ഓ ജീസ്സസ് എനിക്കിത്  വിശ്വസിക്കുവാൻ തന്നെ  കഴിയുന്നില്ല 

വീനസ്

സ്വപ്നങ്ങളിലൂടെ സഞ്ചരിച്ച്, സ്വപ്നങ്ങളിൽ  തൊടുന്നു

അത്തരമൊരു സ്വപ്നത്തിലേക്കുള്ള കടന്നുവരവുതന്നെയാണിതും

വീനസെന്ന, മനുഷ്യ കുലത്തിന്   അപ്രാപ്യമായി കരുതപ്പെട്ടിരുന്നൊരു  ടാർജറ്റ്, മനുഷ്യസ്പർശനത്താലിതാ പുളകം കൊള്ളുന്നു 

ശരീരം മുഴുവനുമൊരു വൈബ്രെഷൻ വ്യാപിക്കുന്നു 

പിൻ തിരിഞ്ഞു നോക്കുമ്പോൾ അവിശ്വസനീയതയുടെ മൂടൽ മാത്രമെങ്ങും   

എങ്കിലും സത്യം,  

ഉൾക്കൊള്ളാനാകാത്ത വലിയൊരു തിരിച്ചറിവ്
  
സത്യത്തിൽ ചിലതങ്ങിനെയാണ് പതിയെ പതിയെ മാത്രമേ  ഉള്ളിലേക്കിറങ്ങി വരൂ  

ഇതെല്ലാം സത്യമാണോയെന്ന് മനസ്സ് വീണ്ടും, വീണ്ടും ചോദിച്ചു കൊണ്ടിരിക്കുന്നു .

ഇതെല്ലാം സത്യം തന്നെയെന്ന് മനസ്സ്  വീണ്ടും വീണ്ടും ആവർത്തിച്ചു കൊണ്ടുമിരിക്കുന്നു 

അവിശ്വസനീയമായതെന്തിലേക്കും മനസ്സ്  കൂപ്പുകുത്തുമ്പോൾ അത്  വല്ലാത്തൊരു അനുഭൂതിയോ , അവസ്ഥാവിശേഷമോ ഒക്കെയാണ് പകർന്നു തരുന്നത്  

ത്രസിപ്പിക്കുന്ന, ത്രില്ലടിപ്പിക്കുന്ന,  വികാരത്തെ പൊട്ടിത്തെറിപ്പിക്കുന്ന എന്തോ  ഒന്ന് അതിന്റെ ആഴം വെളിവാക്കുന്നൊരു വാക്ക് കണ്ടെത്തണമെങ്കിൽ  അവിശ്വസനീയം എന്നുള്ളത് മാത്രമേ എന്റെ മുന്നിലുള്ളു. 

ആ  ഒറ്റ വാക്കുകൊണ്ട് തന്നെ ഞാനനുഭവിക്കുന്ന മുഴുവൻ  വികാരത്തെയും   ഉൾക്കൊള്ളുവാൻ  കഴിയുന്നില്ലയെന്നുള്ളതാണ്  സത്യം, ഇവിടെ ഞാൻ  നിസ്സഹായകനാകുന്നു .

ഇത്തരം അത്ഭുതങ്ങൾ നമുക്ക് സമ്മാനിക്കുന്ന വികാരത്തിന്റെ തീവ്രത  അനുഭവിച്ചു തന്നെ അറിയേണ്ടതുണ്ട് 

 അവയുടെ പ്രതിഫലനങ്ങൾ പലപ്പോഴും പലതരത്തിലായിരിക്കും അനുഭവഭേദ്യമാവുക  .

ഒന്ന് പ്രതീക്ഷിക്കുന്നവൻ ആയിരം കാണുമ്പോൾ എന്തു സംഭവിക്കുന്നു 

അതങ്ങനെ എണ്ണിയാൽ ഒടുങ്ങാതെ  കിടക്കുന്നു 

അതിന്റെ  പ്രതിഫലനങ്ങൾ ഓരോരുത്തരിലും  വ്യത്യസ്തവുമായിരിക്കുകയും ചെയ്യും  

ഡിപ്പെൻഡ്സ്  ഓൺ, വ്യക്ത്യാതിഷ്ട്ടം  

ഇത്തരത്തിലുള്ള അനുഭൂതികൾ മാത്രമാണോ അത്ഭുതങ്ങൾ നമ്മുക്ക്  സമ്മാനിക്കുന്നത്  ? 

തീർച്ചയായും അല്ല 

സാധാരണ ജീവിതവഴിയിൽ  വേറിട്ടൊരു  സന്തോഷം പെട്ടെന്നു  ലഭിക്കുമ്പോൾ അതിൽ ചിലത് അത്ഭുതങ്ങളിലേക്ക് വഴി  മാറുന്നു എന്നുള്ളതാണ് സത്യം . 

അതിനുള്ള  കാരണം  ഉള്ളിലേക്ക് അലയടിച്ചു കയറുന്ന ആ വികാരത്തെ  പെട്ടെന്നുൾക്കൊള്ളാൻ കഴിയുന്നില്ല എന്നുള്ളതു തന്നെയാണ്  

പലപ്പോഴും നമ്മുടെ പ്രതീക്ഷകൾക്കും മേലെയുള്ളത് സംഭവിക്കുമ്പോഴാണ് ആ തലത്തിലേക്ക് എത്തിപ്പെടുന്നത്. 

ഇവിടെ അത്തരമൊരു  അനുഭൂതിയിലൂടെ തന്നെയാണ് എന്റെയീ കടന്നുപോക്കും .

ആകാംഷാഭരിതരായി കാത്തിരിക്കുന്ന  ലോകത്തെ ഈ  സന്തോഷ  അറിയിക്കൂ ഡേവിഡ്,അവരുടെയെല്ലാം  പ്രാർത്ഥനയാൽ നമ്മളിതാ പാതി വിജയകരമായി പൂർത്തിയാക്കിയിരിക്കുന്നു. 

ശുഭ സൂചനകൾ തന്നെയാണ്,   അതിന്റെ തുടർച്ചയായി ആത്യന്തിക  വിജയവും നമ്മോടൊപ്പം തന്നെയെന്നും കൂട്ടിച്ചേർത്തേക്കൂ . 

ഞാൻ ശ്രമിച്ചു ജോൺ,   പക്ഷേ റേഡിയോ വീണ്ടും പണി മുടക്കിയിരിക്കുന്നു.

എന്താണിത്,   ആവശ്യ സന്ദർഭങ്ങളിലെല്ലാം തന്നെ റേഡിയോ ഇങ്ങിനെ പണിമുടക്കുന്നത്.? ഇത്രയും വലിയൊരു  ദൗത്യത്തിനായി  ഏറ്റവും താഴ്ന്ന നിലവാരത്തിലുള്ളവയാണോ  നാസ നമുക്കുണ്ടാക്കിത്തന്നിരിക്കുന്നത്?.  ഇനി ഇതുവല്ല തെരുവ് പ്രൊഡക്ടുകളുമാണോ?
                  
പാവത്തിന്റെ ആദ്യയാത്രയല്ലേ ജോൺ? 

അതിന്റെ സിക്ക്നെസ്സല്ലേ ? ഗാലക്സി സിക്ക്നെസ്സ് 

ക്രൂഷ്യൽ സമയങ്ങളിൽ എങ്ങിനെ ജോൺ ശാന്തമായി സംസാരിക്കുന്നു? 

പരിഭ്രാന്തി ഒന്നിനുമൊരു പരിഹാരമല്ലല്ലോ ഡേവിഡ് ? 

പ്രത്യക്ഷ്യത്തിൽ തകരാറുകൾ ഒന്നും തന്നെ കാണുന്നില്ല  ചെറിയ ചില ട്രാൻസ്മിഷൻ  ഇഷ്യൂസ്  അതൊരു  പക്ഷേ ഈ  അന്തരീക്ഷത്തിന്റെ കാഠിന്യം കൊണ്ട് സംഭവിക്കുന്നതായിരിക്കാം, അല്ലെങ്കിൽ  വീനസിനു മുകളിലൂടെ വീശുന്ന ശക്തമായ കാറ്റിന്റെ പ്രത്യാഘാതമോ,  സോളാർ വിൻഡു മൂലമോ ഇത്തരത്തിൽ സംഭവിക്കാം  

അതുമല്ലെങ്കിൽ മറ്റെന്തെങ്കിലും  തിരിച്ചറിയപ്പെടാനാകാത്ത കാരണങ്ങൾ 

തിരിച്ചറിയപ്പെടാനാകാത്ത ആ കാരണങ്ങൾ അതാണ് നമുക്ക് തിരിച്ചറിയേണ്ടത് ഡേവിഡ് .

ഞങ്ങളാ ശ്രമത്തിലാണ് ജോൺ,  ആഹ്ളാദത്തിന്റെ ഈ നിമിഷങ്ങളിൽ  അവരും ഒത്തുചേരേണ്ടതായിരുന്നു.

തീർച്ചയായും,  അത് വലിയൊരു  ആശ്വാസവും,  ആത്മവിശ്വാസവുമാണ്  പകർന്നു നൽകുക 

ഇപ്പോൾ നമുക്കതിനു  നിർവ്വാഹമില്ലെങ്കിലും ഏറ്റവും അടുത്ത നിമിഷങ്ങളിൽ  തന്നെയതു  കഴിയുമെന്നു പ്രതീക്ഷിക്കാം  

പരന്നു കിടക്കുന്ന വരണ്ട സമതലം കണക്കെ വീനസ്  

വിസിബിളായിട്ടുള്ള  യാതൊരു  പ്രത്യേകതകളും  കാണപ്പെടുന്നില്ല.

അല്ലെങ്കിലും ഇവിടെ പ്രത്യേകതകൾ  പ്രതീക്ഷിക്കുന്നതിൽ എന്താണ് അർഥം.? പുതിയൊരു നഗരത്തിലോ, പുതിയൊരു രാജ്യത്തിലോ ഭൂഖണ്ഡത്തിലോ  അല്ല ഞങ്ങൾ എത്തിച്ചേർന്നിട്ടുള്ളത് ജനവാസമില്ലാത്ത ജീവൻ നിലനിൽക്കാത്തൊരു ഗ്രഹത്തിലാണ് . 

ഒരു പക്ഷേ അതുകൊണ്ടു തന്നെയാണ് പ്രത്യേകതകൾ പ്രതീക്ഷിക്കുന്നതും  ആഗ്രഹിക്കുന്നതും.

ഭൂമിയിൽ നിന്നും ദശലക്ഷക്കണക്കിന് കിലോമീറ്ററുകൾ അകലെയുള്ളതും ആദ്യമായി മനുഷ്യ സ്പർശമേൽക്കുന്നതുമായൊരു ഗ്രഹം, അറിഞ്ഞു വെച്ചിരിക്കുന്നതിനേക്കാൾ കൂടുതലായി എന്തൊക്കയോ   ഇവിടെയുണ്ടാകുമെന്നുള്ളൊരു പ്രതീക്ഷ,   ഉപകരണങ്ങൾ പകർന്നു നൽകിയ അറിവുകളിൽ നിന്നും വ്യത്യസ്ഥമായി എന്താണുള്ളത് എന്നറിയാനുള്ളൊരു  ആകാംഷ .

എന്നാലാ വിശ്വാസങ്ങളിലൊന്നും യാതൊരു കഴമ്പും ഉണ്ടാകാൻ സാദ്ധ്യതയില്ലെന്നുള്ളൊരു സത്യവും അതോടൊപ്പം തെളിഞ്ഞു വരുന്നു 
അങ്ങനെ വരുമ്പോൾ ഞങ്ങളുടെ പ്രതീക്ഷകൾ  ബാലിശവും,  അസ്ഥാനത്തുള്ളതും,  അസംഭാവ്യവും, അതിശയോക്തിപരവുമായിരിക്കുമെന്ന് തിരിച്ചറിയുന്നുവെങ്കിലും  ഉള്ളിന്റെയുള്ളിൽ ആ തിരിച്ചറിവിനും മേലെയുള്ള അത്ഭുതങ്ങൾ  സംഭവിക്കട്ടെയെന്ന പ്രത്യാശയും അതോടൊപ്പം ഉയർന്നുവരുന്നു 

പ്രതീക്ഷിക്കാത്തത് കാണപ്പെടുമ്പോഴാണല്ലോ പലപ്പോഴും അവ  അത്ഭുതങ്ങളിലേക്ക് വഴിമാറുന്നത്  

അങ്ങനെയെന്തെങ്കിലും  ? 

ഈ ഗ്രഹത്തിന്റെ കാലാവസ്ഥകൾക്കും,  ഘടനകൾക്കും  രീതികൾക്കും അനുയോജ്യമായ തരത്തിലുള്ള ജീവ തുടിപ്പ് ദൃശ്യമാകുന്ന എന്തെങ്കിലും ഒന്ന്?  

അതുമല്ലെങ്കിൽ വേറെയെന്തെങ്കിലും ?  

ഒരു പക്ഷേ,   ഇതെല്ലാം അത്ഭുതങ്ങൾക്കുമപ്പുറത്തുള്ള സങ്കൽപ്പങ്ങളായിരിക്കാമെങ്കിലും മനസ്സിനുള്ളിൽ ഞങ്ങളങ്ങനെ പ്രതീക്ഷിക്കുന്നു ,ആശിക്കുന്നു , സ്വപ്നങ്ങൾ  കാണുന്നു.

സ്വപ്‌നങ്ങളും  ചിന്തകളുമെന്നുള്ളത് മനുഷ്യകുലത്തിന്റെ  സവിശേഷതയേക്കാൾ  ഉപരി നമ്മളിൽ അന്തർലീനമായിക്കിടക്കുന്ന വലിയൊരു കഴിവുതന്നെയായി   വിലയിരുത്താവുന്നതാണ്.
 
എന്തിനെക്കുറിച്ചും, ഏതിനെക്കുറിച്ചും ചിന്തിക്കാം,   സ്വപ്നങ്ങൾ കാണാം, അവയിലൂടെ അപ്പൂപ്പൻ താടി പോലെ പറന്നു നടക്കാം  

അതിരുകളില്ലാത്ത  വലിയൊരു ലോകം തന്നെയാണ്  നമുക്ക്  മുന്നിലതു   തുറന്നു തരുന്നത്  .

പ്രപഞ്ച സൃഷ്ട്ടാവ് മനുഷ്യ ജീവികൾക്കു വേണ്ടി മാത്രം കനിഞ്ഞനുഗ്രഹിച്ചു തന്നിരിക്കുന്നൊരു  സിദ്ധി എന്നതിനെ വേണമെങ്കിൽ അടിവരയിടാം.  

തീർച്ചയായും അതങ്ങിനെത്തന്നെയാണ്.

പക്ഷേ ഇത്തരത്തിലുള്ള കഴിവുകളിൽ പലതും നമ്മൾ  വേണ്ട വിധത്തിൽ പ്രയോജനപ്പെടുത്തുന്നില്ല എന്നുള്ളതാണ് ദുഃഖകരമായ വസ്തുത .
   
അല്ലെങ്കിലും,  ആരാണ് അവർക്കു  ജന്മസിദ്ധമായി  ലഭിച്ചിട്ടുള്ള കഴിവുകളെ  പൂർണ്ണമായും   പ്രയോജനപ്പെടുത്തുന്നത്  ? വളരെ കുറഞ്ഞൊരു  ശതമാനത്തെ  ഒഴിച്ചു നിറുത്തിയാൽ ബാക്കിയുള്ളവരെല്ലാം   ഒരേ പാതയിലൂടെ സഞ്ചരിക്കുന്നവർ തന്നെ . 

തിന്നുക,  കുടിക്കുക,  ആസ്വദിക്കുക, അവസാനം  മറയുക 

ആ ഒരു ചട്ടക്കൂടിനുള്ളിൽ  നിന്നുകൊണ്ട് മാത്രം ജീവിച്ചു തീർക്കുന്നു.

അതിനും മേലെ യാതൊന്നും ഒരാളുടെ  ചിന്തകളിലും,  പ്രവർത്തികളിലും  ഉണ്ടാകുന്നില്ല  ഉള്ളിൽ അന്തർലീനമായികിടക്കുന്ന കഴിവുകളെ  മറ്റുള്ളവർക്ക് ഉപകാരപ്രദമായ രീതിയിൽ          വിനിയോഗിക്കുന്നതിനായി സ്വയം തന്നെത്തന്നെ  കണ്ടെത്തുമില്ല .

ഫലദായകമല്ലാത്ത മരം പാഴ്മരമാണ്,  അത് വെട്ടിക്കളയുക തന്നെയാണ് നല്ലത്
 
സ്വന്തം കഴിവുകളെ വിനിയോഗിക്കാത്ത മനുഷ്യരും പാഴ്മരങ്ങൾ തന്നെ അതും വെട്ടിക്കളഞ്ഞ് തീയിലെറിയുന്നതാണ് അഭികാമ്യം   

ഒരു തരത്തിലല്ലെങ്കിൽ  മറ്റൊരു തരത്തിൽ  ഓരോ മനുഷ്യരും  ഓരോ ഫലദായകരാണ്, അവരിൽ നിന്നും അതീ സമൂഹം പ്രതീക്ഷിക്കുന്നു  അതിലുപരി ഓരോരുത്തർക്കും അതീ സമൂഹത്തോടുള്ള  പ്രതിബദ്ധതയാണ്.

കഴിവുകൾക്കനനുസരണമായി അവയുടെ  തോത്  വ്യത്യാസപ്പെട്ടിരിക്കാമെങ്കിലും  ഒരു പുൽക്കൊടിനാമ്പിനു പോലും അതിന്റെതായ കഴിവുകളുണ്ട്  എന്നുള്ള തിരിച്ചറിവാണ് നേടേണ്ടത് 

അതായത് സ്വന്തം കഴിവുകളുടെ വലുപ്പ ചെറുപ്പമല്ല അത് സമൂഹത്തിന് എങ്ങിനെ പ്രയോജനപ്പെടുന്നു എന്നുള്ളതാണ് ഉൾക്കൊള്ളേണ്ടത് 

ഫലദായകമല്ലാത്ത മരം  എന്നുള്ള  വിശേഷണം ഇവിടെ അർത്ഥവത്തല്ലെന്നു തോന്നുന്നു , കാരണം അവ പോലും മറ്റുള്ളവക്ക് ഉപകാരപ്രദമാകുന്ന  വിധത്തിൽപ്രകൃതിയെ ശുദ്ധീകരിച്ചെടുത്തുകൊണ്ട്  ജീവകുലത്തിന്റെ നിലനില്പിന് സഹായകരമായ രീതിയിൽ വർത്തിക്കുന്നു

അതൊരുപക്ഷേ അവയുടെ നിലനിൽപ്പിനു വേണ്ടിയുള്ള  ജീവ പ്രിക്രിയയാണെന്നതിനെ വ്യാഖ്യാനിക്കാമെങ്കിലും മറ്റുള്ളവരും അതിന്റെ ഗുണഭോക്താക്കൾ ആകുന്നു  എന്നുള്ളതിലാണ് വലിയ മഹത്വം ഉൾച്ചേർന്നിരിക്കുന്നത് .

അതായത് സ്വന്തം ജീവിതം കൊണ്ട് മറ്റുള്ളക്ക്  ഉപകാരമപ്രദമാവുക എന്നുള്ള പ്രപഞ്ച തത്വം അനുവർത്തിക്കുന്നത് 

പഴങ്ങളിൽ ആപ്പിൾ മാത്രമല്ല  ഒന്നാമൻ, അതിനു മാത്രമാണ് മൂല്യം എന്നു ധരിക്കരുത്  ഓരോ പഴങ്ങൾക്കും അവയുടേതായ ഗുണഫലങ്ങൾ ഉണ്ട് ആപ്പിളെന്ന പഴം  കൂടുതൽ ഗുണങ്ങൾ പേറുന്നുവെന്നു കരുതി എല്ലാ പഴങ്ങളുടെയും ഗുണങ്ങൾ  ഉൾക്കൊള്ളൂവാൻ  അതൊന്നിനു മാത്രം കഴിയുകയുമില്ല. അപ്പോൾ ഒന്നാമനെന്നുള്ള  വാക്കിന്റെ അർഥം  ഇവിടെ ഒരു പുനർവിചിന്തനത്തിനു  വിധേയമാക്കപ്പെടേണ്ടതുണ്ട്  ആ ഒരു തിരിച്ചറിവാണ് വേണ്ടത്  എല്ലാവരും കഴിവുള്ളവർ തന്നെ എന്നാൽ  ഓരോരുത്തരിലും അത് വ്യത്യസ്ഥവുമാണ്   ആ രീതിയിൽ നോക്കിക്കാണുമ്പോൾ  ഒന്നാമൻ  രണ്ടാമൻ എന്നീ  വാക്കുകൾക്ക് കാര്യമാത്ര   പ്രസക്തിയില്ല എന്നുള്ളതാണ് സത്യം .

അതിനോട് അനുബന്ധമായി അല്ലെങ്കിൽ അതോടൊപ്പം മറ്റൊരു ചോദ്യം കൂടി  ഇവിടെ   ഉയർന്നു വരുന്നു ഒരു ഡോക്ടറേയും  കൂലിപ്പണിക്കാരനേയും ഒരേ ശ്രേണിയിൽ നിറുത്താനാകുമോ ? ഒരേ അളവുകോൽ  കൊണ്ട് ഇവരുടെ രണ്ടുപേരുടെയും കഴിവുകളെ അളക്കുവാനാകുമോ? 

തീർച്ചയായും ഇല്ല എന്നുള്ളത്  തന്നെയാണ് അതിനുള്ള  ഉത്തരവും 

കാരണം അവരുടെ കഴിവുകളുടെ അളവുകോലുകൾ തീർത്തും  വ്യത്യസ്ഥങ്ങൾ എന്നുള്ളതുകൊണ്ട് തന്നെ 

അങ്ങനെവരുമ്പോൾ മേൽപ്പറഞ്ഞ വാചകത്തിനെന്തു പ്രസക്തിയെന്നു ന്യായമായും സംശയിക്കാം 

ഒരു ഡോക്ടറുടെ കഴിവിനേയും  ബുദ്ധിയേയും  ഒരു കൂലിപ്പണിക്കാരന്റേതുമായിട്ട്   താരതമ്യം ചെയ്യുന്നത് അനാവശ്യവും, തീർത്തും ലോജിക്കില്ലാത്തതുമായ ഒന്നുതന്നെയാണ്. അതിന്റെ കാരണങ്ങൾ  പ്രത്യേകിച്ച് പ്രതിപാദിക്കപ്പെടേണ്ട കാര്യമാത്ര പ്രസക്തിയുള്ള ഒന്നായി എനിക്കു തോന്നുന്നില്ല. അത് ബാലിശമായിട്ടുള്ള പല ചോദ്യങ്ങളെയും  ഉയർത്തി വിടുന്നതിനുള്ള  പ്രചോദനമാകും   

ഒരു ഡോക്ടറാകുവാൻ വേണ്ട  ബുദ്ധിയുടേയും കഴിവിന്റേയും  എഫർട്ടിന്റെയും തോത്  എപ്പോഴും മറ്റുള്ളവയെ അപേക്ഷിച്ച് മുന്നിൽ നിൽക്കപ്പെടുന്നത്  തന്നെയെന്നുള്ളതിൽ  യാതൊരു സംശയവുമില്ല  ഒരു വ്യക്തി തന്റെ  കഴിവുകളെയും , ബുദ്ധിയേയും ഏറ്റവും കാര്യക്ഷമമായ  രീതിയിൽ  വിനിയോഗിച്ചു കൊണ്ട്   അയാൾ തന്റെ കഴിവുകളുടെ  ഉന്നതിയിൽ എത്തിച്ചേരുന്നത് അയാളുടെ തന്നെ പരിശ്രമത്തിന്റെ ഭാഗമായാണ് 

പലപ്പോഴും സാഹചര്യങ്ങളാണ്  ഒരാളെ  അയാളുടെ ജീവിതത്തിന്റെ താഴേക്കിടയിലേക്ക് എത്തിക്കുന്നത്  എന്നുള്ള ബാലിശമായൊരു സംശയത്തെ  ഇവിടെ വേണമെങ്കിൽ ഉന്നയിക്കാവുന്നതാണ്.

അതു പലതരത്തിലുള്ളതാകാം,  

ഒരാൾ അയാളുടെ ജീവിത കാലയളവിൽ പിന്നിട്ടു വന്ന വഴികളുടെ ദുരവസ്ഥ,  ജീവിതത്തിൽ  അയാൾക്ക് നേരിടേണ്ടി വന്ന തടസ്സങ്ങൾ  . 

അതിലുപരി അയാളുടെ ബാല്യകാല സാഹചര്യങ്ങൾ  നല്ലൊരു ജീവിത സാഹചര്യം  അയാൾക്കൊരുപക്ഷേ ഒരുക്കിക്കൊടുത്തിട്ടില്ലായിരിക്കാം

എന്നിരുന്നാൽ കൂടി  ഇതെല്ലാം അയാൾ ഒരു കൂലിപ്പണിക്കാരനായി മാറി എന്നുള്ളതിനുള്ള  കാരണങ്ങളായി  കണക്കാക്കുവാനാകില്ല  അതൊരുതരം പരോക്ഷ കുറ്റം ചാരലാണ്  അയാൾക്ക് കഴിവുണ്ടെങ്കിൽ അതയാൾ അനുയോജ്യമായ രീതിയിൽ ഉപയോഗപ്പെടുത്തിയിട്ടുണ്ടെങ്കിൽ തീർച്ചയായും അയാൾ ഉയർന്നു വരിക തന്നെ ചെയ്യും  അല്ലാതെ സാഹചര്യങ്ങൾക്കിവിടെ യാതൊരു പ്രസക്തിയുമില്ല  ഒരു പക്ഷെ ചുറ്റുപാടുകൾ  അയാളെ ഒരു ഡോക്ടർ ആക്കുന്നതിൽ നിന്നും തടഞ്ഞിട്ടുണ്ടാകുമെങ്കിലും കഴിവുണ്ടെങ്കിൽ അല്ലെങ്കിൽ സ്വന്തം കഴിവുകളെ കരുത്തോടെ വിനിയോഗിച്ചിട്ടുണ്ടെങ്കിൽ  അതിനേക്കാൾ ഉന്നതിയിൽ ഏതൊരാൾക്കും എത്തിച്ചേരാവുന്നത് തന്നെയാണ്  

അതോടൊപ്പം  ഇവിടെ കണക്ക് കൂട്ടേണ്ട മറ്റൊന്ന് ഓരോരുത്തരുടേയും ബുദ്ധിയുടെ അളവുകോലിനെക്കുറിച്ചുള്ള ചില വിശദശാംശങ്ങളാണ്  .
             
ജന്മനാ തന്നെ  ബുദ്ധിയുടെ അനുപാതം കുറഞ്ഞിരിക്കുന്ന ഒരാൾക്ക്  എത്ര ശ്രമിച്ചാലും ഒരു പക്ഷെ,  ഒരു ഡോക്ടറുടെ വൈഭവത്തിലേക്ക്   എത്തിച്ചേരാനാകില്ലെന്നു കാണാം

ഉദാഹരണങ്ങൾക്കു വേണ്ടി മാത്രമാണ് ഇവിടെ ഡോക്ടർ , എഞ്ചനീയർ , കൂലിപ്പണിക്കാരൻ എന്നുളള ചില പ്രയോഗങ്ങൾ നടത്തിയിട്ടുള്ളത് എന്നുകരുതി ഡോകട്ർ , എൻജിനിയർ മാത്രമാണ് ബുദ്ധികൊണ്ട് ഉന്നതിയിൽ എത്തിച്ചേർന്നിട്ടുള്ളവരെന്നും കഴിവില്ലാത്തവരാണ് കൂലിപ്പണിക്കാരനെന്നും തെറ്റിദ്ധരിക്കരുത് 

എല്ലാ കാര്യങ്ങളേയും ഓരോന്നായെടുത്ത്  വിശദീകരിക്കുവാൻ മാത്രം കാര്യമാത്ര പ്രസക്തം ഇതിനുണ്ടെന്ന് എനിക്ക് തോന്നുന്നില്ല ചില കാര്യങ്ങളെ വിശദീകരിക്കുവാനും അവയെ കുറച്ചുകൂടി സരളമായി പ്രതിപാദിക്കുവാനും ചില പേരുകൾ എടുത്തു പ്രയോഗിച്ചുവെന്ന്  മാത്രമേയുള്ളൂ   

അങ്ങനെ വരുമ്പോൾ ഇവിടെ സാഹചര്യങ്ങളെ കുറ്റപ്പെടുത്തുന്നതിൽ അർത്ഥമില്ലെന്നു തിരിച്ചറിയുന്നു  

ഒരാൾ  കൂലിപ്പണിക്കാരൻ ആയിത്തീർന്നിട്ടുണ്ടെങ്കിൽ,  ഒരു ഡോക്റുടെയോ , എഞ്ചിനീയറുടെയോ  തലത്തിലേക്ക് അയാൾക്ക് ഉയരാൻ കഴിഞ്ഞിട്ടില്ല  എന്നുള്ളത് തന്നെയാണ് അതിന്റെ സാരാംശം .

സത്യത്തിൽ ഇത്തരത്തിലുള്ള ഏറ്റക്കുറച്ചിലുകളെ  കഴിവു കേടായി കാണാനുമാകില്ല  ജനിതകമായ പല ഘടകങ്ങളും ഒരാളുടെ ബുദ്ധിയേയും കഴിവിനേയും  സ്വാധീനിക്കുന്നുണ്ടെന്ന് ഇവിടെ തിരിച്ചറിയപ്പെടേണ്ടതുണ്ട്  

സ്വന്തം കഴിവുകളും, ആശയങ്ങളും ഏതിനോട് ചേർന്നു നിൽക്കുന്നതാണെന്ന് സ്വയം കണ്ടെത്തി ആ പ്രവർത്തന മേഖലയിൽ    ഉയരങ്ങളിലേക്ക് എത്തിച്ചേരാൻ ശ്രമിക്കുകയും വിജയം വരിക്കുകയുമാണ് വേണ്ടത് .

അതു പോലെ തന്നെയാണ് മറുകോണിൽ നിന്ന് വീക്ഷിച്ചാലും 

ഒരു ഡോക്ടറുടെ കഴിവിന്റെ അളവു കോൽ  ഒരു കൂലിപ്പണിക്കാരന്റേതിൽ നിന്നും ഉയർന്നു നിൽക്കുന്നുവെന്നു കരുതി  ഒരിക്കലും  ആ  കൂലിപ്പണിക്കാരന്റെ ആശയങ്ങളുമായി സമന്വയിക്കുന്നില്ലെന്നു കാണുവാനാകും 

ചുരുക്കിപ്പറഞ്ഞാൽ ഇത്തരത്തിൽ വ്യത്യസ്ത കോണുകളിൽ കഴിയുന്നവരെ ഒരു താരതമ്യപഠനത്തിന്  വിധേയമാക്കാൻ കഴിയുകയില്ലെന്നതിലുപരി അതിലൊരു അർത്ഥവുമില്ലെന്നു കാണാം  

ഈയൊരു  കാഴ്ചപ്പാടിലൂടെ നോക്കിക്കാണുമ്പോൾ ഏവരുടേയും  ആശയങ്ങളും , സേവനങ്ങളും സമൂഹത്തിന് ഒഴിച്ചുകൂടാനാകാത്തതു തന്നെയാണ് എന്നിരുന്നാൽ കൂടി കഠിന പ്രയത്നം കൊണ്ട്  സ്വന്തം കഴിവുകളെ അതിന്റെ ഉന്നതിയിലേക്ക് എത്തിച്ചവർ ഒന്നാമതുതന്നെയാകണം എന്നുള്ള കോൺസെപ്റ്റിൽ യാതൊരു മാറ്റവും അഭിലഷണീയമല്ല 

പക്ഷേ കഴിവുള്ളത് കൊണ്ട് മാത്രം ഒരാൾക്ക് തനിയെ നിലനിന്നു പോകാനാകുമോ? 

തീർച്ചയായും ഇല്ല.   

കഴിവെന്നുള്ളത്  ഓരോ മേഖലയിലും  ഓരോരുത്തർക്കുള്ള പ്രാവീണ്യത്തെയാണ് എടുത്തു കാണിക്കുന്നത്  അതെല്ലാത്തിലും  ഉണ്ടാകണമെന്നുമില്ല ആയതിനാൽ കഴിവുള്ളതു കൊണ്ട് മാത്രം ഒരാൾക്ക് തനിയെ നിലനിന്നുപോകാനാകില്ല നിലനിൽപ്പ് എന്നുള്ളത് ചുറ്റുപാടുകളെ  ആശ്രയിച്ചിരിക്കുന്ന ഒന്നുകൂടിയാണ്  കഴിവിന്റെ അളവു കോൽ എത്ര വലുതാണെങ്കിലും  ചുറ്റുപാടുകളോട് ചേർന്നു നിന്നുകൊണ്ട് മാത്രമേ ഏതൊന്നിനും നിലനിൽപ്പുണ്ടാകുന്നുള്ളു.

ഒരാൾക്ക് ഒരേസമയം ഡോക്ടറും, എൻജിനീയറും, ശാസ്ത്രജ്ഞനും,  കൂലിപ്പണിക്കാരനും ആകാൻ കഴിയില്ല  അയാളുടെ  കഴിവ് ഏത് മേഖലയിൽ കൂടുതൽ സ്വാധീനം ചെലുത്തുന്നു എന്നുള്ളതിനെ  ആശ്രയിച്ചായിരിക്കും അതിന്റെ ഉത്തരവും.

ഇതൊന്നും  ഓരോന്നും ഇങ്ങനെ ഇനംതിരിച്ച് പ്രസ്ഥാവിക്കേണ്ട കാര്യമില്ല  അങ്ങിനെ പ്രസ്ഥാവിച്ചാൽ തന്നെ ഒരു  കൺക്ലൂഷനിലേക്ക് എത്തച്ചേരാനുമാവുകയില്ല 

ഇവിടെയാണ് പരസ്പര ആശ്രിതത്വം എന്നുള്ള പ്രകൃതി നിയമത്തിന്റെ പ്രസക്തി  

ഈ പ്രപഞ്ചത്തിലെ എല്ലാം  ഒന്നിനോടൊന്ന്  ബന്ധപ്പെട്ടു കിടക്കുന്നു 

ഈ ബന്ധിപ്പിക്കൽ  ഇല്ലെങ്കിൽ ഈ ജീവിവർഗ്ഗത്തിന് മുന്നോട്ട് പോകാനാവില്ല എന്നുള്ളതാണ്  സത്യം  

ചുരുക്കിപ്പറഞ്ഞാൽ പരസ്പര ആശ്രിതത്വം എന്നുള്ള മഹത്തായ ചങ്ങലയിലെ  കണ്ണികളല്ലെങ്കിൽ  ഒരാൾക്കും നിലനിൽപ്പില്ലെന്നുള്ളതാണ് .

ഒരു സാമൂഹിക ജീവി എന്ന നിലയിൽ  ഓരോ വ്യക്തിയുടേയും  കോൺട്രിബ്യുഷൻസ്  ഈ സമൂഹത്തിന് വിലമതിക്കുന്നത് തന്നെയാണ്   എന്നതിനേക്കാൾ ഉപരി അത് ഓരോരുത്തരുടേയും കടമയും  കർത്തവ്യവുമാണ്. തന്നിൽ ഒളിഞ്ഞിരിക്കുന്ന കഴിവുകൾ അത്  നിസ്സാരമെന്ന് തോന്നാമെങ്കിലും വെളിച്ചത്ത് കൊണ്ടു വരിക  ഈ സമൂഹത്തിന് ഉപകാരപ്രദമായ രീതിയിൽ വിനിയോഗിക്കുക 

അത് തന്നെയാകണം ഓരോ ജീവിയുടെയും ആത്യന്തിക ലക്ഷ്യം .

ആപ്പിളല്ല  എന്ന് കരുതി സ്വയം നിസ്സാര വൽക്കരിച്ചുകൊണ്ട് ഉൾവലിയേണ്ട കാര്യമില്ല  ആപ്പിളിന് കൂടുതൽ ഗുണങ്ങൾ ഉണ്ടാകാം എന്നുള്ളത് കൊണ്ട് മാത്രം അതിന്  പൂർണ്ണത കൈവരിക്കാനാകുമില്ല  . 

