രജനിയെ കാണ്മാനില്ല 5
പോകുന്ന പോക്കിൽ ശാരദേടത്തിയുടെ വീടിന്റെ ഉമ്മറത്ത് വെച്ച കിണ്ടിയും അടിച്ചെടുത്തോണ്ടാണ് മരുത് സ്ഥലം വിട്ടത് .
രജനിയെ അന്വേഷിച്ചു ആരെയാണ് ഇടിക്കേണ്ടത് എന്നാലോചിച്ച് പരക്കം പാഞ്ഞു കൊണ്ടിരിക്കുന്ന മിന്നലിന്റെ മുന്നിലാണ് കഷ്ടകാലത്തിന് മരുത് ചെന്ന് പെട്ടത് .
കിണ്ടി എവിടെന്ന് മോഷ്ടിച്ചതാടാന്നുള്ള ചോദ്യത്തോടൊപ്പം മിന്നലിന്റെ ആദ്യ ഇടി കിട്ടിയപ്പോൾ തന്നെ മരുത് തിരുനെൽ വേലിയിലുള്ള അമ്മ തങ്കമ്മാൾ കേൾക്കേ ഉച്ചത്തിൽ കരഞ്ഞു
അമ്മാ
തൊണ്ടകീറിയുള്ള മിന്നലിന്റെ ആ കാറൽ കേട്ട് മിന്നൽ വരെ ഞെട്ടിപ്പോയി
എന്തിനാടാ ഇങ്ങനെ തൊണ്ട കീറി കരയുന്നത് ? നാട്ടുകാര് പേടിക്കൂലോ ?
സാർ എനിക്ക് വലിക്കത്
എടാ ഇടി കിട്ടിയിട്ടും നിനക്ക് വലിക്കണന്നോ ? എടോ തോമാസേ ഇടി കിട്ടുമ്പോ ഇവന് വലിക്കണമെന്ന് .
തമിഴിൽ കുറച്ച് ജ്ഞാനമുണ്ടായിരുന്ന തോമാസേട്ടനാണ് മിന്നലിന് വലിക്കത് എന്നാൽ വേദനയെടുക്കുന്നു എന്ന് തർജ്ജമ നടത്തിക്കൊടുത്തത് അതു കഴിഞ്ഞുള്ള തോമാസേട്ടന്റെ ഭാവമൊന്ന് കാണേണ്ടതായിരുന്നു .
തോമാസേട്ടന് താനൊരു പണ്ഡിതനായതു പോലെ സ്വയം തോന്നി അതോടൊപ്പം തന്റെ വലിയ ബുദ്ധിയിൽ അഭിമാനവും. മിന്നലിന്റെ അഭിനന്ദനം പ്രതീക്ഷിച്ച് തോമാസേട്ടൻ കുറച്ചു നേരം കാത്തുനിന്നെങ്കിലും മിന്നലൊന്നും പറഞ്ഞില്ല . ആരും ഒന്നും പറയാണ്ടായപ്പോ അവിടെയുള്ള കണ്ണാടിയിൽ നോക്കി തോമാസേട്ടൻ സ്വയം അഭിനന്ദിച്ചു..

എന്റെ തോമാസേ താനൊരു സംഭവാട്ടാ
വലിക്കറുതുക്ക് താൻടാ ഇടിക്കറുത് ന്നും പറഞ്ഞ് തമിഴിൽ തനിക്ക് പരിജ്ഞാനം ഉണ്ടെന്ന് കാണിക്കുകയും അതോടൊപ്പം മിന്നലിന്റെ മുട്ടുകാല് ഒരു മിസൈല് പോലെ മരുതിന്റെ അടിവയറ്റിലേക്ക് പാഞ്ഞു കയറിയതും ഒരുമിച്ചായിരുന്നു .

അതുവരേക്കും അമ്മാ, അമ്മാ ന്ന് അലറിക്കരഞ്ഞോണ്ടിരുന്ന മരുത് തായേ ന്നൊറ്റ നിലവിളിയോടു കൂടി താഴേക്കു വീണു .
മരുതിന്റെ ജീവൻ ഒരു മന്ദമാരുതനായി പുറത്തേക്ക് പോകാൻ വെമ്പി നിന്നു .

തോമാസേട്ടൻ ഓടി വന്ന് നോക്കുമ്പോൾ മരുത് കണ്ണും തുറിപ്പിച്ച് കിടപ്പുണ്ട് കുറെ കുലുക്കി വിളിച്ചു നോക്കിയിട്ടും മരുതിനൊരു ഒരനക്കവുമില്ല.
സാറേ പണിയായെന്നാ തോന്നുന്നേ തോമാസേട്ടൻ മിന്നലിനെ നോക്കി .
മിന്നല് തലയിൽ ഇടിവെട്ട് കൊണ്ടപോലെ വിറങ്ങലിച്ചു നിൽപ്പുണ്ട് ഒരു ആവേശത്തിനാ മുട്ടുകാൽ വെച്ചു താങ്ങിയത് തമിഴൻ ഇത്രക്കും ബലഹീനനാണെന്ന് ആരറിഞ്ഞു

സെല്ലില് കിടക്കുന്ന കുടിയൻ വാസു വിളിച്ചു പറഞ്ഞു സാറേ അവൻ തട്ടിപ്പോയെന്നാ തോന്നണെ .
മിന്നലിന്റെ നെഞ്ചിനുള്ളിലൂടെ പതിനായിരം വോൾട്ടിന്റെ ഒരു മിന്നല് കടന്നു പോയി . പിന്നെ തലങ്ങും വിലങ്ങും മിന്നലുകൾ ടപ്പോന്നൊരു ശബ്ദം എല്ലാവരും കേട്ടു . കസേരയും മേശയും തകർത്ത് മിന്നലിന്റെ ബോധമില്ലാത്ത ശരീരം താഴേക്കു വീണു .
അയ്യോ സാറും ചത്തു

