ക്രൈം തീർച്ചയായും പണിഷിബിൾ തന്നെ  എന്നാൽ എത്ര പണിഷിബിൾ കൊടുത്താലും വീണ്ടും വീണ്ടും കുറ്റ കൃത്യങ്ങളിലെക്ക് തിരിയുവാനുള്ള ആർജ്ജവം ഒരാൾ കാണിക്കുന്നൂവെങ്കിൽ  തീർച്ചയായും അത് ചെന്നെത്തി നിൽക്കുന്നത് ആ വ്യക്തിയുടെ മാനസീകവൈകല്യത്തിലേക്കു തന്നെയാണ്. 

         അതിൽ കാരണങ്ങൾ ഒന്ന് എന്നതിനേക്കാൾ കാരണങ്ങളുടെ ഒരു കൂട്ടായ്മ ആയിരിക്കും ഉണ്ടായിരിക്കുക .

     ബാല്യത്തിലെ തിക്താനുഭവങ്ങളെക്കാൾ ഉപരിയായി  മാതാപിതാക്കളുടെ ,മക്കളിലേക്ക് പകർന്നു നൽകുന്ന ജീനുകളുടെ ശക്തമായൊരു ചോദന .തീർച്ചയായും സ്വാധീനം ചെലുത്തുന്ന ഘടകങ്ങളിൽ ഒന്ന് തന്നെയാണ് .

           കുട്ടി കുറ്റവാളികളുടെ തോത് അപകടകരമാം വിധം വർദ്ധിച്ചു വരുന്ന ഈ കാല ഘട്ടത്തിൽ .., അതിനെക്കുറിച്ചുള്ള ശാസ്ത്രീയമായ ഒരു പഠനം അനിവാര്യം തന്നെയാണ് എന്നുള്ളത്  ആണയിട്ട് പറയേണ്ടി വരും .

           നിർദ്ധോഷങ്ങൾ ആയ കളവുകളിലും  വഴക്കുകളിലും മറ്റും നിന്ന്  ഭീതിതമായ ചോര തണുത്തുറയുന്ന  കഠിനമായ കുറ്റ കൃത്യങ്ങൾ  ബാല്യങ്ങളിലെ കൈകളിലൂടെ കടന്നു പോകുന്നൂ വെന്നത്  ഞെട്ടിപ്പിക്കുന്ന ഒരു സത്യം തന്നെയാണ് .

           ജുവനൽ ഹോമുകളിലെ ശിക്ഷകളിലൂടെ  അതിന് പരിഹാരം ലഭിക്കുമോയെന്നത്  ആഴത്തിൽ പഠിച്ച്  വിശകലനം ചെയ്യേണ്ട വിഷയങ്ങളിൽ മുഖ്യ സ്ഥാനം വഹിക്കുന്നു .

            കുറ്റ കൃത്യങ്ങളുടെ കൂട്ടായ്മകളുള്ള  ഈ ഹോമുകളിൽ അവർ പരിചയപ്പെടുന്നതും ഇടപഴകുന്നതും  സമാനമായ സ്വഭാവവും ചിന്തകളും വെച്ചു പുലർത്തുന്നവരുടെ കൂടെയൊക്കെ ത്തന്നെ.

         വളരെ ചുരുക്കം ചിലർ അതിന് അപവാദങ്ങൾ ആയിട്ടുണ്ടെങ്കിലും .

         ഈ വാസങ്ങളിലൂടെ അവർ പഠിച്ചേടുക്കുന്നത്  സാംസ്കാരിക മൂല്യങ്ങളുടെ നല്ല വശങ്ങൾ തന്നെയാണോ  എന്നുള്ളത് സംശയകരം തന്നെയാണ് .

         ഓരോരുത്തരുടെയും  സ്വഭാവരൂപീകരണത്തിൽ മാതാപിതാക്കളുടെയും  മറ്റ് മുതിർന്ന രക്ഷാ കർത്താക്കളുടെയും അവസരോചിതമായ  ഇടപെടലുകൾ വളരെ വലിയ സ്വാധീനം ചെലുത്തുന്നത് തന്നെയാണ് .

             പക്ഷേ .., ഓടുന്ന ഈ കാലഘത്തിൽ ആർക്കാണ് പിന്നാലെ വരുന്നവനെ നേർ  വഴിക്ക് നടത്തുവാൻ സമയം .?

     അതിലൂടെ അവർ നഷ്ടപ്പെടുത്തുന്നത്  വരാനുള്ള നല്ലൊരു തലമുറയുടെ  അർത്ഥവത്തായ ജീവിതങ്ങൾ ആണ് .

      എന്താണ് കുട്ടികുറ്റവാളികൾ എന്നതിലെ നിർവ്വചനം  എന്നുള്ളത് ശക്തമായ  ആശയക്കുഴപ്പം ഉളവാക്കുന്നു എന്നതിനൊപ്പം  ബാലിശവുമാകുന്നു എന്ന് തോന്നുന്നു .

          സാധാരണ കരളോറപ്പുള്ള കൊടും കുറ്റവാളികൾ പോലും ചെയ്യാൻ മടിക്കുന്ന  അനിതസാധാരണവും  പൈശാചികവുമായ കുറ്റ കൃത്യങ്ങളിൽ ഏർപ്പെടാനുള്ള മനസാന്നിദ്ധ്യം  ആ കുട്ടി കുറ്റവാളികൾ കാണിക്കുന്നുണ്ടെങ്കിൽ  കുട്ടി കുറ്റവാളികൾ എന്ന നിർവ്വചനത്തിന് വേറൊരു രീതിയിലുള്ള  വ്യാഖ്യാനം നൽകേണ്ടതായി വരും .

