രണ്ടു കവിൾ ജമൈക്കൻ ബ്ലൂ മൗണ്ടൈൻ കോഫി ആസ്വദിച്ചു കൊണ്ട് ഇറക്കിയതിനുശേഷം  മുരടനക്കിക്കൊണ്ട് ഞാൻ തുടർന്നു 

സർ .., എന്റെ ഊഹം ശരിയാണെങ്കിൽ ..

അല്ലെങ്കിലും  ഊഹങ്ങൾക്കു മാത്രമേ ഇപ്പോൾ പ്രാമുഖ്യം കൊടുക്കുവാൻ  കഴിയുകയുള്ളൂ  സൂര്യന്  അതിന്റെ നൈസർഗ്ഗീഗ തലത്തിൽ നിന്നും സ്ഥാന ചലനം സംഭവിച്ചിരിക്കുന്നുവെങ്കിൽ അതിനു കാരണം സോളാർ സിസ്റ്റത്തിൽ രൂപം കൊണ്ട അതിശക്ത മർദ്ധമോ അതിനുസമാനമായുള്ള മറ്റെന്തിങ്കിലും കാരണങ്ങളോ  ആയിരിക്കാം.

ഒരു പക്ഷേ  സ്ഫോടനങ്ങളോ മറ്റോ സോളാർ സിസ്റ്റത്തിൽ നടന്നിട്ടുണ്ടെങ്കിൽ അതത്രയും ശക്തിവത്തു തന്നെയായിരിക്കണം എന്തൊക്കെയാണതിന്റെ കാരണങ്ങളെന്ന്  നാമിനിയും തിരിച്ചറിയേണ്ടതുണ്ട് 

നമ്മുടെ കൂട്ടലുകൾക്കും അപ്പുറത്തുള്ളതായിരിക്കാമത് കാരണം അത്രയും ശക്തമായൊരു  മർദ്ധത്തിന്റെ അഭാവമില്ലാതെ സൂര്യനെപ്പോലെ     ഭീമാകാരമായൊരു നക്ഷത്രത്തിന് സ്ഥാനഭ്രംശം സംഭവിക്കുകയെന്നുളത്   അസംഭാവ്യമാണ് .

ഒരു പക്ഷേ ഇത്തരത്തിലുള്ളൊരു സ്ഫോടനം ഭൂമിയുടെ സമീപത്തായിരുന്നുവെങ്കിൽ നമ്മുടെ ഗ്രഹം തന്നെ  ഈ സോളാർ സിസ്റ്റത്തിൽ നിന്നും  അപ്രതക്ഷ്യമായിപ്പോയേനെയെന്നുള്ളത് വലിയ അതിശയോക്തിക്കിട നൽകാതെ പറയാവുന്നൊരു സത്യമാണ്  ഭാഗ്യവശാൽ അതുണ്ടായില്ല.

സ്ഫോടനം തന്നെയാണ് ഈയൊരു പ്രതിഭാസത്തിനു പുറകിലുള്ളതെന്ന്  ഉറപ്പിച്ചു പറയുവാൻ കഴിയുമോ ജോൺ ?

അതിലേക്കാണ് ഞാനും എത്തിച്ചേരുന്നത് 

ഡേവിഡിന്റെ ആ ചോദ്യത്തിനു മറുപടി പറയുമ്പോൾ പോലും എന്റെ  ഉള്ളിലും അത്തരമൊരു സംശയം വടം വലി നടത്തുന്നുണ്ടായിരുന്നുവെന്നുള്ളത് നേരുതന്നെയാണ്.

എന്തുകൊണ്ട് ഇത്തരത്തിലുള്ളൊരു പ്രതിഭാസം രൂപംകൊണ്ടു എന്നുള്ളതിന്റെ ആഴങ്ങളിലേക്ക്  ചൂഴ്ന്നിറങ്ങുകയാണെങ്കിൽ പലതരത്തിലുള്ള കാരണങ്ങൾ അതിനു പുറകിലായി ചൂണ്ടിക്കാണിക്കുവാൻ നമുക്ക്  കഴിയാവുന്നതാണ് . ഞാൻ മുമ്പേ സൂചിപ്പിച്ചതു പോലെ ഇതെല്ലാം തന്നെ  ഊഹങ്ങൾ മാത്രമാണ്  ശാസ്ത്രീയ സ്ഥിതീകരണങ്ങളെല്ലാം  തന്നെ വിശദമായ  പഠനങ്ങൾക്കൊടുവിൽ  മാത്രമേ തീർച്ചപ്പെടുത്തുവാനാകു .

താങ്കൾ ദയവായി  തുടർന്നു കൊള്ളുക പലപ്പോഴും  ഊഹങ്ങൾ തന്നെയാണ് പല  വലിയ സത്യങ്ങളിലേക്കുമുള്ള  ചൂണ്ടു പലകകളായി മാറുന്നത്  അതോടൊപ്പം ഇത്തരത്തിലുള്ള ഊഹങ്ങൾ പല ആശയങ്ങളിലേക്കുമുള്ള  വാതിലുകളും നമുക്ക് മുന്നിൽ തുറന്നിടുന്നു   ആയതിനാൽ ഡോണ്ട് ഹെസിറ്റേറ്റ് ട്ടു എക്സ്പ്രസ്സ് യുവർ വിഷൻ

സർ ..ജന്മസിദ്ധമായി  പ്രപഞ്ചത്തിൽ  അനുവർത്തിക്കപ്പെട്ടു പോരുന്ന  ഘടനാപരമായ ചലന സിദ്ധാന്തങ്ങൾക്കുപരിയായി പലപ്പോഴും നക്ഷത്രങ്ങളും ഗ്രഹങ്ങളും, മറ്റുവസ്തുക്കളും  അവയുടെ സ്വാഭാവികമായ പ്രയാണഗതിയിൽ നിന്നും വ്യതിചലിച്ചു കൊണ്ട്  മറ്റുള്ളവയിലേക്ക് കടന്നു കയറുകയോ ദിശാമാറ്റം സംഭവിച്ചുകൊണ്ട് മറ്റു വഴികളിലൂടെ സഞ്ചരിക്കാറുണ്ടെന്നുള്ളത്  പകൽ പോലെ വ്യക്തവും നമ്മളത് കണ്ടെത്തിയിട്ടുള്ളതുമാണ്. എന്തുകൊണ്ടെന്നുള്ളതിന്റെ പിന്നാമ്പുറങ്ങളിലേക്ക് ഈ ഘട്ടത്തിൽ നമുക്ക് കടന്നുകയറേണ്ടതില്ല ഇവിടെ അതല്ല നമ്മുടെ വിഷയം എന്നുള്ളതു കൊണ്ട് തന്നെ എന്നിരുന്നാൽ കൂടി പല ബാഹ്യ സമ്മർദ്ധങ്ങളും അതിനു ഹേതുവായിത്തീരുന്നുണ്ടെന്ന് പറഞ്ഞു കൊള്ളട്ടെ സാധാരണ ഗതിയിൽ ഇതെല്ലാം തന്നെ  വലിയതരത്തിലുള്ള  സങ്കീർണ്ണതകളോ പ്രതിസന്ധികളോ സൃഷ്ടിക്കാതെ കടന്നുപോവുകയാണ്   പതിവ്.

എന്നാൽ മറ്റു ചില സമയങ്ങളിൽ ഭീമാകാരങ്ങളായ  നക്ഷത്രങ്ങൾ പരസ്പരം  അടുത്തുവരുകയും അവ തമ്മിൽ കൂട്ടിയിടിക്കപ്പെടുകയോ  അല്ലെങ്കിൽ ഒന്ന് മറ്റൊന്നിലേക്ക് കടന്നുകയറുകയോ ചെയ്യപ്പെടുന്നു.  അതിതീവ്ര വേഗതയിൽ  സംഭവിക്കപ്പെടുന്ന ഇത്തരം പ്രതിഭാസങ്ങൾ ശക്തമായ സ്‌ഫോടനത്തിന്  വഴിവെക്കുകയും അതിലൂടെ പുറത്തുവരുന്നു  മർദ്ധം അതിനു ചുറ്റുമുള്ള ഘടകങ്ങളെ വലിയ തരത്തിൽ  സ്വാധീനിക്കുകയും  ആ ഇമ്പാക്ടുകൾ  പലതരത്തിലുള്ള ഔട്ട് പുട്ടുകളായി നമുക്ക് മുന്നിൽ എത്തിച്ചേരുകയും ചെയ്യപ്പെടുന്നു . 

ഇങ്ങനെയുള്ള എന്തെങ്കിലും  സംഭവവികാസങ്ങൾ സൂര്യനു സമീപത്തുണ്ടായിട്ടുണ്ടെങ്കിൽ അതിന്റെ  പ്രത്യാഘാതം മൂലം ഇത്തരത്തിലുള്ള സ്ഥാന ചലനത്തിനും സാധ്യതകളുണ്ട്‌ എന്നുള്ളതാണ് വസ്തുത. 

