്ചു കൂട്ടുന്നവർ  വലിയൊരു തിരിച്ചറിവ് നേടുന്നു സ്വന്തം ജീവിതത്തിന്റെ അന്തസത്ത  മനസ്സിലാക്കുന്നു. മുൻപ് താങ്കളോട് പറഞ്ഞത് പോലെ അവർ അടുത്ത ജീവിതം കാണുന്നു ജീവന്റെ തീവ്ര രഹസ്യമായ ആ  ഉൾക്കാഴ്ചയെ നേടിയെടുക്കുന്നു.

ഈ ജീവിതത്തിൽ നിന്നും നിങ്ങൾ   എന്തൊക്കെയാണ് പഠിച്ചത് ദൊവോസ്  ?

 ശൂന്യതയിൽ നിന്നും ഒരു ബിന്ദുവായി രൂപപ്പെട്ടു,  .  ചുറ്റുപാടുകളുമായി ഇടപഴകി, മാതാപിതാക്കളെ തിരിച്ചറിഞ്ഞു ,വളർച്ചയുടെ ഓരോ ഘട്ടങ്ങളിലും തന്നെക്കാൾ വലിയവരേയും, ചെറിയവരേയും കണ്ടു.

ചിലരെ നിങ്ങൾ സഹായിച്ചു മറ്റു  ചിലർ നിങ്ങളെ സഹായിച്ചു . ചിലരെ നിങ്ങൾ  ദ്വേഷിച്ചു, മറ്റു  ചിലരാൽ നിങ്ങൾ ദ്വേഷിക്കപ്പെട്ടു . 

നിങ്ങൾ പലതും പഠിച്ചു . 

മാതാപിതാക്കളെ സ്നേഹിച്ചു , ദ്വേഷിച്ചു  ലോകത്തെ സ്നേഹിച്ചു , ദ്വേഷിച്ചു  പിന്നെയും  സ്നേഹിച്ചു .., 

പിന്നെ  നിങ്ങൾക്കൊരു കൂട്ടുണ്ടായി അവിടെ  നിന്നും  അടുത്ത തലമുറയിലേക്കുള്ള വാതിലുകൾ തുറക്കപ്പെട്ടു  . നിങ്ങളുടെ വംശാവലിയെ നിലനിറുത്തുന്നതിനുള്ള ആ വിത്തിന് നിങ്ങൾ വെള്ളവും വളവും നൽകി വളർത്തി  . ചിലർക്ക് ആ ഭാഗ്യമുണ്ടായില്ല അതവരുടെ പാപപരിഹാരമായി കാണാം. 

ജീവിതത്തിൽ , നിങ്ങൾ സമ്പത്തിന്റെയും, ദാരിദൃത്തെന്റെയും  ദ്രുവങ്ങൾ കണ്ടു .., നിരാശയുടെയും ആത്മവിശ്വാസത്തിന്റെയും വഴികളിലൂടെ കടന്നുപോയി .., ദുഃഖവും, സന്തോഷവും അനുഭവിച്ചു  .., സ്നേഹവും വെറുപ്പും കണ്ടു ..., വിശ്വാസിയും .., അന്ധവിശ്വാസിയുമായി മാറി .. ഇത്രയൊക്കെ മഹത്തായതും വൈവിധ്യമാർന്നതുമായ  വഴികളിലൂടെ കടന്നു പോയിട്ടാണോ നിങ്ങൾ ആ വലിയ ജീവിതത്തെ അർത്ഥശൂന്യമായ കണ്ടത് ?

ഇത്രയൊക്കെ അനുഭവങ്ങൾ നേടിയിട്ടാണോ നിങ്ങൾ ജീവിതത്തെ വെറും നിസ്സാരവൽക്കരിച്ചത് ? എന്തൊരു വിരോധാഭാസമായാണ് സുഹൃത്തെ ഓരോ ജന്മങ്ങളെയും നിങ്ങൾ നിസ്സാരവൽക്കരിക്കുന്നത് ? 

അയാൾ നിശ്ശബ്ദനായിരുന്നു...വലിയ വലിയ  തിരിച്ചറിവുകൾ തനിക്കു ചുറ്റും അലയടിക്കുന്നു. 

ചില  സത്യങ്ങൾ  തിരിച്ചറിയുമ്പോൾ അത് വിശ്വാസയോഗ്യമല്ലാത്തതായി  അനുഭവപ്പെടുന്നുവെന്നുള്ളത് അതിശയകരമായ ഒന്ന് തന്നെ.

 ചില സത്യങ്ങൾ നുണയേക്കാൾ അവിശ്വസനീയമായി തോന്നുമെന്നുള്ളത് എത്ര അർത്ഥവത്തായതാണ്.   

തനിക്കു മാത്രമാണോ  ഇങ്ങനെ ?. 

 അല്ല ഒരിക്കലുമില്ല ഈ ലോകത്തിലൂടെ കടന്നുപോകുന്ന ഏതൊരു മനുഷ്യജീവിയും തിരിച്ചറിയേണ്ട വലിയ സത്യങ്ങളാണിതെല്ലാം  ..?

 പക്ഷെ  എല്ലാവരും തന്നെപ്പോലെയാണോ ?  

 വീണ്ടുമിതാ  തന്റെ  മനസ്സ്  രണ്ടു ധ്രുവങ്ങളിലൂടെ  കടന്നു പോകുന്നു  . 

അല്പം മുമ്പ് കണ്ട ആ വിസ്മയത്തിന്റെ അലയൊലികൾ ഇപ്പോഴും ഉള്ളിൽ  തിളച്ചു മറിയുകയാണ്  ..

തന്റെ പ്രിത്വത്വത്തിന്റെ മുഖംഭാവം തേടി  താനിത്ര  നേരമാണ്  ശൂന്യതയിൽ തപ്പിയത് ?  ഓർമ്മകളിൽ അലഞ്ഞത് ?.

സ്വന്തം  രക്തത്തിന്റെ ഉറവിടം തേടിയാണ്  താൻ ആഴങ്ങളിൽ  ഉഴറിയത് ?.

താൻ രൂപം കൊണ്ടതിന്റെ പ്രഭവം തേടിയാണ്   താനിത്ര നേരം ആകുലപ്പെട്ടത് ? .

എന്തൊരു വിരോധാഭാസം ?. എന്തൊരു മൂല്യച്യുതി ?

തന്റെ കർമ്മം , തന്റെ വിധി , തന്റെ രക്തം , തന്റെ ഭാവം , തന്റെ നിഴൽ അതെല്ലാം ചേർന്നതാണ്  ആ നിൽക്കുന്നത്. അവിടെ നിന്നുമാണ് താനെന്ന ദോവസ്  രൂപം കൊള്ളപ്പെട്ടത്  . 

തന്റെ പിതൃത്വത്തിൻറെ വികൃതിയാണ്  ദോവസെന്ന ഈ  താൻ. തന്റെ ഓരോ അണുവിലും ഉൾച്ചേർന്നിരിക്കുന്ന, താനെന്ന  ഓരോ അണുവിനേയും രൂപപ്പെടുത്തിയിരിക്കുന്ന ,  ദൊവാസെന്ന  ദൈവത്തിന്റെ കൈയ്യൊപ്പാണാ നിൽക്കുന്നത് . 

 തന്റെ പ്രതിബിംബം ... ,  തന്റെ ശരീരം, തന്റെ നിഴൽ, താൻ തന്നെയാണത്.  

തന്റെ പ്രിത്വത്വത്തിന്റെ ഉൾക്കാമ്പ് തേടിയാണ്  താനിത്ര നേരം ഓർമ്മകളിൽ അലഞ്ഞത്?

എന്തൊരു വിരോധാഭാസം?. 

തീർച്ചയായും..,  ഇതെല്ലാം വലിയ വിരോധാഭാസങ്ങൾ  തന്നെ. 

 എന്താണ് ദോവസ്  ഇത്രക്കധികം അത്ഭുതപ്പെട്ടു കൊണ്ടിരിക്കുന്നത് ? ജീവിതമെന്ന മഹത്തായ പ്രതിഭാസത്തിന്റെ ഒരു  ഭാഗമാണ് നിങ്ങളിപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത് . 

പിതാവിന്റെ ബാല്യം കണ്മുന്നിൽ കാണാനുള്ള ഭാഗ്യം ലഭിക്കുന്നത്  മഹാഭാഗ്യം തന്നെയല്ലേ? 

അതെ..,  തീർച്ചയായും അത്  മഹാഭാഗ്യം തന്നെയാണ്.  

ദൂതന്റെയാ  ചോദ്യത്തിന് അയാൾ ബഹുമാനപുരസ്സരം തലയാട്ടി. ആ കണ്ണുകളിൽ  വലിയൊരു പ്രകാശം തെളിഞ്ഞു.

പിതാവിന്റെ ബാല്യം കണ്മുന്നിൽ കാണാൻ ലഭിക്കുന്നത് വലിയൊരു ഭാഗ്യം തന്നെയാണ് അയാൾ പിറുപിറുത്തു .

എന്താണ് ജീവിതം ?  എന്താണാ കർമ്മം ? ഈ കാണുന്നതും  അനുഭവിക്കുന്നതുമെല്ലാം  ചേർത്തുവായിക്കുമ്പോൾ, തൻറെ ജീവിതത്തിൽ  താൻ കണ്ടതോ, അനുഭവിച്ചതോ , ചിന്തിച്ചതോ ,  കരുതിയതോ   ഒന്നും ജീവിതമല്ല. അല്ലെങ്കിൽ അവയൊന്നും  ജീവിതത്തെക്കുറിച്ചുള്ള ശരിയായ  വ്യഖ്യാനങ്ങളായിരുന്നില്ല . അപ്പോൾ ഇത്രയും നാൾ താൻ ശൂന്യമായിരുന്നു. ആത്മാവറിയാതെ, ജീവ രഹസ്യം അറിയാതെ , ചേതനയറിയാതെ  ജീവിച്ചു പോന്നൊരു   കാലിക്കുടമായിരുന്നു താൻ .  കഥയറിയാതെ ആട്ടം കണ്ട  വിഡ്ഢിയായിരുന്നു താൻ   . തെറ്റായ വഴിയികളിലൂടെ  ശരി അന്വേഷിച്ച് നടന്നിരുന്ന ഭോഷനായിരുന്നു താൻ  . 

കഷ്ടം, മഹാ കഷ്ടം. 

ഇവിടെ കണ്ടതും, കണ്ടുകൊണ്ടിരിക്കുന്നതും  , ഇനി  കാണാനിരിക്കുന്നതും ... , മഹത്തായ, മഹത്തരമായ, അമൂല്യമായ  ആ പ്രതിഭാസത്തിന്റെ..,  വരദാനത്തിന്റെ  അതി തീവ്ര കാഴ്ചകളാണ്  . അതിലേക്കുള്ള വാതിലുകളാണ് തനിക്കുമുന്നിൽ  ഒന്നൊന്നായി തുറക്കപ്പെട്ടുകൊണ്ടിരിക്കുന്നത് .

ഈ തിരിച്ചറിവുകൾ വലിയൊരു  മാനസീക ഉൾക്കാഴ്ചയാണ്  പകർന്നു നൽകുന്നത് . കാണപ്പെട്ട  സത്യങ്ങൾ  ഒരു ദീപം പോലെ തെളിമയാർന്നു നിൽക്കുന്നു . അത് ഉൾക്കൊള്ളേണ്ടതാണ് തന്റെ കർമ്മം ,  തന്റെ വിധി. തന്റെ മാത്രമല്ല ഏവരുടെയും,  ഈ വഴിത്താരയിലൂടെ കടന്നു വരുന്ന  ഓരോരുത്തരുടേയും  ധർമ്മവും അതു തന്നെയാണ്   .   

ദൊവോസ്,  ജീവിതകാലത്ത്  നിങ്ങളോരുത്തർക്കും  തിരിച്ചറിയറിയാൻ  കഴിയാത്തതും, മനസ്സിലാക്കാനാകത്തതുമായ ഓരോ ജീവന്റെയും ജീവ  ചക്രമാണിത്   .

അയാൾ  നിസ്സഹായനായി തലയാട്ടി . ഇത്ര നാളും തന്റെ വിശ്വാസങ്ങളൊന്നും ശരികളായിരുന്നില്ല , താൻ കരുതിയ സത്യങ്ങളൊന്നും, സത്യങ്ങളായിരുന്നില്ല . തനിക്കു ലഭിച്ച, ജീവിതമെന്ന ആ  വലിയ വരദാനത്തിന്റെ, ആത്മാവറിയാതെ, സത്യമറിയാതെ  താൻ എന്തൊക്കെയോ കരുതി, എങ്ങിനെയൊക്കെയോ ജീവിച്ചു. തന്റ വിശ്വാസങ്ങളെ  ജീവ സത്യങ്ങളായി  വരച്ചു വെച്ചു അല്ലെങ്കിൽ അതാണ് സത്യങ്ങളെന്ന് സ്വയം സങ്കൽപ്പിച്ചു. 

ഒരു കണക്കിന് ഇതൊന്നും തന്റെ തെറ്റുകളല്ല . ഇത്തരം  മഹത്തായ ഒരു    പ്രതിഭാസത്തിന്റെ ചുരളഴിക്കാൻ മാത്രം താൻ പ്രതിഭാശാലിയുമല്ല .

എന്നാലത്  തെറ്റാണെന്ന്  ഇപ്പോൾ തിരിച്ചറിയുന്നു.  എല്ലാവരുടെ ഉള്ളിലും പ്രതിഭകളുണ്ട് . ഓരോരുത്തരും അവരവരുടെ കർമ്മപഥങ്ങൾ തിരിച്ചറിയുന്നിടത്ത് ആ പ്രതിഭകൾ മറ നീക്കി പുറത്തു വരുന്നു. പിന്നെ ഒരു   യാത്രയാണ് അവിടെ  വെള്ളവും വളവും കൊടുത്ത് വളർത്തി വലുതാക്കേണ്ടത്  ജീവിതമെന്ന മഹത്തായ സത്യത്തോട്  ചെയ്യേണ്ട നീതീകരിക്കലാണ് . അവിടെ ഓരോരുത്തരും സ്വയം തിരിച്ചറിയപ്പെടുകയും അതിലേക്ക് മാറ്റപ്പെടുകയും  ചെയ്യുമ്പോൾ  മഴക്കാറ് നീങ്ങി പ്രകാശം പരക്കുന്നത് പോലെ.., ഉള്ളിലുള്ള ആത്മാവെന്ന ചേതന ഉയർന്നു വരുമ്പോൾ അവിടെ  സ്വന്തം ജീവരഹസ്യം വെളിപ്പെടുത്തപ്പെടുന്നു   . 

എന്നാലാ സമസ്യ പൂർത്തകരിക്കൽ  അത്ര  എളുപ്പമല്ല കഠിനമായ വഴികൾ താണ്ടേണ്ടതായുണ്ട് . ആ യാത്രയുടെ  ഏറ്റവും   ഒടുവിൽ  പ്രപഞ്ചമാ സത്യത്തെ നമുക്ക്  വെളിവാക്കിത്തരുന്നു. അവിടെ നമ്മൾ ആത്മാവിനെ തൊടുന്നു അനുഭവിക്കുന്നു .

തീർച്ചയായും അങ്ങിനെത്തന്നെ .., അതല്ലാതെ നമ്മുടെ സങ്കൽപ്പങ്ങൾക്ക്  നമ്മുടേതായ ഭാഷ്യങ്ങൾ ചമക്കുക എന്നുള്ളതല്ല ജീവിതമെന്നുള്ളതിന്റെ  ശരിയായ വ്യാഖ്യാനം . 

സാരമില്ല ദോവസ് , ജീവിതമെന്ന  പ്രതിഭാസത്തെ പൂർണ്ണമായും മനസ്സിലാക്കുവാനും തിരിച്ചറിയപ്പെടുവാനുമുള്ള   അവസരം, കർമ്മം ഇവിടെ നിങ്ങൾക്കായി പൂർത്തീകരിക്കപ്പെടും. അതാണ്  ഓരോ മനുഷ്യ ജീവനും  ലഭിക്കപ്പെടുന്ന മഹാ ഭാഗ്യം . 

സ്വന്തം ജീവിതരഹസ്യത്തിന്റെ ഈ  മാഹാത്മ്യം തിരിച്ചറിയപ്പെടുന്നതിനു  വേണ്ടിത്തന്നെയാണ് ഓരോരുത്തരും ഈ വാതിലിലൂടെ കടന്നുപോകുന്നതും. 

 ജീവിച്ചിരിക്കുമ്പോൾ നിങ്ങളതറിഞ്ഞില്ല,  അറിയാൻ ശ്രമിച്ചില്ല.   

ഇതെല്ലാം  നിങ്ങളുടെ അവകാശമാണെന്നുള്ള മൂഢ ചിന്തകളിലായിരുന്നു നിങ്ങൾ. എന്നാലത് ആരുടെ കൈയിൽ നിന്ന് ? എന്തിനു വേണ്ടി? എന്നുള്ളത്  തിരിച്ചറിയുവാനുള്ള യാത്രയുടെ കാഠിന്യത്തെ  നിങ്ങൾ മനഃപൂർവ്വം  മറന്നു വെച്ചു .

നിങ്ങളെന്നുള്ള എന്റെയീ പരാമർശം, ദൊവാസിനെ കുറിച്ച്  മാത്രമല്ല    മനുഷ്യകുലത്തെ മുഴുവനായി ഉൾചേർത്തു കൊണ്ടുള്ളത്   തന്നെയാണ്. 

ഓരോ ജന്മങ്ങളും, ഓരോരുത്തർക്കും ലഭിക്കുന്ന  വരദാനങ്ങളാണെന്ന്  നാം ആദ്യം  തിരിച്ചറിയേണ്ടത്  . ആ സത്യത്തെ  ഉള്ളേറ്റുമ്പോൾ ജീവിതമെന്ന ആ പ്രതിഭാസത്തിന്റെ  ആഴങ്ങളിലേക്ക്  കടന്നു ചെല്ലാനാകുന്നു . ആ  ഉൾക്കാമ്പ്  നെഞ്ചേറ്റുന്നു. ആ  ചേതനയെ തിരിച്ചറിയുന്നു,  അതിലൂടെ സ്വന്തം ആത്മാവിനെ കണ്ടെത്തുന്നു താനൊരു മനുഷ്യനായി പിറന്നതെന്തുകൊണ്ടെന്നുള്ള ചോദ്യത്തിന് അവിടെ  ഉത്തരം തിരിച്ചറിയപ്പെടുന്നു .  എന്താണ് ജീവിതമെന്നുള്ളതിന്റെ  യഥാർത്ഥ അർത്ഥം അവിടെ  മനസ്സിലാക്കപ്പെടുന്നു . 

എന്നാലിതൊന്നും അത്ര  എളുപ്പമല്ല കാരണം,  എളുപ്പമല്ലാത്തതു കൊണ്ട് തന്നെ. ആ ഒരു തലത്തിലേക്ക് ഒരു മനുഷ്യായുസ്സു കൊണ്ട് എത്തിച്ചേരുകയെന്നുള്ളത്  താങ്കൾ മുൻപ് പറഞ്ഞതുപോലെ ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്നതിനു സമാനം തന്നെ   ആ തിരിച്ചറിവ് നേടുന്നവർ  സ്വർഗ്ഗീയമായ ചൈതന്യത്തെ അനുഭവിച്ചറിയുന്നുവെന്നുള്ളതാണ് യാഥാർഥ്യം.  

ഒരു കോപ്പയിൽ മധുരവും മറു കോപ്പയിൽ കയ്പുനീരുമുണ്ടെങ്കിൽ ഏതിനാണ് കൂടുതൽ  ആവശ്യക്കാരുണ്ടാവുക ദോവസ്?.

അയാൾ നിശ്ശബ്ദനായിരുന്നു .

ഇതിനൊക്കെ എന്തു മറുപടികളാണ്  താൻ നൽകേണ്ടത്  ?. അറിയില്ല തനിക്കൊന്നും തന്നെ  അറിയില്ല. 

ഉത്തരമില്ലാത്ത ചോദ്യങ്ങളാണ് തനിക്കു ചുറ്റിലും  കറങ്ങുന്നത്. എന്നാൽ ഇവക്കോരുന്നിനും  ഉത്തരങ്ങൾ തേടണ്ട വലിയ  ബാധ്യത തനിക്കുണ്ട്.  എന്നാൽ  തനിക്കതിനു  കഴിയുന്നില്ല   . അത്രക്കും ബ്രഹത്തായ അർത്ഥ തലങ്ങളിലേക്ക് കടന്നു ചെന്ന് ആ  ചോദ്യങ്ങളെ വിശകലനം ചെയ്തുകൊണ്ട് അവക്കോരോന്നിനും ആത്മാവിനെ കണ്ടെത്തുകയെന്നുള്ളത് തനിക്കാവില്ല.

എന്നാൽ മറ്റൊരു തലത്തിലൂടെ നോക്കിക്കാണുമ്പോൾ ഇവിടെ  തന്റെ അജ്ഞതയെന്ന അറിവില്ലായ്മായെ   വലിയ കുറവായി കാണേണ്ടതല്ല .., പുതിയ അനുഭവങ്ങൾ പുതിയ  പാഠങ്ങൾ അങ്ങിനെ ചിന്തിക്കുകയല്ലേ വേണ്ടത് ?

ഇവിടെ ഇത്രയും   ലാഘവത്തോടെയുള്ളൊരു  സമീപനം ശരിയാണോ ? അതീവ സങ്കീർണ്ണങ്ങളായ  വസ്തുതകളെ തന്റെ അല്പമാത്ര ബുദ്ധികൊണ്ട്   നിസ്സാരവൽക്കരിച്ച്  സ്വയം ചെറുതാകണോ ?.

ഇവിടെ  തിരിച്ചറിയുന്നതെല്ലാം  ഓരോരുത്തരും അവരവരുടെ   ജീവിതകാലത്ത്  അനുവർത്തിക്കേണ്ട കടമകളാണ്. എന്നാലത് ആരും മനസ്സിലാക്കുന്നില്ലെന്നുള്ളതാണ് സത്യം  . നമ്മളിൽ ഉൾച്ചേർന്നിരിക്കുന്ന കടമകളിൽ നിന്നും  രക്ഷപ്പെടാനുള്ള ആ  ചാതുര്യം അന്നത്തേയും പോലെ ഇന്നും കാണിക്കുന്നത് കൊണ്ട് യാതൊരു പ്രയോജനവുമില്ല. ഈ യാത്രയിൽ എല്ലാം  മനസ്സിലാക്കിയേ തീരൂ . അതിനുവേണ്ടിത്തന്നെയുള്ളതാണ്  ഈ യാത്രയും .  

ഇവിടെ  കാണുന്നതെല്ലാം പുതുമയുള്ളത്, അത്ഭുതങ്ങൾ എന്നതിനെ വ്യാഖ്യാനിക്കാം. എന്നാൽ അത്ഭുതങ്ങൾ ഒരുപാട്  കണ്ടുകഴിയുമ്പോൾ പിന്നെയവ അത്ഭുതങ്ങൾ അല്ലാതായി മാറുമെന്ന് അയാൾക്ക് തോന്നി.

തീർച്ചയായും അതങ്ങനെത്തന്നെയാണ് ആ  തലത്തിലൂടെയാണ് താനിപ്പോൾ കടന്നുപോയിക്കൊണ്ടിരിക്കുന്നതും .

സ്വന്തം  പിതാവിന്റെ ബാല്യം കണ്മുന്നിൽ കാണുന്ന അത്ഭുതം , സ്വന്തം  ബാല്യം കണ്മുന്നിൽ കണ്ട അത്ഭുതം, ജീവിതത്തിനു മുൻപുള്ള ജീവിതം കണ്ടുകൊണ്ടിരിക്കുന്ന  മഹാത്ഭുതം  അങ്ങനെ അത്ഭുതങ്ങളുടെ നീണ്ട നിരകൾ . അതുമല്ലെങ്കിൽ  മഹാത്ഭുതങ്ങളുടെ നീണ്ട നിരകൾ . 

മനസ്സിനുള്ളിൽ ഒന്നിനുപുറകെ ഒന്നായി  സ്ഫോടനങ്ങൾ  നടക്കുന്നു . മനുഷ്യ കുലത്തിന് അപ്രാപ്യമായിരുന്ന   രഹസ്യങ്ങൾ  പലതും  മറനീക്കി പുറത്തുവരുമ്പോൾ.,  അവയെ സ്വപ്നങ്ങളെന്നുപോലും കരുതാനാകാത്ത   ചരിതങ്ങളാണ്  പകർന്നു നൽകുന്നത് . അതുൾക്കൊള്ളാനുള്ള മാനസീക വിശാലതയാണ് താനിവിടെ നേടേണ്ടത് .

  നേടേണ്ടതെന്നുള്ളത് അനാവശ്യമായൊരു പ്രയോഗമായി കണക്കാക്കാം.   അത് മനസ്സിലാക്കേണ്ടതെന്നുള്ളതാണ് ഓരോരുത്തരുടെയും നിയോഗം . അത്  പ്രപഞ്ച നിയമമാണ്,  അതിലേക്കുള്ള  യാത്രയാണിത്. ഓരോ മനുഷ്യ ജന്മവും ജീവിച്ചു തീർക്കുമ്പോൾ അതിന്റെ ഉൾക്കാമ്പെന്തെന്നുള്ള  ആ വലിയ തിരിച്ചറിവ് നേടേണ്ട അനിവാര്യതയെ ഉൾക്കൊള്ളേണ്ടതിലേക്കുള്ള ഒരു യാത്രയാണിത്   .   

അവിടെ ബുദ്ധിമാനെന്നോ, വിഡ്ഢിയെന്നോയെന്നുള്ളതിന്  പ്രസക്തിയില്ല . ഏവരും  അത് മനസ്സിലാക്കേണ്ടത് പ്രപഞ്ച നിയമമാണ്  , അത്  മനസ്സിലാക്കിയേ തീരൂ. സ്വന്തം ജീവ രഹസ്യം..., അതത്രെ കഠിനമായ  പ്രെഹേളികയാണെങ്കിലും  സ്വായത്തമാക്കുന്ന തരത്തിലേക്ക് അവിടെ   ഏതൊരുവനും  ഉയർത്തപ്പെടുന്നു. അത്  സത്യമാണ്  അതിലുപരി ഈ  പ്രപഞ്ചത്തേയും അതിനെ ഉരുവാക്കിയ സൃഷ്ട്ടാവിന്റെ നിയമാവലിയുമാണ്.    

 ജീവിതമെന്ന മഹത്തായ ചക്രം,  എത്രെ മനോഹരമായാണ് തിരിയുന്നതെന്ന് നാമിവിടെ   തിരിച്ചറിയുന്നു .  നമ്മളാണതിനെ സങ്കീർണ്ണമാക്കി മാറ്റുന്നത്.  പ്രപഞ്ചത്തിന്റെ  നൈസർഗ്ഗീക ചലനത്തിലേക്ക് ജീവിതമെന്ന പ്രതിഭാസത്തെ അഴിച്ചു വിടുക . അവിടെ എല്ലാം അതിന്റെതായ മുറക്ക് നടക്കപ്പെടുന്നു . അവിടെ ഓരോരുത്തരുടേയും  ഭാവിയും, ഭൂതവും, വർത്തമാനവുമെല്ലാം അനാവരണമാക്കപ്പെടുന്നു. 

 നമ്മളിൽ..,നമ്മളാൽ തീരുമാനിക്കപ്പെടുന്ന  വികാരങ്ങളെയും, ഭാവനകളെയും, തീരുമാനങ്ങളെയും ഉൾച്ചേർക്കാതെ പ്രകൃതി എന്താണോ അനുശാസിക്കുന്നത് അതിലൂടെ സഞ്ചരിക്കുക.  ജീവിതമെന്ന സത്യം , അത് ദൈവീകമാണ്. അവിടെ  പ്രപഞ്ചം  തന്നെ വഴികാട്ടിയാകുന്നു , അവിടെ  പ്രപഞ്ചത്തിന്റെ  സംരക്ഷണം ഓരോരുത്തർക്കും  ലഭ്യമാകുന്നു . മോഹങ്ങളും, പാപങ്ങളും, ദുഷ്ടതകളുമെല്ലാം അവിടെ  അകന്നു നിൽക്കപ്പെടുന്നു .  തെളിമയുള്ള ജലാശയം പോലെ മനസ്സും, ശരീരവും ശുദ്ധീകരിക്കപ്പെടുന്നു. അതു തന്നെയാണ് പ്രപഞ്ച സൃഷ്ട്ടാവ്  അനുശാസിക്കുന്ന ജീവ രേഖ .

എന്നാൽ മനുഷ്യകുലം മുഴുവനും , ഉള്ളിൽ  കുടികൊണ്ടിരിക്കുന്ന  ആ ദൈവീകതയെ  മലിനമാക്കുന്നു, വികലമാക്കുന്നു, വിഷമയമാക്കുന്നു . സ്വയം  കണ്ടെത്തുന്ന വൈകല്യങ്ങളിലൂടെ, അതാണ് ശരിയെന്ന ധാരണയെ ഉള്ളെറ്റിക്കൊണ്ട്  സഞ്ചരിക്കുന്നു. അങ്ങിനെ വരുമ്പോൾ  അവിടെ എല്ലാം പ്രകൃതിക്കും , പ്രപഞ്ച  സൃഷ്ട്ടാവിന്റെ സുവിശേഷങ്ങൾക്കും  കടക വിരുദ്ധമായിത്തീരുന്നു. 

 ഇവിടെയിപ്പോൾ തനിക്കുമുന്നിൽ തെളിഞ്ഞുവരുന്നത് , തന്റെ   ജീവിതകാലത്ത് താൻ കാണാതിരുന്ന, തിരിച്ചറിയാതിരുന്ന ആ  വലിയ സത്യങ്ങളെയാണ് . ആ  നേർക്കാഴ്ചകൾ, തനിക്കു  പകർന്നു തരുന്ന തിരിച്ചറിവ്, തന്റെ ജീവിതകാലത്ത്  താനൊരു വലിയ തെറ്റായിരുന്നുവെന്നുള്ളത് തന്നെയാണ്. അങ്ങിനെയെങ്കിൽ ദൂതൻ പറഞ്ഞതോ,  ചോദിച്ചതോ ആയതിനുത്തരം എന്നുള്ളത്  ഒരു മനുഷ്യനെന്ന നിലയിൽ താനൊരു പരാജയമായിരുന്നുവെന്നു  തന്നെയല്ലേ ?

തീർച്ചയായും, അതങ്ങനെത്തന്നെയാണ് .

ഏതൊരാളും ഇങ്ങനെയൊക്കെത്തന്നെയല്ലേ ?. 

എന്തൊരു ബാലിശമായ  ചോദ്യമാണത്? മറ്റൊരാൾ  അങ്ങിനെയാണോ ഇങ്ങിനെയാണോ എന്നുള്ളതല്ല, താൻ എങ്ങിനെയായിരുന്നു,  താൻ എങ്ങിനെ ആവേണ്ടതായിരുന്നു എന്നുള്ളതിനാണ് പ്രാമുഖ്യം കൊടുക്കേണ്ടത് . ആദ്യം സ്വയമൊരു  വിലയിരുത്തലിനു തയ്യാറാവുക അതല്ലാതെ  അടുത്തവനുമായുള്ളൊരു താരതമ്യത്തിനല്ല മുതിരേണ്ടത് .

ആ താരതമ്യം തന്നെ ഒരു പരാജിതന്റെ ലക്ഷണമാണ് .

തന്നെ സംബന്ധിച്ച് താനൊരു പരാജയം  ആയിരുന്നുവെന്ന് സ്വയം  മനസ്സിലാക്കുന്നതോടൊപ്പം ... . താനിവിടെ അത് തുറന്നു സമ്മതിക്കാനുള്ള  ധൈര്യം കൂടി  സംഭരിക്കുന്നുവെന്നുള്ളതാണ് സത്യം . മാറ്റത്തിന്റെ ഉൾവിളിയാണത് . എന്നാൽ കുറച്ചു  മുമ്പ് വരെ  ഈ സത്യം മനസ്സിനുള്ളിൽ തികട്ടി വരുന്നതിൽ  താൻ വല്ലാതെ  വിമുഖത കാണിച്ചിരുന്നു. 

