ഓന്ത് നാണുവിന്റെ വീര ശൂര പരാക്രമങ്ങൾ
ഓന്ത് നാണൂന്നാ അവനെ എല്ലാവരും വിളിക്കാ.. . ശരിക്കുള്ള പേര് പ്രിൻസ്ന്നാ, അവന്റെ അപ്പൻ വറീതേട്ടൻ ഒരുപാട് ആശിച്ചിട്ട പേരാ പ്രിൻസെന്ന്
പേരിലെങ്കിലും അവനൊരു പ്രിൻസാവട്ടേന്ന് കരുതിയിട്ടാ അങ്ങേരീ സാഹസം കാണിച്ചത് പക്ഷേ...എന്തോ അതിന്റെ യാതൊരു ഗുണവും അവനില്ല
ഇതേച്ചൊല്ലി വറീതേട്ടനും ഭാര്യ ശോശാമ്മ ചേട്ടത്തിയും എന്നും പരസ്പരം തെറിവിളിയാ
പ്രിൻസെന്ന് പേരിട്ടതിൽ ശോശാമ്മ ചേടത്തിക്ക് നല്ല എതിർപ്പുണ്ട് കാരണം ശോശാമ്മ ചേടത്തിക്ക് മരിച്ചു പോയ തന്റെ അപ്പന്റെ പേര് കുഞ്ഞാപ്പൂ ന്ന് ഇടണമെന്നായിരുന്നു ആശ
പക്ഷേ വറീതേട്ടൻ സമ്മതിച്ചില്ല എന്റെ മോനൊരു പ്രിൻസ് ആവൂന്നും പറഞ്ഞാ അങ്ങേര് പ്രിൻസെന്ന പേരിട്ടത്
തനിക്ക് തരാനുള്ള സ്ത്രീധനം തരാണ്ട് പറ്റിച്ചതിൽ പിന്നെ വറീതേട്ടന് കുഞ്ഞാപ്പൂന്നുള്ള പേര് കേട്ടാ തന്നെ കലിയിളകും
ഓന്ത് നാണു..., ഓന്ത് നാണു എന്നുള്ള വിളി കേട്ട് പ്രിൻസെന്നുള്ള വിളി കേട്ടാൽപ്പോലും അവൻ തിരിച്ചറിയാണ്ടായി
ഒരു പ്രാവശ്യം പുതിയ ക്ലാസ്സ് മാഷ് പ്രിൻസെന്ന് ഹാജർ വിളിച്ചപ്പോ ആരും എണീറ്റു നിന്നില്ല
ഓന്ത് നാണുവെന്നുള്ള തന്റെ വിളി പ്രതീക്ഷിച്ച് പ്രിൻസായ അവൻ പോലും മിഴിച്ചിരിക്കായിരുന്നു
പ്രിൻസെവിടെ ... പ്രിൻസെവിടെയെന്ന് തുടർച്ചയായി ചോദിച്ചു കൊണ്ടിരിക്കുന്നതിന്റെ അവസാനം ക്ലാസ്സ് ലീഡർ ശങ്കുവാ പോയി ഓന്ത് നാണുവിനെ തട്ടിവിളിച്ച് ഹാജർ പറയാൻ പറഞ്ഞത്
സ്വന്തം പേര് പോലും അറിയത്തില്ലേയെന്നും ചോദിച്ചോണ്ടാ മാഷ് അവനെയൊന്ന് സൂക്ഷിച്ചു നോക്കിയത് അങ്ങേരുടെ സകല പ്രതീക്ഷയും തെറ്റിപ്പോയിരുന്നു
പ്രിൻസെസെന്നുള്ള പേര് കേട്ടപ്പോ മറ്റെന്തോക്കെയോ രൂപമായിരുന്നു മാഷുടെ മനോമുകുരത്തില് തെളിഞ്ഞു വന്നത്
എല്ലാവരും അവനെ ഓന്ത് നാണു .., ഓന്ത് നാണുവെന്ന് വിളിക്കുന്നതിനുള്ള കാരണം ഓന്തെന്ന ജീവിയെ എവിടെക്കണ്ടാലും ഉടൻ തന്നെ തട്ടിക്കളയുകയും കുരിശില് തറക്കുകയും ചെയ്യുമായിരുന്നു.
ഓന്തിനെ കൊല്ലുന്നത് കൊണ്ടാണ് ഓന്തെന്നുള്ള വിളിപ്പേര് വന്നതെങ്കിലും അതിനുവാലായി നാണു എങ്ങിനെ വന്നുവെന്നുള്ളത് എല്ലാവർക്കും അജ്ഞാതമായ ഒരു ഘടകമാണെന്നുള്ളതാണ് സത്യം . ഓന്തെന്നുള്ള വിളിപ്പേരിന്റെ കൂടെ നാണുവാണ് കൂടുതൽ ചേരുന്നതെന്ന് തിരിച്ചറിഞ്ഞ ആരെങ്കിലുമായിരിക്കാം അതിനു പുറകിലെന്നുള്ള ഒരു കൺക്ലൂഷനിലേക്കാണ് അത് നാട്ടുകാരേയും എന്തിന് ഓന്ത് നാണുവിനേയും കൊണ്ടെത്തിച്ചത്.
ഓന്ത് നാണുവിന് എന്തുകൊണ്ടാണ് തങ്ങളോട് ഇത്ര ദേഷ്യമെന്ന് ചോദിച്ചാ പാവം ഓന്തുകള് കൈമലർത്തുന്നതല്ലാതെ അതേക്കുറിച്ച് അജ്ഞരായിരുന്നു .
ഓരോരുത്തരുടെ വട്ടെന്നാണ് അവറ്റകള് അടക്കം പറയുന്നത് ഏതായാലും ഓന്തുകളുടെ കാലനായി ഓന്ത് നാണു മാറിയതോടെ അവന്റെ കണ്ണിൽ പെടാതിരിക്കാനായി ഓന്തുകളുടെ ജീവൻ മരണ പോരാട്ടം.
ഓന്തുകളോട് ഇത്രയും വൈരാഗ്യം തോന്നാനുള്ള കാരണം കർത്താവ് കുരിശില് കിടന്ന് വെള്ളം ചോദിച്ചപ്പോ ഓന്തുകൾ കൊടുത്തില്ല്യായെന്ന് അവന്റെ അമ്മൂമ്മ പറഞ്ഞു കൊടുത്തതിനു ശേഷമാണ് .
സത്യത്തിൽ അങ്ങിനെ ഒരു സംഭവമേ ഉണ്ടായിട്ടില്ലാന്നാണ് ഓന്തുകള് പറയുന്നത് .... കർത്താവിനെ കണ്ടിട്ടുകൂടിയില്ലാത്രേ

