എസ്തിയ - chapter 19, Last part
ഈ പ്രപഞ്ചത്തിൽ ജീവൻ നിലനിൽക്കുന്ന അനേകായിരം ഗ്രഹങ്ങളും നക്ഷത്രങ്ങളും അവയുൾക്കൊള്ളുന്ന ഗാലക്സികളുമുണ്ട് അവയിൽ ചിലതാണ് ഭൂമിയും, എസ്തിയയും
അത്തരം നിഗൂഢതകളുടെ ആഴവും പരപ്പും മനുഷ്യ ബുദ്ധികൊണ്ട് ഒരിക്കലും അടയാളപ്പെടുത്താനാകാത്ത തരത്തിൽ അതങ്ങനെ പരന്നു കിടക്കുന്നു .
ഒളിഞ്ഞിരിക്കുന്ന ഈ രഹസ്യങ്ങളെല്ലാം മറനീക്കി പുറത്തു വരുകയെന്നുള്ളത് അസാധ്യവും അനുവദനീയവുമല്ല
അനുവദനീയമല്ല എന്നുള്ളതു കൊണ്ട് അർത്ഥമാക്കപ്പെടേണ്ടത് സൃഷ്ടിയുടെ രഹസ്യങ്ങൾ വെളിവാക്കപ്പെടേണ്ടതില്ല എന്നുള്ളതു തന്നെയാണ് , സൃഷ്ട്ടിയെന്നുള്ളത് ഉദാത്തവും ഉൽകൃഷ്ടവുമായൊരു പ്രഹേളികയാണ് അതിനെ കേവലം മനുഷ്യബുദ്ധികൊണ്ട് വിശകലനം ചെയ്യാൻ ശ്രമിക്കുന്നത് പോഴത്തരമെന്നുള്ളതു തന്നെയാണ് എന്റെ ഭാഷ്യം
എന്നിരുന്നാൽ കൂടി ചില രഹസ്യങ്ങൾ മനുഷ്യകുലത്തിനു മുന്നിൽ അനാവരണമാക്കപ്പെടുന്നത് വിശദീകരിക്കാനാകാത്ത ആ അദ്രശ്യ ശക്തിയുടെ അനുവാദത്തോടു കൂടെത്തന്നെയെന്നുള്ളതാണ് ഇവിടെ തിരിച്ചറിയേണ്ടത്
വിശദീകരിക്കാനാകാത്തൊരു ശക്തി മനുഷ്യ കുലത്തെ അതിനു പ്രാപ്തരാക്കുന്നുവെന്നുള്ളതാണ് സത്യം
പ്രപഞ്ചമെന്ന മഹത്തായ സത്യത്തിന്റെ ഉൽകൃഷ്ടത ജീവകുലത്തിനു ബോധ്യപ്പെടുത്തുന്നതിനായി ചില ഭാഗങ്ങൾ ഇവിടെ അനാവ്രതമാക്കപ്പെടുകയാണ്
ഇല്ലെങ്കിലിതെല്ലാം മനുഷ്യകുലത്തിന്റെ കഴിവുകൊണ്ട് മാത്രമെന്ന അല്പത്തരത്തിലേക്ക് കൂപ്പുകുത്തപ്പെടും
അങ്ങനെ വരുമ്പോൾ ദൈവീക ശക്തിക്കുമേൽ സ്വയം പ്രതിഷ്ഠിക്കുന്ന അഹന്ത ജീവകുലം ഉള്ളേറ്റുകയും അതിലൂടെ അനിവാര്യമായ മൂല്യച്യുതിയിലേക്ക് തള്ളുകയും ചെയ്യപ്പെടും
ഏതൊന്നിനു പുറകിലും മനുഷ്യ ബുദ്ധിക്കതീതമായ, വിശദീകരണങ്ങൾക്ക് സാധ്യതയില്ലാത്ത ഉൽകൃഷ്ടമായ പലതും ഉണ്ടെന്നുള്ളതിൽ വിശ്വസിക്കുകയാണ് നല്ലത്
അങ്ങനെ വരുമ്പോൾ കണ്ടെത്തിയതിനേക്കാളധികമായ രഹസ്യങ്ങൾ വലയം ചെയ്തിരിക്കുന്നതാണ് പ്രപഞ്ചമെന്നുള്ളത് കാണുവാനാകും അതിന്റെ ആഴങ്ങളിലേക്ക് കടന്നു ചെല്ലാതെ മാനുഷീകമായ വിശദീകരണങ്ങൾ കൊണ്ട് അർത്ഥ പങ്കിലമായ അർഥങ്ങൾ ചമക്കാതെ അദ്രശ്യമായൊരു ശക്തിയുടെ ഉദാത്തതയുടെ പ്രതിഫലങ്ങളാണ് ഇതെല്ലാമെന്നുള്ള ഉൾക്കാഴ്ച സ്വായത്തമാക്കുകയാണ് വേണ്ടത്
