നമ്മളിപ്പോൾ അഭിമുഖീകരിക്കുന്ന പ്രശനത്തിന്റെ തീവ്രത അതീവ ഗുരുതരമാണ്.

പാഴാക്കിക്കളയുന്ന ഓരോ നിമിഷവും എന്തെങ്കിലും ചെയ്യുവാനുള്ള  സാദ്ധ്യതകളെ പോലും  അതില്ലാതാക്കിക്കളയുന്നു  ഈ രീതിയിൽ മുന്നോട്ട് പോവുകയാണെങ്കിൽ അതി കഠിനമായ സൂര്യതാപത്താലകപ്പെട്ട്  എല്ലാ ജീവജാലങ്ങളും  ഈയ്യാം പാറ്റകളെപ്പോലെ കരിഞ്ഞു വീണ് ഭൂമി ഒരു ജ്വലിക്കുന്ന ഗോളമായിത്തീരും എന്നുള്ളതിൽ യാതൊരു സംശയവുമില്ല .

മാനവരാശി അഭിമുഖീകരിക്കുവാൻ പോകുന്ന ആ കൊടിയ വിപത്തിനെക്കുറിച്ചുള്ള തിരിച്ചറിവ്  ഏല്ലാ മുഖങ്ങളിലും ഭീതി വിതച്ചു.

ഞാൻ  തുടർന്നു .

നമ്മളിപ്പോൾ എടുക്കേണ്ടത് ഉറച്ച തീരുമാനങ്ങളാണ് 

എന്തുകൊണ്ടിത്  സംഭവിച്ചു എന്നുള്ളതിന്റെ ഉത്തരം തേടുക,  അനാവശ്യ സമയനഷ്ടമാണ് ഉളവാക്കുകയെന്നുള്ളതുകൊണ്ട് തന്നെ   അതിനുപുറകേ പോകാതെ യുക്തിക്ക് ഉചിതമായത് ചെയ്യുക എന്നുള്ളതാണ് അഭിലക്ഷണീയമായിട്ടുള്ളത്.

ഈയവസരത്തിൽ പഠനങ്ങൾക്കായി  സമയം പാഴാക്കിക്കളയുന്നത് വിഡ്ഢിത്തരമായിരിക്കും
  
അനവസരത്തിലുള്ള സമയ നഷ്ടം എന്തെങ്കിലും ചെയ്യുമാനാകായിരുന്നതിനെ പോലും അസാദ്ധ്യമാക്കിത്തീർക്കും 

ഇതിനൊരു പരിഹാരമാർഗ്ഗമുണ്ടോ  ജോൺ ?

പരിഹാരമാർഗ്ഗം എന്നതിനേക്കാൾ  ആസന്നമായത് തടയാനാവില്ല എന്നുള്ള ത്വതാധിഷ്ഠിതമായ  ചിന്തയിലൂടെ ചരിക്കുകയായിരിക്കും  ഉത്തമം  ഒരു പക്ഷേ ഭൂമിയുടെ നാശംതന്നെയായിരിക്കും  ഈ വിപത്തിന്റെ പരിണിത ഫലം എന്നുള്ളത് ദൈവത്തിനോ , അല്ലെങ്കിൽ നമ്മൾ തന്നെ ഉണ്ടാക്കിയെടുത്ത  കോൺസെപ്റ്റായ വിധിക്കോ വിട്ടുകൊടുക്കാം. ഇവിടെ  പ്രാക്ടിക്കലായിട്ടുള്ള  ഒരു വിശകലനത്തിലൂടെ നമ്മൾ മുന്നേറുകയാണെങ്കിൽ   മനുഷ്യന്റെ ചിന്തകൾക്കും , ബുദ്ധിക്കും,  ശക്തിക്കും  അപ്രാപ്യമായിട്ടുള്ള കാര്യങ്ങൾ തന്നെയാണ് ഇപ്പോൾ സംഭവിച്ചു കൊണ്ടിരിക്കുന്നത് ആയതിനാൽ യുക്തിക്കതീതമായ ഘടകങ്ങളെയെല്ലാം,  ഒരു ഭാഗത്ത് നിറുത്തിക്കൊണ്ട് തന്നെ  നമ്മുടേതായ അറിവുകളിലൂടേയും ,  കഴിവുകളിലൂടെയും  ഒരു പരിശ്രമം നടത്തി നോക്കുക എന്നുള്ളതാണ് അഭികാമ്യം 

ഒന്നും ചെയ്യാതിരിക്കുന്നതിനേക്കാൾ നല്ലത് എന്തെങ്കിലും ചെയ്യുവാൻ ശ്രമിക്കുക എന്നുള്ളൊരു കോമൺ തിയറി, അതു മാത്രമേ ഇപ്പോൾ നമ്മുടെ മുന്നിലുള്ളൂ  .

ഡു സംതിങ് ..,  ഈസ് ബെറ്റർ ദാൻ നതിങ് .

ആ സംതിങ് എന്താണ് ജോൺ ?

സർ എനിക്ക് നല്ലതെന്ന് തോന്നുന്നൊരു ആശയത്തെ ഞാനിവിടെ അവതരിപ്പിക്കുകയാണ്  

ശരിയായ മാർഗ്ഗമാണിതെന്ന കാഴ്ചപ്പാടിലൂടെയൊരിക്കലും ഇതിനെ നോക്കിക്കാണരുത് എന്റെ യുക്തിക്കനുസരണമായി തോന്നുന്നൊരു വിഷയത്തെ  ഞാനിവിടെ  പങ്കുവെക്കുന്നു  ഇതൊരു പക്ഷേ   ശരിയായൊരു  പരിഹാര മാർഗ്ഗം അല്ലായിരിക്കാം പക്ഷേ എനിക്ക് ശരിയെന്ന്  തോന്നുന്ന വഴിയിലൂടെ ഞാനിപ്പോൾ മുന്നോട്ട് പോവുകയാണ്

ഇതെന്റെ മാത്രം..,  എനിക്കു മാത്രം തോന്നുന്നൊരു  ആശയമാണ് , ഇതിനേക്കാൾ നല്ലതെന്ന് കരുതാവുന്ന മറ്റൊരു  മാർഗ്ഗമോ ആശയമോ  ഉണ്ടെങ്കിലോ?  അല്ലെങ്കിൽ ഇതിൽ തന്നെ തിരുത്തലുകൾ വേണ്ടി വരുകയാണെങ്കിലോ അതിലൂടെ നമുക്ക് മുന്നോട്ട് പോകാവുന്നതാണ്  പല ചിന്തകളേയും, ചോദ്യങ്ങളേയും ഉത്തരങ്ങളേയും  തേച്ചു മിനുക്കിയെടുക്കുമ്പോൾ  അതിൽ നിന്നും നല്ലൊരു ആശയം ഉയർന്നുവരുമെന്നു തന്നെ നമുക്ക് പ്രതീക്ഷിക്കാം .

പെട്ടെന്നു നേരിടേണ്ടിവരുന്നൊരു  ഇൻസിഡന്റിന് പെട്ടെന്നു തന്നെ കൃത്യമായൊരു  സൊലൂഷ്യൻ കണ്ടെത്തുകയെന്നുള്ളത്  അപ്രായോഗീകവും , അസാദ്ധ്യവുമാണ് അതിലുപരി ശാസ്ത്രലോകത്തിന്  കേട്ടുകേൾവി പോലുമില്ലാത്ത ഇത്തരത്തിലുള്ള ഒന്നിനു വേണ്ടിയാകുമ്പോൾ   പരിഹാരമാർഗ്ഗം എന്നുള്ളത് കൂടുതൽ കഠിന മാറുന്നു.

എന്നിരുന്നാലും ഞാനിവിടെ വെളിവാക്കുവാൻ പോകുന്ന ഈ ആശയത്തിലൂടെ നമുക്കൊന്ന് മുന്നോട്ട് പോയി നോക്കാം  അതല്ലാതെ മറ്റൊരു മാർഗ്ഗവും എന്റെ ബുദ്ധിയിൽ തെളിയുന്നില്ല  

നമ്മൾ കണക്കുകൂട്ടിയ തരത്തിലുള്ളൊരു  ചലനമാണ് സൂര്യന് സംഭവിച്ചിരിക്കുന്നതെങ്കിൽ ഇതുകൊണ്ടൊരു പക്ഷേ ഗുണമുണ്ടായേക്കാം പക്ഷേ അതെത്രമാത്രം എന്നുള്ളതിൽ ഞാൻ നിസ്സഹായനാണ്    

അതുപോലെ തന്നെ ഈ ആശയം പ്രാവർത്തീകമാക്കുമ്പോൾ അതിനോട് അനുബന്ധമായുണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങളും വളരെ  ഗുരുതരമായിരിക്കും  അതെന്തൊക്കെയാണെന്നുള്ളൊരു  മുൻപ്രവചനം  ഈ ഘട്ടത്തിലൊരിക്കലും സാദ്ധ്യമല്ല .   

അലറിപ്പാഞ്ഞു വരുന്ന വിപത്തിനെതിരെ ഒരു തടയണ കെട്ടുവാനാദ്യം  ശ്രമിക്കുക . എന്തൊക്കെയാണതിന്റെ വരുംവരായ്മകൾ   എന്നുള്ളതിനെക്കുറിച്ച് കൂടുതൽ ആലോചിച്ച്  തല പുണ്ണാക്കേണ്ട കാര്യമില്ല  

എല്ലാ മുൻകരുതലുകളും   സ്വീകരിച്ചു കൊണ്ട് ഇറങ്ങിത്തിരിക്കുവാനുള്ള സമയവും നമ്മുടെ മുന്നിലില്ല എന്നുള്ളതാണ് മറ്റൊരു സത്യവും .

കൃത്യമായൊരു പരിഹാരമാർഗ്ഗമായി ഇതിനെ കണക്കാക്കുവാൻ  കഴിയുകയില്ലെങ്കിലും  നല്ലൊരു ആശയത്തെ ഏറ്റവും സ്യൂട്ടബിളായ വിധത്തിൽ ഇമ്പ്ലിമെൻറ് ചെയ്തെടുക്കുവാൻ ശ്രമിക്കുക അത്രമാത്രം .

ആയതിനാൽ വെറുമൊരു ശ്രമമെന്ന നിലയിൽ മാത്രമിതിനെ നമുക്ക് കാണാം.
             
വിജയ സാദ്ധ്യതയെന്നുള്ളത് വെറും അഞ്ചു ശതമാനത്തിനുള്ളിൽ ഒതുങ്ങി നിൽക്കുന്നതാണ്   
               
എന്താണെങ്കിലും വ്യക്തമാക്കൂ ജോണ്‍ 

ആകാംക്ഷമുറ്റിയ സ്വരങ്ങൾ ഒരേ സമയം തന്നെ എല്ലാ കണ്ഠങ്ങളിൽ നിന്നും പുറത്തേക്കുതിർന്നു .

