അവിടെയുള്ള വൈറ്റ് ബോർഡിൽ ഞാൻ  സോളാർ സിസ്റ്റത്തിന്റെയൊരു  ഘടന വരച്ചു .

 സൂര്യൻ, മെർക്കുറി, വീനസ് , ഭൂമി ,മാർസ്, ജൂപിറ്റർ , സാറ്ററൻ,യൂറാനസ്  നെപ്ടുണ്‍ .

ഇവിടെ,  സൗരയൂഥത്തെ ഞാൻ  രണ്ടായി തിരിക്കുകയാണ് സൂര്യനോട് ചേർന്നു കിടക്കുന്ന മെർക്കുറി ,വീനസ് , ഭൂമി ഈ  ചാർട്ടിൽ മാത്രമൂന്നിക്കൊണ്ട് നമുക്ക് കാര്യങ്ങളെ ഒരു  വിശകലനത്തിനു വിധേയമാക്കാം.

നമ്മുടെ യാത്രാപഥം എന്നുള്ളത് ഭൂമിയുടെ ഭ്രമണ പഥത്തിലൂടെ  വീനസിന്റെ ഓർബിറ്റിലിലേക്ക്  പ്രവേശിച്ചുകൊണ്ട് അവിടെ ലാൻഡ് ചെയ്യുക എന്നുള്ളതാണ്  അതായത് മാരിനെർ സ്പേസ് ക്രാഫ്റ്റിന്റെ സഞ്ചാരപഥം തന്നെയാണ്  ഇവിടെയും നാം അനുവർത്തിക്കുവാൻ പോകുന്നത്  ഭൂമിയുടെ ഭ്രമണ പഥത്തിൽ നിന്നും വീനസിന്റെ ഭ്രമണ പഥത്തിലേക്ക് മാരിനെർ സ്പേസ് ക്രാഫ്റ്റ് എടുത്തത് ഏകദേശം മൂന്നുമാസത്തോളമാണ്  അവിടെനിന്നും മെർക്കുറിയുടെ ഭ്രമണ പഥത്തിലേക്ക് വീണ്ടും ഒരു മാസം അങ്ങിനെ ഏകദേശം നൂറ്റി അമ്പത് ദിവസങ്ങൾ കൊണ്ട് മാരിനെർ മെർക്കുറിയോട്    അടുത്തുവെങ്കിൽ ഈ അവസരത്തിൽ നമുക്ക്  വേണ്ടി വരുന്നത് അതിന്റെ പകുതിയോ അല്ലെങ്കിൽ അതിൽ കുറവോ  മാത്രമായിരിക്കും.
ഈ യാത്രയിൽ അപ്രതീക്ഷിത  പ്രതിബന്ധങ്ങളോ പ്രതിസന്ധികളോ ഒന്നും തന്നെ നേരിട്ടില്ലായെങ്കിൽ ഒന്നു രണ്ടു ദിവസങ്ങളോ  ചിലപ്പോൾ ഒരാഴ്ച്ചയോ അങ്ങോട്ടോ  ഇങ്ങോട്ടോ മാറിയേക്കാം എന്നുള്ളതിൽ കവിഞ്ഞു വലിയ  വ്യത്യാസമൊന്നും  ഈ ഷെഡ്യൂളിൽ സംഭവിക്കില്ല എന്നു തന്നെ  കരുതാം .

വീനസിന്റെ ഏകദേശം അമ്പത് അറുപത് കിലോമീറ്ററുകൾക്ക് മുകളിൽ ഭൂമിയുടേതിന്  സമാനമായ അന്തരീക്ഷമാണെങ്കിലും അതിനു ശേഷം സ്ഥിതിഗതികൾ തീർത്തും വ്യത്യസ്ഥങ്ങളാണെന്ന്  നമുക്കെല്ലാവർക്കും അറിയാവുന്നത് തന്നെയാണ്  .

 സൾഫ്യുരിക് അമ്ളാംശമുള്ള മേഘപടലങ്ങൾ,  ഹരിത വാതകങ്ങളുടെ ധാരാളിത്തം, ശക്തമായ  അന്തരീക്ഷ  മർദ്ധം, ഇത് ഏകദേശം പതിനെട്ട് മെഗാപാസ്കലിനു തുല്യമോ അതിനുമുകളിലോ ആയിരിക്കുമെന്ന്  കരുതപ്പെടുന്നു അതിൽ തന്നെ  പലമാറ്റങ്ങളും ഉണ്ടാകാം, കാരണം മൂന്ന് മെഗാപാസ്കൽ അതായത് 30 ബാർ മർദ്ധം താങ്ങാൻ കഴിവുള്ള  സോവിയറ്റ് യൂണിയൻ വിക്ഷേപിച്ച വെനീറക്ക്  പോലും കടുത്ത  അന്തരീക്ഷ  മർദ്ദത്താൽ  ( മർദ്ദം മൂലമെന്നുള്ളത് നമ്മുടെ നിഗമനങ്ങളാണ്  മറ്റു കാരണങ്ങൾ അതിനു പുറകിലുണ്ടോ എന്നുള്ളത്  ഇതുവരേക്കും തിരിച്ചറിഞ്ഞിട്ടില്ല)  മിഷൻ
പൂർത്തീകരിക്കാൻ സാധിക്കാതെ വന്നു.  പിന്നീടുള്ള  പല സ്പേസ് പ്രോഗ്രാമുകളിൽ  നിന്നും ലഭിക്കപ്പെട്ട ഡാറ്റകളെ അനലൈസ് ചെയ്തെടുത്തിട്ടുള്ളതിൽ നിന്നും  മനസ്സിലാക്കുവാൻ  കഴിഞ്ഞിട്ടുള്ളതെന്തെന്നാൽ  വീനസിന്റെ  അന്തരീക്ഷ മർദ്ദം ഏകദേശം  പത്തും , പതിനഞ്ചും ഇടക്കുള്ള  മെഗാപാസ്കൽ ആയിരിക്കണം  എന്നുള്ളതാണ്  അതായത് നൂറും  നൂറ്റിയമ്പതും ബാർ  ഇടയുക്കുള്ള മർദ്ദം .

 ഈ പ്രതിസന്ധികളെയെല്ലാം  അതിജീവിച്ചു കൊണ്ട് വീനസിൽ ലാൻഡു  ചെയ്തു കഴിഞ്ഞാൽ തന്നേയും പിന്നേയും  പലതരത്തിലുള്ള  സങ്കീർണതകളും  അവിടെ  നേരിടേണ്ടതായി വരും എന്നുള്ളതാണ്  സത്യം.  അതെന്തൊക്കെയാണെന്നുള്ളൊരു വിദൂര ധാരണ പോലും ഈ ഘട്ടത്തിൽ അസാദ്ധ്യമാണ് എങ്കിലും നമ്മൾ  തിരിച്ചറിഞ്ഞിട്ടുള്ള  ചില വസ്തുതകളിലൂടെ  കടന്നു പോകുമ്പോൾ വീനസിന്റെ ഉപരിതലത്തിൽ  അലയടിക്കുന്ന കാറ്റിനോ  അല്ലെങ്കിൽ ചെറിയൊരു  കാലാവസ്ഥ വ്യതിയാനത്തിനോ  പോലും അപ്രതീക്ഷിതമായ തിരിച്ചടികൾ  നമുക്ക് മേൽ ഏൽപിക്കാനാകുമെന്നു ചുരുക്കം.

 അതോടൊപ്പം തന്നെ  അതിശക്തമായ ചൂടിനേയും, അഗ്നി പർവ്വത ഭീക്ഷിണികളേയും നാം  അതിജീവിക്കേണ്ടതായി വരും .                                                                                                      അഗ്നിപർവ്വതങ്ങളുടെ  സജീവസാന്നിദ്ധ്യം  വീനസിലുണ്ട്  എന്നുള്ളത് നാം  തിരിച്ചറിഞ്ഞിട്ടുള്ളതാണ് ആയതിനാൽ  ഏതുനിമിഷവും പൊട്ടിത്തെറിക്കാൻ തയ്യാറെടുത്തു നിൽക്കുന്ന ബോംബുകളുടെ  മുകളിലേക്കായിരിക്കും  നമ്മളുടെ ലാൻഡിങ് .

മൈന്യൂട്ടായിട്ടുള്ള പ്രതികൂല ഘടകങ്ങൾ പോലും നമ്മുടെ ഈ മിഷനെ സങ്കീർണ്ണമാക്കിയേക്കാം  ഒരു അഗ്നിപർവ്വതം പൊട്ടിത്തെറിക്കുന്നതിനു മുന്നോടിയായുള്ള പ്രിലിമിനറി ആക്ഷൻസ് പോലും വലിയ തരത്തിലുള്ള ഇമ്പാക്റ്റ്‌  ഈ മിഷനിൽ വരുത്തിവെക്കാവുന്നതാണ് .

വീനസിൽ നമ്മൾ  തിരിച്ചറിഞ്ഞിട്ടുള്ള ഈ   പ്രതിബന്ധങ്ങൾക്കെല്ലാം പുറമെ (ഇതുപോലും കൃത്യമായിട്ടുള്ളതല്ല എന്നുള്ളത് വളരെ വ്യക്തവുമാണ് ).    മറ്റെന്തൊക്കെ അപകടങ്ങൾ  അവിടെ ഒളിഞ്ഞിരുപ്പുണ്ടെന്നുള്ള യാതൊരു തരത്തിലുള്ള  ഊഹവും നമുക്കിപ്പോഴില്ല. 
             
ഉപഗ്രഹങ്ങളിൽ നിന്നും ലഭ്യമായ വിവരങ്ങൾ അനുസരിച്ച്  നമ്മൾ  ഗണിച്ചെടുത്തിട്ടുള്ള നിഗമനങ്ങളാണ്  ഇവയെല്ലാം  അതുകൊണ്ട് തന്നെ  ഇതിനെല്ലാം എന്തുമാത്രം കൃത്യത   അവകാശപ്പെടാനാകുമെന്നുള്ളതും  കണ്ടറിഞ്ഞു കാണേണ്ടതു തന്നെയാണ്.

ലാൻഡിങ്ങിൽ നമ്മൾ നേരിടേണ്ടി വരുന്ന ഏറ്റവും പ്രതികൂലമായ ഒരു ഘടകമാണ് അന്തരീക്ഷമർദ്ദത്തിന്റെ കാഠിന്യം അതായത് ഡേവിഡ് വിശദമാക്കിയത്  പോലെ മെർക്കുറി എന്നുള്ള ഓപ്‌ഷൻ നമ്മൾ ഒഴിവാക്കാനുള്ള ഒരു പ്രധാന കാരണം അവിടെ അന്തരീക്ഷമില്ല എന്നുള്ളതുതന്നെയാണ്  അത് പോലെ തന്നെയുള്ളതും എന്നാൽ അത്രക്ക് സങ്കീർണ്ണമല്ലാത്തതുമായ മറ്റൊന്നാണ്  കഠിനമായ അന്തരീക്ഷ മർദ്ധത്തെ ഭേദിച്ചു കൊണ്ട് ലാൻഡിങ് സുഗമമാക്കുക എന്നുള്ളത്.

 കാരണം, സാധാരണഗതിയിൽ  നിന്നും അനുഭവപ്പെടുന്ന കൂടിയ അന്തരീക്ഷമർദ്ധം ലാൻഡിങ് വേഗത നിർണ്ണയിക്കുന്നതിലും അതിന്റെ പ്രോസസ്സുകളിലും  വലിയ തരത്തിലുള്ള ആശയക്കുഴപ്പം വരുത്തുന്നു. അതികഠിനമായ മർദ്ധത്തെ ഭേദിച്ചു കൊണ്ട് ഉപരിതലത്തിലേക്ക് പാഞ്ഞിറങ്ങുന്ന സ്പേസ് ക്രാഫ്റ്റിന് ഗുരുതരമായ കേടുപാടുകൾ  സംഭവിക്കുവാനുള്ള സാദ്ധ്യതകളും ഈ ഘട്ടത്തിൽ വളരെയധികം തന്നെയാണ്  . മറ്റൊന്ന് ഇത്തരത്തിലുള്ള ലാൻഡിങ്ങിൽ  കട്ടി കൂടിയ അന്തരീക്ഷ സാന്നിദ്ധ്യം അവിടെ ശക്തമായ ഘർഷണത്തിനിടയാക്കുകയും  തീപിടുത്ത സാദ്ധ്യതയെ വളരെയധികം പ്രോത്സാഹിപ്പിക്കുകയും  ചെയ്യുന്നു അതുകൂടാതെ   ഇത്തരത്തിലുള്ള ലാൻഡിങ്   അധികമായ ഇന്ധനചിലവ്  വരുത്തിവെക്കുന്നതിനോടൊപ്പം    നമ്മുടെ തിരിച്ചുള്ള യാത്രയെ കൂടുതൽ സങ്കീർണ്ണമാക്കുകയും ചെയ്യുന്നു .