വാസു വിറച്ചോണ്ടാ പറഞ്ഞത്
മിണ്ടാതിരിക്കെടാ നായിന്റെ മോനേ നിന്നേം ഞാൻ തട്ടണോ? തോമാസേട്ടന്റെ ആ ഭീക്ഷിണി കേട്ട് വാസു മിണ്ടാതിരുന്നു തന്നെയെന്തിനാ കൊല്ലണെന്ന് എത്ര ആലോചിച്ചിട്ടും വാസൂന് മനസ്സിലായില്ല പക്ഷേ ആ സംശയം ചോദിക്കാതിരിക്കാ തന്റെ ആരോഗ്യത്തിന് നല്ലതെന്നു മാത്രം വാസുവിന് മനസ്സിലായി

ഏതാണ്ട് അഞ്ചു ബക്കറ്റോളം വെള്ളം കോരി ഒഴിച്ചിട്ടാ മിന്നല് കണ്ണ് തുറന്നത് ആ വെള്ളം മുഴുവൻ വാസുവിനെക്കൊണ്ടാ തോമാസേട്ടൻ കോരിച്ചത്
എടോ മരുത് മിന്നല് വിറച്ചിട്ടാ ചോദിച്ചത്
അവനു കുഴപ്പമില്ല സാർ , അത് കേട്ടതോടെ ഇടിവെട്ടൊഴിഞ്ഞ് മിന്നലിന്റെ ഉള്ളിൽ ആശ്വാസ മഴ പെയ്തു . മരുതിന് ചായയും ബോണ്ടയും വാങ്ങിക്കൊടുത്താ മിന്നല് പറഞ്ഞയിച്ചത് പക്ഷേ അതാ പാവത്തിന് ഇറങ്ങുന്നില്ല . കഴിച്ചില്ലെങ്കീ മിന്നല് വീണ്ടും ഇടിക്കുമെന്ന പേടികൊണ്ട് മാത്രാ കരഞ്ഞുകൊണ്ടാണെങ്കിലും മരുതത് തിന്നു തീർത്തത്.
മരുതിന് ബോണ്ട കൊടുത്തപ്പോ വെള്ളം കോരിയ വകയില് തനിക്കും ബോണ്ട കിട്ടൂന്ന് വിചാരിച്ച് വാസു അവിടെ ചുറ്റിപ്പറ്റി നിന്നതായിരുന്നു
ഇവനെന്താ പുറത്തന്നും ചോദിച്ച് ബോണ്ടക്ക് പകരം ഇടിയാ വാസൂന് കിട്ടിയത് അതും വാങ്ങി വാസു വേഗം സെല്ലിലോക്കോടി .
മരുതിന് സമ്മാനമായി ആ കിണ്ടിയും കൂടി കൊടിത്തിട്ടാ മിന്നല് പറഞ്ഞയച്ചത് . പക്ഷേ, പാവത്തിന് ആ കിണ്ടി കൈകൊണ്ട് പിടിക്കാനുള്ള ആവുധ് പോലും ഇല്ലാണ്ടാ ഞൊണ്ടി ഞൊണ്ടി പോയത്
ഞാനിനി കേരളാവുക്കേ വരമാട്ടേ ആണ്ടവാ ന്നും അഴുതുകൊണ്ടാണ് മരുത് പോയത് . ആ കരച്ചില് കണ്ടതോടെ മിന്നലിന്റെ കണ്ണീന്ന് വെള്ളം വന്നു ആ കണ്ണുനീർ ഉരുണ്ടുരുണ്ട് ഒരു തുള്ളിയായി താഴേക്കു പതിച്ചു . താഴേക്ക് വീണ് പൊട്ടിച്ചിതറിയ ആ കണ്ണു നീർത്തുള്ളി കണ്ടപ്പോ മിന്നലിന്റെ മനസ്സ് ഒരു മിന്നലായി പുറകിലോട്ട് പാഞ്ഞു . മിന്നലാവുന്നതിന് മുമ്പുള്ള ഒരു രാജനെയായിരുന്നു അവിടെ തെളിഞ്ഞത് .

അതൊരു പാവം രാജനായിരുന്നു എപ്പോഴും മൂക്കൊലിപ്പിച്ചു നടക്കുന്ന രാജൻ .
ജലദോഷമില്ലെങ്കിലും രാജന്റെ മൂക്ക് എപ്പോഴും ഒലിച്ചു കൊണ്ടിരിക്കും അത് രാജൻ പറഞ്ഞിട്ടാണോ മൂക്കിന്റെ സ്വന്തം ഇഷ്ടപ്രകാരമാണോയെന്നോ ആർക്കും അറിയത്തില്ലായിരുന്നു എന്തിന് രാജനു തന്നെയും അത് അജ്ഞാതമായിരുന്നു .
അതൊലിച്ചോലിച്ച് ചുണ്ടിന്റെ അടുത്ത് എത്താറാവുമ്പോഴേക്കും കുഞ്ഞു രാജൻ അതൊറ്റ വലി വലിച്ച് അകത്തേക്ക് കേറ്റിവിടും . എനിക്ക് മുകളിലോട്ട് പോകാനിഷ്ടമില്ലെന്നും പറഞ്ഞു വീണ്ടുമത് താഴോട്ട് ഒലിച്ചു വരും ഇങ്ങനെ അകത്തോട്ടും പുറത്തോട്ടും പോകാതെ അല്ലെങ്കിൽ പോകാൻ അനുവദിക്കാതെ കുറേ നാളതു രാജന്റെയൊരു ട്രേഡ് മാർക്കായി തുടർന്നു .