ഞാൻ മുമ്പേ വിശദമാക്കിയതു പോലെ സൂര്യന്റെ സ്ഥാനചലനത്തിന് ഏതെങ്കിലും തരത്തിലുള്ള ബാഹ്യസമ്മർദ്ധങ്ങൾ  ഹേതുവായിട്ടുണ്ടെങ്കിൽ?

അതായത് ശൂന്യാകാശത്ത് സംഭവിച്ചിട്ടുള്ള  സ്ഫോടനങ്ങളോ മറ്റോ ആണ് ഈ പ്രതിഭാസത്തിന് കാരണമെങ്കിലോ  .? അതോ  അതിനോട്  സമാനമായ മറ്റെന്തെങ്കിലും സാഹചര്യങ്ങൾ മൂലമാണോ  സൂര്യന്റെ ഈ മാറ്റത്തിനു കാരണമെങ്കിലോ  .?, നമുക്കും അതേ തിയറി അവലംബിച്ചു കൊണ്ട് ഒരു പരിഹാരമാർഗ്ഗത്തിനായി ശ്രമിക്കാവുന്നതാണ്  

താങ്കൾ പറയുന്നത്  മനസ്സിലാകുന്നില്ല ജോൺ 

ഞാനത് വിശദമാക്കം 

ഏതെങ്കിലും തരത്തിലുള്ള സ്ഫോടന ഫലമായോ, ആകർഷണ ഫലമായോ രൂപം കൊണ്ട  ബാഹ്യ സമ്മർദ്ധമോ,ആന്തരീക മർദ്ധമോ ആണ് സൂര്യചലനത്തിനു ഹേതുവായിട്ടുള്ളതെങ്കിൽ അതിനു സമാനമായൊരു സ്ഫോടനത്തെ കൃത്രിമമായി പുനഃസൃഷ്ടിച്ചു കൊണ്ടൊരു  ശ്രമം നടത്തിനോക്കുക എന്നുള്ളതാണ്  ഞാനവിടെ അർത്ഥമാക്കുന്നത് . 

ഒന്നുകൂടി വ്യക്തമാക്കിയാൽ,  പലകാരണങ്ങൾ കൊണ്ടും രൂപം കൊള്ളപ്പെട്ട ഏതെങ്കിലും തരത്തിലുള്ള അതി തീവ്ര മർദ്ധമായിരിക്കും ഈ സൂര്യ ചലനത്തിനു പുറകിലുള്ളതെന്ന ചിന്താധാരയിലൂടെ  മുന്നോട്ട് പോയി അത്തരമൊരു മർദ്ധത്തെ കൃത്രിമമായി പുനഃസൃഷ്ടിച്ചുകൊണ്ട് അതിനൊരു  പരിഹാരമാർഗ്ഗം  കണ്ടെത്തുവാൻ ശ്രമിക്കുക എന്നുള്ളതാണ് ഞാനിവിടെ അർത്ഥമാക്കുന്നത്. 

ആയതിനാൽ ഭ്രമണ പഥത്തിൽ സൂര്യന് അഭിമുഖമായി  അതിശക്ത  സ്ഫോടന പരമ്പരകൾ ആസൂത്രണം ചെയ്യുക ഇതിന്റെ ഫലമായി  രൂപം കൊള്ളപ്പെടുന്ന അതിശക്ത മർദ്ദം പരോക്ഷമായി സൂര്യനുമേൽ ചെലുത്തപ്പെടുകയും  സൂര്യനൊരു  പക്ഷേ ഭ്രമണപഥത്തിൽ അതിന്റെ  കേന്ദ്ര  സ്ഥാനത്തേക്കു തന്നെ  പിന്തള്ളപ്പെട്ടേക്കുകയും ചെയ്തേക്കാം.

അതെങ്ങനെ  ജോണ്‍ ..?  സ്ഫോടനം നടക്കുമ്പോൾ അവിടെ വിഘടിക്കലുകളല്ലേ ഉണ്ടാവുക ? 

ഡേവിഡിനെ നോക്കി ഞാൻ തുടർന്നു

ഏതുവസ്തുവിനകത്താണോ  സ്ഫോടനം സംഭവിക്കുന്നത്  അവിടെയാണ് വിഘടിക്കലുകൾ ഉണ്ടാകുന്നത് എന്നാലതിന്റെ പുറംഭാഗങ്ങളിൽ സ്ഫോടനഫലമായി മർദ്ധമാണ് രൂപം കൊള്ളപ്പെടുന്നത് ഈ മർദ്ധത്തിന്റെ സാദ്ധ്യതകളെയാണ് നാമിവിടെ പ്രയോജനപ്പെടുത്തുവാൻ പോകുന്നത്  

ഏതൊരു വസ്തുവിലും സ്ഫോടനഫലമായി വിഘടിക്കലുകൾ സംഭവിക്കുമെങ്കിലും അതോടൊപ്പം പുറത്തു വരുന്ന ഊർജ്ജം അതിശക്ത മർദ്ധത്തിനു രൂപംകൊടുക്കുന്നു അതാണ് നമുക്ക് വേണ്ടത്
 
ഭ്രമണ പഥത്തിൽ സൂര്യനു സമീപത്തായുള്ള 
ഈ സ്ഫോടനം അതിശക്ത മർദ്ധത്തിന് അവിടെ രൂപം കൊടുക്കുകയും  അതിന്റെയെല്ലാം ഇമ്പാക്ട്  പോസറ്റിവായ രീതിയിൽ പരിണമിക്കുകയും ചെയ്യുമെന്ന് നമുക്ക് പ്രത്യാശിക്കാം .

മെർക്കുറിക്കും  സൂര്യനും ഇടക്കുള്ള  ഭ്രമണപഥത്തിൽ  ടൺകണക്കിന് സ്ഫോടകവസ്തുക്കൾ ഉപയോഗിച്ച് അതിശക്ത സ്ഫോടനങ്ങൾ നടത്തുക തന്മൂലമുള്ള  ഷോക്ക് വേവ്‌സുകൾ അവിടെ ശക്തമായ മർദ്ധത്തിനു ഹേതുവായിത്തീരുകയും  അത്  ചില മാറ്റങ്ങൾക്ക് കാരണമായിത്തീരുകയും  ചെയ്യുമെന്നുള്ളത്  സത്യമാണ് അതിന്റെ ഫലങ്ങൾ ഗുണകരമായ രീതിയിൽ വർത്തിക്കുമെന്നു തന്നെ നമുക്കു  പ്രത്യാശിക്കാം .

ഒന്നുകൂടി വിശദമാക്കിയാൽ സൂര്യന്  സ്ഥാനചലനം സംഭവിച്ചിരിക്കുന്നത്  നമ്മൾ കണക്കുകൂട്ടിയ  കാരണങ്ങളിൽ  ഒന്നായ,  എന്തെങ്കിലും  തരത്തിലുള്ള മർദ്ധമാണ് ഈ പ്രതിഭാസത്തിനു ഇടയാക്കിയിട്ടുള്ളതെങ്കിൽ അതിനോട് സമാനമായ രീതിയിലുള്ളൊരു  മർദ്ധത്തെ   കൃത്രിമമായി  പുനരാവിഷ്കരിച്ചുകൊണ്ട് നമ്മളൊരു   ശ്രമം നടത്തി നോക്കുന്നു   അത്രമാത്രം.   ഇനി ഇതിന്റെ തന്നെ മറ്റൊരു വശമായ കാന്തീക ആകർഷണം മൂലമുള്ളൊരു പ്രതിഭാസമാണ് ഇതിനു പുറകിലുള്ളതെങ്കിലും  ഈ സ്ഫോടനങ്ങൾ കൊണ്ട്  ഗുണമുണ്ടാകുമെന്നു തന്നെയാണ് എന്റെ പ്രതീക്ഷ  കാരണം ശക്തമായ  സ്ഫോടന ഫലമായി രൂപംകൊള്ളപ്പെടുന്ന വേവ്‌സുകളും , അതികഠിനമായ താപ പ്രസരണവും ഏതെങ്കിലും  തരത്തിലുള്ള ഒരു  മാഗ്നറ്റിക് ലോക്ക് സൂര്യനുമായി രൂപപ്പെട്ടിട്ടുണ്ടെങ്കിൽ കൂടി ഈ സ്ഫോടനത്തോടെ   അത്  വിച്ഛേദിക്കപ്പെടുവാനുള്ള  സാദ്ധ്യതകളും വളരെയധികം തന്നെയാണ് . 

ഇത്തരത്തിലുള്ളൊരു   സ്ഫോടനം ഭ്രമണ പഥത്തിൽ സൂര്യനഭിമുഖമായി റീ ക്രിയേറ്റ് ചെയ്യപ്പെടുമ്പോൾ  അതിന്റെ പലതരത്തിലുള്ള ഇമ്പാക്റ്റുകളായ  താപ പ്രസരണം, ഷോക്ക് വേവ്‌സുകൾ, പ്രെഷർ, ഗ്യാസ് ഇതെല്ലാം കാന്തീക മണ്ഡലത്തിനകത്തേക്ക് തള്ളിക്കയറുകയും സൂര്യനുമായി ബന്ധപ്പെട്ടു നിൽക്കുന്ന മാഗ്നെറ്റിക്ക് പ്രതിഭാസത്തെ വിഘടിപ്പിക്കുകയും, അതിന്റെ  ശക്തിയെ  ദുർബ്ബലപ്പെടുത്തുകയും ചെയ്യുന്നു ഇക്കാരണങ്ങൾ കൊണ്ടും സൂര്യൻ അതിന്റെ നൈസർഗ്ഗീക തലത്തിലേക്ക്  പിന്തള്ളപ്പെടുകയും ചെയ്യുമെന്ന് നമുക്ക് പ്രതീക്ഷിക്കാവുന്നതാണ്.

