നിദ്രയുടെ  അനുഗ്രഹത്തിനായി  കാത്തു കിടക്കുമ്പോൾ ഒരുപാടു  കാര്യങ്ങൾ മനസ്സിനുള്ളിലേക്ക് തള്ളിക്കയറി വന്നുകൊണ്ടിരുന്നു  .

എന്താണ് ലോകമെന്ന കൂട്ടായ്‌മയുടെ അന്തഃസത്ത ? 

സഹോദരങ്ങളെപ്പോലെ ജീവിക്കേണ്ടവർ എന്തുകൊണ്ട് പരസ്പരം ശത്രുക്കളെപ്പോലെ കാണുന്നു ? 

ആത്യന്തികമായി എന്താണ് നമുക്ക് സംഭവിച്ചു കൊണ്ടിരിക്കുന്നത് ?

ലോകം മുഴുവൻ പരസ്പര സഹവർത്തിത്വോടു  കൂടി  മുന്നോട്ടു  പോകണ്ടതിനു പകരം കുതികാൽ വെട്ടും, ചതിയും , സ്വയം അപ്രമാദിത്വം ചമക്കുന്നതിനുമുള്ള  പോരാട്ടങ്ങളും  മാത്രമാണ് എങ്ങും കാണപ്പെടുന്നതും നടന്നുകൊണ്ടിരിക്കുന്നതും .

സ്വയമെന്ന കണ്ണാടിയിൽ കൂടി  മാത്രമാണ് നമ്മൾ ചുറ്റുപാടുകളെ നോക്കിക്കാണുന്നത് ,  അവിടെ മുന്നിട്ട് നിൽക്കുന്നതും അതേ ചിന്താശകലങ്ങൾ തന്നെ അങ്ങനെവരുമ്പോൾ  മറ്റുള്ളവരുടെ വികാരങ്ങളും  , കാഴ്ചപ്പാടുകളും ,അവകാശങ്ങളും  , സ്വാതന്ത്ര്യവും  നമുക്കെങ്ങനെ സാംശീകരിക്കുവാനാകും? ഉൾക്കൊള്ളുവാനാകും? ഇവിടെ സ്വാർത്ഥത ഒരു ചിലന്തി വല കണക്കെ സ്വയം  വരിഞ്ഞു മുറുക്കുന്നു അവിടെ താനെന്നെ വ്യക്തിയിൽ മാത്രം ലോകത്തെ കാണുന്ന തരത്തിലേക്ക് ഓരോരുത്തരും ചുരുങ്ങുന്നു  .

എങ്ങിനെയാണൊരു  ജനത, അതിലധിഷ്ഠിതമായ സമൂഹം ഇത്തരത്തിൽ അധഃപതിക്കുന്നത് 

ഈയൊരു ചോദ്യം ഇവിടെയൊരു പക്ഷെ  അനൗചിത്യമായി തോന്നിയേക്കാം

അങ്ങനെ  കാണേണ്ടതില്ലെന്നുള്ളത് തന്നെയാണ് എന്റെ പക്ഷം,  കാരണം സമൂഹം അനുവർത്തിക്കുന്ന അധാർമ്മീകതയെ ഉള്ളിലുള്ള ധാർമ്മീക ധീക്ഷണത കൊണ്ട് ചോദ്യം ചെയ്യാത്തവർക്കു മാത്രമാണ് അത്തരമൊരു അനൗചിത്യം തോന്നപ്പെടുന്നത്  

മറ്റൊന്ന്  തരം താഴ്ത്തപ്പെടുന്നു  എന്നുള്ളതുകൊണ്ട്  വിവക്ഷിക്കപ്പെടുന്നത്  മറ്റുള്ളവരാൽ സംഭവിക്കപ്പെടുന്ന പ്രിക്രിയയെയാണ് അതായത് രണ്ടാമതൊരു വ്യക്തിയോ അല്ലെങ്കിൽ പരോക്ഷമായ മറ്റു വ്യക്തികളിൽ കൂടിയോ  നടക്കപ്പെടുന്ന ഒരു മാറ്റത്തിലേക്കാണത് വിരൽ ചൂണ്ടുന്നത്. എന്നാലിവിടെ ഈ പ്രിക്രിയക്ക് അത്തരമൊരു വിശദീകരണം സാധൂകരിക്കപ്പെടാവുന്നതല്ലെന്നു കാണാം,  കാരണം ഏതൊരു വ്യക്തിക്കും പ്രത്യക്ഷമായോ ,പരോക്ഷമായോ , മറ്റുള്ളവരിലെ വ്യക്തിത്വങ്ങളെ ഉടച്ചു വാർക്കുവാനോ പുതിയതൊന്ന്  പണിതുയർത്തുവാനോ സാധ്യമല്ല ഒരു പരിധിവരെ ചില മാറ്റങ്ങൾക്കത്  കാരണമായേക്കാമെങ്കിലും പൂർണ്ണമായും മറ്റൊരു തലത്തിലേക്കുള്ള ഫോർമേഷൻ അസാദ്ധ്യമായൊരു പ്രിക്രിയയാണ്   

അത് സ്വയം സംഭവിക്കുകയോ , അത്തരം മാറ്റങ്ങളിലേക്ക് സ്വയം വിധേയമാക്കപ്പെടുകയോ ചെയ്യപ്പെടുമ്പോഴാണ് ഏതൊരു വ്യക്തിയും മറ്റൊരു തലത്തിലേക്ക് മാറുകയോ,  മാറ്റപ്പെടുകയോ ചെയ്യപ്പെടുന്നത്   

അതിനുള്ള അടിസ്ഥാന  കാരണവും അവരവർ തന്നെയെന്നുള്ളതാണ് വസ്തുത . 

ഇവിടെ നമ്മൾ തന്നെയാണ് നമ്മിലുള്ള സ്വാർത്ഥതയുടെ കൂടാരങ്ങൾക്കുള്ളിൽ തല പൂണ്ടു  കിടക്കുന്നത്  

ആ ഒരു കാഴ്ചപ്പാടിലൂടെ നോക്കിക്കാണുമ്പോൾ തരം താഴുന്നു എന്നുള്ളതാണ് തരം താഴ്ത്തപ്പെടുന്നുവെന്നുള്ളതിനേക്കാൾ കൂടുതൽ അനുയോജ്യമെന്നു  ഞാൻ കരുതുന്നു  

എവിടെയാണ് നമ്മുടെ മൂല്യങ്ങൾ നമുക്ക്  നഷ്ടപ്പെടുന്നത് ?

നല്ലൊരു ജീവിത സംസ്കാരം അനുവർത്തിക്കുകയും , തന്നേപ്പോലെ    തന്റെ ചുറ്റുപാടുകളെ സ്നേഹിക്കുകയും  മറ്റുള്ളവരെ അംഗീകരിക്കുകയും ചെയ്യുകയെന്ന  ധാർമ്മീകതയിൽ അധിഷ്ഠിതമായ മൂല്യങ്ങളെ  തീർത്തും  ഇല്ലാതാക്കിക്കൊണ്ട് മനുഷ്യകുലം എന്നുള്ളതിൽ ഉപരി നാമോരോരുത്തരും മുന്നോട്ട് നീങ്ങുന്നതിന്റെ അന്തർധാര എന്താണ് ?

എവിടെയാണ് നമുക്ക്  ചുവടുകൾ പിഴക്കുന്നത് ? 

ഒരു വാചകത്തിലോ,  വാക്യത്തിലോ ഇത്തരം ചോദ്യശകലങ്ങളെ  ഒതുക്കാമെങ്കിലും അതിന്റെ ഉത്തരങ്ങളെന്നുള്ളത്  കടൽ പോലെ വിശാലവും,  അതീവ സങ്കീർണ്ണവുമാണ്  

എങ്ങിനെയാണത് തിരിച്ചറിയുക? 

അതിനുവേണ്ടി തന്നെത്തന്നെ മനസ്സിലാക്കിയെടുക്കുകയെന്നുള്ളതാണ് ആദ്യപടി

അതോടൊപ്പം താൻ തന്നെയാണ് അടുത്തവനുമെന്നുള്ള ഉൾക്കാഴ്ച കൂടി നേടിയെടുക്കുക  

ഓരോരുത്തരും തന്നിലേക്ക്   നോക്കിക്കൊണ്ട് അവിടെ  അടുത്തവനെ കാണുമ്പോൾ  താൻ തന്നെയാണ് അടുത്തവനെന്നും അടുത്തവൻ തന്നെയാണ് താനെന്നുമുള്ള  ഉദാത്തമായ മാനസീക തലത്തിലേക്ക് ഉയർത്തപ്പെടുകയും അതിലൂടെ  ദൈവീകമായൊരു  ചേതന ഏവരുടെയും ഉള്ളിൽ നിറയുകയും എല്ലാവരും ഒന്നാണെന്നുള്ള  വിശാലമായൊരു കാഴ്ചപ്പാടിലേക്കത് നയിക്കുകയും  ചെയ്യുന്നു

അങ്ങനെ ഇടുങ്ങിയ ചിന്താഗതികളെ ഉന്മൂലനം ചെയ്യുന്ന  ആശയ സമ്പുഷ്ടതകളാൽ ഓരോരുത്തരും സമ്പന്നമാവുകയും ഏറ്റവും ഉൽകൃഷ്ടമായ  ഒന്നിലേക്ക്  എത്തിച്ചേരുന്നതിനുള്ള ആന്തരീക ഊർജ്ജം  കൈവരിക്കുകയും ചെയ്യുന്നു 

ആന്തരീക ഊർജ്ജമെന്നുള്ളത് ഒരു പ്രകാശമാണ്,  എല്ലാം നല്ലതിലേക്കെന്നുള്ള  ചിന്തകളും, തന്നെപ്പോലെ തന്നെ  മറ്റുള്ളവരെ  കാണുകയും അതോടൊപ്പം നമ്മുടെ ആവശ്യങ്ങൾ മറ്റുള്ളവരുടെ അവകാശങ്ങളുമാണെന്നു കൂടി തിരിച്ചറിയുകയും ചെയ്യപ്പെടുമ്പോൾ  ഏറ്റവും ഉൽക്കൃഷ്ടമായ ദൈവീക തലത്തിലേക്ക്  ഉയർത്തപ്പെടുന്ന അവസ്ഥ    

അതിതീവ്രമായ ധാർമ്മീക അധഃപതനത്തിലെക്ക്  മനുഷ്യകുലം എങ്ങിനെ കൂപ്പുകുത്തിയെന്ന  ബ്രഹത്തായ  ചോദ്യത്തിനുള്ള ഉത്തരം കൂടി ഇവിടെ  കണ്ടെത്തേണ്ടതുണ്ട് 

മനുഷ്യ സഹജമായ സ്വാർത്ഥത  , അല്ലെങ്കിൽ അവനെ രൂപപ്പെടുത്തിയെടുത്ത ജീനുകളുടെ സ്വഭാവത്തിൽ ഉയർന്നു നിൽക്കുന്ന  വലിയൊരു പോരായ്മ .  എന്നിരുന്നാൽ കൂടി മറ്റുള്ളവരുടെ അവകാശങ്ങളെ തീർത്തും അവഗണിച്ചുകൊണ്ട് തനിക്കുമാത്രമെന്നുള്ള സ്വാർത്ഥതയിലേക്ക് മനുഷ്യകുലത്തെ കൊണ്ടെത്തിക്കുന്നത്  ജീവകുലത്തിന്റെ ആരംഭകാലം മുതലേ അവനിൽ അന്തർലീനമായിക്കിടക്കുന്ന  കുടിലതയുടെ പരിണാമത്തിന്റെ അനന്തരഫലമായി കണക്കാക്കിയാൽ  മതിയാകും 

ഒരു കാലഘട്ടത്തിലൂടെയോ,  അല്ലെങ്കിൽ നിശ്ചിത സമയ ചക്രത്തിലൂടെയോ സംഭവിക്കാവുന്നതല്ല ഇത്തരത്തിലുള്ള ഫോർമേഷൻ,  മറിച്ച് മനുഷ്യകുലത്തിന്റെ ആരംഭകാലം മുതൽ അവനിൽ രൂപമെടുക്കപ്പെട്ട വിഷ വിത്തുകളുടെ  പരിണാമത്തിന്റെ പരിണിതഫലമെന്നെ ഇതേക്കുറിച്ച് പ്രതിപാദിക്കാനാവൂ 

മറ്റൊരു കാഴ്ചപ്പാടിലൂടെ ഇതിനെയെല്ലാം നോക്കിക്കാണുകയാണെങ്കിൽ ഒരു പക്ഷേ  ഇതെല്ലാം നമുക്കുള്ളിൽ അലിഞ്ഞു ചേർന്നിരിക്കുന്ന അധാർമ്മീക ചിന്തകളുടെ വെളിവാക്കപ്പെടുത്തലുകളോ  ഇടുങ്ങിയ മാനസീക അധഃപതനത്തിന്റെ നേർക്കാഴ്ചകളോ ആയി വിലയിരുത്തപ്പെടുത്താവുന്നതാണ് . 

എന്താണ് നമുക്കെല്ലാം സംഭവിച്ചുകൊണ്ടിരിക്കുന്നത് ?

തനിക്കു ചുറ്റുമുള്ളതിനെയെല്ലാം ശത്രുതാമനോഭാവത്തോടു കൂടി മാത്രം 
നോക്കിക്കാണുവാൻ എങ്ങിനെ ഓരോരുത്തർക്കും  കഴിയുന്നു ? സ്നേഹത്തിന്റെയും , സാഹോദര്യത്തിന്റേയും ഉറവ വറ്റി മനസ്സാക്ഷിയില്ലാത്ത വെറും  നാരാധിപന്മാരായി മനുഷ്യവർഗ്ഗം മുഴുവനും  അധഃപതിച്ചിരിക്കുന്നുവെന്നാണോ ഇതിലൂടെ അർത്ഥമാക്കേണ്ടത് ?

എന്നാലിവിടെ..,  ഈ  എസ്തിയയിൽ ഒരു  ജന സമൂഹം  , വലിയൊരു പാഠമാണ് നമുക്കു മുന്നിൽ തുറന്നു തരുന്നത് , മഹത്തായ സാമൂഹിക ജീവിതത്തിന്റെ വ്യക്തമായൊരു സാരാംശമാണ് അവർ തെളിയിച്ചു തരുന്നത് 

തീർച്ചയായും നാം ഉൾക്കൊള്ളേണ്ട,  അനുവർത്തിക്കേണ്ട വലിയ മൂല്യങ്ങളും ആശയങ്ങളുമാണത്  .
 
ജീവിതമെന്നാൽ എന്താണെന്നുള്ളതിന്റെ  ഏറ്റവും അനുകരണീയമായ മാതൃക വെച്ചുപുലർത്തുന്നൊരു  ലോകമാണ് ഇവിടെ വസിക്കുന്നത് .

ആദ്യം നമ്മൾ തിരിച്ചറിയേണ്ടതും  ആവാഹിക്കേണ്ടതും  ഒരു താരതമ്യത്തിനു വിധേയമാക്കേണ്ടതും അതോടൊപ്പം  മഹത്തായ ആ ശൈലിയെ പിന്തുടരേണ്ടതും അനിവാര്യമെന്നു തന്നെ ഞാൻ കരുതുന്നു . 

മനുഷ്യർ  കൂട്ടായ്മയോടെ  ഒരു ലോകത്തിൽ എങ്ങിനെ ഒത്തുചേർന്നു  ജീവിക്കുന്നുവെന്നുള്ളതിന്റെ ഏറ്റവും വലിയ ഉദാഹരണം കൂടിയാണ്  എസ്തിയയെന്ന ഈ  ഗ്രഹത്തിന്റെ ജീവിതവൃത്തത്തിലൂടെ വ്യക്തമാക്കപ്പെടുന്നത്.

ഒരു ആശയമോ, വീക്ഷണമോ  അതെന്തു തന്നെയായാലും ..നല്ലതാണെങ്കിൽ,  അനുകരണീയമായതാണെങ്കിൽ ഉൾക്കൊള്ളുക , സ്വയം പകർത്തുക അതാണ് തിരുത്തലിലേക്കു വേണ്ടുന്ന  ആദ്യപാഠം  അതിനു വേണ്ടത് വിശാലമായ കാഴ്ച്ചപ്പാടിലൂടെ ആ വിഷയത്തെ നോക്കിക്കാണുക  എന്നുള്ളതാണ്  പക്ഷേ അതിനു കഴിയണമെങ്കിൽ  തന്നെത്താൻ ശുദ്ധീകരിക്കുവാൻ  തയ്യാറാവുക  എന്നുള്ള വലിയൊരു കടമ്പ കൂടി  നേരിടേണ്ടതുണ്ട്  

പറയുക എന്നുള്ളതിനേക്കാൾ  ഉപരിയായി  അത് സ്വയം പ്രാവർത്തീകമാക്കുവാനുള്ള ആർജ്ജവവും,  ഊർജ്ജവുമാണ്  ഓരോരുത്തരും ആർജ്ജിക്കേണ്ടതും പ്രാബല്യത്തിലാക്കേണ്ടതും  തെറ്റിനെ തെറ്റെന്നു തന്നെ  വിലയിരുത്തിക്കൊണ്ട് ഒരു സമൂല മാറ്റത്തിലൂടെ അതിനെ മറികടക്കാനുള്ള ഇച്ഛാ ശക്തി സ്വയം അവലംഭിക്കുമ്പോഴാണ് അതോരുരുത്തർക്കും  ലഭ്യമാകുന്നതും  

അത്തരമൊരു തിരുത്തലിലൂടെ  കടന്നുപോകുമ്പോൾ, അതിലേക്കായി സ്വയം പാകപ്പെടുത്തിയെടുക്കുമ്പോൾ, തന്നെത്തന്നെ  മനസ്സിലാക്കിയെടുക്കുക എന്നുള്ള വലിയൊരു മാറ്റത്തിനു
വിധേയമാകുമ്പോൾ  അതീന്ദ്രിയമായൊരു  ഉൾക്കാഴ്ച്ച ഏതൊരുവനും ലഭ്യമാകുന്നു  ദൈവീകമായൊരു വരദാനമെന്നതിനെ വിശേഷിപ്പിക്കാവുന്നതാണ് അത്തരം ചേതന ഉള്ളിൽ വന്നു നിറയുമ്പോൾ അവിടെ തിരിച്ചറിവിന്റെ , ജ്ഞാനത്തിന്റെ  വലിയൊരു  പ്രകാശം കടന്നുവരുകയും ഉള്ളിലെ അന്ധകാരത്തെയത്  തൂത്തുമാറ്റുകയും നാമെന്ന സ്വാർത്ഥതയിൽ നിന്നും നമുക്കെന്നുള്ള ബോധോദയത്തിലേക്ക്  മനസ്സിനെ കൊണ്ടെത്തിക്കുകയും ചെയ്യുന്നു . 

ഇത്തരമൊരു സമൂല പരിവർത്തനത്തിനു വിധേയരായി  ഓരോ വ്യക്തികളും  സ്വയം മാറുമ്പോൾ അത് സാമൂഹികമായി വലിയൊരു മാറ്റത്തിനു  വഴിവെക്കുകയും പുതിയൊരു  ലോകത്തിന്റെ ഉദയത്തിന് കാരണമായിത്തീരുകയും  ചെയ്യുന്നു  

ഇത്തരം  പരിണാമങ്ങളിലൂടെ  കടന്നുപോകുമ്പോൾ നമ്മുടെ ഉള്ളിലെ,  നമ്മളാൽ  പ്രതിഷ്ഠിക്കപ്പെട്ട ബിംബങ്ങൾ തകരുന്നു, അഹന്തകൾ  നിർമ്മാർജ്ജനം ചെയ്യപ്പെടുന്നു   ഇടുങ്ങിയ ചിന്തകളിൽ നിന്നും വിശാലമായ കാഴ്ചപ്പാടുകളിലേക്കുള്ളൊരു  സമൂല മാറ്റത്തിനത്   ഹേതുവായിത്തീരുന്നു  . 

പലതരം വാക്കുകൾ കൊണ്ടും   തത്വചിന്താപരമായ ഉല്പതിഷ്ണത കൊണ്ടും   ഇതിനെയെല്ലാം വിശേഷിപ്പിക്കാമെങ്കിലും, ഓരോരുത്തരുടേയും നൈപുണ്യത്തിനനുസരണമായി അതിനു പ്രത്യേകതകൾ ഉണ്ടാകാമെങ്കിലും  ആത്യന്തികമായി കാഴ്‌ചപ്പാടുകൾ മാറുമ്പോൾ സംഭവിക്കുന്ന വലിയ മാറ്റങ്ങളുടെ  ഗുണഫലങ്ങളായി  മാത്രം ഇതിനെയെല്ലാം നോക്കി കണ്ടാൽ മതി എന്നുള്ളതാണ്  എനിക്കു പറയുവാനുള്ളത്   

മനുഷ്യ മനസ്സിന്റെ വലിയൊരു  സവിശേഷതയെന്നോ ,  മനുഷ്യമനസ്സിനു മാത്രം സാധ്യമാകുന്ന  പ്രതിഭാസമെന്നോ വിലയിരുത്തിക്കൊണ്ട് നമ്മളാൽ കഴിയും എന്നുള്ള വിശ്വാസത്തെ ഉള്ളേറ്റി  സ്വയം  മാറ്റിയെടുക്കുകയെന്നുള്ള  വലിയൊരു  കടമ്പ മറികടക്കാനുള്ള ആർജ്ജവം കാണിച്ചാൽ മാത്രമേ  ആത്യന്തികമായി ഇതൊരു വലിയ  വിജയമായി പരിണമിക്കുകയുള്ളൂ

അതിനു വേണ്ടത് ഉദാത്തവും,  ഉൽകൃഷ്ടവുമായ ചിന്താധാരകളിലൂടെ ചരിക്കുകയും അതിലൂടെ കടന്നുപോയിക്കൊണ്ട്    കഠിനമായ  പരിവർത്തനത്തിനു സ്വയം വിധേയരാവുകയും ചെയ്യുക എന്നുള്ളതാണ്

മറ്റൊരുവനാൽ കഴിയാത്തതും സ്വയം കഴിയുന്നതുമായ മാറ്റമാണത്  

ഇവിടെ, ഈ എസ്തിയയിൽ  തെറ്റുകളിൽ നിന്നും പാഠങ്ങൾ  ഉൾക്കൊണ്ട് കൊണ്ട് വലിയൊരു പുനർവിചിന്തനത്തിനു  ഇവർ  വിധേയരായിരിക്കുന്നു.
 
വലിയൊരു മാറ്റത്തിനുവേണ്ടി തന്നെത്താൻ  തിരുത്തുവാനുള്ള ആർജ്ജവത്തെ ഉൾക്കൊണ്ടുകൊണ്ട്, സ്വയം തിരിച്ചറിഞ്ഞ് അതിലൂടെ  മുന്നോട്ട് പോകേണ്ടതുണ്ട്  എന്നുള്ള സത്യമാണ്  ഇതിലൂടെ വെളിവാക്കപ്പെടുന്നത്.  ഇത്തരമൊരു കാഴ്ചപ്പാടിലൂടെ   ചരിക്കുമ്പോൾ അതൊരു വലിയ പരിവർത്തനപ്രിക്രിയക്ക് കാര്യകാരണമായിത്തീരുകയും അന്നുവരെയുള്ള ധാരണകളെ  മുഴുവൻ തച്ചുടച്ചുകൊണ്ട് പുതിയൊരു ഉയർത്തെഴുന്നേൽപ്പിന്  വഴിവെക്കുകയും ചെയ്യുന്നു . ഇത്തരം കാര്യങ്ങളെ  ആത്മാർത്ഥതയോടു കൂടി നെഞ്ചേറ്റുമ്പോൾ  തീരുമാനങ്ങൾ മികച്ചതാകുകയും അതുമൂലം വലിയൊരു മാറ്റത്തിനു  വഴിവെക്കുകയും ചെയ്യുന്നുവെന്നുള്ളത് സത്യം തന്നെയാണ്.

ഓരോ വ്യക്തികളിൽ നിന്നും തുടങ്ങി പിന്നെയത് സമൂഹത്തെ മാറ്റുകയും ലോകത്തെ ശുദ്ധീകരിക്കുകയും ചെയ്യുന്നു . ഇവിടെ ശുദ്ധീകരണമെന്ന പ്രിക്രിയ കൊണ്ട് വിവക്ഷിക്കപ്പെടുന്നത് ഓരോ വ്യക്തിയും സ്വയം തിരുത്തുന്നതിലൂടെ ഒരു സമൂഹവും അതിലൂടെ ലോകവും സമൂല പരിവർത്തനത്തിലൂടെ കടന്നുപോകപ്പെടുന്നുവെന്നുള്ള  ഉദാത്തതയാണ്.

അതിനുവേണ്ടത് ഓരോ വ്യക്തിയും  സ്വയമൊരു ആത്മ  ശുദ്ധീകരണത്തിനു വിധേയമായിക്കൊണ്ട്  താനെന്ന  കവചത്തെ  പൊട്ടിച്ചെറിഞ്ഞു  ഇറങ്ങിവരുകതന്നെ വേണം . 

എന്തൊരു വ്യവസ്ഥിതിയാണ് നമ്മുടേത് ?  