നക്ഷത്രങ്ങൾ മാത്രമല്ല ഇത്തരത്തിൽ പരസ്പരം  കൂട്ടിയിടിക്കപ്പെടുന്നത്  ഗ്രഹങ്ങളോ ? അതുപോലെതന്നെ  ഭീമാകാരങ്ങളായ മറ്റു വലിയ വസ്തുക്കളോ?   ഉൽക്കകളോ ? അതുമല്ലെങ്കിൽ  ഇത്തരത്തിലുള്ള സംഭവികാസങ്ങളിലൂടെ വിഘടിച്ചു പോയിട്ടുള്ള  ഗ്രഹ , നക്ഷത്ര ഭാഗങ്ങളോ  അങ്ങനെ  പലതും  ഇതിലേക്കുള്ള ഗതി നിർണ്ണയിക്കുന്ന വലിയ ഘടങ്ങളാണ്. മാനുഷീക ചിന്തകൾക്കപ്പുറത്തുള്ള  ഇത്തരം പലതും  ഗാലക്സിയിൽ  വലിയ പല മാറ്റങ്ങൾക്കും വഴിവെക്കുന്നതു തന്നെയാണ്.

ഈ വീക്ഷണങ്ങളുടെയെല്ലാം പ്രായോഗിക തലം എത്രത്തോളമുണ്ട് ജോൺ? 

വളരെയധികമുണ്ട്  സർ,  കോടിക്കണക്കിന്  വർഷങ്ങൾക്ക് മുൻപേ നമ്മുടെ ഗാലക്സിയിൽ ഇത്തരത്തിലുള്ള  ചില കൂട്ടിയിടികൾ  നടന്നീട്ടുണ്ടെന്നുള്ളതിന്റെയും,അത് വലിയ പല മാറ്റങ്ങൾക്കും   വഴിവെച്ചിരിക്കുന്നുവെന്നുള്ളതിന്റെയും  തെളിവുകൾ നമ്മൾ കണ്ടെത്തിയിട്ടുണ്ട് .

വലുതും ചെറുതുമായ താരാപഥങ്ങൾ വളരെ അപൂർവ്വമായി അവയുടെ സഞ്ചാര പഥങ്ങളിൽ നിന്നും വ്യതിചലിച്ചു കൊണ്ട്   പരസ്പരം അടുത്തുവരുകയും ഒരു താരാപഥം അടുത്തതിലേക്ക്  കടന്നുകയറി അതിൽ  ലയിച്ചു ചേരുകയോ അല്ലെങ്കിൽ അതിശക്തമായ താഡനം പരസ്പരം ഏൽപ്പിച്ചു കൊണ്ട് കടന്നുപോവുകയോ ചെയ്യപ്പെടുന്നു ആ ഘട്ടങ്ങളിൽ അവ ഉൾക്കൊള്ളുന്ന വേഗവും വലിപ്പ വ്യത്യാസങ്ങളും ആ താരാപഥത്തിന്റെയും അതുൾക്കൊള്ളുന്ന സമുച്ചയങ്ങളുടേയും ആന്തരികവും ബാഹ്യവുമായ ഘടനാവ്യത്യാസം  നിർണ്ണായിക്കുന്നതിൽ വലിയ പങ്കു വഹിക്കുന്നു  ആ ഒരു കാഴ്ചപ്പാടിൽ കൂടിയും സൂര്യന്റെ സ്ഥാനചലനത്തെ നമുക്ക്   നോക്കിക്കാണാവുന്നതാണ് . 

മറ്റുചിലപ്പോൾ താരാപഥങ്ങൾ അടുത്തു വരുന്ന ഘട്ടങ്ങളിൽ അവ    തമ്മിൽ പൂർണ്ണമായും പരസ്പരം ലയിക്കാതെ ഒന്ന് മറ്റൊന്നിനു മേൽ വലിയതരത്തിലുള്ള മർദ്ധം  ഏല്പിച്ചു കൊണ്ട്  കടന്നുപോകുന്നു ഈ പ്രിക്രിയയിൽ ടൺ കണക്കിന് പാറകളും, പൊടികളും , ഉൽക്കകളും ,കൂറ്റൻ നക്ഷത്രങ്ങളും , ഗ്രഹങ്ങളും, ഗ്രഹഭാഗങ്ങളുമെല്ലാം പരസ്പരം  കൈമാറ്റം ചെയ്യപ്പെടുന്നു .

ഇത്തരം കടന്നുകയറലുകളിൽ  ഒരു താരാപഥം ഉൾക്കൊള്ളുന്ന  കൂട്ടായ്മ അവയുടെ ആവാസസ്ഥാനം വിട്ട്  അടുത്തത്തിലേക്ക്   കടന്നുകയറുമ്പോൾ ലക്‌ഷ്യം നഷ്ട്ടപ്പെട്ട് ചുറ്റിത്തിരിയുന്നതിനു ഇടയാക്കുകയും അത് തുടർച്ചയായ കൂട്ടിയിടിക്കലുകൾക്ക് ഇടയാക്കി തീർക്കുകയും ചെയ്യപ്പെടാം  .

ഇത്തരത്തിൽ കൈമാറ്റം ചെയ്യപ്പെടുന്നവയിൽ  ഗ്രഹങ്ങളും സൂര്യനെപ്പോലെ ഭീമാകാരങ്ങളായ നക്ഷത്രങ്ങളും ഒരു ഗ്രഹത്തെയോ ഗാലക്സിയേ   തന്നെയോ മറയ്ക്കാനുള്ള  ധൂളികളും, പാറകളും  ഉണ്ടായേക്കാം .

ഇങ്ങനെ താരാപഥങ്ങൾ തമ്മിൽ പരസ്പരം കൂടിച്ചേരുമ്പോഴോ അല്ലെങ്കിൽ ഒന്ന് മറ്റൊന്നിൽ വലിയ  മർദ്ധം ഏല്പിച്ചുകൊണ്ട് കടന്നുപോകുമ്പോഴോ അതിന്റെ പരിണിതഫലമായി സൂര്യനിൽ ശക്തമായ ആഘാതം ഏൽക്കാൻ  ഇടയായിട്ടുണ്ടെങ്കിൽ കൂടി  ഇത്തരത്തിലുള്ളൊരു അവസ്ഥാവിശേഷത്തിന് സാദ്ധ്യതയേറെയാണ് .

ചില സമയങ്ങളിൽ താരാപഥങ്ങൾ തമ്മിൽ അടുത്തുവരുമ്പോൾ രൂപംകൊള്ളപ്പെടുന്ന അതിശക്ത മർദ്ധം മൂലവും ഇത്തരമൊരു പ്രതിഭാസത്തിനു കാരണമായിത്തീരാവുന്നതാണ് 

ഇവിടെ, നമ്മുടെ ആദ്യ നിഗമനങ്ങളെ  പൂർണ്ണമായും നമുക്ക് നിരാകരിക്കാവുന്നതാണ് കാരണം അത്തരമൊരു  പ്രതിഭാസം സംഭവിച്ചിരുന്നുവെങ്കിൽ സൂര്യന്റെ സ്ഥാനചലനമല്ല മറിച്ച്  ഈ ഗാലക്സി തന്നെ അതോടൊപ്പം  ഇല്ലാതായേനേ

നമ്മുടെ ഗാലക്സിയോട് അടുത്തു കിടക്കുന്ന താരാപഥങ്ങളിൽ സംഭവിക്കുന്ന ഇത്തരം  ഇമ്പാക്റ്റുകൾ അതിന്റെ പരോക്ഷമായ പ്രത്യാഘാതത്തിന്റെ ഏറ്റവും കടുത്തവശം സൂര്യനിൽ ഏൽപ്പിക്കുകയും  തന്മൂലം  സ്ഥാനചലനം സംഭവിക്കപ്പെട്ടിരിക്കുകയും ചെയ്തിരിക്കാം,  ഇവിടെയാണ് രണ്ടാമത്തെ നിഗമനത്തിന് കൂടുതൽ പ്രാധാന്യം കൈവരുന്നതും അത് വിശ്വാസയോഗ്യമായിത്തീരുന്നതും.    

ഇത്തരത്തിലുള്ളൊരു  കൂടിച്ചേരലോ താരാപഥ സമ്പർക്കമോ നമ്മൾ ഉൾക്കൊള്ളുന്ന ഈ താരാപഥത്തിൽ  നേരിട്ടുണ്ടായിട്ടില്ലെന്നു വേണം അനുമാനിക്കുവാൻ അങ്ങിനെയായിരുന്നുവെങ്കിൽ   അതു നമ്മുടെ ഗാലക്സിയുടെ നാശത്തിനു തന്നെ വഴിവെക്കുമായിരുന്നു  .