എല്ലാവരും ഡോക്ടർ,   എൻജിനീയർ ആയത് കൊണ്ട് മാത്രം ഒരു സമൂഹം മുന്നേറുന്നുമില്ല   അതിൽ എല്ലാ കണ്ണികളും കൂടിച്ചേരണം  

അതിനെ സാമൂഹികവും  ജീവപരവുമായ  ഒരു ചങ്ങലയായി കണക്കാക്കാം, ഈ പ്രപഞ്ചം മുഴുവനും അതിൽ ഉൾചേർന്നിരിക്കുന്നു  . 

എല്ലാവരും പര്സപരം ബന്ധിപ്പിക്കപ്പെട്ട കണ്ണികളാണ്  ഒന്നില്ലെങ്കിൽ മറ്റൊന്നിന്  നിലനിൽപ്പില്ല എന്നുള്ള പ്രകൃതി സത്യമാണ് തിരിച്ചറിയേണ്ടത് അതിലുപരി  അതിൽ വലുപ്പച്ചെറുപ്പമില്ലെന്നുള്ള  സത്യത്തേയും.

എന്നാലാരും ഇത്തരം ഉൾക്കാഴ്ചകളുടെയെല്ലാം ഉള്ളിലേക്ക് ഇറങ്ങി ചെല്ലുവാൻ  ശ്രമിക്കുന്നില്ലയെന്നുള്ളതിന്റെ കാരണങ്ങൾ ചികയുമ്പോൾ  അലസതയെന്നുള്ള സത്യത്തിലേക്കാണ്  അത് വിരൽ ചൂണ്ടുന്നത് മാത്രവുമല്ല  അതിലുപരി  എല്ലാവരും ഒരു  ചട്ടക്കൂടിനുള്ളിൽ തന്നെ  ഒതുങ്ങി നിൽക്കുന്നതിൽ സുഖകരമായ ആശ്വാസം കണ്ടെത്തുന്നു ഇത്തരം  ചട്ടക്കൂടുകൾ സ്വന്തം സൗകര്യത്തിനായി  അവനവൻ തന്നെ ഉണ്ടാക്കിയെടുക്കുന്നൊരു കവചവും  കൂടിയാണ് 

അതിനുള്ളിൽ  സ്വയമെന്നുള്ള  മനോഭാവത്തോടെ മനുഷ്യർ  ജീവിച്ചു പോരുന്നു ഇതിനു അപവാദമായി വിരലിൽ എണ്ണാവുന്ന ചില വ്യക്തിത്വങ്ങൾ ഉണ്ടാകാം  ബാക്കിയുള്ളതെല്ലാം ഒരു മേൽക്കൂരക്ക് കീഴിലുള്ള കഴുക്കോലുകൾ തന്നെ  

മേൽപ്പറഞ്ഞ പോലെ തിന്നുക.  കുടിക്കുക,  ആസ്വദിക്കുക അത്രമാത്രം അതിൽ നിന്നും പുറത്തുവരിക എന്നുള്ളത് അത്ര എളുപ്പത്തിൽ നടക്കാവുന്നതല്ല ഒരുപാടു  കടമ്പകൾ സ്വയം  താണ്ടേണ്ടതുണ്ടതിന് .

ഈയവസരത്തിൽ ഇതെല്ലാം ഇത്ര പ്രാധാന്യത്തോട് കൂടി വിവരിക്കേണ്ടതുണ്ടോ? ഇതെല്ലാം എല്ലാവർക്കും അറിയാവുന്ന കാര്യങ്ങൾ  തന്നെയല്ലേ? .

തീർച്ചയായും, എല്ലാം ഏവർക്കും അറിയാവുന്നത് തന്നെ.

രാജാവ് നഗ്നനായിരുന്നുവെന്നുള്ളതും ഏവർക്കും അറിയാമായിരുന്നു. 

ആരും  ക്രിയേറ്റിവായി ഒന്നും  ചെയ്യുന്നില്ല, അതിലുപരി അതിനായി ശ്രമിക്കുന്നില്ല എന്നുള്ളതാണ് സത്യം  ഇവിടയേയും  മേൽ പ്രതിപാദിക്കപ്പെട്ട  പോലെ ചില വിശേഷ വ്യക്തിത്വങ്ങളെ ഒഴിവാക്കുന്നു  കാരണം അവർ  മറ്റുള്ളവരിൽ നിന്നും  വ്യത്യസ്തരായതുകൊണ്ട് തന്നെയാണത്.   

മറ്റു ബഹുപൂരിപക്ഷവും അസാധാരണമായ ഒരായിരം കഴിവുകളെ ഉള്ളിൽ  പൂട്ടി വെച്ചുകൊണ്ട് വെറുതേ ജീവിച്ച് മായുന്നു  തങ്ങളുടെ ഉള്ളിൽ ഒളിഞ്ഞിരിക്കുന്ന കഴിവുകളുടെ ചെറിയൊരു അംശത്തിലേക്ക് പോലും കണ്ണെത്തിച്ചു നോക്കുവാൻ  അധികമാരും കൂട്ടാക്കുന്നില്ല എന്നുള്ളത് വലിയൊരു സങ്കടകരമായ തിരിച്ചറിവു തന്നെയാണ് നമുക്കു മുന്നിൽ തുറന്നു കാട്ടുന്നത് 

അങ്ങനെയുള്ളവർ അവരുടേതായി ഒരു സിഗ്നേച്ചർ  പോലും  ഈ ലോകത്തിൽ അവശേഷിപ്പിക്കാതെയാണ്  കടന്നുപോകുന്നത്  . 

ഉള്ളിലുള്ള നിധി കുംഭത്തെ തിരിച്ചറിയാതെ മറ്റുള്ളവരുടെ വെള്ളിപ്പാത്രത്തെ നോക്കി നെടുവീർപ്പിടുന്ന വിഡ്ഢികളാണവർ  

എന്താണവരുടെ ജീവിതത്തെക്കുറിച്ചുള്ള മോട്ടിവേഷൻ .?

എന്താണവരുടെ സമൂഹത്തിനുള്ള കോൺട്രിബ്യുഷൻ  ?

എന്താണവരുടെ ജീവിതത്തിനൊരു മൂല്യം ?

ഒന്നുമില്ല 

ഓൾ  നതിങ്  

സീറോ  

വെറുതേ ജീവിച്ച് വെറുതേ മരിക്കുക.

ജീവിതമെന്നുള്ളത് ഒരു വട്ടപ്പൂജ്യം  

അത്രമാത്രം .

നൂലറുക്കപ്പെട്ട പട്ടത്തിന് ലക്ഷ്യമില്ല .

ലക്ഷ്യമില്ലായ്മ  എന്നുള്ളത് അലസമായ ജീവിതത്തിന്റെ നേർക്കാഴ്ച്ചയാണ്  

അതൊരു  മുരടിപ്പാണ്, വിരസതയാണ് 

വെറുതെ  ഒരായുഷ്‌ക്കാലം മുഴുവൻ അങ്ങിനെ  ജീവിച്ചു തീർക്കുന്നവർ എന്ത് വലിയ പാതകമാണ് അവരോട് തന്നെ ചെയ്യുന്നത്.

വാട്ട് എ ഷെയിം?

അതുമല്ലെങ്കിൽ  ഒരു കുഞ്ഞു ലക്ഷ്യത്തിനുള്ളിൽ  മാത്രം മനസ്സു വെച്ച് ഒരു  ഇട്ടാവട്ടത്തിനുള്ളിൽ കിടന്ന് വട്ടം കറങ്ങുന്നു  

ഇത്രയും കഴിവുകൾ ഉള്ളവർ അങ്ങിനെയാണോ ജീവിക്കേണ്ടത് ? 

വെറുതേ വന്ന് വെറുതേ പോവുക, എന്നുള്ളതിനേക്കാൾ നല്ലത് വരാതിരിക്കായെന്നുള്ളതാണ് . 

പലപ്പോഴും , പലരും ചെയ്യുന്നത്  ഇതൊന്നും  നമ്മുടെ കൈകളിൽ അല്ലല്ലോ എന്നുള്ള  അഴകൊഴമ്പൻ ന്യായത്തെ  കൂട്ടു പിടിച്ചു കൊണ്ട്  സമാധാനപ്പെടുകയാണ്  അതിലും ഒരു അലസത തെളിഞ്ഞു നിൽക്കുന്നു എന്നുള്ളതാണ് സത്യം  

ഓരോ അണുവിലും അനിതസാധാരണമായ ഒട്ടനവധി  കഴിവുകൾ ഒളിപ്പിച്ചു  വെച്ചിരിക്കുന്ന ദൈവത്തിന്റെ മഹത്തായ  ക്രിയേഷനാണ് മനുഷ്യൻ പക്ഷേ കൂടുതൽ പേരും അതേക്കുറിച്ച് അറിവുള്ളവരല്ല എന്നുള്ളതിനേക്കാൾ  അതുൾക്കൊള്ളാൻ   മടികാണിക്കുന്നു എന്നുള്ളതാണ് സത്യം.   

അലസതയെ  ജീവിതത്തിന്റെ ഭാഗമാക്കാൻ ഇഷ്ട്ടപ്പെടുന്നു എന്നുള്ളതിന്റെ നേർക്കാഴ്ച്ചയാണിത്  .

എന്തുകൊണ്ട്  ഞാനിങ്ങനെ എന്നുള്ള ഒരു ആത്മ പരിശോധനക്ക് പോലും ഒരാളും മുതിരുന്നില്ല എന്നുള്ളതാണ് കഷ്ട്ടം  എപ്പോഴെക്കെയോ, അങ്ങിനെയൊരു സ്വയം  വിശകലനത്തിന് വിധേയരായവർ
 ഉയരങ്ങളിലേക്ക്  എത്തിച്ചേരുന്നു,  എത്തിച്ചേർന്നിട്ടുമുണ്ട് .

മുകളിലേക്കുള്ള യാത്ര തുടങ്ങുന്നത് താഴെ നിന്നുമാണ്  

താഴെ നിന്ന് മുകളിലേക്ക് പോയാൽ മാത്രമേ അതിനെ ഉയരങ്ങളിലേക്കുള്ള യാത്ര എന്നും വിശേഷിപ്പിക്കാനാകൂ ആ രീതിയിലും അതിനെ കാണാം അതാണ് മനസ്സിലാക്കേണ്ട ആദ്യ പാഠം .

നമ്മളെ നാം തന്നെ തിരിച്ചറിയുന്നിടത്തു നിന്നും തുടങ്ങുന്നു അതിലേക്കുള്ള ആദ്യ പാത  

മറ്റൊരാളെ  പിന്തുടരുകയല്ല വേണ്ടത് സ്വയം കണ്ടെത്തുന്ന വഴിയിലൂടെ സഞ്ചരിക്കുകയാണ് അഭികാമ്യം  മറ്റൊരാൾ ഉന്നതിയിൽ എത്തിച്ചേർന്നിട്ടുള്ളത് അയാളുടെ നൈസർഗ്ഗീകമായ കഴിവുകളെ അതിന്റെ പാരമത്യത്തിൽ  എത്തിചേർത്തതു കൊണ്ടാണ്  അതിനായി അയാൾ നടന്നു തീർത്ത വഴികൾ  അയാളുടേത് മാത്രമാണ് .

എന്നാൽ വ്യത്യസ്ഥമായ കഴിവുകൾ വെച്ചു പുലർത്തുന്ന മറ്റൊരാൾ  ആ വഴി തന്നെ തിരഞ്ഞെടുക്കാൻ  ശ്രമിക്കുന്നത് വിഡ്ഢിത്തവും അപ്രാപ്യവുമാണ്  സ്വയം തിരഞ്ഞെടുക്കുന്ന വഴിയിലൂടെ പ്രതിബന്ധങ്ങളെ തട്ടിയെറിഞ്ഞു കൊണ്ട് മുന്നേറുക  

ആയിരം പേരുടെ  അഭിപ്രായങ്ങൾ  ആയിരം തരത്തിലുള്ളതായിരിക്കും  അതവരുടെ വീക്ഷണങ്ങൾ മാത്രം അത് നമ്മളിൽ എത്രമാത്രം  പ്രായോഗികത ഉളവാക്കുന്നു എന്നുള്ളത് ഒരു മറുചോദ്യമായി ഇവിടെ നോക്കിക്കാണാം  

അവർ കാണുന്ന കാഴ്ച്ചകൾ  അവരുടേത് മാത്രമാണ് 

മറ്റൊരാളുടെ വീക്ഷണത്തിൻ മേൽ അതടിച്ചേൽപിക്കുന്നത് യുക്തിരാഹിത്യവും അപൂർണ്ണവുമാണ്  .

നമ്മൾ തിരഞ്ഞെടുക്കുന്ന  വഴി,  അതാണ് നമ്മുടെ ശരി .

നമ്മൾ തിരഞ്ഞെടുക്കുന്ന  ലക്ഷ്യം,  അതാണ് നമ്മുടെ തീരുമാനം  .

മുടി വെട്ടാനുള്ള കഴിവാണ് ഉള്ളതെങ്കിൽ  അതിൽ വിജയം കണ്ടെത്തുക    ചായ ഉണ്ടാക്കാനുള്ള കഴിവാണ്  ഉള്ളതെങ്കിൽ അതിലും അങ്ങിനെ തന്നെ ഒരു  ശാസ്ത്രജ്ഞന്റെ കഴിവുകളാണുള്ളതെങ്കിൽ  ആ രീതിയിൽ മുന്നേറുക  അപ്രാപ്യമെന്ന്  കരുതപ്പെടുന്ന  ഏത് മേഖലകളിലേക്കും ധൈര്യപൂർവ്വം കടന്നു ചെല്ലുക.

പുതിയ വാതിലുകൾ തുറക്കുമ്പോഴാണ് പുതിയ കാഴ്ച്ചകൾ കാണുവാനാകുന്നത് .

ആ വാതിൽ തുറക്കരുത് 

അത് തുറന്നാൽ ? 

എന്നുള്ള മുൻവിധികളെയെല്ലാം  പൊട്ടിച്ചെറിയുക  

ആ വാതിൽ തുറന്നാൽ മാത്രമേ അതിനുള്ളിൽ എന്താണുള്ളതെന്ന് അറിയുവാനാകൂ  അങ്ങിനെ തുറന്നവരേ വിസ്മയങ്ങൾ സൃഷിട്ടിച്ചിട്ടുള്ളൂ    അത്ഭുതങ്ങൾ കാണിച്ചിട്ടുള്ളൂ  കണ്ടുപിടിത്തങ്ങളിലൂടെ ലോകത്തെ അമ്പരിപ്പിച്ചിട്ടുള്ളൂ 

അതിനു വേണ്ടത് സ്വയം ശരിയെന്ന് തോന്നുന്നതിലൂട യാത്ര ചെയ്യുക എന്നുള്ളതാണ്.

അങ്ങിനെ  യാത്ര തുടങ്ങണമെങ്കിൽ അതിന്   സ്വപ്‌നങ്ങൾ കാണണം  ചിന്തിക്കണം ഇവിടെ  നിന്നുകൊണ്ട് മറ്റു  വിസ്മയങ്ങളിലേക്ക് മനസ്സിനെ കൊണ്ടെത്തിക്കണം  മായാ കാഴ്ചകളിലേക്ക് ഊർന്നിറങ്ങണം .

പുതിയ സ്വപ്‌നങ്ങൾ നമുക്ക് പുതിയ  വാതിലുകളാണ്  തുറന്നു തരുന്നത്  .

അത്തരം സ്വപ്നങ്ങളിലൂടെ  ഏറ്റവും മോഡേണായിട്ടുള്ള  ലോകത്തെ ക്രിയേറ്റ് ചെയ്യാം  ഒരു നിമിഷം കൊണ്ട് സൂര്യനിലും ചന്ദ്രനിലും പോയിവരാം ആലീസ് ഇൻ വണ്ടർലാന്റ് ആകാം  അലാവുദ്ധീനും അത്ഭുത വിളക്കുമാകാം  സമുദ്രത്തിന്റെ ആഴങ്ങളിലൂടെ സഞ്ചരിച്ച് സ്വപ്ന ലോകത്തിലെത്താം ശൂന്യാകാശത്തിലൂടെ തടസ്സങ്ങളില്ലാതെ പറന്നുയരാം ആയിരം കുതിരകളെ പൂട്ടിയ രഥത്തിൽ  ദേവലോകത്തിലൂടെ സഞ്ചരിക്കാം അമാനുഷികമായ ചിന്തകളിലൂടെ  വർത്തമാനലോകത്തിൽ നിന്നുകൊണ്ട്  യാത്ര ചെയ്യാം  
അപ്രാപ്യമെന്ന് കരുതുന്ന ഏതു മേഖലകളിലൂടേയും  സഞ്ചരിച്ചുകൊണ്ട് അത് പ്രാപ്യമാകുന്ന വഴികളെ കുറിച്ച്  ആശയവിനിമയത്തിന്  വിധേയമാക്കാം .

ഒരു ചട്ടക്കൂടുകളും ഇല്ലാതെ   എന്തിലേക്കും പ്രവേശിക്കാവുന്ന ഏറ്റവും ഉന്നതമായ ഒരു  പ്ലസ് പോയിന്റ് എന്നതിനേക്കാൾ ഉപരി വല്ലാത്തൊരു  കഴിവു  തന്നെയാണ്  ചിന്തക്കാനുള്ള ശക്തിയും സ്വപ്നം കാണാനുള്ള കഴിവും മനുഷ്യന്  പ്രധാനം ചെയ്യുന്നത്  പക്ഷേ അതിന്റെ  അനന്ത സാധ്യതകൾ പൂർണ്ണമായോ അല്ലെങ്കിൽ  ഭാഗീകമായോ  പോലും അധികമാരും പ്രയോജനപ്പെടുത്തുന്നില്ല എന്നുള്ളത് വളരെ ദുഖകരമാണ്.

ഏതൊരു വസ്തുവും ഉപയോഗിക്കാതിരുന്നാൽ അതിന്റെ ഉത്പാദന ക്ഷമത കുറയും എന്നുള്ളത് പോലെ തന്നെയാണ് ഇതും  അതിനേക്കാൾ  ഉപരി വലിയൊരു കഴിവിനെ അതിന്റെ എല്ലാ അർത്ഥത്തിലും  നിർജ്ജീവമാക്കിക്കളയുന്നു  എന്നുള്ളതാണ് സത്യം .

സ്വപ്നങ്ങളിൽ നിന്ന് ചിന്തകൾ   ഉരുത്തിരിയുന്നു  അതിൽ നിന്നും ആശയങ്ങൾ ഉരുവെടുക്കുന്നു 

ആ  ആശയങ്ങൾ പിൽക്കാലങ്ങളിൽ യാഥാർഥ്യങ്ങളായി മാറുന്നു അതിലുപരി വർത്തമാനകാലത്തവ  പ്രസക്തങ്ങളാകുന്നു .

എല്ലാം സ്വപ്നങ്ങളിൽ നിന്ന്  ഉരുത്തിരിഞ്ഞു വന്നിട്ടുള്ളവ 

അതിനു  സ്വപ്‌നങ്ങൾ കാണണം ചിന്തിക്കണം.

അന്നു  കണ്ട സ്വപ്നങ്ങളാണ്  ഇന്നത്തെ ലോകം 

അന്നത്തെ  ചിന്തകളാണ് ഇന്നത്തെ ആധുനികത.

ഇന്നു കാണുന്ന സ്വപ്നങ്ങളാണ് നാളത്തെ ലോകത്തെ നെയ്തെടുക്കുന്നത്  

ഇന്നത്തെ ചിന്തകളാണ് നാളത്തെ ആധുനികത 

എല്ലാമറിയാം  പക്ഷേ  ഒന്നും ചെയ്യില്ല   

അലസത

വീനസെന്ന  മനുഷ്യവാസമില്ലാത്ത  ഗ്രഹം നാളെ  ജനവാസമുള്ള  അല്ലെങ്കിൽ ജീവൻ നിലനിൽക്കുന്ന ഒരു ഗ്രഹമായി മാറുമെന്ന്   എന്റെ മനസ്സ് പറയുന്നു അല്ലെങ്കിൽ ഞാനതിനെക്കുറിച്ച്  ചിന്തിക്കുന്നു കാരണം ഈ പ്രപഞ്ചത്തിൽ ഓരോ നിമിഷവും ഓരോ വസ്തുക്കളും മാറ്റങ്ങൾക്ക്  വിധേയമായിക്കൊണ്ടിരിക്കുന്നു . 

കാലാവസ്ഥകൾ മാറിക്കൊണ്ടിരിക്കുന്നു 

ഹേമന്ത കാലത്ത് ശിശിരവും, ശിശിരത്തിൽ വേനലും കടന്നുവരുന്നു.   

ഒരു ഖരവസ്തു തേയ്മാനത്തിന് വിധേയമാക്കപ്പെടുന്നു ഒരു  പെയിന്റിംഗ് പഴയതാകുന്നു അങ്ങിനെ ഒരുപാടുദാഹരണങ്ങൾ ഒരണുവിട പോലും  ഒന്നും അതിൽ നിന്നും മുക്തമാക്കപ്പെടുന്നില്ല  .

നമ്മളിലും അനുനിമിഷം അതു  സംഭവിച്ചുകൊണ്ടിരിക്കുന്നു  പക്ഷേ  തിരിച്ചറിയപ്പെടുന്നില്ല  അല്ലെങ്കിൽ സൂക്ഷ്മമായി നിരീക്ഷിക്കപ്പെടുന്നില്ല വയസ്സാകുന്നു , ജരാനരകൾ ബാധിക്കുന്നു  അതൊരു സുപ്രഭാതത്തിൽ  സംഭവിക്കുന്നതല്ല  മറിച്ച് ഓരോ സെക്കന്റിലും  അതിലേക്കുള്ള പരിണാമങ്ങൾ നടന്നുകൊണ്ടിരിക്കുന്നു .

ദശലക്ഷക്കണക്കിന് വർഷങ്ങൾ കൊണ്ട് വീനസ് എങ്ങിനെ ഹരിത വാതകങ്ങളാൽ നിറഞ്ഞുവോ  അത് പോലെ തന്നെ   ദശലക്ഷക്കണക്കിന് വർഷങ്ങൾ കൊണ്ട് അതിനു വിപരീതമായ മാറ്റങ്ങൾക്ക് എന്തുകൊണ്ട്  ഈ ഗ്രഹം വിധേയമാക്കപ്പെട്ടു കൂടാ ?

ഇനി ഒരു പക്ഷേ  വീനസ് എന്ന ഗ്രഹത്തിന്റെ ജന്മനായുള്ള   സവിശേഷതകൾ  ആണ് ഇവയെങ്കിൽ  എന്തുകൊണ്ട്  അതിനൊരു മാറ്റം വരുത്തുവാൻ ശ്രമിച്ചു കൂടാ ? കാരണം ഭൂമിയോട് ഏറ്റവും സാമ്യം പുലർത്തുന്നൊരു ഗ്രഹത്തെക്കുറിച്ച് ആ  രീതിയിൽ കൂടിയും എന്റെ ചിന്തകൾ കടന്നുപോകുന്നു.

മുൻഗാമികൾ പലരും ഇത്തരം മനോവ്യാപാരങ്ങളിലൂടെ കടന്നുപോയിട്ടുണ്ടല്ലേ ജോൺ  

തീർച്ചയായും താങ്കൾ പറഞ്ഞത് ശരിയാണ്  

കാൾ സാഗന്റെ  (Caral Sagan )  Terraforming of Venus 

ഭൂമിക്ക് സമാനമായ രീതിയിൽ വീനസിനെ മാറ്റിയെടുക്കാൻ വികസിപ്പെച്ചെടുത്തൊരു തിയറി,  കൃത്രിമ പ്രകാശ സംശ്ലേഷണത്തിലൂടെ വീനസിലെ  ഗ്രീൻ ഹൌസ് ഗ്യാസ് എഫ്കട്  കുറച്ചെടുത്തുകൊണ്ട്  ഭൂമിക്ക് സമാനമായ രീതിയിൽ അന്തരീക്ഷത്തെ മാറ്റിയെടുക്കുക അതിനായി   Photosynthetic Bacteria കളെ വീനസിന്റെ അന്തരീക്ഷത്തിൽ ഇൻജെക്ട് ചെയ്തു കൊണ്ട്   പ്രകാശസംശ്ലേഷണമെന്ന  (  Photosynthesis )പ്രിക്രിയയെ  കൃത്രിമമായി രൂപപ്പെടുത്തി അന്തരീക്ഷ കാഠിന്യം കുറച്ചെടുക്കുകയെന്നുള്ള പരീക്ഷണത്തിൽ അധിഷ്ഠിതമായൊന്ന് 

ഭൂമിയിൽ വൃക്ഷങ്ങൾ എന്താണോ ചെയ്യുന്നത് അതിനോട്  സമാനമായുള്ള സാഹചര്യത്തെ കൃത്രിമമായി വീനസിൽ സൃഷ്ടിച്ചെടുത്തുകൊണ്ട് ഓക്സിജന്റെ ധാരാളിത്തം ഉറപ്പുവരുത്തുകയും അതിലൂടെ ഹരിതവാതകങ്ങളെ പുറന്തള്ളുകയും ചെയ്യുക  

യഥാർത്ഥത്തിൽ  വീനസിനു  50 , 60 കിലോമീറ്ററുകൾക്ക് മുകളിൽ ഭൂമിയുടേതിനോട് സമാനമായ അന്തരീക്ഷമാണെങ്കിലും മറ്റുള്ളതെല്ലാം വിപരീതമായി നിലകൊള്ളുന്ന ഘട്ടത്തിൽ  അത്രയും  ഉയരത്തിൽ Photosynthetic Bacteria കളെ നിക്ഷേപിച്ചാൽ തന്നെ അതെത്രകണ്ട്  ഫലപ്രദമാകുമെന്നുള്ളത് , ഐ ഡോണ്ട് തിങ്ക് സൊ  എനിക്കതിൽ വലിയ വിശ്വാസത്തെ കണ്ടെത്തുവാനാകുന്നില്ല 

ജോൺ , വീനസിന്റെ ഉപരിതലത്തോട് ചേർന്നുള്ളൊരു  പരീക്ഷണമാണ്  ലക്ഷ്യമിട്ടിരുന്നതെങ്കിലും വീനസിലെ   അന്തരീക്ഷമർദ്ധം അദ്ദേഹം കണക്ക് കൂട്ടിയിരിക്കുന്നതിലും അധികമെന്ന്  തിരിച്ചറിഞ്ഞപ്പോൾ ഈ സിദ്ധാന്തം സാദ്ധ്യമല്ല എന്നദ്ദേഹം വിശദമാക്കിട്ടുമുണ്ട് 

ഓ ഐ ആം അൺ അവയർ ഓഫ് ദാറ്റ്  

എങ്കിലും അദ്ദേഹം മുന്നോട്ട് വെച്ച ഈ  ആശയം വളരെ അർത്ഥവത്താണ്  പക്ഷേ അത് ഇമ്പ്ലിമെൻറ് ചെയ്യുന്ന വിധത്തിലാണ് കുറച്ചുകൂടി ആഴത്തിലുള്ള ഒരു പഠനത്തിന്റെ ആവശ്യകത വേണ്ടിയിരുന്നുവെന്നെനിക്ക്  തോന്നുന്നത്

അതുപോലെ മിസ്റ്റർ ബ്രിക് , സ്മിത്ത് ,പൊള്ളാക്ക് എന്നിവരെല്ലാം  തന്നെ Terraforming of Venus  എന്നുള്ളതിലേക്കായി പല ആശയങ്ങളും പലപ്പോഴായി പലഘട്ടങ്ങളിലും മുന്നോട്ട് വെച്ചിരുന്നുവെങ്കിലും  കൃത്യതയുള്ളൊരു    ഇമ്പ്ളിമെന്റേഷൻ  പ്ലാനുകൾ അവയിലൊന്നിലും  തന്നെ കാണുവാൻ കഴിയുന്നില്ലെന്നുള്ളത് തന്നെയായിരുന്നു ഇവയുടെയെല്ലാം വലിയ പോരായ്മകളും 

ബ്രഹത്തായ ആശയങ്ങൾ പലതുണ്ടെങ്കിലും കൃത്യതയുള്ള പ്ലാനുകളുടെ അഭാവം വലിയൊരു പോരായ്‌മ തന്നെയായി കരുതേണ്ടി വരും  

ഇത്രയും വലിയൊരു   ഗ്രഹത്തെ ഒരു മാറ്റത്തിന് വിധേയമാക്കുന്നതിനുള്ള  ചിന്തകളിലൂടെ കടന്നുപോകുമ്പോൾ അതിനുള്ള ആശയങ്ങൾ പ്രാവർത്തീകമാക്കുവാൻ ശ്രമിക്കുമ്പോൾ  അതിന്റെയെല്ലാം  പ്രാക്റ്റിക്കലായ വശങ്ങളെ വളരെ ആഴത്തിൽ  ഗഹനപൂർവ്വം അനലൈസ് ചെയ്തെടുക്കേണ്ടതുണ്ട്  എന്നാൽ നിർഭാഗ്യവശാൽ അത്തരത്തിലുള്ള  പരിശ്രമങ്ങളൊന്നും തന്നെ അവരുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ലെന്നു തന്നെയാണ് എന്നെനിക്ക് തോന്നുന്നത് .

ഉള്ളിൽ തോന്നിയ  ചില ആശയങ്ങളെ അങ്ങു അവതരിപ്പിച്ചുവെന്നു മാത്രം 

ഈ ആശയങ്ങളിലെല്ലാം തന്നെ ഫിക്ഷന്റെയൊരു  പുക മറ അവർ മനഃപൂർവ്വം സൃഷ്ടിച്ചെടുത്തിട്ടുമുണ്ടെന്നും കാണുവാനാകും  

എന്നു വെച്ചാൽ അവർ ഉയർത്തിക്കൊണ്ടു വന്ന  ആശയങ്ങൾ വിജയിച്ചാൽ അതൊരു വലിയ ചുവടുവെപ്പിന് നാന്ദി കുറിക്കുകയും അല്ലെങ്കിൽ  വെറുമൊരു ഭാവനയിൽ അവസാനിപ്പിക്കുകയും ചെയ്യുകയെന്നുള്ളൊരു  തന്ത്രപരമായ  ചുവടു വെപ്പ് അതിനു പുറകിലുണ്ടെന്നു വ്യക്തം .

കൊണ്ടാൽ ഉന്നം ഇല്ലെങ്കിൽ അപരാധം കാറ്റിന് 

ഈ ആശയങ്ങളിലൂടെയെല്ലാം കടന്നുപോകുമ്പോൾ അവയിൽ  ചിലത്  ഉൾക്കാമ്പുള്ളതാണെങ്കിൽ കൂടി വലിയൊരു ക്യാൻവാസിൽ അതൊരിക്കലും   പ്രാക്റ്റിക്കലായി  തോന്നുന്നില്ല                   

ബ്രിക്കിന്റെ ആശയത്തെ നോക്കൂ 

അദ്ദേഹം പറയുന്നത് സോളാർ മിററുകൾ സ്ഥാപിച്ചു കൊണ്ട്  വീനസിലെ  ദിവസങ്ങളുടെ ദീർഘമായ ദൈർഘ്യത്തെ ആർട്ടിഫിഷ്യലായി  കുറച്ചു കൊണ്ട്  ക്ഷമിക്കണം കുറക്കുന്നതു  പോലെ കാണിച്ചു കൊണ്ട് ഭൂമിയിലെ സമയക്രമവുമായി സമരസപ്പെടുത്താമെന്നതാണ് .

അതായത് 224 ഭൗമ ദിനങ്ങൾ ചേർന്നതാണ്  ഒരു വീനസ് ദിനം എന്നിരിക്കെ ടെറാഫോമിങ്  എന്ന ആശയം വിജയകരമാക്കപ്പെടുമ്പോൾ  ഭൂമിയിലെ ജീവജാലങ്ങൾക്ക് വീനസിലെ നീണ്ട ദിനക്രമവുമായി ഒരിക്കലും  പൊരുത്തപ്പെടാൻ സാധിക്കുകയില്ലെന്നിരിക്കെ അതിനുള്ളൊരു  പരിഹാരം എന്ന നിലയിലാണ്  അദ്ദേഹം ഈ ആശയത്തെ അവതരിപ്പിച്ചെടുത്തിരിക്കുന്നത്.

സോളാർ മിററുകൾ സ്ഥാപിച്ചു കൊണ്ട്  ഭൂമിയിലെ ദിനങ്ങൾക്ക് സമാനമായ രീതിയിൽ വീനസിലെ ദിനങ്ങളെ ക്രമീകരിച്ചെടുക്കുക  

അതായത് ആർട്ടിഫിഷ്യലായി രാത്രിയും പകലും ഉണ്ടാക്കുക 

എന്താണതിന്റെയൊരു  ലോജിക്ക് എന്നെനിക്ക് മനസ്സിലാകുന്നില്ല 

വീനസെന്നുള്ളത്  ഭൂമിയോളം തന്നെ വലുപ്പമുള്ളൊരു  ഗ്രഹമാണെന്നത്  അദ്ദേഹം ഓർത്തില്ലേ ?

ഇത്രയും വലിയൊരു ഗ്രഹം മുഴുവനും ആർട്ടിഫിഷ്യൽ ആയി ദിനരാത്രങ്ങൾ ക്രിയേറ്റ് ചെയ്യുക എന്നുവെച്ചാൽ?

ഒരിക്കലും  പ്രാക്ടിക്കൽ അല്ലായെന്നറിഞ്ഞതു കൊണ്ടു കൂടിതന്നെയാണ്  ആശയങ്ങൾക്കെല്ലാം  
ഫിക്ഷന്റെ  മൂടുപടം അവർ സമ്മാനിച്ചിരിക്കുന്നതും .

ഇമ്പോസ്സിബിൾ എന്നൊറ്റവാക്കിൽ തന്നെ നമുക്കതിനെ വിലയിരുത്താം 

ഈ  ആശയങ്ങളിൽ കുറച്ചെങ്കിലും യുക്തിക്കിണങ്ങുന്നതായി തോന്നുന്നത്  സാഗന്റെതു  മാത്രമാണ് .

ഈയവസരത്തിൽ അതിനു കുറച്ചുകൂടി പ്രാധാന്യം നാം കാണേണ്ടതുണ്ട്   

അതായത് ടെറാഫോമിങ് വീനസ് എന്നുള്ള ആശയം പ്രാവർത്തീകമാക്കണമെങ്കിൽ ഹരിതവാതക സാന്നിധ്യം കുറക്കുക എന്നുള്ളതാണ് ആദ്യ പടി  

ഇവിടെയാണ് സാഗന്റെ \ ഫിക്ഷൻ സാധ്യതകളെ യാഥാർഥ്യവുമായി സമന്വയിപ്പിക്കേണ്ടതും സാഗന്റെ വഴി വിട്ട് നാം സഞ്ചരിക്കേണ്ടതും  

അതെങ്ങനെ ?

ഹരിത വാതകങ്ങളുടെ സാന്നിദ്ധ്യം കുറച്ചാൽ മാത്രമേ ജീവൻ നിലനിൽക്കൂ എന്നുള്ളത് സത്യം തന്നെ . 

അതിനുവേണ്ടി ഭൂമിയിൽ വൃക്ഷങ്ങൾ ചെയ്യുന്ന ജോലി കൃത്രിമമായി ചെയ്യുക എന്നുള്ള സാഗന്റെ തിയറി തന്നെയാണ് അവലംബനീയവും

അതിനുവേണ്ടി  കൃത്രിമ ബാക്ടീരിയകളെ വീനസിന്റെ  അന്തരീക്ഷത്തിൽ ഇൻജെക്ട് ചെയ്തെടുത്തുകൊണ്ട്   photosynthesis എന്ന  പ്രിക്രിയയിലൂടെ വീനസിലെ  ഗ്രീൻ ഗ്യാസ് എഫക്ട് കുറച്ചടുക്കുക എന്നുള്ളത് പ്രാക്റ്റിക്കലായി വിലയിരുത്തുമ്പോൾ വിജയസാധ്യതയുള്ള  ഒന്നായി എനിക്ക് തോന്നുന്നില്ലെന്നുള്ളതാണ് സത്യം   .