ഭൂമി രാജ്യങ്ങളായി വെട്ടിമുറിക്കപ്പെട്ടിരിക്കുന്നു ,  രാജ്യങ്ങൾ,  രാജ്യങ്ങൾക്കെതിരെ യുദ്ധം ചെയ്തുകൊണ്ട്  സ്വന്തം മർക്കടമുഷ്ടി മറ്റുള്ളവക്കു മേൽ അടിച്ചേൽപ്പിക്കുന്നു 

സ്വന്തം  അധികാരവും,  ശക്തിയും, അപ്രമാദിത്യവും   വർദ്ധിപ്പിക്കുന്നതിനായി മൂല്യങ്ങളെയെല്ലാം  കാറ്റിൽ പറത്തിക്കൊണ്ട് സ്വന്തം  ഇഷ്ട്ടത്തിനനുസരണമായി  എല്ലാം വളച്ചൊടിക്കുന്നു , മാറ്റിയെഴുതുന്നു  .

സ്വന്തം താല്പര്യത്തെ മുൻ നിറുത്തിക്കൊണ്ടുള്ള  നിർമ്മാണങ്ങൾ നടത്തുന്നു 

ഇതിന്റെയെല്ലാം പുറകിലുള്ള ചേതോ വികാരം എന്താണ് ?

വെറും കൈയ്യോടെ  ജനിച്ചു വീഴുന്നവർ എല്ലാം  സ്വന്തമാക്കുന്നതിനായി  പരക്കം പായുന്നതെന്തുകൊണ്ട് ?. 

സ്വന്തമെന്ന  വാക്ക് ഉള്ളിൽ  രൂപപ്പെടുന്ന അന്നു  മുതൽ  സ്വാർത്ഥതയിലേക്കുള്ള  ഫോർമേഷൻ ആരംഭിക്കുകയാണ് അവിടം മുതൽ  അവനിലെ ചിന്താഗതികളിലും,  വീക്ഷണങ്ങളിലും കാതലായ മാറ്റങ്ങൾ സംഭവിക്കുവാൻ തുടങ്ങുന്നു  കാഴ്ചപ്പാടുകൾ മാറുന്നു, സ്വഭാവ സവിശേഷതകൾ മാറുന്നു അങ്ങനെ മാറ്റത്തിന്റെ ചവിട്ടുപടികൾ ഒന്നായി കയറി അധഃപതനത്തിന്റെ ആഴത്തിലേക്ക് കൂപ്പുകുത്തുന്നു  

ഓരോ വ്യക്തികളിലും നിന്നും തുടങ്ങി അവസാനം അത് സമൂഹത്തിന്റെ  ശാപമായി മാറുകയും  ലോകത്തിന്റെ മൊത്തം  അധഃപതനത്തിലേക്ക് വഴിവെക്കുകയും ചെയ്യുന്ന തരത്തിലുള്ളൊരു  പുഴുക്കുത്തായി പരിണമിക്കുന്നു 
 
സുഗമമായി ജീവിക്കുന്നതിന് അവശ്യം വേണ്ടുന്ന  ജീവ വിഭവങ്ങളെക്കാൾ മേലെ  മറ്റെന്താണ് ഒരു  വ്യക്തിക്ക്  മൂല്യവത്തായിട്ടുള്ളത് ? 

അല്ലെങ്കിൽ സുഗമമായ ജീവിതത്തിന്റെ  അടിസ്ഥാന ആവശ്യങ്ങളായി എന്തിനെയെല്ലാമാണ്  പരിഗണിക്കാവുന്നത് ? അതോടൊപ്പം തന്നെ 
അടിസ്ഥാന ആവശ്യങ്ങളേക്കാൾ ഉപരിയായി എല്ലാത്തിനേയും സ്വന്തമാക്കുവാനാഗ്രഹിക്കുന്ന അധാർമ്മികമായ ചിന്തകളുടെ മൂലകാരണങ്ങളെന്താണ് ?

വെറും കൈയ്യോടെ പിറന്നുവീഴുന്നവർ  ലോകം  മുഴുവൻ സ്വന്തമാക്കണമെന്നുള്ള  സ്വാർത്ഥതയിലേക്കെങ്ങിനെ ട്രാൻസ്ഫോർമേഷൻ ചെയ്യപ്പെടുന്നു? .

ഇവിടെ ചോദ്യങ്ങൾ ഒന്നിനു പുറകെ ഒന്നായി ഉയർന്നു വരുന്നുവെങ്കിലും   അതിനൊന്നും തന്നെ എന്റെ കൈയ്യിൽ വ്യക്തമായ ഉത്തരങ്ങളില്ല എന്നുള്ളതാണ് സത്യം.

ചില ചോദ്യങ്ങൾക്ക് , ആ ചോദ്യങ്ങൾ തന്നെയാണ്  ഉത്തരങ്ങളെന്നുള്ള താത്വീകമായ ചിന്താധാരയിലൂടെ ചരിച്ചു കൊണ്ട് ആശ്വാസം കണ്ടെത്തുവാൻ ശ്രമിക്കുക  അല്ലെങ്കിൽ ഇവക്കെല്ലാം 
എന്റേതായ വീക്ഷണങ്ങളിലൂടെ ഉത്തരങ്ങൾ നൽകുവാൻ ശ്രമിക്കുക അത്രമാത്രം  

ഇത്തരം ചോദ്യങ്ങളിലൂടെ കടന്നുപോകുന്ന ഏതൊരാളും  എത്തിച്ചേരുന്നത് ഈയൊരു അവസ്ഥതയിലേക്കു  തന്നെയാണ് . ഓരോരുത്തരുടെയും വീക്ഷണങ്ങൾക്കും കാഴ്ചപ്പാടുകൾക്കും അനുസരണമായി  ഉത്തരങ്ങളിൽ  മാറ്റങ്ങൾ ഉണ്ടാകാം എന്നുള്ളതാണ് ശരി  

എന്നിരുന്നാലും  അടിസ്ഥാനപരമായി ഇതെല്ലാം ചെന്ന് നിൽക്കുന്നത് ധാർമ്മീക അധഃപതനത്തിന്റെ കാൽ ചുവട്ടിൽ തന്നെയെന്നുള്ളത് നിസ്സംശയം പറയാവുന്നതാണ് ഏതു വഴിയിൽ കൂടി സഞ്ചരിച്ചാലും എത്തിച്ചേരുന്നത്  ഒരു ബിന്ദുവിലേക്കു തന്നെ   

അങ്ങനെവരുമ്പോൾ  എന്റേതുമാത്രമായ, അല്ലെങ്കിൽ ആരാണോ  വ്യാഖ്യാനത്തിനു മുതിരുന്നത് അവരുടേതു മാത്രമായ ധാർഷണീകതയായിരിക്കും മുന്നിൽ നിൽക്കുക,   അതു തന്നെയാണ് ഇതിന്റെ ഏറ്റവും വലിയ വൈരുദ്ധ്യവും.

ഒരേ പാതയിൽ  കൂടി സഞ്ചരിച്ചു കൊണ്ട്  വ്യത്യസ്ത കാഴ്ചകൾ കാണുന്നുവെങ്കിലും,   ക്ഷമിക്കണം ഇവിടെ കാണുന്ന കാഴ്ചകൾ ഒന്ന് തന്നെയെങ്കിലും മനസ്സിലാക്കിയെടുക്കുന്നതിലുള്ള വൈരുദ്ധ്യങ്ങളെയാണ്  ചൂണ്ടിക്കാട്ടേണ്ടത്  അതിലുപരി  ഓരോരുത്തരുടെയും മനോവ്യാപാരങ്ങൾക്കനുസരണമായി  അവർ ചമക്കുന്ന ഭാഷ്യങ്ങൾ  വ്യത്യസ്തങ്ങളായി മാറുന്നുവെന്നുള്ളതും കാണേണ്ടതു തന്നെ   

മറ്റൊരു  കാഴ്ചപ്പാടിൽ കൂടി നോക്കിക്കാണുകയാണെങ്കിൽ ഇതെല്ലാം വ്യത്യസ്തവും ചിലപ്പോൾ അനൗചിത്യങ്ങളുമായി കണക്കാക്കപ്പെട്ടേക്കാം . എന്നിരുന്നാലും ശരിയെ, ശരിയായ രീതിയിൽ തന്നെ കാണുകയെന്നുള്ളതാണ്  അതിന്റെ ശരിയായ വഴി എന്നുള്ളതു തന്നെയാണ്  ഏറ്റവും ശരിയായിട്ടുള്ളത്. അവിടെ വ്യക്തിയെന്നോ , സമൂഹമെന്നോ ഉള്ള തരംതിരിവുകൾക്ക് വലിയ പ്രാധാന്യമൊന്നും  കൊടുക്കേണ്ടതില്ല .

ഏതാണോ ശരി അതിലൂടെ  മുന്നേറുക .

പക്ഷേ അതെങ്ങനെ ? 
 
വീണ്ടും, ഇവിടെ  ഉത്തരങ്ങൾ  വലിയ ചോദ്യങ്ങളായി രൂപാന്തരം പ്രാപിക്കുന്നു 

ചിലരുടെ വീക്ഷണങ്ങൾ കാപട്യം നിറഞ്ഞതും സ്വന്തം താല്പര്യങ്ങൾക്ക് മുൻ‌തൂക്കം കൊടുക്കപ്പെട്ടുള്ളതുമായിരിക്കാം 
എന്നുള്ളത്കൊണ്ട് തന്നെ  എല്ലാത്തിനും  ഒരേ തരത്തിലുള്ള പ്രാധ്യാന്യം കൊടുക്കേണ്ടതില്ല എന്നുള്ളതാണ് അർത്ഥവത്തായിട്ടുള്ളത്  .

ആവശ്യത്തിനും മേലെയുള്ള അത്യാഗ്രഹത്തിലേക്ക്  ഒരു ജനത കൂടുമാറിയിരിക്കുന്നു അതിനുവേണ്ടി മൂല്യങ്ങളെ  മറക്കുന്നു ,  സ്വയം അധഃപതിച്ചു കൊണ്ട്  ,  തനിക്കു ചുറ്റുമുള്ളതിനെയെല്ലാം ഹനിച്ചുകൊണ്ട് സമ്പന്നനാകുവാനായി വിറളി പിടിച്ചു പായുന്നു , ഇത്തരത്തിലുള്ള വ്യക്തികൾ ഉൾക്കൊള്ളുന്ന കൂട്ടായ്മകൾ  മൂല്യച്യുതിയുടെ  ആഴങ്ങളിലേക്ക്  ആഴ്ന്നിറങ്ങിക്കൊണ്ട് മൂല്യവത്തായ കാര്യങ്ങൾ ചെയ്യുന്നുവെന്നു കാണിക്കുന്നത് വലിയൊരു വൈരുദ്ധ്യമായി തോന്നിയേക്കാം  
 
രാജ്യങ്ങൾ വെട്ടിപ്പിടിക്കുന്നു, ജനങ്ങളെ  വിഭാഗങ്ങളായി  തരം  തിരിച്ചു കൊണ്ട് വിഘടിപ്പിക്കുന്നു , 

ഭാവിയിൽ  തങ്ങൾക്കെതിരെ ഉയർന്നുവരാവുന്ന  ജനകീയ ശക്തികളെ  ഇത്തരം വിഘടന കൗശലത്തോടെ  ഇവർ ക്ഷയിപ്പിക്കുന്നു. ചേരിതിരിയുന്ന വിഭാഗങ്ങൾക്ക് തങ്ങളെ  ഒന്നാകെ നശീകരണത്തിലേക്ക് നയിക്കുന്ന പൊതു ശത്രുവിനെ നേരിടുന്നതിനേക്കാൾ ഉപരി വിഘടിച്ചു നിൽക്കുന്ന മറ്റു വിഭാഗങ്ങൾക്കുമേൽ മേൽക്കൈ നേടുന്നതിലേക്കുള്ള ഇടുങ്ങിയ ചിന്താഗതികളിലേക്ക് മാത്രമായി അവരുടെ ലക്ഷ്യങ്ങളെ ചുരുക്കപ്പെടുന്നു.

ഇതാ സങ്കുചിത  വിഭാഗത്തിന്റെ വിജയമായി തന്നെ  കണക്കാക്കുവാനാകും 

ഇത്തരം കൂട്ടായ്മകൾ സ്വാർത്ഥ താൽപര്യത്തിനുവേണ്ടി  വ്യവസ്ഥിതികളെ  മുൻനിറുത്തി തങ്ങളുടേതായ നിയമസംഹിതകൾ ഉണ്ടാക്കുന്നു  അതിന്റെ മറവിൽ  സ്വന്തം  ആശയങ്ങൾ മറ്റുള്ളവരുടെ മേൽ അടിച്ചേൽപ്പിക്കുന്നു .

ഇതെല്ലാം  എന്തിനു വേണ്ടി ? ഏതിനുവേണ്ടി ? എന്നുള്ളതിന്റെയെല്ലാം  വ്യക്തമായ ഉത്തരം അതുണ്ടാക്കുന്നവർക്കു പോലും അറിയുകയില്ലെന്നുള്ളതായിരിക്കാം  ഒരു പക്ഷേ  ഏറ്റവും രസകരമായ വസ്തുത .

ഇവിടെയെല്ലാം ഉയർന്നുനിൽക്കുന്നത് ലോകത്തെ മുഴുവനായി നോക്കിക്കാണുന്നതിനു പകരം സ്വയം തന്നിലേക്കു തന്നെ നോക്കി,  താനെന്ന വ്യക്തിയെ മാത്രം മുന്നിൽ കണ്ടുകൊണ്ട് തനിക്കുവേണ്ടി മാത്രം ചിന്തിക്കുന്ന ഇടുങ്ങിയ കണ്ണുകളുടെയും,  മനസ്സിന്റെയും വ്യക്തമായ  ചിത്രം തന്നെയാണ്  

ബുദ്ധിയുണ്ടെന്ന് അഹങ്കരിക്കുന്ന മനുഷ്യർ  ഏറ്റവും വലിയ   ബുദ്ധിശൂന്യതയിലൂടെ സഞ്ചരിക്കുന്നുവെന്നുള്ള  വിരോധാഭാസമാണ് ഇതിലൂടെ മറനീക്കി പുറത്തുവരുന്നത്    .

ബുദ്ധി എന്നതുകൊണ്ട്  വിവക്ഷിക്കപ്പെടുന്നത് സ്വയം ഉയരുക എന്നുള്ളത് മാത്രമല്ല  തന്നോടൊപ്പം മറ്റുള്ളവരെ ഉയർത്തുകയും തനിക്കു ചുറ്റുമുള്ളതിനെ പരിരക്ഷിക്കുകയും ചെയ്യുക എന്നുള്ള അർത്ഥതലങ്ങൾ കൂടി അതിനു നല്കപ്പെടേണ്ടതുണ്ട് എന്നുള്ളതാണ് വസ്തുത  .

നശ്വരമായ വാക്കിന്റെ അർത്ഥം പേറുന്നവർ   അനശ്വരമായി ചിന്തിച്ചു തുടങ്ങുന്ന  അത്യാപത്തിലേക്കു വഴിമാറുമ്പോൾ അവിടെ  ജീവിതവീക്ഷണമില്ലാതാകുന്നു .

ആപാദചൂഡമുള്ള ഒരു പൊളിച്ചെഴുത്താണ് ഇവിടെ വേണ്ടി വരുന്നത് 

സ്വന്തം  ആവാസകേന്ദ്രത്തേയും ചുറ്റുമുള്ളതിനേയും  നശിപ്പിച്ചു കൊണ്ട് ചെയ്തു കൂട്ടുന്നതിനൊക്കെ എന്തു പ്രസക്തി എന്ന് ചിന്തിക്കുന്നതിലേക്ക്,  ഒരു പുനർവിചിന്തനത്തിനു വിധേയരാക്കുന്ന തലത്തിലേക്ക് ഓരോ വ്യക്തികളേയും കൊണ്ടെത്തിക്കേണ്ടതുണ്ട്. അതിലൂടെ മാത്രമേ ഒരു സമൂല പരിവർത്തനം സാദ്ധ്യമാവുകയുള്ളൂ 

വഴിവിട്ട ജീവിതത്തിന്റെ ഏറ്റവും വലിയൊരു ഉദാഹരണം തന്നെയാണ് തങ്ങൾ നേരിട്ട  ദുരന്തം.   അവിടെ, ഇതുവരേക്കും അനുവർത്തിച്ചുപോന്നിരുന്ന  ധാർഷ്ട്യപൂർണ്ണമായ ചിന്തകൾ കൊണ്ടും വീക്ഷണങ്ങൾ കൊണ്ടും  ആർക്കെന്തു ചെയ്യുവാൻ കഴിഞ്ഞുവെന്നുള്ളതിന് ഓരോ മനുഷ്യ ജീവിയും ഉത്തരം തരുവാൻ ബാധ്യസ്ഥരാണ്,  കാരണം നാമാണ് അതിനു കാരണക്കാർ എന്നുള്ളതുകൊണ്ടുതന്നെ.

കൊടിയ സൂര്യതാപമേറ്റ് ഭൂമി ചുട്ടുപഴുത്തപ്പോഴും  ശക്തമായ ഭൂകമ്പങ്ങളാൽ ഭൂമി വിറകൊണ്ടപ്പോഴും ജീവകുലം മുഴുവൻ നിസ്സഹായതയോടെ നോക്കിനിൽക്കേണ്ടിവന്നുവെന്നുള്ളത് അതിന്റെ ആഴം  വെളിവാക്കുന്നു  .

സൈനീകപരമായും  ,സാമ്പത്തീകപരമായും  അപ്രമാദിത്വം പേറുന്ന  രാജ്യങ്ങൾക്കും  ശാസ്ത്രലോകത്തിനും ഇവിടെ  ഒന്നും തന്നെ  ചെയ്യുവാൻ കഴിഞ്ഞില്ലെന്നുള്ളത് തന്നെയാണ് ഇതിന്റെയെല്ലാം പൊള്ളയായ വീക്ഷണങ്ങളെ വെളിവാക്കിത്തരുന്നത് 

കണ്ടുപിടിച്ചതും ,വെട്ടിപ്പിടിച്ചതും, കൂട്ടിവെച്ചതും  ശാസ്ത്രവും, ആയുധങ്ങളും , പണവും എല്ലാം നിഷ്ക്രിയമായി  മാറിയിടത്ത് മനുഷ്യർ ദൈവങ്ങളിൽ അഭയം തേടി  പ്രാർത്ഥനകളിലേക്ക് മാത്രം ചുരുങ്ങുന്ന കാഴ്ചകളാണ് ലോകം കണ്ടത് .

അന്നുവരെ ദൈവത്തെ ചോദ്യം ചെയ്തവർ ആ അദൃശ്യ ശക്തിയിലേക്ക് തങ്ങളെത്തന്നെ അർപ്പിച്ചു കൊണ്ട് അഭയം തേടി എന്നുള്ളത് എടുത്തുകാണിക്കുന്നത് പ്രപഞ്ച സത്യത്തെയും , മൂല്യത്തെയുമാണ്  

ഓരോന്നിനും വ്യാഖ്യാനങ്ങൾ ചമച്ചവർ അവസാനം ആ വ്യാഖ്യനങ്ങളുടെയെല്ലാം അടിസ്ഥാനമായി ദൈവത്തെ കണ്ടു എന്നുള്ളതുകൂടി അതോടൊപ്പം വെളിവാകുന്നു  

സ്വന്തം  ബലഹീനത തിരിച്ചറിയപ്പെട്ടപ്പോൾ മനസ്സിലാക്കിയ  പരിണാമ സിദ്ധാന്തത്തിന്റെ സത്യസന്ധമായ വ്യാഖ്യാനമായതു മാറി     

അവിടെ പരസ്പരമുള്ള  വേർതിരിവുകളുണ്ടായില്ല   രാജ്യങ്ങൾ തമ്മിലുള്ള അതിരുകൾക്ക് പ്രസക്തിയുണ്ടായില്ല, ജനങ്ങൾ തമ്മിലുള്ള താരതമ്യങ്ങൾ  ഉണ്ടായില്ല,   മതങ്ങൾ തമ്മിലുള്ള പോരുകൾ ഉണ്ടായില്ല  ആശയങ്ങൾ തമ്മിലുള്ള ഭിന്നത  ഉണ്ടായില്ല  കാരണം ഇതൊന്നിനും തന്നെ ശ്വാശതമായ നിലനിൽപിനുള്ള രക്ഷ തരാനാകില്ലെന്ന് അവസാനം ലോകം തിരിച്ചറിഞ്ഞു  , അവിടെ അവർ പരസ്പരം മനസ്സിലാക്കി , ഒന്നിച്ചു,  തനിക്കുചുറ്റും തങ്ങൾ തന്നെ  കെട്ടിപ്പൊക്കിയ  കോട്ടകൾ സ്വയം പൊളിച്ചു മാറ്റിക്കൊണ്ട്  സഹോദരർ സഹോദരരെ തിരിച്ചറിഞ്ഞു.

ഒരേ മനസ്സായി ഒരു ലോകമായി വർത്തിച്ചു 
 
ലോകം മുഴുവൻ രക്ഷക്കുവേണ്ടി മാത്രം പ്രാർത്ഥിച്ചു .

നല്ല കാര്യം,  വളരെ വളരെ നല്ല കാര്യം 

ഇതൊരു പാഠമാണ് തിരിച്ചറിവാണ്  സ്വയം മാറുവാനും, അതോടൊപ്പം ഒരു  പുനർവിചിന്തനം നടത്തുവാനും കിട്ടിയ അവസരം.  

മനുഷ്യകുലത്തിനൊരു  പ്രത്യേകതയുണ്ട് അവർ പഠിക്കും,  തിരിച്ചറിയും എന്നാൽ അടുത്ത നിമിഷം തന്നെ എല്ലാം മറക്കും ഇന്ന് ഒരാളുടെ ശൈലികളിൽ ആകൃഷ്ടരായി അയാളെ പിന്തുടരുന്നവർ അടുത്ത നിമിഷം മറ്റൊന്നിലേക്ക് കൂപ്പുകുത്തും 

ഒരു തുടർച്ച പിന്തുടരാത്ത ജനതയാണ് നമ്മൾ,  ഇന്നത്തെ പ്രതിജ്ഞ നാളെ പാഴ്വാക്കായി മാറുന്ന,  മാറ്റുന്ന ശൈലി ഇനിയത് അനുവർത്തിച്ചു കൂടാ അത് ബോധ്യപ്പെടുത്തണം ആരെ ? അതൊരു വലിയ ചോദ്യമാണ് ആരെയാണ് ബോധ്യപ്പെടുത്തേണ്ടത് ആരാണ് ബോധ്യപ്പെടുത്തേണ്ടത് അനുഭവിച്ചു കഴിഞ്ഞതിൽ കൂടുതൽ എന്ത് ബോധവൽക്കരണമാണ് ഇനി ആവശ്യമുള്ളത് 

പക്ഷേ ഞാൻ  കണ്ടുകഴിഞ്ഞ സത്യങ്ങൾ , തിരിച്ചറിഞ്ഞ അപകടത്തിന്റെ വ്യാപ്തി,  മാറേണ്ട  ജീവിത ശൈലി, എന്നിവ ഈ  ലോകത്തെ  ബോധ്യപ്പെടുത്തേണ്ട ഉത്തരവാദിത്വവും കടമയും എന്നിലുണ്ട് ഞാനതു ചെയ്തേ മതിയാകൂ 

എന്നിട്ടും അവർ തിരിച്ചറിഞ്ഞില്ലെങ്കിൽ,  മാറിയില്ലെങ്കിൽ അടിച്ചു പുറം പൊളിക്കുക അതാണ് വേണ്ടത്  നല്ല നാളേക്കായി ഒരു ജനത സ്വയം മാറുന്നില്ലെങ്കിൽ  മാറുവാൻ  കൂട്ടാക്കുന്നില്ലെങ്കിൽ  പുറം അടിച്ചു പൊളിച്ചു കൊണ്ട് നേർവഴിക്കു നടത്തുകയാണ് ചെയ്യേണ്ടത് അതിന് ആർജ്ജവുമുള്ള,  ചങ്കൂറ്റമുള്ള ഭരണാധികാരികളേയും,  ഉദോഗ്യസ്ഥരെയും സൃഷ്ടിച്ചെടുക്കണം അതിനുവേണ്ട  നിയമ നിർമ്മാണങ്ങൾ നടത്തണം 

എന്നിട്ടും ശരിയായില്ലെങ്കിൽ 

ഇവിടെ ആ ചോദ്യത്തിന് പ്രസക്തിയില്ല ശരിയാക്കിയേ തീരു അതൊരു ഉറച്ച തീരുമാനമാണ് തനിയെ നന്നായില്ലെങ്കിൽ തല്ലി നന്നാക്കുക താനേ പഴുത്തില്ലെങ്കിൽ തല്ലി പഴുപ്പിക്കുക നല്ലൊരു നാളെക്കായി ഇത്തരം കടുത്ത തീരുമാനങ്ങളിലൂടെ മുന്നോട്ട് പോകുന്നതിൽ തെറ്റില്ല ഈ ലോകം ഇന്നു കൊണ്ട് മാത്രം തീർക്കേണ്ടതല്ല  നാളെയുടെ പുലരൊളികൾ എന്നും ഇവിടെ  തെളിയേണ്ടതുണ്ട് 

ഇതേക്കുറിച്ച്  ഏവരും സ്വയം  ബോധവാന്മാരാകുകയാണെങ്കിൽ അവിടെ ഉയരുക പുതിയൊരു  പുലരിയായിരിക്കും   

പ്രപഞ്ച സൃഷ്ട്ടാവ് നമ്മുടെ  അധാർമ്മീക ജീവിത ശൈലികൾക്ക് തന്നൊരു മുന്നറിയിപ്പായി ഇതിനെ കണ്ട്  നമ്മൾ നമ്മളെത്തന്നെ തിരുത്തിയാൽ  ഭൂമിയെന്ന മനോഹര  ഗ്രഹം ദൈവനിശ്ചയമുള്ള  കാലത്തോളം ഇവിടെ  നിലനിൽക്കും  . മനുഷ്യകുലത്തിനും മറ്റു  ജീവജാലങ്ങൾക്കും, സുഖമായും, സന്തോഷമായും ഇവിടെ  ജീവിക്കാനുമാകും  .

