ഈ ജെസീറക്കെന്താ ഭ്രാന്താണോ ?

      എന്റെ ഭാര്യ , എന്നോട് ചോദിച്ച ആ  ചോദ്യത്തിന് ഉത്തരം പറയാൻ എനിക്കായില്ല .

     രണ്ടു പ്രസവിച്ച മാത്രത്വത്തിന്റെ  മഹത്ത്വം അറിയുന്ന അവളോട്‌ ഉത്തരം പറയണമെങ്കിൽ നന്നായി ആലോചിക്കേണ്ടി വരും.

          കാരണം അതിന്റെ അർത്ഥമറിയാത്ത പുരുഷൻമാർക്ക് അതിന് ഉത്തരം പറയുവാൻ കഴിയുമോ എന്നെനിക്ക് സംശയമുണ്ട് .

        പത്തുമാസം സ്വന്തം ഗർഭപാത്രത്തിന്റെ ചൂടിൽ സംരക്ഷണം നൽകി  തന്റെ രക്തവും , മാംസവും കൊണ്ട് ജീവനേകിയ ഒരു കുഞ്ഞിന് പാലൂട്ടകയില്ലെന്ന് വെച്ചാൽ  അവരെ ഒരു അമ്മയെന്ന് വിളിക്കാനാകുമോ ?

        ഒരു സ്ത്രീയെന്നു കരുതാനാകുമോ ?

  സ്വന്തം കുഞ്ഞിനുപോലും സുരക്ഷിത്വതവും , ഭക്ഷണവും ഉറപ്പാക്കാൻ കഴിയാത്ത ഒരു സ്ത്രീക്കെങ്ങിനെ നാട്ടിൽ നടക്കുന്ന ഒരു അനീതിക്കെതിരെ പൊരുതാനാകും? ആ സമരത്തിന് എന്ത് സത്യസന്ധതയാണുള്ളത് ?

   ഇനി വെറും പോപ്പുലാരിറ്റിക്കു വേണ്ടിയുള്ള ഗിമ്മിക്കുകളാണ് ഇതെങ്കിൽ അതിനു ആ പാവം  കുഞ്ഞുങ്ങൾ എന്തു പിഴച്ചു.?  പാൽ മണം പോലും മാറാത്ത ആ കുഞ്ഞിനോട് കാണിക്കണോ ഈ പരാക്രമങ്ങൾ ?

   അല്ല ...., ഇവൾക്ക്  ഭർത്താവെന്നു പറയുന്ന കിഴങ്ങനൊന്നുമില്ലേ ?

  ഭാര്യയുടെ ആ രണ്ടാമത്തെ ചോദ്യത്തിനും ഉത്തരത്തിനായി ഞാൻ പതറി 
 
     എങ്കിലും ആ ചോദ്യം എന്റെ ഉള്ളിൽ കിടന്നും മാറ്റൊലി കൊണ്ടു ശരിയല്ലേ .? ഇവൾടെ  ഈ ഭർത്താവെന്നു പറയുന്ന കിഴങ്ങൻ എവിടെയാണ് ?, അയാളുടേയും കൂടെ ഉത്തരവാധിത്വമാണല്ലോ ആ കുഞ്ഞ് .

    സ്വന്തം സുഖം മാത്രം നോക്കാനാണെങ്കിൽ  എത്രയോ മാർഗ്ഗങ്ങളിലൂടെ അത് സാധിച്ചെടുക്കാം  അല്ലാതെ അതിന്റെ പരിണിതഫലമായി ഒരു കുഞ്ഞിന് ജന്മം കൊടുത്ത്  അതിനെ ഇങ്ങിനെ ദ്രോഹിക്കുന്ന ഈ വർഗ്ഗത്തിനെ സ്ത്രീയെന്നാണോ വിളിക്കണ്ടത് ?

    സ്വന്തം കുഞ്ഞുങ്ങളെ നല്ല രീതിയിൽ വളർത്തി വലുതാക്കി അവരെ സമൂഹത്തിന് ഉപയോഗപ്രദമായ രീതിയിൽ മാറ്റിയെടുക്കുകയാണ് ഉത്തമരായ മാതാപിതാക്കളുടെ കടമ . അല്ലാതെ ഈ കുഞ്ഞു പ്രായത്തിൽ തന്നെ അവരെ ഇങ്ങനെ തെരുവിൽ അലയാൻ ഇടവരുത്തിയാൽ  എന്തായിത്തീരും ആ കുഞ്ഞുങ്ങളുടെ ഭാവി ?

   ഇവളെയൊക്കെ മുക്കാലക്ക് കെട്ടിയിട്ട്  നല്ല പുളിയൻ ചാട്ടവാറുകൊണ്ട്  തൊലി ഉരിയണമാതിരി അടിക്കണം കൂടെ ആ കിഴങ്ങനേയും 

     ചോദ്യങ്ങൾക്കൊന്നും എനിക്ക് മറുപടി ഇല്ലെന്നായപ്പോൾ  ഒരു ആത്മഗതം പോലെ  ഇതും പറഞ്ഞു കൊണ്ട് ഭാര്യ അടുക്കളയിലേക്ക് പോയി അടുത്തനിമിഷം അടുക്കളയിൽ നിന്ന് പാത്രം ഉറക്കെ താഴെ വീഴുന്ന ശബ്ദം കൂടെ ഒരു അലർച്ചയും ..

          നിങ്ങൾ രാവിലെ കുളിക്കുന്നോന്നുമില്ലേ .., മനുഷ്യാ ?

         ഞാൻ ഞെട്ടിപ്പോയി 

   ജെസീറയോടുള്ള ദേഷ്യമാണത്  ഒപ്പം ഒരു കുഞ്ഞിനോടുള്ള അനുകമ്പയും  അതവൾ കാണിച്ചില്ലെങ്കിലെ അത്ഭുതമുള്ളൂ  കാരണം അവൾ ഒരു അമ്മയാണ്  പേറ്റുനോവറിഞ്ഞ ഒരമ്മ 

            അവർക്കേ ഇങ്ങനെ പ്രതികരിക്കാനാകൂ .




 

0 അഭിപ്രായങ്ങള്‍