ഞാനെന്ന ഞാനും ..പിന്നെ ...
പ്രേക്ഷിതൻ സുകുവിന്റെ ആ ചോദ്യം കേട്ടപ്പോ തന്നെ
എനിക്കാകെ ചൊറിഞ്ഞ് കേറി വന്നതാണെങ്കിലും ഞാനതു അടക്കി കാരണം സുകുവിന് എന്നേക്കാൾ ആരോഗ്യമുള്ളതുകൊണ്ടും സുകു ഒരു എക്സ് റൗഡി ആയതുകൊണ്ടും മാത്രം
ഒരു കാലത്ത് ഞങ്ങളുടെ ഗ്രാമത്തെ ആകെ വിറപ്പിച്ചവനാണ് ഈ സുകു റൗഡി ഇടിയന്റെ ശുദ്ധി കലശത്തിൽ സുകുവിപ്പോൾ ഒരു പ്രേക്ഷിതനായെങ്കിലും ഏതുനിമിഷവും ആ പഴയ റൗഡി സുകുവിന്റെ ഉള്ളിൽ നിന്നും പുറത്തു ചാടും ഞാനായിട്ടതിനൊരു അവസരം കൊടുക്കേണ്ടല്ലോ എന്നുള്ളൊരു സൽ ഉദ്ദേശം കൂടി എന്റെ മനസ്സിലുള്ളതുകൊണ്ട് കൂടിയാണ് ഞാനവിടെ സംയമനം പാലിച്ചത്.
ഇവർക്കൊക്കെ അന്വേഷിക്കാൻ വേറെന്തൊക്കെയോ കാര്യങ്ങൾ കിടക്കുന്നു അല്ലെങ്കിലും ഇപ്പൊ എല്ലാവർക്കും നമ്മുടെ മേലെ കേറാനാ സമയമുള്ളൂ
സത്യത്തിൽ ഉയരം വെക്കാൻ വേണ്ടി ഞാൻ ആ സമയത്തു കാണിച്ചു കൂട്ടാത്ത കോപ്രായങ്ങളില്ല എന്റെ ക്ലാസ്സിൽ ഏറ്റവും ഉയരം കുറവുള്ള രണ്ടേ രണ്ടു പേരേ ഉള്ളൂ ഒന്ന് ശങ്കു മറ്റേത് ഞാൻ
ശങ്കുവിന് എന്നെക്കാളും ഉയരം കുറവാണെന്നുള്ളത് മാത്രമാണ് എനിക്കുള്ള ഏക ആശ്വാസം പക്ഷെ അവൻ നന്നായി പഠിക്കും ഉയരത്തിന്റെ കുറവ് അവൻ പഠിപ്പിൽ മാനേജു ചെയ്തു ഞങ്ങളുടെ ക്ലാസ്സിൽ അവനാ ഏറ്റവും നന്നായി പഠിക്കുന്നത് അതോണ്ട് തന്നെ ശങ്കുവിനെ എല്ലാവർക്കും വലിയ കാര്യമാ
ഈ ഉയരത്തിലൊന്നും വല്യ കാര്യമില്ലെന്നാ അവന്റെ പക്ഷം ബുദ്ധി മതിയത്രേ സംഗതി അവന് ബുദ്ധിയുള്ളതുകൊണ്ടാണ് അവനങ്ങനെ പറയുന്നത്
പക്ഷെ എന്റെ കാര്യം അങ്ങിനെയല്ല എനിക്ക് ഉയരവും ഇല്ല ബുദ്ധിയും ഇല്ല
സത്യത്തിൽ ഏത് രണ്ടും എന്റെ കൈയ്യിലുള്ള കാര്യങ്ങളല്ല എന്നാണ് ഞാൻ പറയാറ് എങ്കിലും ആ ലോജിക്ക് എനിക്കൊഴിച്ച് വേറെ ആർക്കും മനസ്സിലാകാത്തതുമില്ല
രണ്ടാമത്തെ പ്രശ്നം എന്താണെന്ന് വെച്ചാ ഉയരം കുറവായതുകാരണം എപ്പോഴും മുന്നിലെ ബെഞ്ചിലാണ് എന്റെയും ശങ്കുവിന്റേയും സ്ഥാനം അത് കാരണം എല്ലാ ചോദ്യങ്ങളും ഞങ്ങളുടെ നേർക്കാണ് ആദ്യം വരുക ശങ്കുവിന് അതൊരു പ്രശ്നമല്ല ചോദ്യം എന്നോട് ചോദിക്ക് മാഷേ ...എന്നോട് ചോദിക്ക് മാഷേ പറയും പോല്യാ അവൻ മാഷുമാരുടേയും ടീച്ചർ മാരുടെയും മുഖത്തോട്ട് നോക്കിക്കൊണ്ടിരിക്കാ എന്നാലെൻറെ കാര്യം അങ്ങിനെയല്ല ചോദ്യങ്ങളിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടി ഒരു മറ നോക്കിയിരിക്കാ ഞാൻ
എന്റെ ക്ലാസ്സിലെ ഏറ്റവും ഉയരം കൂടുതലായ ശിവനൊക്കെ പിന്നിലെ ബെഞ്ചിലാ അത് കാരണം അവനോട് ചോദ്യങ്ങളൊന്നും ചോദിക്കത്തില്ല കുറച്ചെങ്കിലും ഉയരം വന്നിരുന്നെങ്കിൽ രണ്ടാമത്തെ ബെഞ്ചിലിക്കെങ്കിലും മാറിക്കേറാമായിരുന്നു എന്നുള്ള പ്രതീക്ഷയുടെ കടിഞ്ഞാണിൽ പിടിച്ചാണ് ഉയരം വെപ്പിക്കാനുള്ള എന്റെ അശ്രാന്ത പരിശ്രമം
എന്റെ സുകുവേട്ടാ ഒന്ന് കളിയാക്കാണ്ട് പോയേ
ആയ് ..ഞാൻ കളിയാക്കിയതല്ലടാ ഉയരം വെക്കാനായി നീയൊരു പുസ്തകം വാങ്ങിയല്ലോ എന്തൂട്ടാ അതിന്റെ പേര് ?

