ദിനങ്ങൾ അതിന്റെ അച്ചുതണ്ടിൽ കറക്കങ്ങൾ പൂർത്തിയാക്കിക്കൊണ്ടിരുന്നു എസ്തിയയെക്കുറിച്ച് കൂടുതൽ അറിയുവാനും, മനസ്സിലാക്കുവാനും  ഈ കാലയളവിൽ  ഞങ്ങൾക്ക് വളരെയധികം  കഴിഞ്ഞുവെന്നുള്ളത് എടുത്തുപറയേണ്ടതു തന്നെയാണ്   

അവരുടെ ജീവിത ശൈലികൾ , ശാസനങ്ങൾ, വിശ്വാസങ്ങൾ ,  പ്രവർത്തനങ്ങൾ , വാസസ്ഥലങ്ങളുടെ പ്രത്യേകതകൾ  അങ്ങനെ ഒട്ടനവധി ഘടകങ്ങൾ അതിൽ ഉൾപ്പെടുന്നു    


ജീവ ഗ്രഹത്തിനു ഗുണകരമായതിലേക്കുള്ള  കാഴ്ചപ്പാടുകൾ, ചിന്താഗതികൾ , പ്രവർത്തനങ്ങൾ എന്നിവയെ മാത്രം ഉള്ളിലേറ്റിക്കൊണ്ടുള്ള ഒരു ജനതയുടെ മുന്നോട്ടുള്ള  പ്രയാണമായതിനെ കാണാം   

അവയോരോന്നും  അക്കമിട്ടു നിരത്തുകയെന്നുള്ളത്   അതീവ ബ്രഹത്തായൊരു ടാസ്ക്കു തന്നെയായിരിക്കും എനിക്കു മുന്നിൽ ഉയർത്തുകയെന്നുള്ളതുകൊണ്ടും അത്തരം പ്രവർത്തികളിൽ യാതൊരു കഴമ്പുമില്ലെന്നുള്ളതുകൊണ്ടും ഞാനതിനു മുതിരുന്നില്ല,    എഴുതിവെക്കുന്നതിനേക്കാൾ ഉപരി അനുഭവിച്ചു പോന്ന തിരിച്ചടികളുടെ വെളിച്ചത്തിലുള്ള തിരുത്തലുകളാണ്  നടത്തേണ്ടതും, നടത്തപ്പെടേണ്ടതും അതൊരു സ്വയ ധർമ്മമാണ് മറ്റുള്ളവർക്ക് വേണ്ടിയും തനിക്കുവേണ്ടിയും തനിക്കു ചുറ്റുമുള്ളതിനു വേണ്ടിയും വീക്ഷണങ്ങളെ മാറ്റുകയോ തിരുത്തുകയോ ചെയ്തുകൊണ്ട്  പുതിയൊരു തലത്തിലേക്ക് ഉയരുകയും ഉയർത്തപ്പെടുകയും ചെയ്യുകയെന്നുള്ളത്,  അങ്ങനെവരുമ്പോൾ  ഇന്നവർ അനുവർത്തിച്ചു പോരുന്ന നല്ല തലങ്ങളിലേക്ക് നാളെ നമ്മളും  എത്തിച്ചേരുമെന്നുള്ളതിൽ വിശ്വസിക്കുകയും അത്  ഉള്ളേറ്റുകയും ചെയ്യുകയെന്നുള്ളതാണ് അഭലഷണീയം  (ഒരു  മാറ്റത്തിനു തയ്യാറെടുത്താൽ മാത്രമെന്നുള്ളതും ഞാനിവിടെ ഊന്നിപ്പറയുന്നു )  

ആയതുകൊണ്ട് തന്നെ ആ  കാഴ്ചപ്പാടുകളേയും, സവിശേഷതകളേയും,  മൂല്യങ്ങളേയും, അനുഷ്ട്ടാനങ്ങളെയും  ഒരു നിയമാവലിയായി  എഴുതിവെച്ചുകൊണ്ട് അതിലൂടെ ചരിക്കുവാൻ മറ്റുള്ളവരെ  പ്രേരിപ്പിക്കുക എന്നുള്ളതിനേക്കാൾ ഉപരി സ്വയം തിരിച്ചറിഞ്ഞ പാഠങ്ങളിലൂടെ മുന്നേറുകയെന്നുള്ളതാണ് കൂടുതൽ അഭികാമ്യവും,  പ്രാവർത്തീകവുമായിട്ടുള്ളതും 

പലർക്കും  ഇത്തരം വിവരണങ്ങളിൽ ധാർമ്മീകതയുടെയോ, ദാർശനീകതയുടെയോ, ധാർഷിണീകതയുടെയോ, വ്യവസ്ഥാപിത നിലപാടുകളുടേയോ ലംഘനങ്ങളായി ചിലപ്പോൾ തോന്നാമെങ്കിലും ഞാനതിനെ അടപടലം നിരാകരിക്കുകയാണ്     

ഇതിന്റെ അഹന്തയുടെയോ ഇടുങ്ങിയ ചിന്താഗതികളുടെയോ വിലയിരുത്തലായി  കാണേണ്ടതില്ല  കാരണം,   മുൻപ്  പലപ്പോഴും, പലയാവർത്തികളിലും വിശദീകരിച്ചിട്ടുള്ളതു പോലെ  എന്റെ അനുമാനങ്ങളിലൂടെയും വീക്ഷണങ്ങളിലൂടെയും മാത്രമേ എനിക്ക് മുന്നോട്ട് പോകുവാൻ കഴിയു,  അതിലുപരി അതാണെന്റെ രീതി എന്നുള്ളതാണ് കൂടുതൽ ശരി അല്ലെങ്കിൽ  ഇത്തരം കാഴ്ചപ്പാടുകളെ  അങ്ങനെ നോക്കിക്കണ്ടാൽ മതിയെന്നുള്ളതാണ് എന്റെ പക്ഷം  

അങ്ങനെ വരുമ്പോൾ അത് പൊതുവായ രീതി എന്നുള്ളതിൽ നിന്നും  എന്റേതുമാത്രമായിട്ടുള്ളൊരു  സ്റ്റേറ്റ് മെന്റായി   ചുരുങ്ങുകയും ഉൾക്കൊള്ളേണ്ടവർക്ക് ഉൾക്കൊള്ളുകയും തള്ളേണ്ടവർക്ക് അങ്ങിനെയാവുകയും ചെയ്യാമെന്നുള്ള വിശാലമായതലത്തിലേക്ക് കൂടുമാറുകയും ചെയ്യപ്പെടുന്നു

ഇത്തരം ഘടകങ്ങളെ വെറും സങ്കുചിത മനസ്സുകൊണ്ട് നോക്കിക്കാണുന്നവർക്ക് അതിന്റെ അന്തർധാരകളിലേക്ക് ഇറങ്ങിച്ചെല്ലാൻ കഴിയുമെന്നുള്ള ഗുണകരമായ വസ്തുതയും അതിലടങ്ങിയിരിക്കുന്നുവെന്നുള്ളതും ഇവിടെ വിസ്മരിക്കരുത്   