ഇതിനോടനുബന്ധമായി  മറ്റൊരു തലത്തിലേക്ക് കൂടി നാം  എത്തിനോക്കെണ്ടതായുണ്ട്  

അതായത് നമ്മോട്  അടുത്ത് കിടക്കുന്ന താരാപഥങ്ങൾ തമ്മിൽ  പരസ്പരം കൂടിച്ചേരുകയോ? അല്ലെങ്കിൽ അവ തമ്മിൽ പരസ്പരം ഉരസിക്കൊണ്ട് കടന്നുപോവുകയോ ചെയ്യപ്പെട്ടിട്ടുണ്ടെങ്കിൽ  അവിടെ രൂപം കൊള്ളപ്പെടുന്ന കഠിന മർദ്ധം  അതിശക്തമായ  കാന്തീക ധ്രുവത്തിന് ഇടയാക്കിത്തീർക്കുന്നു .

അങ്ങിനെയാണെങ്കിൽ നാമത് തിരിച്ചറിയേണ്ടതല്ലേ ?

ഞാൻ വിശദീകരിച്ചു കഴിഞ്ഞില്ല  പ്രൊഫസ്സർ .

ഈ ഘർഷണം മൂലം രൂപം കൊള്ളപ്പെടുന്ന കാന്തീക ധ്രുവം സൂര്യനിൽ നിന്നും പുറപ്പെടുന്ന കാന്തീക ശക്തിയുമായി കൂടിച്ചേരുകയും തന്മൂലം അവിടെ രൂപം കൊള്ളപ്പെടുന്ന വലിവു തള്ളൽ പ്രക്രിയകൾ മൂലം അതു  ചിലപ്പോൾ ആകർഷണമാവാം അല്ലെങ്കിൽ വികർഷണമാവാം.

തൽഫലമായി ഒരു ഒബ്ജെക്റ്റ് മറ്റേ ഒബ്ജക്റ്റിനെ തള്ളി മാറ്റുകയോ, അല്ലെങ്കിൽ ആകർഷിക്കുകയോ ചെയ്യുന്ന തരത്തിലുള്ള  പ്രതിഭാസങ്ങളുടെ പരിണിതഫലം കൂടിയായിരിക്കാം  ഒരു പക്ഷേ  സൂര്യന്റെയീ സ്ഥാന ചലനം.

ഇതിനാണ് കുറച്ചു കൂടി വിശ്വാസയോഗ്യത എന്നാണെനിക്ക് തോന്നുന്നത്  കാരണം സൂര്യന് അതിശക്തമായൊരു  കാന്തീകമണ്ഡലമുണ്ട് ഇത് മറ്റൊരു  കാന്തീക ധ്രുവവുമായി കൂടിച്ചേരുമ്പോൾ  ഇത്തരമൊരു പ്രതിഭാസത്തിനതു വഴിവെക്കുന്നുവെന്ന് നിസ്സംശയം കരുതാവുന്നതാണ് 

ഇവിടെ നമുക്കൊന്ന് മലക്കം മറിയാം, അടിക്കടിയുള്ള   ഈ മലക്കം മറിച്ചിലുകൾ സങ്കീർണ്ണമായ ഒരു വിഷയത്തെ വിവിധ കോണുകളിൽ കൂടി നോക്കിക്കണ്ട് അതിന്റെ ഏറ്റവും ഉദാത്തമായ ഒരു പോംവഴിയിലേക്ക് എത്തിച്ചേരുകയെന്നുള്ളതിന്റെ  ഭാഗം മാത്രമായി  കണ്ടാൽ മതി . 

നമ്മുടെ ആദ്യ നിരീക്ഷണത്തിലേക്കു നമുക്കൊന്ന് തിരിച്ചു പോകാം അതിനുള്ള സാദ്ധ്യത തുലോം  കുറവാണെങ്കിൽ  കൂടി  ഒഴിവാക്കുന്നില്ല എന്നു സാരം  

ഇത്രയും ശക്തിമത്തായൊരു  കൂട്ടിയിടി അവിടെ നടന്നിട്ടുണ്ടെങ്കിൽ അതിന്റെ ഫലമായി സൂര്യ ഘടനക്ക്  ന്യായമായും മാറ്റങ്ങൾ  സംഭവിച്ചിരിക്കേണ്ടതാണ്  എന്നാൽ പ്രത്യക്ഷത്തിൽ അങ്ങിനെയൊന്ന്   തിരിച്ചറിയാൻ  കഴിഞ്ഞിട്ടില്ലെങ്കിലും കൃത്യമായൊരു  പഠനത്തിലൂടെ മാത്രമേ അത്  അടിവരയിട്ടുറപ്പിക്കുവാനാകൂ.

അതിനുള്ള സമയം നമ്മുടെ മുന്നിലുണ്ടോ ജോൺ ?

തീർച്ചയായും ഇല്ല സർ 

പിന്നെ പ്രൊഫസ്സർ ചാൾസ് ഉന്നയിച്ചതു  പോലെ  ഇത്രയും  ഭീമാകാരമായൊരു  ഒബ്ജക്റ്റിന്റെ സാന്നിദ്ധ്യം നമ്മളെന്തുകൊണ്ട്  തിരിച്ചറിഞ്ഞില്ലായെന്നുള്ളത്  വിശകലനം ചെയ്യപ്പെടേണ്ടതു തന്നെയാണ് .

ഒരു പക്ഷേ  പ്രദക്ഷിണ പാതയിൽ  നമുക്ക് അഭിമുഖമായിരിക്കുന്ന സൂര്യന്റെ മറുവശത്താണ് ഇത്തരത്തിൽ സംഭവിച്ചിരിക്കുന്നതെങ്കിൽ തീർച്ചയായും നാമത് തിരിച്ചറിയുവാൻ  വൈകുമെന്നുള്ളതാണതിന്റെ ഒരു  യാഥാർത്ഥ്യം . 

എന്തുതന്നെയായാലും ഇതിന്റെയെല്ലാം പ്രത്യാഘാതങ്ങൾ അതി തീവ്രമായ  ഭവിഷിത്തുകളാണ് ഈ സോളാർ ഘടനയിൽ വരുത്തിയിട്ടുണ്ടായിരിക്കുക  അത് ഏറ്റവും കൂടുതൽ  ബാധിക്കുക നമ്മളെ  തന്നെയായിരിക്കുമെന്നുള്ളതിൽ യാതൊരു സംശയവുമില്ല.

ലോകം ഇപ്പോൾ തന്നെ  വെന്തുരുകുകയാണ്  സൂര്യൻ ഇനിയും ഭൂമിയോട് അടുത്താൽ എന്താണ് സംഭവിക്കുകയെന്നുള്ള വിലയിരുത്തൽ വിഡ്ഢിത്തമാണ് വാസയോഗ്യമല്ലാത്ത  ഗ്രഹങ്ങളുടെ പട്ടികയിലേക്ക്  മറ്റൊന്നു കൂടി 

ഇവിടെ നമ്മൾ മുൻകൂട്ടി കാണേണ്ടതായ  മറ്റൊരാപത്തു കൂടിയുണ്ട് , വലിയൊരാപത്ത് .... സൂര്യന്റെ സ്ഥാന ചലനം മൂലം സംഭവിക്കപ്പെടുന്ന മർദ്ധത്താലും  ദിശാ വ്യത്യാസത്താലും  എല്ലാ ഗ്രഹങ്ങളും അവയുടെ നൈസർഗ്ഗീക  ഭ്രമണ പഥങ്ങളിൽ നിന്നും വ്യതി ചലിക്കാനിടവരുകയും  പരസ്പരം കൂട്ടിയിടിക്കപ്പെടുകയോ ഒന്ന് മറ്റൊന്നിലേക്ക് കടന്നു കയറുകയോ ചെയ്യപ്പെടുന്നതിന്റെയെല്ലാം പരിണിതഫലമായി ഈ സൗരയൂധം  തന്നെ ഇല്ലാതാവുകയോ അല്ലെങ്കിൽ അതിന്റെ ഘടനക്ക് വലിയ തരത്തിലുള്ള മാറ്റം  സംഭവിക്കുകയോ ചെയ്യപ്പെട്ടേക്കാം അതൊരു തിരിച്ചു വരവിനുള്ള സാദ്ധ്യതയെ തീർത്തും  ഇല്ലാതാക്കുകയും ഈ സൗരയൂഥത്തിന്റെ നൈസർഗ്ഗീക ഘടനയെത്തന്നെ മാറ്റിമറിക്കുകയും ഭൂമിയടക്കം എല്ലാം തന്നെ അപ്രത്യക്ഷ്യമാവുകയും ചെയ്യപ്പെട്ടേക്കാം . 