പ്രപഞ്ചമെന്ന വലിയ ക്യാൻവാസിൽ മനുഷ്യകുലമെന്നുള്ളത് അടയാളപ്പെടുത്താനാകാത്ത ഒരു പുൽക്കൊടിയാണെന്ന സത്യം മനസ്സിലാക്കുമ്പോൾ പ്രപഞ്ചമെന്ന സൃഷ്ടിയുടെ പുറകിലുള്ള ആ ശക്തിയുടെ കരുത്ത് ബോധ്യപ്പെടുന്നു
കാലചക്രം അതിന്റെ അച്ചുതണ്ടിൽ ഭ്രമണങ്ങൾ പൂർത്തിയാക്കുമ്പോൾ പ്രപഞ്ച നിയമമനുസരിച്ച് ചില രഹസ്യങ്ങൾ അനാവരണമായേക്കാം എന്നുള്ളതിൽ വിശ്വസിക്കുക . അത് ദൈവീക ശാസനമാണ്
അതിൽ നിന്നും ഒരു അണുവിട മാറ്റം പോലും സാദ്ധ്യമല്ല എന്നുള്ളതിനേക്കാൾ ഉപരി അത് അനുവദനീയവുമല്ല എന്നുള്ളതാണ് സത്യം
കാരണം ഓരോന്നിലും അനുവർത്തിക്കുന്ന, അനുവർത്തിക്കപ്പെടേണ്ട ഓരോരോ തലങ്ങളുണ്ട്
ഇത്തരം വിശദീകരങ്ങളിലൂടെയെല്ലാം കടന്നുപോകുമ്പോൾ ഉയർന്നു വരുന്ന ചോദ്യങ്ങളിൽ പ്രബലമായത് ആരാണ് ഇതെല്ലാം നിയന്ത്രിക്കുന്ന ആ അദ്രശ്യ ശക്തിയെന്നുള്ളതാണ്
അതിനൊരു ഉത്തരം മനുഷ്യകുലത്തിനു സാധ്യമല്ല അതിലുപരി അതു നേടാൻ ജീവകുലം യോഗ്യരുമല്ല
സൃഷിട്ടിയുടെ ആ രഹസ്യങ്ങൾ രഹസ്യങ്ങൾ ആയിരിക്കുന്നതിനു വേണ്ടിത്തന്നെയാണത്
ഒരു ശക്തിയുണ്ട് എന്നുള്ളതിൽ വിശ്വസിക്കുക അത്രമാത്രം, കേവലം രൂപപരിണാമങ്ങൾ കൊണ്ടോ, മാറ്റങ്ങൾ കൊണ്ടോ ജീവകുലവും പ്രപഞ്ചവും ഒന്നും രൂപം കൊള്ളപ്പെടുന്നില്ല. എല്ലാത്തിനും കണിശവും കൃത്യവുമായൊരു ലക്ഷ്യമുണ്ടെന്ന് തിരിച്ചറിയുക
അങ്ങനെ വരുമ്പോൾ രഹസ്യങ്ങൾ രഹസ്യങ്ങളായി തന്നെ ഇരിക്കപ്പെടണം
പ്രപഞ്ച സത്യങ്ങൾ വെളിവാക്കപ്പെടാത്തിടത്തോളം കാലം അതിനെ ഭേദിച്ചു കൊണ്ട് കടന്നു കയറുവാൻ ശ്രമിക്കുന്നത് മൂഢത്വവും അപ്രാപ്യവുമാണ്
അതിലുപരി അവ പ്രപഞ്ച നിയമത്തിനും ദൈവീക തത്വത്തിനും എതിരാകുന്നുവെന്നുള്ളതിൽ യാതൊരു അവിശ്വസനീയതയും പുലർത്തേണ്ടതില്ല
എങ്കിലും നമുക്ക് സങ്കല്പങ്ങളിലൂടെ സഞ്ചരിക്കാം മനക്കോട്ടകൾ കെട്ടാം നമ്മുടേതായ ഭാഷ്യങ്ങളിലൂടെ നിഗമനങ്ങൾ നടത്താം ഓരോന്നും പടുത്തുയർത്താം പൊളിച്ചെഴുതാം