ഈ  തിരിച്ചറിവുകളെല്ലാം  പാഠപുസ്തകങ്ങളായോ നിയമാവലികളായോ ഉൾച്ചേർത്തുകൊണ്ട് ഓരോരുത്തരിലും  അടിച്ചേൽപ്പിക്കപ്പെടുന്നതിനു പകരം,  ഉൾക്കണ്ണുകൊണ്ട് അതിന്റെ അന്തർധാരകളിലേക്കിറങ്ങി ചെന്ന്  തിരിച്ചറിയുവാൻ പ്രേരിപ്പിക്കുകയാണ് വേണ്ടത്  അങ്ങിനെ വരുമ്പോൾ അത് ബലമായി അടിച്ചേൽപ്പിക്കപ്പെടുന്നതിൽ ഉപരി  ഓരോരുത്തരും സ്വയം  അനുവർത്തിക്കേണ്ടുന്നൊരു  ജീവിതചര്യയായി മാറ്റപ്പെടുകയും അതിലൂടെ വലിയൊരു പരിവർത്തനം ഉണ്ടാക്കിയെടുക്കുകയും  ചെയ്യപ്പെടുന്നു 

കുറച്ചുകൂടി ലളിതവൽക്കരിച്ചാൽ തല്ലിപ്പഴുപ്പിക്കുന്നതിനേക്കാൾ നല്ലത് താനേ പഴുക്കുന്നതാണ് കൂടുതൽ സ്വാദിഷ്ടവും ഗുണകരവും   
 
എസ്തിയ ഗ്രഹ വാസികളുടെ ജീവിത  രീതികൾ , ശൈലികൾ , നിയമങ്ങൾ, കാഴ്ചപ്പാടുകൾ 
എല്ലാം തന്നെ അന്യഗ്രഹവാസിയായ   ഞാനുൾപ്പെടുന്ന ലോകത്തിന്റെ കാഴ്ചപ്പാടുകൾ മാറ്റിമറിക്കുമെന്നുള്ളതിൽ യാതൊരു സംശയവുമില്ല

ഇതെല്ലാം  ഒരു പുനർവിചിന്തനത്തിനു  വിധേയരാകുന്നവരിൽ മാത്രം സംഭവിക്കുന്നതാണെന്നുള്ളതും അതിനുവേണ്ടി ലോകം മുഴുവൻ ഒരു മാറ്റത്തിനു  തയ്യാറെടുക്കേണ്ടതുണ്ടെന്നും അതോടൊപ്പം അടിവരയിട്ടു പറയേണ്ടതായി വരുന്നു

അടിസ്ഥാനവും ബ്രഹത്തായതുമായ ഇത്തരം  കാര്യങ്ങളെ നോക്കിക്കാണുന്നതിനോടൊപ്പം  തന്നെ പ്രതിപാദിക്കേണ്ടുന്ന മറ്റൊരു പ്രധാന  വിഷയമായി എനിക്ക് തോന്നുന്നത് എസ്തിയയിൽ ക്രൈമുകൾ  വളരെ കുറവാണെന്നുള്ളതു തന്നെയാണ്,  വേണമെങ്കിൽ ഇല്ലെന്നു തന്നെ പറയാം 

അതെന്തുകൊണ്ടെന്നുള്ളത് ഒരു  വിശകലനത്തിനു വിധേയമാക്കുന്നതിലുപരി  ഒരു ക്രൈം  നടക്കുകയോ അതിലേക്ക് എത്തിച്ചേരുകയോ ചെയ്യപ്പെടുന്ന  ഘടകങ്ങളുടെ മൂലകാരണങ്ങൾ എന്തൊക്കെയെന്നുള്ളത് വളരെ വ്യക്തമായും , കൃത്യമായും  ഇവർ തിരിച്ചറിഞ്ഞിരിക്കുന്നുവെന്നുള്ളത് തന്നെയാണ്  ഏറ്റവും മഹത്തരമായിട്ടുള്ളത്  

ആ തലത്തിലേക്ക് എത്തിച്ചേർന്ന കാരണങ്ങളിലേക്ക് ചൂഴ്ന്നിറങ്ങിയാൽ ജന്മാന്തരങ്ങൾ അനുവർത്തിച്ചുപോന്ന  ജീവിത രീതികളെ മറ്റൊരു തലത്തിൽ നിന്നും നോക്കിക്കണ്ടതിനോതോടൊപ്പം ആ പരിവർത്തനങ്ങളെ ഉള്ളിലേറ്റുകയും  പ്രാവർത്തീകമാക്കുകയും  അതൊരു അലയായി മുഴുവൻ ജനങ്ങളിലേക്കും എത്തിച്ചേർക്കപ്പെട്ടിരിക്കുകയും ചെയ്തിരിക്കുന്നുവെന്നുള്ളതാണ് 

ഭരണകൂടങ്ങൾ  അതിനുവേണ്ടുന്ന നിയമ നിർമ്മാണങ്ങൾ നടത്തുകയും ജനങ്ങളെ  അനുസരിക്കുവാൻ നിർബന്ധിതരാക്കുന്നതിനേക്കാൾ  ഉപരി ബോധവൽക്കരിക്കുകയും, അതൊരു അനുഷ്ട്ടാനമെന്നോണം ഉള്ളിലേറ്റുവാൻ പ്രാപ്തരാക്കുകയും ചെയ്തു അതിലുപരി ഇതെല്ലാം തങ്ങളേക്കുവേണ്ടിയാണെന്നുള്ളതും,  നാളത്തെ തലമുറ തങ്ങൾ തന്നെയാണെന്നുള്ളതും അതോടൊപ്പം ജനങ്ങൾ  തിരിച്ചറിയുകയും ചെയ്തു  

ഭരണകൂടം ജനങ്ങൾ ആണെന്നും  നിയമങ്ങൾ തങ്ങൾക്കു തന്നെയാണെന്നും അവർ മനസ്സിലാക്കി   

മുന്നോട്ടുള്ള നല്ല നാളേക്ക്,  പ്രകൃതിയോട് ചേർന്നു നിൽക്കുന്നതാണെന്നും  പ്രപഞ്ചത്തിലെ  ജീവ കണ്ണിയിൽ ഭാഗഭാഗമായി മാറിക്കൊണ്ട് പ്രപഞ്ച നിയമങ്ങൾക്ക് ചേർന്നു നിൽക്കത്തക്ക വിധത്തിൽ ഒരു  മാറ്റത്തിനു വിധേയരായി മാറുകയെന്നുമുള്ളതാണ് അനിവാര്യമെന്നും അവർ തിരിച്ചറിഞ്ഞു     