അങ്ങിനെ ഉണ്ടാവാതിരിക്കട്ടെയെന്നു നമുക്ക് പ്രാർത്ഥിക്കാം ഒരു പക്ഷേ ഇത്തരമൊരു പ്രതിഭാസം രൂപപ്പെടുകയാണെങ്കിൽ തന്നെ  അത്  എപ്പോൾ എങ്ങിനെ ? എന്നെല്ലാമുള്ളൊരു  പ്രവചനം ഈ ഘട്ടത്തിൽ തീർത്തും അസാദ്ധ്യമാണ് സൂര്യ ചലനത്തിന്റെ സ്വഭാവത്തിനനുസരണമായിരിക്കും  അതിന്റെ ഗതിവിഗതികൾ നിർണ്ണയിക്കപ്പെടുക  .

സൂര്യൻ,  മെർക്കുറിയോട് കൂടുതൽ അടുത്തിരിക്കുന്നു എന്നുള്ളതിന്റെ  തെളിവാണ്  മെർക്കുറിയിൽ നാം തിരിച്ചറിഞ്ഞ അമിത തിളക്കമെന്നു വേണം ഈ ഘട്ടത്തിൽ അനുമാനിക്കുവാൻ.

ഏറ്റവും അപകടകരമായൊരു ഘട്ടത്തിലാണ് മെർക്കുറിയിപ്പോൾ ഏതു നിമിഷവും സൂര്യന്റെ പ്രഭാവലയത്തിൽ അകപ്പെട്ട് ആ ഗ്രഹം നാമാവിശേഷമായിത്തീരാം .

ഈ രീതിയിലുള്ള  ഒരു ചലനാത്മക സമീപനം സൂര്യൻ ഇനിയും തുടരുകയാണെങ്കിൽ  ഭൂമിയിൽ  മനുഷ്യരും , മൃഗങ്ങളുമെല്ലാം ഈയ്യാം പാറ്റകളെപ്പോലെ കരിഞ്ഞു വീഴും . സമുദ്രങ്ങൾ  തിളച്ചു മറിഞ്ഞ് ലാവകൾ പോലെയാകും അഗ്നിപർവ്വതങ്ങൾ പൊട്ടിത്തെറിക്കും , അന്റാർട്ടിക്ക ഒരു നിമിഷം കൊണ്ട്  വെള്ളമായിത്തീരും സൂര്യന്റെ ഓരോ  അണുവിട സ്ഥാനചലനവും ഭൂമിയെ ചുട്ടു പഴുത്ത ഇരുമ്പിനോട് സമാനമാക്കും.

ലാവയെക്കാൾ കോടിക്കണക്ക്  മടങ്ങ്‌ താപപ്രസരണ ശേഷിയുള്ള സൂര്യന്റെ സാമീപ്യം  അത് എന്തു മാത്രം ഭീകരമായിരിക്കുമെന്ന്  ഒരു വിശദീകരണത്തിന്റെ ആവശ്യമില്ലാതെ തന്നെ നമുക്ക്  മനസ്സിലാക്കാവുന്നതാണ് 

ഇതിനൊരു പ്രതിവിധി കണ്ടെത്താനാകില്ലേ  ജോണ്‍ ?

ആസന്നമായ ദുരന്തത്തിൻറെ വ്യാപ്തി  എല്ലാ ഉള്ളങ്ങളിലും  ആഴത്തിൽ പതിഞ്ഞിരിക്കുന്നതായി എനിക്ക് തോന്നി ആ പ്രതിഫലനങ്ങൾ അവരുടെ കണ്ണുകളിൽ നിന്നും വായിച്ചെടുക്കുവാൻ  കഴിയുന്നു .

സർ .., വളരെ പെട്ടെന്നു തന്നെ അതിനെ  കൃത്യമായി വിശകലനം ചെയ്യുക    അല്ലെങ്കിൽ ഒരു  സൊലുഷ്യൻ നിർദ്ദേശിക്കുക എന്നുള്ളത് അപ്രായോഗികം തന്നെയാണ്  എന്നിരുന്നാൽ കൂടി  ഈ സ്ഥിതിവിശേഷം വളരെ ആപൽക്കരമായ ഒരു  ഘട്ടത്തിലാണെന്നുള്ളതുകൊണ്ട് തന്നെ  എത്രയും വേഗം ഒരു  പ്രതിവിധി നാം കണ്ടെത്തിയേ തീരു.

വൈകുന്ന ഓരോ നിമിഷവും അത് മാനവരാശിയുടെ മുഴുവൻ നാശത്തിലേക്കുള്ള വേഗം കൂട്ടലാകും 

സൂര്യനു സംഭവിച്ച ഈ മാറ്റത്തിന്റെ കാരണങ്ങൾ ഞാൻ മുമ്പേ പ്രദിപാതിച്ച നിഗമനങ്ങളോട് ചേർന്നു നിൽക്കുന്നതായിരിക്കുമെന്നു തന്നെ ഞാൻ വിശ്വസിക്കുന്നു  അല്ലെങ്കിൽ കോടിക്കണക്കിന് വർഷം പഴക്കമുള്ള ഒരു സ്ഥിരം സംവിധാനത്തിൽ നിന്ന് സൂര്യന് സ്ഥാനചലനം സംഭവിക്കുക എന്നുള്ളത് അസംഭാവ്യമാണ് .

അതോടൊപ്പം താരാപഥങ്ങളുടെ സ്വാഭാവിക ചലന പ്രിക്രിയകളിൽ സംഭവിക്കപ്പെടുന്ന ചില  അസ്വാഭാവിതകളുടെ  ഫലമായികൂടി  സൂര്യന്  അതിന്റെ കേന്ദ്രബിന്ദുവിൽ  നിന്നുമുള്ളൊരു മാറ്റത്തിന്   സാധ്യതയുണ്ടെങ്കിൽ കൂടിയും , അത് വെറും ഒരു ശതമാനത്തിൽ കുറവ് മാത്രമാണെന്നുള്ളതുകൊണ്ട് തന്നെ നമുക്കത് തള്ളിക്കളയാവുന്നതാണ്.

ഇനി ... നമ്മുടെയീ നിഗമനങ്ങളെയെല്ലാം തള്ളിക്കളഞ്ഞുകൊണ്ട്  ഇതിൽ നിന്നെല്ലാം വ്യത്യസ്ഥമായി മറ്റൊരു കാഴ്ചപ്പാടിലൂടെ ഈ വിന്യാസങ്ങളെ വിശകലനം ചെയ്യുകയാണെങ്കിൽ ഒരു പക്ഷേ  ഇതുവരേയുള്ള  ശാസ്ത്രീയ നിഗമനങ്ങളെയെല്ലാം തന്നെ  പൊളിച്ചെഴുതെണ്ടതായ ഒരു സത്യത്തിലേക്ക് ചിലപ്പോൾ നാം എത്തിച്ചേരേണ്ടതായി വരും .

സൂര്യനു ചുറ്റും ഒരു നിശ്ചിത അകലത്തിൽ ഗ്രഹങ്ങൾ ഭ്രമണം ചെയ്യുന്നു എന്നുള്ളതിൽ നിന്നും വ്യത്യസ്ഥമായ ഒരു ശാസ്ത സങ്കൽപ്പത്തെക്കുറിച്ച്  ഒരു പക്ഷേ നമുക്ക് ചിന്തിക്കേണ്ടതായി വരും.

സങ്കല്പമാവില്ല,  ചിലപ്പോൾ അത് സത്യവും നമ്മുടെ ഇന്നത്തെ കാഴ്ചപ്പാടുകൾ സങ്കല്പവുമായി മാറുന്നത്തിലേക്കുള്ള ഒരു ചിത്രമായിരിക്കും അത് പകർന്നു തരിക.

അങ്ങിനെ ചിന്തിക്കാനെന്താണു കാരണം ജോൺ  അതിലേക്കുള്ള തെളിവുകൾ എന്തെങ്കിലുമുണ്ടോ ?

ഡേവിഡിന്റെ ആ സംശയത്തിന് ഒരു നിമിഷത്തെ മൗനത്തിനു ശേഷം ഞാൻ മറുപടി പറഞ്ഞു 

കാരണത്തെ സൂര്യന്റെ സ്ഥാനചലനവുമായി ബന്ധപ്പെടുത്താം..  തെളിവുകൾ തീർച്ചയായും ഇല്ല വെറും ഊഹങ്ങൾ മാത്രം .

കേന്ദ്രബിന്ദുവിൽ നിന്നും സൂര്യന്  സ്ഥാനചലനം സംഭവിച്ചതിന്റെ കാരണങ്ങളിൽ ചിലത് നമ്മുടെ നിഗമനങ്ങളിൽ കൂടി നാം മുമ്പേ പ്രതിപാദിച്ചിട്ടുണ്ട്  അത് സത്യമോ മിഥ്യയോ ആകട്ടെ , ഊഹമോ യുക്തിയോ ആകട്ടെ..

