മഹാമേരുവായി ഒരു വ്യക്തി ദ്രിഡ ഗോപുരമായി പാർട്ടി ആര് ആർക്ക് വിധേയനാകും?, സാംസ്കാരിക കേരളത്തിലെ ഏറ്റവും പുതിയ സംഭവബഹുലമായ വിശേഷങ്ങളിലേക്ക് ഉറ്റു നോക്കുന്ന ഒരു ജനത .

     ഒരു കുടുംബത്തിനുള്ളിലെ വഴക്ക് അതിന്റെ പാരമത്യത്തിലെത്തിയിരിക്കുന്നു . സ്നേഹത്തിന്റെ ഭാഷയിൽ അണക്കേണ്ട ഒരു തീപ്പൊരി  അഗ്നിഗോളമായി വിഴുങ്ങാൻ നിൽക്കുന്നു .

    ബാലിശമായ മനോ വ്യാപാരത്തിലൂടെ ഉരുത്തിരിയുന്ന പ്രശനങ്ങളെ അതേ ബാലിശതയോടെ തന്നെ കണ്ടിരുന്നെങ്കിൽ  ഇങ്ങനെയൊരു പ്രതി സന്ധി ഉണ്ടാകുമായിരുന്നോ , എന്നത് മറ്റൊരു ബാലിശമായ ചോദ്യമായി കണക്കാക്കാം .

      എന്നിരുന്നാലും താൻ നട്ടു വളർത്തിയ പാർട്ടി ഒരു വട വൃക്ഷമായി പടർന്നു പന്തലിച്ചപ്പോഴും  അതിനെ മടിയിൽ തന്നെ വെക്കാമെന്ന് കരുതുന്നത്  ഒരു വ്യാമോഹം തന്നെയാണ് . എന്നു വെച്ച് .., വളർത്തി വലുതാക്കിയ ഒരു മകന്റെ മുന്നിലുള്ള പിതാവിന്റെ ശാഠ്യത്തെ  അംഗീകരിച്ചു കൊടുക്കാതിരിക്കാനുമാവില്ല , നിർദോഷമായ ഒരു കുസൃതിയായി മാത്രമതിനെ കണ്ടാൽ മതിയായിരുന്നു .

     എന്തോക്കെത്തന്നെയായാലും പാർട്ടി അതൊരു സംഘടനയാണ്  ജനങ്ങളാണ് , അതിന് , അതിന്റെതായ മൂല്യങ്ങളും, ചട്ടക്കൂടുകളും ഉണ്ട് . അതെപ്പോഴും വ്യക്തികൾക്കും, സാർത്വതാൽപര്യങ്ങൾക്കും അതീതമാണ് അതീതവുമായിരിക്കണം . അവിടെ സ്വന്തം ഇഷ്ട്ടാനിഷ്ട്ടങ്ങൾക്കല്ല മുൻ‌തൂക്കം  ആത്യന്തികമായി ജനങ്ങൾക്കു വേണ്ടിയാണത് നില കൊള്ളേണ്ടത് . ജനങ്ങൾ ഇല്ലെങ്കിൽ അവിടെ പാർട്ടിയെന്ന സംഘടനക്ക് ശക്തിയില്ലാതാകുന്നു  അപ്പോൾ അവിടെ സംഘടനാതത്വങ്ങൾക്ക് മുൻഗണന നൽകേണ്ടിവരുന്നു .

         ഇവിടെ രണ്ടു വ്യക്തികൾ തമ്മിലോ , രണ്ട് രാജ്യങ്ങൾ തമ്മിലോ ഉള്ള പരസ്പര വൈരുദ്ധ്യങ്ങൾ അല്ല മറിച്ച് രണ്ട് ആശയ വൈരുദ്ധ്യങ്ങൾ തമ്മിലുള്ളതാണ് .

   അതായത്  താൻ വളർത്തി വലുതാക്കിയ പാർട്ടി  എന്ന് ചിന്തിക്കുന്ന ഒരു യുക്തിയും ,പാർട്ടിയെന്നാൽ അതൊരു സംഘടനയാണ് ,എന്ന് ചിന്തിക്കുന്ന മറ്റൊരു യുക്തിയും  തമ്മിലുള്ള ആശയവിനിമയത്തിൽ ഉണ്ടായിരിക്കുന്ന  തെറ്റിദ്ധാരണകളാണ് പ്രശ്നം . ആ തെറ്റിദ്ധാരണകൾ നീക്കപ്പെടുന്നിടത്ത്  ആ മഞ്ഞുമല താനേ ഉരുകുന്നു  എന്നാൽ ഇരുപക്ഷത്തും വിട്ടുവീഴ്ച്ചകൾ ഉണ്ടാകാത്തിടത്തോളം  അതൊരു മല കണക്കെ അങ്ങിനെ ഉയർന്നു നിൽക്കുകയും  ചെയ്യും .

    സരളമായ നൈപുണ്യത്തോടെ  ആ മഞ്ഞുരുക്കാൻ നേത്രത്വത്തിനു കഴിഞ്ഞു കൊണ്ട്  പുതിയൊരു സംഘടനാശക്തിയോടെ മുന്നോട്ട് വരാൻ കഴിയട്ടെ  എന്നാശംസിക്കുന്നു .

   


0 അഭിപ്രായങ്ങള്‍