           പഴയ കാലത്തുള്ള ശാരീരികവും മാസസ്സീകവും ആയ വളർച്ചയുടെ തോത്  ഇന്നത്തെ കാലഘട്ടത്തിൽ  വളരെ കുറഞ്ഞ ഒരു കാലയളവായി മാറിയിരിക്കുന്നു .

            കുട്ടി കുറ്റവാളികൾ എന്നുള്ള ലേബൽ തനി പക്കാ ക്രിമിനലുകൾക്ക് പകർന്നു നൽകി  വലിയ കുറ്റങ്ങളെ വെറും നിസ്സാരങ്ങൾ ആയി കണക്കാക്കുന്നില്ലേ എന്നുള്ള സംശയ  നിവാരണത്തിനു മേൽ 

    ഇടയാക്കുന്നു  എന്ന്  അർത്ഥശങ്കക്കിടയില്ലാത്ത വിധത്തിൽ ചൂണ്ടിക്കാണിക്കുവാൻ കഴിയുന്നു

        അപ്പോൾ കുട്ടി കുറ്റവാളികളുടെ പ്രായപരിധി നിർണ്ണയിക്കുന്നതിൽ ശാസ്ത്രത്തിനു  വന്ന പിഴവായി അതിനെ കണക്കാക്കാമോ ?

    തീർച്ചയായും വലിയൊരു പിഴവു തന്നെയാണത് 
ഡൽഹിയിൽ നടന്ന  അതി പൈശാചികവും  ക്രൂരവുമായ കുറ്റ കൃത്യത്തിൽ പങ്കാളിയായ ഒരുവൻ കുട്ടി കുറ്റവാളി എന്നുള്ള ലേബലിൽ നിന്നുകൊണ്ട്  തന്റെ കിരാത പ്രവർത്തിയെ നിസ്സാരവൽക്കരിച്ച്   ഇതാ പുറത്തിറങ്ങുവാൻ പോകുന്നു .

       വർഷങ്ങളോളം  ആറ്റു നോറ്റി വളർത്തിയ മാതാപിതാക്കളുടെ ആത്മ വിലാപത്തിന് ഇവിടെ  എന്ത് പ്രസക്തി ?

     എന്താണ് ഇവിടെ കോടതി നൽകുന്ന ആനുകൂല്യം ?, ബാല്യം എന്നുള്ളതോ 

      ബാല്യത്തിൽ തിരിച്ചറിവില്ലാത്ത പ്രായത്തിൽ  ചെയ്യപ്പെട്ട ഒരു  കൊടും പാതകത്തിന്  നിയമത്തിന്റെ ഇളവ് 

           ഈ കൊടും പാതകികിയെയാണോ ബാല്യത്തിന്റെ ഇളവു നൽകി വിട്ടയക്കേണ്ടത് .?

      ഈ പാതകം ചെയ്യപ്പെട്ട ആ സമയത്തെ പ്രതിയുടെ മാനസീകഅവസ്ഥ .., ഒരു ബാല്യത്തിന്റെതാണോ .?

          ഒരു നിഷ്ട്ടൂരക്രിമിനലിനെപ്പോലും കവച്ചു വെക്കുന്ന ഈ പ്രതിയുടെ കാടത്ത മനസ്സിന്  ബാല്യത്തിന്റെതായ ഒരു ആനുകൂല്യം കൊടുക്കാനാകുമോ ?

      ഒരിക്കലുമില്ല 

        രക്തം  പച്ചക്ക് കുടിക്കുന്ന ഒരു രക്ത രക്ഷസ്സിനേക്കാളും മേലെയാണത് .

        ആ കൃത്യത്തിൽ  ഏറ്റവും ക്രൂരമായി ആ പീഡിപ്പിച്ചത്  ബാല്യത്തിന്റെ  ആനുകൂല്യം പേറുന്ന  ഈ നരാധമൻ ആണെന്ന് ആ പാവം പെണ്‍കുട്ടിയുടെ  അവസാന മൊഴിയിൽ തന്നെയുള്ളതല്ലേ 

                ഒരു ബാല മനസ്സിന് അങ്ങിനെ ചെയ്യാനാകുമോ ?

സാത്താന്റെ മനസ്സ് പേറുന്ന  ബാല്യത്തിന്റെ അവതാരം .

        ആ മാതാപിതാക്കളുടെ കണ്ണുകളിൽ നിന്നും ഒഴുകുന്ന ഓരോ തുള്ളി ചുടു ചോരക്കും പച്ചക്ക് ദഹിപ്പിക്കാനുള്ള ശക്തിയുണ്ട് 

       ഒരു ബാല്യമെന്ന ലേബലും അതിന് പരിഹാരമാവുകയില്ല .

       ഒരു കോടതി വിധിക്കും അതിനെ മറികടക്കാനാകില്ല .

       സത്യത്തിന്റെ പ്രതിരൂപങ്ങൾ ആയി മനുഷ്യർ കോടതികളെ കാണുന്നു .

      സത്യമെന്നാൽ ദൈവം .

        വെറും മാനുഷീകനായ ഒരു  മനുഷ്യന്  ദൈവത്തിന്റെ ധർമ്മം നിർവ്വഹിക്കാനാകുമോ .?എന്ന യുക്തിക്ക് അടിവരയിട്ടു കൊണ്ട്  നീതി ദേവത പോലെ നമുക്കും  കണ്ണുകളും  ചെവിയും  മൂടിക്കെട്ടാം .

          നീതി നിഷേധിക്കപ്പെടുന്ന ഒരു സാധാരണക്കരന്റെ പ്രതീകമായും  ആ നീതി  ദേവതയുടെ  ചിത്രം അങ്ങിനെ  ഉയർന്നു  നിൽക്കട്ടെ .

         

0 അഭിപ്രായങ്ങള്‍