അമ്മൂമ്മയുടെ ഈ വർത്തമാനം മനസ്സിൽ പതിഞ്ഞതും കർത്താവിനോട് അളവറ്റ വിശ്വാസവുമുള്ളവനുമായതു കൊണ്ടും ഓന്തുകളുടെ ഈ നെറികേട് അവന് പൊറുക്കാവുന്നതിലും അപ്പുറത്തായിരുന്നു.
ഓന്തുകളെ കൊന്ന് കർത്താവിനോട് പ്രതിപത്തി കാണിക്കുന്നതൊഴിച്ചാൽ മറ്റു ഭക്തിപരമായ കാര്യങ്ങളിലെല്ലാം അവൻ പിന്നോക്കം നിൽക്കുകയാണ് പതിവ്
ഞായറാഴ്ച, ദിവസങ്ങളിൽ അവൻറെ 'അമ്മ ഉന്തിത്തള്ളിയാണ് പള്ളിയിലേക്ക് വിടുക സൺഡേ ക്ലാസ്സിൽ ഏറ്റവും പിന്നിലേ പോയി ഇരിക്കത്തുള്ളൂ അതും പന്ത്രണ്ടു മണി ആകുമ്പോഴേക്കും ഇറച്ചിക്കറി വെന്ത മണം എവിടുന്നെങ്കിലും അടിച്ചാ മതി ഊണിനുള്ള സമയമാണെന്നും പറഞ്ഞ് നേരെ വീട്ടിലേക്ക് ഓടും
വീട്ടിൽ സന്ധ്യാ പ്രാർത്ഥന തുടങ്ങുമ്പോഴേക്കും ഉറക്കും തൂങ്ങി വീഴും പക്ഷേ പ്രാർത്ഥന കഴിഞ്ഞ വശം ആരോ വിളിച്ചുണർത്തിയതു പോലെ ചോറുണ്ണാനുള്ള സമയമായെന്നും പറഞ്ഞ് ടപ്പോന്നും ചാടിയെഴുന്നേൽക്കും
അവന്റെ വയറു തന്നെ സമയമാകുമ്പോൾ അലറാം അടിക്കുന്നതായിരിക്കും
നാണുവിന്റെ ഈ നിരുത്തരവാദമായ പ്രവർത്തികളിൽ വറീതേട്ടനും ശോശാമ്മേടത്തിക്കും അതുപോലെ കർത്താവിനും നല്ല ദേഷ്യമുണ്ടെങ്കിലും പറഞ്ഞിട്ട് കാര്യമില്ലാത്തതുകൊണ്ട് മിണ്ടാതിരിക്കുകയാണ് പതിവ്
ഓരോ പ്രാവശ്യവും ഓന്തിനേ തട്ടീട്ട് അവൻ ആകാശത്തോട്ട് നോക്കി പറയും .., കർത്താവേ ഞാൻ അവനെ തട്ടീട്ടാന്ന് .
ആരെടാ നിനക്ക് ഈ മണ്ടത്തരം പറഞ്ഞു തന്നതെന്ന് ചോദിച്ച് കർത്താവ് തലേല് കൈവെച്ചിരിക്കുകയാണ് പതിവ്
ആരെടാ നിനക്ക് ഈ മണ്ടത്തരം പറഞ്ഞു തന്നതെന്ന് ചോദിച്ച് കർത്താവ് തലേല് കൈവെച്ചിരിക്കുകയാണ് പതിവ്
തന്റെ പേരും പറഞ്ഞ് ഈ മിണ്ടാപ്രാണികളെ ഇങ്ങനെ തല്ലിക്കൊല്ലുന്നത് കണ്ട് കർത്താവിന്റെ കൈ വരെ തരിക്കും
എന്താ ചെയ്യാ ചെറിയ കുട്ടിയായിപ്പോയീന്നാ കർത്താവ് മനസ്സില് പറഞ്ഞത് കുട്ടികളെപ്പോലെ ആവൂന്ന് ഏതോ ഒരു സമയത്ത് താൻ പറയേം ചെയ്തു ..
എന്നുകരുതി ഇങ്ങനെയുമുണ്ടോ കുട്ടികള്
അതോടൊപ്പം താനെപ്പോ ഓന്തുകളോട് വെള്ളം ചോദിച്ചേന്ന് എത്രയാലോചിച്ചിട്ടും കർത്താവിനു തന്നെ ഓർമ്മ വരുന്നില്ല ..,
അതോടൊപ്പം താനെപ്പോ ഓന്തുകളോട് വെള്ളം ചോദിച്ചേന്ന് എത്രയാലോചിച്ചിട്ടും കർത്താവിനു തന്നെ ഓർമ്മ വരുന്നില്ല ..,
ഇത്രക്കധികം മനുഷ്യന്മാര് അവിടെ കൂടി നിക്കുമ്പോ ആരെങ്കിലും ഓന്തിനോട് പോയി വെള്ളം ചോദിക്കോ ? അതിന്റെ ലോജിക്ക് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല .. ഏതായാലും ആ ചേടത്തീ ഇങ്ങോട്ട് വരട്ടെ ശരിയാക്കിക്കൊടുക്കാം
എന്റെ കർത്താവേ ആ ചേടത്തി ഇവിടെ വന്നിട്ട് കാലം കൊറേയായിട്ടാ
എന്റെ കർത്താവേ ആ ചേടത്തി ഇവിടെ വന്നിട്ട് കാലം കൊറേയായിട്ടാ
വാറ്റുകാരൻ തോമാസേട്ടനാ കർത്താവിനോടത് പറഞ്ഞത് തോമാസേട്ടൻ കുറച്ചു കാലായി അവിടെത്തിയിട്ട്
ഓ ആ കുരിശ് ഇവിടെ എത്തീലേ ..? ഒരു അന്തോം കുന്തോം ഇല്ലെങ്കീ എന്താ ചെയ്യാ?
കർത്താവ് തന്നെയല്ലേ ഈ പൊല്ലാപ്പുകളെയൊക്കെ സൃഷ്ടിച്ചത് ? അനുഭവിച്ചോ തോമാസ് ചേട്ടനത് മനസ്സിലാണ് പറഞ്ഞതെങ്കിലും അതിന്റെ അലയൊലി കർത്താവിന്റെ കാതിലേക്കും എത്തി

