മുഴുക്കള്ളൻമാരുടെ നാട്ടിൽ ഒരു അരക്കള്ളനെങ്കിലും ആയി ജീവിക്കേണ്ടേ 

                  കള്ളൻമാർ വാഴുന്ന നാടാണിത് കള്ളത്തരം കാണിക്കുന്നവനേ ഇവിടെ നില നിൽപ്പുള്ളൂ 

            സത്യസന്ധത  എന്താണത് ?

             അങ്ങിനെയൊരു സാധനമുണ്ടോ ?

    എന്നാൽ ലോകം മുഴുവനും കള്ള നാണയങ്ങൾ എന്ന് അടച്ചാക്ഷേപിക്കാൻ കഴിയില്ല 

    നല്ല നാളങ്ങൾ ഉണ്ട്  ആ തിരികൾ തെളിഞ്ഞു കത്തുന്നതു കൊണ്ടു കൂടി തന്നെയാണ് ഈ  ലോകം ഇനിയും അന്ധകാരയുഗത്തിലേക്ക് കൂപ്പു കുത്താത്തതും.

    ആ കൈത്താങ്ങുകൾ  ഇനിയും  സൂര്യനെപ്പോലെ പ്രശോഭിക്കട്ടെ എന്ന് നമുക്ക് ആത്മാർത്ഥമായി പ്രാർഥിക്കാം.

 നല്ല ജനുസ്സുകളുടെ അഭാവം അതു തന്നെയാണ് ഒരു ജനതയുടെ ശാപവും 

             ലോകം ഓടുകയാണ് 

           എങ്ങോട്ട് ? എന്തിനെന്നറിയാതെ .ആകെയൊരു പരക്കം പാച്ചിൽ .
           
      നൈമിഷികമായ ഈ ജീവിതത്തെ ആസ്വദിക്കാതെ  ചിരഞ്ജീവി ആണെന്ന ഭാവത്തോടെ അവൻ എന്തെല്ലാമോ വെട്ടിപ്പിടിക്കാനായി ഓടുന്നു. അവിടെ അവൻ ചുറ്റുമുള്ളതൊന്നും കാണുന്നില്ല . എന്തിന് .., തന്നെ തന്നേയും  കാണാനും കേൾക്കാനും കഴിയാത്ത വിധത്തിൽ കുരുടനും ബധിരനും ആയിരിക്കുന്നു .

    എന്നിട്ടും .., അവൻ പരക്കം പായുന്നു.

     എന്തിനെന്ന ചോദ്യത്തിന് ,

   ആധുനിക യുഗത്തിൽ ജീവിക്കണമെങ്കിൽ  ആധുനികതക്കൊപ്പം ഒടേണ്ടേ .

                വെറും ‌ പൊള്ളത്തരമായൊരു ജല്പനം 

   ആധുനികനാവാൻ ആധുനികതക്കൊപ്പം ഒടേണ്ടാ  അതിനെ മനസ്സു  കൊണ്ട് ഉൾക്കൊണ്ടാൽ മാത്രം.

      ലക്ഷ്യം ..., അത് വേണ്ടത് തന്നെയാണ്  ലക്ഷ്യമില്ലാത്ത ജീവിതം മനുഷ്യനെ  ആ പേരിന് അർഹനല്ലാതാക്കിത്തീർക്കുന്നു .

   പക്ഷേ .., ആ ലക്ഷ്യത്തിന്റെ അന്തിമം വെറും പണത്തിനു വേണ്ടി മാത്രമുള്ളതാകരുത്.

  അതിനേക്കാളൊക്കെ വലുതായ മൂല്യങ്ങൾ പലതുമുണ്ട് 
ഓരോ മനുഷ്യനും ഓരോ നിമിത്ത പൂർത്തീകരണത്തിനു വേണ്ടി ജീവിക്കുന്നു. ആ നിമിത്തങ്ങളെ അവൻ തിരിച്ചറിയുന്നിടത്ത്  അവന്റെ കർമ്മങ്ങളിലേക്കുള്ള ആദ്യ പടി അവൻ താണ്ടുന്നു .

