മേഘങ്ങൾക്കിടയിലൂടെ ഞാനങ്ങനെ ഒഴുകിനടക്കുകയാണ് ..

ഏയ്‌ ജോൺ ലുക്ക് അറ്റ്‌ ദാറ്റ്

ഏതോ ഗർത്തത്തിൽ നിന്നെന്ന പോലെ ചാൾസിന്റെ സ്വരം.

ഞാനിതെവിടെയാണ്  മായാലോകത്തിലോ ? എന്റെ പ്രജ്ഞ നഷ്ട്ടപ്പെട്ടിരിക്കുന്നുവോ ?

ഇല്ല, ഒന്നുമില്ല , ഞാനിപ്പോഴും വർത്തമാന കാലത്തിൽ തന്നെയാണുള്ളത്  കഴിഞ്ഞു പോയ നിമിഷങ്ങൾ ഉൾക്കൊള്ളാനാകാതെ മനസ്സിനു സംഭവിച്ചിരിക്കുന്നൊരു വിഭ്രമാവസ്ഥ,  

ഒരു താൽക്കാലിക ഭ്രമം , അത്രമാത്രം .

നിമിഷങ്ങളോ, അതോ മണിക്കൂറുകളോ ?,  കൃത്യമായും എനിക്കതു വിവേചിച്ചറിയുവാൻ കഴിയാത്തത് കൊണ്ട്  വല്ലാത്തൊരവസ്ഥയെന്നു മാത്രം ഞാനതിനെ വിവക്ഷിച്ചു കൊള്ളട്ടെ . 

ഇപ്പോഴും ജീവനോടെയിരിക്കുന്നു എന്നുള്ളത് ഇനിയും ഉൾക്കൊള്ളാനാകാത്ത ഒരു സത്യമായി മുന്നിൽ നിൽക്കുന്നു

ജീവിതത്തിലേക്കുള്ള അത്ഭുതകരമായൊരു  തിരിച്ചുവരവെന്നു  മാത്രമതിനെ വിശേഷിപ്പിക്കാം

ഞങ്ങൾ മൂന്നു പേരും ചാൾസ് കൈ ചൂണ്ടിയിടത്തേക്ക് ആകാംക്ഷാപൂർവ്വം നോക്കി.

ഈശ്വരാ , അത്ഭുതം 

അല്ലെങ്കിൽ ഇതിനെയാണ് അത്ഭുതമെന്ന് വിളിക്കേണ്ടത് .

ഞങ്ങൾ വീണ്ടും, വീണ്ടും അങ്ങോട്ടേക്കു നോക്കി  ആ കാണുന്ന കാഴ്ച അത് , ഞങ്ങൾക്കു പകർന്നു തരുന്നത് എന്ത് വികാരമാണെന്ന് തിരിച്ചറിയാനാകുന്നില്ല  

അത്ഭുതം , അവിശ്വസനീയത, അല്ലെങ്കിൽ അതിനും മേലെയുള്ള  എന്തോ ഒന്ന് .

ബുദ്ധിക്ക് കണ്ണുകളെ വിശ്വസിക്കാനാകുന്നില്ല  കണ്ണുകൾ കാണിച്ചു തരുന്നത് ബുദ്ധിയുടെ യുക്തിക്ക് ഉൾക്കൊള്ളാനാകുന്നുമില്ല  .

ഏതോ മായാ കാഴ്ച്ച പോലെ  അല്ലെങ്കിൽ ഒരിക്കലും വിശ്വസിക്കാനാകാത്തൊരു  അത്ഭുതം പോലെ 

അതാ കണ്മുന്നിൽ  നീലചുറ്റിയ ഭൂമി,  

ഇത് സ്വപ്നമാണോ ? 

തീർച്ചയായും അല്ല , കാണുന്നതെല്ലാം സത്യമാണ് ,  നീലയും ,  വെള്ളയും  ആവരണമണിഞ്ഞുകൊണ്ട് നിൽക്കുന്ന മനോഹരിയായാ ഭൂമിതന്നെയാണത്  .

എന്തു വികാരമാണ്  ഞങ്ങൾക്കു പകർന്നു തരുന്നത്?  

എന്തു  പേരിട്ടാണതിനെ  വിളിക്കേണ്ടത് ?, 

അറിയില്ല  ആ തീവ്രത, ഊഷമളത അതെല്ലാം  ഞങ്ങളിവിടെ   അനുഭവിച്ചറിയുകയാണ്   .

പല അവസ്ഥാന്തരങ്ങളിലൂടെയും ഞങ്ങളെയതു കൂട്ടിക്കൊണ്ടു പോകുന്നു.

എന്താണിവിടെ  ചെയ്യേണ്ടത് ?

കരയണോ ?

ചിരിക്കണോ ?, 

അതോ ഓളിയിടണോ ?   

ശരീരവും , മനസ്സും  പലതിനും വേണ്ടി  വെമ്പുകയാണ് പക്ഷേ ഒന്നിനും കഴിയുന്നില്ല നിയന്ത്രണം നഷ്ട്ടപ്പെട്ടൊരു പട്ടം കണക്കെ അത് എവിടെയൊക്കെയോ ചുറ്റിനടക്കുന്നു .

ശരീരമെന്ന കൂട്ടായ്മയിൽ നിന്നും എല്ലാം വിഘടിച്ചു നിൽക്കുന്നതു  പോലെ  

നിയന്ത്രണം നഷ്ട്ടപ്പെട്ട  , അവയവങ്ങളും, വികാരങ്ങളും, ചിന്തകളുമെല്ലാം  അപ്പൂപ്പൻ താടി കണക്കെ ശൂന്യതയിൽ ഒഴുകി നടക്കുന്നു .

ബുദ്ധിക്കൊപ്പം മനസ്സും ശൂന്യമാകുന്നു അടുത്തനിമിഷത്തിൽ  എന്തൊക്കെയോ വന്നു നിറയുന്നു  വീണ്ടും  ശൂന്യമാകുന്നു.
           
ചില നിമിഷങ്ങൾ നമുക്ക് വേണ്ടി മാത്രമുള്ളതാണ്, കാലം അതു നമുക്കായി കാത്തുവെക്കുന്നു അല്ലെങ്കിൽ  കാലത്തിൽ നിന്നും നാമതു പിടിച്ചു വാങ്ങുന്നു.
 
ആ ഒരു മുഹൂർത്തമാണിടെ 

ദൈവവും , പ്രപഞ്ചവും എല്ലാം ഞങ്ങളിലേക്ക് മാത്രം ഒതുങ്ങുന്നു , ഞങ്ങൾക്കു  വേണ്ടി മാത്രം വർത്തിക്കുന്നു,  ഞങ്ങളെ മാത്രം നയിക്കുന്നു.

ഇവിടെ സമയം ഞങ്ങൾക്ക് വേണ്ടി മാത്രം ചലിക്കുന്നു  .

ദൈവമെന്ന വാക്കിനുള്ളിൽ  തന്നെ എല്ലാം അടങ്ങിയിരിക്കുന്നു പ്രപഞ്ചമെന്നുള്ളത് വെറും  ആലങ്കാരിക പ്രയോഗം  മാത്രം 

അല്ലെങ്കിൽ പിന്നെയെന്താണിത്  ? 

മാസങ്ങളോളം നീണ്ടു നിൽക്കുന്നൊരു യാത്രയാണ് നിമിഷങ്ങൾ കൊണ്ട് പൂർത്തിയായിരിക്കുന്നത്   

പ്രപഞ്ചത്തെ അളക്കാനാകില്ലെങ്കിലും, നമ്മുടെ കൺകോണുകളിലൂടെ  നോക്കിക്കാണുമ്പോൾ  പ്രപഞ്ചത്തിന്റെ അങ്ങേയറ്റത്തു നിന്നും ഭൂമിയിലേക്ക് 

ഇത്രയും ചുരുങ്ങിയ സമയം കൊണ്ട്  ?

F T L  (Faster than Light) Alcubierre drive എന്ന ഫിക്ഷൻ പോലെ.

എന്നിരുന്നാൽ കൂടിയും അതുപോലും  ഉൾക്കൊള്ളാനാകാത്ത  മാനസീക വിഭ്രമമാണ് ഞങ്ങളെയിപ്പോൾ മഥിച്ചു കൊണ്ടിരിക്കുന്നത്  

അത്ഭുതം, മഹാത്ഭുതം  

അതിനും മേലെ മറ്റൊരു വാക്കെനിക്കറിയില്ല 

ഇവിടെയാണ് ദൈവത്തെ തൊട്ടറിയുന്നത് , മനുഷ്യ ബുദ്ധിക്കും , കഴിവിനും അപ്രാപ്യമായത് സംഭവിക്കുന്ന മുഹൂർത്തങ്ങൾ , ഭാഗ്യമെന്നു  മാത്രം, അതിനെ  വിലയിരുത്തുവാനാകില്ല .  

ഞങ്ങളിവിടെ  ആ ദൈവീക സ്പർശം തൊട്ടറിയുകയാണ്,അനുഭവിക്കുകയാണ്.

വല്ലാത്തൊരു ധൈര്യം , വലിയൊരു ഊർജ്ജം 

അതാണതു പ്രധാനം ചെയ്യുന്നത്  

ദൈവ സാന്നിദ്ധ്യം തൊട്ടടുത്തുണ്ടെങ്കിൽ ആർത്തലച്ചു വരുന്ന മലവെള്ള പാച്ചലിലും നെഞ്ചു വിരിച്ചു നിൽക്കാൻ കഴിയുമെന്നുള്ള വിശ്വാസം .

അത് വല്ലാത്തൊരു ശക്തിയാണ് ,  ആത്മവിശ്വാസമാണ്  അതിലുപരി, അതിലുപരി അതൊരു പൂർണ്ണതയാണ്  

പിതാവിന്റെ മടിയിലിരിക്കുന്ന കുഞ്ഞിന്റെ അന്ധമായ ധൈര്യമാണ് .

അവിശ്വസനീയത , അത്യാഹ്ളാദത്തിലേക്ക്  വഴിമാറിയപ്പോൾ  ഞങ്ങൾ കൊച്ചു കുട്ടികൾ കണക്കെ  ഓളിയിട്ടു , പരസ്പരം കെട്ടിപ്പിടിച്ചു
സന്തോഷം സഹിക്കാനാകാതെ ഉറക്കെയുറക്കെ  കരഞ്ഞു , നൃത്തം ചവിട്ടി.

ആഹ്ളാദത്തിനും  മേലെയുള്ളൊരു വികാരം, അവയെ വിശേഷിപ്പിക്കുവാൻ നാമിനിയും വാക്കുകൾ കണ്ടെത്തേണ്ടിയിരിക്കുന്നു. 

ഇത്തരം സന്ദർഭങ്ങളിൽ നമ്മളെല്ലാം മറക്കുന്നു  

ആ മുഹൂർത്തങ്ങളിൽ എന്താണ് ചെയ്യേണ്ടതെന്ന് ശരീരത്തിനും, ബുദ്ധിക്കും വിവേചിച്ചറിയുവാനാകുന്നില്ല എന്നിരുന്നാൽ കൂടി  കാട്ടിക്കൂട്ടുന്ന  ചേഷ്ടകളെല്ലാം  തന്നെ  ആഹ്ളാദത്തിന്റെ പല പല വകഭേദങ്ങൾ തന്നെ.

വാന ചരിത്രമെടുത്തു നോക്കിയാൽ ഒരു പക്ഷേ  ഇതായിരിക്കണം  ശൂന്യാകാശത്തിലെ ആദ്യ ഗ്രൂപ്പ്  നൃത്തം, 

അങ്ങിനെതന്നെ  ആയിരിക്കണം 

ഞങ്ങളുടെ  മുൻഗാമികൾ ആരും തന്നെ അവരുടെ ശൂന്യാകാശ യാത്രാവേളകളിൽ  നൃത്തം ചവിട്ടിയതായി രേഖപ്പെടുത്തിയിട്ടില്ല.  ഞങ്ങളിവിടെ കുറിച്ചുവെക്കുന്നു ഇതാണ് ശൂന്യാകാശത്തിലെ  ആദ്യ നൃത്തം  ഇനി ആരെങ്കിലും ഇതിനു  മുൻപ് ചെയ്തീട്ടുണ്ടോ , 

ഉണ്ടെങ്കിലും  അതിനു സാധുതയില്ല കാരണം ആരുമിത് ആധികാരികമായി രേഖപ്പെടുത്തിയിട്ടില്ല എന്നുള്ളതുകൊണ്ടു തന്നെ.

എന്തു പേരിട്ടാണി നൃത്ത രൂപത്തെ  വിളിക്കേണ്ടത്  

ഭരതനാട്യം , കുച്ചിപ്പിടി , ബാൽബോ ,  ഫോക്സ് ട്രോട്ട് ., ഓർ ബെല്ലി ഡാൻസ്?

വാട്ടെവെർ  

ഞങ്ങളതിനെ  ''സ്പേസ് ഡാൻസെന്നു വിളിക്കുന്നു.  

ഞാനൊരു പേരിട്ടെന്നേയുള്ളൂ  അങ്ങിനെയൊരു നൃത്ത രൂപം ലോകത്തെവിടെയെങ്കിലുമുണ്ടോ  ? 

അറിയില്ല   ഉണ്ടെങ്കിൽ  പേരു മാറ്റാവുന്നതാണ് 

പക്ഷേ ഒരു പേരിലെന്തിരിക്കുന്നു ?

ഞങ്ങൾ വീണ്ടും നോക്കി , കണ്ണുകൾ ചിമ്മി നോക്കി , തിരുമ്മി നോക്കി  

അതെ ഇത് ഭൂമി തന്നെ 

 പക്ഷേ എങ്ങിനെ ? 

അതിനാണ് ഉത്തരമില്ലാത്തത് 

സ്പേസിൽ കൂടി മാസങ്ങളോളം  സഞ്ചരിക്കേണ്ട ദൂരം  ഇത്രയും പെട്ടെന്ന്?

അൺ ബിലീവബിൾ

ആ എയർവേവ്സ് ശരിയായദിശയിലേക്കായിരുന്നു ഞങ്ങളെയും  കൂട്ടിക്കൊണ്ട് പാഞ്ഞത്

അങ്ങിനെയെങ്കിൽ  ഇതാണ് ഏറ്റവും വലിയ അത്ഭുതം, ഇതിനെയാണ് ഏറ്റവും വലിയ അത്ഭുതമെന്ന് വിളിക്കേണ്ടത്  .

ഭൂമിയുടെ  നീലിമ കണ്മുന്നിൽ തെളിയുമ്പോൾ അതെന്തൊരു വലിയ  ആശ്വാസമാണ് പകർന്നുതരുന്നത്  

സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയ  പ്രതീതി, അത് പകർന്നു തരുന്ന സന്തോഷം .

ആ അനുഭവത്തെ എങ്ങിനെയാണ് വിശദീകരിക്കാനാവുക ? 

ചില വികാരങ്ങൾ അനുഭവിച്ചു തന്നെ അറിയണം അപ്പോഴാണതിന്റെ സപന്ദനം തൊട്ടറിയുവാനാകുന്നത്.

പക്ഷേ,  അതിലുപരി ഈ മിഷൻ  വിജയകരമായോ എന്നുള്ളത് ഇനിയും തിരിച്ചറിയപ്പെടെണ്ടുന്ന ഒരു സത്യമായി നിലനിൽക്കുന്നു . 

ആ കാണുന്ന നീലിമക്കുള്ളിൽ തിളച്ചു മറിയുന്ന ഒരു ലാവ ഒളിഞ്ഞിരിപ്പുണ്ടോ  ?, സൂര്യന്റെ അത്യുഗ്ര താപം എല്ലാത്തിനേയും എരിച്ചു  കഴിഞ്ഞിരിക്കുന്നുവോ  ?

അങ്ങിനെയൊന്നും സംഭവിക്കില്ലെന്നു തന്നെ കരുതാം 

ഞങ്ങളുടെ ഈ മിഷൻ വിജയിച്ചുവെന്നു തന്നെ ഞാൻ വിശ്വസിക്കട്ടെ  അതിൽ കുറഞ്ഞതൊന്നും ഞാൻ പ്രതീക്ഷിക്കുന്നില്ല ഈ പരിശ്രമങ്ങളുടെയെല്ലാം  പരിസമാപ്തി  നെഗറ്റിവായി ചിന്തിക്കുവാൻ ഞാനൊരിക്കലും ആഗ്രഹിക്കുന്നില്ല എന്നുള്ളതാണ് സത്യം.

ആത്മാർത്ഥ  പ്രയത്നമുള്ളിടത്ത്  ദൈവത്തിന്റെ കരങ്ങൾ കൂട്ടിനുണ്ടാകും എന്നുള്ള ആ വലിയ തത്വചിന്തയിൽ ഞാൻ അടിയുറച്ചു വിശ്വസിക്കുന്നു , അല്ലെങ്കിൽ,  ഇപ്പോൾ എന്നെ നയിക്കുന്നത് ആ വിശ്വാസം മാത്രമാണ് അതല്ലാതെ മറ്റൊന്നും ചിന്തിക്കുവാൻ എനിക്കാവുന്നില്ല .

ഞങ്ങളുടെ  ഈ പരീക്ഷണം ഒരു വലിയ വിജയമായിരുന്നിരിക്കണം സൂര്യൻ  അതിന്റെ നൈസർഗ്ഗീക സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരിക്കണം തീർച്ചയായും അതു തന്നെയാണ് സത്യം.

എല്ലാ മുഖങ്ങളിലും  ആഹ്ളാദവും , ആശ്വാസവും നിഴലിച്ചിരിക്കുന്നു  ഒരിക്കലും  പ്രതീക്ഷിക്കാത്ത ഒരു തിരിച്ചു വരവു തന്നെയായിരുന്നു ഇത്.

സൈക്ലൊണിന്റെ താണ്ഡവത്തിൽ എല്ലാം തകർന്ന് ശൂന്യാകാശത്തിലൂടെ   ധൂളികളായി ഒഴുകി നടക്കേണ്ടതായിരുന്നു  അതിൽ നിന്നും എങ്ങിനെ രക്ഷപ്പെട്ടു എന്നുള്ളതിന് ഒരു വിശദീകരണം ഒരിക്കലും നൽകുവാനാകില്ല കാരണം അതിനൊരു വിശദീകരണമില്ല എന്നുള്ളത് തന്നെ  .

ചിലതെല്ലാം എല്ലാ കണക്കു കൂട്ടലുകൾക്കും  അപ്പുറത്തുള്ളതാണ് ദൈവാനുഗ്രഹം എന്നു മാത്രമതിനെ വിളിക്കേണ്ടി വരും .

ദൈവീകമായ  അനുഗ്രഹത്തെ മാനുഷീകമായ വിശദീകരണങ്ങളാൽ അതിനുമേൽ  സ്വാർത്ഥ തൊങ്ങലുകൾ നൽകി ആ മഹത്തായ  മൂല്യത്തെ കുറച്ചുകാണിക്കുവാൻ ഞാനൊരു അന്ധവിശ്വാസിയോ അഹങ്കാരിയോ അല്ല .

കുറവുകൾ തുറന്നു സമ്മതിക്കുന്നത് തോൽവിയുടെ  മുഖമുദ്രയല്ല മറിച്ച് വിജയത്തിന്റേതാണ് കരുത്തർക്കേ അതിനു കഴിയൂ

 അതിശക്തമായൊരു സൈക്ലൊണിക്ക് എയർ വേവ്‌സായിരുന്നു പാറക്കൂട്ടങ്ങൾക്കും മറ്റനേകം വസ്തുക്കൾക്കുമൊപ്പം ഞങ്ങളേയും വലിച്ചെടുത്തുകൊണ്ട് പാഞ്ഞത് .

അതിന്റെ പാത ശരിയായദിശയിലൂടെ തന്നെയായിരുന്നതും,ഇത്രയും പെട്ടെന്നുതന്നെ കൃത്യമായി ഞങ്ങളെ  ഭൂമിക്കു  സമീപം  കൊണ്ടെത്തിച്ചതും, അതോടൊപ്പം പതുക്കെ പതുക്കെ ആ വേവ്‌സുകളുടെ  ശക്തി കുറഞ്ഞതുമെല്ലാം ഒരു മായ പോലെ സത്യം.

ഇത്രയും ശക്തമായ വേവ്സിൽ അകപ്പെട്ടിട്ടും ഷട്ടിൽ തകരാതെ ഇരിക്കുന്നതിന്റെ കാരണത്തിനും മറ്റെന്തു വിശദീകരണമാണ് നൽകുവാനാവുക ?

ചില സന്ദർഭങ്ങളിൽ പൊള്ളയായ ആവർത്തനങ്ങൾക്ക്  യാതൊരു അടിസ്ഥാനവുമില്ല  , അതിന്റെ ആഴങ്ങളിലേക്ക് ഇറങ്ങി ചെന്നാലും ഒന്നും തിരിച്ചറിയാനുമാകില്ല  സ്വന്തം സ്വാർത്ഥതയെ അതിജീവിക്കാനാകാത്ത ഇടുങ്ങിയ മനസ്സിന്റെ അർത്ഥശൂന്യമായ ജല്പനങ്ങൾ മാത്രമായി മാറുന്നു അവ.

ഭൂമിയുടെ ഈ  നീലിമ ഇനിയൊരിക്കലും കാണാനാകുമെന്ന്  കരുതിയിരുന്നതല്ല,  ദൈവത്തിന്റെ കാരുണ്യം  അതിനു വഴിയൊരുക്കിയിരിക്കുന്നു .

ജോൺ,  ആർ യൂ ബിലീവ് ഇൻ ഗോഡ് ? 

നിക്കിന്റെയാ ചോദ്യം ഒരു നിമിഷ നേരത്തേക്ക് എന്നെ   നിശ്ചേതനാക്കിത്തീർത്തു 

ദൈവമെന്ന മഹാ ശക്തിയെ ഈ നിമിഷവും തൊട്ടറിയുന്നില്ലെങ്കിൽ പിന്നെ എപ്പോഴാണ് ?