 ജോൺ ,   ലാൻഡിങ്ങിൽ അനുഭവപ്പെടാവുന്ന അന്തരീക്ഷമർദ്ധത്തിന്റെ കാഠിന്യം മൂലമുള്ള  ഈ ബുദ്ധിമുട്ടുകളെ  ഒഴിവാക്കുന്നതിന്  ഒരു പ്രത്യേക ചുറ്റളവിൽ, അതായത് ലാൻഡിങ് സോണിൽ മാത്രം  അന്തരീക്ഷത്തെ ഒന്ന് ലഘൂകരിക്കുവാൻ ശ്രമിച്ചു കൂടെ?

 എങ്ങിനെ ഡേവിഡ്?
എനിക്കത് വിശദീകരിക്കുവാൻ  ചെറിയൊരു മടിയുണ്ട് ജോൺ  എന്റെ മനസ്സിൽ തോന്നുന്നൊരു  ആശയമാണിത്   പക്ഷേ അതിന്റെ വിജയ സാദ്ധ്യതയെക്കുറിച്ച് എനിക്കു തന്നെ വലിയ സംശയമുണ്ട് അതു തന്നെയാണ്  ഈ  ഉൾവലിയലിനുള്ള  കാരണവും.

അതിന്റെ ആവശ്യമില്ല ഡേവിഡ് ചില ആശയങ്ങളിലൂടെ നമുക്കൊരു സ്പാർക്ക് കിട്ടുന്നു  ആ സ്പാർക്ക് കിട്ടുക  എന്നുള്ളത് തന്നെയാണ് വലിയൊരു ടാസ്ക്ക് അതുകഴിഞ്ഞാൽ  പിന്നെയതിനെ ഫയറാക്കുകയെന്നുള്ളത്  അത്രക്കും സങ്കീർണ്ണമല്ല ആയതിനാൽ പ്ലീസ് പ്രോസിഡ് .

                        നമുക്കവിടെ  പ്രകാശസംശ്ലേഷണം  ( Photosynthesis) എന്നുള്ള  പ്രോസസ്സിന്റെ  ഒരു സാദ്ധ്യതയെ കൃത്രിമമായി അവലംബിച്ചു  നോക്കിയാലോ ?
അതായത് വൃക്ഷങ്ങൾ  ചെയ്യുന്ന  ലൈവ് പ്രോസസ്സ് ആയ പ്രകാശ സംശ്ലേഷണം എന്ന പ്രിക്രിയയെ ആർട്ടിഫിഷ്യൽ ആയി ക്രിയേറ്റ് ചെയ്തുകൊണ്ട് അതിന്റെ  പോസ്റ്റിവ് ഇമ്പാക്റ്റിനെ  ഒരു സോണിൽ മാത്രം  ഇമ്പ്ലിമെൻറ് ചെയ്യുക്കുന്നതിലൂടെ   കാർബൺ ഡൈ ഓക്സയിഡിന്റെ ആധിക്യത്തെ  കുറച്ചുകൊണ്ട്   അന്തരീക്ഷ മർദ്ധത്തെ ലഘൂകരിക്കുവാൻ കഴിയുകയില്ലേ  ? അതുവഴി വീനസിലെ  ലാൻഡിങ്ങിനെ  കുറച്ചുകൂടി  ആയാസരഹിതമാക്കുവാൻ സാധിക്കും എന്നുള്ളത് തന്നെയാണെന്റെ  വിശ്വാസം  ?    

പക്ഷേ കാർബൺ ഡൈ ഓക്സയിഡ് മാത്രമല്ലല്ലോ വീനസിന്റെ അന്തരീക്ഷത്തിൽ ഉള്ളത് ഡേവിഡ് ? മറ്റു  ഹരിതവാതകങ്ങളുടെ  സാന്നിദ്ധ്യവും വീനസിൽ ധാരാളമായുണ്ട്   ഈയൊരു  പ്രോസ്സെസ്സിലൂടെ   ഇവയുടെ  കാഠിന്യത്തെയെല്ലാം എങ്ങിനെ കുറക്കുവാൻ സാധിക്കും ? 

  പ്രൊഫെസ്സറുടെതായിരുന്നു  ആ സംശയം  

 വീനസിന്റെ അന്തരീക്ഷത്തിൽ നിറഞ്ഞു നിൽക്കുന്ന  ഹരിതവാതകങ്ങളിൽ കാർബൺ ഡൈ ഓക്സയിഡിന്റെ അളവാണ് അധികമായുള്ളത്  ആയതിനാൽ  ഈ ഹരിത വാതകത്തെ മാത്രം  അബ്സോർബ് ചെയ്യപ്പെടുന്നതിലൂടെ ആ പ്രത്യേക  സോണിൽ രേഖപ്പെടുത്തപ്പെട്ടിട്ടുള്ള   മർദ്ധത്തിന്റെ അളവ് കുറയുക തന്നെ ചെയ്യപ്പെടും .  പ്രകാശ സംശ്ലേഷണമെന്നുള്ള  പ്രിക്രിയയിൽ കാർബൺ ഡൈ ഓക്സയിഡാണ്  ആഗീരണം  ചെയ്യപ്പെടുന്നത് എന്നുള്ളത്കൊണ്ട്തന്നെ  ഈയൊരു പരീക്ഷണം  ഗുണകരമാകും എന്നത് തന്നെയാണ്  എന്റെ പ്രതീക്ഷ 
അതായത്  സൂര്യപ്രകാശം ജലം എന്നിവയെ വീനസിന്റെ അന്തരീക്ഷത്തിലുള്ള കാർബൺ ഡൈ ഓക്സയിഡുമായി സംയോജിപ്പിക്കുക 

ഏതു സ്ഥലത്താണോ നാം ലാൻഡ് ചെയ്യാൻ ഉദ്ദേശിക്കുന്നത് അതിന്റെ  ചുറ്റളവുകളിലായി  ക്‌ളൗഡ്‌ സീഡിംഗിലൂടെ  കൃത്രിമ  മഴപെയ്യിക്കുകയും അതുമൂലം  സൾഫ്യുരിക് അമ്ലങ്ങളുടെ മേഘപടലങ്ങൾ ഒഴിഞ്ഞു കിട്ടുകയും സൂര്യപ്രകാശം വീനസിന്റെ അന്തരീക്ഷത്തിലേക്ക് നേരിട്ട് പതിക്കുകയും ചെയ്യുന്നു.ഇതിന്റെ ഫലമായി കാർബൺ ഡൈ ഓക്‌സൈഡും  , ജലവും  , സൂര്യപ്രകാശവുമായി ചേർന്ന്   പ്രകാശ സംശ്ലേഷണമെന്ന പ്രിക്രിയയുടെ ഒരു ആർട്ടിഫിഷ്യൽ പ്രോസെസ്സ്  നടക്കുകയും  തന്മൂലം അന്തരീക്ഷത്തിൽ നിറഞ്ഞു നിൽക്കുന്ന കാർബൺ ഡൈ ഓക്സൈഡിന്റെ ധാരാളിത്തം  നേർത്തു പോവുകയും   മർദ്ധത്തിന്റെ അളവ് കുറച്ച് കുറഞ്ഞു കിട്ടുകയും ചെയ്യുകയില്ലേ ?

                            (   6CO+ 6H2O ------> C6H12O+ 6O2) 

പറഞ്ഞു നിറുത്തിക്കൊണ്ട് ഡേവിഡ് ആ ശാസ്ത്ര വാക്യം ബോർഡിൽ എഴുതുകയും ചെയ്തു .

 എനിക്ക് മനസ്സിലാകുന്നില്ല  ഡയറക്ടർ ജാക്ക് ഗാർഡന്റെ ആ സംശയത്തിന്  ഞാൻ വിശദീകരണം നൽകി.

 സർ അതൊരു ലൈവ് പ്രിക്രിയയാണ് അതുകൊണ്ടാണ്  നമ്മൾ ഇന്നും  ഭൂമിയിൽ ജീവിക്കുന്നതും  ഭൂമിയിൽ ജീവൻ നിലനിൽക്കുന്നതും.  വൃക്ഷങ്ങൾ  ചെയ്യുന്ന പുണ്യമെന്നതിനെ വിളിക്കാം  നമ്മൾ പുറന്തള്ളുന്ന ഹരിതവാതകമായ കാർബൺ ഡൈ ഓക്സൈഡിനെ ജലവും  സൂര്യപ്രകാശത്തിൽ നിന്നുമുള്ള എനർജിയും ഉപയോഗിച്ചു   ഓക്സിജനും , കാർബോ ഹൈഡ്രേറ്റും ആക്കി മാറ്റുന്ന മാജിക്കൽ ടെക്നിക് .

 ക്ഷമിക്കണം ജോൺ  മറന്നുപോയി  ഒരു കുട്ടിക്ക് പോലും ഇത് കാണാപാഠമായിരിക്കുമല്ലേ ?  ഞാൻ  നാസയുടെ ഡയറക്ട്ർ  എന്തൊരു വിരോധാഭാസം ?  ഈ പ്രതിസന്ധിയെന്നെ  വല്ലാത്തൊരു അവസ്ഥയിലേക്ക് എത്തിച്ചേർത്തിരിക്കുന്നു.

അങ്ങനെയൊന്നുമില്ല സർ  എല്ലാവരും എല്ലാ കാര്യങ്ങളും എല്ലായ്പ്പോഴും  ഓർത്തിരിക്കണമെന്നൊന്നുമില്ല   അതിനെ വലിപ്പച്ചെറുപ്പം കൊണ്ട് അളക്കേണ്ട കാര്യവുമില്ല  അതൊരു സാധാരണ പ്രതിഭാസം അത്രമാത്രം... . എന്നാലും അങ്ങ്  നാസയുടെ ഡയറക്ടർ  ഓർക്കേണ്ടതായിരുന്നു.

സോറി ജോൺ  ഞാൻ ചിലപ്പോൾ എല്ലാം മറന്നു പോകുന്ന ഒരു വൃദ്ധനാകുന്നു .

ഞാനൊരു തമാശ പറഞ്ഞതാണ് സർ.

പക്ഷേ...  ഡേവിഡ്,  നമ്മൾ കൃത്രിമമായിട്ട്  ചെയ്യുന്ന ഈ പ്രക്രിയ അത് എത്രകണ്ട് വിജയിക്കും എന്നുള്ളത് ഐ ഡോണ്ട് തിങ്ക് സോ ... തീരെ സാദ്ധ്യതയില്ലാത്ത ഒന്നായാണ് എനിക്ക് തോന്നുന്നത് കാരണം ഇത് ഒരു ലൈവ് പ്രോസസ്സ് ആണ്  വൃക്ഷങ്ങൾ  കാർബൺ ഡൈ ഓക്സൈഡിനെ  ആഗീരണം ചെയ്തുകൊണ്ട്   ജലവും സൂര്യപ്രകാശത്തിൽ നിന്നുള്ള എനർജിയും ഉപയോഗിച്ച്  ഓക്സിജൻ പുറത്തു വിടുകയെന്നുള്ളത് നമ്മളത് കൃത്രിമമായിട്ട് അവലംബിക്കുമ്പോൾ  എന്തോ ..?,എന്റെ വിശ്വാസം അതിനെ  പിന്താങ്ങുന്നില്ല .

