ഹാ കഷ്ടം .., ഒരു മനുഷ്യൻ സ്വന്തം ഭാര്യയുടെ മൃതദേഹം തോളിലിട്ടു നടന്നത് ഏകദേശം പന്ത്രണ്ടു കിലോമീറ്ററുകളോളം . ജീവനില്ലാത്ത ഒരു ശരീരത്തോട് പോലും സാമാന്യമര്യാദകാണിക്കാത്തതാണോ ഈ സമൂഹത്തിന്റെ സംസ്കാരം .?

    ഇതാണോ ഇന്ത്യ .? എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരി സഹോദരൻമാരാണ്  എന്നുള്ള പ്രതിജ്ഞ തിരുത്തിയെഴുതേണ്ടി വരും.

        ആളാളുക്ക് ഒരു പത്തുരൂപ പിരിവെടുത്താൽ പോലും  നിർദ്ധനനായ ആ മനുഷ്യന് ഒരു വണ്ടി വിളിക്കാനുള്ള കാശ് കൊടുക്കാൻ പറ്റില്ലേ .?

     കൂടുതൽ ഒന്നും എഴുതാനില്ല , എഴുതി ആരെയും തിരുത്താനുമാവില്ല . പഴകിപ്പതിഞ്ഞ വാക്കുകൾക്കും  വാചകങ്ങൾക്കും ഹൃദയശൂന്യരുടെ ഇടയിൽ ഒരു മാറ്റവും വരുത്താനാകില്ല ,  കാട്ടാളന്മാർ .

    എരിയുന്ന വേദനയിലും  കരുണയില്ലാത്ത ഈ ലോകത്തിന്റെ കാരുണ്യത്തിന് കാത്തു നിൽക്കാതെ  ജീവനറ്റ തന്റെ ഇണയെ തോളിലേറ്റി  തങ്ങളുടെ കിടപ്പാടം ലക്ഷ്യമാക്കി നടന്ന  ആ യുവാവിന് ഒരു ആദരം .

           മനസ്സാക്ഷിയില്ലാത്ത ഒരു സമൂഹത്തിന്റെ പ്രതീകമാണ് ആ ചിത്രം .

   എത്രയോ സന്നദ്ധസംഘടനകൾ  എത്രയോ സുമനസ്സുകൾ ഉള്ള ഒരു നാടാണ് ഇത്  സ്വയം കഴിയുന്നില്ലെങ്കിൽ കൂടി ഇവരെ ആരെയെങ്കിലും ഒന്ന് വിവരമറിയിക്കാനുള്ള സന്മനസ്സ് ആ നിരാലംഭകുടുംബത്തോട് കാണിക്കുവാൻ .., ആ ആശുപത്രിക്കാരുടെ ഹൃദയ ശൂന്യതക്കുമേൽ ..കരുണയുള്ള ഒരു മുഖം പോലും അവിടെയെങ്ങും ഉണ്ടായിരുന്നില്ലേ ..?

           സംസ്കാരം ..,കരുണ .., സ്നേഹം ..ഇവയൊന്നും .., ഒരാൾക്ക് മറ്റൊരാളുടെ മേൽ കെട്ടി വെക്കാനാകില്ല .. ഒരു മനുഷ്യൻ .., മനുഷ്യനായി മാറുമ്പോൾ ഉറവെടുക്കുന്ന വികാരങ്ങൾ ആണ് ഇതൊക്കെ .. മൃഗങ്ങൾ പോലും സ്വന്തം കൂട്ടത്തിൽ ആ വികാരം പ്രതിഫലിപ്പിക്കുന്നു .. അതിനും താഴെയുള്ള ഈ ഇരുകാലികളെ വിളിക്കാൻ ഒരു നൃക്ഷ്ഠപദം ഇനിയും കണ്ടുപിടിക്കേണ്ടിയിരിക്കുന്നു.

               

0 അഭിപ്രായങ്ങള്‍