സത്യത്തെ കാണുമ്പോഴും ,തൊട്ടറിയുമ്പോഴും തിരിച്ചറിയപ്പെടുമ്പോഴും മുറിപ്പാടുകളിൽ വിരൽ തൊട്ട് വിശ്വസിക്കാൻ മാത്രം  അവിശ്വാസികൾ ആകരുത് നാം അതാ ശക്തിയുടെ മഹത്വത്തെ നിസ്സാരവൽക്കരിക്കുന്നുതിനു തുല്യമാണ്.

കടന്നുപോയ നിമിഷങ്ങൾ കടൽ പോലെ സത്യമായി നമുക്കു മുന്നിൽ അലയടിച്ചു കിടക്കുമ്പോൾ ദൈവമെന്ന ശക്തിയെ തിരിച്ചറിയുവാൻ  വേറെയെന്താണ് വേണ്ടത് ?

ജോൺ എപ്പോഴെങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ ആരാണ് ദൈവമെന്നും  ദൈവത്തിനു മുന്നേ എന്തായിരുന്നു വെന്നും ?

അതൊരു വലിയ ചോദ്യമാണല്ലോ നിക്ക് ? 

ഉത്തരങ്ങളുടെ വലിയ കലവറ തുറന്നാലും അതിനൊരു ഉത്തരമാകില്ല  വിശദീകരണങ്ങളുടെ  കുത്തൊഴുക്ക് നടത്തിയാലും അതിനൊരു വിശദീകരണവുമാവില്ല  , ചില ചോദ്യങ്ങൾ ചെന്നു തറക്കുന്നത് ശൂന്യതയിലാണ്  നമ്മുടെ ബുദ്ധിക്കും,സങ്കല്പങ്ങൾക്കുമപ്പുറത്തുള്ള ഒന്നായി അത് മാറുന്നു അത് തന്നെയാണ് അതിന്റെ മഹത്വവും  .

ദൈവത്തിനു മുമ്പ്,  ശേഷം എന്നുള്ള ചോദ്യങ്ങൾക്ക് പ്രസക്തിയുണ്ടോ?

ദൈവമെന്ന മഹാ സത്യത്തെ ഉൾക്കൊള്ളാൻ മനുഷ്യ മനസ്സിന് കഴിയില്ല ആ മഹാശക്തിയെ മനുഷ്യ ബുദ്ധികൊണ്ട്  വിശദീകരിക്കുവാനും  കഴിയുകയില്ല  നമ്മുടെ കഴിവിനും , ഭാവനയ്ക്കും അപ്പുറത്തുള്ള  വലിയൊരു സത്യമായി അതങ്ങനെ നിലനിൽക്കുന്നു 

ഓരോരുത്തരുടെയും ദൈവീക സങ്കല്പങ്ങൾ വ്യത്യസ്തങ്ങളാകുന്നു   ഞാൻ കാണുന്ന കാഴ്ച്ചകൾ , ഞാൻ സഞ്ചരിക്കുന്ന വഴികൾ , ഞാൻ മുറുകെപ്പിടിക്കുന്ന മൂല്യങ്ങൾ അതിലൂടെ ഞാൻ ദൈവത്തെ കാണുന്നു അത്രയേ എനിക്കാകൂ . 

എന്റെ സങ്കല്പങ്ങൾ അതാണ്, എന്റെ  ഉൾക്കാഴ്ചയിലൂടെ ഞാൻ മെനഞ്ഞെടുത്ത രൂപം,  എന്റെ വിശ്വാസം അതെന്നെ മുന്നോട്ട് നയിക്കുന്നു എന്റെ ബലഹീനതകളിൽ ഞാനതിൽ മുറുകെ പിടിക്കുന്നു , എന്റെ തോൽവികളിൽ ഞാനതിൽ അഭയം തേടുന്നു , എന്റെ വിജയങ്ങളിൽ ഞാനത് നെഞ്ചേറ്റുന്നു , അദൃശ്യമായ ഒരു ശക്തി എപ്പോഴും എന്നോടൊപ്പമുണ്ട് അതാണ് ഞാൻ കരുതുന്ന ദൈവം, അതിൽക്കൂടുതൽ ദൈവമെന്ന ശക്തിയെ നിർവ്വചിക്കാൻ ഞാൻ നിസ്സഹായനാണ് എന്റെ കഴിവുകൾകൊണ്ടതിന്  സാദ്ധ്യമല്ല കാരണം ഒരു ബിന്ദുവിൽ നിന്നുകൊണ്ട് ഈ പ്രപഞ്ചത്തെ നോക്കിക്കാണുവാൻ കഴിയുകയില്ല . 

ഇവിടെ ഞാൻ ശൂന്യമാണെന്ന സത്യത്തിനു മുന്നിൽ തലകുനിക്കുന്നു അത് സ്വയം തോന്നുന്നൊരു ആദരമാണ് അത്രക്കെങ്കിലും എനിക്ക് കഴിഞ്ഞുവല്ലോ എന്നുള്ളൊരു സെൽഫ് റെസ്‌പെക്ടാണത് 

ഈ പ്രപഞ്ചമെന്ന സത്യത്ത നമ്മൾ കാണുന്നു, ഉൾക്കൊള്ളുന്നു , മനസ്സിലാക്കുന്നു  എന്നാൽ അതിനെക്കുറിച്ചോരു വിശദീകരണം മനുഷ്യനും  അവന്റെ ചെറിയ ബുദ്ധിക്കും എത്തിപ്പിടിക്കാവുന്നതിലും അപ്പുറത്താണ്  

ദൈവമെന്ന മഹാ സത്യം അതിനേക്കാളൊക്കെ എത്രയോ ഉയരത്തിലാണ് . 

ഉയരെയാണ് എന്നുള്ളത്  ബാലിശമായി പറഞ്ഞുകൊണ്ട്  ആ ശക്തിയുടെ  മഹത്വത്തെ നിസ്സാരവൽക്കരിക്കാൻ എനിക്കാകില്ല  പക്ഷേ ഉയരത്തെ കുറിക്കുന്നത് ഉയരം തന്നെയാണെന്ന സാരാംശത്തിലൂടെ  എന്റെ കഴിവിന്റെ പരിമിതിയെ കുറിച്ച് പരിതപിക്കുവാനേ ഇപ്പോഴെനിക്കാവൂ.  

ഒരു ബിന്ദുവിൽ നിന്ന്  ഈ പ്രപഞ്ചം രൂപം കൊണ്ടുവെന്നുള്ള  ശാസ്ത്ര  കണ്ണിലൂടെ നോക്കിക്കാണുമ്പോൾ  ആ ബിന്ദു ദൈവമാണെന്ന് വിശ്വസിക്കുവാനാണ് എനിക്കിഷ്ടം .

സൃഷ്ട്ടാവാണ് എപ്പോഴും സൃഷ്ട്ടിയെക്കാൾ ഉയർന്നു നിൽക്കുന്നത് .

ഒരു നേരത്തെ ആഹാരം പങ്കുവെക്കപ്പെടുമ്പോൾ അതിലൂടെ  ദൈവീക  സ്പർശമറിയാം  ,  രണ്ടു വസ്ത്രങ്ങളിൽ  ഒന്ന് ദാനം  ചെയ്യപ്പെടുമ്പോൾ  അതിലൂടെ ദൈവീക ചേതനയറിയാം  , അങ്ങിനെ പലതിലും , ഈ പ്രപഞ്ചത്തിലെ ഓരോ അണുവിലും  ദൈവീക സ്പർശമുണ്ട് , അതിന്റെ  ആഴങ്ങളിലേക്കിറങ്ങിച്ചെന്നാൽ  നമുക്കത് തൊട്ടറിയാം , അനുഭവിച്ചറിയാം.

ഇതൊരു വിശദീകരണമാകുന്നില്ലല്ലോ ജോൺ?

ഇവിടെ ഞാനും നിസ്സഹായനാണ് നിക്ക്  അതാണ് നമ്മുടെ പരിമിതികൾ ചില സത്യങ്ങൾ ഉണ്ട് എന്ന് വിശ്വസിക്കുകയാണ് നല്ലത്  ആ വിശ്വാസം നമ്മളിൽ അടിയുറക്കുമ്പോൾ നമുക്ക് ഉത്തരങ്ങൾ ലഭിക്കുന്നു  

വിശ്വാസത്തിന്റെ ആഴമാണ് അതിൽ മുന്നിട്ടു നിൽക്കേണ്ടത്.
         
ഒക്കെ ഫ്രണ്ട്‌സ്,   

ഇതാ നമ്മൾ  നമ്മുടെ ഭവനത്തിലേക്ക് തിരികെയെത്തുവാൻ  പോകുന്നു  ശൂന്യാകാശത്തു നിന്നുള്ള ഭൂമിയുടെ ഈ കാഴ്ച്ച പോലും വലിയ  ഊർജ്ജമാണ്  പ്രദാനം ചെയ്യുന്നത് .

റീ എൻട്രിക്കു വേണ്ട തയ്യാറെടുപ്പുകൾ നമുക്ക് നടത്താം അതിനുമുൻപായി   ഷട്ടിലിന് എന്തെങ്കിലും അത്തരത്തിലുള്ള  കേടുപാടുകൾ സംഭവിച്ചിട്ടുണ്ടോയെന്ന് തിരിച്ചറിയേണ്ടതുണ്ട് .

ഇന്ധനത്തെക്കുറിച്ചുള്ള  ആശങ്കകൾക്ക് ഇനി അടിസ്ഥാനമില്ല , ഈ യാത്രയിൽ അതൊരു  മഹാമേരു കണക്കെ പലപ്പോഴും മുന്നിലുണ്ടായിരുന്നു .

എയർ വേവ്സിൽ അകപ്പെട്ടുള്ള ഈ യാത്രയിൽ  ഇന്ധനം അങ്ങിനെ തന്നെ ബാക്കി കിടക്കുന്നു  ഭൂമിയിലേക്ക് സുഗമമായ  പ്രവേശനത്തിനും ലാൻഡിങ്ങിനും അത് ധാരാളം തന്നെയാണ് .

പക്ഷേ ?

തുടങ്ങാനുദ്ദേശിച്ച ആ വാക്കുകൾ മുറിച്ചുകൊണ്ട്  ഡേവിഡ്‌ ഞങ്ങളെ  എല്ലാവരേയും മാറി മാറി നോക്കി .

പറയൂ ഡേവിഡ്‌ എന്താണൊരു പക്ഷേ ?

ജോൺ, നമ്മൾ വരുമ്പോൾ ഉള്ള ഭൂമി തന്നെയാണോ ഇപ്പോഴും അവിടെയുള്ളത്  ?

ആ ചോദ്യത്തിന് മുന്നിൽ ഞങ്ങൾ പകച്ചു പോയി .

വാട്ട് യു മീൻ ഡേവിഡ്‌ ?

ഭൂമിയുടെ ഇപ്പോഴത്തെ അവസ്ഥയെന്താണ്  ? നമ്മുടെ മിഷൻ ഉദ്ദേശിച്ച ഫലം തന്നുവെങ്കിൽ ഈ  ഭയം അസ്ഥാനത്താണ് അല്ലെങ്കിൽ .?

ഡേവിഡിന്റെയാ  ചോദ്യത്തിനു മുന്നിൽ ഞങ്ങൾ ഏവരും നിശബ്ധരായി ആർക്കും അതിനൊരുത്തരമുണ്ടായിരുന്നില്ല എന്നുള്ളതായിരുന്നു സത്യം .

ശരിയാണ്, ഡേവിഡ്‌ ചൂണ്ടിക്കാണിച്ചതിലും  വലിയൊരു സത്യം ഒളിഞ്ഞിരിപ്പുണ്ട്  

ഭൂമിയുടെ ഇപ്പോഴുള്ള അവസ്ഥയെക്കുറിച്ച് യാതൊരു മുൻവിധിയും ഈ ഘട്ടത്തിൽ സാദ്ധ്യമല്ല .

അതറിയാനുള്ള മാർഗ്ഗവുമില്ല റേഡിയോ സംവീധാനങ്ങൾ എല്ലാം തന്നെ നിശ്ചലമായിരിക്കുന്നു  

സൂര്യന്റെ അത്യുഗ്രതാപത്താൽ  ജീവന്റെ എല്ലാം തന്നെ ഭൂമിയിൽ നിന്നും അപ്രതക്ഷ്യമായിക്കഴിഞ്ഞിരിക്കുന്നുവോ ? 

അതോ ഞങ്ങളുടെ മിഷൻ ഉദ്ധേശിച്ച ഫലം കണ്ടുവോ ?

ഉദ്ദേശിച്ച ഫലം കണ്ടിട്ടുണ്ടെങ്കിൽ തന്നെയും  ഇത്രയും കടുത്ത സൂര്യതാപത്തിന്റെ പ്രത്യാഘതങ്ങൾ ഏതെല്ലാം  തരത്തിൽ രേഖപ്പെടുത്തിയിട്ടുണ്ടായിരിക്കും ?  ഗാലക്സിയിൽ നടത്തപ്പെട്ട സ്‌ഫോടനത്തിന്റെ ഫലമായി കടുത്ത സൈഡ് എഫക്ടുകൾ ഭൂമിയിലേക്ക് എത്തിച്ചേർന്നിട്ടുണ്ടായിരിക്കുമോ? 

ഇതിന്റെയെല്ലാം  ഉത്തരങ്ങൾ എന്തൊക്കയായിരിക്കുമെന്നുള്ളതിന്റെ സൂചനകൾ പോലും ലഭിക്കാൻ  നിർവ്വാഹമില്ലാതായിരിക്കുന്നു .

ഈ പ്രയത്നങ്ങളുടെയെല്ലാം പരിസമാപ്തി നെഗറ്റിവായാണ് കലാശിച്ചിരിക്കുന്നതെങ്കിൽ ഭൂമിയിലേക്കുള്ള തിരിച്ചുപോക്ക് അതീവ അപകടകരംതന്നെയാണ് .

പക്ഷേ അതല്ലാതെ വേറെയെന്താണൊരു  മാർഗ്ഗം ‌?, 

ഭൂമിയല്ലാതെ നമുക്ക് പോകുവാൻ വേറെ ഏത് ഇടമാണുള്ളത് ?

ശൂന്യാകാശത്തിൽ, ഈ പേടകത്തിനുള്ളിൽ എത്ര കാലം കഴിയുവാൻ  സാധിക്കും?

ഉത്തരമില്ലാത്ത ഒരുപാട്  ചോദ്യങ്ങൾ മനസ്സിനുള്ളിൽ കിടന്നു വട്ടം കറങ്ങുന്നു 

ജീവിതത്തിനൊരു അവസാനമുണ്ട് അതൊരിക്കലും നീട്ടി വെക്കാനാകില്ല എന്നുള്ളത് സത്യം തന്നെ ഒരു തിരിച്ചു വരവ് സ്വപ്നം കണ്ടു കൊണ്ടല്ല നമ്മളീ  മിഷന് ഇറങ്ങിത്തിരിച്ചിട്ടുള്ളതും   

ജീവൻ തന്നെ ബലിയർപ്പിക്കുവാൻ തയ്യാറെടുത്തുള്ള  ഒരു രക്ഷാ ദൗത്യത്തിനായിരുന്നു നമ്മൾ തുനിഞ്ഞിറങ്ങിയിരുന്നത് . 

നമ്മളാലാവും വിധം തന്നെ ആ മിഷൻ പൂർത്തീകരിക്കുവാൻ നമുക്ക് സാധിച്ചു എന്നുള്ളത് വലിയൊരു വിജയം തന്നെയാണ് 

അതിന്റെ ബാക്കിപത്രം എന്തായിരിക്കുന്നുവെന്ന് നമുക്കറിയില്ല  അതറിയുവാനൊട്ടു ഇപ്പോൾ മാർഗ്ഗവുമില്ല .

ഒരു പക്ഷേ, ഈ ദൗത്യം പരാജയപ്പെട്ടിരിക്കുന്നുവെങ്കിൽ ഇതിനോടകം തന്നെ  ഭൂമിയിലുള്ള  എല്ലാം  നാമാവശേഷമായിത്തീർന്നിരിക്കാം  കൂടപ്പിറപ്പുകൾ നഷ്ടപ്പെട്ടിട്ട്  നമ്മൾ മാത്രം ജീവിച്ചിരിക്കുന്നതിൽ എന്താണർത്ഥം? ആയതുകൊണ്ട് നമ്മൾ തിരിച്ചു പോകുന്നു പിറന്ന മണ്ണിനെ രക്ഷിക്കുവാൻ കഴിഞ്ഞില്ലെങ്കിൽ നമ്മുടെ അവസാനവും അതോടൊപ്പം തന്നെയാകട്ടെ എന്നുള്ളതാണ് ശരിയെന്നു ഞാൻ കരുതുന്നു 

അതേ അതുതന്നെയാണതിന്റെ ശരി .

ഓക്കേ ബോയ്സ്  നമ്മളിതാ യാത്ര തിരിക്കുകയാണ് 

അതിനു മുന്നേ  റേഡിയോ സംവീധാനങ്ങൾ  പുന:സ്ഥാപിക്കാനായി ഒന്നു  ശ്രമിച്ചു നോക്കാം അതോടൊപ്പം  ഷട്ടിലിന് എന്തെങ്കിലും തരത്തിലുള്ള  കേടുപാടുകൾ സംഭവിച്ചിട്ടുണ്ടോയെന്നുള്ളതിന്റെ ഒരു പരിശോധനകൂടിയുമാവാം 

അതിനു ദിവസങ്ങൾ  വേണ്ടി വന്നേക്കില്ലേ ജോൺ ?  

വന്നേക്കാം , വരാതിരിക്കാം അത് സംഭവിച്ച തകരാറുകളുടെ കാഠിന്യത്തെ ആശ്രയിച്ചിരിക്കും,  നമുക്കു മുന്നിൽ  മറ്റു മാർഗ്ഗങ്ങളില്ല ചാൾസ്.

എത്രയും പെട്ടെന്നുതന്നെയിത് പൂർത്തീകരിക്കണമെന്നുള്ള അജണ്ടയോടെ നമുക്ക് രണ്ടു ടീമുകളായി തിരിയാം 

ഡേവിഡും, നിക്കും വാർത്താവിനിമയ ഉപാധികൾ ശരിയാക്കുവാനായി   ശ്രമിക്കട്ടെ  ഞാനും ചാൾസും  പുറത്തെ തകരാറുകൾ പരിശോധിക്കാം  

ദൗത്യം പൂർത്തീകരിക്കപ്പെട്ട് ദിവസങ്ങൾ കഴിഞ്ഞിരിക്കുന്നു ശൂന്യാകാശത്തിൽ ഞങ്ങൾ ഉദ്ദേശിച്ച തരത്തിലുള്ള  സ്ഫോടനം നടന്നിരിക്കുന്നു എന്നുള്ളത്  സത്യം തന്നെയാണ് എന്നാൽ അതിന്റെ പ്രതിഫലം പ്രതീക്ഷിച്ചത് തന്നെയായിരുന്നുവോ എന്നുള്ളത് ഇനിയും ഉത്തരം ലഭിക്കേണ്ട  ചോദ്യമായി മുന്നിൽ നിൽക്കുന്നു .

ഈ മിഷൻ മൂലം പ്രതീക്ഷിച്ച ഗുണഫലം തന്നെയാണോ ഉണ്ടായിരിക്കുന്നത്?

അല്ലെങ്കിൽ ഭൂമിയുടെ ഇപ്പോഴത്തെ അവസ്ഥ എന്താണ് ? എന്നുള്ളതെല്ലാം പൂരിപ്പിക്കേണ്ട സമസ്യകളായി മുന്നിൽ ഉയർന്നു നിൽക്കുന്നു. 

ഭൂമിയൊരു നീലയാവരണം അണിഞ്ഞു കിടക്കുന്നത് കാണുമ്പോൾ ഞങ്ങളുടെ മിഷൻ ഒരു വിജയമായിരുന്നൂവെന്നുള്ളത് മനസ്സേറ്റുന്നു എന്നിരുന്നാലും അത് ഉറപ്പിക്കേണ്ടതുണ്ട് 

വിശ്വാസങ്ങളിൽ,  സത്യങ്ങളെ കണ്ടെത്തുവാൻ കഴിയുകയില്ലെങ്കിലും  വിശ്വാസങ്ങൾ പലപ്പോഴും സത്യങ്ങളിലേക്കുള്ള ചൂണ്ടുപലകകൾ ആകുന്നുവെന്നുള്ളത് ആശ്വാസകരം തന്നെ 

ഈ  സ്ഫോടന ഫലമായി സൂര്യൻ,  ഇപ്പോൾ സ്ഥിതിചെയ്യുന്ന അവസ്ഥയിൽ നിന്നും വ്യതിചലിച്ചുവോ ? അതിന്റെ ഫലമായി ഗാലക്സിയിൽ എന്തെങ്കിലും തരത്തിലുള്ള വ്യതിയാനങ്ങൾ സംഭവിച്ചിട്ടുണ്ടോ ? മറ്റു ഗ്രഹങ്ങൾക്കോ  അവയുടെ  ഘടനകൾക്കോ എന്തങ്കിലും തരത്തിലുള്ള മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ടോ  ? 

ഈ സ്ഫോടനത്തിന്റെ പ്രത്യാഘാതമായി എന്തെങ്കിലും തരത്തിലുള്ള വിപത്തുകൾ ഭൂമിക്കും അതുൾപ്പെടുന്ന ഗാലക്സിക്കും നേരിടേണ്ടി വരുമോ? 

ഉണ്ടെങ്കിൽ അതെന്തൊക്കെയാണ്? 

കാലാവസ്ഥയിൽ വലിയ തരത്തിലുള്ള മാറ്റങ്ങൾക്ക് അത് വഴിവെക്കുമോ?

ഇനിയും ഉത്തരങ്ങൾ  ലഭിക്കേണ്ട ഒരുപാട് ചോദ്യങ്ങൾ വിശദീകരണങ്ങളേതുമില്ലാതെ ചോദ്യരൂപത്തിൽ നിലനിൽക്കുന്നു  

ചിലതിന് ഊഹങ്ങളിലൂടെ വിശദീകരണങ്ങൾ നൽകാം  പക്ഷേ അത് ഉത്തരങ്ങൾ ആകുന്നില്ല,   വെറും ഊഹങ്ങൾ മാത്രമാണ് അതിലൂടെ സത്യത്തെ അടിവരയിടാൻ സമർത്ഥിക്കുന്നത് വിഡ്ഢിത്തവും അതിഭാവുകത്വവുമാകും 

സത്യം സത്യമായി തന്നെയാണ് തിരിച്ചറിയപ്പെടേണ്ടത് എങ്കിലേ അതിനെ സത്യമെന്നു വിശേഷിപ്പിക്കുവാനാകൂ .