നിയമങ്ങൾ ക്രോഡീകരിക്കപ്പെടുന്നതിലും  അടിച്ചേൽപ്പിക്കുന്നതിലും ഉപരി അത് ജീവിതത്തിന്റെ ഒരു ഭാഗമാണെന്നു കണ്ട്  അനുവർത്തിക്കുവാൻ ഒരു ജനത,  സ്വയം മുന്നോട്ട് വരുമ്പോഴാണ് അത് വലിയൊരു  പരിവർത്തനത്തിനും, മാറ്റത്തിനും, അതിലുപരി  നല്ലൊരു ഭാവിക്കും  ഹേതുവായിത്തീരുന്നത്   

ആയതുകൊണ്ട് തന്നെ ഈ മാറ്റങ്ങൾക്കെല്ലാം പ്രധാന കാരണം  അവർ അനുവർത്തിക്കുന്ന ജീവിത രീതികളും കാഴ്ചപ്പാടുകളും  തന്നെയാണെന്നുള്ളത് നിസ്സംശയം പറയാവുന്നതാണ്  

അതുതന്നെയാണ്  എസ്തിയയിൽ എന്തുകൊണ്ട്  കുറ്റകൃത്യങ്ങൾ  കുറവാണ് എന്നുള്ളതിന്റെ ഉത്തരവും  

ആത്യന്തികമായി ഒരു കുറ്റകൃത്യത്തിലേക്ക് നയിക്കപ്പെടുമ്പോൾ അതിനു പുറകിലൊരു മോട്ടീവേഷൻ ഉണ്ടാകുമെന്നുള്ളത്  സത്യമാണ്    

സങ്കുചിത മനോഭാവത്തിൽ കൂടി നോക്കിക്കാണുമ്പോൾ തനിക്ക് വേണ്ടുന്ന അല്ലെങ്കിൽ ഗുണകരമാകുന്ന ഒരു വസ്തുവിനേയോ ആവശ്യത്തേയോ  പുറത്തുനിന്നും ബലമായി പിടിച്ചെടുക്കുന്നതിന്റെ വകഭേദം എന്നുള്ളതിൽ ക്രൈം എന്ന വിശാലമായ  പദത്തെ ഒരു പരിധി വരെ  ഉൾക്കൊള്ളിക്കാൻ ശ്രമിക്കാമെങ്കിലും,  ഒരു ക്രൈം രൂപം കൊള്ളപ്പെടുന്നത് ഇതുകൊണ്ട്  മാത്രമെന്നും പറഞ്ഞുവെക്കാനാകില്ല.  മനുഷ്യമനസ്സിന്റെ നിഗൂഢമായ  പ്രഹേളികയുടെ ഒരു തലം  എന്നുള്ള വിശദീകരണവും എത്രത്തോളം  അർത്ഥവത്തായി തീരുമെന്നുള്ളതും ഉറപ്പിക്കാനാകില്ല,  മനുഷ്യർ  എങ്ങിനെയാണോ പരസ്പരം  വ്യത്യസ്തരാകുന്നത്  അതുപോലെയുള്ള ഒരു വ്യത്യസ്ഥത തന്നെയാണിതെന്നു  പറഞ്ഞു വെക്കാമെങ്കിലും അതും എത്രത്തോളം ഈ വിഷയത്തോട്  നീതിപുലർത്തുന്നുവെന്നുള്ളതും   ഇത്തരം സങ്കീർണ്ണതകളെ  എങ്ങിനെ  ഉൾക്കൊള്ളൂന്നുവെന്നുള്ളതും സംശായാസ്പദം തന്നെയാണ്  

അങ്ങനെവരുമ്പോൾ ഒരു ക്രൈം എങ്ങിനെ നടക്കുന്നു എന്നുള്ളതിലേക്ക്  കൃത്യതയാർന്ന വിശദീകരണം സാദ്ധ്യമല്ലെങ്കിലും  അതിന്റെ  അടിത്തട്ടിലേക്ക് കടന്നുചെല്ലുമ്പോൾ  വിത്തിനുള്ളിലാണ് വൃഷം ഒളിഞ്ഞിരിക്കുന്നതെന്ന  സത്യത്തെ തിരിച്ചറിയുകയും, ഉൾക്കൊള്ളുകയും,  വിത്തായിരിക്കുമ്പോൾ തന്നെ ഉന്മൂലനം ചെയ്യപ്പെടുക എന്നുള്ളതാണ് കൂടുതൽ അഭികാമ്യമെന്നുള്ളത്  മനസ്സിലാക്കിയെടുക്കുകയും  അതിലൂടെ മുന്നോട്ട് പോയിക്കൊണ്ട്   പടർന്നു പന്തലിക്കാനനുവദിക്കാതെ മുളയിലേ നുള്ളുകയെന്നുള്ള കൃത്യമായ  പാഠത്തിലൂന്നിക്കൊണ്ട്   ഒരു സമൂല മാറ്റത്തിന് വിധേയരായി തീർന്നിരിക്കുന്നു എന്നുള്ളതുമാണ്  

ഒന്നുകൂടി വിശദമാക്കിയാൽ  കറപ്‌ഷനിലക്ക് നയിക്കുന്ന ഘടകങ്ങളെ  ഒരു വിത്തായിരിക്കുമ്പോൾ തന്നെ ഇല്ലായ്‌മ ചെയ്യുകയാണ് അതൊരു  വട വൃക്ഷമായി പടർന്നു പന്തലിക്കുന്നതിനേക്കാൾ നല്ലതെന്നുള്ള വലിയൊരു  തിരിച്ചറിവ്‌ നേടിയെടുത്തിരിക്കുന്നു എന്നുള്ളതാണ് ഇതിലൂടെ കാണുവാനാകുന്നതെന്ന് നിസ്സംശയം അടിവരയിടാം 

മേല്പറഞ്ഞതുപോലെ കുറ്റ കൃത്യങ്ങളുടെ കാരണങ്ങൾ എന്തെന്നുള്ളത്  വിശകലനം ചെയ്തെടുക്കുകയെന്നത്  മനുഷ്യ  മനസ്സിന്റെ പ്രവർത്തനങ്ങളെ  മുൻ കൂട്ടി പ്രെഡിക്ട് ചെയ്തെടുക്കുകയെന്നുള്ളതിന്റെ കഠിന തലത്തിലേക്കും അതുയർത്തുന്ന  അസാദ്ധ്യമായ വെല്ലുവിളികളിലേക്കും തന്നെയാണ്  കൊണ്ട് ചെന്നെത്തിക്കുന്നത്  