അതിലൊരു പൊല്ലാപ്പു തന്നെയല്ലേ തോമാസേ നീയും , എന്റെ വാ നോക്കി നിക്കാണ്ട് ആ ചെടികൾക്ക് പോയി കുറച്ച് വെള്ളം ഒഴിച്ചേ തോമാസേ ..,
ജീവിച്ചിരിക്കുമ്പോഴേ വാറ്റും തരികിടയുമൊക്കെയായി ഉഡായിപ്പും കാണിച്ച് നടപ്പായിരുന്നു ..,ഇവിടേം അതെന്നെ വേണോ ? അവസാന കാലത്തുള്ള നിന്റെ നെഞ്ചത്തടിച്ചുള്ള ആ പ്രാർത്ഥനയുണ്ടല്ലോ അതോണ്ടാ നരകം കിട്ടണ്ട നീ ഇവിടെക്കേറിപ്പറ്റിയത് .., അല്ലെങ്കിലും വയസ്സാകുമ്പോ എല്ലാവരും നമ്മടെ പേരും പറഞ്ഞ് കുറെ നാള് നെഞ്ചത്തടിച്ചു നടക്കും അതോടെ നമ്മുടെ മനസ്സും അലിയും
നല്ല പ്രായത്തില് പള്ളീലേക്കും പോവത്തില്ല എല്ലാ തോന്നിവസോം കാണിച്ചു നടക്കേം ചെയ്യും നമ്മളെ കണ്ട ഭാവം പോലും കാണിക്കത്തില്ല .., എന്താ ചെയ്യാ നമ്മടെ തന്നെ പിള്ളേരായിപ്പോയില്ലേ ?
കർത്താവെന്തിനാ ഇത്ര ധൃതി പിടിച്ച് എന്നെ ഇങ്ങോട്ട് കൊണ്ടുവന്നേ ?
എന്റെ പൊന്ന് തോമാസേ ഒരു തെറ്റ് പറ്റിപ്പോയെടാ നീ ഇത്രേം വല്യ ഉടായിപ്പാണെന്ന് ഇവിടെ വന്നപ്പോഴാ മനസ്സിലായത്
കർത്താവെന്തിനാ ഇത്ര ധൃതി പിടിച്ച് എന്നെ ഇങ്ങോട്ട് കൊണ്ടുവന്നേ ?
എന്റെ പൊന്ന് തോമാസേ ഒരു തെറ്റ് പറ്റിപ്പോയെടാ നീ ഇത്രേം വല്യ ഉടായിപ്പാണെന്ന് ഇവിടെ വന്നപ്പോഴാ മനസ്സിലായത്
അങ്ങനെ ഞങ്ങളുടെ ഗ്രാമത്തിലെ ഓന്തുകളെല്ലാം നാണുവിനെ കാണുമ്പോഴേ ജീവനും കൊണ്ട് ഓടിയൊളിക്കുന്ന അവസ്ഥയായി
നാണു മൂലം പുറത്തേക്കിറങ്ങാൻ പറ്റാത്ത സ്ഥിതി
ഗതികെട്ട് അവസാനം ഓന്തുകളും കർത്താവിനെ വിളിച്ചെങ്കിലും അവനൊരു അന്തോം കുന്തോം ഇല്ലാത്തോനാണെന്നും പറഞ്ഞ് കർത്താവും കൈമലർത്തി.
മനുഷ്യൻമാരുടെ കാര്യം നോക്കാൻ തന്നെ സമയമില്ല പിന്നെയാ ഓന്തുകളെന്ന് കർത്താവ് അടക്കം പറഞ്ഞുവെന്നും ഒരു ശ്രുതിയുണ്ട്
നാണുവിന്റെ പരാക്രമം സഹിക്കാനാവാതെ വിവരക്കേട് പറഞ്ഞുകൊടുത്ത കിഴവിന്നും പറഞ്ഞോണ്ട് ഓന്തുകളാണ് അവന്റെ അമ്മാമ്മേനെ കടിച്ചു കൊന്നതെന്നാ എല്ലാവരും പറയണത്
നാണുവിന്റെ പരാക്രമം സഹിക്കാനാവാതെ വിവരക്കേട് പറഞ്ഞുകൊടുത്ത കിഴവിന്നും പറഞ്ഞോണ്ട് ഓന്തുകളാണ് അവന്റെ അമ്മാമ്മേനെ കടിച്ചു കൊന്നതെന്നാ എല്ലാവരും പറയണത്
ഒരു വൈകുന്നേരം മുറുക്കാൻ വാങ്ങാൻ പലചരക്ക് കടക്കാരൻ സുപ്രുവിന്റെ കടയിലേക്ക് പോയി തിരിച്ചു വരുന്ന വഴിയാ അവന്റെ അമ്മാമ തട്ടിപ്പോയത്
അയ്യോ ഓടിവായോ ന്നുള്ള ഒരു നിലവിളി കേട്ടൂത്രെ ..
ഓടിവായോ എന്ന് വിളിച്ചതാണോ ഓന്തുകൾ എന്ന് വിളിച്ചതാണോ എന്നുള്ള രണ്ടു അഭിപ്രായങ്ങൾ നിലവിലുണ്ടെങ്കിലും ഏതാണ് സത്യമെന്നുള്ളത് തീർച്ചയില്ലാത്തതുകൊണ്ട്, രണ്ടും ഇന്നും ജനങ്ങൾക്കിടയിൽ നിലനിൽക്കുന്നു എന്നുള്ളതാണ് സത്യം
അമ്മാമയോട് കൂടി ഓന്തുകള് അനീതി കാണിച്ചതോടെ നാണുവിന്റെ പ്രതികാരം പതിന്മടങ്ങായി മാറി
സ്വപ്നത്തിൽ പോലും എടാ ഓന്തേ..ന്ന് അവൻ അലറി വിളിച്ചു തുടങ്ങിയതോടെ വറീതേട്ടൻ അവന്റെ അടുത്തൂന്ന് മാറിക്കിടന്നു
ഓന്താണെന്നും കരുതി തന്നെ പിടിച്ച് കുരിശില് തറക്കുമോ എന്നുള്ള പേടികൊണ്ടാണ് വറീതേട്ടൻ മാറിക്കിടന്നത്
ഒരു പ്രാവശ്യം ക്ലാസ്സില് വെച്ച് പീതാംബരൻ മാഷാ ചോദിച്ചത്
ഒരു പ്രാവശ്യം ക്ലാസ്സില് വെച്ച് പീതാംബരൻ മാഷാ ചോദിച്ചത്
എന്തിനാടാ നാണു പാവം ഓന്തുകളെ ഇങ്ങനെ കൊല്ലുന്നത് അവറ്റകള് എന്താ തെറ്റാടാ ചെയ്തത് ?
പാവോ..? ഒന്തോ ?
ഓന്തിന്റെ കാര്യം പറഞ്ഞപ്പോഴേക്കും ഏതാണ്ട് സിംഹം അലറുന്ന പോലെ നാണുവൊരു അലർച്ച
ഓന്തിനെ എവിടെക്കണ്ടാലും ഞാൻ തട്ടും മാഷേ .., എന്റെ കർത്താവിന് വെള്ളം ചോദിച്ചിട്ട് കൊടുക്കത്തോനാ
അവന്റെ പെട്ടെന്നുള്ള ആ അലർച്ച കേട്ടതോടെ പീതാംബരൻ മാഷുടെ ഉള്ളൊന്ന് കുടുങ്ങുകയും അതൊരു ഞെട്ടലായി പുറത്തേക്ക് ബഹിർഗ്ഗമിക്കുകയും ചെയ്‌തെങ്കിലും അതു മറ്റു കുട്ടികൾ അറിയാതിരിക്കാൻ തല അങ്ങോട്ടും ഇങ്ങോട്ടും വെറുതേ വെട്ടിച്ചു കൊണ്ട് ആ ഞെട്ടലിനെ ഒരു ഉളുക്കാക്കി മാറ്റി മറ്റുള്ളവരുടെ മുന്നിൽ പ്രദർശിപ്പിക്കുകയും ചെയ്തു

കുട്ടിയുടെ അലർച്ച കേട്ട് താൻ ഞെട്ടിപ്പോയെന്ന് അറിഞ്ഞാ നാണക്കേടല്ലേയെന്നു കരുതിയാണ് മാഷങ്ങനെ ചെയ്തത്
ഏതായാലും അന്നത്തോടെ നാണുവിനെ ഉപദേശിക്കുന്ന പരിപാടി മാഷ് നിറുത്തി
ഓന്തായി.., നാണുവായി... അവരുടെ പാട്ടായി എന്നുള്ളതായി മാഷിന്റെ പക്ഷം
ഇപ്പൊ ഓന്തിനെ കാണുമ്പോ മാഷിന് നാണുന്റെ മുഖാ ഓർമ്മവരണതെന്നാ ഞങ്ങളോട് പറയാറ്.., നാണൂനെ കാണുമ്പോ ഓന്തിന്റേം
കുറെ കിഴങ്ങന്മാര് ദിവസോം ക്ലാസ്സില് വരുന്നുണ്ട് എന്തിനാണാവോ ഇവറ്റകളൊക്കെ സമയം കളയുന്നത് ?
ഇപ്പൊ ഓന്തിനെ കാണുമ്പോ മാഷിന് നാണുന്റെ മുഖാ ഓർമ്മവരണതെന്നാ ഞങ്ങളോട് പറയാറ്.., നാണൂനെ കാണുമ്പോ ഓന്തിന്റേം
കുറെ കിഴങ്ങന്മാര് ദിവസോം ക്ലാസ്സില് വരുന്നുണ്ട് എന്തിനാണാവോ ഇവറ്റകളൊക്കെ സമയം കളയുന്നത് ?
മാഷതൊരു ആത്മഗതം പോലെയാണ് പറഞ്ഞത്
നാണുവിനെ ഉദ്ദേശിച്ചാണെങ്കിലും .., ഞാനും ശിവനും ഒക്കെ ആ കിഴങ്ങൻമാരെന്ന കൂട്ടായ്മക്ക് കീഴിൽ വരുന്നവരാണ്
നാണുവിനെ ഉദ്ദേശിച്ചാണെങ്കിലും .., ഞാനും ശിവനും ഒക്കെ ആ കിഴങ്ങൻമാരെന്ന കൂട്ടായ്മക്ക് കീഴിൽ വരുന്നവരാണ്
ഏതായാലും മാഷത് വളരെ പതുക്കെയാ പറഞ്ഞത്
ഞാനതു കേട്ടാ കുഴപ്പമൊന്നും സംഭവിക്കില്ലെന്ന് മാഷിന് അറിയാമെങ്കിലും ശിവൻ കേട്ടാ ചിലപ്പോ പ്രശ്‌നമാകുമെന്ന് മാഷിനറിയാം
ഞാനതു കേട്ടാ കുഴപ്പമൊന്നും സംഭവിക്കില്ലെന്ന് മാഷിന് അറിയാമെങ്കിലും ശിവൻ കേട്ടാ ചിലപ്പോ പ്രശ്‌നമാകുമെന്ന് മാഷിനറിയാം
അതിന്റെ പേരും പറഞ്ഞ് ശിവൻ പിടിച്ച് ഇടിക്കോന്ന് മാഷിനു നല്ല പേടിയുണ്ട് വീട്ടിലേക്ക് ഒറ്റക്കാണ് പോകാറ് പാടത്തെങ്ങാനും വെച്ച് ശിവന്റെ കൈയ്യിൽ കിട്ടിയാൽ അതോടെ തീരും ഓളിയിട്ടാൽ പോലും ആരും കേക്കത്തില്ല
ശിവനാണെങ്കി ഒരു ഒരുപോക്കനാണ് ദേഷ്യം വന്നുകഴിഞ്ഞാ പിന്നെ മാഷാണെന്നൊന്നും നോക്കത്തില്ല .
ഒരു പ്രാവശ്യം ശിവന്റെ അച്ഛൻ സുധാകരേട്ടൻ ശിവൻ പഠിക്കാത്തതിന് അവനെയൊന്ന് അടിച്ചു .
ശിവനാണെങ്കി ഒരു ഒരുപോക്കനാണ് ദേഷ്യം വന്നുകഴിഞ്ഞാ പിന്നെ മാഷാണെന്നൊന്നും നോക്കത്തില്ല .
ഒരു പ്രാവശ്യം ശിവന്റെ അച്ഛൻ സുധാകരേട്ടൻ ശിവൻ പഠിക്കാത്തതിന് അവനെയൊന്ന് അടിച്ചു .
ദേഷ്യം വന്ന ശിവൻ സുധാകരേട്ടന്റെ സൈക്കിളുമ്മേ ഒറ്റ ഇടിയായിരുന്നു സൈക്കിള് ഒടിഞ്ഞു നുറുങ്ങി രണ്ട് പീസായി അത് കണ്ട് പേടിച്ച് സുധാകരേട്ടൻ തല ചുറ്റി വീണു .
ശിവന്റെ അമ്മ സരസ്വതി ചേടത്തീയും അതോടൊപ്പം ശിവനെയൊന്ന് ഉപദേശിക്കാൻ വന്നതായിരുന്നു സുധാകരേട്ടൻ തല ചുറ്റി വീഴുന്ന കണ്ടതോടെ സരസ്വതി ചേട്ടത്തീ ശിവനെ ചോറുണ്ണാൻ വിളിച്ചിട്ട് അകത്തേക്കോടി
എന്തെങ്കിലും പറയണ്ടന്നും കരുതിയാ ചേടത്തിയങ്ങനെ വെച്ചു കാച്ചിയത്