ഞാനീ വിശദീകരിക്കുന്നത് മറ്റൊരു വീക്ഷണത്തിൽ കൂടി മാത്രമാണ്  

ഏതൊരു വസ്തുവിനോ,  വസ്തുക്കൾക്കോ ജീവപരമായ ഒരു കാലഘട്ടം  കണക്കാക്കുകയാണെങ്കിൽ ... അത് ജീവനുള്ളതോ  അല്ലാത്തതോ ആകട്ടെ പ്രപഞ്ച സൃഷ്ടിയോ മനുഷ്യ സൃഷ്ടിയോ ആകട്ടെ ...  ആ ജീവ പരിണാമത്തിന്റെ അനിവാര്യമായ  അന്ത്യഘട്ടത്തിൽ നിന്നും  പ്രപഞ്ചത്തിലുള്ള ഒരു അണു പോലും മുക്തമല്ലെന്നതിനേക്കാൾ ഉപരി ഈ പ്രപഞ്ചം പോലും അതിലൂടെ  കടന്നുപോയേ തീരൂ എന്നുള്ള സത്യത്തെ ചേർത്തുപിടിച്ചുകൊണ്ട് അതിന്റെ ഉൾക്കാമ്പിലേക്ക് ഊഴ്ന്നിറങ്ങായാൽ അത് ചില തിരിച്ചറിവുകളിലേക്ക് നമ്മളെ കൊണ്ടെത്തിക്കുന്നു 

ഭ്രമണപഥത്തിൽ  സൂര്യനെ വലം വെച്ചുകൊണ്ടിരിക്കുന്ന ഗ്രഹങ്ങളുടെ പ്രദക്ഷിണ പാത  കോടിക്കണക്കിന് വർഷങ്ങൾ കൊണ്ട് കുറേശ്ശേ കുറേശ്ശേയായി ചുരുങ്ങുകയും ഒടുവിൽ എല്ലാംതന്നെ  മാതൃനക്ഷത്രമായ സൂര്യനിൽ  ലയിക്കുകയും ചെയ്യപ്പെടുന്നു  ഈയൊരു ഘട്ടമെത്തുമ്പോഴേക്കും  ഭൂമിയെന്ന ഗ്രഹത്തിൽ നിന്ന്   ജീവന് അനുകൂലമായ ഘടകങ്ങൾ എല്ലാം  തന്നെ നിലച്ച്   ചുട്ടുപഴുത്ത ഒരു ഗോളമായി മാറി കോടിക്കണക്കിന് വർഷങ്ങൾ കഴിഞ്ഞിട്ടുണ്ടായിരിക്കാം . അവസാനം എല്ലാ ഗ്രഹങ്ങളും, നക്ഷത്രങ്ങളും,  ആ താരാപഥമെന്ന കൂട്ടായ്മയിൽ ഉൾപ്പെടുന്ന എല്ലാം തന്നെ  സൂര്യനെന്ന ഒറ്റ  ബിന്ദുവിലേക്ക്  ചുരുങ്ങുകയും എല്ലാത്തിന്റെയും പിണ്ഡം ആ ബിന്ദുവിന്  ഉൾക്കൊള്ളാനാകാതെ വരുകയും ഒരു മഹാവിസ്ഫോടനത്തിലൂടെ അതെല്ലാം ചിതറിത്തെറിക്കുകയും അതിലൂടെ വീണ്ടുമൊരു ഗാലക്സി പുനർജ്ജന്മത്തിനും വഴിയൊരുക്കുന്നു  

കാലക്രിമേണെ  ഗ്രഹങ്ങളും നക്ഷത്രങ്ങളും രൂപീകൃതമാവുകയും അതിലൊന്ന് കേന്ദ്രബിന്ദുവിലേക്ക് മാറ്റപ്പെടുകയും അതിനു ചുറ്റും ഭ്രമണപഥങ്ങൾ  തെളിയുകയും ഗ്രഹങ്ങൾ മാതൃനക്ഷത്രമായ സൂര്യനെ വലം വെക്കാൻ തുടങ്ങുകയും ചെയ്യപ്പെടുന്നു 

പ്രപഞ്ചത്തിന്റെ പരിണാമപ്രിക്രിയയുടെ ഏതോ ഘട്ടങ്ങളിൽ ഏതെങ്കിലും ഗ്രഹങ്ങളിൽ ജീവൻ ഉറവെടുക്കുകയും അവിടെ ഭൂമിയുടേതിന് സമാനമായ ഘടകങ്ങൾ  രൂപം കൊള്ളപ്പെടുകയും  ജീവൻ നാമ്പിട്ടു  വരുകയും ചെയ്യപ്പെടുന്നു .

ഇവിടെയും നാം തിരിച്ചറിയപ്പെടേണ്ടുന്ന വലിയൊരു സത്യം പ്രപഞ്ചം ഒരിക്കലും പൂർണ്ണമായി നശിക്കുകയോ ഒരു മഹാവിസ്ഫോടനത്തിലൂടെ രൂപീകൃതമാവുകയോ ചെയ്യപ്പെടുന്നില്ലായെന്നുള്ളതാണ്. 

ഒരു താരാപഥമോ അതുൾപ്പെടുന്ന കൂട്ടായ്മകളോ അവയുടെ ജീവചക്രം പൂർത്തിയാക്കിയാൽ അനിവാര്യമായ അവസാനത്തിലേക്ക് കടക്കുകയും വീണ്ടും പിറവിയെടുക്കുകയും ചെയ്യപ്പെടുന്നുവെന്നുള്ളതാണ് ഇതിലൂടെ മനസ്സിലാക്കിയെടുക്കേണ്ടത്.

അങ്ങിനെ വരുമ്പോൾ നമ്മുടെ ചില ശാസ്ത്ര സത്യങ്ങൾ ഇതിനോട് ഭാഗീകമായി ചേർന്നു നിൽക്കുന്നുവെന്ന് കരുതപ്പെടാവുന്നതാണ്  മഹാവിസ്ഫോടനത്തിലൂടെ ഈ പ്രപഞ്ചം രൂപീകൃതമായി എന്നുള്ളതിനെ തിരുത്തി പ്രപഞ്ചം  ഭാഗീകമായി  എന്നുള്ളതാണ് അതിലൂടെ വ്യാഖ്യാനിക്കപ്പെടേണ്ടത് 

ഒന്നുകൂടി വിശദമാക്കിയാൽ ഈ പ്രപഞ്ചമെന്ന കൂട്ടായ്‍മയിൽ ഉൾപ്പെടുന്ന കോടിക്കണക്കിന് താരാപഥ സമൂഹങ്ങളിൽ ഓരോന്നിനും ഓരോ കാലഘട്ടം കണക്കാക്കപ്പെട്ടിരിക്കുന്നു ആ കാലഘട്ടം പൂർത്തിയാകുന്നതോടെ അവ സൂര്യനെന്ന മാതൃ നക്ഷത്രത്തിലേക്ക് ലയിക്കുകയും കോടിക്കണക്കിന് വർഷങ്ങളോളം നിർജ്ജീവാവസ്ഥയെ പുൽകിക്കൊണ്ട് പ്രപഞ്ചത്തിൽ ഒഴുകിനടക്കുകയും ചെയ്യുന്നു 

ഈ നീണ്ട കാലയളവിൽ അവയിൽ ഉൾച്ചേർന്നിരിക്കുന്ന ഗ്രഹങ്ങളുടേയും , നക്ഷത്രങ്ങളുടേയും, മറ്റു വസ്തുക്കളുടേയും  പിണ്ഡം അവയുടെ മാതൃ ദേഹത്തിൽ നിന്ന് പുറത്തുവരികയും അതേല്പിക്കപ്പെടുന്ന മർദ്ധം ഒരു മഹാവിസ്ഫോടനത്തിന് വഴിവെക്കുകയും വീണ്ടുമൊരു താരാപഥം രൂപീകൃതമാകുന്നതിലേക്കത് വഴിവെക്കുകയും ചെയ്യപ്പെടുന്നു  

ഈ നിഗമനത്തിലൂടെ ഇപ്പോഴത്തെ സംഭവ വികാസങ്ങളെ നോക്കിക്കാണുകയാണെങ്കിൽ കോടിക്കണക്കിന് വർഷങ്ങളുടെ കാലാന്തരത്താൽ ഏതൊരു  വസ്തുക്കൾക്കും സംഭവിച്ചേക്കാവുന്ന  ആസന്നമായ  നാശത്തിന്റെ  തുടക്കത്തിലായിരിക്കാം നമ്മുടെ  സൌരയൂഥവും അതുൾപ്പെടുന്ന  ഗ്രഹസമുച്ചയവും.