അതിനായി വേണ്ടത് സ്വയം മാറുകയെന്നുള്ളതാണ്,  മാറ്റുകയെന്നുള്ളതാണ് .
 
ഇനി വരാനിരിക്കുന്ന അനേകായിരം തലമുറകൾക്കായും  , ഈ മനുഷ്യകുലത്തിന്റെ നിലനില്പിനായും  നമ്മുടെ ഗ്രഹത്തെ പരിപാലിക്കേണ്ടതും , നിലനിറുത്തേണ്ടതും നമ്മുടെ  ആവശ്യവും  കടമയുമാണ് അതോടൊപ്പം കോടിക്കണക്കിനു ജീവവർഗ്ഗങ്ങളുടെ ആവാസവ്യസ്ഥിതിയെ  സംരക്ഷിക്കേണ്ടുന്ന വലിയൊരു ഉത്തരവാദിത്വവും കൂടി  നമ്മളിൽ നിക്ഷിപ്തമാണ്  

ഇപ്പോൾ തന്നെ സമയം വളരെയധികം  അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു  നാശത്തിന്റെ വക്കിൽ നിൽക്കുന്ന ഈ ഗ്രഹത്തെ  ഇനിയും പരിപാലിക്കാനായില്ലെങ്കിൽ, ഒരു തിരുത്തലിന് നാം തായ്യാറായില്ലെങ്കിൽ  അവർ  സൂചിപ്പിച്ചതു പോലെ പ്രപഞ്ചത്തിലെ  ജീവനാംശമില്ലാത്ത ഗ്രഹങ്ങളുടെ പട്ടികയിലേക്ക് മറ്റൊന്നു കൂടി .

ഭൂമി ,എസ്തിയ ഇതുപോലെയുള്ള  അനേകായിരം ഗ്രഹങ്ങളും അവ ഉൾക്കൊള്ളുന്ന സൗരയൂഥങ്ങളും  ഈ പ്രപഞ്ചത്തിൽ ഉണ്ടായിരിക്കാമെന്നല്ല ഉണ്ടെന്നുള്ളതാണ് വാസ്തവം .

മാനുഷികമായ കഴിവുകൾ കൊണ്ടൊരിക്കലും  എത്തിച്ചേരാനാകാത്ത വിധം പ്രപഞ്ചത്തിന്റെ പലകോണുകളിലും അവ നിലകൊള്ളുന്നുണ്ട്  അതിലുപരി അവിടെയെല്ലാം  മനുഷ്യവാസം ഉണ്ടായിരിക്കുകയും ചെയ്യാം.

ഇനിയൊരു പക്ഷെ,  ഇവിടെ ജീവച്ചു മരിക്കുന്നവർ മറ്റൊരു ഗ്രഹത്തിലാണോ പുനർജ്ജനിക്കുന്നത്? അവിടെ അവർ അവരുടെ ജീവ ചക്രം പൂർത്തിയാക്കുമ്പോൾ മറ്റൊരു ഗ്രഹത്തിൽ വീണ്ടും പിറവിയെടുക്കുന്നു  ഇങ്ങനെ ഒരു റൊട്ടേഷൻ സിസ്റ്റമാണോ  പ്രപഞ്ചമെന്ന സത്യത്തിലൂടെ ദൈവമെന്ന മഹാശക്തി അനുശാസിക്കുന്നത്  

ഞാൻ വെറുതെ പറഞ്ഞതാണ്  

അല്ലെങ്കിലും ,  ചില സമയങ്ങളിൽ മനസ്സ് അതീന്ദ്രിയമായ  മേഖലകളിലൂടെ സഞ്ചരിക്കുന്നു, സാരമില്ല ,  അങ്ങനെ വരുമ്പോൾ അതിനെ തടയാതെ മേയാൻ വിടുക അതങ്ങനെ കെട്ടുപാടുകൾ ഏതുമില്ലാതെ  ചിറകു വിരിച്ചു പറക്കട്ടെ വിശാലമായി സഞ്ചരിക്കട്ടെ നമുക്ക് കിട്ടിയ വലിയൊരു വരദാനം  തന്നെയല്ലേ അത് 

യാദൃശ്ചികമായാണെങ്കിലും  ഇവിടെ എത്തിച്ചേർന്നതു  കൊണ്ട്  ഭൂമിയുടേതു  പോലെ  മറ്റൊരു ഗ്രഹം ഈ പ്രപഞ്ചത്തിലുണ്ടെന്ന്  തിരിച്ചറിഞ്ഞിരിക്കുന്നു അതിലൂടെ ഇത്രകാലം  വിശ്വസിച്ചു പോന്നിരുന്ന  മൂഡ്ഡസത്യങ്ങളെ പൊളിച്ചെഴുതുവാനും കഴിഞ്ഞിരിക്കുന്നു.

ഇതുപോലെ എത്രയോ  രഹസ്യങ്ങൾ  പ്രപഞ്ചത്തിന്റ ഈ വലിയ തിരശ്ശീലക്കുള്ളിൽ ഒളിച്ചു വെക്കപ്പെട്ടിട്ടുണ്ടായിരിക്കാം ?അതോടൊപ്പം ഇനിയും  എത്രയോ  വിഡ്ഢിത്തങ്ങളായ ശാസ്ത്രസത്യങ്ങളും മറനീക്കി  പുറത്തുവരാനുണ്ടായിരിക്കാം ?

ഇതെല്ലാം ദൈവഹിതമാണെന്നു തന്നെ  ഞാൻ വിശ്വസിക്കുന്നു 

തെറ്റുകൾ തിരിച്ചറിയപ്പെടുന്നതിനും അവ തിരുത്തുന്നതിനും വേണ്ടി  ദൈവ കാരുണ്യത്താൽ വെളിവാക്കപ്പെട്ട പ്രകാശമാണിത്  

ഇവരുടെ വാക്കുകൾ വളരെ വ്യക്തമായതു  പ്രതിപാദിക്കുന്നു .

ഈ പ്രപഞ്ചത്തിൽ ജീവൻ നിലനിൽക്കുന്ന ഗ്രഹങ്ങൾ ധാരാളമുണ്ട് ജോൺ  അവയുടെ  വെളിവാക്കപ്പെട്ട ഉദാഹരണങ്ങളാണ്  എസ്തിയയും,  ഭൂമിയും അതോടൊപ്പം മറ്റു  പല സൗരയൂഥങ്ങളിലും നമ്മുടേതിനോട് സമാനമായ ഗ്രഹങ്ങൾ  ഞങ്ങൾ കണ്ടെത്തിക്കഴിഞ്ഞിട്ടുമുണ്ട് .

എന്നാൽ കണ്ടെത്തിയതിനേക്കാളും അധികമായി ,  ജീവന്റെ തുടിപ്പുകൾ പേറുന്ന,  എത്രയോ ഗ്രഹങ്ങൾ നമ്മുടെ കൺകോണുകളിൽ നിന്നും നമ്മുടെ അറിവുകളിൽ നിന്നും മറഞ്ഞിരിക്കുന്നുണ്ടായിരിക്കാം  ? 

അവർ അനുവർത്തിക്കുന്ന ജീവിതരീതികൾ , ഉൾക്കൊള്ളുന്ന സംസ്കാരം ,  കാഴ്ചപ്പാടുകൾ,   വികസനങ്ങൾ  എല്ലാം തന്നെ വലിയ അറിവുകളാണ് നമുക്ക്  പകർന്നു  തരുക.

അതിലുപരി ഈ പ്രപഞ്ചത്തിൽ നമ്മൾ തനിച്ചല്ലെന്നുള്ളതും നമ്മെപ്പോലെ  രൂപവും ഭാവവും പേറുന്ന മനുഷ്യർ തന്നെയാണ് ഈ പ്രപഞ്ചത്തിലെ പല ഗൃഹങ്ങളിലും ജീവിക്കുന്നതെന്നുള്ള  തിരിച്ചറിവും വലുതാണ്  

വലിയൊരു ശക്തിയുടെ ഉദാത്തമായ കഴിവിന്റെ പ്രതിഫലങ്ങളാണ് ഇതെല്ലാം എന്നുള്ളതാണ് സത്യം  

ഒരു പക്ഷേ ഇതെല്ലാം തിരിച്ചറിയുകയെന്നുള്ളതും അവിടെക്കെല്ലാം എത്തിച്ചേരുകയെന്നുള്ളതും മനുഷ്യകുലത്തിനു  അപ്രാപ്യവും അസംഭാവ്യവും തന്നെ ആയിരിക്കും എന്നുള്ളതിൽ യാതൊരു സംശയവുമില്ല.

അതു തന്നെയാണ് സത്യവും,  മനുഷ്യകുലത്തിന്റെ ബുദ്ധികൊണ്ടും, കഴിവുകൊണ്ടും, കണ്ടെത്തലുകൾകൊണ്ടും ദൈവീകതയെ അളക്കാനാകില്ല.

തീർച്ചയായും അതങ്ങിനെത്തന്നെയാണ്   

ഇവിടെ എസ്തിയയുമായി ഒരു കമ്പാരിസേഷന് വിധേയമാക്കുമ്പോൾ നമ്മുടെ  കണ്ടുപിടുത്തങ്ങളുടെ പൊള്ളയായ വലുപ്പത്തെ കുറിച്ചുള്ള മനക്കോട്ടകൾ  എനിക്കു മുന്നിൽ തകർന്നു വീഴുകയാണ്. പലപ്പോഴും ഏച്ചു കെട്ടിയ വലിയൊരു വിഡ്ഢിത്തത്തിന്റെ പുറത്തായിരുന്നു  നമ്മൾ നിന്നിരുന്നത് എന്നുള്ള സത്യമാണ് ഇതിലൂടെ തെളിഞ്ഞു വരുന്നത്  .

വലിയ പുരോഗതിയിലാണെന്ന് അഹങ്കരിക്കുമ്പോൾ പോലും  ഏറ്റവും പുറകിലായിരുന്നു നമ്മൾ  എന്നുള്ളതായിരുന്നു സത്യം.

ആ സത്യത്തിന്റെ വെളിച്ചം എനിക്കിപ്പോൾ  തിരിച്ചറിയുവാനാകുന്നു.

                          ************************************************** 

ഏകദേശം ആറു  മാസത്തോളമായിരിക്കുന്നു ഞങ്ങൾ ഇവിടെ എത്തിച്ചേർന്നിട്ട്  ഓരോ ദിവസവും പുതിയ പാഠങ്ങളും അനുഭവങ്ങളും ആണ് എസ്തിയ ഞങ്ങൾക്കായി  തുറന്നു തരുന്നത്. 

ഇവിടെ ദിനങ്ങൾക്ക് ദൈർഘ്യം കൂടുതലുള്ളതുപോലെ തോന്നുന്നുവല്ലേ ജോൺ ?

ഒരിക്കൽ ഡേവിഡാണ് ആ സംശയം എന്നോട് ഉന്നയിച്ചത് 

സത്യത്തിലാ സംശയം എനിക്കുമുണ്ടായിരുന്നതു തന്നെ   ഭൂമിയെ അപേക്ഷിച്ച് ഇവിടെ ദിനങ്ങൾക്ക് ദൈർഘ്യം കൂടുതൽ അനുഭവപ്പെടുന്നത് പോലെ.

എസ്തിയയിലെ  ഒരു ദിവസം എന്നുള്ളത് മുപ്പത്തിയാറു മണിക്കൂറാണ് എന്നുള്ള അവരുടെ വിശദീകരണത്തിലൂടെ ഞങ്ങളുടെ  സംശയം ശരി തന്നെയെന്ന് സമർത്ഥിക്കപ്പെടുകയും  ചെയ്തു .

വളരെ വലിയ ദിവസങ്ങൾ  ബിഗ് ഡേയസ്  ,  ഈസ് ഇറ്റ് റ്റൂ  ലോങ്ങ്  ബോറടിക്കത്തില്ലേ  ?

നിക്കാണത് ചോദിച്ചത് ഞങ്ങളുടെ ഒരു ദിവസം എന്നുള്ളത് ഇരുപത്തിനാലു മണിക്കൂറു മാത്രമേയുള്ളൂ .

ഹ ഹ ഹാ ..നോഫ്ത്ത (ബോറടിക്കത്തില്ല  ) കാരണം ഞങ്ങൾ വെറുതെയിരിക്കാറില്ല

ഹാ ഹാ അദ്ദേഹത്തിന്റെ ആ ഫിലോസഫിക്കൽ മറുപടി  ഞങ്ങളേയും ചിരിപ്പിച്ചു  എന്നുള്ളതാണ് സത്യം 

ഇവിടെ മാഫ്രിയാൻ (സൂര്യൻ ) നിങ്ങളുടെ ഗ്രഹത്തിനു ചുറ്റുമാണോ അതോ എസ്തിയ  മാഫ്രിയാനു  ചുറ്റുമാണോ കറങ്ങുന്നത് ?,

എന്താണ് ജോൺ,  താങ്കൾ  അങ്ങിനെ ചോദിക്കുവാൻ കാരണം ?

സൗരയൂഥത്തിൽ സൂര്യന് ചുറ്റുമായാണ് ഗ്രഹങ്ങളും , അതിനോടനുബന്ധമായി ഭൂമിയും കറങ്ങിക്കൊണ്ടിരിക്കുന്നത് .

ഞാൻ മറുപടി പറഞ്ഞു  

ജോണിനുറപ്പുണ്ടോ ഭൂമിയും  ഗ്രഹങ്ങളും സൂര്യനു ചുറ്റുമാണ്  കറങ്ങിക്കൊണ്ടിരിക്കുന്നതെന്ന്  അതോ സൂര്യൻ നിങ്ങളുടെ ഭൂമിക്കുചുറ്റും കറങ്ങുകയോ ?

ഞാനതിനു ഉത്തരം പറഞ്ഞില്ല, നമ്മൾ കണ്ടെത്തിയ സിദ്ധാന്തങ്ങളും, അറിവുകളും  നമുക്ക് പകർന്നു  തരുന്നത് ഭൂമി അതിന്റെ അച്ചുതണ്ടിൽ കറങ്ങുന്നുവെന്നുള്ളതാണ് ആ വിശ്വാസമാണ് നമ്മളെ മുന്നോട്ട് നയിച്ചിരുന്നതും .

വളരെ വിശാലമായൊരു  സംവാദത്തിനത് വഴിതെളിയിക്കുമെന്നുള്ളതുകൊണ്ടും അതു  വിശദീകരിക്കാൻ മാത്രം എന്റെ അറിവുകൾ പര്യാപ്‌തമല്ലെന്നുള്ളതുകൊണ്ടും,   ഇവരുടെ കണ്ടെത്തലുകൾ നമ്മെക്കാൾ  അനേകായിരം കാതം മുന്നിലുള്ളതുകൊണ്ടും ശൈശവാവസ്ഥയിലുള്ള  അറിവുകൾ കൊണ്ടൊരു  സംവാദത്തിനു ഞാൻ മുതിർന്നില്ല എന്നുള്ളതാണ് സത്യം കാരണം  അത് വലിയൊരു വിഡ്ഡിത്തത്തിലേക്കായിരിക്കും എന്നെ കൊണ്ടെത്തിക്കുക എന്നാണെനിക്ക് തോന്നിയത്  

എന്നാൽ,  പിന്നീട് ഇതേക്കുറിച്ച് ഞാനവിടെ  നിന്നും  നേടിയെടുത്ത വിശദമായ  അറിവുകൾ മറ്റൊരു അവസരത്തിൽ  പ്രതിപാദിക്കുന്നതായിരിക്കും ഉചിതമെന്നു തന്നെ ഞാൻ  കരുതുന്നു കാരണം  വെറുതെ പറഞ്ഞുപോകാൻ കഴിയാത്തത്ര   ദീർഘമായ വെളിപ്പെടുത്തലുകളും വിശദീകരണങ്ങളും അതിനു നൽകേണ്ടതുണ്ട് എന്നുള്ളതുകൊണ്ട് കൂടിയാണത് 

അതോടൊപ്പം  മറ്റൊരു സംശയം കൂടി എന്റെ മനസ്സിൽ ഒരു  ചോദ്യമായി രൂപാന്തരപ്പെട്ടു കഴിഞ്ഞിരുന്നു .

ഞാൻ   
കണ്ട ആ  ചിത്രത്തിലെ  രൂപത്തെക്കുറിച്ച് അദ്ദേഹത്തോട് ചോദിച്ചറിയുവാൻ വളരെ ഉൽക്കടമായി ആഗ്രഹിച്ചിരുന്നുവെന്നുള്ളതായിരുന്നു സത്യം  .

പലപ്പോഴും ഞാനതിനു മുതിർന്നുവെങ്കിലും എന്തോ ഒരു ചമ്മൽ എന്നെ വലയം ചെയ്യുന്നു   ആ ചിത്രം  ജീസ്സസ്സിന്റെതു   തന്നെയെന്നെന്റെ മനസ്സു  പറയുന്നു എങ്കിലുമതു തുറന്നു ചോദിക്കുവാൻ വലിയൊരുമടി എന്നെ എപ്പോഴും ആവരണം ചെയ്തു നിൽക്കുന്നു .

മറ്റൊരു അബദ്ധമായിപ്പോയെങ്കിലോ  ? 

ജീസസ്സിന്റെ പ്രസൻസ് ഇവിടെയും ഉണ്ടെന്ന തരത്തിൽ വിശാലമായി ചിന്തിക്കുന്നതിൽ എനിക്കെന്തോ അപാകത തോന്നുന്നു .

അമാനുഷ ശക്തിയുടെ മാനുഷീക പ്രതിഫലനത്തിലൂടേയാണ് ജീസസ്സിന്റെ ജീവിതം നമുക്കുമുന്നിൽ വെളിവാക്കപ്പെടുന്നത് തന്റെ അതികായകത്വത്തെ മാനുഷീക ബലഹീനതകളുമായി സംവദിപ്പിച്ചുകൊണ്ട് തന്റെ പ്രബോധനങ്ങളെ എളുപ്പത്തിൽ ജന്മനസ്സുകളിലേക്ക് എത്തിക്കുവാൻ ഒരു പരിധിവരെ  അദ്ദേഹത്തിനു കഴിഞ്ഞിരിക്കുന്നു . 

എന്നാൽ മറ്റൊരു ഗ്രഹത്തിൽ,  മറ്റൊരു ലോകത്തിൽ ജീസ്സസ്സ് എന്ന പ്രതിഭയുടെ സാന്നിദ്ധ്യമുണ്ടെന്നുള്ള സത്യത്തെ ഉൾക്കൊള്ളാൻ എന്തോ എന്റെ മനസ്സ് എന്നെ അനുവദിക്കുന്നില്ല  .

പ്രപഞ്ചത്തെ രൂപീകൃതമാക്കിയ ദൈവത്തിൽ ഞാൻ അവശ്വസിക്കുന്നില്ല എന്നുള്ളത് സത്യമാണ് എന്നാൽ മറ്റൊരു ലോകത്തിൽ,   അതാണ് എന്റെ ബുദ്ധിക്ക് ഉൾക്കൊള്ളാനാകാത്തത്  പ്രപഞ്ച സൃഷ്ട്ടാവിന്റെ കഴിവുകളെ അവിശ്വസനീയതയോടെ നോക്കിക്കാണുവാൻ  മാത്രമേ ഇത്തരുണത്തിൽ  എനിക്കു  കഴിയുന്നുള്ളൂ എന്നുള്ളതും ആ  അത്ഭുത പരകായപ്രവേശത്തെ മനസ്സിനുള്ളിലേക്ക് ആവാഹിച്ചെടുക്കുവാൻ  കഴിയാത്തതും എന്റെ വലിയൊരു ബലഹീനത തന്നെയായി ഞാൻ വിലയിരുത്തുന്നു.
  
ആ  സാമ്യം അതാണ് എന്നെ വല്ലാതെ കുഴക്കുന്നത്   

ജീസ്സസ് അല്ലാതെ മറ്റാരാണത്  ?

അത് എങ്ങിനെയെന്നുള്ള ചോദ്യമാണ്  വല്ലാത്തൊരു ആശയക്കുഴപ്പത്തിലേക്ക് എന്നെ  തള്ളിവിടുന്നത്  ഭൂമിയിൽ ജീസസ്സിന്റെതായി   കാണപ്പെടുന്ന ചിത്രങ്ങളോട് വല്ലാതെ സാമ്യം തോന്നിപ്പിക്കുന്നുവെങ്കിലും അത് അരക്കിട്ടുറപ്പിക്കുവാനൊരു  മടി അപ്പോഴും എന്നെ വലയം ചെയ്യുന്നു. 

അതോടൊപ്പം അത് ജീസ്സസ് തന്നെയെന്ന് ഉള്ളിന്റെ ഉള്ളിൽ നിന്നും അദ്രശ്യമായൊരു ഉൾവിളി പിന്തുടർന്നു കൊണ്ടിരിക്കുകയും ചെയ്യുന്നത് വല്ലാത്തൊരു  വെല്ലുവിളിയാണ് എനിക്കുമുന്നിൽ ഉയർത്തിക്കൊണ്ടിരിക്കുന്നത് 

ഭൂമിയിലുള്ള  ചിത്രകാരന്മാരുടെയും , ചരിത്രകാരന്മാരുടെയും ഭാവനയിൽ വിരിഞ്ഞ ജീസസ്സിന്റെ ചിത്രങ്ങളോട്  സാമ്യം പുലർത്തുന്ന തരത്തിലുള്ള  ചിത്രം,  മറ്റൊരു ഗ്രഹത്തിൽ, മറ്റൊരു ലോകത്തിൽ എന്നുള്ളത് വെറുമൊരു ആകസ്മീകത മാത്രമാണെന്നത്  വിശ്വാസയോഗ്യമായൊരു  വിശദീകരണമാണോയെന്നെനിക്കറിയില്ല 

ഒരുപക്ഷേ,  ഇനിയിത് മറ്റു വല്ല വ്യക്തിത്വങ്ങളുടേതുമാണെങ്കിലോ  ? അങ്ങിനെയെങ്കിൽ ആ  ചിത്രത്തിനു പുറകിൽ കാണുന്ന  കുരിശ് അടയാളം എന്താണ് സൂചിപ്പിക്കുന്നത്? 

അതും വല്ലാത്തൊരു ആശയക്കുഴപ്പത്തിലേക്ക് എന്നെ തള്ളിവിടുന്നു   

അതിലുപരി,  ജീസസിന്റെ പ്രവർത്തനങ്ങൾ ഇവിടേയും നടന്നിട്ടുണ്ടെന്ന്  വിശ്വസിക്കാനുള്ള  പ്രയാസത്തിനു കാരണവും മേൽപ്രതിപാദിക്കപ്പെട്ട സങ്കീർണ്ണതകൾ തന്നെ .

പക്ഷേ നേരിൽ കാണുന്ന സത്യങ്ങളെ എങ്ങിനെയാണ് അവഗണിക്കുവാനാവുക ? 

ഭിത്തിയിൽ ആ  രൂപം മാത്രമായിരുന്നു വിസിബിൾ ആയിട്ട് ഉണ്ടായിരുന്നത് എന്നുള്ളത് എടുത്തു കാണിക്കുന്നത്  ആ  പ്രാധ്യാന്യത്തെ തന്നെയാണ്. 

അവിശ്വസനീയം തന്നെയെന്ന് കരുതുമ്പോഴും  ആ സാമ്യമാണ് എന്റെ  ബുദ്ധിയെ വല്ലാതെ കുഴക്കുന്നത് .

സംശയങ്ങൾ എന്നുള്ളത് മനുഷ്യമനസ്സിന്റെ കൂടപ്പിറപ്പാണെന്നുള്ളതിൽ വിശ്വസിച്ചുകൊണ്ട് ആശ്വാസം കണ്ടെത്തുവാൻ ഞാൻ  ശ്രമിച്ചു പക്ഷെ അതൊരു വിശദീകരണമാകുന്നില്ലല്ലോ  

ജീസസ്സിൽ ഞാൻ വിശ്വസിക്കുന്നു,  അദ്ദേഹത്തിന്റെ കഴിവുകളിൽ ഞാൻ സംശയാലുവുമല്ല  എന്നിരുന്നാലും ഭൂമിയിൽ നിന്നും  കോടിക്കണക്കിനു കിലോമീറ്ററുകൾക്കകലെ മറ്റൊരു ഗ്രഹത്തിൽ ജീസ്സസിന്റെ സാന്നിദ്ധ്യം ഉണ്ടാകുമോയെന്നുള്ള  എന്റെ സംശയത്തെ   മനുഷ്യ മനസ്സിന്റെ ബലഹീനതയായി ഞാൻ വിലയിരുത്തുന്നില്ല അതിലുപരി ഇതൊരു സത്യമാണെങ്കിൽ ആ വലിയ സത്യത്തെ ഉൾക്കൊള്ളാൻ മാത്രം ഒരു മനുഷ്യന്റെ ക്യാപബിലിറ്റിക്ക് കഴിയുകയില്ല എന്നുള്ളതാണ് ഇതിലൂടെ ഞാൻ അടിവരയിടുന്നത് .  