അങ്ങനെ ഇന്നുള്ള പോലെ അന്നും രാജനൊരു വിളിപ്പേരു കിട്ടിയിരുന്നു
മൂക്കൊലിപ്പൻ രാജൻ .
അന്ന് രാജന്റെ വീട്ടിൽ വല്യ ദാരിദ്ര്യമായിരുന്നു രാജനാണെങ്കിൽ വിശപ്പ് സഹിക്കാൻ പറ്റാത്ത സ്വഭാവവും വയറ് കാളാൻ തുടങ്ങിയാൽ രാജന്റെ വായ കീറാൻ തുടങ്ങും അത് കേക്കാൻ തുടങ്ങുമ്പോഴേക്കും രാജന്റെ അപ്പൻ എണീറ്റുപോവും .
വിശപ്പ് സഹിക്കാൻ വയ്യാതെ കാറിക്കരഞ്ഞ രാജൻ ഒരു ദിവസം ആ അക്രമം കാണിച്ചു അടുത്ത വീട്ടിലെ നാരായണേട്ടന്റെ കിണ്ടി അടിച്ചുമാറ്റി . അതു വിക്കാൻ കൊണ്ടു ചെന്നതോ നാരായണേട്ടന്റെ കടേലും . നിഷ്‌ക്കളങ്കനായ നാരായണേട്ടൻ കിണ്ടിക്കു പകരം കുഞ്ഞു രാജന് അരി കൊടുത്തയച്ചു . പിന്നെ പിന്നെ വിശക്കുമ്പോഴൊക്കെ കുഞ്ഞു രാജൻ ആ കിണ്ടി നാരായണേട്ടന്റെ വീട്ടീന്ന് അടിച്ചു മാറ്റി നാരായണേട്ടന്റെ കടയിൽ തന്നെ കൊണ്ടു ചെന്നു കൊടുക്കും ആ കിണ്ടി തന്റേതാണെന്ന് അറിഞ്ഞു കൊണ്ടു തന്നെ അതിനു പകരം നാരായണേട്ടൻ അരിയും കുഞ്ഞു രാജനു കൊടുത്തയച്ചിരുന്നു .
വർഷങ്ങൾ കടന്നുപോയി രാജൻ പോലീസിൽ മിന്നലായി. ഒരു ദിവസം വയോധികനായ നാരായണേട്ടനെ വഴിയിൽ വെച്ചു കണ്ടപ്പോ നാരായണേട്ടൻ ചോദിച്ചു ഇന്ന് കിണ്ടിയൊന്നു മില്ലേടോ?
അന്നാണ് നാരായണേട്ടൻ ആ സത്യം രാജനോട് തുറന്നു പറഞ്ഞത് ഓരോ പ്രാവശ്യവും നീ കൊണ്ടുവന്ന് തരുന്നത് എന്റെ വീട്ടിലെ കിണ്ടി തന്നെയാണെന്ന് എനിക്കറിയാമായിരുന്നുവെന്ന് .
മിന്നല് കരഞ്ഞുകൊണ്ടായിരുന്നു ചോദിച്ചത്
എന്നിട്ടെന്താ നാരായണേട്ടാ നിങ്ങളോരിക്കൽ പോലും എന്നെ പിടിക്കാതിരുന്നത് ?
വിശപ്പിന്റെ വേദന എനിക്ക് അറിയാമായിരുന്നെടാ നിന്റെ കുഞ്ഞു മനസ്സിനുള്ളിലെ വലിയ വിശപ്പ് എനിക്കൂഹിക്കാം അന്ന് നിന്നെ പിടിച്ച് ഞാൻ കള്ളനായി മുദ്രകുത്തിയാൽ എനിക്ക് നേട്ടമൊന്നുമില്ല പക്ഷേ നിനക്ക് നഷ്ട്ടപ്പെടുന്നത് ഒരു ജീവിതമായിരിക്കും , ഒരു കള്ളനെന്ന വിളിപ്പേരും അതിനെനിക്കാവില്ല
കിണ്ടിയെക്കുറിച്ചുള്ള ഓർമ്മകൾ വീണ്ടും മിന്നലിന്റെ കണ്ണിൽ വെള്ളം നിറച്ചു . മരുതിനെ ഇടിച്ച കാരണമാണോ മിന്നല് കരയുന്നതെന്നോർത്ത് തോമാസേട്ടന് ചിരി വന്നു .
രജനിയെ കാണാതായതിനു ശേഷമുള്ള ആദ്യ ഓണം വന്നു . അവറാൻ ചേട്ടൻ കള്ളുഷാപ്പിലിരുന്നു ഓണം ആഘോഷിക്കുമ്പോഴാണ് ഒരു ആവശ്യവുമില്ലാണ്ട് ആ വെടി പൊട്ടിച്ചത് . സത്യത്തിൽ അവറാൻ ചേട്ടന്റെ ഉള്ളിലെ കള്ളാണ് അവറാൻ ചേട്ടന്റെ സമ്മതമില്ലാണ്ടെന്നെ ആ വെടി പൊട്ടിച്ചത്

ചോദിച്ചാൽ ചിലപ്പോൾ അവറാൻ ചേട്ടൻ സമ്മതം തരത്തില്ലാന്ന് വിചാരിച്ചിട്ടായിരിക്കും .
സഹ കുടിയൻ മാരുടെ മുന്നിൽ വെറുതേ ഒരു ആളാവാൻ വേണ്ടി വീമ്പിളക്കയതായിരുന്നു അവറാൻ ചേട്ടൻ. രണ്ടും കഴിഞ്ഞ് മൂന്നാമത്തെ കുപ്പിയിലായിരുന്നു അവറാൻ ചേട്ടനാ അതിസാഹസം കാണിച്ചത്.
എനിക്ക് തോന്നണേ മ്മടെ ചങ്ങല ജോണി ആയിരിക്കും രജനിയെ തട്ടിക്കൊണ്ട് പോയതെന്നാ