വാർത്താവിനിമയോപാധികൾ പുന :സ്ഥാപിക്കപ്പെട്ടു കഴിഞ്ഞാൽ ഇതിൽ പല ചോദ്യങ്ങൾക്കും  ഉത്തരങ്ങളാകുമെന്നുളളത് നിസ്സംശയം തന്നെ പറയുവാനാകും  

ഒരു പക്ഷേ ഈ മിഷൻ ഒരു പൂർണ്ണ വിജയമായിത്തീർന്നിട്ടുണ്ടെങ്കിൽ ലോകം മുഴുവൻ ഞങ്ങളെ  ഉറ്റു നോക്കിക്കൊണ്ടിരിക്കുകയായിരിക്കും.  

ഞങ്ങളെ സ്വീകരിക്കുവാനായി   ആഹ്ളാദാരവങ്ങളോടെ  കാത്തു നിൽക്കുകയായിരിക്കും  എന്നാൽ ഇനിയും  ഞങ്ങളിൽ നിന്നും യാതൊരു വിധ വിവരങ്ങളും ലഭ്യമല്ലാതാകുമ്പോൾ,  ഒരു പക്ഷേ ആ മിഷനോട് കൂടി ഞങ്ങളും ഇല്ലാതായിക്കാണുമെന്ന് അവർ കരുതിയിരിക്കും.

ഇനിയൊരു പക്ഷേ ഞങ്ങളുടെ ദൌത്യം പരാജയമായാണ്‌ തീർന്നിരിക്കുന്നതെങ്കിലോ ? 

എന്റെ മനസ്സ് വീണ്ടും തകിടം മറിയുന്നു 

അങ്ങിനെയൊന്ന് ചിന്തിക്കാൻ കൂടി  വയ്യ .

 അടക്കാനാവാത്ത ഉൽക്കണ്ഠയോടെ ശൂന്യാകാശത്തിൽ ഒഴുകി ക്കിടന്നു  കൊണ്ട് ഞാൻ  ഭൂമിയിലേക്ക് നോക്കി .

അതൊരു നീല പളുങ്കു പാത്രം കണക്കെ  പ്രകാശം ചൊരിഞ്ഞു നിൽക്കുന്നു

അതൊരു ആത്‌മവിശ്വാസം എന്നിൽ നിറച്ചു   

ആ നിറം പകർന്നു തരുന്നതും അതൊക്കെത്തന്നെ 

സത്യം ,വിശ്വാസം , അറിവ്, ആത്‌മവിശ്വാസം ,

എല്ലാം  ശരിയായ രീതിയിൽ തന്നെയാണെന്നെന്റെ മനസ്സു പറയുന്നു .


                                               **********************


വൈറ്റ് ഹൗസ് .

അവരെക്കുറിച്ചെന്തെങ്കിലും വിവരമുണ്ടോ ജാക്ക് ?  എനി മെസ്സേജ് ? ഓർ  എനി ലീഡ് 

 ഇതുവരേക്കും ഒന്നും തന്നെയില്ല മിസ്റ്റർ പ്രസിഡണ്ട്  

ഡയറക്ടറുടെയാ വാക്കുകളിൽ വല്ലാത്തൊരു  നിരാശ നിഴലിച്ചിരുന്നു   .

കൌണ്ട് ഡൌൺ ആരംഭിക്കുന്നതിനു മുന്നോടിയായി, വീനസിൽ നിന്നും  നമുക്ക് ലഭിച്ചൊരു മെസ്സേജ് മാത്രമാണ് അവസാനമായി നടന്ന കോണ്ടാക്റ്റ്  അതിനു ശേഷം യാതൊരു  വിവരങ്ങളും ലഭ്യല്ല സർ .

എന്തെങ്കിലുമൊരു തുമ്പിനായി നമ്മളിപ്പോഴും അഹോരാത്രം പരിശ്രമിച്ചു  കൊണ്ടിരിക്കുകയാണ് ഗാലക്സിയിൽ നടത്തപ്പെട്ട ആ സ്ഫോടനത്തിനു ശേഷം അവർക്കെന്ത് സംഭവിച്ചിരിക്കാമെന്നുള്ള ഒരു വിലയിരുത്തൽ പോലും ഈ ഘട്ടത്തിൽ അസാദ്ധ്യമാണ് . 

സ്ഫോടനം കൃത്യമായി തന്നെ നടന്നിരിക്കുന്നു എന്നുള്ളത് സത്യം തന്നെ  നമ്മുടെ പ്ലാനുകൾക്കനുസരിച്ചുള്ള  വിജയം തന്നെയാണിത് നേടിത്തന്നത് എന്നും എടുത്തു പറയേണ്ടിയിരിക്കുന്നു .

നാസ മാത്രമല്ല  ലോകത്തുള്ള എല്ലാ സ്പേസ് എജൻസികളും അവരുടെതായ രീതിയിൽ കിണഞ്ഞു പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ് മിസ്റ്റർ പ്രസിഡന്റ് .

  ഒരു പക്ഷേ ആ സ്ഫോടനത്തോടെ അവർക്ക്

ജാക്ക് ഗാർഡൻ  പറഞ്ഞു നിറുത്തുന്നതിനു  മുൻപായി പ്രസിഡണ്ട് കൈകൾ ഉയർത്തിക്കൊണ്ടതു  തടഞ്ഞു .

കടുത്ത വാക്കുകൾ പ്രയോഗിക്കാതിരിക്കൂ  ജാക്ക്  അത് മനസ്സിലുളവാക്കുന്ന മുറിവുകൾ വളരെ  ആഴത്തിലുള്ളതായിരിക്കും  ധീരരാണവർ , സ്വന്തം രാജ്യത്തിനു വേണ്ടി, ക്ഷമിക്കണം  രാജ്യത്തിനല്ല , ഈ ലോകത്തിനു വേണ്ടി  അതിലെ കോടാനു കോടി ജീവ ജാലങ്ങൾക്ക് വേണ്ടി വലിയൊരു സാഹസം ഏറ്റെടുത്തവർ,  അതിനു വേണ്ടി മുന്നിട്ടിറങ്ങയവർ അവർക്ക് യാതൊന്നും തന്നെ സംഭവിക്കുകയില്ലെന്നെന്റെ മനസ്സു പറയുന്നു  ഈ ലോകത്തിന്റെ മുഴുവൻ പ്രാർത്ഥനയും അവരോടൊപ്പമുണ്ട്.

മിസ്റ്റർ ജാക്ക്

യെസ് സർ 

നമ്മുടെ ഇപ്പോഴുള്ള സംവിധാനങ്ങൾ ഉപയോഗിച്ച്  ഇങ്ങനെയൊരു ഷട്ടിൽ ഗാലക്സിയിലൂടെ സഞ്ചരിക്കുന്നുണ്ടോ ?, ഉണ്ടെങ്കിൽ അവരുടെസഞ്ചാരപഥം  എവിടെയാണ് ? എന്നുള്ളതിനെയെല്ലാം കുറിച്ച് ഒരു   ചെറിയ സൂചന പോലും തരുവാനാകില്ലേ ?

ക്ഷമിക്കണം സർ  ഗാലക്സിയിൽ  നടത്തപ്പെട്ട  സ്ഫോടനത്തിന്റെ തീവ്രത അതീവ ശക്തമാണ് അത് ഈ ഗാലക്സിയെയും അതിന്റെ ഘടനയെയും  പലവിധത്തിൽ  തകിടം മറിച്ചിരിക്കുന്നു  അതെന്തൊക്കെയാണെന്നുള്ളത്  വരും ദിവസങ്ങളിൽ  മാത്രമേ തിരിച്ചറിയുവാനാകൂ .

അതി കഠിനമായി സൂര്യ താപത്താലും സ്പേസിൽ നടത്തപ്പെട്ട സ്ഫോടനത്താലും വാർത്താവിനിമയോപാധികളും അതിനെ സപ്പോർട്ട് ചെയ്യുന്ന അനുബന്ധ ഉപഗ്രഹങ്ങളും എല്ലാം തന്നെ താറുമാറായി കിടക്കുകയാണ്  അപൂർവ്വമായി അതിനെ അതിജീവിച്ച  ചില സംവീധാനങ്ങൾ ഉണ്ട് എന്നതൊഴിച്ചാൽ ബാക്കിയെല്ലാം നിർജ്ജീവങ്ങളോ നാവവിശേഷമോ ആയിട്ടുണ്ടായിരിക്കും 

ഇനിയിതെല്ലാം  നേർരേഖയിൽ ആയിത്തീരണമെങ്കിൽ  മാസങ്ങളോ ഒരു പക്ഷേ വർഷങ്ങളോ തന്നെ വേണ്ടിവന്നേക്കാം  .

കൈകൾ കൂട്ടിത്തിരുമ്മിക്കൊണ്ട് പ്രസിഡണ്ട് പിറുപിറുത്തു .

മനുഷ്യർ എന്തൊക്കെ കണ്ടുപിടുത്തങ്ങൾ നടത്തിയിട്ടുണ്ടെന്നു  പറഞ്ഞിട്ടെന്തു കാര്യം പ്രപഞ്ച ശക്തികൾക്കു മുന്നിൽ അതെല്ലാം  നിസ്സാരങ്ങളാണെന്ന് വീണ്ടും വീണ്ടും തിരിച്ചറിയുന്നു .
               
മിസ്റ്റർ സെക്രട്ടറി മറ്റു വിവരങ്ങൾ എന്തൊക്കെയാണ് ?

ലോകം മുഴുവൻ അതീവ ആഹ്ളാദത്താൽ നമ്മുടെയീ വിജയം കൊണ്ടാടുകയാണ്  സർ  ഭൂമിയെ ഇല്ലാതാക്കുമായിരുന്ന  വലിയ അപകടം ഒഴിവായിരിക്കുന്നു . ഗാലക്സിയിൽ നമ്മൾ പരീക്ഷിച്ച  ഉഗ്ര സ്ഫോടനത്തിന്റെ ഫലമായി സൂര്യൻ അതിന്റെ നൈസർഗ്ഗീഗ സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരിക്കുന്നു ജോണിന്റെ കണക്കുക്കൂട്ടലുകൾ കൃത്യമായിരുന്നുവെന്നു തന്നെ പറയാം .

സൂര്യന്റെ ഈ പിന്മാറ്റം മൂലം താപനിലയിൽ ഗണ്യമായ കുറവു വന്നിട്ടുണ്ട്

സൂര്യന്റെ ഉഗ്രതാപത്താൽ സംഭവിക്കപ്പെട്ട പല വ്യതിയാനങ്ങളും കാലക്രിമേണേ  അതിന്റെ നൈസർഗ്ഗീഗ രീതികളിലേക്ക് പരിണാമം ചെയ്യപ്പെടും  

എന്തൊക്കെ തന്നെയായാലും ഭൂമിക്കു മേലുണ്ടായിരുന്ന ആ വലിയ അപകടം ഒഴിഞ്ഞിരിക്കുന്നു എന്നു  തന്നെയാണ് എടുത്തു പറയേണ്ടത് .

അതിന് ലോകം മുഴുവനും അവരോടാണ് കടപ്പെട്ടിരിക്കുന്നത്  ആ നാലു പേരോട് 

എണ്ണൂറു കോടി ജനങ്ങളുടെ വീര നായകരാണവർ.

നമ്മുടെ മിഷൻ പൂർണ്ണമായും ഒരു വിജയം തന്നെ ആയിരുന്നുവെന്നു അവകാശപ്പെടാം സ്ഫോടന ഫലമായി രൂപപ്പെട്ട അതിശക്ത മർദ്ധം സൂര്യനെ  അതിന്റെ ശരിയായ ദിശയിലേക്ക്  തള്ളിമാറ്റിയിരിക്കുന്നു 

താപനിലയിലെ  മാറ്റം നമ്മുടെയാ നിഗമനങ്ങളെ ശരിവെക്കുന്ന തരത്തിലുള്ളതു തന്നെയാണ് . 

സൂര്യന് എന്തുകൊണ്ട് ഇങ്ങനെയൊരു മാറ്റം സംഭവിക്കപ്പെട്ടു  ? എന്താണതിനു കാരണം 

അതിനിയും തെളിയിക്കപ്പെടേണ്ടതാണ് സർ .

എങ്ങിനെ തെളിയിക്കാനാണ് ?  

നമ്മുടെ കണ്ടെത്തലുകൾക്കും  അല്ലെങ്കിൽ മഹത്തരമെന്ന് നമ്മൾ കരുതുന്ന ശാസ്ത്ര ശാഖകൾക്കും  ഇങ്ങിനെയൊന്ന്  സംഭവിക്കുമെന്നുള്ളതിനെ കുറിച്ച്  മുൻകൂട്ടി കാണാൻ പോലും കഴിഞ്ഞില്ല എന്നതിനേക്കാൾ ഉപരി ഒരു സൂചന പോലും നൽകുവാൻ കഴിഞ്ഞില്ലല്ലോ എന്നോർക്കുമ്പോൾ കഷ്ട്ടം തോന്നുന്നു  .

പക്ഷേ പലപ്പോഴും നമ്മുടെ അൽപ ബുദ്ധിയെ ഉയർത്തിക്കാട്ടി നാം വല്ലാതെ അഹങ്കരിക്കുന്നു, ദൈവത്തെ വെല്ലു വിളിക്കുന്നു . ഇപ്പോൾ  കൂടി നാം നമ്മുടെ കഴിവുകളെയാണ്  ഉയർത്തിക്കാണിക്കുന്നത് , നമ്മുടെ പ്രവർത്തനങ്ങളിൽ കൂട്ടു  നിന്ന  ദൈവത്തിന്റെ  കരങ്ങളെ മനപ്പൂർവ്വം വിസ്മരിക്കുന്നു അതിലൂടെ  നമ്മൾ വീണ്ടും, വീണ്ടും  മനുഷ്യരെന്നു തന്നെ തെളിയിക്കുന്നു .  

അതാണ്‌ മനുഷ്യകുലത്തിന്റെ സ്വഭാവം അല്ലേ മിസ്റ്റർ സെക്രട്ടറി. ?

എനിക്ക് വാക്കുകളില്ല  സർ .

തീർച്ചയായും ഉണ്ടാവുകയില്ല 

താങ്കൾക്കു മാത്രമല്ല,  പലപ്പോഴും പല ചോദ്യങ്ങൾക്ക് മുന്നിലും നമുക്ക് വാക്കുകളുണ്ടാവില്ല  എല്ലാവരും നിശ്ശബ്ദരാകേണ്ടി വരുന്നു  ഉത്തരം അറിയാഞ്ഞിട്ടല്ല നമ്മുടെ കുറ്റബോധം നമ്മളെ നിശ്ശബ്ദരാക്കുന്നുവെന്നുള്ളതാണ് സത്യം   

 നമ്മുടെ തെറ്റുകളെ നമ്മൾ തിരിച്ചറിയുന്നു എന്നിരുന്നാലും  വീണ്ടും വീണ്ടും അതു തന്നെ ആവർത്തിച്ചുകൊണ്ടുമിരിക്കുന്നു  അങ്ങിനെയുള്ള നമുക്കെങ്ങനെ തലയുയർത്തി നിവർന്നുനിന്ന് സത്യം വിളിച്ചു പറയുവാനാകും ? 

കുറ്റബോധമെന്ന  നിശബ്ദതയുടെ പുറംതോട് പൊട്ടിച്ചു കൊണ്ട് എങ്ങിനെ  പുറത്തുവരുവാനാകും? 

സത്യസന്ധനേ തലയുയർത്തുവാനാകൂ അവനേ ധൈര്യത്തോടെ വിളിച്ചു പറയുവാനാകൂ
  
മിസ്റ്റർ സെക്രട്ടറി നമുക്ക് വേണ്ടി നാലുപേർ ബലിയർപ്പിക്കപ്പെട്ടിരിക്കുന്നുവെന്ന് ലോകം പറയുന്നു,  സത്യത്തിൽ അത്  സംഭവിച്ചിരിക്കുന്നു വെന്ന് താങ്കൾ വിശ്വസിക്കുന്നുണ്ടോ ?

സെക്രട്ടറി ഒരു  ഉത്തരത്തിനെന്നവണ്ണം ഡയറക്ടർ ജാക്ക് ഗാർഡനെ  നോക്കി .

അദ്ദേഹം തന്റെ കൈയ്യിലുള്ള റിമോട്ടിൽ വിരലമർത്തി

വിശാലമായ ആ ഹാളിന്റെ മദ്ധ്യ ഭാഗത്തുള്ള ഒരു  കൂറ്റൻ സ്ക്രീനിൽ ഗാലക്സിയുടെ ത്രിമാന ചിത്രങ്ങൾ തെളിഞ്ഞു ലേസർ പോയിന്റെറിൽ നിന്നുള്ള പച്ച വെളിച്ചം സ്‌ക്രീനിലൂടെ ഒഴുകി നടന്നു  .

മിസ്റ്റർ പ്രസിഡണ്ട്,  സ്ഫോടനത്തിൽ  ഒട്ടുമിക്ക  സംവിധാനങ്ങൾക്കും  കേടുപാടുകൾ  സംഭവിച്ചിട്ടുണ്ടെങ്കിലും ചിലത് അത്ഭുതകരമായി ഇതിനെയെല്ലാം അതിജീവിച്ചിരിക്കുന്നുവെന്നുള്ളത് എടുത്തു പറയേണ്ടതുണ്ട്   അത്തരത്തിലുള്ള  ചില സോഴ്‌സുകളിൽ നിന്നും നമുക്ക് ലഭ്യമായ ചില ചിത്രങ്ങങ്ങളുടെ നേർക്കാഴ്ചകളാണിത് 

ആ കാണുന്നത്  സ്ഫോടനത്തിനു മുൻപുള്ള ഗാലക്സിയുടെ ദൃശ്യങ്ങളും മറുവശത്തുള്ളത് അതിനു  ശേഷമുള്ളതുമാണ് . 

രണ്ടാമത്തെ ചിത്രങ്ങളിലേക്ക് ഒന്ന്  നോക്കൂ സർ  അവിടെ ഗാലക്സി മുഴുവനും കട്ടിയായ പൊടിപടലങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്നു വേഗതയിൽ ചീറിപ്പായുന്ന അനേകായിരം വസ്തുക്കളും അതോടൊപ്പം തന്നെ  കാണാവുന്നതാണ്  ശക്തമായ സ്ഫോടനത്തിന്റെ ഫലമായുണ്ടായ  പ്രത്യാഘാതങ്ങളാണിതെല്ലാം.

കൃത്യമായി ഇതിനെയെല്ലാം വിലയിരുത്തുകയെന്നുള്ളത്  ഈ ഘട്ടത്തിൽ  അസാദ്ധ്യമായ കാര്യമാണ്  അതിശക്തമായ  കൊടുങ്കാറ്റിനേക്കാളും ആയിരക്കണക്ക് മടങ്ങ്‌ വിനാശകാരിയായ  എയർ വേവ്സാണ്  സ്ഫോടന ഫലമായി  രൂപം കൊണ്ടിരിക്കുന്നത്  അതിപ്പോഴും ഗാലക്സി മുഴുവനും അലയടിച്ചു കൊണ്ടിരിക്കുന്നു  ടൺ കണക്കിന് പാറകളും ധൂളികളുമാണ് അതിലൂടെ ചീറിപ്പാഞ്ഞു കൊണ്ടിരിക്കുന്നത് ഗാലക്സി മുഴുവനും അത് വലയം ചെയ്യപ്പെട്ടിരിക്കുന്നു.

സ്ഫോടനശേഷം  ഈ ദിശയിലൂടെയാണ് അവർ യാത്ര തിരിക്കേണ്ടത്‌  പക്ഷേ,  നോക്കൂ ഇവിടെയെല്ലാം മേൽപറഞ്ഞ പോലെ കട്ടികൂടിയ  കറുത്തിരുണ്ട പൊടിപടലങ്ങൾ  കൊണ്ട് നിറഞ്ഞിരിക്കുകയാണ്

ഇതിൽ നിന്നും സുരക്ഷിതമായി  പുറത്തുകടക്കുകയെന്നുള്ളത് വലിയൊരു ടാസ്ക്ക് തന്നെയായി കാണേണ്ടി വരും അതിനെ അസാദ്ധ്യമെന്നു തന്നെ വിലയിരുത്താം   

ഭീമാകാരങ്ങൾ ആയ  പാറകളോ അതിനു സമാനമായ വസ്തുക്കളോ ഈ ഘട്ടത്തിൽ മിന്നൽപ്പിണർ വേഗതയിൽ  ശൂന്യാകാശത്തിലൂടെ  പാഞ്ഞു കൊണ്ടിരിക്കുന്നു, പ്രവചിക്കാനാകാത്ത കാലാവസ്ഥ വ്യതിയാനങ്ങൾ , നൈസർഗ്ഗീക സ്ഥാനം വിട്ടു പായുന്ന നക്ഷത്രങ്ങൾ,  അടറിത്തെറിച്ച  ഗ്രഹഭാഗങ്ങൾ, ഉൽക്കകൾ അങ്ങനെ ഒട്ടനവധി പ്രതിസന്ധികൾ ഇതിനെയെല്ലാം  അതിജീവിച്ചു കൊണ്ട്   സുരക്ഷിതമായി ഷട്ടിലിൽ യാത്ര ചെയ്യുകയെന്നുള്ളത്  

ഐ ഡോണ്ട് തിങ്ക് സൊ 

ഇതെല്ലാം കൂട്ടി വായിക്കുമ്പോൾ വളരെ ദുഃഖത്തോടെ തന്നെ നമുക്ക് പറയേണ്ടി വരുന്നത്  അവർ രക്ഷപ്പെട്ടിരിക്കാനുള്ള സാദ്ധ്യത തുലോം കുറവാണെന്നുള്ളത് തന്നെയാണ് സർ 

ഈ ഘട്ടത്തിൽ  ഇനിയൊരു രക്ഷാകര മിഷനെ കൂടി സ്പേസിലേക്ക് അയക്കാമെന്നു വെച്ചാൽ തന്നെയും, അറിഞ്ഞുകൊണ്ട് അവരെക്കൂടി നമ്മൾ അപകടത്തിലേക്ക് തള്ളിവിടുന്നതിന് തുല്യമാകും സർ   

അവർക്കുവേണ്ടി നമുക്ക്  പ്രാർഥിക്കാം  അതേ ഇപ്പൊഴാകൂ സർ 

അതാകാം  നമുക്ക് പ്രാർത്ഥിക്കാം, ഞാനതിന് എതിരല്ല  പക്ഷേ  എന്റെ ചോദ്യം  മാനുഷികമായി ഇപ്പോൾ സാദ്ധ്യമായ  കഴിവുകൾ കൊണ്ടൊന്നും തന്നെ  അവരുടെ അവസ്ഥയെക്കുറിച്ച് ഒരു വിശദീകരണമോ ഒരു ഊഹം പോലുമോ നൽകാനാവില്ലേ ?