അത് നമ്മുടെ വഴി പക്ഷേ അതു തന്നെയാണ് സത്യമെന്ന് ഒരിക്കലും അടിവരയിടരുത് എന്നുമാത്രം
സത്യം ഞാൻ തലയാട്ടി
ഞാനീ ഗ്രന്ഥം കൺക്ലൂഷൻ ചെയ്യുകയാണ്
ഞാൻ നേടിയ അറിവുകളും, കണ്ട ശാസ്ത്ര മുന്നേറ്റങ്ങളും, ജീവിത രീതികളും, സത്യങ്ങളും , സന്തോഷങ്ങളും , വികാരങ്ങളും , പഠിച്ച പാഠങ്ങളും ഒരു പരിധിവരെ ഈ ഗ്രന്ഥത്തിൽ ഉൾക്കൊള്ളിക്കുവാൻ ശ്രമിച്ചിട്ടുണ്ടെങ്കിലും എന്നെ സ്വാധീനിച്ച ഘടകങ്ങൾ മുഴുവനും ഉൾക്കൊള്ളിക്കുകയെന്നുള്ളത് അസാധ്യവും അപ്രാപ്യവും അതിലുപരി അതീ പുസ്തകത്തിന്റെ ആത്യന്തിക ഉള്ളടക്കത്തിൽ നിന്ന് വ്യതിചലിക്കപ്പെടുന്നതായതുകൊണ്ട് ഞാനതിനു മുതിരുന്നില്ല
എങ്കിലും ചെറിയ നോട്ടുകളായെങ്കിലും അവയിൽ പലതും ഞാനിവിടെ കുറിച്ചിട്ടുണ്ട് വിശദമായ പ്രതിപാദനങ്ങൾ തീർച്ചയായും പ്രതീക്ഷിക്കാവുന്നതു തന്നെയാണ്
ഇവയെല്ലാം കടൽ പോലെ ആഴവും പരപ്പുമുള്ളതാണ്
ഓരോ തിരയും പുതിയ പാഠങ്ങളുമായാണ് നമ്മിലേക്ക് അലയടിച്ചെത്തുന്നത് ഓരോ നിമിഷങ്ങളും പുതിയ അനുഭവങ്ങളുമാണ് നമുക്ക് സമ്മാനിക്കുന്നതും
എല്ലാ വിഷയങ്ങളെയും ഒന്നിച്ചു കൂട്ടിക്കുഴക്കുന്നതിലും ഉപരി ഓരോന്നിൻെറയും ആഴങ്ങളിലേക്ക് കടന്നു ചെന്നുകൊണ്ട് അവയെ വിശദീകരിക്കുകയാണ് നല്ലതെന്നിനിക്ക് തോന്നുന്നു
നമ്മൾ അനുവർത്തിച്ചു പോന്ന ജീവിത രീതികൾ നമ്മുടെ കാഴ്ചപ്പാടുകൾ , തീരുമാനങ്ങൾ നാളെയെ നോക്കിക്കാണുന്ന ത്വാത്വീകമായ ചിന്താശകലങ്ങൾ എല്ലാം ചെന്നത്തി നിൽക്കുന്നതിന്റെ അല്ലെങ്കിൽ ഒരു ജനതയെ അതിലേക്ക് കൊണ്ടെത്തിച്ചതിന്റെ കാര്യകാരണ ഘടകങ്ങളും ഒരു പരിധി വരെ ഈ ഗ്രന്ഥത്തിൽ പ്രതിപാദിച്ചിട്ടുണ്ട്
തിരുത്തേണ്ടത് നമ്മൾ തന്നെയാണ് ഒരു അവസാനത്തിൽ നിന്നുമാണ് ആരംഭം കുറിച്ചിരിക്കുന്നതെന്നുള്ള സത്യത്തെ തിരിച്ചറിയുക
ഒരു നിമിഷം പോലും ജീവിതത്തിൽ വെറുതെയിരിക്കാനാകില്ലെന്ന് വീമ്പുപറഞ്ഞുകൊണ്ട് പാഞ്ഞു നടന്ന നമ്മൾ ഒരു പ്രതീക്ഷക്കും വകയില്ലാതെ വെറുതെ ഇരുന്നതും ഈ കാലം നമുക്ക് കാണിച്ചു തന്നു