അതൊരിക്കലും പ്രാവർത്തീകമല്ല എന്നുള്ളതാണ് സത്യം 
  
ഒരു വ്യക്തിയെ നിയന്ത്രിക്കുന്ന മനസ്സോ, അല്ലെങ്കിൽ  ബുദ്ധിയോ അനുനിമിഷം ഏതൊക്ക തലങ്ങളിലൂടെ  സഞ്ചരിക്കുമെന്നുള്ളത് മുൻകൂട്ടി കാണുകയെന്നുള്ളത്  മേൽപ്പറഞ്ഞതു  പോലെ അസാധ്യം തന്നെയാണ് ആയതുകൊണ്ട്   മനുഷ്യമനസ്സിന്റെ പ്രവർത്തനങ്ങളെ മുൻകൂട്ടി വിശദീകരിക്കുക എന്നുള്ള  അപ്രാപ്യമായ ടാസ്ക്ക് ഏറ്റെടുക്കുന്നതിൽ ഉപരി അവയുടെ പ്രവർത്തനമെന്നുള്ളത് അതതു  സാഹചര്യങ്ങൾക്കനുസരണമായിരി വ്യത്യാസപ്പെട്ടിരിക്കുമെന്നുള്ളതാണ് കൂടുതൽ വിശ്വാസയോഗ്യമായിട്ടുള്ള വിശദീകരണമെന്നു കാണുവാനാകും   

അങ്ങനെ വരുമ്പോൾ  ഇത്തരം ചിന്തകൾ തന്നെ  അപ്രസക്തവും നീതീകരിക്കപ്പെടാത്തതുമാണ് 

ഈ  തലങ്ങളിലൂടെയെല്ലാം കടന്നുപോകുമ്പോൾ  ഒരു കുറ്റകൃത്യം എന്തുകൊണ്ട് നടക്കുന്നു, എങ്ങിനെ നടക്കുന്നു  എന്നുള്ളതിലേക്കൊരു വിശദീകരണം അടിസ്ഥാന രഹിതവും  വിശദീകരണ യോഗ്യമല്ലാത്തതും വിശദീകരിക്കുവാനാകാത്തതും തന്നെയാണെന്ന് തിരിച്ചറിയുന്നു    

ഒരു ഉദാഹരണം  കൊണ്ടോ ഒന്നിലധികം ഉദാഹരണങ്ങൾ  കൊണ്ടോ ഇത്തരം ഘടകങ്ങളെ അനലൈസ് ചെയ്യുകയെന്നുള്ളതിനേക്കാൾ ഉപരി  ഇത്തരം വസ്തുതകളുടെ മൂലകാരണങ്ങളിലേക്കുള്ള  യാത്ര അനാവശ്യവും അതോടൊപ്പം ഉത്തരങ്ങളില്ലാത്തതുമാണെന്ന് തിരിച്ചറിയുകയാണ് വേണ്ടത് 

ഒരു ക്രൈം നടന്നിട്ടുണ്ടെങ്കിൽ അതിനു പുറകിലൊരു  കാരണമുണ്ടാകണമെന്നുളളത് തർക്കമറ്റ വിഷയം തന്നെയാണ്      

ആ കാരണങ്ങൾ  ചിലപ്പോൾ പെട്ടെന്നുള്ളതായിരിക്കാം, അല്ലാത്തതായിരിക്കാം.  ബുദ്ധിപരമായതായിരിക്കാം,  വികാരപരമായതായിരിക്കാം 

എന്നിരുന്നാൽ കൂടിയും ഇത്തരം കാരണങ്ങളും  നിർവ്വചനങ്ങളുടെ പട്ടികയിൽ  നിന്നും പുറത്തു നിൽക്കുന്നതാണെന്നു  കാണുവാനാകും,  ഇതെല്ലാം  ഓരോരുത്തരിലും അന്തർലീനമായിക്കിടക്കുന്ന അവരുടെ മാനസികവും , വൈകാരികപരവുമായ ഒരുപാടു വസ്തുതകളെ  സ്വാധീനിച്ചിരിക്കുന്നു അതിലേക്ക് നയിക്കുന്ന ഘടകങ്ങൾ  പാരമ്പര്യത്തിൽ തുടങ്ങി ഡി എൻ എ യിൽ  വരെ സൂക്ഷമമായി ബന്ധപ്പെടുത്തപ്പെട്ടിരിക്കുന്നു  

ഒരു കുറ്റകൃത്യത്തെ ഇത്തരം പല നിർവ്വചനങ്ങളിലൂടെ കടത്തിവിടാമെങ്കിലും  ആത്യന്തികമായി ഇതൊന്നും തന്നെ അതിന്റെ കൃത്യമായ വിശദീകരണങ്ങൾ ആകുന്നില്ല എന്നുള്ളതാണ് സത്യം   പലപ്പോഴും അതിരുകവിഞ്ഞ ആശകളുടെ സാക്ഷാൽക്കാരത്തിലേക്കുള്ള യാത്രയുടെ പരിണിതഫലമാണ് പല കുറ്റകൃത്യങ്ങളുടേയും പുറകിലുള്ളതെന്നുള്ള  ഒരു താൽക്കാലിക വിലയിരുത്തൽ തന്നെയാണ് നല്ലത്  

ഏറ്റവും താഴേക്കിടയിലേക്ക് കടന്നു ചെല്ലുകയാണെങ്കിൽ  75%  കുറ്റകൃത്യങ്ങളുടേയും മൂലകാരണമെന്നുള്ളത്  സാമ്പത്തീക അസമത്വം  തന്നെയെന്നു കരുതപ്പെടുന്നു  എന്നാൽ മുഴുവൻ കുറ്റകൃത്യങ്ങളുടേയും അടിസ്ഥാന കാരണം ഇതുതന്നെയാണോ എന്നുള്ള  ചോദ്യം അതോടൊപ്പം  ഉയർന്നുവന്നാൽ തീർച്ചയായും അല്ല എന്നുള്ളത് തന്നെയാണ് അതിന്റെ ഉത്തരവും അതുതന്നെയാണ് 75% എന്ന് അടിവരയിട്ടു പറയുന്നതിന് ഉപോൽബലകമായിട്ടുള്ളതും   

എന്തുകൊണ്ട് ഇങ്ങനെയെല്ലാം സംഭവിക്കുന്നുവെന്നുള്ളത്  ഓരോരുത്തരുടേയും മാനസീക തലങ്ങളുടെ വ്യത്യസ്‍തകൾ മാത്രമായി കണ്ടാൽ മതിയെന്നുള്ള  വിശദീകരണത്തിലൂടെ ഇത്തരം ചോദ്യങ്ങൾ ഉയർത്തുന്ന വെല്ലുവിളികളിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കാവുന്നതാണ്

ആത്യന്തികമായി ഇതെല്ലാം  ചെന്നു നിൽക്കുന്നത്   ക്രിയവിക്രയമെന്ന  സിസ്റ്റത്തെ പണമെന്ന വസ്തുവിലേക്ക് മാത്രം  ബന്ധിക്കപ്പെട്ടതിന്റേയും   അതിനോട് അനുബന്ധമായി ഉയർന്നുവരുന്ന ഘടകങ്ങളുടെ  ദൂഷ്യ ഫലങ്ങളിലേക്കും തന്നെയാണ് 