ഇതിനോട്  ആനുപാതികമായി പ്രാധാന്യം കൊടുക്കപ്പെടേണ്ട മറ്റൊന്നു കൂടി ഈയവസരത്തിൽ  വിശകലനത്തിനു വിധേയമാക്കപ്പെടെണ്ടതുണ്ട്  അതായത് നമ്മൾ കണക്കുകൂട്ടിയിരിക്കുന്ന ഈ രണ്ടു കാരണങ്ങളും കൊണ്ടല്ല സൂര്യന്  സ്ഥാനചലനം സംഭവിച്ചിട്ടുള്ളതെങ്കിൽ   പിന്നെയീ സ്ഫോടനം കൊണ്ട് യാതൊരു വിധ  ഗുണവുമുണ്ടാവുകയില്ലെന്നു മാത്രമല്ല  ഇത്രയും ശക്തിവത്തായൊരു  സ്ഫോടനത്തിന്റെ പ്രത്യാഘാതങ്ങൾ  മെർക്കുറിയിലും വീനസിലും, സൂര്യനിലും അതിനോട് ചേർന്നുകിടക്കുന്ന മറ്റു ഗൃഹങ്ങളിലും അതിലുപരി ഭൂമിയിലും എന്തൊക്കെ തരത്തിലുള്ള പ്രത്യാഘാതങ്ങൾ വരുത്തിവെക്കുമെന്നുള്ള  യാതൊരു മുൻവിധിയും ഈ ഘട്ടത്തിൽ  സാധ്യമല്ല .

വെളുക്കാൻ തേച്ചത് പാണ്ടാകുമെന്നർത്ഥം

ഭൂമിയില്ലെങ്കിൽ പിന്നെ ആ ഗ്രഹങ്ങളുടെ ഭാവിയെക്കുറിച്ച് നാം ആശങ്കപ്പെടേണ്ട  കാര്യമില്ലല്ലോ ജോൺ .

തീർച്ചയായും ഇല്ല സർ ..പക്ഷേ ഇതിനെല്ലാമൊരു മറുവശം കൂടിയുണ്ട്  അതായത് എന്തെങ്കിലും കാരണങ്ങൾ കൊണ്ട് സൂര്യന്റെ ഈ സ്ഥാനചലനം ഇതോടെ അവസാനിച്ചുവെന്നിരിക്കട്ടെ നമ്മുടെ ഈ പരീക്ഷണങ്ങൾ ചിലപ്പോൾ ഗുരുതരമായ പ്രത്യാഘാതങ്ങളാണ്  സൗരയൂഥത്തിൽ വരുത്തിവെക്കുക.

അതായത് സൂര്യൻ ഇനി ചലിക്കാതെ നിൽക്കുകയാണെങ്കിൽ നമ്മൾ ചെയ്യുന്നത് ഭൂലോക മണ്ടത്തരമാവുമെന്ന് ഒന്നുമില്ലാതെ അവസാനിക്കുമായിരുന്ന ഒരു പ്രശ്‌നത്തെ നമ്മൾ അണുബോംബാക്കി മാറ്റുന്നുവെന്നു ചുരുക്കം 

യുവർ റൈറ്റ് സർ 

അതെങ്ങനെ തീർച്ചപ്പെടുത്തുവാൻ കഴിയും ജോൺ  ? നമുക്ക് കുറച്ചുകൂടി കാത്തിരുന്നാലോ ?

പക്ഷേ സൂര്യൻ  അതിന്റെ ചാലാത്മക സമീപനം ഇനിയും തുടർന്നാലോ ? 
അങ്ങിനെയെങ്കിൽ ആ കാത്തിരിപ്പുകൊണ്ട് നമ്മൾ ഇല്ലാതാക്കുന്നത് എന്തെങ്കിലും ചെയ്യാനുള്ള ഒരവസരത്തെ  കൂടിയായിരിക്കും  .

ഓ ഇത് വല്ലാത്തൊരു അവസ്ഥതന്നെ  ഒരു പക്ഷേ സൂര്യൻ ഇപ്പോൾ എവിടെയാണോ ഉള്ളത്  അവിടെത്തന്നെ നിൽക്കുന്നു എന്നു കരുതുക അതായത് ഈ ഒരു മാറ്റത്തോട് കൂടി  സൂര്യന്റെ  ചലനം അവസാനിച്ചു എന്നു തന്നെ  കരുതുക  ഭൂമിയിലേക്ക് പ്രവഹിക്കുന്ന കഠിനമായ ഈ താപ പ്രസരണം മൂലം വലിയ തരത്തിലുള്ള കാലാവസ്ഥാ വ്യതിയാനങ്ങളോ  അല്ലെങ്കിൽ മറ്റെന്തിലും സഡൻ ഇമ്പാക്റ്റുകളോ സംഭവിക്കാനുള്ള  സാദ്ധ്യതകളെയോ  കുറിച്ച് ഈ ഘട്ടത്തിൽ വിലയിരുത്തുവാനാകുമോ ? 

കൃത്യമായി അതിനൊരുത്തരം  അസാദ്ധ്യമാണ് സർ  കാരണം സൂര്യൻ ഇപ്പോഴുള്ള അവസ്ഥയിൽ ഇനി അതിന്റെ സ്ഥിരത തുടരുകയാണെങ്കിൽ  തന്നെ അധികമായ ഈ താപപ്രസരണം തുടർച്ചയായി ഏൽക്കേണ്ടി വരുന്നതിലൂടെ .., ഭാവിയിൽ  അതിന്റെ പ്രത്യാഘാതങ്ങൾ എന്തെങ്കിലും ഉണ്ടോ .., ഇല്ലയോ ..?എന്നുള്ളതിന്റെ ഉത്തരങ്ങൾ പലതുമായി ബന്ധപ്പെട്ടുകിടക്കുന്നു  അതായത്  അതിഭയങ്കരമായ ഒരാപത്തിൽ നിന്ന് ഭൂമി രക്ഷപ്പെടുമെങ്കിലും , സൂര്യനിപ്പോൾ  സ്ഥിതിചെയ്യുന്ന സ്ഥാനം  അതിൽ നിന്നും ബഹിർഗ്ഗമിക്കുന്ന താപം , അത് മുൻപുണ്ടായിരുന്നതിനേക്കാളും  തീവ്രം തന്നെയായിരിക്കും എന്നുള്ളതിൽ യാതൊരു സംശയമില്ല, പക്ഷെ എന്തൊക്കെയാണതിന്റെ  ദൂഷ്യഫലങ്ങളെന്ന്    ദീർഘകാല പഠനങ്ങൾ  കൊണ്ടോ അല്ലെങ്കിൽ 
പ്രകൃതിയുടെ മാറ്റങ്ങൾ കൊണ്ടോ  മാത്രമേ  തിരിച്ചറിയപ്പെടുകയുള്ളൂ .

ഇപ്പോൾ തന്നെ ഗ്ലോബൽ വാമിംഗ് എന്നുള്ള  കാലാവസ്ഥാ വ്യതിയാനത്തിന്റെ വലിയ  പ്രത്യാഘാതങ്ങൾ അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന ഈ ഘട്ടത്തിൽ സൂര്യ താപം ഇനിയും അധികരിച്ചാൽ അതൊരിക്കലും ശുഭ സൂചകമായിരിക്കുകയില്ല .

മറ്റൊന്ന്  ജോൺ,   സൂര്യൻ ഇനിയും ചലിച്ചുകൊണ്ടിരിക്കുമെന്നുള്ള  നിഗമനത്തോടെ  മുന്നോട്ട് പോയി ഇത്രയും ശക്തിവത്തായ സ്ഫോടന പരമ്പരകൾ ഭ്രമണ പഥത്തിൽ നടത്തുകയാണെങ്കിൽ  അതൊരുപക്ഷേ  സൗരയൂഥത്തിന്റെ ഘടനയിൽ തന്നെ വലിയ  മാറ്റങ്ങൾ  വരുത്തുവാൻ ഇടയാക്കുകയില്ലേ ?  ഈ സ്ഫോടനഫലമായി അവിടെ രൂപം കൊള്ളപ്പെടുന്ന അതിശക്തമർദ്ധത്തിന്റെ  പ്രത്യാഘാതങ്ങൾ മൂലം ഗ്രഹങ്ങൾക്കുള്ളിലേക്ക് ശക്തമായ  ഉൽക്കാവർഷമോ ?  നക്ഷത്ര വർഷമോ , സോളാർ വിന്റുകൾ പോലെയുള്ള തീക്കാറ്റുകളോ  അല്ലെങ്കിൽ നമ്മൾ ഇതുവരേക്കും തിരിച്ചറിഞ്ഞിട്ടില്ലാത്ത മറ്റു തരത്തിലുള്ള  പ്രത്യാഘാതങ്ങളോ ഭൂമിക്കുള്ളിലേക്ക് കടന്നു വരുകയില്ലേ? അല്ലെങ്കിൽ അതിനുള്ള സാദ്ധ്യതകളില്ലേ  അതും ഭൂമിയുടെ നിലനില്പിന് ഭീക്ഷിണി തന്നെയല്ലേ ഉയർത്തുക ? 

നൈസർഗ്ഗീക ചലന പ്രിക്രിയകളിലൂടെ സാങ്കൽപ്പീക അച്ചു തണ്ടുകളിൽ ചുറ്റിക്കൊണ്ടിരിക്കുന്ന ഗ്രഹങ്ങൾക്ക് ഈ സ്ഫോടന ഫലമായി  സ്ഥാനഭ്രംശം സംഭവിക്കപ്പെട്ട് കൂട്ടിയിടി പോലെയുള്ള പ്രതിഭാസങ്ങളിലേക്കോ ? ഗ്രഹഭാഗങ്ങൾ അടർന്നു പോകുന്നതിലേക്കുള്ള സാദ്ധ്യതകളിലേക്കോ വെളിച്ചം വീശുന്ന ഒരു വിശദീകരണം ഈ ഘട്ടത്തിൽ സാധ്യമാണോ .?

സർ,  ഞാൻ മുമ്പേ വിശദമാക്കിയതുപോലെ  എല്ലാ മുന്നൊരുക്കങ്ങളോടും കൂടി നമുക്കൊന്നിനും  തന്നെ  സാധിക്കുകയില്ല  

അതുപോലെ തന്നെ എന്തൊക്കെയാണിതിന്റെ പ്രത്യാഘാതങ്ങൾ എന്നുള്ളതിനെക്കുറിച്ചുള്ള മുൻവിധികളും ഈ ഘട്ടത്തിൽ അസാധ്യം തന്നെയാണ്  എന്നിരുന്നാൽ കൂടി  ചില തത്വങ്ങളിൽ  വിശ്വസിച്ചുകൊണ്ട് മുന്നോട്ട് പോവുകയെന്നുള്ളതാണ് അഭികാമ്യം. 

ഈ സ്ഫോടന ഫലമായി ഗ്രഹങ്ങൾ തമ്മിൽ കൂട്ടിയിടിക്കുവാനോ  അതുമൂലം സൗരയൂഥത്തിൽ  ഗുരുതരമായ  കേടുപാടുകൾ  സംഭവിക്കാനോ ഉള്ള   സാദ്ധ്യതകളില്ല  എന്നുള്ള വിശ്വാസത്തിലൂന്നിക്കൊണ്ട് മുന്നോട്ട് പോവുകയാണ് നല്ലത് എന്തുകൊണ്ട് ഇങ്ങനെ ഉറപ്പിച്ചു പറയാനാകും എന്നെന്നോട്  ചോദിക്കരുത് ... ചില ഊഹങ്ങൾ, വിശ്വാസങ്ങൾ എന്നെ അത്തരത്തിൽ ചിന്തിപ്പിക്കുന്നു  .   

