ചില ജീവിതങ്ങൾ അങ്ങിനെയാണ്  കയ്യാലപ്പുറത്തെ തേങ്ങമാതിരി ചെറിയൊരു കാറ്റടിച്ചാൽ മതി ഏതു നിമിഷവും വീണു പോകും . കാരണം ജീവിതത്തിൽ ഒരു സ്റ്റബ്ലിലിറ്റി അവർക്ക് ഒരിക്കലും കാത്തു സൂക്ഷിക്കാൻ പറ്റുന്നില്ല .

     ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാകുന്നു , പ്രലോഭനങ്ങൾ ഉണ്ടാകുന്നു  ആക്സ്മീകമായ തിരിച്ചടികൾ ഉണ്ടാകുന്നു  എന്നാൽ അതിനെയെല്ലാം നയപൂർവ്വം അതിജീവിക്കുന്നവൻ ഉത്കൃഷ്ടനുമാകുന്നു .

      ചിലർക്ക് ആ ഉത്കൃഷ്ടതയിലേക്ക് എത്തിച്ചേരാനുള്ള മനസാന്നിദ്ധ്യമുണ്ട്  എന്നാൽ മറ്റു ചിലർക്ക് അതില്ല .അതാണ്‌ മേൽപ്പറഞ്ഞതിനാധാരാം  ആ മനചാഞ്ചല്യം അവരെ ആശങ്കാകുലരാക്കുന്നു . സങ്കീർണ്ണ ഘട്ടങ്ങളിൽ ഉചിതമായ തീരുമാനങ്ങൾ എടുക്കാനാകാതെ വട്ടം ചുറ്റിക്കുന്നു .

       ഇവിടെ വേണ്ടത് മനസാന്നിദ്ധ്യമാണ് നടുക്കടലിലെ വഞ്ചിയിലിരുന്നു കൊണ്ട് അങ്ങോട്ടും , ഇങ്ങോട്ടും കിടന്ന് ഓടിയത് കൊണ്ട് ഒരു കാര്യവുമില്ല  യുക്തി ബോധമുള്ള ചിന്തകളാലാണ്  ഈ സമയം നയിക്കപ്പെടെണ്ടത് ഏതൊരാൾക്കും ആ തലത്തിലേക്ക് എത്തിച്ചേരാവുന്നതേയുള്ളൂ  അതിനു വേണ്ടത് പരാക്രമമല്ല, പരിശീലനമാണ് .

         പരിശീലനം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് മനചാഞ്ചല്യത്തിന്  അടിമപ്പെടാതെ  പ്രതിസന്ധികളെ യുക്തി പൂർവ്വം തരണം ചെയ്യുന്നതിന് വേണ്ടിയുള്ള ധൈര്യമാണ് , മനോധൈര്യം 

         അത് ശാരീരികമായ ഒന്നല്ല ,മറിച്ച് മാനസീകമായതാണ് 

     ശാരീരികമായി അർനോൾഡ് ആയിരുന്നാലും മാനസീകമായി ചാർളീ ചാപ്ലിൻ ആയിരുന്നാൽ അതിൽ യാതൊരു ഗുണവുമില്ല.

    ശാരീരികമായുള്ള ശക്തിയേക്കാളും മാനസീകമായ  യുക്തി ഒരു മനുഷ്യനെ നേർവഴിക്ക് നടത്തുന്നു , ശക്തമായ മാനസീക വിഭ്രാന്തികളെ അതിജീവിക്കാൻ കഴിയുന്നു .

   സമ്മർദ്ധങ്ങൾക്കടിമപ്പെട്ടതു തന്നെയാണ്  ഓരോ  മനുഷ്യ ജീവിതങ്ങളും  പക്ഷേ അതിനെ ലഘൂകരിക്കാനുള്ള ശ്രമങ്ങൾ ആണ് നടത്തേണ്ടത് .

   സ്ട്രെസ്സ് .., എന്തുകൊണ്ട് വരുന്നു എന്നതല്ല  നമ്മൾ അതിനെ എങ്ങിനെ നോക്കിക്കാണുന്നു എന്നതാണ് മുഖ്യം .

        നിസ്സാരമായ കാര്യങ്ങൾക്കും നമുക്ക് സ്ട്രെസ്സ് ഫീൽ ചെയ്യാം ..  ഗുരുതരമായ കാര്യങ്ങൾക്കും നമുക്ക് സ്ട്രെസ്സ് തോന്നാം .

        എന്നാൽ നമ്മൾ അത് കൈകാര്യം ചെയ്യുന്ന രീതിയിലാണ് അത് വലുതോ ചെറുതോ ആയി താതാത്മ്യം പ്രാപിക്കുന്നത് .