എന്തിനു വേണ്ടി ?.

 സ്വാർത്ഥതയുടെ നീരാളിപ്പിടുത്തം  തന്നെ വലിഞ്ഞു മുറുക്കിയിതുകൊണ്ടായിരിക്കാം . താൻ ചെയ്യുന്നത് ശരിതന്നെയെന്ന് സമർത്ഥിക്കാനുള്ള മനസ്സിന്റെ ഗൂഢ ശ്രമം അത്തരം മാനസീക സമ്മർദ്ധങ്ങളെ മറികടക്കുകയാണ് അവയെ അതിജീവിക്കാനുള്ള വഴി അങ്ങനെ മറികടക്കുന്നത് കൊണ്ട് വലിയ മാറ്റങ്ങളാണ് സംഭവിക്കുക അത് താനിപ്പോൾ തിരിച്ചറിയുന്നു . തന്റെ ജീവിതകാലത്ത് ഇത്തരം തിരിച്ചറിവ് താൻ നേടിയിരുന്നുവെങ്കിൽ താൻ മറ്റൊരാളായി മാറിയേനേ 

പക്ഷെ പറഞ്ഞിട്ടെന്തു കാര്യം ആ സമയം കടന്നുപോയിരിക്കുന്നു , ഒരു കണക്കിന് അത് ശരിയാണ് താനും എന്നാൽ ശരിയല്ല താനും . ദൂതൻപറഞ്ഞതിന് പടി തനിക്ക് ഇനിയും ജന്മങ്ങൾ ഉണ്ട് അത് ശരി തന്നെ പക്ഷെ ആ ജന്മത്തിൽ യാതൊന്നും ഓർമ്മയിൽ ഉണ്ടാവില്ലെന്നിരിക്കെ ഈ തിരിച്ചറിവുകൾ എന്ത് മാറ്റങ്ങളാണ് പ്രധാനം ചെയ്യുക ? 

തന്റെ ഈ സംശയത്തിന് ദൂതൻ മുൻപേ  മറുപടി തന്നു കഴിഞ്ഞതാണ് ഓരോ സത്യങ്ങൾ തിരിച്ചറിയുമ്പോഴും താൻ ഈ ചോദ്യത്തിലേക്ക് തന്നെയാണ് വീണ്ടും വീണ്ടും എത്തിച്ചേരുന്നത് എന്നുള്ളത് തിരിച്ചറിവുകളുടെ ആഴത്തെയാണ് വെളിവാക്കിത്തരുന്നത് .

  തെറ്റുകളെ, തെറ്റുകളെന്നും  ശരികളെ, ശരികളെന്നും ഉറച്ചു  കാണുന്ന  തരത്തിലേക്ക് താൻ  ധൈര്യപൂർവ്വം.., കടന്നു ചെന്നിരിക്കുന്നു ആ വിശ്വാസം   തന്നിൽ അടിയുറച്ചിരിക്കുന്നു . ആ മാനസീക തലത്തിലേക്ക് താൻ ആവാഹിക്കപ്പെട്ടിരിക്കുന്നു  .

അല്ലെങ്കിൽ  എന്തിനെയാണ്  ഭയപ്പെടുന്നത് ? ഏതിനെയാണ് ഭയപ്പെടേണ്ടത് ?

സത്യങ്ങൾ  ഭയപ്പെടെണ്ടവയല്ല മറിച്ച്  സ്വീകരിക്കപ്പെടാനുള്ളവയാണ് .

 ആരാണ് പൂർണ്ണമായും ശരിയായിട്ടുള്ളത് ? 

ആരുമില്ല. 

ശരികളും, തെറ്റുകളും ചേർന്നുള്ളത് തന്നെയാണ്  ഓരോ മനുഷ്യജന്മവും.  തെറ്റുകളിൽ നിന്നും ശരികളിലേക്കുള്ള യാത്രകളാണ്  അവയോരോന്നും . ആ തിരിച്ചറിവാണ് ഓരോരുത്തരും മനസ്സിലാക്കേണ്ടതും . 

 ഓരോ പതിനായിരം സംവത്സരങ്ങളിലും അനേകായിരം  മനുഷ്യജന്മങ്ങൾ   ജീവിച്ചു തീർക്കുമ്പോൾ  അവയിലോരോന്നിലും അനുവർത്തിക്കേണ്ടതും, അനുഷ്ഠിക്കേണ്ടതുമായ ജീവ പുസ്തകത്തിലെ  ആദ്യ പാഠങ്ങളാണത് . ആ നീണ്ട യാത്രയിൽ   ഓരോ തെറ്റുകളേയും  ശരികളാക്കിക്കൊണ്ടുള്ള പരിണാമങ്ങളാണ്  നടത്തേണ്ടത്. ഒടുവിൽ  നമ്മളെ കാത്തിരിക്കുന്ന വീണ്ടും ഒരു ആരംഭത്തിലേക്കുള്ള  തയ്യാറെടുപ്പുകളിലേക്ക് ശരിയായ രീതിയിൽ എത്തിച്ചേരേണ്ടതുണ്ട് . പുതിയൊരു ലോകത്തിലേക്കുള്ള കടന്നുപോക്കിനു  വേണ്ടിയുള്ള ശരിയായ വഴിത്താരയാണത്.

     അല്ലെങ്കിൽ ആ പതിനായിരം ജന്മങ്ങൾ കൊണ്ട് ഒരുവൻ  എന്താണ് നേടിയെടുക്കുന്നത്  ? ഉത്തമനായ ഒരുവൻ തനിക്കു ലഭിച്ച  പതിനായിരം സംവത്സരങ്ങളെ തനിക്ക് ഇനിയും വേണ്ടുന്ന  അടുത്ത പതിനായിരം സംവത്സരങ്ങളിലേക്കുള്ള വഴിത്താരയിലേക്ക് എത്തിക്കുന്നു .., അതാണാ  സ്വർഗ്ഗം .

ഇവിടെ ഓരോ ജന്മത്തിലും ചിന്തിക്കേണ്ടത് അതു തന്നെയാണ് വിശ്വസിക്കുക തനിക്ക് ഇനിയും ജന്മങ്ങൾ ഉണ്ട് .., തന്റെ കഴിഞ്ഞ ജന്മത്തിൽ നിന്നും വിഭിന്നമായി നല്ലവനായി ജീവിച്ചു മുന്നേറുക. ഓരോ ജന്മത്തിലും ഈ വിശ്വാസത്തെ  മനസ്സിലിട്ട് ഉറപ്പിച്ചു കൊണ്ട് മുന്നേറുക . അവിടെ ഉത്തമനായ ഒരു മനുഷ്യൻ പിറക്കുന്നു അവൻ, അവനു ലഭിച്ച തന്റെ  ജീവിതത്തോട് നീതി പുലർത്തുന്നു .

മറുപടി പറയാനായി അയാൾ ദൂതനെ നോക്കി , എന്നാലടുത്ത നിമിഷം തന്നെയത് വേണ്ടെന്ന് വെക്കുകയും ചെയ്തു അല്ലെങ്കിൽ തന്നെ വിവരദോഷിയായ താൻ അഗാധമായ തലങ്ങൾ ഉൾക്കൊള്ളുന്ന ഒന്നിനെക്കുറിച്ച് എന്തു പറയാൻ ? .

 തെറ്റിനെ, തെറ്റെന്നും ശരിയെ, ശരിയായും കാണുക  . അത്തരം  തിരിച്ചറിവുകളിലൂടെ  കടന്നു പോകുമ്പോഴാണ് അവ  തെറ്റുകളിൽ നിന്നും ശരികളിലേക്കുള്ള യാത്രകളായി  മാറ്റപ്പെടുന്നത് .  

ആരാണത് അനുവർത്തിക്കുന്നത്  ? 

അയാൾ സ്വയം ചോദിച്ചു 

ആരുമില്ല . അയാൾ തന്നെ അതിനുള്ള  ഉത്തരവും പറഞ്ഞു .

എന്തുകൊണ്ട് ? എന്തിനാണ്  ശരികളിലൂടെ കടന്നുപോകുവാൻ  ഇത്രയും  സാഹസികത വേണ്ടി വരുന്നത്? ഇത്രയും വീർപ്പുമുട്ടലുകൾ അനുഭവിക്കേണ്ടുന്നത് ? എന്താണ് അതിന്റെ മൂലാധാരം ?.

അതിലേക്ക് ചൂഴ്ന്നിറങ്ങി നോക്കുമ്പോൾ കാണാനാകുന്നത് എന്താണ്? 

  സ്വാർത്ഥതയുടെ അതിരു കടന്ന വിഷ വിത്തുകൾ  മനുഷ്യ കുലത്തിന്റെ ആരംഭം മുതലേ അവനിൽ ഇഴപിരിഞ്ഞു കിടപ്പുണ്ട് എന്നുള്ളതിന്റെ അന്തർധാരയിലേക്കാണത്  വിരൽ ചൂണ്ടുന്നത്  . 

ഇവിടെ ആരാണ് തെറ്റുകാർ ? 

മനുഷ്യനെന്ന മഹത്തായ  സൃഷ്ടിയെ  ഉരുവാക്കുകയും  അവന്റെ ഉള്ളിൽ സ്വയ വിചാരങ്ങളെയും വികാരങ്ങളെയും സ്വന്തന്ത്ര്യമായി ഉൾച്ചേർത്തു സൃഷ്ടിച്ച ദൈവമാണോ തെറ്റുകാരൻ ?

ഹാ ഹാ താനെന്തൊക്കെയാണ് ചിന്തിച്ചു കൂട്ടുന്നത് ?

 സൃഷ്ട്ടാവിൽ  കുറ്റം ചാർത്തുന്ന ആ  വലിയ വിരോധാഭാസത്തിലേക്കാണ് താൻ എത്തിച്ചേർന്നിരിക്കുന്നത്  . 

ഇവിടെ  മനുഷ്യ ഭാവന എത്ര  പരിതാപകരമാണ് എന്നുള്ളതാണ് കാണിച്ചു തരുന്നത് .

എന്തുകൊണ്ട്  ദൈവത്തിന് , സ്വാർത്ഥതകൾക്ക് വശംവദരാകാത്ത സൃഷ്ടികളെ ഉരുവാക്കാമായിരുന്നില്ല?. 

തീർച്ചയായും അതൊരു  ന്യായമായ ചോദ്യം തന്നെ  അങ്ങിനെയെങ്കിൽ അവിടെ ഒരു മൺപ്രതിമയെ സൃഷ്ടിച്ചുകൊണ്ട് ദൈവത്തിന് തന്റെ ആഗ്രഹം നിറവേറ്റിയാൽ പോരായിരുന്നുവല്ലോ ?

 അതും ശരിതന്നെ .

സൃഷ്ടികൾ തന്നെ  , സൃഷ്ട്ടാവിനെ ചോദ്യം ചെയ്യുന്ന വിവര ശൂന്യതയിലേക്കാണ്  താനിപ്പോൾ എത്തിച്ചേർന്നിരിക്കുന്നത്  .

 അതാണ് മനുഷ്യൻ.., ആ തലം മാറണമെങ്കിൽ..,  അവൻ തന്നെ അവനെ  ജയിക്കേണ്ടതായുണ്ട് . അതിനുവേണ്ടിയാണ്  എല്ലാ വികാരങ്ങളോടും , വിചാരങ്ങളോടും , ദുഷ്ടതകളോടും , നന്മ കളോടും കൂടെ  അവനെ സൃഷ്ടിച്ചെടുത്തിട്ടുള്ളത്  . 

നീ നിന്നിൽ നിന്നു  തന്നെ ഉയർന്നു വരണം.., നീ നിന്നെ തന്നെ അതിജീവിക്കണം , നീ നിന്നെ തന്നെ തിരിച്ചറിയണം അവിടെ എന്റെ സൃഷ്ടിക്ക് മൂല്യമുണ്ടാകുന്നു  .  

ദോവസ്, സ്വന്തം  തെറ്റുകളെ തിരിച്ചറിയപ്പെടുന്നത് കൊണ്ട് മാത്രം അവ ശരികളാക്കപ്പെടുന്നുണ്ടോ ?

ദൂതന്റെ, തന്നോടുള്ള  അപ്രതീക്ഷിത ചോദ്യം അയാളെ ഞെട്ടിപ്പിച്ചു .

എവിടെയാണ്   തെറ്റുകൾ രൂപം കൊള്ളപ്പെടുന്നത് ? അല്ലെങ്കിൽ എങ്ങിനെയാണ് തെറ്റുകളെ അവ തെറ്റുകളാണെന്നുള്ള അവബോധം ഉടലെടുക്കുന്നത് ?  ഒരു  തെറ്റിലൂടെ കടന്നു പോകുന്നതിനു മുന്നേ തന്നെ ശരികൾ അവിടെ നിങ്ങളെ വഴിനടത്തുവാൻ ശ്രമിക്കുന്നുണ്ടോ ?

തീർച്ചയായും ഉണ്ട് , എന്നാലത്  നിങ്ങളായി ഉണ്ടാക്കുന്നതല്ല ,  മറിച്ച് നിങ്ങളുടെ ഉള്ളിലുള്ള ചേതന  നിങ്ങളെ നിങ്ങളാക്കാൻ ശ്രമിക്കുന്നതുകൊണ്ടുള്ള തിരിച്ചറിവാണത്  .  അതൊരു  പ്രപഞ്ച സത്യമാണ്  , ആ സത്യത്തെ  ഉൾച്ചേർത്തുകൊണ്ടുതന്നെയാണ് ഓരോ മനുഷ്യ ജന്മവും രൂപപ്പെടുത്തിയെടുത്തിരിക്കുന്നതും .  

എന്നാൽ  ജീവിതത്തിൽ  ഓരോരുത്തരും ഈ  പ്രപഞ്ച നീതിയെ എതിരിടുന്ന തലത്തിലേക്ക് ബോധപൂർവ്വം കടന്നുചെല്ലുമ്പോൾ അവ ശരിക്കുമുള്ള  തെറ്റുകളായി മാറ്റപ്പെടുന്നു  .

പ്രപഞ്ച നീതിക്ക് എതിരായി ചെയ്യുന്നതെന്തും തെറ്റുകൾ തന്നെ  

ഇവിടെ തെറ്റ്, തെറ്റാണെന്ന് മുന്നേ  നമ്മൾ തിരിച്ചറിയുന്നു. അങ്ങിനെ വരുമ്പോൾ തെറ്റിനെ  തിരിച്ചറിയുന്നതിലൂടെ മാത്രം  അവ ശരികളാക്കപ്പെടുന്നു എന്നു പറയുന്നത് തെറ്റല്ലേ ?

തീർച്ചയായും ,അയാൾ പതിയെ പറഞ്ഞു. 

ഏതൊരു മനുഷ്യനും ഇത്തരം കാഴ്ചപ്പാടുകളിലൂടെ തന്നെയായിരിക്കും  കടന്നുപോകുന്നത് , അയാൾ  അതിനൊരു വിശദീകരണം സ്വയം നൽകുവാൻ  ശ്രമിച്ചു. പക്ഷെ പാതിമനസ്സോടെയായിരുന്നു ആ ധർമ്മം അതിന്റെ കർമ്മം നിർവ്വഹിച്ചത് . 

ബാലിശമായ തന്റെ  ചോദ്യങ്ങൾക്കും സംശയങ്ങൾക്കും ഉത്തരങ്ങൾ ഇല്ല എന്നുള്ളതിനെ ഇവിടെ   വീണ്ടും അടിവരയിടുന്നു . 

ഈ ലോകത്തിലെ സകല ചരാചരങ്ങളേയും കുറിച്ചുള്ള  വിവരണമാകുമ്പോൾ പിന്നെ മനുഷ്യനെന്നുള്ളത്  മാത്രം,  അവിടെ  പ്രത്യേകിച്ച്   അടിവരടയിടേണ്ടതുണ്ടോ ?. അത് മാത്രവുമല്ല ഒരു കാലഘട്ടത്തിൽ മനുഷ്യരായി ജനിച്ചവർ തന്നെയല്ലേ മൃഗങ്ങളായി മാറുന്നതും അങ്ങനെ വരുമ്പോൾ ഇതെല്ലാം തന്നെ ഏവർക്കും ബാധകം തന്നെ .

 തീർച്ചയായും ശരിതന്നെ , പക്ഷെ ഒരു  ജീവിത കാലയളവിനു  ശേഷം  മാത്രമേ ഓരോരുത്തരും അത്  തിരിച്ചറിയുന്നുള്ളൂ. അല്ലെങ്കിൽ ജീവിത കാലഘട്ടമെന്നും വിളിക്കാനാകില്ല  ജീവിതങ്ങൾ തമ്മിലുള്ള  ഇടവേളയെന്നതിനെ വ്യാഖ്യാനിക്കാം . 

ജീവിതങ്ങൾ തമ്മിലുള്ള ഇടവേളയെന്ന്  വളരെ ബാലിശമായി  പതിനായിരം സംവത്സരങ്ങളെ താൻ വരച്ചുവെച്ചിരിക്കുന്നു. മണിക്കൂറുകൾ തമ്മിലുള്ള ഇടവേള, ദിനങ്ങൾ  തമ്മിലുള്ള ഇടവേള എന്നുള്ളത്  പോലെ  സംവത്സരങ്ങളെ  താൻ വല്ലാതെ ചുരുക്കികളഞ്ഞിരിക്കുന്നു .

അവിടേയും തെറ്റു തന്നെയല്ലേ ? ഒരു ആയുഷ്ക്കാലം എന്നുള്ളത് ഒരു ജന്മത്തിന്റെ ആദിയും അന്ത്യവുമല്ലേ ? തീർച്ചയായും അങ്ങിനെ നോക്കുമ്പോൾ തന്റെ പ്രയോഗം ഇവിടെ തെറ്റെന്നു വരില്ലേ ?

ഇല്ല കാരണം ഒരു ജന്മത്തിന്റെ ആദ്യവും അന്ത്യവും തന്നെ പക്ഷെ പതിനായിരം സംവത്സരങ്ങൾ എന്നുള്ളതിലൂടെ നോക്കുമ്പോൾ താൻ ശരി തന്നെ .

ഇവിടെ തന്റെ ചിന്തകൾ ശരിയുമാകുന്നു തെറ്റുമാകുന്നു . അതെങ്ങനെ സാധ്യമാകും ? രണ്ടു വള്ളങ്ങളിലൂടെ ഒരേസമയം എങ്ങിനെ സഞ്ചരിക്കാനാകും ? രണ്ടു ധ്രുവങ്ങളിലൂടെ എങ്ങിനെ ഒരു നേർ രേഖ വരക്കുവാനാകും ? 

വല്ലാത്ത ദുർഘടമായ പാതകൾ നമ്മൾ എളുപ്പമെന്ന് കരുതുന്നിടത്ത് അത് വല്ലാതെ  സങ്കീർണ്ണമാകുന്നു . 

ഒരു നിമിഷത്തിലേക്ക് നോക്കുമ്പോൾ അവിടെ  മണിക്കൂറുകൾ വലുതാകുന്നു,   മണിക്കൂറുകളിലേക്ക് നോക്കുമ്പോൾ  ദിവസങ്ങൾ വലുതാകുന്നു,  ദിവസങ്ങളിലേക്ക് നോക്കുമ്പോൾ അവിടെ  ആഴ്ചകൾ വലുതാകുന്നു ,അങ്ങനെ  ആഴ്ചകളിൽ,  മാസങ്ങളും, മാസങ്ങളിൽ വർഷങ്ങളും വലുതാകുന്നു . എന്നാൽ ഒരു ജന്മത്തിലേക്ക് എത്തിനോക്കുമ്പോൾ അവിടെ ഒരു നിമിഷത്തിൽ നിന്ന് ആരംഭവും , വർഷത്തിൽ അവസാനവുമാകുന്നു . 

എന്നാലത് തെറ്റാണ്.  

 ഒരു ജന്മമെന്നുള്ളത് അവിടം കൊണ്ടും തീരുന്നില്ല. ആ ഒരു ചക്രം പൂർത്തീകരിക്കുവാൻ  പതിനായിരം സംവത്സരങ്ങൾ വേണ്ടിവരുന്നു .  അത്രക്കും  സുധീർഘമായൊരു കാലയളവിനെ , വലിയൊരു തലത്തെ താൻ ചെറിയൊരു  ഇടവേളയാക്കി മാറ്റിയിരിക്കുന്നു . അനന്തമായ ആ കർമ്മ മണ്ഡലത്തെ താനൊരു ബിന്ദുവിലേക്ക് ചുരുക്കിക്കളഞ്ഞിരിക്കുന്നു .  

 വലിയ വിരോധാഭാസമെന്നതുപരി തന്റെ അജ്ഞതയെന്നതിനെ അടിവരയിടുന്നതായിരിക്കും ഉചിതം  . 

വീണ്ടും തെറ്റായ വാക്കുകളിലേക്ക് തന്നെ താൻ  പ്രവേശിക്കുന്നു സങ്കല്പം ? .  

വളരെ സങ്കീർണ്ണമായൊരു  തലമാണ് ഇത് . വിവരണങ്ങൾക്കും , വിശദീകരണങ്ങൾക്കും അപ്പുറത്തുള്ളത്. അല്ലെങ്കിൽ പരിമിതമായ മാനുഷീക അറിവുകൾകൊണ്ട് വിശാലമായ പ്രപഞ്ചത്തിന്റെ ദാർശനീകതയെ വിവരിക്കുന്നതിലെ  യുക്തിയെന്ത് ? 

എങ്കിലും മാനുഷീകമായ അറിവുകൾ കൊണ്ട് തന്നെ അവയെ വിവേചിച്ചറിഞ്ഞു കൊണ്ട്  അതിലൂടെ കടന്നുപോയേ തീരൂ. അതും ഒരു പ്രപഞ്ച നിയമം തന്നെയാണ്. അങ്ങനെ ഒന്നിൽ നിന്ന് അടുത്തത്തിലേക്കും, അതിനടുത്തത്തിലേക്കും തെറ്റുകളിലൂടെയും, ശരികളിലൂടെയും സഞ്ചരിച്ചുകൊണ്ടിരിക്കുമ്പോൾ യുക്തി ഭദ്രമെന്ന് തോന്നിക്കാവുന്നതതോ അല്ലെങ്കിൽ യുക്തിക്ക് ഇണങ്ങുന്നതോ ആയ ഒരു തലത്തിലേക്ക് എത്തിച്ചേരുവാനത്  വഴിയൊരുക്കുന്നുവെന്നുള്ളതാണ് ശരി  .

ഇവിടെ , ഈ അറിവുകളെല്ലാം ഇപ്പോൾ തിരിച്ചറിയപ്പെടുന്നതുകൊണ്ട്  എന്ത് പ്രയോജനമെന്നുള്ളത് തന്നിൽ തന്നെ ഉയർന്നു വരുന്ന മറ്റൊരു  ചോദ്യം  ?. പക്ഷെ ഒരു  പ്രയോജനവുമില്ലാതെ   ഒന്നും  ഉണ്ടാകുന്നില്ലെന്നുള്ള  പ്രപഞ്ച സത്യത്തെ കൂടി മനസ്സിലാക്കേണ്ടതുണ്ട്  . അങ്ങിനെ നോക്കുമ്പോൾ  ഇതൊരു വലിയ  തിരിച്ചറിവാണ്  . അല്ലെങ്കിൽ വെറും ബാലിശമായ  വ്യാഖ്യാനം കൊണ്ട് താനീ മഹത്തായ വരദാനത്തിന്റെ അന്തഃസത്ത മുഴുവൻ  ചോർത്തിക്കളഞ്ഞേനേ . അതിലൂടെ  വലിയൊരു സത്യത്തിന്റെ യഥാർഥ്യമായ ചൈതന്യത്തെ  തിരിച്ചറിയാതെ, ഒരു വിഡ്ഢിയുടെ അർത്ഥലോപമായ ജല്പനങ്ങളിലൂടെ കടന്നുപോയിക്കൊണ്ട് ഒരു വലിയ  ശൂന്യത സൃഷ്ടിച്ചെടുത്തേനേ  .

ഇതിനേക്കാളെല്ലാം ഉപരിയായി ഏതൊരു സൃഷ്ടിയും  അവന്റെ ജീവരഹസ്യത്തിന്റെ ആന്തരാർത്ഥം  തിരിച്ചറിയപ്പെടേണ്ടതുണ്ട് എന്നുള്ള പ്രകൃതി നിയമം പൂർത്തീകരിക്കപ്പെടേണ്ടത് അനിവാര്യം തന്നെയാണ് . അതിലൂടെ മഹത്തായൊരു സൃഷ്ടിയുടെ ഉപജ്ഞാതാവിനെ ആദരിക്കുന്നതിനോടൊപ്പം എത്രയും  ഉദാത്തവും, മഹത്തരവുമായൊരു രൂപീകരണമാണ് ആ സൃഷ്ടിയിലൂടെ വെളിവാക്കപ്പെട്ടതെന്നുള്ള സത്യത്തെ കൂടി തിരിച്ചറിയപ്പെടേണ്ടതുണ്ട് .   

ഇത്തരം വസ്തുതകളെയെല്ലാം പൂർണ്ണമായും ഉൾക്കൊള്ളാനുള്ളൊരു  തലത്തിലേക്ക് ഒരു മനുഷ്യ ജന്മം കൊണ്ടോ, അനേകായിരം മനുഷ്യ ജന്മങ്ങൾ  കൊണ്ടോ എത്തിച്ചേരാനാകില്ലായിരിക്കാം. അല്ലെങ്കിൽ  ഇതെല്ലാം മനുഷ്യകുലത്തിന് അപ്രാപ്യമായൊരു രഹസ്യമായി തന്നെ  നിലകൊള്ളേണ്ടതുണ്ട് എന്നുള്ള  പ്രപഞ്ച നിയമം അതിനുമേൽ ചാർത്തപ്പെട്ടിട്ടുണ്ടായിരിക്കണം . 

ഏതൊരു നിയമങ്ങൾക്കും, അനുശാസനങ്ങൾക്കും പുറകിൽ കൃത്യമായൊരു കാരണവും, ദീർഘവീക്ഷണവും ഉണ്ടെന്നുള്ളതു  മനസ്സിലാക്കേണ്ടതുണ്ട് . അതിൽ ചിലത് അനാവരണമാക്കപ്പെണ്ടതും , മറ്റു ചിലത് രഹസ്യങ്ങളുമായി തന്നെ നില കൊള്ളേണ്ടതുമാകുന്നു  . എന്നാലതിനു വിപരീതമായി , ഇവിടെ ഒരു സൃഷിട്ടിയുടെ രഹസ്യത്തെയും അതിന്റെ ആന്തരീക ചേതനയെയും , അതിന്റെ ഉൽക്രിഷ്ട്ടതയേയും വെളിവാക്കപ്പെടുന്നുവെന്നുള്ളതാണ് , പക്ഷെ അത് മറ്റൊരു തലത്തിലാണെന്നു മാത്രം. 

ഇവിടെ തിരിച്ചറിയപ്പെടേണ്ട വസ്തുത എന്തെന്നുള്ളത് രഹസ്യങ്ങൾ, രഹസ്യങ്ങളായിരിക്കാതെ സ്വന്തം ജീവരഹസ്യത്തിന്റെ വെളിപാട് ഏതൊരു മനുഷ്യജന്മത്തിനും വെളിവാക്കപ്പെടുന്നുവെന്നതിനുള്ള അവസരം ലഭ്യമാക്കപ്പെടുന്നു എന്നുള്ളത് തന്നെയാണ്. എന്നാലതിന്റെ ഉദാത്തമായ തീവ്ര സ്വഭാവം പേറുന്ന തലത്തിലേക്ക് അതൊരിക്കലും എത്തിച്ചേരുന്നില്ലെന്നു തന്നെയാണ് .  

ഇത്തരം രഹസ്യങ്ങൾ, പ്രപഞ്ച സൃഷ്ടികൾക്കുമുന്നിൽ    വെളിപ്പെടുത്താനാകില്ലെന്നുളളത്  പ്രപഞ്ചത്തിന്റെ അഖണ്ഡമായ നിയമാവലിയുടെ ഒരു  ഭാഗം തന്നെയാകാം .

ആ ദൈവീകമായ തലത്തിലേക്ക്  വെറും മാനുഷീക ബുദ്ധികൊണ്ട് കടന്നു  കയറാനാകില്ലെന്നുള്ളത് തന്നെയാണ് പരമമായ സത്യവും .  സൃഷ്ടിയെന്നുള്ളത്  ഒരിക്കലും സൃഷ്ട്ടാവിനെക്കാളും മേലയാകുന്നില്ല  എന്നുള്ളത് തന്നെയാണ്, അതിനുള്ള ഏറ്റവും വലിയ വിശദീകരണവും. 

അങ്ങിനെ നോക്കുമ്പോൾ തന്റെ കാഴ്ചപ്പാടുകൾ വീണ്ടും വികലങ്ങളായി മാറുന്നു  . കാരണം  പ്രപഞ്ചത്തെ മനസ്സിലാക്കാൻ ശ്രമിച്ചാൽ സ്വന്തം ജീവരഹസ്യത്തിന്റെ ഉൾക്കാമ്പ്  ജീവ കാലയളവിൽ തന്നെ തിരിച്ചറിയപ്പെടുന്നുവെന്നുള്ളത് വിരോധാഭാസമായൊരു വീക്ഷണമായി ഉയർന്നു വരുന്നു . 

എന്നിരുന്നാൽ കൂടിയും, മനുഷ്യനെന്ന ജീവ വർഗ്ഗം, അവന്റെ  ജീവ കാലഘട്ടത്തിൽ തന്നെയല്ലേ ഇത്തരം തിരിച്ചറിവുകൾ നേടേണ്ടതും അവയുടെ മഹത്വം മനസ്സിലാക്കേണ്ടതും  ?.

അത്തരമൊരു വീക്ഷണത്തിലൂടെ  മുന്നോട്ട് പോകാൻ ശ്രമിക്കുമ്പോഴാണ്  ഓരോരുത്തർക്കും എന്താണ് അവരുടെ ജീവ ലക്ഷ്യമെന്നുള്ളതും  കർമ്മമെന്നുള്ളതും ,  ധർമ്മമെന്തെന്നുള്ളതും  തിരിച്ചറിയുവാനും മുന്നോട്ടുള്ള  തന്റെ പാതയെ  ശരിയായ രീതിയിൽ  രൂപപ്പെടുത്തിയെടുക്കുവാനും സാധിക്കുകയുള്ളൂ.

 ഇവിടെ മുൻകൂട്ടി നിശ്ചയിക്കപ്പെട്ടൊരു  പാതയിലൂടെ  ഒരു ജീവിത വൃത്തം പൂർത്തീകരിക്കുമ്പോൾ , അവിടെ അനുവർത്തിക്കപ്പെടുന്ന കർമ്മ കാണ്ഡത്തിന് എന്താണൊരു പ്രസക്തിയുണ്ടാകുന്നത് ? ഒരു ജീവ വർഗ്ഗം   ആരുടെയോ നിയന്ത്രണത്തിലൂടെ മാത്രം  മുന്നോട്ട് നയിക്കപ്പെടുമ്പോൾ,  മനുഷ്യനെന്ന അത്യുന്നതമായ ഒരു വംശ വൃക്ഷത്തിന്റെ  ഉദ്ദേശ ശുദ്ധിയുടെ കടക്കൽ  കോടാലി വീഴുകയല്ലേ അതിലൂടെ ചെയ്യപ്പെടുന്നത് ? .