വീനസിന്റെ അന്തരീക്ഷ മർദ്ധവും  താപവും തന്നെയാണതിനു കാരണം

ഈ മർദ്ധത്തിലും  താപത്തിലും ബാക്ടീരിയ പോലെയുള്ള  സൂക്ഷ്മ ജീവികൾക്ക് അതിജീവന ശേഷി സാദ്ധ്യമാവുകയില്ല.
       
സയനോ ബാക്ടീരിയകൾ (Cyanobacteria) ആണ് ജനിതക പ്രിക്രിയയുടെ ഭാഗമായി പ്രകാശസംശ്ലേഷണം നടത്തി ഓക്സിജനെ പുറത്തു വിടുന്നത് ഹരിത വാതകങ്ങളും  ചൂടും അതോടൊപ്പം  മറ്റനേകം പ്രതികൂല ഘടകങ്ങളും നിറഞ്ഞു നിൽക്കുന്ന വീനസിന്റ അന്തരീക്ഷത്തിൽ ഈ മാർഗ്ഗം എത്രത്തോളം ഫലപ്രദമാകും എന്നുള്ളത്  

നോ ചാൻസ്.

സയനോ ബാക്ടീരിയകളല്ലാതെ വേറെ ഏതെങ്കിലും?

വേറെയേതു ബാക്ടീരിയകളാണ്  പ്രകാശസംശ്ലേഷണം നടത്തുന്നത് ?

എന്തൊക്കെയായാലും പ്രകാശ സംശ്ലേഷണം മൂലം വീനസിനെ ഒരു മാറ്റത്തിനു  വിധേയമാക്കാമെന്നുള്ള സാഗന്റെ  ആശയം തീർത്തും അഭിനന്ദനം അർഹിക്കുന്നുതു  തന്നെയാണ് പക്ഷേ അതിനുള്ള  രീതിയാണ്  മാറ്റേണ്ടതും മാറ്റപ്പെടേണ്ടതും . 

ഈ പ്രൊജക്റ്റുമായി ബന്ധപ്പെട്ട് കാലാ കാലങ്ങളിൽ ഓരോ ആശയങ്ങളും ഉയർന്നുവരുന്നുവെന്നുള്ളതാണ് സത്യം അല്ലേ ജോൺ  

അതിൽ ഏറ്റവും പുതിയതാണ് നമ്മുടെ തന്നെയായ  

ഫ്ലോട്ടിങ് കോളനികൾ എന്നുള്ളത്  HAVOC ( High Altitude Venus Operational Concept)                

നോ , നെവർ  നിക്ക് ഇത് തീർത്തും വ്യത്യസ്തമായ ഒന്നാണ്  

അതായത് നാസ വിഭാവനം ചെയ്തിട്ടുള്ള ഫ്ലോട്ടിങ് കോളനികൾ എന്നുള്ളത് ടെറാ ഫോമിങ് എന്നുള്ളതിൽ നിന്നും തികച്ചും വിഭിന്നമായ ഒരു  ഒരാശയമാണ് അതൊരിക്കലും വീനസിനെ  ഭൂമിയുടേതിനോട് സമാനമാക്കി മാറ്റി അവിടെ സ്ഥിരവാസത്തിന്  അനുയോജ്യമാക്കി തീർക്കുക എന്നുള്ള സങ്കല്പത്തിനോട് ചേർന്നു പോകുന്നതല്ല    മറിച്ച് വീനസിന്റെ അന്തരീക്ഷത്തിൽ ബലൂണുകളാൽ നിർമ്മിതമായ ഒഴുകുന്ന കോളനികൾ സ്ഥാപിച്ച്  കൂടുതൽ പഠനങ്ങൾക്ക് വീനസിനെ വിധേയമാക്കുക എന്നുള്ളൊരു ചിന്താഗതിയാണതിനുള്ളത്
  
ഫ്ലോട്ടിങ് കോളനികൾക്ക്  പകരം എന്തുകൊണ്ട് സ്ഥിരം കോളനികൾ വീനസിൽ  സ്ഥാപിച്ചു കൂടാ എന്നുള്ളതാണ് ഞാൻ ചിന്തിക്കുന്നത് 

എങ്ങിനെയാണത് ജോൺ ?

 അതിന്റെ ആദ്യപടിയെന്ന നിലയിൽ ഹരിതവാതകങ്ങളുടെ അളവ് ലഘൂകരിക്കുകയും അതിലൂടെ അന്തരീക്ഷ മർദ്ധം കുറച്ചെടുക്കുകയും  ജീവവായുവിന്റെ സാന്നിദ്ധ്യം ഉറപ്പുവരുത്തുകയും ചെയ്യുക ആയതിലേക്കായി പ്രകാശ സംശ്ലേഷണമെന്ന പ്രിക്രിയയുടെ ആദ്യപടി എന്നതിലേക്കായി വീനസിൽ വൃക്ഷങ്ങൾ വെച്ചു പിടിപ്പിക്കുകയും  അവയെ അന്തരീക്ഷത്തിന്റെ കടുത്ത സമ്മർദ്ധത്തിൽ    നിന്നും രക്ഷിക്കാനുതകുന്ന തരത്തിൽ അവക്കുചുറ്റും  കവചങ്ങൾ രൂപകൽപ്പന ചെയ്യുക അതോടൊപ്പം  വൃക്ഷങ്ങൾ വളർന്നു വരുന്നതിനുവേണ്ട  അനുയോജ്യമായ ഘടകങ്ങൾ ആ കവചങ്ങൾക്കുള്ളിൽ തന്നെ ഒരുക്കുകയും അങ്ങനെ  വളർന്നു വരുന്ന വൃക്ഷങ്ങൾ പ്രകാശസംശ്ലേഷണമെന്ന അവയുടെ  സവിശേഷതയിലൂടെ ഹരിത വാതകങ്ങളുടെ കാഠിന്യത്തെ  കുറച്ചു കൊണ്ട് പതിയെ പതിയെ അതിനു ചുറ്റുമുള്ള  ഓക്സിജന്റെ അളവ് കൂട്ടുകയും അതിനനുസരണമായി ഈ പ്രിക്രിയയെ  മറ്റിടങ്ങളിലേക്കും വ്യാപിച്ച കൊണ്ടിരിക്കുകയും വീനസ് മുഴുവനും വ്യാപിക്കുന്ന ബ്രഹത്തായ ഒരു കണ്ണിക്ക് തുടക്കമിടുകയും ചെയ്യുക  

വൃക്ഷങ്ങളുടെ സാന്നിദ്ധ്യം വീനസിന്റെ അന്തരീക്ഷത്തെ സന്തുലിതപ്പെടുത്തുകയും കാർബൺ ഡൈ ഓക്സയിഡ് സ്വീകരിച്ചുകൊണ്ട് ഓക്സിജൻ പുറത്തുവിടുന്നതിലൂടെ അധികമായ ഗ്രീൻ ഗ്യാസ് എഫക്റ്റ് കുറഞ്ഞു കിട്ടുകയും ചെയ്യുന്നു .

കാലക്രിമേണെ വൃക്ഷങ്ങൾ വളർന്നു വരുന്നതിനോടൊപ്പം  പ്രകാശ സംശ്ലേഷണമെന്ന പ്രികൃയയെ ത്വരിതപ്പെടുത്തുന്നതിനായി  Cyanobacteria കളെ  ഉപയോഗപ്പെടുത്തുകയും ഇത്തരത്തിലൊരു  മൾട്ടി ലെവൽ പ്രിക്രിയയിലൂടെ   പ്രകാശസംശ്ലേഷണം എന്ന സയൻറ്റിഫിക്കൽ പ്രിക്രിയ  വേഗത്തിലാക്കിയെടുക്കുകയും ചെയ്യുക  . 

കൂടിയ താപനിലയിൽ വളർന്നു വരുന്ന  വൃക്ഷങ്ങളെ കണ്ടെത്തുകയും അവയെ  വെച്ചുപിടിപ്പിക്കുകയും ചെയ്യുക  എന്നുള്ളതാണ്  അവയുടെ സുഗമമായ വളർച്ചക്ക്  സുരക്ഷിതത്വം നൽകുന്നതിനായി ഷെയ്ഡുകൾ  നിർമ്മിക്കുകയും  ആവശ്യമായ  ജലം ബോസ്‌ക് റിയാക്ഷനിലൂടെയോ ( Bosch Reaction) സബാറ്റിയർ പ്രോസസ്സിലൂടെയോ  (Sabatier Process )  ഉൽപാദിപ്പിക്കുക
 
ജോൺ അതിനേക്കാൾ നല്ലതെന്ന് തോന്നുന്നൊരു  ആശയം  ഞാൻ പറയട്ടെ 

പ്ലീസ് ..,  നിക്ക് 

വീനസിന്റെ അന്തരീക്ഷത്തിന്റേയും  ഉപരിതലത്തിന്റേയും സ്വഭാവ സവിശേഷതകളോട് ചേർന്നു നിൽക്കുന്ന  മാതൃകകൾ   പരീക്ഷണ ശാലകളിൽ പുനഃ സൃഷിട്ടിക്കുകയും അത്തരം സാഹചര്യങ്ങളിൽ വളർന്നു വരുന്ന  തരത്തിലുള്ള  വൃക്ഷങ്ങൾ രൂപ കല്പന ചെയ്തെടുത്തുകൊണ്ട്   അതിൽ നിന്നും വിത്തുകൾ ശേഖരിച്ച്  വീനസിൽ വിതറുക
അതിലൂടെ ചെറിയ ചെറിയ വനങ്ങൾ രൂപം കൊള്ളുകയും  വളരെ വലിയ തലത്തിൽ പ്രകാശ സംശ്ലേഷണമെന്ന പ്രിക്രിയ നടക്കുകയും  ഓക്സിജന്റെ അളവ്  ഗണ്യമായ തോതിൽ വർദ്ധിക്കുകയും ചെയ്യുന്നു  അതുമൂലം  ഹരിത വാതക സാന്നിദ്ധ്യം വലിയ അളവിൽ കുറയുകയും ചെയ്യപ്പെടുന്നു.

വനങ്ങളുടെ സാന്നിദ്ധ്യത്താൽ അന്തരീക്ഷത്തിൽ ഈർപ്പം  നിലനിൽക്കുകയും അത് താപത്തിന്റെ തോതിനെ ഗണ്യമായ തോതിൽ കുറക്കുകയും ചെയ്യുന്നു  ഹരിതവാതകങ്ങളുടെ  അഭാവം  മൂലം അമ്ളാംശമുള്ള മേഘങ്ങൾ ബഹിർഗ്ഗമിക്കപ്പെടുകയും  അതോടൊപ്പം മേഘങ്ങൾ നേർക്കുന്നതിനാൽ  സൂര്യപ്രകാശം വീനസിന്റെ ഉപരിതലത്തിൽ നേരിട്ട് പതിക്കുന്നതിന് ഇടവരുത്തുകയും  സാധാരണ മഴക്കുള്ള സാദ്ധ്യതകൾ രൂപീകൃതമാവുകയും ചെയ്യപ്പെടുന്നു .

മഴയുടെ സാന്നിദ്ധ്യത്താൽ ജല സ്രോതസ്സുകൾ രൂപം കൊള്ള പ്പെടുകയും, ജീവൻ നിലനിൽക്കുന്നതിനും വളരുന്നതിനും വേണ്ട  എല്ലാഘടകങ്ങളും ഒന്നു ചേരുന്നതോട് കൂടി  ടെറാഫോമിംഗ്   ( Terraforming of Venus )  എന്ന ആശയം വിജയകരമായി മാറുകയും ചെയ്യുമെന്ന് എനിക്ക് തോന്നുന്നു.

വെരി ബ്രില്യന്റ് നിക്ക്

താങ്ക് യു ജോൺ 

പുതിയ ആശയങ്ങളെല്ലാം  ഇപ്പോഴാണ് കയറി വരുന്നതല്ലേ നിക്ക് 

എവെരി ബഡി ഹാസ് എ  ഡേ എന്നില്ലേ ജോൺ ?

എവരി ഡോഗ് ഹാസ് എ ഡേ എന്നും പറയാം നിക്ക് 

കളിയാക്കരുത് ജോൺ  

എന്തിന്?   

കൃത്യമായ പ്ലാനോട് കൂടി മുന്നോട്ട് പോവുകയാണെങ്കിൽ ഇതിൽ വിജയസാദ്ധ്യത ധാരാളമുണ്ട്.

ചിറകു വിരിച്ചു പറക്കുവാൻ  കഴിയുമോയെന്നുള്ള മനുഷ്യകുലത്തിന്റെ   ചിന്തകളിൽ നിന്നും വീമാനങ്ങൾ രൂപമെടുത്തു സമുദ്രത്തെ കുറുകെ കടക്കണമെന്നുള്ള ചിന്തകളിൽ നിന്നും കപ്പലുകൾ പിറവിയെടുത്തു   ശൂന്യാകാശത്തെ കുറിച്ചുള്ള സ്വപ്നങ്ങളിൽ നിന്നും റോക്കറ്റുകളും സ്‌പേസ് ഷട്ടിലുകളും പിറവിയെടുത്തു 

മനുഷ്യകുലത്തിന്റെ മുന്നോട്ടുള്ള യാത്ര എന്നുള്ളത്  അങ്ങിനെയൊക്കെത്തന്നെയാണ്  ചിന്തകളാണ്  പുരോഗതിയുടെ അടിസ്ഥാനം ചിന്തകളിലൂടെയേ പുരോഗതി കൈവരിക്കാനാകൂ .  

ചിലരുടെ ചിന്തകളിൽ നിന്നും ഉടലെടുത്ത ആശയങ്ങൾ മറ്റുപലരുടെയും ചിന്തകളിലൂടെ യാഥാർഥ്യങ്ങളായി മാറി സത്യത്തിലാ  ചിന്തകളെയെല്ലാം  അതാതു കാലഘട്ടങ്ങളിൽ  അപ്രാപ്യങ്ങൾ ആയി ചിലർ വിലയിരുത്തിയിട്ടുണ്ടാകാം .

റിബലുകളെന്നു  വിളിച്ചുകൊണ്ട് നമുക്കാ വിഭാഗങ്ങളെ തള്ളിക്കളയാം.

കാരണം  ചിന്തകളുടെ അനന്തസാധ്യതകളെ  പ്രയോജനപ്പെടുത്താത്ത പിന്തിരിപ്പരും അലസരുമാണവർ ലോകത്തിലെ മുക്കാൽ പങ്കും അങ്ങിനെയുള്ളവരാണ് എന്നുള്ളതാണ് അതിശയയകരമായ മറ്റൊരു വസ്തുത 

അവരെ  നമുക്കൊഴിവാക്കാം  

അലസത കൊണ്ട് ജീവിതത്തെ മുരടിപ്പിക്കുന്നവരാണവർ കാലത്തെ പുറകോട്ട്  വലിക്കുന്നവർ  

ലോകം മുന്നോട്ട് കുതിക്കുമ്പോൾ അവർ പിന്നോട്ട്  പോകുന്നു  വെറുതേ ജീവിച്ചു മരിക്കുക എന്നതിനേക്കാൾ ഉപരി മറ്റൊന്നും അവരിൽ കാണാനാകില്ല  ജീവിതത്തിനൊരു അർത്ഥവുമില്ലാതെ ഒരു വട്ടത്തിനുള്ളിൽ മാത്രം ജീവിച്ചു തീർക്കുക എന്നുള്ളത് മാത്രമാണ് അവരുടെ ജീവിത വീക്ഷണവും ലക്ഷ്യവും  .

പ്രതീക്ഷയുള്ളവനേ  മുന്നോട്ട് പോകുവാനാകൂ  അതുള്ളവനേ മനക്കണ്ണിലൂടെ ഭാവിയിലുള്ള ലോകത്തെ കാണുവാനാകൂ.

പ്രതീക്ഷയില്ലാത്തവൻ നിരാശയുടെ തടവറക്കുള്ളിലാണ്  അവനു ചുറ്റുമുള്ളത് ഇരുട്ടിന്റെ കമ്പിളിയാണ്  അതിനുള്ളിൽ അവൻ  കുരുങ്ങി കിടക്കുന്നു  

ഒരുതരത്തിൽ  അതൊരു തരം മാനസീക വിഭ്രാന്തിയാണ് ആ വിഭ്രാന്തി അവൻ തന്നെ ഉണ്ടാക്കിയെടുക്കുന്നതാണ്  ചിലരതിന്  വിധിയെന്ന പേരു ചാർത്തി വിളിക്കുന്നു  സ്വന്തം ഉത്തരവാദങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറി എല്ലാ പഴികളും ഒരു വാക്കിനുമേൽ  മേൽ ചാരി വെച്ചുകൊണ്ട് സ്വയം  ന്യായീകരിക്കുന്ന വിഡ്ഢിത്തമെന്നതിനെ വിളിക്കേണ്ടി വരും  

''Men are not prisoners of fate, but prisoners of their own minds''..

ഫ്രാങ്കിളിൻ റൂസ്‌വെൽറ്റിന്റെ ഈ വാക്കുകൾ വളരെ അർത്ഥവത്താണ്   മാനസീകമായ തടവറയെക്കുറിച്ചുള്ള തന്റെ വീക്ഷണമാണ് അതിലൂടെ  അദ്ദേഹം വ്യക്തമാക്കുന്നത്.
 
 വെറുമൊരു ക്രിയേറ്റഡ്‌ വാക്കു മാത്രമാണ് ഫെയിറ്റ് എന്നുള്ളതാണ് സത്യം  

if  you believe in  your  fate .., the fate will demolish you 

നിങ്ങൾ വിധിയിൽ ആശ്രിത്വത്വം കണ്ടെത്തുന്നവരാണെങ്കിൽ  ആ വിധി നിങ്ങളെ തന്നെ ഇല്ലാതാക്കും 

സ്വന്തം  അലസതയും നിരുത്തരവാദവും മറ്റൊന്നിനു മേൽ കെട്ടിവെച്ചുകൊണ്ട് കൈകഴുകുന്ന ഭീരുത്വത്തിന്റെ പേരാണ് വിധിയെന്നുള്ളത്.

അവർക്ക് എല്ലാത്തിനോടും ആശങ്കയാണ്  

ഏതൊന്നിനേയും വിധിയെന്ന മുൻ നോക്കത്തോട് കൂടി മാത്രമേ അവർ  നോക്കിക്കാണു .

നിങ്ങൾ നിങ്ങളെത്തന്നെ  വിശ്വസിക്കുന്നുവെങ്കിൽ  പിന്നെ വിധിയെന്നുള്ളത്  വെറുമൊരു വാക്കു മാത്രമാണ്   .

ഐ ക്യാൻ ചേഞ്ച് ദി ഫ്യുച്ചർ ,

ഭാവിയെ മാറ്റാൻ കഴിയുമെങ്കിൽ  എന്തിനു  വിധിയെ ഭയക്കണം? ഇവിടെ  ഭാവിയെ തീരുമാനിക്കേണ്ടത്  നമ്മളായിരിക്കണം എങ്കിൽ മാത്രമേ നമുക്ക് നമ്മളെ മുന്നോട്ട് കൊണ്ടുപോകുവാൻ കഴിയുകയുള്ളൂ അല്ലെങ്കിൽ വിധിയെന്നുള്ള മൂഡ്ഡതയായിരിക്കും നമ്മുടെ ജീവിതത്തെ തന്നെ നിയന്ത്രിക്കുന്നത്

അതൊരു തരം ഇരുട്ടിലുള്ള ജീവിതമാണ്    

നിരാശയുള്ളവനു ചുറ്റും അന്ധകാരമാണ്  പ്രതീക്ഷയുള്ളവനേ വെളിച്ചം കാണുവാനാകൂ 

നിരാശയെന്നുള്ളത്  തോൽവിയുടെ പ്രതിഫലനമാണ്.

സ്വയം തോൽക്കുന്നില്ലെങ്കിൽ  ആർക്കും ആരേയും തോൽപിക്കാനാകില്ല .
     
അതൊരു വികാരം മാത്രമാണ് ആ വികാരത്തെ മറികടക്കുകയെന്നുള്ളതാണ്   മനുഷ്യ ധർമ്മം   

വികാരങ്ങളിൽ ജീവിക്കുന്നവർ ദുർബ്ബലരെന്നുള്ളത് കാലത്തിന്റെ സാക്ഷ്യപത്രമാണ് .

കരയുമ്പോൾ കരയുക  

ചിരിക്കുമ്പോൾ ചിരിക്കുക  

തോൽക്കുമ്പോൾ തോൽക്കുക  

ജയിക്കുമ്പോൾ ജയിക്കുക  

ആഹ്ളാദിക്കുമ്പോൾ ആഹ്ളാദിക്കുക  

അതാണ് ജീവിതം അതാണ് മുന്നോട്ട് നയിക്കേണ്ടത് അതല്ലാതെ ഒന്നിലും സ്ഥിരമായി  ജീവിക്കാതിരിക്കുക.

മൂന്നു നേരവും വെള്ളം  മാത്രം കുടിച്ച്  ചിരിച്ചു കാണിക്കുന്നവൻ തോൽപ്പിക്കുന്നത് അവന്റെ വിധിയെയാണ്  ജയിപ്പിക്കുന്നത് അവനേത്തന്നേയും   ആ ഇച്ഛാ ശക്തിക്കുമുന്നിൽ വിധി എന്ന വാക്കിന് പ്രസക്തിയില്ല അത് അപ്പോഴത്തെ ഒരു  സാഹചര്യം മാത്രമാണ് അതിനെമറികടന്നുകൊണ്ട്  അവൻ ചിരിച്ചുകാണിക്കുന്നു .

ഇവിടെ ചിരിച്ചുകൊണ്ട്  പ്രതികൂല സാഹചര്യങ്ങളെ  സ്വയം  ജയിച്ചു കാണിക്കുകയാണ്  

സെൽഫ് മോട്ടിവേഷൻ  

അതിലൂടെ അയാൾ നേടിയെടുക്കുന്നത് വലിയൊരു ഊർജ്ജമാണ്  

പ്രതിസന്ധി ഘട്ടങ്ങളിൽ അതിജീവനത്തിനായി  സ്വയം മോട്ടീവേറ്റു ചെയ്തുകൊണ്ട് സ്വയം സജ്ജമാക്കിയെടുക്കുക   

ലോകം മുഴുവൻ തനിക്കെതിരായാലും താൻ നിവർന്നു തന്നെ  നിൽക്കുമെന്നുള്ളതാണ്  അതിന്റെ അർത്ഥം   ആരും  സഹായിക്കാനില്ലെങ്കിലും സ്വയം ഊർജ്ജം സംഭരിച്ചുകൊണ്ട് വെല്ലുവിളികളെ എതിർത്തു തോൽപ്പിക്കുവാനുള്ള ആർജ്‌ജവം സ്വയം നേടിയെടുക്കുകയാണ് അതിലൂടെ ചെയ്യുന്നത്   അതിജീവനത്തിന്റെ മറ്റൊരു പാത  

സ്വയമൊരു  ഊർജ്ജസംഭരണിയാവുക .

അത്തരം നിശ്ചയധാർഢ്യത്തിനു മുന്നിൽ ലോകം മുട്ടു മടക്കിയേ തീരൂ .

എന്നാലോ  വെള്ളം  മാത്രമേ ഉള്ളൂ? എന്ന് സ്വയം  പരിതപിച്ച് അതിന്റെ ദൈന്യത മുഴുവൻ  മുഖത്തും ശരീരത്തും  ഭാവങ്ങളിലും  പ്രദർശിപ്പിച്ച് മറ്റുള്ളവരുടെ കാരുണ്യം തേടാൻ ശ്രമിക്കുന്നവൻ  കീഴടങ്ങുന്നത്  അവൻ തന്നെ ഉണ്ടാക്കിയെടുത്ത വിധിക്കുള്ളിലാണ് അതിലൂടെ  അവൻ ആശ്വാസം കണ്ടെത്തുന്നു  

സ്വയം തോൽക്കുന്ന ഇത്തരക്കാരെ  ലോകം പുച്ഛിക്കുന്നു 
                   
അലസന്റെ ലോകമാണതെന്നുള്ള തിരിച്ചറിവിലൂടെ അത്തരം  ചട്ടക്കൂടുകളെ സ്വയം  ഭേദിച്ചു കൊണ്ട്  പുറത്തുവന്നില്ലെങ്കിൽ  വിധിയെന്ന് പേരിട്ട് സ്വയം  ഉണ്ടാക്കിയെടുത്ത ആ രണ്ടു വാക്കിനുള്ളിൽ ജീവിതത്തെ ഹോമിച്ചു കളയുക  എന്നുള്ള വലിയൊരു  നിലവാര തകർച്ചയിലേക്ക് അവർ എത്തിച്ചേരുന്നു . 

അതിൽ സ്വയം എരിഞ്ഞു തീരുക എന്നുള്ളത് തന്നെയാണ്  അവരുടെ അനിവാര്യമായ പര്യവസാനം  

പ്രപഞ്ചം പോലും ഇത്തരക്കാരിൽ നിന്നും ഒഴിഞ്ഞു നിൽക്കുമെന്നുള്ളതാണ് സത്യം  .

നമ്മുടെ പ്രകാശത്തെ മറക്കുന്നത് നമ്മുടെ നിരാശകൾ  തന്നെയാണ്.

ഇവിടെ ഞാൻ പ്രതീക്ഷിക്കുന്നു 

അതൊരുപക്ഷേ  അസംഭവ്യം തന്നെയെന്ന് അറിയാമെങ്കിലും  ഞാൻ പ്രതീക്ഷിക്കുക തന്നെ ചെയ്യുന്നു   ഈ ഗ്രഹത്തിൽ,  ഈ ഗ്രഹത്തിന്റെ ഘടനകളക്കനുയോജ്യമായ തരത്തിലുള്ളൊരു ജീവന്റയംശം  

ഒരു പക്ഷേ പഠനങ്ങളും ശാസ്ത്രങ്ങളും അതിനെ വിഡ്ഢിത്തങ്ങളെന്നു വിളിച്ചേക്കാം .

ഈ പഠനങ്ങളും ശാസ്ത്രങ്ങളുമെല്ലാം മനുഷ്യ നിർമ്മിതങ്ങൾ തന്നെയല്ലേയെന്ന മറുചോദ്യം കൊണ്ട് ഞാനതിനെ നേരിടുന്നു .

ഇതുവരേക്കും സത്യങ്ങൾ എന്നു കരുതപ്പെട്ടിരുന്നതിനേയെല്ലാം ഞാൻ വെല്ലുവിളിക്കുന്നു

ക്ഷമിക്കണം

വെല്ലുവിളിയെന്ന വാക്ക് ഇവിടെ അർത്ഥവത്തല്ലെന്നിനിക്ക് തോന്നുന്നു കാരണം അതെന്റെ അറിവിനെ അഹങ്കാരമായി ലോപിപ്പിക്കുന്നു  

എന്റെ വിശ്വാസം അതാണ് ഞാൻ ഉയർത്തിക്കാണിക്കുന്നത് ആ വിശ്വാസങ്ങളെയാണ് ഞാൻ വെല്ലുവിളിയായി ഉപമിക്കുന്നത് . 

അത് ആശയങ്ങളോടാണ്  അതിമാനുഷികമെന്ന് നമ്മൾ കരുതിപ്പോന്നിരുന്ന  വഴികളോടാണ് പാടിപ്പതിഞ്ഞ പഴഞ്ചൻ ചിന്താഗതികളോടാണ് .

ചിലപ്പോൾ അത് തെറ്റാകാം 

ചിലപ്പോൾ അല്ലായിരിക്കാം 

തെറ്റുകൾ സംഭവിക്കുന്നത് വലിയൊരു അപരാധമായി ഞാൻ കാണുന്നില്ല.

കാരണം എന്റെ രീതിയതാണ്  അതെനിക്ക് മാറ്റാനാകില്ല അതിലൂടെ ഞാൻ സഞ്ചരിക്കുന്നു ചിന്തിക്കുന്നു  പ്രവർത്തിക്കുന്നു 

ജീവന്റെ തുടിപ്പ് അത് പലതാകാം 

അങ്ങിനെയെന്തെങ്കിലും ഒന്ന് ?  

ആ അത്ഭുതം സംഭവിക്കണേ എന്നു തന്നെയാണ് എന്റെ പ്രാർത്ഥന    ഈ ഗ്രഹം മുഴുവൻ അതിനായി അലയാൻ എനിക്കാഗ്രഹമുണ്ട്  

പക്ഷേ സമയം വിലങ്ങു തടിയാകുന്നു 

വലിയൊരു ഘടകമാണത്  

ഈ സ്ഥിതിവിശേഷത്തിൽ അതെന്നെ പുറകിലോട്ട്  വലിക്കുന്നു.

വലിയൊരു ലക്ഷ്യത്തിലേക്കുള്ള യാത്രയിലാണിപ്പോൾ ഇവിടെ വിജയത്തിൽ കുറഞ്ഞതൊന്നും  ഞാൻ ആഗ്രഹിക്കുന്നില്ല   .

നോക്കാം ഇനിയൊരു വരവിന് സാദ്ധ്യതയുണ്ടെങ്കിൽ ? 

ഉണ്ടാകുമെന്നെന്റെ മനസ്സു  പറയുന്നു ഞാനതിൽ വിശ്വസിക്കുന്നു   

ചില സമയങ്ങളിൽ ഭാവിയെ നമുക്കത് കാണിച്ചു തരുന്നു 

നമ്മൾ തന്നെ നമ്മുടെ വിശ്വാസങ്ങളെ വിലമതിക്കുന്നില്ലെങ്കിൽ നമ്മളവിടെ തോൽക്കുന്നു  

എന്റെ വിശ്വാസങ്ങളിൽ ഞാൻ  വിശ്വസിക്കുന്നു  ആ വിശ്വാസങ്ങളാണ്  എന്നെയിതുവരെ എത്തിച്ചത്  .

അതീന്ദ്രിയമായൊരു സെൻസ് എവർക്കുമുണ്ട് 

ചിലരതിനെ ആറാമതെന്നോ ഏഴാമതെന്നോ വിളിക്കുന്നൂ 

അതെന്തെങ്കിലും ആയിക്കൊള്ളട്ടെ  അതിന്റെ ആഴങ്ങളിലേക്ക് നൂണ്ടിറങ്ങണം അപ്പോൾ പലതും  തിരിച്ചറിയുവാനാകുന്നു പലതും  മുൻകൂട്ടി കാണുവാൻ  കഴിയുന്നു 

പല സമസ്യകളേയും വിശദീകരിക്കാനാകുന്നു  അതീന്ദ്രിയമായ ആ  കണ്ണുകൾകൊണ്ട്  നമുക്ക് ലഭിക്കുന്നതാണ് 

Enlightenment ജ്ഞാനോദയം .        

മനസ്സും ശരീരവും ചിന്തകളും ശുദ്ധമാകുമ്പോൾ ഉള്ളിൽ വന്നു നിറയുന്ന ചേതനയാണത് 

പക്ഷേ അതൊരിക്കലും എളുപ്പമല്ല  അല്ലെങ്കിലും എളുപ്പകരമായ ഒരു വഴിയും ഔന്നിത്യത്തിന്റെ പാതയിലേക്ക്  എത്തിച്ചേർക്കുകയുമില്ല .

ശ്രീബുദ്ധൻ  ശ്രീ നാരായണ ഗുരു  അങ്ങിനെ ഒരുപാടൊരു പാടു പേർ ആ അതീന്ദ്രിയ ജ്ഞാനത്തിന്റെ കരുത്ത് ജീവിതത്തിൽ ആവാഹിച്ചെടുത്തവരാണ്
 
               ''A man who conquers himself,  Is greater than

                                   One who conquers thousand men in a battle''.

                                                                                                          Sri Buddha.

ആയിരം പേരെ  യുദ്ധത്തിൽ ജയിക്കുന്നതിനേക്കാൾ ഉത്തമം ,സ്വയം തന്നെ തന്നെ  ജയിക്കുമ്പോഴാണെന്നാണ്  ശ്രീബുദ്ധൻ പകർന്നു നൽകിയ സാരോപദേശം.

സ്വയം  ജയിക്കുകയെന്നാൽ തന്നിൽ നിന്നും തന്റെ നിഴലിനെ ഉപേക്ഷിച്ചു കൊണ്ട്  പുറത്തുവരുക എന്നുള്ളതാണ്   

സ്വന്തം കോപത്തേയും , അഹങ്കാരത്തേയും, അസൂയയേയും 
അടിച്ചമർത്തുകയെന്നുള്ളത് ആയിരമല്ല  പതിനായിരം പേരെ യുദ്ധത്തിൽ തോല്പിക്കുന്നതിനേക്കാൾ കഠിനതരം തന്നെയാണ് 

തന്നെ തന്നെ അതിജീവിക്കുന്നതിലൂടെ മറ്റൊരു തലത്തിലേക്ക് ഉയർന്നുകൊണ്ട് ദൈവവുമായി നമുക്ക് സംവദിക്കാൻ കഴിയുന്നു എന്നുള്ളത്  ഉദാത്തമായൊരു ചേതനയെ  നമുക്കുള്ളിലേക്ക് ചൊരിയുന്നു അതോടൊപ്പം താൻ തന്നെയാണ്  അടുത്തവനെന്നുമുള്ള തിരിച്ചറിവിലേക്കും അത്  മനസ്സിനെ നയിക്കുന്നു .

ആ സത്യത്തെ ഉൾക്കൊണ്ട്  വലിയൊരു മാറ്റത്തിന് സ്വയം വിധേയരായിത്തീരുകയും അതിലൂടെ ദൈവീക ചേതന ഉള്ളിൽ നിറഞ്ഞ് അതിലൂടെ അതീന്ദ്രിയ ജ്ഞാനത്തിന്റെ  ഔന്നിത്യത്തിലേക്ക് എത്തിച്ചേരുകയും ഏവരും  ആദരിക്കുന്ന തലത്തിലേക്ക് ഉയർന്നു കൊണ്ട്  സഹസ്ര കോടികൾക്ക്  വെളിച്ചം പകർന്നു കൊണ്ടിരിക്കുന്നതും 
       
വെറും  വിരലിൽ  എണ്ണാവുന്ന മഹദ്  താരങ്ങൾ മാത്രമേ ഇത്തരത്തിൽ ഉയർന്നുവന്നിട്ടുള്ളൂ എന്നുള്ളത് കാണിക്കുന്നത്  ആ ഔന്നിത്യത്തെ തന്നെയാണ്  
             
ജീവിതത്തിന്റ മഹത്വമെന്നുള്ളത് ആത്മീയവും അതീന്ദ്രീയവുമായ ജ്ഞാനം നേടുകയെന്നുള്ളത് തന്നെയാണ് അതിലൂടെ ജീവിതം പൂർണ്ണത കൈവരിക്കുന്നു  എന്നാലതിലേക്ക്  എത്തിച്ചേരണമെങ്കിൽ നമുക്കുള്ളിലെ നമ്മെ തന്നെ നാമാദ്യം തിരിച്ചറിയേണ്ടതുണ്ട്  

ആ തിരിച്ചറിവ് നേടിക്കഴിയുമ്പോൾ  ഈ ലോകത്തിലുള്ള എല്ലാവരും നമ്മൾ തന്നെയെന്നുള്ള  ഏറ്റവും ഉദാത്തമായ  ഒരു തലത്തിലേക്ക് ഓരോരുത്തരും  എത്തിച്ചേർക്കപ്പെടുന്നു. 