ചങ്ങല ജോണീന്ന് പറഞ്ഞാ ഞങ്ങളുടെയടുത്ത ഗ്രാമത്തിലെ ഒരു ഊറ്റൻ റൗഡിയാണ് പോലീസിനു പോലും ജോണിയെ പേടിയാണ് . കൈയ്യിലെപ്പോഴും വലിയൊരു ചങ്ങലയുമായാണ് ജോണിയുടെ നടത്തം അതുകൊണ്ട് എതിരാളിയെ അടിച്ചു വീഴ്ത്തി അവസാനം കഴുത്തിലിട്ട് ഒരു നായയുടെ പോലെ നടത്തിക്കും അത്കൊണ്ടാണ് ചങ്ങല ജോണീന്ന് പേര് വീണത് .
അവറാൻ ചേട്ടന്റെ വിടുവായത്തം കേട്ടയുടനെ ഷാപ്പ് കാരൻ വറീത് കണ്ണുകൾ കൊണ്ട് ആംഗ്യം കാണിച്ചു . പക്ഷേ അവറാൻ ചേട്ടനത് കണ്ടില്ല അല്ലെങ്കിലും കഷ്ടകാലം വന്ന് മുന്നീ നിക്കുമ്പോ ആവശ്യമുള്ളതൊന്നും കാണത്തില്ലാന്ന് പറയുന്നത് എത്ര ശരിയാണെന്ന് അവറാൻ ചേട്ടനിപ്പോൾ ബോധ്യമായി.
അവൻ ചങ്ങല ജോണി തന്ന്യാ അവളെ തട്ടിക്കൊണ്ട് പോയത് എനിക്ക് നല്ല സംശയമുണ്ട്
എന്നാ നിന്റെ സംശയം ഞാൻ തീർത്തു തരാമെടായെന്ന് ഒരലർച്ച

അതോടൊപ്പം ചങ്ങല കൊണ്ട് ഡെസ്‌ക്കുമ്മേ ആഞ്ഞൊരടിയും ജോണിയുടെ അടി താങ്ങാനാകാതെ പാവം ഡെസ്ക്ക് തകർന്നു വീണു അതിന്റെ അടിയിൽ കിടന്നുറങ്ങുകയായിരുന്ന മണികണ്ഠൻ പൂച്ച ലോകാവസാനമെന്നാണ് ആദ്യം കരുതിയത് പരാക്രമത്തിൽ ഓടിയ മണികണ്ഠൻ സ്ഥലകാലബോധം നഷ്ട്ടപ്പെട്ട് ചെന്നു ചാടിയത് ആറ്റിലും. ജീവിതത്തിലൊരിക്കലും മണികണ്ഠൻ ഇനി കള്ളുഷാപ്പിൽ കിടന്നുറങ്ങത്തില്ല.
ഒരു സെക്കന്റ് നേരത്തേക്ക് എന്താ സംഭവിച്ചതെന്നറിയാതെ അവറാൻ ചേട്ടൻ പകച്ചു . ആകെയൊരു കലങ്ങി മറിയൽ അതിനൊടുവിൽ കണ്ണുമിഴിച്ച് നോക്കിയപ്പോൾ തൊട്ടു മുന്നിൽ ചങ്ങല ജോണി അവറാൻ ചേട്ടൻ കുടിച്ച മൂന്നു കുപ്പി കള്ള് ഒരു നിമിഷം കൊണ്ട് ആവിയായിപ്പോയി അതിന്റൊപ്പം ആവിയായിപ്പോകാൻ അവറാൻ ചേട്ടനും മനസ്സുകൊണ്ട് ആഗ്രഹിച്ചു .
സത്യത്തിൽ ചങ്ങല ജോണി അപ്പുറത്തിരുന്ന് കള്ള് കുടിക്കുന്നുണ്ടായിരുന്നു അതാ വറീത് കണ്ണോണ്ട് കാണിച്ചത് പക്ഷേ പാവം അവറാൻ ചേട്ടനതു മനസ്സിലായില്ല .
എന്താ... ജോണി..മോൻ ...ഇ ..വി ..ടെ .? അവറാൻ ചേട്ടൻ വിക്കീട്ടാ ചോദിച്ചത്
നിനക്കെന്നെ സംശയമാണെല്ലടാ നായിന്റെ മോനെ ?

ജോണിയുടെ ആ അലർച്ച കേട്ടതോടെ അവറാൻ ചേട്ടന്റെ കാലുകൾ തുള്ളപ്പനി ബാധിച്ചപോലെ പോലെ വിറച്ചു തുടങ്ങി . ഈ സമയത്തായിരുന്നു മീൻകാരൻ മമ്മദിന്റെ നായ സുഗണൻ വല്ലതും തിന്നാൻ കിട്ടോന്നും പ്രതീക്ഷിച്ച് അവിടെ വന്ന് നിപ്പുണ്ടായിരുന്നത് . ജോണീടെ അലർച്ച കേട്ടതോടെ സുഗുണന്റെ നാലുകാലും വിറച്ചു . നായിന്റെ മോനേയെന്നുള്ള വിളി തന്നോടാണെന്നായിരുന്നു സുഗുണന്റെ വിചാരം
ഈ മനുഷ്യൻമാർക്കൊക്കെ വട്ടായോന്നും ചോദിച്ച് വിറക്കുന്ന കാലുകളും വലിച്ചോണ്ട് സുഗുണൻ ജീവനും കൊണ്ടോടി ഇനി ഈ കള്ളു ഷാപ്പിലേക്ക് ചത്താലും വരത്തില്ലന്നും ഉറപ്പിച്ചാ സുഗുണൻ ഓടിയത് . വിറക്കുന്ന കാലുകള് കാരണം സുഗുണൻ പ്രതീക്ഷിക്കുന്നോടത്തേക്കല്ലാ കാലുകള് സുഗണനേയും കൊണ്ടോടിയത് . പാവം മുന്നോട്ടോടുമ്പോ കാലുകള് സൈഡിലോട്ടാ വലിച്ചോണ്ട് പോണത് . വീട്ടിലേക്ക് ലക്ഷ്യം വെച്ചോടിയ സുഗുണൻ പാടത്തോട്ടാ പോയി വീണത് . അവസാനം പേടി മാറി കാലുകളുടെ വിറ നിന്നപ്പോഴാ സുഗുണന്റെ കാലുകള് സുഗുണനെ ശരിക്കും വീട്ടിലെത്തിച്ചത്.
അവറാൻ ചേട്ടൻ ജോണിയെ നോക്കി ഒന്നു ചിരിക്കാൻ ശ്രമിച്ചു പക്ഷേ ചിരിക്കു പോലും ചങ്ങല ജോണിയെ പേടിയായതുകൊണ്ട് ചിരി ചിരിച്ചില്ല. ഇവനിപ്പോ തന്നെ കുനിച്ചു നിറുത്തി ഇടിക്കും എന്നിട്ട് ചങ്ങല കഴുത്തിലിട്ട് നായയുടെ പോലെ നടത്തിക്കും . പേടി കൊണ്ട് വിളറി വെളുത്ത അവറാൻ ചേട്ടൻ ഒരു വെളുത്ത അവറാൻ ചേട്ടനായി മാറി നല്ല ഒരു വെള്ളക്കാരൻ അവറാൻ ചേട്ടൻ അവറാൻ ചേട്ടന്റെ ശരീരത്തിലെ രക്തമെല്ലാം സർവ്വീസ് നേരത്തേ നിറുത്തിയിരുന്നു.
ജോണി ചങ്ങല അന്തരീക്ഷത്തിലൊന്നു വട്ടം വീശി ഇതു കണ്ടതോടെ അവറാൻ ചേട്ടൻ കരഞ്ഞു . ഷാപ്പിലേക്കു വന്ന ഗൾഫു കാരൻ ഭാസ്ക്കരേട്ടൻ അന്നത്തെ കുടി വേണ്ടാന്നും വെച്ച് വീട്ടിലേക്ക് തിരിച്ചു പോയി.
അവറാൻ ചേട്ടന്റെ ഹൃദയം പൊട്ടിയുള്ള കരച്ചില് കേട്ട് ഷാപ്പുകാരൻ വറീതിന് സങ്കടം വന്നു പേടികൊണ്ട് കൊച്ചു കുട്ടികളുടെ പോലെ വാവിട്ടാ അവറാൻ ചേട്ടൻ കരയണത് ആ കരച്ചില് കേൾക്കുന്ന ആർക്കും സങ്കടം വരും
വേണ്ട ജോണി അവറാൻ അറിയാണ്ട് പറഞ്ഞതല്ലേ