അങ്ങനെ വരുമ്പോൾ അനശ്വരമായ നിയമസംഹിതകളോ ജീവിത രീതികളോ ഇല്ല എന്നുള്ളതാണ് സത്യം
ലോകത്തിലേക്ക് വന്നു ഭവിച്ച , ഭവിച്ച എന്നുള്ളത് അർത്ഥരഹിതമായൊരു പ്രയോഗമായി ഇവിടെ കാണാവുന്നതാണ് ഇത് നമ്മൾ തന്നെ വരുത്തി വെച്ചതാണ്
അങ്ങനെവരുമ്പോൾ തിരുത്തേണ്ടതും നമ്മൾ തന്നെ
വികലമായ കാഴ്ചപ്പാടുകളും നിയമസംഹിതകളും സ്വാർത്ഥതയും ഒരു ജനത്തിനു മേൽ കടന്നുകയറുകയും അത് തങ്ങളുടെ നിലനിൽപ്പിനു തന്നെ ഭീഷണിയാവുകയും അതിലൂടെ ആപാദചൂഡമുള്ള ഒരു തിരിച്ചറിവിനു വിധേയരായിക്കൊണ്ട് ഒരു സമൂലമാറ്റത്തിലൂടെ അന്നുവരെയുള്ള എല്ലാ വികലതകളേയും പൊളിച്ചെഴുതി ഒരു പുതിയ തലത്തിലേക്ക് കടന്നു ചെല്ലുകയും അതിനെ നെഞ്ചേറ്റുകയും ചെയ്തുകൊണ്ടുള്ള ഒരു ജനതയുടെ ഉയർത്തെഴുന്നേൽപ്പിന്റെ ബാക്കി പത്രമാണ് നമ്മൾ ഇവിടെ കണ്ടത്
തങ്ങൾ അധിവസിക്കുന്ന ലോകത്തിന്റെ നിലനിൽപ്പിനും അതിലൂടെ തങ്ങളുടെ നിലനിൽപ്പിനും, മാറേണ്ടത് തങ്ങൾ തന്നെയാണെന്നുള്ള ഒരു തിരിച്ചറിവിലൂടെ അന്നുവരെയുള്ള സങ്കൽപ്പങ്ങളെ ഉരുക്കു കോട്ടകളെ അവർ പൊളിച്ചെറിഞ്ഞിരിക്കുന്നു
ഇന്നില്ലെങ്കിൽ നാളെയില്ലെന്ന് അവർ തിരിച്ചറിഞ്ഞിരിക്കുന്നു
അത്തരമൊരു മാറ്റത്തിനു നമ്മളും വിധേയരാകേണ്ടതുണ്ട്
ഇല്ലെങ്കിൽ
ആ ഇല്ലെങ്കിൽ എന്നുള്ളതിന് ഒരു ഉത്തരത്തിന്റെ ആവശ്യമില്ല
വികസനമെന്നുളത് ചുറ്റുപാടുകളെ നശിപ്പിച്ചു കൊണ്ടാകരുത് മറിച്ച് പരിപാലിച്ചു കൊണ്ടാകണം എന്നുള്ളതാണ് വലിയ പാഠം
അതോടൊപ്പം സ്വാർത്ഥതയെന്ന വികാരവും ഉള്ളിൽ നിന്നു എടുത്തുമാറ്റേണ്ടതുണ്ട്
പുതിയൊരു ലോകത്തിനും പുതിയൊരു നാളേക്കുമായി നമുക്ക് ഒന്ന് ചേർന്ന് മുന്നോട്ട് പോകാം
അനിവാര്യമായ മാറ്റങ്ങൾ തീർച്ചയായും വന്നേ തീരൂ അതിനു വേണ്ടത് ആദർശധീരരായ നേതാക്കളും അവരിലേക്ക് വിശ്വാസമർപ്പിച്ചുകൊണ്ട് സ്വയം തിരിച്ചറിവിന്റെ പാതയിലൂടെ ചരിച്ചുകൊണ്ട് വലിയൊരു വിപ്ലവത്തിന് മുന്നിട്ടിറങ്ങേണ്ടുന്ന ഒരു ജനതയുമാണ് അത് നമുക്ക് വേണ്ടിത്തന്നെയാണെന്നുള്ളത് നെഞ്ചിലേറ്റുക
പ്രപഞ്ചത്തോട് ചേർന്നു നിൽക്കുമ്പോൾ പ്രപഞ്ചം നമുക്ക് സംരക്ഷണം നൽകുന്നു .