അങ്ങിനെ വരുമ്പോൾ ഏറ്റവും മൂല്യമുള്ള വസ്തുവായി പണം മാറുകയും എല്ലാത്തിന്റെയും  അടിസ്ഥാന ഘടമായതു മാറ്റപ്പെടുകയും ചെയ്യുന്നുവെന്നുള്ളതാണ് വസ്തുത    

ഈ അസ്ഥിരതയെ  ഒഴിവാക്കിയാൽ വലിയൊരു അളവുവരെ ഇത്തരം കുറ്റകൃത്യങ്ങളെ സുഗമമായി നിയന്ത്രിക്കുവാൻ  കഴിയും എന്നുള്ളത് വാസ്തവമാണ്  

അങ്ങിനെ നോക്കുമ്പോൾ ഒരു വിധം  കറപ്‌ഷനുകളുടെയെല്ലാം അടിസ്ഥാന കാരണം പണമെന്നും എന്തും സ്വന്തമാക്കാൻ കഴിയുന്ന നിയമാവലിയെന്നും ഇവർ തിരിച്ചറിഞ്ഞിരിക്കുന്നു  
 
ചുരുക്കിപ്പറഞ്ഞാൽ ക്രിയ വിക്രയം എന്നുള്ള പണത്തിന്റെ ഫോർമാറ്റിൽ മൂല്യങ്ങൾ ഉണ്ടാക്കപ്പെടുകയും അവയുടെ ആധിക്യത്തിന് വേണ്ടി മത്സരിക്കുകയെന്നുള്ള സ്വാഭാവികമായ ഒരു തലത്തിലേക്ക് മനുഷ്യമനസ്സ് കൂപ്പുകുത്തുകയും  കാഴ്‌ചപ്പാടുകൾ  അതിലേക്കു മാത്രം ചുരുങ്ങുകയും  ചെയ്യപ്പെടുന്നു  

കൃത്യമായി പോയിന്റ് ചെയ്‌താൽ  സ്വാർത്ഥത അധികരിക്കുന്നുവെന്നു സാരം   

ഈ വിഷയത്തെക്കുറിച്ച്  മുൻ അധ്യായങ്ങളിൽ കൂടുതൽ  പ്രതിപാദിച്ചിട്ടുള്ളതാണെങ്കിൽ കൂടിയും ആധികാരികമായി ഈ വിഷയത്തെ സന്ദർഭത്തിന് അനുസരണമായി  ഒന്നുകൂടി  വിശദീകരിക്കുന്നതിനായി വീണ്ടുമൊരു ആവർത്തനം വേണ്ടി  വരുന്നതിൽ  യാതൊരു  അസ്വഭാവികതകളും  കാണേണ്ടതില്ലെന്നു തന്നെയാണ് എന്റെ പക്ഷം 

ഏതൊരു വസ്തുക്കളും മൂല്യവർദ്ധിതങ്ങളല്ലെങ്കിൽ അവിടെ  ആവശ്യക്കാർ ഉണ്ടാകാതിരിക്കുന്നുവെന്നുള്ള  സാമാന്യ തത്വത്തിന്റെ  ചുവടു പിടിച്ചു തന്നെയാണ് ഇത്തരം വസ്തുതകളെ  നോക്കിക്കാണേണ്ടതും 

മനസ്സിൽ സ്വാർത്ഥത ഉയരുമ്പോൾ  അത് അനാവശ്യമായ ആശകളിലേക്കും ദുരാശകളിലേക്കും കൊണ്ടെത്തിക്കുകയും   ഇടുങ്ങിയ ചിന്താഗതികളിലേക്ക്  തെന്നി നീങ്ങുകയും അവിടെ ചിന്തകൾക്കും പ്രവർത്തികൾക്കും  മൂല്യങ്ങൾ നഷ്ടപ്പെടുകയും  കാഴ്ചപ്പാടുകൾക്ക്  കാതലായ മാറ്റങ്ങൾ  സംഭവിക്കപ്പെടുകയും ചെയ്യപ്പെടുന്നു   

കൂടുതൽ സ്വന്തമാക്കുവാനും വെട്ടിപ്പിടിക്കുവാനുമുള്ള തൃഷ്ണ മറ്റുള്ളതിനേക്കാൾ അധികമായി ഉള്ളിലേറുകയും അതുവരേക്കും അനുവർത്തിച്ചുപോന്നിരുന്ന  വിശാലമായ ചിന്താഗതികളിൽ നിന്നും ഇടുങ്ങിയ തലത്തിലേക്ക് സ്വയം പോലുമറിയാതെ കൂടുമാറപ്പെടുകയും എല്ലാവരും ഒരേ ജീവിത നിലവാരം എന്നുള്ള  ലിബറൽ കാഴ്ചപ്പാടുകളിൽ  നിന്നും  ഉൾവലിഞ്ഞുകൊണ്ട്   തന്നിലേക്ക് മാത്രം നോക്കാൻ ആരംഭിക്കുകയും ചെയ്യുന്നു

അങ്ങിനെ വരുമ്പോൾ  അവിടെ സാമ്പത്തീക അരാജകത്വം ഉയരുകയും  ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള വിടവു വർദ്ധിക്കുകയും ജനങ്ങളുടെ  ജീവിത നിലവാരത്തിൽ വലിയ  അന്തരങ്ങൾ  പ്രകടമാകുകയും  പണമെന്ന വസ്തുവിലേക്ക് മാത്രം എല്ലാം  ചുരുങ്ങുകയോ ചുരുക്കപ്പെടുകയോ  ചെയ്യുന്ന അവസ്ഥയിലേക്ക് എത്തിച്ചേരുകയും ചെയ്യുന്നു   അത്തരമൊരു  സങ്കുചിത മനോഭാവത്തിലേക്ക്  ലോകം തിരിയുമ്പോൾ കൂട്ടായ്മയെക്കാൾ ഉപരി തന്നിലേക്ക് മാത്രം ശ്രദ്ധ കേന്ദ്രീകരിക്കപ്പെടുന്നതിലേക്ക് ഓരോരുത്തരും മാറ്റപ്പെടുന്നുവെന്നുള്ളതാണ് അതിന്റെ ആത്യന്തിക പര്യവസാനമായി മാറുന്നു വെന്നുള്ളത്  വലിയൊരു ദുരവസ്ഥയാണ് ചൂണ്ടിക്കാണിക്കുന്നത് 

അവിടെ ഊന്നൽ  സ്വയം സാമ്പത്തീക അപ്രമാദ്യത്യം  നേടുക എന്നുള്ളതിലേക്ക് മാത്രം ഫോക്കസ് ചെയ്യപ്പെടുകയും അതിനുവേണ്ടി ചുറ്റുപാടുകളെ ഹനിക്കാൻ ആരംഭിക്കുകയും ചെയ്യുന്നു 