ഇനിയങ്ങനെ  സംഭവിക്കുക തന്നെയാണെങ്കിൽ ഈയവസരത്തിൽ  നമ്മളതിനെക്കുറിച്ച് കൂടുതൽ  ആകുലപ്പെടാതിരിക്കുകയാണ്  ഉത്തമം .  

ഈ നിമിഷത്തിൽ, സൂര്യന്റെ ചലനം തടഞ്ഞ് എങ്ങിനെയെങ്കിലും  ഭൂമിയെ രക്ഷിക്കുക എന്നുള്ളതിനാണ് പ്രാധാന്യം കൊടുക്കേണ്ടത്  അതിനുവേണ്ടി  നമ്മുടെ യുക്തിക്ക് ചേർന്നു നിൽക്കുന്ന  ഒരു പരിഹാരമാർഗ്ഗം അവലംബിക്കുക അതിലൂടെ മുന്നോട്ട് പോവുക  അതിനനുബന്ധമായി ഉയർന്നു വരുന്ന  കാരണങ്ങൾക്കുള്ള  ഉത്തരങ്ങൾ പിന്നെയേ നടക്കൂ.

വിഘടിച്ചു നിൽക്കുന്ന ചിന്തകൾ  ലക്ഷ്യത്തെ മാറ്റുന്നു  ഇവിടെ ഒന്നിലേക്ക് മാത്രം ഫോക്കസ്സ് ചെയ്യുക എന്നുള്ളതാണ് അഭികാമ്യമായിട്ടുള്ളത്.

എന്നിരുന്നാൽ കൂടി അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചും നമ്മൾ  ബോധവാന്മാരാകേണ്ടെ?

ദാറ്റ് ഈസ് ഇമ്പോസ്സിബിൾ സർ  

ഇത്തരത്തിലുള്ള  സ്‌ഫോടനത്താൽ   ഉയർന്ന തോതിലുള്ള ന്യൂക്ലിയർ ഫ്യുഷൻ സംഭവിക്കുകയില്ലേ ജോൺ ?
                             
തീർച്ചയായും...സർ  

അതുകൊണ്ടുണ്ടാകുന്ന ദോഷഫലങ്ങൾ ?

സർ, നമ്മളിപ്പോൾ  അതിനെക്കുറിച്ച് ബോധവാൻമാരാണെങ്കൽ കൂടി  നമുക്ക്  മുന്നിൽ വേറെ മാർഗ്ഗമില്ല എന്നുള്ളതാണ് സത്യം.  ശക്തമായ സ്ഫോടനഫലമായി രൂപം കൊള്ളപ്പെടുന്ന മർദ്ധമാണ് നമ്മളിവിടെ  പ്രയോജനപ്പെടുത്തുവാൻ പോകുന്നത്  അതിന്റെയെല്ലാം ദോഷഫലങ്ങൾ എന്തൊക്കെയെന്നുള്ളത് കാത്തിരുന്നു കാണുകയേ നിർവാഹമുള്ളൂ .

ആദ്യമേ പറഞ്ഞത് പോലെ  ഭൂമിക്കു നേരെയുള്ള ഈ അത്യാപത്തിനെ  ഏത് വിധേനേയെങ്കിലും  തടയിടുവാൻ ശ്രമിക്കുക എന്നുള്ളതാണ് ആത്യന്തികമായുള്ളത് അതിനായി  അവലംബിക്കപ്പെടുന്ന മാർഗ്ഗങ്ങളുടെ പ്രത്യാഘാതങ്ങളെക്കുറിച്ച് ഈ ഘട്ടത്തിൽ കൂടുതൽ തലപുകക്കാതിരിക്കുക എന്നുള്ളതാണ് ഉത്തമം  

വൺ ബൈ വൺ ആ ഒരു കോൺസെപ്റ്റിലൂടെ  മാത്രമേ നമുക്കിപ്പോൾ  ചരിക്കുവാനാകൂ

സ്ഫോടനശക്തിയാൽ  ഈ സൗരയൂധം മുഴുവൻ  ഏതാനും നിമിഷ നേരത്തെക്ക്  വിറകൊണ്ടെന്നു വരാം  ചില ഗ്രഹങ്ങളുടെ സാങ്കല്പീക  അച്ചുതണ്ടുകൾക്കോ അതോ അവയുടെ ഘടനക്കോ പോലും  മാറ്റങ്ങൾ  സംഭവിച്ചെന്നു വരാം, ഉൽക്കകൾ തലങ്ങും വിലങ്ങും ചീറിപ്പായാം , നക്ഷത്രങ്ങൾ ചിതറിത്തെറിക്കാം ഇതെല്ലാം ഈ സ്ഫോടനത്തോട് അനുബന്ധമായി  സംഭവിക്കാവുന്ന ഘടകങ്ങളാണ്  കാരണം  അത്രക്കും ശക്തമായ സ്ഫോടനമാണ് അവിടെ നടക്കേണ്ടത് എന്നിരുന്നാലേ  സൂര്യനെപ്പോലെ ഭീമാകാരമായൊരു  നക്ഷത്രത്തിനുമേൽ നമ്മൾ ഉദ്ദേശിച്ച തരത്തിലുള്ളൊരു മർദ്ധത്തെ ഏൽപ്പിക്കുവാനാകൂ  എന്നിരുന്നാൽ മാത്രമേ അതൊരു വിജയമായി പരിണമിക്കുകയുള്ളൂ , നമ്മുടെ ലക്ഷ്യവും അതുതന്നെയാണ്.
 
മറ്റൊന്ന്ന്യു ക്ലിയർ ഫ്യുഷൻ നടക്കണമെങ്കിൽ അതിശക്തമായ താപ പ്രസരണം ഉണ്ടാകണം  സാധാരണ ന്യുക്ലിയർ ഫ്യുഷൻ സൂര്യനിലും  ചില നക്ഷത്രങ്ങളിലും സംഭവിക്കുന്നതാണ്  അങ്ങിനെ വരുമ്പോൾ  സൂര്യനോട് അടുത്തു നടക്കുന്ന ഈ സ്ഫോടനം  നമ്മൾ കരുതുന്നതിന്റെ പലമടങ്ങ് ശക്തിവത്തായിരിക്കും  സൂര്യൻ ന്യുക്ലിയർ ഫ്യുഷൻ  നടക്കുന്ന ഒരു നക്ഷത്രമായതിനാൽ അതിന്റെ വലിയൊരു സഹായം സ്‌ഫോടനത്തിന്റെ ശക്തി കൂട്ടുന്നതിനു  കൈവരും  

കുറച്ചുകൂടി ലളിതവൽകരിച്ചാൽ ഒരു ബോംബ് തുറസ്സായ സ്ഥലത്തു വെച്ചു പൊട്ടിക്കുന്നതും  ഒരു വെടിമരുന്നു പുരക്കുള്ളിൽ വെച്ചു പൊട്ടിക്കുന്നതും തമ്മിലുള്ള അന്തരം .

ഈ  അണുസ്ഫോടനഫലമായി ഭൂമിക്കുള്ളിലേക്ക്  ശക്തമായ അണുപ്രസരണം സംഭവിക്കുകയില്ലേ ജോൺ ?  അത്  ഗുരുതരമായ ഭവിഷ്യത്തുകൾ അല്ലേ ഉളവാക്കുക  ?

ഒരു ഹൈഡ്രജൻ ബോംബിനേക്കാൾ പല കോടികൾ അധിക ശക്തിയുള്ള  താപപ്രസരണം  തന്നെയായിരിക്കും ഈ സ്ഫോടനത്തിലൂടെ പുറത്തുവരിക  കാരണം അത്തരത്തിലൂടെയുള്ളൊരു സ്ഫോടനത്തിലൂടെ മാത്രമേ സൂര്യനെപ്പോലെ  ഭീമാകാരമായൊരു  നക്ഷത്രത്തിനു മേൽ  ഗുണകരമായ വിധത്തിൽ മർദ്ധം ഏൽപ്പിക്കുവാനുതകുന്നത്ര  ഊർജ്ജത്തെ  ഉൽപാദിപ്പിക്കുവാനാകൂ  അപ്പോൾ ന്യായമായും കടുത്ത അണുപ്രസരണം തന്നെയാണ്  അവിടെയുണ്ടാവുക  എന്നിരുന്നാൽ കൂടി  ഭൂമിയിലേക്ക് അതിന്റെ വികിരണങ്ങൾ കൂടുതൽ  ദോഷകരമായ വിധത്തിൽ ഒരിക്കലും  എത്തിച്ചേരുകയില്ല എന്നുള്ളത് തന്നെയാണ് നമ്മുടെ  പ്രതീക്ഷ  , ഒന്നാമത് ദൂരം , മറ്റൊന്ന് ഭൂമിയുടെ അന്തരീക്ഷം , ഇനി ഇതിനേയും മറി കടന്നുകൊണ്ട് എത്തിച്ചേർന്നാൽ തന്നെ അതിരൂക്ഷമായി  ബാധിക്കുന്ന തരത്തിലതൊരിക്കലും അത്  ശക്തിവത്തായിരിക്കുകയില്ല  എന്നുള്ളത് തന്നെയാണ് സത്യം. 
         
നടക്കുന്ന കാര്യം വല്ലതുമാണോ ഇത്?, അസംഭാവ്യം എന്ന് തന്നെ കരുതേണ്ടിവരും സൂര്യനെപ്പോലെ ഭീമാകാരമായൊരു  നക്ഷത്രത്തെ  വെറും സ്ഫോടനങ്ങൾ കൊണ്ട് തള്ളിമാറ്റം എന്നുള്ളത്   വെറും വിഡ്ഢിത്തം തന്നെയെന്നാണ്  ഞാൻ കരുതുന്നത്, അതുകൂടാതെ ഈ അസംബന്ധം  വരുത്തി വെക്കുന്ന ഭീമമായ ചെലവ്  അമേരിക്ക പാപ്പരായിപ്പൊകും.