നമ്മളിവിടെ  നിസ്സഹായരാണ് സർ .

അതേ  നമ്മൾ നിസ്സഹായരാണ്,   

അവർ ധീരന്മാരാണ് ജാക്ക്, ധീരന്മാർ  സ്നേഹത്തിന്റെ തീവ്രത എന്താണെന്ന്  നമുക്കവർ  കാണിച്ചു തന്നു, പഠിപ്പിച്ചു തന്നു  ഈ ഭൂമിയുടെ നിലനിൽപ്പിനു വേണ്ടി  ജീവിതം സ്വയം ബലിയർപ്പിച്ചു കൊണ്ട്  കോടാനു കോടികൾക്കവർ പുതു  ജീവിതം നൽകി. 

ആ ധീരതക്കും സ്നേഹത്തിനും മുന്നിൽ എന്റെ ശിരസ്സ് കുനിയുന്നു  എന്റെ മാത്രമല്ല,  ഈ ലോകം മുഴുവന്റെയും  അമേരിക്കയെന്ന നമ്മുടെ കഴിവുകൾക്കേറ്റ വലിയ അടിയാണ് ധാർഷ്ട്ട്യത്തിനേറ്റ ചവിട്ടാണ്  

നമ്മൾ കരുതിയിരുന്നത്  ലോകത്തിലെ ഏറ്റവും ശക്തർ നമ്മളാണെന്നാണ്, നമുക്ക് കഴിയാത്തതായി യാതൊന്നുമില്ലയെന്നാണ്   ആ അഹങ്കാരത്തിന്റെ  ഒലിച്ചു പോക്ക് കൂടിയാണിത് അമേരിക്കയല്ല ലോകം മുഴുവനും  ഒന്നിച്ചു നിന്നാലും  പ്രപഞ്ച  ശക്തികൾക്കു  മുന്നിൽ  ഒന്നുമല്ല എന്ന സത്യം നാമിപ്പോൾ തിരിച്ചറിയുന്നു.

 ഒരു നിമിഷം നിറുത്തി അദ്ദേഹം  സെക്രട്ടറിയോടായി തുടർന്നു ..

മിസ്റ്റർ ബ്രാഡ്  എത്രയും പെട്ടെന്നു തന്നെ ആ നാലു പേരുടേയും കുടുംബാംഗങ്ങളെ എനിക്ക് നേരിട്ടു  കാണണം അതോടൊപ്പം തന്നെ  ഈ  ലോകത്തെ ഒന്നുകൂടി എനിക്ക് അഭിസംഭോധന ചെയ്യണം അതിനു വേണ്ട ഒരുക്കങ്ങൾ  നടത്തിയേക്കൂ ..

കുടുംബാംഗങ്ങളുടെ  വികാരങ്ങൾക്കു നടുവിൽ പ്രസിഡണ്ട് നിസ്സഹായതയോടെ മൂകനായി നിന്നു  ഇവിടെ വാക്കുകൾക്ക് സ്ഥാനമില്ല , അതുകൊണ്ട് നഷ്ടപ്പെട്ടതൊന്നും തിരിച്ചു കിട്ടുന്നുമില്ല പിന്നെ എന്തെങ്കിലും പറയാം , വ്യർത്ഥമല്ലാത്ത വാക്കുകൾ വെറുതെ കോരിച്ചൊരിയാം അതൊന്നും ദുഃഖത്തിന്റെ അളവ് കുറക്കാൻ പര്യാപ്തമാകുന്നുമില്ല .

ഒരു വശത്ത്  ദുഖത്തിന്റെ മഹാസമുദ്രം  മറുവശത്ത്‌  ലോകം  സന്തോഷത്തിന്റെ നെറുകയിൽ അതിന്റെ  കാരണം നിങ്ങളുടെ നഷ്ട്ടങ്ങളാണെന്നീ ലോകം മുഴുവനും അറിയുന്നു  .

നിങ്ങളുടെ ദുഖത്തിൽ  പങ്കു ചേരുന്നു എന്നുള്ള അർത്ഥരഹിതമായ വാക്കുകൾ ഇവിടെ അസ്ഥാനത്താണെന്ന് എനിക്കറിയാമെങ്കിലും സത്യം അതാണ് , ഞങ്ങൾ നിങ്ങളോട് കൂടി കരയുന്നു . 

വേദനിക്കുന്നവന്റെ കൂടെ കരഞ്ഞാലും അതൊരിക്കലും  ആ വേദനക്ക് പകരമാകില്ലെന്ന്  എനിക്കറിയാം പക്ഷേ അതിനുമാത്രമേ ഞങ്ങൾക്കിപ്പോൾ കഴിയുന്നുള്ളൂ മനുഷ്യകുലത്തിന്റെ നിസ്സഹായതയാണത് 

ചിലരെ ദൈവം  സൃഷ്ടിച്ചിരിക്കുന്നത് അവന്റെ കൈയ്യോപ്പോടു കൂടിയാണ് അവർക്ക്   ചില വലിയ  നിയോഗങ്ങളുണ്ട്  , തിരഞ്ഞെടുക്കപ്പെട്ടവർക്ക് മാത്രം ലഭിക്കുന്ന ചില വലിയ നിയോഗങ്ങൾ  അവർ  ലോകത്തിനു മുഴുവൻ  ചൈതന്യമാകുന്നു, പ്രകാശമാകുന്നു , നക്ഷത്രങ്ങളെപ്പോലെ എന്നുമെന്നും തിളങ്ങി നിൽക്കുന്നു .

ദൈവത്തിന്റെ  പ്രിയപ്പെട്ടവരോട് കൂടി നിൽക്കുന്ന നിങ്ങൾ പുണ്യം ചെയ്തവരാകുന്നു ,അനുഗ്രഹിക്കപ്പെട്ടവരാകുന്നു.

പിറന്നു വീഴുന്ന ഓരോ കുഞ്ഞുങ്ങളുടേയും അധരത്തിൽ  നിന്നും പുറപ്പെടുന്ന ആദ്യനാമം ഇനി മുതൽ അവരുടെതായിരിക്കും  ലോകം  തങ്കലിപികളിൽ  അവരുടെ പേരുകൾ  രേഖപ്പെടുത്തും  , ആ നാമങ്ങൾ  പ്രകീർത്തിക്കപ്പെടാത്ത   ഒരു ദിനം പോലും ഈ ഭൂമിയിൽ ഇനി ഉണ്ടാവുകയില്ല   .

എങ്കിലും നഷ്ടങ്ങൾ,  അതെപ്പോഴും  നഷ്ടങ്ങൾ തന്നെ  ആ വിടവ് നികത്താൻ ഒരു വാക്കുകൾക്കും,വാഗ്ദാനങ്ങൾക്കും ശക്തിയുണ്ടാകില്ലെന്നെനിക്കറിയാം , അവർ വെളിച്ചമാണ് , എണ്ണൂറ്  കോടി ജനങ്ങൾക്ക്  കിട്ടിയ ജീവന്റെ വെളിച്ചം  ആ വെളിച്ചത്തോടുള്ള ആദരമായി ഞാനിതാ നിങ്ങളുടെ മുന്നിൽ കൈകൾ കൂപ്പുന്നു .


                                                   ************************

എന്റെ  പ്രിയപ്പെട്ട ലോകമേ  

അങ്ങിനെ തന്നെ സംബോധന ചെയ്യാമെന്ന് ഞാനിപ്പോൾ  കരുതുന്നു കാരണം നമ്മളിപ്പോൾ ഒന്നാണ് ഇനി കാലാകാലങ്ങളോളം  അങ്ങിനെ തന്നെ ആയിരിക്കുകയും വേണം  .

ലഭ്യമായിരിക്കുന്ന ഏറ്റവും പുതിയ കണക്കുകൾ  അനുസരിച്ച്  ഈ ലോകവും അതിലെ ചരാചരങ്ങളും അഭിമുഖീകരിക്കപ്പെട്ട ഏറ്റവും വലിയൊരു ആപത്തിൽ നിന്നും നമ്മൾ കഷ്ടിച്ചു രക്ഷപ്പെട്ടിരിക്കുന്നു  

അതീ  ഭൂഗോളത്തേയും  സകലജീവജാലങ്ങളെയും ഒരുപക്ഷെ  ഇല്ലാതാക്കുമായിരുന്നു 

ഒരു പക്ഷേ എന്നല്ല,  അതു തന്നെയാണ് സത്യം 

ആ മഹാ വിപത്തിനെ  ഭൂമി അതിജീവിച്ചിരിക്കുന്നുവെന്നുള്ള സന്തോഷവാർത്ത ഞാൻ നിങ്ങളോട് പങ്കുവെക്കുന്നു ഇതൊരിക്കലും നമ്മൾ പ്രതീക്ഷിച്ചിരുന്നതല്ല . വലിയൊരു ദുരന്തത്തെ നേരിടാനുള്ളൊരു  അവസാന ശ്രമമെന്ന നിലയിൽ  നമ്മൾ നടത്തിയൊരു പരീക്ഷണം ദൈവാനുഗ്രഹത്താൽ വിജയം കണ്ടിരിക്കുന്നു  അതു നമ്മളെ ജീവിതത്തിലേക്ക് വീണ്ടും തിരിച്ചു നടത്തിയിരിക്കുന്നു  

നമ്മുടെ മുന്നിൽ മറ്റൊരു വഴിയും ഉണ്ടായിരുന്നില്ല എന്നുള്ളതാണ് സത്യം.

ആ  ശ്രമം വിഫലമായിരുന്നുവെങ്കിൽ ഇന്നീ പ്രഭാഷണത്തിന് നമ്മളൊന്നും തന്നെ ഉണ്ടാകുമായിരുന്നില്ല എന്തിന് ഭൂമിയെന്ന  ഗ്രഹം തന്നെ  പ്രപഞ്ചത്തിൽ നിന്നും അപ്രത്യക്ഷ്യമായേനെ അല്ലെങ്കിൽ വാസയോഗ്യമല്ലാത്ത ഗ്രഹങ്ങളുടെ പട്ടികയിലേക്ക് മറ്റൊന്നുകൂടി .

എന്നാൽ ദൈവാനുഗ്രഹത്താൽ അതിനെയെല്ലാം നാം അതിജീവിച്ചിരിക്കുന്നു

ഈ ഭൂമി അതിന്റെ നൈസർഗ്ഗീഗതയിലേക്ക് മാറുവാൻ ഇനിയും  സമയമെടുത്തേക്കാം , നൈസർഗ്ഗീഗത എന്നുള്ളത്കൊണ്ട് ഞാൻ ഉദ്ദേശിച്ചത് ഇപ്പോൾ സംഭവിച്ച കേടുപാടുകളിൽ നിന്നുമുള്ളൊരു മാറ്റം എന്നതാണ്  

ഭൂമി,  അതിന്റെ പഴയ തലത്തിലേക്ക്  തിരിച്ചു വരുന്നത്  കാലത്തിനു വിട്ടുകൊടുക്കാം 

സമയമാകുന്ന  ലേപനം  ഭൂമിയെ സൗഖ്യമാക്കട്ടെ.

ഡെമോക്ളോസിന്റെ വാൾ പോലെ നമുക്ക് മുകളിൽ തൂങ്ങിയാടിയിരുന്ന  ഈ വിപത്തിനെ ഒഴിവാക്കി നമ്മുടെയെല്ലാം ജീവിതത്തിന് സുരക്ഷിതത്വമൊരുക്കിയത് ആ  നാല് ധീരൻമാരാണ്  

അവരുടെ നിശ്ചയദാർഢ്യവും , ആത്മാർത്ഥതയും , ധൈര്യവും ആത്മസമർപ്പണവും,  സഹജീവികളോടുള്ള സ്നേഹവും  എല്ലാം എങ്ങിനെ വിശദീകരിക്കണം എന്നെനിക്കറിയില്ല  അവർ അവർക്കു വേണ്ടിയല്ല  സാഹസികമായ  ഈ യാത്രക്കൊരുങ്ങിയത്. 

മറ്റുള്ളവർക്ക് വേണ്ടി,  നമുക്ക് വേണ്ടി,  ഈ ഭൂമിക്കു മുഴുവനും വേണ്ടി .

നമ്മളെല്ലാം പേടി കൊണ്ട് മാളങ്ങളിൽ ഒളിച്ചപ്പോൾ അവർ നെഞ്ചുവിരിച്ചു കൊണ്ട് നമുക്ക് മറയൊരുക്കി സ്വന്തം ജീവനെ തൃണവല്ഗണിച്ചുകൊണ്ട് നമുക്കായി പടപൊരുതി 

ഉദാത്തമായ സ്നേഹം, സഹോദരനുവേണ്ടി ജീവൻ ബലിയർപ്പിക്കുന്നതിനേക്കാൾ വലിയ സ്നേഹമില്ലെന്ന് കാണിച്ചു തന്നു 

സ്വാർത്ഥതയുടെ  കഴിഞ്ഞു പോയ  ലോകത്തിൽ നമ്മൾ നമ്മളെ മാത്രമേ ഇതുവരെ കണ്ടിരുന്നുള്ളു , നമ്മൾ നമ്മളിലേക്ക് മാത്രമേ നോക്കിയിരുന്നുള്ളൂ ഞാൻ,  അല്ലെങ്കിൽ എന്റെ, എനിക്ക്  എന്നീ വാക്കുകൾക്ക് മാത്രമേ സ്ഥാനമുണ്ടായിരുന്നുള്ളൂ .

കഴിഞ്ഞു പോയ ലോകം എന്നു തന്നെ ഞാൻ അടിവരയിട്ടു പറയട്ടെ കാരണം അത് കഴിഞ്ഞുപോയതാണ്  

ഇനി വരാനുള്ളത് പുതിയൊരു ലോകമാണ്, പുതിയ വെളിച്ചമാണ് , ആ പ്രകാശം നമ്മുടെ ഓരോരുത്തരുടേയും ഉള്ളിലേക്ക് ആഴത്തിൽ ഇറങ്ങട്ടെ  

ഇതൊരു  പുനർവിചിന്തനത്തിന്റെ  സമയമാണ്

നമുക്കിനിയും  ആ  പഴയ മനുഷ്യരായി തന്നെ ജീവിക്കണമോ ? 

പഴയ കിരാതമായ ലോകത്തിലേക്ക് വീണ്ടും തിരിച്ചു പോകണമോ ?

അനുഭവങ്ങൾ നമ്മുടെ മുന്നിലുണ്ട്  

പുതിയ സൂര്യനാണ് ഉദിച്ചുയർന്നിരിക്കുന്നത് , പുതിയ ലോകമാണ് ഉയർന്നുവന്നിരിക്കുന്നത് 

ഇതാണ് സമയം, മാറ്റത്തിന്റെ സമയം , ഉയിർത്തെഴുന്നേൽപ്പിന്റെ സമയം

ചാരത്തിൽ നിന്നുമുള്ള ഉയിർത്തെഴുന്നേൽപ്പ്  

പുതിയ രൂപത്തോടും , മനസ്സോടും , ചിന്തകളോടും , കൂടി  പഴയ ആ  ചങ്ങലകളെ പൊട്ടിച്ചെറിയുക 

ആ  ഇരുണ്ട ലോകത്തിലായിരുന്നു നാമിതുവരെ  

അവിടെ നാം നമ്മിലേക്ക് മാത്രമേ നോക്കിയിരുന്നുള്ളൂ  

ഇതാ പ്രകാശം നിറഞ്ഞ പകൽ വന്നിരിക്കുന്നു  

ആ പ്രകാശത്തെ നമുക്ക് നെഞ്ചോട് ചേർക്കാം

ഞാൻ ഞാനായിരിക്കണം എന്നതിലുപരി,  ഞാൻ ഞാനുമാണ്, നീയുമാണ് അതായിരിക്കട്ടെ ഇനിയുള്ള നമ്മുടെ ആപ്തവാക്യം 

ഒരു പാതയിലൂടെ സഞ്ചരിക്കുമ്പോൾ നമുക്ക് മുന്നിലുള്ള മുള്ളുകളെ  പെറുക്കിയെറിയുക പിന്നാലെ വരുന്നവന്റെ കാലിൽ അത് തറക്കാതിരിക്കട്ടെ

അത്തരം ചിന്തകളാകട്ടെ നമ്മളെയിനി മുന്നോട്ട് നയിക്കേണ്ടത്   

നമ്മുടെ വികാരങ്ങൾ  നല്ലതിനു വേണ്ടി മാത്രം, നമ്മുടെ ഊർജ്ജം നല്ലതിനു  വേണ്ടി മാത്രം , നമ്മുടെ ചിന്തകൾ നല്ലതിനു വേണ്ടി മാത്രം, നമ്മുടെ സ്വപ്നങ്ങളും നല്ലതിന് വേണ്ടി മാത്രമാകട്ടെ അപ്പോൾ പുതിയൊരു ലോകം ഉയർന്നു വരുന്നു പുതിയ കാഴ്ചപ്പാടുകൾ പൊന്തി വരുന്നു പുതിയ സാമവായങ്ങൾ രൂപപ്പെടുന്നു  

പുതിയ ലോകം, പുതിയ മനുഷ്യർ അതോടൊപ്പം  പുതിയ കാഴ്ചപ്പാടുകളോട് കൂടിയ പുതിയ മനുഷ്യരായി തന്നെ നമുക്ക് ഓരോരുത്തർക്കും മാറാം 

ആരും ആരേയും ഉപദേശിക്കുന്നില്ല അത് കൊണ്ട് അർത്ഥമില്ല  കണ്ണു തുറന്നു പിടിച്ചാൽ നമുക്ക് തന്നെ കാണാവുന്നതേയുള്ളൂ.

സ്വ ജീവൻ ബലിയർപ്പിച്ചു കൊണ്ട്  ഈ ലോകത്തിനു പുതുജീവൻ നല്കിയ നാലുപേർ,  അവർ നമുക്ക് കാണിച്ചു തന്നത് പുതിയൊരു ലോകമാണ്,  പുതിയ വഴികളാണ് അതിലൂടെ നമുക്ക് കൈകോർത്തു പിടിച്ചുകൊണ്ട് ഒന്നുചേർന്ന് മുന്നോട്ട് നീങ്ങാം  

എണ്ണൂറു  കോടിയിലേറെ വരുന്ന മനുഷ്യർക്കും അതുപോലെ ജീവജാലങ്ങൾക്കും ജീവിത വരം നൽകിയവരാണവർ   അവരുടെ  കുടുംബങ്ങളുടെ തീവ്ര ദുഃഖത്തിന്റെ ആഴം നമുക്കറിയാം .
നമുക്ക് ജീവിക്കാനുള്ള വരം നല്കി  അവർ നഷ്ടപ്പെടുത്തിക്കളഞ്ഞത്   അവരുടെ സന്തോഷങ്ങളെയാണ്.

അവരുടെ  ദുഖത്തിൽ നമുക്കും  പങ്കുചേരാം  

ആയതിനാൽ തന്നെ  ഇത് ആഘോഷത്തിന്റെ സമയമല്ലെന്ന് എന്റെ മനസ്സു പറയുന്നു

എങ്കിലും ഞാൻ അഭിമാനിക്കുന്നു  അവർ ജീവിച്ചിരിക്കുന്ന ഈ കാലഘട്ടത്തിൽ  എനിക്കും ജീവിക്കനായതോർത്ത്  

ഇനി മേൽ കാലഘട്ടങ്ങൾ അറിയപ്പെടുന്നത് അവരുടെ ലേബലിലായിരിക്കും.

സ്വന്തം ആവാസകേന്ദ്രത്തെ  അനേകായിരം തലമുറകൾക്ക് വാസയോഗ്യമാക്കിത്തീർത്തവരാണവർ  അതിനുവേണ്ടി അവർ അവരുടെ ജീവൻ ബലികൊടുത്തു .

ആ ധീരയോദ്ധാക്കൾക്കു മുന്നിൽ നമുക്ക് ശിരസ്സു നമിക്കാം .

ഈ ലോകം നിലനിൽക്കുന്ന കാലത്തോളം അവർ ഹീറോകളായി തന്നെ ജനമനസ്സുകളിൽ ജീവിക്കും .

ചിലർ കാലത്തിനു മീതെ  കൈയ്യൊപ്പു ചാർത്തുന്നു , വിധിയെ വെല്ലുവിളിച്ചു കൊണ്ട് അതിനു മേൽ പറക്കുന്നു, പരാജയങ്ങളെ പുഞ്ചിരി കൊണ്ട് അതിജീവിക്കുന്നു അപ്രാപ്യമായി കരുതപ്പെടുന്ന വെല്ലുവിളികളെ ഏറ്റെടുക്കുവാനുള്ള ധൈര്യം കാണിക്കുന്നു , സ്വന്തം ജീവൻ പോലും നോക്കാതെ പടവെട്ടുന്ന അവരെ ലോകം ഹീറോസ് എന്ന് വിളിക്കുന്നു

 അവരാണ്  ട്രൂ  ഹീറോസ് .

ഹീറോകൾ എല്ലായ്പ്പോഴും ജനിക്കുന്നില്ല  എല്ലാവരും ഹീറോകൾ ആകുന്നുമില്ല.