ചോറുണ്ണാൻ വായോ എന്നുള്ളതായിരുന്നു ആ സമയം നാവിൽ കേറി വന്നത്
നാലുമണിക്കാ ചോറുണ്ണാ ?
നാലുമണിക്കാ ചോറുണ്ണാ ?
ശിവന്റെയാ ഗർജ്ജനം കേട്ടതോടെ സരസ്വതി ചേടത്തി ജീവനും കൊണ്ടോടുകയും ബോധം പോയ സുധാകരേട്ടന്റെ ബോധം ഒന്നുകൂടി പോവുകയും ചെയ്തു.
വെറുതേ കണ്ണ് തുറന്ന് കിടന്ന് ശിവന്റെ ഇടി വാങ്ങിവെക്കേണ്ടാന്ന് സുധാകരേട്ടന് തോന്നിക്കാണും .
അതോടെ സുധാകരേട്ടൻ അവിടെ കിടന്ന് ഒറങ്ങിപ്പോയി
അതീപ്പിന്നെ സുധാകരേട്ടന് ശിവനെ വല്യ പേടിയാ , ഇപ്പൊ അവിടത്തെ അച്ഛൻ ശിവനും മകൻ സുധാകരേട്ടനും ആയി മാറി
അതീപ്പിന്നെ പഠിക്കണ്ട കാര്യമേ സുധാകരേട്ടൻ ശിവനോട് മിണ്ടാറില്ല .
ഒരു പ്രാവശ്യം നല്ല രീതീല് സുധാകരേട്ടൻ ചോദിച്ചതാ
മോന് ആരാവാനാ ആഗ്രഹന്ന്
ഐ പി എസ് കാരനാവണന്നാ ശിവൻ പറഞ്ഞത് അത് കേട്ട് തിണ്ണേമ്മേ ഇരിക്കായിരുന്ന സുധാകരേട്ടൻ താഴേക്കു വീണു
അന്നു തൊട്ട് സുധാകരേട്ടനത് എല്ലാവരോടും പറഞ്ഞു നടക്കാറാ പതിവ്
പീതാംബരൻ മാഷ് ഒരു പ്രാവശ്യം വഴീല് വെച്ച് കണ്ടപ്പോ സുധാകരേട്ടനോട് ചോദിച്ചതാ

എന്റെ സുധാകരാ അവൻ ഏഴിൽ മൂന്ന് കൊല്ലല്ലേ തോറ്റത് ഇങ്ങനെ പോയാ ഐ പി എസ് കാരൻ ആവാൻ പറ്റോ
എന്റെ മാഷേ .. എത്ര കൊല്ലം തോറ്റാലും അവൻ ഐ പി എസ് കാരാനാവുന്നാ പറയണത്
എന്റെ സുധാകരാ അവനോട് എഴീന്നെങ്കിലും ഒന്ന് ജയിക്കാൻ പറ അവനെ പഠിപ്പിച്ച് പഠിപ്പിച്ച് ഞാൻ തോറ്റു മൂന്ന് കൊല്ലായിട്ടും അവന് ഏത് ക്ലാസ്സിലാ ഇരിക്കണേന്ന് വരെ നല്ല നിശ്ച്ചയില്ല ഇന്നാള് ഏഴാം ക്ലാസ്സ് ആണെന്ന് കരുതി ശിവൻ കേറി ഇരുന്നത് ഏട്ടാം ക്ലാസ്സിലായിരുന്നു എല്ലാ വിഷയവും എഴുതി എടുക്കേം ചെയ്തു
ഇന്റെർവെല്ലിനു ഞങ്ങളുടെ ക്ലാസ്സ് ലീഡറ് ശങ്കുവാ പോയി അവനെ വിളിച്ചോണ്ട് വന്നത്

അവിടെയിരുന്നാ എന്താ കുഴപ്പന്ന് ചോദിച്ച് അവൻ ശങ്കുവിനോട് തട്ടിക്കയറുകയും ചെയ്തു
എട്ടാം ക്ലാസ്സിലെ അശോകൻ മാഷ്ക്ക് ഇത് മനസ്സിലായെങ്കിലും ശിവന്റെ അപ്രീതിക്ക് പാത്രമാവണ്ടാന്ന് കരുതി മിണ്ടാതിരുന്നു
എന്തെങ്കിലും ആയിക്കോട്ടേന്ന് മനസ്സില് പറയേം ചെയ്തു
എന്റെ മാഷേ അവന് ഐ പി എസ് കൊടുത്തില്ലെങ്കീ..., ന്നും പറഞ്ഞ് തെങ്ങ് ചെത്തണ കത്തി എടുത്ത് സുധാകരേട്ടൻ നിലത്ത് രണ്ട് വെട്ട്
എന്റെ മാഷേ അവന് ഐ പി എസ് കൊടുത്തില്ലെങ്കീ..., ന്നും പറഞ്ഞ് തെങ്ങ് ചെത്തണ കത്തി എടുത്ത് സുധാകരേട്ടൻ നിലത്ത് രണ്ട് വെട്ട്
അത് കണ്ട് പീതാംബരൻ മാഷ് ഞെട്ടി
എന്റെ സുധാകരാ ഈ ഐ പി എസ് .., പലചരക്ക് കടേല് കിട്ടുന്ന സാധനമൊന്നും അല്ലാട്ടാന്നും പറഞ്ഞ് മാഷ് വേഗം അവിടന്നു പോയി തന്തക്കും , മോനും വിവരം ഇല്ലെങ്കീ എന്താ ചെയ്യാന്നാ മാഷ് മാഷിനോടെന്ന ചോദിച്ചത്
ഒരു പ്രാവശ്യം നാണു എവിടെന്നോ ഒരു ഓന്തിനെ പിടിച്ചോണ്ട് വന്ന് വടിയിൽ കെട്ടിവെച്ച് ..,ഇവന് ഞാൻ പച്ചവെള്ളം കൊടുക്കത്തില്ലാന്നും പറഞ്ഞ് അലറിക്കൊണ്ട് നിൽക്കാ