പാക്കരൻ ചേട്ടന്റെ ചായക്കടയിൽ വെച്ചായിരുന്നു സുകു ചോദിച്ചത്
സത്യത്തിൽ ഉയരം വെക്കാൻ വേണ്ടി ഞാനൊരു പുസ്തകം വാങ്ങിയിരുന്നു
ഒരു പ്രാവശ്യം പാക്കരൻ ചേട്ടന്റെ ചായക്കടയിലേക്ക് പാല് കൊണ്ട് പോയപ്പോ ബോണ്ടാ വാങ്ങിയിരുന്നു അത് പൊതിഞ്ഞു തന്നെ പേപ്പറിൽ കണ്ട ഒരു പരസ്യമായിരുന്നു അത്
ഉയരമില്ലാത്തവർക്ക് അത് വെക്കുന്നതിനായി ഒരു പുസ്തകം ഉണ്ടെന്ന് ഒരു വിധത്തിലാണ് ഞാനത് വാങ്ങിയത് അതറിഞ്ഞിട്ടാണ് സുകുവിന്റെ ചോദ്യം
ബുക്ക് വായിച്ചാ ഉയരം വെക്കോ..?
ബുക്ക് വായിച്ചാ ഉയരം വെക്കോ..?
സുകുവിന്റെയാ ചോദ്യം കേട്ട അവറാൻ ചേട്ടനായിരുന്നു ആ സംശയം ഉന്നയിച്ചത്
എന്റെ അവറാൻ ചേട്ടാ ബുക്ക് വായിച്ചാ മാത്രം ഉയരം വെക്കത്തില്ല അതില്‍ കുറച്ച് എക്സ്സെർസൈസുണ്ട് അത് ദിവസോം ചെയ്താ നമ്മള് ആറിഞ്ചോളം ഉയരം വെക്കൂന്നാ പറഞ്ഞേക്കണത്
എന്നിട്ട് നിന്നെ ഇപ്പൊ കണ്ടാ ഉള്ള ഉയരം കൂടി കുറഞ്ഞ പോലെ ആണല്ലോടാ
അവറാൻ ചേട്ടന്റെയാ വാക്കുകൾ അസ്ത്രം പോലെ എന്റെ നെഞ്ചിലായിരുന്നു വന്ന് തറച്ചത്
ആ ബുക്ക് കിട്ടിയതിൽപ്പിന്നെ ഞാനേതണ്ട് അമിതാബച്ചനായി മാറിയതു പോലെയായിരുന്നു നടന്നിരുന്നത് അവറാൻ ചേട്ടന്റെ ഈ വാക്കുകൾ കേട്ടതോടെ ഞാനാകെ ചുരുങ്ങിപ്പോയി
എന്റെ ചെറുപ്പത്തില്‍ ഞാൻ നല്ല ഉയരം ഉണ്ടായിരുന്നതാ..

അവറാൻ ചേട്ടൻ പറഞ്ഞതു കേട്ട് പാക്കരൻ ചേട്ടന്റെ മാത്രമല്ല അവിടെ ചായകുടിക്കാൻ വന്നവരുടെ എല്ലാവരുടേയും കണ്ണ് മിഴിഞ്ഞു
എന്തൂട്ടാ നീ പറയണേ എന്റെ അവറാനെ ചെറുപ്പത്തില്‍ ഉണ്ടായിരുന്ന ഉയരം ഇപ്പോ കൊറയെ ?, നിന്നെ ഞാൻ ചെറുപ്പം തൊട്ട് കാണണതല്ലേ ആ സമയത്ത് ഇവൻ ദേ ഇത്രക്കേ ഉള്ളൂ ഞങ്ങളൊക്കെ കുഞ്ഞവറാൻ , കുഞ്ഞവറാൻന്നാ വിളിക്കാ എന്നിട്ട് നിന്ന് പുളുവടിക്കാ
സത്യായിട്ടും ചെറുപ്പത്തില്‍ ഞാൻ നല്ല ഉയരം ഉണ്ടായിരുന്നതാ ഒരു പ്രാവശ്യം തലേല് തേങ്ങാ വീണതോടെയാ എന്റെ ഉയരം കുറഞ്ഞു പോയത്