ഷാപ്പ്കാരൻ വറീതേട്ടൻ എടേക്കേറാൻ നോക്കിയെങ്കിലും ജോണീടെ നോട്ടം കണ്ടതോടെ ക്ലിപ്പിട്ട പോലെ വായടച്ചു വെറുതേ വടി കൊടുത്ത് അടി വാങ്ങണോ ? അവറാന്റെ കഴുത്തിനു പകരം ചിലപ്പോ തന്റെ കഴുത്തിലാവും ജോണി ചങ്ങലയിടാ .
അവറാൻ ചേട്ടന് ഷാപ്പിൽ നിന്നും ഇറങ്ങിയോടണമെന്നുണ്ട് പക്ഷേ കാലുകള് രണ്ടും തുള്ളപ്പനി ബാധിച്ചപോലെ കിടന്നു വിറക്കുന്നു അവറാൻ ചേട്ടനെക്കാളും പേടിയാ അവറാൻ ചേട്ടന്റെ കാലുകൾക്ക്

ഈ വിറക്കുന്ന കാലുകളും കൊണ്ട് ഒരടി പോലും നീങ്ങാൻ പറ്റത്തില്ല ഇനി നീങ്ങിയാ തന്നെ താനിവിടെ ഇടിഞ്ഞു പൊളിഞ്ഞു വീഴും തന്നെ നിക്കാൻ പറ്റാത്ത കാലുകളും കൊണ്ടാ ഓടാൻ നോക്കുന്നത് അപ്പൊ ഓടുകയാണോയെന്ന് ചോദിച്ച് ഇടി ചിലപ്പോൾ കൂടുതൽ കിട്ടും
കരഞ്ഞു നോക്കി സിമ്പതി വാങ്ങിവെക്കാ നല്ലത് ചിലപ്പോ ഇടിയിൽ കുറവ് കിട്ടും
അവറാൻ ചേട്ടനെ ലക്ഷ്യം വെച്ചുകൊണ്ട് ജോണിയാ ചങ്ങല ആഞ്ഞുവീശി
ഒരു സീൽക്കാരത്തോടെ അന്തരീക്ഷത്തെ പുളകം കൊള്ളിച്ചുകൊണ്ട് അത് അവറാൻ ചേട്ടന്റെ നേർക്ക് പാഞ്ഞു വന്നു പക്ഷേ ...അതിനുമുന്നേ അവറാൻ ചേട്ടൻ ബോധം കെട്ട് നിലത്തുവീണു അതുകണ്ട് ചങ്ങലക്ക് വരെ നാണമായി.
ബെഞ്ചും ഡെസ്‌ക്കും മറിച്ചിട്ടോണ്ട് ദേ കിടക്കുന്നു അവറാൻ ചേട്ടൻ തലയും കുത്തി താഴെ.

സത്യത്തില് ബോധം പോയതൊന്നുമായിരുന്നില്ല അടി കിട്ടാതിരിക്കാൻ അവറാൻ ചേട്ടനൊന്ന് അഭിനയിച്ചു നോക്കിയതായിരുന്നു പക്ഷേ അതേറ്റില്ല .
സംഗതി അങ്ങനെത്തന്നെ കണ്ണടച്ച് കിടന്നാ മതിയായിരുന്നു പക്ഷേ ജോണി പോയോന്ന് നോക്കാൻ വേണ്ടി അവറാൻ ചേട്ടൻ തന്റെയൊരു കണ്ണ് പതുക്കെയൊന്ന് തുറന്നു നോക്കിയത് ജോണി കണ്ടു .
ജോണിയുടെ ചങ്ങലകൊണ്ടുള്ള അടി പുറത്തുവീണതോടെ അവറാൻ ചേട്ടൻ ഒളിച്ചു വെച്ച ബോധം തിരിച്ചു വന്നു അതോടെ അവറാൻ ചേട്ടൻ ജീവനും കൊണ്ട് പാഞ്ഞു അതൊരു ഒന്നൊന്നര ഓട്ടമായിരുന്നു ആ ഓട്ടത്തിന്റെ സ്പീഡ് കണ്ട് ജോണി പോലും പകച്ചു പോയി .
വീട്ടില് തേങ്ങാ ഇട്ടുതരാന്നും പറഞ്ഞ് അഡ്വാൻസ് കാശും വാങ്ങി പോയ ആളാ രണ്ടു ദിവസായിട്ടും കാണാണ്ടായപ്പോഴാ ഞാൻ പോയി നോക്കിയത്.