സ്വയം പര്യാപ്തവും , പരിപൂർണ്ണവുമായ ഒരു സൃഷ്ട്ടി, സ്വന്തം  വീക്ഷണങ്ങളിലൂടേയും , ദാർശനികമായ ചിന്താശകലങ്ങളിലൂടെയും , ദൃഷ്ട്ടാന്തങ്ങളിലൂടെയും മുന്നോട്ട് പോവുകയും  , സ്വയവിശകലനത്തിന് വിധേയമാക്കപ്പെടുകയും , ശരിയേയും , തെറ്റിനേയും തരംതിരിച്ചുകൊണ്ട്  ഏതിലൂടെയാണ്  ചരിക്കേണ്ടതെന്നുള്ള  ആത്മ ബോധ്യത്തിലൂടെ, മറ്റു കെട്ടുപാടുകൾ ഏതുമില്ലാതെ സ്വതന്ത്രമായി, മുന്നേറുമ്പോൾ  കൂടിയാണ്  മഹത്വവൽക്കരിക്കപ്പെടുന്നത് . 

ഏതൊന്നിന്റെയും, സ്വതന്ത്രമായ വളർച്ചക്കും, ഉന്നമനത്തിനും ഇത്    അത്യന്താപേക്ഷിതമാണെന്ന് സൃഷ്ട്ടാവു തന്നെ  തീർച്ചപ്പെടുത്തിയിട്ടുള്ളതു കൊണ്ടു കൂടിത്തന്നെയാണ്, യാതൊരു കെട്ടുപാടുകളും, നിയന്ത്രണങ്ങളും ഇല്ലാതെ മനുഷ്യകുലത്തെ രൂപപ്പെടുത്തിയെടുത്തിട്ടുള്ളതെന്നുളളത്,  ആ സൃഷ്ടിയുടെ പ്രാധാന്യത്തേയും, ഉൽകൃഷ്ടതയേയും  വെളിവാക്കുന്നു  .

അങ്ങിനെയല്ലായിരുന്നുവെങ്കിൽ, മനുഷ്യനെന്ന മനോഹരവും , മഹത്തരവുമായൊരു  ജീവ വർഗ്ഗം  മറ്റു പ്രപഞ്ച സൃഷ്ടികളിൽ നിന്നും  യാതൊരു വ്യത്യസ്തതയും, ഉന്നതിയില്ലാത്തതുമായ   ഒന്നായി മാറിയേനേ . 

ഉൾക്കാമ്പില്ലാത്ത, ഉൾചേതനയില്ലാത്ത ഒരു സൃഷ്ടി വർഗ്ഗമെന്നതിലുപരി അതിനു വലിയ മാനങ്ങൾ നൽകേണ്ടി വരില്ലായിരുന്നു . 

ആത്മാവില്ലാത്ത ജീവിതത്തിന് അനുസരണമായാണ്  മനുഷ്യ കുലം  മുന്നോട്ട് പോയിരുന്നതെങ്കിൽ, ..,പ്രപഞ്ചം അവനിൽ ഉൾ ചേർത്തിരിക്കുന്ന ആ  മഹത്തായ മൂല്യങ്ങളുടേയും, വീക്ഷണങ്ങളുടേയും, ശാരീരികവും, മാനസീകവുമായ നൈപുണ്യങ്ങളുടേയും,  മനുഷ്യകുലത്തെ  സൃഷ്ടിച്ച മഹാ ശക്തിയോടുള്ള അവഹേളനത്തിനും തന്നെ അത്  കാരണഭൂതമായി ഭവിക്കുകയും ചെയ്തേനേയെന്നുള്ളതിൽ യാതൊരു തർക്കവുമില്ല.

ഇവിടെയാണ് പ്രപഞ്ചത്തിലെ ഏറ്റവും സുപ്രധാനമായ   സൃഷിട്ടിയെക്കുറിച്ചുള്ള  തലം സംശയലേശയമെന്യേ  വെളിവാക്കപ്പെടുന്നത്. 

താൻ വല്ലാതെ ചിന്തിച്ചു കൂട്ടുന്നുവോ ? കടന്നു ചെല്ലാൻ പാടില്ലാത്ത  തലങ്ങളോടും  , സംവദിക്കാൻ പാടില്ലാത്ത ചിന്തകളോടും,  തന്റെ നിസ്സാരങ്ങളായ വൈഭവങ്ങൾ കൊണ്ട്  മാറ്റുരച്ചു നോക്കുവാനൊരു പാഴ്ശ്രമം നടത്തുന്നുവോ ?.

സൃഷ്ടിക്കൊരിക്കലും,  സൃഷ്ട്ടാവിന്റെ തലത്തിലേക്ക് കടന്നു ചെല്ലാനാകില്ല എന്നുള്ള സത്യം, സത്യമായി തന്നെ നിൽക്കെ താൻ എന്തൊക്കെയാണ് ചിന്തിച്ചു കൂട്ടുന്നത് ?.  

 സാരമില്ല ദോവസ് അത് നിങ്ങൾക്കായി അനുവദിക്കപ്പെട്ടിരിക്കുന്ന  സ്വാന്തന്ത്ര്യമാണ്. നിങ്ങളക്കു മാത്രമല്ല മനുഷ്യകുലത്തിനു മുഴുവനായും  . മറ്റു ജീവജാലങ്ങൾ അവയുടെ പ്രായശ്ചിത്ത കാലം കഴിയുമ്പോൾ ഈ ഒരു  തലത്തിലേക്ക് എത്തിച്ചേരുകയും ചെയ്യപ്പെടുന്നു  .

എന്തു ചെയ്യാം ഈ സ്വാതന്ത്ര്യം നിങ്ങൾക്ക് ജീവിതകാലത്തും ഉണ്ടായിരുന്നു പക്ഷെ ആരും അത് തിരിച്ചറിയുന്നില്ല, കാണുന്നില്ല, നൈമിഷികമായ , ചിന്തകളിലൂടേയും കാഴ്ചകളിലൂടേയും  ഊളിയിടുമ്പോൾ വരാനിരിക്കുന്ന അനന്തമായ ആ വലിയ സന്തോഷത്തെ കാണാതെ പോകുന്നു .

ദൂതന്റെ   മറുപടി അയാളുടെ ചിന്തകൾക്ക് വിരാമമിട്ടു  . 

 മനസ്സ് നയിക്കുന്ന പാതയിലൂടെ  യാത്ര തുടരൂ.. ദൊവോസ്. അതിലൂടെ  സത്യവും, മിഥ്യയും  തിരിച്ചറിയൂ .  മനുഷ്യനെന്ന ലേബലിൽ നിന്നുകൊണ്ട്   മനുഷ്യനെ വിലയിരുത്തൂ , അവനിൽ ഉൾച്ചേർന്നിരിക്കുന്ന  ഓരോ അണുവിനെയും തിരിച്ചറിയൂ, ആ പരമ ചൈതന്യത്തെ ഉൾക്കൊള്ളൂ  അതിലൂടെ.. പ്രപഞ്ചത്തേയും തന്നെത്തന്നേയും മനസ്സിലാക്കൂ .  

ഓരോ മനുഷ്യർക്കും തന്റെ സിദ്ധാന്തങ്ങളേയും, കാഴ്ചപ്പാടുകളേയും,  ബുദ്ധിയേയും, മനസ്സിനേയും യാതൊരു വിധ  കെട്ടുപാടുകളും കൂടാതെ  മുന്നോട്ടു കൊണ്ട്  പോകുവാനുമുള്ള സ്വാന്തന്ത്ര്യം, അവന്റെ  ജീവിതം നൽകുന്നുവെന്നുള്ള സത്യത്തെ തിരിച്ചറിയേണ്ടതായുണ്ട്  . അതുതന്നെയാണ് ഇവിടെ അനുശാസിക്കപ്പെടുന്ന ജീവിതമെന്ന മനോഹാരിതയുടെ  കാതലായ ഭാഗവും.  

 തന്നിൽ ഉൾച്ചേർന്നിരിക്കുന്ന വീക്ഷണങ്ങളിലും  , ധാർഷണീകഥകളിലും  തന്നെയാണ് ഏതൊരുവനും മുന്നോട്ട് പോകേണ്ടതും, മുന്നിട്ടു നിൽക്കേണ്ടതും.  അവിടെ എല്ലാത്തിനുമൊരു  മുൻവിധി നല്കപ്പെട്ടാൽ, കെട്ടുപ്പാടുകൾ ഉണ്ടാക്കപ്പെട്ടാൽ ,  അത് മറ്റൊരു ശക്തിക്ക് കീഴ്‌പ്പെട്ട്  സ്വന്തം മൂല്യങ്ങളേയും , ഇച്ഛാശക്തിയേയും, മാനസീക തലങ്ങളേയും അടിയറവു വെച്ച് കൊണ്ട് മുന്നോട്ട് പോകുന്ന തരത്തിലുള്ളൊരു അധഃപതനത്തിനു   കാരണമാക്കപ്പെടുന്നു   . അങ്ങിനെ വരുമ്പോൾ അത് മഹത്തായ ജീവി കുലത്തിന്  അതിന്റെ സൃഷ്ട്ടാവ് കനിഞ്ഞു  നല്കിയിരിക്കുന്ന  സവിശേഷതകളെ അതേ  സൃഷ്ട്ടാവു  തന്നെ തടയിടുന്ന വിരോധാഭാസമാകുമെന്നുള്ളത്   പ്രപഞ്ച നിയമാവലിക്ക്  എതിരാക്കപ്പെടുന്ന ഒന്നായി മാറുന്നു . 

അങ്ങനെവരുമ്പോൾ  അവ ഏതൊരു ജീവ വർഗ്ഗത്തിന്റേയും  സ്വന്തന്ത്രമായ കർമ്മ പൂർത്തീകരണത്തിൻ മേലുള്ള കടന്നുകയറ്റമായി   വ്യാഖ്യാനിക്കപ്പെടുകയും   , ആ ജീവ വർഗ്ഗത്തിന്റെ ലക്ഷ്യത്തെ തന്നെ  അർത്ഥശൂന്യമാക്കി മാറ്റുകയും ചെയ്യുന്ന  വലിയൊരു വിരോധാഭാസത്തിനു   തന്നെയത്  കാരണഭൂതമാവുകയും ചെയ്യപ്പെടുന്നുവെന്നുള്ളതാണ് യാഥാർഥ്യം .  

 മോഹങ്ങൾക്കും, വ്യാമോഹങ്ങൾക്കും ,  പ്രവർത്തികൾക്കും, ചേഷ്ടകൾക്കും  ധീക്ഷണതകൾക്കും ,  വീക്ഷണങ്ങൾക്കും സ്വയം  കടിഞ്ഞാണിടുകയും,   വിശകലനങ്ങളിലൂടെ, ഇവയുടെയെല്ലാം   ഉൾക്കാമ്പിനെ, ഉള്ളേറ്റിക്കൊണ്ട്   ശരിയായ പാതയിലൂടെ മുന്നേറുമ്പോൾ അവിടെ മനുഷ്യനെന്ന, സൃഷ്ട്ടി വർഗ്ഗത്തിലെ  ഏറ്റവും ഉദാത്തമായ രൂപീകരണത്തിന്റെ   മഹത്വത്തെയത് പരിപൂർണ്ണമാക്കുകയും , മഹത്വീകരിക്കപ്പെടുകയും ,  അതിലൂടെ  സൃഷ്ട്ടാവിന്റെ ലക്ഷ്യത്തേയും, ഉദ്ദേശത്തേയും,  എന്താണോ ആ സൃഷ്ടിയിലൂടെ വിഭാവനം ചെയ്യപ്പെട്ടിട്ടുള്ളത് എന്നുള്ളതിനെ സാധൂകരിക്കുകയും  ചെയ്യപ്പെടുന്നതിലൂടെ അതിനൊരു പരി  പൂർണ്ണത കൈവരുകയും, ഉത്തമ സൃഷ്ട്ടി എന്നുള്ള തലത്തിലേക്ക് ഉയർത്തപ്പെടുകയും ചെയ്യുന്നുവെന്നുള്ളത് തന്നെയാണ് അതിന്റെ മഹത്തായ കർമ്മകാണ്ഡം   . 

ഇവിടെ ഓരോ ജന്മത്തിലും അതിന്റെ അന്തസത്തയോട്  കൂടി പൂർത്തീകരിക്കുകയും, സ്വയമെടുക്കുന്ന തീരുമാനങ്ങളിലൂടെ  സാധൂകരിക്കുകയും , യാതൊരു വിധ  ബാഹ്യ നിയന്ത്രണങ്ങളുടേയും കെട്ടുപ്പാടുകളില്ലാതെ തനതായ വീക്ഷണങ്ങളിൽ കൂടി മുന്നേറുകയും ചെയ്യപ്പെടുമ്പോൾ  മാത്രമാണ് ഏറ്റവും ഉദാത്തമായൊരു തലത്തിലേക്ക് ജീവിതമെന്ന കാഴ്ചപ്പാട് ഉയർത്തപ്പെടുന്നത് .  

അതു തന്നെയാണ് അഭിലക്ഷണീയവും. 

 അത്തരമൊരു കാഴ്ചപ്പാടിലൂടെ , തന്റെ ചിന്തകളെ  നോക്കിക്കാണുമ്പോൾ താൻ  ശരിയെന്നു കരുതിയിരുന്ന തന്റെ  നിഗമനങ്ങൾ യഥാർത്ഥത്തിൽ  തെറ്റുകളായിരുന്നുവെന്നുള്ളതാണ്  ശരി. 

ഇപ്പോഴാണ് ആ തിരിച്ചറിവ് തന്നിലൂടെ കടന്നുപോകുന്നത് അല്ലെങ്കിൽ ആ തിരിച്ചറിവിലൂടെ താൻ കടന്നുപോകുന്നത് . രണ്ടും ഒന്ന് തന്നെ 

എന്തൊക്കെ ബാലിശമായ ചിന്തകളാണ് തന്നെ മഥിക്കുന്നത് ? .  സൃഷ്ട്ടാവിന്റെ തലത്തിലേക്ക് സൃഷ്ട്ടി കടന്നുകയറുന്ന കേവലമായ വിഡ്ഢിത്തങ്ങളെയാണ്   താനിവിടെ വരച്ചു കോരിയിടുന്നത് .

ഇത്തരം ബാലിശമായ  ചിന്തകളിൽ നിന്നും താൻ പുറത്തു കടന്നേ മതിയാകൂ. പ്രപഞ്ചവും അതിന്റെ സൃഷിടിയും എന്നുള്ളതിനുള്ളിലേക്ക്  കടന്നു ചെല്ലാനുള്ള കരുത്ത് തനിക്കില്ല , തനിക്കു  മാത്രമല്ല ജീവകുലത്തിന്റെ  മഹത്വത്തിലൂടെ കടന്നു വരുന്ന   ഒന്നിനും അതിനു  കഴിയുകയില്ല എന്നുള്ളതാണ് വസ്തവം  . 

 ആ വലിയ ലോകത്തിനകത്തേക്ക്  കടന്നു ചെല്ലാൻ ശ്രമിക്കുമ്പോൾ  ചില സത്യങ്ങൾ തിരിച്ചറിയപ്പെടുമെന്നുള്ളത്  ശരി തന്നെ. എന്നാലതെത്രകണ്ട് ഒരു മനുഷ്യ ബുദ്ധി കൊണ്ട്  ഉള്ളെറ്റാൻ കഴിയുമെന്നുള്ളത് വലിയൊരു ചോദ്യം തന്നെയാണ് അവശേഷിപ്പിക്കുന്നത് .  മാനുഷീകമായ ചിന്തകളിലൂടെ   മഹത്തായ ആ  നൈഷിതാന്ത്യങ്ങളിലേക്ക് കടന്നു ചെല്ലുവാൻ ശ്രമിക്കുന്നത് ബാലിശവും അർത്ഥരഹിതവും തന്നെയാണ്  .  

കേവലമൊരു മനുഷ്യജന്മം , കേവലമെന്നു തന്നെ  അടിവരയിട്ടതിനുള്ള പ്രധാന  കാരണം , ജീവിതത്തെക്കുറിച്ചുള്ള  തന്റെ സ്ഥൂലമായ വീക്ഷണം തന്നെയാണ്.

അത്തരമൊരു കാഴ്ചപ്പാടിനെ  കേവലം അഹന്തയുടെ ഉള്ളിൽ നിന്നും പുറത്തു വരുന്ന  അഹങ്കാരമായോ?  വിഡ്ഢിയുടെ ഉള്ളിൽ നിന്നും പുറത്തുവരുന്ന  വിഡ്ഢിത്തമായോ, അല്പൻറെ ഉള്ളിൽ നിന്നും പുറത്തുവന്ന അല്പത്തമായോ  കണക്കാക്കാവുന്നതാണ്  .  അങ്ങനെത്തന്നെയാണ് താനുൾപ്പെടുന്ന മനുഷ്യകുലം മുഴുവനും ഈ  മഹത്തായ  പ്രതിഭാസത്തെ കാണുന്നതും, കണ്ടിരുന്നതും , കണ്ടുകൊണ്ടിരിക്കുന്നതും. 

വീണ്ടും വിരോധാഭാസമെന്നു തന്നെ പറയട്ടെ. 

അല്ലെങ്കിൽ എല്ലാം വിരോധാഭാസങ്ങൾ തന്നെയല്ലേ?  

ഏതാണ് ശരി ? ഏതാണ് തെറ്റെന്നുള്ളത് പോലും തിരിച്ചറിയാനാകാത്ത ഒരു തലമാണ് തന്നെ മഥിക്കുന്നത് . 

അങ്ങിനെ വരുമ്പോൾ ദൂതൻ ചോദിച്ച ആ ചോദ്യം.., മനുഷ്യനെന്ന നിലയിൽ താൻ പരാജയമെന്നു തന്നെയല്ലേ അടിവരയിടേണ്ടത്.

തീർച്ചയായും അങ്ങിനെ  തന്നെയാണ്  . പക്ഷെ അതിവിടെ  വലിയൊരു കുറവായി കാണേണ്ടതില്ല കാരണം ഓരോ  മനുഷ്യജന്മങ്ങളും  അങ്ങനെത്തന്നെയാണ് . 

  തൻറെ ജീവിതകാലത്ത് താൻ അനുവർത്തിച്ചതും,  പ്രവർത്തിച്ചതും, ചിന്തിച്ചതുമൊന്നും ശരികളായിരുന്നില്ല , വെറും  തെറ്റുകൾ മാത്രം. ആ തെറ്റുകളിൽ നിന്നുകൊണ്ട്, താനീ  വലിയ  ജീവിതത്തെ ചെറുതായി വരച്ചു വെച്ചു . തന്റെ വികലമായ ചിന്തകളിലൂടെ ജീവിതത്തെ  നോക്കിക്കണ്ടു, തന്റെ അനുഭവങ്ങളിലൂടെ അവയെ വിലയിരുത്തി .  എന്നാൽ അതൊന്നുമല്ല യാഥാർഥ്യങ്ങളെന്ന് ഇപ്പോൾ  മനസ്സിലാക്കുന്നു    . ആ വലിയ തിരിച്ചറിവിനു  വേണ്ടിത്തന്നെയാണ് ഓരോ മനുഷ്യ ജന്മവും  ഈ വാതിലിലൂടെ കടന്നു വരുന്നതും, പോകുന്നതും . അവനവന്റെ  ജീവ രഹസ്യവും , ജീവ ലക്ഷ്യവും,  കർമ്മവും , ധർമ്മവും  തിരിച്ചറിയപ്പെടേണ്ടതിനും, തിരിച്ചറിയപ്പെടുന്നതിനും കൂടിയാണത്. 

എന്ത്  അല്പത്തരമായൊരു വീക്ഷണമായിരുന്നൂ മനുഷ്യകുലം മുഴുവൻ വെച്ചു  പുലർത്തിയിരുന്നത്    ?. 

അത് ശരിയല്ല.., പുലർത്തുന്നത് ,  പുലർത്തിക്കൊണ്ടിരിക്കുന്നത് . എന്നാൽ അതെല്ലാം വികലങ്ങളായ സത്യങ്ങളായിരുന്നുവെന്ന് ഇപ്പോഴാണ്  തിരിച്ചറിയപ്പെടുന്നത് . പ്രപഞ്ചത്തിൽ ഓരോ ജീവനും അനുവദിക്കപ്പെട്ട  ഓരോ  ജീവിത വൃത്തങ്ങളും പൂർത്തീകരിച്ച് ജ്ഞാനത്തിന്റെ  ഈ വാതിലിലൂടെ  കടന്നുപോകുമ്പോൾ  ലഭിക്കുന്ന തിരിച്ചറിവുകളിലൂടെയാണ്  , അതിലൂടെ ലഭിക്കുന്ന പ്രകാശത്തിലൂടെയാണ് .., ഈ വലിയ പാഠം നമ്മളിൽ ഉൾച്ചേർക്കപ്പെടുന്നത് .

  അങ്ങനെ മറ്റൊരു തലത്തിലിരുന്നുകൊണ്ട്  ..,   തന്റെ ജീവിത  വീഷണങ്ങളെയും, ചിന്തകളേയും , ചെയ്തികളേയും  മറ്റൊരാളായി നിന്ന്.,വിലയിരുത്തുകയും ..,  നോക്കിക്കാണുകയും, വിവേചിച്ചറിയപ്പെടുകയും ചെയ്യുമ്പോൾ  താൻ കരുതിയിരുന്ന തന്റെ ശരികളെല്ലാം യഥാർത്ഥത്തിൽ  തെറ്റുകളായിരുന്നുവെന്നുള്ള ബോധോദയം ഉള്ളിലുയരുകയും അതൊരു മനസ്താപത്തിനും , കുണ്ഠിതത്തിനും , സ്വയ വിലയിരുത്തലിനും കാരണമായിത്തീരുകയും ചെയ്യുന്നു  ..,ആ തിരിച്ചറിവിലൂടെ  ദുഃഖിതരാവുകയും, പശ്ചാത്തപിക്കുകയും  അതൊരു  ശുദ്ധീകരണത്തിനുള്ള വഴിയായി പരിണമിക്കുകയും   ചെയ്യുന്നുവെന്നുള്ള വലിയൊരു മാറ്റമാണ്   ഇതിലൂടെ നടന്നു കിട്ടുന്നത്   .

ഇത്തരം അറിവുകൾ  പകർന്നു തരുന്നത് വലിയൊരു വെളിച്ചമാണ്  . താൻ ശരിയായിരുന്നില്ല , തന്റെ ചെയ്തികൾ ശരിയായിരുന്നില്ല എന്നുള്ള വിശകലനത്തിലൂടെ  സ്വയം  പരിതപിക്കുകയും  മറ്റൊരു ജന്മത്തിലൂടെ ഈ തെറ്റുകളെല്ലാം  തിരുത്തണമെന്ന് ആഗ്രഹിക്കുകയും  ചെയ്യുന്നു . ഏതൊരു യാഥാസ്ഥിതികനും, അല്ലാത്തവനും, ഏതൊരു വിശ്വാസിയും അന്ധവിശ്വാസിയും   അങ്ങനെ തന്നെ . എന്നാൽ ഇവിടെ നിന്നും ഇപ്പോൾ നേടുന്ന  തിരിച്ചറിവുകളെല്ലാം   ഈ വാതിലിലൂടെ  പുറത്തുകടക്കുന്ന മാത്രയിൽ  മറവിയുടെ സഞ്ചയത്തിലേക്ക് മാറ്റപ്പെടുകയാണ് ചെയ്യപ്പെടുന്നത്   എന്നുള്ളത് ചേർത്തുവായിക്കപ്പെടുമ്പോൾ, ഈ പ്രതിഭാസങ്ങളുടെയെല്ലാം അന്തർധാര  ഒരു അത്ഭുതമായി   മാറുന്നുവെന്നുള്ളതാണ് . 

  ഇതെല്ലാം ചൂണ്ടിക്കാണിക്കുന്നത് ജീവകുലത്തിനൊരിക്കലും പ്രപഞ്ച രഹസ്യത്തിലേക്ക് എത്തിനോക്കാനാവില്ലെന്നുള്ളത് തന്നെയാണ്.

അങ്ങിനെ നോക്കുമ്പോൾ ജീവിതമെന്ന ഈ പ്രഹേളിക  സങ്കീർണ്ണവും, അതോടൊപ്പം ദൈവീകവുമായാണ് വരച്ചു വെച്ചിരിക്കുന്നതെന്ന് തിരിച്ചറിയുന്നു    . 

ഓരോ ജീവിതവും   ഒന്നിൽ നിന്ന് ആരംഭിക്കുകയും, അവസാനിക്കുകയും ചെയ്യുന്നു വീണ്ടും അങ്ങിനെതന്നെ . അങ്ങനെ ഒരു സൈക്കിളിംഗ് പ്രതിഭാസത്തിലൂടെ അനേകായിരം വർഷങ്ങൾ കടന്നു പോയി ഒടുവിൽ  ആദ്യം തുടങ്ങിയിടത്തു തന്നെ എത്തി  നിൽക്കുന്ന ഒരു അത്ഭുത  പ്രതിഭാസമാണ്  പ്രപഞ്ചം അനുശാസിക്കുന്ന ജീവ  തത്വം. 

ഓരോ ജന്മങ്ങൾക്കൊടുവിലും, ഇത്തരം തിരിച്ചറിവുകളിലൂടെ   ഉള്ളിൽ തെളിയുന്ന ഈ  പ്രകാശത്തെ   ദീപ്തമായി  സൂക്ഷിക്കുവാൻ എന്തുകൊണ്ട് മനുഷ്യകുലത്തിന്  കഴിയാതെ പോകുന്നുവെന്നുള്ളത്..,  വലിയൊരു ചോദ്യമാണ്  ഉയർത്തുന്നതെങ്കിലും , സൃഷ്ടിയുടെ മഹത്തായ തലമെന്നതിനെ വിശേഷിപ്പിച്ചു കൊണ്ട് അവസാനിപ്പിക്കാം . അല്ലെങ്കിൽ മാനുഷീകമായ ഒരു വിശകലനത്തിലൂടെ കടന്നുപോകുമ്പോൾ  ഓരോ ജന്മങ്ങൾക്കൊടുവിലും തെളിയുന്ന ജീവിതമെന്ന സത്യത്തെ  മനുഷ്യകുലത്താൽ ഒരു   മുൻവിലയിരുത്തൽ നടത്തപ്പെടുന്നു . അതാ സൃഷ്ടിയുടെ  ഉൽകൃഷ്ടതയെ വല്ലാതെ ചുരുക്കിക്കളയുന്നുവെന്നും കരുതാം  .   

ഇതെല്ലാം വരച്ചു കാട്ടുന്നത്, ഒരു സൃഷ്ട്ടിയുടെ ..,  അതനുവർത്തിക്കുന്ന  ജീവിത രീതികളുടെ ... , അവ ഉൾച്ചേർന്നിരിക്കുന്ന  ജന്മങ്ങളുടെ.., ഉദാത്തമായ തലങ്ങളെയാണ്  . 

എന്തുകൊണ്ട് ഇങ്ങനെയൊക്ക സംഭവിക്കുന്നുവന്നുളളതിന്റെ ആഴങ്ങളിലേക്ക് കടന്നു ചെല്ലാൻ  മനുഷ്യ  ചിന്തകൾ കൊണ്ട് മുതിർന്നാൽ  എങ്ങും എത്തിച്ചേരുകയില്ലെന്നുള്ളതാണ് വാസ്തവം  . കാരണം, ഏതൊരു  സൃഷ്ട്ടിയുടേയും രഹസ്യം സൃഷ്ട്ടാവിന്റെ മാത്രം സ്വന്തമെന്നുള്ളത് തന്നെയാണ്.  മനുഷ്യ ബുദ്ധികൊണ്ടൊരിക്കലും അതിനൊരു വിശദീകരണം നൽകാൻ സാധ്യമല്ല, എന്നാലതത്രെ സങ്കീർണ്ണവുമല്ല കാരണം അത്തരം വിശദീകരണങ്ങൾ  കേവലം മനുഷ്യബുദ്ധികൊണ്ട് മെനഞ്ഞെടുക്കുമ്പോൾ അതിന്റെതായ മൂല്യം മാത്രമേ അതിനു കൈവരുകയുള്ളൂ  എന്നുള്ളത് തന്നെയാണ് . അങ്ങിനെ വരുമ്പോൾ അതിന്റെ മൂല്യം സത്യത്തിൽ  നിന്നും വളരെയകലെ എന്നുള്ളതും അതിന്റ ശരിയായ അർത്ഥതലങ്ങളോട് ഒരിക്കലും പൊരുത്തപ്പെടാത്തതുമാണ് . ഈ കാഴ്ചപ്പാടിലൂടെ കടന്നുപോകുമ്പോൾ   ഒരു കാരണവുമില്ലാതെ ഈ പ്രപഞ്ചത്തിൽ  ഒന്നും  സംഭവിക്കുകയില്ല  എന്നുള്ളതിൽ വിശ്വസിക്കുക  മാത്രമേ  നിർവാഹമുള്ളൂ.  

 ജീവിതമെന്നുള്ളതിന്റെ അടിസ്ഥാനം,  ഓരോ  മനുഷ്യജീവിയുടെ ചിന്തകളുടേയും, സ്വപ്നങ്ങളുടേയും അതിരുകളിൽ വരച്ചു വെച്ചിരുന്ന യാതൊന്നിനുമായും  ഒരു സാമ്യവും ഇല്ലെന്നുള്ള തിരിച്ചറിവും ബോധ്യവുമാണ്  ഇപ്പോൾ കൈവരുന്നത് .  

കരുതിയിരുന്നതും, വിശ്വസിച്ചിരുന്നതുമെല്ലാം  തെറ്റുകൾ.  വിശ്വസിക്കാൻ കഴിയാതിരുന്നതും, ചിന്തിക്കാതിരുന്നതുമെല്ലാം ശരികൾ . അങ്ങിനെയൊരു   അത്ഭുതത്തിനാണ് താനിവിടെ സാക്ഷ്യം വഹിക്കുന്നത് . 

ദൂതൻ പറഞ്ഞത് പോലെ ഇതൊരു നിമിത്തമാണ്. ഏതൊരു ജീവിയും സ്വന്തം   ജീവ ചക്രത്തിന്റെ  മൂല്യം തിരിച്ചറിയപ്പെടെണ്ടതുണ്ട് എന്നുള്ള ദൈവഹിതം നിറവേറ്റപ്പെടുന്നതിന് വേണ്ടിയാണത് . അല്ലെങ്കിൽ മഹത്തായ ഓരോ ജന്മങ്ങളും  ,  വെറും ചവറ്റു കുട്ടയായി കണക്കാക്കുകയും അതിന്റെ മനോഹാരിതയേയും , അന്തസത്തയെയും ഹനിച്ചുകൊണ്ട് ഓരോ ജീവ ചക്രവും പൂർത്തീകരിക്കപ്പെടുകയും ചെയ്യപ്പെട്ടുകൊണ്ടിരുന്നേനേ.

വെറുമൊരു അനുഷ്ട്ടാനമെന്നോണം അനുവർത്തിക്കേണ്ടുന്ന കർമ്മമല്ല ഓരോ ജന്മങ്ങളും  . മറിച്ച്,  ഒരു പാട് കടമകളും, ധർമ്മങ്ങളും, ഉത്തരവാദിത്വങ്ങളും,ത്യാഗങ്ങളും, പൊളിച്ചെഴുത്തലുകളും എല്ലാം കൂടിച്ചേരേണ്ട ഒരു വലിയ യാത്രയാണത് . അത് കൃത്യമായും, കണിശമായും   പൂർത്തീകരിക്കപ്പെടുമ്പോൾ, അതിലൂടെ എന്താണോ  ഈ  പ്രപഞ്ചം ഓരോ ജീവിയിലും  അനുശാസിക്കുന്നത്  ആ ഉത്തരങ്ങളുടെ പൂർത്തീകരണം  കൂടിയാകുന്നു ഓരോ ജന്മങ്ങളും.  