കാലചക്രം അതിന്റെ ഭ്രമണപഥത്തിലൂടെ കാലാന്തരങ്ങളോളം സഞ്ചരിക്കുമ്പോൾ അപൂർവ്വം ചിലർ പിറവിയെടുക്കുന്നു അവരുടെ ജീവിത ദൗത്യം  അതി കഠിനങ്ങളായിരിക്കാം അവർ അതിനെ നേരിട്ടു കൊണ്ട്  വിജയം നേടുന്നു  

കാലം അവരെ  റിയൽ ഹിറോകൾ എന്നു  വിളിക്കുന്നു  

ലോകം അവരെയാണ് കാത്തിരിക്കുന്നത്  

ജന്മാന്തരങ്ങൾ കടന്നുകൊണ്ട് അവർ കാലത്തെ അതിജീവിക്കുന്നവരാകുന്നു

ചിരഞ്ജീവികൾ ആകുന്നു,  അവരെ വിരലിലെ എണ്ണാനാകൂ , ദശലക്ഷക്കണക്കിന് വർഷങ്ങൾ കൂടുമ്പോഴേ അവർ അവതാരമെടുക്കൂ  അവർക്കു വേണ്ടിയാണ് കാലം കാത്തിരിക്കുന്നത് അവർക്കു വേണ്ടിയാണ് സമയം തിരിയുന്നത് . 

ഐആം  പ്രസിഡണ്ട് ഓഫ്  അമേരിക്ക 

സല്യൂട്ട്  ദെം

കാലം അവർക്കായി നൽകിയിരിക്കുന്ന നിയോഗം  അതാണ്
     
അത്ഭുതങ്ങൾ സംഭവിക്കട്ടേയെന്ന് നമുക്ക് പ്രാർഥിക്കാം ആ അത്ഭുതങ്ങളിൽ അവർ  ജീവനോടെ തിരിച്ചെത്തട്ടേയെന്നും .

അത്ഭുതങ്ങൾ ദൈവത്തിന്റെ പ്രവർത്തനങ്ങളാണ്  അതുകൊണ്ടാണ് തന്നെയാണ്  അവയെ അത്ഭുതങ്ങളെന്നു വിളിക്കുന്നതും .

മനുഷ്യൻ,  മനുഷ്യനെ സ്നേഹിച്ചു തുടങ്ങുമ്പോൾ അവിടെ പുതിയൊരു ലോകം തുറക്കുന്നു  ഈ പ്രപഞ്ചം നമ്മുടെ സ്വർഗ്ഗമാണ്  

ഒന്ന് ചുറ്റുപാടും കണ്ണോടിക്കുക എന്ത് മനോഹരമാണ് ഈ ലോകം  ഇവിടെ നമുക്കായി എല്ലാമുണ്ട് പിന്നെ എന്തിനാണ് നമ്മൾ ഇവിടം നശിപ്പിച്ചു കൊണ്ടിരിക്കുന്നത് ?

ആശയാണ് നമ്മളെ മുന്നോട്ട് നയിക്കേണ്ടത് അത് ദുരാശയാകാതിരിക്കട്ടെ 

അഹം ആണ് നമ്മളെ മുന്നോട്ട് നയിക്കേണ്ടത് അത് അഹം ങ്കാരം ആയി മാറാതിരിക്കട്ടെ 

സ്നേഹമാണ് നമ്മളെ മുന്നോട്ട് നയിക്കേണ്ടത് അത് സ്വാർത്ഥതയായി മാറാതിരിക്കട്ടെ   

ലോകം മുഴുവനും പ്രത്യാശയുടെ പുതുവെളിച്ചം കൊളുത്തി  ഒരു പുതു ജീവിതത്തിലേക്കു നമുക്ക്  പ്രവേശിക്കാം  

അത്  നമുക്കായി ദാനം തന്ന ആ ധീരർക്കായി പ്രാർഥിക്കാം .

ഒരു നിമിഷം കണ്ണുകൾ അടച്ചുകൊണ്ട്  പ്രാർഥനാനിരതനായി നിന്ന്   അദ്ദേഹം തന്റെ വാക്കുകളെ ഉപസംഹരിച്ചു  

ലോകം മുഴുവൻ ജനങ്ങൾ വിളക്കുകൾ തെളിയിച്ചു  കൊച്ചു കുട്ടികൾ പോലും  ആ തിരികൾ കൈകളിലേന്തി പ്രാർഥിച്ചു .

രാജ്യത്തിന്റെ അതിരുകൾ ഇല്ലാതെ ഭൂമി മുഴുവൻ പ്രകാശം പൂണ്ടു നിന്നു .

 അതൊരു വെളിച്ചമായിരുന്നു 

അങ്ങ് ശൂന്യാകാശത്തിൽ നിന്നും  നോക്കുമ്പോൾ  ഭൂമി മുഴുവൻ നിർമ്മലമായ പ്രകാശത്താൽ  കുളിച്ചു നിൽക്കുന്നു .

സ്നേഹത്തിന്റേയും,സാഹോദര്യത്തിന്റേയും തിരിനാളം നിറഞ്ഞ  ഉരുണ്ട ഗോളം ഒരു പുതിയ ലോകം,  പുതിയ ഭൂമി 


                                     **************************************


നീണ്ട  സമയത്തെ പരിശ്രമങ്ങൾക്കൊടുവിൽ ഏതാണ്ട് വിജയത്തോട് അടുത്തുവെന്നൊരു തോന്നൽ .

തകരാറുകൾ  പൂർണ്ണമായും പരിഹരിക്കപ്പെട്ടുവെന്നുതന്നെ കരുതുന്നു നമുക്കൊന്ന്  ശ്രമിച്ചു നോക്കാം ജോൺ .

താങ്കളുടെ വിശ്വാസം നമ്മളെ രക്ഷിക്കട്ടെ , ശ്രമിച്ചു നോക്കാം 

 മിഷൻ  വീനസ്, മിഷൻ വീനസ്

പക്ഷെ യാതൊരു മറുപടിയുമില്ല വെറും കരകരപ്പ് പോലെ എന്തോ ചില അപശബ്ദങ്ങൾ മാത്രം

ഒരു രക്ഷയുമില്ല  ജോൺ.

വിഷമിത്താതിരിക്കു  ചാൾസ്,  കീപ്‌ ട്രയിങ്ങ് 

ആ ശ്രമങ്ങളൊന്നും തന്നെ എങ്ങുമെത്തുന്നുമില്ല റേഡിയോ പ്രവർത്തനക്ഷമമല്ലാതെ ഭൂമിയിലേക്ക് തിരിച്ചിറങ്ങുന്നത് ആത്മഹത്യാപരം തന്നെയാണ്.

 ഫ്രീക്വൻസിയൊന്ന്  മാറ്റി നോക്കൂ  ചാൾസ് 
 
എനിക്ക് കഴിയുന്നില്ല ജോൺ, ഇതൊരിക്കലും നേരെയാവില്ല .

ആ വാക്കുകളിൽ നിഴലിച്ചിരുന്നത് വലിയ നിരാശയായിരുന്നു

ചാൾസ് ,ഒന്നുമില്ലാത്തയിടത്തുനിന്നും ഇത്രയൊക്കെ നമ്മൾ സാധിച്ചെടുത്തില്ലേ ? 

അങ്ങ് ദൂരേക്കു നോക്കൂ 

ആ കാണുന്നതാണ് നമ്മുടെ ഭൂമി,  അവിടെ നിന്നുമാണ് പ്രപഞ്ചത്തിന്റെ അഗാതതയിലേക്ക് നമ്മൾ  യാത്രതിരിച്ചത്  അനന്തമായ ഈ  ഗാലക്സിയിലൂടെ  കോടിക്കണക്കിനു കിലോമീറ്ററുകൾ ചുറ്റി സഞ്ചരിച്ചു കൊണ്ട്  നമ്മളിതാ വീണ്ടും നമ്മുടെ വാസഗ്രഹത്തിനു സമീപത്തെത്തിയിരിക്കുന്നു  അപ്രാപ്യമെന്നു കരുതിയിരുന്ന ആ ലക്ഷ്യം നമ്മുടെ തൊട്ടുമുന്നിൽ നിൽക്കുന്നു ,  കരങ്ങൾ വിരിച്ചുകൊണ്ട് നമ്മളെ സ്വീകരിക്കുവാനായി ഭൂമി  കാത്തുനിൽക്കുന്നു.

ഈ യാത്രയിൽ നാമെന്തെല്ലാം  പ്രതിബന്ധങ്ങളെ അഭിമുഖീകരിച്ചു?

എങ്ങിനെ അതിനെയെല്ലാം  തരണം ചെയ്തു ? 

നമ്മുടെ ആത്മവിശ്വാസവും , ദൈവാനുഗ്രഹവും  കൊണ്ട് മാത്രമാണ് നമുക്കിതിനെല്ലാം കഴിഞ്ഞത് ആ പ്രത്യാശയൊരിക്കലും കൈവിടരുത്   ശൂന്യതയിൽ നിന്നുമാണ് നാമെല്ലാം നേടിയെടുത്തത്. 

അവസാനം  ഇതാ,  ഇത്രത്തോളമെത്തിയിരിക്കുന്നു 

കൈയ്യെത്തും ദൂരത്ത്, ആ  കാണുന്ന നീല  ഗ്രഹം നമ്മുടേതാണ് 

അവിടെ നമ്മളെ കാത്തിരിക്കുന്ന,  നമ്മൾ കാണാനാഗ്രഹിക്കുന്ന  ഒരുപാടുപേരുണ്ട് നമുക്കവരിലേക്ക് തിരിച്ചെത്തണം , തിരിച്ചെത്തിയേ മതിയാകൂ  

നമ്മളെക്കൊണ്ടതിന്  കഴിയും ചാൾസ്  

ഒന്ന് ചിന്തിച്ചു നോക്കൂ  എത്രയും വലിയൊരു ടാർജറ്റ്  അച്ചീവ് ചെയ്തീട്ടാണ് നാമീ അവസാന ഘട്ടത്തിൽ എത്തിച്ചേർന്നിരിക്കുന്നത്  . 

ഇതു വളരെ നിസ്സാരം 

ആ വിശ്വാസത്തോട് കൂടി നമ്മൾ മുന്നോട്ട് തന്നെ 

നമ്മുടെ വിശ്വാസം ഏതു പ്രതിബന്ധങ്ങളെ തകർക്കുവാനുള്ള ശക്തി തരും
 
നമുക്കിത് കഴിയും 

ശരിയാണ് ജോൺ എനിക്കിതിനു  കഴിയും,  എനിക്കിതിനു കഴിയും  ഞാൻ തന്നെ ഡിസൈൻ ചെയ്തതാണിത്  എന്റെ  സൃഷ്ടിയെ എനിക്കല്ലാതെ വേറെയാർക്കാണ് മനസ്സിലാക്കുവാനാവുക ?   

ഐ കാൻ  ജോൺ,   ഐ ക്യാൻ 

ഒഫ്കൊഴ്സ് യു ക്യാൻ ചാൾസ് .

ആ ആത്മവിശ്വാസം ചാൾസിൽ നിറച്ച എനർജി വളരെ വലുതായിരുന്നു .

അതൊരു വലിയ സത്യമാണ്  

എത്ര കഴിവുള്ളവരും ചില  സമയങ്ങളിൽ  പതറിപ്പോകുന്നു  അപ്പോൾ കിട്ടേണ്ടത് ആത്മവിശ്വാസമാണ് അതൊരു വലിയ ഊർജ്ജത്തെ  പ്രധാനം ചെയ്യുന്നു .  

എനിക്ക് ചാൾസിൽ പൂർണ്ണ വിശ്വാസമുണ്ട്‌, അയാൾക്കിതിനു കഴിയും .

വീണ്ടും മണിക്കൂറുകൾ , കാത്തിരിപ്പ് നീളുകയാണ് അതിൽ സാരമില്ല 

ഇതയാൾ ഉണ്ടാക്കിയതാണ് , അയാൾക്ക് മാത്രമേ അതിനു കഴിയൂ , അതിനു ചിലപ്പോൾ സമയമെടുത്തേക്കാം  കഴിഞ്ഞു പോയ മണിക്കൂറുകൾ  ദിവസങ്ങൾ, തരണം ചെയ്ത പ്രതിബന്ധങ്ങൾ എല്ലാം തന്നെ  ഒരു സാധാരണ മനുഷ്യ മനസ്സിനെ തകർത്തുകളയാൻ പോന്നവ. എന്നിട്ടും ഞങ്ങൾ പിടിച്ചു നിൽക്കുന്നു എന്നോർക്കുമ്പോൾ അത്ഭുതം തോന്നുന്നു  കലുഷിതമായ മനസ്സാണ് ഇപ്പോളുള്ളത്  അതൊന്നു തണുക്കട്ടെ  അത് സ്വയം സംഭവിക്കേണ്ടതാണ്  മറ്റൊരാൾക്ക് അതിൽ വലിയ പങ്കില്ല.

അയാൾ സ്വയമൊരു  റിഫ്രഷ് നടത്തട്ടെ , എനിക്ക് വിശ്വാസമുണ്ട്  അയാൾക്കിതിന്  കഴിയും , ആ വിശ്വാസം അയാളിലേക്ക് ഇറങ്ങി ചെല്ലണമെങ്കിൽ കുറച്ചു സമയം കൂടിയേ തീരു.

തീർച്ചയായും അയാൾക്കിതിനു കഴിയും ഒരു മന്ത്രം കണക്കെ ഞാനത് ഉരുവിട്ടുകൊണ്ടേയിരുന്നു

അതുവരേക്കും എനിക്ക് പ്രതേകിച്ച് ജോലിയൊന്നുമില്ല ഒരു പാട്ടു കേൾക്കാം ആരാണ് വേണ്ടത് എൽവിസ്, എൽട്ടൺ 

എൽവിസ് മതി 

എൽവീസിന് ഒരു ഗ്രാഹാതുരുത്വമുണ്ട് അതാണ് എനിക്ക് വേണ്ടത് കാരണം ഞാനും ഗൃഹാതുരത്വം ഇഷ്ട്ടപ്പെടുന്നു എന്നുകരുതി എൽട്ടണതില്ലെന്നല്ല എന്തോ എനിക്കിപ്പോൾ എൽവീസിനെയാണിഷ്ടം 

ഓളികൾ  അലർച്ചകൾ പൊട്ടിച്ചിരികൾ 

എനിക്ക് മനസ്സിലായി  അവസാനം അതു സംഭവിച്ചിരിക്കുന്നു 

സത്യം  ഈ ആഹ്ളാദപ്രകടങ്ങളുടെ സൂചികകൾ അതാണ് വ്യക്തമാക്കുന്നത് . 

ആർപ്പുവിളികളുടെ ശബ്ദങ്ങൾ മാത്രമെങ്ങും  

ചിലർ കരയുന്നു  മറ്റു ചിലർ പൊട്ടിച്ചിരിക്കുന്നു സന്തോഷം തുളുമ്പുന്ന ആ വാക്കുകളിലൂടെ ഞങ്ങൾ തിരിച്ചറിഞ്ഞു ഈ  ദൌത്യം ഒരു വൻ വിജയമായിരുന്നുവെന്ന്   ഞങ്ങൾ ഭൂമിയെ വീണ്ടെടുത്തിരിക്കുന്നു ഭൂമി ഞങ്ങൾക്കായി കാത്തിരിക്കുന്നു. 

ലോകത്തിന്റെ മുഴുവൻ  പ്രാർത്ഥനയും , സന്തോഷവും ഇവിടെയിരുന്നുകൊണ്ട്  ഞങ്ങൾക്ക് കേൾക്കാനാകുന്നു  ലോകം  മുഴുവൻ ഞങ്ങൾക്കായി മെഴുകുതിരികൾ തെളിയിച്ചിരിക്കുന്നു.

ഞങ്ങൾ നാലുപേരും പരസ്പരം കൈകൾ ചേർത്തു  .

ജോൺ, നമ്മുടെ പ്രയന്തം വെറുതെയായില്ല ശരിയായ രീതിയിൽ , ശരിയായ തീരുമാനമായിരുന്നൂവത്  നിങ്ങളാണ്  യഥാർത്ഥ ഹീറോ .

നോ,   നമ്മൾ,  നമ്മുടെ ജോലി ചെയ്തു  നമ്മളെ ഇതിന് തയ്യാറാക്കിയ  ഈശ്വരനാണ് യഥാർത്ഥ ഹീറോ  ആ  ഈശ്വര കാരുണ്യം  ഇല്ലായിരുന്നുവെങ്കിൽ ഈ ആഘോഷം ഉണ്ടാകുമായിരുന്നില്ല .

അതെ ഈശ്വരനാണ് യഥാർത്ഥ ഹീറോ 

മൈ ഡിയർ ബോയ്സ് എവിടെയാണ് നിങ്ങൾ ?  ഈ ലോകം മുഴുവൻ നിങ്ങളുടെ വരവിനായി  കാത്തിരിക്കുകയാണ്.

പ്രസിഡണ്ടന്റെ സ്വരം ഞങ്ങളിലേക്ക് ഒഴുകിയെത്തി

ഞങ്ങളിതാ പുറപ്പെടുകയാണ് സർ 

ദൈവം നിങ്ങളുടെ കൂടെയുണ്ടായിരിക്കട്ടെ 

നമ്മോട് എല്ലാവരോടും കൂടെയുണ്ടായിരിക്കട്ടെ  

ഞാനത് തിരുത്തി 

                                               ***************************

അവസാന വട്ട പരിശോധന , ഞങ്ങൾ തിരിച്ചു വരവിനുള്ള  പ്രോസ്സസ്സുകൾ ആരംഭിച്ചു

ഡി ഓർബിറ്റ് ബേൺ (DEORBIT BURN)

ചാൾസ്,  ഹാവ് എനി മെസ്സേജ് ഫ്രം മിഷൻ കണ്ട്രോൾ ?

ഇതു വരേയ്ക്കും ഇല്ല ജോൺ

ദിസ് ഈസ്  മിഷൻ ട്ടു വീനസ് 

പ്രോസിഡ്

കമാൻഡ് ഫോർ റീ എൻട്രി

യു ആർ നോട്ട് ഇൻ ദി പൊസിഷൻ  

മനസ്സിലാകുന്നില്ല

യഥാർത്ഥത്തിൽ നിങ്ങളിപ്പോൾ റീ എൻട്രി പൊസിഷനിൽ അല്ലായെന്നുള്ളതാണ് ഞങ്ങൾക്ക് മനസ്സിലാകുന്നത് 

എനി തിങ് റോങ്?  

ഞങ്ങളുടെ കണക്കുകൂട്ടലുകൾ അനുസരിച്ച് ഭൂമിയിൽ നിന്നും ഏകദേശം 640 മില്യൺ കിലോമീറ്ററുകൾ അകലെയാണ് നിങ്ങളുടെ സ്ഥാനമിപ്പോൾ  അതായത് ശൂന്യാകാശത്തിനു മറുവശത്ത്.

ശൂന്യാകാശത്തിന്റെ മറുവശത്തോ ?  

വിഡ്ഢിത്തം പറയാതിരിക്കൂ ഞങ്ങളിപ്പോൾ  ഭൂമിയുടെ തൊട്ടടുത്താണ് ഞങ്ങളുടെ കണ്മുന്നിൽ,  ആ കാണുന്നതാണ് ഭൂമി പക്ഷേ നിങ്ങൾ പറയുന്നു ഞങ്ങൾ ശൂന്യാകാശത്തിന്റെ മറുവശത്താണെന്ന്   

ദൈവാനുഗ്രഹം,  ആ  സ്റ്റോം വളരെ പെട്ടെന്നു തന്നെ  ഞങ്ങളെ ഭൂമിക്കു  സമീപമെത്തിച്ചു , ചെറിയ  ചില സാങ്കേതിക തകരാറുകൾ ഉണ്ടെങ്കിലും  ശൂന്യാകാശത്തിലിരുന്നുകൊണ്ട്  ഞങ്ങൾക്കിപ്പോൾ  ഭൂമിയെ കാണാനാകുന്നു

ആ കാണുന്നത്  നീലചുറ്റിയ ഭൂമിയാണ് .

എന്താണ് സംഭവിക്കുന്നത്? 

ജോൺ , നാസ എന്ത് വിഡ്ഢിത്തമാണ് പുലമ്പുന്നത്? 

അതിൽ  കുറ്റം പറയേണ്ടതില്ല നിക്ക് , സ്‌ഫോടന ശേഷം പലമാറ്റങ്ങളും സംഭവിച്ചിരിക്കാം അതുമൂലം ചിലപ്പോൾ തെറ്റായ കണക്കുകൾ  ആയിരിക്കാം അവർക്കൊരു പക്ഷേ കൺട്രോൾ  റൂമിൽ ലഭ്യമായിക്കൊണ്ടിരിക്കുന്നത്.

സിസ്റ്റങ്ങൾക്കു സംഭവിച്ച  തകരാറുകൾ , സാറ്റലൈറ്റുകൾക്ക് വന്ന കേടുപാടുകൾ എന്നിവക്കെല്ലാം കാരണമായിത്തീർന്നേക്കാവുന്ന അതി  കഠിനമായ സാഹചര്യങ്ങളാണ് ഇപ്പോൾ കഴിഞ്ഞിരിക്കുന്നത് ആയതിനാൽ ഇതിലാരും തെറ്റുകാരല്ല .

എന്താണ് നമ്മളിനി  ചെയ്യേണ്ടത് ?

വീ കണ്ടിന്യൂ  മറ്റൊരു മാർഗ്ഗവും നമ്മുടെ മുന്നിലില്ല

ആ കാണുന്നതാണ് ഭൂമി   

തകരാറുകൾ പരിഹരിക്കപ്പെടുന്നതുവരെ നമുക്കിവിടെ ഹോൾഡ് ചെയ്യാനാകില്ല.

നമ്മൾ ലാൻഡിങ് പ്രോസസ് ആരംഭിക്കുകയാണെന്ന് പറഞ്ഞേക്കൂ  ഒരു പക്ഷേ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുമ്പോൾ എല്ലാം ശരിയാകുമായിരിക്കാം

എനി വേ , ഞങ്ങൾ  ലാൻഡിംഗ് പ്രോസസ് ആരംഭിക്കുകയാണ് ഡു യുവർ ബെസ്ററ് .