ബാധയെ കണ്ടു പേടിച്ച പോലെ അവറാൻ ചേട്ടൻ കണ്ണും തുറുപ്പിച്ച് ഉമ്മറത്തിരിപ്പുണ്ട് . എന്നെ കണ്ടവശം അയ്യോ ചങ്ങല ജോണീന്നും നിലവിളിച്ചോണ്ട് അകത്തേക്ക് ഒറ്റ ഓട്ടം . തൊട്ടപ്പുറത്ത് അടക്ക ഇടിച്ചോണ്ടിരിക്കായിരുന്ന ഒറോത ചേടത്തിയും അവറാൻ ചേട്ടന്റെ അലർച്ച കേട്ട് അയ്യോ...ന്നും നിലവിളിച്ചോണ്ട് അകത്തേക്കോടി .
അകത്തേക്കോടിക്കയറിയിട്ടാ ചേടത്തിയൊന്ന് തിരിഞ്ഞു നോക്കീത് ഐ... എന്തൂട്ടാ പ്രാന്താ മനുഷ്യാ നിങ്ങൾക്ക് ഇത് നമ്മടെ ചെക്കനല്ലേ ചങ്ങല ജോണിയാത്രെ ഈ മനുഷ്യൻ നല്ല ജീവൻ കളഞ്ഞൂല്ലോ എന്റെ കർത്താവേ .
അത് കേട്ടതോടെ മുറിയിലെ ജനാലകളുടെ ഇടയിൽ കൂടെ രണ്ടു കണ്ണുകൾ അത് അവറാൻ ചേട്ടന്റെയാന്ന് ആ കണ്ണുകൾ എന്നോട് വിളിച്ചു പറഞ്ഞു പാവം ചങ്ങല ജോണിയാണോന്ന് ഒളിച്ച് നോക്കുന്നതാ.

അന്നത്തെ സംഭവത്തിനു ശേഷം ആരെക്കണ്ടാലും ചങ്ങല ജോണിയായിട്ടാ അവറാൻ ചേട്ടന് തോന്നുന്നത്
രണ്ടുപേരുടേയും അലമുറയിട്ടുള്ള പാച്ചിൽ കണ്ടതോടെ ആദ്യം ഞാനുമൊന്ന് പേടിച്ചുപോയെങ്കിലും അതോടൊപ്പം തന്നെ ഞാൻ ചങ്ങല ജോണി റൗഡിയായി രൂപാന്തരം പ്രാപിച്ചതു പോലെ എനിക്കുതന്നെയൊരു തോന്നല് .

ചങ്ങല ജോണിയെന്ന് പറഞ്ഞാ ഞങ്ങൾ കുട്ടികൾക്ക് ഒരു വീര പുരുഷനായിരുന്നു
ആ സ്റ്റൈലില് ഞാനൊന്ന് നിന്നതാ അപ്പോഴാ ചേടത്തി വിളിച്ചു പറഞ്ഞേ
എന്റെ ചെക്കാ മനുഷ്യനെ പേടിപ്പിക്കാൻ നിക്കാണ്ട് ഇങ്ങട് കേറി വാ
ചേടത്തി അവറാൻ ചേട്ടൻ തേങ്ങാ ഇടാൻ വാരാന്ന് പറഞ്ഞിണ്ടായിരുന്നു

തേങ്ങാപോയിട്ട് അപ്പി പോലും ഇടാനുള്ള ആവതില്ലാണ്ടാ അങ്ങേര് ഇരിക്കണേ ഏതോ ചങ്ങല ജോണി പിടിക്കാൻ വരണൂന്നാ, കൊല്ലാൻ വരണൂന്നാ എന്തൊക്കയോ പുലമ്പുന്നുണ്ട് . പേടിച്ചിട്ടാന്നാ തോന്നണെ നല്ല പനീണ്ട് , വയറിളക്കോം എന്തു കൊടുത്താലും അപ്പത്തന്നെ ഇളകി പോകും മനുഷ്യൻമാര് ഇങ്ങനെ പേടിക്കോ ? അല്ല ചെക്കാ എന്തൂട്ടാ പ്രശ്‌നം ?
എന്റെ ചേട്ടത്തി, അത് ഷാപ്പില് വെച്ച് അവറാൻ ചേട്ടൻ ചങ്ങല ജോണി റൗഡിയുമായൊന്ന് കോർത്തു
അതിനുള്ള ധൈര്യമൊന്നും ഇങ്ങേർക്കില്ലല്ലോടാ ?
ആളറിയാണ്ട് പറ്റിയതായിരുന്നു ചേട്ടത്തി
അവന്റെ കൈയ്യീന്ന് നല്ലോണം കിട്ടിയോടാ ?
ഒറോത ചേട്ടത്തി അത് പറഞ്ഞു നിറുത്തലും അവറാൻ ചേട്ടൻ ചീറിക്കൊണ്ട് അകത്തൂന്ന് ഒറ്റ ചാട്ടം പിന്നെ എന്റെ മേല് തൊട്ടിരുന്നെങ്കി അവൻ വിവരമറിഞ്ഞേനേ വെട്ടി തുണ്ടം തുണ്ടമാക്കിയേനെ ഞാൻ
ആ ചാട്ടത്തോടെ അവറാൻ ചേട്ടൻ അയ്യോ ന്നും നിലവിളിച്ചോണ്ട് വയറും പൊത്തിപ്പിടിച്ച് പിന്നിലേക്കോടി.
അവറാൻ ചേട്ടന് വീണ്ടും ഇളകി അതാ പറമ്പിലേക്കോടിയത്
എന്റെ മനുഷ്യാ നിങ്ങള് വയറിലുള്ളത് മുഴുവൻ ഇളക്കിക്കളയല്ലേ ഈ നരുന്ത് ചെക്കനെ കണ്ടപ്പോഴേക്കും അലറിക്കരഞ്ഞോണ്ടല്ലേ ഓടിയത്
ചേടത്തീടെയാ നരുന്തു വിളി എനിക്ക് തീരെ ഇഷ്ടപ്പെട്ടില്ല എന്നുള്ളതാണ് സത്യം എന്റെ ആകാരത്തിനേറ്റ ക്ഷതം പോലെയാണെനിക്കത് തോന്നിയത്. ആ സമയത്ത് ഞാൻ കരാട്ടേക്ക് പോകുന്നുണ്ടായിരുന്നു അതുകൊണ്ട് ഒരു ബ്രൂസിലി പോലെയാണ് എന്റെ നടപ്പും ഭാവവും .