അവറാൻ ചേട്ടന്റെ വിളമ്പിയ ആ വലിയ സത്യം കേട്ട് എല്ലാവരും ഞെട്ടി എന്തിന് പാക്കരൻ ചേട്ടൻ ചട്ട്ണി അരക്കാൻ വാങ്ങിവച്ച തേങ്ങാ പോലും അത് കേട്ട് ഞെട്ടി എന്നുള്ളതായിരുന്നു സത്യം
തേങ്ങാ തലമേൽ വീണാ ശത്തു പോകും ചേട്ടാ അല്ലാതെ ഉയരം കുറയാ മാട്ടാൻ
തമിഴൻ മുരുകനായിരുന്നു ഇടക്കു കേറിയത് പറഞ്ഞത് എന്നിട്ട് വലിയൊരു ജ്ഞാനം വെളിവാക്കിയ മട്ടിൽ മുരുകൻ എല്ലാവരേയും ഒന്ന് നോക്കി

ഒരു അഭിനന്ദനം മുരുകൻ അതിന്റെ പേരിൽ പ്രതീക്ഷിച്ചിരുന്നു അറ്റ്ലീസ്റ്റ് ഒരു കൈത്തട്ടലെങ്കിലും
തന്റെ അറിവിൽ മുരുകന് തന്നെ അഭിമാനം തോന്നിയ നിമിഷമായിരുന്നു അത്
നിനക്കാ അത് നിശ്ചയം ?ആണോ ,ആണോടാ ?എന്റെ തലയിൽ തേങ്ങാ വീണ് ഉയരം കുറഞ്ഞത് എനിക്കല്ലേ അറിയൂ
അവറാൻ ചേട്ടൻ ചീറിക്കൊണ്ടാ മുരുകനോട് ചോദിച്ചത്

അഭിനന്ദനം പ്രതീക്ഷിച്ചിരുന്ന മുരുകൻ അപ്രതീക്ഷിതമായുള്ള ആ ചീറൽ കേട്ട് ഞെട്ടിപ്പോയി
അതോടെ മുരുകൻ പേടിച്ചിട്ട് വേഗം എണീറ്റു പോയി ആ പോകുന്ന പോക്കില്‍ ചായയെടുത്ത് ഒറ്റ വലിയായിരുന്നു
അമ്മാ ..,

ദിഗന്തങ്ങൾ നടുങ്ങുമാറുള്ള മുരുകന്റെ അലർച്ചകേട്ട് എല്ലാവരും ഞെട്ടി
പാക്കരൻ ചേട്ടൻ നല്ല ചൂടോടെ കൊണ്ട് വന്ന് വെച്ച ചായയായിരുന്നുവത് അതെടുത്താ മുരുകൻ ഒറ്റ വലിക്ക് അകത്താക്കിയത് പാവം പേടീയിൽ ചൂടിന്റെ കാര്യം മറന്നുപോയിരുന്നു അവറാൻ ചേട്ടൻ വന്ന് തല്ലിയാലോ എന്നുള്ള പേടിയും മുരുകനുണ്ടായിരുന്നു പാവത്തിന്റെ അണ്ഡകടാഹം വരെ പൊള്ളിപ്പോയി.
അമ്മാ .... മുരുകൻ വീണ്ടും അലറി
വീണ്ടും എല്ലാവരും ഞെട്ടി
ഇപ്രാവശ്യം ഇവനെന്തിനാ അലറിയത്
ചായയുടെ ഒപ്പം നല്ല ചൂട് വടയും പാക്കരൻ ചേട്ടൻ കൊണ്ടുവന്നു വെച്ചിരുന്നു അതെടുത്ത് മുരുകൻ പോക്കറ്റിലാ ഇട്ടത് പാവത്തിന്റെ ആ കീശക്ക് വലിയൊരു ഓട്ടയുണ്ടായിരുന്നു
പോക്കറ്റിലിട്ട ആ വട യാതൊരു ദാക്ഷണ്യവും ഇല്ലാതെ മുരുകന്റെ എവിടെയൊക്കെയോ പൊള്ളിച്ചു കൊണ്ടായിരുന്നു താഴോട്ട് പോയത്
കരച്ചിലിനിടയിൽ കൂടി മുരുകനത് എടുക്കാൻ നോക്കിയെങ്കിലും പാക്കരൻ ചേട്ടന്റെ നായ റോമു ഓടിവന്ന് ഒറ്റ ചാട്ടമായിരുന്നു അതോടെ മുരുകന്റെ വട റോമുന്റെ വായിക്കുള്ളിലായി.

മുരുകനത് റോമുവിന്റെ വായിൽ നിന്ന് പിടിച്ചു പറിക്കാൻ നോക്കിയെങ്കിലും വട കിട്ടിയതോടെ റോമുന്റെ സ്വഭാവം മാറിയിരുന്നു അതുവരേക്കും മുരുകനെ നോക്കി വാലാട്ടി നിന്നവൻ കടിച്ചു കീറാൻ വരുന്നതു പോലെ മുരുകനെ നോക്കി പല്ലുരുമ്മി .
പാവം മുരുകൻ.., വെറുതേ ഒരു അഭിപ്രായം പറയാൻ പോയതു കാരണം വടയും പോയി കാശും പോയി പൊള്ളുകേം ചെയ്തു.
എന്റെ ഉയരത്തിലേക്കു തന്നെ തിരിച്ചു വരാം ഞാൻ ഉയരം വെക്കാൻ വേണ്ടി പഠിച്ച പണി പതിനെട്ടും പയറ്റി നടക്കുന്ന സമയം എന്റെ സമപ്രായക്കാരെല്ലാം തോട്ടി പോലെയാണ് ആകാശത്തോട്ട് വളർന്നു പോയിരിക്കുന്നത്