അവന്റെ പിന്നില് ഹെഡ് മാഷ് വന്ന് നിൽപ്പുണ്ടായിരുന്നു
നാണു അതറിഞ്ഞില്ല .., ഓന്തും
ശിവൻ കണ്ണോണ്ട് നാണൂനെ നോക്കി ആംഗ്യം കാണിക്കുന്നുണ്ട് പക്ഷേ ആ പൊട്ടനത് മനസ്സിലാവുന്നില്ല .
നാണു അതറിഞ്ഞില്ല .., ഓന്തും
ശിവൻ കണ്ണോണ്ട് നാണൂനെ നോക്കി ആംഗ്യം കാണിക്കുന്നുണ്ട് പക്ഷേ ആ പൊട്ടനത് മനസ്സിലാവുന്നില്ല .
ഓന്ത് കരുതിയത് ഓന്തിനെ നോക്കീട്ടാണ് ശിവൻ കണ്ണ് കാണിക്കുന്നതെന്ന് അതോടെ ഓന്തിന് ആകെ നാണായി
ഈ പിള്ളേരൊക്കെ എന്താ ഇങ്ങനെ ?
നാണു ഓന്തിനേം പൊക്കിപ്പിടിച്ചോണ്ട് ഉഗ്ര ഗിരി പ്രഭാക്ഷണം നടത്തിക്കൊണ്ടിരിക്കാണ് നാണു പറയുന്നതൊന്നും ഓന്തിനു മനസ്സിലാകുന്നില്ല ആ പാവം കണ്ണും തുറിപ്പിച്ച് അങ്ങിനെ കിടപ്പുണ്ട് .
ഞങ്ങളുടെ സ്‌കൂളിലെ ഹെഡ് മാഷിനെ കണ്ടാ ഒരു മാഷാണെന്ന് പറയത്തേയില്ല ഒരു ആറ് ആറര അടി പൊക്കത്തില് ഒരു ഭീമസേനൻ, കൊമ്പൻ മീശ രണ്ടുവശത്തോട്ടും മൂന്ന് റൌണ്ട് ചുറ്റി വെച്ചിട്ടുണ്ട്.
ഈ ഹെഡ്‌മാഷ് വന്നതു മുതലാണ് ഞങ്ങളുടെ സ്‌കൂളും കുട്ടികളും മര്യാദരാമൻമാരായി മാറിയത്

ഒരു ഉണ്ണി മാഷായിരുന്നു ആദ്യം ഹെഡ് മാഷായിട്ട് ഉണ്ടായിരുന്നത് പേരു പോലെ തന്നെ ആയിരുന്നു മാഷും
ഒരു പാവം ഉണ്ണി
പുതിയ മാഷ് വന്നതിന് ശേഷം ഒരു പ്രാവശ്യം ഞങ്ങള് സമരം ചെയ്തതിരുന്നു ശിവനാണ് നേതാവ് ഉച്ചക്ക് കഞ്ഞീം പയറിനും പകരം ചിക്കൻ ബിരിയാണി വേണമെന്നും പറഞ്ഞായിരുന്നു സമരം
ചിക്കൻ ബിരിയാണിന്ന് കേട്ടോടാനേ നെല്ല് കൊത്തിത്തിന്നാൻ വന്ന ശോശാമ്മ ചേടത്തീടെ ചിഞ്ചു പൂവൻ ഒറ്റ ഞെട്ടും അതോടെ അന്നത്തെ തീറ്റ മതിയാക്കി മുങ്ങിയതും ഒരുമിച്ചായിരുന്നു

ഇനീം ചിക്കിക്കൊണ്ട് നിന്നാല് ചിലപ്പോ ചിക്കൻ ബിരിയാണി ആവൂന്ന് പേടിച്ചിട്ടാ ആള് ജീവനും കൊണ്ട് പാഞ്ഞത്
ഹെഡ് മാഷ് വന്നവശം ശിവനെ നോക്കി ഒറ്റ അലർച്ച
എന്താടാ..
മാഷ് ഞങ്ങളുടെ ആവശ്യം അംഗീകരിക്കുവാൻ വരികയാണെന്ന പ്രതീക്ഷയിൽ നിന്ന ശിവൻ ആ സിംഹ ഗർജ്ജനം കേട്ട് ഞെട്ടിപ്പോവുകയും ഓടാൻ ഒരു പാഴ്ശ്രമം നടത്തുകയും ചെയ്തു
ഹെഡ് മാഷ് വന്നവശം ശിവനെ നോക്കി ഒറ്റ അലർച്ച
എന്താടാ..
മാഷ് ഞങ്ങളുടെ ആവശ്യം അംഗീകരിക്കുവാൻ വരികയാണെന്ന പ്രതീക്ഷയിൽ നിന്ന ശിവൻ ആ സിംഹ ഗർജ്ജനം കേട്ട് ഞെട്ടിപ്പോവുകയും ഓടാൻ ഒരു പാഴ്ശ്രമം നടത്തുകയും ചെയ്തു
കണക്ക് പഠിപ്പിക്കുന്ന സരസ്വതി ടീച്ചർ ആ അലർച്ച കേട്ടതോടെ അയ്യോ ന്നും നിലവിളിച്ചോണ്ട് ഓടി പിന്ന്യാ ടീച്ചർക്ക് അബദ്ധം മനസ്സിലായത് അതോടെ ആകെ നാണം വന്ന് ടീച്ചറെ അടിമുടി പൊതിയുകയും ആ നാണത്താൽ ചിരിച്ച് ചിരിച്ചോണ്ട് വേഗം ക്ലാസ്സിലേക്ക് ഓടിക്കയറുകയും ചെയ്തു .
ശിവന് എന്തെങ്കിലും പറയണമെന്നുണ്ട് പക്ഷേ ഉരുണ്ട് കേറി വന്ന ശബ്ദം ഒരു ബോളായിട്ട് ശിവന്റെ തൊണ്ടയിൽ തങ്ങി നിൽക്കാ.
ശിവന് എന്തെങ്കിലും പറയണമെന്നുണ്ട് പക്ഷേ ഉരുണ്ട് കേറി വന്ന ശബ്ദം ഒരു ബോളായിട്ട് ശിവന്റെ തൊണ്ടയിൽ തങ്ങി നിൽക്കാ.
ഇത്രയും വലിയൊരു അലർച്ച ശിവൻ ഒരിക്കലും പ്രതീക്ഷിച്ചില്ല മുദ്രാവാക്യം വിളിക്കാനായി പകുതി ഉയർത്തിയ കൈ അങ്ങിനെ തന്നെ അന്തരീക്ഷത്തിൽ നിൽപ്പുണ്ട് ആ കൈയ്യിന്റെ കാര്യം ശിവൻ മറന്നുവെന്നുള്ളതാണ് സത്യം .
എന്താടാ നിനക്കൊക്കെ വേണ്ടത് ?
മാഷ് വീണ്ടും അലറി
ദേഷ്യം സഹിക്കാതെ ഹെഡ് മാഷ് , ഒരു പഴയ അലമാരി അവിടെ ചാരി വെച്ചിട്ടുണ്ടായിരുന്നു
എന്താടാ നിനക്കൊക്കെ വേണ്ടത് ?
മാഷ് വീണ്ടും അലറി
ദേഷ്യം സഹിക്കാതെ ഹെഡ് മാഷ് , ഒരു പഴയ അലമാരി അവിടെ ചാരി വെച്ചിട്ടുണ്ടായിരുന്നു
അതിന്മേ ഒറ്റ ഇടിയാ .., അലമാരി ഇടിഞ്ഞു നുറുങ്ങി താഴെ വീണു
മാ ..''ന്ന് തവള കരയുന്ന പോലെ ഒരു ശബ്ദം ..,
മാ ..''ന്ന് തവള കരയുന്ന പോലെ ഒരു ശബ്ദം ..,
ആ കരച്ചിലോട് കൂടി ശിവൻ ബോധം കെട്ടു വീഴുകയും അതോടൊപ്പം പേടിച്ചിട്ട് മൂത്രോം ഒഴിക്കുകയും ചെയ്തു അപ്പോഴും സമരത്തിന്റെ ശക്തിയായ പകുതി ഉയർത്തിയ കൈ അങ്ങിനെ തന്നെ നിൽപ്പുണ്ടായിരുന്നു
പാവം കൈ പേടിച്ച് വിറച്ച് മാഷിന് സല്യൂട്ട് കൊടുക്കുന്ന പോലെയാണ് നിക്കണത് .
ബോധം കെട്ട് കിടക്കുമ്പോഴും എന്നെ തല്ലല്ലേ മാഷേയെന്ന് ശിവൻ പറയുന്നുണ്ടായിരുന്നു
അതോട് കൂടി ഞങ്ങളുടെ സ്‌കൂളിലെ സമരപരിപാടികളെല്ലാം നിലക്കുകയും തലമുതിർന്ന നേതാക്കളെല്ലാം നല്ല കുട്ടികളായി മാറുകയും ചെയ്തു
വീണ്ടും അത്തരത്തിലൊരു സിറ്റുവേഷൻ തന്നെയാണ് സംജാതമായിരിക്കുന്നത്
അതോട് കൂടി ഞങ്ങളുടെ സ്‌കൂളിലെ സമരപരിപാടികളെല്ലാം നിലക്കുകയും തലമുതിർന്ന നേതാക്കളെല്ലാം നല്ല കുട്ടികളായി മാറുകയും ചെയ്തു
വീണ്ടും അത്തരത്തിലൊരു സിറ്റുവേഷൻ തന്നെയാണ് സംജാതമായിരിക്കുന്നത്
ഇപ്രാവശ്യം അത് ഓന്ത് നാണുവാണെന്നുള്ള ഒരു വ്യത്യാസം മാത്രമേയുള്ളൂ
എന്തൂട്ടാടാ അത് ..? നാണുനെ നോക്കി ഹെഡ് മാഷ് അലറി
ആ അലർച്ചയോടെ നാണു ഞെട്ടി , നാണൂന്റെ കൈയ്യിലുള്ള ഓന്ത് ഞെട്ടി , ഞങ്ങള് ഞെട്ടി , ചായ കൊണ്ട് വന്ന പ്യുൺ അന്തോണിയുടെ കൈയ്യീന്ന് ചായ ഗ്ലാസ്സ് താഴേ വീണ് പൊട്ടി
ക്ലാസ്സ് എടുത്തോണ്ട് നിൽക്കുകയായിരുന്ന പീതാംബരൻ മാഷ് .. യെസ് സാർ ന്നും പറഞ്ഞോണ്ട് നിന്നോടത്ത് നിന്ന് ആർക്കോ ഒരു സല്യൂട്ട് അടിക്കുകയും ചെയ്തു
അതു കഴിഞ്ഞാ മാഷിന് അമളി മനസ്സിലായതും അതു മറക്കാനായി ശങ്കൂനെ പിടിച്ച് രണ്ടടിയടിച്ചതും