മനുഷ്യകുലം ജീവനോടെയുണ്ടെങ്കിൽ   മാത്രമേ  ഡോളറുകൾ  ഉപയോഗപ്രദമാവുകയുള്ളുയെന്നത്, ഒരു പ്രൊഫെസ്സർ കൂടിയായ താങ്കളോട് വിശദീകരിക്കേണ്ടതില്ലെന്നു തന്നെ  ഞാൻ കരുതുന്നു എന്നിട്ടും എന്തുകൊണ്ട് താങ്കളിൽ നിന്ന് ഇത്തരത്തിലുള്ളൊരു ചോദ്യം പുറപ്പെട്ടു എന്നുള്ളതിന്റെ അടിസ്ഥാനം എന്തെന്ന് എനിക്ക് വിവേചിച്ചറിയുവാനാകുന്നില്ല നിങ്ങളുടെ മനോഭാവം ..അതെന്നിൽ  അലർജിയുണ്ടാക്കുന്നു പ്രൊഫെസ്സർ  എന്നിൽ മാത്രമല്ല ഈ മനുഷ്യകുലത്തിനു മുഴുവനിലെന്നു വേണമെങ്കിൽ തിരുത്താം.

പണമെന്നുള്ളത് ഒരു ക്രിയേറ്റഡ്‌ വസ്തുമാത്രമാണെന്നുള്ള അടിസ്ഥാന തത്വം താങ്കൾ എന്നാണ് മനസ്സിലാക്കുക? അതോ എന്തിലും ഏതിലും ഞങ്ങളെ എതിർക്കുകയെന്നുള്ളൊരു മാനസീക വൈകല്യത്തിന്റെ  ഭാഗമാണോയിത്?    

മനുഷ്യകുലത്തിന്റെ വളർച്ചയുടെ  ഘട്ടങ്ങളിൽ  ആദിമ യുഗത്തിൽ നിന്നും പുരോഗതിയിലേക്കുള്ള കുതിപ്പിൽ ക്രിയവിക്രയങ്ങൾ എളുപ്പമാക്കുവാനും  സുഗമമായ ജീവിതത്തിനും മനുഷ്യർ  കണ്ടെത്തിയ ഒരു വിനിമയ മാർഗ്ഗം. ബാർട്ടർ സമ്പ്രദായമെന്ന അപരിഷ്‌കൃതമായ ഒന്നിൽ നിന്നും ലളിതവും പരിഷ്‌കൃതവുമായ മറ്റൊരു മാർഗ്ഗം  എന്നതിൽ ഉപരി അതിനു വലിയ പ്രാധാന്യം കൊടുക്കേണ്ടതുണ്ടോ എന്നുള്ളത് ഒരു സാമ്പത്തീക ശാസ്ത്രജ്ഞൻ കൂടിയായ താങ്കളോട് ഞാൻ വിശദീകരിക്കേണ്ടതുണ്ടോ ? 

നമ്മുടെ ജീവൻ നിലകൊള്ളുന്ന ഗ്രഹത്തിന്റെ അതിജീവനത്തിനാണോ അതോ നമ്മൾ രൂപം കൊടുത്തിട്ടുള്ള വെറും കടലാസ്സുകൾക്കാണോ ഈ സന്ദർഭത്തിൽ  പ്രാധാന്യം കൊടുക്കേണ്ടത് ? 

ഇത്തരം തരം താണ വീക്ഷണങ്ങൾ  മനസ്സിന്റെ വികലമായ  രൂപമാണ് വെളിവാക്കിത്തരുന്നത്  ? അതോ ബുദ്ധിയുടെ ഏറ്റക്കുറച്ചിലുകളോ ?

അടിസ്ഥാന പ്രമാണങ്ങളെ പോലും തിരിച്ചറിയാതെ പ്രകടിപ്പിക്കപ്പെടുന്ന ഇത്തരം മനോഭാവങ്ങൾ  എന്തുകൊണ്ടിങ്ങനെയെന്നുളത് അവരുടെ വൈകല്യങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നു  അതിന്റെ ഉള്ളറകളിലേക്കൊന്നും ഞാനിപ്പോൾ കടക്കുന്നില്ല  ഇതല്ല അതിനുള്ള സമയമെന്നും എനിക്കറിയാം .

ഞാൻ മുമ്പേ വിശദീകരിച്ചതു പോലെ സൂര്യന്റെ ചലനാത്മ പ്രയാണം  തടയാൻ  മാനുഷീകമായൊരു  ശ്രമം അത്രയേ  ഉള്ളൂ ... വൻ സ്ഫോടനം നടത്തി സൂര്യനെ ശൂന്യാകാശത്തിന്റെ മറുവശത്തേക്ക്  തള്ളി മാറ്റിക്കളയാം എന്ന അസംബന്ധം എനിക്കുമില്ല  

ചെറിയൊരു മാറ്റം.. അതിനുവേണ്ടി വലിയൊരു പ്രതീക്ഷയുടെ പുറത്തേറി യാത്ര ...,   അതുപോലും നടക്കുമോ ഇല്ലയോ എന്നറിഞ്ഞു കൂടാ .

എല്ലാവരും കാണുന്ന വസ്തുതകളും , വസ്തുക്കളും ഒന്നുതന്നെ  അത് മനസ്സിലാക്കിയെടുക്കുന്ന വിധത്തിൽ മാത്രമാണ് വ്യത്യാസങ്ങൾ  ചിലരതിന്റെ നല്ല വശങ്ങൾ  കാണുന്നു മറ്റു ചിലർ അതിന്റെ ദോഷവശങ്ങളും 
അതിനു കണ്ണുകളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല കാണുക എന്നുള്ളത്  മാത്രമാണ് അവയുടെ  ജോലി  അവയെ  മനസ്സിലാക്കേണ്ടത് ബുദ്ധിയാണ്  ആ ബുദ്ധിയെ അഹങ്കാരം മഥിച്ചിരിക്കുന്നുവെങ്കിൽ  കാണുന്നതിലെല്ലാം  ന്യൂനതകൾ മാത്രം, അവിടെ എല്ലാം തികഞ്ഞിരിക്കുന്നവർ നമ്മൾ മാത്രമെന്നുള്ളൊരു  മിഥ്യാ ബോധം നമ്മളെ വലയം ചെയ്യുന്നു.

ഇത്തരക്കാർ എല്ലാത്തിലും  കുറ്റങ്ങൾ കണ്ടെത്തുകയും എന്നാൽ അതിനേക്കാൾ മികച്ചത് എന്തെന്നുള്ളത്  തിരിച്ചറിയുവാനൊട്ടു  ആവുകയുമില്ല . 

ഏതൊരു മനുഷ്യന്റെയും ഉള്ളിലുള്ളൊരു  വികാരമാണത് പക്ഷേ, ചിലരതിനെ  സ്വ പ്രയത്‌നം കൊണ്ട്  അതിജീവിക്കുന്നു .ഏതൊരു വ്യക്തിയും ആ തിരിച്ചറിവ് നേടുന്നത് സ്വയം  തനിക്കുമേൽ താൻ തന്നെയൊരു  കടിഞ്ഞാൺ തീർക്കുമ്പോഴാണ് . 

താങ്കൾക്ക് ഇതിനേക്കാൾ നല്ലൊരു അഭിപ്രായമുണ്ടെങ്കിൽ പങ്കു വെക്കാം അല്ലെങ്കിൽ എല്ലാവർക്കും കൂടി സൂര്യനെ ഒരു കയറിൽ കെട്ടിവലിച്ചു മാറ്റാം .

എന്റെ സ്വരത്തിൽ പ്രോഫസ്സറോടുള്ള പുച്ഛമായിരുന്നുവെങ്കിലും അതിലെ ഹാസ്യം എല്ലാവരും നന്നായി  ആസ്വദിച്ചു .

ആ അതിസമ്മർദ്ധത്തിലും ഡയറക്ടർ പൊട്ടിച്ചിരിച്ചു പ്രൊഫെസ്സറൊഴിച്ച്  മറ്റെല്ലാവരും അതിൽ പങ്കു ചേരുകയും ചെയ്തു .

സ്റ്റോപ്പ്‌ നോണ്‍സൻസ്  പ്രോഫസ്സർ  ജോണ്‍ താങ്കൾ തുടരൂ...
 
സർ , ഞാനീ വിശദീകരിച്ചത് നമുക്ക് ചെയ്യാനാകുന്ന വെറുമൊരു ശ്രമം മാത്രമാണ് 95 ശതമാനവും അത് പരാജയപ്പെട്ടേക്കാം എങ്കിലും ഈ  പരീക്ഷണം നടത്തുകയാണെങ്കിൽ അത് എത്രയും പെട്ടെന്നു തന്നെ ആകണം എന്നു തന്നെ ഞാൻ കരുതുന്നു  കാരണം സൂര്യൻ വീണ്ടും  ചലനാത്മക സമീപനം തുടരുകയാണെങ്കിൽ നമുക്കൊരിക്കലും  ഈ പരീക്ഷണം നടത്തുവാൻ തന്നെ  സാധിക്കാതെ വരും.

ജോൺ എനിക്കൊന്ന് തോന്നുന്നു 

പറയൂ ഡേവിഡ്
       
ഇതിന്റെ മറുവശമെന്നു പറയാവുന്നത് ... , അതായത്  സൂര്യന്റെ ആയൂർദൈർഘ്യം എന്നുള്ളത് തൊള്ളായിരമോ ആയിരമോ കോടി വർഷങ്ങളാണെന്നാണ് കരുതപ്പെടുന്നത്   ഈ കാലചക്രം   പൂർത്തിയാകുന്നതോടെ സൂര്യൻ അതിന്റെ അന്ത്യഘട്ടത്തോട്   അടുക്കുകയും വ്യാസം  പതിന്മടങ്ങ്  വർദ്ധിക്കുകയും, അതിഭീമാകാരമായിത്തീരുകയും ചെയ്യുമെന്ന് കണക്കാക്കപ്പെടുന്നു,    അതായത്  ചുവപ്പ് ഭീമൻ എന്ന് വിളിക്കുന്ന കാലഘട്ടം.

അങ്ങിനെയെങ്കിൽ സൂര്യൻ  അതിന്റെ ആയുസ്സിന്റെ പകുതി ദൂരം മാത്രമേ പിന്നിട്ടിട്ടുള്ളൂ എന്നുള്ള നമ്മുടെ നിഗമനങ്ങൾ തെറ്റായിരിക്കുമോ ?  സൂര്യൻ ചിലപ്പോൾ  അതിന്റെ ജീവ ചക്രത്തിന്റെ  അവസാന ഘട്ടത്തിൽ എത്തിയിരിക്കുകയാണെങ്കിലോ  ? , അങ്ങിനെയാണെങ്കിൽ  സൂര്യന് സംഭവിച്ച വികാസം നാം അതിന്റെ സ്ഥാനചലനമായി തെറ്റിദ്ധരിച്ചതാകാൻ വഴിയില്ലേ ജോൺ ?