എന്റെ ക്ലാസ്സ് മേറ്റ് ശിവന് എന്റെ അത്രേം മാത്രം ഉയരം ഉണ്ടായിരുന്നതാ ഇപ്പൊ എന്റെ ഡബിളായി അവൻ വളർന്നു പോയി
അവന്റെ അച്ഛന് ഉയരം കൂടുതൽ ഉള്ള കാരണാ അവനും നല്ല ഉയരം വരുന്നതെന്നാ എന്റെ സംശയത്തിന് പീതാംബരൻ മാഷ് വിശദീകരണം നൽകിയത്
അപ്പൊ നമ്മുടെ ശങ്കൂന്റെ അപ്പനും നല്ല ഉയരം ഉണ്ടല്ലോ മാഷേ എന്നിട്ടെന്താ അവൻ ഉയരം ഇല്ലാത്തത്

ശങ്കുവിന് എന്നേക്കാളും ഉയരം കുറവാണ്
അതവന്റെ പേര് ശങ്കൂന്ന് ആയ കാരണാടാന്നാ മാഷ് പറഞ്ഞത്
ശങ്കൂന്ന് പേരിട്ടാ ഇട്ടാ ഉയരം വെക്കത്തില്ലേ മാഷേ?
ചില പേര് ഇട്ടാ ഇള്ള ഉയരം വരെ കുറയും
സത്യത്തിൽ മാഷതെന്നെ ഒന്ന് ആക്കീതാണോന്ന് എനിക്കൊരു സംശയം തോന്നീതാ
ഉയരം വെക്കാനുള്ള ആ പുസ്തകം വാങ്ങിയിട്ട് അതോണ്ടൊരു പ്രയോജനോം എനിക്കുണ്ടായില്ല

എന്റെ കഷ്ടകാലം നേരത്ത് വാങ്ങാൻ തോന്നിയ പുസ്തകമായിരുന്നൂവത്
കൈയ്യിൽ ആകെ കൂടി ഉണ്ടായിരുന്ന കാശ് കൊടുത്താ ഞാനാ പൊല്ലാപ്പ് വാങ്ങിയത് ഒരു മാസം കൊണ്ട് അമിതാബ് ബച്ചനാവൂന്ന് സ്വപ്നം കണ്ടു നടന്ന ഞാൻ ഒരു വർഷമായിട്ടും ഒരിഞ്ചു പോലും മുകളിലോട്ട് പോവാതായപ്പോ കാശ് പോയെന്ന് എനിക്ക് വളരെ വ്യക്തമായിട്ട് മനസ്സിലായി പെരുന്നാളിന് നല്ലൊരു ജീൻസ് എടുക്കാൻ വേണ്ടി കാശും കുടുക്കേല് ഇട്ട് വച്ച കാശായിരുന്നു .
കാശും കുടുക്ക പൊട്ട്യാ പോല്യാ ഉയരക്കാരൻ ആ കാശും കൊണ്ട് പോയത്