മറ്റൊരു രീതിയിൽ കൂടിയും ഈ പ്രതിഭാസത്തെ  വ്യാഖ്യാനിക്കാവുന്നതാണ് അതായത്  ഭ്രമണപഥം ചുരുങ്ങുന്നതിൽ നിന്നും വ്യത്യസ്തമായി  സൂര്യൻ തന്റെ കേന്ദ്ര ബിന്ദുവിൽ നിന്നുമകന്ന് ഭ്രമണപഥത്തിലേക്ക് കടന്നുകയറുകയും  ഗ്രഹങ്ങളെ തന്നിലേക്ക് ഒന്നൊന്നായി ആകർഷിച്ചുകൊണ്ട് അവസാനം എല്ലാത്തിനേയും  വിഴുങ്ങി അതിലൂടെ  സൗരയൂഥത്തിന്റെ അന്ത്യത്തിന് കാരണമാവുകയും ചെയ്തേക്കാം  

നമ്മൾ നേടിയെടുത്തിട്ടുള്ള ശാസ്ത്രീയ അവബോധത്തിന്റെ ചുവടു പിടിച്ചുകൊണ്ട്  ഏറ്റവും വിശ്വാസയോഗ്യമായ നിഗമനങ്ങളിലൂടെ  സഞ്ചരിക്കുമ്പോൾ  ഊഹിച്ചെടുക്കാൻ കഴിയാവുന്ന  ചില സാദ്ധ്യതകൾ മാത്രമായി ഇതിനെയെല്ലാം വിലയിരുത്തിയാൽ മതി .

അല്ലെങ്കിൽ ദൈവീകമായൊരു സൃഷ്ട്ടിയുടെ അവസാനം ഇത്തരത്തിലായിരിക്കണമെന്നതാണ്,  ദൈവഹിതമെന്ന് നമുക്ക് കരുതാം 

ഞാനതിനെ ഒറ്റവാക്കിൽ നിസ്സാരവൽക്കരിക്കുന്നില്ല .

ദൈവവും, ശാസ്ത്രവും മനുഷ്യമനസ്സിന്റെ അല്ലെങ്കിൽ മനുഷ്യ ബുദ്ധിയുടെ  രണ്ടു തട്ടുകളിലായാണ് എന്നും നിലകൊള്ളുന്നത് 

ജീവിതത്തെ ദൈവീകമായി കാണുന്നവർ ആ സങ്കൽപ്പത്തെ മുറുകെപ്പിടിച്ചുകൊണ്ട് തന്റെ ഉൾക്കാഴ്ചകളേയും വീക്ഷണങ്ങളേയും അതിനോട് ചേർത്തുനിറുത്തുന്നു 

മനുഷ്യബുദ്ധിയിൽ ഊറ്റം കൊള്ളുന്നവർ എല്ലാം ശാസ്ത്രീയമായി കാണുന്നു 

ഇവിടെ തിരിച്ചറിയപ്പെടേണ്ടുന്ന  വലിയൊരു സത്യം എന്തെന്നുളളത് ദൈവത്തെ മുറുകെപ്പിടിക്കുന്നവർക്ക് പ്രതിസന്ധിഘട്ടങ്ങളിൽ ഒരു പ്രതീക്ഷ ആ വിശ്വാസത്തിലൂടെ ലഭിക്കുന്നു വെന്നുള്ളതാണ് എന്നാൽ ശാസ്ത്രത്തിൽ അതിന് വഴിയില്ല 

അതിലേക്ക് നമുക്കിപ്പോൾ കൂടുതൽ കടക്കേണ്ടതില്ല  

ശാസ്ത്രമെന്നുള്ളത് തെളിവുകളുടെ വെളിച്ചത്തിൽ  കണ്‍മുന്നിലെ വസ്തുതകളെ  വിശകലനം ചെയ്തുകൊണ്ടെടുക്കുന്ന  തീരുമാനങ്ങളാണ്  .

ദൈവമെന്നുള്ളത് അദ്രശ്യമായ വലിയൊരു ശക്തിയുടെ വിശദീകരിക്കാനാകാത്ത സത്യമായി നിലകൊള്ളുന്നു .

ശാസ്ത്രത്തിലൂടെ ഞാൻ ചരിക്കുന്നുവെങ്കിലും ദൈവത്തിൽ ഞാൻ വിശ്വസിക്കുന്നു  ആ കണ്ണുകളിലൂടെ മാത്രമേ ഞാൻ ശാസ്ത്രത്തെ  നോക്കിക്കാണുന്നുള്ളൂ .

ഒരു പക്ഷേ മറ്റൊരു ലോകാവസാനത്തിന്റെ  ആരംഭത്തിന് ദൈവം ഇതിലൂടെ തുടക്കം കുറിച്ചിട്ടുണ്ടെങ്കിൽ ?  ആസന്നമായ ആ ദുരന്തത്തെ നാം അനുഭവിച്ചു  തീർക്കുകയെ നിവൃത്തിയുള്ളൂ അതിന്റെ  തീവ്രത കുറച്ചു  തരണമേയെന്ന് പ്രാർഥിക്കാൻ മാത്രമേ നമുക്കിപ്പോൾ  കഴിയൂ .

ഇതെന്റെ  ആത്മീയമായ ചിന്തയുടെ ഒരു വശമാണ്  അതിലൂടെ  ഞാനിതിന് ഒരു വിശദീകരണം നൽകി എന്നേയുള്ളൂ  കാരണം ഞാൻ കറതീർന്നൊരു ദൈവവിശ്വാസിയാണെന്നുള്ളത് തന്നെ.

ഇത് വിശ്വാസത്തിന്റെ വഴിയല്ല ജോൺ , ഇവിടെ ശാസ്ത്ര സത്യങ്ങൾ ആണ് മുന്നിൽ നിൽക്കേണ്ടത്  അതിലൂടെ ഒരു വിശദീകരണം നൽകാൻ താങ്കളെക്കൊണ്ട് കഴിയുമോ ? അല്ലെങ്കിലും ഈ   ഇന്ത്യൻസിനിക്കൊണ്ട് വലിയതൊന്നിനും കഴിയുകയില്ല  അന്ധവിശ്വാസത്തിൽ മുങ്ങി നിൽക്കുന്ന ഒരു രാജ്യം  അവിടെ നിന്ന് വരുന്നവരെല്ലാം ആ രീതിയിൽ ചിന്തിച്ചില്ലെങ്കിൽ മാത്രമേ അതിന്  അത്ഭുതമുള്ളൂ

വിശ്വാസം എന്നുള്ളത് ഉള്ളിലുള്ള ചേതനയുടെ ലക്ഷണമാണ് പ്രൊഫെസ്സർ പ്രകാശമുണ്ടെങ്കിലേ മുന്നിലുള്ളത് കാണുവാൻ കഴിയൂ യുവർ ഇൻ ഡാർക്ക് അതുകൊണ്ട് താങ്കളുടെ വാക്കുകളെ ഞാൻ തള്ളിക്കളയുന്നു താങ്കൾ കാണുന്നു സംസാരിക്കുന്നു നടക്കുന്നു ഓടുന്നു ഇതിനെയെല്ലാം കോർത്തിണക്കുന്ന ആ തത്വത്തെ ശാസ്ത്രീയമായി ഒന്നു വിശദീകരിക്കാമോ? ബ്രിയിനിന്റെ നിർദ്ദേശങ്ങളെന്ന ആ അഴകൊഴമ്പൻ വാക്കിനെ മുറുകെപ്പിടിച്ചു കൊണ്ട് നിങ്ങൾക്ക് മുന്നോട്ട് പോകാനാവില്ല ആ ബ്രയിന് ഇതെങ്ങനെ കഴിയുന്നു ? 

നമ്മുടെ കണ്മുന്നിലുള്ള സത്യങ്ങളെ കണ്ടില്ലെന്ന് നടിക്കുന്നത് വിഡ്ഢികളാണ് 

മിസ്റ്റർ പ്രൊഫസ്സർ  താങ്കൾക്ക് താങ്കളുടെ വഴികളിലൂടെ സഞ്ചരിക്കാം  അഭിപ്രായങ്ങളും , ആശയങ്ങളും പ്രകടിപ്പിക്കാം  അത് താങ്കളുടെ സ്വാതന്ത്ര്യം എന്നിരുന്നാൽ കൂടി അത് മറ്റുള്ളവരുടെ ആശയങ്ങളേയും , വ്യക്തിത്വത്തേയും , വിശ്വാസങ്ങളേയും അവമതിച്ചു കൊണ്ടാകരുത് എന്നൊരു സാമാന്യ തത്വമുണ്ട് . 

സംവാദങ്ങളും , പ്രതിവാദങ്ങളുമാകാം പരസ്പരം ആശയ വിരുദ്ധതകളാകാം അവരവരുടെ വിശ്വാസങ്ങളിലും നിഗമനങ്ങളിലും, തീരുമാനങ്ങളിലും ഏവർക്കും  ഉറച്ചു നിൽക്കാം അതവരുടേതായ സ്വാതന്ത്ര്യം 

ഏവർക്കും സ്വന്തം വഴികളുണ്ട് 

അതിലൂടെ അവർക്ക് സഞ്ചരിക്കാം കാഴ്ച്ചകൾ കാണാം തീരുമാനങ്ങളെടുക്കാം പക്ഷേ മറ്റുള്ളവരും  അതിലൂടെ സഞ്ചരിക്കണമെന്ന് വാശിപിടിക്കുന്നത് അല്ലെങ്കിൽ   ആ കാഴ്ച്ചകൾ തന്നെ കാണണമെന്ന് ശഠിക്കുന്നത് വിഡ്ഢിത്തമാണ് ഇടുങ്ങിയ മനസ്സിന്റെ ഇടുങ്ങിയ  ചിന്താഗതിയാണത് .