ഒരു ലോകം മുഴുവൻ ഇത്തരം അധാർമ്മീകതയിലേക്ക്  മാറ്റപ്പെടുമ്പോൾ, അതിലുപരി മാറുമ്പോൾ, ഇവിടെ അതാണ് കൂടുതൽ അനുയോജ്യമായിട്ടുള്ളതെന്ന്  എനിക്ക് തോന്നുന്നു അങ്ങനെ വരുമ്പോൾ  ഓരോരുത്തരും അവരവരുക്കുള്ളിലേക്ക് മാത്രം  ചുരുങ്ങുകയും തങ്ങൾ  ലോകത്തിന്റെ ഭാഗമാണ് എന്നുള്ളതിനേക്കാൾ ഉപരി തങ്ങളുടേത്  മാത്രമായ ലോകം എന്നുള്ള വികലമായ കാഴ്ചപ്പാടുകളെ ഉള്ളേറ്റുവാൻ ആരംഭിക്കുകയും ചെയ്യുന്നു 

അങ്ങനെ വരുമ്പോൾ  പരസ്പര ആശ്രിതത്വമെന്നുള്ള ഉൽകൃഷ്ടമായ സങ്കൽപ്പത്തിൽ  വിള്ളൽ വീഴുകയും, ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള വിടവ് അധികരിക്കുകയും അത്  സാമ്പത്തീക അരാജകത്വത്തിനും  , മോഹഭംഗങ്ങൾക്കും  ഇടയാക്കിത്തീർക്കുകയും ഇല്ലാത്തവൻ,  ഉള്ളവനിൽ നിന്നും  ബലമുപയോഗിച്ച്  കൈപ്പറ്റാൻ ശ്രമിക്കുകയും ചെയ്യുന്നു

ഇവിടെ,  ഇത്തരം വീക്ഷണങ്ങളെങ്ങനെ  ഒരു ജനതയേയും   അവരുൾക്കൊള്ളുന്ന ലോകത്തേയും ബാധിക്കുന്നുവെന്നുള്ളത് എസ്തിയ  തിരിച്ചറിഞ്ഞിരിക്കുന്നതും ഒഴിവാക്കിയിരിക്കുന്നതും     

എല്ലാ കറപ്‌ഷനുകളുടയും  കുറ്റകൃത്യങ്ങളുടേയും മൂലകാരണങ്ങളെ  കൃത്യമായും നോട്ടീസ് ചെയ്തുകൊണ്ട് അതിനെ പൂർണ്ണമായും ഒഴിവാക്കിക്കൊണ്ടുള്ള ഒരു ജനതയുടെ മുന്നേറ്റമായി ഇതിനെ   വ്യാഖ്യാനിക്കാവുന്നതാണ്      

 ഇത്തരം അരാജത്വങ്ങളുടെയെല്ലാം   മൂലകാരണമെന്നുള്ളത്  സാമ്പത്തീക വ്യവസ്ഥിതികളിലുള്ള  ഏറ്റക്കുറച്ചിലുകൾ തന്നെയാണെന്നുള്ള  ഒരു  കൺക്ലൂഷനിലേക്ക് അവർ എത്തിച്ചേർന്നിരിക്കുന്നതും

ഒരു വിഷവിത്ത് മരമാകുന്നതിനു മുന്നേ അതിനെ  ഇല്ലായ്മ ചെയ്യുന്നതാണ് കൂടുതൽ നല്ലതും പ്രാവർത്തീകമാക്കാവുന്നതും  

മാനുഷീക കഴിവുകളെ  ഗുണകരമായ തരത്തിൽ  പരിവർത്തനം ചെയ്തുകൊണ്ട് സ്വയമെന്നതിനേക്കാൾ ഉപരി  അനേകായിരങ്ങൾ അതിന്റെ ഗുണഭോക്താക്കളാകുന്നതിലേക്ക് പരിവർത്തനം ചെയ്യപ്പെടുകയും   സാമ്പത്തീക അപ്രമാദ്യത്തേക്കാൾ വലുതായി  ഒരു സമൂഹം അവരവരിൽ അന്തർലീനമായിക്കിടക്കുന്ന  കഴിവുകളെ പരസ്പരം പങ്കുവെച്ചുകൊണ്ട്  എല്ലാവരും സമന്മാരാണെന്ന ഉൽകൃഷ്ട ബോധത്തെ ഉള്ളിലേറ്റിക്കൊണ്ട് മുന്നേറുകയുമാണ്  ഒരു ലോകത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് നല്ലതായി മാറുന്നത്         

ഇത്തരം കാഴ്ചപ്പാടുകൾ തന്നെയാണ് ഏതൊരു  പുതിയ മാറ്റത്തിനും ഹേതുവായിത്തീരുന്നത് 

കുറ്റകൃത്യങ്ങളില്ലെങ്കിൽ പിന്നെ അവിടെ  പോലീസിന്റേയും കോടതികളുടേയും ആവശ്യമെന്താണ് 

ഒരു ജനത സ്വയം  അവബോധം ഉൾക്കൊണ്ട് നേരായ മാർഗ്ഗത്തിലൂടെ ചരിക്കുമ്പോൾ അവിടെ കുറ്റകൃത്യമെന്നുള്ള വാക്കു തന്നെ അരോചകമോ അനാവശ്യമോ ആയി മാറുന്നുവെന്നുള്ളതാണ് വസ്തുത 

കാരണം ഏവരും തന്നെ ചുറ്റുമുള്ള സമൂഹത്തെക്കുറിച്ചും ലോകത്തെക്കുറിച്ചും ബോധവാന്മാരാകുമ്പോൾ എങ്ങിനെയാണ് തങ്ങൾ ഓരോരുത്തരും ഒരു പൊതുസമൂഹത്തിന് ഗുണകരമാമേണ്ടതെന്നുള്ള ഒരു അവബോധം  ഉള്ളിൽ ഊറുകയും അത്തരത്തിൽ  സ്വയം മാറുകയും അങ്ങനെ  പൊതുസമൂഹത്തിലെ എല്ലാവരും  ഇത്തരം കാഴ്ചപ്പാടുകളിലൂടെ സഞ്ചരിക്കുമ്പോൾ അത് വലിയൊരു മാറ്റത്തിനും അടിസ്ഥാനപരമായി ഉയർന്ന നിലവാരമുള്ള  ഒരു സമൂഹത്തെ സൃഷ്ടിച്ചെടുക്കുന്നതിനും കാരണമായിത്തീരുകയും അതിലൂടെ കുറ്റകൃത്യങ്ങൾ ഇല്ലാത്തൊരു ലോകത്തിലേക്ക്  വഴിവെക്കുകയും ചെയ്യപ്പെടുന്നുവെന്നുള്ളതാണ് വസ്തുത 