മറ്റൊരു  പ്രധാന പോരായ്‌മയെന്തെന്നുള്ളത്   നമ്മൾ ക്‌ളൗഡ്‌ സീഡിംഗ് നടത്തി കൃത്രിമ മഴ പെയ്യിക്കുകയാണെങ്കിൽ തന്നെ സൾഫ്യൂരിക് അമ്ലങ്ങൾ നിറഞ്ഞ  മേഘപടലങ്ങളിൽ  നിന്നും ഒരു പക്ഷേ ആസിഡ് മഴയായിരിക്കും പെയ്തിറങ്ങുന്നത് ഒരുപക്ഷേ എന്നല്ല അതുതന്നെയായിരിക്കും സംഭവിക്കുക  കാരണം സൾഫ്യൂരിക്കാസിഡ് അമ്ളാംശങ്ങൾ നിറഞ്ഞ മേഘപടലങ്ങളാണ്  വീനസിനു മുകളിലുള്ളത് അങ്ങനെവരുമ്പോൾ  കാർബൺ ഡൈ ഓക്സൈഡും , സൾഫ്യുരിക് ആസിഡും തമ്മിലുള്ള പ്രതിപ്രവർത്തനമായിരിക്കും അവിടെ നടക്കുക  അത് ഗുരുതരമായ മറ്റു  പ്രത്യാഘാതങ്ങളും ആയിരിക്കും ഉളവാക്കുക .   

കാർബൺ ഡൈ ഓക്സൈഡും , ജലവും , സൂര്യപ്രകാശത്തിന്റെ സാന്നിദ്ധ്യത്തിൽ കൂടിയുള്ള പ്രവർത്തനത്തിൽ   മാത്രമേ  പ്രകാശ സംശ്ലേഷണം എന്ന പ്രക്രിയയിലൂടെ   അത് ഓക്സിജനും   ഗ്ലുക്കോസുമായി  വിഘടിക്കുകയും തന്മൂലം കാർബൺ ഡൈ ഓക്സയിഡ് നേർക്കുകയും അന്തരീക്ഷമർദ്ദം കുറയുകയും ചെയ്യുകയുള്ളൂ  .

ഒരു പക്ഷേ  ഇത് വിജയകരമാവുകയാണെങ്കിൽ കൂടിയും  എത്രനേരം നമുക്കീ  ഈ പ്രിക്രിയ  തുടർന്നു കൊണ്ടിരിക്കുവാൻ സാധിക്കും ?വീനസിന്റെ  ഉപരിതലത്തിൽ അനുനിമിഷം മാറിക്കൊണ്ടിരിക്കുന്ന   മാറ്റങ്ങൾ , അതായത് വീശുന്ന   ചെറിയ കാറ്റുകൾ പോലും  അന്തരീക്ഷത്തിന്റെ മറ്റു ഭാഗങ്ങളിൽ  നിറഞ്ഞു നിൽക്കുന്ന ഹരിത വാതകങ്ങളെ  ഇവിടേക്ക്  തിരികെ കൊണ്ടുവരുക തന്നെ  ചെയ്യുകയില്ലേ ?.

മറ്റൊരു നല്ല ആശയമായി എനിക്കു തോന്നുന്നത് മർദ്ധത്തിനനുപാതമായി വേഗതയിൽ വ്യതിയാനങ്ങൾ വരുത്തി ലാൻഡ് ചെയ്യുക എന്നുള്ളതാണ് വീനസിന്റെ അന്തരീക്ഷത്തിലേക്ക് പ്രവേശിച്ചു കഴിഞ്ഞാൽ വേഗത പൂജ്യത്തിലേക്ക് താഴ്ത്തി  ഷട്ടിലിന്റെ ഭാരത്തിന് അനുസ്രതമായി മർദ്ധത്തെ ഭേദിച്ചു കൊണ്ട് താഴേക്ക് ഉർന്നിറങ്ങുക  അതായത് ജലാന്തർഭാഗത്തേക്ക് ഒരു വസ്തു എങ്ങിനെ ജലമർദ്ധത്തെ പ്രയോജനപ്പെടുത്തിക്കൊണ്ട്  ഊർന്നിറങ്ങുന്നു എന്നതുപോലെ 

സുരക്ഷിതമായ ലാൻഡിങ്ങിനു ശേഷം അവിടത്തെ  സ്ഥിതിഗതികൾക്കനുസരണമായി കൂടുതൽ  യുക്തിപൂർവ്വമായ തീരുമാനങ്ങൾ എടുക്കുകയായിരിക്കും  ഉചിതമെന്നുള്ളതാണ് അഭിലഷിണീയം  .

ജോൺ മറ്റൊന്നു കൂടി

എന്താണ് ഡേവിഡ്  ?

ഭൂമിയിൽ നിന്നും വീനസിലേക്കുള്ള ദൂരം ഏകദേശം നാലുകോടി കിലോമീറ്ററുകൾ  അതായത് നമ്മൾ ലാൻഡ് ചെയ്യുന്ന സ്ഥലത്തിലേക്കുള്ളൊരു ഏകദേശ കണക്ക്  അവിടെനിന്നും  മെർക്കുറിക്കും   സൂര്യനും  ഇടയിലുള്ള  സ്പെയ്സിലേക്ക് വീണ്ടും ഒരു നാല് കോടി കിലോമീറ്ററുകൾ  കൂടി കണക്കാക്കപ്പെടുന്നു .. അവസാന ഈ നാലുകോടി കിലോമീറ്ററുകൾ അതായത്  മിഷന്റെ അവസാനഘട്ടം പൂർത്തീകരിക്കുന്നതിന്  സ്‌ഫോടകവസ്തുക്കൾ അടങ്ങിയ റോക്കറ്റുകൾ  തനിയെ യാത്ര ചെയ്യേണ്ടതായി വരും  ?

തീർച്ചയായും... 

അതെത്രമാത്രം  പ്രായോഗികമാണ് ജോൺ ?

ഡേവിഡ് എന്താണ് പറഞ്ഞുവരുന്നത് ..

ഞാൻ പൂർത്തിയാക്കാം ജോൺ  ഈ മിഷന്റെ ആദ്യ പകുതി നമ്മൾ വീനസിൽ എത്തിച്ചേരുന്നതോട് കൂടി അവസാനിക്കുന്നു  അടുത്ത ഘട്ടമെന്നുളത്  വീനസിലിരുന്നു കൊണ്ട് തന്നെ ഈ ടാസ്ക്കിനെ വിജയകരമായി പൂർത്തീകരിക്കുകയെന്നുള്ളതാണ്  അതായത് വീനസിൽ നിന്നും  സ്‌ഫോടക വസ്തുക്കൾ അടങ്ങിയ റോക്കറ്റിന്റെ ഭ്രമണ പഥത്തിലേക്കുള്ള യാത്രയെ,   അതായത്  ടാർജറ്റ് ചെയ്യപ്പെട്ട  പോയിന്റിലേക്കുള്ള  റോക്കറ്റിന്റെ യാത്രയെ  വിദൂര നിയന്ത്രണ സംവീധാനത്തിൽ കൂടി നിയന്ത്രിച്ചു കൊണ്ട്  അവസാന ഘട്ടത്തിലേക്ക് കടക്കുക  അങ്ങിനെ വരുമ്പോൾ  ഈ മിഷനിൽ ഫസ്റ്റ് പാർട്ടിൽ  മാത്രമേ നമ്മുടെ നേരിട്ടുള്ള മേൽനോട്ടം ഉണ്ടാകുന്നുള്ളൂ  അതായത് വീനസിൽ ഈ മിഷൻ എത്തിച്ചേരുന്നതോട് കൂടി നമ്മുടെ നേരിട്ടുള്ള നിയന്ത്രണം അവസാനിക്കുന്നു എന്നു ചുരുക്കം.

ഈ മിഷന്റെ  അടുത്ത ഘട്ടമെന്നുള്ളത്  റോക്കറ്റിന്റെ യാത്രയെ വിദൂര നിയന്ത്രണ സംവീധാനത്തിൽ കൂടി നിർവ്വഹിച്ചുകൊണ്ട് അതിന്റെ പരിസമാപ്തിയിലേക്ക് എത്തിക്കുകയെന്നുള്ളതാണ്  ആ ഒരു കാഴ്ചപ്പാടിൽ  ഞാനൊരു ഓപ്‌ഷൻ മുന്നോട്ട് വെക്കുകയാണ്    അങ്ങിനെയെങ്കിൽ ഈ മിഷൻ പൂർണ്ണമായും   ഭൂമിയിൽ നിന്ന് നേരിട്ടോ അല്ലെങ്കിൽ  സ്പേസ് സ്റ്റേഷനുകളിൽ  നിന്നുകൊണ്ടോ ഓപ്പറേറ്റു ചെയ്തുകൂടേ ? ഇത്രയൂം റിസ്‌ക്കെടുത്തുകൊണ്ട്   മനുഷ്യരെ തന്നെ  അങ്ങോട്ടേക്ക് അതായത് വീനസിലേക്ക് അയക്കേണ്ടതുണ്ടോ?

ഡേവിഡ് ഈ  ഓപ്‌ഷൻ നമ്മുടെ മുന്നിൽ ആദ്യം വന്നതും നമ്മളതിനെ തള്ളിക്കളഞ്ഞതുമാണ് 

ഈ മിഷനിൽ നമ്മൾ നേരിടേണ്ടി വരുന്ന  ഏറ്റവും വലിയ സങ്കീർണ്ണതയും, ബുദ്ധിമുട്ടേറിയതുമായ ഘടകമെന്നുള്ളത് ദൂരം തന്നെയാണ് ഏകദേശം ഒമ്പത് കോടി കിലോമീറ്റർ ദൂരം  ഇവിടെ നിന്നും യാത്ര ചെയ്‌താൽ മാത്രമേ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരുകയുള്ളൂ  ഇത്രയും ദൂരം സ്‌ഫോടക വസ്തുക്കളുമായി ഒരു റോക്കറ്റ്  തനിയെ യാത്ര ചെയ്യേണ്ടി വരുമ്പോൾ നേരിടേണ്ടി വരുന്ന കൃത്യത കുറവും അതുപോലെ തന്നെ മറ്റു  പല കാരണങ്ങൾ കൊണ്ടും ലക്ഷ്യ സ്ഥാനത്ത് എത്തിച്ചേരുന്നതിനു മുന്നേ ഒരു പക്ഷേ ഈ മിഷൻ അബോർട്ട് ആകുവാനുള്ള സാധ്യതകളും വളരെയധികമാണ്  

അത് ആത്മഹത്യാപരവും, ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉളവാക്കുന്നതും 
സമയം വൃഥാ കളയുന്നതുമാണ്   

എന്തെങ്കിലും കാരണങ്ങൾ കൊണ്ട് ഈ മിഷൻ ഒരു പരാജയമായിത്തീരുകയാണെങ്കിൽ മറ്റൊന്നിന് രൂപം  കൊടുക്കുവാനുള്ള സമയവും നമ്മുടെ മുന്നിലില്ല എന്നുള്ളതും ഇവിടെ നാം  തിരിച്ചറിയേണ്ടതാണ്. 

അതുകൂടാതെ എന്തെങ്കിലും പ്രതികൂല ഘടകങ്ങൾ മൂലം സ്‌ഫോടക വസ്തുക്കൾ അടങ്ങിയ റോക്കറ്റ് ഭൂമിയുടെ സമീപത്തോ മറ്റോ  ബ്ലാസ്റ്റ് ചെയ്യപ്പെടുകയാണെങ്കിൽ  ഭൂമി  ഒരു പിടി ചാരമായി മാറും എന്നുള്ള അത്യാഹിതവും ഇവിടെ മുൻകൂട്ടി കാണേണ്ടതുണ്ട്.