തീർച്ചയായും ഡേവിഡിന്റെ നിഗമനം അർത്ഥവത്തുതന്നെയാണ്  പക്ഷേ ഇവിടെ സൂര്യന്റെ ദിശക്കാണ് മാറ്റം സംഭവിച്ചിരിക്കുന്നത്,  ഗ്രാഫുകളിൽ അത് വളരെ വ്യക്തവുമാണ്   ഭൂമിയുടെ നേർക്കാണ് ആ  ചലനമെന്നുള്ളതും കൃത്യമായി രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു ഡേവിഡിന്റെ നിഗമനങ്ങളിലൂടെ സഞ്ചരിക്കുകയാണെങ്കിൽ ചുവപ്പു ഭീമനെന്ന ഘട്ടത്തിൽ സൂര്യന് വികാസമാണ് സംഭവിക്കുക  ഇവിടെ നമുക്ക് ലഭ്യമായ തെളിവുകളെല്ലാം കൈചൂണ്ടുന്നത് സൂര്യ വികാസത്തിൽ മാറ്റങ്ങൾ ഒന്നും തന്നെ സംഭവിച്ചിട്ടില്ല എന്നുള്ളത് തന്നെയാണ്.

സോറി ജോൺ ..

എന്തിന് ?

ഒരു വിഡ്ഢി ചോദ്യം ഉന്നയിച്ചിതിന് 

ഹേയ് .... ഡേവിഡ്..,   ചോദ്യങ്ങൾക്ക്   വിഡ്ഢിച്ചോദ്യം , ബുദ്ധിച്ചോദ്യം എന്നുള്ള തരംതിരിവുകൾ ഒന്നുംതന്നെയില്ല പ്രത്യേകിച്ചും ഇത്തരം ഘട്ടങ്ങളിൽ , ഇവിടെ സംശയങ്ങൾ മാത്രമേയുള്ളൂ  

ഇതെല്ലം നമ്മുടെ കണ്മുന്നിൽ നടക്കുന്ന  കാര്യങ്ങളോ അല്ലെങ്കിൽ മനുഷ്യബുദ്ധിക്ക് ഉൾക്കൊള്ളാവുന്നതോ അല്ല    ഏകദേശം നൂറ്റിയമ്പതു മില്യൺ  കിലോമീറ്ററുകൾക്കപ്പുറം നടക്കുന്ന സംഭവവികാസങ്ങൾക്ക് കൃത്യമായ ഉത്തരങ്ങൾ നൽകുവാനുള്ള സാങ്കേതികതയിലേക്കും, ശാസ്ത്ര കരുത്തിലേക്കും നമ്മൾ എത്തിച്ചേർന്നിട്ടില്ല അങ്ങനെ വരുമ്പോൾ അവിടെ സംശയങ്ങളിലൂടെയും , ഊഹങ്ങളിലൂടേയും  മാത്രമേ മുന്നോട്ട് പോകുവാൻ  കഴിയൂ അതിന്റെ മറപിടിച്ചു മാത്രമേ  നിഗമനങ്ങൾ നടത്തുവാനും കഴിയൂ  അങ്ങിനെ എല്ലാത്തിനെയും ഒരേ കുടക്കീഴിൽ കൊണ്ടുവന്ന് ചോദ്യങ്ങളും ഉത്തരങ്ങളും സംശയങ്ങളും ഊഹങ്ങളും എല്ലാം  ആറ്റിക്കുറുക്കിയെടുക്കുമ്പോൾ  പല നല്ല ആശയങ്ങളും ഉരുത്തിരിഞ്ഞു വരുന്നു  അതിൽ  നിന്നും ഏറ്റവും കൃത്യതയുള്ള ഒന്നിലേക്ക്  എത്തിച്ചേരുക അത്ര മാത്രം .

സംശയങ്ങൾ എന്നുള്ളത്  ചോദ്യങ്ങൾ ആണ്  ആ ചോദ്യങ്ങൾക്ക്  ഉത്തരങ്ങൾ  കണ്ടെത്തുവാൻ  ശ്രമിക്കുമ്പോൾ  അവിടെ  മറ്റൊരു ചോദ്യം അല്ലെങ്കിൽ മറ്റൊരു സംശയം ഉയർന്നു വരുന്നു  ഇങ്ങനെ ഒരു പാട്  സംശയങ്ങൾക്കും  ചോദ്യങ്ങൾക്കും ഉത്തരങ്ങൾ കണ്ടെത്തുവാൻ  ശ്രമിക്കുമ്പോൾ അവിടെ  ഒരു ആശയം പൊന്തിവരുന്നു  ആ ആശയത്തെ വീണ്ടും  ചോദ്യങ്ങൾ കൊണ്ടും സംശയങ്ങൾ കൊണ്ടും ഗണിക്കുക അപ്പോൾ  അതിൽ നിന്നും കൂടുതൽ മേന്മയുള്ള  നല്ല ആശയങ്ങൾ രൂപം കൊള്ളപ്പെടുന്നു ഇങ്ങനെ എല്ലാത്തിൽ നിന്നും ആറ്റിക്കുറുക്കിയെടുക്കുമ്പോൾ  അതിനൊരു വിശ്വാസയോഗ്യത കൈവരുന്നു.

അടഞ്ഞ പെട്ടിക്കുള്ളിൽ എന്താണെന്നറിയുവാനുള്ള ആകാംഷ  അത് തുറന്നു നോക്കുവാൻ പ്രേരിപ്പിക്കുന്നു അടഞ്ഞ വാതിലിനപ്പുറം എന്താണെന്ന് അറിയുവാനുള്ള ജിജ്ഞാസ  ആ വാതിലുകൾ തള്ളിത്തുറക്കാൻ  പ്രേരിപ്പിക്കുന്നു  ഈ ക്യുരിയോസിറ്റി ഇല്ലെങ്കിൽ    ....വീ നെവർ ഫൈൻഡ് എനിതിങ് ന്യൂ  

അങ്ങ് ആകാശത്തിൽ എന്താണുള്ളത് എന്നുള്ള ക്യുരിയോസിറ്റി  നമ്മളെ ഗാലക്സിയെക്കുറിച്ച് പഠിപ്പിച്ചു  അങ്ങ് ചന്ദ്രനിൽ എന്താണ് ഉള്ളത് എന്നുള്ള ക്യുരിയോസിറ്റി  നമ്മളെ ചന്ദ്രോപരിതലത്തിൽ എത്തിച്ചു  ഭൂമിക്കുള്ളിൽ എന്താണുള്ളത് എന്നുള്ള ക്യുരിയോസിറ്റി നമ്മളെ അകക്കാമ്പുകളെ ക്കുറിച്ചു പഠിപ്പിച്ചു .ഒരു വസ്തു എന്തുകൊണ്ട് താഴേക്ക് വീഴുന്നു എന്നുള്ള കുര്യോസിറ്റി നമുക്ക്  ഗ്രാവിറ്റിയെക്കുറിച്ച് മനസ്സിലാക്കി തന്നു .

സംശയങ്ങളില്ലെങ്കിൽ  കണ്ടെത്തലുകൾ ഉണ്ടാകുന്നില്ല,  സംശയങ്ങളെക്കുറിച്ച് സംശയിക്കപ്പെടേണ്ടതായി യാതൊന്നുമില്ല ബുദ്ധിയുള്ള സംശയങ്ങളെന്നോ, വിഡ്ഢിത്തരങ്ങളായ  സംശയങ്ങളോ എന്നുള്ള തരം തിരിവുകളും ഇല്ല , സംശയങ്ങൾ കണ്ടെത്തലുകളിലേക്കുള്ള ചൂണ്ടു പലകകൾ ആണ്  ഇന്നത്തെ വിഡ്ഢി ചോദ്യങ്ങൾ നാളത്തെ മാസ്റ്റർപീസുകൾ ആയേക്കാം എപ്പോഴും  മുൻവിധികൾ മനുഷ്യന്റെ മുന്നോട്ടുള്ള കുതിപ്പിന് കടിഞ്ഞാണിടുന്നു.

ഇനി ഡേവിഡ് പറഞ്ഞത് ശരിയായിക്കൂടെന്നുമില്ല , അങ്ങിനെയെങ്കിൽ നമുക്കിവിടെ  ഒന്നും തന്നെ ചെയ്യുവാനില്ല  നമ്മൾ ഉണ്ടാക്കിയെടുത്തീട്ടുള്ള അലസതയുടെ മറ്റൊരു പേരായ വിധിക്കു വിട്ടു കൊടുക്കാം   .

അതല്ലാ മുമ്പേ പറഞത് പോലെയാണെങ്കിൽ  നമ്മൾ നിർദ്ദേശിച്ച ആ മാർഗ്ഗം പരീക്ഷിച്ചു  നോക്കാവുന്നതേയുള്ളൂ .

ആത്യന്തികമായി ഇതെല്ലാം തന്നെ നിഗമനങ്ങളാണ് അതിൽനിന്നുമുപരി   ഇതൊന്നുമല്ല സത്യമെന്നുണ്ടെങ്കിൽ ..?
           
ശാസ്ത്ര സാങ്കേതികതയിലൂടെയാണ് നമ്മൾ കണ്ടെത്തിയിട്ടുള്ളത് , നിഗമനങ്ങൾ നടത്തിയിട്ടുള്ളത്  അതിൽ തെറ്റുകൾ പറ്റാം പക്ഷേ...  എപ്പോഴും  എല്ലാത്തിന്റെയും ശരിയും തെറ്റും നോക്കി നമുക്ക് അടങ്ങിയിരിക്കാനാകില്ല  മുന്നോട്ട് പോയേ തീരൂ  ചില തീരുമാനങ്ങൾ , നിഗമനങ്ങൾ അതാണ് നമ്മളെ മുന്നോട്ട് നയിക്കുന്നത് അത് ശരിയാകണമേ എന്ന് പ്രാർത്ഥിക്കാം .

അങ്ങ് അനെക്സ്ഗാർസ് മുതൽ  ഗലീലി വരെ ., പേരെടുത്തു പറയുകയാണെങ്കിൽ അങ്ങിനെ ഒരു പാട് പേരുടെ   നിഗമനങ്ങൾ , സംശയങ്ങൾ നിരീക്ഷണങ്ങൾ , ആശയങ്ങൾ  അതിൽനിന്നെല്ലാം ഉയർന്നുവരുന്ന  പരീക്ഷണ നിരീക്ഷണങ്ങളിലൂടെയുള്ള കണ്ടെത്തലുകൾ  .