നോ , ഇതൊരിക്കലും തെറ്റായ കണക്ക് കൂട്ടലല്ല നിങ്ങളുടെ സ്ഥാനം ഇപ്പോഴും ശൂന്യാകാശത്തിന്റെ മറുവശത്ത്  തന്നെയാണുള്ളത് .

ജോൺ എന്താണ് ചെയ്യേണ്ടത് ?

നാസ പറയുന്നു നമ്മൾ ശൂന്യാകാശത്തിന്റെ മറുവശത്താണുള്ളതെന്ന്

നമ്മുടെ കണ്മുന്നിൽ ഭൂമി നീലാവരണമണിഞ്ഞു നിൽക്കുന്നത് നമ്മൾ കാണുന്ന സത്യം

കണ്ടറിയുന്നതിനേക്കാൾ വലിയ സത്യം എന്താണ് ?

ഞങ്ങൾ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിച്ചു  ശക്തമായ  മുരൾച്ചയോടെ  പ്രകാശവേഗതയിൽ  ഒരു തീഗോളമായി ഷട്ടിൽ കിടന്ന് വിറകൊള്ളുകയാണ്.

ബ്ലാക്ക് ഔട്ട് കമ്മ്യൂണിക്കേഷൻസ്

നിമിഷങ്ങൾക്കൊടുവിൽ ആ മഹത്തായ അല്ലെങ്കിൽ മനോഹരമായ ആ ഘട്ടത്തിലേക്ക് ഞങ്ങൾ എത്തിച്ചേർന്നിരിക്കുന്നു  ദൈവാനുഗ്രഹത്താൽ  ഭൂമിയിലേക്കുള്ള  പ്രവേശനം യാതൊരു പ്രതിസന്ധികളും കൂടാതെ ഞങ്ങൾ തരണം ചെയ്തിരിക്കുന്നു . 

ബ്ലാക്ക് ഔട്ട് കമ്മ്യുണിക്കേഷനിൽ നിന്നും  റേഡിയോ സംവീധാനങ്ങൾ പുനഃസ്ഥാപിക്കപെട്ടിരിക്കുന്നു

മിഷൻ ട്ടു വീനസ്   

ഞങ്ങളിതാ  ഭൂമിയിലേക്ക് പ്രവേശിച്ചിരിക്കുന്നു  പക്ഷേ  ദിശാ സംവീധാനങ്ങൾ തിരിച്ചറിയുവാനാകുന്നില്ല  എല്ലാ നാവിഗേഷൻ  സംവീധാനങ്ങളും തകരാറിലായിരിക്കുകയാണ് , പൂർണ്ണമായും ഇതൊരു ക്രാഷ് ലാൻഡ് ആയീത്തീരാനാണ് സാദ്ധ്യത .

ചാൾസ്  എന്താണ് നിങ്ങളീ  പറയുന്നത് ?  ഭൂമിയിൽ ഈ ഷട്ടിലിന്റെ സാന്നിദ്ധ്യം ഞങ്ങൾക്ക് തിരിച്ചറിയാനാകുന്നില്ല  മോണിറ്ററിംഗ് അനുസരിച്ച്  നിങ്ങൾ  ഇപ്പോഴും സ്പേസിൽ തന്നെയാണുള്ളത് .

വാട്ട്‌ യു മീൻ ?  

ഞങ്ങൾ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിച്ചു കഴിഞ്ഞിരിക്കുന്നു  ഞങ്ങൾക്കത് വളരെ കൃത്യമായി തന്നെ തിരിച്ചറിയാനാകുന്നുമുണ്ട്  .

 ദൈവമേ  റേഡിയോ വീണ്ടും തകരാറിലായല്ലോ?

ആലോചിച്ചു നിൽക്കേണ്ട സമയമല്ല  ഡു ഔർ ബെസ്റ്റ് 

ഞാൻ ഡേവിഡിനെ നോക്കി പറഞ്ഞു 

എവിടെയാണ് ലാൻഡ് ചെയ്യുക ?,  

GPS സംവീധാനങ്ങൾ ഒന്നും തന്നെ  പ്രവർത്തനക്ഷമമല്ല നമ്മളിപ്പോൾ  എവിടെയാണ് ? എങ്ങിനെയാണ് ലാൻഡിങ് ബേസ്  തിരിച്ചറിയുക ?
 
അതിനൊന്നും സമയമില്ല  നിക്ക് താഴെക്കു  നോക്കുക  

വേർ യു ക്യാൻ ലാൻഡ്  ഗോ ഫോർ ദാറ്റ് 

ആ കാണുന്നത്  സമുദ്രമാണ്  നമുക്ക് ആ മണൽത്തിട്ടയോട് ചേർന്ന് ലാൻഡിങ്ങിനു ശ്രമിച്ചാലോ?
         
പ്രൊസീഡ് 

വാട്ട് ഈസ് ദി അൾട്ടിറ്റ്യുഡ് ?

അപ്രോക്സിമേറ്റ് ഫോർ തൗസൻഡ് ഫീറ്റ് 

ലാൻഡിങ് ഗീർ ജാമായിരിക്കുന്നു 

ഓ മൈ ഗോഡ് 

വി ആർ ഗോയിങ് ട്രബിൾ 

വാട്ട് ഈസ് ദി സ്പീഡ് 

200 kph 

പുൾ ഡൌൺ 

150  kph 

പുൾ ഡൌൺ 

100 kph 

വി ആർ ലാൻഡിങ് , ''

ഡിപ്ലോയ് ച്യൂട്ട്സ് 

പുൾ ദി ബ്രേക്ക്സ്  

മാക്സിമം സ്പീഡ് കുറക്കൂ 

ഓ മൈ ഗോഡ്  

ഓ മൈ ഗോഡ് 

സമുദ്രത്തോട് ചേർന്നുള്ള  ആ മണൽ തിട്ടയിലേക്ക് ഞങ്ങൾ ഇടിച്ചിറങ്ങി 

ആഘാതത്തിൽ  ഷട്ടിൽ  കരണം മറിഞ്ഞു കൊണ്ടേയിരുന്നു അതിന്റെ  ഭാഗങ്ങളെല്ലാം ചിതറിത്തെറിക്കുന്നു  ശരീരം എവിടെയൊക്കെയോ ചെന്നിടിക്കുന്നു തീരത്തെയാകെ ഇളകി മറിച്ചു കൊണ്ട്  മണലിലൂടെ അത് മുന്നോട്ട് കുതിച്ചു കൊണ്ടിരിക്കുകയാണ് .

മുന്നിൽ ഒരു പടുകൂറ്റൻ പാറക്കെട്ട് .

ഞങ്ങൾ കണ്ണുകൾ ഇറുക്കിയടച്ചു 

ഒരു മൂളലോടെ  ഷട്ടിൽ ആ പാറക്കെട്ടുകൾക്ക്  മുന്നിൽ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ നിരങ്ങി നിന്നു . 

ഒന്നും തന്നെ തിരിച്ചറിയുവാനാകുന്നില്ല തലക്കുള്ളിൽ ഒരു  മൂളൽ മാത്രം ഞങ്ങൾ ജീവനോടെയിരിക്കുന്നുവോ  എന്ന് പോലും സംശയം

എല്ലാവരും ഒക്കേയാണോ ? 

ഞങ്ങൾ നാലുപേരും പരസ്പരം നോക്കി

എല്ലാവരും സുരക്ഷിതർ തന്നെ .

ദൈവത്തിന്റെ കൈകൾ വീണ്ടും ഞങ്ങളെ താങ്ങിയിരിക്കുന്നു  ആശ്വാസ നിശ്വാസങ്ങൾ  ചാൾസ് വാവിട്ട് കരയുന്നു , ഡേവിഡ് പൊട്ടിച്ചിരിക്കുന്നു , ഉൾക്കൊള്ളാനാകാത്ത വികാരത്തിന്റെ പ്രതിഫലനങ്ങൾ .

ഒരു വിധത്തിൽ ഞങ്ങൾ പുറത്തേക്കിറങ്ങി  കാലുകൾ നിലത്തു കുത്താനാകുന്നില്ല  ഗ്രാവിറ്റിയുമായി പൊരുത്തപ്പെടാനുള്ള ശരീരത്തിന്റെ വിമുഖത.

പാദങ്ങൾ നിലത്തുവെക്കുമ്പോൾ  ആഴങ്ങളിലേക്ക് പോകുന്ന അനുഭവം  ശരീരത്തിൽ നിന്നും അവയവങ്ങൾ വിഘടിച്ചു നിൽക്കുന്നതു പോലെ   അപ്പൂപ്പൻ താടിയുടെ ലാഘവത്വത്തിൽ നിന്നും ശരീരത്തിന്  ഭാരം വെച്ചിരിക്കുന്നു 

അതുൾക്കൊള്ളാനാകാതെ മനസ്സ് കുഴങ്ങുന്നു  .

ബുദ്ധിയുടെ കടിഞ്ഞാണിന് ശരീരത്തിൻ മേലുള്ള നിയന്ത്രണം നഷ്ടമായിരിക്കുന്നു  

സന്തോഷം കൊണ്ട്  ഞങ്ങളാ മണൽപ്പരപ്പിൽ കിടന്നുരുണ്ടു നനുത്ത മണ്ണിന്റെ സ്പർശമേറ്റപ്പോൾ ശരീരം കുളിരു കോരുന്നു.

ഇനിയൊരിക്കലും  ഇതിനു കഴിയുമെന്ന് കരുതിയിരുന്നതല്ല 

ഞാനൊരു  പിടി മണൽ വാരിയെടുത്ത് എന്റെ നെഞ്ചോട് ചേർത്തു .

ഞങ്ങൾ രക്ഷിച്ച ഭൂമി,  ഈ ലോകം

നോക്കൂ ,  ഇതിനു വേണ്ടിയാണ് നമ്മൾ പ്രപഞ്ചത്തിന്റെ അങ്ങേയറ്റം വരെ പോയത്  

ഒടുവിൽ, നമ്മുടെ ദൌത്യം വിജയകരമായി  പൂർത്തീകരിച്ചിരിക്കുന്നു  ചുറ്റുപാടും ഒന്നു നോക്കൂ,  ഇതാ ഭൂമിയുടെ പച്ചപ്പ്‌  ഞങ്ങളുടെ ദൗത്യം വിജയകരമായിരുന്നു എന്നുള്ളതിന്  ഇതിൽ കൂടുതൽ വേറെയെന്താണ് തെളിവ്  വേണ്ടത്? 

സൂര്യതാപത്താൽ കരിഞ്ഞുണങ്ങിയ ഭൂമി ഇത്ര പെട്ടെന്ന് തളിർത്തുവോ ? 

ഈ സമയത്ത് ഞാനതിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്നില്ല അതിലെനിക്ക് യാതൊരു താല്പര്യവുമില്ല കണ്മുന്നിൽ എന്തു കാണുന്നുവോ  അങ്ങിനെ തന്നെ വിശ്വസിക്കുവാൻ ഞാൻ ഇഷ്ട്ടപ്പെടുന്നു .

ഇതാണ്  ജീവിതത്തിലെ അമൂല്യമായ മുഹൂർത്തം  ഇതിനേക്കാൾ വലുത് ഇനിയൊന്നില്ല,   ഉണ്ടാവുകയുമില്ല .

വീണ്ടും ഇവിടേക്ക്  തിരിച്ചെത്താൻ കഴിയുമെന്ന്  കരുതിയിരുന്നതല്ല  അതിലുപരി ഈ ദൗത്യം തന്നെ പൂർത്തീകരിക്കാൻ കഴിയുമായിരുന്നോ എന്ന് പോലും കരുതിയിരുന്നതല്ല . 

എല്ലാം ഒരു സ്വപ്നം , അല്ലെങ്കിൽ സ്വപ്‍നത്തേക്കാൾ വലിയൊരു യാഥ്യാർഥ്യം .

സ്വപ്നത്തിൽ പോലും ഇത്രയും കഠിനമായൊരു ദൗത്യം 

അവിശ്വസനീയം തന്നെ  

എങ്ങിനെയാണത്  വിശദീകരിക്കുക ? കഴിയില്ല പക്ഷേ എല്ലാം വിജയകരകമായി അവസാനിച്ചിരിക്കുന്നു  

പ്രകൃതിയുടെ ഈ  കുളിർമ്മ തന്നെ അതിനുള്ള തെളിവ് .

ഭൂമി അതിന്റെ നൈസർഗ്ഗീക കാലാവസ്ഥ രീതികളിലേക്ക്   മാറിക്കഴിഞ്ഞിരിക്കുന്നു  കടും സൂര്യതാപത്താൽ വന്നു ചേർന്ന മുറിവുകൾ ഉണങ്ങുവാൻ ഇനിയും സമയമെടുത്തേക്കാം,  പക്ഷേ ഇപ്പോൾ ആശ്വസിക്കാം.

നാസയുമായി കൂടുതൽ സംവദിക്കുവാൻ  സാധിച്ചില്ലെങ്കിലും  വിജയത്തിന്റെ ആധികാരികതയെക്കുറിച്ച് ഇതിൽ കൂടുതൽ വേറെയെന്തു  തെളിവുകളാണ് വേണ്ടത് ?

ആത്മാഭിമാനത്താൽ ശരീരവും,  മനസ്സും ,പുളകം കൊള്ളുന്നു  

താനല്ലേ ഇതിന്റെയെല്ലാം ശിൽപി  

ഇത്തരമൊരു ദൌത്യത്തെക്കുറിച്ച് ചിന്തിക്കുവാനും  അതോടൊപ്പം അത് പ്രാവർത്തീകമാക്കാനും മുന്നിൽ നിന്നവൻ .

ഞാൻ മാത്രമാണോ ? 

അല്ല  

പക്ഷേ ഇങ്ങനെയൊരു ആശയത്തെ അവതരിപ്പിച്ചതും അതുമായി മുന്നോട്ട് പോയതും എനിക്കു മാത്രം സ്വന്തം  

ഞാൻ സ്വാർത്ഥനാവുകയാണോ? 

ഒരിക്കലുമല്ല 

ഇത് സ്വാർത്ഥതയല്ല സ്വന്തം കഴിവിലുള്ള വിശ്വാസത്തെക്കുറിച്ചുള്ള അഭിമാനമാണ്  അതിനെ സ്വാർത്ഥതയെന്ന വാക്കുകൊണ്ടല്ല ഉപമിക്കേണ്ടത്   കാരണം ഈ അഭിമാനം എനിക്കു പകർന്നു തരുന്നത് പുതിയൊരു ഊർജ്ജമാണ്  ഇനിയും പലതും കണ്ടെത്താനുള്ള പാച്ചിലിന് അത് വലിയൊരു കരുത്തു പകർന്നു നൽകുന്നു.

സ്വാർത്ഥതയെന്നുള്ളത് അഹങ്കാരമാണ്  തന്നെക്കാൾ വലിയവനെ കാണുന്നത് വരേക്കുമുള്ള ഒരു സാങ്കൽപ്പീക കുമിള ഏത് നിമിഷവും അത് പൊട്ടിപ്പോകാം .

ഇതൊരു  കൂട്ടായ്‍മയുടെ വിജയം തന്നെയാണ്  എന്നെപ്പോലെതന്നെ എല്ലാവർക്കും അതിൽ  തുല്യത അവകാശപ്പെടാം  ഈ  അഭിമാനവും  അവകാശവും എല്ലാവർക്കും തുല്യമായി വീതിക്കപ്പെടേണ്ടതു തന്നെയാണ് യാതൊരു സംശയവും അക്കാര്യത്തിൽ ആർക്കുമില്ല .

അത്രയും വലിയൊരു ദൌത്യമായിരുന്നൂവിത് വിജയശതമാനം വെറും ഒരു ശതമാനമോ അതിൽ കുറവുള്ളതോ ആയ ഒന്ന്  സൂര്യനെപ്പോലെ ഭീമാകാരനായൊരു  നക്ഷത്രത്തെ സ്ഫോടന ശക്തിയാൽ, കൃത്രിമമായൊരു മർദ്ദം സൃഷ്ടിച്ചുകൊണ്ട്  പുറകോട്ട്  തള്ളി വിടുന്നതിലെ  യുക്തി  സാമാന്യബുദ്ധിക്കെന്നല്ല, ഭാവനക്ക്പോലും  നിരക്കാത്തതാണ് .

സത്യത്തിൽ അതല്ലാതെ ഞങ്ങൾക്കു  മുന്നിൽ വേറെ വഴിയില്ലായിരുന്നു.

വെറുമൊരു  പരിശ്രമം 

അത്രമാത്രം  

ഒന്നും ചെയ്യതിരിക്കുന്നതിനേക്കാൾ നല്ലത്  എന്തെങ്കിലും  ചെയ്യുക എന്ന യുക്തി, അത്രമാത്രം ,അല്ലെങ്കിൽ അനിവാര്യമായ  ദുരന്തത്തെ കൈ നീട്ടി സ്വീകരിച്ചുകൊണ്ട്  ആത്യന്തികമായ വിധിയിലൂടെ കടന്നു പോവുക .

ഇതാണ് അതിജീവനത്തിന്റെ പാത ,  

പ്രതീക്ഷ , വിശ്വാസം , പരിശ്രമം വിജയത്തിലേക്കുള്ള വഴികളാണവ  . 

ഗാലക്സിയിൽ നടന്ന സ്ഫോടനത്തിന്റെ പ്രത്യാഘാതങ്ങൾ  എന്തൊക്കെയാണെന്ന് കാലം തെളിയിക്കട്ടെ അതിനേയും അതിജീവിക്കാനുള്ള കഴിവ് മനുഷ്യകുലത്തിനുണ്ട് .

സ്ഫോടനത്തിന്റെ ഫലമായി സൂര്യൻ മറ്റൊരു ദിശയിലേക്കാണ് നീങ്ങിയിരുന്നതെങ്കിൽ ? 

അറിയില്ല  

അതിനെക്കുറിച്ച്  ചിന്തിക്കേണ്ട കാര്യമില്ല  

അത് നടന്നില്ല  

അപ്പോൾ  അതിനെക്കുറിച്ച് എന്തിനു തല പുണ്ണാക്കണം ? 

അങ്ങിനെയായിരുന്നെങ്കിൽ , ഇങ്ങനെയായിരുന്നുവെങ്കിൽ എന്നുള്ള  ചോദ്യങ്ങൾക്ക് ഇവിടെ  പ്രസക്തിയില്ല

എങ്കിലും  അങ്ങിനെ ആയിരുന്നുവെങ്കിലോ ? 

അപ്പോൾ അവിടെയും നമ്മളൊരു ആശയത്തെ  കണ്ടെത്തുന്നു, അതിലൂടെ മുന്നോട്ട് പോകുന്നു  . 

ഒരു വഴിയിലൂടെ സഞ്ചരിക്കുമ്പോൾ  നമ്മൾ പ്രതീക്ഷിക്കുന്ന പ്രതിബന്ധങ്ങൾ മാത്രമല്ലല്ലോ  നേരിടേണ്ടി വരുന്നത് ? അപ്പോൾ അതിനനുസരിച്ചുള്ള മാർഗ്ഗങ്ങൾ അവലംബിക്കുക, അതിനെ അതിജീവിക്കുക 

അത്രമാത്രം , അല്ലാതെ അതിനെക്കുറിച്ചോർത്ത് ഇപ്പോൾ തലപുകക്കേണ്ട കാര്യമില്ല  

അതാണ് വേണ്ടത് .

എന്തിനേയും നേരിടാനുള്ള ആർജ്ജവം ഉള്ളിലെറ്റുക  മുന്നോട്ട് പോകാനുള്ള വഴിയിലൂടെ മുന്നോട്ട് തന്നെ പോവുക അതിനുള്ള മാർഗ്ഗങ്ങൾ കണ്ടെത്തുക അതിനനുസരിച്ച് അവയെ ഇമ്പ്ലിമെൻറ് ചെയ്തെടുക്കുക .

എന്തുകൊണ്ട് അല്ലെങ്കിൽ എങ്ങിനെ  സൂര്യന്  വ്യതിചലനം സംഭവിച്ചുവെന്നുള്ളതിന്  വിശദമായ പഠനങ്ങൾ തന്നെ വേണ്ടി വരും.

നമ്മൾ സ്ഫോടനം കൊണ്ട്  കൃത്രിമമായ സൃഷ്ടിച്ച മർദ്ധത്തിനു  സമാനമായതു  പോലെ മറ്റെന്തിങ്കിലും തരത്തിലുള്ള മർദ്ദം സൂര്യനു മേൽ സൃഷ്ട്ടിക്കപ്പെട്ടതായിരിക്കാം .

അതിന്റെ കാരണങ്ങൾ പലതായിരിക്കാം

താരാപഥങ്ങൾ പരസ്പരം  കടന്നുപോകുമ്പോൾ രൂപം കൊള്ളപ്പെടുന്ന അതിശക്തമായ  മർദ്ധമായിരിക്കാം 

അല്ലെങ്കിൽ  ഗ്രഹങ്ങളോ ,  നക്ഷത്രങ്ങളോ, തിരിച്ചറിയപ്പെടാത്ത ഭീമാകാരങ്ങളായ മറ്റു വസ്തുക്കളോ  സൂര്യനുമേൽ ചെലുത്തിയ സമ്മർദ്ധം  മൂലമോ ഇത്തരത്തിൽ സംഭവിക്കാം.

അതുമല്ലെങ്കിൽ കോടിക്കണക്കിനു വർഷങ്ങൾ കൊണ്ട് പ്രപഞ്ചത്തിനു സംഭവിക്കാവുന്ന പരിവർത്തനങ്ങളുടെ ഫലമായിരിക്കാം   ഏതൊരു വസ്തുവും ശ്വാശതമായി നിലനിൽക്കുന്നില്ല  അതിനെപ്പോഴും മാറ്റങ്ങൾ സംഭവിച്ചു കൊണ്ടിരിക്കുന്നു എന്നുള്ള തത്വത്തിൽ അധിഷ്ഠിതമായി മുന്നോട്ട് പോകുമ്പോൾ തിരിച്ചറിയപ്പെടുന്ന സത്യം .