താൻ കരുതിയിരുന്ന ജീവിതം, താൻ കണ്ട ജീവിതം, തന്റെ ചിന്തകളിലൂടെ താൻ വളർത്തി വലുതാക്കിയ ജീവിതം അതൊന്നുമല്ല യഥാർത്ഥത്തിൽ ജീവിതമെന്ന് ഇപ്പോൾ  തിരിച്ചറിയുകയാണ് . ജീവിതമെന്നോ ജന്മമെന്നോ ? തനിക്കത് തീർച്ചപ്പെടുത്താകുന്നില്ലെങ്കിലും രണ്ടും ഒന്ന് തന്നെയെന്ന് താൻ വിശ്വസിക്കട്ടെ  .

ഈ തിരിച്ചറിവിൽ  വലിയ കാമ്പുമുണ്ടെന്ന്  തോന്നുന്നില്ല. കാരണം താൻ അനുഭവിച്ച് തീർത്തതിന്റെ  ഒരു ഇഴ കീറലാണ് ഇവിടെ നടക്കപ്പെടുന്നത്. തന്റെ മാത്രമല്ല ഓരോ ജീവിതങ്ങളുടേയും ഇഴകീറലുകൾ തന്നെയാണ്  നടക്കപ്പെടുന്നത് .  ഓരോ വ്യക്തികളുടേയും  ജീവ കാലഘട്ടത്തിൽ തന്നെ  ഇത്തരം  തിരിച്ചറിവുകൾ നേടേണ്ടതല്ലേ എന്നുള്ളതാണ് തന്റെ പക്ഷം ..,  പക്ഷെ അതുണ്ടാകുന്നില്ല അങ്ങിനെ നോക്കുമ്പോൾ ഇപ്പോൾ നേടുന്ന ഈ  തിരിച്ചറിവുകളെല്ലാം ഒരു പരാജയം തന്നെയല്ലേ?. 

തീർച്ചയായും അല്ല, അതിന്റെ ഉത്തരമാണ് താനല്പം മുമ്പ് തിരിച്ചറിഞ്ഞത്. 

വലിയ ചിന്തയിലാണല്ലോ ദോവസ് ?

ദൂതന്റെ ചോദ്യം അയാളെ ഞെട്ടിപ്പിച്ചു കളഞ്ഞു.

അതിൽ  അത്ഭുതപ്പെടേണ്ടതില്ല  ദോവസ്.  ഒരു   പുനർചിന്തനത്തിനുള്ള അവസരങ്ങൾ തന്നെയാണ് ഇതെല്ലാം  നിങ്ങൾക്കു മുന്നിൽ തുറന്നു തരുന്നത്. അതിലൂടെ  നിങ്ങൾ  നിങ്ങളെ വിലയിരുത്തുക. ഭൂതകാലവും, വർത്തമാനകാലവും, ഭാവി കാലവുമായി സംവദിക്കുക . അപ്പോൾ  പലതും  നിങ്ങൾ  തിരിച്ചറിയുന്നു, ജീവിതകാലത്ത് നിങ്ങളെടുത്ത തീരുമാനങ്ങൾ ,  തിരിച്ചറിഞ്ഞ സത്യങ്ങളെന്നു കരുതിയവ, അതോടൊപ്പം  ചെയ്തു കൂട്ടിയ  പലതും  ആത്യന്തികമായി തെറ്റാണെന്നുള്ള തലത്തിലേക്കുള്ളൊരു വെളിച്ചം നിങ്ങളിലേക്ക് കടന്നുവരുന്നു. വലിയൊരു തിരിച്ചറിവ് അതു നിങ്ങൾക്കു പകർന്നു തരുന്നു . നിങ്ങളുടെ ജീവിത കാലത്ത്  നിങ്ങളുടെ ചെയ്തികൾ പലതും  ശരിയായാണ് നിങ്ങൾ കണ്ടിരുന്നതെങ്കിലും ഇപ്പോൾ അത് വിഭിന്നമാണെന്നുള്ള തിരിച്ചറിവും ഇവിടെനിന്നും നേടിയെടുക്കുന്നു .

 അങ്ങനെ  ജീവിതത്തെ മുന്നിൽ നിന്നും പിന്നിൽ നിന്നും നോക്കിക്കാണുന്നതിനുള്ള വലിയൊരു  അവസരമാണ്  ഇവിടെ നിന്നും   നിങ്ങൾക്ക്  ലഭ്യമാകുന്നുത്   . 

 അങ്ങോട്ടേക്ക്  നോക്കു ദോവസ് , അവിടെയൊരു ബാലികയെ കാണുന്നില്ലേ ?. 

ദൂതൻ കൈചൂണ്ടിയിടത്തേക്ക് അയാൾ സാകൂതം നോക്കി. 

ദൂതൻ പറയുന്നതിനു മുന്നേ അയാൾ ചാടിക്കയറി പറഞ്ഞു. എന്റെ 'അമ്മ .. അതെന്റെ അമ്മയാണ്.

തന്റെ പിതാവിനെ തിരിച്ചറിയുന്നതിലെ കാലതാമസം  അയാൾക്ക് ഇവിടെ  വേണ്ടിവന്നില്ല . 

ആ പരാക്രമം  ദൂതനിൽ  ചിരി പടർത്തി. 

തീർച്ചയായും അവർ നിങ്ങളുടെ മാതാപിതാക്കൾ തന്നെ.  അവരുടെ ബാല്യമാണ് നിങ്ങളിപ്പോൾ കണ്ടുകൊണ്ടിരിക്കുന്നതും  . അവരിപ്പോൾ വളർച്ചയുടെ ഘട്ടത്തിലാണെന്നും  നിങ്ങൾ മനസ്സിലാക്കുന്നു.  അങ്ങിനെയെങ്കിൽ ആ ജീവ ചക്രത്തിന്റെ ഒരു ഭാഗമായ നിങ്ങൾ എവിടെയാണ് ദോവസ്  ?.

ഞാനല്ലേ ഇത്?  

അയാൾ ആശ്ച്യര്യ പൂർവ്വം  ദൂതനോട് തിരിച്ചു   ചോദിച്ചു.  

ഞാൻ സമ്മതിക്കുന്നു , തീർച്ചയായും ഇത്  നിങ്ങൾ തന്നെ പക്ഷെ അത്  കുറച്ചു നേരത്തേക്ക് മാത്രമല്ലേ അതുകഴിഞ്ഞാൽ പിന്നെ എന്തു സംഭവിക്കും ?  .

 ഞാൻ ചോദിച്ചത്,  ആ കാണുന്നത് നിങ്ങളുടെ മാതാപിതാക്കളുടെ ബാല്യ കാലമാണ് അങ്ങനെയാകുമ്പോൾ  നിങ്ങൾ എവിടെയെന്നുള്ളതാണ് എന്റെ കുസൃതി ചോദ്യം?.

അയാൾ കണ്ണുമിഴിച്ചു, ഇതൊരു കുസൃതി ചോദ്യമാണെന്ന് ദൂതൻ പറഞ്ഞുവെച്ചെങ്കിലും  അതങ്ങനെയല്ല എന്നുള്ളതാണ് സത്യം  . വളരെ അഗാധവും സങ്കീർണ്ണവുമായ ഒന്നു തന്നെയാണത്  .  

ആ കാണുന്നത് തന്റെ മാതാപിതാക്കളുടെ ബാല്യം എന്നാൽ  അവരിൽ നിന്നും ജനിച്ച താനെവിടെ എന്നുള്ളതാണ് ഇവിടെ തന്നെ മുൾമുനയിൽ നിറുത്തുന്ന സങ്കീർണ്ണത ?.

സാങ്കേതിയകമായി താനിവിടെയുണ്ടെന്ന് പറയാമെങ്കിലും അതല്ല സത്യമെന്നുള്ളത്  ദൂതൻ പറഞ്ഞു കഴിഞ്ഞു. ഒരു ജന്മമെന്നുള്ളതിന്റെ  വ്യാഖ്യാനം പതിനായിരം സംവത്സരങ്ങൾ  നീണ്ടു കിടക്കുന്ന ചങ്ങല പോലെയുള്ളതാകുമ്പോൾ അതിൽ  തന്നെ കൊളുത്തി നിറുത്തിയിരിക്കുന്ന തന്റെ മാതാപിതാക്കളുടെ ബാല്യ കാലമാണ്  താനിപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്  അങ്ങിനെയെങ്കിൽ അവരിൽ നിന്നും ജനിച്ച താൻ എവിടെ എന്നുള്ള ദൂതന്റെ ചോദ്യത്തിനുത്തരം എന്താണ് ?.

വല്ലാത്തൊരു മൂടൽ വലയം ചെയ്യുന്നു , ഇത്രയും അഗാധ തലങ്ങൾ ഉൾക്കൊള്ളുന്നതാണോ ഓരോ ജന്മങ്ങളും?. വളരെ അപരിചിതം, പക്ഷെ അതാണ് സത്യം.

ഇത്രയും ഉയർന്ന മൂല്യങ്ങൾ  ഉൾക്കൊള്ളുന്ന  ജന്മത്തെയാണ് ചിലർ ഒരു നിമിഷത്തെ വൈകാരിക മൂർച്ഛയിൽ  അവസാനിപ്പിക്കുന്നത്. എന്തൊരു മ്ലേച്ഛകരമായ വസ്തുതയാണത് ? 

തീർച്ചയായും മ്ലേച്ഛകരമായതു തന്നെ . അങ്ങിനെയുള്ളവരൊന്നും  മനുഷ്യജന്മത്തന് അർഹരല്ല എന്നുള്ളതാണ് ശരി . 

ഇത്രയും മഹത്തായ വരദാനത്തിന്റെ ഉൾക്കാമ്പ് തിരിച്ചറിയാതെ  കേവലം  നൈമിഷികമായ  പ്രലോഭനങ്ങൾക്ക് അടിപ്പെട്ടു കൊണ്ട് ജീവിതം അവസാനിപ്പിക്കുന്നവർ എന്ത് വിഡ്ഢികളാണ് ? അവർ സ്വർഗ്ഗത്തെ നഷ്ടപ്പെടുത്തുന്നു . ജീവന്റെ ചേതനയെ നശിപ്പിച്ചു കൊണ്ട് തന്റെ മുന്നിലുള്ള സ്വർഗ്ഗത്തെ കാണാതെ  നരകത്തിലേക്ക് ചേക്കേറുന്നവരായി മാറുന്നു   . 

എത്ര വലിയ വിരോധാഭാസമാണിതെല്ലാം ? 

പതിനായിരം സംവത്സരങ്ങളാണ് ഇനിയൊരു  മനുഷ്യ ജന്മമാകുന്ന സ്വർഗ്ഗത്തിലേക്ക്  വേണ്ടിവരുന്ന  കാലയളവ് . ആ നീണ്ട യാത്ര എത്ര കടുത്ത യാതനകളിലൂടെയാണ് കടന്നു പോകേണ്ടതെന്നുള്ള തിരിച്ചറിവ് അവർ  നേടിയിരുന്നുവെങ്കിൽ  ഇത്തരത്തിലുള്ള ബാലിശമായ ചാപല്യങ്ങളിൽ നിന്നും മുക്തി നേടിക്കൊണ്ട് തങ്ങളുടെ ജീവിതത്തെ മുന്നോട്ട് നയിച്ചേനേ . 

 പക്ഷെ ആ വലിയ പ്രകാശം തിരിച്ചറിയുന്നതിനുള്ള  ചാതുര്യം മനുഷ്യ  ജന്മങ്ങൾക്ക് അവരുടെ ജീവ കാലഘട്ടത്തിൽ   നൽകുന്നില്ലല്ലോയെന്നുള്ള ബാലിശമായൊരു ഉത്തരം  കൊണ്ട്, ഇവിടെയതിനെ നേരിടാൻ  ശ്രമിക്കാമെങ്കിലും സത്യം അതല്ലെന്നുള്ളതാകുമ്പോൾ അങ്ങിനെയൊരു പാഴ്ശ്രമത്തിനു  മുതിരേണ്ടതില്ല എന്നുള്ളതാണ്  വാസ്തവം . മറിച്ചാണെങ്കിൽ കൂടി സ്വന്തം കഴിവുകൊണ്ടല്ലാതെ ഉരുവാക്കപ്പെട്ട  ഒരു ജീവിതത്തിന് വിരാമമിടുന്നതിന്  എങ്ങിനെയാണതിനൊരു വിശദീകരണം സാധ്യമാവുക  ? എന്താണതിനൊരു  ദാർശീനീകമായ കാഴ്ചപ്പാട്?. 

ഒന്നുമില്ലെന്നുള്ളത് തന്നെയാണ്  ഇവിടെ  തെളിഞ്ഞു വരുന്ന യാഥാർഥ്യം.

ഏതൊരു ജന്മങ്ങളുടെയും അവസാനം, ഏതൊരുവനും  എത്തിച്ചേരേണ്ടുന്ന ഈ തലം. കഴിഞ്ഞ  ജീവിതത്തിലെ യാത്രകളെ മറ്റൊരാളായി നിന്നുകൊണ്ട് നോക്കിക്കാണാനുള്ള ഒരു  അവസരത്തിലേക്കാണ്  വാതിൽ തുറക്കുന്നത്. ആ  നന്മക്കുള്ളിലൂടെ  കടന്നു പോയിക്കൊണ്ട്  ഈ പ്രപഞ്ചം മനുഷ്യകുലത്തിനായി രൂപകല്പന ചെയ്തെടുത്തിരിക്കുന്ന  മനോഹരമായ ആ നിയമാവലികൾക്ക്  നന്ദി പ്രകടിപ്പിക്കാൻ മടിച്ചു നിൽക്കാതെ  , അനർഹമായ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ തേടാനുള്ള മനസ്സിന്റെ വികലതയെ  തള്ളിക്കളയുകയാണ് വേണ്ടത്. 

എന്നിരുന്നാലും ഇത്തരം ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളും നമ്മൾ നേടേണ്ടതല്ലേ എന്നുള്ളതും സത്യസന്ധമായ ഒന്നായി തന്നെ നിലനിൽക്കുന്നുണ്ടോ  ? .  

തീർച്ചയായും ഉണ്ട് എന്നുള്ളത് തന്നെയാണ് എന്റെ പക്ഷം . അതിനെ അടിവരയിടുന്നതാണ്  ഓരോ ജന്മങ്ങളും നമുക്ക് നല്കിക്കൊണ്ടിരിക്കുന്ന വലിയ പാഠം .  പക്ഷെ ജീവിതകാലത്ത് നമ്മളതിനെ  മനഃപൂർവ്വം പുറംതള്ളുന്നു അങ്ങനെ വരുമ്പോൾ ഒരു  ജന്മത്തിന്റെ മഹത്വം എങ്ങിനെയാണ് തിരിച്ചറിയപ്പെടുക ? ആ പ്രപഞ്ച നിയമം എങ്ങിനെയാണ് പൂർത്തീകരിക്കപ്പെടുക ? .

ഇത്തരം   ചോദ്യങ്ങൾക്കുള്ള  ഉത്തരങ്ങൾ  തന്നെയാണ് അല്പം മുമ്പ്  എന്റെ  ചിന്തകളിലൂടെ  കടന്നുപോയിക്കഴിഞ്ഞതും  .  ജീവിതമെന്ന യാത്രയെ വ്യത്യസ്തങ്ങളായ  കാഴ്ചപ്പാടുകളിൽ കൂടി വിലയിരുത്തുകയും  അത്തരം വീക്ഷണങ്ങളിലൂടെ ചരിക്കുകയും  ചെയ്യുമ്പോൾ  അവിടെയതിനൊരു  വിലയിരുത്തുൽ നൽകപ്പെടുന്നു  . ജീവ കുലത്തിലെ ഉന്നത  സൃഷിട്ടിയായ മനുഷ്യകുലം അത്തരമൊരു  പാതയിലൂടെ തന്നെയാണ്  ചരിക്കേണ്ടതും  . അതുതന്നെയാണ് പ്രപഞ്ച  സൃഷ്ട്ടാവ് അവനിൽ ഉൾച്ചേർത്തി വിട്ടിരിക്കുന്ന മനുഷ്യനെന്ന മനോഹാരിതയും .

 അവിടെ എല്ലാത്തിനുമൊരു  മുൻധാരണ നല്കപ്പെട്ടാൽ അതാ സൃഷ്ടിയുടെ മഹത്വത്തിനു മേൽ   കരിനിഴൽ വീഴ്ത്തുകയും അതിന്റെ പരിപാവനതയെ  തന്നെ മാറ്റി മറിക്കുകയും ചെയ്യപ്പെടുന്നു  . 

ഇവിടെ, ദൂതൻ ചോദിച്ച   ഇത്രയും സങ്കീർണ്ണമായൊരു ചോദ്യത്തിനുള്ള  ഉത്തരം തേടുമ്പോൾ  വല്ലാത്തൊരു ദുർബ്ബലത തന്നെ വലയം ചെയ്യുന്നതായി അനുഭവപ്പെടുന്നു    . ചുരുക്കിപ്പറഞ്ഞാൽ  ഒരു  ചോദ്യത്തിനു മുകളിൽ  അനേകായിരം  ചോദ്യങ്ങളായി  അതു പടർന്നു പന്തലക്കുന്ന വട വൃക്ഷമായി   മാറുകയാണ്.   

തന്റ ബുദ്ധികൊണ്ടോ, ചിന്തകൾ കൊണ്ടോ  വ്യാഖ്യാനിക്കുന്നതിലും, വിശദീകരിക്കുന്നതിലും  അപ്പുറത്തുള്ള വലിയ അത്ഭുതങ്ങളിലേക്കോ ..? ആശയങ്ങളിലേക്കോ  ആണ് ഇത്തരം ചോദ്യങ്ങൾ  വിരൽ ചൂണ്ടപ്പെടുന്നത്. അതിന്റെ ആഴങ്ങളിലേക്കിറങ്ങിച്ചെന്ന് , അതിൽ ഉൾച്ചേർന്നിരിക്കുന്ന ബ്രഹത്തായ സങ്കീർണ്ണതകളെ  അതെ വൈശിഷ്ട്ട്യത്തോട്  കൂടി  വിശദീകരിക്കുകയെന്നുള്ളത് ഒരു മനുഷ്യബുദ്ധിക്ക്  അസാദ്ധ്യം തന്നെയെന്നുള്ളതിൽ തർക്കമില്ല  .

 വെറുതെ എന്തെങ്കിലും പറഞ്ഞു വെക്കുന്നതിൽ  കാര്യമില്ലല്ലോ  ?.

തീർച്ചയായും ഇല്ല , എന്നാൽ മറ്റൊരു കോണിലൂടെ നോക്കുമ്പോൾ  ഇവിടെ അത്തരം ചിന്തകളുടെ ആവശ്യമില്ല എന്നുള്ളതാണ് പകൽ പോലെ വെളിവാകുന്ന  സത്യം. കാരണം ജീവിതമെന്തെന്നുള്ള  പ്രിക്രിയയുടെ  ഏത് സങ്കീർണ്ണതകൾക്കുള്ള  ഉത്തരങ്ങളും ലഭ്യമാകുന്നതിനുള്ള  അവസരങ്ങളാണ്  ഇവിടെ നിന്നും  ലഭ്യമാകുന്നത് . അതിനു വേണ്ടിത്തന്നെയാണ്, ഓരോ ജന്മങ്ങളും ഈ വാതിലിലൂടെ കടന്നു പോകുന്നതും .

മനുഷ്യജീവിതത്തിൽ നമ്മൾ തിരിച്ചറിയാതെ പോയ സത്യങ്ങളാണവ . 

ഒരു ജന്മത്തിൽ ഏതൊരുവനും നേടേണ്ടതും, തിരിച്ചറിയപ്പെടെണ്ടതും അനുവർത്തിക്കേണ്ടതുമായ ഒരുപിടി നിയമങ്ങളുടെ പാഠശാലയാണ് ഇവിടം  . അതിന്റെ ഗുണ ഫലങ്ങൾ പിന്നീട് ഫലത്താകുമോ, ഇല്ലയോ  എന്നുള്ളതിനെക്കുറിച്ച്  ആകുലപ്പെടേണ്ടതില്ല  കാരണം അതിന് പ്രസ്കതിയില്ല.  ഇത് പ്രപഞ്ചം അതിന്റെ ജീവകുലങ്ങൾക്കായി രൂപകല്പന ചെയ്യപ്പെടുത്തിയിട്ടുള്ളതാണ് . 

കാരണം ജീവിതത്തിൽ നമ്മൾ ചെയ്തതെല്ലാം തെറ്റുകൾ അതപ്പോൾ തിരിച്ചറിയുന്നോ ഇല്ലയോ എന്നുള്ളത് അതിനു പുറകെ വരുന്ന മറ്റൊരു  വസ്തുത .

അല്ലെങ്കിൽ ഈ പ്രസ്താവന തന്നെ  ഇവിടെ  ബാലിശമാണെന്നു കരുതാം  . 

ദൈവീക ചിന്തകളെ  മാനുഷീക ചിന്തകൾ  കൊണ്ട് താദാത്മ്യം ചെയ്യുന്ന  വിവരക്കേട് .

അത് ചാപല്യവും യുക്തിക്ക് നിരക്കാത്തതുമാണ് . 

ഇവിടെ തിരിച്ചറിയേണ്ടത്, എന്താണ് ജീവിതമെന്നുള്ളതും ഒരു മനുഷ്യന്റെ ജീവിതത്തോടോടുള്ള പ്രതിപത്തിയെന്തെന്നുള്ളതുമാണ്   . 

കടന്നു പോന്ന വഴകളിലൂടെ  ഒരു യാത്ര വീണ്ടും  നടത്തുമ്പോൾ തിരിച്ചറിയാതെ പോയ  തെറ്റുകളും തിരിച്ചറിഞ്ഞിട്ടും അവഗണിച്ച തെറ്റുകളും ഇപ്പോൾ തിരിച്ചറിയുന്നു  , മനസ്സിലാക്കുന്നു . 

ഇതെല്ലാം ശരിതന്നെയെങ്കിലും തന്നെ മുൾമുനയിൽ നിറുത്തുന്ന  , ദൂതന്റെയാ ചോദ്യത്തിനുത്തരം  എന്താണ് ?. 

സത്യമായും  തനിക്കതിനൊരു വിശദീകരണം നല്കാനാകില്ല. അതേക്കുറിച്ച്  എന്തെങ്കിലുമൊരു  അവബോധം ഉണ്ടെങ്കിലല്ലേ ഒരു വിശദീകരണത്തിനു മുതിരുവാനാകൂ . 

ഒന്ന്  പരിശ്രമിച്ചു നോക്കിയാലോ  ..?   

എന്നാലും  കഴിയില്ല, എന്നുള്ളതാണ്  വസ്തുത. 

പരിശ്രമിക്കണമെങ്കിൽ തന്നെ അതെങ്ങനെ ?   

നീന്തലിനെക്കുറിച്ച്  അവഗാഹമുണ്ടെങ്കിലല്ലേ   പുഴ നീന്തിക്കടക്കുകയെന്നുള്ളതിനെക്കുറിച്ച്  ചിന്തിക്കേണ്ടതുള്ളൂ  ?   കുതിരയുടെ സ്വാഭാവ സവിശേഷതകളെക്കുറിച്ച്  അവഗാഹമുണ്ടെങ്കിലല്ലേ അതിനെ മെരുക്കേണ്ടതെങ്ങിനെയെന്നുള്ളതിനെക്കുറിച്ച്   ചിന്തിക്കുവാനാകൂ   . ഏതു വസ്തുതയെക്കുറിച്ചും അല്പമെങ്കിലും  ജ്ഞാനമുണ്ടെങ്കിലല്ലേ  അതിനെക്കുറിച്ച് സംവദിക്കാനാകൂ ?. 

അങ്ങിനെയൊന്നുമല്ലെങ്കിൽ പരിശ്രമിക്കുക എന്നുള്ളതിന്റെ വ്യാഖ്യാനമെന്താണ്  ?.

ഒന്നുമില്ല, അങ്ങനെയുള്ളപ്പോൾ അറിയില്ല എന്നുള്ളതിൽ എല്ലാം ഒതുക്കുകയാണ് നല്ലത് .

ഈ കാണുന്നതും കേൾക്കുന്നതുമെല്ലാം അത്ഭുതങ്ങളോ  , അല്ലെങ്കിൽ അതിനും മുകളിൽ പേരിട്ടു വിളിക്കാവുന്ന  പ്രതിഭാധനമായ വസ്തുതകളോ  ആയി  കണക്കാക്കാവുന്നതാണ്  .  നമുക്ക്   അജ്ഞാതമായ ജീവ രഹസ്യത്തിന്റെ അതി ബ്രഹത്തായ തലങ്ങളിലേക്കുള്ള ഒരു വെളിച്ചം വീശലാണിവിടെ  നടക്കുന്നത്    . പ്രപഞ്ചത്തിന്റെ ആ  അതി സങ്കീർണ്ണതകളിലേക്ക്  മനുഷ്യബുദ്ധി കൊണ്ട് എത്തിച്ചേരുകയെന്നുള്ളത്  അസാധ്യം തന്നെ.  

കെട്ടിപ്പിണഞ്ഞു കിടക്കുന്ന ആ നൂൽക്കൂട്ടം ഇഴ തിരിച്ചെടുക്കുവാൻ തനിക്കാവില്ല , തനിക്കെന്നല്ല ആർക്കും , അതൊരു കുസൃതി ഉത്തരത്തിൽ കൂടിയാണെങ്കിൽ കൂടിയും .

 മനുഷ്യകുലത്തിന്റെ ആരംഭം  തൊട്ട് അനുവർത്തിക്കപ്പെടുന്ന   വിശ്വാസങ്ങളേയും മുൻവിധികളെയുമെല്ലാം  തച്ചുടക്കുന്ന അവിശ്വസനീമായ കാര്യങ്ങളാണ് താനിപ്പോൾ  കാണുന്നതും, കേൾക്കുന്നതും, തിരിച്ചറിയുന്നതും .  ഇത്രനാളും നമ്മൾ  നെഞ്ചേറ്റിക്കൊണ്ടിരുന്ന വിശ്വാസങ്ങൾക്കുമേലേയുള്ള  അതി ബ്രഹത്തായൊരു കടന്നുകയറ്റമാണ് ഈ കാണുന്നതെല്ലാം . 

ഒരു വ്യക്തിയുടെ കാലശേഷം അയാൾ  ഇത്തരം തലങ്ങളിലൂടെയെല്ലാം  കടന്നുപോകുന്നുവെന്നുള്ളത് എങ്ങിനെയാണ്, മനുഷ്യകുലത്തിന്  വിശ്വസനീയമായ ഒന്നായി കാണാനാവുക  ?.  

ഇത്തരം ഒന്നിനെക്കുറിച്ച്  ഭാവനയിൽ പോലും ചിന്തിക്കുവാൻ   മടിക്കുന്നുവെന്നിരിക്കെ, അത് സത്യമാണ്, അതാണ് സത്യം  എന്നുള്ള തിരിച്ചറിവിനു മുന്നിൽ അന്തിച്ചു  നിൽക്കുവാൻ മാത്രമേ തനിക്കോ അല്ലെങ്കിൽ തന്നെപ്പോലെ തന്നെയുള്ള  സൃഷ്ടിയുടെ മറ്റു ജന്മങ്ങൾക്കോ കഴിയുകയുള്ളൂ .., കഴിയുന്നുള്ളൂ. 

ഇത്തരമൊരു  അവിശ്വസനീയതയിലേക്ക്  എത്തിനോക്കുവാൻ   മടിക്കുമ്പോൾ , ദൂതന്റെ ചോദ്യത്തിന്  എന്താണൊരു വിശദീകരണം  നൽകുവാൻ തനിക്കാവുക ?.

ജോൺ, ഇതിത്രയും തല പുകക്കാനുള്ളതുണ്ടോ  ?, നിങ്ങൾ ജീവിച്ചു തീർത്ത   ജീവിതത്തിൽ നിന്നും അല്പം മാറി ചിന്തിച്ചാൽ തന്നെ  അതിനുള്ള ഉത്തരം   ലഭ്യമാകുന്നതല്ലേ ?.   

നിങ്ങൾ  കാണുന്ന ആ  ബാലികാ ബാലന്മാർ,  താങ്കളുടെ മാതാപിതാക്കൾ, അവർ വളർന്നു വലുതായി വിവാഹമെന്ന പ്രതിഭാസത്തിലൂടെ ഒന്നു ചേർന്ന്,  ഒരു ഭ്രൂണമായി അവർക്കുള്ളിൽ നിങ്ങൾ  രൂപമെടുക്കുന്നത്  വരെ  ഈ ദോവാസ് എവിടെയാണെന്നുള്ളതാണ്  എന്റെ ചോദ്യം ?

അയാൾ  കണ്ണുമിഴിച്ചു നിന്നതേയുള്ളൂ .

ആ ചോദ്യത്തിനുത്തരം അയാൾക്ക് അജ്ഞാതമായിരുന്നു. അല്ലെങ്കിൽ അയാളുടെ ചിന്തയിലോ, ബുദ്ധിയിലോ, ഭാവനയിലോ അതിനുള്ള ഉത്തരം കണ്ടെത്തുവാനുള്ള ശേഷി ഉണ്ടായിരുന്നില്ല എന്നുള്ളതും സത്യമായിരുന്നു. 

അത്തരമൊരു ചോദ്യം തന്നെ അയാളെ അത്ഭുതപ്പെടുത്തുന്നതായിരുന്നു . എന്തൊരു ചോദ്യമാണത് കേട്ടു കേൾവി പോലും ഇല്ലാത്തത് ?. 

അറിയില്ല, എനിക്കതിന്റെ   മറുപടി അറിയില്ല . 

 എങ്ങിനെ ചിന്തിച്ചാലും അതിനുള്ള ഉത്തരം കണ്ടെത്താൻ തനിക്ക്  കഴിയുകയില്ലെന്ന് ഉറപ്പാണ് , പിന്നെയെന്തിന് ശൂന്യതയിൽ തപ്പണം ?.

 കുടത്തിൽ ഒന്നുമില്ല എന്നറിഞ്ഞുകൊണ്ട്  അത്തരമൊരു പാഴ്ശ്രമത്തിന് മുതിരേണ്ടതുണ്ടോ ?. ദൂതൻ പറഞ്ഞതു പോലെ മാറി ചിന്തിക്കാൻ കൂടി തനിക്ക് കഴിയുന്നില്ല അല്ലെങ്കിൽ എങ്ങിനെയാണത് ചെയ്യേണ്ടത് ?.

അതും തനിക്കറിയില്ല  . 

അറിവില്ലാത്തതിനെക്കുറിച്ച്, അറിവില്ലെന്ന്  പറയുന്നത് തന്നെയാണ് ഉത്തമം അല്ലാതെ  അറിവില്ലാത്ത കാര്യങ്ങൾ  അറിയുമെന്ന ഭാഷ്യത്തോടെ പുലമ്പിയാൽ അത് കൊണ്ട് ചെന്നെത്തിക്കുന്നത്  ശുദ്ധ വിഡ്ഢിത്തരത്തിലും, ഭോഷത്തരത്തിലുമായിരിക്കും.

 ഇവിടെ തന്റെ മനസ്സും, ബുദ്ധിയും ശൂന്യമാണ്,  ഒരു പക്ഷെ ശൂന്യമല്ലെങ്കിൽ കൂടി വലിയ  ആഴത്തിലുള്ള ഇത്തരം  വിഷയത്തിനൊരു വിശദീകരണം നല്കുന്നതിൽ  അവ ബലഹീനം തന്നെയാണ്  .  അവിശ്വസനീയതയെ, ബുദ്ധികൊണ്ടു അളക്കേണ്ട   വലിയൊരു സമസ്യക്ക് ഉത്തരം തേടുകയെന്നുള്ള  അതി ബ്രഹത്തായൊരു കടമ്പയാണത് തനിക്കുമുന്നിൽ  ഉയർത്തുന്നത് .  

തന്റെ അജ്ഞത വെളിവാക്കാൻ അയാൾ കൈകൾ മലർത്തി. 

