ഇതിനോട്‌ സമാനമയിട്ടുള്ള ഒരു ആർട്ടിക്കിൾ Mr .കമലഹാസൻ ഇന്നലെ  ഒരു ഇന്റർവ്യൂവിൽ പറഞ്ഞിട്ടുണ്ട് .

   സത്യത്തിൽ .., ഇത് അദ്ദേഹം എന്റെ അടുത്ത് നിന്ന് കോപ്പി അടിച്ചതൊന്നുമല്ല കേട്ടോ ( ഞാനും അദ്ദേഹത്തിന്റെ അടുത്തു നിന്ന് കോപ്പി അടിച്ചതല്ല ). നാലഞ്ചു ദിവസം മുമ്പേ എഴുതി വെച്ചതാണ് സമയക്കുറവ്മൂലം കൊടുക്കാൻ പറ്റിയില്ല .

         പക്ഷേ .., അതിനും മുമ്പേ അദ്ദേഹം അതെടുത്തങ്ങു പറഞ്ഞു കളഞ്ഞു .

             എന്തുചെയ്യാം .?

         ഏതായാലും ഞാൻ എഴുതിവെച്ചതല്ലേ ..

    നല്ല സാമ്യം തോന്നാം  എങ്കിലും അത് വെറും യാദ്ധ്രിച്ചികം  മാത്രം എന്നേ എനിക്ക് പറയാനുള്ളൂ .

       ഒരേ പോലെ ചിന്തിക്കുന്ന പലരും ഉണ്ടാവുല്ലോ ?

 അപ്പോ ചിലർക്ക് തോന്നാം ഈ ചീള് കേസ് കമലഹാസനുമായിട്ടൊക്കെ താരതമ്യം ചെയ്യാറായോ.?

         അയ്യോ, അങ്ങിനെയൊന്നും ചിന്തിക്കരുത് 

           ഇതെങ്ങോട്ടാ  രാവിലെത്തന്നെ  സുഹ്രത്തേ ?

    ഓ .., അതോ? അത് ഞാൻ എന്റെ അവാർഡ് തിരിച്ചു കൊടുക്കാൻ പോവാ.

               അയ്യോ .., അതെന്തിന്?

            അപ്പോ .., നിങ്ങൾ ഇതൊന്നും അറിയുന്നില്ലേ?

                       എന്ത് ?

     കുന്തം ., എടോ ഈ രാജ്യത്ത് വർദ്ധിച്ചു വരുന്ന അസഹിഷ്ണുതയിൽ  മനം നൊന്ത്  എഴുത്തുകാരും , കലാകാരൻമാരും അങ്ങിനെ മറ്റുള്ളവരെല്ലാം അവർക്ക് ലഭിച്ച അവാർഡുകൾ തിരിച്ചു കൊടുത്ത് പ്രതിക്ഷേധിക്കുന്നു .

             അതുകൊണ്ട് ?

   അതുകൊണ്ടെന്നോ?  എന്താ ..,ഇങ്ങനെ ചോദിക്കുന്നത്  അതുകൊണ്ടെന്നാൽ  അതൊരു പ്രതിക്ഷേധം തന്നെ .

         എന്നാ ഞാനും വരുന്നു ,  എന്റെ കൈയ്യിലും ഒരു അവാർഡുണ്ട് .

                       ഉവ്വോ , എന്താത്

   എനിക്ക് രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോ  ഒളിച്ചു കളിക്ക് കിട്ടിയ ഒരു സ്റ്റീൽ പിഞ്ഞാണി .

    അത് താൻ  വല്ല ആക്രിക്കടയിലും കൊണ്ട് പോയി കൊടുത്താൽ മതി 
എടോ , ഇത് വല്യ വല്യ അവാർഡാണ്  ഇന്ത്യൻ ഗവണ്‍മെന്റ് തരുന്നത് .

     ഇത്രയും വല്യ അവാർഡ് ആയിട്ടാണോ  നിങ്ങൾ അത് തിരിച്ചു കൊടുക്കുന്നത്? ഇത് ഇന്ത്യൻ ഗവണ്‍മെന്റ് തന്ന അവാർഡ് അല്ലേ  നിങ്ങളുടെ കഴിവിനുള്ള  അംഗീകാരമായിട്ട്  അല്ലാതെ ഏതെങ്കിലും പാർട്ടിയുടേയോ  അല്ലെങ്കിൽ  വ്യക്തികളുടെയോ  സമ്മാനങ്ങളോ  മറ്റോ ആണോ   തിരിച്ചേൽപ്പിച്ച് പ്രധിക്ഷേധിക്കാൻ ?

   അവാർഡ് എന്ന് പറയുന്നത് സ്വന്തം സർഗ്ഗശേഷിക്ക് കിട്ടുന്ന അംഗീകാരമാണ്‌

     സ്വന്തം കഴിവിന് ഒരു രാജ്യം തന്ന അംഗീകാരം , ഒരു നാടിന്റെ പ്രശസ്തി പത്രം . അത് തിരിച്ചേൽപ്പിക്കുക എന്ന് പറഞ്ഞാൽ  സ്വന്തം കഴിവുകളെ താൻ തന്നെ തള്ളിക്കളയുന്നതിനും,  സ്വന്തം രാജ്യത്തിന്റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്നതിനും തുല്യം .