ആ ണ്ജ്ഞാനോദയം നേടുന്നതിലൂടെ  അടുത്തവനിൽ നാം കാണുന്നത് നമ്മെത്തന്നെയാണ് അങ്ങിനെയുള്ള ഒരു ദൈവീകമാറ്റത്തിലൂടെ കടന്നുപോകുമ്പോൾ അവിടെ അസൂയ കോപം ആർത്തി അഹങ്കാരം എന്നീ വികാരങ്ങൾ എല്ലാം തന്നെ സമൂലം തച്ചുടക്കപ്പെട്ടുകൊണ്ട് സ്നേഹം സഹാനുഭൂതി കരുണ എന്നീ വികാരങ്ങൾ അതിനുപകരം പകർന്നാടുന്നു 

ഇത്തരം ജ്ഞാനോദയം ലഭിച്ചതോടെയാണ്  ഗൗതമൻ , ശ്രീ ബുദ്ധനായിത്തീർന്നതും  നാണു , ശ്രീ നാരായണ ഗുരുവായതും.

ഇതെല്ലാം  ഓരോരുത്തരുടെ ഉള്ളിലും അന്തർലീനമായിക്കിടക്കുന്ന  മാനസീകവികാരങ്ങളാണ് അതിനെ  പൊളിച്ചെഴുതണോ വേണ്ടയോ എന്നുള്ളതും അവരവരിൽ അന്തർലീനമായിക്കിടക്കുന്നു  

എല്ലാവർക്കും ഒരേ വഴിയിലൂടെ തന്നെ സഞ്ചരിക്കുവാൻ കഴിയിയുകയില്ലല്ലോ ? 

ഒരാളുടെ  ശരി മറ്റൊരാൾക്ക് തെറ്റായിരിക്കാം അത് പോലെ തിരിച്ചും .

ഞാൻ  ചിലപ്പോൾ വല്ലാതെ കാടുകയറുന്നു  പക്ഷേ ചില വിഷയങ്ങളെ ഊന്നിക്കാണിക്കുവാൻ അങ്ങിനെ വേണ്ടിവരുന്നൂവെന്നുള്ളതാണ് സത്യം.  സ്വാഭാവികമായി അങ്ങിനെ സംഭവിക്കുന്നതാണെന്ന് ഞാൻ വിശ്വസിക്കുന്നു . 

അതെന്റെ വിശ്വാസം, എന്റെ ശൈലി ,ആ രീതികൾ അനുവർത്തിച്ചു കൊണ്ട് മാത്രമേ എനിക്ക് മുന്നോട്ട് പോകാനാകൂ .

ഇവിടെ ഇപ്പോൾ ഇതൊന്നും വളരെ ആഴത്തിൽ  പരാമർശിക്കപ്പെടേണ്ട  വിഷയങ്ങൾ അല്ലെങ്കിലും,  ചിലതിലൂടെ കടന്നുപോകുമ്പോൾ അതിലേക്കും ഒന്ന് എത്തിനോക്കേണ്ടത് അനിവാര്യമായി വരുന്നുവെന്നുള്ളതാണ്  സത്യം

പല സമയത്തും അസംഭവ്യം എന്നറിഞ്ഞിട്ടും ചിലത് നടന്നെങ്കിലെന്ന് നമ്മൾ ആഗ്രഹിക്കുന്നു അതിന്റെ മറ്റൊരു വശം കൂടിയാണ് പ്രതീക്ഷ 

അതിൽ കാര്യമില്ലെന്നറിയാം  എന്നാലും ഒരു പക്ഷേ അങ്ങനെ സംഭവിച്ചെങ്കിലോ എന്നൊരു തോന്നൽ  

അതാണ് പ്രതീക്ഷ ,  നടക്കില്ല എന്നറികിലും നടന്നാലോയെന്നുള്ളൊരു   തോന്നൽ.

 മദ്ധ്യപൂർവ്വദേശത്തുള്ള  ഏതോ ഒരു  മണലാരണ്യത്തിൽ വന്നുപെട്ടതു പോലെ  

ചെറിയ  കാറ്റ് വീശിക്കൊണ്ടിരിക്കുന്നു  അത്  ശരീരത്തിൽ വലുതല്ലാത്ത   മർദ്ധം  ഏൽപ്പിക്കുന്നു കാറ്റെന്നതിനെ വിളിക്കാമോ എന്നെനിക്കറിഞ്ഞു കൂടാ ഒരു തരം തള്ളിച്ചപോലെയാണത് ഫീൽ ചെയ്യുന്നത്  

ഇപ്പോൾ കാണുന്നതും അനുഭവപ്പെടുന്നതും വെച്ചുകൊണ്ട് ഒരു വിലയിരുത്തലിനു മുതിരുമ്പോൾ  വീനസെന്നാൽ  ഹരിത വാതകങ്ങളാൽ നിറഞ്ഞ ജീവൻ നിലനിൽക്കാത്തൊരു  ഗ്രഹം അത്രമാത്രം  

എന്നാലീ കുറഞ്ഞ സമയം കൊണ്ട്  മാത്രം ആ വിശ്വാസത്തെ  അടിവരയിട്ടുറപ്പിക്കാനാകില്ലെങ്കിലും  അറിഞ്ഞു വെച്ചിരിക്കുന്നതിനേക്കാളും കൂടുതലായൊന്നും ഇവിടെനിന്നും ലഭിക്കുകയില്ല എന്നുള്ള സൂചനകൾ കൂടി അതു നൽകുന്നുവെന്നെനിക്ക് തോന്നുന്നു

ചിലപ്പോൾ അതെന്റെയൊരു തോന്നൽ മാത്രമായിരിക്കാം 

അങ്ങിനെയാകട്ടെ എന്നു ഞാൻ പ്രതീക്ഷിക്കുന്നു  

എന്നിരുന്നാൽ കൂടി ഇത് ആഹ്ളാദത്തിന്റെ സമയമാണ് 

വീനസിൽ മനുഷ്യസ്പർശം ഏൽക്കുക എന്നുള്ളത് ഒരു ചരിത്ര മുഹൂർത്തം തന്നെയാണ് അതിൽ മനുഷ്യകുലത്തിന് ആഹ്ളാദിക്കാം 

എങ്കിലും ഈ മിഷൻ അതിന്റെ വിജയത്തോടെ മുഴുവനാക്കേണ്ടതുണ്ട് അപ്പോൾ മാത്രമേ അതിനൊരു പൂർണ്ണത കൈവരുകയുള്ളൂ 

അപ്പോൾ പകുതി ആഹ്ളാദം മാത്രം .

ആഹ്ളാദത്തിനൊരു പരിധി നിശ്ചയിക്കുവാനാകുമോ ?

അറിയില്ല 

എങ്കിലും ആഹ്ളാദം,   അത് ആഹ്ളാദം തന്നെയാണ്  

ഓരോ വിജയങ്ങളും ആഹ്ളാദത്തിനൊപ്പം മുന്നോട്ടുള്ള യാത്രയിലേക്ക്  വലിയൊരു ഊർജ്ജം കൂടിയാണ് പകർന്നു  തരുന്നത്  ഒരു എനർജി ക്രിയേഷൻ റീ ഫ്രഷ്നസ് . 

പാതിമനസ്സോടെയുള്ള യാത്രയിൽ ഓരോ ചെറിയ വിജയവും വലിയ  ആത്മവിശ്വാസം ഉള്ളിൽ നിറക്കുന്നു   

അതങ്ങനെയാണ്  

നമ്മൾ ചെയ്യുന്നത്,  നമ്മുടെ കണക്ക് കൂട്ടലുകൾ,  എല്ലാം ശരിയായ പാതയിലൂടെ  തന്നെയാണ് മുന്നോട്ട് പോകുന്നതെന്നുള്ള  ഒരു ശരിവെക്കലാണ് അതിലൂടെ നടത്തപ്പെടുന്നത്  അതിലുപരി  ദൈവത്തിന്റെ അനുഗ്രഹം  നമ്മളോടൊപ്പമുണ്ടെന്നുള്ള വലിയൊരു വിശ്വാസവും അതുനമ്മിൽ നിറക്കുന്നു അതിലൂടെ കൈവരുന്ന ശക്തി വളരെ വലുതാണ്  

ഏതു പ്രതിബന്ധങ്ങളെയും തരണം ചെയ്തുകൊണ്ട്  മുന്നോട്ട് കുതിക്കുവാനുള്ള  ഉത്തേജനമാണത്.

എന്നാലിവിടെ ഒരു പരാജയമാണ് ഞങ്ങൾ ആദ്യം നുകരുന്നതെങ്കിലോ  വലിയൊരു നെഗറ്റിവ്  എനർജിയായിരിക്കും അതു ഞങ്ങൾക്കുള്ളിൽ   നിറക്കുക  അത് ഞങ്ങളുടെ ആത്മവിശ്വാസത്തെ പാടെ തകർക്കുകയും ചെയ്‌തേക്കും 

പരാജയമെന്നുള്ളത് വിജയത്തിന്റെ  മുന്നോടിയാണെന്ന് പറഞ്ഞുകൊണ്ട് ആ  ദൗർലഭ്യത്തിനെ അതിജീവിക്കാൻ ശ്രമിക്കാമെങ്കിലും പലപ്പോഴും സാഹചര്യങ്ങളും  സന്ദർഭങ്ങളും  അതിനെ വ്യത്യസ്തമാക്കുന്നു . 

ഈ മിഷന്റെ ആദ്യ പടി  വിജയകരമായതിന്റെ മധുരം നുകരുകയാണ് ഞങ്ങളിപ്പോൾ  ആത്യന്തികമായി ഇതൊരു പൂർണ്ണ വിജയമെന്ന് അവകാശപ്പെടാനാകില്ലെങ്കിലും വലിയൊരു വിജയം തന്നെയെന്ന്  എടുത്തു പറയേണ്ടി വരും .

അതികഠിനമായൊരു ടാസ്ക്കിന്റെ പാതി ദൂരം വിജയകരമായി  പൂർത്തിയാക്കിയിരിക്കുന്നു   ഇനിയുള്ളത് ഇതിനേക്കാൾ വലിയ ഒന്നാണെങ്കിൽ കൂടി ഈ വിജയം ഞങ്ങൾക്കു പകർന്നു തരുന്നത് വലിയൊരു ആത്മവിശ്വാസമാണ് ഇനി നേരിടേണ്ട പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചുകൊണ്ട് മുന്നോട്ട് കുതിക്കുവാനുള്ള  ഊർജ്ജമാണത് പകർന്നു തന്നിരിക്കുന്നത്   

അത്രയും വലിയ ഒന്നു തന്നെയാണ്  ഇവിടെ  അച്ചീവ് ചെയ്യപ്പെട്ടിരിക്കുന്നത് 
വീനസെന്ന,  മനുഷ്യകുലത്തിന് അപ്രാപ്യമെന്ന് കരുതിപ്പോന്നിരുന്ന ഒരു  ഗ്രഹത്തിൽ കടമ്പകളെ അതിജീവിച്ച്  മനുഷ്യർ കാലു കുത്തിയിരിക്കുന്നു  

മനുഷ്യകുലത്തെ സംബന്ധിച്ചിടത്തോളം  ഏറ്റവും  ബ്രഹത്തായ ഒരു കാൽവെപ്പ് തന്നെയാണിത്  

സ്വപ്നങ്ങളിൽ മാത്രമാണ് ഇത്തരമൊരു മോഹം ഒളിഞ്ഞിരിന്നിരുന്നത്

ഒരിക്കലത് നടക്കും, നടക്കുമായിരിക്കും  എന്നുള്ളത് ഭാവിയാണ്  

എന്നാൽ ഭാവിയിൽ നിന്ന് വർത്തമാനകാലത്തിലേക്ക് ആ സത്യം കൂടുമാറുമ്പോൾ അതിനു  മധുരം കൂടുതലാകുന്നു 

ഒരു ഫിക്ഷൻ യാഥാർഥ്യമായി എന്നാണ് എനിക്ക് തോന്നുന്നത്  ഭാവിയെക്കാൾ വിദൂരതയിൽ  നിൽക്കുന്ന ഒന്നാണ് ഫിക്ഷനെന്നുള്ളത് അങ്ങനെവരുമ്പോൾ ഈ വിജയത്തെ  അതിമധുരം തന്നെയെന്നു വിശേഷിപ്പിക്കേണ്ടി വരും .

അത്യപകടകരമായ ഈ ദൗത്യം ഏറ്റെടുക്കുമ്പോൾ ഞങ്ങളുടെ പ്രതീക്ഷ   വെറും അഞ്ചു  ശതമാനം മാത്രമെന്നുള്ളതായിരുന്നു  എന്നാലതിപ്പോൾ   അമ്പത് ശതമാനമായി ഉയർന്നിരിക്കുന്നുവെന്നുള്ളതാണ് സത്യം  

അതല്ലാതെ വേറെ വഴിയില്ലായിരുന്നു.

 ഡു ഓർ ഡൈ .

അതൊന്നുകൊണ്ട് കൂടി മാത്രമായിരിക്കണം  ഇതിത്രയും പെട്ടെന്ന്   യാഥാർഥ്യമായത് എന്നുള്ളത് അവഗണിക്കാനാകാത്ത മറ്റൊരു സത്യം തന്നെയായി മുന്നിൽ നിൽക്കുന്നു  അല്ലെങ്കിൽ നാമിനിയും  ഒരു അമ്പത് വർഷം കൂടി പരീക്ഷണനിരീക്ഷണങ്ങളിലൂടെ കഴിഞ്ഞേനെ  .

സത്യത്തിൽ അതു  തന്നെയാണ് ശരി ആവശ്യം വരുമ്പോൾ മാത്രമേ ഏതൊരുവനും എല്ലാം മറന്ന് മുന്നിട്ടിറങ്ങുകയുള്ളൂ വെന്നുള്ളത് വിശദീകരിക്കപ്പെടാനാകാത്ത  ഒരു യാഥാർഥ്യം തന്നെയാണ്   

അവിടെ നേരിടേണ്ടുന്ന ഭീക്ഷിണികളുടെ വലുപ്പം ഒരിക്കലും പിന്തിരിപ്പിക്കപ്പെടുന്നില്ല  കാരണം അവിടെ അതിജീവിക്കേണ്ടത്  സ്വന്തം  നിലനിൽപ്പിന്റെ തായ്‌വേരറക്കുന്ന ഒന്നിനെത്തന്നെയാണെന്നുള്ളത് തന്നെ    

കരയിൽ നിൽക്കുന്നവൻ കടലിന്റെ വലുപ്പം കണ്ട് അന്ധാളിക്കുന്നു

നടുക്കടലിൽ തോണി മുങ്ങിയവൻ ആ കടലിന്റെ വലുപ്പത്തെ അതിജീവിക്കുവാൻ ശ്രമിക്കുന്നു .

സന്ദർഭങ്ങളാണ് ഓരോരുത്തരേയും അതിനു നിർബന്ധിതരാക്കുന്നത്  

വലിയൊരു സത്യം തന്നെയാണത്  

പുറമെ നിന്ന് നോക്കുമ്പോൾ പലപ്പോഴും ബാലികേറാമലയെന്ന്  തോന്നിപ്പിക്കുമെങ്കിലും മറ്റു  വഴിയില്ലെങ്കിൽ നടുക്കടലിൽ തോണി മുങ്ങിയവന് സമം   

പരിശ്രമിക്കുക , അതിനെ മറികടക്കുവാൻ,  അതിജീവിക്കുവാൻ എന്തു ത്യാഗം സഹിച്ചും മുന്നിട്ടിറങ്ങുക  

അവിടെ വിജയം സുനിശ്ചിതമാകുന്നു  

അതല്ലാതെ നേരിടേണ്ടി വരുന്ന  ടാസ്ക്കിന്റെ കാഠിന്യത്തെ മുൻകൂട്ടി കണ്ട്  തനിക്കിത്  കഴിയുകയില്ലെന്നുള്ള മുൻവിധിയോടെയാണ്  മുന്നിട്ട് നോക്കുന്നതെങ്കിൽ  നമ്മൾ  സ്വയം തോൽപ്പിക്കുന്നു   

ഇവിടെ സാഹചര്യങ്ങളോട് തോൽക്കുകയല്ല മറിച്ച് സ്വയം  തോൽപ്പിക്കുകയാണ്  അങ്ങനെയുള്ളവരിൽ നിന്നും എപ്പോഴും വിജയം അകന്നു നിൽക്കുന്നു. 

അതിശക്ത ചൂടിനേയും അന്തരീക്ഷമർദ്ധത്തേയും  ഒരു പക്ഷേ ആസിഡ് മഴ  പെയ്തിറങ്ങിയാൽ തന്നെയും അതിജീവിക്കാനുതകുന്ന മുൻകരുതലുകളോട്  കൂടി നിർമ്മിക്കപ്പെട്ട വസ്ത്രങ്ങളുടെ ഭാരം കുറച്ചു  കഠിനം തന്നെ 

സാധാരണ സ്പേസ് സ്യുട്ടുകൾ ഭാരമുള്ളവയാണെങ്കിൽ തന്നെയും  സ്‌പേസിൽ  ഗ്രാവിറ്റിയുടെ സ്വാധീനം ഇല്ലാത്തതിനാൽ (പൂർണ്ണമായും ഇല്ലെന്നു പറയാനാകില്ല മൈക്രോ ഗ്രാവിറ്റിയുണ്ട് ) അതനുഭവപ്പെടാറില്ല
 
എന്നാൽ വീനസിൽ ഗ്രാവിറ്റിയുടെ സ്വാധീനം ഉള്ളതു  കൊണ്ടും അതോടൊപ്പം  അന്തരീക്ഷമർദ്ധത്തിന്റെ കാഠിന്യം കൊണ്ടും കൂടിയാണ് വലിയൊരു ഭാരം ഞങ്ങൾക്ക്  അനുഭവപ്പെടുന്നത്  അത് ഭാരം തന്നെയാണോ അതോ മുന്നോട്ട് നീങ്ങുന്നതിലെ ആയാസമാണോ  എന്നുള്ളത് കൃത്യമായും വിവേചിച്ചറിയുവാനാകുന്നില്ല 

മുന്നോട്ട് നീങ്ങുന്നതിലെ ബുദ്ധിമുട്ട് ചിലപ്പോൾ ഭാരമായി തെറ്റിദ്ധരിക്കപ്പെട്ടതാകാനും വഴിയുണ്ട്  

മർദ്ധം കണക്ക് കൂട്ടിയിരിക്കുന്നതിലെ പിഴവു പോലെ തന്നെയാണ്  വീനസിന്റെ  ഉപരിതലത്തിൽ അനുഭവപ്പെടുന്ന താപത്തിന്റെ  അനുപാതം  കണക്ക് കൂട്ടിയിരിക്കുന്നതിലും സംഭവിക്കപ്പെട്ടിരിക്കുന്നത് അതും ഏകദേശം പകുതിയോളം മാത്രമേയുള്ളൂ  എന്നുള്ളതാണ് ഇവിടെ ലാൻഡ് ചെയ്തതതിനു ശേഷമുള്ള ഡാറ്റകളെ അനലൈസ് ചെയ്തതിൽ നിന്നും മനസ്സിലാക്കുവാനാകുന്നത്  

ഈ തിരിച്ചറിവുകളെല്ലാം  എന്റെ ആദ്യ നിഗമനങ്ങളെ ശരിവെക്കുന്നത് തന്നെയാണ്  കാരണം നമ്മൾ അയച്ച മിഷനുകളിൽ നിന്നും ലഭിക്കപ്പെട്ട  വിവര ശേഖരണങ്ങൾ ഒന്നുകിൽ കൃത്യതയില്ലാതിരുന്നതോ അല്ലെങ്കിൽ  അവ കണക്ക് കൂട്ടിരിക്കുന്നതിൽ നമുക്കു പറ്റിയ  പിഴവുകളോ ആണ് എന്നുള്ളതാണ് ഇതിലൂടെ വെളിവാക്കപ്പെടുന്നത്.


നമ്മുടെ കണക്കുകൂട്ടലുകൾ അനുസരിച്ചുള്ള  താപ സാന്നിദ്ധ്യമാണ് വീനസിൽ ഉണ്ടായിരുന്നതെങ്കിൽ  ഷട്ടിലുകളിൽ നിന്നും  യാതൊരു വിധ  സന്ദേശങ്ങളും നമുക്ക് ലഭ്യമാവുകയില്ലായിരുന്നു പിന്നെയെന്തുകൊണ്ട് നമ്മൾ അത്തരത്തിൽ കണക്കുകൂട്ടി എന്നുള്ളത് വലിയൊരു വിവരക്കേടിന്റെ ഭാഗമെന്നു തന്നെ പറയാം  

ലഭ്യമായ തെളിവുകളെ അനലൈസ് ചെയ്തെടുക്കുമ്പോൾ വന്നുഭവിക്കപ്പെട്ട  സാങ്കേതികമായ ചില പിഴവുകളുടെ  പ്രതിഫലനമായിരിക്കാം  ഇതെന്നു തന്നെ  ഞാൻ കരുതുന്നു. എന്നിരുന്നാൽ കൂടി  ഒരേ പിഴവുകൾ  തന്നെ എപ്പോഴും ആവർത്തിക്കപ്പെടുമോ എന്നുള്ള  മറു ചോദ്യം കൂടി ഇതോടൊപ്പം ഉയർന്നുവരുന്നു  ?

ചിലപ്പോൾ, വ്യത്യസ്ഥ ഇടങ്ങളിൽ വ്യത്യസ്ഥ താപസ്രോതസ്സുകൾ ആയിരിക്കാം വീനസിൽ നിലനിൽക്കുന്നത് അങ്ങിനെ വരുമ്പോൾ അതിന്റെ  അനുപാതം കണക്ക് കൂട്ടുന്നതിൽ  തെറ്റു പറ്റിയിരിക്കുന്നു എന്നുള്ള കൺക്ലൂഷനിലേക്കോ അല്ലെങ്കിൽ താപത്തിന്റെ ശക്തി കൃത്യമായി വിവേചിച്ചറിയാൻ പറ്റാത്ത ഒരിടത്തോ ആയിരിക്കാം  ആ പേടകങ്ങൾ ലാൻഡ് ചെയ്തിരിക്കുന്നതെന്നോ വേണം അനുമാനിക്കുവാൻ   

അതുമല്ലെങ്കിൽ അതിശക്ത താപം ഉൾക്കൊള്ളുന്ന മേഖലകളിൽ നിന്നുമുള്ള ഡാറ്റകളോ ആയിരിക്കാം ഒരു പക്ഷെ ആ വിക്ഷേപണ വാഹിനികളിൽ  നിന്നും ട്രാൻസ്‌മീറ്റ് ചെയ്യപ്പെട്ടിട്ടുണ്ടായിരിക്കുക .

കാരണങ്ങൾ പലതായിരിക്കാം അത് കൃത്യമായും തിരിച്ചറിയപ്പെടാത്തിടത്തോളം കാലം അതിൽത്തന്നെ വിശ്വസിക്കുകയേ നിർവ്വാഹമുള്ളൂ.
               
എന്നാലിപ്പോൾ വീനസുമായി നേരിട്ടു സംവദിക്കുമ്പോൾ പല സംശയങ്ങളേയും ദൂരീകരിക്കുവാൻ സാധിക്കുന്നുവെന്നുള്ളത് വലിയൊരു ചുവടുവെപ്പുതന്നെയായി കണക്കാക്കാം 

ഒരു പക്ഷെ ഈ മിഷനുകളുടെയെല്ലാം യാത്രാപഥം  ആക്റ്റിവായിട്ടുള്ള ഏതെങ്കിലും അഗ്നി പർവതങ്ങളുടെ സമീപത്തിലൂടെയാണെങ്കിൽ  കൂടിയും  ഇത്തരത്തിലുള്ള താപത്തിന്റെ ഉയർന്ന അളവിനെ പ്രതിപാദിക്കുന്ന ഡാറ്റകൾ   രേഖപ്പെടുത്തി അയക്കപ്പെടാം എന്നുള്ളതും സത്യം  തന്നെയായി മുന്നിൽ നിൽക്കുന്നു

അഗ്നിപർവ്വതങ്ങളുടെ ധാരാളിത്തമുള്ള  വീനസിൽ  അത്തരമൊരു സാദ്ധ്യതയിലേക്കും സംശയലേശ്യമെന്യേ വിരൽ ചൂണ്ടാവുന്നതാണ് . 

ഇതൊന്നും തിരിച്ചറിയാത്ത,  വെറും കിഴങ്ങന്മാരായ ശാസ്ത്രജന്മാരാണോ നമുക്കുള്ളത് ?

തീർച്ചയായും അല്ല 

യന്ത്രങ്ങൾ അയക്കുന്ന ഡാറ്റകൾക്ക് പലതരത്തിലുള്ള  വേരിയേഷനുകൾ ഉണ്ടാകാം അത് പലതുമായി ബന്ധപ്പെട്ടു കിടക്കുന്നു യന്ത്രത്തകരാറുകൾ മുതൽ അന്തരീക്ഷ മാറ്റങ്ങൾ വരെ അതിനെ സ്വാധീനിക്കുന്നു അത്തരത്തിലുള്ള കൃത്യമല്ലാത്തതായ വിവരങ്ങളെ  അനലൈസ് ചെയ്‌തെടുക്കുമ്പോൾ തീർച്ചയായും  തെറ്റുകൾ പറ്റാം

അങ്ങനെവരുമ്പോൾ ശാസ്‌ത്രജ്ഞന്മാരെ കിഴങ്ങന്മാരെന്നു വിളിച്ച് അടച്ചാക്ഷേപിക്കേണ്ടതില്ല എന്നുള്ളതു തന്നെയാണ് എന്റെ പക്ഷം 

ഇവിടെ , ഇപ്പോൾ  തിരിച്ചറിയുന്ന വലിയൊരു സത്യം എന്തെന്നാൽ നമ്മൾ അറിഞ്ഞു വെച്ചിരിക്കുന്ന രണ്ടു കാര്യങ്ങൾ  പൂർണ്ണമായും  ശരിയല്ലെന്നുള്ളതു തന്നെയാണ്  

ഇനിയും എന്തെല്ലാം തിരുത്തലുകൾ വരുമെന്നുള്ളത് കണ്ടുതന്നെ അറിയേണ്ടതുണ്ട് .

എങ്ങും ചുവപ്പു രാശി പടർന്നതു പോലെ  പ്രകാശത്തിന് തീവ്രത കുറവ് 

കട്ടികൂടിയ മേഘ പടലങ്ങൾ സൂര്യപ്രകാശത്തിനു നേരെ ഒരു കവചമായി വർത്തിക്കുന്നത് കൊണ്ടും ഹരിതവാതക സാന്നിദ്ധ്യവും തന്നെയാണിതിനു കാരണമെന്നു കരുതാം 
 
ശൂന്യാകാശത്തിൽ നിന്നും  ഒരു വെള്ളിത്തളികയാണ് വീനസെന്ന് തോന്നിപ്പിക്കുമെങ്കിലും ഉപരിതലം മുഴുവനും,  ഇവിടെ ഉപരിതലം മുഴുവനുമെന്ന് വിശേഷിപ്പിക്കുവാനാകുമോ എന്നെനിക്കറിയില്ല  എങ്കിലും എന്റെ കണ്ണുകൾക്ക് എത്താവുന്ന ദൂരത്തോളം ഒരു ചുവപ്പു രാശി  കലർന്ന നിറമായാണ് വീനസ് കാണപ്പെടുന്നത് എന്നിരുന്നാൽ കൂടി വീനസ്  മുഴുവൻ  ഇങ്ങനെയാകും എന്ന് അടിവരയിടാനാകില്ലെങ്കിലും  ഇപ്പോൾ ,  കൺമുന്നിൽ കാണുന്നത് മാത്രമേ വിശ്വസിക്കുവാനാകൂ അതിലൂടെ മാത്രമേ  നിഗമനങ്ങൾ നടത്തുവാനുമാകൂ .

പ്രകാശ രശ്മികളെ പ്രതിരോധിക്കുന്ന മേഘ പടലങ്ങൾ പ്രവർത്തനക്ഷമമായ അഗ്നിപർവ്വതങ്ങൾ മൂലമുള്ള  രാസപരിണാമങ്ങൾ  അങ്ങിനെ ഒട്ടനവധി ഘടകങ്ങൾ അതുമായി ബന്ധപ്പെട്ടു കിടക്കുന്നുണ്ടാകാം.

ജീവന്റെതായ  യാതൊരു ലക്ഷണങ്ങളും ദർശിക്കാനാകുന്നില്ല
 
അല്ലെങ്കിൽ തന്നെ ഇത്രയും കഠിനമായ സാഹചര്യങ്ങൾ നിലനിൽക്കുന്നൊരു  ഗ്രഹത്തിൽ ജീവ സാന്നിധ്യം കണ്ടെത്തുന്നതെങ്ങിനെയാണ് .? 

ജീവ കണികകൾക്ക് അനുകൂലമായ യാതൊരു  ഘടകങ്ങളും വീനസിലില്ല എന്നുള്ളതാണ് സത്യം  ഇനി ഉണ്ടായിരുന്നോ  എന്നുള്ളതിനും നമ്മുടെ പക്കൽ  ഉത്തരമില്ല  

ഉണ്ടായിരുന്നുവെന്നുള്ളതിന് പല  വെളിപ്പെടത്തലുകളും ശാസ്ത്രത്തിന്റെ ചുവടുപിടിച്ച്  നടത്തപ്പെട്ടിരിക്കുന്നുവെങ്കിലും  അക്കമിട്ട് തെളിവുകൾ  നിരത്തി അതിനെ സാധൂകരിക്കുവാൻ മാത്രം ആ  ശാസ്ത്രത്തിനും കഴിയുന്നില്ല എന്നുള്ളതാണ്  വാസ്തവം. 

അങ്ങനെ വരുമ്പോൾ അവിടെ  ഊഹങ്ങൾക്ക് കൂടുതൽ പ്രാമുഖ്യം കൊടുക്കേണ്ടി വരുന്നു .

ഉണ്ടായിരുന്നു  അല്ലെങ്കിൽ  ഉണ്ടാകാതിരിക്കാം 

പോസ്സിബിലിറ്റിസ് ആർ  ദേർ 

ചില സമയങ്ങളിൽ  ശാസ്ത്രം പോലും  നിഷ്പക്ഷ നിലപാടുകളിലൂടെ സഞ്ചരിക്കുന്നുവന്നുളളത് വലിയൊരു വിരോധാഭാസമായി തോന്നിയേക്കാം

മറ്റു വഴിയില്ല 

കോടിക്കണക്കിന് വർഷങ്ങളിലൂടെ ഓരോ ഗ്രഹങ്ങളും കടന്നുപോകുമ്പോൾ  അവക്കെല്ലാം നൈസർഗ്ഗീഗ വ്യതിയാനങ്ങൾ സംഭവിക്കുന്നുവെന്നുള്ളത്  സത്യമാണ്  

മാറ്റമെന്നുള്ളത് ഏതൊരു വസ്തുവിനും അനിവാര്യമാണ് അതൊരു പ്രപഞ്ച സത്യമാണ്  

ജീവനുള്ളതിനും, ഇല്ലാത്തതിനും ഒരു പോലെ തന്നെ 

കാലത്തിനു പോലും അതിൽ നിന്നും  ഒഴിഞ്ഞു നിൽക്കാനാവില്ല

 കാലമെന്നാൽ അത് ചലനമാണ്  ആ ചലനം ഏതൊരു വസ്തുവിലും മാറ്റങ്ങൾ വരുത്തുന്നു

അത്തരമൊരു യാഥാർഥ്യത്തിലൂടെ സഞ്ചരിക്കുമ്പോൾ എല്ലാത്തിനും മാറ്റങ്ങൾ സംഭവിക്കുന്നു  മനുഷ്യർക്ക് വയസ്സാകുന്നു  

വയസ്സാകുന്നുവെന്നുള്ളത് നമ്മൾ നിശ്ചയിച്ചെടുത്തൊരു കാൽക്കുലേഷൻസാണ്  അതായത് മാറ്റങ്ങൾ  സംഭവിക്കുന്നു  ആ മാറ്റത്തെ നമ്മൾ പ്രായം എന്ന ചട്ടക്കൂടിനുള്ളിലേക്ക് ആവാഹിച്ചുകൊണ്ട്  ചലനമെന്ന കാലത്തെ പരിഷ്കരിച്ചിരിക്കുന്നു  ,

അല്ലെങ്കിലതിനൊരു  നിർവ്വചനം നൽകിയിരിക്കുന്നു .

ഈ പ്രപഞ്ചത്തിലെ എന്തും പ്രപഞ്ചം പോലും  ആ  ചലനത്തിലൂടെ കടന്നുപോകുമ്പോൾ കാലാനുസ്രതമായ മാറ്റങ്ങൾക്ക് വിധേയമാക്കപ്പെടുന്നു  ഗ്രഹങ്ങളുടെയും , നക്ഷത്രങ്ങളുടേയും , ജീവ ചക്രം  അങ്ങിനെയൊക്കെത്തന്നെ . 

യുഗാന്തരങ്ങളുടെ ആ കാലപരിണാമത്തിലൂടെ ചിലത് വാസയോഗ്യമായിത്തീരുന്നു മറ്റു  ചിലത് വാസയോഗ്യമല്ലാതായി തീരുന്നു

ചിലത് അപ്രത്യക്ഷ്യമാകുന്നു മറ്റു ചിലത് രൂപം കൊള്ളുന്നു .

അങ്ങനെ കാലികമായ മാറ്റങ്ങൾ ഓരോന്നിലും വരുത്തി പ്രപഞ്ചത്തിനു തന്നെ മാറ്റങ്ങൾ സംഭവിപ്പിച്ചുകൊണ്ട് ചലനം കാലഘട്ടങ്ങളിലൂടെ ഒഴുകുന്നു 

അതാകുന്നു പരിണാമം   

എന്നാൽ  വേണ്ട രീതിയിൽ നമ്മളത്  തിരിച്ചറിയുന്നില്ല,  അല്ലെങ്കിൽ പലപ്പോഴും അർഹമായ പ്രാധാന്യം കൊടുക്കുന്നില്ല   

 പ്രാധാന്യം കൊടുക്കുന്നില്ലെന്നു പറയുന്നത് ഒരു പക്ഷെ സത്യത്തോട് ചേർന്നുനിൽക്കുന്നതായിരിക്കില്ല കാരണം  പ്രാധാന്യം കൊടുക്കുന്നുവെങ്കിലും അത് തിരിച്ചറിയാനുള്ള സാങ്കേതികതയിലേക്ക് നമ്മൾ വളർന്നിട്ടില്ല എന്നുള്ള തിരുത്തലാണ് ഇവിടെ വേണ്ടിവരുന്നത്.

ഈ സൗരയൂഥത്തെ കുറിച്ചുപോലും നമ്മൾ അത്ര കണ്ട് അറിവുള്ളവരല്ലായെന്നുള്ളത് നിഷേധിക്കാനാകാത്ത സത്യം തന്നെയാണ്  മനുഷ്യൻ എന്ന ജീവിയുടെ അറിവുകൾ  പ്രപഞ്ചവുമായി താരതമ്യപ്പെടുത്തുമ്പോൾ വളരെ നിസ്സാരമാണ്.  

ഒന്നുമില്ല എന്നു തന്നെ എടുത്തു പറയേണ്ടിവരും . 

വിശാലമായ ഈ പ്രപഞ്ചത്തിലേക്ക് കാലെടുത്തു വെക്കുമ്പോൾ അവൻ ഒരു കൃമി പോലെ  ചെറുതാകുന്നു  

ഈ പ്രപഞ്ചത്തിന്റെ ഒരു  അംശത്തെക്കുറിച്ചു  പോലും അവന്  പൂർണ്ണമായും മനസ്സിലാക്കുവാൻ  കഴിഞ്ഞിട്ടില്ല  ഇനിയും ദശലക്ഷക്കണക്കിന് വർഷങ്ങളെടുത്താലും  അതിനൊട്ടു  കഴിയുകയുമില്ല എന്നുള്ളതാണ് ശരി  

അതാണ് പ്രപഞ്ചം,  രഹസ്യങ്ങൾ നിറഞ്ഞ ഒരു കലവറ  അതിലെ ഓരോ അണുവിലും അനേകായിരം നിഗൂഢതകൾ ഒളിച്ചിരിക്കുന്നു. 

നമ്മുടെ ചെറിയ ബുദ്ധിക്ക് അതുൾക്കൊള്ളാനുള്ള കഴിവ് ഇനിയും  കൈവരേണ്ടിയിരിക്കുന്നു .