ഇത്തരത്തിലുള്ള  ഒരുപാടു നെഗറ്റിവുകൾ ഈ തീരുമാനത്തിൽ നിന്നും പുറകോട്ട് വലിക്കുന്ന യാഥാർഥ്യങ്ങളാണ്  എന്നാൽ ഈ മിഷൻ വീനസിൽ നിന്നും  ഓപ്പറേറ്റ് ചെയ്യപ്പെടുമ്പോൾ അതിന്റെ  വിജയ സാധ്യത കുറച്ചുകൂടി അധികരിക്കുന്നു എന്നുള്ളതാണ്  ശരി 

അതുപോലെ തന്നെ ഒരു സ്‌പേസ് യാനത്തിന്റെ യാത്രാപഥത്തെ  അവലംബിച്ചു കൊണ്ട്   ഈ മിഷന്റെ രണ്ടാം ഘട്ടത്തെ ചാർട്ട്  ചെയ്യുകയെന്നുള്ളത് മുമ്പേ പറഞ്ഞതുപോലെ  വിജയസാധ്യത തീരെയില്ലാത്തതു തന്നെയാണ് കാരണം സ്‌ഫോടക വസ്തുക്കളുമായി അധിക  സമയമെടുത്തുകൊണ്ട് ഇത്രയും ദൂരം പ്രതികൂല ഘടകങ്ങളിലൂടെ സഞ്ചരിക്കുകയെന്നുള്ളത് ആത്മഹത്യാപരവും അചിന്തനീയവുമാണ്.

ഈ  മിഷന്റെ അവസാന ഘട്ടമെന്നുള്ളത്  ഇവിടെയാണ് അതായത് ഭൂമിയിൽ നിന്നും ഏകദേശം ഒമ്പത് കോടി കിലോമീറ്ററുകൾ അകലെ  ഈ ദൂരം നമ്മൾ കണക്ക് കൂട്ടിയെടുത്തിരിക്കുന്നത്  ഭ്രമണ പഥത്തിൽ  ഭൂമി  സൂര്യനോട് ഏറ്റവും അടുത്തു വരുന്ന സമയങ്ങളിലെ (Perihelion & Aphelion  )കണക്കുകൾ  അനുസരിച്ചാണ്  ഇതിൽ ചെറിയ തരത്തിലുള്ള മാറ്റങ്ങൾ വരാമെങ്കിലും നിഗമനങ്ങൾ ഏറ്റവും ശരിയായി വരും വിധത്തിലാണ് കാൽകുലേറ്റ് ചെയ്തെടുത്തിരിക്കുന്നത് .

നമ്മൾ ഈ മിഷൻ ഭൂമിയിൽ നിന്നും ഓപ്പറേറ്റ് ചെയ്യുകയാണെങ്കിലോ ? ഇവിടെ നിന്നും  നാനൂറ് കിലോമീറ്ററുകൾ അകലെയുള്ള  സ്പേസ് സ്റ്റേഷനുകളിൽ നിന്നും ഓപ്പറേറ്റ് ചെയ്യുകയാണെങ്കിലോ ? നേരിടേണ്ടി വരുന്ന പ്രതിബന്ധങ്ങൾ  വീനസിൽ നിന്നും ഓപ്പറേറ്റ്  ചെയ്യപ്പെടുന്നതിനേക്കാൾ വളരെയധികവും  വിജയ സാദ്ധ്യത തീരെയില്ലാത്തതുമായിരിക്കും  മറ്റൊരു വലിയ ന്യൂനതയെന്നുള്ളത്  ഇത്രയും  ദൂരം വിദൂര നിയന്ത്രണ സംവീധാനത്തിൽ കൂടി ഈ മിഷനെ നിയന്ത്രിക്കുമ്പോൾ ന്യായമായും  സംഭവിക്കാവുന്ന ചെറിയൊരു പിഴവോ, യാത്രാപഥങ്ങളിലെ സങ്കീർണ്ണതകളോ അതിനു   വേണ്ടിവരുന്ന സമയമോ എല്ലാം തന്നെ ഈ മിഷന്റെ വിജയത്തിന് ഒട്ടും അനുയോജ്യമായ ഘടകങ്ങളല്ല. ആയതിനാൽ ഭൂമിയിൽ നിന്നും ഈ മിഷൻ ഓപ്പറേറ്റ് ചെയ്യുക എന്നുള്ള ആശയം വിജയസാദ്ധ്യത തീരെയില്ലാത്തതും സാങ്കേതിക നിശ്ചലത തീർക്കുന്നതുമാണ് .

വീനസിൽ നിന്നും സ്ഫോടനം നടത്തുവാൻ ഉദ്ദേശിക്കുന്ന  പോയിന്റിലേക്കുള്ള സ്ഫോടകവസ്തുക്കളെ വഹിച്ചുകൊണ്ടുള്ള  കൊണ്ടുള്ള  റോക്കറ്റിന്റെ യാത്രയെന്നുള്ളത്  തികച്ചും വ്യത്യസ്തമായ ഒന്നായിരിക്കും  ഭ്രമണ സഞ്ചാര പഥങ്ങളിൽ നിന്നും വ്യത്യസ്ഥമായി വീനസിന്റെ ഓർബിറ്റിനെ ഭേദിച്ചു കൊണ്ട് മെർക്കുറിയുടെയും  സൂര്യന്റെയും ഇടക്കുള്ള ടാർജെറ്റിലേക്ക് നേരിട്ടുള്ളൊരു തൊടുത്തു വിടലാണ്  നാം ഉദ്ദേശിക്കുന്നത് . അതായത് വില്ലിൽ നിന്നും അമ്പ് തൊടുക്കുന്നതിനു സമാനം .

അത് കൂടുതൽ ഇന്ധന ചിലവ് വരുത്തിവെക്കുകയില്ലേ ജോൺ  ? 

ഡയറക്ടറുടെ  സംശയത്തെ സാധൂകരിക്കും വിധം  തലയാട്ടിക്കൊണ്ട് ഞാൻ മറുപടി പറഞ്ഞു . 

ശരിയാണ്

അതിനെ എങ്ങിനെ മറികടക്കാം?

ഇവിടെയാണ് നാം സൂര്യന്റെ മാഗ്നെറ്റിക്ക് എനെർജിയെ ഉപയോഗപ്പെടുത്തുന്നത്  ഈ രീതിയിലുള്ളൊരു യാത്രാപഥം റോക്കറ്റ്  സ്വീകരിക്കുമ്പോൾ വീനസിന്റെ അന്തരീക്ഷത്തെ ഭേദിക്കുന്നത് വരെ സ്റ്റോർ ചെയ്യപ്പെട്ടിട്ടുള്ള  ഇന്ധനം ഉപയോഗപ്പെടുത്തുകയും അതിനുശേഷം കൃത്യമായി പറഞ്ഞാൽ റോക്കെറ്റ് വീനസിന്റെ അന്തരീക്ഷത്തെ ഭേദിച്ച് സ്പേസിലേക്ക് പ്രവേശിക്കുന്നതോടെ   ഭ്രമണപഥത്തിന്റെ  റൊട്ടേഷണൽ വേഗതക്കനുസരണമായി സൂര്യന്റെ മാഗ്നെറ്റിക്ക് എനർജിയെ കൈനെറ്റിക്ക് എനർജിയായി കൺവെർട്ട് ചെയ്തുകൊണ്ട് റോക്കെറ്റിനെ മുന്നോട്ട് തള്ളുക എന്നുള്ള തത്വത്തിലധിഷ്ഠിതമായ ചലനത്തെയാണ് മാത്രകയാക്കുന്നത് .

ഒന്നുകൂടി വിശദമാക്കിയാൽ പരീക്ഷണാടിസ്ഥാനത്തിൽ  ഇസ്‌കോ എന്ന സ്പേസ് ക്രാഫ്റ്റിൽ നമ്മൾ ഉപയോഗപ്പെടുത്തിയ ഊർജ്ജ മാത്രകയാണ് ഈ റോക്കറ്റിലും  ഉപയോഗപ്പെടുത്തുവാൻ പോകുന്നതെന്ന്  സാരം .

എന്ത് വിഡ്ഡിത്തമാണ് ജോൺ താങ്കളീ പറയുന്നത് ആ മിഷൻ അമ്പേ ഒരു പരാജയമായിരുന്നല്ലോ , ഡേവിഡിന്റെ ആ ചോദ്യത്തിൽ ആകെ അമ്പരപ്പായിരുന്നു .

നാസയുടെ  പുതിയ പരീക്ഷണമാണ്  സോലിസ് (Solis is a  latin word.... meaning Sun ) എന്ന പ്രോഗ്രാം അതായത് സൂര്യനിൽ നിന്നുമുള്ള മാഗ്നെറ്റിക്ക് എനർജിയെ ഗതികോർജ്ജമായി കൺവെർട്ട് ചെയ്യുന്ന പ്രിക്രിയ  അത് വിജയകരമായാൽ ഉപരിതലത്തിൽ നിന്നും  അന്തരീക്ഷത്തെ ഭേദിക്കാനുള്ള ഇന്ധനം മാത്രം മതിയാകും ഏതൊരു സ്‌പേസ് പ്രോഗ്രാമിനും,  ഭ്രമണ പഥത്തിലൂടെ വട്ടം ചുറ്റി പോകേണ്ട ആവശ്യവും വരത്തില്ല യാത്രാ വേഗത പതിന്മടങ്ങ് വർദ്ധിക്കുകയും ചെയ്യും .  ഇപ്പോൾ സ്പേസ് യാനങ്ങളിൽ ഉപയോഗിക്കുന്ന സോളാർ എനർജിയിൽ നിന്നും തികച്ചും വ്യത്യസ്ഥമായ ഒരു ഊർജ്ജ ശക്തിയാണ് സൂര്യനിലുള്ള മാഗ്നെറ്റിക്ക് എനർജിയിൽ നിന്നും കൺവെർട്ട് ചെയ്തെടുക്കുന്നതിലൂടെ ഉപയോഗപ്പെടുത്തുവാൻ സാധിക്കുക  ഡൈനാമോ തിയറിയുടെ ഒരു വകഭേദം എന്നു വേണമെങ്കിൽ അടിവരയിടാവുന്നതാണ് .

ഇനിയും എസ്റ്റാബ്ലിഷ് ചെയ്യാത്ത പരീക്ഷണ ഘട്ടത്തിലുള്ള ആ തിയറി  ഈ മിഷനിൽ ഉപയോഗപ്പെടുത്തുന്നത്  ആത്മഹത്യാപരമായ ഒന്നല്ലേ  ജോൺ?

തീർച്ചയായും ,  ആത്മഹത്യാപരം തന്നെയാണത് പക്ഷേ വേറൊരു വഴിയും ഈ ഘട്ടത്തിൽ നമ്മുടെ മുന്നിലില്ല  സമയത്തിന്റെ ഷോർട്ടേജ് വലിയൊരു മഹാമേരുവായി നമ്മുടെ മുന്നിൽ നിൽക്കുകയാണ് അതിനെ മറികടക്കണമെങ്കിൽ ഇത്തരത്തിലുള്ളൊരു എനർജിയുടെ സാധ്യതകൾ നാം ഉപയോഗപ്പെടുത്തിയേ തീരു .

പക്ഷേ ഒരു പരാജയത്തിന്റെ മാത്രക എങ്ങിനെയാണ് അവലംഭിക്കുവാൻ സാധിക്കുക ? അതിലും നല്ലത് ഈ മിഷൻ ഇപ്പോൾ തന്നെ അവസാനിപ്പിക്കുകയല്ലേ ?

ലുക്ക് ഡേവിഡ് ഒരു സാധാരണ സ്പേസ് ക്രാഫ്റ്റിന്റെ യാത്രാപഥവും സമയവും ഈ മിഷനിൽ നമുക്ക് ഒരിക്കലും പിന്തുടരാവുന്ന ഘടങ്ങളല്ലെന്ന് നാം തിരിച്ചറിഞ്ഞിട്ടുള്ളതാണ് . അതിനു വേണ്ടി വരുന്ന സമയം ഇറ്റ് ഈസ് ടൂ ലോങ്ങ് അതുവരേക്കും കാത്തിരിക്കാവുന്ന ഒരു സ്ഥിതി വിശേഷമല്ല ഇപ്പോഴുള്ളത്  ഇതിലിത്രക്കും പാനിക്കാകേണ്ട കാര്യമൊന്നുമില്ല ആ മിഷന്റെ പരാജയമെന്നുള്ളത് ഈയൊരു ഘടകം കൊണ്ട്  മാത്രമല്ല എന്നതിൽ ഉപരി ഇതുകൊണ്ടല്ല എന്നുള്ളതാണ് സത്യം  അതായത് മറ്റു പല കാരണങ്ങളാണ്  കൊണ്ടാണ് ഇസ്‌കോ എന്ന മിഷൻ പരാജയപ്പെട്ടതിനു പുറകിലുള്ളത് .