ഒരു ജനത മുഴുവനും സാന്മാർഗ്ഗീകവും  സത്യസന്ധവുമായ മാർഗ്ഗങ്ങളിലൂടെ  ചരിക്കുമ്പോൾ അവിടെ പിന്നെ മൂന്നാമതൊരു നിയന്ത്രണത്തിന്റെയോ കെട്ടുപാടുകളുടേയോ  ആവശ്യകത ഇല്ലാതെ വരുന്നു  

എല്ലാവരും അവരവരുടെ ഉത്തരവാദിത്വങ്ങളെ കുറിച്ച് ബോധവാന്മാരെങ്കിൽ പിന്നെ അവരെ നിയന്ത്രിക്കുവാൻ മറ്റു  കെട്ടുപാടുകൾ ആവശ്യമുണ്ടോ എന്നുള്ള  ചോദ്യം വളരെ  അർത്ഥവത്തവത്തായിട്ടുള്ളതെന്നു തന്നെയാണ്   

എന്നിരുന്നാൽ കൂടി മേല്പറഞ്ഞതുപോലെ  ഏതുകാര്യത്തെക്കുറിച്ചും ഒരു  പ്രെഡിക്ഷൻ  നടത്തുവാൻ കഴിയാത്തതുകൊണ്ട് കുറ്റകൃത്യങ്ങൾ പൂർണ്ണമായും ഇല്ലെന്നും പറഞ്ഞുകൂടാ വേണമെങ്കിൽ ഒരു ശതമാനത്തിലും കുറവായി അതിനെ വിലയിരുത്താം 

എന്തെങ്കിലും തരത്തിലുള്ള  കുറ്റകൃത്യങ്ങൾക്ക്  ഇടയായിട്ടുണ്ടെങ്കിൽ നിമിഷ നേരം കൊണ്ട് തന്നെ അത് തെളിയിക്കുവാനുള്ള അവരുടെ  സാങ്കേതിക മികവ് അക്ഷരാർത്ഥത്തിൽ  ഞങ്ങളെ അത്ഭുതം കൊള്ളിച്ചു 

നമ്മുടെ ലോകത്തിൽ  പ്രചാരത്തിലുള്ള ബ്രെയിൻ അനലൈസിങ്ങെന്ന ശാസ്ത്ര ശാഖയുടെ പതിനായിരം  മടങ്ങ്  അഡ്വാൻസ്ഡ് ആയിട്ടുള്ളൊരു രൂപമെന്ന് വേണമെങ്കിൽ അതിനെ വിശേഷിപ്പിക്കാം   

ബ്രയിനിൽ നിന്നും എല്ലാം റീഡ് ചെയ്തെടുക്കുന്ന സാങ്കേതിക


കുറ്റ കൃത്യങ്ങൾക്കുള്ള   ശിക്ഷാവിധികൾ  തീരുമാനിക്കുന്നത് വിദഗ്ദ്ധരുടെ ഒരു കൂട്ടായ്മ ചേർന്നാണ് 

ശിക്ഷാ വിധിയെന്നൊന്നും അതിനെ വിളിക്കേണ്ടതില്ല എന്നുള്ളതാണ് എന്റെ പക്ഷം താൻ ചെയ്ത തെറ്റിനെ,  കുറ്റകൃത്യത്തിനെ ആ വ്യക്തിക്ക് മനസ്സിലാക്കിക്കൊടുക്കുകയും  ആ സന്ദേശം അയാളുടെ ബ്രയിനിലേക്ക്  തിരികെ  ഫീഡ് ചെയ്തുകൊണ്ട് അയാളിലേക്ക് അതിന്റെ ശരിതെറ്റുകളെ ഊട്ടിയുറപ്പിക്കുകയുമാണ്  അതിലൂടെ ചെയ്യപ്പെടുന്നത് 

ഒരു തരത്തിലുള്ള ഹിപ്‌നോട്ടിക്കൽ തെറാപ്പിയെന്നു വേണമെങ്കിൽ പറയാം

ഞാനിത് നിസ്സാരവൽക്കരിച്ചു വെന്ന് തോന്നിയേക്കാം എന്നാലങ്ങനെയല്ല അതീവ ബ്രഹത്തായ ഈ വിഷയത്തെക്കുറിച്ച് മറ്റൊരു അവസരത്തിൽ     വിശദീകരിക്കുന്നതായിരിക്കും ഉചിതമെന്നെനിക്ക് തോന്നുന്നു .

തൽഫലമായി താൻ ചെയ്ത തെറ്റ് , തെറ്റ് തന്നെയാണെന്നുള്ള ഒരു ഉത്തമബോധ്യവും അതിലേക്ക്  നയിച്ച കാരണങ്ങളും,  കാര്യകാരണ സഹിതം  ആ വ്യക്തിയുടെ ഉള്ളിൽ എപ്പോഴും  നിലനിൽക്കുന്നു    

മനഃപൂർവ്വം ചെയ്തതോ അപ്രതീക്ഷിതമായി ചെയ്തതോ എന്നുള്ളതിനൊന്നും ഇവിടെ പ്രസക്തിയില്ല 

ഈയൊരു  കണ്ണിലൂടെ നോക്കുമ്പോൾ നമ്മുടെ  നീതിന്യായ വ്യവസ്ഥകൾ പ്രാക്രതമായാണ് എനിക്ക് തോന്നുന്നത് 

തെളിവുകളുടെ വെളിച്ചത്തിൽ തീരുമാനങ്ങൾ നടപ്പാക്കുകയും അതിലൂടെ  തങ്ങൾക്ക് തോന്നുന്ന ശിക്ഷാവിധികൾ തീരുമാനിക്കുകയും ചെയ്യുന്നതിൽ എന്താണ് ശാസ്ത്രീയമായ അടിത്തറ  ഒരു വ്യക്തിയോ അല്ലെങ്കിൽ വ്യക്തികളോ അവരുടെ യുക്തിക്ക് അനുസരണമായി തോന്നുന്ന തരത്തിൽ തീരുമാനങ്ങൾ എടുക്കുന്നതിൽ എന്തുകൊണ്ടോ എനിക്ക് പൂർണ്ണത കണ്ടെത്താനാകുന്നില്ല 

ഇവിടെ എന്താണ്  മുന്നോട്ട് വെക്കപ്പെടുന്നത് ?