പക്ഷേ ഞാനൊന്നും മിണ്ടിയില്ല ചേടത്തിയെനിക്ക് ഇടക്കിടക്ക് കൊള്ളി പുഴുങ്ങീതും മീൻ ചാറും തരാറുള്ളതാ വെറുതേ എന്തെങ്കിലും പറഞ്ഞ് അതില്ലാതാക്കാൻ എന്റെ ബുദ്ധിയെന്നെ അനുവദിച്ചില്ല
ചേട്ടൻ തേങ്ങയിടാൻ എന്നാ വരണേ?
നാളെ വരാടാ ശരീരത്തിനൊക്കെ ആകെയൊരു വേദന സത്യത്തില് പേടിച്ചിട്ടാ അവറാൻ ചേട്ടൻ വരാത്തത് ചങ്ങല ജോണി എവിടെയെങ്കിലും ഒളിച്ചിരിപ്പുണ്ടോന്നാ അവറാൻ ചേട്ടന്റെ വിചാരം .
പിന്നെ ശരീരത്തിന് വേദനയുണ്ടാവാനും വഴിയുണ്ട് അന്ന് ഓടിയ ഓട്ടം ആ തരത്തിലായിരുന്നു എവിടെയെങ്കിലും ഒക്കെ പോയി ഇടിഞ്ഞു പൊളിഞ്ഞു വീണിട്ടുണ്ടായിരിക്കും .
ബണ്ടുമ്മേക്കൂടെ ഓടിയാ ചങ്ങല ജോണി പിന്നാലെ വരൂന്ന് പേടിച്ചിട്ട് അവറാൻ ചേട്ടൻ പാടം വഴി ഓടിയേന്നാ മീൻകാരൻ മമ്മദ് പറഞ്ഞത് . മമ്മദ് ആ സമയത്താ മീൻവിറ്റ് കഴിഞ്ഞ് കുളിക്കാൻ എറങ്ങീത് അപ്പോഴാ അവറാൻ ചേട്ടൻ ശരം പോലെ പാഞ്ഞ് വരുന്ന കണ്ടത് . അവറാൻ ചേട്ടന്റെ വരവ് കണ്ടപ്പോ മമ്മദ് ആദ്യമൊന്ന് പേടിച്ചതാ പിന്നെ അവറാൻ ചേട്ടനാണെന്ന് മനസ്സിലായപ്പോ കള്ള് കുടിക്കാൻ പോവാടാ ന്നും പറഞ്ഞ് വിളിച്ചതാ . പക്ഷേ മമ്മദിനെ ഒരു മുട്ടൻ തെറി വിളിച്ചോണ്ടാ അവറാൻ ചേട്ടൻ ഓടിപ്പോയത് .

ഒരുത്തൻ കൊല്ലാൻ പിന്നാലെ വരുമ്പോഴാ കള്ളു കുടിക്കാൻ അവന്റെ വിളി
പിന്നെ ഞാനും നിർബന്ധിക്കാൻ പോയില്ല പേടി മാറീട്ട് വരട്ടെ ഇല്ലെങ്കി തെങ്ങിന്റെ മണ്ടേലിരിക്കുമ്പോഴായിരിക്കും ജോണിപ്പേടി വരുന്നത് കൈവിട്ട് താഴെവീണാ കൊലപാതകത്തിന് ഞാൻ സമാധാനം പറയേണ്ടി വരും .

ചങ്ങല ജോണിയെന്ന റൗഡി വല്ലപ്പോഴുമേ ഞങ്ങളുടെ ഗ്രാമത്തിലെ കള്ളു ഷാപ്പിലേക്ക് വരത്തുള്ളൂ പുള്ളീടെ നാട്ടിൽ എന്തെങ്കിലും അടിപിടിയുണ്ടായാൽ പിന്നെ കുറച്ചു നാളത്തേക്ക് നമ്മുടെ ഷാപ്പിലാവും കള്ളു കുടി .
ആ സമയത്ത് ഞങ്ങളുടെ ഗ്രാമത്തിലെ ആസ്ഥാന കുടിയൻമാരൊക്കെ ഷാപ്പിലെ കുടി വീട്ടിലേക്ക് മാറ്റും അവറാൻ ചേട്ടനും അങ്ങിനെയാണ് പതിവ് . പക്ഷേ അന്ന് ജോണി ഷാപ്പിൽ വന്നത് അവറാൻ ചേട്ടൻ അറിഞ്ഞില്ലായിരുന്നു.
ഒരു പ്രാവശ്യം പ്രേക്ഷിതൻ സുകുവും ഇത്പോലെ പെട്ടതാ ജോണി സുകുവിനോട് ഒരു കുപ്പി കള്ള് വാങ്ങിക്കൊടുക്കാൻ പറഞ്ഞു .
ആകെ അര കുപ്പിക്കുള്ള കാശുമായി പോയ സുകുവിന്റെ മേത്ത് എന്തോ ആ സമയത്ത് ഒരു പ്രേതം കേറി . ആ പ്രേതത്തിന്റെ ധൈര്യത്തിൽ സുകു പറ്റില്ലാന്ന് പറഞ്ഞു . പറ്റില്ലാന്ന് പറഞ്ഞു കഴിഞ്ഞപ്പോഴായിരുന്നു ജോണിയുടെ തനി സ്വരൂപം പുറത്തു ചാടിയത്
അതോടെ സുകുവിനെക്കൊണ്ട് കൊലച്ചതി ചെയ്യിച്ച പ്രേതം ആദ്യമിറങ്ങിയോടി തന്റെ കഴുത്തിൽ ചങ്ങലയിടോന്ന് പ്രേതത്തിനു നല്ല പേടീണ്ടായിരുന്നു .
പ്രേതം പോയിക്കഴിഞ്ഞപ്പോ സുകു തനി സുകു ആയി