എല്ലാം അറിയുന്നുവെങ്കിലും , അറിയപ്പെടുന്ന സത്യങ്ങളെ   ഉൾക്കൊള്ളാനാകുന്നില്ലെങ്കിൽ അതിനു മറ്റെന്തു വിശദീകരണമാണ് ഇവിടെ  നല്കുവാനാവുക ?

അതിലൊരിക്കലും ഞാൻ  തെറ്റുകാരനാണെന്ന് കരുതുന്നില്ല   ജീസസ്സ് ജീവിച്ചിരുന്ന കാലഘട്ടത്തിൽ അദ്ദേഹത്തിന്റെ പ്രവർത്തികളും അത്ഭുതങ്ങളും  നേരിൽ കണ്ടും,  അനുഭവിച്ചും പോന്നിരുന്ന ശിഷ്യർ  പോലും  പലപ്പോഴും അദ്ദേഹത്തെ അവിശ്വസിച്ചിട്ടുള്ളതും  ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്   

ജീസസ്സിന്റെ ഉദാത്തമായ കഴിവുകളുടെ നേർക്കാഴ്ചകൾക്ക് വശംവദരായിട്ടുള്ള  ശിഷ്യർ  പോലും സംശയകുലരായി തീർന്നുവെന്നുള്ളത്  എടുത്തുകാണിക്കുന്നത് മാനുഷീക ബലഹീനതകളെ തന്നെയാണ്   

ഉയർത്തെഴുന്നേറ്റ ജീസ്സസ്സിനെ തൊട്ടുനോക്കിയല്ലാതെ  വിശ്വസിക്കുകയില്ലെന്ന് ആണയിട്ട ശിഷ്യന്റെ അതേ മാനസീകാവസ്ഥയിലൂടെ തന്നെയാണ് ഞാനിപ്പോൾ  കടന്നുപോകുന്നതും  

ദൈവീകവും , മാനുഷീകവുമായ അന്തരത്തെയാണ് ഇതിലൂടെ  വെളിവാക്കപ്പെടുത്തുന്നത്  

എന്റെ ചോദ്യങ്ങൾക്കോ  സംശയങ്ങൾക്കോ ഉള്ള ഉത്തരങ്ങളായി  അദ്ദേഹം തുടർന്നു 

ജോൺ,   അദ്ദേഹമാണ് എന്റോറിയെന്ന് ഞങ്ങൾ വിളിക്കുന്ന  പ്രവാചകൻ,  കാലത്തെ തന്നിലേക്ക് ആവാഹിച്ച വ്യക്തിത്വം,  പ്രബോധനങ്ങളിലൂടെ ജനങ്ങൾക്ക്  ഉൾക്കാഴ്ച പകർന്നു നൽകിയവൻ,  അത്ഭുതങ്ങളിലൂടെ ലോകത്തെ വിസ്മയിപ്പിച്ചവൻ  അർത്ഥശൂന്യമായ ജീവിതത്തിന്റെ നിരർത്ഥകത ലോകത്തിന് ബോധ്യപ്പെടുത്തിക്കൊടുത്തവൻ, സ്നേഹത്തിന്റെ പരിമളം പകർത്തിയവൻ ഏകദേശം ഇരുപതിനായിരം വർഷങ്ങൾക്ക് മുൻപാണ് അദ്ദേഹം ജീവിച്ചിരുന്നതായി കണക്കാക്കപ്പെടുന്നത് .

വളരെയധികം ശിക്ഷ്യഗണങ്ങൾ ഉണ്ടായിരുന്ന അദ്ദേഹത്തിന്റെ പ്രബോധനങ്ങൾ എസ്തിയയിൽ വലിയൊരു വിഭാഗം ജനങ്ങൾ അനുഷ്ഠിക്കുന്ന വിശ്വാസങ്ങളുടെ  അടിസ്ഥാന പ്രമാണമാണ് . ഒരു ചെറിയ ജീവ കാലഘട്ടത്തിനുള്ളിൽ വലിയ ഉത്ബോധനങ്ങൾ  ലോകത്തിനു പ്രധാനം ചെയ്തുകൊണ്ട്  തന്റെ മുപ്പത്തി രണ്ടാമത്തെ വയസ്സിൽ ക്രൂരമായ പീഡകളേറ്റു വാങ്ങിക്കൊണ്ട് , ലോകം  മുഴുവൻ പ്രകാശം പരത്തി അദ്ദേഹം വാനമേഘങ്ങളിലേക്ക് ഉയർന്നു പോയി .

അദ്ദേഹം പകർന്നു തന്ന ആശയങ്ങൾ  ഞങ്ങൾ പിന്തുടരുന്നു  ആ പ്രബോധനങ്ങൾ തങ്കലിപികളിൽ രേഖപ്പെടുത്തി  വെച്ചിരിക്കുന്നു 

അവസാന വിധി നിർണ്ണയത്തിനായി അദ്ദേഹം വീണ്ടും തിരിച്ചു വരും എന്നുള്ളതാണ് ഞങ്ങൾ വിശ്വസിക്കുന്നത്  ആ വിധി പ്രഖ്യാപനത്തിലൂടെ ഏവർക്കും പുതുജീവൻ ആഹ്വാനം ചെയ്യപ്പെടുകയും ചെയ്യുന്നു   .

എന്റെ മനസ്സിലൂടെ ഒരു കൊള്ളിയാൻ കടന്നു പോയി  ജീസസ്സിന്റെ അതേ  സവിശേഷതകളും , ഉൾക്കാഴ്ച്ചകളും ,തത്വങ്ങളും  .

അതിന്റെ അർത്ഥം ? അതിന്റെ അർത്ഥം ? എന്റെ   ശരീരം കോരിത്തരിച്ചു  

ഞാൻ  ജീസസ്സിന്റെ  ചിത്രമെടുത്ത്  കാണിച്ചു കൊണ്ട് പറഞ്ഞു .

ചെറിയ ചില വ്യത്യാസങ്ങൾ ഒഴിച്ച് നിറുത്തിയാൽ , ഇതേ വിശേഷണങ്ങളോട് കൂടിയ ഒരു പ്രവാചകനെ  ഞങ്ങളുടെ ചരിത്രത്തിലും രേഖപ്പെടുത്തിയിട്ടുണ്ട് , ഈ സാമ്യങ്ങളിലൂടെയെല്ലാം കടന്നുപോകുമ്പോൾ  ഇത് രണ്ടും ഒരാൾ തന്നെ ആയിരിക്കുകയില്ലേ ?   ഞങ്ങളുടെ ചരിത്രകാരന്മാരുടെ ഭാവനയിൽ വിരിഞ്ഞ അദ്ദേഹത്തിന്റെ ചിത്രമാണിത് .

തീർച്ചയായും , ചരിത്രകാരൻമാരുടെ ഭാവനകൾ ഒരുപോലെ ആയിരിക്കുമെന്നതിനേക്കാൾ  ഉപരി  ദൈവീക ശക്തിയാണ് ആ ഭാവനയെ ഒരുപോലെ  ഉരുവാക്കിയെടുക്കുന്നത് എന്നുള്ളതാണ് സത്യം  .  യാദൃച്ഛികമായ സാമ്യം എന്നുള്ളത് നമ്മുടെ നിഗമനങ്ങളാണ്  ഒരു പക്ഷേ  എന്നല്ല, തീർച്ചയായും  രണ്ടും ഒരാൾ തന്നെ,  കാരണം  പ്രപഞ്ച സൃഷ്ട്ടാവിന് എന്നും  എവിടേയും ഒരേ തത്വങ്ങളും തീരുമാനങ്ങളും നിയമസംഹിതകളും  തന്നെ .

അങ്ങിനെയെങ്കിൽ ?

ദൈവം എല്ലായിടത്തുമുണ്ട്  അദ്ദേഹം വളരെ പതുക്കെയാണത്  പറഞ്ഞത്  

ഞാനറിയാതെ എണീറ്റുപോയി വികാരവിക്ഷോഭത്താൽ എന്റെ ഹൃദയം അതിശക്തിയായി മിടിക്കുന്നു  രോമകൂപങ്ങൾ  എഴുന്നു നിൽക്കുന്നു  രക്തം ശക്തിയോടെ ഉള്ളിലേക്ക് തള്ളിക്കയറുന്നു .

എന്റെ ദൈവമേ 

ഇറ്റ് ഈസ് എ ഗ്രേറ്റ് ഹോണർ , ഇതറിഞ്ഞതിലൂടെ ഞാൻ ദൈവത്താൽ  ആദരിക്കപ്പെട്ടിരിക്കുന്നു ദൈവത്തിന്റെ മഹത്തായ കൈകൾ എന്നെ തൊട്ടു തലോടിയിരിക്കുന്നു , ഈ രഹസ്യം എന്നിലൂടെ വെളിവാക്കപ്പെട്ടപ്പോൾ ഞാൻ ശുദ്ധീകരിക്കപ്പെട്ടിരിക്കുന്നു .

മഹത്തരം, ഞാനെന്റെ കൈകൾ നന്ദിസൂചകമായി മുകളിലേക്കുയർത്തി 

അതോടൊപ്പം തന്നെ  മറ്റൊരു വലിയ തിരിച്ചറിവു കൂടിയാണ് ഇവിടെ തെളിഞ്ഞു വരുന്നത്

ശാസ്ത്രമെന്നുള്ള വിജ്ഞാന ശാഖക്കേൽക്കുന്ന ഏറ്റവും വലിയ  പ്രഹരം  അല്ലെങ്കിൽ ശാസ്ത്രത്തിനെയെന്തിനു  കുറ്റം പറയുന്നു ? ശാസ്ത്രവും വിശ്വാസവും രണ്ടും രണ്ടാണ് പക്ഷേ, അത്  കൈകാര്യം ചെയ്യുന്ന മനുഷ്യ ബുദ്ധി  അവന്റേതായ രീതിയിൽ ഓരോ വ്യാഖ്യാനങ്ങൾ ചമക്കുന്നു. വെറും യുക്തികൊണ്ട് പ്രപഞ്ചത്തെ വിശദീകരിക്കുവാൻ ശ്രമിക്കുന്നു  .

വിഡ്ഢിത്തമായ ലോജിക്ക് , 

ബുദ്ധിയില്ലാത്ത മനുഷ്യന്റെ ബുദ്ധിയില്ലാത്ത പ്രമാണങ്ങൾ.  എല്ലാത്തിനേയും അവൻ തന്നെ ഉണ്ടാക്കിയെടുത്ത  ശാസ്ത്രത്തിന്റെ കൺ കോണുകളിലൂടെ നോക്കിക്കാണുന്നു   ഉത്തരങ്ങൾ ഇല്ലാത്ത സമസ്യകൾക്കുപോലും ശാസ്ത്രത്തെ കൂട്ടുപിടിച്ച് വിഡ്ഢിത്തങ്ങളായ ജല്പനങ്ങൾ വിളിച്ചോതുന്നു .

ശാസ്ത്രവും , വിശ്വാസവും രണ്ടാണ് എന്നുള്ളതിനേക്കാൾ ഉപരി ശാസ്ത്രവും , സത്യവും രണ്ടാണ് എന്നുള്ളതാണ് തിരിച്ചറിയേണ്ടത്.  വിശ്വാസത്തിലൂടെ ലോകത്തിന്റെ ഉത്ഭവത്തേയും മനുഷ്യകുലത്തിന്റേയും  ജീവജാലങ്ങളുടേയും ആവിർഭാവത്തേയും കുറിച്ച് ശാശ്വതമായ സത്യം നിലനിൽക്കുമ്പോൾ തന്നെ  ശാസ്ത്രം അതിന്റെതായ വിധത്തിൽ ഇവക്കെല്ലാം നിർവ്വചനങ്ങൾ നൽകുന്നുവെന്നുള്ളതാണ് ഏറ്റവും ഖേദകരമായിട്ടുള്ളതും  

ശാസ്ത്രത്തെ കൈകാര്യം ചെയ്യുന്ന മനുഷ്യന്റെ അല്പത്തമായേ ഇതിനെ  വിലയിരുത്തുവാനാകൂ  .

ശാസ്ത്രവും വിശ്വാസവും എന്നും വ്യത്യസ്ത വഴികളിലൂടെ സഞ്ചരിക്കുന്നവയാണ്    

അതോടൊപ്പം സത്യവും കൂടിയെന്നും കൂട്ടിച്ചേർക്കാം 

കാരണം ഇതുമൂന്നും വ്യത്യസ്ത വഴികളാണ്

കണ്ടെത്തുന്ന തെളിവുകളുടെ വെളിച്ചത്തിൽ നിഗമനങ്ങൾ നടത്തുന്നതാണ് ശാസ്ത്രം  പാരമ്പര്യമായി കൈമാറപ്പെടുന്ന അടിസ്ഥാന തത്വങ്ങളുടെ പിൻബലമില്ലാതെ യുക്തിപരമോ യുക്തി രാഹിത്യമോ ആയ വസ്തുതകളെ  അളവുകോലുകൾ ഇല്ലാതെ മനസ്സിനുള്ളിൽ പ്രതിഷ്ഠിച്ചുകൊണ്ട് അതിൽ അടിയുറച്ചു മുന്നോട്ട് പോകുന്നതാണ് വിശ്വാസം .

സത്യത്തെ  ഇതിൽ നിന്നും വിഭിന്നമായി  നിലകൊള്ളുന്ന മറ്റൊരു തലമായി  കണക്കാക്കാം ഇതിൽ പലപ്പോഴും സത്യവും വിശ്വാസവും ഒരേ കോണിലൂടെ ചരിക്കുന്ന പ്രതിഭാസം  കാണുവാനാകുന്നുവെന്നുള്ളതും  മറ്റൊരു വിരോധാഭാസമായിത്തന്നെ വിലയിരുത്താവുന്നതാണ്  

ഇപ്പോൾ ഞങ്ങൾ തിരിച്ചറിഞ്ഞ ഈ അത്ഭുതം  ശാസ്ത്രത്തിന്റെ  യുക്തിക്കും നിർവ്വചനങ്ങൾക്കും അപ്പുറത്തേക്കുള്ള  കടന്നുകയറലാകുന്നു .

അല്ലെങ്കിൽ ആരെങ്കിലും ഇങ്ങനെയൊരു സത്യത്തെ സ്വപനത്തിലെങ്കിലും ദർശിച്ചിട്ടുണ്ടാകുമോ എന്നുള്ള ദാർശനീകമായ  ചോദ്യത്തെ  ഉത്തരത്തിനു പകരമായി  ഈ അവസരത്തിൽ അടയാളപ്പെടുത്താം 

''Truth is stranger than fiction.''

അതുതന്നെയാണ് സത്യം , അതാണ് സത്യം .

പലപ്പോഴും പല  സത്യങ്ങളും  മറനീക്കി പുറത്തുവരുമ്പോൾ അവിശ്വസനീയമായി തോന്നാം  കാരണം അവ ശാസ്ത്രനിഗമനങ്ങളെയാണ് തിരുത്തുന്നത്. അതുവരേക്കുമുള്ള നമ്മുടെ ഉറച്ച വിശ്വാസങ്ങളെയാണ് ഉടച്ചു വാർക്കുന്നത് . അപ്പോളത്  മനുഷ്യന്റെ  ഭാവനകൾക്കും , ചിന്തകൾക്കും, ബുദ്ധിക്കും അപ്പുറത്തേക്കുള്ള വലിയൊരു വെളിച്ചം വീശൽകൂടിയായി മാറുന്നു 

അതാണ് ചില സത്യങ്ങളിലൂടെ  തുറന്നു കാട്ടപ്പെടുന്നത്  .

ഇവിടെ ഈ ഗ്രഹത്തിൽ ജീസസിന്റെ അതേ സവിശേഷതകളോട് കൂടിയ മറ്റൊരു വ്യക്തിത്വത്തിന്റെ സ്വാധീനം,   അതേ പ്രബോധനങ്ങൾ,  അതേ ഉൾക്കാഴ്ചകൾ ,  ഉയിർപ്പ്,  ഇതിലൂടെയെല്ലാം എന്താണ് വെളിവാക്കപ്പെടുന്നത് ?

ഈ പ്രപഞ്ചം ദൈവ കരവിരുതാൽ രൂപീകൃതമായതെന്നു തന്നെ  

ദൈവപുത്രന്റെ ആഗമനത്തിന്റെ നേർചിത്രങ്ങളാണ്  ഇതിലൂടെ വെളിവാക്കപ്പെടുന്നത് .

എന്റെ ദൈവമേ, അങ്ങീ  പ്രപഞ്ചത്തിൽ എന്തെല്ലാം രഹസ്യങ്ങളാണ് ഒളിപ്പിച്ചുവെച്ചിരിക്കുന്നത് ?

ഞങ്ങൾ വിളിക്കുന്ന ജീസസ്സ്  താങ്കൾ പ്രതിപാദിച്ച എന്റോറി അദ്ദേഹത്തിന്റെ തത്വങ്ങളിൽ  വിശ്വസിക്കുന്ന ജനവിഭാഗങ്ങൾ മാത്രമേ ഇവിടെയുള്ളൂ ?

ഒരിക്കലുമല്ല ജോൺ  ഈ എസ്തിയയേക്കുറിച്ച്  നിങ്ങൾ ഇനിയും ധാരാളം മനസ്സിലാക്കേണ്ടിയിരിക്കുന്നു . എന്റോറി മാത്രമല്ല  മറ്റു പല പ്രവാചകൻ മാരും   എസ്തിയയുടെ ചരിത്രത്തിൽ ഇടം പിടിച്ചിട്ടുണ്ട്  അവരുടെ പ്രബോധനങ്ങളും  ആശയങ്ങളും ജനങ്ങൾ ഉൾക്കൊള്ളുകയും അനുവർത്തിക്കുകയും ചെയ്തു കൊണ്ടിരിക്കുന്നു .

വിശ്വാസം എന്നുള്ളത് വ്യക്തികളിൽ അധിഷ്ഠിതമാണ്  ഇഷ്ട്ടമുള്ള വിഭാഗങ്ങളെ അവർക്കു പിന്തുടരാം വേണമെങ്കിൽ ഒന്നിൽ നിന്നും അടുത്തത്തിലേക്കും അതിനടുത്തത്തിലേക്കും മാറാം 

ഇവിടെ എല്ലാവർക്കും  അതിനുള്ള സ്വാതന്ത്ര്യമുണ്ട്  ആരും ആരുടേയും ആശയങ്ങളേയും സ്വാതന്ത്ര്യങ്ങളേയും ഹനിക്കുന്നില്ല എതിർക്കുന്നുമില്ല  

അദ്ദേഹം രണ്ടു ചിത്രങ്ങൾ കൂടി  കാണിച്ചു അതുകണ്ടു ഞങ്ങൾ ഞെട്ടിപ്പോയെന്നു  മാത്രമല്ല വിറകൊള്ളുകയും ചെയ്‌തു ശരീരം മുഴുവനും ഒരു പ്രകമ്പനം വ്യാപിക്കുന്നു  അവിശ്വസനീയതയുടെ ഏറ്റവും ഉന്നത  തലം എന്നൊക്കെ വേണമെങ്കിൽ ഇതിനെ വിശേഷിപ്പിക്കാം 

കൂടുതൽ വിശദീകരണങ്ങൾക്ക് മുതിരാതെ  നിങ്ങൾക്കും എല്ലാം   മനസ്സിലാക്കിയിരിക്കുമെന്നു തന്നെ  ഞാൻ കരുതുന്നു 

അതെ

അതാണു സത്യം 

വിശ്വസിക്കുക ഉൾക്കൊള്ളാൻ ശ്രമിക്കുക     

ഇപ്പോഴത്തെ നിങ്ങളുടെ അതേ മാനസീകാവസ്ഥയിലൂടെ  തന്നെയായിരുന്നു ഞങ്ങളും കടന്നു പോന്നത് എന്നുള്ളത് മാത്രം ഈ ഘട്ടത്തിൽ തിരിച്ചറിയുക  

പ്രപഞ്ചമെന്നുള്ളത്  നമ്മുടെ കാഴ്ചപ്പാടുകളല്ല  മറിച്ച് ആ സത്യങ്ങളിലൂടെ  ചരിക്കുമ്പോൾ കാണുന്നതും കാണപ്പെടുന്നതും തിരിച്ചറിയുന്നതും പലപ്പോഴും ഉൾക്കൊള്ളാനാകാത്ത തരത്തിലുള്ള വലിയ അത്ഭുതങ്ങളാണെന്നുള്ളത്‌ നെഞ്ചിൽ ചേർക്കുക  

ഇവിടെ ആരും ഒന്നിനേയും പരിപോഷിപ്പിക്കുന്നുമില്ല ചോദ്യം ചെയ്യുന്നുമില്ല അതൊക്കെ ഓരോരുത്തരുടേയും വിശ്വാസം, ആ വിശ്വാസങ്ങൾ മുറുകെപ്പിടിച്ചുകൊണ്ട് അവർക്കു ജീവിക്കാം  

എന്നാൽ ഏവരും അനുസരിക്കാൻ  ബാധ്യസ്ഥമായ  പൊതുവായ നിയമങ്ങളും തത്വങ്ങളുമിവിടെയുണ്ട്  

എസ്തിയയുടെ ചരിത്രത്തിൽ സംഭവിച്ചു കഴിഞ്ഞ ആ ഭീതീതമായ  പ്രകൃതി ക്ഷോഭത്തേക്കുറിച്ച് പറഞ്ഞു കഴിഞ്ഞുവല്ലോ അതിനു ശേഷം ഞങ്ങൾ പ്രാവർത്തീകമാക്കിയ ചില നിയമ നിർമ്മാണങ്ങൾ ഉണ്ട്  അതിൽ ആദ്യപടി എന്ന് പറയാവുന്നത്  ക്രിയവിക്രയത്തിന് ഉപയോഗിക്കുന്ന എല്ലാ ഉപാദികളേയും ഈ എസ്തിയയിൽ നിന്നും പൂർണ്ണമായും നിർമ്മാർജ്ജനം ചെയ്തുവെന്നുള്ളതാണ്.  അതിലൂടെ വലിയൊരു പൊളിച്ചെഴുത്തിനു   ഞങ്ങൾ തുടക്കം കുറിച്ചിരിക്കുന്നു  എന്നുള്ളതാണ് സത്യം

പുതിയൊരു  ഭരണ സംവീധാനം രൂപപ്പെടുത്തിയെടുത്തു അന്നുവരെ അനുവർത്തിച്ചുപോന്ന സങ്കല്പങ്ങളേയും  മൂല്യങ്ങളേയും  സമൂലം ഉടച്ചു വാർത്തു  പുതിയ മുഖത്തിന് പുതിയ പരിവർത്തനമാണ് വേണ്ടതെന്ന സാമവാക്യത്തെ ഉള്ളിലേന്തി. 

