രക്ത രക്ഷസ്സുകൾ അലറി വിളിക്കുന്ന നാട്  ജാതി വെറി പിടിച്ച കോമരങ്ങൾ ഉറഞ്ഞു തുള്ളുന്ന ഒരു ലോകം .

          ഹേ .., ജാതി വെറി പിടിച്ച കോമരങ്ങളെ  നിങ്ങൾ ജനിക്കാതിരുന്നെങ്കിൽ അത്  നിങ്ങളുടെ മാതാപിതാക്കളുടെയും നിങ്ങൾക്ക് വരാനിരിക്കുന്ന തലമുറകളുടേയും പുണ്യം .

     ജാതി വെറി പിടിച്ച്  അലറി വിളിച്ചു കൊണ്ട് നിങ്ങൾ ചുട്ടു കൊന്നത് ദൈവങ്ങളെ തന്നെ . അതിന്റെ പാപഭാരം ഏത് ഗംഗയിൽ പോയി സ്നാനം ചെയ്താലാണ്  നിങ്ങളുടെ മേൽ നിന്നും ഒഴുകിപ്പോവുക .?

      തലമുറകൾ പേറേണ്ടി വരുന്ന  ആ പാപഭാരത്തിന്റെ മാറാപ്പ്  നിങ്ങൾ എവിടെ കൊണ്ട് പോയി ഇറക്കി വെക്കും ? അതിനുള്ള പ്രതിഫലം ഇവിടെ നിന്നും കിട്ടാതെ ഈ ജീവിതം അങ്ങിനെയൊന്നും നിങ്ങളെ വിട്ടു പോവില്ല  അതിന്റെ ഭീകരത ഡെമോക്ലോസ്സിന്റെ വാൾ പോലെ  നിങ്ങളുടെ തലക്കു മുകളിൽ തൂങ്ങി ആടിക്കൊണ്ടേയിരിക്കും.

    തോളിലൊരു പാപമാറാപ്പും പേറി ജന്മാന്തരങ്ങൾ നിങ്ങൾ ഗതി കിട്ടാതെ അലയും . അത്രക്കും കൊടൂരമായ  പാപഭാരത്തിന്റെ രക്തക്കറ നിങ്ങളുടെ കൈകളിലുണ്ട് .

   രണ്ട് പിഞ്ചു കുഞ്ഞുങ്ങളെ ജീവനോടെ ചുട്ടെരിച്ചിരിക്കുന്നു  സഹിക്കാനാവാത്ത വേദനയിൽ  ആ കുഞ്ഞു ജീവനുകൾ ശരീരത്തിൽ നിന്നും വേർപ്പെടുമ്പോളുള്ള ..ആ .., കുഞ്ഞുങ്ങളുടെ നിലവിളി എന്റെ ദൈവങ്ങളെ .., എന്നായിരിക്കും  ജാതിക്കതീതമായ ദൈവങ്ങളോട് .

     അതങ്ങ് സ്വർഗ്ഗത്തോളം ചെന്നെത്താതിരിക്കില്ല  ആ നിലവിളി കേൾക്കതിരിക്കാൻ മാത്രം അവിടന്ന് ബധിരനുമല്ല. ആ കോപത്തിൽ നിന്നും പുറപ്പെടുന്ന അഗ്നിസ്ഫുലിംഗങ്ങൾക്ക്  നിങ്ങളെ പച്ചക്ക് ചുട്ടെരിക്കാനാകും  ആ തീജ്ജ്വാലകൾ നിങ്ങളുടെ തലമുറകളെ പിന്തുടരും . അതിൽ നിന്നും ഓടിയോളിക്കാനായി ഇടമില്ലാതെ നിങ്ങൾ ജീവനും കൊണ്ട് ഈ ലോകം മുഴുവനും പരക്കംപായും .