ഇതെല്ലാം  പൂർണ്ണമായി ശരിയാകണമെന്നില്ല എന്നാൽ  തെറ്റുകളുമല്ല  ശാസ്ത്രം അതാണ് ഇന്നത്തെ അതിന്റെ കണ്ണിൽ ശരിയെന്നുള്ളത്  നാളെ കൂടുതൽ തെളിവുകളുടെ  വെളിച്ചത്തിൽ  തെറ്റാകാം  കുറേക്കഴിയുമ്പോൾ അതിനും മാറ്റങ്ങൾ വരാം .

ചില സന്ദർഭങ്ങളിൽ  നമ്മളെ നയിക്കേണ്ടത് ചില വിശ്വാസങ്ങളാണ്   നമ്മുടെ ഉള്ളിൽ നിന്നും ഉയർന്നു വരുന്ന  ചില സത്യങ്ങൾ,    ഒരു ശാസ്ത്രീയ തത്വത്തിന്റെയും, യുക്തിയുടേയും  അടിത്തറ അതിനുണ്ടാവില്ല  പക്ഷേ  അതിലൂടെ  മുന്നേറുക അത് ചില വെളിച്ചത്തിലേക്ക് നമ്മളെ കൊണ്ടെത്തിക്കും അവിടെ നമുക്ക് വേണ്ടത് അദ്രശ്യമായ ഒരു ശക്തിയുടെ കൈത്താങ്ങാണ് . 

അത് നമ്മളെ തന്നെയുള്ള  തിരിച്ചറിയാലാണ് നമ്മിൽ തന്നെയുള്ള വിശ്വാസമാണ്  .

പൈതഗോറസിന്റെ സിദ്ധാന്തങ്ങളിൽ  നിന്നും ഒരു പാടൊരുപാട് ത്വത്തചിന്തകൻചിന്തകൻ മാരുടെ സൈദ്ധാന്തങ്ങളിലൂടെ മാനവരാശി  കടന്നുപോയപ്പോൾ  ഭൂമി ഉരുണ്ടതായിരുന്നു  എന്നുള്ളത്  സങ്കല്പമല്ല  യാഥാർഥ്യമായിരുന്നുവെന്ന് തിരിച്ചറിഞ്ഞു കഴിഞ്ഞു .

ഐസക്ക് ന്യുട്ടൺ എന്ന മഹാവ്യക്തിയുടെ തലയിൽ ആപ്പിൾ വീണപ്പോൾ മാത്രമാണ് ലോകം ഗ്രാവിറ്റിയെക്കുറിച്ച് തിരിച്ചറിഞ്ഞത് അതിനു മുന്നേ എത്രയോ പേരുടെ തലയിൽ തേങ്ങാപോലും വീണിട്ടുണ്ട് 

അപ്പോൾ അതാണ് സത്യം നമ്മുടെ ഉള്ളിലുള്ള നമ്മളെക്കുറിച്ചുള്ള തിരിച്ചറിവാണ് ആദ്യ സത്യം 

ജോണ്‍ .., നമുക്കൊരു ശ്രമം നടത്തി നോക്കാം ..  ഒന്നും ചെയ്യാതെ ഇരിക്കുന്നതിനേക്കാൾ നല്ലതല്ലേ എന്തെങ്കിലും ചെയ്യുക എന്നുള്ളത് ?, അങ്ങിനെ പരിശ്രമിക്കുമ്പോൾ അവിടെ തീർച്ചയായും  ദൈവത്തിന്റെ കരങ്ങൾ തുണയായുണ്ടാകും .

ഇവിടെ നമ്മൾ അഭിമുഖീകരിക്കുന്ന സാങ്കേതികമായ വലിയൊരു പ്രതിബന്ധമെന്നുള്ളത്   മെർക്കുറിയുടേയും സൂര്യന്റേയും ഇടയിലുള്ള ഭ്രമണപഥത്തിലേക്ക് സ്‌ഫോടക  വസ്തുക്കളെ എത്തിക്കുകയെന്നുള്ളതാണ്.  

പ്രായോഗിക വശത്തേക്കാൾ കൂടുതൽ  അതിന്റെ സാങ്കേതിക ന്യൂനതകൾ മുന്നിൽ നിൽക്കുന്നു  ഭൂമിയിൽ നിന്നും  ഇത്രയും ദൂരത്തേക്കുള്ള യാത്രയിൽ  വിദൂര നിയന്ത്രണ സംവിധാനത്തിലെ  ചെറിയൊരു പിഴവ്,  കണക്കുകൂട്ടലുകളിലെ ചെറിയൊരു അപാകത   അങ്ങിനെ എന്തെങ്കിലും കൊണ്ട്  ഈ സ്ഫോടനം നമ്മളുടെ പ്രതീക്ഷക്ക്   വിപരീതമായി നടന്നാൽ ..?

ഒരു ചോദ്യത്തിലുപരി.... ആ ഉത്തരത്തിന്  പിന്നെ പ്രസക്തിയുണ്ടാകുന്നില്ല എന്നുള്ളതാണ് ശരി 

അത് സോളാർ സിസ്റ്റത്തിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കപ്പെടുന്നതിനോടൊപ്പം നമ്മുടെ ശ്രമം  നിഷ്ഫലമായിത്തീരുകയും  ആസന്നമായ ദുരന്തത്തിലേക്ക് നിസ്സഹായതയോടെ  നടന്നടുക്കേണ്ടതായും വരും.

എങ്ങിനെയാണ് ജോൺ സുരക്ഷിതമായി ഈ സ്ഫോടകവസ്തുക്കളെ അവിടേക്ക് എത്തിക്കുക ?

അതാണ് സർ ഞാൻ പറഞ്ഞുവരുന്നത് ..

ഇവിടെനിന്ന് അതായാത് ഭൂമിയിൽ നിന്ന് വിദൂര സംവീധാനത്തിൽക്കൂടി ഈ ഓപ്പറേഷൻ പ്ലാൻ ചെയ്യുമ്പോൾ വരുന്ന ചെറിയൊരു പിഴവിന് നമ്മൾ വലിയ വിലകൊടുക്കേണ്ടിവരുമെന്നുള്ളതാണ് ഞാൻ മേൽ പ്രതിപാദിച്ചത് 

ആയതിനാൽ  കുറച്ചുകൂടി സുരക്ഷിതവും  വിജയ സാദ്ധ്യത  കൂടുതലുള്ളതുമായി രണ്ടു ഓപ്ഷനുകൾ ഞാൻ മുന്നോട്ട് വെക്കുകയാണ് .

ഒന്ന് .., മെർക്കുറിയോടും  .., സൂര്യനോടും അടുത്തു കിടക്കുന്ന വീനസിലേക്ക്  സ്ഫോടകവസ്തുക്കളുമായി എത്തിച്ചേരുകയും  അവിടെ നിന്നു  സൂര്യന്റേയും  മെർക്കുറിയുടേയും ഭ്രമണ പഥത്തിലേക്ക് റോക്കറ്റുകളുടെ സഹായത്തോടെ സ്ഫോടകവസ്തുക്കൾ അയച്ച് സ്ഫോടനം നടത്തുകയെന്നുള്ളതാണ്...  ഇതിനായി മനുഷ്യർ വീനസിലേക്ക് പോവുകയെന്ന ബ്രഹത്തായ ഒരു സംരംഭവും ഉൾച്ചേർക്കേണ്ടതായി വരും

വാട്ട് ഈസ് ദി സെക്കൻഡ് ഓപ്‌ഷൻ ജോൺ 

കമിങ് ഡേവിഡ്   

ശൂന്യാകാശത്തുള്ള സ്പേസ് സ്റ്റേഷനുകളെയെല്ലാം കോർത്തിണക്കിക്കൊണ്ട്  അവിടെ നിന്നും  സ്ഫോടക വസ്തുക്കൾ   മെർക്കുറിയുടേയും സൂര്യനുമിടയിലേക്ക് അയക്കുകയും ഈ സ്ഫോടനങ്ങൾ നടത്തുകയെന്നുമുള്ളതാണ്   

പക്ഷെ ഇതും  ഭൂമിയിൽ നിന്നും ഓപ്പറേറ്റ് ചെയ്യുന്നതിനോട്  സമാനമെന്നു തന്നെ കരുതേണ്ടി വരും സ്പേസ് സ്റ്റേഷനുകളിൽ  നിന്നും  ചെയ്യുന്നു എന്നുള്ള ചെറിയൊരു വ്യത്യാസം മാത്രം  

അവിടേയും മേൽപ്പറഞ്ഞ പോലെ ദൂര വ്യാപക നിയന്ത്രണത്തിലെ ചെറിയൊരു പിഴവ് മാത്രം മതി  ഈ മിഷന്റ പരാജയത്തിനും പ്രത്യാഘാതങ്ങൾക്കും 

ജോണിന്റെ അഭിപ്രായത്തിൽ ഇതിൽ ഇതിനാണ് കൂടുതൽ വിജയസാധ്യത കല്പിക്കപ്പെടുന്നത് ? 

ആദ്യത്തേതിനു തന്നെയെന്ന് നിസ്സംശയം പറയാവുന്നതാണ് 

അതായത് കുറച്ചു കൂടി കൃത്യത അതിനായിരിക്കും എന്നു ഞാൻ വിശ്വസിക്കുന്നു മറിച്ച്  ഇവിടെ നിന്നും  ശൂന്യാകാശത്തേക്ക് പോയി അവിടെ നിന്നും വീണ്ടും സ്ഫോടക വസ്തുക്കൾ  വിദൂര നിയന്ത്രണ സംവീധാനത്തിൽ കൂടി ഭ്രമണപഥത്തിലേക്കെത്തിച്ച് സ്ഫോടനം ആസൂത്രണം ചെയ്യുക എന്നുള്ളത് ഘട്ടം , ഘട്ടമായ ഒരു രീതി ആയതുകൊണ്ടും  , കൂടുതൽ സമയം ആവശ്യമുള്ളതുകൊണ്ടും , വിജയസാധ്യത വളരെ കുറവ് ആണെന്നതുകൊണ്ടും എനിക്കതിൽ   വിശ്വാസക്കുറവ് തോന്നുന്നു .  

ആ രീതിയിലൂടെ സഞ്ചരിച്ച്  സമയം പാഴാക്കിക്കളയുന്നതിലുപരി  ആദ്യ മാർഗ്ഗം തന്നെ അവലംബിക്കുന്നതായിരിക്കും ഉചിതമെന്ന്  ഞാൻ കരുതുന്നു 

             
ഒരു നിമിഷത്തെ ഇടവേളക്കു  ശേഷം  ഞാൻ വീണ്ടും തുടർന്നു .