ഒന്ന് മന്ദഹസിച്ചു കൊണ്ട് ദൂതൻ  മറ്റൊരു ലോകത്തിലേക്ക് വിരൽ ചൂണ്ടി.

അവിടയുള്ള കാഴ്ച കണ്ട് അയാൾ ഞെട്ടി. 

ഒരു യുവാവ് ,  ഓടുന്നു, ചാടുന്നു. 

ദാരിദ്ര്യം അവനു ചുറ്റും കൊടി കുത്തി വാഴുന്നു. താനല്ലേ അത് .., അതേ താൻ തന്നെ .

 നിരാശനായി അലയുന്ന താൻ , ഒരു കൂട്ടം ആളുകൾ തന്നെ മർദ്ധിക്കുന്നു.  

വേദന സഹിക്കാനാകാതെ  താൻ അലറിക്കരയുന്നു. 

എന്തിനാണ് എന്നെയിങ്ങനെ കൊല്ലാക്കൊല ചെയ്യുന്നത് ?.

നിങ്ങൾ ചെയ്ത പാപം, ആ പാപത്തിന്റെ ശിക്ഷയാണ് ആ കാണുന്നത്. നിങ്ങളുടെ കഴിഞ്ഞ ജന്മത്തിലെ പാപം, ആ പാപത്തിന്റെ പരിഹാരം നിങ്ങൾ അനുഭവിച്ചു തീർക്കേണ്ടതുണ്ട്  .  നിങ്ങളുടെ കർമ്മഫലമാണത്  അത് പൂർത്തീകരിച്ചേ മതിയാകൂ .  

ഓരോ ജന്മങ്ങളുടേയും  അവസാനം ഇത്തരം ചില തിരുത്തലുകളിലൂടെ കടന്നു വന്നേ തീരു.  നിങ്ങളുടെ  ശിക്ഷ പൂർത്തിയാക്കുന്ന കാലഘട്ടം  നിങ്ങളുടെ മാതാപിതാക്കളുടെ  ബാല്യകാലമായി കണക്കാക്കാം . നിങ്ങളുടെ കഴിഞ്ഞ കാലത്തിൽ നിങ്ങൾ ചെയ്ത പാപങ്ങൾക്കുള്ള ആ പരിഹാരം അതാണ് നിങ്ങളുടെ മാതാപിതാക്കൾ ബാല്യകാലം പിന്നിട്ട് വളർന്നു വലുതായി ഒന്നാകുമ്പോൾ ഒരു ഭ്രൂണമായി നിങ്ങൾ ഉരുവെടുക്കന്നത് വരെയാണ് ആ ശിക്ഷാവിധി. അതോടെ നിങ്ങളുടെ പാപപരിഹാരം പൂർത്തീകരിക്കപ്പെടുന്നു. നിങ്ങളുടേത് മാത്രമല്ല മനുഷ്യനായി പിറവിയെടുത്ത ഏവരുടേയും വഴിത്താര ഇതു തന്നെയാണ് . 

ഒന്നുകൂടി വിശദീകരിക്കുകയാണെങ്കിൽ നിങ്ങളുടെ പാപപരിഹാരം പൂർത്തിയാകുമ്പോൾ ഒരു പുതിയ ജീവിതത്തിലേക്ക് പ്രവേശിക്കുവാനുള്ള അനുവാദം നിങ്ങൾക്ക് നൽകപ്പെടുന്നു. അതോടെ  വീണ്ടുമൊരു  ഭ്രൂണമായി  മാതാപിതാക്കളുടെ ഉള്ളിൽ മറ്റൊരു ജന്മത്തിലേക്കായി നിങ്ങൾ  രൂപമെടുക്കും .

അവർ വളർന്നുവരുന്നത് വരെയുള്ള സമയം,  അതാണ് നിങ്ങളുടെ ശിക്ഷാ വിധിയുടെ കാലയളവ് . അവർ വിവാഹം കഴിക്കുകയും ഒരു ഭ്രൂണമായി അവർക്കുള്ളിൽ  നിങ്ങൾ രൂപപ്പെടുന്ന അതേ  നിമിഷത്തിൽ  നിങ്ങളുടെ പാപ പരിഹാരം പൂർത്തിയാ ക്കപ്പെടുന്നു .

അതുവരേക്കും നിങ്ങളീ ശിക്ഷ അനുഭവിച്ചേ തീരൂ .

അവർ വളർന്നു വരുന്ന കാലഘട്ടമെന്നുള്ളത് വലിയൊരു കാലയളവല്ലേ അതുവരേക്കും ഞാനിത് അനുഭവിക്കണമോ ? അത്രക്കും-  ശിക്ഷ നേടാൻ മാത്രം ഞാനത്രക്കും വലിയ പാപങ്ങൾ എന്റെ കഴിഞ്ഞ ജന്മത്തിൽ ചെയ്തീട്ടുണ്ടോ ?.

അതിനുള്ള ഉത്തരം നിങ്ങൾ തന്നെയല്ലേ പറയേണ്ടത് ദോവസ് ?

ദൂതന്റെ മറുപടി അയാളെ നിശ്ശബ്ദനാക്കി. 

ഒരു ജീവിത കാലയളവ് മുഴുവനും  നിങ്ങളുടെ  ചിന്തകൾ പോലും കുറ്റം ചെയ്യുമ്പോൾ, അതിനുള്ള ശിക്ഷയായി ഇത്രയും  കുറഞ്ഞൊരു കാലയളവെന്നുള്ളത്  വലിയൊരു  ബോണസല്ലേ ?.

അതൊരു തിരിച്ചറിവാണ് ഓരോ ജന്മങ്ങളിലും നല്ലതു മാത്രമാണ് ചെയ്യേണ്ടത് എന്നുള്ളതിന്റെ വാണിങ് . അല്ലെങ്കിൽ ഓരോ ജന്മങ്ങളിലും ജീവിതം പാപങ്ങളുടെ കൂടാരമാക്കിത്തീർക്കുന്നവർക്ക്, അടുത്ത  പതിനായിരം സംവത്സരങ്ങളോളം പട്ടിയായും , പൂച്ചയായും , നരിയും  ജീവിക്കുന്ന നരകമായിരിക്കും വാഗ്‌ദാനം ചെയ്യപ്പെടുക .

ഒരു ജന്മത്തിലെ തെറ്റുകൾ മറ്റൊരു ജന്മത്തിലേക്ക് എത്തുമ്പോൾ  എനിക്കിത് ഓർമ്മിക്കാൻ കഴിയുകയില്ലല്ലോ  ?

 എന്താണ് ഓർമ്മിക്കേണ്ടത്  ? ശിക്ഷയെ കുറിച്ചുള്ള ഭീതിയാണോ  നല്ലതു  ചെയ്യന്നതിനുള്ള   ആധാരമാകേണ്ടത്? . അല്ലാതെ തന്നെ അതിനുള്ള  ധാർമ്മീകമായ  പ്രതിബദ്ധതയില്ലേ മനുഷ്യരായി പിറക്കുന്ന  ഓരോരുത്തർക്കും ?.

തെറ്റുകൾ ചെയ്യുന്നതിന് വേണ്ടിയാണോ ജീവിതമെന്നുള്ള അവസരത്തെ  വിനിയോഗിക്കേണ്ടത് ?. 

ഞാൻ കരുതിയത് മനുഷ്യ ജന്മം ഒന്നേ ഉള്ളൂവെന്നായിരുന്നു ?.

അയാൾ വിറച്ചു കൊണ്ടാണങ്ങനെ പറഞ്ഞത്. 

അങ്ങിനെയെങ്കിൽ തന്നെ അത് കുറ്റങ്ങൾക്കും , സ്വാർത്ഥ താല്പര്യങ്ങൾക്കുമുള്ള  മറയായാണോ ആക്കേണ്ടത് ?.  കൂടുതൽ ഉത്തരവാദിത്വപൂർണ്ണമായ ഒന്നല്ലേ ആക്കേണ്ടിയിരുന്നത്  ?. ജീവിതം ഒന്നേ ഉള്ളൂവെങ്കിൽ  തന്നെ അവിടെ  നല്ലതു ചെയ്യുവാനുള്ള ധാർമികതയില്ലേ നിങ്ങൾക്കോരുത്തർക്കും  ?. ആ ഭൂലോകത്തിൽ നിങ്ങളുടേതായ ഒരു മുദ്ര  പതിപ്പിക്കാൻ നിങ്ങൾ ശ്രമിക്കേണ്ടതല്ലേ ? അതല്ലേ അതിന്റെ ശരിയായ വശം?. .  ഒരിക്കലേ ഉള്ളൂ എന്നുണ്ടെങ്കിൽ തന്നെ അതിനെ കുത്തഴിഞ്ഞ ജീവിതത്തിന്റെ സ്വാതന്ത്ര്യത്തിലേക്കുള്ള  താക്കോലായാണോ കണക്കാക്കേണ്ടത് ?.

ഒന്ന് ചിന്തിച്ചു നോക്കിയാൽ തന്നെ മനസ്സിലാകുന്നതല്ലേ എന്തുകൊണ്ട് താൻ മനുഷ്യനായി പിറന്നു എന്നുള്ളതിന്റെ അർത്ഥം ? നിങ്ങളുടെ ചുറ്റുപാടും കണ്ണോടിച്ചു കഴിഞ്ഞാൽ തന്നെ മനസ്സിലാകുകയില്ലേ അതിന്റെ ശരിയായ അർത്ഥം .

ദൂതൻ പറയുന്നതിന്റെ  പൊരുൾ മനസ്സിലാക്കാനാകാതെ  അയാൾ അന്ധാളിച്ചു നിന്നു. ഒരു പക്ഷേ മനസ്സിലായിരുന്നുവെങ്കിൽ കൂടി അതുൾക്കൊള്ളാനുള്ള വൈമുഖ്യമോ  അതോ അത്രയും  വിശാലമായ ആശയത്തിനുള്ളിലേക്ക് കടന്നു കയറി അതുൾക്കൊള്ളാനുള്ള  കെൽപ്പോ  തനിക്കില്ലെന്നോ  അയാൾ ധരിച്ചു വെച്ചിരുന്നു  .

ദോവോസ്   ചുറ്റുപാടുകളിലേക്കൊന്ന് കൺ തുറന്നു നോക്കൂ .., മനുഷ്യകുലത്തിന്റെ  ഓരോ  സംശയങ്ങൾക്കുമുള്ള  ഉത്തരങ്ങളും  അവിടെയുണ്ട്   ?. ഈ പ്രപഞ്ചം  നിങ്ങൾക്കത്  കാണിച്ചു തരുന്നുമുണ്ട്  ? പക്ഷെ, എന്തുകൊണ്ടോ നിങ്ങളത് കാണുന്നില്ല , നിങ്ങളിലെ സ്വാർത്ഥത അവിടെ നിഴലായി മാറുന്നു .

എന്റെ ജീവിതത്തിൽ ഞാൻ ധാരാളം  കഠിന സാഹചര്യങ്ങളിലൂടെ കടന്നു പോയിട്ടുണ്ട്  അതെന്നിലെ നല്ല വശത്തെ  അമർത്തിക്കളഞ്ഞിരിക്കാം  . 

ഒരു വിതുമ്പലോടെയാണ് അയാളത് പറഞ്ഞത് .

ദോവോസ്  നിങ്ങളുടെ ജീവിതത്തിൽ നല്ലതും ധാരാളം നടന്നിട്ടുണ്ടല്ലോ ? അതിനെ നിങ്ങൾ  എങ്ങിനെയാണ് കണ്ടിരുന്നത് ?.

ദൂതന്റെ ആ ചോദ്യത്തിന് അയാൾക്ക് ഉത്തരമുണ്ടായിരുന്നില്ല  . 

 എല്ലാവരുടെ ജീവിതത്തിലും അങ്ങനെയൊക്കെത്തന്നെയാണ്  സംഭവിക്കുക. അതാണ് പ്രപഞ്ച നിയമം, അവിടെ   ശ്വാശതമായി ഒന്നുമില്ല . എന്താണോ പ്രപഞ്ച സൃഷ്ട്ടാവ്  അനുശാസിക്കുന്നത് അതിലൂടെ ഓരോരുത്തരും  കടന്നുപോയേ തീരൂ.., ഏതൊരു മനുഷ്യനും അങ്ങിനെത്തന്നെ . അത്തരം  തിരിച്ചറിവുകളിലൂടെ  ഓരോരുത്തരും ഈ  പ്രപഞ്ചത്തെ തിരിച്ചറിയേണ്ടതുണ്ട്  ജീവിതത്തെ മനസ്സിലാക്കേണ്ടതുണ്ട്  . മധുരവും കയ്പ്പും തിരിച്ചറിയേണ്ടതുമുണ്ട്   .

പക്ഷെ പലരും ജീവിതം ആഘോഷിക്കുന്നു. കഠിനമായ അവസരങ്ങളിൽ അതിൽ നിന്നും പാഠങ്ങൾ ഉൾക്കൊള്ളാതെ വിധിയെ പഴിക്കുന്നു, ദൈവത്തെ പഴിക്കുന്നു, എന്നാൽ നല്ലതിലോ മുൻപേ പറഞ്ഞതു പോലെ എല്ലാം  ആഘോഷമാക്കുന്നു .

നമുക്ക് വരുന്ന കഠിനതകൾ  തെറ്റിലേക്കുള്ള ഒരു  മറയായല്ലേ കണക്കാക്കേണ്ടത്  മറിച്ച് അവിടെ നിന്നും  പാഠങ്ങൾ ഉൾക്കൊണ്ട്കൊണ്ട്  മുന്നേറുകയാണ് വേണ്ടത് . നിങ്ങളുടെ രീതികൾ നല്ലതാണെങ്കിൽ അവിടെ  നിങ്ങൾ നേരിടുന്ന ആ  കഠിനതകൾ താൽക്കാലികം മാത്രമാണ് അത്  മറ്റൊരു തലത്തിലേക്ക് നിങ്ങളെ  ഉയർത്തുവാനുള്ള പ്രപഞ്ചത്തിന്റെ തേച്ചു മിനുക്കലാണ്  . നിങ്ങൾ അനുഭവിച്ചതിൽ നിന്നും  വലിയ ഒന്നിലേക്കുള്ള വാതിലാണ് അവിടെ തുറക്കപ്പെടുന്നത് .  അതിലേക്ക് നിങ്ങളെ  പ്രാപ്തമാക്കുകയാണ് ആ മോഡുലേഷനിലൂടെ ചെയ്യപ്പെടുന്നത്  . 

തീർച്ചയായും  വലിയൊരു മാറ്റത്തിലേക്കുള്ള വാതിലുകളാണ് അത്തരം കഠിനതകൾ നിങ്ങൾക്കായി തുറന്നു തരുന്നത് .

ഈ  പ്രപഞ്ചത്തിലെ മറ്റു ജീവജാലങ്ങളിലേക്ക്  നോക്കൂ...  മൃഗങ്ങൾ, പുഴുക്കൾ, ഇഴ ജന്തുക്കൾ, അവയെല്ലാം എങ്ങിനെയാണ് അത്തരമൊരു ജീവിത  തലത്തിലേക്ക് എത്തിച്ചേർന്നിരിക്കുന്നത്  ?അവയുടെ എല്ലാ കാലഘട്ടങ്ങളിലും അവ മൃഗ ജന്മങ്ങൾ തന്നെ ആയിരുന്നുവോ ?. 

 പറവകളും , മൃഗാദികളും ആയി  എന്തുകൊണ്ടാണവ അത്തരമൊരു ജീവിത സാഹചര്യത്തിലേക്ക്റി കൂപ്പു കുത്തപ്പെട്ടത് ?.

 എപ്പോഴെങ്കിലും ഇത്തരം കാര്യങ്ങളുടെ  അന്തർധാരയിലേക്ക് നിങ്ങൾ  എത്തി നോക്കിയിട്ടുണ്ടോ ദോവോസ്  ?. എങ്ങിനെയാണ് മൃഗങ്ങൾ ജന്മം കൊള്ളുന്നതെന്ന്  നിങ്ങളുടെ  ജീവിതത്തിന്റെ ഏതെങ്കിലുമൊരു  ഘട്ടത്തിൽ നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ   ? . 

എവിടെ  അല്ലേ ... സ്വന്തം കാര്യങ്ങളിൽ മാത്രം മനസ്സുറച്ചു നിൽക്കുമ്പോൾ   എങ്ങിനെയാണ്  കാതലായ  അർത്ഥങ്ങൾ പേറുന്ന വലിയ ആശയങ്ങളിലേക്ക് മനസ്സ് എത്തിച്ചേരുന്നത്  ?. 

 അത്തരം ആത്മീയ തലങ്ങളിലൂടെ നിങ്ങൾ  എപ്പോഴെങ്കിലും   ചരിച്ചിട്ടുണ്ടായിരുന്നുവെങ്കിൽ   അതിനുള്ള ഉത്തരവും  നിങ്ങൾക്ക് ലഭ്യമാകുമായിരുന്നേനേ. അതിലുപരി ഈ പ്രപഞ്ചം അനുവർത്തിക്കുന്ന  ജീവികുലത്തിന്റെ ഉദാത്തമായ   പ്രതിഭാസത്തെക്കുറിച്ചുള്ള  അവബോധം   ഒരു വലിയ  മാറ്റത്തിനു നിങ്ങളെ  വിധേയമാക്കിത്തീർത്തേനേ  എന്നുള്ളതാണ് നിങ്ങൾ  തിരിച്ചറിയപ്പെടേണ്ട ആ വലിയ സത്യം. 

 മനുഷ്യകുലത്തിന്റെ എല്ലാ സംശയങ്ങൾക്കും ചോദ്യങ്ങൾക്കുമുള്ള   ഉത്തരങ്ങൾ  ഈ പ്രപഞ്ചത്തിൽ തന്നെയുണ്ടെന്നുള്ളതാണ്  അതിന്റെ സാരാംശം.

 നിങ്ങൾ കണ്ടിരുന്ന ആ  മൃഗകുലവും  ഒരു കാലത്ത്   മനുഷ്യജന്മങ്ങളായിരുന്നുവെന്നുള്ള  വലിയ തിരിച്ചറിവാണ്  നിങ്ങൾ നേടേണ്ടത് . അവയും ഒരു കാലത്ത് മനുഷ്യരായി പിറന്ന്   ജീവിതത്തെ ഉല്ലാസപൂർവ്വം  ആഘോഷിച്ചവർ തന്നെ  ആയിരുന്നു.  

ഉല്ലാസം എന്നു ഞാൻ പറയുന്നില്ല ,  തെറ്റുകൾ ചെയ്യുന്നതല്ല ഉല്ലാസം. പക്ഷെ എന്തു ചെയ്യാം ,  എല്ലാവരും അങ്ങിനെ കരുതുന്നുവെന്നുള്ളതാണ് ഏറ്റവും വലിയ  വിരോധാഭാസം.  

 അങ്ങിനെ  പൂർത്തിയാക്കിയ പതിനായിരം സംവത്സരങ്ങൾക്ക് ഒടുവിൽ  അവർ വീണ്ടും മനുഷ്യരായി  പിറക്കാനുള്ള പരീക്ഷണങ്ങളിൽ  തോൽക്കുകയും മനുഷ്യകുലത്തിനു കീഴിൽ നിൽക്കുന്ന മൃഗ ജീവികളായി അടുത്ത പതിനായിരം സംവത്സരങ്ങൾ ജീവിച്ചു തീർക്കുകയെന്ന നരകത്തിലേക്ക് പ്രവേശിക്കപ്പെടുകയും  ചെയ്യപ്പെടുന്നു.

ഓരോ ജന്മത്തിന്റെയും അവസാനം അവർക്കും ഇത്തരത്തിലുള്ള ചെറിയ ശിക്ഷകൾ നല്കപ്പെടുകയും തിരിച്ചറിവിനുള്ള അവസരങ്ങൾ ഉണ്ടാവുകയും ചെയ്യപ്പെട്ടിരുന്നു, പക്ഷെ  അവരത് തിരിച്ചറിഞ്ഞില്ല. 

വെറും വാക്കാലുള്ള പ്രായശ്ചിത്തമല്ലല്ലോ അതിന്റെ  പരിഹാരം. അതൊരു അനുഷ്ഠാനമാണ്, ജീവിതത്തോട് പുലർത്തണ്ട നീതിയാണ് അതനുസരിക്കാൻ ബാധ്യസ്ഥരല്ലെങ്കിൽ ഈ  വിധിയിലൂടെ കടന്നുപോയേ തീരൂ.

മനുഷ്യനൊഴികെയുള്ള ഏത് ജീവജാലങ്ങളേയും  കാണുമ്പോൾ ഓർക്കുക  അവരും മനുഷ്യ ജന്മങ്ങളിലൂടെ കടന്നു പോന്നവരാണെന്ന് . എന്നാലവരുടെ   പാപങ്ങൾ അവരെ അതിലേക്ക് എത്തിച്ചേർത്തു . നിങ്ങളുടെ പാപങ്ങൾക്കുള്ള ശിക്ഷയും അത് തന്നെയെന്ന തിരിച്ചറിവ്  നിങ്ങളും  നേടേണ്ടതുണ്ട് .  

ഇത്തരം  ശിക്ഷാ രീതികൾ അവലംബിക്കപ്പെട്ടില്ലെങ്കിൽ മനുഷ്യജന്മത്തിന്റെ അന്തഃസത്തക്ക് മൂല്യം നഷ്ടപ്പെടുന്നു .    

 ഈ  ശിക്ഷയനുഭവിക്കുന്നതിനുള്ള  പാപങ്ങൾ  ഞാൻ ചെയ്തീട്ടുണ്ടോ?.

നിങ്ങളുടെ  ജീവിതത്തിന്റെ നേർക്കാഴ്ചകൾ നിങ്ങൾ കണ്ടതല്ലേ ദൊവോസ്   പിന്നെ ഇത്തരമൊരു ചോദ്യത്തിനിവിടെ  പ്രസക്തിയുണ്ടോ  ?.

ഞാൻ വളരെയേറെ നല്ല കാര്യങ്ങളും ചെയ്തീട്ടില്ലേ ?.

 ദുർബ്ബലമായിരുന്നു അയാളുടെ  സ്വരം. 

നല്ല കാര്യങ്ങൾ ചെയ്യുക എന്നുള്ളതുതന്നെയല്ലേ ദൊവോസ് ഓരോ ജന്മങ്ങളുടേയും  ധർമ്മം . അത്തരം  നല്ല കാര്യങ്ങൾ  കൂടിച്ചേർന്നതിന്റെ   പ്രതിഫലനമാണ്  നിങ്ങളുടെ പാപങ്ങൾ  ഇത്ര കണ്ട്  ലഘൂകരിക്കപ്പെട്ടിരിക്കുന്നതിനുള്ള കാരണവും   . അതുകൊണ്ട്   തന്നെയാണ്  നിങ്ങൾക്ക് ലഭിക്കപ്പെട്ട, ഈ കാണുന്ന  കുറഞ്ഞ ശിക്ഷ.  

ഇതാണോ കുറഞ്ഞ ശിക്ഷ?.

തീർച്ചയായും ഇതല്ല വലിയ ശിക്ഷ എന്നുള്ളതാണ് ശരി  . ഇതിനേക്കാൾ കഠിനമായ ശിക്ഷാവിധികൾ വേറെയുണ്ട് ദോവസ് . മനുഷ്യനായി പിറന്നവർക്ക് താങ്ങാൻ കഴിയാത്ത തരത്തിലുള്ളവ.  അത് കണ്ടു കഴിഞ്ഞാൽ  അവർ  ജീവിതത്തിൽ പാപങ്ങളെ ചെയ്യില്ല. പക്ഷേ എന്തു ചെയ്യാം ആ തിരിച്ചറിവുകൾ ഇവിടെനിന്നും പോകുന്നതോടെ  കൂടി മായ്ച്ചു കളയപ്പെടുകയാണല്ലോ .

എന്തിനാണ്  ഇത്തരം തിരിച്ചറിവുകളെ  മായ്ച്ചു കളയുന്നത്? എങ്കിലത്‌  ശരിയായ രീതിയിൽ ജീവിക്കാനുള്ള ഒരു വഴിനടത്തലായി മാറുകയില്ലേ?.

നിങ്ങൾ പിച്ചവെച്ച് തുടങ്ങുമ്പോൾ നിങ്ങളെ വീഴാതെ പിടിച്ചു നടത്താൻ ഒരു കൈത്താങ്  ആവശ്യമാണ് എന്നാൽ നിങ്ങൾ സ്വന്തം കാലിൽ നിൽക്കാൻ തുടങ്ങുമ്പോൾ പിന്നെ  അതിന്റെ ആവശ്യമുണ്ടോ ?. സ്വയം ജീവിച്ചു മുന്നേറാനുള്ള എല്ലാം തന്നെ പ്രപഞ്ചം അതിന്റെ സൃഷ്ടിക്ക് ഒരുക്കി  കൊടുക്കുന്നുണ്ട്. അങ്ങനെ വരുമ്പോൾ  ഇത്തരം മുൻ കെട്ടുപ്പാടുകൾ ജീവിതമെന്ന  തലത്തിനെ അതിന്റെ സ്വതന്ത്രമായ കാഴ്ചപ്പാടിൽ നിന്നും മാറ്റിക്കളയുന്നു  .   

അല്ലെങ്കിലും ഒരു ജന്മത്തിലെ ഓർമ്മകൾ എന്തിനാണ്  മറ്റൊരു ജന്മത്തിലേക്ക്  പറിച്ചു നടുന്നത് ? അവിടെ എല്ലാം  പുതിയതായാണ് ആവേണ്ടത്.  

മറ്റൊന്ന്  നിങ്ങൾ ചെയ്ത  നല്ല പ്രവർത്തികളെ നിങ്ങൾ താല്പര്യപൂർവ്വം  ഉയർത്തിക്കാണിക്കേണ്ടതില്ല. കാരണം അതിനു  വേണ്ടി  തന്നെയാണ് ഓരോരുത്തരും  മനുഷ്യരായി പിറക്കുന്നതിനുള്ള അവസരങ്ങൾ നൽകുന്നത്. 

ഒന്ന്  മനസ്സിലാക്കു ദോവോസ് , ഒരു മനുഷ്യജന്മത്തിന്റെ കാലാവധി എന്നുള്ളത് പതിനായിരം സംവത്സരങ്ങളാണ്, അത് പൂർത്തിയാകുവാനും   പൂർത്തിയാകുവാനും , പൂർത്തീകരിക്കുവാനും  . 

അതാണ് ഒരു ജീവിത വൃത്തം  . അങ്ങിനെ ഒരു ജീവിത വൃത്തം പൂർത്തിയാക്കപ്പെടുമ്പോൾ നിങ്ങളുടെ കർമ്മ ഫലത്തിന്റെ കാലം വരുന്നു .  അവിടെ നിങ്ങളുടെ ജീവിത കാലഘട്ടങ്ങൾ അതായത് ഈ പതിനായിരം സംവത്സരങ്ങൾ  ഇഴകീറി പരിശോധിക്കപ്പെടുന്നു . അവിടെ  നിങ്ങൾ വിതച്ചത് കൊയ്യുന്നു . 

ഞാനീ പറഞ്ഞുകൊണ്ടിരിക്കുന്നത്  ജന്മങ്ങൾ തമ്മിലുള്ള ഇടവേളകളെ കുറിച്ചല്ല മറിച്ച് ആ ജന്മങ്ങളുടെ കൂട്ടായ്മയായ പതിനായിരം സംവത്സരങ്ങൾ തമ്മിലുള്ള ഇടവേളയാണ്  .

ഒടുവിൽ,  ജീവിച്ചു തീർത്ത ആ പതിനായിരം സംവത്സരങ്ങളുടെ ഇഴകീറലുകൾ   നടക്കപ്പെടുമ്പോൾ   . അവിടെ ഒരു മനുഷ്യജന്മത്തിന്, വീണ്ടും  നിങ്ങൾ അർഹനാണോ അല്ലയോ എന്നുളളത് തീരുമാനിക്കപ്പെടുന്നു  . 

 അവിടെ  കൂട്ടലുകളും  കിഴിക്കലുകളും  നടക്കപ്പെടുന്നു. 

നിങ്ങളുടെ പാപങ്ങളുടെ   കാഠിന്യമനുസരിച്ച് ഇനിയുള്ള പതിനായിരം സംവത്സരങ്ങൾ   പുഴുക്കളും, മൃഗങ്ങളും, നീച സത്വങ്ങളുമാക്കപ്പെടുന്നു . 

ആ   പതിനായിരം സംവത്സരങ്ങൾ നിങ്ങൾ അങ്ങിനെയാണ് കഴിയേണ്ടത്. നിങ്ങൾക്ക് വിധിക്കപ്പെട്ട നരകം .  ഓരോ മനുഷ്യജന്മത്തിനും ഇങ്ങനെ ഓരോ  പതിനായിരം സംവത്സരങ്ങളുടെ കാത്തിരിപ്പുകളുണ്ട് അതാണ് മോക്ഷപ്രാപ്തിക്കുള്ള കാലാവധി. 

സ്വന്തം ജീവിതത്തിലെ  കൊള്ളരുതായമകൾ കൊണ്ട് അതില്ലാതാക്കണോ?. ആ സ്വർഗ്ഗത്തെ മാറ്റിനിറുത്തണോ ?.

 നിങ്ങൾ ഒരു കാര്യം  മനസ്സിലാക്കൂ...ദോവോസ് . ഈ  ഭൂമുഖത്ത് കാണുന്ന ഇരുകാലികളും, നാൽക്കാലികളും, കാലില്ലാത്തവയും ഉള്ളവയും നടക്കുന്നവയും, ഇഴയുന്നവയും, നീന്തുന്നവയും, പറക്കുന്നവയുമെല്ലാം   ഒരു കാലത്ത് നിങ്ങളെപ്പോലുള്ള മനുഷ്യരായിരുന്നു.

അവരുടെ കൊടൂരമായ  പാപങ്ങൾ അവരുടെ  നാശത്തെ പൂർണ്ണമാക്കി. അവർക്ക് കിട്ടുമായിരുന്ന , സ്വർഗ്ഗമാകുന്ന  അടുത്ത പതിനായിരം സവത്സരങ്ങളെന്ന മനുഷ്യ ജന്മങ്ങളെ  ഇല്ലാതാക്കി .   

അയാളൊന്ന്  ഞെട്ടി. 

 അതാണ് ജീവിതകാലത്ത് അവർ ചെയ്ത പാപങ്ങളുടെ പരിഹാരം അല്ലെങ്കിൽ നിങ്ങൾ സംശയം ഉന്നയിച്ച നരക ജീവിതം.

 അതല്ലാതെ നരകമെന്നുള്ളത്  മറ്റൊരു  ലോകമല്ല എന്റെ സുഹൃത്തെ .

 സ്വർഗ്ഗമെന്നുള്ളത് അടുത്ത  പതിനായിരം സംവത്സരങ്ങളോളം നീളുന്ന മനുഷ്യ ജന്മങ്ങളാണ്  എന്നുള്ള തിരിച്ചറിവാണ് ഓരോരുത്തരും നേടേണ്ടത്.

 ഭൂമിയിൽ മനുഷ്യനായി  ജീവിക്കാനുള്ള വരദാനം  തന്നെയല്ലേ സുഹൃത്തെ ഏറ്റവും വലിയ സ്വർഗ്ഗം അതിനേക്കാൾ വലിയതായി  മറ്റെന്തുണ്ട് ?.

അതല്ലാതെ നിങ്ങൾ കരുതുന്നത് പോലെ അതൊരു ലോകമല്ല അങ്ങിനെയെങ്കിൽ ഭൂമിയിലുള്ള നല്ലവരെക്കൊണ്ട് സ്വർഗ്ഗം നിറഞ്ഞു കവിയുമല്ലോ ? .