     തന്റെ നിമിത്തങ്ങളിലൂടെ  തന്റെ നിയോഗത്തിലൂടെ അവൻ ചരിക്കുമ്പോൾ  ലക്ഷ്യം,  പണമെന്ന .., വെറും  ക്രയ വിക്രയത്തിനുപയോഗിക്കുന്ന വസ്തുവിൽ നിന്നും മാറി തനിക്കു ചുറ്റുമുള്ള  സമൂഹ നന്മ എന്നുള്ള മഹത്തായ കാഴ്ച്ചപ്പാടിലേക്ക് ഏതൊരുവനും എത്തിച്ചേരുന്നു .

   ആ മാനസീകതലത്തിൽ നിന്നും അവൻ പ്രതിബന്ധത തിരിച്ചറിയുന്നു തന്നെത്തന്നെ മനസ്സിലാക്കുന്നു തന്നിലേക്ക് തന്നെ തിരിഞ്ഞു നോക്കുന്നു.

   തന്റെ നിയോഗം തിരിച്ചറിയുമ്പോൾ  ഉത്തരവാധിത്വങ്ങൾ ഏറുന്നു
     അത് നിറവേറ്റാണമെങ്കിൽ  അവൻ സാമൂഹികനായി, സമൂഹത്തിൽ ജീവിക്കണം തനിക്കു  ചുറ്റുമുള്ള സമൂഹത്തെ തിരിച്ചറിയണം .

     മുന്നിലേക്ക് മാത്രം നോക്കാതെ  പിന്നിലേക്ക് കൂടി തിരിഞ്ഞു നോക്കുന്നത്   വീണു കിടക്കുന്നവരെ കൈപിടിച്ചുയർത്താനുള്ള  ഒരു കാരുണ്യത്തിലേക്ക് വഴിയൊരുക്കും. പുറകിലുള്ളവരെ  നോക്കുമ്പോഴാണ്  നാം എത്രയോ കാതം മുന്നിലാണ് എന്നുള്ള ആത്മ വിശ്വാസം നമുക്ക് ലഭിക്കുന്നത് .

     മുന്നിലേക്ക് മാത്രം നോക്കിയാൽ  നാം  എത്രയോ കാതം പിന്നിലാണ് എന്നുള്ള സത്യം നമ്മുടെ ആത്മ വിശ്വാസത്തെ ചോർത്തിക്കളയുന്നു .

    ജീവിതം  നൈമിഷികമാണ് .., ലോകം മുഴുവനും നേടിയാലും അതൊന്നും കൂടെക്കൂട്ടാൻ കഴിയില്ലെന്ന സത്യം ഉൾക്കൊള്ളുക. സഹജീവികളോടുള്ള കാരുണ്യം,  സഹായിക്കാനുള്ള നല്ല മനസ്സ് ,  സത്യസന്ധത  ഇതെല്ലാം നമ്മുടെ ജീവിതത്തെ പുതിയൊരു തലത്തിലേക്കുയർത്തുന്നു.

   ആത്മ സംതൃപ്തിയും , മനസ്സമാധാനവും നിറഞ്ഞ പുതിയൊരു തലത്തിലേക്ക്   അവിടെ നമ്മുടെ നിയോഗം പൂർത്തിയാക്കപ്പെടുമ്പോൾ ദൈവീക ചേതന നമ്മിൽ വന്ന് നിറയുന്നു .അത് നമുക്ക് ജന്മാന്തരങ്ങൾ നീളുന്ന  ജന്മ പുണ്യത്തിലേക്ക് തുറക്കപ്പെടുന്ന  ഒരു വാതിൽ കൂടിയാകുന്നു .

  അങ്ങിനെയാകുമ്പോൾ മേൽപ്പറഞ്ഞ ആ വാചകം നമുക്ക് തിരുത്തിയെഴുതാം .

        

0 അഭിപ്രായങ്ങള്‍