ക്ലാസ്സില് ഏറ്റം പഠിക്കുന്നവനും പാവവും... ഒരാളായ ശങ്കു എന്തിനാണ് ആ അടി കിട്ടിയതെന്ന് അറിയാതെ മിഴിച്ചു നിൽക്കുകയും ചെയ്തു ഏതായാലും കിട്ടേണ്ടത് കിട്ടി ഇനി ഇപ്പൊ അതിന്റെ കാരണം ചോദിക്കാൻ പോയി വീണ്ടും അടി കിട്ടിയെങ്കിലോയെന്നുള്ള പേടിയിൽ ശങ്കു മിണ്ടാണ്ട് നിന്നു
അവന് പിന്നെ.. ഇത് ഇടക്കൊക്കെ പതിവാ ആർക്കെങ്കിലും ദേഷ്യം വന്നാ ശങ്കൂനെ പോയി ഇടിക്കാറാ പതിവ് പാവം അവനതും വാങ്ങിക്കൊണ്ട് ഒന്നും മിണ്ടാതെ പോയിക്കൊള്ളും അതോടെ വന്നവന്റെ ദേഷ്യവും തീരും .
കുറച്ചു ദിവസം മുൻപ് ഞാനും ശിവനും തമ്മിൽ വലിയ വഴക്കായി എനിക്കാണെങ്കീ ശിവനെ പോയി ഇടിക്കണമെന്നുണ്ട് പക്ഷേ ..അവനെന്റെ ഡബിൾ സൈസുണ്ട്

ശിവനെ ഇടിക്കാൻ പോയീ ഞാനാവും ഇടിയും കൊണ്ട് ഓടേണ്ടി വരുക
എങ്ങിനെങ്കിലും എനിക്കവനെ ഇടിക്കണം, പക്ഷേ അതിനുള്ള ധൈര്യമില്ല ശിവൻ പോയിക്കഴിഞ്ഞ് ഞാൻ അന്തരീക്ഷത്തിൽ രണ്ടിടി ഇടിച്ചു നോക്കിയെങ്കിലും എന്റെ ദേഷ്യം മാറുന്നില്ല
എന്റെ മനസ്സാണെങ്കീ എന്നെ ശിവന്റെ കൈയ്യീന്ന് തല്ലു കൊള്ളിച്ചെ അടങ്ങൂന്ന പോലെ... ഇടിക്ക്... ഇടിക്കൂന്നും പറഞ്ഞെന്നെ പിരികേറ്റുന്നുണ്ട്
അവസാനം ഞാൻ പോയി ശങ്കൂനെ ഇടിച്ചു ശിവനാണെന്ന് സങ്കല്പിച്ചിട്ടാ ഞാൻ ശങ്കൂനെ ഇടിച്ചത് പാവം അവനൊന്നും മനസ്സിലായില്ല കരഞ്ഞിട്ടാ ഓടിയത് എന്നെ കണ്ടപ്പോ എനിക്ക് മിട്ടായി തരാൻ വന്നതായിരുന്നു