അവസാനം ആ ദിനം വന്നെത്തി
ഇന്നത്തോടെ ഞങ്ങളുടെ എസ്തിയ വാസത്തിന് വിരാമമാവുകയാണ്
മടക്കയാത്രക്കുള്ള ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞിരുന്നു സത്യത്തിൽ ഇതുവരേക്കും ഞങ്ങൾ മറ്റൊരു ഗ്രഹത്തിലാണെന്നുള്ള തോന്നലേ ഉണ്ടായിരുന്നില്ല എന്നുള്ളതായിരുന്നു സത്യം
ഇവിടം വിട്ടു പോകാൻ മനസ്സു വരുന്നില്ല
ശാന്തിയും സമാധാനവും നിറഞ്ഞാടുന്ന സ്വർഗ്ഗം
ശാന്തിയും സമാധാനവും നിറഞ്ഞാടുന്ന സ്വർഗ്ഗം
ഭൂമിയെയാണ് നരകമെന്നു വിളിക്കേണ്ടത് എന്നെനിക്കിപ്പോൾ തോന്നിപ്പോകുന്നു
മാറ്റിയെടുക്കാവുന്നതേ ഉള്ളൂ, മാറ്റിയെടുക്കണം
മാറ്റിയെടുക്കാവുന്നതേ ഉള്ളൂ, മാറ്റിയെടുക്കണം
അതിനു മനസ്സു വിചാരിക്കേണ്ടത് നമ്മൾ തന്നെയാണ്
ഒരു ജനത അവരുടെ വൈകല്യങ്ങളെ തിരിച്ചറിഞ്ഞു സ്വയം മാറിയപ്പോൾ നരകം സ്വർഗ്ഗമായി ആ ആർജ്ജവം നമ്മൾ കാണിച്ചാൽ നമുക്കും ഭൂമിയെന്ന മനോഹര ഗ്രഹത്തെ മറ്റൊരു സ്വർഗ്ഗമാക്കി മാറ്റാവുന്നതേയുള്ളൂ .
പച്ചപ്പും മനോഹാരിതയും നിറഞ്ഞ നമ്മുടെ ഗ്രഹം കോടാനുകോടി ഗ്രഹങ്ങളിൽ ഏറ്റവും മനോഹരമായ ഒന്ന് അതിനെ സംരക്ഷിക്കേണ്ടതും പരിപാലിക്കേണ്ടതും അതിലെ വാസക്കാരായ നാം തന്നെയാണ് ഇല്ലെങ്കിൽ അതിനു നാം കൊടുക്കേണ്ടുന്ന വില അതിഭീകരമായിരിക്കും അത് താങ്ങാനുള്ള കരുത്ത് മനുഷ്യകുലത്തിനില്ല
കഴിഞ്ഞുപോയ ദുരന്തം ഒരു കണ്ണുതുറപ്പിക്കലാകട്ടെ, അത് വരാനുള്ള തലമുറകൾക്ക് പാഠപുസ്തകങ്ങൾ ആകട്ടെ , രക്തം ചിന്തിയ ഈ നാളുകൾ നല്ല പുലരിയിലേക്കുള്ള കാൽവെപ്പുകൾ ആയി മാറട്ടെ
ഒരു ജനത അവരുടെ വൈകല്യങ്ങളെ തിരിച്ചറിഞ്ഞു സ്വയം മാറിയപ്പോൾ നരകം സ്വർഗ്ഗമായി ആ ആർജ്ജവം നമ്മൾ കാണിച്ചാൽ നമുക്കും ഭൂമിയെന്ന മനോഹര ഗ്രഹത്തെ മറ്റൊരു സ്വർഗ്ഗമാക്കി മാറ്റാവുന്നതേയുള്ളൂ .