ഇന്നിൽ നിന്നും നാളെയിലേക്കെന്നതിനു പകരം ആ നാളെകളെ ഇന്നുകളിലേക്ക് ആവാഹിച്ചു കൊണ്ട് മുന്നേറി  അതിജീവനമാണ് ജീവിതം  എന്നുള്ള മന്ത്രം ചുണ്ടിലേന്തി,  ജീവപ്രമാണങ്ങൾ  പ്രപഞ്ചത്തിൽ അധിഷ്ഠിതമാണെന്ന സത്യത്തെ ഉൾക്കൊണ്ടുകൊണ്ട്  അതിനെ സംരക്ഷിക്കാനുള്ള  നിയമ നിർമ്മാണങ്ങൾക്ക് മുൻ‌തൂക്കം കൊടുത്തു   

ഇവിടെ ആർക്കും ഒന്നും സ്വന്തമല്ല എന്നുള്ളതാണ്  ഞങ്ങളുടെ അടിസ്ഥാന തത്വം  ആയതിനാൽ  വ്യക്ത്യാധിഷ്ഠിധമായി   ഒന്നും വാങ്ങുവാനോ വിൽക്കുവാനോ സ്വന്തം ലാഭത്തിനു വേണ്ടി ഉണ്ടാക്കുവാനോ അത്  ക്രിയവിക്രയം ചെയ്യുവാനോ ആർക്കും യാതൊരു അധികാരവുമില്ല, അവകാശവുമില്ല അതിലുപരി  സാധ്യവുമല്ല   

സ്വന്തം എന്ന പദം 

ഇവിടെയത്   പ്രത്യേകം  ശ്രദ്ധിക്കണം  കാരണം ഓരോരുത്തരും അവരുടെ കഴിവുകൾ നാടിനുവേണ്ടി സമർപ്പിക്കണം എന്നുള്ളത് വ്യക്തമാക്കുന്നതിനു വേണ്ടിക്കൂടിയാണ്  ആ ഞാനാ വാക്കൂന്നിപ്പറഞ്ഞത് 

സ്വന്തമെന്ന പദം,  

സ്വന്തം സ്വാർത്ഥതക്കുവേണ്ടിയല്ല, മറിച്ച് സ്വന്തം കഴിവുകളെ  ഭൂലോകത്തിനു സമർപ്പിക്കുക എന്നുള്ളതു കൂടി അതിനർത്ഥമാക്കേണ്ടതുണ്ട് 
 
ഇത്തരത്തൽ ചിന്തിക്കുമ്പോൾ ആ  പദത്തിന് വലിയ മാനങ്ങൾ  കൈവരുന്നതായി കാണാം.  നമ്മളെ,   നമ്മുടെ സ്വന്തമായി കാണുന്നത് പോലെ എല്ലാത്തിനെയും സ്വന്തമായി കാണുക.  സ്വന്തമെന്നാൽ നമ്മൾ മാത്രമല്ല നമുക്ക് ചുറ്റുമുള്ളതും നമ്മൾ ഉൾപ്പെടുന്നതും എല്ലാം തന്നെ അതിൽ ഉൾപ്പെടുന്നുവെന്ന് മനസ്സിലാക്കുക   

ആ ഒരു മാറ്റത്തിന് വിധേയമാകുമ്പോൾ സ്വന്തമെന്ന വാക്കിന് ഇടുങ്ങിയൊരു  ചിത്രമായിരുന്നു ഉള്ളിലുണ്ടായിരുന്നതെങ്കിൽ  ഇപ്പോഴതിന് വിശാലമായൊരു കാഴ്ച്ചപ്പാട് കൈവന്നിരിക്കുന്നതായി കാണാം

മാറ്റങ്ങളിലൂടെയേ പുതിയ തലങ്ങൾ കണ്ടെത്തുവാനാകുള്ളൂ , മാറ്റങ്ങളിലൂടെയേ പുതിയ ഉയരങ്ങളിലേക്ക് എത്തിച്ചേരാനാവുകയുള്ളൂ അതിനു വേണ്ടത് മാറ്റങ്ങളാണ് , 

മാറ്റങ്ങളേ,  മാറ്റങ്ങളെ കൊണ്ടുവരുകയുള്ളൂവന്നതിൽ വിശ്വസിക്കുക    

ഇവിടെ എല്ലാവരും തുല്യരാണ് ജോൺ , ഞാൻ മുന്നേ വിശദമാക്കിയതു പോലെ  എസ്തിയ എന്ന ഭൂവിഭാഗത്തിലെ ജനവിഭാഗങ്ങൾക്ക് ആവശ്യമായതെന്തും 
കൃത്യമായും,തുല്യമായും  ലഭ്യമാകുന്നു .

അതോടൊപ്പം തന്നെ പ്രകൃതിക്ക് ഹാനികരമായതെന്തും   ഞങ്ങൾ അപ്പാടെ വർജ്ജിക്കുന്നു  ജന... നന്മ,  അതോടൊപ്പം പ്രകൃതി പരിപാലനവും  അതൊന്ന് മാത്രമേയുള്ളൂ  ഞങ്ങളുടെ നിഘണ്ഡുവിൽ.

എസ്തിയക്ക് ഹാനികരമായതൊന്നും ഇവിടെയില്ല  പരീക്ഷണ നിരീക്ഷണങ്ങൾ പോലും പ്രകൃതിയോട്  ചേർന്നു നിൽക്കുന്നതും , ജനനന്മക്കും വേണ്ടിയുള്ളത്  മാത്രമാണ് . 

എന്നിരുന്നാൽ കൂടിയും  എല്ലാ തുറകളിലും ഞങ്ങൾ സ്വയം പര്യാപ്തത ആർജ്ജിച്ചിരിക്കുന്നുവെന്ന്  നിങ്ങൾക്ക് വ്യക്തമായി മനസ്സിലായിരിക്കുന്നുവെന്നു തന്നെ ഞാൻ വിശ്വസിക്കുന്നു .

തീർച്ചയായും

ഞാൻ  മറുപടി പറഞ്ഞു 

അദ്ദേഹം തുടർന്നു 

എസ്തിയയിലുള്ള ജനങ്ങൾ  ഇപ്പോൾ  പ്രകൃതിയോട് വളരെയധികം ഇണങ്ങി ജീവിക്കുന്നവരാണ്  ഒരു ദുരന്തം ,  അതിന്റെ ആവശ്യകതയെക്കുറിച്ച്  അവരെ  ബോധ്യപ്പെടുത്തിക്കഴിഞ്ഞിരിക്കുന്നു 

അതോടൊപ്പം  പരസ്പര സഹവർത്തിത്വോടു കൂടിയ ഒരു സമന്വയ ശൃഖല ഇവിടെ  രൂപപ്പെടുത്തിയെടുത്തിരിക്കുകയും ചെയ്തിരിക്കുന്നു  .

പ്രകൃതി, മനുഷ്യർ,  മറ്റു  ജീവജാലങ്ങൾ എല്ലാം ചേർന്നുനിൽക്കുന്ന പ്രപഞ്ച കണ്ണിയെ നെഞ്ചേറ്റിക്കൊണ്ട് അതിനുവേണ്ട മാറ്റങ്ങളെ സ്വയം ആവാഹിച്ചെടുത്തിരിക്കുന്നു  

പ്രകൃതിയില്ലെങ്കിൽ നിലനിൽപ്പില്ലെന്നുള്ള സത്യത്തെ തിരിച്ചറിഞ്ഞുകൊണ്ട് അതേക്കുറിച്ചുള്ള അവബോധം ഓരോരുത്തരിലും എത്തിച്ചേർത്തിരിക്കുന്ന വലിയൊരു ടാസ്‌ക്കായിരുന്നു ഞങ്ങൾ  വിജയകരമായി  പൂർത്തിയാക്കിയയത്.

അതിന്റെ പ്രത്യുപകാരം പ്രകൃതിയും  ഞങ്ങൾക്ക്  തന്നുകൊണ്ടിരിക്കുന്നു

പ്രകൃതിയോട്   ഇണങ്ങി ജീവിക്കുന്നതിനാൽ ഇവിടെ  രോഗങ്ങൾ കുറവാണെന്നുള്ളത്  എടുത്തുപറയേണ്ടതു തന്നെയാണ്  

പ്രകൃതി നശീകരണത്തിന്റെ  മൂലകേതുവെന്നു പറയാവുന്നത്  എല്ലാം സ്വന്തമാക്കുന്നതിനുള്ള സ്വാർത്ഥത തന്നെയാണ് 

അതു തന്നെയാണ് ഇതിന്റെ ഏറ്റവും വലിയ ദൂഷ്യവും.  ആ  തിരിച്ചറിവാണ് ആദ്യം നേടേണ്ടത്  എങ്കിൽ  പിന്നെ ആർക്കും ഒന്നിനും, ഒന്നിനോടും  അതിരുകടന്ന ആഗ്രഹം ഉണ്ടാകുന്നില്ല എന്നുള്ളതാണ് സത്യം എന്നാൽ മറിച്ചാകുമ്പോൾ  കൂടുതൽ കൂടുതൽ  സ്വന്തമാക്കുവാൻ  നമ്മൾ അശ്രാന്തം പരിശ്രമിക്കുന്നു ,  ഉള്ളവൻ കൂടുതൽ  വെട്ടിപ്പിടിക്കാനായി  മുന്നിട്ടിറങ്ങുമ്പോൾ ഇല്ലാത്തവൻ കുറച്ചെങ്കിലും നേടുന്നതിനായി അതിലേക്കു  മാത്രം തന്റെ  ജീവിതത്തെ ഫോക്കസ് ചെയ്യുന്നു 

തൽഫലമായി സ്വാർത്ഥതാല്പര്യങ്ങൾ വർദ്ധിക്കുന്നു വ്യക്തികൾ  തന്നിലേക്ക് മാത്രം ചുരുങ്ങുകയും  ചുറ്റുമുള്ളതൊന്നും കാണുവാനോ  തിരിച്ചറിയുവാനോ കഴിയാത്ത മൂല്യശോഷണത്തിന്റെ ഏറ്റവും താഴ്ന്ന തലത്തിലേക്ക്  അധഃപതിക്കുകയും ചെയ്യുന്നു .

കൂടുതൽ കൂടുതൽ സമ്പന്നനാകുവാൻ വേണ്ടി  വഴിവിട്ട മാർഗ്ഗങ്ങളിലൂടെ സഞ്ചരിക്കുകയും അതിലൂടെ  പ്രകൃതിക്ക് ദോഷകരമായതെല്ലാം ചെയ്തുകൂട്ടുകയും ചെയ്യുന്നു ആത്യന്തികമായി ഏവരുടെയും  ലക്ഷ്യം ഇതൊന്ന്  മാത്രമായി ചുരുങ്ങുന്നു    

അതിന്റെ മറപിടിച്ചു കൊണ്ട് കൊലപാതകങ്ങളും,  കൊള്ളകളും അരങ്ങേറുന്നു  പ്രക്ഷോഭങ്ങളും, പടയോട്ടങ്ങളും പൊട്ടിപ്പുറപ്പെടുന്നു  എങ്ങും അരാജകത്വം നടമാടുന്നു.  എല്ലാത്തിന്റെയും മുഖ്യ ധാര സ്വന്തത്തിലേക്കു  മാത്രമായി ചുരുങ്ങുമ്പോൾ   കറപ്‌ഷനുകൾ പെരുകുകയും അതിലൂടെ  പ്രകൃതി വീണ്ടും വീണ്ടും ചൂക്ഷണത്തിനു വിധേയമാക്കപ്പെടുകയും  ചെയ്യപ്പെടുന്നു. 

ആത്യന്തികമായി എല്ലാ ദൂഷ്യങ്ങളും  ചെന്നു തറക്കുന്നത് പ്രകൃതിയുടെ നേരെയാണ് എന്നുള്ളതാണ് ഇതിലൂടെ വെളിവാക്കപ്പെടുന്നത്. 

എന്നാൽ  ക്രയവിക്രയങ്ങൾക്ക് സാദ്ധ്യതകൾ ഇല്ലെങ്കിലോ ?  ഒന്നും സ്വന്തമാക്കുവാൻ കഴിയുകയില്ലെങ്കിലോ  എല്ലാവരും സമന്മാരാകുകയും, ഏവർക്കും ആവശ്യത്തിനുള്ളത് മാത്രം ലഭ്യമാകുകയും ചെയ്യുന്നതിനോടൊപ്പം ഏവരുടെ  ചിന്തകളും പ്രവർത്തികളും നല്ലതിനു വേണ്ടി, നല്ലതിലേക്കു  മാത്രമെന്ന,  വലിയൊരു മാറ്റത്തിനത് 
വഴിവെക്കുകയും ചെയ്യുന്നു  .

അതോടൊപ്പം പരസ്പര സഹവർത്തിത്വത്തിലൂന്നിയൊരു  കാഴ്ചപ്പാട് സമാഗതമാവുകയും  എല്ലാവരും തുല്യരാണെന്ന് തിരിച്ചറിയപ്പെടുന്നതിലൂടെ  വലിയൊരു സാമൂഹിക വിപ്ലവത്തിനത് വഴിവെക്കുകയും ചെയ്യുന്നു  

ഓരോരുത്തരും  അവരവരിൽ അന്തർലീനമായിട്ടുള്ള കഴിവുകളെ ഏവർക്കും ഗുണപ്രദമായ രീതിയിൽ വിനിയോഗപ്പെടുന്നതിലേക്ക് കൂടു മാറുകയും  പ്രപഞ്ചം മുഴുവൻ ഒരു ജീവ വൃക്ഷത്തിൽ അധിഷ്ഠിതമാണെന്ന്   തിരിച്ചറിയുകയും  ഒന്നില്ലെങ്കിൽ മറ്റൊന്നിന് നിലനില്പില്ലെന്നുള്ള  പ്രപഞ്ച സത്യത്തെ  ഉൾക്കൊള്ളുകയും , ഇത്തരമൊരു  പ്രകാശം ഓരോരുത്തരുടേയും ഉള്ളിലേക്ക്  കടന്നുവരുമ്പോൾ  അത് വലിയൊരു മാറ്റത്തിനു വഴിവെക്കുകയും തൽഫലമായി സ്വാർത്ഥ  ചിന്തകൾ പുറംതള്ളപ്പെടുകയും ചെയ്യപ്പെടുന്നു .

ഏവരും സമന്മാരാകുമ്പോൾ അവിടെ  സമത്വപൂർണ്ണമായൊരു ജീവിതവും ജീവിത ശൈലിയും ഉടലെടുക്കപ്പെടുകയും എല്ലാം സ്വന്തമാക്കണമെന്നുള്ള  ദുരാഗ്രഹത്തിന് അതോടെ വിരാമമാവുകയും ചെയ്യുന്നു .

ആവശ്യമുള്ളതിനേക്കാൾ കൂടുതൽ  ലഭ്യമായാൽ  അത് ഏവരെയും നശിപ്പിക്കുന്നുവെന്നുള്ളതാണ് സത്യം  

മാനുഷീക അന്തഃസത്തയുടെ വിശദീകരിക്കുവാനാകാത്ത പ്രഹേളികയുടെ ദാർശനീകത അതു തന്നെയാണ്.

ഞങ്ങളതു  കൃത്യമായും, പൂർണ്ണമായും  മനസ്സിലാക്കിയിരിക്കുന്നു ഇനിയൊരു  തിരിച്ചടി താങ്ങുവാൻ  എസ്തിയക്ക് കഴിയുകയില്ലെന്നുള്ളതിനെക്കുറിച്ച്  ഇവിടെയുള്ള ഓരോരുത്തരും  ബോധവാൻമാരാണ് .

അദ്ദേഹം പറഞ്ഞതെല്ലാം ഞാനും സമ്മതിക്കുന്നു എങ്കിലും 

മനുഷ്യകുലത്തിന്റെ ജീവചരിത്രത്തിൽ വലിയൊരു വഴിത്തിരിവിനു തന്നെ കാരണമായിരിക്കുന്ന ക്രിയവിക്രിയമെന്ന സമ്പ്രദായത്തെ പൂർണ്ണമായും ഇല്ലാതാക്കിക്കൊണ്ടുള്ളൊരു മുന്നോട്ട് പോകൽ സാധ്യമാണോ  ? പുരോഗതിയിലേക്കുള്ള  ഈ സിസ്റ്റം മനുഷ്യകുലത്തിന്റെ ദൈന്യം ദിന ജീവിതത്തെ  വല്ലാതെ  സ്വാധീനിച്ചിരിക്കുന്നതിനോടൊപ്പം തന്നെ  മൂല്യനിർണ്ണയത്തിനും കൈമാറ്റ രീതികൾക്കും  ഒന്നിനും  ഒഴിച്ചുകൂടാനാകാത്ത അതീവ പ്രാധാന്യമുള്ള ഒരു ഘടകമാണ്  അത്തരമൊരു   ഉപാധിയെ  പൂർണ്ണമായും ഇല്ലാതാക്കിക്കൊണ്ടുള്ള പ്രയാണം  ഈ കാലഘട്ടത്തിനു കഴിയുമോ ..? അത് മനുഷ്യകുലത്തെ  വീണ്ടും അന്ധകാരയുഗത്തിലേക്ക് കൊണ്ടെത്തിക്കുകയില്ലേ ? 

ഞാനത്  തുറന്നു ചോദിക്കുക തന്നെ ചെയ്തു 

അത് വെറും ബാലിശമായൊരു ചിന്താഗതി മാത്രമാണെന്നാണ്  ഞങ്ങളുടെ അനുഭവം ഞങ്ങളെ പഠിപ്പിച്ചു തന്നിരിക്കുന്നത് ജോൺ,  അതിന്റെ ഏറ്റവും വലിയ ഉദാഹരണം  ഞങ്ങൾ തന്നെയല്ലേ?  നിങ്ങൾ കാണുന്നതും അതിന്റെ ഗുണഫലങ്ങൾ തന്നെയല്ലേ?   ഇതൊരു ചരിത്രമല്ല , വരാനിരിക്കുന്നതിനെക്കുറിച്ചുള്ള രൂപരേഖയല്ല മറിച്ച് ഞങ്ങൾ തെളിയിച്ചതാണ്, ജീവിച്ചു കാണിച്ചതാണ് ഇതിനേക്കാൾ വലിയ  മറ്റെന്തു തെളിവുകളാണ് വേണ്ടത് 

ഞാൻ തല താഴ്ത്തി അത്രക്കും ഞാനോർത്തില്ല എന്നുള്ളതായിരുന്നു സത്യം അല്ലെങ്കിലും ഇവിടെയുള്ളതൊന്നും  വിശ്വസിക്കുവാൻ കഴിയുന്ന  മാനസീകതലത്തിലേക്ക് ഇനിയും എത്തിച്ചേരാൻ ഞങ്ങൾക്ക് കഴിഞ്ഞിട്ടില്ല ഇപ്പോഴും ഭൂമിയും അതിലെ രീതികളുമാണ് മനസ്സിനെ മഥിച്ചു കൊണ്ടിരിക്കുന്നത്  

ഒരു വിഷയത്തെ ആശ്രയിച്ചാൽ പിന്നെ അതില്ലാതെ മുന്നോട്ട് പോവുകയെന്നുള്ളത്  അസാധ്യമെന്നുള്ള ചിന്താഗതി ഉടലെടുക്കപ്പെടുന്നു മനുഷ്യകുലത്തിന്റെ വലിയൊരു ബലഹീനത തന്നെയായി  അതിനെ വിലയിരുത്താം  എന്നാലതിനെ മറികടക്കാൻ കഴിഞ്ഞാൽ  മറ്റൊരു തലത്തിലേക്കതു  നമ്മളെ കൊണ്ടെത്തിക്കുന്നുവെന്നുള്ളതാണ് സത്യം  

ഇത്രയും വലിയ തെളിവുകൾ എനിക്കു  മുന്നിൽ  നിരന്നിട്ടും, അത് ശുദ്ധജലം പോലെ തെളിമയാർന്നതെന്ന് തിരിച്ചറിഞ്ഞിട്ടും  ആ സത്യങ്ങളെ എന്റേതായ വീക്ഷണങ്ങൾ കൊണ്ട്   വീണ്ടും വീണ്ടും എനിക്ക്  ഖണ്ഡിക്കുവാൻ തോന്നുന്നത്  മനുഷ്യ ജീവകുലത്തിന്റെ ബലഹീനതകളുടെയും അവർ അനുവർത്തിക്കുന്ന  സ്വാർത്ഥതകളുടെയും   ഇടുങ്ങിയ ചിന്താഗതികളുടേയും ഉത്തമ ഉദാഹരണമായി ഞാൻ പ്രതിനിധാനം ചെയ്യപ്പെടുന്നു  എന്നുള്ളത് എടുത്തുകാണിക്കുവാൻ വേണ്ടി കൂടിയാണ്

കാരണം നേരിൽ കാണുന്ന സത്യത്തെ ഉൾക്കൊള്ളാനാകാത്ത തരത്തിൽ എന്നിൽ മുരടിപ്പ് സംഭവിച്ചിരിക്കുന്നു അല്ലെങ്കിൽ ഇത്രകാലം അനുവർത്തിച്ച പോന്ന  ഒന്നിൽ നിന്നും മാറാനുള്ള എന്റെ വിമുഖതയെ ഞാൻ ന്യായീകരിക്കുന്നു ഇതിലൂടെ  മനുഷ്യകുലത്തിന്റെ അധാർമ്മീകതയുടെ  പ്രതിബിംബമാണ് വെളിവാക്കപ്പെടുന്നത് 

ഈ കാരണങ്ങൾ കൊണ്ടു തന്നെയാണ് നല്ലതെന്ന് തിരിച്ചറിഞ്ഞിട്ടും എന്നെ വലയം ചെയ്തിരിക്കുന്ന സ്വാർത്ഥത വീണ്ടുമൊരു അനലൈസിങ്ങിനു പ്രേരിപ്പിച്ചു കൊണ്ടിരിക്കുന്നത്  ഞാനത് മനസ്സിലാക്കുന്നുവെങ്കിലും ഒരു മനുഷ്യന്റെ ഉള്ളിലുള്ള ഇടുങ്ങിയ മാനറിസങ്ങളെ വെളിവാക്കപ്പെടുത്തുന്നതിനു വേണ്ടിത്തന്നെയാണ്  ആ ആവർത്തനങ്ങളെ കണ്ടില്ലെന്ന് നടിച്ചുകൊണ്ട് ഞാനിവിടെ മുന്നോട്ട് പോകുന്നത് 

എത്ര ഉൾക്കൊള്ളാൻ ശ്രമിച്ചിട്ടും എനിക്കതിനു കഴിയുന്നില്ലെന്നുള്ളത്  തന്നെയാണ്  ഈ ആവർത്തനത്തിന്റെ  കാതലായ വശം അതിലുപരി എന്നെ  തന്നെ  ബോധ്യപ്പെടുത്തുന്നതിന്റെ ഒരു ഭാഗം കൂടിയായും ഇത്തരം ആവർത്തനങ്ങളെ കാണാവുന്നതുമാണ് 

ആയതുകൊണ്ട് തന്നെ എന്റെ മനസ്സിനെ വിശ്വസിപ്പിക്കുവാനുള്ള ഒരു പ്രതിബദ്ധതയുടെ ഭാഗമായാണ്  ആ വിഷയത്തിലേക്ക് ഒന്നുകൂടി കടന്നു ചെന്ന്  അതിനെ ഉൾക്കൊള്ളാനുള്ള ആർജ്ജവം നേടുവാനായി ഞാൻ ശ്രമിക്കുന്നത്  എന്നുള്ള  മുൻ‌കൂർ ജാമ്യം ഞാനിവിടെ കൈക്കൊള്ളുകയാണ് അല്ലെങ്കിൽ വികലമായ എന്റെ മനസ്സിന്റെ വികലതകളെ ഓവർ കം ചെയ്യുന്നതിനുള്ള ബുദ്ധിയുടെ ഒരു പ്രതിഭാസമായി ഇതിനെ കാണാവുന്നതുമാണ് ഏതു തരത്തിൽ വേണമെങ്കിലും വ്യാഖാനിക്കാം  അതിനെക്കുറിച്ച് ഞാൻ ആകുലനല്ല  എനിക്കുവേണ്ടത് എന്റെ മനസ്സിനെ ബോധ്യപ്പെടുത്തുന്ന വിശദീകരണങ്ങളാണ് അത് കിട്ടുവോളം കടന്നുപോന്നതിലേക്ക് വീണ്ടും വീണ്ടും തിരിച്ചുവരവുകൾ  ഞാൻ നടത്തിക്കൊണ്ടേയിരിക്കും    

പുരാതന കാലം മുതൽക്കു തന്നെ മനുഷ്യനിൽ അന്തർലീനമായിട്ടുള്ള അല്ലെങ്കിൽ അവർ അനുവർത്തിച്ചു പോരുന്ന ഒന്നുതന്നെയാണ്  വിനിമയോപാധി എന്നുള്ളത് നിസ്സംശയം എടുത്തുപറയാവുന്നതാണ്     

തന്റെ കൈയ്യിൽ അധികമുള്ളത് കൊടുത്ത്   തനിക്ക് ആവശ്യമുള്ളത് സ്വന്തമാക്കിയെടുക്കുന്ന കൈമാറ്റ വ്യവസ്ഥിതിയായ  ബാർട്ടർ സിസ്റ്റം നിലനിന്നിരുന്നുവെന്ന്  ചരിത്രം നമ്മെ പഠിപ്പിക്കുന്നു  ക്രിയവിക്രയങ്ങളുടെ പ്രാകൃത രൂപം.

ഒരു സുപ്രഭാതത്തിൽ അതെല്ലാം ഇല്ലാതാക്കുക എന്നുവെച്ചാൽ ?

പണമില്ലെങ്കിൽ, ക്രിയവിക്രയങ്ങൾക്ക് യാതൊന്നുമില്ലെങ്കിൽ മനുഷ്യരുടെ  കഴിവുകൾക്കനുസരണമായ തരം തിരിവുകൾ ഇല്ലെങ്കിൽ,   അതെങ്ങനെയാണ് ശരിയാവുക ?  

അങ്ങനെ വരുമ്പോൾ ഓരോരുത്തരുടേയും കഴിവുകൾക്ക് എങ്ങിനെയാണ് മൂല്യം കണക്കാക്കപ്പെടുക  ? 