      ആ അവാർഡുകൾ തിരിച്ചേൽപ്പിക്കുകയല്ല വേണ്ടത്  അവാർഡ് ജേതാക്കൾ എന്ന  ലേബലിൽ നിന്നുകൊണ്ട്  പടപൊരുതുകയാണ് വേണ്ടത് . എത്രയോ  വർഷങ്ങളിലൂടെയുള്ള  ഒരാളുടെ കഠിന പ്രയത്നത്തിനുള്ള അംഗീകാരമാണ് ഒരു അവാർഡ് .

    എത്രയോ പ്രതിഭകളിൽ നിന്ന് ആറ്റി ക്കുറുക്കി നിങ്ങളെ തിരഞ്ഞെടുത്ത്  നിങ്ങളുടെ മുന്നോട്ടുള്ള യാത്രക്ക്  ഊർജ്ജവും,ശക്തിയും പകർന്നു തരുന്ന അവാർഡുകൾ  തിരിച്ചേൽപ്പിക്കുന്നതിലൂടെ അതിന് നിങ്ങളെ  തിരഞ്ഞെടുത്ത  ഒരു രാഷ്ട സംവീധാനത്തെ  അവമാനിക്കുകകൂടിയാണ്  ചെയ്യുന്നത്  .

   സ്വന്തം കൈയ്യിൽ വജ്രായുധമുള്ളപ്പോൾ  അമ്പും വില്ലും എടുത്ത് പ്രയോഗിക്കേണ്ട  കാര്യമുണ്ടോ ?

                    അതെന്താണ് ഈ വജ്രായുധം ?

                       സ്വന്തം സർഗ്ഗശേഷി തന്നെ .

 ആ മൂർച്ചയുള്ള വജ്രായുധത്തിൽ കൂടി  അനീതിക്കെതിരെ പടപോരുതട്ടെ  കാരണം അവരുടെ തൂലികകൾക്ക് അതിനുള്ള ശക്തിയുണ്ട്  മൂർച്ചയുണ്ട് .

             അവാർഡുകൾ പകർന്നു നൽകിയ ശക്തി .

  അവാർഡുകളുടെ പിൻബലം ഇല്ലായിരുന്നുവെങ്കിൽ  അവരെ ഇന്നത്തെ, ഇന്നുകാരായി ലോകം അറിയുമോ ?

    ആ .., അവാർഡുകളാണ്  അവരെ അവരാക്കിയത്  ലോകം അറിയുന്നവരാക്കിയത് .  അത് തോന്നുമ്പോൾ തിരിച്ചു കൊടുക്കാനുള്ളതല്ല. അത് ഒരു നല്ല കാര്യത്തിനുള്ള,  ഒരു നല്ല ചിന്തയുടെ ഫലമായുണ്ടാകുന്ന പ്രതിക്ഷേധസ്വരമാണെങ്കിൽ കൂടിയും .

    യുക്തിസഹജമായ മറ്റെനേകം മാർഗ്ഗങ്ങൾ മുന്നിലുള്ളപ്പോൾ  ബാലിശമായ ഒരു പ്രതിക്ഷേധ രീതിയെ ഉൾക്കൊള്ളാൻ കഴിയുന്നില്ല .

     എന്റെ പറമ്പ് ,ഞാൻ വെച്ച വാഴ , എന്റെ വാഴ കുലച്ച കായ  അത് ഞാൻ വെട്ടിക്കളയുകയോ , തിന്നുകയോ ചെയ്യും  അതെന്റെ വ്യക്തി സ്വാന്ത്ര്യം .

   ആവാം ആരും അതിന് എതിരു പറയുന്നുമില്ല  ആ വ്യക്തി സ്വാന്ത്ര്യങ്ങളുടെ മറവിലാണല്ലോ നമ്മൾ എന്തും ചെയ്യാൻ കഴിവുറ്റവരായിത്തീർന്നത്‌ .

      ഒരു രാഷ്ട്രം നൽകുന്ന അംഗീകാരത്തിന്  അതുനുള്ള മാന്യത നൽകിയേ തീരൂ , അതിനെ നമ്മൾ അപഹാസ്യരാക്കരുത് . അവാർഡുകൾ തിരിച്ചു കൊടുക്കുന്നതിലൂടെ  നിങ്ങൾ പ്രധിക്ഷേധിച്ചത്  രാജ്യത്തെ അസഹിഷ്ണതക്കെതിരെയല്ല  മറിച്ച്  നിങ്ങളുടെ രാജ്യത്തിന്റെ ആത്മാവിനെതിരെയാണ് .

     കാരണം ഈ അവാർഡുകൾ നിങ്ങള്ക്ക്  നൽകിയത്  രാഷ്ട്രീയ പാർട്ടിയല്ല മറിച്ച്  രാഷ്ട്രമാണ് , ആ പരമോന്നത അധികാരത്തെ  ചോദ്യം ചെയ്യപ്പെടരുത്.



       

                

0 അഭിപ്രായങ്ങള്‍