ഞാനതിന്റ പ്രോഗ്രാം ഡയറക്ടർ ഡിക്‌സണുമായി ഈ വിഷയത്തെക്കുറിച്ച് ചർച്ച ചെയ്തിരുന്നു ഈ പരീക്ഷണത്തിൽ അദ്ദേഹം വളരെ  കോൺഫിഡന്റും എക്സൈറ്റഡുമാണ് .

സ്‌പേസ് ക്രാഫ്റ്റിന്റെ മാഗ്നെറ്റിക്ക് കോയിലുകളിൽ വന്ന തകറാണ് ആ മിഷന്റെ പരാജയകാരണം എന്നുള്ളതല്ലേ  ഔദ്യോദികമായ  വിശദീകരണം .

തീർച്ചയായും അതു തന്നെയാണ് അതിന്റെ സത്യവും  ആ പ്രോസസ്സിൽ ചില മൈനർ മാറ്റങ്ങൾ വരുത്തിയാൽ തീർക്കാവുന്ന പ്രശ്നമേ ഉള്ളൂ എന്നാണ് മിസ്റ്റർ ഡിക്സണിന്റെ പക്ഷം

അയാളൊരു വട്ടനാണ് 

പ്രൊഫെസ്സർ ആയിരുന്നൂവത്

മിസ്റ്റർ പ്രൊഫസ്സർ,  ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ എല്ലാവരും വട്ടൻമാരാണ് എന്നുള്ളതാണ് സത്യം  മറ്റൊന്ന് വട്ടൻമാരാണ് ചിലപ്പോൾ  ലോകത്തെ മാറ്റിമറിക്കുന്നത്  അതിനു  കാരണം അവർ വട്ടന്മാരാണ് എന്നുള്ളത് തന്നെ   മറ്റാരും ചിന്തിക്കാത്ത വഴികളിലൂടെയായിരിക്കും അവരുടെ സഞ്ചാരം ലോകം അതിനെ വട്ടായി കാണുന്നു അത് ലോകത്തിന്റെ തെറ്റ്  പലപ്പോഴും അവരിൽ നിന്നുമാണ്‌ പല ഉൽകൃഷ്ട സൃഷ്ടികളും ഉണ്ടായിട്ടുള്ളതെന്ന് ചരിത്രം പരിശോധിച്ചാൽ കാണുവാനാകും

എനിക്കയാളെ  വിശ്വാസമാണ് .

താങ്കൾക്ക് വിശ്വാസമുണ്ടെങ്കിൽ ധൈര്യമായി മുന്നോട്ടു പോകൂ ജോൺ

തീർച്ചയായും സർ .

ഈ തിയറി ഉപയോഗപ്പെടുത്തുന്നതിലൂടെ വീനസിൽ നിന്നും മെർക്കുറിയുടെ ഭ്രമണപഥത്തിലേക്കുള്ള  ദൂരത്തെ  ഭൂമിയിൽ നിന്നും  സ്പേസിലേക്ക്  ഒരു റോക്കെറ്റ്‌ പ്രവേശിക്കാൻ എടുക്കുന്ന വേഗതയുടെ  പതിന്മടങ്ങിലാണ്  സ്‌ഫോടക വസ്തുക്കൾ അടങ്ങുന്ന  റോക്കറ്റ് വീനസിന്റ ഉപരിതലത്തിൽ നിന്നും  അന്തരീക്ഷത്തെ ഭേദിച്ചു കൊണ്ട് മെർക്കുറിയുടെ ഭ്രമണ പഥത്തിലെക്ക് എത്തിച്ചേരുക .

ഈ വിശദീകരണങ്ങളുടെയെല്ലാം വെളിച്ചത്തിൽ ഡേവിഡ് ഉന്നയിച്ച  സംശയത്തിനുള്ള ഉത്തരം  എന്നുള്ളത് ഭൂമിയിൽ നിന്നും ഈ മിഷൻ  നമ്മൾ ഓപ്പറേറ്റ് ചെയ്യുകയാണെങ്കിൽ വിജയശതമാനമെന്നുള്ളത് പൂജ്യവും എന്നാലത്  വീനസിൽനിന്നുമാകുമ്പോൾ  അമ്പത് ശതമാനവുമായി  ഉയരുകയും ചെയ്യും എന്നുള്ളതുമാണ് സത്യം.

സ്‌ഫോടനത്തിനു മുമ്പുള്ള വിജയ സാദ്ധ്യതയേയാണ്  ഞാനിവിടെ കണക്ക് കൂട്ടിയിരിക്കുന്നത് ശേഷമുള്ളത് കാത്തിരുന്നു കാണുക തന്നെ വേണം .

അങ്ങിനെയെങ്കിൽ,  അതായത് ഈ മിഷൻ വീനസിൽ നിന്നും ഓപ്പറേറ്റ് ചെയ്യുക എന്നുള്ള രീതിയിൽ മുന്നോട്ട് പോവുകയാണെങ്കിൽ ഇത്രയും  വലിയൊരു റിസ്ക്ക് ഏറ്റെടുത്തുകൊണ്ട് ആരായിരിക്കും വീനസിലേക്ക്  പോകുവാൻ  തയ്യാറാവുക  ?

പ്രൊഫസ്സറുടെ ആ ചോദ്യത്തിനു മുന്നിൽ എല്ലാവരും നിശബ്ദരായി .

കാരണം അതൊരു വലിയ ചോദ്യമാണ്  പെട്ടെന്ന്  ഉത്തരം നൽകാനാവാത്ത വലിയൊരു ചോദ്യം .
                     
അത്യപകടകരമായ ഈ  യാത്രയുടെ ദൗത്യം  സ്വമേധയാ ഏറ്റെടുക്കാൻ ആരാണ് തയ്യാറാവുക ?

കാരണം ഇത് ന്യുയോർക്കിൽ നിന്നും ന്യുജേഴ്സിയിലേക്കുള്ളൊരു യാത്രയല്ല  മറിച്ച് കോടിക്കണക്കിന്  കിലോമീറ്ററുകൾക്കകലേക്ക്   സ്ഫോടകവസ്തുക്കളുമായി  അതിസങ്കീർണ്ണമായൊരു ദൗത്യ പൂർത്തീകരണത്തിനായുള്ള സാഹസിക യാത്രയാണ്.

ശാസ്ത്രീയ പഠനങ്ങൾക്കോ  തയ്യാറെടുപ്പുകൾക്കോ വേണ്ട യാതൊരു   സമയവുമില്ലാതെ , കൈമുതലായുള്ള  ചെറിയ അറിവുകളുടെ മാത്രം ചുവടു പിടിച്ച്  അതിന്റെ മാത്രം വെളിച്ചത്തിൽ  അതിലുപരി ഭാഗ്യത്തിന്റെ ചുവടും പിടിച്ചു കൊണ്ടുള്ളൊരു  യാത്ര.

ആരാണ് ഇത്രയും വലിയ റിസ്ക്‌ ഏറ്റെടുക്കുവാൻ തയ്യാറാവുക .?, ഇതൊരു ആത്മഹത്യാ മിഷൻ ആണ് എന്ത് തരത്തിലുള്ള സങ്കീർണ്ണതകൾ ആണോ അവിടെ കാത്തിരിക്കുന്നത്,  അല്ലെങ്കിൽ ഈ  യാത്രയിൽ നേരിടേണ്ടി വരുന്നത് എന്നുള്ളതിനെക്കുറിച്ചുള്ള  യാതൊരു  മുൻധാരണകളും, മുൻവിധികളുമില്ല.

പോകുന്നവർ ആരോണോ അവർ തന്നെ അവരുടെ അതിജീവനവും കണ്ടെത്തിയേ തീരൂ അവിടെ ആരും അവരുടെ  സഹായത്തിനുണ്ടാവില്ല

ഇവിടെ ഏറ്റുമുട്ടേണ്ടത് പ്രപഞ്ചത്തോടാണ്  ഏറ്റുമുട്ടൽ എന്നതിനെ  വിളിക്കാനാകില്ല , മനുഷ്യകുലത്തിന്റെ അതിജീവനത്തിനായി  പ്രപഞ്ചവുമായൊരു സന്ധിചെയ്യൽ.

പ്രകൃതി അനുവർത്തിക്കുന്ന നൈസർഗ്ഗീക സിദ്ധാന്തത്തിന്റെ ഒരു അലിഖിത നിയമമാണ്  ഇതിനു പുറകിലുള്ളതെങ്കിൽ  അവിടെ നമ്മളെ കാത്തിരിക്കുന്നത് പരാജയമാണ് അങ്ങിനെയെങ്കിൽ അനിവാര്യമായ വിധിക്ക് കീഴടങ്ങുക എന്നുള്ളതിൽ  കവിഞ്ഞ് മറ്റൊന്നുമില്ല  പോകുന്നവരേയും കാത്തിരിക്കുന്നവരേയും കാത്തിരിക്കുന്നത് ഒരേ വിധി തന്നെ  എന്നാൽ മറ്റെന്തെങ്കിലും കാരണങ്ങൾ കൊണ്ടാണ്   ഈ പ്രതിഭാസമെന്നുണ്ടെങ്കിൽ     ഈ യാത്ര  കൊണ്ട് ചെറിയൊരു സാദ്ധ്യതയുണ്ട്  അത്രമാത്രം..  അതാണ്  ഈ മിഷന്റെ വിജയ സാധ്യതയെന്നുള്ളതും  

ആദ്യ ശ്രമത്തിൽ തന്നെ  എല്ലാം വിജയകരമായി പര്യവസാനിപ്പിക്കുക  എന്നുള്ള വലിയൊരു ടാസ്‌ക്കാണ്  മുന്നിൽ നിൽക്കുന്നത്.

മനുഷ്യവംശത്തിന്റെ  നിലനിൽപ്പിനായി മനുഷ്യയുക്തിക്ക് തോന്നുന്ന പരിമിതമായ അറിവിലൂടെ മുന്നോട്ടുള്ളൊരു യാത്ര.

ചെറിയ പിഴവുകൾക്ക്  പോലും വലിയ വിലയാണ്  കൊടുക്കേണ്ടി വരുക എന്നുള്ളതാണ് സത്യം അതോടെ ഈ മിഷൻ പരാജയപ്പെടുകയും  ഒരു തിരിച്ചു വരവിനുള്ള സാദ്ധ്യത പോലും ഇല്ലാതാക്കുകയും ചെയ്യും .
 
ഭൂമിയുടെ അവസ്ഥ പരിതാപകരമായ ഒന്നാണെങ്കിൽ കൂടിയും, ജീവത്യാഗം ചെയ്യുന്നത് ഈ മണ്ണിൽ തന്നെ ആയിക്കൂടെ ?,   ഭാഗ്യത്തിന്റെ എന്തെങ്കിലുമൊരു  കണിക മൂലം  ഈ അത്യാപത്ത്‌ ഒരു പക്ഷേ ഒഴിഞ്ഞു പോവുകയാണെങ്കിലോ ? 

എന്നാൽ അതിനുള്ള സാദ്ധ്യത  തുലോം കുറവാണെന്നുള്ളത്  ഇവിടെ കൂടിയിരിക്കുന്ന ഏവർക്കും പകൽ പോലെ വ്യക്തമാണ് .

ജീവിതത്തോടുള്ള ആർത്തി അത് പുറകോട്ട് വലിക്കുന്നു ., ഒരു നിമിഷമെങ്കിൽ ഒരു നിമിഷം  അത് നീട്ടി കിട്ടാൻ  ഏവരും ആഗ്രഹിക്കുന്നു അതിൽ ആരേയും കുറ്റം പറയാനാകില്ല ഏതൊരു ജീവിയുടേയും ഉള്ളിലുള്ള വികാരം തന്നെയാണത് .

ലോകത്തിനു വേണ്ടിയും, ലോക ജനതക്ക് വേണ്ടിയും അതിലുപരി സ്വന്തം  നിലനിൽപ്പിന് വേണ്ടിയുള്ളതാണെങ്കിൽ  കൂടിയും ഇത്തരമൊരു ഘട്ടത്തിൽ  സ്വജീവൻ ബലിയർപ്പിക്കുവാൻ ആരാണ്  തയ്യാറാവുക ..?