ഇപ്പോൾ  ഈ കാണുന്ന, നിങ്ങൾ അനുഭവിക്കുന്ന ആ ചാട്ടവാറടികളെ നിങ്ങളുടെ  മുക്തിയുടെ  കാലം എന്നു വിളിക്കാം,  അത് താൽക്കാലികം മാത്രം അതിൽ നിന്നും നിങ്ങൾക്കൊരു മോചനമുണ്ട് .  പക്ഷെ പതിനായിരം സംവത്സരങ്ങൾ തീരുമ്പോഴുള്ള അവലോകനത്തിന് വില നൽകേണ്ടത് ഇത്തരം  ചുരുങ്ങിയ കാലയളവുകളല്ല  മറിച്ച് പതിനായിരം സംവത്സരങ്ങളുടെ കാത്തിരിപ്പുകളാണ് . 

ഒരു ജന്മത്തിൽ നിങ്ങൾ ചെയ്യുന്ന വലിയ പാപങ്ങൾക്കുള്ള ശിക്ഷകൾ  അടുത്ത ജന്മത്തിൽ നിങ്ങളുടെ അകാല മരണവും, രോഗ പീഡകളും കൊണ്ട് അതിന്റെ ശിക്ഷാ കാഠിന്യം കുറക്കപ്പെടുമെങ്കിലും ആ കണക്കുകളുടെയെല്ലാം ആകെത്തുക ഒരു ജീവിത വൃത്തത്തിന്റെ അവസാനത്തിൽ തന്നെയാണ്. അതാണ് നിങ്ങളിപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്. 

 മനസ്സിലായോ?.

അയാൾ തലയാട്ടി. 

മറ്റൊന്ന് കൂടിയുണ്ട്. 

എന്താണത്? 

 ഉൽക്കണ്ഠയോടെ അയാൾ  ദൂതനെ നോക്കി.

  അതായത്  ഈ പതിനായിരം സംവത്സരങ്ങൾ കഴിഞ്ഞാൽ പിന്നെ എന്ത് സംഭവിക്കുമെന്നുള്ളത്.  അവിടെ നിങ്ങൾക്കൊരു അവസരം  ഉണ്ടായിരിക്കും. നല്ലവരെ വീണ്ടും സ്വർഗ്ഗ രാജ്യമായ ഭൂമിയിലേക്ക് അവരുടെ കുടുംബത്തോടൊപ്പം  അയക്കപ്പെടും അല്ലെങ്കിൽ അവർക്ക് ഞങ്ങളെപ്പോലെയുള്ള ദൂതന്മാരാകാം .

അയാൾ അത്ഭുതത്തോടെ ദൂതനെ നോക്കി .

നല്ലവരുടെ കാര്യം മാത്രമാണ് ഞാനീപ്പറഞ്ഞത്, അതായത്  പതിനായിരം സംവത്സരങ്ങളും  ജീവിതത്തെ മനോഹരമായി ജീവിച്ചു തീർത്തവർക്ക്  . 

അത്  പോലെ തന്നെ പതിനായിരം സംവത്സരങ്ങൾ  മൃഗജീവിതം പൂർത്തിയാക്കിവർക്കുള്ള ശാപമോക്ഷവും അവിടെ സംഭവിക്കപ്പെടുന്നു .

അത്രയും നല്ലവർ ഭൂമിയിൽ ജനിക്കുന്നുണ്ടോ ?

അയാളുടെ ചോദ്യം കേട്ട് ദൂതൻ പൊട്ടിച്ചിരിച്ചു . 

അയാൾ ലജ്ജയോടെ തല താഴ്ത്തി , താൻ ചോദിച്ചത് വലിയൊരു വിഡ്ഢിത്തരമായിപ്പോയെന്ന് അയാൾക്ക് തോന്നി .

ദോവോസിന് അതിൽ സംശയമുണ്ടല്ലേ ? 

അയാൾ ഉണ്ടെന്നോ ഇല്ലെന്നോ പറഞ്ഞില്ല .

ദോവോസ്, ഒരു ശിശുവായിരിക്കുമ്പോൾ എന്താണ് നിങ്ങളുടെ മാനസീക അവസ്ഥ ?. നിങ്ങൾ ജനിക്കുന്നത് നല്ലവനായിട്ടാണ് , എന്നാൽ വളർച്ചയുടെ ഏതോ  ഘട്ടങ്ങളിൽ നിങ്ങളുടെ  നിഷ്ക്കളങ്കത മരവിക്കുന്നു. അതാണ് തിരുത്തേണ്ടത് .  

 ഒരുവന്റെ  ജനനത്തിൽ തന്നെ അവന്റെ ജീവിത വൃത്തം കുറിച്ചു വെച്ചിട്ടുണ്ടായിരിക്കും എന്നു ഞാൻ കേട്ടീട്ടുണ്ടല്ലോ ?

ദൂതൻ വീണ്ടും  ചിരിച്ചു കൊണ്ട് അയാളെ നോക്കി .., തീർച്ചയായും അങ്ങനെ ധാരാളം കാര്യങ്ങൾ നിങ്ങൾ കേട്ടീട്ടുണ്ടാകും എന്നാൽ കേൾക്കുന്നതെല്ലാം സത്യമാകണമെന്നില്ലല്ലോ ?.

അത് ശരിയാണ്, കേൾക്കുന്നതെല്ലാം സത്യമാകമാണമെന്നില്ലല്ലോ ?.

അയാളത് മനസ്സിൽ വീണ്ടും  പറഞ്ഞു, കേൾക്കുന്നതെല്ലാം സത്യമാകണമെന്നില്ലല്ലോ ?. 

അയാൾ തന്റെ മാതാപിതാക്കളുമായി സംസാരിച്ചു ഭാര്യയും മകൾക്കുമൊപ്പം സമയം ചിലവഴിച്ചു . അതോടൊപ്പം തന്നെ അയാൾ തന്റെ ജീവിതത്തെക്കുറിച്ചും ചിന്തിച്ചു തുടങ്ങി ..,അവിടെ അയാൾക്ക് ഉത്തരങ്ങൾ ലഭിച്ചു തുടങ്ങിയിരുന്നു . കഴിഞ്ഞ കാല ജീവിതം  അയാൾക്കു മുന്നിൽ അണുവിട തെറ്റാത്ത നിമിഷങ്ങളായി അങ്ങനെ തെളിഞ്ഞു വന്നു കൊണ്ടിരുന്നു.

അയാളോന്ന്  വിറച്ചു.

 സ്വന്തം ജീവിതമാണ് കാണുന്നത്   ..

തെറ്റുകളുടെ കൂമ്പാരങ്ങൾ , തിരുത്താമായിരുന്നവ പക്ഷെ തിരുത്തിയില്ല .

അയാൾ കരഞ്ഞു, ഉള്ളുലഞ്ഞു കരഞ്ഞു എന്റെ ദൈവമേ ..അയാൾ അലറിവിളിച്ചു . ഇപ്രാവശ്യവും അയാൾക്കത്  നിഷേധിക്കുവാൻ തോന്നിയില്ല. ദൈവമേ അയാൾ വീണ്ടും അലറി വിളിച്ചു.., അത് ഹൃദയ ഭിത്തികളിൽ തട്ടി അയാളിൽ  തന്നെ പ്രതിധ്വനിച്ചു. ആ വിളി അയാളുടെ ആത്മാവിൽ നിന്നും ഉയർന്നതായിരുന്നു  .

എത്ര മഹത്തരമാണ് തന്റെ  ജീവിതം ? എത്ര മനോഹരമായാണ് തന്റെ  ഓരോ  ജന്മങ്ങളും വരച്ചു വെച്ചിരിക്കുന്നത് ? പക്ഷെ .., അവിടെ  അയാൾ നിറുത്തി അതിനപ്പുറത്തേക്കുള്ള ഒരു വിശദീകരണം  അയാൾക്ക് അപ്രാപ്യമായിരുന്നു, അല്ലെങ്കിൽ അവിടെ അയാൾ  ശൂന്യനായിരുന്നു.

ഇവിടെ ഒന്നും  പറയാനില്ല , തനിക്ക് കരയണം, കഴിഞ്ഞു പോയ  തന്റെ ജീവിതത്തിന്റെ ഓരോ അണുവിലും, ഓരോ  നിമിഷത്തിലും തൊട്ട് തനിക്ക് കരയണം.

വല്ലാത്തൊരു ഭാരമാണ് ഉള്ളിലുള്ളത് , ഒരു ജീവ കാലഘട്ടത്തിലെ  എത്രയോ മനോഹര നിമിഷങ്ങളെ  താൻ നശിപ്പിച്ചു കളഞ്ഞിരിക്കുന്നു  . തന്റെ ജീവിതത്തെക്കുറിച്ച്  എത്രയോ  പരാതികൾ താൻ പറഞ്ഞിരിക്കുന്നു, എത്രയോ പരിഭവങ്ങൾ താൻ പങ്കുവെച്ചിരിക്കുന്നു,  . അതിനെല്ലാം  മാപ്പ്.  മഹത്തായ ജീവിതത്തെക്കുറിച്ചുള്ള  വലിയ വെളിച്ചമാണ് താനിന്ന് നേടിയത്,  നേടിക്കൊണ്ടിരിക്കുന്നത്.   

അയാൾ നിശ്ശബ്ദനായിരുന്നു മനസ്സ് ശൂന്യമായിരിക്കുമ്പോൾ വാക്കുകൾ നിർജ്ജീവങ്ങളായി മാറുന്നു.

 ദോവോസ് ഞാനൊരു നിമിഷം  നിങ്ങളാ കാണുന്ന , അനുഭവിക്കുന്ന വിധിയുടെ ഉള്ളിലേക്ക് നിങ്ങളുടെ മനസ്സിനെയും ശരീരത്തെയും   സന്നിവേശിക്കുവാൻ പോവുകയാണ്. ദൂതൻ പറഞ്ഞു തീർന്ന നിമിഷം അയാളൊന്ന് പുളഞ്ഞു ചാട്ടവാറിന്റെ ഭീതിതമായ  ശബ്ദം കാതുകളിൽ മുഴങ്ങുന്നു . ആയിരം മുള്ളാണികൾ തറച്ച വാറുകൾ ശരീരത്തിൽ രക്ത പുഴയൊഴുക്കി കടന്നുപോകുന്നു. അവ ഹൃദയത്തിൽ കൊളുത്തി വലിക്കുമ്പോൾ പ്രാണൻ പിടയുന്നു . വയ്യ തനിക്ക് വയ്യ  താനാണ് ആ വേദനകൾ  അനുഭവിക്കുന്നത് വയ്യ.., അയാൾ ഹതാശയനായി ദൂതനെ നോക്കി. 

എങ്ങിനെയുണ്ട്? ദോവോസ്  നിങ്ങളുടെ  പാപങ്ങൾ  അത് നിങ്ങൾക്ക് നേടിത്തരുന്നത് ചാട്ടവാറടികളാണ്  .

അയാളൊന്നും മിണ്ടിയില്ല .

 ഭൂമിയിൽ പാപങ്ങൾ നിങ്ങൾക്ക് താൽക്കാലിക  സന്തോഷമാണ് പ്രധാനം ചെയ്യുന്നതെങ്കിൽ , അതിന്റെ പ്രതിഫലം നിരന്തര  ദുഖമാണ് . 

തെറ്റുകൾ നിങ്ങൾക്ക് ഉന്മാദം തരുന്നുവെങ്കിൽ അത്  പ്രഹരങ്ങളായാണ്   പരിണമിക്കുന്നത്  .

ഒരു ജന്മത്തന്റെ അവസാനമായ,  മരണമെന്നുള്ളത് പുതിയൊരു ജന്മത്തിലേക്കുള്ള വാതിലും, ആ ജന്മത്തിലെ പാപങ്ങളുടെ  പരിഹാര കാലഘട്ടവുമായി  മാറ്റപ്പെടുന്നു . അവ അടുത്ത ജന്മത്തിലേക്കുള്ള ഒരു കരുതിവെക്കലാണ്. പക്ഷെ വീണ്ടും.., വീണ്ടും  ജന്മങ്ങൾ പാപങ്ങളുടെ കൂടാരങ്ങളാക്കി മാറ്റുന്നവർക്ക് ലഭിക്കുന്ന ഏറ്റവും അവസാന ശിക്ഷയാണ് ആ പതിനായിരം സംവത്സരങ്ങൾ അനുഭവപ്പെടുന്ന നരക ജീവിതം. അവിടെ   ഓരോ ജീവിതത്തിലും നിങ്ങൾ കരഞ്ഞു തളരും. ഓരോ ജന്മങ്ങളിലും നിങ്ങൾ സഹിച്ചു തളരും അതിനേക്കാൾ വലിയ നരകം വേറെയില്ല ദോവോസ്.  

ഓരോ ജീവിതവും നന്നായി ജീവിക്കുക അതാണ് നിങ്ങളുടെ  ധർമ്മം. അവിടെ എല്ലാം നിങ്ങൾക്ക് വന്നു ചേരുന്നു.  അടുത്ത ജന്മത്തിൽ നല്ലതു ലഭിക്കുവാനുള്ളൊരു ബോണസായതു മാറുന്നു. ഇങ്ങനെ അനേകായിരം ജന്മങ്ങളിൽ കരുതിവെക്കുന്ന ആ ബോണസ് വീണ്ടുമൊരു മനുഷ്യ ജന്മത്തിലേക്കുള്ള അവസരമായി മാറുന്നു . ആ സ്വർഗ്ഗമാണ് നിങ്ങളുടെ ഉദാത്തമായ ജീവിതത്തിനു ലഭിക്കുന്ന പ്രപഞ്ചത്തിന്റെ പ്രതിഫലം . 

ഒരു ജന്മത്തിൽ നിങ്ങൾ ചെയ്തു കൂട്ടുന്ന  പാപങ്ങൾ അടുത്ത ജന്മത്തിൽ അവയുടെ കാഠിന്യമനുസരിച്ച് വിലയിരുത്തപ്പെടുന്നു. അവ നിങ്ങളുടെ അകാലത്തിലുള്ള മരണത്തിനും  , രോഗാതുരമായ ജീവിതത്തിനും  ദാരിദ്ര്യവും , അപകടങ്ങളും ആയി നിങ്ങളുടെ പാപ പരിഹാര ബലിയായി അടുത്ത ജന്മങ്ങളിലതു മാറ്റപ്പെടുന്നു  . 

എന്നാൽ ഓരോ ജന്മങ്ങളും പാപങ്ങളുടെ കൂടാരങ്ങൾ പണിതുയർത്തുന്നവർ   അവസാന തീർപ്പിൽ പിന്തള്ളപ്പെടുകയും അടുത്ത പതിനായിരം  സംവത്സരങ്ങളോളം  മൃഗങ്ങളും, ഉരഗങ്ങളും , വൃക്ഷങ്ങളും, ചെടികളും, പറവകളുമായി  ജീവിച്ചു തീർക്കേണ്ടതായി  വരുകയും ചെയ്യുന്നു. അതാണ് നിങ്ങളുടെ കുത്തഴിഞ്ഞ ജീവിതത്തിനു ലഭിക്കുന്ന പ്രതിഫലമായ നരകമെന്ന ലോകം  .

സ്വർഗ്ഗവും , നരകവുമെന്നുള്ളത്  നിങ്ങളുടെ തലക്കുമുകളിലുള്ള പ്രത്യേക ലോകങ്ങളല്ല  എന്റെ സുഹൃത്തേ .., നിർഭാഗ്യവശാൽ നിങ്ങളടക്കം മനുഷ്യകുലം മുഴുവൻ അത്തരം ചിന്താധാരയിലൂടെയാണ് ചരിച്ചു കൊണ്ടിരിക്കുന്നത്  . അതെവിടെ നിന്നും നിങ്ങൾക്ക്  കിട്ടിയെന്നുള്ളത് എനിക്ക് ആശ്ച്യര്യം പ്രധാനം ചെയ്യുന്നു . 

അയാൾ കുറച്ചു നേരം തല കുമ്പിട്ടിരുന്നു .

എന്റെ ഭാര്യയും, മകളും ?.

കുറച്ചു നിമിഷത്തെ നിശ്ശബ്ദതക്കു ശേഷം, അയാൾ പതിയെ   ദൂതനോട് ചോദിച്ചു. 

വരൂ നിങ്ങൾക്ക് ഞാനത്   കാണിച്ചുതരാം,  എല്ലാം കാണുക മനസ്സിലാക്കുക തിരിച്ചറിയുക അതാണ് നിങ്ങളുടെ ധർമ്മം അതാണ് ഈ ലോകം നിങ്ങൾക്ക് തരുന്നത് . 

ദൂതൻ കൈചൂണ്ടിയിടത്തേക്ക് അയാൾ ആകാംഷാപൂർവ്വം എത്തി നോക്കി .

എങ്ങും പൂക്കൾ, അതിനു ചുറ്റും  വാനമ്പാടികൾ നൃത്തം ചെയ്യുന്നു . എവിടെ നോക്കിയാലും സ്നേഹത്തിന്റെ മണം. 

സ്നേഹത്തിന് മണമുണ്ടോ? അറിയില്ല , ഇല്ലെന്നുള്ളതാണ് തന്റെ പക്ഷം   പക്ഷെ ചില സ്ഥലങ്ങളിലേക്ക് കടന്നു ചെല്ലുമ്പോൾ മനസ്സതിൽ ലയിക്കുന്നു,  ഹൃദയം ആനന്ദം കൊണ്ട് നിറയുന്നു . വിവരിക്കാനാകാത്ത സന്തോഷം കൊണ്ട് മനസ്സ് തുടിക്കുന്നു . അവിടെ, നമ്മുടെ  സപന്ദനങ്ങൾ പ്രകൃതിയുമായി അലിഞ്ഞു ചേരുന്നു. 

കാണുന്ന ഏതിലും സ്നേഹം, തൊടുന്ന ഏതിലും സ്നേഹം , സംസാരിക്കുന്ന ഏതിലും സ്നേഹം അങ്ങിനെ വരുമ്പോൾ അവിടെ സ്നേഹത്തിനൊരു  മണമുണ്ടാകുന്നു, നിറമുണ്ടാകുന്നു .  

അവിടെ  ശരീരവും, മനസ്സും ലാഘവത്തോടെ പറന്നുയരുന്നു. 

അയാൾ മേരിയേയും കുഞ്ഞിനേയും കണ്ടു  അവരെ തൊടുവാനായി കൈകൾ നീട്ടി.  

അതാണോ സ്വർഗ്ഗം ?

അയാൾ ആശ്ച്യരത്തോടെ ദൂതനോട് ചോദിച്ചു .

എന്താണ് ദോവസ് താങ്കളിങ്ങനെ  സ്വർഗ്ഗത്തെ  മാത്രം  ചുറ്റിപ്പറ്റി നിൽക്കുന്നത്?

ഞാനെല്ലാം  മറന്നുപോയി. 

അയാൾ തലയിൽ കൈവെച്ചു. 

ആ  മറവി തൻറെ ജീവിതകാലത്തും ഉണ്ടായിരുന്നു, ഇപ്പോഴും  ഉണ്ട്. 

 കൈയ്യിലിരിപ്പ് എല്ലാം തോന്നിവാസങ്ങൾ എന്നിട്ട്  സ്വർഗ്ഗത്തിൽ പ്രവേശിക്കണമെന്ന അതിയായ  ആഗ്രഹവും.

അയാൾ ദൂതനെ  നോക്കി നിഷ്കളങ്കമായി ചിരിച്ചു. 

ഒന്നും ശ്വാശ്വതമല്ല ദോവോസ് , നിങ്ങളുടെ ഉടയാടകൾ മാറാം ജീവിത ശൈലികൾ മാറാം , സാഹചര്യങ്ങൾ മാറാം പക്ഷെ മാറാത്തത് നിങ്ങളും നിങ്ങളുടെ ചുറ്റുപാടുകളുമാണ്  . 

 ജീവിതത്തിൽ നന്മകൾ ചെയ്തവർ മരിച്ചു പോകുമ്പോൾ സ്വർഗ്ഗത്തിൽ പോകും എന്നു ഞാൻ കേട്ടിട്ടുണ്ട്  ? 

എന്നാരു പറഞ്ഞു ? ഞാൻ പറഞ്ഞോ ഇല്ലെങ്കിൽ സ്വർഗ്ഗത്തിൽ പോയി വന്നവർ  ആരെങ്കിലും താങ്കളോട് പറഞ്ഞിട്ടുണ്ടോ? 

ബൈബിളിൽ അത്തരം വാക്യങ്ങൾ ഞാൻ  കണ്ടിട്ടുണ്ട്. 

അയാൾ  വിക്കിക്കൊണ്ട് തന്റെ പരിമിതമായ അറിവിനുള്ളിൽ നിന്നുകൊണ്ടത് വ്യക്തമാക്കി.  

ഉവ്വോ ?  എനിക്കറിയില്ല, കാരണം ഞാൻ ബൈബിൾ വായിച്ചിട്ടില്ല. 

ക്രിസ്തുദേവന്റെ വചനങ്ങളാണ് അതിൽ പറഞ്ഞിട്ടുളളത് നീതിമാന്മാർ സ്വർഗ്ഗരാജ്യത്തിന് അർഹരാണ് എന്നുള്ളതാണ്.

അയാൾ ദൂതനു മുന്നിൽ തന്റെ അവഹാഗം വെളിവാക്കാൻ ശ്രമിച്ചു അടുത്ത നിമിഷം അമളി പിണഞ്ഞതു പോലെ ദൂതനെ നോക്കുകയും ചെയ്തു.

വിശുദ്ധ ഗ്രന്ഥങ്ങൾ എല്ലാം മനുഷ്യരെ നേർവഴിക്ക് നയിക്കാൻ ഉദ്ദേശിക്കപ്പെട്ടുകൊണ്ട് രചിക്കപ്പെട്ടവയാണ് . ഞാൻ മുന്നേ പറഞ്ഞല്ലോ ചില വ്യക്തിത്വങ്ങൾ കാലങ്ങൾക്കു മീതെ സഞ്ചരിച്ച് സ്വന്തം ജീവരഹസ്യത്തെ ആ ജീവ കാലഘട്ടത്തിൽ തന്നെ തിരിച്ചറിയുന്നവരാണെന്ന് . അവർക്ക് ദൈവീകമായി ഉൾവിളി അനുഭവിക്കാനുള്ള കാരുണ്യം ലഭിക്കുകയും ആ ഉൾക്കാഴ്ചകൊണ്ട് സമൂഹത്തിന്റെ ഉന്നമനത്തിനായി നൽകുന്ന വിലപ്പെട്ട സംഭാവനകൾ ആണവ .

അവർക്ക് ജീവരഹസ്യമാകുന്ന ആ ഉൾക്കാഴ്ച്ച ഉണ്ടെങ്കിലും എല്ലാം വിശകലനപ്പെടുത്തുവാൻ ഒരിക്കലും സാധ്യമല്ല . 

ഞാനൊന്ന് ചോദിക്കട്ടെ  ദോവസ് ,  നിങ്ങൾ കരുതിയിരിക്കുന്നത്  എന്താണ് ?  ഒരാൾ അയാളുടെ ജന്മത്തിനു ശേഷം നീതിമാനാണെങ്കിൽ നേരെ സ്വർഗ്ഗരാജ്യത്തിൽ പോയി ബാക്കിയുള്ള കാലമെല്ലാം  ജീവിക്കാമെന്നോ? അങ്ങിനെയെങ്കിൽ ഞാൻ മുന്നേ പറഞ്ഞതു പോലെ  സ്വർഗ്ഗരാജ്യം നിറഞ്ഞു കവിയുമല്ലോ സുഹൃത്തേ ?.

അതിനുത്തരം പറയാൻ കഴിയാതെ അയാൾ തലകുനിച്ചു. 

അപ്പോൾ  പാപികളാണല്ലേ  കൂടുതൽ?.

 അയാൾ സംശയത്തോടെയാണത് ചോദിച്ചത്.

അങ്ങിനെയെങ്കിൽ നരകവും നിറഞ്ഞു കവിയുമല്ലോ ? .  

ഹാ.. ഹാ.., ദൂതൻ പൊട്ടിച്ചിരിച്ചു.

 നിങ്ങൾ മനുഷ്യർക്കു തന്നെ  നിങ്ങളെക്കുറിച്ച് നല്ല അവഗാഹമുണ്ടല്ലേ  പാപികളാണ്  കൂടുതലെന്നുള്ളതിൽ. 

സത്യത്തിൽ പാപികളെ ഉള്ളൂ ദൊവാസ്. 

എന്തിനാണ് ഇങ്ങനെ പാപികൾ ആകുന്നത്?. നിങ്ങൾക്ക് പാപം ചെയ്യാതെ ജീവിക്കാനുള്ളതെല്ലാം അവിടെയില്ലേ ? പിന്നെ എന്തിനു വേണ്ടിയാണ് പാപം ചെയ്യുന്നത്?  പാപം ചെയ്യുന്നവരുടെ പ്രതിഫലം നിങ്ങളിപ്പോൾ കണ്ടു . എന്നാലെന്തു ചെയ്യും ?  അടുത്ത ജന്മത്തിൽ നിങ്ങൾക്കത്  ഓർക്കുവാൻ  പോലും  കഴിയുകയില്ലല്ലോ അല്ലെ ?.  

ജീവിത കാലയളവിൽ നല്ലതു ചെയ്യൂ, മനുഷ്യനായി ജീവിക്കാനുള്ള അർഹത നേടൂ അങ്ങിനെ വീണ്ടും പതിനായിരം സംവത്സരങ്ങൾ സ്വന്തം  കുടുംബത്തിൽ തന്നെ ജീവിക്കുവാനുള്ള അവസരവും,  സമ്മാനവും നേടിയെടുക്കൂ . 

ഇപ്പോൾ എന്ത് തോന്നുന്നു നല്ലവനായി ജീവിക്കണമോ അതോ ?

ഒരു ഉത്തരത്തിനായി ദൂതൻ കാതോർത്തു. 

അയാൾ പതുക്കെ പറഞ്ഞു നല്ലവനായി ജീവിക്കുകയാണ് വേണ്ടത് .

 ഇത്തരം കടുത്ത ശിക്ഷകൾ അടുത്ത ജന്മത്തിലും  മനുഷ്യരുടെ ഓർമ്മയിൽ വെളിവാക്കിക്കൊടുത്തുകൂടെ ?.

എന്തിന് ?, ഞാനതിന്റെ ഉത്തരം പറഞ്ഞു കഴിഞ്ഞതാണല്ലോ ദോവോസ് .

അല്ലാ എന്താണിപ്പോ വീണ്ടുമൊരു സംശയം ?.

അങ്ങിനെയെങ്കിൽ മനുഷ്യർക്ക്  പാപങ്ങൾ ചെയ്യാതെ ജീവിക്കുമല്ലോ ?. 

നിങ്ങൾ മനുഷ്യരായി തന്നെ  പിറക്കണമെന്ന് ആർക്കും  യാതൊരു നിർബന്ധവുമില്ല.  മനുഷ്യ ജന്മം ലഭിക്കുന്നത് പ്രപഞ്ചത്തിന്റെ വലിയൊരു ദാനമാണ്  ഒന്നും രണ്ടുമല്ല പതിനായിരം സംവത്സരങ്ങളാണ് അതിനു വേണ്ടിയുള്ള കാത്തിരിപ്പ്  ഇനിയുമൊരു  ബോധവൽക്കരണം കൂടി അതിനാവശ്യമുണ്ടോ ?.

അയാൾ അബദ്ധം പിണഞ്ഞതു പോലെ തന്റെ വിരലുകൾ കടിച്ചു.  

ഇനി പറയുന്നത് പ്രപഞ്ച സൃഷ്ട്ടാവിന്റെ വാസസ്ഥലത്തെക്കുറിച്ചാണ്  അവിടെ സൃഷ്ടികൾക്ക് പ്രവേശനമില്ല .അതേക്കുറിച്ച്  ഞാൻ നാളെ  വിശദമാക്കാം . പക്ഷെ ഒന്നോർക്കുക   സ്വർഗ്ഗരാജ്യത്തെ കാണുകയെന്നുള്ളത് തന്നെ  ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്നതിനിക്കാൾ കഠിനമാണ് .   

ഞാനിതും ബൈബിളിൽ വായിച്ചിട്ടുണ്ട്,  അയാൾ  ചാടിപ്പറഞ്ഞു. 

എന്നിട്ടാണോ താങ്കൾക്കിത്രയും സംശയം ? .

ദോവോസ്  പതിനായിരം സംവത്സരങ്ങൾ ജീവിക്കാനുള്ള അവസരം തനിക്കു കിട്ടിയ സ്വർഗ്ഗരാജ്യമായി  കണക്കാക്കിയവർ. അതിന്റെ ഉൽക്കൃഷ്‌ഠതയെ ജീവിതത്തിൽ  പകർത്തിക്കൊണ്ട് നന്മകൾ മാത്രം ചെയ്തുകൊണ്ട്  തന്റെ ജീവിതം മറ്റുള്ളവർക്കും ഉപകാരപ്രദമായി ഭവിക്കുന്ന തരത്തിൽ  ജീവിച്ചവർ.  ജീവിതം  പിതാവിനെപ്പോലെ സ്നേഹിക്കേണ്ടതും മാതാവിനെപ്പോലെ സഹിക്കേണ്ടതും സഹോദരനെപ്പോലെ കാത്തു സംരക്ഷിക്കേണ്ടതും ആണെന്ന് കരുതുന്നവർ ..അവരെല്ലാം ആ  ജന്മങ്ങളെ പുണ്യമാക്കുന്നു .

അങ്ങനെയുള്ളവരുടെ ജന്മാന്തര കാലഘട്ടം പൂർത്തീകരിക്കുമ്പോൾ  ദൈവം അവർക്കൊരു  വരം കൊടുക്കും. അതെന്തെന്നാൽ അവർക്ക് ഞങ്ങളെപ്പോലെയുള്ള ദൂതന്മാരായി മറണമെങ്കിൽ അതിനുള്ള അവസരമുണ്ടെന്നുള്ളതാണത്  ..,   എന്നെപ്പോലെ , 

എങ്കിൽ നിങ്ങൾക്കും  പ്രവേശിക്കാം സ്വർഗ്ഗീയ  രാജ്യത്തിൽ.. അല്ലാതെ മനുഷ്യ കുല ജാതരുടെ സ്വർഗ്ഗം എന്നുള്ളത് ആ പതിനായിരം സംവത്സരങ്ങളുടെ ആവർത്തനം മാത്രമേ ആയിരിക്കൂ .  

ദൂതന്മാരായി അവസരം ലഭിക്കപ്പെട്ടവരുടെ കഴിഞ്ഞ പതിനായിരം സംവത്സരങ്ങളിലുള്ള  എല്ലാം തന്നെ  മായ്ച്ചു കളയപ്പെടുന്നു. 

 കൂടെ ജീവിച്ചവരിൽ നിന്നും മാറ്റി നിറുത്തപ്പെടുന്നു . ആ ജീവകണ്ണിയിൽ  നിന്ന് ആ കണ്ണി മാത്രം വേർപെട്ടു കൊണ്ട് മറ്റുള്ളവർ തുടരുന്നു . വീണ്ടും ഒരു പതിനായിരം സംവസത്സരങ്ങൾക്ക് ശേഷം ആ ദൂതന്മാർക്കും  അവരുടെ  കുടുംബത്തിൽ മനുഷ്യരായി  പിറവിയെടുക്കാനുള്ള അവസരവും പ്രപഞ്ച സൃഷ്ട്ടാവ് നൽകുന്നു . 

ഞാനൊരു സംശയം ചോദിച്ചോട്ടെ ?

അല്ലെങ്കിലും ദോവോസിന് സംശയങ്ങൾ അല്ലേ ഉള്ളൂ , ചോദിച്ചോളൂ ..

അപ്പോൾ എങ്ങിനെയാണ് ദൈവം ഉണ്ടാകുന്നത് ?.

ഹാ ഹാ .. അയാളുടെയാ  ചോദ്യം കേട്ട് ദൂതൻ പൊട്ടിച്ചിരിച്ചു. താങ്കൾ കൊള്ളാമല്ലോ ദോവസ് ചുളുവിൽ വലിയൊരു ചോദ്യം തന്നെ  ചോദിച്ചു കളഞ്ഞുവല്ലോ?. 