          ഹാ .. കഷ്ട്ടം  വെറി പിടിച്ച ജാതി കോമരങ്ങളേ  നിങ്ങളെപ്പോലെയുള്ള നരനും , നരിയും കെട്ടവരാണ് ഈ നാടിന്റെ തീരാശാപങ്ങൾ . നിയമങ്ങളിൽ നിന്ന് നിങ്ങൾക്കൊരു പക്ഷേ  ഒളിച്ചോടിയെനായേക്കാം . പക്ഷേ .., ജീവിതത്തിൽ നിങ്ങൾ വലിയൊരു തെറ്റു ചെയ്തു  പൊറുക്കാനാകാത്ത തെറ്റ് .
അതിൽ നിന്നും രക്ഷപ്പെടാനായി സ്വയം ജീവത്യാഗം ചെയ്തേക്കൂ  അതാണ്‌ നിങ്ങൾക്ക് നല്ലത് .

    കുതിച്ചു വരുന്ന ട്രെയിനു മുന്നിൽ അകപ്പെട്ട്  ശരീരം ഛിന്നഭിന്നമാകുന്ന ദു:സ്വപ്നം പോലെ അത് നിനക്ക് സ്വസ്ഥത തരില്ല  അത് നിന്നെ വേട്ടയാടിക്കൊണ്ടേയിരിക്കും . നിങ്ങളെല്ലാം ജന്മമെടുത്തിരിക്കുന്നത്  മാതാപിതാക്കളുടെ ഇണ ചേരലിലൂടേയോ , അതോ സാത്താനെറെയോ ?

        ആദ്യത്തേതാകാൻ  വഴിയില്ല  അങ്ങിനെയെങ്കിൽ  അത് മനുഷത്വമുള്ള മനുഷ്യരായേനെ.  നിന്റെ ശരീരം മുറിച്ചു നോക്കിയാൽ വരുന്നത് രക്തമോ, അതോ വിസർജ്ജ്യമോ ?

     പേ പിടിച്ച് ഓടുന്ന ചെന്നായ്ക്കളെ  ഏത് ജാതിയാണ് നിന്നെ അലസോരപ്പെടുത്തുന്നത് ? എവിടെയാണ് നിനക്ക് ജാതിയുടെ അതിർവരമ്പുകൾ കാണാനാകുന്നത് .?

   സവർണ്ണനോ , അവർണ്ണനോ , ഹിന്ദുവോ , മുസ്ലിമോ അതോ ക്രിസ്ത്യാനിയോ?

   ഈ ജാതി വെറി പിടിച്ച നരാധമകൂട്ടത്തിൽ ജീവിക്കുമ്പോൾ പുച്ഛം തോന്നുന്നു.  ആദിമ മനുഷ്യനെ സൃഷ്ട്ടിച്ചതു മുതൽ  അവനെ വഴി തെറ്റിക്കാൻ ദൈവം  സാത്താനേയും പടച്ചു വിട്ടിരിക്കുന്നു .

   കലികാലം .., കലി പൂണ്ട ലോകത്ത്  നടക്കുന്നതെല്ലാം കലിയുടെ അവതാരങ്ങൾ   മാത്രം . സഹോദരൻ , സഹോദരനെതിരേയും  ലോകം ലോകത്തിനെതിരേയും , വാളെടുക്കുന്ന സമയം .

        പക്ഷേ .., ഒന്നോർക്കുന്നത് നല്ലത്  വാളെടുക്കുന്നവനൊക്കെ വാളാലേ തീർന്ന  ചരിത്രമേയുള്ളൂ .

     അവർ നായ്ക്കളെപ്പോലെ  പേ പിടിച്ച് ഓടും , ജന്മാന്തരങ്ങളോളം . അവസാനം എവിടെയെങ്കിലും വീണ്  തല തല്ലി ചാവാൻ ആഗ്രഹിക്കും  എന്നാൽ  അതിനു  കഴിയില്ല  ഈ പാപഭാരങ്ങളുടെയെല്ലാം പ്രതിഫലം കിട്ടാതെ  ജീവൻ  പോലും  വിട്ട് പോവില്ല . സ്വ ജീവൻ ഒന്ന്  ഹോമിക്കാൻ വേണ്ടി  ആർത്തലച്ച് കരയും എന്നാൽ  അത് കേൾക്കാൻ  അവിടെ ആരും ഉണ്ടാവില്ല  . 

  

0 അഭിപ്രായങ്ങള്‍