അല്ലെങ്കിൽ പിന്നെ  ആ ഒരു സ്പിരിറ്റിലേക്ക് എത്തിച്ചേരണം അത് ചിലപ്പോൾ  വളരെ കഠിനമാണ് , എന്നാൽ മറ്റു  ചിലപ്പോൾ വളരെ എളുപ്പവും   ഓരോരുത്തരുടെയും മാനസീക നിലയുമായി  ബന്ധപ്പെട്ടു കിടക്കുന്ന ഘടകങ്ങളാണ് അവ  .

നിശബ്ധത അനന്തമായി നീണ്ടപ്പോൾ ഒടുവിൽ  ഡയറക്ടർ  തന്നെയതിന് വിരാമമിട്ടു കാരണം  ഈ ചോദ്യങ്ങളെല്ലാം  ചെന്നു തറക്കുന്നത് അത്രയും അഗാധമായാണ് അതിന്റെ ഉത്തരങ്ങൾ ഏവരേയും നിശ്ശബ്ദരാക്കുന്നു എന്നുള്ളതാണ് സത്യം .

ഇതെന്റെ മാത്രം കാഴ്‌ചപ്പാടാണ്, എന്റെ മാത്രം വിശ്വാസമാണ് ആരേയും നിർബന്ധിക്കാനോ അല്ലെങ്കിൽ  അവരുടെ മേൽ  സ്വാധീനം ചെലുത്തവാനോ എനിക്ക് കഴിയുകയില്ല  ഓരോരുത്തരുടെയും വ്യക്തിത്വം എന്നുള്ളത്  അവരുടേത് തന്നെയാണ്  മറ്റുള്ളവരുടെ ആശയങ്ങളേയോ   അഭിപ്രായങ്ങളേയോ മറ്റൊരു വ്യക്തിക്കുമേൽ  അടിച്ചേൽപ്പിക്കാൻ കഴിയുകയില്ലയെന്നുള്ളതും എനിക്കറിയാം  അങ്ങിനെ വരുമ്പോൾ അത് മറ്റൊരു വ്യക്തിയുടെ സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നു കയറ്റമാകുന്നു  ഞാനത് ആഗ്രഹിക്കുന്നില്ല .

ആഗ്രഹിക്കുന്നില്ല എന്നതിനേക്കാൾ ഉപരി അതെന്റെ ശൈലിയാണ്  അതിനനുസരണമായി  മാത്രമേ എനിക്ക് മുന്നോട്ട് പോകുവാനാകൂ ,  പ്രവർത്തിക്കാനാകൂ , ചിന്തിക്കാനാകൂ .

എന്റെ കാഴ്ചപ്പാടുകൾ,  മൂല്യങ്ങൾ , പാരമ്പര്യം ഇതൊക്കെ എന്നെ ആ രീതിയിലൂടെ നയിക്കുന്നുവെന്നുള്ളതാണ് സത്യം .

ഈ ലോകവും അതിലുള്ള ചരാചരങ്ങളും പരസ്പരം ഇഴചേർന്നു കിടക്കുന്ന  ചങ്ങലയാണ് വ്യക്തികൾ , കുടുംബങ്ങൾ , സമൂഹം , രാജ്യം , രാജ്യങ്ങൾ, മൃഗങ്ങൾ, പക്ഷികൾ ,വൃക്ഷങ്ങൾ... അങ്ങനെയങ്ങനെ ...അതു നീണ്ടുകിടക്കുന്നു 

ഈ ലോകത്തിലുള്ള എല്ലാത്തിനും .., എല്ലാത്തിനോടും ഒരു പരസ്പര വിധേയത്വമുണ്ട് , സ്നേഹമുണ്ട് , കടപ്പാടുണ്ട് , ആശ്രിത്വത്വമുണ്ട്  അതില്ലെങ്കിലീ കണ്ണികൾ മുറിഞ്ഞു പോകും  

ഇതെല്ലാം ഉൾക്കൊള്ളുന്ന ആ കണ്ണികളാണ് ഈ ലോകത്തെ  പരസ്പരം വിളക്കിചേർത്തിരിക്കുന്നത് അതോരോരുത്തരിലും  ചില കടമകൾ നിറക്കുന്നു  ഉത്തരവാദിത്വങ്ങളെ 
ഏൽപ്പിക്കുന്നു 

ആ കണ്ണികളിൽ നിന്നും വേർപെട്ടുള്ളൊരു  ജീവിതം ഒന്നിനും സാദ്ധ്യമല്ല  പ്രകൃതിയിലുള്ള മുഴുവൻ ചരാചരങ്ങളും അതിൽ ബന്ധപ്പെട്ടു കിടക്കുന്നു. ആ ജീവചങ്ങലയിൽ നിന്നും ഒരു കണ്ണി അറ്റുപോകുമ്പോൾ അവിടെയതിന്റെ  താളം തെറ്റുന്നു, ആ ചങ്ങല മുറിയുന്നു,  ആ വംശവൃഷം കടപുഴുകുന്നു , അതോടെ ജീവകുലത്തിൽ വിള്ളലുകൾ വീഴുന്നു  ഇവിടെയാണ് പ്രപഞ്ചത്തിന്റെ അലിഖിത നിയമം വെളിവാകുന്നത് അതിനേക്കാൾ ഉപരി സൃഷ്ട്ടാവിന്റെ.. 

എല്ലാം  ചേർന്നുള്ള കണ്ണികളിലൂടെയേ ഈ ജീവവൃക്ഷത്തിന് നിലനിൽക്കാനാകൂ എന്നുള്ള സത്യം  അതിൽ നിന്നും വേർ പിരിഞ്ഞുള്ള തനി നിലനിൽപ്പ് ഒന്നിനുമില്ല .

ഈ ലോകത്തുള്ള കോടാനു കോടി ജനങ്ങൾ...,  

അതിൽ  കുട്ടികളുണ്ട്,  വൃദ്ധരുണ്ട് , സ്ത്രീകളുണ്ട് , അതോടൊപ്പം മറ്റുള്ള ജീവജാലങ്ങളും അവരിവിടെ  കുറച്ചു പേരെ  ഉറ്റു നോക്കുന്നു .

ഈ ഭൂമി, ഇത്ര നാൾ നമ്മൾ ആഘോഷത്തോടെയും, സന്തോഷത്തോടെയും ജീവിച്ചു വന്നയിടം,  പെട്ടെന്നൊരുനാൾ  അത് അപ്രതീക്ഷിതമാകാൻ പോകുന്നുവെന്ന്  തിരിച്ചറിയുമ്പോൾ അതുൾക്കൊള്ളൂന്നതിനേക്കാൾ ഉപരി  വിശ്വസിക്കുവാൻ പോലും  കഴിയുന്നില്ലെന്നുള്ളതാണ് സത്യം.  എന്നാലത്  തന്നെയാണ് സത്യമെന്ന് നാമിപ്പോൾ തിരിച്ചറിയുന്നു   നമ്മുടെ ബോധമണ്ഡലത്തിന്റ ഒരു കോണിൽ പോലും,  നമ്മുടെ ഭാവനയുടെ ഒരു  തലത്തിൽ പോലും ഇത്തരത്തിലുള്ളൊരു  ദുരന്തത്തെ നാം മുൻകൂട്ടി കണ്ടിരുന്നില്ല എന്നുള്ളതാണ് ശരി .

ചിലതങ്ങിനെയാണ്   അപ്രതീക്ഷിതമായി കടന്നുവരും  എല്ലാത്തിനേയും തുടച്ചു നീക്കും  എന്താണ്  നടന്നതെന്നുള്ള  ഒരു തിരിച്ചറിവിന്‌ പോലും അവിടെ സമയം കിട്ടിയെന്നു വരില്ല .

പക്ഷേ..,  അതിജീവനത്തിന്റെ കരുത്ത്  എല്ലാത്തിലുമുണ്ട് അതൊരു വിശ്വാസമാണ് ,പ്രകൃതി ക്ഷോഭങ്ങളേയും ദുരന്തങ്ങളേയുമെല്ലാം അതിജീവിച്ചുകൊണ്ട് ലോകം ഇന്നത്തെ  നിലയിൽ എത്തിയിരിക്കുന്നത്  ആ അതിജീവനത്തിലൂടെത്തന്നെയാണ്   ഓരോ ഉയർത്തെഴുന്നേൽപ്പുകൾക്കും  പുറകിലുമുള്ള  കാരണങ്ങൾ പലതായിരിക്കാം ചിലത്  വ്യക്തികളിൽ അധിഷ്ഠിതമായിരിക്കാം , മറ്റു ചിലത്  കൂട്ടായ്‌മകളിൽ അവരുടെ ത്യാഗമനസ്ഥിതി ,സാമൂഹ്യ പ്രതിബദ്ധത,  സഹജീവികളോടുള്ള സ്നേഹം  അത് കോടിക്കണക്കിനു പേർക്ക് പുതുജീവനായിരിക്കും പകർന്നു നൽകുന്നത്  അങ്ങിനെയുള്ള ഏതൊരു അതിജീവനത്തിന്റെ പുറകിലും  ചില ആത്മ ത്യാഗങ്ങൾ   ഉണ്ടാകുമെന്നല്ല  ഉണ്ടായിരിക്കുമെന്നുള്ളതാണ് അലിഖിത നിയമം.

എന്താണ് ത്യാഗം? , 

മറ്റുള്ളവർക്ക് വേണ്ടി നമ്മൾ നമ്മളെ തന്നെ ത്യജിക്കുന്നതിനെയാണ്  ത്യാഗമെന്നു പറയുന്നത്  നമ്മൾ നമ്മളെ തന്നെ ത്യജിക്കുകയെന്ന് വെച്ചാൽ   നമ്മൾക്ക് വേണ്ടി ത്യജിക്കുക എന്നുള്ളതല്ല   മറ്റുള്ളവർക്ക് വേണ്ടി നമ്മൾ  നമ്മളെ  ത്യജിക്കുക എന്നുള്ളതാണ്  അതുകൊണ്ട് അർത്ഥമാക്കേണ്ടത്  .

നമ്മൾ നമുക്ക് വേണ്ടി ഉപേക്ഷിക്കുന്നതിനെ ത്യാഗമെന്നു പറയുവാൻ കഴിയുകയില്ല   കാരണം അത്  ത്യാഗമല്ല  നമുക്ക് വേണ്ടാത്തത് നമ്മൾ ഒഴിവാക്കുന്നുവെന്നു മാത്രമേ അതിനർത്ഥമുള്ളൂ  .

എന്നാൽ മറ്റുള്ളവർക്ക് വേണ്ടി നമ്മൾ ഉപേക്ഷിക്കുന്നത് ത്യാഗം തന്നെ    എന്റെ കാഴ്ചപ്പാടിലൂടെ മാത്രം  ഞാൻ കാണുന്നതാണ് ഇത്,   മറ്റു ചിലർക്ക് ഇത് തെറ്റായിരിക്കാം എല്ലാത്തിനേയും കുറിച്ച്  ആകുലപ്പെടുവാൻ  എനിക്കാകില്ല  കാരണം  ഇതെന്റെ രീതി,   ഇതിൽ നിന്നും വ്യതിചലിച്ചുകൊണ്ടുള്ള ശൈലി  എന്റെ വ്യക്തിത്വാപഹരണമായിരിക്കും .

എനിക്കങ്ങനെയാകുവാൻ കഴിയുകയില്ല ഈ രീതികൾ എന്റെ ജന്മം കൊണ്ട് കൂടെ പോന്നതാണ്, എന്നിൽ അലിഞ്ഞു ചേർന്നിരിക്കുന്നത് എന്റെ ഡി എൻ എ  പിതാവിൽ നിന്നും എനിക്ക് പകർന്നു കിട്ടിയ അമൂല്യമായ പ്രകൃതിയുടെ അടയാളം,  ദൈവത്തിന്റെ കൈയ്യൊപ്പ് അതെനിക്ക് മാറ്റുവാനാകില്ല  .