ലോകത്തുള്ള എല്ലാ ഗുലുമാലുകളിലും ഞാൻ പോയി തലയിടുന്നുണ്ടല്ലോ എന്റെ ഈശ്വരാ .
കഴിഞ്ഞ കൊല്ലം അർനോൾഡിന്റെ സിനിമ കണ്ട് അത്പോലെ മസിലു വരണമെന്നും പറഞ്ഞ് പത്തിരുപത് ജീവൻ ടോണിന്റ ബോട്ടിലായിരുന്നു ചറ പറാന്നും വാങ്ങി കഴിച്ചത് .
കണ്ണാടീടെ മുന്നില്‍ പോയി വെറുതേ നോക്കി നിന്ന് വെറുതേ സമയം പോയതല്ലാതെ മസിലു മാത്രം ഒരു സ്ഥലത്തും മുളച്ച് വന്നില്ല അവസാനം ജീവൻ ടോൺ വാരി വലിച്ചു തിന്ന് വയറുമ്മേ മാത്രം വല്യൊരു മസില് .
അങ്ങിനെ എന്റെ കൊറേ കാശ് ജീവൻ ടോണ്കാര് തിന്നു അവര്‍ അർനോൾഡായി മാറീന്നല്ലാണ്ട് ഞാൻ ചാർളി ചാപ്ലിനായിട്ടു തന്നെ ഇരുന്നു .
ജീവൻ ടോൺ തിന്ന് വയറു വേദന എടുത്ത് കരഞ്ഞ് രാത്രിക്ക് രാത്ര്യാ എന്നേം കൊണ്ട് ആശുപത്രീലേക്ക് ഓടിയത് , വയർ ഞെക്കി നോക്കിയിട്ട് ഡോക്ടറ് ചോദിച്ചത് എന്തെങ്കിലും പാറക്കല്ല് വിഴുങ്ങിയോന്നായിരുന്നു
കല്ല് പോല്യാ ഇരിക്കണത് അവസാനം അതിനെ ഇളക്കിപ്പൊട്ടിക്കാൻ ഡോക്ടർക്കും കുറേ കാശ് കൊടുത്തു .
അല്ല ജീവൻ ടോണ്കാരേം കുറ്റം പറഞ്ഞിട്ട്കാരില്ലാ പെട്ടെന്ന് അർണോൾഡ് ആവാൻ വേണ്ടീട്ട് ഒറ്റയിരുപ്പിന് ഒരു ബോട്ടിലാ ഞാൻ തട്ടീത്.
എന്നാ പിന്നെ അർണോൾഡിനെ പോയി വിഴുങ്ങാരുന്നില്ലേന്നാ ഡോക്ടറ് ചോദിച്ചത്
ഭാഗ്യം, ജീവൻ ടോൺ കഴിച്ച് ജീവൻ പോവാതിരുന്നത്
ജിമ്മില്‍ പോയാ ശരിയാവൂന്ന് നമ്മടെ പ്രേഷിതൻ സുകു പറഞ്ഞിട്ട് ഞാൻ കുമാറിന്റെ ജിമ്മില്‍ പോയി എന്റെ ശരീരം കണ്ട് കുമാറിന് ചിരിച്ച് ചിരിച്ച് ബോധം പോയി , അവിടെയുള്ള എല്ലാ ജിമ്മൻ മാർക്കും ചിരിയോട് ചിരി .
കുമാറ് എന്റെ ശരീരം പിടിച്ച് നോക്കിയിട്ട് പറയാ എന്റെ മോനെ ഇതില്‍ എവിടെയാടാ മാംസത്തിന്റെ കഷ്ണന്ന്
കുമാറേട്ടാ ഒരു മാസം കൊണ്ട് എന്നെ അർണോൾഡ് ആക്കാൻ പറ്റോ?
അത് കേട്ട് ഞങ്ങടെ ഗ്രാമത്തിലെ മിസ്റ്റർ ചിറ്റിലപ്പിള്ളിയായിരുന്ന ജയൻ ചിരിച്ച് ചിരിച്ച് കൈയ്യിലിണ്ടായിരുന്നു ഡംബല്‍ താഴേക്കിട്ടു അത് വീണത് മിസ്റ്റർ ജയന്റെ കാലിമ്മക്ക് തന്നെയായിരുന്നു അതോടെ മിസ്റ്റർ ജയൻ , ജോസ്പ്രകാശ് പോലെ വാവിട്ട് കരഞ്ഞു പാവത്തിന്റെ രണ്ട് വിരലാ ഒടിഞ്ഞത്
ആ ദേഷ്യത്തില്‍ എന്നെപ്പിടിച്ച് ഇടിക്കാൻ വന്നതാ.. ഞാൻ ജീവനും കൊണ്ടോടി
സ്വന്തം ഡംബല്‍ സ്വന്തം കാലുമ്മേ ഇട്ട് ചതച്ചതിന് എന്നെ ഇടിക്കാൻ വരുന്നത് എന്തിനാന്ന് ആലോചിച്ചിട്ട് എനിക്കൊരെത്തും പിടിയും കിട്ടിയില്ല.
അതാലോചിച്ച് നിന്നാല്‍ ജയൻ എന്നെ ഇടിച്ച് ചമ്മന്തിയാക്കും പിന്നെ അർണോൾഡ് ആവേണ്ടി വരത്തില്ല.

ജയന് എന്നെ ഇടിക്കണ്ട ആവശ്യം തന്നെ വരത്തില്ല വെറുതേ ഒന്ന് ഓങ്ങിയാ മതി ആ കാറ്റൊണ്ടെന്നേ എന്റെ കാറ്റ് പോവും.
ഏതായാലും ജയൻ ഇടിക്കാൻ വന്നതോടെ കുമാറും പതുക്കെ മുങ്ങി ആളു തെറ്റി ഇടി വാങ്ങിയിട്ട് മാസ്റ്റർ ആണെന്ന് പറഞ്ഞിട്ട് കാര്യമില്ലല്ലോ
ഒരു ജന്മം തന്നെ എടുത്താലും എനിക്ക് അർനോൾഡ് ആവാൻ പറ്റില്ലാത്രെ , എന്റെ ശരീരത്തില്‍ മസില് വളരില്ലാത്രേ
പിന്നെ നീ നല്ല ഫുഡ് കഴിക്കടാ അപ്പൊ നമുക്ക് നോക്കാം
ഏതാ കുമാറേട്ടാ നല്ല ഫുഡ്
നല്ല പ്രോട്ടീൻ ഉള്ള ഫുഡ് ഒക്കെ കഴിക്കേടാന്നും പറഞ്ഞ് കുമാറേട്ടൻ കുറെ പേരൊക്കെ പറഞ്ഞു തന്നു പക്ഷെ ഞാനതൊന്നും വീട്ടീ പറഞ്ഞില്ല ഞാൻ അമ്മയോട് പറഞ്ഞത് പൊറോട്ടേം ബീഫും ദിവസോം കഴിക്കാൻ കുമാറേട്ടൻ പറഞ്ഞൂന്നാ