ശാസ്ത്രീയ തെളിവുകൾക്കും  കണ്ടെത്തലുകൾക്കും മുകളിൽ വിശദീകരിക്കാനാകാത്ത പല സത്യങ്ങളും വിശ്വാസങ്ങളുമുണ്ട്  അതിനെല്ലാം വിശദീകരണം നൽകാൻ ഇന്നു വരെ ഒരു ശാസ്ത്രത്തിനും കഴിഞ്ഞിട്ടില്ല ഇനി കഴിയുകയുമില്ല  

ചിലരിതിൽ  ദൈവീക സ്പർശം കാണുന്നു നിങ്ങളെപ്പോലെയുള്ളവർ  അന്ധവിശ്വാസമായി കരുതുന്നു  എന്നു കരുതി മറ്റുള്ളവരുടെ വിശ്വാസങ്ങളെ ഒരിക്കലും ഹനിക്കരുത്
 
ഇന്ത്യയെന്നുള്ളത്  ഒരു മതേതര രാജ്യമാണ് ജനങ്ങൾ അവരവരുടെ വിശ്വാസങ്ങളിൽ അടിയുറച്ചു കഴിയുന്നു ഒരുപാടു മതങ്ങൾക്കുള്ളിൽ ഒരു ഭരണ തത്വത്തിൽ വിശ്വസിച്ചു കൊണ്ട് കഴിയുന്ന  ജനത  

എന്നാലിവിടെ ഹീനമായ മാനുഷീക തരംതിരുവകൾ ഇല്ല  വെളുത്തവനും കറുത്തവനും തമ്മിലുള്ള അന്തരമില്ല  അത് ഏറ്റവും കൂടുതലുള്ളത്  ഇവിടെയല്ലേ മിസ്റ്റർ പ്രൊഫസർ ?

ഒരു മനുഷ്യനെ അളക്കേണ്ടത് അവന്റെ നിറം കൊണ്ടല്ല  വിശ്വാസം കൊണ്ടല്ല  മറിച്ച് അവൻ എന്ത് ചെയ്യുന്നു എന്നതിലൂടെയാണ് . 

ചിലർ ഓളിയിടുന്നത് അവരുടെ കഴിവുകേടുകൾ മറയ്ക്കാനാണ്.

വിഡ്ഢികൾ ബുദ്ധിമാൻമാരാകാൻ ശ്രമിച്ചാൽ  ചിലപ്പോളത് കോമാളിത്തരമാവും .

നമ്മളേക്കൊണ്ടിത് ചെയ്യുവാൻ കഴിയുമെന്നുള്ളത്  നമ്മുടെ ആത്മവിശ്വാസമായി  കരുതാം എന്നാൽ നമ്മളെക്കൊണ്ട് മാത്രമേ ഇത് ചെയ്യുവാൻ  കഴിയൂ എന്നുള്ളത് അഹങ്കാരവും വിഡ്ഢിത്തവുമാണ് .

നമ്മെക്കാൾ നന്നായി ചെയ്യാൻ കഴിയുന്ന അനേകായിരം പേരുണ്ടാവാം  അപ്പോൾ നമ്മൾ തലകുനിക്കേണ്ടിവരും 

ആ ചിന്തകൾ  വിഡ്ഢിത്തങ്ങൾ ആയിരുന്നുവെന്ന് അപ്പോഴാണ് നാം മനസ്സിലാക്കുക . 

നമ്മൾ ആരോ അതാണ് നമ്മൾ  അതിനാദ്യം  സ്വയം മനസ്സിലാക്കണം  എന്നാലേ അടുത്തവനെ മനസ്സിലാകൂ  അല്ലെങ്കിൽ നമ്മൾ വിഡ്ഢികളുടെ രാജ്യത്തെ രാജാവിന് തുല്യമാണ് .

എന്റെ വിശ്വാസമെന്നുള്ളത് എന്റെ മാത്രമാണ് ആരെയും ഞാനതിൽ  ഭാഗഭാഗാക്കുന്നില്ല  മറ്റുള്ളവരുടെ കണ്ണിലത്  അന്ധവിശ്വാസമോ വിഡ്ഢിത്തരമോ ആയേക്കാം അതവരെ സംബന്ധിക്കുന്ന വിഷയങ്ങൾ മാത്രം അതൊരിക്കലും  എന്നെ അലട്ടാറില്ല  കാരണം ഞാൻ  മറ്റുള്ളവരുടെ പാത്രത്തിൽ തലയിടാറില്ല എന്നുള്ളത് കൊണ്ടു തന്നെ.

മിസ്റ്റർ ജോൺ ,അയാളുടെ വിവരക്കേടിന് ഞാൻ താങ്കളോട് ക്ഷമ ചോദിക്കുന്നു

അതിന്റെ ആവശ്യമില്ല സർ,  ഞാൻ  എല്ലാവരേയും അളക്കുന്നത് ഒരേ അളവുകോൽ കൊണ്ടല്ല പാമ്പിനെ തല്ലുന്ന വടി ഒരിക്കലും ഉറുമ്പിന് ആവശ്യമില്ല .

ഓരോരുത്തർ അർഹിക്കുന്നത് അവരുടെ വ്യക്തിത്വത്തിൽ തന്നെയുണ്ട്  ആ രീതിയിൽ മാത്രം നമ്മൾ അതിനോട് നീതി കാണിച്ചാൽ മതി. ഇവിടെയാണ് ഹിറ്റ്ലറെ താരതമ്യം ചെയ്യുന്നത് ഹിറ്റ്ലർ ബുദ്ധിമാനായിരുന്നു  പക്ഷേ ., അതു  പ്രയോഗിച്ച രീതിയാണ് അയാളുടെ പരാജയത്തിനു കാരണമായാത്  സ്വന്തം സ്വാർത്ഥതയിൽ അയാൾ ജർമ്മൻകാരനായി മാത്രം ലോകത്തെ നോക്കിക്കണ്ടു എന്നുള്ളതാണ്  

ഇവിടെ സ്വാർത്ഥത ഒരു വ്യക്തിയെ അന്ധനാക്കി എന്നുള്ളതാണ് കാണിച്ചു തരുന്നത് 

അപ്പോൾ ബുദ്ധി സ്വാർത്ഥതക്ക് അടിയറവെക്കപ്പെട്ടു 

സ്വാർത്ഥമായ മനസ്സിലെ ബുദ്ധി എപ്പോഴും  സ്വാർത്ഥതക്ക് അനുകൂലമായാണ് വർത്തിക്കുക  അപ്പോൾ അത് കുശാഗ്രമാകുന്നു .

കുശാഗ്രത ആദ്യം വിജയിച്ചേക്കാം, എന്നാൽ അത് ശാശ്വതമല്ല  ആത്യന്തികമായ പരാജയം തന്നെയാണ് അവിടെ കാത്തിരിക്കുന്നത് .

നല്ല ആശയങ്ങളെ നല്ല രീതിയിൽ എല്ലാവർക്കുമായാണ് ഉപയോഗപ്പെടുത്തേണ്ടത് . അപ്പോഴാണ് അതൊരു ഗുണ പ്രദമായ വസ്തുവായി മാറുന്നത് .ഹിറ്റ്ലർ കാര്യങ്ങളെ മനസ്സിലാക്കി , അപഗ്രഥിച്ചു , തന്റേതായ ആശയങ്ങളും , വ്യക്തിത്വവും രൂപപ്പെടുത്തി , അതിൽത്തന്നെ ഉറച്ചു നിന്നു പക്ഷേ അത് സങ്കുചിതമായ മനസ്സോടെ ആയിരുന്നു എന്നു മാത്രം.

ലോകത്തേ മുഴുവനും അയാൾ തന്റെ ആശയങ്ങൾ അടിച്ചേൽപിക്കാൻ ശ്രമിച്ചു പക്ഷേ എല്ലാവരും ജർമ്മൻകാരല്ല എന്ന് ഹിറ്റ്ലർ തിരിച്ചറിയേണ്ടതായിരുന്നു .

ശക്തമായ വ്യക്തിത്വത്തിന്റെ ഉയർന്ന ഗോപുരത്തിൽ നിന്ന് സ്വാർത്ഥതയുടെ അധഃപതനത്തിലേക്ക് പതിക്കുമ്പോഴുള്ള ഒരു മനുഷ്യന്റെ തകർച്ചയാണ് ഹിറ്റ്ലർ കാണിച്ചു തരുന്നത് .