പച്ചപ്പും മനോഹാരിതയും നിറഞ്ഞ നമ്മുടെ ഗ്രഹം കോടാനുകോടി ഗ്രഹങ്ങളിൽ ഏറ്റവും മനോഹരമായ ഒന്ന് അതിനെ സംരക്ഷിക്കേണ്ടതും പരിപാലിക്കേണ്ടതും അതിലെ വാസക്കാരായ നാം തന്നെയാണ് ഇല്ലെങ്കിൽ അതിനു നാം കൊടുക്കേണ്ടുന്ന വില അതിഭീകരമായിരിക്കും അത് താങ്ങാനുള്ള കരുത്ത് മനുഷ്യകുലത്തിനില്ല
കഴിഞ്ഞുപോയ ദുരന്തം ഒരു കണ്ണുതുറപ്പിക്കലാകട്ടെ, അത് വരാനുള്ള തലമുറകൾക്ക് പാഠപുസ്തകങ്ങൾ ആകട്ടെ , രക്തം ചിന്തിയ ഈ നാളുകൾ നല്ല പുലരിയിലേക്കുള്ള കാൽവെപ്പുകൾ ആയി മാറട്ടെ
കാലഹരണപ്പെട്ട നിയമങ്ങളും കാഴ്ചപ്പാടുകളും ഒരു ഗ്ളാസ് ടംബ്ലർ നിലത്തെറിഞ്ഞു ഉടക്കുന്ന നിസ്സാരതയോടെ നമുക്ക് എറിഞ്ഞുടക്കാം പുതിയൊരു തുടക്കത്തിനായി പഴയത് വലിച്ചെറിയാൻ നമ്മൾ ശക്തിയാർജ്ജിക്കേണ്ടതുണ്ട്
അത് നല്ലൊരു നാളേക്കുവേണ്ടി, നാളെയിലേക്കുള്ള നമുക്ക് വേണ്ടി അതിലുപരി മനോഹരമായ ഈ പ്രപഞ്ചത്തിനും നമ്മുടെ ഭൂമിക്കും വേണ്ടി
എസ്തിയയിലെ ഒരു കൂട്ടം വിശിഷ്ട വ്യക്തികൾ എന്നെ കണ്ടു
ഒരു ചെറിയ പൊതി ഏല്പിച്ചതിനു ശേഷം അവർ പറഞ്ഞു
ജോൺ ഇത് താങ്കൾക്കു മാത്രമുള്ളതാണ് എഫ്രോഫിയയിൽ (ഭൂമി ) എത്തിച്ചേർന്നതിനു ശേഷം മാത്രം തുറന്നു നോക്കുക
അവസാനം ആ ഗ്രഹത്തോടും , മനോഹര മനുഷ്യരോടും യാത്രപറഞ്ഞു കൊണ്ട് ഭൂമിയിലേക്ക്.
ഞാനൊന്ന് തിരിഞ്ഞുനോക്കി ഒരു പാട് പ്രഹേളികകൾക്കും ചോദ്യങ്ങൾക്കും ഉത്തരം നേടിത്തന്നൊരു യാത്രയുടെ പര്യവസാനം ഇനി ഇങ്ങോട്ട് ഒരു വരവിന് സാധ്യതയുണ്ടോ എന്നെനിക്കറിയില്ല ഉണ്ടെന്നെന്റെ മനസ്സു പറയുന്നു
പറക്കും തളികയിൽ, അത് നമ്മളുണ്ടാക്കിയ പേരല്ലേ ഞാനും അങ്ങിനെത്തന്നെ വിളിക്കട്ടെ യാത്ര തിരിക്കുമ്പോൾ അടുത്ത ജന്മത്തിലെങ്കിലും ഈ മനോഹരമായ എസ്തിയയിൽ പിറക്കാൻ എനിക്കൊരു അവസരം തരണമേയെന്ന് ഞാൻ മൂകമായി പ്രാർത്ഥിച്ചു .
വെറും അഞ്ചു മണിക്കൂറുകൾ മാത്രം, ലക്ഷക്കണക്കിന് പ്രകാശവർഷങ്ങൾ അകലെയുള്ള എസ്തിയയിൽ നിന്നും ഭൂമിയിലേക്കുള്ള യാത്ര മുന്നൂറു നിമിഷങ്ങൾ കൊണ്ട് തീർന്നിരിക്കുന്നു .
വെറും അഞ്ചു മണിക്കൂറുകൾ മാത്രം, ലക്ഷക്കണക്കിന് പ്രകാശവർഷങ്ങൾ അകലെയുള്ള എസ്തിയയിൽ നിന്നും ഭൂമിയിലേക്കുള്ള യാത്ര മുന്നൂറു നിമിഷങ്ങൾ കൊണ്ട് തീർന്നിരിക്കുന്നു .