ഞങ്ങൾ  ശ്രദ്ധാപൂർവ്വം ചുറ്റുപാടും വീക്ഷിച്ചു കൊണ്ടിരുന്നു  ഈ ഗ്രഹത്തിൽ  എന്താണ്  ഞങ്ങൾക്കായി കരുതി വെച്ചിരിക്കുന്നതെന്നുള്ളൊരു  മുൻവിധി തീർത്തും അസ്ഥാനത്താണ്  

എന്നാൽ  ശ്രദ്ധ ആകർഷിക്കാൻ ഉതകുന്ന തരത്തിലുള്ള  യാതൊന്നും തന്നെ അവിടെയെങ്ങുമില്ല  വെറും  മരുഭൂമി കണക്കെ വീനസിലെ സമതലം  നീണ്ടു കിടക്കുന്നു .

ഈ ഗ്രഹം മുഴുവനും ഇങ്ങിനെയാണോ ? 

അറിയില്ല  

അന്വേഷിച്ചറിയുവാനുള്ള സമയവും ഞങ്ങളുടെ മുൻപിലില്ല .

ഞാനൊരു നിമിഷം ചിന്തിച്ചു നോക്കി  ഭൂമിയുടെ അത്രയും വലുപ്പമുള്ളൊരു  ഗ്രഹം ഒരു കുഞ്ഞു ജീവി പോലുമില്ലാതെ അങ്ങിനെ വിശാലമായി കിടക്കുന്നു ആർക്കും എന്തും സ്വന്തമാക്കാം ,ആരും ചോദിക്കാനുമില്ല  അവകാശവാദങ്ങൾ ഉന്നയിക്കാനുമില്ല 

ഇവിടെ അതിരുകളില്ല  രാജ്യങ്ങളില്ല  ഒരു തരത്തിലുള്ള കെട്ടുപ്പാടുകളുമില്ല , ആർക്കും എന്തും സ്വന്തമാക്കാം 

ആരും തടയില്ല 

തടയാനായി ആരുമില്ല 

എങ്കിലും,  ഇവിടെ എന്തെങ്കിലും  സ്വന്തമാക്കിയിട്ട് എന്തു ചെയ്യുവാൻ  ?

ഒരു കണക്കിന് ഞാനാണ് ആദ്യ കുടിയേറ്റക്കാരൻ  ഈ ഗ്രഹം മുഴുവനും എന്റേതെന്ന്  എനിക്ക് അവകാശപ്പെടാം.

എന്നാലിതു  മുഴുവൻ  സ്വന്തമാക്കി വെച്ചിട്ട്  ഞാനെന്തു ചെയ്യുവാൻ ?  

ഞാൻ ഇവിടെ നിന്നും തിരിച്ചു പോകേണ്ടവനാണ് ഒരു പക്ഷേ എനിക്കിവിടെ  ജീവിക്കുവാൻ  കഴിഞ്ഞാൽ തന്നെ  ഞാൻ  മാത്രമുള്ള ഈ  ഗ്രഹത്തിൽ അത് കൊണ്ട് എനിക്കെന്ത്  പ്രയോജനം..? 

ഞാൻ മാത്രമുള്ള  ഈ ഗ്രഹത്തിൽ എനിക്കുചുറ്റുമുള്ള യാതൊന്നിനും മൂല്യമില്ല   

അവക്കൊരു  മൂല്യമുണ്ടാകണമെങ്കിൽ  അല്ലെങ്കിൽ അതുകൊണ്ടെന്തിങ്കിലും  പ്രയോജനമുണ്ടാകണമെങ്കിൽ അവക്ക് ആവശ്യക്കാർ വേണം അപ്പോളവിടെയൊരു  സമൂഹം വേണം,  ജന സാന്ദ്രത വേണം 

അങ്ങിനെ വരുമ്പോൾ അവിടെ  ആവശ്യങ്ങൾ ഉയരുന്നു   അതിനോടനുബന്ധമായി ക്രിയ വിക്രയങ്ങൾ  രൂപപ്പെടുന്നു

അതോടൊപ്പം മൂല്യനിർണ്ണയത്തിനായി വസ്തുക്കൾ വിഭജിക്കപ്പെടുന്നു  ആവശ്യങ്ങൾക്കനുസരണമായി അവക്ക്  മൂല്യം  കൈവരുന്നു 

കൂടുതൽ ആവശ്യമുള്ളവക്ക്  കൂടുതൽ മൂല്യം  

എന്നാൽ ഒരാൾ മാത്രമുള്ള ലോകത്ത് ചുറ്റുമുള്ളതിനൊന്നിനും ആവശ്യക്കാർ ഇല്ലാതാകുമ്പോൾ  അവിടെ  വിഭജനത്തിന്റെ ആവശ്യമെന്നുള്ളത് നിരർത്ഥകമാകുന്നു   

ഉപഭോഗം ഇല്ലാത്തതിനാൽ ഒന്നും തന്നെ സ്വന്തമാക്കേണ്ടുന്ന  ആവശ്യകതയും രൂപപ്പെടുന്നില്ല  അങ്ങിനെ വരുമ്പോൾ നമുക്ക് ചുറ്റുമുള്ളതിനെല്ലാം തന്നെ  മൂല്യശോഷണം സംഭവിക്കുന്നു   

ആവശ്യക്കാർ  ഉണ്ടെങ്കിൽ മാത്രമേ വസ്തുക്കൾക്ക്  പ്രസക്തിയുണ്ടാകുന്നുള്ളൂവെന്നുള്ള സിംപിൾ ലോജിക്ക് അങ്ങിനെ വരുമ്പോൾ  ഒരാൾ മാത്രമുള്ള ലോകത്തിൽ ഒന്നും  നേടിയെടുക്കേണ്ട അല്ലെങ്കിൽ സ്വന്തമാക്കിവെക്കേണ്ട  ആവശ്യമുണ്ടാകുന്നില്ല അങ്ങിനെ വരുമ്പോൾ  ചുറ്റിനുമുള്ളതെല്ലാം തന്നെ അപ്രധാനങ്ങൾ ആയി മാറുന്നു 

ഇതാണ് യാഥാർഥ്യം  

വീനസെന്ന,  ഈ ഗ്രഹം മുഴുവൻ  എന്റെ സ്വന്തമെന്ന്  കരുതുന്നതെന്തുകൊണ്ട് എനിക്കെന്ത് പ്രയോജനം ?

ഒന്നുമില്ല 

ഒരു ചെറിയ  അഹങ്കാരം പോലും അതു  തരുന്നില്ല എന്നുള്ളതാണ് സത്യം

എന്നാലിത്  ഭൂമിയിലുള്ള ഒന്നായിരുന്നുവെങ്കിൽ ? എനിക്കിതു കൊണ്ട്  പ്രയോജനം ഉണ്ടാകുമായിരുന്നു.

അപ്പോൾ ആവശ്യങ്ങളാണ് ഒരു വസ്തുവിന്റെ മൂല്യത്തെ നിർണ്ണയിക്കുന്നത്.

ഇതിൽ ഒളിഞ്ഞിരിക്കുന്ന മറ്റൊരു വലിയ സത്യം കൂടിയുണ്ട്  

ഒരാൾ മാത്രമുള്ള ലോകത്ത്  ഒരു ആഡംബരങ്ങൾക്കും പ്രസക്തിയില്ല

അവിടെ  സ്വർണ്ണം വേണ്ട,  പണം വേണ്ട,  ഭൂമി വേണ്ട അവക്കൊന്നിനും തന്നെ മൂല്യമില്ല അതിലുപരി അവക്കൊന്നിനും ഒരു ആസക്തിയും രൂപപ്പെടുത്തുവാനാകില്ല  

ഈ വസ്തുക്കൾക്കെല്ലാം മൂല്യം കൈവരുന്നത്  കൂട്ടായ്മായിൽ നിന്നുമാണ് സമൂഹത്തിൽ നിന്നുമാണ്  നാഗരികതയിൽ നിന്നുമാണ് .  

ജനങ്ങൾ ഒന്ന് ചേർന്ന് വസിക്കുമ്പോൾ  അവിടെ ആവശ്യങ്ങൾ രൂപപ്പെടുന്നു  അതനുസരിച്ച്  വസ്തുക്കൾ ഉത്പാദിപ്പിക്കപ്പെടുന്നു  

അത്തരത്തിൽ ഉത്പാദിപ്പിക്കപ്പെടുന്ന വസ്തുക്കൾക്ക് അവയുടെ  മൂല്യവർദ്ധിതങ്ങൾ ആകുന്നു.

അപ്പോൾ ഒരു വസ്തുവിന് അത് എന്തുതന്നെയുമായിക്കൊള്ളട്ടെ  മൂല്യം കൈവരുന്നത്  ചുറ്റുപാടുകളെ ആശ്രയിച്ചാണ് എന്നുള്ള കൺക്ലൂഷനിലേക്ക് എത്തിച്ചേരുവാൻ കഴിയുന്നു.

ഇപ്പോൾ ഈ ഗ്രഹം മുഴുവൻ എന്റെ സ്വന്തമാണ് 

ക്ഷമിക്കണം ചില സമയങ്ങളിൽ വല്ലാത്തൊരു സ്വാർത്ഥത എന്നെ വലയം ചെയ്യുന്നു എന്നെ മാത്രമല്ല മനുഷ്യകുലം മുഴുവനും നേരിടേണ്ടിവരുന്നൊരു മാനസീക അല്പത്തരമാണത് നമുക്കത് വിടാം അതിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്നതുകൊണ്ട് യാതൊരു ഗുണവുമില്ലെന്നു മാത്രമല്ല അത് വലിയ സമയ നഷ്ട്ടം ഉണ്ടാക്കുകയും അതിലുപരി ഒരു ഉത്തരത്തിലേക്ക് എത്തിച്ചേരാനോ ഒരു വിശദീകരണം രൂപപ്പെടുത്തിയെടുക്കുവാനോ കഴിയുകയില്ലെന്നു തന്നെയാണതിനു കാരണം 

ഇവിടെ സ്വന്തമെന്ന വാക്ക് പ്രയോഗിക്കുന്നതിൽ  യാതൊരു അർത്ഥവും ഞൻ കാണുന്നില്ല  കാരണം ഇതൊന്നും ഞാനുണ്ടാക്കിയതല്ല ഇതെല്ലാം ഇവിടെ  ഉണ്ടായിരുന്നു  മറ്റാരുടെയോ ക്രിയേഷൻ 

ഞാനത് കണ്ടെത്തിയെന്നേയുള്ളൂ  അത് കൊണ്ട് മാത്രം  ഈ ഗ്രഹം  എന്റെ സ്വന്തമെന്ന് കരുതുവാനാകുമോ  ? 

എനിക്ക് മുമ്പേ  ഇതിവിടെയുണ്ടായിരുന്നു  എനിക്ക് ശേഷവും ഇതിവിടെ ഉണ്ടാവുകയും ചെയ്യും  ഞാനീവഴി കടന്നുപോകുന്ന ഒരു യാത്രക്കാരൻ മാത്രം ഈ ലോകത്തിലുള്ള ഏതൊരു ജീവിയും അങ്ങിനെതന്നെ ഇവിടെയുള്ളതൊന്നും നാമുണ്ടാക്കിയതല്ല മറ്റാരോ നമുക്കുവേണ്ടി ഉണ്ടാക്കി പക്ഷേ നാമതു വളച്ചുകെട്ടിക്കൊണ്ട് അലറുന്നു 

ഇതെന്റെ സ്വന്തം 

കഷ്ടം 

ആരോട് ?

എന്നോട് തന്നെ   

നമുക്ക് കടന്നുപോകാനുള്ള വഴികൾ മാത്രമാണ് ഇതെല്ലാം ഞാനാദ്യം കണ്ടെത്തിയെന്നു കരുതി എങ്ങിനയതെന്റെ സ്വന്തമാകും? സ്വന്തമാക്കുവാനാകും അല്ലെങ്കിൽ വിൽക്കുവാനാകും  കണ്ടെത്തിയവനെക്കാൾ അവകാശം അതുണ്ടാക്കിയവനല്ലേ 

നമ്മുടെ കൺസെപ്റ്റ് എല്ലാം തന്നെ എത്ര വിചിത്രവും തരം താണതുമാണ് 

മറ്റൊരുവന്റെ സൃഷ്ടികളിൽ നമ്മൾ അവകാശവാദം ഉന്നയിക്കുകയും സ്വന്തമാക്കുകയും വിൽക്കുകയും ചെയ്യുന്നു . ആരാണ് ഇതിനെല്ലാം അധികാരം മനുഷ്യകുലത്തിന് നൽകിയത് 

നമ്മൾ നമുക്കുവേണ്ടി എന്തൊക്കെയോ ഏഴുതിയുണ്ടാക്കുന്നു നമ്മൾ അതിനെ നിയമങ്ങൾ എന്നും വിളിക്കുന്നു 

വീണ്ടും കഷ്ടം 

ആരോട് 

എന്നോട് തന്നെ 

എന്തിന് 

മനുഷ്യന്റെ കുപ്പായം അണിയുന്നത് കൊണ്ട് 

ഈ പ്രപഞ്ചത്തിലെ ഒന്നും തന്നെ നമ്മൾ ഉണ്ടാക്കിയതല്ല  എന്നിട്ടും നമ്മൾ അതിരുകൾ വളച്ചുകെട്ടുന്നു , രാജ്യങ്ങൾ തിരിക്കുന്നു , എല്ലാം സ്വന്തമാക്കുന്നതിനായി  ആക്രോശിച്ചു കൊണ്ട് പരക്കം പായുന്നു . നമ്മൾ .. നമ്മുടെ പോലും സ്വന്തമല്ല എന്നുള്ളതാണ് സത്യം  സ്വന്തമെന്ന് കരുതുന്ന  ശരീരത്തിലെ എന്തെങ്കിലും ഒരംശം നമ്മൾ സ്വന്തമായി ഉണ്ടാക്കിയതാണോ ?, അതേ പൂർണ്ണതയോട് കൂടി ഒരംശത്തിനെങ്കിലും രൂപം കൊടുക്കുവാൻ നമ്മളെക്കൊണ്ട് കഴിയുമോ ?  

ഒരു പാടു ചോദ്യങ്ങൾ ഇത്തരത്തിലുണ്ട്  ചിലതെല്ലാം  സ്വയം ചോദിക്കേണ്ടതാണ്  അപ്പോൾ കിട്ടുന്ന ഉത്തരങ്ങൾ വെളിച്ചം വീശുന്നത് ചില വലിയ സത്യങ്ങളിലേക്കാണ് 

പക്ഷേ ആർക്കാണതിനു സമയം?  സ്വാർത്ഥതയിൽ  ജീവിക്കുന്നതിനല്ലാതെ മറ്റൊന്നിനും നമുക്ക് സമയമില്ല.  

നമ്മൾ കണ്ടാലും കാണുന്നില്ല അറിഞ്ഞാലും തിരിച്ചറിയുന്നില്ല.
       
സത്യങ്ങൾ എല്ലായിടത്തുമുണ്ട്  നാമത് തിരിച്ചറിയുന്നുമുണ്ട് പക്ഷേ പ്രാവർത്തീകമാക്കുന്നില്ലെന്നു മാത്രം .

മനുഷ്യരിൽ മാത്രം കണ്ടുവരുന്ന ഒരു പ്രത്യേക പ്രതിഭാസമെന്നതിന്  പുച്ഛിച്ചു കൊണ്ട്  അടിവരയിടാം .

ഞങ്ങൾ പതിയെ മുന്നോട്ട് നീങ്ങി കൊണ്ടിരുന്നു 

അന്തരീക്ഷമർദ്ധം അത് ചെറിയൊരു പ്രതിസന്ധി സൃഷ്ട്ടിക്കുന്നു  ഒരു സ്വിമ്മിങ് പൂളിലൂടെ തോളിൽ ഭാരവുമായി നടന്നു നീങ്ങുന്ന പ്രതീതി  .

ഞങ്ങൾക്ക് മുന്നിൽ അധികം സമയമില്ല എത്രയും പെട്ടെന്നു തന്നെ വിക്ഷേപണത്തിനു പറ്റിയ  സ്ഥലം കണ്ടുപിടിച്ച് ചെയ്തു തീർക്കേണ്ട കാര്യങ്ങൾ യുദ്ധകാലടിസ്ഥാനത്തിൽ  ചെയ്തു തീർക്കണം  സ്ഫോടകവസ്തുക്കൾ അടങ്ങിയ റോക്കെറ്റ്  ഇവിടെ നിന്നുമാണ് അതിന്റെ ലക്ഷ്യസ്ഥാനത്തിലേക്ക്  പ്രയാണം ആരംഭിക്കേണ്ടത്.
         
എത്രയും പെട്ടെന്നു തന്നെ അതിനുള്ള സജ്ജീകരണങ്ങൾ ഒരുക്കിയേ  മതിയാകൂ .

ഭൂമി വെന്തുരുകുകയാണ് കൂടെ മനുഷ്യരും

സമയമില്ല  ചടുലമാകട്ടെ എല്ലാവരോടുമായി ഞാൻ പറഞ്ഞു

നിക്കോളാസാണതു  ഞങ്ങൾക്കു  കാണിച്ചു തന്നത് .

പെട്ടെന്ന് തിരിച്ചറിയുവാൻ സാധിക്കാത്ത തരത്തിൽ കുറച്ചു ദൂരെയായി പ്രതലത്തോട് ചേർന്ന് ചെറിയ ചില വേവ്സുകൾ പോലെ എന്തോ ഒന്ന് 

ഞങ്ങൾ  സൂക്ഷിച്ചു നോക്കി  

ആദ്യമൊന്നും മനസ്സിലാക്കാനായില്ല  പിന്നെ പതിയെ അത് വ്യക്തമാകുന്നു ജലത്തിന്റെ അലയൊലികൾ പോലെ വളരെ മൈന്യൂട്ട് ആയിട്ടുള്ളൊരു ചലനം 

അതങ്ങനെ പരന്നു കിടക്കുന്നു 

ഈശ്വരാ അതൊരു സമുദ്രമല്ലേ ? 

പതിയെ ആ വലിയ അത്ഭുതം തെളിഞ്ഞു വരുന്നു  സത്യം മറ നീക്കി പുറത്തുവരുന്നു 

അതെ അതൊരു സമുദ്രം തന്നെയാണ് 

പക്ഷെ പെട്ടെന്ന് തിരിച്ചറിയുവാൻ കഴിയാത്ത തരത്തിൽ വളരെ മൈന്യൂട്ടായൊരു ചലനം  സൂക്ഷമമായി ശ്രദ്ധിച്ചാൽ മാത്രമേ അവിടെ  അങ്ങിനെയൊന്നുണ്ടെന്ന് മനസ്സിലാക്കുവാൻ സാധിക്കുകയുള്ളൂ.

അത്ഭുതം, മഹാത്ഭുതം അതിനും മേലെ മറ്റൊരു  വികാരമുണ്ടെങ്കിൽ അതിനെയങ്ങനെ വിലയിരുത്താം  

അത്രക്കും വലിയൊരു  അത്ഭുതം  

വീണ്ടും ഞാൻ അത്ഭുതത്തിലേക്ക് തന്നെ തിരിച്ചു വരുന്നു വേറേ വഴിയില്ല ചിലതിനെ വിശേഷിപ്പിക്കുവാൻ  ഇനിയും നാം വാക്കുകൾ കണ്ടെത്തേണ്ടിയിരിക്കുന്നു .

ഞങ്ങൾ ഉൾക്കൊള്ളുന്ന ആ വികാരത്തിന്റെ തീവ്രത  അതാർക്കും പരസ്പരം കാണാനാവുന്നില്ല   

മുഖത്തണിഞ്ഞിരിക്കുന്ന  കവചങ്ങൾ വികാരങ്ങളെ മറച്ചു കളയുന്നു എങ്കിലും ആ അത്ഭുതം ഞങ്ങൾക്കു സമ്മാനിക്കുന്ന വേലിയേറ്റത്തിലൂടെ  തന്നെയാണ് ഞങ്ങളുടെ ഭാവങ്ങൾ കടന്നുപോകുന്നതെന്ന് വ്യക്തം .

ഈശ്വരാ വീനസിൽ ജല സാന്നിദ്ധ്യമോ ?  

ശാസ്ത്രനിഗമനങ്ങൾ വീണ്ടും തെറ്റുന്നോ  ? 

ദ്രവരൂപത്തിലുള്ള ജല സാന്നിദ്ധ്യം അതും ഒരു സമുദ്രം കണക്കെ  വീനസിൽ ?

എത്രയോ പരിവേക്ഷണ വാഹനങ്ങൾ വീനസ് ദൗത്യം പൂർത്തിയാക്കിയിട്ടുണ്ട്  അതിലൂടെയൊന്നും ഇത്രയും വ്യക്തമായ  ജലസാന്നിദ്ധ്യം തിരിച്ചറിയാൻ ശാസ്ത്രലോകത്തിനിതുവരേക്കും കഴിഞ്ഞിട്ടില്ല.

അതിനേക്കാൾ വലിയ അത്ഭുതമായി അതോടൊപ്പം തന്നെ മറ്റൊരു  ചോദ്യവും  തികട്ടി വരുന്നു .

അങ്ങിനെയെങ്കിൽ  ജീവസാന്നിധ്യം ഇവിടെ ഉണ്ടായിരിക്കുകയില്ല?

ഈ കാണുന്ന ജല സ്രോതസ്സുകൾ അതിനു വഴിവെക്കുകയില്ലേ?

ജലവുമായി ബന്ധപ്പെട്ടാണ്  ജീവകുലം ഉടലെടുത്തീട്ടുള്ളത് ജലസ്രോതസ്സുകൾ തന്നെയാണ് ജീവകുലത്തിന്റെ അടിസ്ഥാനം  

പുതിയ  നഗരങ്ങൾ ഉയർന്നു വന്നിട്ടുള്ളതും പുതിയ നാഗരികതകൾ മുള പൊട്ടിയിട്ടുള്ളതും  പുതിയ സംസ്കാരങ്ങൾ രൂപം കൊണ്ടിട്ടുള്ളതും പുതിയ ജീവ വർഗ്ഗം ഉത്ഭവിക്കപ്പെട്ടിട്ടുള്ളതും ജലത്തിനോട് ചേർന്നു തന്നെ.

ജലത്തിന്റെ പ്രാധാന്യം വെളിവാക്കുന്ന സത്യങ്ങളാണിതെല്ലാം

ജലസാന്നിധ്യം ഇല്ലെങ്കിൽ അവിടെ മറ്റൊന്നിനും നിലനിൽപ്പില്ല  

എന്നാൽ മറ്റൊരു ഗ്രഹത്തിൽ ? അതൊരു ചോദ്യമായി എന്റെ മുന്നിൽ വളഞ്ഞു നിന്നു

മറ്റൊരു ഗ്രഹത്തിലായാലും അങ്ങിനെയൊക്കെത്തന്നെ  ജലമെന്നാൽ ജീവനാണ് ജലത്തെ ഒഴിവാക്കിക്കൊണ്ട്  ഒരു ജീവ ഘടകങ്ങളേയും  ഈ പ്രപഞ്ചത്തിൽ കണ്ടെത്താനാകില്ല .

അങ്ങിനെയെങ്കിൽ ഇവിടെയൊരു ജീവവംശം നിലനിൽക്കുന്നുണ്ടെങ്കിൽ? അത് എത്തരത്തിലുള്ളതായിരിക്കും  

ആകാംഷ അതിരുവിട്ട് വലയം ചുറ്റാൻ തുടങ്ങിയപ്പോൾ ഹൃദയം അതിന്റെ താൽക്കാലിക ശൈലി വിട്ട് ഓടാൻ ആരംഭിച്ചിരിക്കുന്നു  അതോടൊപ്പം സ്പേസ് സ്യൂട്ടിനുള്ളിൽ നിന്നും  ചെറിയ വൈബ്രെഷനുകൾ പുറപ്പെടുന്നു  ശരീരത്തിൽ വരുന്ന മാറ്റങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നതാണ്  

ഇതൊരു അപകടമല്ല സന്തോഷം കൊണ്ടുള്ള വ്യതിയാനങ്ങളാണെന്ന് സ്യുട്ടിന് അറിയത്തില്ലല്ലോ? 

വികാരത്തെ നിയന്ത്രിച്ചുകൊണ്ട് ശരീരത്തെ ശാന്തമാക്കണം  ഇല്ലെങ്കിൽ  ഇതുപോലെയുള്ള വൈബ്രെഷനുകളിലൂടെയും അലറാമുകളിലൂടെയും മുന്നറിയിപ്പുകൾ  വന്നുകൊണ്ടേയിരിക്കും  

ജോൺ,  ജലത്തിന്റെ വലിയൊരു  തടാകം അപ്പോൾ  തീർച്ചയായും ഇവിടെ  ഒക്സിജനും ഉണ്ടായിരിക്കണം  നമുക്കീ ഹെൽമെറ്റ്  ഒന്ന് മാറ്റി നോക്കിയാലോ ?

അതോടൊപ്പം ഡേവിഡ് തന്റെ മാസ്ക് മാറ്റാൻ തുടങ്ങിയതും  ഞാൻ തടഞ്ഞു .
   
വിഡ്ഢിത്തം കാണിക്കാതിരിക്കൂ.

ഞാനൊരു  ടിഷ്യു  പേപ്പറെടുത്തു  

വീനസിലെ ഉയർന്ന താപത്തെ താങ്ങാനുതകുന്ന തരത്തിൽ നിർമ്മിച്ചവയാണവ  

ഒരു ചെറിയ  കല്ലിൽ പൊതിഞ്ഞു കൊണ്ട് ഞാനതാ  സമുദ്രത്തിലേക്കു വലിച്ചെറിഞ്ഞു    .

പക്ഷേ അന്തരീക്ഷ മർദ്ദവും ധരിച്ചിരിക്കുന്ന വസ്ത്രങ്ങളുടെ പ്രതികൂലതയും നിമിത്തം അത് അല്പദൂരം മാത്രം മുന്നോട്ട് പോയി  ആ തടാകത്തിൽ പതിക്കാതെ  കരയിൽ തന്നെ വീണു . 

ഞാൻ അല്പം കൂടി നീങ്ങിക്കൊണ്ട്  എന്റെയാ  പരീക്ഷണം ആവർത്തിച്ചു  ഇത്തവണ അത് ലക്ഷ്യം കണ്ടു എന്നാൽ ഞങ്ങളെ ഏവരേയും ഞെട്ടിച്ചു കൊണ്ട്  അതാ  ജലോപരിതലത്തിൽ  പൊങ്ങിക്കിടന്നു കൊണ്ട് എരിയുവാൻ ആരംഭിച്ചു 

പതുക്കെ പുകഞ്ഞു പുകഞ്ഞു അതൊരു  ഫ്ലെയിമായി മാറി.

ആസിഡ് നിറഞ്ഞ തടാകം 

ശ്രദ്ധിച്ചില്ലായിരുന്നുവെങ്കിൽ വലിയൊരു അപകടത്തിനതു വഴിവെച്ചേനേ.

ജോൺ ആ ജ്വാല  കണ്ടോ ഓക്സിജൻ ഇല്ലാതെ എങ്ങിനെയാണതു  സംഭവിക്കുന്നത് ?

ഓക്സിജന്റെ അഭാവത്തിലും അതിനുള്ള സാദ്ധ്യതകളുണ്ട് നിക്ക് അന്തരീക്ഷത്തിലുള്ള  ഫ്ലൂറിന്റ (Fluorine)യോ അതുപോലെ തന്നെയുള്ള മറ്റെന്തെങ്കിലും  ഏതെങ്കിലും ഘടകങ്ങളുടെ സാന്നിദ്ധ്യം മൂലമോ അത്തരത്തിൽ സംഭവിക്കാവുന്നതാണ്  അമിതമായ ആസിഡിന്റെ ആധിക്യവും ഈയൊരു പ്രതിഭാസത്തിനു കാരണമായേക്കാം  

ഇവിടെ എന്തെല്ലാമാണതിന്റെ കാരണങ്ങളെന്ന് കൃത്യമായ പഠനങ്ങളിലൂടെ മാത്രമേ വിശദീകരിക്കുവാനാകൂ.
               
നമ്മളിവിടെ  കാണുന്നതും  തിരിച്ചറിയുന്നതും നമ്മുടെ തന്നെ എല്ലാ  സങ്കല്പങ്ങളേയും മുൻധാരണകളെയും തിരുത്തിക്കുറിക്കുന്ന തരത്തിലുള്ളവ തന്നെയാണ്. 

ഇങ്ങനെയൊരു ആസിഡ് തടാകം അല്ലെങ്കിൽ  സമുദ്രം വീനസിൽ എങ്ങിനെയാണ് രൂപം കൊണ്ടിട്ടുള്ളത് അതിലേക്കു നയിച്ച കാരണങ്ങൾ എന്തെല്ലാമായിരിക്കാം ?

ഇനിയിത് ഒരു സമുദ്രമാണോ അതോ തടാകമാണോ 

ആ ചോദ്യത്തിനോ അല്ലെങ്കിൽ സംശയത്തിനോ അധികം പ്രാധാന്യം കൊടുക്കേണ്ടതില്ല അത് എന്തെങ്കിലുമായിക്കൊള്ളട്ടെ അതിലുപരി ഇത്രയും വലിയ തരത്തിലുള്ള ആസിഡ് ഫോർമേഷന്റെ കാരണമാണ് തിരിച്ചറിയേണ്ടത് 

സൾഫ്യൂരിക്ക് അമ്ളാംശമുള്ള മേഘങ്ങളിൽ നിന്നും പെയ്തിറങ്ങുന്ന ആസിഡ് മഴകൾ  ഉപരിതലത്തിനു മുകളിൽ വെച്ച് ബാഷ്പീകരിക്കപ്പെട്ടു പോകുന്ന  വിർഗ്ഗയെന്ന പ്രതിഭാസം ഇവിടെ തെറ്റാവുകയാണോ ?

അത്തരത്തിൽ ഉപരിതലത്തിൽ പതിക്കുന്ന ആസിഡ് മഴകൾ ഒരു സമുദ്രമായി  രൂപാന്തരം പ്രാപിച്ചതാണോ ഇതിന് ആധാരം 

അല്ലെങ്കിൽ  ഇവിടെയിങ്ങനെയൊരു സമുദ്രം ഉണ്ടായിരുന്നുവോ ?

അങ്ങിനെയെങ്കിൽ  അതെങ്ങനെ ആസിഡ് പോലെ വർത്തിക്കുന്നു ?

ഇനിയിതൊരു സാധാരണ സമുദ്രമാണെങ്കിൽ ആ ടിഷ്യു പേപ്പർ എരിഞ്ഞു കത്തിയതിന്റെ ശാസ്ത്രീയ വശമെന്താണ്  ?
     
സമുദ്രത്തിൽ  അത്രയും താപ പ്രസരണം രൂപം കൊള്ളപ്പെട്ടതിനുള്ള  കാരണമെന്താണ് ?

ഇനി  ഇതൊന്നുമല്ലായെങ്കിൽ മറ്റെന്തു കാരണങ്ങളാണ് ഈ പ്രതിഭാസത്തിനു പുറകിലുള്ളത്?    

ചോദ്യങ്ങളുടെ  നീണ്ട നിര ഒന്നിനു പുറകേ ഒന്നായി തള്ളിക്കയറി വരുന്നു  പക്ഷേ ഒന്നിനും തന്നെ  ഉത്തരമില്ല .

ആസിഡ് നിറഞ്ഞ മേഘപടലങ്ങളിൽ നിന്നും പെയ്തിറങ്ങിയ മഴ ബാഷ്പീകരിക്കപ്പെടാതെ ഉപരിതലത്തിൽ ശേഖരിക്കപ്പെട്ടതിലൂടെ രൂപം കൊണ്ടതായിരിക്കാം ഇത്തരത്തിലൊരു സമുദ്രം  അങ്ങിനെയെങ്കിൽ അതിശക്തമായ ആസിഡ് മഴകൾ അനുദിനം പെയ്തുകൊണ്ടിരുന്നാൽ മാത്രമേ ഇത്രയും വലിയൊരു സമുദ്രം രൂപം കൊള്ളപ്പെടുവാനുള്ള സാധ്യത നിലനിൽക്കുന്നുള്ളൂ 

പക്ഷേ ഞങ്ങൾ ഇവിടെ ലാൻഡ് ചെയ്തതിനു ശേഷം അത്തരത്തിലൊരു  സ്ഥിതിവിശേഷം ഉള്ളതായി തിരിച്ചറിഞ്ഞിട്ടില്ല . അതായത് ആസിഡ് മഴകൾ ഞങ്ങൾ നേരിടേണ്ടി വന്നിട്ടില്ലെന്നു ചുരുക്കം .

ഒരു പക്ഷേ ദശലക്ഷക്കണക്കിന് വർഷങ്ങൾക്ക് മുമ്പേ അങ്ങിനെയൊരു പ്രതിഭാസം ഉണ്ടായിരുന്നിരിക്കാം  അതിലൂടെ  രൂപം കൊള്ളപ്പെട്ടതായിരിക്കാം ഈ സമുദ്രം  പിന്നീട് പല തരത്തിലുള്ള  കാലാവസ്ഥാ വ്യതിയാനങ്ങളുടെ ഫലമായി ആ അവസ്ഥാവിശേഷം നിലക്കപ്പെട്ടിരിക്കുകയും ചെയ്തിരിക്കാം .

അന്ന് രൂപം കൊള്ളപ്പെട്ട  സമുദ്രം കാലാന്തരങ്ങളെ  അതിജീവിച്ചു കൊണ്ട് നിലനിന്നതായിരിക്കാം  കടുത്ത അന്തരീക്ഷ മർദ്ധമായിരിക്കാം അതിശക്ത സൂര്യതാപത്താലുള്ള  ബാഷ്പീകരണ പ്രോസസ്സിൽ നിന്നും ഇവയെ കാത്തുരക്ഷിച്ചത്
  
അതുമല്ലെങ്കിൽ പ്രപഞ്ച സൃഷ്ടിയിലൂടെ  രൂപം കൊള്ളപ്പെട്ട സമുദ്രം വീനസിൽ ഉണ്ടായിരുന്നിരുന്നുവെന്നു  വേണം അനുമാനിക്കുവാൻ  ദശലക്ഷക്കണക്കിന് വർഷങ്ങളുടെ  കടന്നുപോക്കിലൂടെ പല രാസപരിണാമങ്ങളും സംഭവിച്ച് അതിത്തരത്തിലായി മാറിയതായിരിക്കാം.

പല കാരണങ്ങളും അതിലേക്ക് ചൂണ്ടിക്കാണിക്കാവുന്നതാണ് സൾഫ്യൂരിക്ക് മേഘപടലങ്ങളിൽ നിന്നും പെയ്തിറങ്ങുന്ന ആസിഡ് മഴകൾ   അഗ്നിപർവ്വതങ്ങളുടെ സജീവ സാന്നിദ്ധ്യം , ഹരിത വാതകങ്ങളുടെ ധാരാളിത്തം  പിന്നെ വിശദീകരണങ്ങൾ ഇല്ലാത്ത മറ്റു പല  ഘടകങ്ങൾ മൂലവും  ആസിഡിന്റെ അംശം വളരെ അധികമായി  സമുദ്ര ജലത്തിൽ ലയിച്ചു ചേരുകയും കോടിക്കണക്കിന് വർഷങ്ങൾ കൊണ്ട്  ഇന്നത്തെ ഈ അവസ്ഥാവിശേഷത്തിലേക്ക് എത്തിച്ചേരുകയും ചെയ്യപ്പെട്ടിരിക്കാം 

അങ്ങിനെയെങ്കിൽ  ദശലക്ഷക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് വീനസിൽ  ജീവൻ നിലനിന്നിരുന്നുവെന്ന നമ്മുടെ  ശാസ്ത്ര നിഗമനങ്ങളെ അത്  ശരിവെക്കുന്നു . 

ഈ ശാസ്ത്രീയ തലങ്ങളിലൂടെ കടന്നുപോകുമ്പോൾ അതിനോട്  അനുബന്ധമായി മറ്റുചില കാര്യങ്ങൾ  കൂടി ഇവിടെ പരാമർശിക്കേണ്ടതായി വരുന്നു  .