അതറിയാൻ  തന്നെ എണ്ണിയാലൊടുങ്ങാത്ത ചോദ്യങ്ങൾ വേണ്ടിവരുമല്ലോ ദൊവോസ് ?.  അതിന്റെ ഉത്തരം  ബ്രഹത്തായതും ഒരു മനുഷ്യന് ഉൾക്കൊള്ളാനാകാത്തതും അതിലുപരി അത് ശ്രവിക്കാൻ അവൻ യോഗ്യനല്ലാത്തതുമാണ് . എങ്കിലും നിങ്ങൾ ഇവിടെ നിന്നും നിഷ്‌കാഷിതാനാകുന്ന അവസാന നിമിഷങ്ങളിൽ അതിനുള്ള ഭാഗ്യം ലഭിക്കുമെന്ന്  പ്രതീക്ഷിക്കാം.

 അങ്ങിനെയെങ്കിൽ ആ ഉത്തരം തേടുന്നതിലൂടെ, അത് മനസ്സിലാക്കാൻ നിങ്ങൾ ശ്രമിക്കുന്നതിലൂടെ സംവത്സരങ്ങളുടെ പുണ്യം നിങ്ങൾ  നേടിക്കഴിഞ്ഞെന്നു സാരം. കാത്തിരിക്കാം അത് നിങ്ങളിലേക്ക് എത്തുമോ എന്നുള്ളതിൽ . 

ഇനി താങ്കൾക്ക് വിശ്രമത്തിനുള്ള സമയമാണ് , പക്ഷെ അതിനുമുമ്പ് ഞാൻ ചോദിച്ച ചോദ്യത്തിന്റെ ഉത്തരം എന്താണ് ?

അയാളൊരു ഞെട്ടലോടെയാണ് ആ ചോദ്യം  ശ്രവിച്ചത് ദൂതൻ മറന്നിരിക്കുമോ എന്നുള്ള ആശ്വാസത്തിലായിരുന്നു അതുവരേക്കും  അയാൾ .

ഞാൻ മറന്നുവെന്ന് കരുതിയോ ?.

ദൂതനറെ ചോദ്യത്തിൽ അയാൾ വീണ്ടും ഞെട്ടി. 

എനിക്കറിയില്ല , തന്റെ നിസ്സഹായവാവസ്ഥ അയാൾ വെളിവാക്കി. 

എന്താണ് ദോവസ് നിങ്ങൾ ചിന്തിച്ചില്ലേ ?.

ഞാൻ  ചിന്തിച്ചു, പക്ഷെ ഉത്തരം അപ്രാപ്യമായ പോലെ എന്നിൽ നിന്നും അകന്നകന്നു പോകുന്നു . എന്നാലത്  തെറ്റാണ് എനിക്ക് കിട്ടുന്നില്ല അടുത്ത നിമിഷം അയാളത് തിരുത്തിപ്പറഞ്ഞു . 

നല്ല പോലെ ചിന്തിച്ചു നോക്കൂ ദൊവോസ്  .., 

ഒരു വെളിച്ചം തന്നിലേക്ക് കടന്നുവന്നത് പോലെ അയാളൊന്നും  തരിച്ചു നിന്നു  , എന്തൊക്കെയോ തന്നിൽ വന്നു നിറയുന്നു  .

ഒരു മനുഷ്യൻ എന്ന നിലയിൽ ഞാനൊരു പരാജയമായിരുന്നില്ല എന്റെ ചിന്തകൾ, എന്റെ ധർമ്മങ്ങൾ, എന്റെ കർമ്മങ്ങൾ  ഒരു മനുഷ്യനെന്ന നിലയിൽ ഞാൻ എനിക്കുള്ളിൽ ഒളിഞ്ഞിരിക്കുന്ന, അല്ലെങ്കിൽ എന്നെ ഞാനാക്കുന്ന മനസ്സിന്റെ പ്രേരണ കൊണ്ട് അനുഭവഭേദ്യങ്ങളാക്കി . എങ്കിലും  അവിടെ എന്റെ സുഖങ്ങളെ കുറിച്ചുള്ള  , സ്വന്തം താല്പര്യങ്ങളെ കുറിച്ചുള്ള  തലങ്ങൾക്ക്  ഞാൻ മുൻ‌തൂക്കം കൊടുത്തു .

 സ്വന്തം കാര്യത്തിലേക്ക്   മാത്രം നോക്കുന്നവനായി  ഞാൻ പലപ്പോഴും  മാറി. അതൊരു തെറ്റായി ഞാൻ കാണുന്നില്ല എന്നാൽ അന്യന്റെ അവകാശങ്ങളെ ഹനിച്ചു കൊണ്ട് ഞാനത് ചെയ്യുമ്പോൾ അതൊരു വലിയ തെറ്റാണെന്ന് തന്നെ തിരിച്ചറിയുന്നു.    

എന്റെ കഴിഞ്ഞ കാല  ജീവിതത്തിൽ ഞാൻ ചെയ്തു കൂട്ടിയ പലതും ശരിയായിരുന്നില്ലെന്ന് ഞാൻ തിരിച്ചറിയുന്നു.    

ഒരു മനുഷ്യനെന്ന തലത്തിലെക്ക് കണ്ണുകൾ തിരിച്ച് നോക്കുമ്പോൾ  അതെല്ലാം വലിയ പോരായ്മകളായി  ഞാനിപ്പോൾ മനസിലാക്കുന്നു,  .കാരണം എന്റെ അവകാശങ്ങളെന്നുള്ളത് എന്റെ മാത്രമല്ല എന്റെ ചുറ്റുപാടുകളുടെ സന്തോഷങ്ങളും  കൂടി ഉൾക്കൊണ്ടതാകണമെന്നുള്ള ധർമ്മം ഞാൻ പലപ്പോഴും മറന്നുപോയിരുന്നു . 

ഞാനൊരു സന്യാസിയായത് എനിക്കുവേണ്ടി, ഞാൻ  വിവാഹം ചെയ്‌തത് എനിക്കുവേണ്ടി, ഞാൻ ആത്യന്തികമായി അടുത്തവനെ സഹായിച്ചത് എനിക്കുവേണ്ടി  അങ്ങിനെ വരുമ്പോൾ  ഞാൻ ചെയ്തത്  എല്ലാം ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ എനിക്കുവേണ്ടിത്തന്നെ ആകുന്നു.

 ജീവിതമെന്നുള്ള മഹത്തായ  കർമ്മത്തിന്റെ  ആദ്യ പടി അവിടെ ലംഘിക്കപ്പെടുന്നു .

എന്നിരുന്നാൽ കൂടി ഇത്തരം പ്രവർത്തികളെ മറികടക്കുന്ന തരത്തിൽ ചില  നല്ല കാര്യങ്ങളും  ചെയ്യുന്നു, വളരെ കുറച്ച് .

 ഉദ്ദേശ ശുദ്ധി നല്ലതു തന്നെ എന്നുള്ളതിൽ കൂടി  കണക്കാക്കുമ്പോൾ ആ  പ്രവർത്തികളെ അത്തരത്തിൽ തന്നെ വിലയിരുത്തപ്പെടുന്നു . ഇങ്ങനെ  രണ്ടു തലങ്ങളേയും ഒരു കൂട്ടിക്കിഴിക്കലുകൾക്ക് വിധേയമാക്കുമ്പോൾ ഒരു ഭാഗം താഴ്ന്നിരുന്നാൽ കൂടി അതിന്റെ മറുപാതിയിൽ കുറച്ചു ഗുണഫലങ്ങൾ അതിനെ അത്രക്കധികം താഴെപോകുന്നതിൽ  നിന്നും ചെറിയൊരു കൈത്താങ്ങിന്റെ ഉപകാരം ചെയ്യുന്നു  . 

 ഈയൊരു  കാഴ്ചപ്പാടിലൂടെ തന്റെ  ജീവിതത്തിന്റെ ആകെത്തുകയെ വിലയിരുത്തുമ്പോൾ ഞാനെന്ന വ്യക്തി  പാതി വിജവും അതിലേറെ പരാജയവുമായി മാറുന്നു . എന്നിരുന്നാൽ കൂടി മുഴുവൻ പരാജയം എന്നുള്ളതിൽ നിന്നും ചെറിയൊരു മാറ്റത്തിനുള്ള മാനദണ്ഡത്തിന് ഈ വിലയിരുത്തിൽ കാരണമാകുന്നില്ലേ ?. 

എനിക്ക്  ആറ്റിക്കുറുക്കി, അല്ലെങ്കിൽ കണിശമായി  ഒരു തീരുമാനത്തിൽ എത്താൻ കഴിയുന്നില്ല. എന്റെ ജീവിതത്തിൽ ഞാൻ അനുവർത്തിച്ച നല്ല ഘടകങ്ങളെ അല്ലെങ്കിൽ നല്ല കാര്യങ്ങളെ മുൻ നിറുത്തിക്കൊണ്ട്  ഒരു വിലയിരുത്തലിലൂടെ കടന്നുപോകുമ്പോൾ  ഞാൻ മനുഷ്യനായി ജീവിക്കാൻ അർഹനാണെന്നു തന്നെ  വിശ്വസിക്കുന്നു .  എന്നാൽ അതിന്റെ  മറുവശത്തൂടെയുള്ള  യാത്രയിൽ  ആ അർഹതകൾ എന്തിലൊക്കെയോ തട്ടി തകരുന്നുവെന്ന് ഞാൻ തിരിച്ചറിയുകയും ചെയ്യുന്നു . അങ്ങിനെ വരുമ്പോൾ മനുഷ്യജന്മത്തിന് ഞാൻ അർഹനാണോ എന്നുള്ള ചോദ്യം എന്നിൽ ആഞ്ഞു തറക്കുന്നു .

അങ്ങയുടെ കാരുണ്യം കൊണ്ട് , ദയവു ചെയ്ത് എനിക്ക് മനസ്സിലാക്കിത്തരൂ. 

ഞാൻ ചോദിച്ച ചോദ്യം താങ്കൾ എന്നോട് തിരിച്ചു ചോദിക്കുന്നു അല്ലെ ദോവസ് , ശരി ആകട്ടെ. 

ദോവസ് ഒരു മനുഷ്യൻ പതിനായിരം സംവത്സരങ്ങൾ ജീവിക്കട്ടെ അതിനു തുടർച്ചയുണ്ടാകട്ടെ അല്ലെങ്കിൽ ഒരു ജന്മം കൊണ്ട് അവസാനിക്കട്ടെ രണ്ടായാലും ഏതൊന്നിനും ധർമ്മവും, കർമ്മവും, ലക്ഷ്യവും ഉണ്ടാകണം. കാരണം ഇത് മൂന്നും ചേരുമ്പോഴാണ് അവിടെ ഒരു പൂർണ്ണതയുണ്ടാകുന്നത് . ഉൽകൃഷ്ടമായ ഒരു സൃഷ്ട്ടി നമ്മിൽ ഉരുവാകുമ്പോൾ അതിനോട് നീതി പുലർത്തേണ്ടത് നമ്മൾ തന്നെയാണ് .

ഈ പ്രപഞ്ചത്തിലേക്ക് ഒന്ന് കണ്ണോടിക്കുക ഒരു മനുഷ്യ ജന്മത്തെക്കാളും ഉൽകൃഷ്ടമായ മറ്റെന്താണ്  നിങ്ങൾക്കവിടെ  കാണുവാൻ കഴിയുക  ?.

 ഒന്നുമില്ല, അങ്ങനെയുള്ളപ്പോൾ ആ വലിയ വരദാനത്തോട് നീതിപുലർത്തേണ്ടത് ഓരോ മനുഷ്യ ജീവിയുടെയും ഉത്തരവാദിത്വവും ഉൽകൃഷ്ടതയും തന്നെയാണ്  . 

അല്ലയോ ?

അയാൾ നിശബ്ധമായി  തലയാട്ടി .

ധർമ്മം , അത് ചെളിക്കുണ്ടിൽ ആഴ്ന്നുകിടക്കുന്ന മാണിക്യമാണ്  ഉയർന്നുവരും തോറും അതിന്റെ പ്രകാശം ചുറ്റുപാടുകളെ മനോഹാരമാക്കുന്നു. മറ്റുള്ളവർക്ക് വഴികാട്ടിയാകുന്നു, തെളിച്ചമാകുന്നു, അറിവാകുന്നു. അതിലുപരി ആ മാണിക്യം സ്വയം പ്രകാശിതമാകുന്നതോടെ   അവർ സ്വയം  നിർമ്മലീകരിക്കപ്പെടുന്നു. ഓരോ  മനുഷ്യ ജീവിതവും അല്ലെങ്കിൽ ജന്മവും അങ്ങിനെതന്നെ ഓരോ  തെറ്റുകളിൽ നിന്ന് ശരികളിലേക്കും, ഓരോ താഴ്ചയിൽ  നിന്നും ഉയർച്ചയിലേക്കും, ഉയർന്നുവരുന്നതിനോടൊപ്പം തനിക്ക് ചുറ്റുമുള്ളതിനേയും ഉയർത്തുകയും ചെയ്യുമ്പോൾ  കൂടിയാണ് സ്വയം പ്രകാശിതമാകുന്നതും, വിശുദ്ധമാകുന്നതും.

താൻ തന്നെയാണ് അടുത്തവനെന്നുള്ള ആ ഒരൊറ്റ കാഴ്ചപ്പാടിലൂടെ, തിരിച്ചറിവിലൂടെ മറികടക്കാവുന്നതേയുള്ളൂ ഇതെല്ലാം.   

അങ്ങിനെയായിരുന്നോ ദോവസ് ?.

അയാൾ നിരാശയോടെ  തല വിലങ്ങനെ ആട്ടി. 

കർമ്മം , അത് സ്വയമാകുന്ന അറിവാണ് ഉള്ളിൽ നിന്നും ഉറപൊട്ടേണ്ട അരുവിയാണ്. അത് തെളിനീരിനു സമാനമാകണം അടിത്തട്ടു കാണാവുന്ന തരത്തിൽ നിർമ്മലമാകണം. അത് ചിലപ്പോൾ പാറക്കെട്ടുകളിൽ നിന്നും താഴേക്ക് പതിക്കും കൂർത്ത മുളച്ചില്ലകൾക്കിടയിലൂടെ ഒഴുകും. ചിലപ്പോൾ കാറ്റതിനെ ചുഴിയാക്കി രൂപാന്തരപ്പെടുത്തും, മണലാരണ്യത്തിൽ കൂടിയും അഴുക്കു ചാലിൽ കൂടിയും ഒഴുക്കും പക്ഷെ അതെല്ലാം ബാഹ്യമായ സന്നിവേശങ്ങൾ മാത്രം . ഉത്ഭവം  തൊട്ട് അവസാനം വരെ തെളിനീർ പോലെ തന്നെ നിലനിർത്തുകയെന്നുള്ളതാണ് ആ കർമ്മം.   

പ്രപഞ്ച മൂല്യങ്ങളിൽ അടിയുറച്ച് വിശ്വസിക്കുക,  അതിലൂടെ ചരിക്കുക ചെളി പറ്റിയാലും, കറ പറ്റിയാലും കാറ്റിലും കോളിലും കൂടി കടന്നു പോയാലും അതിൽ നിന്നും വ്യതിചലിക്കാതിരിക്കുക .  മാറിയില്ലെങ്കിൽ ഒരാൾക്കും നിങ്ങളെ മാറ്റാൻ കഴിയില്ല എന്നുള്ളതാണ് സത്യം .

 ഓരോ ജീവിക്കും പ്രത്യേകിച്ച് മനുഷ്യ കുലത്തിന് അതിന്റെ സൃഷ്ട്ടാവ് നല്കിയ വലിയൊരു വരദാനം തന്നെയാണത്  .  

ലക്ഷ്യം , അത്  ഒന്നിൽ നിന്നും രണ്ടിലേക്കും  രണ്ടിൽ നിന്ന് നാലിലേക്കും നാലിൽ നിന്ന് നാല്പത്തിലേക്കുമുള്ള  യാത്രയാണ് . നിങ്ങൾക്കൊരു ലക്ഷ്യമില്ലെങ്കിൽ ഒരു കുടത്തിനുള്ളിൽ വട്ടം ചുറ്റുന്ന ഇലക്ക് സമമാണ് . ജീവിതത്തെ, പ്രപഞ്ചം അനുശാസിക്കുന്ന പാതയിലൂടെ ചരിക്കാൻ വിടാതെ ഇടുങ്ങിയ ചിന്താഗതികൾ കൊണ്ടും വീക്ഷണങ്ങൾ കൊണ്ടും കുടത്തിനുള്ളിൽ വട്ടം ചുറ്റുന്ന ഇലക്ക് സമാനമാക്കണോ എന്നുള്ളത് ഓരോ വ്യക്തിയും ചിന്തിക്കേണ്ടതാണ് . അത്തരം വീക്ഷണങ്ങൾ അവനവനിൽ തന്നെ നിഷിപ്തവുമാണ് അതിൽ നിന്നും പുറത്തുകടക്കേണ്ടതും അവനവൻ തന്നെയാണ് . ജീവിതമെന്ന മഹത്തായ വിശുദ്ധിയെ  ഉൾക്കൊള്ളുന്നതിലൂടെ പ്രപഞ്ച നിയമത്തെ പുറം തള്ളുന്ന ഇത്തരം ലക്ഷ്യങ്ങളാണോ  ലക്ഷ്യമിടേണ്ടത് എന്നുള്ള ചോദ്യത്തിനുള്ള ഉത്തരവും അവനവനിൽ തന്നെ  ഉൾച്ചേർ .  ന്നിരിക്കുന്നതുമാണ്.

ഇത്തരം കാഴ്ചപ്പാടുകളെയെല്ലാം സാധൂകരിക്കുവാൻ ദോവസിന് കഴിഞ്ഞിട്ടുണ്ടോ ?.

അയാൾ നിരാശയോടെ  വീണ്ടും തലയാട്ടി. 

അങ്ങിനെ നോക്കുമ്പോൾ ഒരു മനുഷ്യനെന്ന നിലയിൽ ദോവസ് ഒരു പരാജയമായിരുന്നു അല്ലെ ?.

 ഒരു ഞെട്ടലോടെയാണ് അയാളാ  വാക്കുകൾ ശ്രവിച്ചത്.

അല്ല.., അല്ല  ഞാൻ ശ്രമിച്ചിരുന്നു  പക്ഷെ തോറ്റുപോയി അയാൾ വിക്കികൊണ്ടാണ് അത്രയും പറഞ്ഞു തീർത്തത്. 

അത് നുണയല്ലേ ദോവസ്?.

ശ്രമം എന്ന പേരിൽ  പഴി ചാരുന്നത്  നമ്മുടെ ഉത്തരവാദിത്വങ്ങളെ മറച്ചു വെക്കാനുള്ള  ഒന്നല്ലേ ?.

 ഈ പ്രപഞ്ചത്തിന്റെ ആത്മാവിലേക്ക് കടന്നു ചെന്നാൽ, ഓരോരുത്തർക്കും  അത് തിരിച്ചറിയാൻ കഴിയും . പ്രപഞ്ചം രൂപപ്പെട്ടിരിക്കുന്നത്  അതിലെ ജീവജാലങ്ങളെ ഉൾക്കൊള്ളുവാൻ വേണ്ടിത്തന്നെയാണ് .    

ആട്ടെ ഞാൻ ചോദിക്കട്ടെ എന്താണ്  ദോവസ് ചെയ്ത ധർമ്മങ്ങൾ? 

ആ ചോദ്യത്തിനു മുന്നിൽ അയാൾ നിശ്ശബ്ദനായി.

അതിനുപോലും വ്യക്തമായൊരു ഉത്തരം പറയാൻ ദോവസിന് കഴിയുന്നില്ലെങ്കിൽ ദോവസ് ഒരു മനുഷ്യനെന്ന നിലയിൽ പരാജിതൻ തന്നെയല്ലേ ?.

അല്ലെന്നു പറയാൻ അയാൾ ഉൽക്കടമായി ആഗ്രഹിച്ചുവെങ്കിലും  എന്തുകൊണ്ടോ വാക്കുകൾ പുറത്തേക്ക് വരാൻ മടിക്കുന്നു. ഉള്ളിൽ ദൂതൻ പറയുന്നത് സത്യം തന്നെയെന്ന് മന്ത്രിക്കപ്പെടുന്നു. എന്നാലത് സമ്മതിക്കാനുള്ള ആർജ്ജവം വീണ്ടും മനുഷ്യനായി പിറക്കണമെന്ന ആഗ്രഹത്തിന് മുന്നിൽ നിർജ്ജീവമായിപ്പോകുന്നു .

സാരമില്ല ദോവസ് എല്ലാവരും  ഇങ്ങനെയൊക്കെത്തന്നെ. ഏതായാലും ഇന്നത്തെ സമയം അതിക്രമിച്ചിരിക്കുന്നു ഇനി നമുക്ക് നാളെ കാണാം. 

അയാളാ കൊട്ടാരത്തിലേക്ക് തിരിയെ ചെന്നു. 

തന്റെ  മുന്നിലുള്ള കണ്ണാടിയിലേക്ക് അയാൾ  ഒളിഞ്ഞു നോക്കി. കാണുന്ന  കാഴ്ചകളിൽ അയാൾക്കിപ്പോൾ  അത്ഭുതമൊന്നും  തോന്നുന്നില്ല.  കാണുന്നതെല്ലാം അത്ഭുതങ്ങൾ ആണല്ലോ ?.  

ചെറുപ്പമായ തന്റെ  രൂപത്തെ നോക്കി അയാളൊന്നു  പുഞ്ചിരിച്ചു.

താൻ സുന്ദരൻ തന്നെ പക്ഷെ ആ സൗന്ദര്യത്തെ താൻ വേണ്ട രീതിയിൽ  വിനിയോഗിച്ചോ? അറിയില്ല . 

 അടുത്ത നിമിഷം ആ സുന്ദര രൂപത്തിനു പകരം  ഒരു വിരൂപ രൂപം കണ്ട് അയാൾ  ഞെട്ടിത്തെറിച്ചു  അതും  താൻ തന്നെയല്ലേ...? 

അല്ല... 

അതെ...

 പക്ഷെ എന്തൊരു  വിരൂപമാണ്?.

അയാൾക്ക് ആ രൂപത്തിലോട്ട് നോക്കാൻ തന്നെ വെറുപ്പ് തോന്നി 

നിങ്ങളെന്ന  പാപിയുടെ ഒരു  ജന്മമാണ് ദൊവാസ് അത്.

 ആരോ തന്റെ ചെവിട്ടിൽ മന്ത്രിക്കുന്നത് പോലെ അയാൾക്കു  തോന്നി ഞെട്ടിക്കൊണ്ട് അയാൾ തിരിഞ്ഞു പക്ഷെ ആരുമില്ലായിരുന്നു. 

അതെങ്ങനെ ? അയാൾ സ്വയം ചോദിച്ചു 

വീണ്ടും ആ അശരീരി കാതിൽ വന്ന് അടിക്കുന്നപോലെ നിങ്ങളുടെ ഒരു ജന്മം സൗന്ദര്യത്തോടെ ജീവിച്ചു എന്നാൽ ആ വലിയ സൗഭാഗ്യത്തെ ഉൾക്കൊള്ളാതെ വളരെയധികം പാപങ്ങളിലൂടെ നിങ്ങൾ കടന്നുപോയി ആ ജന്മത്തിൽ ചെയ്ത പാപങ്ങളുടെ ഫലം അടുത്ത ജന്മത്തിലെ  വിരൂപനായ ജന്മത്തിലൂടെ അതിന്റെ പാപ പരിഹാരം പൂർത്തിയാകുന്നു . ഇവിടെ ചിന്തിക്കേണ്ട ഒരു കാര്യമെന്നുള്ളത് .

അയാൾ കാതുകൾ കൂർപ്പിച്ചു .

ആ പാപങ്ങൾ ഒഴിവാക്കിയിരുന്നുവെങ്കിൽ നിങ്ങൾ തീർച്ചയായും അതെ സൗഭാഗ്യങ്ങളോട് കൂടി ജനിക്കേണ്ടവനായിരുന്നു . അങ്ങനെ നോക്കുമ്പോൾ ജന്മങ്ങളിൽ അവനവൻ അനുഭവിക്കുന്ന കഷ്ടതകൾക്കും , എല്ലാം ആരാണ് ഉത്തരവാദികൾ ?

അവനവൻ തന്നെയെന്ന് നിസ്‌ശംശയം പറയാം അല്ലെ ദൊവോസ് .

അയാൾ പതുക്കെ തലയാട്ടി . 

പക്ഷെ ഓരോ ജന്മങ്ങളിലും നിങ്ങൾ അനുഭവിക്കുന്ന എല്ലാ കഷ്ടതകൾക്കും , വിഘ്നങ്ങൾക്കും ഉത്തരവാദിയായി നിങ്ങൾ സൃഷ്ട്ടാവിനെ പഴിചാരി ? എന്തൊരു ലോജിക്കണത് ദൊവോസ് ?

ആ ചോദ്യത്തിനും അയാൾക്ക് ഉത്തരമുണ്ടായിരുന്നില്ല . താനും ആ വഴി കടന്നുവന്നവൻ തന്നെയല്ലേ ? തീർച്ചയായും തന്റെ ഭാര്യയും മകളും നഷ്ട്ടപെട്ടപ്പോഴും , തന്റെ സമ്പത്ത് എല്ലാം ചോർന്ന് പോയപ്പോഴും താൻ ദൈവത്തെയാണ് പ്രതിസ്ഥാനത്ത് നിറുത്തിയത് . എന്നാൽ ഇപ്പോൾ എല്ലാം പകൽ പോലെ തെളിച്ചമുള്ളതാകുന്നു .

തന്റെ കൈയ്യിലിരിപ്പുകൾ , തന്റെ പ്രവർത്തികൾ , തന്റെ ചിന്തകൾ , തന്റെ വീക്ഷണങ്ങൾ എല്ലാം തെറ്റായ പാതയിലൂടെയായിരുന്നു അവിടെ തിരുത്തുവാനുള്ള കഴിവും അവസരവും ഉണ്ടായിട്ടും ആ ഭൗതീകമായ വഴിയിലൂടെ സ്വന്തം സുഖങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ട് താൻ മുന്നേറി. തെറ്റുകളെ ആവർത്തനങ്ങളാക്കി മാറ്റി .

അങ്ങിനെ നോക്കുമ്പോൾ താൻ തന്നെയാണ് എല്ലാത്തിനും ഉത്തരവാദി എന്നുള്ളത് പകൽ പോലെ തെളിച്ചമുള്ളതാകുന്നു . 

അപ്പോൾ ഒരു മനുഷ്യനെന്ന ലേബലിൽ ജീവിക്കാൻ താൻ അർഹനാണോ എന്നുള്ള ദൂതന്റെ ചോദ്യത്തിന് അല്ല എന്നുള്ള മറുപടി മാത്രമേ നൽകാൻ തന്നെക്കൊണ്ടാവുള്ളൂ , അതാണ് ശരിയായതും  .   

എന്താണതിന്റെ അർത്ഥം ? അയാൾ തന്റെ ബുദ്ധിയിൽ ചികഞ്ഞു പക്ഷെ ഉത്തരമില്ല ഇവിടെ കാണുന്ന ചോദ്യങ്ങൾക്കൊന്നും തനിക്ക് ഉത്തരമില്ലെന്ന് അയാൾ തിരിച്ചറിഞ്ഞു .

ഒരു ജന്മത്തിൽ പാപഗ്രസ്തജീവിതം നയിച്ചാൽ അടുത്ത ജന്മത്തിൽ വിരൂപനായാണോ ജനിക്കുക ? അങ്ങിനെയെങ്കിൽ തന്റെ ജീവിതത്തിൽ താൻ കണ്ട വിരൂപ ജീവിതങ്ങൾ എല്ലാം കഴിഞ്ഞ ജന്മങ്ങളിൽ പാപികൾ ആയിരുന്നുവോ ? അങ്ങിനെയെങ്കിൽ ദൂതൻ തന്നോട് പറഞ്ഞ മറ്റുകാര്യങ്ങൾ എന്താണ് അകാലമരണവും അപകടങ്ങളും രോഗാതുര ജീവിതങ്ങളും എല്ലാം കഴിഞ്ഞ ജന്മത്തിലെ പാപങ്ങളുടെ പ്രതിഫലനങ്ങൾ ആയാണോ വിലയിരുത്തേണ്ടത് ?.

തീർച്ചയായും അങ്ങിനെത്തന്നെയാണ് ദൊവോസ്  ..തനിക്കു മുന്നിൽ നിന്നും ആ  ഉത്തരം കേട്ട്  അയാൾ വീണ്ടും  ഞെട്ടിപ്പോയി . 

എവിടെ നിന്നുമാണ് ആ ഉത്തരങ്ങൾ ലഭ്യമാകുന്നത് ?  

ആ കണ്ണാടിയിൽ കാണപ്പെടുന്ന തന്റെ പ്രതിബിംബം തന്നെയാണ് തന്നോട് സംസാരിക്കുന്നത്.

 അയാൾ ഭയചികിതനായി .

പേടിക്കേണ്ട ദോവസ് താങ്കൾ തന്നെയാണത് .താങ്കളുടെ ഉള്ളിലുള്ള ദോവസ്, താങ്കളുടെ പ്രതിബിംബം. 

താങ്കളുടെ ചിന്തകൾ ശരിതന്നെയാണ് . ദൂതൻ പറഞ്ഞതു പോലെ ഓരോ ജന്മത്തിലെ പാപങ്ങളും  അടുത്ത ജന്മത്തിൽ  അതിന്റെ പ്രതിഫലങ്ങളായി കടന്നുവരും, കടന്നുവന്നേ തീരു അതിലൂടെ മുക്തി നേടുകയും  പാപ പരിഹാരം പ്രാപിക്കപ്പെടുകയുമാണ് പ്രപഞ്ച രീതി . നിങ്ങൾ കണ്ട നിങ്ങളുടെ വിരൂപ രൂപം ആ പാപങ്ങളുടെ  പ്രതിഫലനം തന്നെയാണ്   .

ഇങ്ങനെ ആയിരക്കണക്കിന് ജന്മങ്ങളിലൂടെ  ഓരോരുത്തരും കടന്നുപോയിക്കഴിഞ്ഞ്  അവസാനം  വലിയൊരു വിധിനിർണ്ണയത്തിനുള്ള കാലഘട്ടം സമാഗതമാവുകയും അതിലൂടെ വീണ്ടും സ്വർഗ്ഗീയ വാസം എന്നുള്ള  ആ മനോഹര ജന്മത്തിന് അർഹരായി തീരുകയും ചെയ്യപ്പെടുന്നു . അല്ലാത്തവർ നരക ജീവിതമായ  കാലഘട്ടങ്ങളോളം നീണ്ടു നിൽക്കുന്ന ആ പാപ പരിഹാര ബലിയിലേക്ക് കടന്നു കയറുകയും  ചെയ്യപ്പെടുന്നു  .

ഈ പാപപരിഹാര കർമ്മങ്ങൾ പൂർത്തിയാക്കിയ ആ നരകജീവിതത്തിലൂടെ കൊടും ക്രൂരതകൾ താണ്ടി തങ്ങളുടെ പാപപരിഹാരം പൂർത്തിയാക്കിയവർ  വീണ്ടും മനുഷ്യജന്മങ്ങൾക്ക്  അർഹത നേടിയെടുക്കുകയും ചെയ്യപ്പെടുന്നു  .

അതാണ് സ്വർഗ്ഗവും നരകവും .