ഈ ഒരു കാഴ്ചപ്പാടിലൂടെ നോക്കിക്കാണുമ്പോൾ  ചില സൌരയൂഥങ്ങളോ താരാപഥങ്ങളോ  കോടിക്കണക്കിന് വർഷങ്ങളിലൂടെയുള്ള അവയുടെ ജീവിത ചക്രത്തിൽ  പലതരത്തിലുള്ള പരിവർത്തനങ്ങളിലൂടെ കടന്നുപോയി അവസാനം അവയുടെ  അന്ത്യഘട്ടത്തിൽ  സ്വയം ശോഷണമോ വികാസമോ  സംഭവിച്ച് പല അവസ്ഥാന്തരങ്ങളിലേക്ക് മാറ്റപ്പെട്ടേക്കാം അതോടൊപ്പം  അതുൾക്കൊള്ളുന്ന ഗ്രഹ സമൂഹങ്ങൾക്കും  നക്ഷത്ര കൂട്ടായ്മകൾക്കും മാറ്റങ്ങൾ സംഭവിക്കുകയോ , സ്ഥാന ഭ്രംശം സംഭവിക്കപ്പെടുകയോ ചെയ്തേക്കാം

എന്നാൽ ഇവിടെ സംഭവിച്ചതുമായി  താരതമ്യം ചെയ്യുമ്പോൾ അത്തരത്തിലുള്ള  ഒരു മാറ്റത്തിലൂടെയല്ല സൂര്യന്  സ്ഥാനചലനം സംഭവിച്ചിട്ടുള്ളതെന്നാണ് മനസ്സിലാക്കുവാൻ കഴിയുന്നത് .

ഒരു താരാപഥത്തിനോ, സൗരയൂധത്തിനോ അവയുടെ പരിണാമപ്രിക്രിയയിൽ  എന്തെങ്കിലും  തരത്തിലുള്ള  മാറ്റങ്ങൾ സംഭവിക്കുമ്പോൾ, അല്ലെങ്കിൽ വിധേയമാകുമ്പോൾ  അതുൾക്കൊള്ളുന്ന  നക്ഷത്ര സമൂഹങ്ങളിലും,  ഗ്രഹസമുച്ചയങ്ങളിലും അതോടൊപ്പം തന്നെ ആ മാറ്റങ്ങൾ പ്രകടമാകേണ്ടതാണ്  

എന്നാൽ ഇവിടെ അങ്ങനെയൊന്ന്  തിരിച്ചറിയപ്പെട്ടിട്ടില്ല എന്നുള്ളത് എടുത്തുകാണിക്കുന്നത് അത്തരത്തിലുള്ളൊരു പരിണാമപ്രിക്രിയ ഇവിടെ സംഭവിച്ചിട്ടില്ലായെന്നുള്ളത് തന്നെയാണ്.

മറ്റൊന്ന് സൂര്യന് അതിന്റെ അന്ത്യ ഘട്ടത്തിൽ സംഭവിച്ചേക്കാവുന്ന ശോഷണംമൂലമാണ് ഇതെന്നും കരുതാനാകില്ല കാരണം  ഇവിടെ ചലന ഭ്രംശമാണ് സംഭവിച്ചിരിക്കുന്നത്  അല്ലാതെ രൂപമാറ്റമല്ല .

ഇതേക്കുറിച്ചെല്ലാം ആധികാരികമായി വിശദീകരിക്കപ്പെടണമെങ്കിൽ  അതി ബ്രഹത്തായ  ഒരു പഠനത്തിനു ശേഷം മാത്രമേ അതെല്ലാം സാദ്ധ്യമാകൂ   .

ജോൺ  സ്വപ്നം കാണുകയാണോ ? 

ചാൾസിന്റെ ആ ചോദ്യത്തിന് ഞാൻ ആണെന്നോ, അല്ലെന്നോ  മറുപടി പറഞ്ഞില്ല വെറുതെ തലയാട്ടുക മാത്രം ചെയ്തു .

എല്ലാവരുടെയുള്ളിലും ആഹ്ളാദം തിരതല്ലിക്കൊണ്ടിരിക്കുന്നു  നിക്കോളാസ് ആകാശത്തേക്ക് നോക്കി കൂവുന്നു.

അപ്പോഴും ഒരു സംശയം ഞങ്ങളെ വലയം ചെയ്തു 

ഇത്ര വലിയൊരു  ക്രാഷ് ലാൻഡ്‌ നടന്നീട്ടും  ആരേയും കാണുന്നു പോലുമില്ലല്ലോ   

ഒരു രക്ഷാ ദൌത്യങ്ങളുമില്ല .  

വാർത്താവിനിമയോപാധികളും , ദിശാ സംവീധാനങ്ങളും , റാഡാറുകളും എല്ലാം തന്നെ പ്രവർത്തനക്ഷമമല്ലാതാകുമോ ? 

ഇനി അങ്ങിനെ ആണെങ്കിൽ തന്നെ ഇത്രയും വലിയൊരു സ്പേസ് ഷട്ടിൽ ഭൂമിയിലേക്ക് പ്രവേശിച്ച് ഇടിച്ചിറങ്ങുന്നത്  പരിസരവാസികൾക്ക് പോലും തിരിച്ചറിയാനാകാതെ വരുമോ?

നാസയുടെ ഒരു സംവീധാനങ്ങൾക്ക് പോലും ഞങ്ങൾ  ഭൂമിയിലേക്ക്  പ്രവേശിച്ചത്  തിരിച്ചറിയുവാൻ കഴിയാതെ പോയതെന്തുകൊണ്ട്?
              
ഇനിയൊരു പക്ഷേ  അമേരിക്ക വിട്ട് മറ്റേതെങ്കിലും രാജ്യാതിർത്തിക്കുള്ളിലാണോ ഈ ക്രാഷ് ലാൻഡ് നടന്നിരിക്കുന്നത്? അങ്ങിനെയെങ്കിൽ നാസ അത് അറിയേണ്ടതല്ലേ? ഞാൻ ബാലിശമായി ചിന്തിക്കുന്നു ചിലപ്പോൾ കടന്നുപോയ സങ്കീർണ്ണതകൾ മൂലമായിരിക്കാം നാസാക്കാത് തിരിച്ചറിയാൻ സാധിക്കാതെ വന്നത് എന്നിരുന്നാൽ    തന്നേയും  ഈ  രാജ്യത്തിലുള്ള  രക്ഷാപ്രവർത്തനങ്ങളെങ്കിലും നടക്കേണ്ടതല്ലേ ഈ ഘട്ടത്തിൽ ?

തങ്ങളുടെ വരവ് ലോകം മുഴുവനം ഉറ്റു നോക്കിക്കൊണ്ടിരിക്കുന്നതല്ലേ ? .

എന്റെയതേ  സംശയങ്ങൾ തന്നെയായിരുന്നു എവർക്കുമുണ്ടായിരുന്നത്

ഡേവിഡത്  തുറന്നു  ചോദിക്കുക തന്നെ ചെയ്തു .

എന്തേ ആരേയും കാണുന്നില്ല  ? 

നമ്മളിനി ആൾത്താമസമില്ലാത്ത എന്തെങ്കിലും  ദ്വീപുകളിലോ മറ്റോ ആണോ   വന്നു പെട്ടിരിക്കുന്നത് ? 

അങ്ങിനെയെങ്കിൽ കൂടി  അഡ്വാൻസഡായ കാലത്ത്  ഇതുപോലും  തിരിച്ചറിയപ്പെടുന്നില്ലേ  ?

ഞങ്ങൾ  ഭൌമാന്തരീക്ഷത്തിലേക്ക്  പ്രവേശിച്ചത്‌ മുതൽ എല്ലാ രാജ്യങ്ങളുടേയും നിരീക്ഷണത്തിൽ തന്നെ ആയിരിക്കണമല്ലോ? 

 ചിലപ്പോൾ ഇതിനെല്ലാം കാരണം മേല്പറഞ്ഞതു തന്നെ ആയിരിക്കും  സൂര്യന്റെ അത്യുഗ്രതാപത്താൽ  എല്ലാ സംവീധാനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ടായിരിക്കാം അതു തന്നെയായിരിക്കും തങ്ങൾ ഭൂമിയിൽ നിന്നും അത്രയും ദൂരത്തിലാണെന്നുള്ള തെറ്റായ നാസയുടെ നിഗമനത്തിന്റെയും ആധാരം

നിക്ക്, ഒന്നുകൂടി ശ്രമിച്ചു നോക്കൂ  ചിലപ്പോൾ സിഗ്നലുകൾ പുനസ്ഥാപിക്കപ്പെട്ടിരിക്കാം

പക്ഷേ നിരാശയായിരുന്നു ഫലം 

ആകെ ഒരു  കരകരപ്പ് മാത്രം  

 ഫ്രീക്വൻസിയൊന്ന്  മാറ്റി നോക്കു 

ചാൾസിന്റെ നിഗമനം ശരിയായിരുന്നു

വളരെ കൃത്യമായി തന്നെ  നാസയിൽ  നിന്നുമുള്ള സന്ദേശങ്ങൾ ഞങ്ങളിലേക്കെത്തി 

ക്രാഷ് ലാൻഡിങ്ങിൽ ഷട്ടിലിന്റെ ഭാഗങ്ങൾ ഒട്ടുമുക്കാലും തകർന്നിരിക്കുന്നുവെങ്കിലും റേഡിയോ പോലെയുള്ള ചിലത് അതിനെ അതിജീവിച്ചിരുന്നു മണൽ തിട്ടയോട് ചേർന്ന് വെള്ളത്തിലായിരുന്നു ആ ക്രാഷ് ലാൻഡിന്റെ തുടക്കം എന്നുള്ളതാണ് ഒരു തീപിടുത്തത്തിൽ നിന്നു കൂടി ഞങ്ങളെ രക്ഷിച്ചെടുക്കായിട്ടുള്ളതിനു വലിയൊരു കാരണം 

നാസ,  മിഷൻ റൂം   എനി ബടി ഹിയറിംഗ് ?

 ഓ മൈ ഗോഡ് , ഇറ്റ് ഈസ് ഫ്രം നാസാ

യെസ്,  വി ആർ ഹിയറിംഗ്  ഞങ്ങൾ ക്രാഷ് ലാൻഡ് ചെയ്തിരിക്കുകയാണ്  പക്ഷേ എവിടെയാണെന്നോ എന്താണെന്നോ ഒന്നും തന്നെ ഈ ഘട്ടത്തിൽ തിരിച്ചറിയുവാൻ കഴിയുന്നില്ല ഇതേതോ വിജനമായ ദ്വീപോ മറ്റോ ആണെന്ന് തോന്നുന്നു .

 നിങ്ങൾ ഭൂമിയിലാണോ  ക്രാഷ് ലാൻഡ് ചെയ്തിരിക്കുന്നത്?

 അല്ല ആകാശത്താണ് ഞങ്ങൾ ക്രാഷ് ലാൻഡ് ചെയ്തിരിക്കുന്നത് 

 ഡേവിഡായിരുന്നു  അത്യധികം കോപത്തോടെ അതിനു മറുപടി പറഞ്ഞത്

വാട്ട് നോൺസെൻസ് ദേ ആർ ടോക്കിങ് ജോൺ ?

കാം ഡൌൺ ഡേവിഡ് , സംതിങ് റോങ് 

സോറി ജോൺ  നിങ്ങൾ ഭൗമാന്തരീക്ഷത്തിലേക്ക് പ്രവേശിച്ചതിന്റെ യാതൊരു വിധ അടയാളങ്ങളും  ഞങ്ങൾക്കിതുവരെ ലഭിച്ചിട്ടില്ല
    
പിന്നെ എവിടെയാണ് നിങ്ങൾ ക്രാഷ് ലാൻഡ്‌  ചെയ്തിരിക്കുന്നത് ?

സിസ്റ്റത്തിന്റെ എന്തെങ്കിലും തരത്തിലുള്ള തകരാറുകൾ മൂലമാണോ ഈ തെറ്റായ കണക്ക് കൂട്ടലുകൾ സംഭവിക്കുന്നത് ?

ഒരിക്കലുമല്ല ജോൺ എല്ലാം വളരെ കൃത്യമാണ്.

ഞങ്ങൾ നാലുപേർക്കും അതുൾക്കൊള്ളാനാകുന്നില്ല
 
ഞങ്ങൾ ഭൌമാന്തരീക്ഷത്തിലേക്ക് പ്രവേശിച്ചതിന്റെ യാതൊരു അടയാളങ്ങളും നാസക്ക്  ലഭിച്ചിട്ടില്ലെന്നു പറയുന്നതിലെ യുക്തി എന്താണ് ?

എന്നാൽ ഞങ്ങളുടെ വിശ്വാസങ്ങളെ കഠിനമായി എതിർത്തുകൊണ്ട്  നാസ കണിശമായി തന്നെ പറയുന്നു സിസ്റ്റമെല്ലാം പെർഫെക്റ്റാണെന്ന് ഞങ്ങൾ ഇപ്പോഴും ഭൂമിയിൽ നിന്നും കോടിക്കണക്കിന് ദൂരം അകലെയാണെന്ന്  

ഞങ്ങൾ ഭൂമിയിൽ തന്നെയാണ്  ലാൻഡ് ചെയ്തിരിക്കുന്നതെന്ന് ഞങ്ങൾക്ക് വിശ്വാസമുണ്ട് 

ഇത് ഭൂമിയില്ലാതെ മറ്റെന്താണ് ?

 ഇനി എന്തെങ്കിലും തരത്തിലുള്ള സാങ്കേതിക പിഴവുകളോ  മറ്റോ ആണോ ഞങ്ങളിൽ തെറ്റിദ്ധാരണ വളർത്തുന്നത് ? ഉത്തരം ലഭിച്ച ആ ചോദ്യം ഞങ്ങൾ വീണ്ടും ആവർത്തിച്ചു 

എന്താണ് നിങ്ങളീ  പറയുന്നത് ? ഞങ്ങളിവിടെ  ഭൂമിയിൽ തന്നെയുണ്ട്‌  പക്ഷേ  എവിടെയാണെന്നു മാത്രം  തിരിച്ചറിയാനാകുന്നില്ല  ഞങ്ങൾ ഈ കാണുന്നത് സമുദ്രമാണ് , ഞങ്ങൾ ഈ കാണുന്നത് വൃക്ഷങ്ങളാണ് , ഞങ്ങളിതാ യാതൊരു ഉപകരണങ്ങളുടെ സഹായവും ഇല്ലാതെ ശ്വസിക്കുന്നു , ഇതിൽ കൂടുതൽ വേറെ എന്ത് തെളിവാണ് ഞങ്ങൾ തരേണ്ടത് ? 

പക്ഷേ ,  തീർച്ചയായും ഇതൊരു മനുഷ്യാവാസമില്ലാത്ത ദ്വീപായിരിക്കാം  കാരണം ഇത്രയും വലിയൊരു ക്രാഷ് ലാൻഡ് നടന്നിട്ടും പരിസരവാസികളെ ഒരാളെ പോലും ഇവിടെയെങ്ങും കാണുവാനില്ല എന്നുള്ളത് തന്നെ 

ജോൺ താങ്കളീ പറയുന്നത് ഞങ്ങൾക്ക് വിശ്വസിക്കുവാനാകുന്നില്ല .

ഞങ്ങൾക്കും വിശ്വസിക്കാനാകുന്നില്ല    

പക്ഷേ ഒന്നുറപ്പുണ്ട്  നിങ്ങളുടെ ഷട്ടിലിനിയും  ഭൌമാന്തരീക്ഷത്തിലേക്ക് പ്രവേശിച്ചിട്ടില്ല  നിങ്ങളുടെ ഇപ്പോഴത്തെ കൃത്യമായ സ്ഥാനം ഭൂമിയിൽ നിന്നും 640 മില്യൺ  കിലോമീറ്ററുകൾ അകലെ തന്നെയാണ്  

വളരെ വ്യക്തമായി തന്നെ ഞങ്ങൾക്കത് തിരിച്ചറിയാനാകുന്നുണ്ട് .

വാട്ട്‌ എ നോൺസെൻസ്  യുവർ ടോക്കിംഗ് .? 

എനിക്കത്  വിശ്വസിക്കുവാൻ തന്നെ  കഴിയുന്നില്ല . 

ഞങ്ങളിവിടെ  ഈ ഭൂമിയിൽ ലാൻഡ് ചെയ്തു കഴിഞ്ഞിരിക്കുന്നുവെന്നുള്ളത് പകൽ പോലെ  സത്യം   ഞങ്ങൾ, ഞങ്ങളുടെ കണ്ണുകൾ കൊണ്ട് കാണുന്നതും  സത്യം  എന്നിട്ടും നാസാ പറയുന്നു ഞങ്ങൾ ഭൂമിയിലല്ലായെന്ന്  സ്വന്തം കണ്ണുകൾ നുണപറയുകയാണോ ? 

അങ്ങേത്തലക്കൽ നിന്ന്  ഡയറക്ടർ ജാക്കിന്റെ സ്വരം എന്നിലേക്ക് ഒഴുകിയെത്തി .

ഞങ്ങൾ പറയുന്നത് സത്യമാണ്  ജോൺ  ഞങ്ങൾക്ക് ലഭ്യമായ വിവരങ്ങളനുസരിച്ച്  നിങ്ങളുടെ ഇപ്പോഴത്തെ സ്ഥാനം മേൽപ്പറഞ്ഞത്‌ തന്നെയാണ്  വാട്ട്‌ ഹാപ്പെണ്ട് ജോൺ.?

അതിന്റെ ഉത്തരം എനിക്കെന്നല്ല  ആർക്കും അറിയില്ല

ഞാൻ റേഡിയോ ഓഫ് ചെയ്തുകൊണ്ട്  എന്റെ സഹപ്രവർത്തകരെ നോക്കി  അവിശ്വസനീയമായ മുഖഭാവത്തോടെ തന്നെയാണ്  എല്ലാവരും  

അവ പരസ്പരം ചോദ്യ ചിഹ്നങ്ങൾ ആകുന്നു .

ആർക്കാണ് പിഴവു പറ്റിയിരിക്കുന്നത് ? 

നാസക്കോ ?  

അതോ ഞങ്ങൾക്കോ ?

ഞങ്ങൾക്കാണെങ്കിൽ  ലാൻഡ് ചെയ്തിരിക്കുന്നത് എവിടെയാണ് ? ഇത് ഭൂമി തന്നെയെന്ന്  നിസ്സംശയം  പറയുവാൻ സാധിക്കും ബഹിരാകാശത്തു നിന്നു കണ്ട ഭൂമിയുടെ ദൃശ്യവും അത് ശരിവെക്കുന്നത് തന്നെ .

 പിന്നെ ഞങ്ങൾ  കാണുന്ന ഈ  കാഴ്ച്ചകൾ ?, ഭൂമിയാണെന്നതിന് വേറെ എന്ത്  തെളിവുകൾ ആണ് വേണ്ടത് ? സ്വന്തം കണ്ണുകളെ അവിശ്വസിക്കേണ്ട കാര്യമില്ലല്ലോ ?

എന്നിട്ടും നാസയുടെ കണക്കിൽ ഞങ്ങളിപ്പോഴും  ബഹിരാകാശത്തു തന്നെയാണ് .

ഏതാണ് സത്യം ? 

ഏതാണ് മിഥ്യ ? 

ഒന്നും തന്നെ തിരിച്ചറിയുവാൻ കഴിയുന്നില്ല.

ഇനിയിതെല്ലാം  ഒരു സ്വപ്നമാണോ ? ചില അവസരങ്ങളിൽ  ബുദ്ധിക്ക് ഭ്രമം സംഭവിക്കുമ്പോൾ  ഉണ്ടാകുന്ന ഒരു തരം ഇല്ലൂഷൻസ് ?

പക്ഷേ, ഒരേ സമയം തന്നെ നാലുപേർക്കും ആ ഇല്ലൂഷന് സാധ്യതയുണ്ടോ? 

തലക്കകം ചൂടുപിടിക്കുന്നു .

ഇനി നാസ പറയുന്നതാണ്  സത്യമാണെങ്കിൽ ?  

അപ്പോൾ, അപ്പോൾ  ഞങ്ങൾ  എവിടെയാണ്?

 ഇത്  ശൂന്യാകാശത്തിൽ തന്നെയുള്ള വേറെയേതെങ്കിലും ഒരു ഗ്രഹമാണോ ? ഇതുവരേക്കും നമ്മൾ തിരിച്ചറിയാത്തത് ? അതിനുള്ള സാധ്യതയുണ്ടോ?

ശൂന്യാകാശത്തിൽ ഞങ്ങൾ അഭിമുഖീകരിച്ച ആ കൊടുങ്കാറ്റ് ഈയൊരു  അത്ഭുതത്തിലെക്കാണോ വഴി തുറന്നു തന്നത് ?

ഏയ് ഒരിക്കലുമല്ല , ദാറ്റ് ഈസ് ഇമ്പോസ്സിബിൾ

അടുത്ത നിമിഷത്തിൽ  തന്നെ എന്റെ സാമാന്യ ബുദ്ധി അതിനെ നിരാകരിച്ചു .

അങ്ങിനെയൊരു സാധ്യതയേയില്ല   ഭൂമിയുടെതിനോട് സമാനമായ ഗ്രഹങ്ങൾ ഉണ്ടാകാം  എന്നുവെച്ച്  ഇത്രയും സമാനത 

ദാറ്റ് ഈസ് ഇമ്പോസ്സിബിൾ 

സമാനമായൊരു ഗ്രഹമല്ല ഇതു  ഭൂമി തന്നെയാണ്  അതിന്റെ തെളിവുകളാണ് ഞങ്ങളുടെ കണ്മുന്നിൽ  കാണുന്നത് .

അടുത്ത നിമിഷത്തിൽ ബുദ്ധി വീണ്ടും  മലക്കം മറിയുന്നു .

 പ്രപഞ്ചത്തെക്കുറിച്ചുള്ള  നമ്മുടെ അറിവുകൾ അത്ര വിശാലമൊന്നുമല്ല അങ്ങിനെയെങ്കിൽ  ഭൂമിയെപ്പോലെയുള്ള  മറ്റൊരു ഗ്രഹം ഈ പ്രപഞ്ചത്തിൽ എവിടെയെങ്കിലും ഉണ്ടായിക്കൂടെ ?  നാസക്ക്  തെറ്റുപറ്റാനുള്ള  സാദ്ധ്യത വളരെ കുറവാണ്  അവരുടെ കണക്കുകൂട്ടലുകളനുസരിച്ച്  തങ്ങളിപ്പോഴും  ഭൂമിയിൽ നിന്നും കോടിക്കണക്കിന് കിലോമീറ്ററുകൾ അകലെയാണുള്ളത്  

പക്ഷേ ഞങ്ങൾ ഭൂമിയിൽ ലാൻഡ് ചെയ്തിരിക്കുന്നുവെന്നുള്ളത് പച്ചപരമാർത്ഥം.  