എനിക്ക് പൊറോട്ടേം ബീഫും ഭയങ്കര ഇഷ്ട്ടാ
ആ പേരും പറഞ്ഞ് കുറേ നാള് ഞാൻ പൊറോട്ടേം ബീഫും തിന്ന് നടന്നു
ഞാൻ വീട്ടീപ്പറഞ്ഞത് പൊറോട്ടേം ബീഫും കഴിച്ചാലേ മസിലു വരൂന്ന് കുമാരേട്ടൻ പറഞ്ഞൂന്നാ .
അവസാനം ജിമ്മില്‍ പോക്ക് നിന്നു പൊറോട്ടേം ബീഫും മാത്രായി എന്റെ തീറ്റ
ഒരു പ്രാവശ്യം അമ്മ , കുമാറിനെ കണ്ടപ്പൊഴാ സത്യം തിരിച്ചറിഞ്ഞത്
എന്റെ കുമാരാ ഈ പൊറോട്ടേം ബീഫും കഴിച്ചാ മസില് വരോ ?
ഏത് വിവരദോഷിയാ ചേടത്തിയോട് ഇത് പറഞ്ഞത്
അല്ല കുമാരൻ പറഞ്ഞൂന്നാണല്ലോ പറഞ്ഞത്
അത് കേട്ടതോടെ കുമാരറേട്ടൻ ഒരു നിമിഷം നിശബ്ദനായി മാറി ആ വിവരദോഷി പ്രയോഗിക്കേണ്ടിയിരുന്നില്ലായിരുന്നുവെന്ന് കുമാരേട്ടന് അപ്പോഴാണ് തോന്നിയത്
അല്ല നമ്മടെ ചെക്കൻ .., കുമാരൻ പറഞ്ഞൂന്നും പറഞ്ഞ് ദിവസോം പൊറോട്ടേം ബീഫും തിന്നാൻ കാശും ചോദിച്ച് വഴക്കാ
അന്നും ഞാൻ പൊറോട്ടേം ബീഫും കഴിക്കാൻ കാശ് ചോദിക്കാൻ ചെന്നതാ അമ്മ ചിരവക്കട്ടയെടുത്താ എന്നെ ഓടിച്ചത്
അതോടെ പൊറോട്ടേം ബീഫും തീറ്റ നിന്നു .
കൊറേ നാളോളം വണ്ണം വെപ്പിക്കണമെന്നും പറഞ്ഞ് അതിന്റെ പുറകിലായിരുന്നു ഞാൻ അതിനായി മുതുവറയുള്ള ഒരു വൈദ്യരെ പോയി കണ്ടു ഞാഞ്ഞൂള് പോലെ ഇരിക്കുന്ന എന്നെ കണ്ട് വൈദ്യര് പറഞ്ഞത് ഒരു മാസം കൊണ്ട് ഗുസ്തിക്കാരനറെ പോലെ ആക്കിത്തരാന്നാ
ഗുസ്തിക്കാരൻ ആവാനുള്ള ഗുളിക ഒരു സഞ്ചിലിട്ടാ അന്ന് ഞാൻ പോന്നത് , തേങ്ങാക്കാരൻ തോമാസ് ചേട്ടന്റെ കൈയ്യീന്ന് അമ്മ അറിയാണ്ട് അഡ്വാൻസ് വാങ്ങിയ കാശാ ഗുസ്തിക്കാരനാവാൻ വൈദ്യർക്ക് കൊണ്ട് കൊടുത്തത്
എന്താണെന്നറിയില്ല ഗുളിക കഴിച്ച് തുടങ്ങിയപ്പോ തൊട്ട് ഭയങ്കര വിശപ്പ് ഏതു നേരവും എന്തെങ്കിലും ഒക്കെ തിന്നോണ്ടിരിക്കാൻ ആർത്തി എന്റെ ആക്രാന്തം കണ്ട് അമ്മ വരെ പേടിച്ചു ചാക്കിലിരിക്കുന്ന അരി പോലും ഞാൻ വെറുതേ വിട്ടില്ല അല്ലെങ്കി ഒരു അഞ്ചുരള ചോറ് തികച്ച് ഉണ്ണാത്തോനാ
എന്റെ തീറ്റ കണ്ടിട്ട് ഞാൻ നന്നായി ഭക്ഷണം കഴിക്കണമെന്നുള്ള അമ്മേടെ പ്രാർത്ഥന അതോടെ നിന്നു പകരം എങ്ങിനെയെങ്കിലും ഇവന്റെ ആക്രാന്തം ഒന്ന് മാറ്റിത്തരണമെന്നായി പ്രാർത്ഥന.
പാക്കരൻ ചേട്ടന്റെ ചായക്കടേല് മൂന്നു കുറ്റി പുട്ടും രണ്ട് നേന്ത്രപ്പഴോം ഒറ്റ ഇരുപ്പിന് ഇരുന്നാ ഞാൻ തട്ടാറ് എന്റെ തീറ്റ കണ്ട് ഞെട്ടീട്ട് പാക്കരൻ ചേട്ടൻ ഒരു പ്രാവശ്യം എന്നോട് പറഞ്ഞതാ
മോനേ നീയൊരു ഡോക്ടറെ പോയി കാണെടാ
എന്തിനാ പാക്കരൻ ചേട്ടാ
എടാ നിന്റ വയറ്റില്‍ വല്ല കൊക്കോപ്പുഴും ഉണ്ടാവും അതാ നിനക്കിത്ര വിശപ്പ് ഈ ആക്രാന്തം കാണിച്ച് കഴിക്കുന്നതൊന്നും നിന്റെ ശരീരത്തില്‍ കാണുന്നില്ലല്ലോ?
കൊക്കൊപ്പുഴു തന്റെ വയറ്റിലായിരിക്കും പക്ഷേ ഞാനത് മനസ്സിലാ പറഞ്ഞത്
കൊക്കോപ്പുഴു ന്നാ പെരിയ പുഴുവാ ശേട്ടാ