നമ്മുടെ വ്യോമയാനത്തിൽ മാസങ്ങളോളം വർഷങ്ങളോളം ചിലപ്പോൾ യുഗങ്ങളോളം സഞ്ചരിക്കേണ്ടുന്ന ഒരു യാത്രയുടെ അവസാനം വെറും മണിക്കൂറുകൾ കൊണ്ട് , ദൂരത്തെ വേഗതയിലേക്ക് ആവാഹിച്ചെടുത്തിരിക്കുന്നു
അവസാനം ഭൂമിയുടെ വിരിമാറിലേക്ക് ഒരു സ്ഫ്ടിക ഗോളത്തിൽ (പാരച്യൂട്ട് പോലെ പ്രവർത്തിക്കുന്നത്) ഞങ്ങളെ ഇറക്കിവിടുമ്പോൾ ഞാൻ തിരിച്ചറിയുന്നു
പറക്കും തളികൾ നമ്മൾ കണ്ടത് ഇങ്ങനെയൊക്കെയായിരിക്കും അതൊരു ഭീകര വാഹനത്തിലുള്ള നികൃഷ്ട ജീവികളുടെ വരവല്ല മറിച്ച് നമ്മെക്കാൾ നല്ലവരായ മറ്റൊരു ലോകത്തിന്റെ ജീവിത വീക്ഷണങ്ങളുടെ ഉൾക്കാഴ്ച സ്വായത്തമാക്കുവാനുള്ള കടന്നുകയത്തിന്റെ ഭാഗമാണ് ആ യാത്രകളെന്ന്
പ്രപഞ്ചത്തിന്റെ പല ഭാഗത്തേക്കും ജീവന്റെ ഉറവിടങ്ങൾ തേടി ആ യാത്രകൾ തുടർന്നു കൊണ്ടേയിരിക്കും
മറ്റൊരു ലോകത്തെക്കുറിച്ചും അതിലെ ജനവിഭാഗങ്ങളെക്കുറിച്ചും ആഴത്തിൽ പഠിക്കാനും മനസ്സിലാക്കാനുമുള്ള അവരുടെ വരവാണത് .
സിനിമകളിൽ കാണുന്നത് പോലെ വൃത്തികെട്ട രൂപഭാവങ്ങളും ക്രൂരന്മാരുമായ ജീവികളുമല്ല മറിച്ച് നമ്മളെക്കാൾ സുന്ദരന്മാരും സുന്ദരികളും അതിലുപരി സ്നേഹസമ്പന്നരുമായ കൂട്ടം ജനതയുടെ പുതിയ കാഴ്ചപ്പാടുകൾ തേടിയുള്ള യാത്രകളാണ് ഇതെല്ലാം
നമ്മെക്കുറിച്ചിവർ യുഗങ്ങൾക്കു മുന്നേ മനസ്സിലാക്കിയെടുത്തിരിക്കുന്നു അതുകൊണ്ടു കൂടി തന്നെയാവണം നമ്മളുമായുള്ള ഒരു തുറന്ന സഹവാസത്തിന് ഒരിക്കലും ഇഷ്ട്ടപ്പെടാത്തതും , തുനിയാത്തതും
ലോകം മുഴുവനും ആശംസകൾ ലോകത്തെ രക്ഷിച്ച വീരപുത്രൻമാരുടെ പരിവേഷം
ഈ ലോകത്തെ ബോധ്യപ്പെടുത്തേണ്ട ഭാരിച്ച ഉത്തരവാദിത്ത്വം ഞങ്ങളിൽ നിക്ഷിപ്‌തമാണെന്നുള്ള ഉത്തമ ബോധം ഞങ്ങളെ മഥിച്ചു കൊണ്ടിരുന്നു ഭൂമിയെപ്പോലെ ജീവന്റെ തിളക്കമുള്ള ഗ്രഹങ്ങൾ ഈ പ്രപഞ്ചത്തിൽ ഇനീയും ഉണ്ട് അതിൽ ഒന്നിൽ നിന്നുമാണ് ഞാനിപ്പോൾ വരുന്നത് എന്ന് ലോകത്തെ ബോധ്യപ്പെടുത്തുന്നതിനോടൊപ്പം നമ്മൾ മാറിയില്ലെങ്കിൽ വരാനിരിക്കുന്നത് കഴിഞ്ഞു പോയതിനേക്കാൾ ഭീകരമായതാണെന്നും എനിക്ക് ഈ ജനതക്ക് വെളിവാക്കിക്കൊടുത്തേ മതിയാകൂ
നീണ്ട ആഘോഷങ്ങൾ .., ലോകം മുഴുവനും നിന്ന് ആശംസകൾ ലോകത്തെ രക്ഷിച്ച വീരപുത്രൻമാരുടെ പരിവേഷമാണ് ഞങ്ങൾക്കിപ്പോൾ
ഭൂമി നിലനിൽക്കുന്ന കാലത്തോളം ഞങ്ങൾ ധീര യോദ്ധാക്കൾ തന്നെ ലോകം എക്കാലവും ഞങ്ങളെ ബഹുമാനിക്കും ഓർമ്മിക്കും ആദരിക്കും ഭൂമിയെ രക്ഷിക്കുവാനായി വലിയൊരു ത്യാഗത്തിനു തുനിഞ്ഞവർ ഒരു ലോകത്തിന് മുഴുവൻ പുതു ജീവിതത്തിലേക്കുള്ള വാതിൽ തുറന്നു കൊടുത്തവർ .