അതായത്   തരത്തിലുള്ളൊരു വീക്ഷണത്തിലൂടെ കടന്നുപോകുമ്പോൾ  

വീനസിലൊരു പക്ഷേ  ജീവൻ നില നിന്നിരുന്നുവെങ്കിൽ  Ocean Acidification  ന്റെ (OA ) ഒരു വകഭേദം മൂലമാണോ  സമുദ്രങ്ങൾക്ക്  ഇത്തരമൊരു മാറ്റം  സംഭവിച്ചിരിക്കുന്നതെന്ന് ഇവിടെ    സംശയിക്കേണ്ടിയിരിക്കുന്നു. 

സാധാരണ ഗതിയിൽ അന്തരീക്ഷത്തിലുള്ള കാർബൺ ഡൈ ഓക്സയിഡിനെ  സമുദ്രങ്ങൾ ആഗീരണം ചെയ്യുന്നു  തൽഫലമായി  ഉണ്ടാകുന്ന കെമിക്കൽ റീയാക്ഷൻസിന്റെ ഫലമായി സമുദ്രത്തിന്റെ PH (Potential of Hydrogen ) വളരെയധികം താഴുന്നു  ഇത് ഗുരുതരമായ പ്രത്യാഘാതങ്ങളാണ് സമുദ്രത്തിന്റെ ജീവഘടനയോട് അനുബന്ധമായി  ഉണ്ടാക്കുക തന്മൂലം ജലാംശത്തിലുള്ള ആസിഡ് നിരക്കിന്റെ തോത് വളരെയധികം അധികരിക്കുകയും അതിന്റെ നിൽനിൽപ്പിനു തന്നെ ഭീഷണിയാവുകയും ചെയ്യുന്നു   

ഇങ്ങനെ സമുദ്രങ്ങൾ അസൈഡിഫിക്കേഷന് വിധേയമാകുമ്പോൾ ജലത്തിന് ക്ഷാര സ്വഭാവം കൈവരുന്നു  ഈ ക്ഷാര സ്വാഭാവം  ആസിഡുമായി  തീവ്ര വിധത്തിൽ  പ്രവർത്തിക്കുന്നതിന് ഒരു  കാരണമായിത്തീരുന്നു . 

ഇതിനോട് അനുബന്ധമായി മറ്റൊരു സത്യവും നാം മനസ്സിലാക്കേണ്ടതായുണ്ട്

ഭൂമിയിലെ  സമുദ്രങ്ങളിലും ഈ PH ന്റെ തോത് അനുദിനം കുറഞ്ഞു കൊണ്ടിരിക്കുകയാണ് എന്നുള്ളതാണ് വസ്തുത  മുന്നൂറു, നാനൂറ് വർഷങ്ങൾക്ക്  മുമ്പുണ്ടായിരുന്നതിനേക്കാൾ വളരെ  താഴ്ന്ന അളവിലാണ്   ഇന്നത്തെ PH ന്റെ തോത് .

ഭൂമിയിൽ  ഒരൊ വർഷവും ഇത്തരത്തിൽ  സമുദ്രങ്ങളുടെ PH വളരെയധികം കുറഞ്ഞു കൊണ്ടിരിക്കുന്നുവെന്നുള്ളത് നാം തെളിവുകളുടെ വെളിച്ചത്തിൽ സ്ഥിതീകരിച്ചു കഴിഞ്ഞ  ഒരു സത്യമാണ് 

വളരെയധികം നെഗറ്റിവ് ഇമ്പാക്റ്റുകൾ പ്രകൃതിയിൽ വരുത്തിവെക്കുന്ന ഘടകങ്ങളിൽ വളരെ മുന്നിൽ നിൽക്കുന്ന ഒന്ന് തന്നെയാണിത് .

ഗ്ലോബൽ വാമിങ്ങിനു പോലും ഇതൊരു കാരണമായി പറയപ്പെടുന്നുവെങ്കിലും  പൂർണ്ണമായും  തെളിയിക്കപ്പെട്ടിട്ടില്ല. 

സമുദ്രങ്ങളുടെ അസിഡിഫിക്കേഷൻ ജലജീവികളെ വലിയൊരു അളവിൽ തന്നെ ഇല്ലായ്മ ചെയ്യുകയും നൈസർഗ്ഗീകമായ പ്രകൃതിയുടെ സന്തുലിതാവസ്ഥയെ തകർക്കുകയും ചെയ്യുന്നു   .

സമുദ്രങ്ങൾ അസിഡിഫിക്കേഷന് വിധേയമാവുക എന്നാൽ ആസിഡായി മാറുക എന്നുള്ളതല്ല  അർത്ഥമെങ്കിലും  ഇവിടെ, വീനസിലെ മറ്റു ഘടകങ്ങൾ ആ രീതിയിലുള്ള  ചിന്തകളിലേക്ക് കൂടി എത്തിച്ചേർക്കുന്നു 

ഇവിടെ ഈ അസിഡി ഫിക്കേഷനോടൊപ്പം അന്തരീക്ഷത്തിൽ അധികമായിട്ടുള്ള മറ്റു ഹരിത വാതകങ്ങളുടെ സാന്നിദ്ധ്യവും അമ്ളാംശ മുള്ള മേഘപടലങ്ങൾ മൂലം രൂപം കൊള്ളപ്പെടുന്ന ആസിഡ് മഴയും എല്ലാം കൂടി ചേർന്ന് വളരെ ശക്തമായ  ആസിഡ് നിറഞ്ഞ ഒരു സമുദ്രത്തലേക്കുള്ള മാറ്റത്തിനു  കാരണമായിരിക്കുകയും അതിനുചുറ്റിലും ഒരു ബേണിങ് അറ്റ്മോസ്ഫിയർ രൂപപ്പെടുത്തിയിരിക്കുകയും ചെയ്തിരിക്കുന്നു അതിനാലാണ്  ആ ടിഷ്യു  ഒരു ജ്വാലയായി എരിഞ്ഞത് .

Anthropogenic (ഹ്യൂമൻ ആക്ടിവിറ്റിസ് മൂലം രൂപപ്പെടുന്ന പോലുഷ്യൻ) മൂലം രൂപംകൊള്ളപ്പെടുന്ന   കാർബൺ ഡൈ ഓക്സയിഡ് മൂലമാണ് സമുദ്രങ്ങൾ കൂടുതലായി അമ്ലവൽക്കരണത്തിന് വിധേയമാക്കപ്പെടുന്നത് .

ഇവിടെ ഉയർന്നു വരുന്ന മറ്റൊരു ചോദ്യം എന്തെന്നാൽ 

അതായത്  Anthropogenic (ഹ്യൂമൻ ആക്ടിവിറ്റിസ് മൂലം രൂപപ്പെടുന്ന പോലുഷ്യൻ) മൂലംമാണ്   സമുദ്രങ്ങൾ അസഡിഫിക്കേഷന് വിധേയമാകുന്നതെങ്കിൽ
 ജീവൻ നിലനിൽക്കാത്ത വീനസിൽ അതെങ്ങനെ  സംഭവിക്കുന്നു എന്നുള്ളതാണ്  

Anthropogenic മൂലമല്ലാതേയും സമുദ്രഅമ്ലവൽക്കരണം (OA ) സംഭവിക്കാമെന്നുള്ളതാണ് 

അഗ്നിപർവ്വതങ്ങളാൽ രൂപംകൊള്ളപ്പെടുന്ന രാസപരിണാമങ്ങളും, അന്തരീക്ഷത്തിൽ തന്നെയുള്ള പലതുകളും ഇതിനെല്ലാം കാരണമായേക്കാം,    ഇങ്ങനെ പലതരത്തിലുള്ള വിശദീകരണങ്ങളും  ഇതുമായി ബന്ധപ്പെട്ട് നിരത്താമെങ്കിലും,  കൃത്യമായി ഇതിന്റെ പുറകിൽ എന്താണുള്ളതെന്ന്   പഠനങ്ങളിലൂടെ  തിരിച്ചറിയപ്പെടേണ്ടതാണ് .

Anthropogenic,  ഹ്യുമൻ ആക്ടിവിറ്റിസ് മൂലമുള്ള പൊല്യൂഷ്യൻ ആണ് ഇതിനു പുറകിലുള്ളതെങ്കിൽ വീനസിൽ  ഒരു നാഗരികത ,  ഒരു ജീവവംശം നിലനിന്നിരുന്നുവെന്നു വേണം അനുമാനിക്കുവാൻ 

അങ്ങിനെയെങ്കിൽ  ഈ ഘടകങ്ങളാണ് വീനസിൽ  സമുദ്ര അമ്ലവൽക്കരണത്തിന് കാരണമായിട്ടുള്ളതെങ്കിൽ  അത് വലിയൊരു  നിഗൂഢതയിലേക്കുള്ള  വെളിച്ചം വീശൽ കൂടിയാണ് നടത്തപ്പെടുന്നത്  

ഇതുവരെയുള്ള നമ്മുടെ ശാസ്ത്രനിഗമനങ്ങളെയെല്ലാം ഒന്നൊഴിയാതെ  പൊളിച്ചെഴുതി വീണ്ടും പൂജ്യത്തിൽ  നിന്നും ആരംഭിക്കേണ്ടതായി വരും.

പ്രപഞ്ചോൽപ്പത്തി മുതൽ,  ആദ്യ കണിക എന്താണ് എന്നുള്ള  പഠനത്തിന്റെ ആദ്യ ക്ലാസ്സിലേക്ക് തന്നെ നാം പിച്ച വെച്ചിറങ്ങേണ്ടതായി വരും കാരണം കണ്ടെത്തിയതെല്ലാം തെറ്റുകൾ, തിരിച്ചറിഞ്ഞതെല്ലാം തെറ്റുകൾ , എഴുതിവെച്ചിരിക്കുന്നതെല്ലാം തെറ്റുകൾ , മനസ്സിലാക്കിയെടുത്തിരിക്കുന്നതെല്ലാം തെറ്റുകൾ അങ്ങനെ  തെറ്റുകളുടെ ഒരു ബ്രഹ്ത്ശേഖരമായി മാറും നമ്മുടെ ശാസ്ത്രം .

അങ്ങിനെയെങ്കിൽ  വീനസെന്നാൽ  ഭൂമിയോട് സമാനമായൊരു ഗ്രഹമല്ല  മറ്റൊരു ഭൂമിതന്നെയായിരുന്നുവെന്ന്  കണക്കാക്കേണ്ടതായി  വരും  പരിഷ്ക്രത ജനങ്ങളും സമൂഹങ്ങളും, നഗരങ്ങളും , രാഷ്ട്രങ്ങളും നിറഞ്ഞ മറ്റൊരു ഭൂമി. 

ഈ സമുദ്രത്തിന്റെ അവസ്ഥ കാണിച്ചുതരുന്നത് പരിഷ്‌കൃതമെന്ന് അവകാശപ്പെടുന്ന  ജീവവംശം എങ്ങിനെ അതിന്റെ നിലനില്പിനു തന്നെ ഭീക്ഷിണിയാകുന്നു എന്നുള്ളതാണ്. 

 നമ്മുടെ ആവാസവ്യവസ്ഥയെ   ദുരുപയോഗപ്പെടുത്തിക്കൊണ്ടുള്ള  ആധുനികതയിലേക്കുള്ള വളർച്ച  അവസാനം ആ ആധുനികത തന്നെ ജീവന്റെ നിലനിൽപ്പിന് കത്തി വെക്കുന്നു എന്നുള്ള പരമാർത്ഥമായ സത്യത്തിന്റെ നേർക്കാഴ്‌ച 

ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന വിവേകശൂന്യത, 

സ്വന്തം ആവാസവ്യവസ്ഥയെ തുരങ്കം വെക്കുന്ന ആധുനികത  .

ആ തലങ്ങളിലൂടെ ചിന്തിച്ചു പോകുമ്പോൾ  പല സത്യങ്ങളും അതോടൊപ്പം  തെളിഞ്ഞുവരുന്നു, പല രഹസ്യങ്ങളും അതിലൂടെ അനാവൃതമാക്കപ്പെടുന്നു  അതിന്റെ ആഴങ്ങളിലേക്കൊന്നും ഇറങ്ങിച്ചെല്ലുവാൻ  ഇപ്പോൾ നമുക്കുമുന്നിൽ  സമയമില്ല അതിനേക്കാൾ  വലിയൊരു  ലക്ഷ്യം മുന്നിൽ നിൽക്കുന്നു.

എങ്കിലും ഉള്ളിലുയരുന്ന ചോദ്യങ്ങൾക്കും, സംശയങ്ങൾക്കും  ഒരു വിശദീകരണം നൽകിയില്ലെങ്കിൽ അതങ്ങനെ പെരുമ്പറ മുഴക്കിക്കൊണ്ടേയിരിക്കും.

വീനസിൽ ഒരു ജീവവംശം നിലനിന്നിരുന്നുവെങ്കിൽ  ഭൂമിയിലേത്   പോലെയുള്ള ഒരു ജീവസംസ്കാരം ആയിരുന്നുവോ  വീനസിൽ അവർ അനുവർത്തിച്ചുകൊണ്ടിരുന്നത് ?  

അതിന്റെ പരിണിത ഫലമാണോ  വീനസിന്റെ ഇന്നത്തെ ഈ  അവസ്ഥക്കു കാരണം  ?  

അങ്ങിനെയെങ്കിൽ അത്തരമൊരു  ദുരന്തം തന്നെയല്ലേ ഭൂമിയെയും കാത്തിരിക്കുന്നത്?

ഓരോന്ന് തിരിച്ചറിയപ്പെടുംതോറും അതിന്റെ ആഴങ്ങളിലേക്ക് കൂടുതൽ സഞ്ചരിക്കും തോറും വീനസിന്റെ വഴിയിലൂടെ തന്നെയല്ലേ   ഭൂമിയുടേയും സഞ്ചാരം എന്നുള്ളതിന്  വളരെയേറെ സമാനത തോന്നുന്നു  വീനസിൽ  കണ്ട  സമുദ്രത്തിന്റേയും  ഭൂമിയിലെ സമുദ്രങ്ങളുടെ മാറുന്ന  ഘടകങ്ങളും  താരതമ്യം ചെയ്യുമ്പോൾ  ആ ഒരു തിരിച്ചറിവിലേക്കു തന്നെയാണ് എനിക്ക്  എത്തിച്ചേരാനാകുന്നത്  .

ചില സത്യങ്ങൾ  മനസ്സിലാക്കുവാൻ  വേണ്ടി പ്രകൃതി നമുക്കു മുന്നിൽ  വെളിവാക്കിത്തരുന്നു .

ഹരിത വാതകങ്ങളിൽ  പ്രധാനിയായ കാർബൺ ഡൈ ഓക്സയിഡി ന്റെ സാന്നിദ്ധ്യം ഓരോ വർഷവും അപകടകരമായ രീതിയിലാണ് ഭൂമിയിൽ അധികരിച്ചു  കൊണ്ടിരിക്കുന്നത് എന്നുള്ളത് ഈ ഘട്ടത്തിൽ ഓർമ്മിക്കപ്പെടേണ്ടതുണ്ട് 
മനുഷ്യരാൽ  മൂലമുണ്ടാക്കപ്പെടുന്ന പോലൂഷ്യൻ (Anthropogenic) തന്നെയാണ് ഇതിനും കാരണമാകുന്നത്  എന്നുള്ളതും ഇതോടൊപ്പം ചേർത്തുവായിക്കേണ്ടതു തന്നെ.

ഇങ്ങനെ  ഓരോ സമവാക്യങ്ങളും ഒന്നൊന്നായി പൂരിപ്പിച്ചെടുക്കുമ്പോൾ  അത്  ചില നിഗമനങ്ങളിലേക്ക് കൊണ്ടെത്തിക്കുന്നു  ഭൂമിയിലെ ഹരിത വാതകങ്ങളുടെ തോത്  വർഷങ്ങൾക്ക് മുമ്പു ണ്ടായിരുന്നതിൽ നിന്നും വളരെയധികം വർദ്ധിച്ചിരിക്കുന്നതായി കാണാം  കൃത്യമായത്  രേഖപ്പെടുത്തുകയാണെങ്കിൽ  വ്യവസായവൽക്കരണമെന്ന  വ്യവസായിക വിപ്ലവം തുടങ്ങിയതിനു ശേഷമാണ് അതിന്റെ ഭീകരത വല്ലാതെ വർദ്ധിച്ചിരിക്കുന്നത് . 

ഒന്നുകൂടി വിശദമാക്കിയാൽ വ്യവസായ വിപ്ലവത്തിനു   മുൻപും, പിറകുമുള്ള  കാലഘട്ടങ്ങളെ ഒരു  താരതമ്യത്തിനു വിധേയമാക്കിയാൽ കൃത്യമായും അത് തിരിച്ചറിയുവാനാകും.  

ഭൂമിയിൽ  വ്യവസായിക വിപ്ലവത്തിന്റെ ആരംഭശേഷം  കാർബൺ ഡൈ ഓക്സയിഡിന്റെ അനുപാതം അന്തരീക്ഷത്തിൽ  വളരെ  അപായകരമായ രീതിയിൽ  ഓരോ വർഷവും വർദ്ധിച്ചു  കൊണ്ടിരിക്കുന്നതായി കാണാനാകാവുന്നതാണ്  250 ppm  എന്നുള്ളത് ഏകദേശം 550 ppm മുകളിലേക്കായി ഇപ്പോൾ  കുതിച്ചു കയറിക്കഴിഞ്ഞിരിക്കുന്നു .

ഏകദേശം രണ്ട് മടങ്ങിനു മുകളിലാണെന്നു പറയാം  .

കാർബൺ ഡൈ ഓക്സൈഡിന്റെ ആധിക്യം  താപനിലയെ  അധികരിപ്പിക്കുന്നു  സമുദ്രങ്ങളേയും, നദികളെയും അമ്ല വൽക്കരണത്തിന് വിധേയമാക്കുന്നു  ഇതിന്റെയെല്ലാം തെളിവുകളാണ് ഗ്ലോബൽവാമിങ് പോലെയുള്ള പ്രതിഭാസങ്ങൾ നമ്മളെ വലയം ചെയ്യുന്നത് . 

 പ്രകൃതിയെ നമ്മൾ തന്നെ ചൂക്ഷണം ചെയ്തു നശിപ്പിക്കുന്നു എന്നിട്ട് കാലാവസ്ഥ മാറ്റങ്ങളെ  കുറിച്ച്  നമ്മൾ  തന്നെ അലമുറയിടുന്നു .

ഈ കണക്ക് കൂട്ടലുകളിലൂടെയെല്ലാം കടന്നുപോകുമ്പോൾ വെളിവാകുന്ന വലിയൊരു സത്യം എന്തെന്നുള്ളത്  ഭൂമിയുമായി വീനസിനുള്ള സാദ്രശ്യം ആകാരം  കൊണ്ട് മാത്രമല്ല  മറിച്ച്  ദശ ലക്ഷ ക്കണക്കിന് വർഷങ്ങൾക്ക് മുൻപ് മറ്റൊരു ഭൂമിതന്നെയായിരുന്നു വീനസ് എന്നുവേണം വെളിവാകുന്ന സത്യങ്ങളിലൂടെ അനുമാനിക്കുവാൻ  

ഒരു പക്ഷേ നമ്മളെക്കാൾ സാംസ്കാരികമായും, സാമൂഹികപരമായും,  വ്യവസായികമായും ഉയർന്നു നിൽക്കുന്ന  ഒരു ജനത   അവിടെ വസിച്ചിരുന്നിരിക്കാം  അമിതമായ പ്രക്രതി ദുരുപയോഗം  ആ ഗ്രഹത്തിന്റെ ആവാസ വ്യവസ്ഥയെ  നശിപ്പിക്കുകയും അതുമൂലം  അതിഭീതിതമായ കാലാവസ്ഥ വ്യതിയാനങ്ങൾക്ക് ആ ഗ്രഹം വിധേയമാക്കപ്പെടുകയും കാലക്രിമേണ  ജീവൻ നിലനിൽക്കാൻ ആവശ്യമായ എല്ലാ ഘടകങ്ങളും വീനസിൽ നിന്ന് അപ്രത്യക്ഷ്യമാവുകയും  അവസാനം ഇന്നു കാണുന്ന  അവസ്ഥയിലേക്ക് പരിണാമം ചെയ്യപ്പെട്ടിരിക്കുകയും ചെയ്തിരിക്കാം .

സ്വയം വരുത്തിവെക്കുന്ന ആപത്ത്  

അമിതമായ പ്രകൃതി ദുരുപയോഗത്താൽ   അന്തരീക്ഷത്തിൽ കാർബൺ ഡൈ  ഓക്സയിഡ് പോലെയുള്ള ഹരിത വാതകങ്ങൾ  രൂപപ്പെടുകയും തന്മൂലം താപം അധികരിക്കുകയും, അതുമൂലം അധികമായി  ജലസ്രോതസ്സുകൾ ബാഷ്പീകരിക്കപ്പെടുകയും സമുദ്രങ്ങൾ  അസിഡിഫിക്കേഷന്   വിധേയമാക്കപ്പെടുകയും ചെയ്യപ്പെട്ടിരിക്കാം

ഇത്തരത്തിൽ  കാലാവസ്ഥക്രമത്തിൽ വന്ന മാറ്റങ്ങളുടെ  ഫലമായി വൻ തോതിൽ അഗ്നിപർവ്വതങ്ങൾ സജീവമാക്കപ്പെടുകയും തന്മൂലം  ടെക്ടോണിക് പ്രവർത്തനങ്ങൾ വീനസിൽ നിർജ്ജീവമാവുകയോ തുടച്ചു നീക്കപ്പെടുകയോ ചെയ്യപ്പെട്ടിരിക്കാം   ഇത്  അച്ചുതണ്ടിന്റെ ഘടനയിൽ വലിയ  മാറ്റം സംഭവിപ്പിക്കുകയും ഭ്രമണ ഗതിയെ മാറ്റുകയോ  വേഗതയെ  കുറക്കുകയോ ചെയ്തിരിക്കാം ഇതിന്റെ പരിണിത ഫലമാണ് വീനസിൽ ഇന്നുകാണപ്പെടുന്ന  ദീർഘമായ ദിന രാത്രങ്ങൾക്ക് ഹേതുവായിത്തീർന്നിരിക്കുന്നതെന്നു വേണം അനുമാനിക്കുവാൻ. 

അസിഡിഫിക്കേഷന് വിധേയമാക്കപ്പെട്ട ജലസ്രോതസ്സുകളിൽ നിന്നും ബാഷ്പീകരിക്കപ്പെട്ട് പോകപ്പെടുന്ന നീരാവി അഗ്നിപർവ്വതങ്ങൾ   മൂലമുണ്ടാകുന്ന അതിശക്തമായ രാസപരിണാമങ്ങളുമായി കൂടിച്ചേർന്ന്  കട്ടികൂടിയ അമ്ളാംശമുള്ള മേഘപടലങ്ങൾക്ക് രൂപം കൊടുക്കുകയും  ആ മേഘങ്ങൾ പിന്നീട് ആസിഡ് മഴകളായി പെയ്തിറങ്ങുകയും ചെയ്യുന്നു  .
                 
ഈ വ്യതിയാനങ്ങളുടെയെല്ലാം ആരംഭഘട്ടത്തിൽ തന്നെ ജീവന്റെ എല്ലാ ഘടകങ്ങളും വീനസിൽ നിന്ന് അപ്രത്യക്ഷ്യമായിരിക്കാം. 

ഞാനൊന്ന് നെടുവീർപ്പിട്ടു , 

ഇപ്പോൾ ഭൂമിയും അതേ പാതയിലൂടെ തന്നെയാണ്  സഞ്ചരിക്കുന്നത് .

ഈയൊരു  ആപത്ത് ഒഴിഞ്ഞാൽ  അടുത്തത് വരുന്നു .

ഇതെല്ലാം സത്യം തന്നെയാണോ ?, 

ആണെന്നു  മനസ്സ് പറയുന്നു സമവാക്യങ്ങൾ ഓരോന്നും  പൂരിപ്പിച്ച് കടന്നു ചെല്ലുമ്പോൾ എത്തിച്ചേരുന്നത് ആ  ഭീതിതമായ സത്യത്തിലേക്ക് തന്നെയാണ്

ആരോടാണ്  ഇതെല്ലാം പറയേണ്ടത്? ആരാണ് ഇതെല്ലാം ചെവിക്കൊള്ളുക ?

ഞാൻ ഹതാശയനായി നിന്നു 

 മനസ്സ് വല്ലാതെ മടുത്തിരിക്കുന്നു  എന്തിനു വേണ്ടി  ഭൂമിയെ രക്ഷിക്കണം ? രക്ഷിച്ചാൽ തന്നെ  അടുത്തത് പാതി ദൂരം വന്നിരിക്കുന്നു അതു  മനസ്സിലാക്കാതെ ഒരു ലോകം  മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നു അങ്ങിനെയെങ്കിൽ ചെയ്യുന്ന ഈ ത്യാഗത്തിന്  എന്താണ് അർത്ഥം ? 

പ്രപഞ്ചം ജീവിക്കാനുള്ളതാണെന്ന സത്യം മനുഷ്യർ മറക്കുന്നു  അതിന്റെ വലിയൊരു ഉദാഹരണം തന്നെയാണ് വീനസ്  നമ്മളിതാ  മറ്റൊരു വീനസാകാനുള്ള  യാത്രയിലും  .

എന്തു പറ്റി  ജോൺ?

നിക്കിന്റെ ആ ചോദ്യത്തിന് എനിക്ക് മറുപടിയില്ലായിരുന്നു 

എങ്കിലും ഞാൻ പറഞ്ഞു  

നതിങ് 

പക്ഷേ അയാൾ  മനസ്സിലായിരിക്കണം  എന്റെ മനസ്സ് ആകുലമെന്ന് 

എന്തുകൊണ്ടോ  അതേക്കുറിച്ചയാൾ കൂടുതൽ ചോദിച്ചില്ല .

അതെനിക്ക് വലിയൊരു  ആശ്വാസമായി .

എന്തിന് മറ്റുള്ളവരെക്കൂടെ എന്റെ നിഗമനങ്ങളിലൂടെ സങ്കടപ്പെടുത്തണം ?

എല്ലാവരും വലിയ ആഹ്ളാദത്തിലാണ്  

അതങ്ങനെത്തന്നെയിരിക്കട്ടെ  ഞാൻ തിരിച്ചറിഞ്ഞ സത്യങ്ങൾ ഇപ്പോൾ എന്നോട് മാത്രമിരിക്കട്ടെ  ഈ മിഷൻ വിജയകരമായി പൂർത്തിയാവുകയാണെങ്കിൽ  ഒരു ജനതയെ  ബോധവൽക്കരിക്കാൻ ശ്രമിക്കാം  

ഇല്ലെങ്കിൽ പിന്നെ അതിന്റെ ആവശ്യമില്ലല്ലോ .

തിരുത്താൻ സമയമുണ്ട്  പക്ഷേ അധികമില്ല എന്നുമാത്രം .

തിരുത്തണം  

ഇല്ലെങ്കിൽ  

ആ ഇല്ലെങ്കിൽ എന്നുള്ളതിന്  ഒരു ഉത്തരം  ഇല്ല എന്നുള്ളതാണ് സത്യം. 

അതവിടെ നിൽക്കട്ടെ ഒരുപാട് ജോലികൾ ഇനിയും ബാക്കി നിൽക്കുന്നു .


                                                           ***************


ഭൂമി വെന്തുരുകുന്നു  

അസഹ്യമായ  ചൂട് 

കൊടും വരൾച്ചയാൽ   കരിഞ്ഞുണങ്ങി നിഴൽ പോലെ നിൽക്കുന്ന വൃക്ഷങ്ങൾ  ഓജസ്സ് നശിച്ച കെട്ടിടങ്ങൾ ഛിന്നഭിന്നമായ നഗരങ്ങൾ   ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ  

ഒരു ഘോരയുദ്ധത്തിനു ശേഷമുള്ളതു പോലെ  

ലോകം മുഴുവനും   ഇങ്ങനെയൊക്കെത്തന്നെ.

ഒന്നുറപ്പായിക്കഴിഞ്ഞിരിക്കുന്നു  

ഇത് ലോകാവസാനം തന്നെ 

ക്ഷാമം, അതിന്റെ പാരമത്യത്തിൽ എത്തിക്കഴിഞ്ഞിരിക്കുന്നു   

ആവശ്യത്തിന് കുടിവെള്ളമില്ല, ആഹാരമില്ല .

ഓടാനും  ,ഒളിക്കാനും  ഇടമില്ല  അവശ്യസാധനങ്ങൾ  വെറും രണ്ടേ  രണ്ടു മാത്രമായി ചുരുങ്ങിയിരിക്കുന്നു  

ആഹാരവും, വെള്ളവും  .

ഇനി ആർക്കും ഒന്നും തന്നെ ചെയ്യുവാനില്ല  ആത്യന്തികമായ വിധിക്കായി കാത്തിരിക്കുക അത്രമാത്രം.

അന്റാർട്ടിക്കയെന്ന  ഭൂഖണ്ഡം  ഭൂമുഖത്തു നിന്നും അപ്രത്യക്ഷ്യമായിരിക്കുന്നു .

സൂര്യന്റെ അത്യുഗ്ര താപത്താൽ  ബാഷ്പ്പീകരണ തോത് അതിതീവ്രതയിലുള്ളതിനാൽ മഞ്ഞുരുകൽ സമുദ്രനിരപ്പിൽ കാര്യമായ വ്യതിയാനം വരുത്തുന്നതിന്  ഇടയാക്കിയിട്ടില്ല ആയതുകൊണ്ട്  വെള്ളപ്പൊക്ക ഭീക്ഷിണി ഒഴിവായിരിക്കുന്നു 

ലോകാവസാനം  കാത്തിരിക്കുന്ന ഒരു ലോകത്തിന് അതൊട്ടും ആശ്വാസകരമായൊരു വാർത്തയായി തോന്നിയില്ല . 

മത്സ്യ സമ്പത്തെല്ലാം നാമാവശേഷമായിരിക്കുന്നു സമുദ്ര ജലത്തിലെ താപം ഗണ്യമായി ഉയർന്നതിനാൽ വലിയൊരു വിഭാഗം, എന്നുതന്നെയല്ല ഒട്ടുമുക്കാലും ജലജീവികളുടെ നാശത്തിനു  അത് കാരണമായി തീർന്നിരിക്കുന്നു ചീഞ്ഞളിഞ്ഞ അവയുടെ അവശിഷ്ടങ്ങൾ ഒഴുകി നടക്കുന്നു അവ ഉയർത്തുന്ന  ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങൾ മറുവശത്ത്. 

ലോകം തന്നെ ഇല്ലാതാക്കുവാൻ  പോകുമ്പോൾ പാരിസ്ഥിതിക പ്രശ്‌നത്തെ കുറിച്ച് ഉൽക്കണ്ഠാകുലമാകുന്നത് ബാലിശം തന്നെ .

സമുദ്രത്തിൽ മാത്രമല്ല കരയിലും ഇത് തന്നെയാണ്  സ്ഥിതി എങ്ങും ചത്തു മലച്ചു കിടക്കുന്ന നാൽക്കാലികൾ ,പക്ഷികൾ , അതോടൊപ്പം മനുഷ്യ മൃതദേഹങ്ങളും അപൂർവമല്ല , പക്ഷേ ,.അതാരും മറവു ചെയ്യുന്നില്ല  വൃത്തിയാക്കുന്നുമില്ല ഇതെല്ലാം  എന്തിനു വേണ്ടിയെന്ന പ്രതീക്ഷയറ്റ ഭാവം എങ്ങും  ഉടലെടുത്തിരിക്കുന്നു  നിസ്സഹായതയുടെ ഏറ്റവും ഉയർന്ന തലം.

യാത്രാമാർഗ്ഗങ്ങൾ  എല്ലാം തന്നെ നിലച്ചിരിക്കുന്നു യാത്രികർ  ഇല്ലാത്തപ്പോൾ യാത്രാമാർഗ്ഗങ്ങൾ എന്തിനുവേണ്ടി ? 

ആർക്കും എങ്ങോട്ടും പോകുവാനില്ല  പോയിട്ടൊന്നും ചെയ്യുവാനുമില്ല 

വീമാനങ്ങൾക്ക് തുടർച്ചയായി പറക്കാനാകുന്നില്ല  ശക്തമായ  സൂര്യതാപത്താൽ വീമാനങ്ങൾ തകർന്നു വീഴുന്നു  .

അത്യാവശ്യ ഘട്ടങ്ങളിൽ  സൈനീക വീമാനങ്ങൾ മാത്രം വളരെ താഴ്ന്നു പറക്കുന്നു   ഭക്ഷണവും ,വെള്ളവും വിതരണം ചെയ്യുന്നതിനായി മാത്രം .

പ്രതീക്ഷയറ്റു കഴിഞ്ഞിരിക്കുന്ന ഒരു ലോകത്തിന്റെ പ്രാർഥനാനിരതമായ കാത്തിരിപ്പ് അവസാന ഘട്ടത്തിൽ പ്രാർത്ഥനയിൽ പോലും ആളുകളുടെ വിശ്വാസം നഷ്ടപ്പെട്ടു തുടങ്ങി .

ഒരു തരം നിർജ്ജീവാവസ്ഥ.

ലോകത്തെ രക്ഷിക്കുന്നതിനായി  സ്പേസിലേക്ക് പോയവരെക്കുറിച്ച് യാതൊരു വിവരങ്ങളും ലഭ്യമല്ലാതായിരിക്കുന്നു  വീനസിൽ  ലാൻഡിങ്ങിനു മുൻപു  കിട്ടിയ ആ സന്ദേശങ്ങൾ ഒഴിച്ചാൽ പിന്നെ യാതൊന്നും തന്നെയില്ല.

അവർ സുരക്ഷിതമായി ലാൻഡ് ചെയ്തോ ?സ്ഫോടനം നടത്തിയോ ? ഒന്നിലും ഒരു തീർച്ചയുമില്ല  

കമ്മ്യൂണിക്കേഷൻ സംവീധാനങ്ങൾ എല്ലാം താറുമാറായിരിക്കുന്നു 

അവർ  ജീവനോടെയുണ്ടോ എന്നുള്ളത് പോലും നിശ്ചയമില്ല 

ഓരോ പ്രാവശ്യവും  ഇത് പോലെ ബ്രേക്ക് വരുമ്പോൾ  പ്രതീക്ഷയോടെ കാത്തരിക്കുന്നവരുടെ  വിശ്വാസം കുറയുന്നു അവിടെ നിരാശ വന്നു നിറയുന്നു  .

സത്യത്തിൽ പ്രതീക്ഷ ,

അതിപ്പോൾ ഇല്ലെന്നു തന്നെ പറയാം. അനിവാര്യമായ ദുരന്തത്തിനായി  കാത്തരിക്കുക  അത് എപ്പോൾ, എങ്ങിനെ എന്നുള്ളത് മാത്രമേ അറിയാനുള്ളൂ .

 ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ ലോക രാഷ്ട്രങ്ങളുടെ ഒരു പ്രത്യേക സമ്മേളനം വിളിച്ചു കൂട്ടിയിരിക്കുന്നു അനവസരത്തിലുള്ള ഈ സമ്മേളനം എന്തിനെന്ന്  ചോദിച്ചാൽ , അതിനാർക്കും തന്നെ  ഒരുത്തരമില്ല എന്നത് കൊണ്ട് തന്നെ വിശദീകരണം നൽകാൻ ആകുന്നുമില്ല  .

  ഒന്നും ചെയ്യാനില്ല , പിന്നെന്തിന് വെറുതേയൊരു വട്ടമേശ സമ്മേളനം?

ആ ഒറ്റകാരണം കൊണ്ട് തന്നെ ഒരു മാതിരി എല്ലാ രാഷ്ട്രങ്ങളാലും അത് നിരസിക്കപ്പെട്ടു എന്നിരുന്നാലും വളരെ കുറച്ചു രാഷ്ട്രത്തലവന്മാർ അതിൽ പങ്കാളിത്തം പ്രഖ്യാപിച്ചു. മറ്റുള്ളവർക്ക്  പ്രത്യേക റേഡിയോ സംവീധാനത്തിലൂടെ  സംപ്രക്ഷണമാക്കിയിരുന്നു  .