ഓരോരുത്തരുടേയും കഴിവുകൾ പരസ്പരം വ്യത്യസ്ഥങ്ങളല്ലേ ?  കഴിവും ബുദ്ധിയും കൂടുതൽ പ്രകടിപ്പിക്കുന്നവർ  കൂടുതൽ  അർഹതപ്പെട്ട സ്ഥാനങ്ങളിൽ  എത്തിച്ചേരേണ്ടതല്ലേ ?  ആ  പ്രതിഫലം അവർക്ക് അർഹതപ്പെട്ടതല്ലേ 

എല്ലാവരേയും സമന്മാരായി കണക്കാക്കിയാൽ  പിന്നെ കഴിവുള്ളവരും   ആത്മാർത്ഥമായി പരിശ്രമിക്കുന്നവരും, അലസരും തമ്മിലെന്താണ്  വ്യത്യാസം?  ഇവരെയെല്ലാം ഒരേ തട്ടിൽ വെച്ച് അളക്കാവുന്നതാണോ? ഇങ്ങനെ എല്ലാവരേയും ഒരേ ശ്രേണിയിൽ  ചാപ്പ കുത്തിയാൽ  കൂടുതൽ കഴിവുള്ളവരുടേയും  ആത്മാർത്ഥമായി പരിശ്രമിക്കുന്നവരുടേയും  ഉള്ളിൽ അതൊരു  വലിയ അസംതൃപ്തിക്ക് കാരണമാക്കി തീർക്കുകയില്ലേ ?


ഒരു നിമിഷം എന്റെ കണ്ണുകളിലേക്ക് ഉറ്റു നോക്കിയതിനു ശേഷം എംറ്റിഹാ (മിസ്റ്റർ എന്ന് അർത്ഥമുള്ള  വാക്ക് ) വിഷർന്ന് (എസ്തിയയിൽ ഉന്നതപദവി അലങ്കരിക്കുന്ന ഒരു വ്യക്തി ) 

ജോൺ,  ഒരാളുടെ മൂല്യം എന്നുള്ളത് മറ്റൊന്നുകൊണ്ട് അളക്കപ്പെടുവാനുള്ളതാണോ?  അതിനൊരു  അളവുകോലുണ്ടോ  ? ഒരാളിൽ അന്തർലീനമായി കിടക്കുന്ന കഴിവുകളെ ഒരു  ചട്ടക്കൂടിനുള്ളിൽ പൊതിഞ്ഞു കെട്ടിക്കൊണ്ട് അതിനൊരു വിലയിട്ടു നൽകേണ്ടതുണ്ടോ ? 

ഓരോരുത്തർക്കും ഓരോ  മൂല്യങ്ങളുണ്ട് അവസ്ഥകൾക്കനുസരിച്ചും, പ്രവർത്തികൾക്കനുസരിച്ചും അവ  വ്യത്യാസപ്പെട്ടിരിക്കുന്നു നിങ്ങളുടെ രീതികളാണ് നിങ്ങൾക്ക് മൂല്യം പകർന്നു തരുന്നത്  

ഇതിൽ രണ്ടു തലങ്ങളുണ്ട്  ഏതൊരു വസ്തുതകൾക്കും  രണ്ടു വശങ്ങളുണ്ട്  എന്ന് പറയുന്നതു പോലെ തന്നെ . ക്രിയവിക്രയമെന്ന  ഉപാധിയാണ് പ്രകൃതി ചൂക്ഷണങ്ങൾക്കും അസമത്വങ്ങൾക്കും ഇടവെക്കുന്ന പൊതുവായ ഹേതു . മനുഷ്യകുലത്തിന്റെ ചിന്തകൾ അതൊന്നിലേക്ക്  മാത്രം ഫോക്കസ് ചെയ്യപ്പെടുമ്പോൾ അവിടെ അസമത്വങ്ങൾ വർദ്ധിക്കുന്നു  കൂടുതൽ നേടുവാനായി എല്ലാവരും മൂല്യങ്ങളെ മറന്നുകൊണ്ട് സ്വാർത്ഥതയുടെ  മൂർത്ത ഭാവങ്ങളിലേക്ക് അവർ പോലുമറിയാതെ  എത്തിച്ചേർക്കപ്പെടുന്നു   

അതിന്റെ ഫലമായി മറ്റുള്ളവരുടെ അവകാശങ്ങളേയും ആവശ്യങ്ങളേയും ഹനിച്ചുകൊണ്ട് എല്ലാം സ്വന്തമാക്കുവാനും , സുഖസൗകര്യങ്ങൾ നേടുവാനും  രാജ്യങ്ങൾ വെട്ടിപ്പിടിക്കുവാനും അന്യന്റെ സ്വാതന്ത്ര്യത്തിനു മേൽ കടന്നുകയറി  ഏതു മാർഗ്ഗത്തിലൂടേയും കൂടുതൽ നേടുവാനും   അനുഭവിക്കാനും വിളറിപൂണ്ടു നടക്കുകയും ചെയ്യുന്നു  അത് വലിയൊരു  അധഃപതനത്തിലേക്കാണ് ഒരു  ജനതയെ കൊണ്ടെത്തിക്കുന്നത്  .

ഇതിലെന്താണ് ന്യായം ? 

വെട്ടിമുറിക്കാനും,  വിറ്റു കാശാക്കുവാനും, സ്വാന്തമാക്കുവാനും  ഈ പ്രപഞ്ചം നമ്മൾ രൂപം കൊടുത്തതാണോ ? ചുറ്റുമുള്ളതെല്ലാം നമ്മൾ ഉണ്ടാക്കിയതോണോ? 

അല്ല 

ഇവിടെ  ഒരു തരി മണ്ണുപോലും പുതിയതായി സൃഷ്ടിക്കുവാൻ നമ്മെക്കൊണ്ട്  കഴിയുമോ ? 

ഇല്ല   

ഇതെല്ലാം  ഇവിടെയുള്ളതാണ് , ഉണ്ടായിരുന്നതാണ് ഇവിടേക്ക് നമ്മളൊന്നും  കൊണ്ടുവന്നിട്ടില്ല,   പുതിയതായൊന്നും സൃഷ്ടിച്ചിട്ടുമില്ല ഒന്നും സ്വന്തമല്ലാത്ത സ്വന്തമാക്കാനാകാത്ത  വെറും  വാടകക്കാർ മാത്രമാണ് നമ്മൾ,  മനുഷ്യരൂപം പൂണ്ടിരിക്കുന്നുവെന്നുള്ള പ്രത്യേകത  മാത്രമേ നമക്കുള്ളൂ അങ്ങനെയുള്ളപ്പോൾ നമുക്കെങ്ങിനെ നമ്മുടേതല്ലാത്ത ഒന്നിനെ  സ്വന്തമാക്കുവാനും , വെട്ടിപ്പിടിക്കുവാനും,  വിൽക്കുവാനും സാധിക്കും  ? മേൽപ്പറഞ്ഞ പോലെ എന്ത് ലോജിക്കാണ് അതിലുള്ളത് ?   നമ്മുടേതല്ലാത്ത ഒരു വസ്തുവിൽ  എന്ത് അധികാരമാണ്  നമുക്കുള്ളത് ? അങ്ങിനെ വരുമ്പോൾ നമ്മൾ കടന്നു കയറ്റക്കാരാണ് കുടിയേറ്റക്കാരാണ് പക്ഷേ നമ്മിലെ ധാർഷ്ട്ട്യം അതെല്ലാം  മറക്കുന്നു 

ധാനം കിട്ടിയതു  വിൽക്കുന്ന കുടിലത നമ്മൾ കാണിക്കുന്നു.

പ്രപഞ്ചത്തിലെ മറ്റൊരു ജീവികളും ചെയ്യാത്ത വഞ്ചന  

ഈ പ്രപഞ്ചം എല്ലാ ജീവജാലങ്ങൾക്കും സുഗമമായി ജീവിക്കുവാൻ വേണ്ടി   സൃക്ഷ്ടിക്കപ്പെട്ടിട്ടുള്ളതാണ് . പക്ഷേ നമ്മൾ  മനുഷ്യകുലം  മാത്രമേ എല്ലാം വെട്ടിപ്പിടിക്കാനും സ്വന്തമാക്കാനും ശ്രമിച്ചു കൊണ്ട് നമ്മിൽ ഉറങ്ങിക്കിടക്കുന്ന അസുരത  പുറത്തുകാണിക്കുന്നുള്ളൂ .  

ഇതിലേക്ക് മനുഷ്യകുലത്തെ  എത്തിച്ചേർത്തിരിക്കുന്നത് നമ്മൾ  തന്നെ രൂപം കൊടുത്ത  ക്രയവിക്രയ ഉപാധികളെന്നു തന്നെ പറയാം നല്ലൊരു നാളെക്കായി രൂപം കൊടുത്ത  വസ്തു എങ്ങിനെ  ദോഷകരമായി ഭവിക്കുന്നുവെന്നുള്ളതിന്റെ  ദൃശ്യങ്ങളാണിതെല്ലാം.
 
ഒന്നോർത്തു നോക്കൂ ജോൺ,  നമ്മൾ ഓരോരുത്തരും  ഇവിടെ പിറന്നു വീഴുന്നത് ഒന്നുമില്ലാതെയാണ്  സ്വന്തമായി ഒരു തുണ്ട് വസ്ത്രം  പോലും നാമാരും  ഇവിടേക്ക് കൊണ്ട് വരുന്നില്ല  അപ്പോൾ പിന്നെ ഈ പ്രപഞ്ചത്തിൽ  നമുക്കെങ്ങനെ  അവകാശവാദങ്ങൾ  ഉന്നയിക്കുവാൻ  കഴിയും  ?

അല്ലെങ്കിൽ തന്നെ മൂല്യങ്ങൾ കണക്കാക്കുന്നത് കഴിവുകളെ ആസ്പദമാക്കിയാണോ ഈ  ജീവ ചങ്ങലയിൽ എല്ലാവരും ഒരുതരത്തിൽ അല്ലെങ്കിൽ മറ്റു തരത്തിൽ കഴിവുള്ളവരും അല്ലാത്തവരുമാണ് ആ ചങ്ങലയിൽ നിന്ന് വിഘടിച്ചു നിന്നുകൊണ്ട് ആർക്കും തനിയെ  നിലനിൽപ്പില്ല എന്നുള്ളതാണ് സത്യവും പ്രപഞ്ച നിയമവും അങ്ങനെ വരുമ്പോൾ എല്ലാവരും തുല്യരെങ്കിൽ മാത്രമേ എല്ലാവർക്കും നിലനിൽപ്പുള്ളൂ എന്ന പ്രപഞ്ച പാഠം മുന്നിൽ നിൽക്കുമ്പോൾ അതിനെ മറികടന്നുകൊണ്ട് മനുഷ്യർക്കെങ്ങനെ ഓരോന്നിനും വിലയിടുവാനാകും 

അവിടെ പ്രപഞ്ച നിയമത്തിന് എതിരായുള്ള  വയലേഷൻ നടക്കുന്നു , അത് പ്രപഞ്ച നിലനിൽപ്പിനും അതിലെ ജീവകുലത്തിന്റെ നാശത്തിനും കാരണമായിത്തീരുന്നു  

ബുദ്ധിയുള്ള മനുഷ്യ കുലമാണ്  ബുദ്ധിഹീനത കാണിക്കുന്നുത് , നീതിയിലൂടെ ചരിക്കേണ്ടവർ  തന്നെയാണ് നീതി കേട് കാണിക്കുന്നതും  

ജീവ വ്യക്ഷത്തിന്റെ ഉന്നത ശ്രേണിയിൽ അടയാളപ്പെടുത്തിയവർ അതിന്റെ മൂല്യങ്ങളെയും ഉത്തരവാദിത്വങ്ങളെയും മറന്നുകൊണ്ട് തരം താഴുമ്പോൾ അവിടെ പ്രപഞ്ചം അതിനെതിരായി തിരിയുന്നു അതിന്റെ മൂല്യങ്ങളെ സംരഷിക്കാനാകത്തവരെ അത് തന്നെ ഉന്മൂലനം ചെയ്യുന്നു 

പ്രപഞ്ചത്തിനെതിരായി അനുവർത്തിക്കുന്ന പ്രവർത്തികളിലൂടെ  ഈ പ്രപഞ്ചത്തിന്റെ ഭാഗമെന്നുള്ള  തലത്തിൽ നിന്നും കീഴോട്ട് വരുകയും മനുഷ്യകുലമെന്ന ജീവവംശം  അതിന്റെ അടിവേര് സ്വയം തോണ്ടുകയും  ചെയ്യുന്നു 

ഈയൊരു  തിരിച്ചറിവ്  നേടിയെടുത്തതിന്റെ പ്രതിഫലനമാണ് ഇന്നുള്ള എസ്തിയ  അതോടൊപ്പം മറ്റൊരു കാര്യവും  
ഇവിടെ പണം അല്ലെങ്കിൽ ക്രയവിക്രയത്തിന് ഉപയോഗിക്കുന്ന  വിനിമയമാർഗ്ഗം മാത്രമേ ഇല്ലാത്തതുള്ളൂ  കഴിവുള്ളവർക്കും , കഠിനമായി പ്രയത്‌നിക്കുന്നവർക്കും  , ബുദ്ധിയുള്ളവർക്കും  അർഹമായ സ്ഥാനങ്ങളും  ഉന്നതിയും തന്നെയാണ് ലഭിക്കുന്നത് 

പക്ഷെ അതിനു ഞങ്ങൾ വില്പനയുടെ അളവുകോലുകൾ നല്കിയിട്ടില്ലെന്നു മാത്രം 

അതിനെയൊരിക്കലും കഴിവിന്റെ മാനദണ്ഡമായി കാണരുത് എന്താണോ നിങ്ങളുടെ ഉള്ളിലുള്ളത് അതാണ് നിങ്ങളുടെ കഴിവിന്റെ ആകെത്തുക അത് നിങ്ങൾ പുറത്തെടുക്കൂ അതിലൂടെ ആരാണോ നിങ്ങൾ,  അത്  ലോകത്തിന് കാണിച്ചുകൊടുക്കൂ  

നിങ്ങളുടെ പരിശ്രമവും കഴിവും ലോകം തിരിച്ചറിയുക തന്നെ ചെയ്യും 

Everybody has a day 

That day sun rise only for him,

അതോടൊപ്പം  മനസ്സിലാക്കേണ്ടുന്ന  മറ്റൊന്നു കൂടിയുണ്ട് 

If you have a talent , that will raise you above the world  

ഈ സമൂഹത്തിൽ അവർ മറ്റുള്ളവരാൽ ബഹുമാനിക്കപ്പെടുന്നു അത് തന്നെയാണ് അവരുടെ കഴിവുകൾക്കുള്ള അംഗീകാരവും   എസ്തിയയിൽ എവിടെയും  ഉയർന്ന പ്രാധാന്യം തന്നെയാണ് അവർക്ക്  നൽകപ്പെടുന്നത് . അതിനാസ്പദമായ ഘടകങ്ങൾ അവരുടെ  കഴിവുകളും പ്രവർത്തികളുമാണ്  അതിലൂടെ അവരുടെ മൂല്യങ്ങൾ ഉയർത്തപ്പെടുന്നു  

മൂല്യമെന്നുള്ളത് മെറിറ്റിനെ ആസ്പദമാക്കിയുള്ളതാണ്   

ചിന്തിക്കാൻ കഴിവുള്ളവന്റെ ഉള്ളിൽ ഒളിഞ്ഞിരിക്കുന്ന ഒന്നാണ്  ഏതിനോടുമുള്ള  അമിതമായ മോഹം,   കാരണം അതവൻ ചിന്തിക്കുന്നത് കൊണ്ടാണ് , എന്നാൽ മൃഗങ്ങളിലതില്ല  കാരണം അവക്ക് ചിന്തകളില്ല   മോഹങ്ങളില്ല  പ്രകൃതിയോട് ഇണങ്ങിചേർന്നു പോകണമെന്നു മാത്രമേയുള്ളൂ  

അദ്ദേഹം ഞങ്ങൾക്കു വിശദീകരിച്ചു തന്നെ സത്യങ്ങൾ  വളരെ അർത്ഥവത്തും,  പിന്നാമ്പുറങ്ങളിലേക്ക് വെളിച്ചം വീശുന്നതുമെന്നുള്ളതിൽ യാതൊരു തർക്കവുമില്ല  

ക്രിയവിക്രയം എന്ന ഉപാധി തന്നെയാണ് എല്ലാത്തിന്റെയും അടിസ്ഥാന ഹേതു അതില്ലെങ്കിൽ എല്ലാവരും തുല്യർ തന്നെ. ഇവിടെ ക്രയവിക്രയം എന്ന ഉപാധിയല്ല മറിച്ച് അതിനു പുറകിലുള്ള ചിന്തകളെയാണ് പരിവർത്തനത്തിന് വിധേയമാക്കേണ്ടത് പക്ഷെ അതൊരിക്കലും സാദ്ധ്യമല്ലാത്തതിനാലും ആ  തലത്തിലേക്കൊരു  പിന്തിരിയിൽ കഠിനമായ ടാസ്ക്ക് തന്നെയെന്നതിനാലും മുള്ളിനെ മുള്ളുകൊണ്ട് എന്നുള്ള ഈ രീതി തന്നെയാണ് ഉത്തമമായിട്ടുള്ളത്.

പക്ഷേ കാലങ്ങളോളം അനുവർത്തിച്ചു പോരുന്ന ഒരു വിപണന സമ്പ്രദായത്തെ ഒറ്റ  ദിവസം കൊണ്ട് ഇല്ലായ്മ ചെയ്യൽ എന്നുള്ളത് സാദ്യമാകുമോ ? 

തീർച്ചയായും ഞാനതു അംഗീകരിക്കുന്നു ജോൺ , പക്ഷെ ആ രീതിയിലുള്ളൊരു കാഴ്‌ചപ്പാടാണോ ഇന്നും അവലംബിക്കുന്നത്? അങ്ങിനെ ആയിരുന്നുവെങ്കിൽ  ഇന്നത്തെ  അവസ്ഥ നിങ്ങൾക്കുണ്ടാകുമായിരുന്നില്ല എന്നുള്ളതാണ് സത്യം

സാധ്യമാക്കണം  ഞങ്ങൾ അതിന്റെ ഉദാഹരണങ്ങളാണ്

അതിനോട് എനിക്ക് വിയോജിക്കേണ്ടതായ ഒന്നുമുണ്ടായിരുന്നില്ല  

നമ്മൾ അനുവർത്തിച്ചു പോന്നിരുന്ന ബാർട്ടർ സമ്പ്രദായം എന്നുള്ളത്  യാതൊരു സ്വാർത്ഥതയും ഇല്ലാതെ ദൈന്യം ദിന ആവശ്യങ്ങൾക്കുവേണ്ടി  സാധനങ്ങളെ പരസ്പരം കൈമാറ്റം ചെയ്‌തെടുക്കുന്ന  സഹവർത്തിത്ത്വത്തലൂന്നിയ ഒരു വിപണന സമ്പ്രദായം തന്നെയായിരുന്നുവതെന്ന് നിസ്സംശയം പറയാവുന്നതാണ് പക്ഷെ   മനുഷ്യകുലം ആധുനികനാകുന്നതിനോടൊപ്പം  അവനിൽ ജന്മനാ അന്തർലീനമായിക്കിടക്കുന്ന സ്വാർത്ഥതയും വളർന്നുവന്നു ആ ബിന്ദുവിൽ തുടങ്ങി  അവന്റെ മനോനിലയും ചുറ്റുപാടുകളോടുമുള്ള കാഴ്ചപ്പാടുകളും മാറുവാൻ തുടങ്ങി എന്നുള്ളതാണ് വാസ്തവം. 
  
ആ ഒറ്റകാരണം കൊണ്ട് തന്നെയാണ് പ്രകൃതി ഇത്രയധികം ചൂക്ഷണത്തിന് വിധേയമാകുന്നതും   

നമ്മളും ഒരു തിരുത്തലിനു വിധേയമാകേണ്ടതുണ്ട് എന്നുള്ളത് തന്നെയാണ് ഇതിലൂടെ വെളിവാകുന്നതും  

പ്രകൃതി ചൂക്ഷണത്തിന്റെ അതി ഭീതിതമായൊരു  പ്രത്യാഘാതത്തിൽ നിന്നും   കഷ്ടിച്ച് രക്ഷപ്പെട്ടതേയുള്ളൂ  ഇത്  പാഠമായി സ്വീകരിച്ചു കൊണ്ട് ഒരു സമൂല പരിവർത്തനത്തിനു  നമ്മൾ തയ്യാറാകുമോ?

എനിക്കതിൽ വലിയ  വിശ്വാസമൊന്നുമില്ല  മനുഷ്യമനസ്സാണ് അത് മാറിക്കൊണ്ടേയിരിക്കും ഈ കഴിഞ്ഞതെല്ലാം മറക്കാൻ അധിക സമയമൊന്നും ആർക്കും വേണ്ട. 

പക്ഷേ നിലനിൽക്കണമെങ്കിൽ നമ്മൾ മറിച്ചു ചിന്തിച്ചേ തീരൂ  ബോധവാൻമാരായേ മതിയാകൂ  ,  ഒരു പുനർവിചിന്തനം നമ്മൾ  നടത്തേണ്ടതുണ്ട്  എന്നുള്ളതിന്റെ ഏറ്റവും വലിയ  ഉദാഹരണം തന്നെയാണ് എസ്തിയ എന്ന ഈ  ഗ്രഹം .

ചാരത്തിൽ നിന്നും ഒരു ഫീനിക്സ് പക്ഷിയെപ്പോലെ  അവർ ഉയർത്തെഴുന്നേറ്റിരിക്കുന്നു  തങ്ങൾക്ക് ജീവിക്കാനുള്ള അടിസ്ഥാനവാസം ഇല്ലെങ്കിൽ  കുന്നുകൂട്ടിയതെല്ലാം ജലരേഖകൾ ആണെന്ന്  അനുഭവം അവരെ പഠിപ്പിച്ചു കൊടുത്തിരിക്കുന്നു അതിലുപരി അവരത് ഉൾക്കൊള്ളുകയും ഒരു മാറ്റത്തിലേക്ക് സ്വയം സജ്ജമാക്കിക്കൊണ്ട് പാകപ്പെടുത്തിയെടുത്തിരിക്കുകയും ചെയ്തിരിക്കുന്നു .

ഇവർ കാണിച്ച  ആർജ്ജവവും പാഠവും നമുക്കും ഉൾക്കൊളളാൻ  കഴിയുമോ ?  ഈ അനുഭവത്തിൽ  നിന്നും  പുതിയൊരു മാറ്റത്തിനു തുടക്കമിടുവാൻ  കഴിയുമോ? ഭൂമിയെ വീണ്ടും ആ പഴയ ഹരിതാഭതയിലേക്ക്  തിരിച്ചെത്തിക്കുവാൻ കഴിയുമോ? 

ഇല്ലെങ്കിൽ ? 

ആ  ഇല്ലെങ്കിലെന്നുള്ള  ചോദ്യത്തിന് ഇവിടെ പ്രസക്തിയില്ല ,  ഉത്തരവുമില്ല  .

എന്നാൽ  അതിനൊരുത്തരം കണ്ടെത്തിയേ  തീരൂ 

തെറ്റുകൾ തിരുത്തപ്പെടേണ്ടതാണ്  അനുഭവങ്ങളിൽ നിന്നും പാഠങ്ങൾ ഉൾക്കൊള്ളേണ്ടതുമാണ്  

അതിനു വേണ്ടത്  ഇച്ഛാ ശക്തിയാണ്,  

നിയമങ്ങളെ പൊളിച്ചെഴുതാനും  പ്രാബല്യത്തിലാക്കാനും  കഴിവുള്ള ഭരണകൂടമാണ്, ഭരണാധികാരികളുമാണ്  .

അങ്ങിനെ നടക്കുമെന്നു തന്നെ  ഞാൻ പ്രതീക്ഷിക്കുന്നു  

ദിനങ്ങൾ  കടന്നു പോയിക്കൊണ്ടിരുന്നു 

അവരുടെ ജീവിത രീതികൾ,  വിശ്വാസങ്ങൾ,   പ്രവർത്തനങ്ങൾ   രാജ്യത്തിനു വേണ്ടിയുള്ള,  ക്ഷമിക്കണം,   ഇവിടെ രാജ്യങ്ങളില്ല  മറിച്ച്  സ്വന്തം ആവാസ വ്യവസ്ഥിതിയുടെ  നിലനിൽപ്പിനു വേണ്ടിയുള്ള  പ്രവർത്തങ്ങൾ മാത്രം   എല്ലാം തന്നെ വലിയ പ്രചോദനങ്ങൾ തരുന്നവ  അതോടൊപ്പം നമ്മൾ അനുവർത്തിക്കുന്ന  വികലമായ ജീവിത രീതികളെക്കുറിച്ചും നിയമങ്ങളെക്കുറിച്ചും തെറ്റുകളെക്കുറിച്ചും  കണ്ണുകൾ തുറപ്പിക്കുന്ന പാഠങ്ങളുമാണവ .

രാജ്യരക്ഷക്കായി, വീണ്ടും ക്ഷമിക്കണം എപ്പോഴും രാജ്യം , രാജ്യങ്ങൾ എന്നുള്ളതു  പുറത്തേക്ക് വരുന്നുള്ളൂ കാരണം അതാണല്ലോ നമ്മൾ  പരിചയിച്ചിരിക്കുന്നത് ? രാജ്യസുരക്ഷ എന്നുള്ളത്  അവരുടെ ഗ്രഹത്തിന്റെ സുരക്ഷ എന്നായി തിരുത്തേണ്ടി വരും .