ഇത് ഞാൻ വിശദമാക്കിയത്  ഓരോരുത്തർക്കും അവരവരുടേതായ രീതികളുണ്ട്, വിശ്വാസങ്ങളുണ്ട്  അതിൽ നിന്നും വ്യതിചലിച്ചുകൊണ്ടുള്ള ജീവിതം  അവരെ പൂർണ്ണരാക്കുന്നില്ല എന്നു കാണിക്കുന്നതിനാണ്.

അപൂർണ്ണരായി ഒരു ജീവിതകാലം മുഴുവൻ ജീവിച്ചു തീർക്കുന്നതിനേക്കാൾ നല്ലത് സ്വയം ആത്മത്യാഗം ചെയ്യുന്നതാണ് അതിലൂടെ നമ്മുടെ പിറവിക്ക് ഒരു അർത്ഥമുണ്ടാകട്ടെ  . 

നമ്മിൽ നിന്നും നമ്മെ അകറ്റി നിറുത്തിക്കൊണ്ടുള്ള  ജീവിതം ആത്മാവിനെ ശരീരത്തിൽ നിന്നും പുറംതള്ളുന്നതിനു തുല്യമാണ് 

ആത്മാവില്ലാത്ത ശരീരം ജഢമാണ്  

എന്റെ വാക്കുകളെ  നിങ്ങൾക്ക് നിങ്ങളുടെതായ  രീതികളിൽ വ്യാഖ്യാനിക്കാം .. അതു നിങ്ങളുടെ സ്വാതന്ത്ര്യം 

അതെന്നെ സ്പർശിക്കുകയില്ല 

പലരും,  പലതരത്തിലായിരിക്കും ഒരു വസ്തുവിനെ വിലയിരുത്തുക  അത് ഓരോരുത്തരുടെയും  മാനസീകനിലയും കാഴ്ചപ്പാടുകളുമായി ബന്ധപ്പെട്ടു കിടക്കുന്നു.  

നമ്മൾ കാണുന്ന രീതിയിലൂടെ തന്നെ  മറ്റുള്ളവരും കാണണമെന്ന് വാശിപിടിക്കുന്നത്  വിഡ്ഢിത്തമാണ് . 

സുഹൃത്തിനു  വേണ്ടി ജീവൻ ബലിയർപ്പിക്കുന്നതിനേക്കാൾ വലിയ സ്നേഹമില്ലെന്ന് പ്രവാചകൻ പറഞ്ഞിട്ടുണ്ട് .

ഈ  ടാർജറ്റ് ഏറ്റെടുത്തുകൊണ്ട്  സ്പേസിൽ പോകണമെന്ന് എനിക്കതിയായ ആഗ്രഹമുണ്ട്  പക്ഷേ എന്റെ മനസ്സിന്റെ ആഗ്രഹങ്ങൾക്കൊത്ത് ശരീരം പ്രതികരിക്കുന്ന കാലം കഴിഞ്ഞു പോയിരിക്കുന്നു .  

ഈ ലോകം എനിക്കെല്ലാം തന്നു  തിരിച്ച് പലതും  ചെയ്യണമെന്ന് എനിക്കാശയുണ്ട്  പക്ഷേ  പ്രായം എന്റെ ആഗ്രഹങ്ങൾക്ക് കടിഞ്ഞാണിടുന്നു

എനിക്ക് ഗർജ്ജിക്കണമെന്നുണ്ട്  പക്ഷേ ....സട കൊഴിഞ്ഞ സിംഹത്തിന്റെ അലർച്ച പോലെയാണ്   അത് .. ഒരു  രോധനമായേ പുറത്തുവരൂ .

പ്രായത്തന്റെ  തമാശ , ഞാനതുമായി പൊരുത്തപ്പെടുന്നു ..പക്ഷേ ഗർജ്ജിക്കാൻ കഴിവുള്ളവരിവിടെ  ഉണ്ട്.

നിങ്ങളുടെ ഗർജ്ജനത്തിന്റെ ശക്തി ലോകം അറിയട്ടെ

നമ്മുടെ കുടുംബം...   അതൊരു വികാരമാണ് അതിനെ തകർക്കുന്ന ഒരു ശക്തി വരുമ്പോൾ ഏതൊരു  ഭീരുവും ധീരനാകുന്നു  

ഇത് നമ്മുടെ കുടുംബമാണ് .. ഇവിടെ രാജ്യത്തിന്റെ അതിരുകൾ ഇല്ല  ദേശത്തിന്റെ തരംതിരിവുകൾ  ഇല്ല, മതത്തിന്റെ ചങ്ങലക്കെട്ടുകൾ ഇല്ല , കറുത്തവനും വെളുത്തവനും ഇല്ല , ജാതിയുടെ അതിർവരമ്പുകൾ ഇല്ല .

മനുഷ്യർ മാത്രം...   കൂടപ്പിറപ്പുകൾ മാത്രം... രക്തബന്ധങ്ങൾ മാത്രം ..  ഈ ഭൂമിയെന്ന നമ്മുടെ ആവാസകേന്ദ്രം മാത്രം 

സ്വജീവൻ പോലും  ബലിയർപ്പിച്ചുകൊണ്ടുള്ള ഒരു ത്യാഗത്തിനാണ് ഇവിടെ നമ്മൾ  മുതിരേണ്ടത് .

നിങ്ങളിലെ മനുഷ്യനെ തിരിച്ചറിയപ്പെ ടട്ടെ.. നിങ്ങളിലെ സഹോദരനെ കാണപ്പെടട്ടെ.. 

പതിനായിരം വർഷം ജീവിച്ചു കൊണ്ട്  ഒന്നുമില്ലാതെ മരിക്കുന്നതിനേക്കാൾ നല്ലത് ഒരു ദിവസം ജീവിച്ച് പതിനായിരം വർഷം ഓർത്തിരിക്കപ്പെടുന്നതാണ് നല്ലതെന്ന് ഞാൻ വിശ്വസിക്കുന്നു  

ഈ മിഷൻ വിജയിക്കുകയോ പരാജയപ്പെടുകയോ ചെയ്യട്ടെ  അതു നിശ്ചയിക്കുന്നത് നമ്മളല്ല  പക്ഷേ ചിലർ അതിനായി  ഇറങ്ങിപുറപ്പെട്ടാൽ  അത് ചരിത്രമാകും . 

എല്ലാവരും ചരിത്രത്തിന്റെ ഭാഗമാണ്  എന്നാൽ ചിലർ മാത്രമേ ചരിത്രം കുറിക്കുന്നുള്ളു.

             Everybody part of the history,  but somebody create the history

അതാണ് വേണ്ടത് അവിടെ എല്ലാത്തിനും തുണയായി ദൈവത്തിന്റെ കൈത്താങ്ങുണ്ടാകും
               
നമ്മുടെ ആവാസകേന്ദ്രത്തേയും അതിലുള്ള കോടിക്കണക്കിന് ജീവജാലങ്ങളേയും  രക്ഷിക്കാനായി ജനിച്ച ദൈവദൂതൻമാരേപ്പോലെയായിരിക്കും  ലോകം അവരെ കാണുക .

ഈ ഭൂമി നിലനിൽക്കുന്ന കാലത്തോളം അവർ ഹീറോകളായിരിക്കും  ഈ തലമുറയുടേയും  ഇനി വരാനിരിക്കുന്ന  ആയിരമായിരം  തലമുറകളുടേയും  മനസ്സിൽ ചിരഞ്ജീവികളായ ഹീറോകൾ .

ഓരോ മനുഷ്യന്റേയും രക്തത്തിൽ ഉയരുന്ന വികാരം...   തന്റെ ആവാസകേന്ദ്രമായ  ഈ ഭൂമിയെ രക്ഷിക്കാൻ വേണ്ടി ഉയരേണ്ട കർമ്മ ബോധം  അത് ഏറ്റെടുക്കുവാൻ ആര് തയ്യാറാകും എന്നെനിക്കറിയില്ല  അവരുടെ ലിപികൾ അമേരിക്കയുടെ ചരിത്രത്തിൽ മാത്രമല്ല  ഈ ഭൂലോക ചരിത്രത്താളുകളിൽ തന്നെ  തങ്ക ലിപികളാൽ സ്ഥാനം പിടിക്കപ്പെടും .

പിറക്കാൻ പോകുന്ന കുഞ്ഞുങ്ങൾ  ആ നാമങ്ങൾ ഓർത്ത് കോരിത്തരിക്കും  ഈ ഭൂമിയിലുള്ള ഓരോ പുൽക്കൊടി നാമ്പുകൾ പോലും ആ പേരുകൾ കേട്ട്  പുളകമണിയും .

ആരേയും നിർബന്ധിക്കുവാനോ  ചൂണ്ടിക്കാണിക്കാനോ എനിക്കാവില്ല    സഹജീവികളോടുള്ള സ്നേഹവും  ഈ ഭൂമിയോടുള്ള കടപ്പാടും  ആവാസവ്യവസ്ഥിതിയോടുള്ള അകമഴിഞ്ഞ വികാരവും ഉള്ളിലുണ്ടെങ്കിൽ അതവനെ  ധീരനാക്കുന്നു . 

അത്  രക്തത്തിൽ അലിഞ്ഞു ചേർന്നിട്ടുണ്ടെങ്കിൽ  അതവനെ മുന്നോട്ട് നയിക്കുന്നു അവിടെയുള്ള ഏത്  പ്രതി ബന്ധങ്ങളേയും എതിർപ്പുകളേയും  മറികടക്കാനുള്ള ചങ്കൂറ്റം അവനിൽ ഊറ്റം കൊള്ളുന്നു .

അവിടെ സ്വജീവനെക്കുറിച്ചുള്ള ആശങ്ക, സുരക്ഷ എന്നീ  വികാരങ്ങളൊന്നും  തന്നെ അവനെ അധീരനാക്കുന്നില്ല സഹജീവികളുടെ നിലനിൽപ്പിനു വേണ്ടിയുള്ള ഒരു പോരാട്ടത്തിലേക്ക്   ഒരു പക്ഷേ ജീവൻ നഷ്ട്ടപ്പെടുത്താൻ കൂടി ഭയക്കാതെയാവുന്ന ആ നിത്യാവേശത്തിലേക്ക് അവന്റെ രക്തം ചൂട് പിടിച്ചുയരുന്നു  അവിടെ വ്യക്തിതാൽപര്യമെന്ന  സ്വാർത്ഥ വികാരം ഹോമിക്കപ്പെടുന്നു .

വിരലിൽ എണ്ണാവുന്നവർക്ക് മാത്രമേ അതിനാകൂ  അവരെ ചരിത്രം  ധീരൻമാർ എന്ന് വിളിക്കുന്നു  

അനേക ജീവനുകൾക്ക് വേണ്ടി സ്വജീവൻ ബലിയർപ്പിച്ച രക്തസാക്ഷികൾ എന്ന് വിളിക്കുന്നു  

യുദ്ധത്തിനു പോകുന്ന ഓരോ പടയാളിയുടേയും  ഉള്ളിൽ അലയടിക്കുന്നത് രാജ്യവികാരമാണ്  അതവന്റെ ഭീരുത്വത്തെ ഇല്ലാതാക്കുന്നു  പേടിയോടെ മരിച്ചു ജീവിക്കുന്നതിനേക്കാൾ  ധീരതയോടെ ശത്രുവിന്റെ വെടിയുണ്ടകളെ നെഞ്ചിലേറ്റിക്കൊണ്ട്   അവർ കാലത്തിനു മീതെ സഞ്ചരിക്കുന്നവരാകുന്നു.

എല്ലാവരും കാലത്തിനൊപ്പം ഒഴുകുന്നു...   എന്നാൽ ചിലർ  കാലത്തെ  അവരിലേക്ക്  പിടിച്ചു കെട്ടുന്നു അങ്ങിനെയവർ പുതു  ചരിത്രം കുറിക്കുന്നു  .

ഒരു നിമിഷം എല്ലാവരേയും നോക്കിയതിനു ശേഷം അദ്ദേഹം  ഒരു  കസേരയിലേക്കമർന്നു,  വികാര വിക്ഷോഭം കൊണ്ട് അദ്ദേഹം ചെറുതായി കിതക്കുന്നതു പോലെ എനിക്കു തോന്നി .