ഇലക്ട്രോണിക്ക് ഉപകരണങ്ങളുടെ പിഴവിലൂടെ വന്ന ആശയക്കുഴപ്പത്തിൽ നിന്നും ഉടലെടുത്ത  തെറ്റുകളാണോ  ഇതെല്ലാം ? പക്ഷേ  നാസയേപ്പോലെയുള്ളൊരു ശാസ്ത്രശാഖയുടെ സംവീധാനത്തിൽ സംഭവിക്കപ്പെടുന്ന പിഴവെന്നുള്ളത്  അപൂർവ്വങ്ങളിൽ, അപൂർവ്വമാണ്.

ആ അപൂർവ്വതയാണോ  ഇപ്പോൾ സംഭവിച്ചിരിക്കുന്നത്  ?

ഭൂമിയിൽ തന്നെയാണ്  ഞങ്ങൾ ലാൻഡ് ചെയ്തിരിക്കുന്നത് 
മേൽപറഞ്ഞ പോലെ കണക്ക് കൂട്ടലുകളിൽ സംഭവിക്കപ്പെട്ട  ഏതെങ്കിലും തരത്തിലുള്ളൊരു  പിഴവായിരിക്കാം ഞങ്ങളുടെ  സ്ഥാനം ഇപ്പോഴും  ബഹരികാശത്ത്‌ തന്നെയാണെന്ന തെറ്റായ നിഗമനത്തിനാധാരം . 

ഭൂമിയിലെ ശ്വസനയോഗ്യമായ വായൂ,  ഈ കാണുന്ന സമുദ്രം, വൃക്ഷങ്ങൾ പച്ചപ്പ്   എല്ലാം തന്നെ  ഞങ്ങളുടെ നിഗമനങ്ങളെ  ശരിവെക്കുന്നതരത്തിലുള്ളതാണ്.

ഈ പ്രപഞ്ചത്തിൽ വേറെയേതെങ്കിലുമൊരു  ഗ്രഹത്തിൽ  ഭൂമിയുടേതിനോടു  സമാനമായൊരു അന്തരീക്ഷം ഉള്ളതായി ഇത് വരേക്കും കണ്ടെത്തിയിട്ടില്ല അങ്ങിനെയൊന്നില്ലതാനും  .

അതെങ്ങിനെയെനിക്ക് ഉറപ്പിക്കാൻ കഴിയും ?

ബുദ്ധിക്കുള്ളിൽ വടംവലി ശക്തമാകുന്നു  

യുക്തിയും , യുക്തിരാഹിത്യവും തമ്മിൽ ഏറ്റുമുട്ടുന്നു  നേരിൽ കാണുന്ന സത്യത്തെ വിശ്വസിക്കണോ വേണ്ടയോ എന്ന് തിരിച്ചറിയാനാകാത്ത അവസ്ഥ

സ്വന്തം കണ്ണുകളെയും ബുദ്ധിയേയും അവിശ്വസിക്കേണ്ടി വരുന്ന അവസ്ഥ ?

അതോടൊപ്പം മറ്റൊരു സംശയവും കൂടി മനസ്സിനുള്ളിൽ മുളപൊട്ടുന്നു
ഇത്ര വലിയൊരു ക്രാഷ് ലാൻഡ് നടന്നിട്ടും എന്തുകൊണ്ട് ആരുമത് അറിയുന്നില്ല  ?  

ഒരു പക്ഷേ നാസക്കത് അറിയാൻ കഴിഞ്ഞില്ലെങ്കിൽ കൂടി മറ്റൊരു  രാജ്യത്തിന്റെ അതിർത്തിക്കുള്ളിൽ ഇത്തരത്തിലുള്ളൊരു പ്രവേശനം നടന്നിട്ട് അതാ രാജ്യം പോലും അറിഞ്ഞില്ലായെന്നുള്ളതിലെ യുക്തി  സാമാന്യബുദ്ധിക്കു  പോലും ഉൾക്കൊള്ളാനാകുന്നില്ല.

ഇതൊരു ആൾവാസമില്ലാത്ത ദ്വീപായിരിക്കാം എന്നുള്ള  ഒരു  വിശദീകരണം അതിന് ചാർത്തിക്കൊടുക്കാമെങ്കിലും ഏതൊരു രാജ്യത്തിന്റേയും വ്യോമാതിർത്തികൾ ലംഘിക്കപ്പെടുമ്പോൾ തീർച്ചയായും  ആ രാജ്യത്തിന്റെ പ്രതിരോധസംവീധാനങ്ങൾ അതിന് ഒരു സൂചന പോലും നൽകാതിരിക്കുന്നതെങ്ങനെ  ? 

ആ രീതിയിൽ ചിന്തിച്ചു നോക്കുമ്പോഴും വ്യക്തമായും അതിനൊരുത്തരം ലഭിക്കുന്നില്ല.

സൂര്യതാപത്താൽ  എല്ലാം തന്നെ താറുമാറായിരിക്കുന്നുവോ  .?

ഒന്നും തീർച്ചപ്പെടുത്താനാകാത്ത തരത്തിൽ ബുദ്ധിക്ക്  മാന്ദ്യം സംഭവിച്ചിരിക്കുന്നു   .

 ഇനിയൊരു  പക്ഷേ ഭൂമിയുടെതിനോട് സമാനമായൊരു ഗ്രഹം  ഈ പ്രപഞ്ചത്തിലുണ്ടോ?  അവിടെയാണോ ഞങ്ങൾ  ലാൻഡ് ചെയ്തിരിക്കുന്നത് ?

നാസയുടെ നിഗമനങ്ങൾ ശരി തന്നെയോ ? 

അങ്ങിനെയെങ്കിൽ, ശാസ്ത്രലോകത്തിലെ വലിയൊരു  ചുവടുവെപ്പ് തന്നെയായിരിക്കുമിത് 

വാസയോഗ്യമായ പുതിയൊരു ഗ്രഹത്തിന്റെ കണ്ടുപിടുത്തം . 

ഭൂമിയുടേതു  പോലെ , മനുഷ്യവാസയോഗ്യമായ ഒരു ഗ്രഹം

 അങ്ങിനെയെങ്കിൽ  പ്രപഞ്ചരഹസ്യങ്ങളുടെ ഉള്ളറകളിലേക്കുള്ള  വലിയൊരു വാതിലാണ് തുറന്നു കിട്ടുന്നത്  .

പ്രപഞ്ചത്തെക്കുറിച്ച് ഇന്നേവരെയുള്ള   മനുഷ്യന്റെ സകല സങ്കല്പങ്ങളേയും അപ്പാടെ മാറ്റി മറിക്കുവാൻ പോകുന്നത്  

പുതിയൊരു ലോകത്തിന്റെ  തിരശ്ശീല ഇവിടെ ഉയരുകയാണോ ?

ഭൂമിയുടെതിനോട് സമാനമായ എല്ലാം തന്നെ ഇവിടെയുണ്ട്  അങ്ങിനെയെങ്കിൽ ഇനി അറിയേണ്ടത് ഇവിടെ ജീവന്റെ അംശമുണ്ടോ  എന്നുള്ളതാണ്? 

ആകാംഷ  എന്നിൽ വാനോളമുയർന്നു .

ഇനി അങ്ങിനെയൊന്നുണ്ടെങ്കിൽ അതെത്തരത്തിലുള്ളതായിരിക്കും?  

സ്റ്റാർ വാർസ് സിനിമകളിൽ കാണുന്ന  അന്യഗ്രഹ ജീവികളായിരിക്കുമോ ?

അതോ മറ്റു രൂപത്തിലുമുള്ളതോ ?


ജോൺ നിങ്ങളൊരു  ശാസ്ത്രജ്ഞനാണ് അതുമറക്കരുത് ?

ബുദ്ധിയുടെ ആ ഓർമ്മപ്പെടുത്തൽ എന്നെ ഒരു നിമിഷത്തേക്ക് ഇളിഭ്യനാക്കിയെന്നുള്ളതാണ് സത്യം  .

ശാസ്ത്രജ്ഞൻ എന്നുള്ളതിന്റെ അർത്ഥം എല്ലാം അറിയുന്നവൻ എന്നുള്ളതല്ലല്ലോ ? .
   
ഞാനത് തലകുലുക്കി സമ്മതിച്ചു  

ശാസ്ത്രജ്ഞൻ എന്നുള്ളതിന്റെ അർത്ഥം  എല്ലാമറിയുന്നവൻ എന്നുള്ളതല്ല . 

ഇനി ഉണ്ടെങ്കിൽ,  അതൊരുപക്ഷേ  ഞങ്ങളുടെ ജീവനു തന്നെ ഭീക്ഷിണിയായേക്കാം, അതോടൊപ്പം തന്നെ ആശങ്കപ്പെടുത്തുന്ന മറ്റൊരു ചോദ്യവും കൂടി  ഉയർന്നുവന്നു  .

ഇത് ഭൂമിയല്ലെങ്കിൽ ഞങ്ങൾക്കിനിയെങ്ങനെ ഭൂമിയിലേക്ക് തിരിച്ചെത്തുവാൻ  കഴിയും ? ഷട്ടിൽ തകർന്നു കിടക്കുന്നു  ഞങ്ങളുടെ  ജീവിതം ഈ ഗ്രഹത്തിൽ അവസാനിക്കുമോ ?

അടുത്ത നിമിഷം ഞങ്ങളൊന്നു  വിറച്ചു  ആകെയൊരു പ്രകമ്പനം

ഭൂമികുലുക്കമാണോ ?

ഞങ്ങൾ ആശങ്കയോടെ ചുറ്റിലും നോക്കി  അതാ കുറെ സൈനീകർ നീട്ടിപ്പിടിച്ച ആയുധങ്ങളുമായി  ഞങ്ങളുടെ നേർക്കടുത്തു കൊണ്ടിരിക്കുന്നു  .

ഞങ്ങൾക്കാശ്വാസമായി  

അതെ , ഇത് ഭൂമി തന്നെ നാസക്കാണ് ഇവിടെ തെറ്റു പറ്റിയിരിക്കുന്നത് . ഞങ്ങളിപ്പോഴും ശൂന്യാകാശത്തിൽ തന്നെയാണെന്നുള്ള  നാസയുടെ നിഗമനം തെറ്റാണെന്ന് തെളിഞ്ഞിരിക്കുന്നു  .

അവരുടെ  നിഗമനം ശരിയായിരുന്നുവെങ്കിൽ  വേറൊരു ഗ്രഹത്തിലാണ് ഞങ്ങൾ എത്തിച്ചേർന്നിരിക്കുന്നതെങ്കിൽ  അവിടെയെങ്ങിനെയാണ് ഈ കാണുന്ന മനുഷ്യരുണ്ടാവുക ?

നാസയെന്ന  ലോകത്തിലെ ഏറ്റവും പേരെടുത്ത ശാസ്ത്രശാഖക്ക് പറ്റിയിരിക്കുന്ന ഗുരുതരമായ പിഴവു തന്നെയാണിത്.

ഞങ്ങളവിടെ ഭൂമിയുടെതിനോട്  സമാനമായൊരു ഗ്രഹം കണ്ടു ദശലക്ഷക്കണക്കിനു വർഷങ്ങൾക്ക് മുമ്പ്  അവിടെ  ജീവൻ ഉണ്ടായിരുന്നിരിക്കാം,   ഇത്തരത്തിലുള്ള  വിഡ്ഢിത്തരങ്ങളായ പ്രസ്ഥാവനകൾ  ഇതിനു മുമ്പും നാസയുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടുണ്ട് .

അതു പോലെയൊരു പിഴവ്  

അല്ലെങ്കിൽ തെറ്റായ സിഗ്നലുകൾ ഉണ്ടാക്കിയ ആശയക്കുഴപ്പം അവർക്ക് തിരിച്ചറിയാൻ സാധിക്കാതെ പോയതായിരിക്കാം.

എന്നിരുന്നാലും  സാങ്കേതികമായി പുരോഗമിച്ചിരിക്കുന്ന ഒരു ശാസ്ത്രശാഖക്ക് ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതു  തന്നെയാണ് ഇവിടെ സംഭവിക്കപ്പെട്ടിരിക്കുന്നത് .

പക്ഷേ , അടുത്ത നിമിഷത്തിൽ തന്നെ എന്റെയാ  ധാരണ തിരുത്തപ്പെട്ടു .

ശക്തമായ ഇരമ്പലുകൾ മുകളിൽ നിന്നും ഉയർന്നപ്പോൾ അങ്ങോട്ട്‌ നോക്കിയ ഞങ്ങൾ  അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി 

പറക്കും തളികകൾ

പറക്കും തളികകളോ? 

എന്താണിത്,  ഞങ്ങൾ സിനിമ കാണുകയാണോ?

ഭൂമിയിൽ ഒരിടത്തും തന്നെ ഇത്തരത്തിലുള്ള സൈനീക വീമാനങ്ങൾ   ഉപയോഗപ്പെടുത്തുന്ന ഒരു രാജ്യമോ, സൈന്യമോ നിലവിലില്ല.

അപ്പോളെന്താണിത്  ?

നാസയുടെ അനുമാനം ശരിയായിരുന്നുവോ ഞങ്ങൾക്കാണോ തെറ്റു പറ്റിയിരിക്കുന്നത്? 

ഞങ്ങൾ ആകെ പരിഭ്രാന്തരായി മാറി ഇതുവരെയുണ്ടായിരുന്ന ധൈര്യവും ആത്മവിശ്വാസവും  എങ്ങോ പോയി മറഞ്ഞു .

തീർച്ചയായും ഇത് ഭൂമിയല്ല മറ്റേതോ ഒരു ഗ്രഹമാണ്  ഈ കാണുന്നത് പറക്കും തളികകളും.

പക്ഷേ ഈ കാണുന്ന സൈനീകർ എങ്ങിനെ മനുഷ്യരാകും ?

ഇനി അവരുടെ ഉടയാടകളെല്ലാം  മാറ്റിയാൽ  ഭയപ്പെടുത്തുന്ന രൂപങ്ങൾ ആയിരിക്കുമോ ? ഏത് തരത്തിലുള്ള പ്രത്യാഘാതങ്ങൾ ആയിരിക്കും ഇനി ഞങ്ങൾ  നേരിടേണ്ടി വരിക .?

അവരുടെ ഗൃഹത്തിലേക്ക് കടന്നുവന്ന ഞങ്ങളെ അന്യഗ്രഹ ജീവികൾ ആയി മാത്രമേ  കാണൂ .

മനസ്സിനുള്ളിൽ അന്യഗ്രഹ ജീവികളെക്കുറിച്ചുള്ള സിനിമകൾ ഫ്ലാഷ് റീലുകൾ  കണക്കെ ഓടിക്കൊണ്ടിരിക്കുന്നു .

ആക്രമണ സ്വഭാവമുള്ള ക്രൂര ജീവികൾ ആണ് അന്യഗ്രഹങ്ങളിൽ ഉള്ളത് എന്നുള്ലൊരു  സാങ്കൽപീക ചിത്രം മനസ്സിനുള്ളിൽ കിടന്ന് വട്ടം ചുറ്റുന്നു  അത് ഭീതിയെ വർദ്ധിപ്പിക്കുന്നു .

സിനിമകളിൽ കാണുന്നത് പോലെ അവരുടെ കൈയ്യിലുള്ള ലേസർ തോക്കുകൾ കൊണ്ട് അവർ തങ്ങളെ കരിച്ചു കളയുമോ ?

പക്ഷേ  ആ സൈനീകരുടെ മട്ടും  ഭാവവും ഒരിക്കലും ഞങ്ങളുടെ   ഭാവനയിലുള്ള അന്യഗ്രഹജീവികളുടെ ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന അത്തരത്തിലുള്ളതായിരുന്നില്ല എന്നുള്ളതാണ് സത്യം.

കട്ടിയുള്ള പുറം ചട്ടയോട് കൂടിയ മുഴു വസ്ത്രം,   മുഖം  മറച്ചിരിക്കുന്ന ഹെൽമെറ്റ് പോലെയുള്ള എന്തോ ഒന്ന്.

പുറമേ കാണുന്നത്  മനുഷ്യരുടെ ആകാരം തന്നെ  അവർ കാണിക്കുന്ന ആംഗ്യങ്ങളും അതിനോട് സമാനമായിട്ടുള്ളത്  .

 ശാരീരികമായി എല്ലാവരും നല്ല ഉയരമുള്ളവരെപ്പോലെ തോന്നിപ്പിക്കുന്നു  
നീട്ടിപ്പിടിച്ച ആയുധങ്ങളുമായി അവർ ഞങ്ങൾക്കു ചുറ്റുമൊരു  വലയം തീർത്തു .

 മുകളിൽ വട്ടമിട്ടു പറക്കുന്ന  സൈനീകവീമാനങ്ങൾ കണക്കെയുള്ള പറക്കും തളികകൾ  ആ സൈനീകർക്കു പിന്നിലായി  വലിയ  കവചിത വാഹനങ്ങൾ .

ഇനിയിതെല്ലാം ഞങ്ങൾ കാണുന്ന സ്വപ്നങ്ങളാണോ ?

അറിയില്ല, ഞാൻ തലകുലുക്കി 

ആ സൈനീകരിൽ ഒരാൾ മുന്നോട്ട് വന്ന്  എന്തോ  ഞങ്ങളോട് ഉച്ചത്തിൽ  വിളിച്ചു പറഞ്ഞു .

എന്നാൽ ഞങ്ങൾ നിസ്സഹായരായിരുന്നു 

ആ ഭാഷ., മനസ്സിലാകുന്നില്ല .

ഞങ്ങളുടെ നിശബ്ദതയിൽ  അയാൾ മുഖത്ത് ആവരണം ചെയ്തിരുന്ന ആ കവചം  എടുത്തു മാറ്റി .

 അയ്യോ ..

ഞങ്ങൾ അത്ഭുതം കൂറി .

ഒരു  മനുഷ്യൻ, നല്ല വെളുത്ത തുടുത്ത മുഖത്തോട് കൂടിയിരിക്കുന്നൊരു  സുന്ദരൻ . 

എന്തൊക്കെയാണ് ഞങ്ങൾക്ക് ചുറ്റിലും  സംഭവിച്ചു കൊണ്ടിരിക്കുന്നത് ?

നാസ പറയുന്നു ഞങ്ങൾ ഭൂമിയിൽ നിന്നും കോടിക്കണക്കിന് കിലോമീറ്ററുകൾ അകലെയാണെന്ന്  

എന്നാൽ ഞങ്ങൾ കാണുന്നത് ഭൂമി തന്നെ  

എന്നാൽ ഈ കാണുന്ന പറക്കും തളികകൾ ഞങ്ങളുടെ നിഗമനങ്ങളെ വീണ്ടും തെറ്റിക്കുന്നു  

എന്നാൽ ഈ കാണുന്ന മനുഷ്യർ ? 

എന്താണ് ഞങ്ങൾക്ക് ചുറ്റും സംഭവിക്കുന്നത്  

കാണുന്നതെല്ലാം സത്യമോ? മിഥ്യയോ ?

ഇത് നാസക്ക് തെറ്റു പറ്റിയിരിക്കുന്നത്  തന്നെ 

ഞങ്ങൾ ഭൂമിയിൽ തന്നെയാണ് ലാൻഡ് ചെയ്തിരിക്കുന്നത്  

ഏതോ ഒരു  രാജ്യത്ത്  

അപ്പോൾ മുകളിൽ കാണുന്ന പറക്കും തളികകൾ ?,

അതിനെനിക്ക്  ഉത്തരമില്ല

ആ സൈനികൻ വീണ്ടും ഞങ്ങളോട് ചോദിച്ചു .

അസ്തേവൂ ?

ഇപ്പോൾ ഞങ്ങൾ വളരെ വ്യക്തമായിത്തന്നെ ആ വാക്ക് കേട്ടു 

എന്താണതിന് അർത്ഥം ?

വീ ആർ ഫ്രം നാസ

ഞാൻ ഇംഗ്ളീഷിൽ  മറുപടി പറഞ്ഞു .

ഭൂമിയിൽ എവിടെയെങ്കിലും ആണെങ്കിൽ അവർക്ക് നാസയെക്കുറിച്ച് അറിയാതിരിക്കില്ലല്ലോ? ആ ഒരു വിശ്വാസത്തിലാണ് ഞാൻ അങ്ങിനെ പറഞ്ഞത് .

എന്റെ ബുദ്ധിക്കും എന്തോ തകരാര് സംഭവിച്ചിരിക്കുന്നു  അല്ലെങ്കിൽ ഞാൻ വീണ്ടും വീണ്ടും ഭൂമി, ഭൂമി എന്ന് ഉരുവിട്ടു കൊണ്ടിരിക്കുന്നതെന്ത് ?

കാണുന്ന സത്യം അത്രക്കും വലുത് 

ഇത് ഭൂമി തന്നെ, എല്ലാം ഭൂമിയിൽ ഉള്ളതു തന്നെ , 

ഈ കാണുന്ന പറക്കും തളികൾ മാത്രം അതിനൊരു അപവാദം

അടുത്ത നിമിഷത്തിൽ അയാൾ എന്തോ ഒരു ആംഗ്യം കാണിച്ചു .

മറ്റൊരു സൈനീകൻ ആ കവചിത വാഹനത്തിനുള്ളിൽ നിന്നും  ഒരു ചെറിയ  ഒരു ഉപകരണം എടുത്തു കൊണ്ട് വന്ന് ഞങ്ങളുടെ മദ്ധ്യേ വെച്ചു .

ആദ്യ സൈനീകൻ വീണ്ടും ഞങ്ങളോട് ചോദിച്ചു .?

അസ്തേവൂ ?

ഞാൻ വീണ്ടും അതേ മറുപടി തന്നെ നൽകി .

വീ ആർ ഫ്രം നാസ .

chapter 14 , please click here


                 
             

0 അഭിപ്രായങ്ങള്‍