ശങ്കു വിചാരിച്ചത് മിട്ടായി തന്നതിനാ ഞാൻ അവനെ ഇടിച്ചതെന്നാ
അതോടെ ശിവനെ ഇടിച്ചതു പോലൊരു ആത്മസംതൃപ്തി എനിക്ക് കിട്ടുകയും എന്റെ ദേഷ്യം ശമിക്കുകയും ചെയ്തു
ഓന്ത് നാണുവിനെ നോക്കി അലറികൊണ്ടിരുന്ന സമയത്തായിരുന്നു ഹെഡ് മാഷിനെ കാണാൻ പള്ളീന്ന് പീലിപ്പോസച്ചൻ വന്നത്
അതോടെ ശിവനെ ഇടിച്ചതു പോലൊരു ആത്മസംതൃപ്തി എനിക്ക് കിട്ടുകയും എന്റെ ദേഷ്യം ശമിക്കുകയും ചെയ്തു
ഓന്ത് നാണുവിനെ നോക്കി അലറികൊണ്ടിരുന്ന സമയത്തായിരുന്നു ഹെഡ് മാഷിനെ കാണാൻ പള്ളീന്ന് പീലിപ്പോസച്ചൻ വന്നത്
സംഗതി ഹെഡ് മാഷ് കലിതുള്ളി നിക്കുന്ന സമയത്താണ് അച്ഛന്റെ സമയം തെറ്റിയുള്ള ആ വരവ്
സിറ്റുവേഷൻ ശരിയല്ലെന്ന് മനസ്സിലായതോടെ ഇപ്പോൾ പോവുകയാണ് നല്ലതെന്ന് അച്ഛന് തോന്നുകയും വേഗം സ്ഥലം കാലിയാക്കുകയും ചെയ്തു
സിറ്റുവേഷൻ ശരിയല്ലെന്ന് മനസ്സിലായതോടെ ഇപ്പോൾ പോവുകയാണ് നല്ലതെന്ന് അച്ഛന് തോന്നുകയും വേഗം സ്ഥലം കാലിയാക്കുകയും ചെയ്തു
ഈ സമയത്ത് സംസാരിക്കാൻ പോയ മാഷ് ചിലപ്പോ താൻ പള്ളീലെ അച്ഛനാണെന്നും നോക്കത്തില്ലാന്ന് അച്ഛനും നല്ല പേടീണ്ടായിരുന്നു
പോയിട്ട് പിന്നെ വരാ നല്ലത്
പോയിട്ട് പിന്നെ വരാ നല്ലത്
പക്ഷേ പറയാതെ എങ്ങിനെയാ പോവുക ?
പക്ഷേ ചുറ്റിലും നോക്കീട്ട് ആരേം കാണാത്തതുകൊണ്ടും ഇനിയും സമയം വൈകിയാൽ അത് കൂടുതൽ ഗുലുമാലാവുന്നു തോന്നിയതുകൊണ്ടും പീലിപ്പോസ് അച്ഛൻ , അച്ഛനോടു തന്നെ പിന്നെ വരാന്നും പറഞ്ഞ് ആ വിഷമ സന്ധിയിൽ നിന്നും ഒരു വിധത്തിൽ കുരുക്കഴിച്ച് വേഗം പള്ളിമേടയിലേക്ക് പോയി
ഒരു അന്തോം കുന്തോം ഇല്ലാത്തോനാണ് ഹെഡ് മാഷെന്ന് അച്ഛന്റെ അനുഭവം അച്ഛനെ പഠിപ്പിച്ചിരുന്നു
കുമ്പസാരിക്കാൻ വന്ന മാഷിനോട് ഇങ്ങനെയൊക്കെ പാപം ചെയ്യാൻ പാടുണ്ടോ മോനേയെന്ന് അച്ഛൻ വെറുതേയൊന്ന് ചോദിച്ചതായിരുന്നു
അച്ഛൻ ക്ഷമിക്കന്നുണ്ടോ ? അതോ...യെന്നും ചോദിച്ചോണ്ട് കുമ്പസാര കൂട്ടില് രണ്ട് ഇടിയായിരുന്നു കുമ്പസാരക്കൂട് കുലുങ്ങിപ്പോയി
അച്ഛൻ ക്ഷമിക്കന്നുണ്ടോ ? അതോ...യെന്നും ചോദിച്ചോണ്ട് കുമ്പസാര കൂട്ടില് രണ്ട് ഇടിയായിരുന്നു കുമ്പസാരക്കൂട് കുലുങ്ങിപ്പോയി
അതോടെ അച്ഛൻ പേടിച്ചിട്ട് എല്ലാം ക്ഷമിച്ചൂന്ന് പറഞ്ഞൂ .., ഇനി ചെയ്യാനുള്ള കുറ്റങ്ങളും അച്ഛൻ മുൻകൂട്ടി ക്ഷമിച്ചു കൊണ്ടാണ് മാഷെ യാത്രയാക്കിയത്
കുമ്പസാരക്കൂട്ടിന്റെ അപ്പുറത്ത് നിൽക്കായിരുന്ന ഗൾഫ് കാരൻ വറീതേട്ടന്റെ ഭാര്യ ശോശാമ്മ ചേടത്തീ, ഞെട്ടിയതു കാരണം പറയാൻ വെച്ച പാപങ്ങളൊക്കെ മറന്നൂ , ആ പേടീല് ശോശാമ്മ ചേടത്തി ഒരിക്കലും പറയേണ്ടാന്ന് വെച്ച ആ വലിയ പാപാ അച്ഛന്റെ അടുത്ത് അറിയാതെ പറഞ്ഞുപോയത് .
എന്റെ ശോശാമ്മേ ഇതൊന്നും വറീതിനോട് പറയണ്ടാട്ടാ
എന്തൂട്ടാ അച്ഛാ ശോശാമ്മേടെ ഇത്രേം വല്യ പാപം?
കുമ്പസാരക്കൂടിന്റെ ഇപ്പുറത്ത് ശോശാമ്മ ചേടത്തി പറയുന്നത് കേൾക്കാൻ കാതു കൂർപ്പിച്ച് നിൽക്കായിരുന്ന അന്നമ്മ ചേടത്തീ ഇരിക്കപ്പൊറുതിയില്ലാണ്ടാ അച്ഛനോടത് ചോദിച്ചത്
രണ്ടു പേരും അയൽക്കാരാണെങ്കിലും കണ്ടാ കീരീം പാമ്പും പോല്യാ , അന്നമ്മ ചേടത്തീ കുമ്പസാരിക്കുമ്പോ ശോശാമ്മ ചേടത്തീ ഇപ്പറത്ത് ചെവി വെച്ച് എന്തൂട്ടാ പറയുന്നതെന്ന് കേൾക്കാൻ നോക്കും

പീലിപ്പോസച്ചൻ കൊറേ പ്രാവശ്യം രണ്ടുപേർക്കും വാണിംഗ് കൊടുത്തിട്ടുള്ളതാ
വീണ്ടും ഓന്ത് നാണുവിലേക്ക് തന്നെ തിരിച്ചു വരാം
അഴിച്ചു വിടെടാ അതിനെ
ഹെഡ് മാഷുടെ ആ ഗർജ്ജനം കേൾക്കലും നാണു മുണ്ടില് മുള്ളിയതും ഒരുമിച്ചായിരുന്നു അതോടൊപ്പം ഓന്തും മുള്ളി ഓന്തിനു മുണ്ടില്ലാത്ത കാരണം സ്ട്രെയിറ്റായിട്ടായിരുന്നു മുള്ളിയത്
അഴിച്ചു വിടെടാ അതിനെ
ഹെഡ് മാഷുടെ ആ ഗർജ്ജനം കേൾക്കലും നാണു മുണ്ടില് മുള്ളിയതും ഒരുമിച്ചായിരുന്നു അതോടൊപ്പം ഓന്തും മുള്ളി ഓന്തിനു മുണ്ടില്ലാത്ത കാരണം സ്ട്രെയിറ്റായിട്ടായിരുന്നു മുള്ളിയത്
ഇതെല്ലാം കണ്ടു നിൽക്കായിരുന്നു ശിവൻ മാഷുടെ ആ അലർച്ചയോടെ വീണ്ടും ബോധം കെട്ട് വീണു പക്ഷെ ഇപ്രാവശ്യം അവൻ മുള്ളിയില്ല
ഞാൻ വേഗം ബുക്കെടുത്തുകൊണ്ട് പഠിക്കുന്ന പോലെ നിന്നു എന്റെ കൈകൾ രണ്ടും കിടന്ന് വിറക്കുന്നുണ്ട് .
ഞാൻ വേഗം ബുക്കെടുത്തുകൊണ്ട് പഠിക്കുന്ന പോലെ നിന്നു എന്റെ കൈകൾ രണ്ടും കിടന്ന് വിറക്കുന്നുണ്ട് .
കൈകൾ വിറക്കുന്നതിനൊപ്പം ബുക്കും കിടന്ന് വിറക്കുന്നുണ്ട് .
ശങ്കുവിന് ബുക്കൊന്നും നോക്കിയിട്ട് കിട്ടിയില്ല പരാക്രമത്തിൽ അവന്റെ കൈയ്യിൽ തടഞ്ഞത് പീതാംബര മാഷുടെ ചോറും പാത്രമായിരുന്നു അതവൻ തുറക്കലും മാഷ് ഓടിവന്ന് ചാടിപ്പിടിച്ചതും ഒന്നിച്ചായിരുന്നു
ഈശ്വരാ.., ഇന്റർവെല്ലു ആവുമ്പോഴേക്കും ചോറും കട്ട് തിന്നൂലോ?
മാഷ്ക്ക് അന്നുണ്ടായിരുന്നത് സ്‌പെഷൽ ആംബ്ലെറ്റായിരുന്നു ..,