പ്രേതം പോയ വഴിയേ സുകൂന്റെ മനസ്സിലേക്ക് പേടി കയറി വന്നു . പഴേ റൗഡി ആണെന്ന് പറഞ്ഞിട്ടൊന്നും ഒരു കാര്യവുമില്ല . ഇടിയൻ ഇടിച്ച് പിഴിഞ്ഞതോടെ റൗഡിയോടൊപ്പം ധൈര്യവും സുകൂന്റെ മേത്തൂന്ന് ഇറങ്ങിപ്പോയിരുന്നു . സുകു കുടിക്കാൻ വാങ്ങി വെച്ച കള്ളെടുത്ത് ജോണി കുടിച്ചു എന്നിട്ട് സുകുവിനെ നോക്കി കണ്ണിറുക്കി . സുകൂന് പേടികൊണ്ട് കരച്ചില് വന്നെങ്കിലും സുകു ചിരിച്ചു പക്ഷേ അത് കോടിപ്പോയിരുന്നു . എന്നാലെങ്കിലും ജോണി പോയിക്കോട്ടേന്നും വിചാരിച്ചാ സുകു ചിരിച്ചത് . കള്ള് പോയാലും കുഴപ്പമില്ല ഇടി കിട്ടാതിരുന്നാ മതിയായിരുന്നു .
പക്ഷേ പേടികൊണ്ട് ചിരിയും കരച്ചിലും കൂടി ഒരു തരം വൃത്തികെട്ട ഭാവമായിരുന്നു സുകുവിന്റെ മുഖത്ത് പ്രത്യക്ഷപ്പെട്ടത്. സുകു തന്നെ നോക്കി ഗോഷ്ഠി കാണിക്കുകയാണെന്നായിരുന്നു ജോണി കരുതിയത് .

ഒറ്റ ഇടിയായിരുന്നു അതോടെ സുകുവിന്റെ മുഖത്തെ ഭാവം കൃത്യമായി സുകു കരഞ്ഞു സുകുവിനെ ഇടിക്കണ ഇടി കണ്ട് ബാക്കിയുള്ള കുടിയന്മാരൊക്കെ പുറത്തേക്കോടി , ജീവൻ ഉണ്ടെങ്കിലല്ലേ കുടിക്കാൻ പറ്റൂ സുകൂന് ഓടണന്നുണ്ടായിരുന്നു പക്ഷേ ഇടി കിട്ടിയതോടെ സുകു ആകെ സ്തംഭിച്ചു
അവസാനം ജോണി സുകുവിന്റെ കഴുത്തില് ചങ്ങല ചുറ്റി ഒരു നാലു റൌണ്ട് കള്ളു ഷാപ്പിനു ചുറ്റും നടത്തിച്ചു ഇടക്കിടക്ക് കുരപ്പിച്ചു . സുകുവിന്റെ കാറിയ കുര കേട്ട് ആ വഴി പോയ തങ്കപ്പേട്ടന്റെ നായ രാജു ആദ്യമൊന്ന് ഞെട്ടി . ദാരണ്ടപ്പാ നമ്മുടെ ഏരിയയില് വേറൊരു നായ . രാജു തിരിഞ്ഞു നോക്കിയപ്പോഴാ സുകു നായയെ കണ്ടത് ഈ മനുഷ്യൻ എപ്പോ നായയായി മാറിയെന്ന് രാജുവിന് മനസ്സിലായില്ല .
കുറേ നേരത്തോളം നിറുത്താതെ കുരച്ച കാരണം ഒരാഴ്ചയോളം സുകുവിന് തൊണ്ടയടപ്പായിരുന്നു സുകുവിന്റെ ശബ്ദം ഒരു കിളി കരയുന്ന പോലെയായി മാറി നാട്ടുകാര് ചോദിച്ചപ്പോ ജലദോഷം കാരണാമാണ് തൊണ്ട അടഞ്ഞതെന്നാ സുകു പറഞ്ഞത് .
എന്നാപ്പിന്നെ അത് കഴിഞ്ഞിട്ട് പ്രസംഗിച്ചാ പോരെ എന്റെ സുകു കിളി കരയുന്ന പോലെ ഇങ്ങനെ കരയണോ ?
എന്റെ വാക്കുകൾ കേൾക്കേണ്ടവർക്ക് കേൾക്കാം സുകു വീണ്ടും കിളി പോലെ കരഞ്ഞു .
പക്ഷെ വിശ്വാസികൾ ആരും സുകു പറയുന്നത് കേട്ടില്ല അത്രക്കും പതിഞ്ഞു പോയിരുന്നു സുകുവിന്റെ ശബ്ദം
അതിനു ശേഷം സുകുവിന് ചങ്ങല കിലുക്കം കേക്കുന്നത് പോലും പേടിയായി മാറി ഒരു പ്രാവശ്യം വെളിച്ചപ്പാട് രാമേട്ടൻ തുള്ളി വരുന്ന ശബ്ദം കേട്ടതോടെ അയ്യോ എന്നെ കൊല്ലല്ലേയെന്നും അലറിവിളിച്ചോണ്ട് സുകു ഓടിപ്പോയി കുളത്തിൽ ചാടി പിന്ന്യാ മനസ്സിലായത് അത് വെളിച്ചപ്പാടായിരുന്നൂന്ന് .

ഇനി തുള്ളുമ്പോൾ ശബ്ദമില്ലാതെ തുള്ളണമെന്നും പറഞ്ഞ് സുകു വെളിച്ചപ്പാടുമായി വഴക്കായി
ശബ്ദമില്ലാതെ എങ്ങിന്യാ തുള്ളാന്ന് ആ പാവത്തിന് എത്ര ആലോചിച്ചിട്ടും മനസ്സിലായില്ല
0 അഭിപ്രായങ്ങള്‍