ആ സംവീധാനങ്ങൾ കൂടി പലപ്പോഴും താറുമാറാകുന്നു .

ഈ അസാധാരണ പ്രതിഭാസത്താൽ  ഭൂമിയുടെ ഭ്രമണവേഗതയിൽ ഗണ്യമായ മാറ്റം സംഭവിക്കപ്പെട്ടിരിക്കുന്നു  ദിവസ ഘടന 24 മണിക്കൂറെന്നുള്ളത് ഇരുപതായി ചുരുങ്ങിയിരിക്കുന്നു . 

 ഐക്യരാഷ്ട്ര സെക്രട്ടറി , ലീൻ പാർഡ് , തന്റെ സന്ദേശക്കുറിപ്പ്‌   വായിച്ചു തുടങ്ങി . 

ഇത് തന്റെ അവസാന സന്ദേശമായിരിക്കും എന്നുള്ള  ആമുഖത്തോടെയാണ് അദ്ദേഹം തുടങ്ങിയത്  .

വികാരങ്ങൾ അറിയുന്നവനാണ് മനുഷ്യൻ  

വികാരങ്ങൾക്ക് അടിമപ്പെടുന്നവനും , വികാരങ്ങളെ അതിജീവിക്കുന്നവനും  മനുഷ്യൻ. 

 ഞാനിപ്പോൾ വികാരങ്ങളെ അതിജീവിക്കാൻ കഴിയാത്തവനാണ് .

ഈ ഭൂമി,നമ്മുടെയെല്ലാം ആവാസകേന്ദ്രം അത് എങ്ങിനെയോ രൂപം കൊണ്ടു അതെങ്ങനെ എന്നുള്ളതിനെക്കുറിച്ച്  പല അഭിപ്രായങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും അതിന്റെ ആഴങ്ങളിലെക്കൊന്നും ഞാനിപ്പോൾ ഇറങ്ങി ചെല്ലുന്നില്ല ,അതിനായി ആഗ്രഹിക്കുന്നുമില്ല,  ഇതല്ല അതിനുള്ള സമയം 

ദൈവത്തിന്റെ കൈകളിലൂടെ ഈ പ്രപഞ്ചവും ഭൂമിയും സൃഷ്ട്ടിക്കപ്പെട്ടു എന്നു വിശ്വസിക്കുവാനാണ് എനിക്കിഷ്ട്ടം  നിരീശ്വര വാദികൾ പോലും ഇപ്പോൾ  ഈശ്വര  വിശ്വാസികളായി  മാറിയിരിക്കുന്നു  

അതങ്ങനെയാണ് , നിരീശ്വര വാദത്തിന് പല കാരണങ്ങളും, വിശദീകരണങ്ങളും നിരത്താമെങ്കിലും  പ്രതീക്ഷയില്ലാത്ത  സന്ദർഭങ്ങളിൽ  നമ്മളൊരു  അദൃശ്യ ശക്തിയിൽ വിശ്വസിക്കുന്നു അതിൽ ആശ്രയം കണ്ടെത്തുവാൻ ശ്രമിക്കുന്നു.

ബലമുള്ളപ്പോൾ  ഊറ്റം കൊള്ളുകയും  ബലഹീനാനാകുമ്പോൾ   ആശ്രിതനാവുകയും ചെയ്യുന്ന വിർഗ്ഗളീയത ( ഒരുതരം വൃത്തികെട്ട മനോഭാവമോ, നട്ടെല്ലില്ലായമയെന്നോ, ആണത്തമില്ലായ്മയെന്നോ മ്ലേച്ഛതയെന്നോ ഒക്കെ വേണമെങ്കിൽ വിശേഷിപ്പിക്കാം , വിർഗ്ഗളീയത എന്നുളളത് ഇതെഴുതുമ്പോൾ എന്റെ മനസ്സിനുള്ളിലേക്ക് യാദൃച്ഛികമായി കടന്നുവന്നൊരു വാക്കാണ് ഞാനത് പ്രയോഗിച്ചു വെന്നു മാത്രം ) 

ഞാനും വല്ലാതെ അഹങ്കരിച്ചിരുന്നു  എന്നെക്കൊണ്ട് കഴിയാത്തതായി യാതൊന്നുമില്ലെന്ന്  ഞാൻ വിശ്വസിച്ചു അതിൽ  ഊറ്റം കൊണ്ടു    എന്നാലിപ്പോൾ അതെല്ലാം  വെറും ബാലിശമായ ചിന്താഗതികൾ മാത്രമായിരുന്നുവെന്ന്  ഞാനിപ്പോൾ തിരിച്ചറിയുന്നു.

അപക്വമായ മനസ്സിന്റെ വിലയിരുത്തലുകളായിരുന്നു അതെല്ലാം  .

ഈ പ്രപഞ്ചത്തിലെ എല്ലാം തന്നെ പരസ്പര പൂരകങ്ങളാണ് അവ അന്യോന്യം  ബന്ധിക്കപ്പെട്ടിരിക്കുന്ന കണ്ണികളാണ് ഓരോന്നും പുതിയതായി സൃഷ്ടിക്കപ്പെടുമ്പോഴും  ആത്യന്തികമായി അതിന്റെയെല്ലാം  മൂലഘടകങ്ങൾ ഈ പ്രപഞ്ചത്തിൽ നിന്നുതന്നെയാണ് ഉണ്ടാക്കപ്പെടുന്നത്.

അല്ലാതെ ആർക്കും ഒന്നും ഒരു മാജിക്കുകാരന്റെ പാടവത്തോടെ  ഈ ശൂന്യതയിൽ നിന്നും സൃഷ്ട്ടിച്ചെടുക്കുവാൻ കഴിയുകയില്ല.

ജീവിക്കാനാവശ്യമായ എല്ലാ ഘടകങ്ങളും  ഈ പ്രപഞ്ചം നമ്മൾക്കൊരുക്കിത്തന്നു    എന്നാൽ നാമതിനെ വെട്ടിമുറിച്ചു അവക്കു  മൂല്യങ്ങൾ നിശ്ചയിച്ചു , അവ സ്വന്തമാക്കുന്നതിനായി  അതിരുകൾ കെട്ടി, ആ  അതിരുകൾ വർദ്ധിപ്പിക്കുന്നതിനായി പരസ്പരം യുദ്ധം ചെയ്തു .  

ധാനം കിട്ടിയതാണ് ഇതെല്ലാമെന്ന് തിരിച്ചറിയാതെ അതിന്റെ  മഹത്വം ഉള്ളിലേറ്റാതെ  എല്ലാത്തിനും ചിതയൊരുക്കി ഭസ്മീകരിച്ചു 

 ദൈവം രൂപം കൊടുത്ത ഈ പ്രപഞ്ചമാണ് ഏറ്റവും വലുതെന്ന സത്യം നാം മനപ്പൂർവ്വം വിസ്മരിച്ചു . ആ ശക്തിക്കു മുന്നിൽ ഞാനൊന്നുമല്ല ,ഈ മനുഷ്യകുലം മുഴുവനും വട്ടപ്പൂജ്യമാണ്  

ഐക്യ രാഷ്ട്ര സെക്രട്ടറി എന്ന പദവി ലോകം മുഴുവൻ ബഹുമാനത്തോട് കൂടി കാണുന്ന ഒന്നാണെന്ന് ഞാൻ കരുതിയിരുന്നു

തീർച്ചയായും അതങ്ങനെ തന്നെ 

അത് മനുഷ്യർക്കിടയിൽ മാത്രം
  
നമ്മളായി വിഭജിച്ചു  നമ്മളായി സ്ഥാനമാനങ്ങൾ നൽകി നമ്മളായി അവക്കെല്ലാം മൂല്യങ്ങൾ നിശ്ചയിച്ചു .

ജാക്ക്, എന്തൊക്കെയാണ് ഇയാളീ  വിളിച്ചു പറയുന്നത് ? 

ഈ സമയത്ത് ഇതെല്ലാം  ആവശ്യമാണോ ? സ്‌പേസിലേക്ക് പോയ എന്റെ ബോയ്സിന് എന്ത് പറ്റി എന്നുള്ളതാണ് എന്നെ ആകുലപ്പെടുത്തുന്നത് ലോകം മുഴുവൻ അതിലേക്കാണ് ഇപ്പോൾ ശ്രദ്ധ കൊടുക്കേണ്ടത് അതിനിടയിൽ ഇത്തരത്തിലുള്ള പ്രഹസനങ്ങൾ എന്തിനാണ് ? 

അങ്ങു പറഞ്ഞുവെച്ചത് സത്യം തന്നെയാണ്  മിസ്റ്റർ പ്രസിഡണ്ട് എന്നിരുന്നാലും  ദയവായി ഇദ്ദേഹത്തിന്റെ  വാക്കുകൾ ഒന്നു ശ്രദ്ധിക്കൂ

നോൺസെൻസ് എനിക്കിത് ശ്രദ്ധിക്കുവാൻ കഴിയുന്നില്ല ജാക്ക്  അവസാനം വരേയ്ക്കും പൊരുതുക  ചാകുമെന്ന് ഉറപ്പായാൽ  പിന്നെ തല കുനിച്ച് നിന്ന് ചാകണോ ? ഇതുപോലെയുള്ള വിഡ്ഢിത്തങ്ങൾ  ജനങ്ങളെ  കൂടുതൽ  ഭയപ്പെടുത്തുവാനേ  ഉപകരിക്കൂ 

അതങ്ങനെയായി കഴിഞ്ഞു  മിസ്റ്റർ പ്രസിഡണ്ട് 

അതുകൊണ്ട്  ? വീണ്ടും ഇഞ്ചിഞ്ചായി അവരെ കൊല്ലണമോ  ?

ഇതൊരു ടൈം പാസ്സ് ആയി മാത്രം കണ്ടാൽ മതി സാർ നമുക്കിനി ഒന്നും തന്നെ ചെയ്യുവാനില്ല ,  ലോകം അവസാനിക്കാൻ ഇനിയും സമയമുണ്ട് അതുവരേക്കും  ഒരു നേരം പോക്ക്

ക്രൂരമായ തമാശ അല്ലെ  ജാക്ക് , ഇത് ടൈം പാസിന്റെ സമയമല്ല ഉണർന്നിരുന്നു പ്രവർത്തിക്കേണ്ട സമയമാണ് 

സിറ്റുവേഷൻ  കൊണ്ടാണ് മിസ്റ്റർ പ്രസിഡണ്ട് ഇത്  ക്രൂരമായി തോന്നിപ്പിക്കുന്നത്

അതേ സിറ്റുവേഷൻ കൊണ്ടു തന്നെയാണ് ചിലത് ക്രൂരമാകുന്നത് 

ഒരാത്മഗതം പോലെ അദ്ദേഹമത് ഏറ്റു പറഞ്ഞു

എന്റെ വികാരങ്ങളിലേക്കും ചിന്തകളിലേക്കും ഞാനിപ്പോൾ  കടക്കുന്നില്ല എന്നിരുന്നാലും ഏതൊരുവനെപ്പോലെയോ ,അല്ലെങ്കിൽ അതിൽ കൂടുതലോ  ഞാൻ അഹങ്കരിച്ചിരുന്നു എന്നുള്ളതിന്റെ തെളിവുകൾ തന്നെയാണ്   എന്റെ  വാക്കുകൾ . 

സെക്രട്ടറി തന്റെ പ്രഭാക്ഷണം ലോകത്തോട് വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു 

നമുക്ക് നിർവ്വചിച്ചെടുക്കാൻ  പറ്റാത്ത പലതും  ഈ പ്രപഞ്ചത്തിലുണ്ട്  എല്ലാത്തിനേയും ശാസ്ത്രവീക്ഷണങ്ങളിലൂടെ മാത്രം നോക്കിക്കാണരുത് .

ശാസ്ത്രം എന്നുള്ളത്  മനുഷ്യനിർമ്മിതമാണ് .

നമ്മൾ നമ്മളെക്കുറിച്ചോർത്ത് അഹങ്കരിച്ചു നമ്മളെത്തന്നെ രൂപം കൊടുത്ത ദൈവമെന്ന മഹാ ശക്തിയെ മറന്നു കൊണ്ട്,  അതിനും മേലെ നമ്മൾ , നമ്മളെ തന്നെ പ്രതിഷ്ഠിച്ചു , ആ ശക്തിയെ വെല്ലുവിളിച്ചു .

 ബുദ്ധിയുണ്ടെന്ന് അഹങ്കരിച്ച അജ്ഞരായിരുന്നു നമ്മൾ .

അതിപ്പോൾ നാം തിരിച്ചറിയുന്നു   

നഗ്നരായി ജീവിച്ചു പോന്ന മനുഷ്യകുലം  കോടിക്കണക്കിന് വർഷങ്ങളിലൂടെയാണ്   ഇന്നത്തെ രീതിയിൽ ആധുനികരായത്   .

ആധുനികതയെന്നാൽ  സാംസ്കാരികവും ശാസ്ത്രീയവുമായുള്ള വളർച്ച മാത്രമല്ല എന്നുള്ളത് നാം വിസ്‌മരിച്ചു.

ആധുനികനാവാൻ രാജ്യങ്ങൾ വെട്ടിപ്പിടിച്ചു , പുതിയ പുതിയ ആയുധങ്ങൾക്കായി മനസ്സും ശരീരവും സമർപ്പിച്ചു സമ്പത്തുകൾ വാരിക്കൂട്ടി  നമ്മുടെ ശക്തി മറ്റുള്ളവർക്ക് മുന്നിൽ തുറന്നു കാട്ടുവാൻ പരസ്പരം മത്സരിച്ചു .

എല്ലാത്തിനും വേണ്ടിയുള്ള പരക്കം പാച്ചിലിലായിരുന്നു നാമിതുവരെ.

എന്നാലീ  അവസാന നിമിഷങ്ങളിൽ  നമ്മൾ കണ്ടുപിടിച്ച യാതൊന്നിനും  നമ്മളെ അഹങ്കരിപ്പിച്ച  യാതൊന്നിനും,  എന്തിന് നമ്മുടെ  ബുദ്ധിക്കും ശക്തിക്കും ഒന്നിനും തന്നെ  നമ്മളെ രക്ഷിക്കാനാകുന്നില്ല എന്നുള്ളത്  നാം തിരിച്ചറിയുന്നു .

നമ്മുടെ കഴിവും ശക്തിയും, ബുദ്ധിയുമെല്ലാം തന്നെ പ്രപഞ്ചത്തിന്റെ അപ്രമാദിത്വത്തിനു മുന്നിൽ വെറും കണികകൾ  മാത്രമാണെന്ന സത്യം ഇവിടെ അന്വർത്ഥമാക്കപ്പെടുന്നു.

ഒരു പക്ഷേ  കാലത്തിന്റെ അനിവാര്യതയായിരിക്കാം  ഈ പ്രപഞ്ച പ്രതിഭാസം  അല്ലെങ്കിൽ നമ്മുടെയെല്ലാം സൃഷ്ട്ടാവായ ഈശ്വരൻ വീണ്ടുമൊരു ലോകാവസാനത്തിന് കൂടി വട്ടം കൂട്ടുന്നതുമായിരിക്കാം .

മനുഷ്യകുലത്തിന്റെ ആർത്തി അദ്ദേഹത്തെ അത്രമേൽ വിവശനാക്കിയിരിക്കാം .

ജീവിത അർഥം സ്വന്തം മരണം കൊണ്ട് കാണിച്ചു തന്ന ആ സ്നേഹത്തിനു നേരെ  നമ്മൾ കണ്ണുകൾ അടച്ചു  വാരിക്കോരി മനുഷ്യകുലത്തിന് നൽകിയിട്ടും നമ്മൾ ആർത്തി പൂണ്ടു പാഞ്ഞു നടന്നു  ആദിപിതാമഹനായ ആദം തന്നെ അതു കാണിച്ചു തന്നുകൊണ്ട് നമുക്ക് വഴികാട്ടിയായി 

ധിക്കരിക്കപ്പെട്ട ആദ്യ കൽപന എല്ലാം ഉണ്ടായിട്ടും വിലക്കപ്പെട്ട കനിയിലേക്ക് മാത്രം  കണ്ണുവെച്ച ആർത്തി 

അതിലൂടെ  മനുഷ്യ സ്വഭാവം ആദ്യമായി അവിടെ അനാവരണം ചെയ്യപ്പട്ടു.

നിന്ദ്യമായ സ്വഭാവ സവിശേഷത മനുഷ്യകുലത്തിന്റെ രക്തത്തിൽ തന്നെയുണ്ടെന്നത്  കാണിച്ചു തന്നു  .

എല്ലാം ഉണ്ടെങ്കിലും  അവസാനിക്കാത്ത ദുരാശ , ആർത്തി .

അതിന്റെ ദുരന്തവും നമ്മൾ അനുഭവിച്ചേ തീരൂ   

ഇതിപ്പോ  കൺക്ലൂഷൻ ചെയ്യുന്നതിന്റെ സമയമാണ് . ചെയ്തുകൂട്ടിയതിന്റെയെല്ലാം പ്രതിഫലം ലഭിക്കുന്ന സമയം. 

തിരുത്താൻ നമുക്കു മുന്നിൽ ഇനി  സമയമില്ല  

ഒരുകാലത്ത് വേണ്ടുവോളമുണ്ടായിരുന്നു പക്ഷേ നാമത് ചെയ്തില്ല 

ഇരിക്കുന്ന കൊമ്പ് മുറിച്ച വിഡ്ഢികളാണ്  നമ്മൾ  നമുക്ക് കിട്ടിയ സ്വർഗ്ഗം നമ്മൾ നരകമാക്കി മാറ്റി അവിടെ വിലക്കപ്പെട്ട കനികൾ തേടി നടന്നു.

പാപത്തിന്റെ പ്രതിഫലം മരണമെത്രെ 

വീണ്ടുമൊരു നോഹയിലൂടെ മനുഷ്യകുലത്തിനും  ജീവജാലങ്ങൾക്കും ദൈവം  പ്രതീക്ഷ നൽകണമെന്ന് നമുക്ക് മുട്ടിപ്പായി പ്രാർത്ഥിക്കാം  

ഇത്രയും നാൾ നാമെല്ലാം ആഘോഷത്തിമർപ്പോടെ വസിച്ചു പോന്ന ഗ്രഹം  ഒരു നാൾ അപ്രതക്ഷ്യമാകുന്നു എന്ന് തിരിച്ചറിയുമ്പോൾ അതിനുമുന്നിൽ പകച്ചു നിൽക്കാനേ കഴിയുന്നുള്ളൂ . 

ഏവരുടേയും രക്ഷക്കായി  ഒരു മിഷന് നമ്മൾ  രൂപം കൊടുത്തിരുന്നു  അതൊരിക്കലും ഒരു ശ്വാശ്വത പരിഹാരം ആയിരുന്നില്ലെങ്കിലും ഒരു ശ്രമം , അത്രമാത്രം .

ഒന്നും ചെയ്യാതിരിക്കുന്നതിനേക്കാൾ നല്ലതല്ലേ  എന്തെങ്കിലും ചെയ്യാൻ ശ്രമിക്കുന്നത് ? സ്വജീവൻ  പണയം വെച്ച് ഭൂമിയുടെ  രക്ഷക്കായി ഇറങ്ങിത്തിരിച്ച ആ നാലുപേരുടെയും ധീരതയ്ക്ക് മുന്നിൽ ഈ ലോകം  പ്രണാമം അർപ്പിക്കുന്നു .

അവർ നമുക്ക് വേണ്ടി ബലിയർപ്പിക്കപ്പെട്ടവരാണ്,  അവരതിൽ വിജയിച്ചില്ലെങ്കിലും അതിനായി തയ്യാറായില്ലേ ? എന്നതോർത്ത് നമുക്ക്  അഭിമാനം കൊള്ളാം .

ഇനിയൊരു കൂടിക്കാഴ്ച്ച ഉണ്ടാകാനിടയില്ല  സൂര്യതാപം  ഭൂമിയെ തീജ്വാലകൾ  കണക്കെ വലയം ചെയ്തുകൊണ്ടിരിക്കുന്നു 

ഇനിയെത്ര ദിവസം  എന്നതിനേക്കാൾ ഇനിയെത്ര മണിക്കൂറുകൾ ? എന്നുള്ളതാണ്  ചോദിക്കേണ്ടത്  സാദ്ധ്യമായ ഒരു കഴിവുകൾക്കും  നമ്മളെയിനി രക്ഷിക്കാനാകില്ലയെന്ന  സത്യം  മുന്നിൽ നിന്ന് ചിരിക്കുന്നു .

അതിന് കഴിയുന്നത്  ഒരേ ഒരാൾക്ക് മാത്രമാണ്  

ഈശ്വരന് .

ആ ഈശ്വരനോട്  നമുക്ക് ഒന്ന് ചേർന്ന് പ്രാർഥിക്കാം  ഞങ്ങളുടെ മേൽ കരുണ കാണിച്ചു കൊണ്ട് ഒരു മഹാത്ഭുതം പ്രവർത്തിക്കണമേയെന്ന്.

ഒരു നിമിഷം കണ്ണുകൾ അടച്ച് നിന്നതിനു ശേഷം അദ്ദേഹം തന്റെ ഇരിപ്പടത്തിലേക്ക് മടങ്ങി .

എല്ലാവരും നിശബ്ദരായിരുന്നു  ലോകം മുഴവനും .

എന്തു തോന്നുന്നു മിസ്റ്റർ പ്രസിഡന്റ് ?

എന്തെങ്കിലും തോന്നാൻ മാത്രം  അതിലൊന്നുമില്ലല്ലോ മിസ്റ്റർ ജാക്ക് ?

ഹൌ വാസ് ഹിസ് സ്പീച്ച് ?

ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ തമാശ 

കാരണം 

അനവസരത്തിലെ പരിതപിക്കൽ  വിവേക ശൂന്യവും അർത്ഥരഹിതവുമാണ് ജാക്ക്  

താങ്കളും ഇത്പോലെ  പ്രഭാക്ഷണം നടത്തിയിരുന്നു മിസ്റ്റർ പ്രസിഡണ്ട് 

ഞാനതിൽ ലജ്ജിക്കുന്നു ജാക്ക്  

ഒരു പാലം അപകടാവസ്ഥയിലാണെന്നു കരുതുക അത് ശരിയാക്കുവാൻ ശ്രമിക്കാതെ വീണ്ടും വീണ്ടും അതിലൂടെ യാത്ര ചെയ്തു കൊണ്ടിരിക്കുന്നു  അങ്ങിനെയൊരു യാത്രയിൽ ആ പാലം തകരുന്നു   ആ  സമയത്തിരുന്നു വിലപിച്ചിട്ടെന്തു കാര്യം ?

ഒരു കാര്യവുമില്ല  തകർന്ന പാലത്തിൽ നിന്ന് രക്ഷപ്പെടുവാൻ  ശ്രമിക്കുക എന്നുള്ളതാണ് അപ്പോൾ ചെയ്യേണ്ടത് .

ചെയ്യേണ്ടത് ചെയ്യേണ്ട സമയത്തു തന്നെ ചെയ്യണം അല്ലാതെ അത് അപ്പോൾ ചെയ്യാമായിരുന്നു അങ്ങിനെ ചെയ്യാമായിരുന്നു  എന്ന് വിലപിച്ചു കൊണ്ടിരിക്കുന്നതിൽ എന്തർത്ഥം ?

അതിൽ നമ്മൾ തന്നെയാണ് തെറ്റുകാർ ഇനി വിലപിച്ചിട്ട് കാര്യമില്ല അതിനെ മറികടക്കാനുള്ള ശ്രമങ്ങൾ നടത്തുക വിജയിക്കുന്നെങ്കിൽ അങ്ങനെ ആകട്ടെ അല്ലെങ്കിൽ അനിവാര്യമായ ദുരന്തത്തിനു കീഴടങ്ങുക 

മനുഷ്യകുലത്തിന്റെ മറ്റൊരു ജീർണ്ണിച്ച മാനസീക അവസ്ഥയുടെ ഒരു ഭാഗമാണിത് എന്തെങ്കിലും ദുരന്തം നേരിടേണ്ടി വന്നാൽ അങ്ങനെ ചെയ്യാമായിരുന്നു  ഇങ്ങനെ ചെയ്യാമായിരുന്നു എന്ന് അനാവശ്യ സന്ദർഭങ്ങളിൽ പരിതപിച്ചുകൊണ്ട് സമയനഷ്ടം ഉണ്ടാക്കുകയെന്നുളത്   

ഇതൊരു പാഠമാണ് പാലം അപകടാവസ്ഥയിൽ ആണെന്ന് തിരിച്ചറിയുമ്പോൾ തന്നെ വേണ്ട   മുൻകരുതലുകൾ എടുക്കണമെന്ന് തിരിച്ചറിയേണ്ടുന്ന വലിയൊരു പാഠം ഞാനതിപ്പോൾ  മനസ്സിലാക്കുന്നു  ഇനി എനിക്കൊരു  അവസരം ലഭിക്കുകയാണെങ്കിൽ തീർച്ചയായും  ഞാനത്  ചെയ്തിരിക്കും .

ഇപ്പോഴെന്റെ  ചിന്ത  എന്റെ കുട്ടികളെ കുറച്ചു മാത്രമാണ് അവർക്കിതിനു കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു

തീർച്ചയായും അവർക്കിതിനു കഴിയുക തന്നെ ചെയ്യും  

ലെജന്റ്സാണവർ,  ലെജന്റ്സായി  ആരും ജനിക്കുന്നില്ല സ്വന്തം പ്രവർത്തികൾ കൊണ്ടാണവർ  കാണിച്ചു തരുന്നത്.

                                                        ******************

സമയം വളരെ കുറവ്  എത്രയും പെട്ടെന്നു തന്നെ സ്ഫോടക വസ്തുക്കൾ അടങ്ങിയ റോക്കറ്റ്  വിക്ഷേപണത്തിന് തയ്യാറാക്കേണ്ടതുണ്ട്  .

മെർക്കുറി സൂര്യനുമായി  Inferior Conjunction വരുന്ന സമയമാണ് ഇനി നോക്കേണ്ടത്  ആ രീതിയിൽ ഉള്ള ഒരു പോയിന്റിൽ ഈ സ്ഫോടനം നടക്കുകയാണെങ്കിൽ അത് കുറച്ചുകൂടി എഫ്ഫക്റ്റീവ് ആയിത്തീരുമെന്ന് ഞാൻ വിശ്വസിക്കുന്നു  .

വ്യത്യസ്ഥ തലങ്ങളിൽ  നിന്നും അനുഭവപ്പെടുത്തുന്ന മർദ്ധത്തേക്കാൾ  നേർ ദിശയിലുള്ളത് കൂടുതൽ ഫലപ്രാപ്തി തരും .

ഭൂമിയുടെ പത്തുമടങ്ങ്  വലിപ്പമുള്ള  ഗ്രഹത്തെപ്പോലും തള്ളിമാറ്റാൻ കരുത്തുള്ള ഊർജ്ജപ്രവാഹമാണ് ഈ സ്‌ഫോടനത്തിലൂടെ പുറത്തുവരിക
അതിന്റെ ഭവിഷ്യത്തുകൾ എന്തൊക്കെയാണെന്നുള്ളത് സ്ഫോടന ശേഷം മാത്രമേ തിരിച്ചറിയപ്പെടുകയുള്ളൂ .

സോളാർ ഘടനയെ അതെങ്ങനെ  ബാധിക്കുമെന്നുള്ളതും കണ്ടുതന്നെ അറിയണം  ഒരു പക്ഷേ അതിന്റെ പ്രത്യാഘാതങ്ങൾ ഏറ്റവും കൂടുതൽ    അനുഭവപ്പെടുന്നത്  സൂര്യനിലും ,മെർക്കുറിയിലും തന്നെയായിരിക്കും.

ഗ്രഹങ്ങളുടെ  ഓർബിറ്റൽ  തകർക്കപ്പെടാം റൊട്ടേഷൻ വേഗതകളിൽ  വ്യതിയാനങ്ങൾ സംഭവിച്ചേക്കാം അച്ചുതണ്ടുകൾക്ക് മാറ്റങ്ങൾ വന്നേക്കാം സോളാർ വിൻഡുകൾ   ഒരു പക്ഷേ ഭൂമിയുടെ അന്തരീക്ഷത്തെ ഭേദിച്ചേക്കാം ഭീമാകാരമായ നക്ഷത്രങ്ങൾ മറ്റു ഗ്രഹങ്ങളിൽ വന്നിടിച്ചേക്കാം  ഉൽക്കാ വർഷം സംഭവിക്കാം   അതിശക്തമായ വേവ്‌സുകൾ ..ഈ ശൂന്യാകാശം മുഴുവനും അലയടിച്ചേക്കാം ഒരു പക്ഷേ ഈ ഗാലക്സിയുടെ ഘടന തന്നെ ഈ സ്ഫോടനത്തിലൂടെ  മാറ്റിമറിക്കപ്പെട്ടേക്കാം .

എന്താണോ സ്ഫോടന ശേഷം സംഭവിക്കുന്നത് എന്നുള്ളതിനെ  ആശ്രയിച്ചായിരിക്കും ബാക്കിയുള്ളതെല്ലാം .
                          
സ്‌ഫോടനത്തിന് മുൻപ്  എത്രയും  ദൂരത്തേക്ക് എത്തിച്ചേരാൻ കഴിയുന്നുവോ  അതുതന്നെയാണ് നമ്മുടെ സുരക്ഷയുടെ അളവുകോൽ .

 എല്ലാവരും അതേക്കുറിച്ച് ബോധവാന്മാരായിരുന്നതു കൊണ്ട്  തന്നെ ഏവരും നിശ്ശബ്ദരായിരുന്നു .

 മൈ ഡിയർ  ബോയ്സ്, വി ആർ എന്ററിങ്  ഫൈനൽ പാർട്ട് ഓഫ് ദി ഗെയിം .

കമോൺ  ചീയർ അപ്പ്‌ 

ജോൺ എന്റെ കൈകൾ വിറക്കുന്നു അവസാനമായി എനിക്കവളോട് ഒന്ന് സംസാരിക്കാൻ പോലും കഴിയുന്നില്ലല്ലോ?

എന്താണ് ചാൾസ് ഇങ്ങനെ ? ഇതെല്ലാം പ്രതീക്ഷിച്ചു തന്നെയല്ലേ നമ്മളീ മിഷനിൽ പങ്കാളികളായത്  ജനിച്ചാൽ ഒരിക്കൽ മരിക്കും എന്നുള്ളത് പ്രകൃതി നിയമമാണ്  അതിൽ നിന്നും ഒരിഞ്ചു കൂട്ടുവാനോ കുറക്കുവാനോ നമുക്കാവുകയില്ല  പക്ഷേ ഇതെല്ലാം  നമ്മുടെ പ്രിയപ്പെട്ടവർക്ക് വേണ്ടിയാകുമ്പോൾ അവിടെ  ജീവിതത്തിന് കൂടുതൽ പ്രകാശം കൈ വരുന്നു.

നമ്മളൊരു  സ്വപ്നം കാണുന്നു  കുറച്ചു നേരമതിൽ  ജീവിക്കുന്നു പിന്നെയത്  മായുന്നു അത്രെയേയുള്ളൂ ജീവിതവും  

ഒരു സ്വപ്നം പോലെ അതിൽ നമ്മൾ പലതും കാണുന്നു അനുഭവിക്കുന്നു  പിന്നെയത് മായുന്നു .

 ശരിയാണ് ജോൺ  ഞാനെല്ലാം മനസ്സിലാക്കുന്നു എങ്കിലും  ഈ നിമിഷങ്ങൾ എന്നെ വല്ലാതെ ദുർബ്ബലമാക്കുന്നു  ഒന്ന് പറയുവാൻ പോലുമാകാതെ ..

ജീവിതത്തിലെ  വലിയൊരു സത്യമാണ് ചാൾസിത്  , പിറന്നു വീഴുമ്പോൾ കാണുന്ന മുഖങ്ങൾ നമുക്ക് പ്രിയപ്പെട്ടതാകുന്നു  ആരോണോ നമുക്ക് സ്നേഹം പകർന്നു  തരുന്നത് അവർ നമുക്ക് മാതാപിതാക്കൾ ആകുന്നു . പിന്നീട്  ജീവിതം പങ്കുവെക്കപ്പെടുമ്പോൾ മറ്റു ചിലർ  നമ്മുടെ ജീവിതത്തിന്റെ ഭാഗമാകുന്നു അങ്ങിനെ ഓരോ  ഘട്ടങ്ങളും  കടന്നുപോയിക്കൊണ്ട് അവസാനം നമ്മളീ പ്രപഞ്ചത്തിൽ തന്നെ  വീണ്ടും ലയിച്ചു ചേരുന്നു  ശൂന്യതയിൽ നിന്നും വന്ന് ശൂന്യതയിൽ തന്നെ അലിഞ്ഞു  ചേരുന്നു .

ആ ശൂന്യതക്ക് മുൻപ് എന്തായിരുന്നുവെന്നോ ?  ആ ശൂന്യതക്ക് ശേഷം എന്താകുമെന്നോ  ആർക്കുമറിയില്ല  ഈ  പ്രപഞ്ചം പോലെ തന്നെ അതിന്റെ ഉത്തരവും രഹസ്യം തന്നെ  അടുത്ത ജന്മം ഉണ്ടെന്നും  ഇല്ലെന്നും  പറയപ്പെടുന്നു .

സ്നേഹിതന് വേണ്ടി ജീവൻ ബലിയർപ്പിക്കുന്നതിനേക്കാൾ വലിയ സ്നേഹമില്ലെന്ന് ബൈബിൾ പറയുന്നു  ഒരു നിമിഷത്തെ പശ്ചാത്താപം കൊണ്ട് സ്വർഗ്ഗരാജ്യം നേടിയ വലതുഭാഗത്തുള്ള കള്ളനേയും ബൈബിൾ നമുക്ക് കാണിച്ചു തരുന്നു  കാണുന്ന  ഒരു സ്നേഹിതന് വേണ്ടിയല്ല ചാൾസ് , കാണപ്പെടാത്ത കോടിക്കണക്കിന് സ്നേഹിതർക്ക്  വേണ്ടിയുള്ളതാണ് നമ്മുടെ  ഈ ത്യാഗം , തീർച്ചയായും അതിന്റെ പ്രതിഫലം കിട്ടാതെ  പോവുകയില്ല .

മനസ്സ് ഏകാഗ്രമാക്കൂ പ്രിയതമയുടെ മുഖം ഉള്ളിലേക്ക് കൊണ്ടുവരൂ ആദ്യമായി അവളെ  കണ്ട ദിനം ,  മിഴിവാർന്ന  ചിത്രം പോലെ ഇപ്പോളത് മനസ്സിലേക്ക് വരുന്നില്ലേ ? അവരുമൊത്ത് ചിലവഴിച്ച നിമിഷങ്ങൾ, ഹൃദയത്തെ തൊടുന്ന മുഹൂർത്തങ്ങൾ എല്ലാം മനസ്സിലേക്ക് കൊണ്ടുവരിക  പതിയെ കൈകൾ ഉയർത്തൂ ആ സാമീപ്യം  ഇപ്പോൾ നിങ്ങൾക്ക്  തൊട്ടറിയാനാകുന്നു ആ ഗന്ധം നിങ്ങളെ  വലയം  ചെയ്യുന്നു.

ഇപ്പോൾ നിങ്ങൾക്ക് പരസ്പരം കാണുവാൻ കഴിയുന്നു  ഇനിയിത്  നിങ്ങളുടെ ലോകമാണ് ചാൾസ് സംസാരിച്ചോളൂ .

എനിക്കിപ്പോൾ അവളെ കാണുവാൻ  കഴിയുന്നു  ആ സ്പർശനം ഞാൻ അനുഭവിക്കുന്നു, ആ ഗന്ധം എന്നെ വലയം ചെയ്യുന്നു

ഹൃദയങ്ങൾ തമ്മിൽ  തൊടുമ്പോൾ  ദൂരം മാറിനിൽക്കുന്നുവെന്നുള്ളത് എത്ര ശരിയാണ് ? 