അതിനുള്ള  സൈന്യത്തിനു  മാത്രമേ അവർ രൂപം കൊടുത്തിട്ടുള്ളൂ 

ചില കണ്ടെത്തലുകളുടെ നേർക്കാഴ്ചകൾ ഉൾക്കൊള്ളാൻ സത്യത്തിൽ  ഞങ്ങൾ വല്ലാതെ   ബുദ്ധിമുട്ടി   ചിലത് നമ്മളുടെ സ്വപനങ്ങളിൽ മാത്രം  കാണുന്നത്   മറ്റു ചിലത്  നമ്മൾ സ്വപ്നം  കാണാൻ പോലും മടിക്കുന്നതും  അത്രക്കും വിശാലവും ആഴത്തിലുള്ളതും  അഡ്വാൻസ്ഡ്  ആയിട്ടുള്ളതുമായ ടെൿനോളജികളുടെ  നേർക്കാഴ്ച്ചകൾ പലപ്പോഴും ഞങ്ങളെ അമ്പരപ്പിച്ചു കളഞ്ഞു എന്നുള്ളതാണ് സത്യം  മാനുഷീകമായ കഴിവുകൾ കൊണ്ട് ഇത്രയൊക്കെ കഴിയുമോ എന്നുള്ളതായിരുന്നു എന്റെ ചിന്ത .

അതിലൊന്നാണ് അവർ  മൃഗങ്ങളെ കൊന്നു ഭക്ഷിക്കാറില്ലെന്നുള്ളത്  .

വലിയൊരു ഞെട്ടലോടെയാണ് ഞങ്ങളത് ശ്രവിച്ചത് 

ഞങ്ങൾ  ഇത്രയും ദിവസം കഴിച്ചു കൊണ്ടിരുന്ന ഭക്ഷണത്തിൽ മാംസം ഉണ്ടായിരുന്നുവല്ലോ ? കോഴിയേയും , താറാവിനേയും , പോത്തിനേയുമെല്ലാം  വെട്ടി വിഴുങ്ങിയതാണല്ലോ ?

എല്ലാ  മാംസങ്ങളും  ആർട്ടിഫിഷ്യലായിട്ടാണ് ഇവിടെ  ഉണ്ടാക്കിയെടുക്കുന്നത്. 

അതതു മൃഗങ്ങളുടെ  മൂലകോശങ്ങളിൽ നിന്നും അവ കൃത്രിമമായി രൂപപ്പെടുത്തിയെടുക്കുന്നു 

മൃഗങ്ങൾക്കും ഈ പ്രപഞ്ചത്തിൽ ജീവിക്കാനുള്ള അവകാശമില്ലേ ജോൺ ? 

മൃഗങ്ങൾ ,  മൃഗങ്ങളെ കൊന്നു തിന്നുന്നുവെന്നുള്ളത്  ശരിതന്നെ അതവയുടെ ജീവശാസ്ത്രപരമായ  ഘടനയാണ്  എന്നുവെച്ചു ബുദ്ധിയുള്ള നമ്മൾ ആ രീതി അവലംബിക്കാൻ പാടുണ്ടോ ?

പ്രപഞ്ചം എന്നുള്ളത് ഒരു കൂട്ടായ്മയാണ്,   ചങ്ങലയാണ് അതിൽ നിന്നുമൊരു   കണ്ണി വേർപെട്ടു പോയാൽ അതിന്റെ സ്ഥിരത തെറ്റും  അതൊരു കുറവു തന്നെയാണ് നമ്മുടെ  സ്വാർത്ഥ മോഹങ്ങൾക്കു വേണ്ടി  ഒരു വംശത്തെ കൊന്നു തിന്നുവാൻ  നമുക്ക് അധികാരമുണ്ടോ , അവകാശമുണ്ടോ?
അങ്ങനെ വരുമ്പോൾ നമ്മൾ പ്രപഞ്ച നിയമത്തിന്റെ അടിസ്ഥാന ലംഘകരാകുന്നു  

അവിടെ ആ ജീവ ചങ്ങലയിൽ കടന്നുകയറ്റം ഉണ്ടാകുന്നു അത് ഭേദിക്കുന്നു 

അതൊരിക്കലും അനുവദിനീയമല്ലെന്ന് ആ മഹാ ദുരന്തത്തിനു ശേഷം ഞങ്ങൾ തിരിച്ചറിഞ്ഞിരിക്കുന്നു  

പ്രകൃതി  തന്നെയാണ് എല്ലാം  അതിനു ഹാനികരമായതൊന്നും ഇവിടെ കാണുവാൻ സാധിക്കുകയില്ല ഞങ്ങൾ അതനുവദിക്കുകയുമില്ല 


എസ്തിയ വാസത്തിനിടയിൽ  ഭൂമിയുമായി ബന്ധപ്പെടുവാൻ  ഞങ്ങൾ  തീവ്രമായി ആഗ്രഹിച്ചെങ്കിലും  വളരെ സ്നേഹപൂർവ്വം അവരതിൽ  നിന്നും ഞങ്ങളെ  തടഞ്ഞു .

ഞങ്ങളുടെത്  ഒരു തനിപ്പെട്ട ലോകമാണ് ജോൺ  ഒരു അനുഭവത്തിൽ നിന്നും പാഠം ഉൾക്കൊണ്ട് ജീവിത ശൈലി തന്നെ തിരുത്തിയവർ ഇവിടയുള്ള  സമാധാനവും, ജീവിതാന്തരീക്ഷവും കാഴ്ചപ്പാടുകളും തകർക്കുവാനും, തകർക്കപ്പെടാനും  ഞങ്ങൾ ആഗ്രഹിക്കുന്നില്ല  വീണ്ടും ഒരു അന്ധകാരയുഗത്തിലേക്ക് കൂപ്പുകുത്തിസമൂല നാശം അത് ഞങ്ങളെ ഭയചികിതരാക്കുന്നു 

നിങ്ങളുമായുള്ള സമ്പർക്കം അതിനു കാരണമാകും എന്നല്ല ഞങ്ങൾ   ഉദ്ദേശിച്ചത് ഓരോ ലോകത്തിനും അതിന്റേതായ  മൂല്യങ്ങളും അന്തഃസത്തകളുമുണ്ട്  വിശാലമായ ഈ പ്രപഞ്ചം അതാണ് കാട്ടിത്തരുന്നത്.യാദൃച്ഛികമായി  ജോണും കൂട്ടരും  ഇവിടെയെത്തി ഞങ്ങളുടെ ലോകത്തെക്കുറിച്ചു മനസ്സിലാക്കി  

അതുവരേയുള്ള  നിങ്ങളുടെ ധാരണകളെ അപ്പാടെ തിരുത്തിക്കുറിച്ച ഒന്നായിരുന്നു നിങ്ങൾ കണ്മുന്നിൽ കണ്ട യാഥാർഥ്യം എന്നുള്ളത് നിങ്ങൾ മനസ്സിലാക്കുകയും ചെയ്തു 

ഞങ്ങളുടെ  നല്ല വശങ്ങൾ  സ്വീകാര്യമെങ്കിൽ  നിങ്ങളുടെ ഗ്രഹത്തിന് ഉപയോഗപ്രദമായ രീതിയിൽ വിനിയോഗിക്കുക  ഈ പ്രപഞ്ചത്തിൽ  സൗരയൂഥങ്ങൾക്കപ്പുറം  ധാരാളം  ഗ്രഹങ്ങളും  മനുഷ്യരും ഉണ്ട് എന്നുള്ള വലിയ തിരിച്ചറിവും  ജോണും കൂട്ടരും നേടിയിരിക്കുന്നു  അതും നിങ്ങളുടെ ലോകത്തോട്  പങ്കുവെക്കുക.
 
നിങ്ങളുടെ ശാസ്ത്രലോകം അന്വേഷിക്കട്ടെ,   അവരീ  ഗൃഹത്തിലേക്കേത്തിച്ചേരുവാനുള്ളൊരു  മാർഗ്ഗം വികസിപ്പിച്ചെടുക്കട്ടെ ആ സമയത്ത്  ഒരു ബന്ധം സ്ഥാപിക്കുന്നതിനെക്കുറിച്ചു  ആലോചിക്കുന്നതാണ്  ഉചിതമെന്നെനിക്ക് തോന്നുന്നു 

അദ്ദേഹം പറഞ്ഞത് വളരെ 
ശരിയാണ് നല്ലൊരു ജീവിത രീതി അവലംബിക്കുന്ന ലോകത്തിലേക്ക്  കടന്നു ചെന്ന് എന്തിന് അവരുടെ മനസ്സമാധാനം കൂടി കളയണം?  നമ്മുടെ ആദ്യ ചിന്ത തന്നെ അതാണല്ലോ അടുത്തവന്റെ സമാധാനം എങ്ങിനെ കളയാമെന്നുള്ളത്  

ഒരേ മനസ്സായി ജീവിക്കുന്ന ജനങ്ങൾ  രാജ്യത്തിനു അതിരുകളില്ല പണത്തിന്റെ വലുപ്പച്ചെറുപ്പങ്ങളില്ല , കൊള്ളയും കൊള്ളിവെപ്പുമില്ല  കുറ്റകൃത്യങ്ങളില്ല  ,  ആക്രമണങ്ങളില്ല  എല്ലാവരും സമന്മാരായി ജീവിക്കുന്ന ഒരു മാവേലി ലോകം,  

ഒരേ ഒരു ലക്‌ഷ്യമെന്നുള്ളത് ആവാസകേന്ദ്രത്തിന്റെ നിലനിൽപ്പു മാത്രം മുന്നിൽ കണ്ടുകൊണ്ടുള്ളത് .

പ്രകൃതി  ജീവിക്കാനുള്ളതാണെന്ന തിരിച്ചറിവ് അവർക്കുണ്ട് അതു  കൊണ്ട് തന്നെ പ്രകൃതിയെ ചൂക്ഷണം ചെയ്യാത്ത തരത്തിലുള്ള വികസനങ്ങൾ മാത്രം

പ്രാകൃത സംസ്കാരം  വെച്ച് പുലർത്തുന്ന  ഒരു ജന വിഭാഗത്തോട്  സമ്പർക്കം   വേണ്ടെന്നു വെക്കുന്നത് നല്ലൊരു  കാര്യം തന്നെയാണ് .

മുല്ല പൂമ്പൊടിയേറ്റു കിടക്കും കല്ലിനുമുണ്ട് സൗരഭ്യം എന്ന് കവി പാടിയത് അർത്ഥവത്താണ് 

അതു  മാത്രമല്ല ഈ പ്രപഞ്ചത്തിൽ  ജീവന്റെ നാമ്പുകൾ വേറെ  ഏതെല്ലാം ഗ്രഹങ്ങളിൽ മുളപൊട്ടിയിരിക്കുന്നു എന്നുള്ള അറിവുകളും  അവർ  നേടിയെടുത്തു കഴിഞ്ഞിരിക്കുന്നു 

എന്നാൽ അത്തരം ശാസ്ത്ര അറിവുകളിൽ നമ്മളിപ്പോഴും ശൈശവഘട്ടത്തിലാണ് , നമുക്ക് എല്ലാത്തിലും ഊഹങ്ങൾ മാത്രമേയുള്ളു 

അങ്ങിനെയാകാം, ഇങ്ങനെയാകാം ഇത്തരം ഊഹങ്ങളിലൂടെ നമ്മൾ നമ്മുടെ ശാസ്ത്രത്തെ വികലപ്പെടുത്തിയിരിക്കുന്നു എന്നാൽ ഇവിടെ എല്ലാം കൃത്യമായി തെളിയിക്കപ്പെട്ടിട്ടുള്ളതാണ്  അതാണ് വ്യത്യാസവും  

നമ്മുടെ സൗരയൂഥത്തെ കുറിച്ച് പോലും കൃത്യമായി വിശദീകരിക്കുവാൻ  നാം പ്രാപ്‍തരല്ല  എന്നുള്ളത് തന്നെയാണ്  നമ്മുടെ ശാസ്ത്രം എത്രെമാത്രം  പുറകിലാണെന്നുള്ളതിന്റെ ഏറ്റവും വലിയ ഉദാഹരണവും

എസ്തിയയുമായി ഒരു താരതമ്യത്തിന് മുതിരുകയാണെങ്കിൽ വെറും  ശൈശവഘട്ടത്തിലാണ് നമ്മളെന്നുള്ളതാണ് യാഥാർഥ്യം  നമ്മുടെ സൗരയൂഥത്തെക്കുറിച്ച് പോലും നാമമാത്രമായ അറിവുകൾ മാത്രമേ നമുക്ക് കൈമുതലായിട്ടുള്ളൂ  ആകസ്മീകമായി സംഭവിച്ച ഈ വലിയൊരു കണ്ടെത്തലൊഴിച്ചാൽ

ഇവരുമായി ഒരു കംപരിസേഷന് വിധേയമാക്കുമ്പോഴാണ് എനിക്കങ്ങനെ തോന്നുന്നതെങ്കിലും ഒരു കംപാരിസേഷന് പോലും നാം അർഹരല്ല എന്നുള്ളതാണ് സത്യം , നമ്മൾ മൂക്കില്ലാ രാജ്യത്തെ മുറിമൂക്കൻ രാജാക്കൻമാർ മാത്രം 

എങ്കിലും അവർ എപ്പോഴും  നമ്മളെ സസൂക്ഷമം നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു നമ്മുടെ ചരിത്രം  അവർക്ക് മനപാഠമാണ് ഒരു പക്ഷേ നമ്മെക്കാൾ അധികമായി തന്നെ.
അതുപോലെ തന്നെ ഈ പ്രപഞ്ചത്തിൽ എവിടെയെല്ലാം  ജീവന്റെ അംശമുണ്ട് എന്നുള്ളതും, മനുഷ്യകുലമുണ്ട് എന്നുള്ളതും ഒരു പരിധിവരെ അവർ കണ്ടെത്തിക്കഴിഞ്ഞിരിക്കുന്നു
 
എന്നിരുന്നാൽ കൂടി നമ്മുടെ ചിന്തകളിൽ ഉള്ളതുപോലെയുള്ള അന്യഗ്രഹവാസികളെ അവർ എങ്ങും കണ്ടെത്തിയിട്ടില്ലായെന്നും എടുത്തുപറയേണ്ടി വരും എല്ലാം മനുഷ്യ കുലങ്ങൾ തന്നെ. അനുവർത്തിക്കുന്ന ജീവിത രീതികൾ മാത്രം വ്യത്യസ്ഥം  ഇനി ഇത്തരത്തിലുമുള്ള ഭീകര മുഖങ്ങളാണ് അന്യഗ്രഹവാസികൾക്ക് വരച്ചു കൊടുക്കേണ്ടതെങ്കിൽ അത് നമുക്ക് ചാർത്തി തരുകയായിരിക്കും ഏറ്റവും ഉചിതം   കാരണം പ്രവർത്തികൾ കൊണ്ട് നമ്മളാണ് അത്തരം ഭീകര രൂപങ്ങൾക്ക് അനുയോജ്യരായവർ  എന്നുള്ളത് മടികൂടാതെ ഞാൻ പറയുന്നു അതിലുള്ള കൂട്ടക്കാരനാണെങ്കിൽ കൂടി   
 
വികലമായ  ചിന്താഗതികളുമായാണ് നാം  മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്  പ്രഗത്ഭരായ നമ്മുടെ  പല ശാസ്ത്രജ്ഞർ പോലും അന്യഗ്രഹജീവികളെ ക്കുറിച്ചുള്ള  അടിസ്ഥാനരഹിതമായ വിലയിരുത്തലുകളും വെളിപ്പെടുത്തലുകളുമാണ് ഇപ്പോഴും നടത്തിക്കൊണ്ടിരിക്കുന്നതെന്നുള്ളതാണ് വസ്തുത .എന്നുള്ളത്   നമ്മുടെ നിസ്തൂലമായ അറിവിന്റെ ആഴത്തെ വെളിവാക്കുന്ന ഒന്നാണ്   

അതെന്തുകൊണ്ട് എന്നുള്ളതിന് കൃത്യമായ ഒരുത്തരം അസാദ്ധ്യമാണ് അവരുടെ ക്യാപ്പബിലിറ്റി അല്ലെങ്കിൽ ചിന്താപാടവം അത്രയേ ഉള്ളൂ എന്നുള്ളതു മാത്രമാണ്  അതിനുള്ള വിശദീകരണവും 

ഇവിടെ,  ഈ എസ്തിയ  വളരെ അർത്ഥപൂർണ്ണമായ   മാനറിസങ്ങളും,  ലോജിക്കുകളും , ജീവിത മാനദണ്ഡങ്ങളും  വെച്ചു പുലർത്തുന്ന ഒരു ജനത,   സത്യത്തിൽ  ഭൂമിയേക്കാളധികം ഞാൻ ഇവിടം  ഇഷ്ട്ടപ്പെട്ടു തുടങ്ങിയിരിക്കുന്നു.

മാവേലി നാടുവാണീടും കാലത്തോട് ഉപമിക്കാവുന്നത്  കള്ളവുമില്ല ചതിയുമില്ല  എള്ളോളമില്ല പൊളിവചനം , പക്ഷെ എന്റെ സഹപ്രവർത്തകർക്ക് മാവേലി ആരെന്നറിയില്ല ഈയവസരത്തിൽ ഞാനതിനു മുതിരുന്നുമില്ല 

എല്ലാത്തിന്റേയും  മൂലകാരണമായി പണത്തെ അവർ തിരിച്ചറിഞ്ഞു കഴിഞ്ഞിരിക്കുന്നു  അത് ഒഴിവാക്കിയിരിക്കുന്നു അതുവഴി വലിയൊരു മാറ്റത്തിനു വിധേയമാവുകയും അതിലൂടെ പ്രകൃതി ചൂക്ഷണത്തിനു തടയിട്ടിരിക്കുകയും ചെയ്തിരിക്കുന്നു .

പ്രകൃതി നൽകിയ മുന്നറിയിപ്പ് തങ്ങൾക്കുള്ള  അവസാന അവസരമാണെന്ന് അവർ തിരിച്ചറിഞ്ഞു കഴിഞ്ഞിരിക്കുന്നു .

ഈ പ്രപഞ്ചം  എല്ലാവർക്കും  സ്വന്തമാണെന്നും  ഇതിനെ ഭാഗിച്ചെടുക്കാനും വെട്ടിമുറിക്കാനും , സ്വന്തമാക്കാനും  നമ്മൾ സൃഷ്ടിച്ചതല്ലെന്നുമുള്ള  എളിയ,  വലിയ തത്വം തിരിച്ചറിഞ്ഞിടത്ത് അവർ  ആകാശത്തോളം വളർന്നു വലുതായിരിക്കുന്നു .

ഇവിടെ നിന്നും ഇനിയും ഒരു പാടുകാര്യങ്ങൾ എനിക്കും എന്റെ ലോകത്തിനും പഠിക്കുവാനും  ഉൾക്കൊള്ളുവാനുമുണ്ട്  .

അതിനുള്ള ആർജ്ജവം നമ്മൾ കാണിക്കണം  ദശലക്ഷകണക്കിനു വർഷങ്ങളായി അനുവർത്തിച്ചുകൊണ്ടിരിക്കുന്ന വികലമായ  ഒരു സംസ്കാരത്തെ നല്ല നാളെക്കായി നാം  പൊളിച്ചെഴുതേണ്ടിയിരിക്കുന്നു ഇല്ലെങ്കിൽ നിലനിൽപ്പില്ല. 

എന്നാൽ അതത്ര എളുപ്പമല്ല, പക്ഷേ അതുണ്ടായേ തീരൂ  ഇല്ലെങ്കിൽ ഇനിയൊരു നാശത്തിന്റെ വക്കിൽ നിന്നുള്ള തിരിച്ചു വരവ് അസാദ്ധ്യവും ആ നാശത്തിലേക്കുള്ള യാത്ര അതീവ എളുപ്പവും ആകും  .

അടിമുടി വേണ്ടിവരുന്ന വലിയൊരു പൊളിച്ചെഴുത്താണ്  നടക്കേണ്ടത്, ഒരു തിരുത്തലിനാണ്  തായാറാകേണ്ടത്  വരാനിരിക്കുന്ന ആയിരമായിരം തലമുറകൾക്ക് വേണ്ടിയുള്ള വലിയൊരു മാറ്റത്തിനാണ് ആരംഭമാകേണ്ടത്.

ഇതു വരേയ്ക്കും നശിപ്പിച്ചു കൊണ്ടിരുന്ന വലിയ പ്രകൃതി ചൂക്ഷണത്തിനെതിരായുള്ള ഒരു കാമ്പൈയ്ൻ ആണ് ഏറ്റെടുക്കേണ്ടത്  അതിനുള്ള ആർജ്ജവം  ഓരോ വ്യക്തിയിൽ നിന്നുമാണ് തുടങ്ങേണ്ടത് അതൊരു കൂട്ടമായി, സമുദ്രമായി  അലയൊലികൾ   ലോകമെങ്ങും വ്യാപിച്ചുകൊണ്ട് ഒരൊറ്റ ജനത ,ഒരൊറ്റ ലോകം  എന്നുള്ള മുദ്രാവാക്യത്തിലേക്ക് എത്തിച്ചേരട്ടെ അതായി മാറട്ടെ നമ്മുടെ സ്വപ്നം..   ഇല്ലെങ്കിൽ വന്നു കഴിഞ്ഞ  ദുരന്തത്തിനേക്കാളും വലിയതൊന്നിലേക്കുള്ള ഒരു ചുവടുവെപ്പായി മാറുമത്.

വെള്ളം  വായു  ഭക്ഷണം  എന്നിവയെല്ലാം അടുത്ത തലമുറകൾക്കു കൂടി വേണ്ടി  നാം കാത്തുവെക്കേണ്ടതുണ്ട് 
നമ്മുടെ കൈകളിലാണ് അതെല്ലാം ഉള്ളതെന്നുള്ള സത്യത്തെ കൂടി നാം തിരിച്ചറിയണം   

സ്വന്തം സ്വാർത്ഥതക്കുവേണ്ടി ഇതൊന്നും നശിപ്പിക്കപ്പെടരുത് . 

അദ്ദേഹം എന്റെറിയയുടെ  ദീർഘവീക്ഷണത്തെ ഉദ്ധരിച്ചു കൊണ്ട് എന്നോട് പറഞ്ഞു 

ജോൺ ഈ ഗ്രഹം തലമുറകൾക്ക് കൂടി അവകാശപ്പെട്ടതാണ്  ആ തലമുറകൾ നമ്മൾ തന്നെയാണ് എന്നുള്ളതാണ് സത്യം നമ്മൾ തന്നെയാണ് ഇവിടെ  വീണ്ടും വീണ്ടും ജന്മമെടുക്കുന്നത് . നമ്മുടെ  ഒരു ജീവിതം അവസാനിക്കുണ്ടിടത്തു നിന്ന് മറ്റൊന്ന്  തുടങ്ങുന്നു അങ്ങിനെ വരുമ്പോൾ നാം  തന്നെയാണ് ഇവിടെ ജീവിച്ചു മരിച്ചു വീണ്ടും ജനിക്കുന്നത്  അപ്പോൾ നമുക്ക് വേണ്ടിത്തന്നെയാണ് നാം ഈ  പ്രപഞ്ചത്തെ കാത്തു സൂക്ഷിക്കേണ്ടത് വരാനിരിക്കുന്ന ആയിരമായിരം തലമുറകൾ എന്നുള്ളത് നാം  തന്നെയാണ്  

ഇനി വരാനുള്ള  ജന്മങ്ങളിലും  നമുക്ക് സുഗമമായി ജീവിക്കാനുള്ള ഈ  ഗ്രഹത്തെ  നാം തന്നെയാണ് പരിപാലിക്കേണ്ടതും സംരക്ഷിക്കേണ്ടതും  .

ചില മനസ്സുകൾ സ്വാർത്ഥതയുടെ കൂടാരങ്ങളാണ്  സ്വന്തം കാര്യങ്ങളിൽ  മാത്രമേ  അവർ വ്യഗ്രത കാണിക്കാറുള്ളൂ  തങ്ങളെ മാത്രമേ അവർ കാണുന്നുള്ളൂ ഈയൊരു ജന്മത്തോടെ  എല്ലാം തീരുന്നു എന്നുള്ള ഒരു മിഥ്യാ സങ്കൽപത്തിലൂടെ അവർ  ചരിക്കുന്നു അങ്ങനെ വരുമ്പോൾ   താൻ മാത്രം, തനിക്കു മാത്രം  എന്നുള്ള  ഇടുങ്ങിയ ചിന്താഗതിയിലേക്കവർ  കൂടുമാറുകയും ചെയ്യപ്പെടുന്നു  

എന്നാൽ ജന്മാന്തരങ്ങൾ നീളുന്ന പിറവികൾക്ക് ഓരോരുത്തരും അർഹരാണ്  എന്നുള്ള മഹത്തായ തിരിച്ചറിവ് കൈവരുമ്പോൾ ഇത്തരം  ഇടുങ്ങിയ ചിന്തകളിൽ കാതലായ മാറ്റങ്ങൾ  വരുത്തുവാൻ അതിടയാക്കുകയും ഒരു പുതിയ സംസ്കാരത്തിന് തുടക്കം കുറിക്കുകയും ചെയ്യപ്പെടുന്നു  ഈയൊരു പ്രകാശമാണ്  എല്ലാവരിലേക്കും എത്തേണ്ടത്  അതിലുപരി എല്ലാവരും ഉൾക്കൊള്ളേണ്ടതും .