എന്റെ തോന്നൽ മാത്രമായിരുന്നില്ല സത്യത്തിൽ അദ്ദേഹം കിതക്കുന്നുണ്ടായിരുന്നു 

ആരും ഒന്നും തന്നെ മിണ്ടുന്നില്ല  അദ്ദേഹം  പറഞ്ഞു  വെച്ചതിന്റെ പ്രാധാന്യം എല്ലാവർക്കുമറിയാം  ഭൂമിക്കുമേൽ പതിക്കാനിരിക്കുന്ന  വിനാശത്തിന്റെ വ്യാപ്തിയും അറിയാം .

എന്നാലും ?,

ആ എന്നാലുമെന്നുള്ളത്  വലിയൊരു  ചോദ്യമാണ്,  ആഗ്രഹമാണ് , സ്വയം തന്നോട് തന്നെയുള്ള സ്നേഹം  അതിനു മുകളിൽ  ഒരു ശരി പറയാനുള്ള ആർജ്ജവമാണ്  വേണ്ടത്  ആ തീരുമാനത്തിൽ എത്താനുള്ള ധൈര്യമാണ് അവലംബിക്കേണ്ടത്  

ചിലരെങ്ങനെ  ചാവേറുകൾ ആകുന്നു  ? 

ചിലരെങ്ങനെ ആത്മഹത്യ ചെയ്യുന്നു ? 

ആ മനോവ്യാപാരത്തിലേക്ക് അവർ എത്തിച്ചേരുന്നതിനു പിന്നിലുള്ള ചേതോവികാരമെന്താണ്?  ആ മാനസീക നില കൈവരിക്കുന്നതിന് പിന്നിലുള്ള വിശദീകരണമെന്താണ് ? 

ഇതിനൊന്നും കൃത്യമായൊരു ഉത്തരം തരാനാകില്ല  കാരണം അങ്ങനെയൊരു ഉത്തരമില്ലെന്നുള്ളത് തന്നെ . 

യുദ്ധത്തിൽ ശത്രുവിന്റെ തോക്കിനുമുന്നിൽ നെഞ്ചു വിരിച്ചു പടവെട്ടുന്ന പട്ടാളക്കാരന്  ആ ധൈര്യം എവിടെ നിന്നു കിട്ടുന്നു ?,

സ്വന്തം രാജ്യത്തിനു വേണ്ടി ചെയ്യുന്ന ത്യാഗം...  , ആത്മ ത്യാഗം .

മുമ്പു പറഞ്ഞു വെച്ചത്  പോലെ അതൊരു സ്പിരിറ്റാണ്  അതിലേക്കാണ് എത്തിച്ചേരേണ്ടത്  

ഒരിക്കലേ മരിക്കുകയുള്ളൂ എന്നുള്ള ചിന്താഗതിയെ  മാറ്റി വെച്ചുകൊണ്ട്   ജന്മങ്ങൾ ഇനിയുമുണ്ടെന്നുള്ളൊരു വീക്ഷണത്തിലൂടെ ചരിച്ചുകൊണ്ട്  ഈയൊരു മരണത്തെ അനേകായിരങ്ങൾക്കുള്ള പുനർജ്ജന്മമാക്കി മാറ്റിക്കൂടെ   ?

അതിനു വേണ്ടത് ധൈര്യമാണ് അങ്ങിനെവരുമ്പോൾ.. ഞാനടക്കം  ഇവിടെയുള്ളവരെല്ലാം  ഭീരുക്കളാണോ ?

അറിയില്ല , ആയിരിക്കാം അതാണ് പിന്നോട്ടുള്ള ചാഞ്ചാട്ടം 

ഇപ്പോഴാണ് തീരുമാനങ്ങൾ  എടുക്കേണ്ടത്  യുദ്ധം അറിയുന്നവനെ യുദ്ധതന്ത്രജ്ഞനെന്നും , ശാസ്ത്രമറിയുന്നവനെ  ശാസ്ത്രജ്ഞനെന്നും വിളിക്കുന്നു .

ഈ മിഷന് ശാസ്ത്രം അറിയുന്നവനാണ് പോകേണ്ടത് , ഒരു യുദ്ധ തന്ത്രജ്ഞനെ അയക്കാൻ ഇതൊരു യുദ്ധമല്ല  അയാൾക്ക് ഇവിടെയൊന്നും  ചെയ്യാനില്ല .  

രക്ത സാക്ഷികളാകാൻ  ആയിരം ധീരൻ മാരെ കിട്ടും  പക്ഷേ ഇവിടെ  രക്ത സാക്ഷികളെയല്ല  ആവശ്യം  ശാസ്ത്രം കൈകാര്യം ചെയ്യാൻ കഴിവുള്ള ശാസ്ത്രജ്ഞരെയാണ് അവർ ധീരൻമാരും കൂടി ആയിരിക്കണം .

ഒരു തീരുമാനമെടുക്കാൻ  കഴിയുന്നില്ല

ഞങ്ങളാണ് അതെടുക്കേണ്ടതും ..  

പക്ഷേ .. നിസ്സഹായകരാകുന്നു   ....

ഭൂമിയുടെ അവസ്ഥ ... ഡെമോക്ലോസിന്റെ വാൾ പോലെ തലക്കു മുകളിൽ തൂങ്ങിക്കിടപ്പുണ്ട് .

എന്നിട്ടും ആർക്കുമൊന്നും  ഉരിയാടാൻ പോലും കഴിയുന്നില്ലായെന്നുള്ളതാണ്  സത്യം  കാരണം അതിന്റെ സങ്കീർണ്ണതയേക്കുറിച്ചും,  ആപൽസാദ്ധ്യതയേക്കുറിച്ചും ഏവരും ബോധവാൻമാരാണെന്നതു തന്നെയാണ് അതിനുള്ള കാരണവും, ഉത്തരവും 

വീനസെന്ന ഗൃഹത്തിലേക്ക്   മനുഷ്യസാദ്ധ്യമായ ഒരു മുന്നേറ്റവും ഇതുവരേക്കും നടന്നിട്ടില്ല  യന്ത്ര പേടകങ്ങളിൽ നിന്നും ലഭ്യമായ കുറഞ്ഞ വിവരങ്ങളുടെ  അടിസ്ഥാനത്തിൽ  വീനസിലേക്കുള്ള യാത്ര ..,  അതും ശരിയായ  തയാറെടുപ്പുകൾക്കുള്ള സമയംപോലുമില്ലാതെ..   ടണ്‍ കണക്കിന് സ്ഫോടക വസ്തുക്കളുമായുള്ള യാത്ര തികച്ചും ആത്മഹത്യാപരംതന്നെയാണ് .

ആ യാത്രയുടെ കാഠിന്യവും  അതുളവാക്കുന്ന ദുർഘടതയും എല്ലാവരേയും ഇവിടെ  നിശ്ചെതരാക്കിത്തീർക്കുന്നു  .

സമയം, അനന്തമായി  ദീർഘിച്ചുകൊണ്ടിരിക്കുന്നു  ആരും ഒന്നും തന്നെ ഉരിയാടുന്നില്ല  .

ഒടുവിൽ ഞാൻ എഴുന്നേറ്റു .

സർ .. ഇതെന്റെ കടമയാണെന്ന് മനസ്സ് പറയുന്നു  കോടാനു കോടി ജീവജാലങ്ങളോടും അതിലുപരി  ഈ ഭൂമിയോട് തന്നേയും ഒരു മനുഷ്യനെന്ന നിലയിലും അതിലുപരി ശാസ്ത്രജ്ഞനെന്ന നിലയിലും  നിർവ്വഹിക്കേണ്ടുന്ന  ഉത്തരവാദിത്വവുമായി ഞാൻ കണക്കാക്കുന്നു.

ഇതിൽ നിന്നും  ഒളിച്ചോടാൻ എനിക്കു കഴിയും പക്ഷേ ഒരു ഭീരുവായി ജീവിക്കുന്നതിനേക്കാൾ നല്ലത് ഒരു ധീരനായി ആത്മത്യാഗം ചെയ്യുക .

പിറന്ന മണ്ണിനോടുള്ള സ്നേഹം , സഹജീവികളോടുള്ള സ്നേഹം എന്നൊന്നും അതിനെ വിലയിരുത്തേണ്ട  ഇതെന്റെ തീരുമാനം മാത്രം ഇവിടെ ഞാനാണ് മുൻകൈയ്യെടുക്കേണ്ടത് ഞാനൊരു ശാസ്ത്രജ്ഞനാണ്  എന്റെ കടമകളിൽ നിന്നും  ഒളിച്ചോടാൻ എനിക്കാകില്ല .

പരാജയപ്പെടുന്നുവെങ്കിൽ  പരാജയപ്പെടട്ടെ , പക്ഷേ പരിശ്രമിക്കാതെ ഒരു മുൻവിധി എടുക്കേണ്ടതുണ്ടോ  ?

പരാജയം വിജയത്തിന്റെ മുന്നോടിയാണെന്നുള്ള കൺസെപ്റ്റും  എനിക്കില്ല , എന്നാലതൊരു  അവസരമാണ് പല മുൻധാരണകളേയും  തിരിത്തുക്കുറിക്കുന്നതിനുള്ള അവസരം .

പക്ഷേ ഈ മിഷനിൽ രാണ്ടാമതൊരു അവസരത്തിനു സാദ്ധ്യതയില്ല അതോടൊപ്പം  തെറ്റു തിരുത്തുവാനും.., 

ഒരേ...ഒരു അവസരം മാത്രം അത് പരാജയമാവുകയാണെങ്കിൽ അതോടെ  എല്ലാത്തിനും അവസാനമാകും.

ഞാൻ എഴുന്നേറ്റു ...

ഈ മിഷൻ ഞാൻ ഏറ്റെടുക്കുന്നു സർ ,  താങ്കൾക്ക്   ധൈര്യമായി മുന്നോട്ട് പോകാം  സ്വമേധയാ വരുവാൻ  തയ്യാറുള്ള ഏതാനും പേരേക്കൂടി ഈ മിഷനിൽ എനിക്കു വേണ്ടതുണ്ട് .

ഞാൻ പറഞ്ഞു തീരുന്നതിനു  മുൻപായി ഡേവിഡിന്റെ കരം എന്റെ തോളിലമർന്നു .

ജോൺ .. ഈ ഞാനുമുണ്ട്  ഈ മിഷനിൽ.

ഞാൻ ആശ്ച്യര്യപൂർവ്വം ഡേവിഡിനെ നോക്കി
             
അയാൾ  ചിരിച്ചു കൊണ്ട് എന്നെ നോക്കി കണ്ണിറുക്കി .

സടകുടഞ്ഞെഴുന്നേറ്റ ഡയറക്ടറുടെ മുഖത്ത് ഒരു പുതു ഊർജ്ജം പ്രകടമായിരുന്നു .

മൈ ഡിയർ  ബോയ്സ് ,    

ഈ നിമിഷം മുതൽ ദിസ്  മിഷൻ ഈസ്‌ ഓണ്‍ .

മിസ്റ്റർ ജോണ്‍ ആയിരിക്കും ഈ മിഷന്റെ തലവൻ ഇനി  മുതൽ ജോണിന്റെ അധികാര പരിധി വിശാലമായിരിക്കും  ഈ മിഷനിൽ യാതൊരു വിധ  ബാഹ്യ ഇടപെടലുകളോ   കൈകടത്തലുകളോ   ഉണ്ടായിരിക്കുകയില്ല  
എന്ത് തീരുമാനിക്കാനും , പ്രാവർത്തീകമാക്കുവാനും ഉള്ള അധികാരവും സ്വാതന്ത്രവും  ജോണിനുണ്ട് .

ഞാനിനി  ധൈര്യമായി മിസ്റ്റർ പ്രസിഡണ്ടിനെ കാണുവാനായി  പോവുകയാണ്  ഈ മിഷന് ലോകത്തിന്റെ മുഴുവൻ സപ്പോട്ടും,  പ്രാർഥനയും അനിവാര്യമാണ്  ആയതിനാൽ ഇത് വിജയകരമായി തീരുന്നത് വരെയെങ്കിലും ലോകം മുഴുവൻ ഒത്തൊരുമയോടു കൂടി നിൽക്കട്ടെ .


                                                           click here- A journey to esthiya - part 6

            

0 അഭിപ്രായങ്ങള്‍