ലോക രാഷ്ട്രങ്ങളെ മുഴുവൻ ഈ മിഷനു പുറകിൽ  അണിനിരത്തുക  ഇത് അമേരിക്കയുടെ  മാത്രം നില നിൽപ്പിന്റെ പ്രശ്നമോ  ഉത്തരവാദിത്വമോ  അല്ലെന്ന് മനസ്സിലാക്കികൊടുക്കുക .

വരാൻ പോകുന്നതല്ല   വന്നു കഴിഞ്ഞ  വിനാശത്തിന്റെ  വ്യാപ്തി ലോകജനതക്കുമുന്നിൽ വെളിവാക്കി  കൊടുക്കുക  അതിന്റെ നശീകരണ ശക്തിയെക്കുറിച്ച്  അവരെ  ആഴത്തിൽ ബോധവാന്മാരാക്കുക.

ഈ ദുരന്തത്തെ നേരിടാൻ ലോകം മുഴുവനും ഒറ്റക്കെട്ടായി അണി നിരക്കട്ടെ  നമ്മുടെ ആവാസ കേന്ദ്രമായ  ഭൂമിയുടെ തന്നെ നില നില്പിന്റെ  പ്രശ്നമാണ് 

വീനസിലെക്കൊരു  യാത്ര പെട്ടെന്ന് സാദ്ധ്യമാണോ ജോണ്‍ .?, ഇത് വരേക്കും മനുഷ്യസ്പർശം എൽക്കാത്തൊരു  ഗ്രഹം  അതിലുപരി ഏറെ സങ്കീർണ്ണതകൾ നിറഞ്ഞിരിക്കുന്നത്  അതിനെക്കുറിച്ച് വളരെ വ്യക്തമായൊരു  ചിത്രം പോലും നമ്മുടെ കൈവശമില്ല  ആയതിനാൽ   വളരെ പെട്ടെന്ന്  യാതൊരു വിധ  പരീക്ഷണ  നിരീക്ഷണങ്ങളും  നടത്താതെ  ഇങ്ങനെയൊരു ഓപ്പറേഷൻ ആത്മഹത്യാപരം തന്നെയല്ലേ  ജോണ്‍ ?

തീർച്ചയായും  ആത്മഹത്യാപരം തന്നെയാണ് സർ,    അതല്ലാതെ വേറെ എന്താണൊരു വഴി ? 700 കോടിയോളം വരുന്ന മാനവരാശിക്കുവേണ്ടി കുറച്ചു പേർ  ആത്മത്യാഗം നടത്തിയേ തീരു .

ഭൂമിയുടെ ഒരു ട്വിൻസ് അതാണ് വീനസ്  വലിപ്പം കൊണ്ട് വളരെയധികം സാമ്യം  ട്വിൻസ് എന്ന് വിളിക്കുന്നതിനുള്ള ഒരു പ്രധാന കാരണവും അതു തന്നെ  കൂടാതെ ഭൂമിക്ക്  സമാനമായ  മെറ്റലും റോക്കും ചേർന്നൊരു  ഗ്രഹം  ഇത്രയേയുള്ളൂ  വീനസിന് ഭൂമിയുമായുള്ള സമാനത  .

പിന്നെയുള്ളതെല്ലാം തികച്ചും വിഭിന്നങ്ങളായ ഘടകങ്ങളാണ്  വളരെ കഠിനമായ അന്തരീക്ഷമർദ്ധം  അതിശക്തമായ ചൂട്,  സൾഫർഡൈഒക്സൈഡും  സൾഫ്യൂരിക് അമ്ലങ്ങളും നിറഞ്ഞ കട്ടി കൂടിയ മേഘപടലങ്ങൾ അത് ചിലപ്പോൾ  ആസിഡ് മഴയായി പെയ്തിറങ്ങിയേക്കാം.  സജീവമായ ധാരാളം  അഗ്നിപർവ്വതങ്ങൾ നിറഞ്ഞിരിക്കുന്നൊരു ഗ്രഹം ഏതുസമയത്തും കൂടം തുറന്ന വിട്ട ഭൂതത്തെപ്പോലെ അവ പൊട്ടിത്തെറിക്കാം  അങ്ങിനെ ഒരുപാടൊരുപാട് പ്രതിസന്ധികൾ നേരിടേണ്ടതായുണ്ട്  ഇതിനെല്ലാം പുറമെ  ഇനിയും  തിരിച്ചറിഞ്ഞിട്ടില്ലാത്ത മറ്റു  തരത്തിലുള്ള അപകടങ്ങൾ ? അവയെന്തൊക്കെയെന്നുളതിനെക്കുറിച്ച്    യാതൊരു മുൻവിധിയും നമ്മുടെ കൈവശമില്ല
 
ഒരു മനുഷ്യ ശരീരത്തെ ഛിന്നഭിന്നമാക്കാൻ തക്ക കരുത്തുള്ള    അന്തരീക്ഷമർദ്ധമാണ് വീനസ് ഉൾക്കൊള്ളുന്നത് . 

വീനസിലെക്കുള്ള ദൂരത്തേയും  അവിടത്തെ സങ്കീർണ്ണതകളെയും നമുക്ക് അതിജീവിക്കാമെന്നു തന്നെ കരുതിയാൽ തന്നേയും അവിടെനിന്നും  സ്ഫോടകവസ്തുക്കളെ  സൂര്യന്റേയും മെർക്കുറിയുടെയും ഇടയിൽ എത്തിക്കുകയെന്നുള്ളത് അതികഠിനമായ  വെല്ലുവിളിയാണ് ഉയർത്തുന്നത്.  

അതിശക്തമായ മർദ്ദം  സൾഫ്യൂരിക്ക് മേഘങ്ങളുടെ അതിപ്രസരം കാർബൺ ഡൈ ഓക്സൈഡ് നിറഞ്ഞ അന്തരീക്ഷം ഇത്രയും സങ്കീർണ്ണതകൾ  ഉൾക്കൊള്ളുന്ന ഒരു ഗ്രഹത്തിലേക്ക്  ആദ്യമായി മനുഷ്യകാൽവെപ്പ് നടത്തുന്നതിനോടോപ്പം തന്നെ  ഭൂമിയിൽ നിന്നുള്ള ടണ്‍കണക്കിന് സ്ഫോടകവസ്തുക്കൾ  വീനസിലേക്കെത്തിച്ച്  വീണ്ടും അതിന്റെ ഉപരിതലത്തിൽ നിന്നും  ഭ്രമണപഥത്തിലേക്ക് എത്തിക്കുവാനുള്ള വെല്ലുവിളി ഏറ്റെടുത്തുകൊണ്ട്  സ്ഫോടനം നടത്തുകയെന്നതിന്റെ വിജയ ശതമാനം ഞാൻ മുൻപേ പറഞ്ഞ പോലെ വെറും അഞ്ചു ശതമാനം മാത്രം വരുന്നതും അതീവ ആപൽക്കരവും  സങ്കീർണ്ണവുമായ മിഷൻ തന്നെയാണ് 

ഞാൻ എല്ലാവരേയും  മാറി മാറി നോക്കി .

വീനസ് എന്നുള്ള ഈ ഓപ്ഷൻ എന്ത് കൊണ്ട്  മെർക്കുറി ആയിക്കൂടാ   അതല്ലേ  സൂര്യനോട് കൂടുതൽ  അടുത്തു കിടക്കുന്നത് ?'

അതൊരു നല്ല ചോദ്യമാണ് ഡേവിഡ്‌

പക്ഷേ വീനസിനേക്കാൾ ഒരുപാട് കോംപ്ലിക്കേഷൻസ് നിറഞ്ഞൊരു  ഗ്രഹമാണ് മെർക്കുറി

വ്യത്യസ്ഥമായ കാലാവസ്ഥകൾ  ഉൾക്കൊള്ളുന്ന  മെർക്കുറിയിൽ ഒരു ഭാഗത്ത്  കഠിന താപം മറുവശത്ത്‌  അതി ശൈത്യം . അതിലുപരി  മെർക്കുറിക്ക് കൃത്യമായ ഒരു അന്തരീക്ഷം ഇല്ല എന്നുള്ളത് തന്നെയാണ് ഏറ്റവും അപകടകരമായ മറ്റൊരു  കാര്യം അതോടൊപ്പം തന്നെ ഗ്രാവിറ്റി  വളരെ  കുറവാണെന്നു മാത്രമല്ല വേണമെങ്കിൽ  ഒട്ടും തന്നെയില്ലെന്നു തന്നെ പറയാം   ഈ പ്രതികൂല ഘടകങ്ങളെല്ലാം തന്നെ ഈ മിഷൻ  മെർക്കുറിയിലേക്ക് മാറ്റുക എന്നുള്ളതിന്  ഒട്ടും തന്നെ അനുയോജ്യമായ ഘടകങ്ങളല്ല  .

അന്തരീഷം ഇല്ലാത്തത് ലാൻഡിങ് ആത്മഹത്യാപരമാക്കുകയും     ഗുരുത്വാകർഷണ ബലത്തിന്റെ അഭാവം , ലാൻഡിങ്ങിലും  വേഗം നിർണ്ണയിക്കുന്നതിലും  ഗുരുതര പിഴവുകൾ വരുത്തുകയും അത് ചിലപ്പോൾ ഗുരുതരമായ മറ്റു ഭവിഷ്യത്തുകളിലേക്ക്  വഴിവെക്കുകയും ഈ മിഷൻ ഒരു പരാജയമായിത്തീരുവാൻ വലിയൊരു കരണമായിത്തീരുകയും ചെയ്യപ്പെടും

ഭാരമുള്ള വസ്തു ജലത്തിൽകൂടി അതിന്റെ മർദ്ദത്തെ ഉപയോഗപ്പെടുത്തി താഴോട്ട് പതിക്കുന്നതും ഒരു പാറക്കല്ല് മുകളിൽ നിന്നും താഴോട്ട്  നേരിട്ടു പതിക്കുന്നതും തമ്മിലുള്ള അന്തരമായി അതിനെ കണക്കാക്കാം മറ്റൊന്ന്   സൂര്യനോട് ഏറ്റവും കൂടുതൽ അടുത്തു കിടക്കുന്ന മെർക്കുറിയിലേക്ക് എത്തിച്ചേരുക എന്നുള്ളത് കൂടുതൽ  അപകടകരവും  അതിസാഹസീകവുമായിരിക്കും

ആയതിനാൽ മെർക്കുറി എന്ന ഓപ്ഷൻ നമ്മുടെ ചിന്തകളിൽ പോലും വേണ്ടാ അതോടൊപ്പം മറ്റൊന്നു  കൂടി  വിശദമാക്കാൻ ഞാൻ ആഗ്രഹിക്കുന്നു.. 




                               click here- A journey to esthiya - part5

0 അഭിപ്രായങ്ങള്‍