ചായ കുടിക്കാൻ വന്ന തമിഴൻ മുരുകനാ ആ സംശയം ചോദിച്ചത്
പിന്നെ റൊമ്പ പെരിശ് .. പാക്കരൻ ചേട്ടൻ ഏതാണ്ട് കൊക്കോപ്പുഴുനെ നേരിട്ട് കണ്ടപോല്യാ അത് പറഞ്ഞത് ഏതാണ്ട് ഇത്രേം വരുന്ന് പറഞ്ഞ് രണ്ടു കൈയും വിടർത്തി കാണിക്കേം ചെയ്തു

കൊക്കോപ്പുഴുവിന്റെ ആ വലുപ്പം കണ്ട് മുരുകൻ ഞെട്ടി അതോടെ പാക്കരൻ ചേട്ടനും ഞെട്ടി
എന്റെ ശരീരത്തിന്റെ മൊത്തം വലിപ്പം അത്രക്കും വരത്തില്ല അതുചിലപ്പോ എന്നെപ്പിടിച്ചു വിഴുങ്ങും
ഇത്രയൊക്കെ കഴിച്ചിട്ടും എന്റെ ശരീരത്തില്‍ ഇതൊന്നും കാണാനേ ഇല്ല ഞാനപ്പോഴും ഞാഞ്ഞൂള് പോല്യാ ഇരിക്കണത്
ഇപ്പൊ ഞാൻ ചായക്കടേലിക്ക് പാല് കൊണ്ട് വരുമ്പോഴേക്കും പാക്കരൻ ചേട്ടൻ ഒരു മൂന്നു കുറ്റി പുട്ടും പഴോം എടുത്ത് റെഡിയായി വെക്കും , അല്ലെങ്കി നിർബന്ധിച്ചാ പോലും ഒരു ചായ കുടിക്കാത്തൊനാ .
ഞാൻ തിന്നാൻ തുടങ്ങുമ്പോഴേക്കും റോമു വേഗം അവന്റെ പാത്രം കാലിയാക്കും ഇനീപ്പോ അതെന്നെങ്ങാനും ഞാൻ പോയി തലയിടോന്ന് അവന് നല്ല പേടീണ്ടാവും
ഒരു പ്രാവശ്യം ശിവന്റെ 'അമ്മ അവന്റെ കൂടെ എന്നെ ചോറുണ്ണാൻ ഇരുത്തീതാ , എന്റെ തീറ്റ കണ്ടിട്ട് അവന്റെ അമ്മയുടെ കണ്ണ് നിറഞ്ഞു
പാവം മോന് വീട്ടീന്ന് ഒന്നും കിട്ടണില്ലാല്ലേ ,

അവന്റെ അച്ഛന് എടുത്ത് വെച്ചതും അന്നു ഞാൻ തട്ടി അവസാനം ശിവൻ എന്നെ ബലായിട്ടാ എണീപ്പിച്ചു കൊണ്ട് പോന്നത്
അതീപ്പിന്നെ അവന്റെ വീട്ടീന്ന് എനിക്ക് ചോറ് തന്നിട്ടേയില്ല
ഗുളിക കഴിച്ച് വിശപ്പ് ഭ്രാന്തായീന്നല്ലാണ്ട് എന്റെ ശരീരത്തിന് യാതൊരു പുഷ്ട്ടീം വന്നില്ല ഞാൻ ഗുളിക വാങ്ങാൻ കൊണ്ട് കൊടുത്ത കാശോണ്ട് വൈദ്യര് നല്ല പുഷ്ടിലായി
അവസാനം അതും നിറുത്തി ഏറ്റം ലേറ്റസ്റ്റ് ആയിരുന്നു ഉയരം വെക്കാനുള്ള ഈ പുസ്തകം
രാവിലെ എഴുന്നേറ്റ് എല്ലാ ബാറിലും മരക്കൊമ്പിലും ഞാലുക , രണ്ടു കൈയ്യിലും, കാലിലും കയറുകെട്ടി ആരെക്കൊണ്ടെങ്കിലും വലിച്ചു നീട്ടുക ഇതൊക്കെയാണ് അതിലെ എക്സർസൈസുകൾ .
കഴുത്തില്‍ ഇരുമ്പു വളയം ചുറ്റി ആഫ്രിക്കക്കാര്‍ ഉയരം വെപ്പിച്ചിട്ടുണ്ടത്രെ ഇരുമ്പു വളയം കിട്ടാത്ത കാരണം ഞാൻ കയറാ ചുറ്റിയത്
ശ്വാസം കിട്ടാതെ കിടന്നലറിയാ എന്റെ അലർച്ച കേട്ടാ അമ്മ ഓടി വന്നത്