സ്വാർത്ഥ ചിന്തകളെ ഒഴിവാക്കിക്കൊണ്ട് സഞ്ചരിക്കുകയായിരുന്നുവെങ്കിൽ  മറ്റൊരു രീതിയിലായിരുന്നേനേ ലോകം ഹിറ്റ്‌ലറെ നോക്കി കാണുമായിരുന്നത്

 മിസ്റ്റർ ജോൺ .., താങ്കളെന്നെ  ഹിറ്റ്ലറോടാണോ ഉപമിക്കുന്നത് .?

പൂർണ്ണമായും അല്ല എന്നുള്ളത് വെളിവാക്കുന്നത് ഭാഗീകമായി ഉണ്ട് എന്നുള്ളതു  തന്നെയാണ്  ഹിറ്റ്ലർക്ക് സ്വന്തമായി ആശയങ്ങൾ ഉണ്ടായിരുന്നു  വ്യക്തിത്വം ഉണ്ടായിരുന്നു  അതയാൾ അവസാനം വരെ മുറുകെപ്പിടിക്കുയും ചെയ്തു .

താങ്കൾക്ക്  കഴിവുകളുണ്ട്  പക്ഷേ ..,സ്വാർത്ഥത അത് താങ്കളെ ഹിറ്റ്‌ലറെപ്പോലെ മറ്റൊരു വഴിക്ക് നയിക്കുന്നു.

എന്താണ്  പ്രൊഫസർ താങ്കൾ ഇതുപോലെ ? 

ഡയറക്ടറുടെ കനത്ത ശബ്ദം രോഷമായി പുറത്തേക്ക് ഒഴുകി .

ഞാൻ ഇങ്ങനെയാണ് മിസ്റ്റർ ജാക്ക് മറ്റുള്ളവർക്ക് വേണ്ടി എന്റെ വ്യക്തിത്വത്തെ  എനിക്ക് മാറ്റാനാവില്ല 

മറ്റുള്ളവർക്ക് അലസോരമുണ്ടാക്കുന്നുവെങ്കിൽ  താങ്കളത് തീർച്ചയായും  മാറ്റിയേ തീരൂ പ്രൊഫെസ്സർ  കാരണം താങ്കളൊരു  സാമൂഹ്യജീവിയാണ്  എന്നുള്ളതുകൊണ്ട് തന്നെ 

എനിക്ക് ഇങ്ങനെയേ ആകാൻ കഴിയൂ എന്നുള്ളത് ധാർഷ്ട്ട്യമാണ്   

വാക്കുകൾ ഇരുതല വാളാണ്...   സ്വാന്തനവുമാണ്  ഉപയോഗിക്കുന്ന രീതികൊണ്ടാണ് അത് വ്യത്യസ്തമാകുന്നത്.

താങ്കളുടെ നീരസം  പ്രകടിപ്പിക്കുവാനുള്ള വേദിയല്ലയിത്  ഞാൻ മുമ്പേ പറഞ്ഞത് പോലെ  താങ്കൾക്ക് ഇഷ്ടമുണ്ടെങ്കിൽ ഈ മിഷനിൽ പങ്കാളിയാകാം  അല്ലാതെ എന്തിനോടും ഏതിനോടും പുച്ഛവും, എതിർപ്പും  പ്രകടിപ്പിക്കാനാണെങ്കിൽ  ആ വാതിലുകൾ തുറന്നു തന്നെയാണ് കിടക്കുന്നത്.

താങ്കൾ എന്നോട് പുറത്ത് പോകാനാണോ ആവശ്യപ്പെടുന്നത് .?

ഇറ്റ്സ്  ഡിപെൻഡ്സ് ഓൺ യു  

മിസ്റ്റർ ജോൺ തുടർന്നു കൊള്ളൂ 

സർ  ഒരു ബിന്ദുവിൽ  മഹാവിസ്ഫോടനം സംഭവിച്ച്  അതിവിശാലമായ ഈ പ്രപഞ്ചം രൂപപ്പെട്ടു എന്നുള്ള ശാസ്ത്രീയ വിശദീകരണത്തോട്  ഒരു ശാസ്ത്രജ്ഞനായിട്ടുകൂടി എനിക്ക് യോജിക്കാനാകുന്നില്ല  ശാസ്ത്രത്തിന്റെ ആ കണ്ണിൽകൂടി ഞാനൊരു വിശദീകരണം നൽകിയെന്നേയുള്ളൂ  

ഒരു ബിന്ദുവിൽ മഹാവിസ്ഫോടനം എന്ന വാക്കു തന്നെ തെറ്റ്  അതിൽ നിന്നും പ്രപഞ്ചം വികസിച്ചു കൊണ്ടിരിക്കുന്നു അവിടെ  ജീവന്റെ അംശം ഉരുത്തിരിഞ്ഞു  എന്നു പറയുന്നതിലെ സത്യം  എന്നിലെ യുക്തിക്ക്  ഉൾക്കൊള്ളുവാൻ  കഴിയുന്നതിലും അപ്പുറത്താണ്. എന്നിരുന്നാലും ശാസ്ത്രം അതിന് ആധികാരികമായി  അടിവരയിടുമ്പോൾ,
            
ഒരു കൂട്ടം മിഥ്യകളുടെ പുറത്താണ്  ഈ ശാസ്ത്ര സത്യങ്ങളെല്ലാം തന്നെ  കെട്ടിപ്പെടുത്തിരിക്കുന്നതെന്ന് തോന്നുന്നു 

പ്രപഞ്ച രൂപീകരണത്തിന് മുൻപുണ്ടായിരുന്ന അവസ്ഥ എന്തായിരുന്നുവെന്ന  ചോദ്യത്തിന്  ഇത് വരേക്കും ശാസ്ത്രത്തിന് വ്യക്തമായൊരു ഉത്തരമില്ല എന്നുള്ളതുതന്നെ ഈ നിഗമനങ്ങൾ പൊള്ളയാണ് എന്നുള്ളതിലേക്കാണ് ചെന്നുതറക്കുന്നത് .

ഇനി മേൽപ്പറഞ്ഞ ശാസ്ത്രീയ നിഗമനങ്ങളിലൂടെ  നോക്കിക്കാണുമ്പോളും  കൃത്യമായൊരു  നിർവ്വചനം ഇവിടെ അസാദ്ധ്യമായി തീരുന്നു.

അങ്ങനെ വരുമ്പോൾ നമുക്കുള്ളിൽ ഉരുത്തിരിയുന്ന ചില  തോന്നലുകളുടെ വെളിച്ചത്തിൽ  വ്യാഖ്യാനങ്ങൾ നടത്തുന്നു.

ഒരു  പക്ഷേ, ഇതെല്ലാം സംശയത്തിന്റെ പുകമറസൃഷ്ട്ടിക്കുന്ന വിഡ്ഢിവ്യാഖാനങ്ങളായി കണക്കാക്കാവുന്നത് തന്നെയാണ് .

എന്നാൽ പലപ്പോഴും  ഇതുപോലെയുള്ള വിഡ്ഢി വ്യാഖ്യാനങ്ങളിൽ നിന്നുമാണ്  പല  ശാസ്ത്ര സത്യങ്ങളും  ഉരിത്തിരിഞ്ഞു വന്നിട്ടുള്ളത് .

ഓരോ ശാസ്ത്ര സത്യങ്ങളുടെയും പുറകിൽ പല  വിഡ്ഢിചിന്തകളും  ഉണ്ടായിരുന്നുവെന്നുള്ളത് കാലം തെളിയിച്ചിട്ടുള്ളതാണ് .

ശാസ്ത്രം എന്ന് പറയുന്നത്  ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിലും നമ്മുടെ യുക്തിയും  ചേർന്ന്  വിശ്യാസ്യയോഗ്യമായരീതിയിൽ നടത്തുന്ന നിഗമനങ്ങളാണ്  അതിൽ പലപ്പോഴും  മാറ്റങ്ങൾ സംഭവിക്കാം പാളിച്ചകൾ പറ്റിയേക്കാം .

ഒരു പക്ഷേ .., നമ്മൾ വിഭാവനം ചെയ്ത ഒരു സോളാർ സിസ്റ്റമാകില്ല ഗാലക്സിയിൽ ഉണ്ടായിരിക്കുക  അതിനുമപ്പുറത്തേക്ക് ..,കൃത്യമായ പഠനങ്ങളിലൂടെ  ഇനിയും പലതും കണ്ടു പിടിക്കേണ്ടതായുണ്ട്  എന്നുള്ളതിലേക്കാണ്  ഇതെല്ലാം വിരൽ ചൂണ്ടുന്നത് .


                                      Click here- A journey to esthiya - part 4
 

                 

0 അഭിപ്രായങ്ങള്‍