അല്ലാതെ  സ്വർഗ്ഗം എന്നുള്ളത് ഒരു സ്ഥലമോ അല്ലെങ്കിൽ അതൊരു പൂങ്കാവനമോ അല്ല നല്ലതു ചെയ്യുന്നവർക്കുള്ള സ്വർഗ്ഗമാണ് തുടർച്ചയായ മനുഷ്യ ജന്മങ്ങൾക്ക് അർഹത നേടുകയെന്നുള്ളത്. അല്ലാതെ ഇവിടെ വന്ന് വെറുതെ തിന്ന്  മടി പിടിപ്പിക്കുന്നതല്ല .

ഞാൻ , അല്ല നമ്മൾ ബൈബിളിൽ വായിച്ചിട്ടുള്ളത് സ്വർഗ്ഗം ഉണ്ടെന്നാണല്ലോ?.

 സ്വന്തം പ്രതിബിംബത്തോട് സംസാരിക്കുമ്പോൾ ദൂതനോട് സംസാരിക്കുന്നതിൽ നിന്നും കുറച്ച് അല്ല നന്നായി തനിക്ക് തുറന്ന് ചോദിക്കാൻ കഴിയുന്നുവെന്ന് അയാൾ മനസ്സിലാക്കി തീർച്ചയായും അത് സത്യം തന്നെ. ഇത്തരം ചോദ്യങ്ങൾ വിഡ്ഢിത്തങ്ങൾ ആണെങ്കിലും അല്ലെങ്കിലും തന്നോട് തന്നെയല്ലേ താൻ ചോദിക്കുന്നത് അവിടെ മൂന്നാമതൊരാളുടെ സാന്നിധ്യം ഇല്ലല്ലോ എന്നുള്ളത് അയാളെ കുറച്ചുകൂടി ധൈര്യമുള്ളവനാക്കി മാറ്റി  .

 നമ്മൾ വായിച്ചിട്ടുള്ളതെല്ലാം സത്യം തന്നെയാവണമെന്നില്ലല്ലോ ദോവസ് ?.

  അതിനുള്ള കാരണം ഇതാണ് അല്ലാതെ നിങ്ങൾ ഇപ്പോൾ കണ്ടതും അറിഞ്ഞതുമെല്ലാം അതുപോലെ തന്നെ വിവരിക്കപ്പെട്ടാൽ സ്വന്തം  ഇച്ഛാശക്തിയെ  എങ്ങിനെയാണ്  പ്രയോജനപ്പെടുത്തുവാനാവുക ?.

അയാൾ കുറച്ചു നേരം കണ്ണുകൾ മൂടി 

എന്താണ് ജീവിതമെന്നുള്ളതിന്റെ  അർത്ഥതലം ?

എനിക്കിപ്പോൾ ചിന്തിക്കാനും, മനസ്സിലാക്കാനും കഴിയുന്നു . എന്നാൽ  ഇവിടെനിന്നും  പോകുന്നതോട് കൂടി ഈ തിരിച്ചറിവുകളും അനുഭവങ്ങളുമെല്ലാം മാഞ്ഞുപോകുന്നു . അവയൊന്നും ഓർമ്മിച്ചെടുക്കാൻ കഴിയാത്തവിധം തന്നിൽ നിന്നും , താനെന്ന വ്യക്തിയിൽ നിന്നും മാത്രമല്ല ജീവിതത്തിന്റെ ഈ വൃത്തത്തിനുള്ളിലൂടെ കടന്നുപോകുന്ന ഒരാൾക്കും അതിനു  കഴിയുകയില്ല എന്നുള്ളതാണ് സത്യം  . 

 എന്തിനു വേണ്ടിയാണ്  മനുഷ്യകുലം സൃഷ്ടിക്കപ്പെട്ടിട്ടുള്ളത് ?  ആ കർമ്മത്തിന്റെ ആത്യന്തിക ധർമ്മമെന്താണ് ? അത് ശരിയായ വിധത്തിൽ ആ കർമ്മത്തെ നീതീകരിക്കത്തക്കവിധത്തിൽ അതിന്റെ ധർമ്മം  നിർവ്വഹിക്കപ്പെടുന്നുണ്ടോ ?.

  എന്താണ് ഓരോരുത്തരുടേയും ജീവ ധർമ്മം  ?.  അത്  പൂർത്തീകരിക്കപ്പെടുന്നുണ്ടോ ? . മനുഷ്യകുലത്തിൽ പിറന്നവരെല്ലാം ആ ധർമ്മത്തെ തിരിച്ചറിയുന്നുണ്ടോ ?.

എവിടെ ? അയാൾ സ്വയം ചോദിച്ചു . താൻ തന്നെ അതിനൊരു ഉത്തമ ഉദാഹരണമല്ലേ ?.

ഒരു ജീവിത വൃത്തത്തിന്റെ ഒടുവിൽ   ഇവിടെ വരുമ്പോൾ  എല്ലാം  തിരിച്ചറിയുന്നു, മനസ്സിലാക്കപ്പെടുന്നു . ഒരു ജീവിതത്തിന്റെ ധർമ്മവും കർമ്മവും ഇഴകീറി പരിശോധിക്കപ്പെട്ടുകൊണ്ടൊരു വിലയിരുത്തലിന് അവസരം ലഭിക്കുന്നു .  വലിയൊരു പ്രകാശവും ഉൾക്കാഴ്ചയും  അത് പകർന്നു തരുന്നുവെങ്കിലും ,   വീണ്ടും ഒരു  ശിശുവായി അടുത്ത ജന്മത്തിലേക്ക് കടന്നു ചെല്ലുമ്പോൾ ഇതെല്ലാം മറഞ്ഞു പോകുന്നുവെങ്കിൽ  ഈ തിരിച്ചറിവുകൾ  കൊണ്ട് എന്താണൊരു പ്രയോജനം ?.

വീണ്ടും താൻ തുടക്കത്തിൽ തന്നെ എത്തിനിൽക്കുന്നു .  

എവിടെ നിന്ന് തുടങ്ങിയാലും ഈ ചോദ്യത്തിലാണ് തന്റെ ഉത്തരങ്ങൾ അവസാനിക്കുന്നതെന്ന് അയാൾ തിരിച്ചറിഞ്ഞു. പലപ്പോഴും  അതിനുള്ള ഉത്തരങ്ങൾ കണ്ടെത്തിയാലും, അതിനു മുകളിൽ മറു  ചോദ്യങ്ങൾ ഉയർന്നുവരികയും വീണ്ടും ആ തുടക്കത്തിൽ തന്നെ തിരിച്ചെത്തുകയും ചെയ്യുന്നു . വല്ലാത്തൊരു പ്രഹേളിക തന്നെയാണിത്  .

തീർച്ചയായും അങ്ങിനെ തന്നെയായിരിക്കണമത് ഒരു മനുഷ്യന് അവന്റെ സൃഷ്ടി രഹസ്യങ്ങളേയും  പ്രപഞ്ച സത്യങ്ങളെയും വളരെ സാധാരണമായി വിലയിരുത്തുവാൻ ഒരിക്കലും സാധിക്കുകയില്ല , എന്നിരുന്നാൽ കൂടി അവന്റെ ദീർഘവീക്ഷണം അതിൽ പല ചോദ്യങ്ങൾക്കും ഉത്തരങ്ങൾ പകർന്നു നൽകാമെങ്കിലും അതെല്ലാം മാനുഷീകമായ ആ കാഴ്ചപ്പാടുകളിൽ നിന്നും ഉയർന്നുവരുന്ന സത്യങ്ങൾഡ് അല്ലാത്ത വീക്ഷണങ്ങൾ മാത്രമായിരിക്കും . ആ വലിയ തിരിച്ചറിവു തന്നെയാണ് താനിവിടെ നിന്നും നേടിയെടുത്തുകൊണ്ടിരിക്കുന്നതും . 

ഒരു മനുഷ്യൻ, മനുഷ്യർ പല  തരത്തിൽ അവരുടെ അവരുടെ വിശ്വാസങ്ങളെ വെച്ചു പുലർത്തുന്നു . ചിലർ മരണാന്തര ജീവിത്തെക്കുറിച്ച് വിശ്വസിക്കുന്നു. ചിലർ ഒരു ജനത്തോടു കൂടി തന്നെ എല്ലാം അവസാനിക്കുന്നുവെന്ന് തീർച്ചപ്പെടുത്തുന്നു.

 ഇവിടെ എടുത്തു പറയേണ്ട ഒന്ന് മരണാനന്തര ജീവിതത്തെക്കുറിച്ച് പറയുന്നവർ പോലും ഇത്തരമൊരു കാഴ്ച്പ്പാടിലൂടെ ഒരിക്കലും ചരിക്കുന്നില്ല എന്നുള്ളതാണ്  .

ഓരോരുത്തരുടെയും ജീവിത വീക്ഷണങ്ങൾ അനുസരിച്ച് അവർ അവക്ക് ഭാഷ്യങ്ങൾ ചമക്കുകയും അതിലൂടെ മുന്നോട്ട് പോവുകയും ചെയ്യുന്നു. പക്ഷെ ആരും ചിന്തിക്കാത്ത ആത്യന്തികമായ ഒരു വീക്ഷണമെന്നുള്ളത് തങ്ങൾ എന്തുകൊണ്ട് മനുഷ്യരായി പിറന്നുവെന്നുള്ളതിനെ കുറിച്ചു തന്നെയാണ് ?.

 ആരാണ് അതേക്കുറിച്ച് വിശകലനം ചെയ്യുന്നതെന്നുള്ള ചോദ്യത്തിന്  തീർച്ചയായും ആരുമില്ല എന്നുള്ളത് തന്നെയാണ് അതിന്റെ വിശദീകരണവും. 

എങ്ങിനെ മൃഗങ്ങൾ ജന്മം  കൊള്ളുന്നുവെന്നും , അവ  എന്തുകൊണ്ട് മൃഗങ്ങളായെന്നും തങ്ങൾ എന്തുകൊണ്ട് മനുഷ്യരായെന്നും ആരെങ്കിലും ചിന്തിച്ചിട്ടുണ്ടായിരുന്നുവോ ?. ഒരിക്കലുമില്ല  ഇവിടെ നിന്നുമാണ് താൻ , താൻ മാത്രമല്ല ഏതൊരുവനും ആ ചിത്രം മനസ്സിലാക്കുന്നതും . 

  എന്നാൽ ഇവിടെ നിന്നും പോകുന്നതോട് കൂടി അതെല്ലാം മായുന്നു അങ്ങിനെയെങ്കിൽ എന്താണ് ഇതിന്റെ ആവശ്യകത . ഇതാ താൻ വീണ്ടും ആ ചോദ്യത്തിലേക്ക് തന്നെ മറ്റൊരു വഴിയിലൂടെ  തിരിച്ചെത്തിയിരിക്കുന്നു . 

ഓർമ്മകൾ മുറിഞ്ഞതുപോലെ അയാളൊന്നു  നിറുത്തി. 

തന്റെ  കഴിഞ്ഞു പോയ ജന്മങ്ങളിലെല്ലാം  ഞാൻ ആരായിരുന്നു എന്നുള്ളതിനെക്കുറിച്ച്  വ്യക്തമായി മനസ്സിലാക്കുവാനും, തിരിച്ചറിയുവാനും തനിക്ക് കഴിഞ്ഞിരിക്കുന്നു . പക്ഷേ ഈ തിരിച്ചറിവുകൾ എത്രകാലത്തേക്കെന്നുള്ളത് വലിയൊരു ചോദ്യമാണ് ഉയർത്തുന്നത്. ഇവിടം   ഒരു പ്രത്യേക ലോകമാണ് ഓരോരുത്തരും അവരുടെ ജന്മ പഥങ്ങളിൽ  എന്താണെന്നും, എന്തായിരുന്നുവെന്നും മനസ്സിലാക്കിത്തരുന്ന ലോകം, തിരിച്ചറിവിന്റെ വേദി , കൂട്ടിക്കുഴിക്കലുകളുടെ ഇടം. താൻ  സ്വർഗ്ഗമായി വ്യാഖ്യാനിച്ചുവെങ്കിലും ഇത് സ്വർഗ്ഗമല്ല എന്നുള്ളതാണ് സത്യം. പക്ഷെ സ്വർഗ്ഗം എന്താണെന്ന് താൻ ദൂതനിലൂടെ മനസ്സിലാക്കുകയും ചെയ്തു . പക്ഷെ ഇവിടെ നിന്നും പോകുന്നതോടെ വീണ്ടും ആ പഴയ അജ്ഞതയിലേക്ക് തന്നെ   കൂപ്പുകുത്തുന്നു എന്നുള്ള വിരോധാഭാസവും മുന്നിൽ കാണുന്നു  .

വിരോധാഭാസമെന്നതിനെ വരച്ചു വെച്ചത്  തന്റെ കാഴ്ചപ്പാടിന്റെ വികലതയായേ കരുതുവാനാകു കാരണം അതങ്ങനെയാണ് വെറുതെ കഴിഞ്ഞപോയതിനെ കുറിച്ച്  വീണ്ടും വീണ്ടും തല പുണ്ണാക്കുന്നതിൽ  പ്രയോജനമില്ല.   

ഈ നൈമിഷികമായ കാലയളവിനൊടുവിൽ നാം വീണ്ടും എല്ലാം മറന്നുകൊണ്ട് മറ്റൊരു ജന്മത്തിലേക്ക് കാലുകുത്തുന്നു. കഴിഞ്ഞതോ, വരാനിരിക്കുന്നതോ ഈ കണ്ടു മനസ്സിലാക്കിയതോ എല്ലാം തന്നെ നമ്മിൽ നിന്നും അപ്പോൾ മാഞ്ഞു പോയിരിക്കും . പുതിയ മനുഷ്യനായി പുതിയ വ്യക്തിത്വത്തോടെ പുതിയൊരു  ലോകത്തിലേക്ക്. 

പക്ഷെ, അവിടെ  എല്ലാം പഴയതുപോലെയാണെന്ന് നാം ഒരിക്കൽ പോലും തിരിച്ചറിയുന്നില്ല.  ഓരോരോ കാലഘട്ടങ്ങളിൽ ഒന്നൊന്നായി നമ്മിലേക്ക് വന്നു ചേരുന്നു. എല്ലാം ഒരു സർക്കിൾ പോലെ  കറങ്ങുന്നു പക്ഷെ നാമൊരിക്കലും അതറിയുന്നില്ല എന്നു മാത്രം. അതാണ് നിയോഗങ്ങൾ പക്ഷെ ദൂതൻ പറഞ്ഞതു പോലെ നമ്മുടെ പ്രവർത്തികൾ നമ്മുടെ നിയോഗങ്ങളെ മാറ്റിമറിക്കുന്നു അതിനു വെണ്ടത്രെ ഉൾക്കാഴ്ച വേണം അല്ലാത്തവർ പഴയതു പോലെ തന്നെ. 

നിയോഗങ്ങളെ  മാറ്റാൻ സാധിക്കാത്തവർ. 

ഇങ്ങനെയുള്ള ഉൾക്കാഴ്ചകൾ  അല്ലെങ്കിൽ തിരിച്ചറിവുകൾ ഈ ലോകത്തിൽ കിട്ടിയതുകൊണ്ട് നമുക്കെന്താണ് പ്രയോജനം ? ഇവിടെ നിന്നും പോയാൽ ഈ കണ്ടതും കാണുന്നതും കേട്ടതും കേൾക്കുന്നതും എല്ലാം തന്നെ മാഞ്ഞു പോകുന്നതല്ലേ ? 

അപ്പോൾ പിന്നെ ഇതുകൊണ്ട് എന്താണ് പ്രയോജനം?

വീണ്ടുമാ പഴയ  ചോദ്യത്തിലേക്ക് തന്നെ താൻ തിരിച്ചെത്തിയിരിക്കുന്നു .

അതിന്റെ ആഴങ്ങളിലേക്ക് എത്തിച്ചേരാൻ അയാൾ കുറെ ചികഞ്ഞു നോക്കി പക്ഷെ ആ തിരിച്ചറിവ് നേടുക എന്നുള്ളത് മനുഷ്യബുദ്ധിക്ക് അപ്രാപ്യമായിരുന്നു. അതിൽ അയാൾക്ക് അത്ഭുതം  തോന്നിയില്ല കാരണം  അവിടെ അയാൾ  കാണുന്നതും കേൾക്കുന്നതുമെല്ലാം  അയാളുടെ ബുദ്ധിക്കോ അയാളുടേതിനേക്കാൾ പതിനായിരം മടങ്ങ് അധികമുള്ളതിനോ  എത്തിച്ചേരാനാകാത്ത സമസ്യകളായിരുന്നു. ചിലതങ്ങിനെയാണ് അതൊരിക്കലും പൂരിപ്പിക്കാൻ കഴിയില്ല അവ സമസ്യകളായി തന്നെ നിലനിൽക്കും എന്നുള്ളത് തന്നെയാണ്  അവയുടെ മാഹാത്മാവ്യവും . 

പൂരിപ്പിക്കപ്പെടുമ്പോൾ അത് സമയബന്ധിതമായി പൂരിപ്പിക്കപ്പെടുന്നു അതും ഒരു നിയോഗം അല്ലാതെ അതിന്റെ പിന്നാലെ പാഞ്ഞാൽ എത്തിച്ചേരുന്നത് ഒരു ശൂന്യതയിലേക്കായിരിക്കും ഒന്നുമൊന്നും തിരിച്ചറിയുവാനോ മനസ്സിലാക്കുവാനോ പറ്റാത്തൊരു  ശൂന്യതക്കുള്ളിലേക്ക് . 

പൂർണ്ണമായും  പൂരിപ്പിക്കാൻ കഴിയാത്ത സമസ്യകൾ തന്നെയാണ്  ഓരോ ജീവിതങ്ങളും, അത് പൂരിപ്പിക്കപ്പെടുന്നത് ഇങ്ങനെയുള്ള ധാർശിനികമായ ലോകങ്ങളിലൂടേയും, അതിനായി നിയോഗിക്കപ്പെട്ട മഹാന്മാരിലൂടേയും . മഹാന്മാരെന്നാണോ ഇവരെ വിളിക്കേണ്ടത് ?. 

അല്ലെങ്കിൽ  പിന്നെ എന്താണ്?.

 തനിക്കതറിയില്ല ഇവർ മഹാന്മാരെക്കാളും മേലെ നിൽക്കുന്ന അതിനേക്കാളൊക്കെ അങ്ങ് ഉയർത്തി വിരാജിക്കുന്ന ദൈവീക ചേതന ഉള്ളിലേന്തുന്ന ദൈവം നിയോഗിച്ച ദൂതന്മാർ അതെ ദൂതൻമാർ, ആ പേര് തന്നെയാണ് നല്ലത്. അല്ലെങ്കിൽ വിശുദ്ധന്മാരെന്ന് വിളിക്കാം . ഒരു കണക്കിന് വിശുദ്ധന്മാർ തന്നെയാണല്ലോ ദൂതന്മാരും .

വീണ്ടും അയാൾക്ക് തീർച്ചയില്ലായ്മ അനുഭവപ്പെട്ടു . അതിൽ അയാൾക്കൊട്ടും കുണ്ഠിതം തോന്നിയില്ല തന്റെ ജീവിതമാണത് .  

അയാൾ വീണ്ടും ആ നിലക്കണ്ണാടിയുടെ മുന്നിൽ നിന്ന് സ്വയം  നോക്കി താൻ എന്തൊരു സുന്ദരനാണ് ? അതിലയാൾക്ക് അഭിമാനം തോന്നി. 

അപ്പോൾ അയാളുടെ കണ്ണുകൾക്ക് മുന്നിൽ ഒരു വയസ്സൻ തൂങ്ങിപ്പിടിച്ചു കൊണ്ട് ലൈറ്റ് ഹൗസിന്റെ കോണിപ്പടികൾ വേച്ചു വേച്ചു കയറുന്നു.  ജരാ നരകൾ ബാധിച്ച ഒരു കോവർ കഴുതയായി അയാളക്കത് കണ്ട്  തോന്നി ഇടക്കിടക്ക് ഫെനി കുടിക്കുന്ന  ഒരു കോവർ കഴുത. 

ഇത്രയും സുന്ദരനായ താൻ എങ്ങിനെ ആ മുഷിഞ്ഞ  കുപ്പായത്തിനുള്ളിലേക്ക് പരകായ പ്രവേശം ചെയ്യപ്പെട്ടു ? .

ഇപ്പോൾ ഈ ചെറുപ്പത്തിൽ നിന്ന് ആ വയസ്സനിലേക്കുള്ള ദൂരത്തിലേക്ക് ഒരു വര വരക്കുകയാണെങ്കിൽ അതിൽ ഏറെ തിരുത്തലുകൾ വേണ്ടി വരും. അന്നത്തെ ജീവിത വീക്ഷണത്തിൽ അതായിരുന്നു ശരി എന്നാൽ ഇപ്പോൾ മാറി നിന്ന് നോക്കുമ്പോൾ അതിൽ പലതും തെറ്റായിരുന്നുവെന്ന്  മനസ്സിലാക്കുന്നു . 

ഇനി അടുത്ത ജീവിതത്തിൽ, അല്ലെങ്കിൽ ജന്മത്തിൽ ഇതെല്ലാം തിരുത്തുവാനാകുമോ?. അറിയില്ല ഈ കാണുന്നതൊന്നും അപ്പോൾ ഓർമ്മകളുടെ ഒരു അംശത്തിൽ പോലും ഉണ്ടാകുന്നില്ലല്ലോ ?.

സത്യത്തിൽ ഇതൊരു തെറ്റായ നടപടി ക്രമമല്ലേ?  ഓരോ ജന്മങ്ങളും നമുക്കാണെന്ന് അറിഞ്ഞാലും അതാതു ജന്മങ്ങളിൽ ഓർമ്മകൾ മനസ്സിൽ നിന്നാൽ മാത്രമല്ലേ അടുത്ത ജന്മത്തിൽ നമുക്കത് തിരുത്തിക്കൊണ്ട് മുന്നേറാൻ പറ്റുകയുള്ളൂ.

വീണ്ടും ആ ചോദ്യം.   

എന്റെ സുഹൃത്തേ അങ്ങിനെയെങ്കിൽ നീ അലസനും മടിയനും ലക്ഷ്യബോധമില്ലാത്തവനും സുഖലോലുപനും ഭയപ്പാടില്ലാത്തവനും ഇതിനേക്കാൾ നിഷ്‌ഠോരനുമായിമാറുകയില്ലേ ?. 

അയാൾ ചുറ്റും നോക്കി പക്ഷെ  ആരെയും  കാണുവാൻ കഴിഞ്ഞില്ല എന്നിട്ടും അയാളാ ശൂന്യതയിലേക്ക് നോക്കി ചോദിച്ചു. 

അതെങ്ങനെ ?.

ചിന്തിക്കൂ അതിന്റെ ഉത്തരം നിന്നിൽ തന്നെയുണ്ടല്ലോ ?. 

അയാൾ ചിന്തിക്കാൻ തുടങ്ങി പക്ഷെ അയാൾക്കുത്തരം കിട്ടിയില്ല എന്നിട്ടും അയാൾ ചിന്തിച്ചു പക്ഷെ ഉത്തരം കിട്ടിയില്ല  അയാൾ ചിന്തിച്ചു കൊണ്ടേയിരുന്നു  എനിക്ക് ചിന്തിക്കാനായി ദൂതൻ വരുന്ന വരേയ്ക്കും സമയമുണ്ട് ആ ചിന്തയോടെ അയാൾ ഒന്നുകൂടി കൂലംകുഷിതമായി ചിന്തിച്ചു തുടങ്ങി. 

പക്ഷെ എത്ര ചിന്തിച്ചാലും ചിലതിന് ഉത്തരം ലഭിക്കുകയില്ലെന്നത് അയാൾക്ക്  അറിയാമായിരുന്നോ?.  പക്ഷെ അതൊന്നും അയാളെ അലയില്ല   കാരണം അയാൾക്കറിയേണ്ടത് ആ ചോദ്യങ്ങളുടെ ഉത്തരങ്ങളായിരുന്നു. അതയാൾക്ക് അറിഞ്ഞു തന്നെ തീരണം എല്ലാ മനുഷ്യരും ഇത്തരം ചിന്തകളിലൂടെ കടന്നുപോകുന്നുണ്ടോ ?.

ഉണ്ടായിരിക്കാം , അല്ലെങ്കിൽ ഇല്ലായിരിക്കാം ഇവിടെ മൂന്നാമതൊന്നിന് സാധ്യതയില്ല. 

നേരം നന്നേ വെളുത്തിരിക്കുന്നു അയാൾ ദൂതനായി കാത്തിരുന്നു ഇന്ന് എന്തൊക്കെ അത്ഭുതങ്ങൾ ആണാവോ ദൂതൻ തനിക്കായി ഒരുക്കിയിരിക്കുന്നത് ? അയാൾ ജിജ്ഞാസാലുവായി. 

അല്ലെങ്കിൽ ഈ കാണുന്നതെല്ലാം അത്ഭുതങ്ങൾ മാത്രമാണോ? അതിലുപരി എല്ലാം സത്യങ്ങൾ തന്നെയല്ലേ ?. അവിശ്വസനീയം തന്റെ ഓരോ ജന്മങ്ങളും താൻ വീണ്ടും കാണുന്ന ഒരിക്കലും ഉൾക്കൊള്ളാനാകാത്ത വലിയ വലിയ   അത്ഭുതങ്ങൾ.  

അങ്ങിനെ വരുമ്പോൾ എപ്പോഴാണ് ഇതിനൊരു അവസാനം ഉണ്ടാകുന്നത് ?.  അതോ അവസാനം ഇല്ലെന്നുണ്ടോ പക്ഷെ എല്ലാത്തിനും ഒരു അവസാനം ഉണ്ടാകണമല്ലോ ?.

ഒരു മനുഷ്യന് ധാരാളം ജന്മങ്ങൾ നൽകപ്പെടുന്നു അവൻ ജീവിച്ചു മരിക്കുന്നു അവസാനം ഒരു വിധി ദിവസം വരുന്നു ആ ദിവസത്തിൽ എല്ലാം വളരെ വ്യക്തമായി തരം തിരിക്കപ്പെടുന്നു. 

അയാൾ പറയുന്നതു കേട്ട് ദൂതൻ ചിരിച്ചു. 

എന്റെ സുഹൃത്തേ എന്തൊക്കെയാണ് നിങ്ങൾ മനുഷ്യർ ചിന്തിച്ചു കൂട്ടുന്നത്?. 

അയാൾ അതിനുത്തരം പറഞ്ഞില്ല. 

ഇന്ന് നിങ്ങൾ കാണുവാൻ പോകുന്നത് നിങ്ങളുടെ രണ്ടാമത്തെ ജന്മത്തിലെ  ജീവിതമാണ്.

 അയാൾ ദൂതൻ കാണിച്ചുതന്ന ആ കിളിവാതിലിലൂടെ തന്റെ ജന്മത്തിലേക്ക് എത്തിനോക്കി. 

എല്ലാം ഒരുപോലെ തന്നെ മുമ്പ് കണ്ട ജന്മങ്ങൾക്കനുസ്രതമായി ഇതും മാതാപിതാക്കൾ ഒരുപോലെ തന്നെ എന്നാൽ അതിൽ നന്നേ  ചെറുപ്പത്തിലേ താൻ  മരണമടയുന്നത് കണ്ട അയാൾ ഞെട്ടി. 

ദൂതൻ അയാളോട് ചോദിച്ചു. 

എങ്ങിനെയാണ് ഇത്ര ചെറുപ്പത്തിലേ നിങ്ങൾ മരണമടഞ്ഞതെന്ന് അറിയേണ്ടേ ? അതിനു നിങ്ങൾ നിങ്ങളുടെ ഇതിനു മുന്നത്തെ ജന്മം കാണേണ്ടതുണ്ട്. അതിൽ നിങ്ങളുടെ ജീവിതം അത്രക്കും അധഃപതിച്ചതായിരുന്നു. നിങ്ങൾ മ്ലേച്ഛനായിരുന്നു൨, ക്രൂരനായിരുന്നു. ആ കുത്തഴിഞ്ഞ ജീവിതത്തിന്റെ പ്രതിഫലനമാണ് അടുത്ത ജന്മത്തിൽ നിങ്ങൾ അകാലത്തിൽ പൊലിയാൻ കാരണമാക്കപ്പെട്ടത്. ഇത് നിങ്ങൾക്കു മാത്രമല്ല എല്ലാവർക്കുമുള്ളൊരു മുന്നറിയിപ്പാണ് . 

ജീവിതത്തിൽ നല്ലതു മാത്രം ചെയ്യുക നിങ്ങൾ നല്ലതു മാത്രം ചെയ്യുമ്പോൾ അടുത്ത ജന്മത്തിലേക്കുള്ള കരുതിവെക്കൽ കൂടിയാണ് അതിലൂടെ  നടത്തുന്നത്. അത് നിങ്ങൾക്ക് ദീർഘായുസ്സും ആരോഗ്യ സുഖ സൗകര്യങ്ങളും  പ്രധാനം ചെയ്യുന്നു. കാരണം ഓരോ ജന്മത്തിലേയും നിങ്ങളുടെ ചെയ്തികളുടെ പ്രതിഫലം അടുത്ത ജന്മത്തിൽ നിങ്ങളെ കാത്തിരിക്കുന്നു. 

പലതരത്തിലും നിങ്ങളുടെ ചെയ്തികളുടെ പ്രതിഫലം നിങ്ങൾക്ക് ലഭിക്കും അസുഖങ്ങളായിട്ട് , ദാരിദ്ര്യമായിട്ട്, മരണമായിട്ട്, അവശതകളായിട്ട് അങ്ങനെ പലതരത്തിൽ.

അതിൽ നിന്നും ഒഴിവാകാനുള്ള ഒരേ ഒരു മാർഗ്ഗം  ഓരോ ജന്മങ്ങളിലും നല്ലതു മാത്രം ചെയ്യുക എന്നുള്ളത് മാത്രമാണ് .  

ഞാനൊരു സംശയം ചോദിക്കട്ടെ? 

ദൂതൻ തലയാട്ടി. 

ഡാർവിനെന്നു പറയുന്ന ഒരാൾ  പരിണാമപ്രിക്രിയയിലൂടെയാണ് മനുഷ്യർ ഉണ്ടായതെന്നാണ് ?. 

പരിണാമ പ്രിക്രിയയോ അതെന്താണ് സുഹൃത്തേ ?.

കുരങ്ങനിൽ നിന്ന് രൂപമാറ്റം സംഭവിച്ചാണ് മനുഷ്യർ ഉണ്ടായതെന്ന് അവർ വാദിക്കുന്നു. 

അതുകേട്ട് ദൂതൻ ഉറക്കെ  ചിരിച്ചു.. പൊട്ടി പൊട്ടി ചിരിച്ചു  ഇങ്ങനെയുള്ള വിഡ്ഢിത്തങ്ങളും ഭൂമിയിൽ നടക്കുന്നുണ്ടോ?.

ആ ചോദ്യം കേട്ടപ്പോൾ അത്  പറയേണ്ടിയിരുന്നില്ല എന്നയാൾക്ക് തോന്നി. 

അങ്ങിനെയാണെങ്കിൽ നിങ്ങൾ ഈ രൂപത്തിൽ നിന്നും മറ്റൊന്നായി എന്തുകൊണ്ട് മാറുന്നില്ല?. 

ദൂതന്റെ ചോദ്യത്തിന് അയാളുടെ പക്കൽ ഉത്തരമുണ്ടായിരുന്നില്ല.  

ഞാൻ, നിങ്ങൾക്ക് ഡാർവിനെ കാണിച്ചു തരാം ദൂതൻ കൈചൂണ്ടിയിടത്തേക്ക് അയാൾ എത്തിനോക്കി.

 എന്തിനാണ് എത്തിനോക്കുന്നത് നിന്നിടത്തു നിന്നു തന്നെ നോക്കിയാൽ മതിയല്ലോ?. 

ആകാംഷയാണോ ?

അയാൾ അതിനുത്തരം പറഞ്ഞില്ല .

അവിടെ അയാളൊരു ചെറുപ്പക്കാരനെ കണ്ടു. 





















 

0 അഭിപ്രായങ്ങള്‍