ഭൂമി നിലനിൽക്കുന്ന കാലത്തോളം ഞങ്ങൾ ധീര യോദ്ധാക്കൾ തന്നെ ലോകം എക്കാലവും ഞങ്ങളെ ബഹുമാനിക്കും ഓർമ്മിക്കും ആദരിക്കും ഭൂമിയെ രക്ഷിക്കുവാനായി വലിയൊരു ത്യാഗത്തിനു തുനിഞ്ഞവർ ഒരു ലോകത്തിന് മുഴുവൻ പുതു ജീവിതത്തിലേക്കുള്ള വാതിൽ തുറന്നു കൊടുത്തവർ .
എസ്തിയയിൽ നിന്നും കൊണ്ടു വന്ന ഒരു വൃക്ഷതൈ ഞാൻ എന്റെ മുറ്റത്തു നട്ടു
അന്ന് രാത്രി പതിവിലധികം നക്ഷത്രങ്ങൾ വിണ്ണിൽ തിളങ്ങി നിന്നിരുന്നു ഞാൻ പതുക്കെ പുറത്തേക്കിറങ്ങി ഭൂമിയുടെ ചൂടെല്ലാം മാറിയിരിക്കുന്നു നനഞ്ഞ മണ്ണിൽ പാദങ്ങൾ ചവിട്ടിക്കൊണ്ട് ഞാൻ വിണ്ണിലേക്ക് നോക്കി കൈകൾ ചൂണ്ടി
അവിടേയും ഒരു ലോകമുണ്ട് നമ്മുടെ നീക്കങ്ങൾ സദാ ശ്രദ്ധിച്ചു കൊണ്ടിരിക്കുന്ന ഒരു ലോകം .
ഞാനാ ചെപ്പു പതുക്കെ തുറന്നു
തടപ്പി എസ്തിയ (എസ്തിയയിലേക്ക് സ്വാഗതം )
ജോൺ ഇസ്തി മികയാ മശീഹ ( ഹലോ ജോൺ ? സുഖമാണോ ?)
ഞാൻ കോരിത്തരിച്ചു എനിക്കു ചുറ്റും എസ്തിയ, അതോ ഞാൻ എസ്തിയയിലോ?
എനിക്ക് സുഖമാണ് ഞാൻ പറഞ്ഞു
മിക്കാ ജാസ്‌താ ജോൺ ( സീ യു സൂൺ)
ഞാനും അതേറ്റു പറഞ്ഞു
മിക്കാ ജാസ്‌താ (സീ യു സൂൺ )
യെശ മഷിസ് മഹസൗ ജിറൗങ് ഇഫ്‌നി യോഗാഡ്‌മിസ് മോഖലകളെ
(അതിലുള്ള പച്ച ബട്ടൺ ഒന്ന് അമർത്തു താങ്കൾ അടുത്ത നിമിഷം എസ്തിയയിൽ ഉണ്ടാകും)
ഇതൽസ്‌ഴ്‌സ് (ഇത് എസ്തിയയിലെ പരമോന്നത ബഹുമതിയാണ് ) സ്വീകരിച്ചാലും
ഞാൻ അത്ഭുതം കൂറി
നന്ദി എസ്തിയ
0 അഭിപ്രായങ്ങള്‍