വളരെയധികം നന്ദി ജോൺ 

എന്തിന് ? 

ഒരു മായാലോകം എനിക്കു തുറന്നു തന്നതിന് .

നോ മാൻ , മനസ്സുകൾ തമ്മിൽ അലിഞ്ഞു ചേരുന്ന മുഹൂർത്തങ്ങളിൽ നമുക്ക്  പ്രിയപ്പെട്ടതെല്ലാം നമ്മുടെ ഉള്ളിൽ തന്നെയുണ്ടാകുന്നു  

ജോൺ,  ഈ ഗ്രഹത്തെക്കുറിച്ച് ഒരുപാടു കാര്യങ്ങൾ അറിയാനുണ്ടായിരുന്നില്ലേ  ?

തീർച്ചയായും, പക്ഷേ ഇപ്പോഴതിനു  സമയമില്ല  ലോകം മുഴുവൻ   വെന്തുരുകിക്കൊണ്ടിരിക്കുന്നു  എല്ലാ കണ്ണുകളും നമുക്കായി പ്രാർഥനയോടെ കാത്തിരിക്കുന്നു .

ഈ യാത്ര ശാസ്ത്രീയ വിശകലനങ്ങൾക്കു വേണ്ടിയുള്ളതായിരുന്നില്ല   അതിജീവനത്തിനു വേണ്ടിയുള്ളതായിരുന്നു .

സ്വന്തം ഗ്രഹത്തിന്റേയും അതിലെ ചരാചരങ്ങളുടേയും  നിലനിൽപ്പിനായി  ഒരവസാന വട്ട ശ്രമം നടത്തി നോക്കുക  

ഈ ദൗത്യം വിജയകരമായി പര്യവസാനിക്കണം ഇല്ലെങ്കിൽ എന്ത് എന്ന  ചോദ്യത്തിനിവിടെ  പ്രസക്തിയില്ല.

നമ്മളധിവസിക്കുന്ന ഗ്രഹത്തിന്റെ നാശത്തിനു ശേഷം നടത്തപ്പെടുന്ന ശാസ്ത്രീയ പഠനങ്ങൾക്ക് എന്തു  പ്രസക്തിയാണുള്ളത് ?  

തിരിച്ചു പോകാനൊരിടമില്ലെങ്കിൽ പിന്നെയതിന്റെ ആവശ്യമെന്താണ് ?

ഈ ദൌത്യം വിജയകരമായാൽ പിന്നെ അതിനുള്ള അവസരങ്ങൾ ധാരാളമുണ്ടല്ലോ 

കൌണ്ട് ഡൌൺ ആരംഭിക്കുവാൻ നിമിഷങ്ങൾ ബാക്കി  

ഞങ്ങൾ കണ്ണുകളടച്ചു .

ഭൂമിയെ രക്ഷിക്കുവാനുള്ള  അവസാന ശ്രമം  

ഇത് വിജയിക്കുമോ  ഇല്ലയോ എന്നൊന്നും അറിഞ്ഞുകൂടാ  മാനുഷീകമായ കഴിവുകളിലൂടെ  പ്രകൃതിയോട് ഒരു സന്ധി ചെയ്യൽ 

അത്രയും കണക്കാക്കിയാൽ മതി .

ഒരു പക്ഷേ അതിന്റെ  ആഴങ്ങളിലേക്ക് ഇറങ്ങിച്ചെന്നാൽ  സാങ്കല്പീകമായ ചിന്തകൾക്കും അപ്പുറത്ത് അതിഭാവുകത്വം പേറുന്നൊരു കാര്യം  

ഒരു സ്ഫോടനം കൊണ്ട് സൂര്യനെപ്പോലെ  ഭീമാകാരമായൊരു നക്ഷത്രത്തെ  അതിന്റെ നൈസർഗ്ഗീഗ സ്ഥാനത്തേക്ക് തള്ളി മാറ്റുക. 

നൈസർഗ്ഗീക സ്ഥാനം എന്നുള്ളതുകൊണ്ട്   ഇവിടെ വിവക്ഷിക്കപ്പെടുന്നത് അതിന്റെ ജന്മസ്ഥാനമെന്നുള്ളത് തന്നെ   

അത് ശരിയായ രീതിയിൽ മാത്രം  സംഭവിക്കട്ടെ എന്നു മാത്രമേ ഇപ്പോൾ പ്രത്യാശിക്കുവാനാകൂ.

ഈ ഒരു വീക്ഷണത്തെ  അസംഭ്യാവ്യം തന്നെയെന്നു  കരുതാമെങ്കിലും , കഴിയുമെന്നുള്ള   ആത്മ വിശ്വാസം മാത്രമാണ്  ഞങ്ങളെ മുന്നോട്ട് നയിക്കുന്നത് .

മറ്റൊരു വഴിയും ഞങ്ങളുടെ  മുന്നിലില്ല എന്നുള്ളത് മറ്റൊരു സത്യവും 

എന്തുകൊണ്ട്  സൂര്യന് ഒരു സ്ഥാനചലനം സംഭവിച്ചുവെന്നുള്ളത്  വിശദമായ  പഠനങ്ങൾക്കു  വിധേയമാക്കേണ്ടതു തന്നെയാണ് പക്ഷേ  ആത്യന്തികമായി  ഇപ്പോഴുള്ള  അവസ്ഥയിൽ നിന്നും  മറികടക്കുക  എന്നുള്ളതാണ് ഇപ്പോൾ പ്രാധാന്യം കൊടുക്കേണ്ടത് 

ഈ പരീക്ഷണം  വിജയിച്ചില്ലെങ്കിൽ  പിന്നെ ഒന്നുമില്ല ഭൂമിയെന്ന ഗ്രഹം  സൂര്യതാപത്താൽ വെന്തുരുകി ചിതറിത്തെറിക്കും  തിരിച്ചു പോകാനൊരിടമില്ലാതെ ഞങ്ങൾ  ശൂന്യാകാശത്തിൽ  ഒഴുകി നടക്കും .

സൂര്യന്റെ കടന്നുകയറ്റം  ഭൂമിയെ മാത്രമല്ല ഈ സൗരയൂഥത്തിലുള്ള എല്ലാത്തിന്റേയും നാശത്തിനോ അതുമല്ലെങ്കിൽ ഈ സൗരയൂഥത്തെ തന്നെയോ ഇല്ലായ്മ ചെയ്തേക്കാം അതിനൊടുവിൽ   ജീവൻ നിലനിൽക്കാത്തൊരു ഗ്രഹമായി,മറ്റൊരു വീനസായി ഭൂമി  മാറിയേക്കാം .

കാലചക്രങ്ങളിലൂടെ ഈ  പ്രപഞ്ചം കടന്നുപോകുമ്പോൾ പുതിയ പുതിയ ഗ്രഹങ്ങളും സൗരയൂഥങ്ങളും രൂപം കൊണ്ടേക്കാം  അവയിൽ  ജീവൻ നിലനിൽക്കുന്ന സാഹചര്യങ്ങളും ഉരുവാക്കപ്പെട്ടേക്കാം  

ഇത് ശാസ്ത്രീയ ചിന്തയുടെ ഒരു വശം മാത്രമാണ് .

ഇതാണ് സത്യമെന്ന്  അടിവരയിട്ടുറപ്പിക്കുവാൻ ഒരിക്കലും കഴിയുകയില്ല .

ദൈവഹിതം മറ്റൊന്നാണെങ്കിലോ ?

അറിയില്ല
   
പ്രയത്നശാലികളുടെയൊപ്പം ദൈവമുണ്ടാകും എന്ന  തത്വചിന്ത ഉള്ളിലേറ്റുകയാണ് നല്ലത് അത് മുന്നോട്ട് കുതിക്കുവാൻ വലിയൊരു ഊർജ്ജം പ്രധാനം ചെയ്യുന്നു  .

ഓക്കേ ബോയ്സ്  ലെറ്റ്‌ അസ്‌ പ്ലേ ദി ഫൈനൽ ഗെയിം 

ഞാൻ എല്ലാവരോടുമായി പറഞ്ഞു 

ഗുഡ് ബൈ വീനസ്

വീനസ് എന്നുള്ളത് ഒരു യാത്രയുടെ അവസാനമായിരുന്നുവോ ?

ഒരിക്കലുമല്ല 
 
അവസാനം എന്നൊന്നില്ല ഏതൊരു അവസാനവും  മറ്റൊന്നിന്റെ തുടക്കമാണ്.

ഷട്ടിൽ, ഞങ്ങളേയും വഹിച്ചു  കൊണ്ട്  വീനസിന്റെ അന്തരീക്ഷത്തെ ഭേദിച്ചു കൊണ്ട് മുകളിലേക്ക് കുതിച്ചുയർന്നു .

അന്തരീക്ഷമർദ്ധം കാര്യമായ പ്രതിബന്ധങ്ങൾ ഞങ്ങൾക്ക് ഉണ്ടാക്കിയില്ല എന്നുവേണം പറയുവാൻ വലിയൊരു ഭീതിയായി അത് വലയം ചെയ്തിരുന്നു എന്നുള്ളതിൽ തർക്കമില്ല 

ഞാൻ ഒരിക്കൽ കൂടി  വീനസിലേക്ക് നോക്കി  ഒട്ടേറെ പ്രഹേളികൾക്കും , സമസ്യകൾക്കും  ഉത്തരം കിട്ടേണ്ട ഒരു ഗ്രഹം  ഒരു പാടു സത്യങ്ങൾ ഇവിടെ ഒളിഞ്ഞിരിപ്പുണ്ട്  മനസ്സിലാക്കിയിടത്തോളം വീനസ് മറ്റൊരു മനോഹര  ഭൂമിയായിരുന്നു   വൃക്ഷങ്ങളും  , ജലസ്രോതസ്സുകളും കുന്നുകളും പുഴകളും കിളികളും  നിറഞ്ഞ മനോഹരയായ മറ്റൊരു ഭൂമി  

അവിടെ മൃഗങ്ങൾ വാഴുന്നു , പക്ഷികൾ ചിലക്കുന്നു, പൂക്കൾ വിടരുന്നു എങ്ങും ശാന്തത നിറഞ്ഞ ഒരു സ്വർഗ്ഗ രാജ്യം . 

ദുരാശയുടെ വിത്തുമായി,
മനസ്സ് മുഴുവൻ സ്വാർത്ഥതയണിഞ്ഞ ഒരു ഇരുകാലി അതിനുള്ളിലേക്ക് ജന്മമെടുക്കുന്നു  .

അതോടെ  പ്രപഞ്ചം പകക്കുന്നു ,മൃഗങ്ങൾ ഓടിയൊളിക്കുന്നു , മരങ്ങൾ വിറങ്ങലിച്ചു നിൽക്കുന്നു  പക്ഷികൾ ഭീതിയിൽ കരയുന്നു മൃഗങ്ങൾ അലമുറയിടുന്നു  സ്വർഗ്ഗത്തിനു  മേൽ അതാ  ഇരുൾ വ്യാപിക്കുന്നു 

പതിയെ പതിയെ ആ ഇരുകാലികൾ പെരുകുന്നു അവർ ആക്രോശിച്ചുകൊണ്ട്  മൃഗങ്ങളെ വേട്ടയാടുന്നു  മരങ്ങൾ വെട്ടി വീഴ്ത്തുന്നു  പക്ഷികളെ അമ്പെയ്തു കൊന്നൊടുക്കുന്നു ഭൂമിക്കുമേൽ വേലികെട്ടി  അതിരുകൾ തിരിക്കുന്നു  അവന്റെ കരാളഹസ്തത്താൽ വനങ്ങൾ ചുരുങ്ങുന്നു നദികൾ ഭൂമിയുടെ ഗർഭപാത്രത്തിലേക്ക് ഉൾ വലിയുന്നു    പ്രപഞ്ചത്തിന്റെ നൈസർഗ്ഗീഗതക്കു മേൽ വിഷ കോട്ടകൾ ഉയരുന്നു  വാഹനങ്ങൾ ഇരമ്പിക്കൊണ്ട് തലങ്ങും വിലങ്ങും പായുന്നു അപ്രതീക്ഷിതമായ ആ പരിതസ്ഥിതി ആക്രമണത്തിനു മുന്നിൽ പ്രകൃതി പകക്കുന്നു  തലങ്ങും വിലങ്ങും വെട്ടിത്തെളിച്ചു കൊണ്ട് ഇരുകാലികൾ മുന്നേറുന്നു  പടുകൂറ്റൻ മാളികകളുടെ മുകളിലിരുന്നുകൊണ്ടു ലോകം തന്റെ കാൽക്കീഴിലെന്നവൻ  അട്ടഹസിക്കുന്നു . 

പതിയെ പതിയെ പ്രകൃതി ശോഷിക്കുന്നു , ജല സ്രോതസ്സുകൾ അപ്രത്യക്ഷ്യമാകുന്നു  എന്നാലും ഇരുകാലികളുടെ ആശകൾ തീരുന്നില്ല അവൻ വീണ്ടും വീണ്ടും ആഴങ്ങളിൽ പരതുന്നു  അവസാനം പ്രകൃതിയുടെ ക്ഷമ നശിക്കുന്നു  അവൾ താണ്ഡവ രൂപമെടുക്കുന്നു  പ്രകൃതിയുടെ അതുവരെ കാണാത്ത മറ്റൊരു മുഖം കണ്ട്  ഇരുകാലികൾ ഭയക്കുന്നു അവർ മുറവിളി കൂട്ടി  പരക്കം പായുന്നു  

മുറിവേറ്റ പ്രകൃതിക്ക് മേൽ ഇരുകാലികൾ ലേപനങ്ങൾ തടവുന്നു പക്ഷേ  വൈകിപ്പോയിരുന്നു അതവളുടെ കോപം ശമിപ്പിക്കുന്നില്ല അവൾ ഉഗ്ര രൂപിണിയായി മാറുന്നു ഇരുകാലികൾ ഉന്മൂലനം ചെയ്യപ്പെടുന്നു.

എന്റെ കണ്ണുകൾക്ക് മുന്നിൽ ആ ചിത്രം തെളിയുന്നു സന്തോഷത്തോടെ ഒരു ജീവിവർഗ്ഗം ജീവിച്ചു പോന്ന വീനസിന്റെ ആ പ്രതാപം എനിക്കുമുന്നിൽ തെളിയുന്നു 

വീനസ് ആ ഒരു സത്യമല്ലേ കാണിച്ചു തരുന്നത് .

ഞാനൊന്ന് നെടുവീർപ്പിട്ടു 

അതെ അതുതന്നെയാണ് സത്യം .

വീനസ് എന്ന ആ സൗന്ദര്യ ദേവത ഞങ്ങളെ നോക്കി പുഞ്ചിരിക്കുന്നു .

ഇനിയും ഇവിടേക്ക് വരാമെന്ന്  മനസ്സുപറയുന്നു

ഞങ്ങൾ പുറപ്പെട്ട് കൃത്യം  നൂറ്റിയിരുപത്  സെക്കന്റുകൾക്ക് ശേഷം സ്ഫോടകവസ്തുക്കൾ നിറച്ച റോക്കറ്റ്  അതിന്റെ പ്രയാണം ആരംഭിച്ചു  

ദൈവാനുഗ്രഹം യാതൊരു പിഴവുകളും ഇല്ലാതെ അത്
വീനസിന്റെ അന്തരീക്ഷത്തെ ഭേദിച്ചു കൊണ്ട്  ലക്ഷ്യസ്ഥാനത്തേക്ക് കുതിച്ചു.

ശൂന്യാകാശത്തിലൂടെയുള്ള ഞങ്ങളുടെ യാത്ര ഭൂമിയെ ലക്ഷ്യമാക്കി തുടർന്നു കൊണ്ടിരുന്നു  ഇനി കാത്തരിപ്പിന്റെ ദിനങ്ങൾ  ഏഴു ദിവസം, നൂറ്റി അറുപത്തെട്ടു മണിക്കൂറുകൾ അതാണ് ടാർജറ്റ് അവസാനം   മെർക്കുറിയുടെയും സൂര്യന്റെയും ഇടയിലുള്ള  ഭ്രമണ പഥത്തിലേക്ക് പ്രവേശിച്ചു കൊണ്ട് ആ  സ്ഫോടനം നടക്കും .

ആ മുഹൂർത്തത്തിനായി കാത്തിരിക്കുക എല്ലാം കൃത്യമാണെങ്കിൽ കൃത്യം നൂറ്റി അറുപത്തിയെട്ടാമത്തെ മണിക്കൂറിൽ ആ ഡിറ്റണേറ്റ് പൊട്ടിത്തെറിക്കും അതൊരു വലിയ സ്ഫോടനത്തിനാണ് തുടക്കമിടുക അതാണ്  ഭൂമിയുടെ ഭാവി നിശ്ചയിക്കുക .

കാത്തിരിപ്പ് അസഹ്യമാണ്  എന്നാലും കാത്തിരുന്നേ മതിയാകൂ  ഇതാണ് അവസാന ലാപ്പ് 

ദൈവമേ കാത്തോണേ 

റോക്കറ്റിന്റെ പ്രവർത്തനങ്ങൾ കൃത്യമായ രീതിയിൽ തന്നെ നടക്കുമോ ?

ശരിയായ ദിശയിൽ തന്നെയായിരിക്കുമോ അതിന്റെ സഞ്ചാരം ? 

സ്ഫോടനം കൃത്യമായ സ്ഥലത്തു തന്നെയായിരിക്കുമോ നടക്കുക ?

ഉത്തരം കിട്ടാത്ത ഒരു പാടു ചോദ്യങ്ങൾ, അതിന്റെയെല്ലാം ഉത്തരത്തിനായി  ഇനിയും കാത്തിരിക്കേണ്ടതുണ്ട്  

എല്ലാം വളരെ കൃത്യമായിത്തന്നെ പര്യവസാനിക്കണം  ചെറിയൊരു വ്യതിയാനം പോലും ഈ മിഷന്റെ പരാജയത്തിലായിരിക്കും കലാശിക്കുക .

ഏയ് നിക്ക് ഈ മിഷൻ വിജയകരമായി പൂർത്തിയായി ഭൂമിയിൽ എത്തിക്കഴഞ്ഞാൽ താങ്കൾ എന്താണ് ആദ്യം ചെയ്യുക?

എന്നെ കൊതിപ്പിക്കല്ലേ ജോൺ  ആദ്യം മൈ ഫേവറേറ്റ് ഫുഡ് ,  ബീഫ് സ്റ്റീക്ക് വിത്ത്  റൈസ്  കൂടെ റോസ്‌റ്റഡ്‌  ബേബി പൊട്ടറ്റോസും  മെക്സിക്കൻ സലാഡും ഹോ അതോർക്കുമ്പോൾ വായിൽ വെള്ളം ഊറുന്നു .

ആൻഡ്  ഡാൻസ് വിത്ത് മിലി 

ഹൂ ഈസ് മിലി ?

ഷി ഈസ് മൈ വൈഫ് ജോൺ 

ദെൻ ?

ദെൻ ..വാട്ട് ? നിക്ക്  അവിടെ ഒരു മറു ചോദ്യമെറിഞ്ഞു 

നിക്ക് ഈസ്  ഇന്ട്രെസ്റ്റഡ്

ഹായ് മാൻ സ്റ്റോപ്പിറ്റ് 

ഹ ഹാ

വാട്ട് എബൌട്ട് യൂ ജോൺ 

സെയിം ഡേവിഡ് , നാവിലെ രസമുകുളങ്ങൾ ഇപ്പോഴാണ് തുടിക്കുന്നത് 
         

കാത്തിരിപ്പുകൾക്കൊടുവിൽ ആ ദിനം സമാഗതമായി നൂറ്റിഅറുപത്തിയെട്ട് മണിക്കൂറുകൾ ഇതാ കഴിയുന്നു  ഞങ്ങളുടെ മുഖങ്ങളെല്ലാം വലിഞ്ഞു മുറുകി  ഇനി  മുപ്പതു സെക്കന്റുകൾ മാത്രം  

ഞങ്ങൾ പരസ്പരം നോക്കി വെറും പത്ത് സെക്കൻഡ് അഞ്ച്, നാല് , മൂന്ന്,രണ്ട്,ഒന്ന്, പൂജ്യം .

റോക്കറ്റിന്റെ സ്ഥാനം കൃത്യം  ഇതുവരെക്കും എല്ലാം തന്നെ കിറുകൃത്യം  അടുത്ത സെക്കന്റിൽ ഡിറ്റണേറ്റർ സ്പാർക്കാവും അതിൽ നിന്നും സ്ഫോടനത്തിലേക്ക്.

നിമിഷങ്ങൾ കടന്നു പോകുന്നു  പിരിമുറുക്കം അതിന്റെ പാരമത്യത്തിൽ എത്തിയിരിക്കുന്നു അത്യാകാംഷയുടെ നിമിഷങ്ങൾ  ആർക്കും ഒന്നും തന്നെ സംസാരിക്കാൻ കഴയുന്നില്ല എന്താണത്  സംഭവിക്കാത്തത് ?

എവിടെയെങ്കിലും പിഴച്ചോ?  മിഷൻ  പരാജയപ്പെടുകയാണോ ?

ഭൂമി എന്ന ഗ്രഹം പ്രപഞ്ചത്തിൽ നിന്നും വാനിഷ് ആകപ്പെടുകയാണോ?  അതിലെ ജീവജാലങ്ങളെല്ലാം അനിവാര്യമായ ആ ദുരന്തത്തിന് വശംവദയാവുകയാണോ?
  
കോടിക്കണക്കിനു വരുന്ന പ്രാർത്ഥനകൾക്കും  പ്രയത്നങ്ങൾക്കും ഒരു ഫലവും ഇല്ലാതായോ ?

നിരാശയോടെ ഞാൻ ചോദിച്ചു .

എന്താണത് സംഭവിക്കാത്തത്  ?  

മറുപടി പറയാനായി ചാൾസ് വാ തുറന്ന അതേ നിമിഷത്തിൽ തന്നെ ഒരു പ്രകമ്പനം, ഞങ്ങൾ മാത്രമല്ല പ്രപഞ്ചം മുഴുവനും ഒന്ന് വിറകൊണ്ടു
 
ശൂന്യാകാശം മുഴുവനും ഇളകി 

ഷട്ടിൽ നിശ്ചലമായതു  പോലെ, അടുത്ത നിമിഷം അതിശക്തമായൊരു  എയർ വേവ് ഞങ്ങളുടെ ഷട്ടിലിനെ  എടുത്തെറിഞ്ഞു 

അതിനു തുടർച്ചയെന്നോണം ഒന്നിനു പുറകെ മറ്റൊന്നായി  ശക്തമായ എയർ വേവ്സുകൾ  അതിനോട് ചേർന്ന് കൂറ്റൻ  തിരമാലകൾ കണക്കെ  പാറകളുടെ വൻശേഖരവും അതങ്ങനെ ആർത്തലച്ചു വരുകയാണ് .

 ഒടുവിൽ അത് സംഭവിച്ചിരിക്കുന്നു ആ  സ്ഫോടനം നടന്നിരിക്കുന്നു  കണക്കു കൂട്ടലുകളെല്ലാം ക്രിത്യമായിരുന്നു .

അതിശക്തിയായ  എയർ വേവ്‌സുകളിൽ അകപ്പെട്ട്  ഷട്ടിൽ വിറകൊള്ളുകയാണ് .

ഞങ്ങൾക്ക് ഷട്ടിലിൻ മേലുള്ള നിയന്ത്രണം പൂർണ്ണമായും നഷ്ടപ്പെട്ടു കഴിഞ്ഞിരിക്കുന്നു  അത്  ശൂന്യാകാശത്തിൽ കിടന്നൊരു പമ്പരം കണക്കെ വട്ടം ചുറ്റുകയാണ്  സേഫ്റ്റി അലറാമുകളുടെ ഘോരഘോരമായ മുന്നറിയിപ്പുകൾ .

ഒന്നും ചെയ്യാൻ കഴിയുന്നില്ല

ഞാൻ വോയ്സ് റെക്കോർഡിംഗിലേക്ക് നോക്കി ഒരേ ഒരു വാചകം മാത്രം ഉച്ചരിച്ചു .

ചരിത്രം അത് നടന്നിരിക്കുന്നു 

എനിക്കത് പൂർത്തിയാക്കാൻ കഴിയുന്നതിനു മുൻപു തന്നെ  അതിശക്തമായ ഒരു  എയർ വേവ്സിനുള്ളിലേക്ക്  ഞങ്ങളുടെ ഷട്ടിൽ വലിച്ചെടുക്കപ്പെട്ടു .

അതിനുള്ളിൽ കിടന്ന് ഷട്ടിൽ വട്ടം ചുറ്റുകയാണ്
 
എന്തൊക്കയോ  വസ്തുക്കൾ  ചുറ്റിലും വന്നിടിക്കുന്നു ആ കൊടുങ്കാറ്റ് കണ്ണഞ്ചിപ്പിക്കുന്ന വേഗതയിൽ ഞങ്ങളെ എങ്ങോട്ടോ വലിച്ചു കൊണ്ടു പോകുകയാണ്  .

ഈ യാത്ര  ഇതാ ഇവിടെ  തീരുകയാണ്  ഞങ്ങൾ പരസ്പരം നോക്കി  ആ മുഖങ്ങളിൽ ഒന്നും  മരണത്തിന്റെ ഭയമായിരുന്നില്ല, മറിച്ച് ഈ  മിഷന്റെ പര്യവസാനം വിജയകരമായോ അതോ പരാജയമോ എന്നറിയുവാൻ  സാധിക്കാത്തത്തിലുള്ള നിരാശയായിരുന്നു  .

 ഇത്രയും ചെയ്തതിന്റെ ബാക്കിപത്രമെന്താണ് ? ഈ മിഷൻ വിജയകരമായോ ?, ഉദ്ദേശിച്ച പ്രതിഫലം ഇതിലൂടെ ലഭിച്ചുവോ ? സൂര്യൻ  പിന്തള്ളപ്പെട്ടുവോ ..? ഇതൊന്നും അറിയാൻ  കഴിയാത്തതിലുള്ള കടുത്ത നിരാശ ഞങ്ങളെ വലയം ചെയ്തിരിക്കുന്നു  .

 ഒരു ശ്രമം അത് മാത്രമായിരുന്നു ഈ പരീക്ഷണ ലക്ഷ്യം എങ്കിൽ  കൂടിയും  അതിന്റെ ബാക്കിപത്രം  എന്തായിരുന്നിരിക്കും എന്നുള്ള ഉൽക്കണ്ഠ ഞങ്ങളുടെ  മനസ്സിനെ വല്ലാതെ മഥിച്ചുകൊണ്ടിരുന്നു.

പക്ഷേ  ഇവിടെ ഞങ്ങൾ നിസ്സഹായരാണ്  മാനുഷികമായ കഴിവുകൾ കൊണ്ട്  പ്രപഞ്ച ശക്തിക്കു മുന്നിൽ എന്തു ചെയ്യാൻ 

അവസാന ശ്രമമെന്ന നിലയിൽ ഞാൻ ചാൾസിനോടായി പറഞ്ഞു .

എല്ലാ എഞ്ചിനുകളും ഒന്ന്  പ്രവർത്തിപ്പിച്ചു നോക്കൂ .

ചാൾസ് നിരാശയോടെ തലയാട്ടി 

കഴിയുന്നില്ല ജോൺ 

ഞങ്ങളെല്ലാം മാറി മാറി  പരിശ്രമിച്ചുകൊണ്ടേയിരുന്നു  പക്ഷേ , അതെല്ലാം  പ്രഹസനങ്ങളായി  മാറുന്നു .

ആ എയർ വേവ്സ് ഞങ്ങളേയും വഹിച്ചു കൊണ്ട്  പ്രകാശ വേഗതയിൽ  പാഞ്ഞു  കൊണ്ടിരിക്കുന്നു ഷട്ടിലിന്റെ എല്ലാ പ്രവർത്തനങ്ങളും  ഭാഗീകമായോ  പൂർണ്ണമായോ നിലച്ചു കഴിഞ്ഞിരിക്കുന്നു .

ദിശ പോലും മനസ്സിലാക്കാൻ സാധിക്കുന്നില്ല ഞങ്ങൾ  കാറ്റിൽ അകപ്പെട്ട കരിയില കണക്കെ എങ്ങോട്ടോ പറന്നു പോയിക്കൊണ്ടിരിക്കുന്നു .

ഇനിയൊരു തിരിച്ചു വരവ് സാദ്ധ്യമല്ല അനന്തമായ ഈ ഗാലക്സിയിൽ  എവിടെയോ നാല് ജീവസ്സറ്റ ശരീരങ്ങളുമായി ഈ ഷട്ടിൽ ഒഴുകി നടക്കും 
അല്ലെങ്കിൽ  പൊട്ടിത്തെറിച്ച് ധൂളികളായി ഈ പ്രപഞ്ചത്തിൽ അലിഞ്ഞു  ചേരും .

ഒരു പക്ഷേ അങ്ങിനെ സംഭവിച്ചില്ലെങ്കിൽ ഞങ്ങളുടെ ഈ മിഷൻ വിജയിച്ചുവെങ്കിൽ,  ഞങ്ങളുടെ ഈ മിഷൻ  ഭൂമിയെ രക്ഷിച്ചിരിക്കുന്നുവെങ്കിൽ   തീർച്ചയായും  ഞങ്ങളെ തേടി ഒരു മിഷൻ വരും,  വരാതിരിക്കില്ല .

എന്റെ മനസ്സ് ഒരു പാട് സഞ്ചരിക്കുന്നു .

അല്ലെങ്കിലും അത് സത്യം തന്നെയാണ് എപ്പോഴും മനസ്സു തന്നെയാണ് മുന്നേ സഞ്ചരിക്കുക അതിനെ പിന്തുടരുക എന്നുള്ളതാണ് നമ്മുടെ കർമ്മം .

ഇവിടെ, ഇനിയൊന്നും ഞങ്ങൾക്ക് ചെയ്യുവാനില്ല 

ആസന്നമായ വിധിക്കായി കാത്തിരിക്കുക  ഒന്ന് പൊരുതി നോക്കുവാൻ  പോലും കഴിയാത്തവിധത്തിൽ  നിസ്സഹായത ഞങ്ങളെ വലയം ചെയ്തിരിക്കുന്നു .

ഷട്ടിലിന്റെ പ്രവർത്തനങ്ങൾ എല്ലാം തന്നെ നിർജ്ജീവമായിരിക്കുന്നു .

ഈ എയർവേവ്സ് എവിടെയെങ്കിലും ഞങ്ങളെ കൊണ്ടു ചെന്നെത്തിക്കും അതിനുമുൻപ്  ഇത് തകർന്ന്  പൊടിയായി തീരും 

വരാൻ പോകുന്ന ആ വിപത്തിനെ നേരിടാൻ ഞങ്ങൾ കാത്തിരുന്നു .

എല്ലാ സംവിധാനങ്ങളും വിഛെദിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു  കാലത്തിൽ നിന്ന് സമയം പോലും.

ശൂന്യാകാശത്തിലൂടെ ഞങ്ങൾ അങ്ങിനെ ഒഴുകുന്നു .

ഞാൻ ആ അലറിക്കുതിച്ചു പായുന്ന ആകാശയാനത്തിൽ ഇരുന്നു കൊണ്ട് നക്ഷത്രങ്ങളെ നോക്കി .

കാലം  പുറകിലോട്ട് ഒഴുകുന്നു  ഒരു കൊച്ചു പയ്യൻ  അവൻ തനിക്കാദ്യമായി  ലഭിച്ച വിലകുറഞ്ഞ കളിപ്പാട്ടമായ ബൈനോക്കുലറിലൂടെ ആകാശത്തെ കാണുന്നു  അതിലൂടെ കാണുന്ന  മങ്ങിയ നിഴൽ പോലെയുള്ള  നക്ഷത്രങ്ങളെ നോക്കി പുഞ്ചിരിക്കുന്നു  .

മോന് ആരാകാനാണ് ആഗ്രഹം ?

എനിക്ക് നക്ഷത്രങ്ങളെ തൊടുന്നവനാകണം

എങ്ങിനെയാണ്  മോനെ .., നക്ഷത്രങ്ങളെ തൊടുവാൻ പറ്റുക ?

ഞാൻ വലുതാകുമ്പോ വലിയൊരു വണ്ടി കണ്ടുപിടിച്ച് അതിൽ ആകാശത്തിലൂടെ സഞ്ചരിച്ച്  നക്ഷത്രങ്ങളെ തൊടും , ഞാൻ അപ്പനേയും അമ്മയേയും അതിൽ കൊണ്ട് പോകാം .

അതെ ഞാൻ നക്ഷത്രങ്ങളെ തൊട്ടിരിക്കുന്നു , പക്ഷേ അപ്പനേയും അമ്മയേയും  കൊണ്ടുപോകാൻ കഴിഞ്ഞില്ല .

ഇതിലൊരു നക്ഷത്രം അമ്മയായിരിക്കണം എങ്കിലിത് കണ്ട് ആനന്ദിച്ചിരിക്കണം.

ഷട്ടിൽ വിറകൊള്ളുന്നു , എന്തൊക്കയോ ചുറ്റിലും  വന്നിടിക്കുന്നു, ചില സമയത്ത് പമ്പരം പോലെ വട്ടം കറങ്ങുന്നു ഉള്ളിൽ മുഴങ്ങിക്കൊണ്ടിരിക്കുന്ന അലറാമുകളുടെ നിലവിളികളെല്ലാം ഏറെക്കുറെ അവസാനിച്ചിരിക്കുന്നു .

ഒന്നും മനസ്സിലാക്കാൻ പറ്റുന്നില്ല  ഏതോ ഇരുണ്ട ഗർത്തത്തിലേക്ക് കൂപ്പു കുത്തുന്ന പ്രതീതി ചിലപ്പോൾ ചുറ്റിലും വെളിച്ചം, ചിലപ്പോൾ അഗ്നി .

 ശാന്തമായ മനസ്സോടെ ഞാനൊരു നിമിഷം  കണ്ണുകൾ അടച്ചു തുറന്നു .

ഞങ്ങൾ പരസ്പരം നോക്കി പുഞ്ചിരിച്ചു  ഈ യാത്ര ഇതാ അതിന്റെ അവസാന ഘട്ടത്തിലേക്ക് എത്തിച്ചേർന്നിരിക്കുന്നു  ഇവിടെ ഞങ്ങൾ തീരുകയാണ്,ലോകത്തിനു വേണ്ടി ഞങ്ങൾ ബലിയർപ്പിക്കപ്പെടുന്നു .

രാജ്യത്തിന്‌ വേണ്ടി ബലിയർപ്പിക്കപ്പെട്ടാൽ അവൻ രക്തസാക്ഷി അപ്പോൾ  ലോകത്തിനു മുഴുവൻ വേണ്ടിയാണെങ്കിൽതന്നെയോ?

ഈ ശൂന്യാകാശത്തിൽ നിന്ന് നോക്കുമ്പോൾ ഭൂമി ഒരു ഉരുണ്ട ഗോളം മാത്രം  മനുഷ്യർ ആ ഗോളത്തെ വെട്ടിമുറിച്ച് സ്വന്തമാക്കി 

എന്നാൽ ഇപ്പോൾ? 

അക്രമങ്ങളും , അനീതികളും, യുദ്ധങ്ങളും , വെറുപ്പും, വിധ്വേക്ഷവും നിറഞ്ഞ  അതിന്റെ അവസ്ഥ എന്തായിരിക്കും?  

അറിയില്ല, അതിനുള്ള മാർഗ്ഗവുമില്ല .

ഞങ്ങളുടെ യാത്ര  ഇവിടെ തീരുകയാണ് .

ഞാൻ വീണ്ടും കണ്ണുകൾ അടച്ചു എന്തോ ഒരു വസ്തു ഊക്കൊടെ ഷട്ടിലിൽ വന്നിടിച്ചു ഞങ്ങളൊന്ന് വട്ടം കറങ്ങി  

പിന്നെയൊന്നും മനസ്സിലായില്ല.


              Part 13 please click here

                                           



0 അഭിപ്രായങ്ങള്‍