    ചിലർ വളരെ നിസ്സാരമായ കാര്യങ്ങൾക്കും വളരെ ഗുരുതരമായി ആകുലപ്പെട്ട്‌ അതിന്റെ സങ്കീർണ്ണത വർദ്ധിപ്പിച്ചുകൊണ്ട് ചിന്തിച്ചു കൊണ്ടേയിരിക്കും . എന്നാൽ മറ്റു ചിലർ ഗുരുതരമായ കാര്യങ്ങളിൽ പോലും മനസാന്നിദ്ധ്യം വിടാതെ  അതിനെ ലഘൂകരിക്കുന്നത് കാണാം .

     നമ്മൾ തന്നെ ഒരു വസ്തുവിനെ എങ്ങിനെ നോക്കിക്കാണുന്നു എന്നത്‌  തന്നെയാണ് അതിന്റെ ഉത്തരവും .

       വേനൽക്കാലത്ത് മഴയ്ക്ക് വേണ്ടി നമ്മൾ പ്രാർഥിക്കുന്നു  എന്നാൽ മഴക്കാലത്ത് അധികമായ മഴയോർത്ത് നമ്മൾ പരിതപിക്കുന്നു .

           ഇത് മാനുഷികമായ ഒരു ബലഹീനതതന്നെയാണ് വെളിവാക്കുന്നത് .

     നമ്മളാണ് ,  നമ്മളെ ആദ്യം മനസ്സിലാക്കേണ്ടത്  അതിന് മറ്റുള്ളവരെ ആശ്രയിക്കേണ്ടി വന്നാൽ അത് നമ്മളുടെ പരാജയമാണ് .

           സത്യത്തിൽ പലരും പറയാറുണ്ട്‌ , എന്നേക്കൊണ്ടിതിനൊന്നും പറ്റത്തില്ല 

 എന്നേക്കൊണ്ടോന്നും പറ്റത്തില്ല എന്ന് കരുതിയിരുന്നാൽ സത്യത്തിൽ ഒന്നിനും നമ്മെളെക്കൊണ്ട് പറ്റത്തില്ല .

        ഇവിടെ സ്വയം തന്നെതന്നെ വിശ്വസിക്കുവാൻ കഴിയുന്നില്ല  തന്റെ കഴിവുകളെ കാണാതെ , എല്ലാത്തിനെയുംകാൾ കീഴെയാണ് താൻ  എന്നുള്ള ഒരു മിഥ്യാ സങ്കൽപത്തിലൂടെ ആയിരിക്കും  തന്നോട് തന്നെ സംവദിക്കുന്നത്.

    എനിക്കിത് കഴിയുമോ ?കഴിയില്ലയോ ?എന്നുള്ള  ഈ സ്റ്റബിലിറ്റിയില്ലായ്മ എപ്പോഴും ഒരു പരാജയമാണ് .

      തന്നിൽ തന്നെ ഒരു പുനർവിചിന്തനം നടത്താൻ തയ്യാറായാൽ മാത്രമേ  ഈ സ്റ്റബിലിറ്റിയില്ലായ്മയിൽ നിന്ന് പുറത്ത് കടക്കാൻ സാധിക്കുകയുള്ളൂ . ആ മാനസീകമായ ഒരു  വിശകലനത്തിലൂടെ അവൻ തന്നെ തന്നെ തിരിച്ചറിയുന്നു

           മൂന്ന് തരത്തിലുള്ള വ്യക്തിത്വങ്ങളെ നമുക്ക് കാണുവാൻ സാധിക്കും

 ചിലർ ആരെയും ആശ്രയിക്കാതെ സ്വന്തം കഴിവിൽ മാത്രം മുന്നേറി ജീവിക്കുന്നു  അവർ അവരുടെ കഴിവുകളിൽ വിശ്വസിക്കുന്നു .

     മറ്റു ചിലർ എല്ലാ കാര്യങ്ങൾക്കും മറ്റുള്ളവരെ ആശ്രയിക്കുന്നു  കാരണം  അവർക്ക് ഒരിക്കലും അവരുടെ കഴിവുകളിൽ വിശ്വാസമില്ല .

     ഇനി വേറെ ഒരു കൂട്ടർ ഉണ്ട് , അവർ എപ്പോഴും  ന്യുട്രൽ ആയി ജീവിക്കുന്നു  എല്ലാത്തിന്റെയും ഉത്തരം അവർ വിധിയിൽ കാണുന്നു.

   ഈസിയായി ഒന്നും നേടാൻ കഴിയില്ല,  എപ്പോഴും ചെറുതായിരിക്കുവാൻ എളുപ്പമാണ്  എന്നാൽ വലുതിലേക്കുള്ള ദൂരം കഠിനതരം തന്നെയാണ്.

          ആ സ്റ്റബിലിറ്റി നേടിയെടുക്കണമെങ്കിൽ അതിന് നമ്മൾ തന്നെയാണ് വിചാരിക്കേണ്ടത്

   അത്  നേടിയെടുത്തു കഴിഞ്ഞാൽ  പിന്നെയെല്ലാം  നിസ്സാരങ്ങൾ ആണ് 

       

0 അഭിപ്രായങ്ങള്‍