ജീവിതം  അവസാനമില്ലാത്ത യാത്രയാണ് എന്നുള്ള സത്യത്തെ മനസ്സിലാക്കുക   

അടുത്ത ജന്മത്തിലും  നമുക്ക് സുഗമമായി ജീവിക്കാൻ വേണ്ടി  ഈ ഗ്രഹത്തെ  പരിപാലിക്കേണ്ടത് നമ്മുടെ ഇന്നിന്റെ കടമയാണ് ഇല്ലെങ്കിൽ നാളെ  ജനിക്കാനൊരു  ഇടമില്ലാതെ നാം അലയേണ്ടി വരും  

ഓരോ ലോകത്തിനും ദൈവം കൊടുത്തിട്ടുള്ള വരദാനങ്ങളാണ് ഈ ഗ്രഹങ്ങൾ അതിനെ പരിപാലിക്കേണ്ടത്  ഓരോരുത്തരുടെയും ഉത്തരവാദിത്വങ്ങളാണ് കാലാന്തരങ്ങളോളം നമുക്ക് മാത്രം  അവകാശപ്പെട്ടതാണ് ഈ ഗ്രഹങ്ങൾ  നാളെ, നമ്മൾ തന്നെയാണ് ഇവിടേക്ക് തിരിച്ചുവരേണ്ടവരും 

ജനനം മരണം എന്നുള്ളത് ഒരു സൈക്കിളിംഗ് പ്രതിഭാസമാണെന്നുള്ളതാണ്   തിരിച്ചറിയേണ്ടതും മനസ്സിലാക്കേണ്ടതും ഉൾക്കൊള്ളേണ്ടതും     

ചില മനസ്സുകൾ സ്വാർത്ഥങ്ങൾ ആണ്  സ്വന്തം കാര്യത്തിൽ മാത്രമേ  അവർ വ്യഗ്രത കാണിക്കുന്നുള്ളൂ  സ്വയം  മാത്രമേ അവർ കാണുന്നുള്ളൂ തന്റെ ഈ ജന്മത്തോടെ  എല്ലാം തീരുന്നു എന്നുള്ള ഒരു മിഥ്യാ സങ്കൽപത്തിലൂടെ അവർ  ചരിക്കുന്നു അങ്ങനെ വരുമ്പോൾ  താൻ മാത്രം, തനിക്കു മാത്രം  എന്നുള്ള ഒരു ഇടുങ്ങിയ ചിന്താഗതിയിലേക്ക് അവർ കൂടുമാറ്റപ്പെടുന്നു 

എന്നാൽ ജന്മാന്തരങ്ങൾ നീളുന്ന പിറവികൾക്ക് ഓരോരുത്തരും അർഹരാണ്  എന്നുള്ള തിരിച്ചറിവ് നേടുമ്പോൾ   ഇടുങ്ങിയ മനോനിലകൾക്ക് കാതലായ മാറ്റങ്ങൾ  വരുകയും  പുതിയൊരു വെളിച്ചം ഉള്ളിൽ നിറയുകയും  ചെയ്യുന്നു  

അത്തരമൊരു  പ്രകാശം ഉള്ളിലേക്ക് എത്തിച്ചേരുമ്പോൾ അത് വിശാലമായ  കാഴ്ച്ചപ്പാടിലേക്കുള്ള  തുറന്നു കിട്ടലാകുന്നു അങ്ങിനെ ജന്മാന്തരങ്ങൾ നീളുന്ന  ജീവന്റെ ചങ്ങല തന്നിലൂടെ തന്നെയാണ്   നീണ്ടു കിടക്കുന്നതെന്നുള്ള  മഹത്തായ ചിന്താഗതിയിലേക്ക് എത്തിച്ചേരുമ്പോൾ  അനിവാര്യമായ മാറ്റം  ഓരോരുത്തരിലും പ്രകടമാകുന്നു .

അതിനുവേണ്ടത് സത്യത്തെ  തിരിച്ചറിയാനുള്ള ആർജ്ജവമാണ്  പല സത്യങ്ങളും എപ്പോഴും കണ്ടും തൊട്ടും വിശ്വസിക്കാൻ കഴിഞ്ഞെന്നുവരില്ല എന്നുവെച്ചു അവ  സത്യങ്ങൾ അല്ലാതാകുന്നുമില്ല

എന്റോ റി യുടെ പ്രബോധനങ്ങൾ എന്നെ ഒരു പാട് സ്വാധീനിച്ചു എന്താണ് നമ്മുടെ ജീവിതം ?  ജന്മാന്തരങ്ങൾ ? ഇതേക്കുറിച്ചെല്ലാം  വളരെ ആഴത്തിലും  വിശാലവുമായ കാഴ്‌ചപ്പാടുകളാണ് അദ്ദേഹത്തിന്റെ പ്രബോധനങ്ങളിൽ ഉൾക്കൊള്ളുന്നത്  പൂർണ്ണമായും ഇവിടെയത്   പ്രതിപാദിക്കുവാൻ എനിക്ക് സാധിക്കുകയില്ലെന്നുള്ളതുകൊണ്ടും  ഈ ഗ്രന്ഥത്തിന്റെ ആത്യന്തിക  കാഴ്ചപ്പാടുകൾ മാറുമെന്നുള്ളതുകൊണ്ടും ഞാനതിനു മുതിരുന്നില്ല മറ്റൊരു സന്ദർഭത്തിൽ  അതാകാം എന്നു തന്നെ ഞാൻ കരുതുന്നു വിശ്വസിക്കുന്നു  

ഭൂമിയുമായി  ഒരു  കമ്മ്യൂണിക്കേഷൻ നടത്തിക്കൂടേ എന്നുള്ള എന്റെ ആവർത്തിച്ചുള്ള ചോദ്യത്തിന് ഉത്തരമായി അദ്ദേഹം തുടർന്നു  

അതേക്കുറിച്ച്  ഞങ്ങൾ വിശദീകരിച്ചു കഴിഞ്ഞുവല്ലോ ജോൺ

മറ്റൊന്ന് 
വെറും  എലിയൻസ് ആയിട്ടല്ലേ ഞങ്ങളെ, നിങ്ങൾ  ചിത്രീകരിച്ചിരിച്ചു വെച്ചിരിക്കുന്നത് ?   കണ്ടാൽ  തന്നെ  പേടിയാവുമല്ലോ   

പകുതി കളിയായിട്ടും കാര്യമായിട്ടുമാണ് അദ്ദേഹമതു  പറഞ്ഞത് 

ഞങ്ങൾ ഒരു സിനിമ കണ്ടിരുന്നു എന്താണതിന്റെ  പേര് 

അദ്ദേഹം തന്റെയൊരു  സഹപ്രവർത്തകനോടാണ് ആ ചോദ്യം ചോദിച്ചത് 

ഒരു നിമിഷത്തെ ആലോചനക്ക് ശേഷം അദ്ദേഹം പതുക്കെ പറഞ്ഞു 

സ്റ്റാർ വാർസ്

എമിറ്റി (കറക്ട് ) 

ആ സിനിമയിൽ ഞങ്ങളെ കണ്ട് ഞങ്ങൾ ഞെട്ടിപ്പോയി 

അതിന്റെ തുടർച്ചയായി അദ്ദേഹം പൊട്ടി ചിരിച്ചു ഞങ്ങളും അതിൽ പങ്കു ചേർന്നു 

ഞാനും ആ സിനിമ കണ്ടിരുന്നു 

എന്റെ വിഷ്ണ ഭാവം കണ്ട അദ്ദേഹം എന്നെ സ്വാന്ത്വനിപ്പിച്ചു  

ഞാനൊരു തമാശ പറഞ്ഞതാണ്  ജോൺ 

വരാം.. ഒരിക്കൽ  

മറ്റൊന്നുകൂടിയുണ്ട്,  ഞങ്ങൾ തിരുത്തപ്പെട്ടൊരു  ജനതയാണ് ഈ ലോകം മുഴുവൻ ഒന്നായി കാണുന്നവർ  അതിലേക്ക് ഛിദ്രപ്പെട്ടു കിടക്കുന്ന നിങ്ങൾ വന്നാൽ എന്താകും എന്ന് ജോണിന് ഊഹിക്കാമല്ലോ  ഞാനീ  പറഞ്ഞതിൽ വിഷമം തോന്നരുത് 

ഞാൻ ലജ്ജിച്ചു തലതാഴ്ത്തി

ജോൺ, ഞങ്ങൾ വിശ്വസിക്കുന്നത്  ഈ പ്രപഞ്ചം എന്റെറിയയുടെ സൃഷ്ട്ടിയാണെന്നുള്ളതാണ് മനുഷ്യ  ബുദ്ധിക്കും ,  കഴിവിനും അപ്പുറത്തുള്ള  ധാരാളം രഹസ്യങ്ങളും അത്ഭുതങ്ങളും ഇവിടെയുണ്ട്  . സൃഷ്ടിയുടെ  എല്ലാ രഹസ്യങ്ങളും സൃഷ്ട്ടാവ്   വെളിവാക്കാറില്ല എന്നുള്ളതാണ് സത്യം   

നമ്മുടെ  ചെറിയ ബുദ്ധികൊണ്ട്  എല്ലാത്തിനും വിശദീകരണങ്ങൾ നേടാൻ  ശ്രമിക്കുന്നത് വിഡ്ഢിത്തവും അപ്രാപ്യവുമാണ് .

ഈ പ്രപഞ്ചമെല്ലാം ദൈവത്തിന്റെ ക്രിയേക്ഷനാണെന്ന് താങ്കൾ വിശ്വസിക്കുന്നുവോ ? ഞാൻ ചോദിച്ചു

അല്ലെന്ന് താങ്കൾ വിശ്വസിക്കുന്നുണ്ടോ ?  

 ഒരു മറുചോദ്യത്തിലൂടെ അദ്ദേഹം എന്നെ ഖണ്ഡിച്ചു .

ഞാൻ നിശബ്ദനായി 

അദ്ദേഹം പറഞ്ഞതു വളരെ ശരിയാണ്  മനുഷ്യൻ ഉണ്ടാക്കിയ ശാസ്ത്രത്തിനു മനുഷ്യനോളം തന്നെ പരിമിതികളുണ്ട്   തൊട്ടടുത്തുള്ള ഗ്രഹങ്ങളിൽ പോലും  ജീവനുണ്ടോ  എന്ന് കണ്ടുപിടിക്കാനാകാത്ത നമ്മളെങ്ങനെ  പ്രപഞ്ച ഉൽപത്തിയെക്കുറിച്ച്  ശാസ്ത്രീയ നിഗമനങ്ങൾ നടത്തുവാനാകും ? അതെല്ലാം സത്യമാണെന്നെങ്ങനെ ഉറപ്പിക്കുവാനാകും? 

അല്ലെങ്കിൽ സ്വയം പര്യാപ്തരെന്ന മൂഡസ്വർഗ്ഗത്തിൽ വിരാചിക്കുന്ന നമുക്ക് ഒരു  മനുഷ്യനെ   പൂർണ്ണമായും സൃഷിട്ടിച്ചെടുക്കുവാൻ  കഴിയുമോ ?

 ഇല്ല .., എന്തുകൊണ്ട്?  

മനുഷ്യരൂപത്തെ വേണമെങ്കിൽ സൃഷ്ടിച്ചെടുക്കാം  പക്ഷേ ജീവന്റെ ശക്തി പകർന്നു നൽകുവാൻ  കഴിയുമോ ?\

സാധ്യമല്ല 

ഞങ്ങളുടെ ശാസ്ത്രം വിശദീകരിക്കുന്നത്  കുരങ്ങനിൽ നിന്നുമാണ് മനുഷ്യ കുലം  രൂപം കൊണ്ടതെന്നാണ്.

അതെങ്ങനെ ജോൺ ?

ദശലക്ഷക്കണക്കിന് വർഷങ്ങളുടെ കടന്നുപോക്കിൽ പരിണാമപ്രിക്രിയയിലൂടെ  കുരങ്ങൻ രൂപാന്തരം പ്രാപിച്ചു  മനുഷ്യനുണ്ടായി

എങ്കിൽ .., ആ മനുഷ്യൻ എന്തുകൊണ്ട് ദശലക്ഷക്കണക്കിന് വർഷങ്ങളുടെ കടന്നുപോക്കിലൂടെ പരിണാമം സംഭവിച്ച്  മറ്റൊന്നായി രൂപാന്തരം പ്രാപിക്കുന്നില്ല ?  രൂപാന്തരങ്ങളിലൂടെ കടന്നുവരുന്ന ഒന്നിന്  ആ രൂപാന്തരം അനിവാര്യം തന്നെയല്ലേ  ?

എന്റെ അതെ ഉൾക്കാഴ്ച തന്നെയാണ് അദ്ദേഹം പറഞ്ഞുവെച്ചത് പക്ഷേ ഞാനത് സമർത്ഥിക്കാൻ നിന്നില്ല ഇതെന്റെ വ്യക്‌തിപരമായ കാഴ്ചപ്പാടാണ് ഞാനിവിടെ വിശദീകരിച്ചത് നമ്മുടെ ശാസ്ത്ര ലോകത്തിന്റെ വീക്ഷണവും 

മനുഷ്യർ,  ദൈവമാവാൻ ശ്രമിക്കരുത് ദൈവത്തിന്റെ അതിരുകളിലേക്കുള്ള കടന്നു കയറ്റം ജീവകുലത്തിന് ഭൂക്ഷണമല്ല  എന്നുവെച്ചു അവിടന്നൊരിക്കലും നമുക്ക്  ലിമിറ്റേഷൻ ചെയ്തിട്ടില്ല നമ്മുടെ  കഴിവും  ബുദ്ധിയും പ്രാഗൽഭ്യവും  ഉപയോഗിച്ചു എന്തു വേണമെങ്കിലും കണ്ടെത്താം  അതിനു ശാസ്ത്രീയമായ  വിശദീകരണങ്ങളും  നൽകാം,  മറിച്ച് ദൈവീകമായും ചിന്തിക്കാം അതെല്ലാം  ഓരോരുത്തരുടേയും ഉള്ളിലുള്ള തേജസ്സ്  പോലെയിരിക്കും.

ഈ പ്രപഞ്ചത്തിൽ  ഗ്രഹങ്ങളും  നക്ഷത്രങ്ങളും സൂര്യനും , ചന്ദ്രനും  അത്തരത്തിലുള്ള എത്രയോ സമുച്ഛയങ്ങൾ കാണുവാനാകും ആ  ഗ്രഹ സമുച്ചയങ്ങളിൽ എത്രയെത്ര ഭൂമികളും,  എസ്തിയകളുമുണ്ടെന്ന് കൃത്യമായി ആർക്കു പ്രവചിക്കുവാനാകും ?

ഈ പ്രപഞ്ചത്തിന്റെ ആഴവും പരപ്പും ഒരിക്കലും അടയാളപ്പെടുത്താനാകാത്തതരത്തിൽ പരന്നു കിടക്കുന്നു . അതിനുള്ളിൽ എന്തെല്ലാം രഹസ്യങ്ങൾ ഒളിഞ്ഞു കിടക്കുന്നുവെന്നുള്ളത് അജ്ഞാതമാണ്  ചിലത്  കണ്ടെത്തുന്നു അപ്പോഴും  കണ്ടെത്തിയതിനേക്കാൾ വലിയത് ഒളിഞ്ഞിരിക്കുന്നുണ്ടായിരിക്കാം എന്ന് വിശ്വസിക്കുകയാണ് നല്ലത് 

നിതാന്ത പരിശ്രമങ്ങളാൽ  ചിലതെല്ലാം  അനാവരണം ചെയ്യപ്പെട്ടേക്കാം  മറ്റു  ചിലത്  എന്നെന്നും രഹസ്യങ്ങളുടെ കലവറക്കുള്ളിൽ മറഞ്ഞിരിക്കും  .

ഞാൻ തലയാട്ടി

എസ്തിയയിലെ ചികിത്സാരീതികൾ ശരിക്കും ഞങ്ങളെ അമ്പരപ്പിച്ചു കളഞ്ഞുവെന്നുള്ളതാണ് സത്യം .  എന്തൊരു അഡ്വാൻസ്ഡ് ആയിട്ടുള്ളതാണ് ഇവിടത്തെ രീതികൾ രോഗം ബാധിച്ചു വരുന്നവരെ ഒരു മെഷിനുള്ളിലേക്ക് കടത്തിവിടുന്നു സെക്കൻഡുകൾക്കുള്ളിൽ  എല്ലാ ടെസ്റ്റുകളും അതിനുള്ളിൽ വെച്ചു  നടത്തപ്പെടുകയും  രോഗകാരണം കണ്ടെത്തുകയും അതോടൊപ്പം  ചികിത്സയും പൂർത്തിയാക്കി പൂർണ്ണ ആരോഗ്യവാനായി പുറത്തേക്ക് തിരിച്ചിറങ്ങുകയും ചെയ്യുന്നു.

ഒരു അലക്കു മിഷ്യനിൽ  ഇട്ട്  വെളുപ്പിച്ചെടുക്കുന്ന രീതിയെന്ന പോലെ   .

എന്നോട് എക്കോരി ( ഡോക്ടർ ) വളരെ വിശദമായിത്തന്നെ അവരുടെ ചികിത്സാ രീതികൾ വ്യക്തമാക്കിത്തന്നു .

 ഈ ഗ്രഹത്തിൽ രോഗങ്ങൾ വളരെ കുറവാണ് ജോൺ  കാരണം പ്രകൃതിക്കും,  മനുഷ്യനും ഹാനികരമായതൊന്നും  ഇവിടെയില്ല ആയതിനാൽ രോഗങ്ങളും അപൂർവ്വം   

എന്നിരുന്നാലും അസുഖങ്ങൾ ഇല്ലാതില്ലെന്നല്ല  ഡോക്ടർമാരുടെ സേവനം ഉണ്ടെങ്കിലും   മിഷനുകളാണ് എല്ലാം കൈകാര്യം ചെയ്യുന്നത് .

ശസ്ത്രക്രിയകൾ ഉൾപ്പെടെ  എല്ലാം തന്നെ ഇത്തരം  മെഷിനുകളിലൂടെയാണ് ഇവിടെ പൂർത്തീകരിക്കുന്നത്  

അവയവമാറ്റങ്ങൾ കൂടി അങ്ങിനെയാണോ ?

തീർച്ചയായും 

ഞങ്ങളുടെ ഭൂമിയിൽ  അവയവമാറ്റം എന്നുള്ളത് വളരെ സങ്കീർണ്ണമായ ഒരു പ്രിക്രിയയാണ്    ആർക്കാണോ ഗുരുതര രോഗമോ മറ്റോ കാരണങ്ങൾ കൊണ്ടോ അവയവ മാറ്റം വേണ്ടിവരുന്നത്  അതിനോട് യോജിച്ച രീതിയിലുള്ളത് കണ്ടെത്തേണ്ടതുണ്ട്  

അതങ്ങനെത്തന്നെയാണ് ജോൺ  ഒരു ശരീരത്തോട് ചേർന്നു നിൽക്കുന്നത് മാത്രമേ  ആ ശരീരം സ്വീകരിക്കൂ അതുകൊണ്ടുതന്നെ  ഇവിടെ എല്ലാവർക്കും  അവരവരുടേതായ ഡ്യൂപ്പുകൾ ഉണ്ട് 

 ഞാൻ വളരെ ലളിതവൽക്കരിച്ചു ഡ്യൂപ്പുകൾ എന്ന് പറഞ്ഞുവെന്നേയുള്ളൂ  

എന്റെ അന്ധാളിപ്പു കണ്ട് അദ്ദേഹം വിശദീകരിച്ചു 

അതായത് ഓരോ മനുഷ്യന്റെയും മൂല  കോശങ്ങളെ  വേർതിരിചെടുക്കുകയും അതിലൂടെ ആ വ്യക്തിക്ക് ഏത് അവയവമാണോ ആവശ്യമുള്ളത് അത് വളർത്തിയെടുക്കുകയും ചെയ്യുന്ന സാങ്കേതികത  . 

അതായത് അവരവർക്കു വേണ്ട അവയവത്തെ അവരുടെ സ്വന്തം ശരീരത്തിൽ നിന്നും തന്നെ  റീ പ്രൊഡ്യൂസ് ചെയ്തെടുക്കുന്ന രീതി   .

ശരീരത്തിൽ എങ്ങിനെയാണോ അവയവങ്ങൾ വളർച്ചപ്രാപിക്കുന്നത് അതിനു സമാനമായ രീതിയിൽ തന്നെ,  അതായത് ഒരു വ്യക്തിക്ക്  ഒരു അവയവം  മാറ്റിവെക്കണമെന്നു കരുതുക  അയാളുടെ ജീനുകളിൽ നിന്നും വേർതിരിച്ചെടുക്കുന്ന ആ അവയവത്തിന്റെ  മൂലകോശങ്ങളെ അയാളുടെ ശരീത്തോട് പൂർണ്ണമായും ചേർന്നുനിൽക്കുന്ന എല്ലാ ഘടകങ്ങളെയും മെഷീനുകളുടെ സഹായത്തോടെ  കൃത്രിമമായി ഒരുക്കിയെടുത്തുകൊണ്ട്  അതിനുള്ളിൽ പ്രത്യുത അവയവത്തെ വളർത്തിയെടുക്കുന്ന സംവിധാനം.

ഒരു ശിശുവായിരിക്കുമ്പോൾ രൂപം കൊള്ളുന്ന തരത്തിലുള്ള ഫോർമേഷനിലൂടെ ആ അവയവങ്ങളെ പൂർണ്ണ വളർച്ചയെത്തിക്കുകയും അയാളുടെ ശരീരത്തിലേക്ക് പറിച്ചു നടുകയും ചെയ്യുന്നുവെന്നു സാരം  

ആ അവയവത്തെ മാത്രമേ നമ്മൾ റീ പ്രൊഡ്യൂസ് ചെയ്യുന്നുള്ളൂ .., അതായത് ഒരാളുടെ ശരീരത്തിന്റെ  സമാനമായ ചുറ്റുപാടുകളെ  യന്ത്രസഹായത്താൽ  പുനർനിർമ്മിച്ചു കൊണ്ട് ഏത്  അവയവമാണോ ആവശ്യമുള്ളത് അതിനെ  പുനർനിർമ്മിച്ചെടുക്കുന്നു  
   
ഞങ്ങളുടെ ലോകത്തിൽ യോജിച്ച അവയവം  മറ്റൊരാളിൽ നിന്നുമാണ് സ്വീകരിക്കുക അതുവരെ  കാത്തിരിക്കണം എന്നുള്ള വലിയൊരു വിഷമഘട്ടം കൂടിയുണ്ട് 

നിങ്ങൾ ഞങ്ങളെക്കാൾ  ആയിരം വർഷം  പുറകിലാണല്ലോ  ജോൺ 

തീർച്ചയായും സത്യമാണത്

അപ്പോൾ ഒരാളെ വേണമെങ്കിൽ നിങ്ങൾക്ക് പുനർനിർമ്മിക്കാം  ഒരാൾ മരിച്ചു കഴിഞ്ഞാൽ  അതുപോലെ മറ്റൊരാൾ ?

അതൊരിക്കലും സാദ്ധ്യമല്ല ജോൺ സൃഷ്ട്ടാവിന്റെ  മഹത്തായ  ആ നിർമ്മിതിയെ  മനുഷ്യബുദ്ധികൊണ്ട് അളക്കാനാകില്ല  
 
പ്രശസ്‌ത ശാസ്ത്രജ്ഞനും  എഴുത്തുകാരനുമായ ഏലസ്‌തോ എന്നോട് പറഞ്ഞു 

ജോൺ .., ഈ പ്രപഞ്ചത്തിൽ നമുക്ക് അറിയാൻ പാടില്ലാത്ത എത്രയോ രഹസ്യങ്ങൾ നമ്മുടെ  സൃഷ്ട്ടാവ് ഒളിപ്പിച്ചു വെച്ചിട്ടുണ്ടായിരിക്കാം?, നമ്മൾ അറിയാത്ത എത്രയോ ഗ്രഹങ്ങളിൽ ഇതുപോലെ ജീവന്റെ വിത്തുകൾ  ഉണ്ടായിരിക്കാം?  അതിൽ എസ്തിയ എന്ന ഞങ്ങളുടെ ഗ്രഹവും എഫ്രോഫ്രിയൻ എന്ന നിങ്ങളുടെ ഭൂമിയും തിരിച്ചറിഞ്ഞു കഴിഞ്ഞിരിക്കുന്നു അതുപോലെ ഇനിയും എത്രയോ മഹാത്ഭുതങ്ങൾ ഈ പ്രപഞ്ചത്തിൽ പ്രപഞ്ചസൃഷ്ട്ടാവ് നമുക്കായി മറച്ചു വെച്ചിട്ടുണ്ടായിരിക്കാം ?

ശരി തന്നെയാണ്  എത്രയോ രഹസ്യങ്ങൾ ഈ പ്രപഞ്ചത്തിൽ, പ്രപഞ്ച സൃഷ്ട്ടാവ് ഒളിച്ചു വെച്ചിട്ടുണ്ടായിരിക്കാം ?  മനുഷ്യ യുക്തിക്കും, ഭാവനക്കും  എത്രയോ കാതങ്ങൾ അപ്പുറത്തുള്ളവ?


                     

0 അഭിപ്രായങ്ങള്‍