എപ്പഴാ ഉച്ച ബെല്ല് അടിക്കുന്നതെന്നും നോക്കിയിരിപ്പായിരുന്നു മാഷ് അതിനിടയിലാ ശങ്കൂന്റെയീ പരാക്രമം കണ്ട് മാഷ് തരിച്ചിരുന്നു പോയത്
ചോറിനും സുരക്ഷയില്ലേ എന്നായിരുന്നു മാഷ് ചിന്തിച്ചത്
അതോടെ അവന്റെ തലയിൽ അസ്സലൊരു കിഴുക്കും കൊടുത്തു
''മ്മേ'' ന്നും പറഞ്ഞ് ആട് കരയണ പോലെ ശങ്കു ക്ലാസ്സിലേക്ക് ഓടി
കുറച്ച് കഴിയുമ്പോ ഇത് ഒരു മുട്ട പോല്യാവും അത് കൊണ്ട് പുഴുങ്ങി തിന്നടാ.. അല്ലാതെ എന്റെ ചോറുംപാത്രത്തിലെ മുട്ടയിടുത്തല്ല തിന്നേണ്ടതെന്നും പറഞ്ഞാ മാഷ് പോയത്
മരക്കമ്പിൽ നിന്നും അഴിച്ചു വിട്ടയുടനെ ജീവനും കൊണ്ട് ആ ഓന്ത് ഓടി ഞങ്ങടെ ഗ്രാമം വിട്ടെന്നെ പാഞ്ഞു ഓട്ടത്തിന്റെ എടേല് ഹെഡ് മാഷ് കാണാതിരിക്കാൻ പല പല കളറുകളായി മാറിയിട്ടായിരുന്നു ഓന്തിന്റെ ആ ജീവൻ മരണ പ്രയാണം
എന്തിനാടാ വിഡ്ഢി ഓന്തുകളെ പിടിച്ച് ഇങ്ങനെ ചെയ്യുന്നത് ?
അമ്മാമ പറഞ്ഞു തന്ന ഓന്തിന്റെ ചതി അപ്പോഴാണ് മാഷിനോട് വിക്കി വിക്കി നാണു പറഞ്ഞു കൊടുത്തത്
ആ അമ്മാമ്മയെ വിളിച്ചോണ്ട് വന്നിട്ടിനി ക്ലാസ്സിലിനി കയറിയാൽ മതിയെന്നുള്ള മാഷുടെ ഉഗ്രശാസനം കേട്ട് നാണു കണ്ണുമിഴിച്ചു നിന്നു

മരിച്ചു പോയാ അമ്മാമ്മ .., ഹെഡ് മാഷ് വിളിക്കണൂന്നു പറഞ്ഞാ വരോ ?, നാണുവിനതൊരു പുതിയ അറിവായിരുന്നു
മാഷ് പറഞ്ഞൂന്ന് പറഞ്ഞാ അമ്മാമ്മ വരോ ?
അതെന്താടാ .., ഞാൻ പറഞ്ഞൂന്ന് പറഞ്ഞാ നിന്റെ അമ്മാമ വരത്തില്ലേ ?
കർത്താവ് വിടൊ ? നിഷ്കളങ്കമായിരുന്നു നാണുവിന്റെ ചോദ്യം
കർത്താവിനോട് ഞാൻ പറഞ്ഞൂന്ന് പറ ..
മാഷ് പറഞ്ഞൂന്ന് പറഞ്ഞാ അമ്മാമ്മ വരോ ?
അതെന്താടാ .., ഞാൻ പറഞ്ഞൂന്ന് പറഞ്ഞാ നിന്റെ അമ്മാമ വരത്തില്ലേ ?
കർത്താവ് വിടൊ ? നിഷ്കളങ്കമായിരുന്നു നാണുവിന്റെ ചോദ്യം
കർത്താവിനോട് ഞാൻ പറഞ്ഞൂന്ന് പറ ..
മാഷിന്റെ വിചാരം കർത്താവെന്നുള്ളത് അവിടത്തെ കാർന്നോരാണെന്നായിരുന്നു
നാണൂന്റെ കണ്ണ് വീണ്ടും തള്ളി മാഷ് പറഞ്ഞാ കർത്താവ് വരെ കേക്കോ ?
കർത്താവിനോട് എപ്പോഴാ മാഷേ പറയേണ്ടേ ?
കർത്താവ് ജോലി കഴിഞ്ഞു വരുമ്പോ പറയെടാ ?
നാണു വീണ്ടും ഞെട്ടി.. കർത്താവിന് ജോലീണ്ടോ
കർത്താവും നമ്മടെ പോലെ പണിക്ക് പോവോ മാഷേ ?
കർത്താവും നമ്മടെ പോലെ പണിക്ക് പോവോ മാഷേ ?
എടാ നിന്റെ വീട്ടിലെ കർത്താവ് പണിക്ക് പോണോന്ന് എനിക്ക് എങ്ങിനെയാടാ അറിയാ ?
എന്റെ മാഷേ കർത്താവ് എല്ലായിടത്തും ഇല്ലേ ?
ഇപ്രാവശ്യം കണ്ണു തള്ളിയത് മാഷിന്റെയായിരുന്നു
എന്റെ മാഷേ കർത്താവ് എല്ലായിടത്തും ഇല്ലേ ?
ഇപ്രാവശ്യം കണ്ണു തള്ളിയത് മാഷിന്റെയായിരുന്നു
കർത്താവ് എല്ലായിടത്തും ഉണ്ടെന്നോ?
അതേ മാഷേ നമ്മുടെ ദൈവം കർത്താവ്
ഇറങ്ങിപ്പോടാ ..മരമാക്രി
മാഷിന്റെ ആ അലർച്ചയോടെ നാണു ഇറങ്ങി ഓടി
ഈ സമയത്ത് ഫുട്‍ബോളെടുക്കാൻ വന്ന പി ടി മാഷ് ഫുട്ബോളും എടുത്തോണ്ട് ഗ്രൗണ്ടിലേക്കുള്ള വഴി മറന്നു ഗേറ്റിന് പുറത്തേക്കോടിപ്പോയി

അതീപ്പിന്നെ നാണൂന്റെ ഓന്ത് പിടുത്തം നിന്നു പീതാംബരൻ മാഷ് അവനെ വിളിച്ച് കാര്യങ്ങളൊക്കെ നല്ല രീതിയിൽ പറഞ്ഞു മനസ്സിലാക്കിക്കൊടുത്തു
മാഷേ നമ്മുടെ ഹെഡ് മാഷ് ആളൊരു പുലിയാണല്ലേ ?
അതെന്താടാ നീയിങ്ങനെ പറഞ്ഞത് ?
പീതാംബരൻ മാഷ്ക്ക് ഹെഡ് മാഷേ മാത്രം പുലിയെന്നുപമിച്ചതിൽ അല്പം നീരസം തോന്നിയെങ്കിലും പുറത്തു കാണിച്ചില്ല
നമ്മുടെ ഹെഡ് മാഷ് പറഞ്ഞാ കർത്താവ് വരെ കേക്കൂത്രേ
നമ്മുടെ ഹെഡ് മാഷ് പറഞ്ഞാ കർത്താവ് വരെ കേക്കൂത്രേ
ഏത് കർത്താവ് ?
നമ്മുടെ ദൈവം കർത്താവേ
എന്റെ ഈശ്വരൻമാരേ .., നീ ഇങ്ങനേയും ആൾക്കാരെ സൃഷ്ടിക്കോ ?
എന്റെ ഈശ്വരൻമാരേ .., നീ ഇങ്ങനേയും ആൾക്കാരെ സൃഷ്ടിക്കോ ?
പീതാംബരൻ മാഷ് തലേല് കൈവെച്ചു കൊണ്ടാണത് ചോദിച്ചത്
0 അഭിപ്രായങ്ങള്‍