തെറ്റിലേക്ക് നയിക്കുന്ന കാരണങ്ങളെയോ അതിന്റെ മൂലഘടകങ്ങളേയോ  ഇവിടെ ഉന്മൂലനം ചെയ്യപ്പെടുന്നില്ല എന്നുള്ളതാണ് വാസ്തവം ഒരു വ്യക്തി  തെറ്റ് ചെയ്തിരിക്കുന്നു മറ്റു വ്യക്തികൾ അവരുടെ മനോധർമ്മമനുസരിച്ച് അതിനുള്ള ശിക്ഷാ വിധിയും അനുശാസിക്കുന്നു

ആ തെറ്റിലേക്ക് നയിക്കപ്പെടുവാനുള്ള കാരണങ്ങൾ എന്താണെന്നുള്ളതിലേക്ക്  കടന്നുചെല്ലാതെ ചെയ്ത തെറ്റിനുള്ള പരിഹാരമായി  യുക്തിക്ക് തോന്നുന്ന  ഒരു ശിഷാവിധി നൽകുന്നു

നമ്മൾ അനുവർത്തിക്കുന്ന  നിയമ വ്യസ്ഥിതികളെ കുറച്ചുകാണുകയോ അല്ലെങ്കിൽ അതിന്റെ കുറവുകളെ  വെളിവാക്കുകയോ അല്ല ചെയ്യുന്നത് ഞാനിവിടെ കണ്ട കാര്യങ്ങൾ,  തിരിച്ചറിഞ്ഞ സത്യങ്ങൾ നമ്മുടേതുമായി ഒരു കംപാരിസേഷന് വിധേയമാക്കുമ്പോൾ ഇത്തരം കാര്യങ്ങളിൽ നമ്മൾ എത്രമാത്രം പുറകിലാണെന്നുള്ളതാണ് വിശദീകരിക്കുവാൻ ശ്രമിക്കുന്നത്  

ഒരു താരതമ്യത്തിനു മുതിരുമ്പോൾ  മാത്രമാണ് ഇതെല്ലാം  ഊന്നിപ്പറയേണ്ടി വരുന്നതെന്നുള്ള വസ്തുത ഇവിടെ തിരിച്ചറിയേണ്ടതുണ്ട്  മറ്റൊരു ഗ്രഹത്തിൽ നിന്നും വന്നവനായതുകൊണ്ട് തന്നെ  ആ  താരതമ്യത്തിനുള്ള വാഞ്ജ  എപ്പോഴും എന്നിൽ  മുന്നിട്ടു നിൽക്കുകയും ചെയ്യുന്നു   

ഈ ഗ്രഹത്തിൽ  കുറ്റകൃത്യങ്ങൾ ചെയ്‌തവരുടെ ഉള്ളിൽ നിന്നും  തെളിവുകൾ  അവർ  പോലുമറിയാതെയാണ്  ശേഖരിക്കപ്പെടുന്നത് 

സ്വപ്നങ്ങൾ നേരിട്ടു  പ്രദർശിപ്പിക്കുന്നതിനോട് സമാനമായ വകഭേദം തന്നെയാണ് ഇവിടെയും ഉപയോഗപ്പെടുത്തപ്പെടുന്നത്

അങ്ങനെ വരുമ്പോൾ തെളിവുകളുടെ ഭാവത്താൽ കുറ്റങ്ങൾ തെളിയിക്കപ്പെടുന്നതിനു പകരം ആരാണോ കുറ്റം ചെയ്തത് അവരിൽ നിന്നും സ്വമേധയാ  തന്നെ എല്ലാ തെളിവുകളും ശേഖരിക്കപ്പെടുകയും  അവിടെ തെളിവുകളെ കീറിമുറിച്ചു ശിക്ഷാവിധികൾ തീരുമാനിക്കേണ്ടതിന്റെ  ആവശ്യകത ഇല്ലാതെ വരുകയും തെറ്റു ചെയ്‌തവരിൽ  നിന്നും കൺഫെഷൻ പോലെ  കുറ്റസമ്മതത്തെ രേഖപ്പെടുത്തുകയും  അതിനനുസരിച്ച് മുന്നോട്ട് പോവുകയും ചെയ്യുന്നു  

അയാളുടെ ബ്രയിനിൽ ഫീഡ് ചെയ്തിരിക്കുന്ന സത്യസന്ധമായ വിവരങ്ങളെ അയാൾ പോലുമറിയാതെ ചിത്രങ്ങളായി എടുക്കുകയും കുറ്റകൃത്യം തെളിയിക്കപ്പെടുകയും ചെയ്യുന്ന രീതിയാണത്  

എസ്തിയയെ സദാ നിരീക്ഷിച്ചു കൊണ്ടിരിക്കുന്ന എക്സ്റേ കണ്ണുകളിലൂടെ എന്ത്  എവിടെ  നടന്നാലും,  എപ്പോൾ നടന്നാലും കൃത്യമായും കണ്ടെത്തുവാനാകുന്നു അതൊരു ഭൂഗർഭ അറക്കുള്ളിലോ സമുദ്രത്തിനുള്ളിലോ മൈതാനത്തോ എന്നുള്ള വ്യത്യാസങ്ങൾ ഇല്ലാതെ തന്നെ  സ്പോട് ചെയ്യപ്പെടുകയും ചെയ്യപ്പെടുന്നു    

ഒരു കുറ്റകൃത്യത്തിന് ഒരാളെ പ്രേരിപ്പിക്കുന്നത് രണ്ടു ഘടകങ്ങൾ ആയിരിക്കാം ഒന്ന് കൃത്യമായ മുൻകരുതലോടുകൂടി ചെയ്യപ്പെടുന്നതും  മറ്റൊന്ന്  പെട്ടെന്നതിലേക്ക് നയിക്കപ്പെടുന്നതും 

മേൽ പ്രതിപാദിച്ചതു പോലെ  ഏത് കാരണങ്ങൾ  കൊണ്ടാണെങ്കിലും  അതിനെ  ശാസ്ത്രീയമായി വിശകലനം ചെയ്തതിനു ശേഷം  അതിന്റെ ശരി തെറ്റുകൾ കൃത്യമായും അയാളുടെ ബ്രയിനിലേക്ക് ഫീഡ് ചെയ്യിക്കുന്നു   .

അതൊരു ഉറച്ച സാന്മാർഗ്ഗീക ബോധത്തെ അയാളുടെ ഉള്ളിൽ അടിച്ചുറപ്പിക്കുകയും തൽഫലമായി താൻ ചെയ്ത തെറ്റ് , തെറ്റ് തന്നെയാണെന്നുള്ള ഒരു ഉത്തമബോധം  അയാളുടെ ഉള്ളിൽ എപ്പോഴും നിലനിൽക്കുകയും അതോടൊപ്പം അത്തരം തെറ്റുകളിൽ നിന്ന് അകന്നു നിൽക്കുവാനുള്ള  പ്രേരണ  മനസ്സിനുള്ളിൽ അടിയുറച്ചു കിടക്കുകയും  ചെയ്യുന്നു.

വളരെ പോസറ്റിവായതും അനുവർത്തിക്കേണ്ടതുമായ ഒരു രീതി ,  അതിനു വേണ്ടത് ശാസ്ത്ര സാങ്കേതിക വിദ്യകളിലുള്ള എക്സ് പോഷറുകളാണ് അതില്ലാത്തിടത്തോളം കാലം പരിതപിക്കുകമാത്രമേ നിവൃത്തിയുള്ളൂ


0 അഭിപ്രായങ്ങള്‍