ഭാഗ്യം രണ്ടു നിമിഷം കൂടി കഴിഞ്ഞിരുന്നെങ്കീ പിന്നെ എനിക്ക് ഉയരത്തിന്റെ ആവശ്യമേ വരത്തില്ലായിരുന്നു
വിവരദോഷിന്നും പറഞ്ഞ് കിടന്നോടത്ത് ഇട്ടെന്നെ എന്നെ രണ്ട് ചവിട്ട് .
ഇന്നാളു പശൂന്റെ കയറുമ്മേ രണ്ടു കൈയ്യും , കാലു രണ്ടും തെങ്ങുമ്മേം കെട്ടി പശൂന്റെ മൂട്ടില് ഒരു അടീം കൊടുത്തതാ പശു ജീവനും കൊണ്ട് ഒറ്റ ഓട്ടം വലിച്ചു നീട്ടാൻ നോക്കി പശു എന്നെ വലിച്ചു കീറിയേനെ അവസാനം എന്റെ നെലോളി കേട്ട് ആൾക്കാര് ഓടി വന്നിട്ടാ പശൂന്റെ മെത്തൂന്ന് അഴിച്ചു വിട്ടത് ഭാഗ്യം ശരീരം കീറിപ്പോവാഞ്ഞത് .
പശൂന്റെ കയറ് കൈയ്യുമ്മേ ചുറ്റിതാന്ന് ഞാൻ നൊണ പറഞ്ഞു
അപ്പൊ തെങ്ങുമ്മേ എങ്ങിനെയാടാ കാലു ചുറ്റിയതെന്ന് അവറാൻ ചേട്ടനാ ചോദിച്ചേ
അവറാൻ ചേട്ടനോട് മാത്രം ഞാൻ സത്യം പറഞ്ഞു
എന്നാ പിന്നെ നിനക്ക് രണ്ട് തീവണ്ടിയുടെ നടുവില്‍ കൈയ്യും കാലും കെട്ടിവെക്കായിരുന്നില്ലേ ... ന്നാ അവറാൻ ചേട്ടൻ ചോദിച്ചത്

അവറാൻ ചേട്ടന്റെയാ അസ്ഥാനത്തുള്ള തമാശ എനിക്ക് തീരെ ഇഷ്ട്ടമായില്ലെങ്കിലും മിണ്ടാതിരുന്നു .
ഒരു പ്രാവശ്യം അവറാൻ ചേട്ടനെ തെങ്ങ് കേറാൻ വിളിക്കാൻ പോയതാ അവറാൻ ചേട്ടന്റെ വീടിന്റെ പര്യേപ്പൊറത്തെ ഉത്തരം കണ്ടപ്പോ ഒന്ന് ഞാലാൻ തോന്നീ.. അതോടെ പണി പാളി
അവറാൻ ചേട്ടൻ പഴയ കവുങ്ങിന്റെ പാളി വെച്ച് അഡ്ജസ്റ്റ് ചെയ്ത് വെച്ചിരുന്ന ഉത്തരമായിരുന്നു
ഞാനൊന്ന് തൂങ്ങിയതും .., ദേ കിടക്കണൂ പര്യേപ്പൊറം മൊത്തം എന്റെ മേത്ത് ഭൂമി കുലുക്കമാണോന്നും കരുതി അവറാൻ ചേട്ടന്റെ ഭാര്യ ഒറോത ചേടത്തി ജീവനും കൊണ്ട് ഇറങ്ങിയോടി

ചേടത്തി തല്ലാൻ വരുന്നതാന്നും പേടിച്ച് അവറാൻ ചേട്ടനും ഇറങ്ങിയോടി .
അവസാനം എല്ലാവരും കൂടി പര്യേപ്പൊറം പൊക്കി നോക്കിയപ്പോഴാ എന്നെ കണ്ടത് ചേടത്തി ഓമനിച്ച് വളർത്തുന്ന രണ്ട് പൂവൻ കോഴികളും എന്റെ ആ ഉയരം വെക്കൽ പ്രിക്രിയയിൽ രക്തസാക്ഷികളായി .
എങ്ങിനെയാടാ നീ ഇതിന്റെ അടീല് വന്ന് പെട്ടത് ? എല്ലാവർക്കും അത്ഭുതം
ഞാൻ സത്യം പറഞ്ഞില്ല
അവറാൻ ചേട്ടനെ വിളിക്കാൻ വന്നതാ പെട്ടെന്ന് ഇതെന്റെ തലേലിക്ക് ഇടിഞ്ഞു പൊളിഞ്ഞു വീണുന്നാ ഞാൻ വിശദീകരിച്ചത് .
ഞാൻ കോഴികളെ നോക്കീട്ടായിരുന്നുവത് പറഞ്ഞത് പാവങ്ങള്‍ അപ്പോഴേക്കും സത്യം പറയാൻ പറ്റാത്ത ലോകത്തേക്ക് പോയിരുന്നു

അന്നത്തെ സ്പെഷലായിരുന്നു ഉരുളക്കിഴങ്ങും, തേങ്ങാപ്പാലും ഒഴിച്ചുള്ള ചേടത്തീയുടെ സ്പെഷ്യൽ കോഴിക്കറീ
എന്റെ പൊറത്ത് പര്യേപ്പൊറം വീണ സഹതാപം വെച്ച് എന്നേം കൂടി ഊണിന് വിളിച്ചിരുന്നു കോഴി എന്റെ ചങ്കീന്ന് ഇറങ്ങാത്ത പോലെ എനിക്ക് തോന്നി

രാവിലെ കൊത്തിത്തിന്നാൻ വന്ന ഞങ്ങളെ കൊന്നില്ലെടാ മഹാപാപിന്ന് അവറ്റകള് ചോദിക്കുന്ന പോലെ
2 അഭിപ്രായങ്ങള്‍